Tuesday, January 20, 2009

ചൈനീസ് ഫ്ലാഗെന്നാല്‍ എന്താണ് മുത്തശ്ശീ?

ജനുവരി - 9: "സമ്മേളനത്തിനായി എത്തുന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും കൊടിയുണ്ടാകും. രണ്ടോ മൂന്നോ വലിയ കൊടികളും ബാക്കി ചൈനീസ് നിര്‍മിത കൊടികളുമാണ്.''

-മലയാള മനോരമ.

മലയാള മനോരമയുടെ റിപ്പോര്‍ട്ട് ശരിയെങ്കില്‍ കൊച്ചിയിലെ റാലിക്ക് രണ്ടുലക്ഷം കൊടികളെങ്കിലും ചൈനയില്‍നിന്നുവരുത്തണം സിപിഐ (എം). റാലിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊടിവേണമെന്നും ഒരു സംഘത്തില്‍ രണ്ടോ മൂന്നാ വലിയ കൊടികളും ബാക്കി ചൈനയിലുണ്ടാക്കിയ ചെറിയ കൊടികളും ഉണ്ടാകണമെന്നും പാര്‍ടി സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്തയ്ക്ക് മറ്റെന്താണ് അര്‍ത്ഥം? റിപ്പോര്‍ട്ട് ശരിയെങ്കില്‍ പ്രശ്നം ഗുരുതരം.

പക്ഷേ, കാര്യം നിസ്സാരം എന്നതാണ് സത്യം.

പ്രകടനത്തില്‍ 'ചൈനീസ് ഫ്ലാഗു'കള്‍ പിടിക്കും എന്നറിഞ്ഞ മനോരമ റിപ്പോര്‍ട്ടര്‍ക്കാണ് പിഴച്ചത്. ചൈനീസ് ഫ്ലാഗ് എന്നാല്‍ ചൈനയിലുണ്ടാക്കിയ കൊടിയല്ലേ! മധുരം മലയാളം മുദ്രാവാക്യമാക്കിയ മനോരമയുടെ ഇംഗ്ളീഷ് മീഡിയം ചിന്തപോയത് ആ വഴിക്കാവണം.

ചൈനീസ് ഫ്ലാഗെന്ന് നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ വിളിക്കുന്നത് നെടുങ്ങനെയുള്ള ചുവന്ന കൊടിയെയാണ്. റാലിക്കെത്തുന്ന ഓരോ സംഘത്തിലും ഒന്നോ രണ്ടോ പാര്‍ടിക്കൊടിയും ബാക്കി ചിഹ്നമില്ലാത്ത ചെറുകൊടികളും ഉണ്ടാകും എന്നു പറഞ്ഞു കേട്ടതാണ് മനോരമയില്‍ ഇങ്ങനെയായത്. റാലിക്കു കൊണ്ടുവരുന്ന ചൈനീസ് ഫ്ലാഗുകള്‍ വയലാറിന്റെ കഥാപാത്രമായ 'നാല്‍ക്കവലയിലെ തയ്യല്‍ക്കടയിലെ ചാക്കോമേസ്തിരി'മാര്‍ തയ്ചെടുക്കുന്നതാണ്, ചൈനയില്‍നിന്നു വരുന്നതല്ല എന്ന് അവര്‍ക്ക് തിരിഞ്ഞില്ല.

പത്രപ്രവര്‍ത്തനം യൂണിവേഴ്സിറ്റികളില്‍നിന്നും അക്കാഡമികളില്‍നിന്നും പഠിച്ചെടുക്കാവുന്നതും വിദേശസ്കോളര്‍ഷിപ്പുകളിലൂടെ ഇന്റര്‍നാഷണലൈസ് ചെയ്യാവുന്നതുമായി മാറുമ്പോള്‍, നാട്ടുനടപ്പ് അറിയില്ലെങ്കിലും ചെയ്യാവുന്നതാണ് എന്നു വരുമ്പോള്‍, ഇതും ഇതിലപ്പുറവും സംഭവിക്കും. നമ്മുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഈ വലിയ അപഭ്രംശം പുറത്തുകൊണ്ടുവന്ന മനോരമയുടെ ചിരിപ്പിക്കുന്ന തെറ്റിന് നാട്ടറിവിന്റെ ചൈനീസ് ഫ്ലാഗുയര്‍ത്തി ഒരഭിവാദനം.

*

ജനുവരി-10: "എട്ടു കോടിയുടെ വായ്പ തട്ടിപ്പിന് ഇന്ത്യാവിഷനെതിരെ വിജിലന്‍സ് കേസെടുത്തു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി കെ ജഗദീഷ് മുമ്പാകെ വിജിലന്‍സ് ഡിവൈഎസ്പി (ജനുവരി) ഒമ്പതിന് എഫ്ഐആര്‍ സമര്‍പ്പിച്ചു''

-ദേശാഭിമാനി

മലയാള മുഖ്യധാരാ മാധ്യമങ്ങള്‍ ഏതാണ്ട് ഒറ്റക്കെട്ടായി തമസ്കരിച്ച വാര്‍ത്തയാണിത്. മാധ്യമം, ദേശാഭിമാനി, പീപ്പിള്‍, കൈരളി എന്നിവ മാത്രമാണ് ഇത് റിപ്പോര്‍ട്ടുചെയ്ത മുഖ്യ മാധ്യമങ്ങള്‍.

"ഇന്ത്യാവിഷന്‍ സംസ്ഥാന സഹകരണബാങ്കില്‍നിന്ന് മൂന്നുകോടി രൂപ വായ്പ വാങ്ങി. ഒരു രൂപപോലും തിരിച്ചടയ്ക്കാതെ അത് എട്ടുകോടി രൂപയായി പെരുകി. മതിയായ ഈടില്ലാതെ വായ്പ നല്‍കിയതിനാല്‍ റിക്കവറി നടപടികള്‍ പ്രായോഗികമായി നടപ്പില്ല. മതിയായ ഈടില്ലാതെ വായ്പനല്‍കിയത് തട്ടിപ്പാണ്. ഇതിനെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു. എം കെ മുനീറടക്കമുള്ള ഇന്ത്യാവിഷന്‍ ഭാരവാഹികളും സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷനടക്കമുള്ള മുന്‍ സഹകരണബാങ്ക് ഭാരവാഹികളും പ്രതികള്‍'' ഇതാണ് വാര്‍ത്ത.

ഇതുപോലൊരു വാര്‍ത്ത എങ്ങനെ മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കും? ഇത് റിപ്പോര്‍ട്ടുചെയ്യാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് എന്തവകാശം? സഹകരണബാങ്കിലെ പണം-പാവപ്പെട്ടവരും ഇടത്തരക്കാരുമായ മലയാളികളുടെ പണം-കൊള്ളയടിക്കപ്പെട്ട ഈ വായ്പാ കുംഭകോണത്തില്‍ മലയാള മാധ്യമങ്ങള്‍ ആരുടെ കൂടെ? ഇന്ത്യാവിഷന്‍ ഇത് കൊട്ടിഘോഷിക്കാത്തതു മനസ്സിലാക്കാം. മറ്റു മാധ്യമങ്ങള്‍ക്ക് എന്തുപറ്റി? ഈ ചോദ്യങ്ങളാണ് ഈ വാര്‍ത്താ തമസ്കരണം നമ്മുടെ മുന്നില്‍ ഉയര്‍ത്തുന്നത്.

*
എന്‍ പി ചന്ദ്രശേഖരന്‍ കടപ്പാട്: ചിന്ത വാരിക

8 comments:

വര്‍ക്കേഴ്സ് ഫോറം said...

പത്രപ്രവര്‍ത്തനം യൂണിവേഴ്സിറ്റികളില്‍നിന്നും അക്കാഡമികളില്‍നിന്നും പഠിച്ചെടുക്കാവുന്നതും വിദേശസ്കോളര്‍ഷിപ്പുകളിലൂടെ ഇന്റര്‍നാഷണലൈസ് ചെയ്യാവുന്നതുമായി മാറുമ്പോള്‍, നാട്ടുനടപ്പ് അറിയില്ലെങ്കിലും ചെയ്യാവുന്നതാണ് എന്നു വരുമ്പോള്‍, ഇതും ഇതിലപ്പുറവും സംഭവിക്കും. നമ്മുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഈ വലിയ അപഭ്രംശം പുറത്തുകൊണ്ടുവന്ന മനോരമയുടെ ചിരിപ്പിക്കുന്ന തെറ്റിന് നാട്ടറിവിന്റെ ചൈനീസ് ഫ്ലാഗുയര്‍ത്തി ഒരഭിവാദനം.

മാധ്യമങ്ങളെപ്പറ്റി രണ്ട് നുറുങ്ങുകള്‍.

Anonymous said...

പത്രങ്ങള്‍ മറച്ച് വെച്ച വാര്‍ത്തകള്‍ ഇനിയും ഉണ്ട്. സനാതനപ്പാര്‍ട്ടിയുടെ ഓഫീസില്‍ നിന്ന് രണ്ടു കോടിയോ മറ്റോ കളവ് പോയ വാര്‍ത്ത മലയാള പത്രങ്ങളില്‍ വന്നുവോ?

മറുപക്ഷം said...

തെറ്റു ചൂണ്ടിക്കാണിച്ചതു നന്നായി.

ഇന്ത്യാവിഷൻ നിലനിൽക്കേണ്ട ഒരു ചാനൽ ആണ്. അതിന്ന് സാമ്പത്തീക പ്രതിസന്ധിയെനേരിടുന്നു എന്നത് സാത്യവു.ഇന്ത്യാവിഷനെതിരെ എന്തെങ്കിലും വാർത്തകീട്ടിയാൽ സാധാരണ ഗതിയിൽ അതു കൊട്ടിഘോഷിക്കേണ്ടവർ എന്തുകൊണ്ട് വിട്ടുകളഞ്ഞു എന്നത് അതിശയകരം തഹ്ന്നെ.

സഹകരണ ബാങ്കിലെ പണത്തെകുറിച്ച് ഇക്കാര്യത്തിൽ മാത്രം അങ്കലാപ്പെന്തുകൊൺന്റെന്ന് മനസ്സിലാകുന്നില്ല. ഇവർക്കു മാത്രമാണോ വേണ്ടത്ര ഈടില്ലതെ നൽകിയത്?ഇനിയൂം എത്റ്റ്ര പണം ഇത്തരത്തിൽ നൽകിയിട്ടുണ്ടെന്ന് പരിശോധിച്ചാൽമനസ്സിലാകില്ലെ?

Anonymous said...

അതെ, മുനീര്‍ വിഷന്‍ നിലനില്‍ക്കണം..കഥ രാഘവീയം!!!
പിന്നെ 'ആ പാര്ടിയുടെ തലസ്ഥാന അപ്പീസിന്നു മാത്രാണോ,3 കോടി അടിച്ചു മാറ്റിയത്..അവര്‍ പോലീസില്‍ പരാതിപ്പെട്ടില്ലാ,ഞമ്മ അന്യോന്യം കട്ടു അത്രന്നെ.athinu നിങ്ങളെന്തിനാ ചൂടാവുന്നെ. ചെലാംബ്ര ബാന്ക് മോഷ്ടിച്ചു 8 കോടി കട്ടു.കള്ളനെ പിടിച്ചു.ചെയ്,അവിടെ മാത്രാ കട്ടത്‌,ഫാരതത്തില്‍ ഇതിന് മുമ്പ് വേറെ എവിടെയും ബാങ്ക് കവര്‍ച്ച നടന്നില്ലേ,വിവര മില്ലാത്ത പോലിസ്,-----

binu said...

സത്യം മാത്രം റിപ്പോര്‍ട്ട്‌ ചെയ്യുകയും എല്ലാ സത്യങ്ങളും എപ്പോഴും ജനങ്ങളെ അറിയിക്കുകയും ചെയ്യുന്ന കേരളത്തിലെ നാലു മാധ്യമങ്ങള്‍ ഏതൊക്കെ എന്നറിയാന്‍ കഴിഞ്ഞതില്‍ പെരുത്ത സന്തോഷം! പിണറായി വിജയന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല നമസ്കാരം. മുംബൈ ഭീകര ആക്രമണത്തിന്റെ ആദ്യ ദിവസങ്ങളില്‍ കൈരളിയും പീപ്പിള്‍ ഉം പിന്നെ ദേശാഭിമാനിയും, വളരെ സത്യസന്ധമായി, ആരാണ് അതോക്കെ ചെയ്ത് കൂട്ടിയതെന്നു നമ്മെ അറിയിച്ചതാണ് പെട്ടെന്ന് ഓര്‍മ്മ വരുന്നത്. ഇന്നിപ്പോള്‍ ആണെന്കില്‍ ലാവ്‌ലിന്‍ അഴിമതി ഒക്കെ എന്ത് നിഷ്പക്ഷമായി ആണ് അവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പാര്‍ടി ക്ലാസ്സുകളില്‍ നിന്നു പത്ര പ്രവര്‍ത്തനം പഠിച്ച കുറേപ്പേരെങ്കിലും ഇപ്പോഴും ഉള്ളത് മലയാളിയുടെ പുണ്യം.
പാവം ഇന്ത്യാവിഷന്‍ . അവര്‍ക്ക് ഈ ലോട്ടറി രാജാക്കന്മാരെ ഒന്നും പരിച്ചയമില്ലേ?

Anonymous said...

" പാവം ഇന്ത്യാവിഷന്‍ . അവര്‍ക്ക് ഈ ലോട്ടറി രാജാക്കന്മാരെ ഒന്നും പരിച്ചയമില്ലേ?....."

പക്ഷെ,'വെറും'തെന്നിന്ത്യന്‍ ലോട്ടറി രാജാവിന്‍റെ(ഇദ്ദേഹം വെറും സബ്‌ എജെന്‍ ന്റ്റ് ആണ് കേട്ടോ)- ഗുരു,അഖിലെന്ത്യാ ലോട്ടറി രാജാവ്,കൊണ്ഗ്രസ്സിന്‍റെ ആസ്സാം വൈസ് പ്രസിഡന്റ് അശോക് സുബ്ബയെ മുനീര്‍ വിഷന് പരിചയ മില്ലാതെ വരില്ല.???എപ്പടി

Anonymous said...

" പ്രതിയെ പ്രതിയാക്കാൻ പ്രതിയുടെ അനുമതി വേണ്ട നാട്ടിൽ എന്തു നിയമം?...."
ഉവ്വ,ഉവ്വ,ഒരു ഓഫീസില്‍ അങ്ങ് ദല്‍ഹീല് റോയിലെറ്റ് പേപ്പര്‍ പോലെ 'വെറും' 3 കോടി'അടിച്ചു'മാറ്റപ്പെട്ടപ്പോ,ഞമ്മ പോലീസില്‍ പോലും വിവരം അറിയിച്ചില്ല..പ്രതിയോ, മാനനീയന്മാര്‍,പ്രതി ആകാനോ,ശുംഭന്‍.അതൊന്നും ഞമ്മക്ക്‌,ലോട്ടറിക്കാരോ,മാഫിയങ്ങളോ ഒന്നും തന്നതല്ല---

Anonymous said...

മൂന്നുകോടിയുടെ വായ്പ്പ അഞ്ചു വര്‍ഷം കൊണ്ട്‌ എട്ട്` കോടിയായൊ..?
സഹകരണ ബാങ്കോ..?ബ്ലേഡ്` ബാങ്കോ..?