Sunday, January 18, 2009

ഇസ്രായേലി ഉന്മൂലന പരമ്പരയുടെ രാഷ്‌ട്രീയം

ഇസ്രായേല്‍ ഭരണ കൂടം ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള തങ്ങളുടെ പദ്ധതികളെക്കുറിച്ച് വിശദമായും രേഖകളെ അടിസ്ഥാനപ്പെടുത്തിയും പരസ്യമായി പ്രഖ്യാപനങ്ങൾ നടത്തുകയാണ്. അവർക്കതിൽ യാതൊരു കുറ്റബോധവും തോന്നുന്നില്ല. വൈറ്റ് ഹൌസ് മുതല്‍ കോണ്‍ഗ്രസ് വരെ നീളുന്ന, അമേരിക്കയിലെ ഇരു പാര്‍ട്ടികളിലും പെട്ട മുഴുവന്‍ രാഷ്‌ട്രീയക്കാരുടെയും, അധികാരമൊഴിയുന്നവരും അധികാരമേല്‍ക്കുന്നവരുമായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥവൃന്ദത്തിന്റെയും, മുഖ്യധാരയില്‍പ്പെട്ട എല്ലാ അച്ചടി, ഇലൿട്രോണിക് മാധ്യമങ്ങളുടെയും കലവറയില്ലാത്ത പിന്തുണ അവർക്കുണ്ട് എന്നതാണതിന്റെ കാരണം.

എല്ലാ ഭരണ-പൌര സ്ഥാപനങ്ങള്‍ക്കും, മൊത്തം സമൂഹത്തിനും നേരെ ഇസ്രായേല്‍ നടത്തുന്ന നിരന്തരവും സമ്പൂര്‍ണ്ണവും ആയ ബോംബാക്രമണപരമ്പര ഗാസയിലെ ജനജീവിതത്തെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇസ്രായേൽ എന്ന ജൂതരാഷ്‌ട്രം അംഗീകരിച്ചിട്ടുള്ളത് സിയോണിസമെന്ന ദേശീയതാ-വംശീയ പ്രത്യയശാസ്‌ത്രത്തിന്റെ സമ്പൂര്‍ണ്ണാധിപത്യവീക്ഷണമാണ്. അവരെ നയിക്കുന്നതോ 'അറബ് പലസ്തീനെ ഉന്മൂലനം ചെയ്യുക' എന്ന ചിന്താഗതിയും. അമേരിക്കയിലെ സംഘടിതരായ സിയോണിസ്റ്റ് പിന്തുണക്കാരാവട്ടെ ഈ വീക്ഷണത്തെ ന്യായീകരിക്കുകയും, അത് നടപ്പില്‍ വരുത്താൻ ഇസ്രായേലിന് സർവവിധ ഒത്താശകളും ചെയ്‌തുകൊടുക്കുകയുമാണ്.

ഇസ്രായേല്‍ നടത്തുന്ന ഉന്മൂലനത്തെക്കുറിച്ചുള്ള വസ്‌തുതകള്‍ പുറത്ത് വന്നിട്ടുണ്ട്: ആദ്യ ആറുദിനങ്ങളില്‍ ദിവസം മുഴുവനും ചെറുതും വലുതുമായ ജനവാസപ്രദേശങ്ങളില്‍ ബോംബുകള്‍ വര്‍ഷിച്ച് ജൂതരാഷ്ട്രം 2500 ലേറെ ആളുകളെ വധിക്കുകയോ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയോ ചെയ്‌തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും മിസൈലിന്റെ തീനാളങ്ങളില്‍ വെന്തുകരിഞ്ഞവരും അംഗവിഹീനരായവരുമാണ്. നൂറുകണക്കിന് കുട്ടികളും സ്‌ത്രീകളും മാത്രമല്ല, ഏതെങ്കിലും വിധത്തിൽ പ്രതിരോധിക്കാൻ കഴിവില്ലാത്ത ജനങ്ങളും ഉദ്യോഗസ്ഥരും ഒക്കെ ഈ ആക്രമണങ്ങൾക്ക് ഇരയായിട്ടിട്ടുണ്ട്.

ഗാസയിലേക്കുള്ള എല്ലാ പ്രവേശനമാര്‍ഗങ്ങളും അടയ്‌ക്കുകയും ആ പ്രദേശത്തെ ഒരു സൈനിക, വെടി വിമുക്ത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്‌തിരിക്കുയാണവർ. അതിലൂടെ 15 ലക്ഷം വരുന്ന അര്‍ദ്ധപട്ടിണിക്കാരായ തടവുകാരെക്കൂടി തങ്ങളുടെ ലക്ഷ്യമാക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്. അധികാരത്തില്‍ തുടരുവാന്‍ ഇസ്ലാമിക പ്രസ്ഥാനം ആശ്രയിക്കുന്ന വിപുലമായ ശൃംഖലകളെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ തങ്ങളുടെ ലക്ഷ്യങ്ങളുടെ പട്ടിക വികസിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു എന്നാണ് 2008 ഡിസംബര്‍ 30ലെ ബോസ്റ്റണ്‍ ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്തത് . “..ഞങ്ങള്‍ മുഴുവന്‍ മേഖലകളേയും (സ്പെൿട്രത്തെയും) ആക്രമിക്കുവാന്‍ ശ്രമിക്കുകയാണ്. എല്ലാം തന്നെ പരസ്പരബന്ധിതമാണെന്നതു മാത്രമല്ല കാരണം, അവയെല്ലാം ഇസ്രായേലിനെതിരായ ഭീകരപ്രവര്‍ത്തനത്തെ സഹായിക്കുകയുമാണ്.” രഹസ്യപ്പോലീസിലെ ഉന്നതനായ ഒരു ഇസ്രായേലി ഉദ്യോഗസ്ഥന്‍ “ഹമാസിന്റെ സിവിലിയന്‍ ഇന്‍ഫ്രാസ്‌ട്രൿചര്‍ വളരെ സെന്‍സിറ്റീവ് ആയ ലക്ഷ്യമാണ്” എന്ന് പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ, ഇസ്രായേലി ജൂത രാഷ്‌ട്രീയക്കാരെയും സൈനിക നയ ആസൂത്രകരെയും സംബന്ധിച്ചിടത്തോളം ഹമാസ് എന്നത് ഗാസയിലെ 15 ലക്ഷം വരുന്ന തടവുകാരായ ദേശവാസികളും മുഴുവന്‍ സാമൂഹ്യസേവന ശൃംഖലയും, സര്‍ക്കാരും, മിക്കവാറും എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ചേർന്നതാണ്.

അങ്ങനെ, തങ്ങളുടെ ആണേവതര ആയുധങ്ങള്‍ മുഴുവന്‍ അനിശ്ചിതകാലത്തേക്ക് ഉപയോഗിക്കുവാൻ തീരുമാനിച്ചിട്ടുള്ള ഇസ്രായേലിന്റെ ലക്ഷ്യങ്ങളുടെ പട്ടികയിൽ ഒരു ജനതതി ഒട്ടാകെ വരുകയാണ്. ( ഒരു “കടുത്ത അവസാനം“ ഉണ്ടാകുന്നതുവരെ എന്ന് ഇസ്രായേലി പ്രധാനമന്ത്രി പറയുന്നു) . ഇസ്രായേലിന്റെ പ്രതിരോധമന്ത്രാലയത്തിന്റെ വക്താവ് സാധാരണ ജനങ്ങളെയും ലക്ഷ്യമാക്കുമെന്ന് പറഞ്ഞതിൽ നിന്ന്, ജൂതരാഷ്‌ട്രത്തിന്റെ സമഗ്രാധിപത്യ സ്വഭാവമുള്ള യുദ്ധ വെറിയെക്കുറിച്ച് സംശയങ്ങള്‍ക്കിടയില്ലാത്തവണ്ണം മനസ്സിലാവും. “ഹമാസ് പ്രത്യക്ഷത്തില്‍ തന്നെ സിവിലിയന്‍ പ്രവര്‍ത്തനങ്ങളെ തങ്ങളുടെ സൈനികപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ തന്നെ, ഹമാസിനോട് ബന്ധപ്പെടുന്ന എല്ലാം തന്നെ നിയമവിധേയമായ ലക്ഷ്യം ആണ്.”

കഴിഞ്ഞകാലങ്ങളിലെ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളെയും പോലെ ജൂതരാഷ്‌ട്രവും തങ്ങൾ എത്ര ചിട്ടയോടെയാണ്, വളരെ മുന്‍‌കൂട്ടി - മാസങ്ങള്‍ക്കു മുന്‍പ് - തന്നെ ഏറ്റവും അധികം സാധാരണക്കാർ കൊല്ലപ്പെടുന്ന തരത്തില്‍ ബോംബിങ്ങ് നടത്തേണ്ടുന്ന കൃത്യസമയം ഉള്‍പ്പെടെ ഉന്മൂലന പരമ്പരക്കുള്ള പദ്ധതി തയ്യാറാക്കിയെന്ന് പൊങ്ങച്ചം പറയുന്നുണ്ട്. കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ നിന്ന് മടങ്ങിക്കൊണ്ടിരിക്കെ, പരിശീലനം കഴിഞ്ഞ് പുറത്ത് വരുന്ന പോലീസ് കാഡറ്റുകള്‍ തങ്ങളുടെ ഡിപ്ലോമ സ്വീകരിച്ചുകൊണ്ടിരിക്കെ, ചകിതരായ അമ്മമാര്‍ തങ്ങളുടെ മക്കളെ തിരഞ്ഞ് വീട്ടില്‍ നിന്നും ഓടിവന്നുകൊണ്ടിരിക്കെ ഒക്കെ ബോംബുകളും മിസൈലുകളും വന്നുവീഴുകയായിരുന്നു.

ഈ കൂട്ടസൈനിക ഉന്മൂലന പരമ്പര കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്താതെ തുടരുന്ന സമ്പൂര്‍ണ്ണ സാമ്പത്തിക ഉപരോധത്തിന്റെയും തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ വധിക്കുവാൻ നടത്തുന്ന ശ്രമങ്ങളുടെയും തുടര്‍ച്ചയാണ്. രണ്ടിന്റെയും ഉദ്ദേശം അറബ് ജനതയില്‍ നിന്നും പാലസ്തീനിനെ അടര്‍ത്തിമാറ്റുക എന്നതാണ്. കൂട്ടപ്പട്ടണി, രോഗം, അപമാനം, ആക്രമാത്മകമായ തരത്തിലുള്ള ഭീഷണിപ്പെടുത്തല്‍ എന്നിവയിലൂടെയും, സിയോണിസ്റ്റ് പാവയായ അബ്ബാസിന്റെ നേതൃത്വത്തില്‍ പി.എല്‍.ഒ ഒറ്റുകാരുടെ അധികാരം പിടിച്ചടക്കലിലൂടെയും ആയിരുന്നു ആദ്യ ശ്രമങ്ങള്‍. കൂട്ടപട്ടിണിയും, ഇസ്രായേലിന്റെ കൊലപാതകങ്ങളും ജനാധിപത്യവുമായി ജനതക്കുള്ള ബന്ധത്തെയും, ഇസ്രായേലിനെ ചെറുക്കാനുള്ള ഹമാസ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെയും ശക്തിപ്പെടുത്തുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇസ്രായേലി ഭരണകൂടം തങ്ങളുടെ പക്കലുള്ള മുഴുവന്‍ ആയുധങ്ങളുടെയും കെട്ടഴിച്ചു വിടുകയായിരുന്നു. ഇതില്‍ അമേരിക്കയാല്‍ സമ്മാനിതമായ അതീവമാരകവും ചുറ്റുവട്ടത്തെ എല്ലാ മനുഷ്യജീവികളെയും ചാമ്പലാക്കുന്നതുമായ അത്യന്താധുനികമായ 1000 പൌണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും സാങ്കേതികമായി മികച്ച മിസൈലുകളും ഉള്‍പ്പെടുന്നു. പാലസ്തീന്‍ സംസ്‌ക്കാരത്തെ തുടച്ചു നീക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇതെല്ലാം.

തങ്ങളുടെ സമ്പൂര്‍ണ്ണാധിപത്യ വീക്ഷണത്തില്‍ നിന്നും പാലസ്തീന്‍ ജനവാസകേന്ദ്രങ്ങളെ ക്രൂരമായി ആക്രമിക്കുന്നതിനുള്ള സൈനിക പദ്ധതിയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി ജൂതരാഷ്ടം 18000 വിദ്യാര്‍ത്ഥികള്‍(ഭൂരിഭാഗവും പെൺകുട്ടികള്‍) പഠിക്കുന്ന പ്രധാന യൂണിവേഴ്സിറ്റി, പള്ളികള്‍, ഔഷധനിര്‍മ്മാണകേന്ദ്രങ്ങള്‍, ജല വൈദ്യുത ലയിനുകള്‍, പവര്‍ സ്റ്റേഷനുകള്‍, മത്സ്യബന്ധനഗ്രാമങ്ങള്‍, മത്സ്യബന്ധനബോട്ടുകള്‍ എന്നിവയെയും, പട്ടിണിയില്‍ കഴിയുന്ന ജനതക്ക് അല്പമാത്രമെങ്കിലും മത്സ്യം ലഭിക്കാന്‍ സഹായിച്ചിരുന്ന ചെറിയ മത്സ്യബന്ധനതുറമുഖത്തെയും നശിപ്പിച്ചു. റോഡുകളും, ഗതാഗത സൌകര്യങ്ങളും, ഭക്ഷ്യസംഭരണശാലകളും, ശാസ്‌ത്രനിലയങ്ങളും, ചെറുകിട ഫാൿടറികളും, കച്ചവടസ്ഥാപനങ്ങളും അപ്പാര്‍ട്ട്മെന്റുകളും എല്ലാം നശിപ്പിക്കപ്പെട്ടു. യൂണിവേഴ്സിറ്റിയില്‍ പെൺകുട്ടികള്‍ക്കായുള്ള ഡോര്‍മിറ്റിറിയും നശിപ്പിക്കപ്പെട്ടവയില്‍ പെടുന്നു. ഒരു ഇസ്രായേലി നേതാവിന്റെ വാക്കുകളില്‍ ..” എല്ലാം അങ്ങോട്ടുമിങ്ങോട്ടും ബന്ധിക്കപ്പെട്ടിരിക്കുന്നു“. അല്പമെങ്കിലും സ്വാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീ‍വിക്കുവാന്‍ ജനങ്ങളെ സഹായിക്കുന്ന സര്‍വ മേഖലകളെയും നശിപ്പിക്കുക എന്നത് അവർക്ക് ആവശ്യമായിരുന്നു.

ലോകം മുഴുവനും ഇതു കണ്ടുകൊണ്ടിരിക്കെത്തന്നെ, ശിക്ഷിക്കപ്പെടും എന്ന ഭീതികൂടാതെ, തങ്ങളുടെ പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും തുടരുവാന്‍ കഴിയും എന്ന് ഇസ്രായേലിലെ സമഗ്രാധിപത്യ ഭരണകൂടനേതാക്കള്‍ക്ക് ഉറപ്പായും അറിയാമായിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്സിലും വൈറ്റ് ഹൌസിലും സിയോണിസ്റ്റ് ലോബിക്കുള്ള സ്വാധീനമാണ് ഇതിനു പിറകിലെ കാരണം. ഇടത്തും വലത്തും മദ്ധ്യഭാഗത്തുമായി നിലകൊള്ളുന്ന എല്ലാ ഇസ്രായേലി രാഷ്‌ട്രീയകക്ഷികളുടെയും, ട്രേഡ് യൂണിയനുകളുടെയും, മാധ്യമങ്ങളുടെയും, പ്രത്യേകിച്ച് പൊതുജനാഭിപ്രായത്തിന്റെയും എല്ലാവിധ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് അവര്‍ക്കറിയാം. ചാനല്‍ 10 നടത്തിയ ഒരു സര്‍വെ പ്രകാരം ഈ ഭരണകൂട ഭീകരതക്ക് ഇസ്രായേലി ജൂതന്മാരില്‍ 81 ശതമാനത്തിന്റെയും പിന്തുണയുണ്ട്. (ഫൈനാന്‍ഷ്യല്‍ ടൈംസ് ഡിസംബര്‍ 30, 2008). (പരിഭാഷകന്റെ വിശദീകരണം : ഇസ്രായേലി മാധ്യമങ്ങളില്‍ വരുന്ന ഏകപക്ഷീയമായ വാര്‍ത്തകള്‍ക്ക്, ഇസ്രായേലിന്റെ ചെയ്തികളെ ഒരിക്കല്‍പ്പോലും വിമര്‍ശിക്കാത്ത തരത്തില്‍ മാത്രം പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് ഇത്തരത്തില്‍ ഒരു പൊതുജനാഭിപ്രായം രൂപീകരിക്കപ്പെടുന്നതില്‍ പങ്കുണ്ടെന്ന് “How to Sell "Ethical Warfare" എന്ന ലേഖനത്തില്‍ Neve Gordon അഭിപ്രാ‍യപ്പെടുന്നു.) ഇസ്രായേലിന്റെ സമഗ്രമായ ആക്രമാത്മകതയും, പാലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതും എല്ലാം ഇസ്രായേലിലെ വോട്ടര്‍മാര്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മന്ത്രി എഹൂദ് ബാരക്കിന്റെ ജനസമ്മിതി വർദ്ധിപ്പിക്കുകയാണ് .

എഫ് 16 വിമാനങ്ങളില്‍ നിന്നും, ഹെലിക്കോപ്റ്റർ ഗണ്‍ ഷിപ്പുകളില്‍ നിന്നും, മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതിരോധ ഉപാധികള്‍ പോലുമില്ലാത്ത ഒരു ജനതയെയാണ് തങ്ങള്‍ ബോംബിടുകയും, പൊള്ളലേല്‍പ്പിക്കുകയും, ഛിന്നഭിന്നമാക്കുകയും ചെയ്യുന്നത് എന്ന് ജൂതരാഷ്‌ട്രത്തിന് വ്യക്തമായും അറിയാമെന്നതിനാല്‍, തങ്ങളുടെ ഭാഗത്ത് നാശനഷ്‌ടങ്ങളൊന്നുമില്ലാതെ തന്നെ തങ്ങള്‍ വിജയിക്കും എന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു സംശയവും ഇല്ല. പ്രതിരോധമില്ലാത്ത ജനതയുടെ മേല്‍ നടത്തുന്ന ആക്രമണങ്ങളുടെ ജുഗുപ്‌സാവഹമായ അധാര്‍മ്മികതക്ക് തുല്യം നില്‍ക്കുന്നതാണ് വ്യോമാധിപത്യത്തിന്റെ ശക്തിക്കുപിന്നില്‍ ഒളിച്ചിരിക്കുന്ന ഇസ്രായേലി സൈനിക കമാ‍ന്റിന്റെയും, അതിനു കൈയടിക്കുന്ന രക്തദാഹികളാ‍യ ജനതയുടെയും ഭീരുത്വവും. ഒരു ചെറിയ തുരുത്തിൽ തിങ്ങിപ്പാർക്കുന്ന നിസ്സഹായരായ ആൾക്കൂട്ടത്തിലേക്ക് തിരമാലകളെന്നോണം ഒന്നിനു പിറകെ ഒന്നായി തീബോംബുകൾ വർഷിച്ചവർക്കാകട്ടെ ആകാശം വഴിയുള്ള തിരിച്ചടികളെക്കുറിച്ചോ, കൊല്ലപ്പെടുകയോ പരിക്കേല്‍ക്കപ്പെടുകയോ ചെയ്യുന്ന വൈമാനികരെക്കുറിച്ചോ, അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഹെലികോപ്‌ടര്‍ ആക്രമണങ്ങളെക്കുറിച്ചോ ഭയപ്പെടേണ്ടതുമില്ല.

നഗരങ്ങള്‍ നിരപ്പാക്കപ്പെട്ടുകഴിഞ്ഞാല്‍, മുഴുവന്‍ ജനതയും പട്ടിണിമൂലം പ്രതിരോധിക്കാനാകാത്തവിധം അവശരായിക്കഴിഞ്ഞാല്‍, നേതാക്കളും പടയാളികളും വധിക്കപ്പെട്ടു കഴിഞ്ഞാല്‍, പാലസ്തീനിലെ ക്രമസമാധാനപാലന കേന്ദ്രങ്ങള്‍ തവിടുപൊടിയായിക്കഴിഞ്ഞാല്‍, അഴിമതിക്കാരും തെമ്മാടികളുമായ “പാലസ്തീന്‍ അതോറിറ്റി”യുടെ പിണിയാളുകളുടെ പ്രവേശനത്തിനു വഴിയൊരുക്കുന്നതിനായി നൂറു കണക്കിന് ടാങ്കുകളും, ആയുധം വഹിച്ച വാഹനങ്ങളും സര്‍വസജ്ജരായി നിൽക്കുകയാണ്. അതിനു ശേഷം, അതിനുശേഷം മാത്രമേ ഇസ്രായേലി ജനറലിന്റെ ഓഫീസ് തങ്ങളുടെ ജൂതപ്പടയാളികള്‍ക്ക് ആപത്ത് സംഭവിക്കുന്ന തരത്തിലോ, ഇസ്രായേലിലും അമേരിക്കയിലുമുള്ള അവരുടെ ബന്ധുക്കളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്ന തരത്തിലോ ഉള്ള നടപടികള്‍ക്ക് മുതിരുകയുള്ളൂ.

സമുദ്രാന്തര സഖ്യകക്ഷികള്‍: പ്രമുഖ അമേരിക്കൻ ജൂത സംഘടനകളുടെ അദ്ധ്യക്ഷന്മാര്‍ (PMAJO)

തെരഞ്ഞെടുക്കപ്പെട്ട ഹമാസ് ഭരണകൂടത്തെ നശിപ്പിക്കുമെന്നും, ഗാസയിലെ ജനാധിപത്യവിശ്വാസികളായ വോട്ടര്‍മാരെ പട്ടിണിക്കിട്ടും കൊലപ്പെടുത്തിയും ശിക്ഷിക്കുമെന്നും ഇസ്രായേലി ഭരണകൂടം തീരുമാനിച്ച നിമിഷം മുതല്‍, PMAJO ഉള്‍പ്പെടെയുള്ള അമേരിക്കയിലെ മുഴുവന്‍ സിയോണിസ്റ്റ് ശക്തികളും (Zionist Power Configuration - ZPC ), ഇസ്രായേലിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിനായി സര്‍വ്വ ശ്രമങ്ങളും നടത്തുകയാണ്. ഏറ്റവും കൂടുതല്‍ അംഗബലമുള്ള, നല്ല സാമ്പത്തിക ശക്തിയുള്ള, ഏറ്റവും വിപുലമായ സ്വാധീനശക്തിയുള്ളവരുടെ പിന്തുണയുള്ള 52 ജൂത സംഘടനകളുടെ കൂട്ടായ്‌മയാണ് PMAJO. അതിലെ ഏറ്റവും പ്രധാന ഉപജാപകസംഘമാകട്ടെ അമേരിക്കൻ- ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റി (AIPAC)യും. ഒരു ലക്ഷം അംഗങ്ങളും വൈറ്റ് ഹൌസിലും അമേരിക്കന്‍ കോണ്‍ഗ്രസിലും, ഇസ്രായേലി സ്റ്റേറ്റിന്റെ താല്പര്യങ്ങളെ ബാധിക്കാനിടയുള്ള നയങ്ങള്‍ രൂപീകരിക്കുവാന്‍ കഴിവുള്ള മറ്റു ഭരണസ്ഥാപനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനായി വാഷിങ്ങ്ടണില്‍150 മുഴുവന്‍ സമയപ്രവര്‍ത്തകർ ഉള്ള സഘടന ആണ് അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റി. എന്നിരുന്നാലും, ഇസ്രായേലിന്റെ രാഷ്‌ട്രീയം സര്‍ക്കാരിതര സംഘടനകള്‍ക്കപ്പുറത്തേക്കും നീളുന്നുണ്ട്. കോണ്‍ഗ്രസിലെ നാല്‍പ്പതിലേറെ നിയമനിർമ്മാതാക്കളും ഒരു ഡസനിലധികം സെനറ്റര്‍മാരും സിയോണിസത്തില്‍ പ്രതിജ്ഞാബദ്ധരും, ഇസ്രായേലിന്റെ നയങ്ങളെ മറ്റൊരു ചിന്തയില്ലാതെ പിന്താങ്ങുന്നവരും, തങ്ങളുടെ സൈനികയന്ത്രത്തിനാവശ്യമായ ആയുധങ്ങള്‍ക്കും, അമേരിക്കന്‍ ഫണ്ടിനും വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നവരുമാണ്, ട്രഷറി, വാണിജ്യം, ദേശീയ സുരക്ഷാ സമിതി എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പെന്റഗണിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, മിഡില്‍ ഈസ്റ്റിനെ സംബന്ധിച്ച കാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന ഉദ്യോഗസ്ഥരുമൊക്കെ തന്നെ സിയോണിസത്തോട് ഭ്രാന്തമായ ആജീവനാന്ത കൂറ് പുലര്‍ത്തുന്നവരും എല്ലായ്പ്പോഴും, സംശയലേശമന്യെ, ഇസ്രായേല്‍ ഭരണകൂടത്തിന്റെ നയങ്ങളെ പിന്തുണക്കുന്നവരുമാണ്.

ഒട്ടെല്ലാ ഫിലിം, അച്ചടി, ഇലൿട്രോണിക് മാധ്യമങ്ങളും ജൂത-സിയോണിസ്റ്റ് മാധ്യമപ്രഭുക്കളാല്‍ നടത്തപ്പെടുന്നവയോ, അവരാല്‍ സ്വാധീനം ചെലുത്തപ്പെടുന്നവയോ ആണെന്ന വസ്‌തുതയും തുല്യപ്രാധാന്യമുള്ളതാണ് . ഇവരാകട്ടെ ‘വാര്‍ത്തകളെ‍ ‘ ഇസ്രായേലിനനുകൂലമായി വളച്ചൊടിക്കുന്നതിനു പ്രതിജ്ഞ എടുത്തിട്ടുള്ളവരുമാണ്. ഇസ്രായേലിന്റെ ശക്തിയുടെ പ്രധാനപ്പെട്ട മൂന്ന് സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കുന്നതിന് ZPCയുടെ ഘടനയും സ്വാധീനവും അറിഞ്ഞിരിക്കേണ്ടതുണ്ട്.

1. ലോകത്തിലെ പ്രമുഖരായ മനുഷ്യാവകാശപ്രവർത്തകരും ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ദരും എല്ലാം “മാനവികതക്കെതിരായ കുറ്റകൃത്യം’ എന്ന് വിശേഷിപ്പിച്ചിട്ടുള്ള കുറ്റങ്ങളെല്ലാം തന്നെ ശിക്ഷിക്കപ്പെടും എന്ന ഭീതി ഒട്ടുമേയില്ലാതെ നിര്‍വഹിക്കുവാന്‍ ഇസ്രായേലിനു കഴിയും.

2. ലോകത്തിലെ ഏറ്റവും വിനാശകരവും സാങ്കേതികമായി ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ആയുധങ്ങള്‍ സ്വരുക്കൂട്ടുവാനും, അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണച്ചട്ടങ്ങളെ ലംഘിച്ചുകൊണ്ട് അവയെ സാധാരണ പൌരന്മാർക്ക് (സിവിലിയന്‍സിനു) നേരെ പ്രയോഗിക്കുവാനും ഇസ്രായേലിനു കഴിയും.

3. തദ്ദേശീയ ജനതക്കെതിരെ, ഉന്മൂലനം ലക്ഷ്യമാക്കി, വംശവിദ്വേഷ മതിലുകള്‍ (genocidal apartheid barriers) ഉയര്‍ത്തുന്നതിനും, പട്ടിണിക്കിടുന്ന തരത്തിലുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനും, ഇപ്പോള്‍ ഗാസയില്‍ നടക്കുന്ന ഉമൂലനപരമ്പരക്കും ഒക്കെ എതിരായുള്ള ഐക്യരാഷ്‌ട്രസഭയുടെ ഏതാണ്ട് ഐക്യകണ്ഠേനയുള്ള അനവധി കുറ്റപ്പെടുത്തലുകളെ എല്ലായ്പ്പോഴും അമേരിക്കന്‍ പ്രതിനിധികൾ വീറ്റോ ചെയ്തിട്ടുണ്ട്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ വിമര്‍ശിക്കുന്നവരില്‍ ഭൂരിഭാഗവും വാഷിങ്‌ടണിന്റെയും അമേരിക്കയുടെയും അവധാനതയെയും അപലപിക്കുന്നുണ്ട്. എങ്കിലും അവര്‍ ഇത് ചെയ്യുന്നത് നയങ്ങള്‍ രൂപീകരിക്കുന്നവരെ അല്ലെങ്കില്‍ ഇസ്രായേലിനോട് ചിരകാലമായി കൂറ് പുലര്‍ത്തുന്നവരും, ഇരട്ട വ്യക്തിതവും പ്രതിബദ്ധതയും സൂക്ഷിക്കുന്നവരുമായ അമേരിക്കന്‍ രാഷ്‌ട്രീയക്കാരെ സ്വാധീനിക്കുന്ന യഥാര്‍ത്ഥ രാഷ്‌ട്രീയ-സാമൂഹികശക്തികളെ കൃത്യമായും മനസ്സിലാക്കാതെയാണ്. ഇതിന്റെ ഫലമായി, മിക്കവാറും വിമര്‍ശകര്‍ ഇസ്രായേലിന്റെ കാര്യത്തില്‍ അമേരിക്ക പുലര്‍ത്തുന്ന അവധാനതയെ നിർണ്ണയിക്കുന്ന സംഘടിതമായ അധികാരരൂപങ്ങളുടെ രാഷ്‌ട്രീയത്തെയും പ്രത്യയശാസ്‌ത്രത്തെയും പ്രതിരോധിക്കുന്നതിനോ, അതിനെതിരെ പ്രതിഷേധിക്കുന്നതിനോ എന്തിന് അതിനെ തിരിച്ചറിയുന്നതിനോ പോലും അശക്തരായിത്തീരുകയാണ്. ഈ അധികാരരൂപങ്ങളാകട്ടെ വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുകയും, മുഖ്യധാരാമാധ്യമങ്ങളില്‍ ഇസ്രായേല്‍ അനുകൂല മുഖപ്രസംഗങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും, വിമര്‍ശനങ്ങളെയും ഏതെങ്കിലും തരത്തിലുള്ള സത്യങ്ങളെയും അരിച്ചുമാറ്റുകയും ചെയ്യുകയാണ്, അതാകട്ടെ ഇസ്രായേല്‍ രക്തരൂക്ഷിതമായ, നിരന്തരമായി തുടരുന്ന ഉന്മൂലനപരമ്പരകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴുമാണ്.

ZPCയും ഗാസയിലെ ഇസ്രായേലിന്റെ ഉന്മൂലനയുദ്ധവും

ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ഉന്മൂലന പരമ്പരയുടെ എല്ലാ ഘട്ടങ്ങളിലും ZPC ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, നിരന്തരമായ പ്രചരണ പരിപാടികള്‍ ഉള്‍പ്പെടെ. തങ്ങള്‍ നിയന്ത്രിക്കുന്നതും സ്വാധീനം ചെലുത്തുന്നതുമായ അമേരിക്കന്‍ മുഖ്യാധാരാമാധ്യമ ശൃംഖലയിലൂടെ ZPC വിജയകരവും, പ്രചണ്ഡവുമായ പ്രചരണ പരിപാടികള്‍ക്ക് അരങ്ങൊരുക്കി. അവര്‍ ഗാസയിലെ ഹമാസ് ഭരണകൂടത്തിന് ആക്രമണത്തിലൂടെ അധികാരം പിടിച്ചടക്കിയ ഒരു ഭീകരസംഘടനയുടെ പ്രതിച്ഛായ സൃഷ്ടിച്ചെടുത്തു. ഹമാസ് അധികാരത്തിലെത്തിയത് അന്താരാഷ്‌ട്ര നിരീക്ഷകരാല്‍ മേല്‍ നോട്ടം വഹിക്കപ്പെട്ട, ജനാധിപത്യരീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെയും, അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള പി.എല്‍.ഒയുടെ സൈനിക അട്ടിമറിയെ അതിജീ‍വിച്ചുകൊണ്ട്, തങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ തെരഞ്ഞെടുപ്പ് വിജയത്തെ പ്രതിരോധിച്ചുകൊണ്ടുമാണ് എന്നതും പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ടാണ് അവരിതു ചെയ്തത്.

ഇസ്രായേല്‍ നടത്തിയ ഭൂമി പിടിച്ചെടുക്കലിനെയും, പാലസ്തീനിനു ചുറ്റും അവര്‍ പണിത ഗെറ്റോ മതിലിനെയും, നൂറുകണക്കിനു റോഡ് ഉപരോധങ്ങളെയും, വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും പാലസ്തീനികളുടെ ഗൃഹങ്ങള്‍ ജൂതകുടിയേറ്റക്കാര്‍ ആക്രമണത്തിലൂടെ കയ്യടക്കിയതിനെയും, പാലസ്തീനികളെ പട്ടിണിക്കിട്ട് കീഴടക്കുക ലക്ഷ്യമാക്കി നടപ്പിലാക്കിയ കുറ്റകരവും, വംശീയ ഉന്മൂലനസ്വഭാവമുള്ളതുമായ ഇസ്രായേലിന്റെ സാമ്പത്തിക ഉപരോധത്തെയും മുഴുവന്‍ സിയോണിസ്റ്റ് ജൂതനേതൃത്വവും പിന്തുണക്കുകയായിരുന്നു. രണ്ടുവര്‍ഷക്കാലമായി തുടരുന്ന ഇസ്രായേലി ഉന്മൂലന പരമ്പരയുടെ കാലയളവിലുടനീളം ഇസ്രായേലിന്റെ സമഗ്രാധിപത്യസ്വഭാവമുള്ള നടപടികളെ പിന്തുണക്കുന്ന തരത്തില്‍, തങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന അമേരിക്കന്‍ സര്‍ക്കാരിനെ രാജ്യത്തിനകത്തും പുറത്തും നയിക്കുന്നതിൽ അമേരിക്കന്‍ സിയോണിസ്റ്റുകള്‍ വലിയൊരു പങ്കാണ് നിര്‍വഹിച്ചത്.

സൈന്യത്താല്‍ ചുറ്റപ്പെട്ട ഗാസയിലെ 15 ലക്ഷത്തോളം വരുന്ന പാലസ്തീനികളുടെ പട്ടിണിയെയും, പടിപടിയായുള്ള നാശത്തെയും ശരിവെക്കുന്ന രീതിയിലുള്ള പ്രചരണത്തിനുള്ള ഔദ്യോഗികവേദിയായി ഭൂരിഭാഗം സിനഗോഗുകളും മാറി. വെസ്റ്റ് ബാങ്കിലെ 45 ലക്ഷം വരുന്ന പലസ്തീനികൾഎല്ലാ വശവും സൈന്യത്താല്‍ വളയപ്പെട്ട്, സാമ്പത്തികവും സാമൂഹികവുമായ മതില്‍കെട്ടിത്തിരിക്കപ്പെട്ട് കിടക്കുക ആണ്. അമേരിക്കന്‍ കോണ്‍ഗ്രസ്സാകട്ടെ ഇസ്രായേല്‍ ഭരണകൂടത്തിന്റെ ഓരോ ക്രിമിനല്‍ നടപടികളെയും പിന്തുണച്ചുകൊണ്ടും, ഇസ്രായേലി ഭരണകൂടത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന (വിദേശ ഏജന്റുമാരും ലോബിയിസ്റ്റുകളും രജിസ്റ്റര്‍ ചെയ്തിരിക്കണം എന്ന അമേരിക്കന്‍ നിയമത്തെ ലംഘിച്ചുകൊണ്ട് ) AIPAC ലോബിയിസ്റ്റുകളാല്‍ തയ്യാറാക്കപ്പെട്ട നിരവധി പ്രമേയങ്ങള്‍ പാസാക്കിക്കൊണ്ടും ലജ്ജാലേശമന്യെ സിയോണിസ്റ്റ് നേതൃത്വത്തെ പിന്തുടരുകയായിരുന്നു. എഫ് 16 ഉള്‍പ്പെടെ ഏറ്റവും പുതിയ യുദ്ധവിമാനങ്ങള്‍ക്കും, അപ്പാച്ചെ ഹെലികോപ്‌ടറിനും, 1000 പൌണ്ട് ബങ്കർ ബസ്‌റ്റർ ബോംബുകള്‍ക്കുമായുള്ള ഇസ്രായേലിന്റെ അഭ്യർത്ഥനകളൊക്കെയും AIPAC ലോബിയിസ്റ്റുകളുടെയും യു.എസ്. കോണ്‍ഗ്രസിലെ അവരുടെ പ്രതിനിധികളുടെയും ശ്രമഫലമായി അനുവദിക്കപ്പെടുകയായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അമേരിക്കന്‍ ZPC പാലസ്തീനിലെ നിരാലംബരായ ജനതക്കെതിരായ ‘സമ്പൂര്‍ണ്ണ യുദ്ധ’ത്തിനുള്ള പ്രത്യയശാസ്‌ത്രപരമായ ന്യായീകരണങ്ങളും സൈനിക ഉപകരണങ്ങളും ഒരുക്കിക്കൊടുക്കുകയായിരുന്നു.

ഇസ്രായേലിനെതിരായ ഏതൊരു വിധത്തിലുള്ള അന്താരാഷ്‌ട്രവിമര്‍ശനങ്ങളെയും അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രമുഖരായ സിയോണിസ്റ്റ് നേതാക്കളും, വിദേശ നയരൂപീകരണ സ്ഥാപനങ്ങളിലെ അംഗങ്ങളും ചേര്‍ന്ന് വീറ്റോ ചെയ്യുകയായിരുന്നു എന്ന വസ്തുതയും അത്രതന്നെ പ്രധാന്യമുള്ളതാണ് . ക്രിമിനല്‍ രാഷ്‌ട്രങ്ങള്‍ക്കെതിരെ സാധാരണഗതിയില്‍ ഉണ്ടാകുന്ന കോണ്‍ഗ്രസ്സ് ഉപരോധത്തില്‍ നിന്ന് ഇത് ഇസ്രായേലിനെ രക്ഷപെടുത്തി എന്നു മാത്രമല്ല, ശിക്ഷാഭീതിയില്ലാതെ മുന്നോട്ട് പോകുവാന്‍ സഹായിക്കുകയും ചെയ്‌തു. അതായത് ഗാസയില്‍ തങ്ങള്‍ പദ്ധതിയിട്ടിട്ടുള്ള ഉന്മൂലന പരമ്പരക്കെതിരായി സാമ്പത്തിക, നയതന്ത്ര, സൈനിക നടപടികള്‍ ഉണ്ടാകില്ല എന്ന അറിവോടെയാണ് ഇസ്രായേലിലെ നയനിര്‍മ്മാതാക്കള്‍ കരുക്കള്‍ നീക്കിയത്. കാരണം, ഗാസയിലെ മുഴുവന്‍ ജനതക്കുമെതിരായി ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് അവർ അഴിച്ചുവിടുന്ന പ്രചരണങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ആവര്‍ത്തിക്കുന്ന ‘തങ്ങളുടെ ആളുകള്‍’ തന്നെയാണ് അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് നയത്തെ നിയന്ത്രിക്കുന്നത് എന്നത് അവര്‍ക്ക് മുന്‍‌കൂട്ടി അറിയാമായിരുന്നു.

ഇസ്രായേലിന്റെ ഉന്മൂലനയുദ്ധത്തെ ന്യായീകരിക്കുന്നതിനുള്ള ശ്രമങ്ങൾ

ഗാസയ്‌ക്കുമേൽ നടക്കുന്ന കടന്നാക്രമണങ്ങളെ ന്യായീകരിക്കുന്ന ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണങ്ങളോടൊത്തുപോകുന്ന വാര്‍ത്തകൾ ബോധപൂർവം തന്നെ മെനെഞ്ഞെടുക്കുന്നതിൽ സിയോണിസ്റ്റുകൾ നിയന്ത്രിക്കുന്ന അമേരിക്കൻ അച്ചടിമാദ്ധ്യമങ്ങൾ, വിശേഷിച്ചും ന്യൂയോർക്ക് ടൈംസും വാഷിങ്‌ടൺ പോസ്റ്റും വളരെ ശ്രദ്ധാലുക്കളാണ്. ഇസ്രായേൽ നടത്തുന്ന നൂറു കണക്കിന് സായുധ കടന്നു കയറ്റങ്ങളേയും പാലസ്തീൻ നേതാക്കളേയും ഉദ്യോഗസ്ഥന്മാരേയും ( അവരുടെ വീട്ടിൽ വച്ചുപോലും) ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നതിനെയും (‘targeted’ assassinations) കുറിച്ചൊന്നും അവർ മിണ്ടാറില്ല. ഹമാസുമായുണ്ടാക്കിയ വെടിനിറുത്തൽ ഇസ്രായേൽ ബോധപൂർവം വീണ്ടും വീണ്ടും ലംഘിച്ചതും, ജനങ്ങളുടെ സ്വയം പ്രതിരോധത്തിനായി ഹമാസിന് തിരിച്ചടിക്കേണ്ടി വന്നതും ഒന്നര ദശലക്ഷം പാലസ്തീൻ‌കാർക്ക് വർഷങ്ങളായി ഭക്ഷണം നിഷേധിച്ച് അവരെ പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്യുന്നതും ഈജിപ്‌ഷ്യൻ അതിർത്തികളിലെ തുരങ്കങ്ങളിൽ കൂടി ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ പാലസ്തീൻ നേതൃത്വം നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഒന്നും അവർ റിപ്പോർട്ട് ചെയ്യാറില്ല. കുറ്റകരമായ ഭക്ഷ്യ ഉപരോധം നീക്കിക്കിട്ടുന്നതിന് മറ്റു വഴികളൊന്നുമില്ലാതെ മിസൈൽ ആക്രമണങ്ങളിലൂടെ ജൂത ഭരണകൂടത്തെ ചർച്ചാമേശയിലേക്കെത്തിക്കുവാൻ ഹമാസ് നിർബന്ധിതമായതിനെക്കുറിച്ച് ഇവർ പ്രചരിപ്പിക്കുന്നതാകട്ടെ ഇസ്രായേലിന്റെ ഭാഷ്യവും.

പ്രമുഖ അമേരിക്കൻ ജൂത സംഘടനകളുടെ അദ്ധ്യക്ഷന്മാരുടെ കോൺഫറൻസും (Conference of President of the Major American Jewish Organizations) യഹൂദ സമുദായാംഗങ്ങളിൽ ബഹുഭൂരിപക്ഷവും ഇസ്രായേലിന്റെ സമ്പൂർണ യുദ്ധത്തെയും ഗാസാ ചിന്തിലെ തടവുകാരായ പാലസ്തീനിയൻ ജനതയെ ഉന്മൂലനാശം ചെയ്യാനുള്ള അതിന്റെ ശ്രമങ്ങളെയും ആവേശപൂർവവും ഐകകണ്ഠേനയും പിന്താങ്ങുക ഉണ്ടായി. 2500 ലേറെ നിസ്സഹായരായ പാലസ്തീനിനികള്‍ക്ക് മുറിവേൽക്കുകയും കൊല്ലപ്പെടുകയും ഒക്കെ ചെയ്യുന്നതിന്റെ ചിത്രങ്ങൾ പയ്യെ പയ്യെ മാദ്ധ്യമങ്ങളിലൂടെ അരിച്ചരിച്ചിറങ്ങിയിട്ടും ഒരൊറ്റ പ്രമുഖ ജൂത സംഘടന പോലും അതിനെ അപലപിച്ചില്ല; ചെറിയ ചെറിയ ഗ്രൂപുകളും ഒറ്റപ്പെട്ട വ്യക്തികളും മാത്രമേ എന്തെങ്കിലും പ്രതിഷേധമുയർത്തിയുള്ളൂ. എല്ലാ പ്രമുഖ സംഘടനകളും തങ്ങളുടെ നുണപ്രചരണം തുടരുകയായിരുന്നു. നശിപ്പിക്കപ്പെട്ട എല്ലാ ആശുപത്രികളും , പള്ളികളും , യൂണിവേഴ്‌സിറ്റികളും, റോഡുകളും, അപ്പാർട്ട്മെന്റുകളും, ഫാർമസികളും മത്സ്യബന്ധന തുറമുഖങ്ങളുമെല്ലാം ഹമാസിന്റെ കേന്ദ്രങ്ങളായിരുന്നുവത്രെ. ആരും തടസ്സപ്പെടുത്താനില്ലാത്ത ഹെലികോപ്റ്റർഗൺഷിപ്പുകളിൽ നിന്ന് തങ്ങളുടെ സർവശക്തിയുമുപയോഗിച്ച് ഒന്നര ദശലക്ഷം സാധാരണ പാലസ്തീൻ ‌പൌരന്മാർക്ക് മേൽ നടത്തിയ ആക്രമണത്തെ ഇസ്രായേൽ നഗരങ്ങൾക്ക് പരിക്കുകളൊന്നുമേൽ‌പ്പിക്കാൻ ശേഷിയില്ലത്ത ഹമാ‍സിന്റെ ഗൃഹ നിർമ്മിത മിസൈലുകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച് കഥകൾ കൊണ്ട് മറയ്‌ക്കുകയായിരുന്നു അവർ.

ഇസ്രായേൽ കടന്നാക്രമണത്തിന്റെ ആദ്യത്തെ അഞ്ച് ദിവസക്കാലം പി‌ എം എ ജെ ഒ (പ്രമുഖ അമേരിക്കൻ ജൂത സംഘടനകളുടെ അദ്ധ്യക്ഷന്മാർ ) യുടെ പ്രചരണ ജിഹ്വയായ ദി ഡെയ്‌ലി അലർട്ടിൽ(TDA) വന്ന വാർത്തകൾ പരിശോധിച്ചാൽ ഇസ്രായേലാനുകൂല ശക്തികളുടെ പ്രചരണം വ്യക്തമായി കാണാൻ കഴിയും. താഴെപ്പറയുന്ന ലക്ഷ്യങ്ങൾ നേടാൻ അവർ ബോധപൂർവം പ്രവർത്തിച്ചതായി വ്യക്തമായി കാണാം:

1. രണ്ടായിരത്തി അഞ്ഞൂറിലേറെ പാലസ്തീനിയൻ പൌരന്മാർ കൊല്ലപ്പെടുകയോ മുറിവേൽക്കപ്പെടുകയോ ചെയ്‌തു,അവരുടെ സമ്പദ്‌വ്യവസ്ഥയും ജീവിത സാഹചര്യങ്ങളും ( സുരക്ഷിതമായ ജലം, വൈദ്യുതി, ഭക്ഷണം, പാചക ഇന്ധനം, മരുന്ന് , മഞ്ഞു കാ‍ലത്ത് അവശ്യം വേണ്ട ചൂട് ) സമ്പൂർണ്ണമായി നശിപ്പിക്കപ്പെട്ടു എന്ന വസ്‌തുത തമസ്‌ക്കരിച്ചുകൊണ്ട് , നാലു ഇസ്രായേലികളുടെ മരണം ചൂണ്ടിക്കാട്ടി ഗാസയിൽ നിന്നുള്ള പാലസ്തീനിയൻ മിസൈൽ ഭീഷണികളെ ഊതിപ്പെരുപ്പിക്കുക.

2. ഇസ്രായേലിന്റെ സൈനികമായ കടന്നാക്രമണത്തെ ഹമാസിന്റെ റോക്കറ്റ് ആക്രമങ്ങളെ ഇല്ലാതാക്കാനുള്ള തികച്ചും പ്രതിരോധപരമായ ശ്രമം മാത്രമായി ചിത്രീകരിക്കുകയായിരുന്നു. മുഴുവന്‍ സാമൂഹ്യസേവന സഘടനകളേയും, വിദ്യാഭ്യാസ-ചികിത്സാ സൌകര്യങ്ങളേയും, തെരെഞ്ഞെടുക്കപ്പെട്ട ഹമാസ് സർക്കാരുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ട പൊതു സുരക്ഷാ വ്യവസ്ഥയേയും തുടച്ചു നീക്കാനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ ഗൂഢലക്ഷ്യങ്ങളെ സമർത്ഥമായി മറച്ചു പിടിക്കുക.

3. ഇസ്രായേലിന്റെ മനുഷ്യത്വമില്ലായ്‌മയെ അപലപിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ ജനറൽ അസംബ്ലിയിലെ മഹാഭൂരിപക്ഷം രാജ്യങ്ങളുടെ പ്രസ്താവനകളെക്കുറിച്ച് ഒരൊറ്റ അക്ഷരം പറയാതെ ഈ സംഘർഷത്തിന്റെ കാരണക്കാർ ഹമാസ് ആണ് എന്ന് കുറ്റപ്പെടുത്തുന്ന ഇസ്രായേലിന്റെ സഖ്യ ശക്തികളുടേയും കക്ഷികളുടേയും( വാഷിംഗ്‌ടൺ, അമേരിക്കൻ മാദ്ധ്യമങ്ങൾ, ജർമ്മനി, യു കെ) തിരഞ്ഞെടുത്ത പ്രസ്താവനകൾ ഇടയ്‌ക്കിടെ ഉദ്ധരിക്കുക.

4. തദ്ദേശീയരായ പാലസ്തീനിയൻ‌കാരെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ജൂത ഭരണകൂടത്തിന്റെ നയങ്ങളെ അപലപിക്കുന്ന ഏതൊരു അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രവർത്തകനും സഘടനയ്‌ക്കും എതിരെയുള്ള ഇസ്രായേലി അപവാദ പ്രചരണങ്ങളെ പുന: പ്രസിദ്ധീകരിക്കുക. ഈ കാര്യത്തിൽ ടി ഡി എ എന്നത് അമേരിക്കയിലെ, ഒരു പക്ഷെ. ഇസ്രായേലിനു പുറത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ “വംശഹത്യാ നിഷേധി ” (genocide denier’) ആയിരിക്കും.

5. യു എസ് ഇതര പാശ്ചാത്യ മാദ്ധ്യമങ്ങളിൽ പോലും വമ്പിച്ച തോതിലുള്ള സിവിലിയൻ നാശനഷ്‌ടങ്ങളെക്കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും പ്രത്യക്ഷപ്പെടുമ്പോഴും തങ്ങൾ വളരെ അധികം നിയന്ത്രണത്തോടെയാണ് ഓരോ നീക്കവും നടത്തുന്നതെന്നും സാധാരണ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ട കരുതലുകൾ എടുക്കുന്നുണ്ടെന്നും സൈനിക കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ എന്നും മറ്റുമുള്ള ഇസ്രായേലി രാഷ്‌ട്രീയ-സൈനിക നേതൃത്വത്തിന്റെ അവകാശ വാദങ്ങളെ വീണ്ടും വീണ്ടും ആവർത്തിക്കുക.

6. ഗാസയിലെ ഓരോ സാമ്പത്തിക , മത, വിദ്യാഭ്യാസ സ്ഥപനത്തിനുമേലും ഓരോ കെട്ടിടത്തിന്മേലും ഓരോദിവസവും ഓരോ മണിക്കൂറും ഇസ്രായേൽ നടത്തുന്ന ഓരോ ബോംബാക്രമണത്തെയും പ്രതിരോധപരം എന്നോ തിരിച്ചടി എന്നോ വിശേഷിപ്പിക്കുക. ബെന്നി ന്യൂക്ക് ടെഹ്‌റാൻ മോറിസ്, മാർട്ടി പെരെറ്റ്‌സ്, ആമോസ് ഓസ് തുടങ്ങിയ ഇസ്രായേലിനുവേണ്ടി വാദിക്കുന്നതിൽ കുപ്രസിദ്ധരായ “നിഷ്‌പക്ഷ ബുദ്ധിജീവികളെ” ഇടയ്‌ക്കിടെ ഉദ്ധരിക്കുക.

7. ഇസ്രായേലിന്റെ സമ്പൂർണ യുദ്ധത്തെ ന്യായീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന ഒട്ടേറെ അമേരിക്കൻ എഴുത്തുകാരുടേയും, പത്ര പ്രവര്‍ത്തകരുടേയും പത്രാധിപന്മാരുടേയും വാക്കുകൾ, സിയോണിസ്റ്റ് സംഘടനകളുമായി അവർക്കുള്ള ചിരകാല ബന്ധത്തെക്കുറിച്ച് യാതൊരു സൂചനയും നൽകാതെ തന്നെ, ‘ദി ഡയിലി അലെർട്ട്‘ ഉദ്ധരിക്കാറുണ്ട്. ഇപ്രകാരം ചെയ്യുന്നത് ഇസ്രായേലിന്റെ കടന്നാക്രമണത്തിന് അനുകൂലമായി വ്യാപകമായ പൊതുജന പിന്തുണ ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ്. ഇസ്രായേലിന്റെ വംശീയ ഉന്മൂലന നീക്കത്തെ വളരെ മൃദുവായി എതിർക്കുന്ന ഒരു മിതവാദി യഹൂദൻ പോലും ദി ഡയിലി അലെർട്ടിൽ നാളിതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.

അമേരിക്കൻ യഹൂദന്മാരുടെ പ്രമുഖ സംഘടനകളെല്ലാം യു എസ് കോൺഗ്രസ്സിനെ ഒറ്റക്കെട്ടായി ആക്രമിക്കുകയും, അമേരിക്കൻ ജനതയുടെ പ്രതിനിധികളെന്ന് പറയപ്പെടുന്ന ഭീരുക്കളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ വിലയ്‌ക്കുവാങ്ങുകയോ ഒക്കെ ചെയ്യാറുണ്ട് . അതു പോലെ തന്നെ മാദ്ധ്യമങ്ങളെയും വിശിഷ്‌ട വ്യക്തിത്വങ്ങളെയുംനുണപ്രചരണത്തിലൂടെ ഇസ്രായേലിന്റെ വംശീയ ഉന്മൂലനയുദ്ധത്തിന്റെ പിന്തുണക്കാരാക്കുന്നതിലും അവർ വിജയിക്കുന്നുണ്ട്. വംശീയ ഉന്മൂലനം നടക്കുമ്പോൾ മാദ്ധ്യമങ്ങളും മറ്റും അനുവർത്തിക്കുന്ന ഇത്തരം ഉദാസീനത മാനവികതയോടുള്ള ഘോര പാതകമല്ലാതെ മറ്റൊന്നുമല്ല. ഒരു ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണത്.

എന്നാൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കാനും ഭരണകൂട കൂട്ടക്കൊലയുടെ ആരാച്ചർമാരാകാനും തയ്യാറായി മുന്നോട്ട് വരുന്നവർ അമേരിക്കൻ രാഷ്‌ട്രീയ വൃത്തങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്നില്ല. വരാൻ പോകുന്ന ഒബാമ ഭരണകൂടത്തിന്റെ മുഖ്യ വക്താക്കളിലൊരാളും ചീഫ് പ്രസിഡൻഷ്യൽ അഡ്‌വൈസറുമായ ഡേവിഡ് ആക്സിൽ‌റോഡ് ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളുപയോഗിച്ചാണ് ഇസ്രായേൽ ആക്രമണങ്ങളെ വെള്ള പൂശുന്നത്.

കൂട്ടക്കൊല അവസാനിപ്പിക്കാനുള്ള ഓരോ ആഹ്വാനവും ഇസ്രായേൽ തികഞ്ഞ ധാര്‍ഷ്‌ഠ്യത്തോടെ തള്ളിക്കളയുകയാണ്. എന്തുകൊണ്ടെന്നാൽ, മദ്ധ്യപൂർവേഷ്യയെ സംബന്ധിച്ച അമേരിക്കൻ നയങ്ങൾ നിയന്ത്രിക്കുന്ന തന്ത്ര പ്രധാന പദവികളിൽ തങ്ങളുടെ ആളുകൾ ഉണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങളെ അപലപിക്കാനുള്ള ഏതു ശ്രമത്തിനും തടയിടാൻ പുതിയ പ്രസിഡന്റിന്റെ ഭരണകൂടത്തിലുള്ള തങ്ങളുടെ ആളുകൾക്ക് കഴിയുമെന്നും ഇസ്രായേലിനറിയാം .

മനുഷ്യാവകാശ-യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾ, ഈ ദിവസം വരെയും, ഇസ്രായേലിന്റെ ഉന്മൂലന പരമ്പരക്കനുകൂലമായി മാധ്യമങ്ങളെ സ്വാധീനിക്കുകയും അമേരിക്കന്‍ നയങ്ങളെ രൂപീകരിക്കുകയും ചെയ്യുന്ന അതീവശക്തരായ രാഷ്‌ട്രീയ-പ്രചരണ സംഘടനകളെക്കുറിച്ച് പ്രസ്താവിക്കുന്നതില്‍, എതിര്‍ക്കുന്നതിന്റെ കാര്യം വിടുക, പരാജയപ്പെട്ടിരിക്കുകയാണ്. ഇസ്രായേലിന്റെ അമേരിക്കന്‍ പിന്തുണക്കാര്‍ അസത്യം പ്രസ്താവിക്കുന്നതിലും, കാര്യങ്ങള്‍ വളച്ചൊടിക്കുന്നതിലും, ഓരോ കുറ്റകൃത്യത്തെയും പ്രതിരോധിക്കുന്നതിലും സര്‍വസ്വതന്ത്രരായിരിക്കുന്നിടത്തോളം കാലം, ഈ സംഘടനകള്‍ക്ക് ഇസ്രായേലിന്റെ സമഗ്രാധിപത്യ നയങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പങ്ക് നിര്‍വഹിക്കുവാനാകുകയില്ല്ല്ല.

“കഴിഞ്ഞ ആഴ്ചയില്‍ ഗാസയില്‍ നിന്നും തൊടുക്കപ്പെട്ട നൂറുകണക്കിന് റോക്കറ്റുകളില്‍ നിന്നും, മോര്‍ട്ടാര്‍ ആ‍ക്രമണങ്ങളില്‍ നിന്നും തങ്ങളെ പ്രതിരോധിക്കുവാന്‍ ഇസ്രായേലിനു അധികാരം മാത്രമല്ല കടമ തന്നെ ഉണ്ട്. ലോകത്തിലെ ഒരു ഭരണകൂടവും ഇത്തരത്തില്‍ തങ്ങളുടെ ജനത വിവേചനശൂന്യമായി ആക്രമിക്കപ്പെടുന്നത് അനുവദിക്കുകയില്ല. നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒരു വലിയ ദുരന്തം തന്നെയാണ്. എങ്കിലും ആ ദുരന്തത്തിന്റെ കുറ്റമേല്‍ക്കേണ്ടത് ഹമാസ് ആണ്.” അമേരിക്കയിലെ ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയുടെ ചെയര്‍മാനും(സിയോണിസ്റ്റ് പക്ഷപാതിയും) കോണ്‍ഗ്രസ്സ് അംഗവുമായ ഹൊവാര്‍ഡ് ബെര്‍മാന്‍ പറഞ്ഞതാണിത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ഉന്മൂലന പരമ്പരയെ പ്രതിരോധിക്കുവാന്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാനു കഴിയുന്നിടത്തോളം കാലം, അമേരിക്കക്കൊരു സ്വതന്ത്രനയം ഉണ്ടാവും എന്ന കാര്യത്തില്‍ പ്രത്യാശക്ക് വകയില്ല.

രണ്ട് വര്‍ഷക്കാലമായി ഇസ്രായേല്‍ നടത്തുന്ന ഉപരോധത്തെ, പാലസ്തീനികളെ ഉന്നം വെച്ചുകൊണ്ട് ദിവസേനയെന്നോണം നടക്കുന്ന കൊലപാതകങ്ങളെ, സിവിലിയന്‍ ജനതയെ ലക്ഷ്യമാക്കി നടത്തുന്ന മിസൈല്‍ ആക്രമണങ്ങളെ, കടല്‍, കര, വ്യോമ ഉപരോധങ്ങളെ, ഗാസയിലെ അടിസ്ഥാനസൌകര്യങ്ങളുടെ നഗ്നമായ നശീകരണത്തെ ഒക്കെ തമസ്‌ക്കരിക്കുകയാണ്, ബെര്‍മാന്‍. ഒരു സര്‍ക്കാരിനും, അതിനാൽ തന്നെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഇസ്ലാമിക സര്‍ക്കാരിനും, തങ്ങളുടെ ജനതയെ പട്ടിണിക്കിട്ടും കൊലപ്പെടുത്തിയും കീഴടക്കുന്നത് കണ്ട് വെറുതെ ഇരിക്കാനാകില്ല. പക്ഷെ ബെർമാനെ സംബന്ധിച്ചിടത്തോളം ജൂതരുടെ ജീവനു മാത്രമെ വിലയുള്ളൂ. വര്‍ദ്ധിതമായ വിധത്തില്‍ കൊല്ലപ്പെടുകയും , അംഗവിഹീനരാകുകയും, ഛിന്നഭിന്നമാക്കപ്പെടുകയും ചെയ്യുന്ന ഗാസയിലെ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന് വിലയില്ല. അവരെ മനുഷ്യരായി കണക്കിലെടുക്കുക വയ്യല്ലോ.

എന്താണ് ചെയ്യേണ്ടത്?

മാനവികതക്കെതിരായ ഇസ്രായേലിന്റെ ഈ കുറ്റകൃത്യങ്ങൾക്കെതിരായി പൊതുവികാരമുയരേണ്ടിയിരിക്കുന്നു: ഗാസയിലെ ജനതയെ തുടച്ചുനീക്കുവാനുള്ള ശ്രമങ്ങളിൽ നിന്ന് അതിനെ പിന്തിരിപ്പിക്കുവാൻ നിർബന്ധിക്കുന്ന ഒരു സാമൂഹ്യ പ്രസ്ഥാനം ഉയർന്നു വരേണ്ടതുണ്ട്. ഒട്ടേറെ പാലസ്‌തീനിയൻ സാമൂഹ്യ സ്ഥാപനങ്ങളെയാണ് ജൂത ഭരണകൂടം നിലം പരിശാക്കിയിരിക്കുന്നത്. തകർക്കപ്പെട്ട സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന നമ്മുടെ എല്ലാ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി ഇസ്രായേലിന്റെ ഈ കടന്നാക്രമണത്തെ അപലപിക്കുകയും ഇസ്രായേലിലെ സമാന സ്ഥാപനങ്ങളെ ബഹിഷ്‌ക്കരിക്കുകയും വേണം.

1. ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ഗാസായ്‌ക്കുമേൽ ബോംബുകൾ വർഷിച്ച് അവിടുത്തെ മുഴുവൻ ശാസ്‌ത്ര സജ്ജീകരണങ്ങളെയും നശിപ്പിച്ച ഇസ്രായേലിന്റെ കിരാത നടപടിയെ അപലപിക്കാൻ മുഴുവൻ അക്കാദമിക് സമൂഹത്തോടും നമ്മൾ അഭ്യർത്ഥിക്കേണ്ടതുണ്ട്. ഇസ്രായേലിലെ സര്‍വകലാശാലകളെ സംഘടിതമായി ബഹിഷ്‌ക്കരിക്കാനും അവയുമായുള്ള വിദ്യാഭ്യാസ വിനിമയപരിപാടികൾ, വിശേഷിച്ചും ശാസ്‌ത്ര സാങ്കേതിക വിനിമയപരിപാടികൾ, നിറുത്തി വയ്‌ക്കാനുമുള്ള തീരുമാനം രാജ്യമാസകലമുള്ള, സർവകലാശാലകളുടെ നയമായി തീരേണ്ടതുണ്ട്. ഈയിടെ ബ്രിട്ടനിലെ വിദ്യാഭ്യാസ വിചക്ഷണർ നൽകിയ ഇത്തരമൊരു ബഹിഷ്‌ക്കരണാഹ്വാനത്തെ അപലപിക്കുകയും ഇരുപതിനായിരത്തോളം വരുന്ന പാലസ്തീനിയൻ സർവകലാശാലാ വിദ്യാർത്ഥികൾക്ക് ആകെയുണ്ടായിരുന്ന പത്ത് ഫാക്കൽറ്റികളെയും ഇസ്രായേൽ സമ്പൂർണമായി ഉന്മൂലനം ചെയ്‌തപ്പോൾ പോലും, നീതിരഹിതമായ നിശബ്‌ദത പുലർത്തുകയും ചെയ്‌ത 450 ഓളം വരുന്ന സർവകലാശാലാ അദ്ധ്യക്ഷന്മാരുടെ കാര്യത്തിൽ നാം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

2. ഗാസയിലെ ഇടുങ്ങിയ ചീന്തിൽ തിങ്ങിഞെരുങ്ങിക്കഴിയുന്ന ഒന്നര ദശലക്ഷത്തോളം വരുന്ന പാലസ്തീനികൾക്ക് മരുന്നും വൈദ്യശുശ്രൂഷയും നിഷേധിക്കുന്ന ഇസ്രായേലിന്റെ മെഡിക്കൽ ഉപരോധത്തെ അമേരിക്കയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ ആരോഗ്യപ്രവർത്തകരും, ഡോൿടർമാരും, നഴ്‌സുമാരും സാങ്കേതികവിദഗ്ദരും അപലപിക്കേണ്ടതുണ്ട്. ഗാസയിലെ കുട്ടികളുടെ ആശുപത്രിയെയും ചുറ്റുവട്ടത്തുള്ള ഫാര്‍മസികളെയും മാത്രമല്ല വ്യോമ- മിസൈൽ ആക്രമണങ്ങളിൽ മാരകമായി മുറിവേൽക്കുന്നവരുമായി നീങ്ങുന്ന വാഹനങ്ങളെ പോലും ലക്ഷ്യം വയ്‌ക്കുന്ന ഇസ്രായേലിന്റെ കൊലയാളി മനസ്ഥിതിയെ അതിനിശിതമായി അപലപിക്കേണ്ടതുണ്ട്. ഉന്മൂലനം ലക്ഷ്യമിട്ട് സമ്പൂർണ്ണ യുദ്ധനയവുമായി മുന്നോട്ട് പോകുന്ന ജൂത ഭരണകൂടവുമായി അമേരിക്കൻ ആരോഗ്യ പ്രവർത്തകരും പരിപാടികളും സഹകരിക്കേണ്ടതുണ്ടോ എന്ന ഏറ്റവും മൌലികവും നൈതികവുമായ ചോദ്യം നാം ഉയർത്തേണ്ടതുണ്ട്.

3. എല്ലാ അമേരിക്കൻ പൌരന്മാരും ഇസ്രായേലിനുള്ള അമേരിക്കൻ സൈനിക സഹായം, വിശേഷിച്ചും എഫ്-16 പോർ വിമാനങ്ങൾ നൽകുന്നത് നിറുത്തി വയ്‌ക്കണം എന്ന ആവശ്യമുയർത്തേണ്ടതുണ്ട്. ഗാസയിലെ അടിസ്ഥാന സൌകര്യങ്ങളെ നശിപ്പിക്കുന്നതിനും 2500 ലേറെ പാലസ്തീനികളെ-അവരിൽ സാധാരണ പൌരന്മാരും പൊതുജനസേവകരും, പോലീസുകാരും നാഷണൽ മിലീഷ്യയിലെ അംഗങ്ങളും ഒക്കെ പെടും- കൊല്ലുവാനും അംഗവിഹീനരാക്കുവാനും മറ്റുമായി അപ്പാച്ചേ ഹെലികോപ്‌റ്ററുകൾ, മിസൈലുകൾ, ആയിരം പൌണ്ട് “ബങ്കർ ബസ്‌റ്റർ ബോംബുകൾ” എന്നിവയാണ് ഇസ്രായേൽ ഉപയോഗിച്ചത്. വിദേശ- സൈനിക ബന്ധങ്ങളെയും ബജറ്റിനെയുമൊക്കെ സംബന്ധിച്ച കാര്യങ്ങളിൽ യു എസ് കോണ്‍ഗ്രസിലെയും വൈറ്റ് ഹൌസിലെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന കാര്യത്തിൽ കാലങ്ങളായി വിജയിച്ചുപോരുന്ന പ്രബലരും ആക്രമണകാരികളും ആയ സിയോണിസ്‌റ്റ് വാദക്കാരെയും ലോബിയിസ്‌റ്റുകളെയും ഒറ്റപ്പെടുത്തുക എന്നതാണ് ഇസ്രായേലിനുള്ള അമേരിക്കൻ സൈനിക സഹായം നൽകുന്നത് നിറുത്തി വയ്‌ക്കണം എന്ന ആവശ്യത്തിന്റെ തുടർച്ചയായി നാം ചെയ്യേണ്ട മറ്റൊരു കാര്യം.

സമാധാന പ്രസ്ഥാനത്തിലെ അംഗങ്ങൾക്കും ഇത്തരം കൂട്ടക്കുരുതിയിൽ വേദനിക്കുന്ന സാധാരണ മനുഷ്യർക്കും സിയോണിസ്‌റ്റ് വാദക്കാരെ നേർക്കുനേരെ നിന്ന് എതിരിടാൻ ആയില്ലെങ്കിൽ വംശീയമായ ശുദ്ധീകരണശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന ഇസ്രായേലിനുള്ള സൈനിക സഹായം നിറുത്തി വയ്‌പിക്കുന്നതിൽ വിജയിക്കാൻ കഴിയില്ല. അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റി (AIPAC), ആന്റി ഡിഫമേഷൻ ലീഗ് (ADL) തുടങ്ങി അൻപതോളം അമേരിക്കൻ-ജൂത സംഘടനകളിലൂടെയാണ് ഇസ്രായേലിന്റെ ഉന്മൂലപരിപാടികൾക്കായുള്ള യു എസ് സർക്കാരിന്റെ പിന്തുണ നേടാനുളള ശ്രമങ്ങൾ ആരംഭിക്കുന്നതും പിന്നീടത് ഉറപ്പാക്കുന്നതും. ഇത്തരം സംഘടനകളെ നേരിടാനും അവയെ തുറന്നു കാട്ടാനും അവയ്‌ക്കെതിരെ പ്രകടനങ്ങളും മറ്റും സംഘടിപ്പിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.

4. എല്ലാ മതവിശ്വാസികളെയും ഒരുമിച്ചുകൊണ്ടുവരികയും - അതിൽ ഇസ്രായേൽ ഭരണകൂടത്തിന്റെ സമഗ്രാധിപത്യ നടപടികളെ അപലപിക്കാൻ തയ്യാറുള്ള യഹൂദമത വിശ്വാസികളെയും ഉൾപ്പെടുത്തണം, അവരെത്ര ചെറിയ ശതമാനം ആണെങ്കിലും - മാനവികതക്കെതിരായ ഇസ്രായേലിന്റെ കടന്നാക്രമണങ്ങളെ, വിശേഷിച്ച് അഞ്ച് മുസ്ലിം പള്ളികൾ തകർത്ത് തരിപ്പണമാക്കിയ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്യുക എന്നതാണ് അമേരിക്കൻ മത സംഘടനകൾ ചെയ്യേണ്ടത്.

5. തുറമുഖ- നാവികത്തൊഴിലാളികളും അധികാരികളും ഇസ്രായേലുമായുള്ള എല്ലാത്തരം വ്യാപാര ഇടപാടുകളിൽ നിന്നും വിട്ടു നിൽക്കുകയും ഗാസയിലേക്ക് ജീവകാരുണ്യപരമായ സഹായങ്ങളുമായി നീങ്ങുകയായിരുന്ന സാധാരണ മത്സ്യബന്ധന ബോട്ടുകളേയും നൌകകളേയും അന്താരാഷ്‌ട്ര ജലപാതകളിൽ വച്ച് ആക്രമിച്ച ഇസ്രായേൽ നാവിക സേനയുടെ നടപടിയെ ശക്തമായി അപലപിക്കുകയും വേണം. ഗാസയുടെ തുറമുഖത്തിനു ചുറ്റും സൈനികമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഇസ്രായേലിന്റെ നടപടി തുടരുവോളം ഇസ്രായേൽ ഉൽ‌പ്പന്നങ്ങൾ കയറ്റിയ കപ്പലുകളിൽ ചരക്കിറക്കുകയോ കയറ്റുകയോ അരുത്.

6. ഇസ്രായേല്‍ അനുകൂല ഇലൿട്രോണിക്ക് /അച്ചടി മാദ്ധ്യമങ്ങളുടെ ഏകപക്ഷീയമായ അവതരണങ്ങളും സിയോണിസ്‌റ്റ് “ ഓപ്പ് -എഡ് ” എഴുത്തുകാരുടേയും സ്വയം പ്രഖ്യാപിത പശ്ചിമേഷ്യൻ വിദഗ്ദ്ധന്മാരുടേയും തികച്ചും വസ്‌തുതാവിരുദ്ധമായ വിശകലനങ്ങളും വിവരണങ്ങളും കേട്ട് പകച്ചു നിൽക്കുന്ന അമേരിക്കയിലെ ദശലക്ഷക്കണക്കിന് സാധാരണ പൌരന്മാർ സിയോണിസ്‌റ്റുകാരല്ലാത്ത കമന്റേറ്റർമാർക്കും തുല്യമായ സമയവും കവറേജ്ജും ലഭ്യമാക്കണമെന്ന് ശക്തിയായി ആവശ്യപ്പെടേണ്ടതുണ്ട്. ഇരകളെ വേട്ടക്കാരായും വേട്ടക്കാരെ ഇരകളായും ചിത്രീകരിക്കുന്ന അവ്യക്തവും കൃത്രിമായി വാർത്തകൾ ഉൽ‌പ്പാദിപ്പിച്ചെടുക്കുന്നതുമായ ഇന്നത്തെ രീതി അവസാനിപ്പിക്കണമെന്ന് നാം ശക്തമായി ആവശ്യപ്പെടേണ്ടതുണ്ട്.

7. ഇസ്രായേലിന്റെ വംശഹത്യാ നയങ്ങളെക്കുറിച്ചുള്ള ചർച്ചകളെ കുത്തകവൽക്കരിക്കാനും സെൻസർ ചെയ്യാനും ചർച്ചയിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്താനും ഇസ്രായേലിന്റെ വർണ്ണവിവേചനത്തിന്റെ- യു എൻ ജനറൽ അസംബ്ലിയുടെ അദ്ധ്യക്ഷനായ മാനുവൽ ഡി കോസ്‌റ്റ പാലസ്തീൻ ഗ്രാമങ്ങൾക്കു ചുറ്റും ഇസ്രായേൽ ഉയർത്തിയിരിക്കുന്ന കൂറ്റൻ ഭിത്തികളെ (Ghetto Wall) എത്രയും യാഥാർത്ഥ്യബോധത്തോടെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത് - വിമർശകരെ അപകീർത്തിപ്പെടുത്താനുമുള്ള സിയോണിസ്‌റ്റ് അധികാര ഘടനയുടെ എല്ലാത്തരം ശ്രമങ്ങൾക്കുമെതിരെ മുഴുവൻ പൊതു വേദികളിലും നമുക്ക് നിരന്തരം സമരം ചെയ്യേണ്ടതുണ്ട്. ഉന്മൂലനോദ്ദേശത്തോടെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ ലോകമെങ്ങും ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ മാദ്ധ്യമങ്ങളെ സ്വന്തം വരുതിയിൽ നിറുത്താനുള്ള സിയോണിസ്‌റ്റ് ശ്രമങ്ങൾക്കുള്ള തിരിച്ചടിയും, മാനവികതെക്കെതിരെ ഇസ്രായേൽ നടത്തിവരുന്ന ക്രൂരകൃത്യങ്ങളെ തെറ്റാണെന്ന് മനസ്സുകൊണ്ട് അംഗീകരിക്കുകയും തങ്ങൾക്കെതിരെ ശബ്‌ദിക്കുന്നവരോട് ക്രൂരവും നിന്ദ്യവുമായ രീതിയിൽ പെരുമാറുന്ന പ്രാദേശിക സിയോണിസ്‌റ്റുകളെ വെറുക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് അമേരിക്കൻ പൌരന്മാർക്ക് പ്രോത്‌സാഹനമേകുന്നതുമാണ്. ഇത്തരത്തിൽ പൊതുജനാഭിപ്രായമുയർന്നു വരികയാണെങ്കിൽ, സിയോണിസ്‌റ്റുകളിൽ നിന്നും വമ്പൻ തുകകൾ സംഭാവനയായി കൈപ്പറ്റുന്ന ചില തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് അവരുടെ ദാസ്യമനോഭാവവും മറ്റു ചില കോൺഗ്രസ്സംഗങ്ങൾക്ക് “ഇസ്രായേലാദ്യം” എന്ന തങ്ങളുടേ നിലപാടും പുന:പരിശോധിക്കേണ്ടി വരും.

8. ഇസ്രായേൽ ലോബി, വിശേഷിച്ചും ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റി (AIPAC) ഇസ്രായേൽ ഭരണകൂടത്തിന്റെ ഒരു വിദേശ ഏജന്റ് എന്ന രീതിയിൽ രജിസ്റ്റർ ചെയ്യുകയും തങ്ങളുടെ കൈകൾ ശുദ്ധമാണെന്ന് തെളിയിയിക്കുകയും വേണം എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ദേശാഭിമാനപ്രചോദിതമായ ഒരു ക്യാമ്പയിൻ രാഷ്‌ട്രവ്യാപകമായി സംഘടിപ്പിക്കേണ്ടതുണ്ട്. ഇത് അമേരിക്കൻ ജൂത സമൂഹത്തിനിടയിലും കോണ്‍ഗ്രസിനു മേലും ഈ ലോബിക്കുള്ള സ്വാധീനം കുറയ്‌ക്കുന്നതിനും നികുതി ഒഴിവ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളെ ദുരുപയോഗം ചെയ്യുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു, മറ്റൊരു വിദേശ ശക്തിക്കു വേണ്ടി യു എസ് ഭരണകൂടത്തിന്റെ രഹസ്യ സ്വഭാവമുള്ള രേഖകൾ ശേഖരിക്കുക എന്ന രാജ്യദ്രോഹം ചെയ്യുന്നു എന്നൊക്കെ ഇവർക്കെതിരെ ഉയരാറുള്ള പരാതികളിൽ ജുഡീഷ്യറിയുടെ ഇടപെടലിനും അന്വേഷണങ്ങൾക്കും വഴി വച്ചേക്കും. ഇത്തരം സിയോണിസ്‌റ്റ് സംഘടനകളെല്ലാം ഇസ്രായേലി ഭരണകൂടനയങ്ങളെ അമേരിക്കയിൽ നടപ്പിലാക്കിയെടുക്കുവാനുള്ള ഏജന്‍സികളാണെന്നതിന്റെ സുതാര്യമായ ഒട്ടേറെ തെളിവുകൾ ലഭ്യമാണെന്നതുമാത്രമല്ല, വ്യക്തവും ശക്തവുമായ രാഷ്‌ട്രീയപരവും നിയമപരവുമായ ഒട്ടേറെ കാരണങ്ങളാലും ഇപ്രകാരം ഉള്ള ലോബികൾക്ക് നികുതി ഒഴിവുകൾ നൽകേണ്ടതില്ല. 1950 കളുടെ ആദ്യവർഷങ്ങളിലും 1963 വരെയും ഇസ്രായേൽ പബ്ലിക് അഫയേർസ് കമ്മിറ്റിയുടെ (AIPAC) മുൻഗാമിയായിരുന്ന സംഘടനയ്‌ക്ക് ഇസ്രായേൽ ഭരണകൂടത്തിന്റെ ഒരു വിദേശ ഏജന്റ് എന്ന നിലയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടായിരുന്നു. ഈയടുത്ത കാലത്ത് ഒരു ഇസ്രായേലി പ്രോസിക്യൂട്ടർ ഇസ്രായേലി - യഹൂദ ഏജൻസിയും അതിന്റെ അമേരിക്കൻ പതിപ്പുകളും അധിനിവേശ പാലസ്തീനിലെ നിയവിരുദ്ധ കുടിയേറ്റത്തെയും നിർമ്മാണ പ്രവർത്തനങ്ങളെയും സഹായിക്കുന്നതിനായി ബില്യൺ കണക്കിന് ഡോളർ വെളുപ്പിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നതിന്റെ തെളിവുകൾ നിരത്തുകയുണ്ടായി. കോൺഗ്രസ്സിൽ നടക്കുന്ന തെളിവെടുപ്പുകളും, കോടതിവ്യവഹാരങ്ങളും പ്രസിദ്ധീകരിക്കാനിരിക്കുന്ന റിസർച്ച് പേപ്പറുകളുമെല്ലാം അമേരിക്കൻ ജനതയുടെ താൽ‌പ്പര്യങ്ങളെ ഹനിക്കുന്ന, ഇസ്രായേൽ ഭരണകൂടത്തിന്റെ അഞ്ചാംപത്തികൾ മാത്രമാണ് ഈ ലോബികൾ എന്നത് വെളിവാക്കും.

സർവവ്യാപിയായ സിയോണിസ്റ്റ് അധികാര ഘടനയെയും -അമേരിക്കൻ പൊതു ജീവതത്തിലുള്ള- അതിന്റെ എല്ലാ പ്രകടിത രൂപങ്ങളെയും നിര്‍വീര്യമാക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, അമേരിക്കയിലെ നിയമ നിർമ്മാണത്തിന്റെയും നിർവഹണത്തിന്റെയും അധികാരസ്ഥാനങ്ങളിൽ ആഴ്‌ന്നിറങ്ങിയിട്ടുള്ള അതിന്റെ വേരുകൾ വെട്ടിമുറിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ, വംശീയ ഉന്മൂലന-യുദ്ധങ്ങൾക്കാവശ്യമായ ആയുധങ്ങളോ ധനസഹായമോ രാഷ്‌ട്രീയ പിന്തുണയോ നേടിയെടുക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടഞ്ഞുനിറുത്താൻ നമുക്കാവില്ല.

ഗാസയിലെ ജനതയെ ഇസ്രായേൽ കൂട്ടക്കുരുതി നടത്തുന്നതിനെ ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല അവർ ഇത്തരം പ്രവൃത്തികളെ വെറുക്കുക കൂടിയാണെന്നു പറയുമ്പോൾ ഇസ്രായേലി ഉന്നതാധികാരികൾ ജോസഫ് സ്റ്റാലിന്റെ വാചകങ്ങൾ ഉദ്ധരിച്ച് നൽകിയേക്കാവുന്ന മറുപടി നമുക്കൂഹിക്കാനാവും: “അവർക്ക് ( ക്ഷുഭിതരായ ജനങ്ങൾക്ക്) എന്തു മാത്രം ബോംബറുകളും മിസൈലുകളും പോര്‍വിമാനങ്ങളും ശൿതമായ ലോബികളും ഉണ്ട് ?”

*

ജെയിംസ് പെട്രാസ് എഴുതിയ The Politics of An Israeli Extermination Campaign: Backers, Apologists and Arms Suppliers എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.

James Petras, a former Professor of Sociology at Binghamton University, New York, owns a 50-year membership in the class struggle, is an adviser to the landless and jobless in Brazil and Argentina, and is co-author of Globalization Unmasked (Zed Books). Petras' most recent book is Zionism, Militarism and the Decline of US Power (Clarity Press, 2008).

He can be reached at: jpetras@binghamton.edu.

Read other articles by James, visit James's website.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇസ്രായേലിനെതിരായ ഏതൊരു വിധത്തിലുള്ള അന്താരാഷ്‌ട്രവിമര്‍ശനങ്ങളെയും അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രമുഖരായ സിയോണിസ്റ്റ് നേതാക്കളും, വിദേശ നയരൂപീകരണ സ്ഥാപനങ്ങളിലെ അംഗങ്ങളും ചേര്‍ന്ന് വീറ്റോ ചെയ്യുകയായിരുന്നു എന്ന വസ്തുതയും അത്രതന്നെ പ്രധാന്യമുള്ളതാണ് . ക്രിമിനല്‍ രാഷ്‌ട്രങ്ങള്‍ക്കെതിരെ സാധാരണഗതിയില്‍ ഉണ്ടാകുന്ന കോണ്‍ഗ്രസ്സ് ഉപരോധത്തില്‍ നിന്ന് ഇത് ഇസ്രായേലിനെ രക്ഷപെടുത്തി എന്നു മാത്രമല്ല, ശിക്ഷാഭീതിയില്ലാതെ മുന്നോട്ട് പോകുവാന്‍ സഹായിക്കുകയും ചെയ്‌തു. അതായത് ഗാസയില്‍ തങ്ങള്‍ പദ്ധതിയിട്ടിട്ടുള്ള ഉന്മൂലന പരമ്പരക്കെതിരായി സാമ്പത്തിക, നയതന്ത്ര, സൈനിക നടപടികള്‍ ഉണ്ടാകില്ല എന്ന അറിവോടെയാണ് ഇസ്രായേലിലെ നയനിര്‍മ്മാതാക്കള്‍ കരുക്കള്‍ നീക്കിയത്.

ജെയിംസ് പെട്രാസ് എഴുതിയ The Politics of An Israeli Extermination Campaign: Backers, Apologists and Arms Suppliers എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം