Saturday, October 4, 2008

പൊട്ടുന്ന കെട്ടുതാലികളും തകരുന്ന അമേരിക്കന്‍ കിനാവുകളും

“നിങ്ങള്‍ക്ക് ഒരു തരം വല്ലായ്മ തോന്നും. അവരുടെ വിവാഹമോതിരങ്ങളെടുക്കാന്‍ നിങ്ങളാഗ്രഹിക്കുന്നില്ല- അവരെ സംബധിച്ചിടത്തോളം കേവലം ഓര്‍മ്മകള്‍ മാത്രമല്ല ഈ മോതിരങ്ങള്‍, അവരുടെ എല്ലാമെല്ലാമാണിത് '', കനത്ത ഇരുമ്പുകമ്പികളുടെ നിരയ്ക്കുപിന്നില്‍ നിന്ന് മൈക്കല്‍ ബ്രൂസ് തുടരുന്നു, "പക്ഷേ അവര്‍ക്ക് പണം കൂടിയേ കഴിയൂ ; അതു കൊടുക്കാനാണ് ഞങ്ങള്‍ ഇവിടുള്ളത്.''

കറുത്ത വെല്‍വെറ്റില്‍ പൊതിഞ്ഞ ഒരാഭരണപ്പെട്ടി കാട്ടുകയാണ് ബ്രൂസ്. ഓരോ നിരയിലും ഓരോ ഡസന്‍ വീതം വിവാഹമോതിരങ്ങളുണ്ട് - വലുതും ചെറുതുമായ വജ്രങ്ങള്‍ പതിച്ച് നല്ല സ്റ്റൈലിലും അലങ്കാരങ്ങളോടെയും പണിത ഡസന്‍കണക്കിന് മോതിരങ്ങള്‍ . "മോതിരങ്ങള്‍ ഊരുമ്പോള്‍ അവര്‍ നിരുദ്ധകണ്ഠരാകാറുണ്ട്. പക്ഷേ അത്തരം സാഹചര്യങ്ങള്‍ ഞങ്ങള്‍ കൈകാര്യം ചെയ്തേ മതിയാകൂ. സാമ്പത്തികരംഗം അത്തരത്തിലാണ് ; തീരെ മോശം.''

അറ്റ്ലാന്റിക് തീരത്തെ മാണിക്യമായ ഫ്ലോറിഡായിലെ ഹോളിവുഡിന്റെ പ്രാന്തപ്രദേശത്തെ ഒരു പണയക്കടയുടെ മാനേജരാണ് ജൂനിയര്‍ എന്ന് വിളിക്കപ്പെടുന്ന ബ്രൂസ്. കുറച്ചു പണം സംഘടിപ്പിക്കാന്‍ "ഒരു പുല്ലുചെത്തി യന്ത്രത്തെ കൊണ്ടുവന്നു വില്‍ക്കുന്നതിലുമെളുപ്പം പലര്‍ക്കും വിരലിലെ മോതിരമൂരുന്നതാണ്'' . തങ്ങളുടെ മാസഗഡുക്കള്‍ മുടക്കാതിരിക്കാനായി എന്തിനും തയ്യാറായ അമേരിക്കക്കാര്‍ "സംഗീതോപകരണങ്ങള്‍ തൊട്ട് വായിലെ സ്വര്‍ണ്ണപ്പല്ല് വരെ'' വില്‍ക്കാനായി തന്റെ കടയില്‍ വരികയാണ്. ആരുടെ കൈയിലും പണമില്ല. കടം കുന്നുകൂടിക്കൊണ്ടിരിക്കുന്നു. ബാങ്കുകള്‍ പോലും പാപ്പരായ അവസ്ഥയില്‍ "കിടപ്പാടം പോകുന്നതിലും നല്ലത് മോതിരം നഷ്ടപ്പെടുന്നതാണ്, '' ബ്രൂസ് പറയുന്നു.

സര്‍ക്കിറ്റ് നഗരത്തിലെ മറ്റൊരു തെരുവിലുള്ള ഇലക്ട്രോണിക്സ് കടയില്‍ വില്‍പ്പനക്കാരനായ പതിനെട്ടുകാരന്‍ അലക്സും ഇതിനോട് യോജിക്കുന്നു,

"സാമ്പത്തികരംഗത്തെ കുതിപ്പിനു മുമ്പ് ഓഹരി വിപണി നല്ലതും ആളുകള്‍ക്ക് പണം ചെലവഴിക്കാന്‍ പറ്റുന്നതുമായിരുന്നു. പക്ഷേ ഇന്നെല്ലാം മാറി. ഒരുപാട് ആളുകള്‍ കഷ്ടപ്പെടുന്നു. ഇടത്തരക്കാരേക്കാളും കൂടുതല്‍ ഇന്ന് ഇല്ലാത്തവരാ‍. എന്തുമാത്രം പണയവസ്തുക്കളാണ് ദിവസവും പിടിച്ചെടുക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? വസ്തുദല്ലാളായ എന്റെ അമ്മായിക്ക് ദിവസവും ബാങ്കുകളില്‍നിന്നും ഏറ്റെടുക്കല്‍ നോട്ടീസ് കിട്ടുന്നുണ്ട്. ആളുകളുടെ കയ്യില്‍ പണമില്ല അത്രതന്നെ. രാജ്യം മുടിയുന്നെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ, അടുത്ത പ്രസിഡന്റിനും രാജ്യത്തെ സാമ്പത്തികരംഗം നന്നാക്കാന്‍ കഴിയില്ലെങ്കില്‍ താന്‍ സ്പെയിനിലേക്കോ മറ്റോ പണി തേടിപ്പോകും,'' അലക്സ് പറയുന്നു.

ഒട്ടും സ്വാഗതാര്‍ഹമായ വസ്തുതയല്ലിത്. ഫ്ലോറിഡയിലെ ഹോളിവുഡ് നഗരത്തിന് അവിടുത്തെ നിവാസികളുടെ സാമൂഹ്യബോധത്തിനും ഉല്‍ക്കര്‍ഷേച്ഛയ്ക്കും അംഗീകാരമായി 2007-ല്‍ 'ഓള്‍ അമേരിക്ക സിറ്റി' എന്ന ബഹുമതി 'നാഷണല്‍ സിവിക് ലീഗ് ' നല്‍കുകയുണ്ടായി. പക്ഷേ ഇന്നിവിടം അമേരിക്കയുടെ ചെളിക്കുണ്ടിലായ പാര്‍പ്പിടപ്രശ്നത്തിന്റെ ചിഹ്നം മാത്രമാണ്. ഹോളിവുഡിന്റെ പനമരങ്ങള്‍ തണല്‍ വിരിച്ച തെരുവുകളിലെല്ലാം സാമ്പത്തികത്തകര്‍ച്ച പ്രകടമാണ്. 'ഹോളിവുഡിലേക്ക് സ്വാഗതം'എന്നതിന് പകരം 'നിങ്ങളുടെ വീട് വില്‍ക്കുക - ഉടന്‍ പണം - വിളിക്കുക 954-249-5420' എന്ന് മഞ്ഞയില്‍ എഴുതിയ പരസ്യപ്പലകകളാണ് ഇന്നൊരു സന്ദര്‍ശകന്‍ കാണുക.

മുപ്പതുകള്‍ക്കുശേഷം ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് പണയഭീമന്‍ ഫ്രഡി മാക് അധികാരികള്‍ പറഞ്ഞത്. ഹോളിവുഡിലെ എല്ലാ തെരുവുകളും ”വില്‍പ്പനയ്ക്ക് ”, “ആര്‍ക്കും വന്ന് നോക്കാം” തുടങ്ങിയ പരസ്യപ്പലകകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചില തെരുവുകളില്‍ ഒരേ നിരയില്‍ത്തന്നെ അഞ്ചാറുവീടുകള്‍ “വില കുറച്ചിരിക്കുന്നു”, “ജപ്തിയില്‍” തുടങ്ങിയ ആകര്‍ഷക വാചകങ്ങളോടെ വില്‍പ്പനയ്ക്കുണ്ട്. നഷ്ടപ്പെട്ട പട്ടിക്കും പൂച്ചയ്ക്കും വേണ്ടിയുള്ള കുറിപ്പുകള്‍ക്കുപകരം ഇന്ന് ഹോളിവുഡിലെ ടെലിഫോണ്‍ പോസ്റ്റുകളില്‍ കാണുന്നത് “എന്റെ വീട് വാങ്ങുക” എന്നും തുറന്ന ഒരു വീട് വാങ്ങിയ നിരക്ഷരകുക്ഷികളുടെ “വില തുച്ഛ”മെന്നുമുള്ള പരസ്യവാചകങ്ങളാണ്.

തുച്ഛവിലയുള്ള വീട് നോക്കിപ്പോയ ഞാന്‍ കണ്ടത് കടലോരത്ത് ഗോള്‍ഫ് കളിക്കളത്തിനും തോട്ടിനും അടുത്തുള്ള ഉടമസ്ഥന്‍ ഉപേക്ഷിച്ചുപോയ തുറന്നിട്ടുപോയ വീടാണ്. മുന്നിലേയും പിന്നിലേയും വാതിലുകള്‍ തുറന്നിട്ടിട്ട് ഉടമസ്ഥന്‍ മുങ്ങി.. ഇതാണിന്നത്തെ അമേരിക്ക!

താറുമാറായ സമ്പദ് രംഗം

ഹോളിവുഡ് ഉള്‍പ്പെടുന്ന തെക്കന്‍ ഫ്ലോറിഡയിലേതുപോലെ തകര്‍ന്ന സമ്പദ് രംഗം മറ്റൊരിടത്തുമില്ല. ഭൂമിവിലയില്‍ വര്‍ഷംപ്രതി 20 ശതമാനം ലാഭവളര്‍ച്ച കണ്ടതുകൊണ്ട് റിയല്‍ എസ്റ്റേറ്റുകാരുടേയും ഊഹക്കച്ചവടക്കാരുടേയും നിക്ഷേപങ്ങളുടെ കുത്തൊഴുക്കായിരുന്നു ഫ്ലോറിഡായില്‍ . രേഖകളൊന്നും ആവശ്യമില്ല എന്ന നവീന വായ്പാ പദ്ധതിയുമായി ബാങ്കുകളും കൂട്ടത്തില്‍ക്കൂടി; എത്രയാണ് നിങ്ങളുടെ വരുമാനം? എപ്പോഴെങ്കിലും പാപ്പരായിട്ടുണ്ടോ? എത്ര പണമാണ് വേണ്ടത് ? എന്ന ബാങ്കിന്റെ വായ്പാ വിഭാഗം മാനേജരുടെ ചോദ്യങ്ങള്‍ മാത്രം മതിയായിരുന്നു ഒരപേക്ഷകന് വായ്പ ലഭിക്കാന്‍.

"ഒത്തിരി തിരിമറികള്‍ നടന്നു, തങ്ങളുടെ വരുമാനത്തെപ്പറ്റി ആളുകള്‍ കള്ളം പറഞ്ഞു, നിങ്ങള്‍ പറഞ്ഞ ശമ്പളക്കണക്ക് വച്ച് പത്തുലക്ഷം ഡോളര്‍ തന്നിട്ട് 'പോയൊരു വീട് വാങ്ങൂ' എന്ന പറയുന്നതായിരുന്നു രീതി- വസ്തുദല്ലാളായി 30 വര്‍ഷത്തെ പരിചയമുള്ള കാര്‍ലോസ് ജസ്റ്റോ വിശദീകരിക്കുന്നു.

നല്‍കപ്പെട്ട വസ്തുതകള്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കാതെ വന്ന സാഹചര്യത്തില്‍ വായ്പായോഗ്യരല്ലാത്ത പലരും ഇന്ന് കുപ്രസിദ്ധ സബ്പ്രൈം - രണ്ടോ മൂന്നോ വര്‍ഷം കുറഞ്ഞ തിരിച്ചടവ് ഗഡുക്കളും(800 ഡോളര്‍) അതിനുശേഷം 500 ശതമാനം വരെ വര്‍ധനയോടെ മാസഗഡു 4000 ഡോളറായി മാറുന്ന - ഉടമ്പടിപ്രകാരം വായ്പയെടുത്തു.

ഓരോ ലക്ഷം ഡോളറിന്റെ 57 ചെക്കുകളുമായി 2006-ല്‍ രണ്ടാഴ്ച കാശുമാറാന്‍ നടന്ന 28-കാരിയായ കത്രിന ബ്രോസ്‌ഡ തന്റെ 'ചാനല്‍' ബാഗ് മാറോടുചേര്‍ത്തുകൊണ്ട് പറയുന്നതു കേള്‍ക്കുക,

"ഓരോ ചെക്കും ഓരോ ഫ്ലാറ്റ് വാങ്ങാനുള്ള മുന്‍കൂര്‍ തുകയായിരുന്നു. എനിക്കുണ്ടായിരുന്ന കുറേ സഹായികള്‍ ഒരു ഫ്ലാറ്റ് വാങ്ങുന്നത് സ്വപ്നംകണ്ട് കൂടാരങ്ങളില്‍ കിടന്നുറങ്ങുന്നതും ആദ്യ അലോട്ട്‌മെന്റ് കിട്ടാനായി പോരടിക്കുന്നതും ഞാന്‍ കണ്ടു. ആളുകള്‍ക്കെല്ലാം ഒരു മാതിരി ഭ്രാന്ത് പിടിച്ച പോലെ.''

ഹോളിവുഡ് നിവാസികള്‍ ഇന്ന് കടത്തില്‍നിന്ന് കര കയറാനുള്ള കഠിനശ്രമത്തിലാണ്. പബ്ലിക് ലൈബ്രറിയിലെ പഴയ / അധികപുസ്തക വില്‍പ്പനത്തട്ടുകളില്‍ ഇന്ന് ഒഴിഞ്ഞുകിടക്കുന്നത് സാമ്പത്തിക സഹായ ഗ്രന്ഥമേഖലകള്‍ മാത്രമാണ്. അങ്ങനെയുള്ള പുസ്തകങ്ങളൊന്നും കാത്തുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. വരുന്നതിനേക്കാള്‍ വേഗത്തില്‍ അവ വിറ്റുപോകുന്നു - വായനശാലാ പ്രവര്‍ത്തകനായ നരച്ച അറുപതുകാരന്‍ അന്റോണി പറയുന്നു.

പുസ്തകങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ടെങ്കിലും വെബ് പേജുകളിലും ബ്ലോഗുകളിലും മറ്റും, ഇതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കുറവൊന്നുമില്ല. പ്രാദേശിക പത്രങ്ങളിലെല്ലാം അപ്പാര്‍ട്ട്‌മെന്റ് വാങ്ങിക്കാനായി ഉണ്ടാക്കിയ കരാറുകള്‍ റദ്ദാക്കിത്തരാമെന്നും ഡെപ്പോസിറ്റ് തുക മടക്കി വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ പരസ്യങ്ങള്‍ ധാരാളമായി വരുന്നുണ്ട്. പാപ്പരായ ഫ്ലോറിഡ പൌരന്മാര്‍ക്ക് 40,000 ഡോളര്‍ മടക്കി കിട്ടുമോ, ആകാംഷാഭരിതനായ ഞാന്‍ പരസ്യം നല്‍കിയ ഒരളോട് ചോദിച്ചു.

“ഡെവലപ്പര്‍മാര്‍ വാഗ്ദാനം ചെയ്തത് ഒളിമ്പിക്സ് വലിപ്പമുള്ള സ്വിമ്മിംഗ് പൂളുകളും ഇമ്പോര്‍ട്ടട് ടൈലുകളുമൊക്കെ ആയിരുന്നു. ഇന്നിപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളതോ, ഇടുങ്ങിയ സ്വിമ്മിംഗ് പൂളുകളും നാടന്‍ ടൈലുകളുമൊക്കെയാണ്. മുമ്പ് ഓരോ യൂണിറ്റുകളും പെട്ടെന്ന് പെട്ടെന്ന് വിറ്റു പോയിരുന്നതുകൊണ്ട് ആര്‍ക്കും പരാതിയില്ലായിരുന്നു, ഇന്നിപ്പോള്‍ കഥ വ്യത്യസ്തമാണ് , ” അറ്റോര്‍ണി ഡേവിഡ് ഫിലിപ്പ് പറയുന്നു.

അപ്പാര്‍ട്ടുമെന്റുകളുടെ വിലയിടിഞ്ഞതിനാല്‍ കെണിയിലകപ്പെട്ട ആളുകള്‍ക്ക് ഡേവിഡ് ഫിലിപ്പ് ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ പത്തു കൊല്ലം അയാള്‍ ഡെവലപ്പര്‍മാരോടൊത്താണ് ജോലി ചെയ്തിരുന്നത്. കരാറുകളും മറ്റും തയ്യാറാക്കുന്ന ജോലി ആയിരുന്നു അയാള്‍ക്ക്. ഇന്നയാള്‍ കളം മാറി ചവിട്ടിയിരിക്കുകയാണ് , താന്‍ തന്നെ എഴുതിയ കരാറുകള്‍ പിച്ചിച്ചീന്തുന്നതില്‍ വ്യാപൃതനാണിപ്പോള്‍ അയാള്‍‍. ആദ്യമൊക്കെ ഇത് ചെറിയ ഒരു സൈഡ് ബിസിനസ്സായിരുന്നു. ഇന്നിപ്പോള്‍ ആളുകള്‍ ഇവിടെയും തിക്കിത്തിരക്കുകയാണ്.

ഈ തകര്‍ന്ന സാമ്പത്തികാവസ്ഥയില്‍ നിങ്ങള്‍ ഹോളിവുഡില്‍ കാണുന്ന ഓരോരുത്തരും വസ്തുദല്ലാളാന്മാരോ കച്ചവടത്തിന്റെ ഇരകളോ ആയിരിക്കും. വഴി തടഞ്ഞുകൊണ്ട് നില്‍ക്കുന്ന ബസ് പോലുള്ള ഷെവര്‍ലേ എക്സ്കര്‍ഷന്‍ കാറുകാരന്‍ പറയുകയാണ്. “ അത്യാഗ്രഹമാണ് ഇതെല്ലാം വരുത്തി വച്ചത് . ഒരു ട്രില്യണ്‍ ഡോളറാണ് ജോര്‍ജ്ജ് ബുഷ് ഇറാക്കില്‍ ചെലവഴിച്ചത്. നമ്മുടെ പേരക്കൂട്ടികള്‍ക്കായി അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്? അയാള്‍ മറ്റൊരു മഹാമാന്ദ്യം വരുത്തി വയ്ക്കും. അമേരിക്കക്കാര്‍ അമേരിക്കക്കാരോടുതന്നെ ഇങ്ങനെ കാട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല . ഈ തകര്‍ച്ചയോടെ അമേരിക്കയോടുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടു,“ അയാള്‍ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു മൂലയില്‍ 780,000 ഡോളര്‍ മുടക്കി വാങ്ങിയ മുന്നു ബെഡ് റൂമുള്ള വീടിനു മുന്നില്‍ സിഗാര്‍ വലിച്ചു കൊണ്ട് നില്‍ക്കുന്ന ജിം റോബിന്‍സണ്‍ സമ്മതിക്കുന്നു, ഇന്നിപ്പോള്‍ ഈ വീട് വില്‍ക്കുകയാണെങ്കില്‍ 600,000 ഡോളറില്‍ കൂടുതല്‍ എന്തായാലും ലഭിക്കില്ല.

ഭവന നിര്‍മ്മാണ രംഗത്തെ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ റോബിന്‍സണ്‍ ഗൌരവതരമായ മറ്റൊരു സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് സൂചിപ്പിച്ചു. “ഈ രാജ്യം ഇന്നിപ്പോള്‍ ഒരു വ്യാവസായിക ശക്തിയല്ലാതായിക്കഴിഞ്ഞു. നമ്മള്‍ സ്റ്റീല്‍ പോലും ഉത്പാദിപ്പിക്കുന്നില്ല, വാള്‍ സ്ട്രീറ്റിലെ 30 ശതമാനം ഇന്ന് സൌദികളുടെ കയ്യിലാണ്. സിറ്റി ബാങ്കിനെ രക്ഷപെടുത്താന്‍ ദുബായ് വേണ്ടിവന്നു.”

ശരീരം മുഴുവല്‍ കടുംനിറങ്ങളിലുള്ള പച്ച കുത്തിയ, സുഡാനിലെ തെരുവു യുദ്ധത്തെക്കുറിച്ച് ധാരാളം കഥകള്‍ പറയുന്ന, റോബിന്‍സണ്‍ ഒരു വിമുക്ത ഭടനാണ്. അയാള്‍ മൂന്നാം ലോക രാജ്യങ്ങളില്‍, എല്ലാ സാഹചര്യങ്ങളിലും, അതായത് വരള്‍ച്ച, പട്ടിണി, യുദ്ധം എന്നീ സാഹചര്യങ്ങളില്‍ വ്യാപകമായി ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട ഹോളിവുഡിലും അത്തരം അരക്ഷിതാവസ്ഥ സംജാതമാകുകയാണെന്ന് അയാള്‍ ഭയപ്പെടുകയാണ്.

“തങ്ങളുടെ ചെറിയ ലോകത്തിനു പുറത്തുള്ള കാര്യങ്ങള്‍ ഈ മനുഷ്യര്‍ക്കറിയില്ല. ഈ സാമ്പത്തിക പ്രതിസന്ധി എത്ര ഭീകരമാണെന്നതിനെക്കുറിച്ച് ഇവര്‍ ആശേഷം ബോധവാന്മാരല്ല. നിങ്ങള്‍ പലചരക്കു കടയുടെ ഷട്ടറിടൂ..ഇവര്‍ പരിഭ്രന്തരായിക്കഴിഞ്ഞു. ഈയിടെ കൊടുങ്കാറ്റ് വന്നപ്പോല്‍ നാമത് കണ്ടതാണ്..ആളുകള്‍ സ്റ്റോറുകളില്‍ വച്ച് ഒരു ലോഫ് ബ്രെഡിനായി ഏറ്റുമുട്ടുന്നത്. ”

വീടിന് പുറത്തേക്ക് നടക്കുന്നവര്‍

ഭവനവില കുത്തനെ ഇടിയുന്ന അമേരിക്കന്‍ നഗരങ്ങളില്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പുറത്തേക്ക് നടക്കുകയാണ്. ചെറുപ്പക്കാരായ ദമ്പതികള്‍ക്ക് ഏകദേശം 4 വര്‍ഷം മുമ്പ് ഞങ്ങള്‍ 400,000 ഡോളറിന് വീടുകള്‍ വിറ്റിരുന്നു. ഇന്നിപ്പോള്‍ അവര്‍ക്കതു വില്‍ക്കാനാവുക 275,000 ഡോളറിനായിരിക്കും. അതിനാല്‍ അവര്‍ അത് വേണ്ടെന്ന് വച്ച് പുറത്തേക്ക് നടക്കുകയാണ്. ഇത് ധാരാളം പേര്‍ ചെയ്യുന്നുണ്ട്. പക്ഷെ പത്രത്തിലൊന്നും ഇത് കാണാനാവില്ല, ബോബ് ബോയന്‍സ് എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ പറയുന്നു.

“അവര്‍ ഇതിനെക്കുറിച്ചൊക്കെ മൂന്നു നാലു മാസം ആലോചിക്കും..വക്കീലിനെ കാണാനുള്ള ശേഷിയുണ്ടെങ്കില്‍ കാണും..എന്നിട്ടവര്‍ വാടകയ്ക്ക് ഒരു സ്ഥലമന്വേഷിക്കും. അവര്‍ ബാങ്കിലടയ്ക്കേണ്ട മാസഗഡു 4000 ഡോളറാണെങ്കില്‍ 1700 ഡോളര്‍ മുടക്കിയാല്‍ വാടയ്ക്ക് നല്ല വീട് കിട്ടും. അവരുടെ പ്രതിമാസ ചെലവ് പകുതി കണ്ട് കുറയുകയാണ്. ആകെയുള്ള കുഴപ്പം അവരുടെ ക്രെഡിറ്റ് റേറ്റിംഗ് കുറയും എന്നതാണ്. ആര്‍ക്കും നിങ്ങളെ അറസ്റ്റ് ചെയ്യാനാവില്ല. നിയമത്തിനു മുമ്പില്‍ ഇതൊരു കുറ്റമല്ല. ആയിരക്കണക്കിന് ആളുകളാണ് ഇപ്രകാരം ചെയ്യുന്നത്. ”

വീടിനു പുറത്തേക്കുള്ള ഈ നടത്തത്തിന് ഒരു പ്രത്യേക പാറ്റേണുണ്ട്. ആദ്യം വീട്ടുസാധനങ്ങള്‍ വില്‍ക്കുന്നു; പിന്നാലെ കാറും. അവസാനം വീടിന്റെ താക്കോല്‍ ബാങ്കിലേക്ക് അയച്ചുകൊടുക്കുന്നു. തപാല്‍ എടുക്കാന്‍ രാവിലെ പോകുന്ന ജീവനക്കാരന്‍ താക്കോലുകള്‍ കിലുങ്ങുന്ന തപാല്‍പ്പെട്ടിയുമായാണ് മടങ്ങുന്നത്. വീട്ടുടമസ്ഥരും ഇതിനെ ഇപ്പോള്‍ വിളിക്കുന്നത് - 'ജിംഗിള്‍ മെയില്‍‍' എന്നു തന്നെ.

നാട്ടുകാരുടെ കയ്യില്‍ കാശില്ലാത്ത സാഹചര്യത്തില്‍ പിന്നെ ആരാണ് ഇതൊക്കെ വാങ്ങുക? പറ്റം പറ്റമായാണ് വിദേശികള്‍ വരുന്നത്. ഞങ്ങളുടെ ഓഫീസ് സന്ദര്‍ശിക്കുന്നവരില്‍ 80 ശതമാനവും ഇംഗ്ളണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യക്കാരാണ്. ഇടിയുന്ന വിലയ്ക്കും തകരുന്ന ഡോളര്‍മൂല്യത്തിനുമിടയില്‍ വെറുതെ കിട്ടുന്നതു പോലെ അവര്‍ വാങ്ങിക്കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം 6,60,000 ഡോളറിന് പോയ ഒന്നാം കച്ചവടങ്ങള്‍ ഇന്ന് വെറും 2,40,000 ഡോളറിനാണ് ലേലം കൊള്ളുന്നത് - സ്ഥലത്തെ ദല്ലാള്‍ഭീമനായ പോള്‍ മെലിസെന പറയുന്നു.

മിയാമി പ്രദേശത്തെ ആഡംബര സൌധങ്ങള്‍ കൈക്കലാക്കാനായി മറ്റൊരു കൂട്ടരിറങ്ങിയിട്ടുണ്ട് - സമ്പന്ന റഷ്യക്കാര്‍. ഹേമന്ദരവികിരണത്താലും കവാടനിബദ്ധ സുരക്ഷിതത്താലും ആകൃഷ്ടരായി വരുന്ന റഷ്യക്കാര്‍ ദുര്‍ബലമായ ഡോളറിനാല്‍ വിലയിടിയപ്പെട്ട മണിമേടകള്‍ കൈക്കലാക്കുന്നു.

അമേരിക്കന്‍ മാധ്യമങ്ങളില്‍ ഈ ഹൌസിങ്ങ് പ്രതിസന്ധി ഒറ്റപ്പെട്ട കുറെ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായാണ് ചിത്രീകരിക്കപ്പെടുന്നത്-വളരെക്കുറച്ച് റിപ്പോര്‍ട്ടര്‍മാര്‍ മാത്രമെ മറ്റൊരു ഗ്രേറ്റ് ഡിപ്രഷനാണിതെന്നതിനുള്ള തെളിവുകളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്തുന്നുള്ളൂ. ഈ പ്രതിഭാസത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിനായി ഹോളിവുഡ്ഡിലെ ഒരു ഓഫീസ് കെട്ടിടത്തിനു പുറത്തെ ചപ്പുചവറുകള്‍ ഇടുന്ന വലിയപെട്ടി ഞാന്‍ പരിശോധിച്ചു. അതിനകം മുഴുവന്‍ തുടക്കാത്ത കത്തുകള്‍ നിറച്ച് വീഞ്ഞപ്പെട്ടികളായിരുന്നു. സാധാരണക്കാരായ അമേരിക്കന്‍ ജനതയുടെ തുറക്കാത്ത കത്തുകളില്‍ ഞാനെന്താണ് കണ്ടത്?

ആദ്യത്തെ കത്ത് ലാന്‍ഡ് റോവര്‍ മിയാമിയിലെ ഐസക്കിനു അയച്ച കത്തായിരുന്നു. മാര്‍ച്ച് 25ലെ കത്ത് ഇങ്ങിനെ തുടങ്ങുന്നു. “ലാന്‍ഡ് റോവര്‍ കാപിറ്റല്‍ ഗ്രൂപ്പില്‍ നിന്നും താങ്കള്‍ എടുത്തിട്ടുള്ള കടം ഇതുവരെയും തിരിച്ചടച്ചിട്ടില്ല.” കത്തിന്റെ കൂടെ ഐസക്കിനു പൂരിപ്പിക്കാനായി ഒരു ഫോമും 13540.76 ഡോളറിന്റെ ചെക്ക് അയക്കാനുള്ള മറുപടിക്കവറും ഉണ്ടായിരുന്നു.

88000 ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു കത്ത് മിയാമിയിലെ യൂറിക്കുള്ളതായിരുന്നു. ന്യൂയോര്‍ക്കിലെ ചില അഭിഭാഷകന്മാരുടെ ഒരു ഒറ്റത്തവണ ഓഫര്‍ ആയിരുന്നു അതില്‍. യൂറി 35000 ഡോളറിന്റെ ഒരു ചെക്ക് അയക്കുകയാണെങ്കില്‍ മൊത്തം കടവും വീടുമെന്ന്. 55% ഡിസ്കൌണ്ട് അനുവദിക്കുകയായിരുന്നു അവര്‍.

യൂറിക്കുള്ള മറ്റു കത്തുകളും ഞാനവിടെ കണ്ടു, എല്ലാം ചേര്‍ത്താല്‍ പതിനായിരക്കണക്കിനു ഡോളറിനുമേല്‍ വരും. യൂറിക്ക് ഏതാണ് ഒരു ലക്ഷം ഡോളറിന്റെ കടമുണ്ടായിരുന്നു. അത് നല്‍കിയവര്‍ക്ക് യൂറിയെ കണ്ടെത്താനായില്ലെന്ന് തോന്നുന്നു, കുറഞ്ഞപക്ഷം ആ കത്തുകള്‍ തുറക്കാനായിട്ടെങ്കിലും. യൂറിയെ കുറച്ച് ദശലക്ഷങ്ങള്‍ കൊണ്ട് ഗുണിക്കുക. ഈ പ്രതിസന്ധിയുടെ ആഴം പതുക്കെ നിങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങും.

ഞാന്‍ ഹോളിവുഡില്‍ ഒരാഴ്ച മാത്രമാണ് തങ്ങിയത്. തത്തകളുടെ കൊഞ്ചല്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുന്ന ശാന്തമായ ആ തെരുവുകളെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഇന്റര്‍നെറ്റ് സൌകര്യമുള്ള 24 കമ്പ്യൂട്ടറുകളുള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് തീര്‍ത്തും സൌജന്യമായി ഗ്രന്ഥശാലാ സൌകര്യം നല്‍കുന്നതും, തൂത്തു തുടച്ചിട്ട ഇരുചക്ര വാഹനപാതകളും ഒക്കെ ആകര്‍ഷകമാണെങ്കിലും അമേരിക്കന്‍ കിനാവിന്റെ തകര്‍ച്ചാ ചിഹ്നമായ കല്യാണമോതിരവും പണയക്കടക്കാരനും എന്നെ വേട്ടയാടുന്നു.

“ആളുകള്‍ ഇവിടെ വരുന്നത് പണത്തിനായാണ്, അവര്‍ ഒറ്റപ്പെസപോലും ചിലവാക്കുന്നില്ല. അവര്‍ ചിലവാക്കാത്തതുകൊണ്ട് തന്നെ ഞങ്ങളുടെ കച്ചവടം പൂര്‍ണ്ണമായും തകര്‍ച്ചയിലാണ്.” ബ്രൂസ് പറയുന്നു. “ഒറ്റ വസ്തു മാത്രമേ ചിലവാകുന്നുള്ളൂ, ഗോള്‍ഫ് ഉപകരണങ്ങള്‍. ഇത് വിചിത്രമാണ്. ആളുകള്‍ക്ക് (ഈയവസ്ഥയില്‍) ചെയ്യാന്‍ മനസ്സുവരികയില്ല എന്ന് നമുക്ക് തോന്നുന്ന ഒരു കാര്യം. പച്ചക്ക് പറഞ്ഞാല്‍, അവര്‍ക്ക് ജോലിയൊന്നുമില്ല, അതുകൊണ്ട് അവര്‍ ഗോള്‍ഫ് റേഞ്ചിലേക്ക് പോകുന്നു.”

*

ജറുസലേം പോസ്റ്റില്‍ ജൊനാതന്‍ ഫ്രാങ്ക്‍ലിന്‍ എഴുതിയ Busted American dreams എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: സി.ഐ.ടി.യു. സന്ദേശം

10 comments:

വര്‍ക്കേഴ്സ് ഫോറം said...

“നിങ്ങള്‍ക്ക് ഒരു തരം വല്ലായ്മ തോന്നും. അവരുടെ വിവാഹമോതിരങ്ങളെടുക്കാന്‍ നിങ്ങളാഗ്രഹിക്കുന്നില്ല- അവരെ സംബധിച്ചിടത്തോളം കേവലം ഓര്‍മ്മകള്‍ മാത്രമല്ല ഈ മോതിരങ്ങള്‍, അവരുടെ എല്ലാമെല്ലാമാണിത് '', കനത്ത ഇരുമ്പുകമ്പികളുടെ നിരയ്ക്കുപിന്നില്‍ നിന്ന് മൈക്കല്‍ ബ്രൂസ് തുടരുന്നു, "പക്ഷേ അവര്‍ക്ക് പണം കൂടിയേ കഴിയൂ; അതു കൊടുക്കാനാണ് ഞങ്ങള്‍ ഇവിടുള്ളത്.''..........

ജറുസലേം പോസ്റ്റില്‍ ജൊനാതന്‍ ഫ്രാങ്ക്‍ലിന്‍ എഴുതിയ Busted American dreams എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Anonymous said...

Hello
Is there a thing called 'Kettu thaali' in US? There are only relations not strong marriage bonds like we are having here.But this has made India into a stronger position.

We forget that, three months ago, the over-riding economic problem in India was inflation. So the good news is that the tide has turned.

Not just because the weekly wholesale price index now reflects 11.99 per cent inflation (down only modestly from a peak of over 13 per cent), but because global prices are falling.

Oil has been dipping steadily for weeks, and is now in the mid-90s when it comes to dollars per barrel.

Almost all other commodities too have been slipping -- whether metals like steel and aluminium, or agri-commodities like rubber and palm oil.

The prominent exception is gold, but that comes in a separate category.

To the extent that domestic inflation in 2008 has been driven primarily by imported inflation, this means that the government spokesmen who have been forecasting a drop in the inflation rate by the end of the year are probably right.

And when one looks at the domestic supply scene, the fact that the 2008 monsoon has been a good one augurs well for inflation control in the coming months.

To be sure, one man's inflation is the next man's income, so there will be producers who will look askance at this new trend.

Baiju Elikkattoor said...

"To be sure, one man's inflation is the next man's income, so there will be producers who will look askance at this new trend."

Looks like something great though couldn't understand a word.......!!!

Anonymous said...

Baiju
please read this. You should notice the change in aarushy's language.

Ha Ha Ha

Poor Fellow

http://www.business-standard.com/india/storypage.php?autono=336332

Anonymous said...

Baiju
please read this. You should notice the change in aarushy's language.

Ha Ha Ha

Poor Fellow

http://www.business-standard.com/india/storypage.php?autono=336332

Anonymous said...

അമേരിക്ക തകരുന്നെങ്കില്‍ തകരട്ടെ നമ്മള്‍ രക്ഷപെടാന്‍ പോകുന്നു അത്രെ ആരുഷി പറഞ്ഞുള്ളു, എനിക്കു അമേരിക്കയൊക്കെ ഇന്ത്യ കഴിഞ്ഞെയുള്ളു അല്ലാതെ ചൈന കഴിഞ്ഞെ ഇന്ത്യയുള്ളു എന്ന സ്റ്റാന്‍ഡല്ല

കോണ്ടലീസ റൈസ്‌ വന്നിട്ടുണ്ട്‌ നാളെ കരാര്‍ ഒപ്പൊടും ജ്യോതിഷം കൂടി നോക്കണ്ടെ അതാണു ഡിലേ, ചിലര്‍ കരിദിനം ആചരിക്കും അതു അവരുടെ പതിവാണൂ
പഠിപ്പു തികയാത്ത കുറ്റം, അവര്‍ പണ്ടു ഇത്യ സ്വാതന്ത്രയായപ്പോഴും കരിദിനം ആചരിച്ചു

സിംഗൂരിലെ നാനോ പ്ളാണ്റ്റ്‌ വറ്‍ഗ്ഗീയ വാദി മോഡീ കൊണ്ടുപോയി സാരമില്ല നവ മൂന്നാറ്‍ ഉണ്ടാകാന്‍ പോകുന്നു സെസ്‌ വെളിവില്ലാത്ത വെളിയം ഭാറ്‍ഗ്ഗവന്‍ അംഗീകരിച്ചു താരകമലരുകള്‍ വിരിയും പാടം വരാന്‍ പോകുന്നെന്നു പ്രതീക്ഷിക്കാം

Baiju Elikkattoor said...

അമേരിക്കയില്‍ തുടങ്ങി........ കൊണ്ടലിസ റൈസ്.......... നാനോ പ്ലാന്റ്............ വെളിയം ഭാര്‍ഗ്ഗവന്റെ ഉച്ചിയിലൂടെ....... താമരയില്‍ വന്നിരുന്നു.............!

താങ്കളാര്, കാര്‍വണ്ടോ?

മരത്തലയന്‍ പട്ടേട്ടന്‍ said...

വിജയന് മാസ്റ്റര് അനുസ്മരണത്തിലെ അനൌചിത്യങ്ങള് ആത്മാര്ത്ഥമായിത്തന്നെ തിരുത്തുമെന്ന് കരുതുന്നു.

Anonymous said...

Ever heard of credit score?

binu said...

For the past couple of days you are extensively covering the finacial problems in America.With an obvious glee in your voice you keep telling us that this is all caused by the capitalistic policies of America. So why don't you write/publish something about your alternate economic model to capitalism? That will be an interesting read especially since you can show the successful implementation of the same in (starting from) USSR, Eastern Europe, Vietnam,China, Cambodia, Cuba etc.And of course don't forget to write about N.Korea which is the last living example!