Wednesday, October 8, 2008

ഓഹരിവിപണിയിലെ പ്രതിസന്ധി

അമേരിക്കയിലെ സാമ്പത്തികക്കുഴപ്പം പൊട്ടിപ്പുറപ്പെട്ടത് പണയ-ബോണ്ട് വിപണിയിലും ബാങ്കിങ് മേഖലയിലുമായിരുന്നു. ബാങ്കുകളെ രക്ഷപ്പെടുത്താന്‍ ഒരു ലക്ഷം കോടി ഡോളറാണ് അമേരിക്ക മൊത്തം ചെലവാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇതുവരെ ഉദ്ദിഷ്ടഫലം കാണാനായിട്ടില്ല. ധനകുഴപ്പം ഒരു മാസം പിന്നിടുമ്പോള്‍ ഉണ്ടായ പുതിയ സംഭവവികാസം തകര്‍ച്ച ഓഹരി വിപണിയിലേക്കും വ്യാപിച്ചിരിക്കുന്നു എന്നതാണ്.

പുതിയ വ്യവസായസംരംഭം ആരംഭിക്കുന്നതിനോ നിലവിലുള്ളത് വികസിപ്പിക്കുന്നതിനോ വേണ്ടി മൂലധനം സ്വരൂപിക്കുവാന്‍ വ്യവസായസംരംഭകര്‍ കമ്പനികളുടെ ഓഹരികള്‍ ഇറക്കുന്നു. ഇത്തരത്തില്‍ല്‍ ഓഹരികള്‍ ആദ്യമായി ഇറക്കുന്ന പ്രവര്‍ത്തനത്തെയാണ് “പ്രാഥമിക ഓഹരിവിപണി’ എന്നു പറയുന്നത്. ഇപ്രകാരം ഓഹരിവാങ്ങിയ ഒരാള്‍ക്ക് അയാളുടെ ഓഹരി വില്‍ക്കണമെങ്കില്‍ല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ സമീപിച്ചേ പറ്റൂ. ഇപ്രകാരം ഓഹരികള്‍ കൈമാറ്റംചെയ്യുന്ന സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ‘ദ്വിതീയവിപണി’ എന്നാണ് അറിയപ്പെടുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നേരിട്ട് സ്റ്റോക്ക് വില്‍ക്കാനോ വാങ്ങാനോ ഒരു കമ്പനിക്കോ വ്യക്തിക്കോ കഴിയുകയില്ല. പ്രത്യേക ലൈസന്‍സുള്ള ബ്രോക്കര്‍മാരിലൂടെയേ വ്യാപാരം നടത്താനാവൂ. ബ്രോക്കര്‍മാരാണ് ഓഹരി വാങ്ങുന്നതും വില്‍ക്കുന്നതും. ഇതിന് ബ്രോക്കര്‍മാര്‍ക്ക് പ്രതിഫലമായി കമീഷന്‍ ആവശ്യക്കാര്‍ നല്‍കുകയും വേണം.

ഷെയര്‍ വാങ്ങുന്നതുകൊണ്ട് ഷെയറുടമസ്ഥന് പലനേട്ടങ്ങള്‍ ഉണ്ടാകാം. അതില്‍ ഏറ്റവും പ്രധാനം വര്‍ഷംതോറും ലഭിക്കുന്ന ലാഭവിഹിതം അല്ലെങ്കില്‍ ഡിവിഡന്റാണ്. ഓഹരിയുടെ മുഖവിലയുടെ ശതമാനമായിട്ടാണ് ഡിവിഡന്റ് പ്രഖ്യാപിക്കപ്പെടുക. ഒരാള്‍ക്ക് 10 രൂപ മുഖവിലയുള്ള 10 ഓഹരി ഉണ്ടെന്നു കരുതുക. 10 ശതമാനമാണ് ഡിവിഡന്റെങ്കില്‍ അയാള്‍ക്ക് 10 രൂപ ലാഭവിഹിതമായി ലഭിക്കും. കൂടുതല്‍ല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ 30 ഉം 50 ഉം ശതമാനം ഡിവിഡന്റ് കൊടുക്കാറുണ്ട്.

ഇത്തരം കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്റ് വളരെ കൂടുതലായിരിക്കും. കാരണം ബാങ്കിലെ പലിശനിരക്കിനേക്കാള്‍ എത്രയോ ഉയര്‍ന്ന നിരക്കിലാണ് ഈ കമ്പനി ഡിവിഡന്റ് നല്‍കുന്നത്. ബാങ്കില്‍പണം ഡിപ്പോസിറ്റു ചെയ്യുന്നതിനേക്കാള്‍ ലാഭകരം കമ്പനിയുടെ ഷെയര്‍ വാങ്ങുകയാണെന്നു വരുന്നു. ആവശ്യക്കാരുടെഎണ്ണം കൂടുമ്പോള്‍ മറ്റെല്ലാ ചരക്കുകള്‍ക്കുമെന്നപോലെ ഷെയറിന്റെ വിലയും വര്‍ധിക്കുന്നു. മുഖവില 10 രൂപയായിരിക്കുന്ന ഓഹരിക്ക് പലമടങ്ങ് വിലയ്ക്ക് വാങ്ങാന്‍ ആളുകള്‍ തയ്യാറാകുന്നു.

ഡിവിഡന്റ് കൂടാതെ ഓഹരി ഉടമസ്ഥനുള്ള മറ്റൊരു അവകാശം ബോണസ് ഓഹരികള്‍ക്കുള്ള അര്‍ഹതയാണ്. ഇടയ്ക്കിടക്ക് റിസര്‍വ് ഫിനാന്‍സിന്റെ ഒരു ഭാഗം ഓഹരി മൂലധനമാക്കി മാറ്റി നിലവിലുള്ള ഓഹരിയുടമകള്‍ക്കിടയില്‍ല്‍ വിതരണംചെയ്യാറുണ്ട്. ഇങ്ങനെ വിതരണംചെയ്യുന്ന ഓഹരികളെയാണ് ബോണസ് ഓഹരികള്‍ എന്ന് പറയുന്നത്. ഒരു ഓഹരിക്ക് ഒരു ബോണസ് ഷെയര്‍ എന്നതാണ് തോതെങ്കില്‍ല്‍ മുമ്പ് ഉദാഹരിച്ച ഷെയറുടമസ്ഥന്റെ ഓഹരികള്‍ 10ല്‍ നിന്ന് 20 ആയി ഉയരും. കൂടുതലായി ഒന്നും മുടക്കാതെതന്നെ അയാളുടെ മൂലധന നിക്ഷേപം 100ല്‍ നിന്ന് 200 രൂപയായി വര്‍ധിക്കുന്നു.

ഇതുകൂടാതെ കമ്പനി വികസനത്തിനായി പുതിയ ഓഹരി വിപണിയിലിറക്കുമ്പോള്‍ നിലവിലുള്ള ഓഹരി ഉടമസ്ഥര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. പുതിയ ഓഹരികളില്‍ ഒരു ഭാഗം ഇവര്‍ക്കായി റിസര്‍വ് ചെയ്യപ്പെട്ടിരിക്കും. ഇവയ്ക്ക് റൈറ്റ് ഓഹരികള്‍ എന്നു പറയുന്നു.

വളരെ മികച്ച കമ്പനികളുടെ ഓഹരിയുടമസ്ഥരുടെ മൂലധനം ഇപ്രകാരം വേഗത്തില്‍ പെരുകുന്നതിനുള്ള സാധ്യത വളരെയുണ്ട്. ഈ പ്രത്യേകതയും കമ്പനികളുടെ ഓഹരിയുടെ ഡിമാന്‍ഡിനെയും വിലയെയും സ്വാധീനിക്കും. എന്നാല്‍, നിശ്ചിതദിവസം ഷെയര്‍ ട്രാന്‍‌സ്‌ഫര്‍ ബുക്കില്‍ ഓഹരി ആരുടെ പേരിലാണോ അയാള്‍ക്കായിരിക്കും ഡിവിഡന്റിനായാലും ബോണസ് ഓഹരികള്‍ക്കായാലും റൈറ്റ് ഇഷ്യൂവിനായാലും അവകാശം. ഇവ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ഊഹിക്കാന്‍ കഴിയുന്നവര്‍ ആ കമ്പനിയുടെ ഓഹരികള്‍ നേരത്തെതന്നെ വാങ്ങിച്ചുകൂട്ടുന്നു. കാരണം പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ ഓഹരിയുടെ വില ഉയരും. ആ സമയത്ത് ഈ ഓഹരികള്‍ മറിച്ചുവിറ്റാല്‍ നല്ലലാഭം‘ലഭിക്കും. ഊഹം പിഴച്ചുപോയി പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെന്നിരിക്കട്ടെ. മേടിച്ച ഓഹരികള്‍ ചിലപ്പോള്‍ നഷ്ടത്തിനുപോലും വില്‍ക്കേണ്ടിവരും.

ശ്രദ്ധിക്കേണ്ട ഒരു പ്രവണത ഇതാണ് ; വിലകൂടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഊഹക്കച്ചവടക്കാരന്‍ ഓഹരി വാങ്ങുന്നതു തന്നെ ഓഹരിവില ഉയരുന്നതിനുള്ള സമ്മര്‍ദം സൃഷ്ടിക്കുന്നു. ഊഹക്കച്ചവടക്കാരന്‍ ഓഹരി കൈയൊഴിയാന്‍ ശ്രമിക്കുന്നതാകട്ടെ, ഓഹരിവില ഇടിയുന്നതിനുമുള്ള സമ്മര്‍ദം സൃഷ്ടിക്കുന്നു. ഇവയോടെല്ലാം ഒപ്പം ഊഹാപോഹങ്ങളും പരക്കും. ഇത് വിലകളുടെ ചാഞ്ചാട്ടങ്ങളെ കൂടുതല്‍ രൂക്ഷമാക്കും. ഓഹരി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ റെഡിക്യാഷ് ബ്രോക്കര്‍മാര്‍ക്ക് ആവശ്യമില്ല. രണ്ടാഴ്ചയിലൊരിക്കലേ കണക്കു തീര്‍ക്കേണ്ടതുള്ളൂ. ഇതിനെ സെറ്റില്‍മെന്റ് എന്നു പറയുന്നു. രണ്ടു സെറ്റില്‍മെന്റുകള്‍ക്കിടയില്‍ പണമൊന്നും മുടക്കാതെതന്നെ ഓഹരി വില്‍ക്കുകയും വാങ്ങുകയുമാകാം. ഈ സ്ഥിതിയും ഊഹക്കച്ചവടത്തെ സുഗമമാക്കുന്നു.

മുകളില്‍ വിവരിച്ചത് സാധാരണഗതിയിലുള്ള ഓഹരി വ്യാപാരമാണ്. എന്നാല്‍, ഇപ്പോള്‍ അവധിവ്യാപാരം പ്രാമുഖ്യം നേടിയിരിക്കുന്നു. ഭാവിയില്‍ നിശ്ചിതദിവസം ഏതെങ്കിലും കമ്പനിയുടെ നിശ്ചിത എണ്ണം ഓഹരി നിശ്ചിതവിലയ്ക്ക് നല്‍കാമെന്ന് എ എന്ന ബ്രോക്കര്‍ മറ്റൊരു ബ്രോക്കറായ ബിയുമായി കരാറുണ്ടാക്കുന്നു. ഭാവി വിലയെക്കുറിച്ചുള്ള എ യുടെ ഊഹം ഫലവത്തായാല്‍ ലാഭം നേടാം. മറിച്ചായാല്‍ നഷ്ടവും. ഈ നഷ്ടത്തിന്റെ സാധ്യത കുറയ്ക്കാന്‍ പോംവഴി കണ്ടുപിടിച്ചിട്ടുണ്ട്. എ ബ്രോക്കര്‍ നിശ്ചിതദിവസം ബി ബ്രോക്കറോട് കരാറുണ്ടാക്കിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭ്യമാക്കുന്നതിന് സി ബ്രോക്കറുമായി കരാറുണ്ടാക്കുന്നു. സി ബ്രോക്കര്‍ ഇതുപോലെതന്നെ ഡി ബ്രോക്കറുമായി കരാറുണ്ടാക്കാം. അങ്ങനെയുള്ള കരാറുകളുടെ ശൃംഖല നീണ്ടുപോകും. അവധിവ്യാപാരം ഊഹകച്ചവടത്തെ ശക്തിപ്പെടുത്തുന്നു. ഓഹരിയുടെ വില കൃത്രിമമായി ഉയരുന്നതിന് ഇടവരുത്തുന്നു.

കാര്യങ്ങള്‍ പോയി പോയി ഇപ്പോള്‍ യഥാര്‍ഥ ഓഹരി വാങ്ങുകയും വില്‍ക്കുകയും ചെയ്യണമെന്നുപോലുമില്ല. യഥാര്‍ഥ ഓഹരിയോ കടപ്പത്രമോ ചരക്കോ വില്‍ക്കുകയും വാങ്ങുകയും ചെയ്യാതെ അവയുടെ വിലസൂചിക പോലുള്ള ‘ഡെറിവേറ്റീവ്സിന്റെ അടിസ്ഥാനത്തില്‍ ഊഹക്കച്ചവടം നടത്തുന്നതും ഇന്ന് സര്‍വസാധാരണമാണ്. ഇതോടെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഇടപാടുകള്‍ ശുദ്ധ വാതുവയ്പായി മാറുകയാണ്. ഉദാഹരണത്തിന് സെന്‍സെക്സ് സൂചിക 15,000 കടന്നാല്‍ ഓഹരി നിശ്ചിതവിലയ്ക്ക് ലഭ്യമാക്കുമെന്ന് കരാറുകള്‍ ഉണ്ടാക്കാം. ഓഹരികള്‍ കൈമാറുകയും മറ്റും വേണ്ട. വാതുവയ്പില്‍ വിജയിച്ചാല്‍ ലാഭം കണക്കാക്കി കരാറില്‍ ഏര്‍പ്പെട്ട മറ്റേയാള്‍ പണം തന്നുകൊള്ളും.

സാധാരണഗതിയില്‍ ഓഹരിവിലകളില്‍ വരുന്ന കയറ്റിയിറക്കത്തെ സമ്പദ്ഘടനയുടെ ആരോഗ്യനിലയെയും നിക്ഷേപകരുടെ പ്രതീക്ഷകളെയും മനസ്സിലാക്കാനുള്ള ബാരോമീറ്റര്‍ ആയിട്ടാണ് കണക്കാക്കുക. രാജ്യത്തെ സമ്പാദ്യത്തെ മൂലധനമായി സ്വരൂപിക്കുന്നതിനും ഒരു മേഖലയില്‍നിന്ന് മറ്റൊരു മേഖലയിലേക്കുള്ള മൂലധനത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്തോറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തിന്റെ കേന്ദ്രങ്ങളായി അവ അധഃപതിക്കുന്നു. യഥാര്‍ഥ സാമ്പത്തിക സ്ഥിതിഗതികളേക്കാള്‍ ഊഹക്കച്ചവടക്കാരുടെയും നിക്ഷേപകരുടെയും മാനസിക വിഭ്രാന്തികളുടെ പ്രതിഫലനമായിത്തീരുന്നു ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍.

ഊഹക്കച്ചവടം ഓഹരി വിലയെ ഊതി വീര്‍പ്പിക്കുന്നു. ഓഹരി വില വാണംപോലെ കയറുന്നു. പക്ഷേ, മറിച്ചുള്ള എന്തെങ്കിലുമൊരു ഊഹാപോഹം മതി ഓഹരിവില ഇടിയാന്‍. തങ്ങളുടെ കൈയിലുള്ള ഓഹരികളെല്ലാം വിറ്റുകാശാക്കുന്നതിനാവും ഓരോരുത്തരുടെയും ശ്രദ്ധ. ഇങ്ങനെ വിലയിടിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബ്രോക്കര്‍മാരുമുണ്ട്. കൈവശമില്ലാത്ത ഓഹരികള്‍കൂടി വിറ്റ് വിപണിയില്‍ല്‍ വിലയിടിവ് സൃഷ്ടിച്ച് വില കുറയുമ്പോള്‍ ഓഹരികള്‍ വാങ്ങുന്നതാണ് ഷോര്‍ട്ട് സെല്ലിങ്’. യഥാര്‍ഥ മൂല്യത്തേക്കാള്‍ വളരെയേറെ ഊതിവീര്‍പ്പിച്ച വിലയുള്ള കമ്പനികളുടെ ഓഹരികള്‍ ഇത്തരം ബ്രോക്കര്‍മാര്‍ നോട്ടമിടുന്നു. ഇവയുടെ ഓഹരി കടമായി വാങ്ങുന്നു. എന്നിട്ട് ഒറ്റയടിക്ക് ഇവയെല്ലാം വില്‍ക്കുന്നതിന് വിപണിയിലിറക്കുന്നു. ഒറ്റയടിക്ക് ഇത്രയേറെ ഓഹരി ഒരുമിച്ചു വില്‍പ്പനയ്ക്കു വരുന്നതുമൂലം ഓഹരിയുടെ വിലയിടിയുന്നു. പിന്നെ ഊഹാപോഹങ്ങളായി. വില കുത്തനെ ഇടിയുന്നു. അപ്പോള്‍ കുറഞ്ഞ വിലയ്ക്ക് ഓഹരി വാങ്ങി ആദ്യം ഓഹരി കടം തന്ന ആള്‍ക്ക് തിരിച്ചുകൊടുക്കുന്നു. ‘ഷോര്‍ട്ട് സെല്ലര്‍’ വലിയ ലാഭം ഉണ്ടാക്കും. പക്ഷേ, ഓഹരിവിപണിയില്‍ മാന്ദ്യമുണ്ടാക്കും. ഓഹരി വിപണിയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരത്തില്‍ ഷോര്‍ട്ട്സെല്ലിങ് നിരോധിച്ചിരിക്കുകയാണ്.

വിപണിയിലാകെ പരിഭ്രാന്തി പടര്‍ന്നിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ ഓഹരി വാങ്ങാന്‍ തന്നെ ആളില്ലാതാകും. ഓഹരിവില തകരുന്നതോടെ കമ്പനികളെ കടക്കാര്‍ അലട്ടാന്‍ തുടങ്ങും. പുതിയ കടപ്പത്രങ്ങള്‍ അവര്‍ക്ക് വില്‍ക്കാന്‍ കഴിയാതാകും. കമ്പനികളും അവര്‍ക്കു വായ്പ നല്‍കിയ ബാങ്കുകളും ഒന്നിനു പുറകെ ഒന്നായി പാപ്പരായിത്തീരും. സമ്പദ്ഘടനയുടെ സിരാകേന്ദ്രമായ മൂലധനക്കമ്പോളം തകരും. ഈ തകര്‍ച്ച ഏതാനും ദിവസംകൊണ്ടാണ് ഒരു ഇടിത്തീപോലെ വന്നു പതിക്കുക. 1929 ഒക്ടോബര്‍ മാസത്തില്‍ അമേരിക്കയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളും ബാങ്കുകളും പല പ്രമുഖ കമ്പനികളും ഒന്നിനു പുറകെ ഒന്നായി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതാണ് ഈ തകര്‍ച്ചകളില്‍ ഏറ്റവും കുപ്രസിദ്ധം.

അമേരിക്കയിലെ പെരുമയേറിയ ബാങ്കുകള്‍ കേരളത്തിലെ ‘ടോട്ടല്‍ല്‍ ഫോര്‍ യു’ ശബരീനാഥിന്റെ ആഗോളപതിപ്പുകളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒരു വിലയുമില്ലാത്ത കടപ്പത്രങ്ങള്‍ തങ്ങളിലുള്ള വിശ്വാസം മുതലെടുത്ത് ലോകമെമ്പാടും ഉയര്‍ന്ന വിലയ്ക്ക് വിറ്റ് പണം സമാഹരിക്കുകയാണ് അമേരിക്കന്‍ നിക്ഷേപബാങ്കുകള്‍ ചെയ്തത്. യാഥാര്‍ഥ്യം തെളിഞ്ഞതോടെ അമേരിക്കന്‍ബാങ്കുകള്‍ ടോട്ടല്‍ തകര്‍ച്ചയിലുമായി. യൂറോപ്യന്‍ ബാങ്കുകളാവട്ടെ അമേരിക്കയുടെ ടോട്ടല്‍ തട്ടിപ്പിന് ഇരകളായി. അങ്ങനെ ബാങ്കിങ് കുഴപ്പം യൂറോപ്പിലേക്കും പടര്‍ന്നിരിക്കുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഇടപെടലിന് പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബാങ്കുകള്‍ കുഴപ്പത്തിലായതോടെ കമ്പനികള്‍ക്ക് ആവശ്യത്തിന് വായ്പ കിട്ടാത്ത സ്ഥിതിയായി. വായ്പാ കമ്പോളത്തിലെയും അതുപോലെ തന്നെ ഉപഭോക്തൃ കമ്പോളത്തിന്റെയും ഞെരുക്കംമൂലം കമ്പനികളുടെ ലാഭം കുറയുമെന്ന് തീര്‍ച്ചയായിരിക്കുന്നു. ഓഹരിവില ഇടിഞ്ഞേ തീരൂ. ഓഹരിവില ഇടിയുമ്പോഴും ലാഭം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് ഓഹരി ചൂതാട്ടക്കാര്‍. തിങ്കളാഴ്ച ലോകത്തെമ്പാടുമുള്ള ഓഹരി വിപണികളിലെ വില ഇടിഞ്ഞു. ആദ്യം സൂര്യന്‍ ഉദിക്കുന്നത് ജപ്പാനിലെ ടോക്യോയിലാണല്ലോ. അവിടെ ഓഹരിവില 4.25 ശതമാനം കുറഞ്ഞു. ഹോങ്കോങ്ങില്‍ അഞ്ചു ശതമാനം കുറഞ്ഞു. സിഡ്‌നിയിലാകട്ടെ 3.3 ശതമാനം തകര്‍ന്നു. തുടര്‍ന്ന് സിയോളില്‍ല്‍ 4.3 ശതമാനവും. എല്ലാം ഭദ്രം എന്നു പറഞ്ഞ ബോംബെയില്‍ല്‍ 5.8 ശതമാനമായിരുന്നു ഇടിവ്. ദുബായ് വഴി വിപണിസുനാമി യൂറോപ്പിലേക്ക് നീങ്ങി. യൂറോപ്പ് സ്റ്റോക് എക്സ്ചേഞ്ചുകളില്‍ അഞ്ചു ശതമാനമായിരുന്നു തകര്‍ച്ച. 15 ശതമാനം ഇടിഞ്ഞ റഷ്യയില്‍ ഓഹരിവ്യാപാരം നിര്‍ത്തിവച്ചു. അങ്ങനെ തകര്‍ച്ചയുടെ സുനാമി കറങ്ങി അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ല്‍ വീണ്ടും എത്തി. ഡൌ ജോണ്‍സ് സൂചിക മൂക്കുകുത്തി. ഇനിയെന്ത് എന്ന് കാത്തിരുന്നു കാണാം.

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലെപ്പോലെ ഓഹരിക്കമ്പോളത്തില്‍ല്‍ തകര്‍ച്ച ഉണ്ടാകുന്നതിനുള്ള സാധ്യത ഇന്ന് എത്രമാത്രമുണ്ട് ? ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍ ഹെന്റി കോഫ്‌മാന്‍ എന്ന കോര്‍പറേറ്റ് വിദഗ്ധന്‍ ‘യൂറോ മണി’ എന്ന മാസികയില്‍ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തി. ഒരു ഗൌരവാവഹമായ ധനത്തകര്‍ച്ചയുടെ സാധ്യത എത്രമാത്രമുണ്ടെന്ന് നിങ്ങള്‍ 1960ല്‍ ചോദിച്ചിരുന്നെങ്കില്‍ ആയിരത്തിന് ഒന്ന് എന്ന് ഞാന്‍ പറഞ്ഞേനെ. 1970ല്‍ ആയിരുന്നെങ്കില്‍ എന്റെ മറുപടി നൂറിന് ഒന്ന് ആയിരുന്നേനെ. എന്നാലിന്ന് 1980ല്‍ അപകടസാധ്യത പത്തിന് ഒന്നായി തീര്‍ന്നിരിക്കുന്നു..... ലോക ധനവ്യവസ്ഥ ഇന്ന് വളരെ താഴ്ന്നുപറന്ന് പതുക്കെ പറക്കുന്ന ഒരു വിമാനം പോലായിരിക്കുന്നു. ലോകധന വ്യവസ്ഥ ഇന്ന് വളരെ പതുക്കെ വൃക്ഷത്തലപ്പുകള്‍ മുട്ടിയുലഞ്ഞ വിമാനമാണ്.

ഇപ്പോള്‍, 2008 അവസാനം, ഇത്തരമൊരു ദുരന്തത്തിന്റെ സാധ്യത ഒന്നിന് ഒന്നായി തീര്‍ന്നിരിക്കുന്നു.

*****

ഡോ. ടി എം തോമസ് ഐസക്

11 comments:

വര്‍ക്കേഴ്സ് ഫോറം said...

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലെപ്പോലെ ഓഹരിക്കമ്പോളത്തില്‍ല്‍ തകര്‍ച്ച ഉണ്ടാകുന്നതിനുള്ള സാധ്യത ഇന്ന് എത്രമാത്രമുണ്ട്?

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍ ഹെന്റി കോഫ്‌മാന്‍ എന്ന കോര്‍പറേറ്റ് വിദഗ്ധന്‍ ‘യൂറോ മണി’ എന്ന മാസികയില്‍ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തി. ഒരു ഗൌരവാവഹമായ ധനത്തകര്‍ച്ചയുടെ സാധ്യത എത്രമാത്രമുണ്ടെന്ന് നിങ്ങള്‍ 1960ല്‍ ചോദിച്ചിരുന്നെങ്കില്‍ല്‍ ആയിരത്തിന് ഒന്ന് എന്ന് ഞാന്‍ പറഞ്ഞേനെ. 1970ല്‍ ആയിരുന്നെങ്കില്‍ല്‍ എന്റെ മറുപടി നൂറിന് ഒന്ന് ആയിരുന്നേനെ. എന്നാലിന്ന് 1980ല്‍ ‍ അപകടസാധ്യത പത്തിന് ഒന്നായി തീര്‍ന്നിരിക്കുന്നു..... ലോക ധനവ്യവസ്ഥ ഇന്ന് വളരെ താഴ്ന്നുപറന്ന് പതുക്കെ പറക്കുന്ന ഒരു വിമാനം പോലായിരിക്കുന്നു. ലോകധന വ്യവസ്ഥ ഇന്ന് വളരെ പതുക്കെ വൃക്ഷത്തലപ്പുകള്‍ മുട്ടിയുലഞ്ഞ വിമാനമാണ്.

ഇപ്പോള്‍, 2008 അവസാനം, ഇത്തരമൊരു ദുരന്തത്തിന്റെ സാധ്യത ഒന്നിന് ഒന്നായി തീര്‍ന്നിരിക്കുന്നു.

Unknown said...

Better information

Could you please explain more about derivatives and mutual funds?


THANXX

വര്‍ക്കേഴ്സ് ഫോറം said...

ദയവായി ഈ പോസ്റ്റ് നോക്കുമല്ലോ
http://workersforum.blogspot.com/2008/03/blog-post_23.html

ഈ ബ്ലോഗിലെ സാമ്പത്തികം എന്ന ലേബലില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും. തൃപ്തികരമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ഈ മെയിലില്‍ ബന്ധപ്പെടുമല്ലോ. അറിയാവുന്ന വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ സന്തോഷമേയുള്ളൂ.

വര്‍ക്കേഴ്സ് ഫോറം said...

സാബിത്ത്

മ്യൂച്ചല്‍ ഫണ്ടുകളെക്കുറിച്ച് ഇവിടെ വായിക്കാം..
http://workersforum.blogspot.com/2007/10/blog-post_14.html

Anonymous said...

A good article informative and throught provoking. It may help ordinary people who are attrtacted to share market like fireflies and get lost valuable money believing other I_know_what wizards types mostly burnt their hands too.

Heard that Cartoonist Yedudasan resigned from Manorama and joined Desabhimani and did a scathing attack on Manorama in his joining address at Desabhimani. Can u publish that speech. I am curious why he quit from Manorama and joined Desabhimani , a complete U turn.

Anonymous said...

ആരുഷീ

ഈ ദേശാഭിമാനി വാര്‍ത്ത ആരുഷി കണ്ടിരുന്നില്ലേ?

'പൊന്നമ്മ സൂപ്രണ്ടി'നെയും മനോരമ കൊന്നു; യേശുദാസന്‍ പടിയിറങ്ങുന്നു


തിരു: 'പൊന്നമ്മ സൂപ്രണ്ടി'നെ മനോരമ കൊന്നു. മനംനൊന്ത് കാര്‍ട്ടൂണിസ്റ് യേശുദാസന്‍ പടിയിറങ്ങുന്നു. സോണിയാഗാന്ധിയെ വിമര്‍ശിച്ചതാണ് 11 വര്‍ഷമായി തുടരുന്ന പോക്കറ്റ് കാര്‍ട്ടൂണായ 'പൊന്നമ്മ സൂപ്രണ്ടി'നെ കൊല്ലാന്‍ കാരണം. ആണവകരാറും പ്രശ്നമായി.

അരിയില്ലെങ്കിലെന്ത് ആണവം കിട്ടില്ലേ എന്നു പൊന്നമ്മ ചോദിച്ചെങ്കിലും വെളിച്ചം കിട്ടില്ല. മനോരമയില്‍ 23വര്‍ഷംമുമ്പ് എത്തിയ യേശുദാസന്‍ 1960ല്‍ ജനയുഗം ദിനപത്രത്തിലാണ് കാര്‍ട്ടൂണിസ്റായാണ് ചുവടുവച്ചത്്. 1963ല്‍ ശങ്കേഴ്സ് വീക്കിലിയില്‍ ചേര്‍ന്നു.

യേശുദാസനുമായി 'മനോരമ' ഇടഞ്ഞത്, 'വരകളിലെ നായനാര്‍' ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രകാശനംചെയ്ത 2004ലെ ചടങ്ങിനെ തുടര്‍ന്നായിരുന്നു. മനോരമയുടെ ഡല്‍ഹിപതിപ്പിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ തീയതിക്കായി സമ്മര്‍ദ്ദം ചെലുത്തുന്ന സമയമായിരുന്നു. പത്രത്തിന് തീയതി കിട്ടാതിരിക്കെ, പത്രത്തിലെ കാര്‍ട്ടൂണിസ്റ് സമയം വാങ്ങിയെടുത്തത് മാനേജ്മെന്റുതലത്തില്‍ വിഷയമായി.

ഇതേത്തുടര്‍ന്ന് എന്‍സിഇആര്‍ടി പുസ്തകത്തില്‍ യേശുദാസന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നതിനോട് മനോരമ വിയോജിപ്പ് പ്രകടിപ്പിച്ചു. മനോരമയുടെ ഇംഗ്ളീഷ് വാരികയായ 'വീക്കി'ലെ യേശുദാസന്റെ കോളമായിരുന്ന ഫിനിഷിങ് പോയിന്റ് നിര്‍ത്തലാക്കി.

ഇയിടെയാണ് 'തൊഴിലാളിയുടെ പത്മ മുതലാളി തട്ടിയെടുത്തു' എന്ന ജോണ്‍ ബ്രിട്ടാസുമായുള്ള 'കൈരളി' അഭിമുഖത്തിലെ വെളിപ്പെടുത്തല്‍. ആന്റണി മുഖ്യമന്ത്രിയായിരിക്കെ പത്മശ്രീക്ക് യേശുദാസന്റെ പേര് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശചെയ്യുകയും പ്രധാനമന്ത്രി അനുകൂലതീരുമാനം എടുക്കുകയും ചെയ്തു. എന്നാല്‍, ഫയല്‍ രാഷ്ട്രപതി അബ്ദുല്‍കലാമിന്റെ മേശപ്പുറത്ത് വന്നശേഷം അട്ടിമറി സംഭവിച്ചു. മനോരമ മാനേജിങ് എഡിറ്റര്‍ മാമ്മന്‍മാത്യുവിനായി പത്മശ്രീ. ഇതിനെയാണ് പത്മ മുതലാളി തട്ടിയെടുത്തുവെന്ന യേശുദാസന്റെ വെളിപ്പെടുത്തല്‍. ഇത് മാനേജ്മെന്റിനെ ക്ഷോഭിപ്പിച്ചു. പിന്നീട് 'പൊന്നമ്മ സൂപ്രണ്ട്' പലപ്പോഴും ഇല്ലാതായി.

ഉമ്മന്‍ചാണ്ടി, പി ജെ കുര്യന്‍, ശോഭനാ ജോര്‍ജ് എന്നിവരെ പരോക്ഷമായി കളിയാക്കുന്ന കാര്‍ട്ടൂണുകളൊന്നുും വെളിച്ചം കാണാറില്ല. ഇത്തരത്തില്‍ മനോരമ തടഞ്ഞുവച്ച അറുനൂറോളം കാര്‍ട്ടൂണുണ്ട്.

ആഴ്ചപ്പതിപ്പിലെ 'ജൂബാ ചേട്ടനെ' നേരത്തെതന്നെ കശാപ്പുചെയ്തിരുന്നു. 'ജൂബാ ചേട്ടന്‍' അപ്രത്യക്ഷനായതിനുപിന്നാലെയാണ് 'പൊന്നമ്മ സൂപ്രണ്ടി'നെയും വകവരുത്തിയത്

Anonymous said...

What is growth? in monetary terms, in commodity terms i.e, increased production? and more importantly what TYPE of growth is beneficial to the country/economy?

Well, it is very difficult to place the finger, but it can be said that quality production increase without a corresponding increase in imports or dependence on other counties, is a good sign of growth... that is why agri is so important to india as it is the crux and the supreme commodity which can make india self-reliant... So, real growth is commodity growth...primarily agri and then industrial...

Inflation, indicates a "shortage situation" - it may be of money or commodity... we have to reflect whether the "shortage" is real or fictitious, permanent or temporary, political or military related before any solution can be attempted to...

I shall cite one basic example - The LPG was heavily subsidised by the GOI at the introduction stage. That was a time when nobody was willing to pick up a cylinder; people were content with crude stoves or kerosene stoves. This subsidy (maybe due to electoral mandates) encouraged a person to go for the LPG cylinder, who, otherwise for the subsidy would not have done so... Years later, LPG cylinder is a household name, but the govt. is not able to remove the subsidy (it would have cataclysmic effects on the economy)...
By this I mean to say that any policy should firt be validated against the country's core strengths and then implemented.

But it seems now its buying time. Investing and philospophies related to it, as per a package deal, is presently consigned to ICU and being administered life support. Does the climate of investing really exists in India where the concepts of finance is restricted to a good paying job, hard bargaining if possible for every item purchased and saving as much as possible? The last factor of saving is already under severe strain. Loans for vehicles, loans for buying flats or building houses and even loans for education, plus sundry credit card expenses. We haven't the sense to spot a good buy as far as the stock exchanges are considered. Yeah for sure valuations are attractive right now, but are they temtations enough for the investors to start buying up stocks right now? But unless everyone decides en mass to restart buying exercise, only trades that will take place will all be sale oriented. And unless trading starts in earnest the traders/speculators will all be prancing by the sidelines and unless they join in with some robust emotion there will be trend forming anytime soon enough. Remenber the only trend that attracts profit in stock trades is an up-trend. So, is this time to buy? Yeah sure is, it is time to buy time! We have to wait for many positive signals to arise before we step into the ring once again.

Anonymous said...

Every year these buggers take millions of dollars out of the companies for their whimsical fancies to be richest in short time.Ambanis of Reliance ,Ramasubrahmaneya Rajha of Madras Cement,Kalanidhi Maran and Kavery Kalanidhi of Sun TV ,Sunil Mittal of Bharti Airtel,K Anji Reddy of Dr Reddy's Labs,Brijmohan Lal Munjal and Pawan Munjal of Hero Honda ,Naveen Jindal of Jindal Steel,K.P Singh of DLF and many more.Indian financial markets are the most corrupted.I wish Govt. does something to recover money from these brats.

Manmohan Chidambaram Alhuwalia are destroying the country. A destroyer for any dynasty comes from within , during a period of time, they will be innocent or incapable types but will cause maximum damage, liek Vibheeshanan in Lanka, Duryodhanan in Bharatham, Manmohan is now from COngress he will destroy Congress rule permanently in India.

Anonymous said...

ഇന്ത്യന്‍ സ്റ്റോക്‌ മാറ്‍ക്കറ്റ്‌ എണ്ണായിരം വരെ താഴ്ന്നാല്‍ ഇന്‍ വസ്റ്റു ചെയ്യാന്‍ നല്ല സമയമാണു നല്ല ഷെയറുകളില്‍ ഇപ്പോള്‍ പണം മുടക്കിയാല്‍ അടുത്ത ബീ ജേ പീ ഗവണ്‍മെണ്റ്റിണ്റ്റെ കാലത്തു രണ്ടായിരത്തി പത്തില്‍ മാറ്‍ക്കറ്റ്‌ തിരികെ കുതിച്ചു കയറും യൂ പീ എ ഗവണ്‍മണ്റ്റ്‌ ടെററിസം കാരണം തിരിച്ചു വരുമെന്നു തോന്നുന്നില്ല കേരളം അപ്പോഴും ഇതേ ഗതി ആ ഓ രാജഗോപാലിനെ തിരുവനന്തപുരം കാറ്‍ ജയിപ്പിക്കാനുള്ള വിവേകം കാണിച്ചാല്‍ നന്നായിരുന്നു ഒന്നു രണ്ട്‌ ട്രെയിന്‍ എങ്കിലും കിട്ടിയേനെ

Anonymous said...

അല്ല മക്കളേ എന്തിനാണു് ഓഹരി കച്ച്വടത്തിനിരങ്ങുന്നത്. ആകറാന്ത കൂടി, കാശ് പെട്ടെന്ന്ന് ഉണ്ടാക്കാമെന്നു കരുതിയല്ലെ. അപ്പൊള്‍ ചിലപ്പോള്‍ പോയെന്നു വരും കിട്ടിയെന്ന് വരും. അതിനെപ്പറ്റി അധികം വേവലാതിപ്പെടേണ്ട. ഓഹരി കംബോളത്തിലിറങ്ങുന്ന "സാധാറണക്കാരന്‍" അത്തൃആ പാവമല്ല.

Anonymous said...

കമ്പോളക്കളീന്റെ കാര്യം!(കഥയല്ല കൂട്ടരെ, കാര്യന്നെ)

കസ്ടപ്പെട്ട് കായുണ്ടാക്കാന്‍ കയിവില്ലേലും കമ്പോളത്തീന്ന് കടകടെന്ന് കൊറേ കായുണ്ടാക്കാന്ന് കരുതി കോയാക്ക കയ്യിലുള്ള കായ് കമ്പോളത്തിലിട്ട്. കള്ളക്കമ്പോളോം കായ്ണ്ടാക്കാന്‍ കാത്തിരിക്യാര്‍ന്നു. കോയാക്കാന്റെ കായ് കണ്ട കമ്പോളം കോയാക്കാന്റെ കായ് കയിച്ചളഞ്ഞ്. കായ് പോയ കായാക്ക, കശ്റ്റപ്പെടാനിഷ്ടല്ല്യാത്ത കോയാക്ക “കായ് പോയീ, കായ് പോയീ“ന്ന് കെടന്ന് കരയണതീ കാര്യണ്ടാ? കാര്യങ്ങള് കാണാന്‍ കയിവ്‌ള്ളോറ് കമന്റിന്‍.