Friday, July 18, 2008

രക്തസാക്ഷി ദിനം

സ്കൂള്‍ അസംബ്ലി അവസാനിക്കുന്നതിനുമുമ്പ് പ്രിന്‍സിപ്പല്‍ പറഞ്ഞു:

"ഒരു ഇംപോര്‍ടന്റ് അനൌണ്‍സ്‌മെന്റ് ഉണ്ട്. ഇന്ന് മാര്‍ടിയേഴ്‌സ്‌ ഡേ ആണ്. കൃത്യം പതിനൊന്നിന് ബെല്ലടിക്കും. അപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിശ്ശബ്ദരായി നില്ക്കണം. ഗ്രൌണ്ടിലോ, വരാന്തയിലോ ആണെങ്കില്‍ അവിടെ നില്ക്കണം. ഒരു മിനിട്ടു കഴിഞ്ഞ് വീണ്ടും ബെല്ലടിക്കും. അതുവരെ കംപ്ലീറ്റ് സൈലന്‍സ് ഒബ്‌സര്‍വ് ചെയ്യണം. വീണ്ടും ക്ലാസ് ആരംഭിക്കുമ്പോള്‍, ക്ലാസ്‌ ടീച്ചര്‍, മാര്‍ടിയേഴ്‌സ് ഡേയെപ്പറ്റി പറഞ്ഞുതരും... നൌ ഗോ ടു യുവര്‍ ക്ലാസസ് ആസ് യൂഷ്വല്‍.

പതിനൊന്നിന് ബെല്ലടിച്ചു. ഒരുമിനിട്ട് നിശ്ശബ്ദത. അതിനുശേഷം ക്ലാസ്‌ ടീച്ചര്‍ മാര്‍ടിയേഴ്‌സ് ഡേയെപ്പറ്റി പറയാന്‍ തുടങ്ങി.

ടീച്ചര്‍ ചോദിച്ചു.

"ഈ ദിവസത്തിന്റെ പ്രാധാന്യം എന്താണ്?''

ക്ലാസ് നിശ്ശബ്ദം.

ടീച്ചര്‍ ചോദ്യം ആവര്‍ത്തിച്ചു.

"എനി വണ്‍?''

ആരും മറുപടി പറഞ്ഞില്ല.

ടീച്ചര്‍ രാഹുലിനോടു ചോദിച്ചു:

"രാഹുല്‍ പറയൂ, എന്താണ് ജനുവരി 30 ന്റെ പ്രത്യേകത?''

രാഹുല്‍ എഴുന്നേറ്റുനിന്നു. ടീച്ചര്‍ പ്രോത്സാഹിപ്പിച്ചു.

"കമോണ്‍ ബി സ്മാര്‍ട് മൈ ബോയ്, യു നോ ഇറ്റ്; സ്പീക്ക് ഇറ്റ് ഔട്ട്''

രാഹുല്‍ പറഞ്ഞു:

"ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍സ് ഇന്നാണ്.''

അതു ശരിയാണല്ലോ എന്ന് ടീച്ചര്‍ ഓര്‍ത്തു.

"യെസ്, യെസ്. ശരിയാണ്. പക്ഷേ ഇവിടെ കറക്ട് ആന്‍സര്‍ അതല്ല.... എനിബഡി എല്‍സ് ?....''

ആരും മിണ്ടിയില്ല. ടീച്ചര്‍ തുടര്‍ന്നു:

"ഞാന്‍ ഒരു ക്ലൂ തരാം. നിങ്ങള്‍ ഗാന്ധി എന്നു കേട്ടിട്ടുണ്ടോ?''

"യു മീന്‍ ഗാന്ധിജി?''

ആരോ ചോദിച്ചു.

"യാ'', ടീച്ചര്‍. "ഗാന്ധി ഓര്‍ ഗാന്ധിജി.''

"ഉവ്വ്.''

ക്ലാസ് ഒന്നടങ്കം പറഞ്ഞു.

"ദെന്‍ ട്രൈ ടു ഫൈന്‍ഡ് ഔട്ട് ദ കറക്ട് ആന്‍സര്‍.''

വീണ്ടും ക്ലാസ് മൌനത്തിലാണ്ടു.

ടീച്ചര്‍ തുടര്‍ന്നു.

"ആന്റണീ, നൌ ഇറ്റ് ഇസ് യുവര്‍ ചാന്‍സ്. ഹു വാസ് ദിസ് ഗാന്ധി?''

ആന്റണി തപ്പിത്തടഞ്ഞു പറഞ്ഞു: "അദ്ദേഹം ഒരു മഹര്‍ഷി ആയിരുന്നു- ഐ മീന്‍ എ സെയ്ന്റ്.''

"ടോം, യൂ ട്രൈ.''

ടോം കൊഞ്ചി:

"ഗാന്ധി ഒരു മാലാഖയുടെ പേരാണ്. എന്റെ കാവല്‍ മാലാഖ.''

"ആന്‍ഡ് വാട്ട് എബൌട്ട് ജോസഫ് മാണി?''

സുമുഖനായ ജോസഫ് മാണി പറഞ്ഞു:

"ഹി വാസ് എ പോയറ്റ്. ഹി റോട്ട് അവര്‍ നാഷനല്‍ ആന്‍തം, വണ്‍ഡേ മാദരം...''

ടീച്ചര്‍ അഭിനന്ദിച്ചു.

"ഗുഡ്.''

എന്നിട്ട് ചോദ്യം തുടര്‍ന്നു.

"യു ട്രൈ രമേശന്‍.''

രമേശന്‍:

"ഹി വാസ് എ ലീഡര്‍ ഐ തിങ്ക്. എന്റെ ഗ്രേറ്റ് ഗ്രാന്‍ഡ് പപ്പാ പത്മനാഭന്‍ വാസ് ഹിസ് ഫ്രണ്ട്.''

"റിയലി? ദാറ്റ് ഇസ് നൈസ്.''

ടീച്ചര്‍ അത്ഭുതം കൂറി. ചോദ്യം ആവര്‍ത്തിക്കപ്പെട്ടു.

"ഉമ്മന്‍, യു ട്രൈ നൌ.''

തികഞ്ഞ ആത്മവിശ്വാസത്തോടെ ചടുലമായി ഉമ്മന്‍ പറഞ്ഞു: 'ഹി വാസ് എ ലോയര്‍. രണ്ടു മൂന്നു തവണ ഫോറിനില്‍ പോകാന്‍ ചാന്‍സു കിട്ടിയിട്ടും ഹി ഡിന്റ് ട്രൈ ടു സെറ്റില്‍ ഡാണ്‍ ദെയര്‍. പുവര്‍ ഫെല്ലോ. കെയ്‌മ് ബാക് ടു ദിസ് ഡര്‍ടി കണ്‍ട്രി.''

"നൌ യൂ മുരളീധരന്‍.''

"ഹി വാസ് എ ലീഡര്‍, ബട്ട് നോട്ട് പ്രാക്ടിക്കല്‍.''

അവസാനം ടീച്ചര്‍ ഹുസൈനോടു ചോദിച്ചു.

"മൈ ബോയ് ക്യാന്‍യു സേ സംതിങ് മോര്‍?''

മനോഹരമായ സ്വരത്തില്‍ ഹുസൈന്‍ പറഞ്ഞു:

"ടീച്ചര്‍, ടു ബി ഫ്രാങ്ക് ഞാന്‍ അങ്ങനെ ഒരാളെപ്പറ്റി ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ബട്ട് ഐ നോ ദാറ്റ് ഗാന്ധി ഇസ് ആന്‍ ഇറ്റാലിയന്‍ വേര്‍ഡ്.''

ടീച്ചര്‍ പറഞ്ഞു:

"നിങ്ങള്‍ പറഞ്ഞതെല്ലാം പാര്‍ഷ്യലി ശരിയാണ്. ഹി വാസ് എ ലീഡര്‍. പക്ഷേ ഗാന്ധിയെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യം ആരും പറഞ്ഞില്ല. അതാണ് നിങ്ങളെ സംബന്ധിച്ച് പ്രധാനം. ദാറ്റ് ഓള്‍ഡ് ഫെല്ലോ റോട്ട് സിംപിള്‍, ഗുഡ് ഇംഗ്ളീഷ്.''

"ഇനി ഗാന്ധി എങ്ങനെ മാര്‍ടിയേഴ്സ് ഡേയോടുബന്ധപ്പെട്ടിരിക്കുന്നു എന്നുകൂടി പറയാം. വണ്‍ ഇന്ത്യന്‍ ഷാര്‍പ്പ് ഷൂട്ടര്‍ ഷോട്ട് ഹിം ഡൌണ്‍ അറ്റ് ക്ലോസ് റേഞ്ച്. ഓണ്‍ എ ജാനുവരി 30 ത്ത്. ആന്‍ഡ് ദാറ്റ് ടൂ ഇന്‍ ഡിംലൈറ്റ്.''

"...ശരി. ഇനി നമുക്ക് പാഠം തുടരാം. ടേക് യുവര്‍ ബുക്‍സ്. വി വെയര്‍ റീഡിങ് ആന്‍ എസ്സേ റിട്ടണ്‍ ബൈ മെക്കാളെ, വണ്‍ ഓഫ് ദ ഗുഡ് ഇംഗ്ളീഷ് റൈറ്റേഴ്‌സ്...''

***

എസ് കെ വസന്തന്‍, ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്കൂള്‍ അസംബ്ലി അവസാനിക്കുന്നതിനുമുമ്പ് പ്രിന്‍സിപ്പല്‍ പറഞ്ഞു:

"ഒരു ഇംപോര്‍ടന്റ് അനൌണ്‍സ്‌മെന്റ് ഉണ്ട്. ഇന്ന് മാര്‍ടിയേഴ്‌സ്‌ ഡേ ആണ്. കൃത്യം പതിനൊന്നിന് ബെല്ലടിക്കും. അപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിശ്ശബ്ദരായി നില്ക്കണം. ഗ്രൌണ്ടിലോ, വരാന്തയിലോ ആണെങ്കില്‍ അവിടെ നില്ക്കണം. ഒരു മിനിട്ടു കഴിഞ്ഞ് വീണ്ടും ബെല്ലടിക്കും. അതുവരെ കംപ്ലീറ്റ് സൈലന്‍സ് ഒബ്‌സര്‍വ് ചെയ്യണം. വീണ്ടും ക്ലാസ് ആരംഭിക്കുമ്പോള്‍, ക്ലാസ്‌ ടീച്ചര്‍, മാര്‍ടിയേഴ്‌സ് ഡേയെപ്പറ്റി പറഞ്ഞുതരും... നൌ ഗോ ടു യുവര്‍ ക്ലാസസ് ആസ് യൂഷ്വല്‍.

എസ് കെ വസന്തന്‍ എഴുതിയ ഒരു ചെറിയ കഥ

Anonymous said...

"ഇനി ഗാന്ധി എങ്ങനെ മാര്‍ടിയേഴ്സ് ഡേയോടുബന്ധപ്പെട്ടിരിക്കുന്നു എന്നുകൂടി പറയാം. വണ്‍ ഇന്ത്യന്‍ ഷാര്‍പ്പ് ഷൂട്ടര്‍ ഷോട്ട് ഹിം ഡൌണ്‍ അറ്റ് ക്ലോസ് റേഞ്ച്. ഓണ്‍ എ ജാനുവരി 30 ത്ത്. ആന്‍ഡ് ദാറ്റ് ടൂ ഇന്‍ ഡിംലൈറ്റ്.''

എവിടെയൊക്കെയോ കൊള്ളുന്ന പ്രയോഗം.

കാലികപ്രസക്തം.