Monday, January 12, 2009

ദീനാനുകമ്പയുടെ മനുഷ്യാവതാരംവിവേകാനന്ദനെ മറ്റ് ആധ്യാത്മിക നേതാക്കളില്‍നിന്ന് വ്യതിരിക്തനാക്കിനിര്‍ത്തുന്ന മുഖ്യഘടകം ദരിദ്രനാരായണന്മാരോടും അവശജാതിക്കാരോടുമുള്ള അദ്ദേഹത്തിന്റെ അപാരമായ ദയാവായ്‌പാണ്.

മറ്റൊരാളെ കവിഞ്ഞുള്ള ആനുകൂല്യാനുഭവമാണ് വിശേഷാവകാശം (വിവേകാനന്ദ സാഹിത്യ സര്‍വസ്വം 4. പുറം 119) എന്ന് താന്‍ നിര്‍വചിച്ചിട്ടുള്ള പ്രത്യേകാധികാരാവകാശങ്ങള്‍ ചില പ്രത്യേക വിഭാഗത്തിനുമാത്രം നല്‍കുന്നതിന് സമത്വവാദിയായ സ്വാമി വിവേകാനന്ദന്‍ എതിരാണ്. ഇത്തരം വിശേഷാവകാശങ്ങളെ തച്ചുടയ്‌ക്കുന്നതിനുള്ള ആയുധമായാണ് അദ്ദേഹം വേദാന്തത്തെ കണ്ടത്. അദ്ദേഹം പറഞ്ഞു:

രണ്ടു ശക്തികള്‍ എന്നുതന്നെ പറയട്ടെ, നിരന്തരം പ്രവര്‍ത്തിക്കുന്നു-

ഒന്ന്, ജാതിയെ സൃഷ്‌ടിക്കുന്നത്: മറ്റേത്, ജാതിയെ നശിപ്പിക്കുന്നത്. മറ്റുവിധത്തില്‍ പറഞ്ഞാല്‍, ഒന്ന്, വിശേഷാവകാശങ്ങളെ വളര്‍ത്തുന്നത്; മറ്റേത്, വിശേഷാവകാശങ്ങളെ തകര്‍ക്കുന്നത്. (വി സാ സ 2, പുറം 537)

ഈ രണ്ട് ശക്തികളുടെ ദേശകാല വ്യാപകത്വം വ്യക്തമാക്കിക്കൊണ്ട് വിവേകാനന്ദന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.
സാമൂഹ്യജീവിതം നടപ്പില്‍വന്ന കാലംമുതല്‍ ഈ രണ്ടുശക്തികളും അവയുടെ പൃഥക്കരണ- ഏകീകരണ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവയുടെ പ്രവര്‍ത്തനം പല രൂപങ്ങള്‍ അവലംബിക്കുകയും, പല ദേശങ്ങളിലും പല കാലങ്ങളിലും പല പേരുകളില്‍ അറിയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, സാരാംശം എല്ലാറ്റിലും കാൺമാനുണ്ട്- അതായത് ഒന്ന് നാനാത്വത്തിന്റെ വഴിക്കും മറ്റേത് ഏകത്വത്തിന്റെ വഴിക്കും പ്രവര്‍ത്തിക്കുന്നു. ഒന്ന് ജാതി ഉണ്ടാക്കുന്നതിലും മറ്റേത് അതിനെ ഉടയ്‌ക്കുന്നതിലും; ഒന്ന് വര്‍ഗങ്ങളും സവിശേഷാവകാശങ്ങളും സൃഷ്‌ടിക്കുന്നതിലും മറ്റേത് അവയെ നശിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നു. പ്രപഞ്ചം മുഴുവനും ഈ രണ്ട് ശക്തികളുടെ പോര്‍ക്കളമാണെന്ന് തോന്നുന്നു. (വി സാ സ 4, പുറം 114).

ഈ രണ്ട് ശക്തികളുടെയും വാദഗതികള്‍ ഏറക്കുറെ വിസ്‌തരിച്ചുതന്നെ നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട് ആശയവ്യക്തത വരുത്താന്‍ വിവേകാനന്ദന്‍ ശ്രമിക്കുന്നുണ്ട്, നോക്കുക:

ഈ ഏകീകരണപ്രക്രിയ നിലവിലുണ്ടെങ്കിലും നമ്മുടെ സകല ശക്തിയും പ്രയോഗിച്ച് അതിനെ തടയേണ്ടതാണെന്ന് ഒരു ഭാഗത്തുനിന്ന് വാദിക്കുന്നു. എന്തെന്നാല്‍, അത് മരണാവസ്ഥയിലേക്കാണ് നയിക്കുക. പൂര്‍ണമായ ഏകത്വം പൂര്‍ണവിനാശമാണ്. പ്രപഞ്ചത്തില്‍ നടന്നുവരുന്ന വ്യതിരേകവൃത്തി നിലയ്‌ക്കുമ്പോള്‍ പ്രപഞ്ചവും അവസാനിക്കും.... നമ്മുടെ ഈ സ്ഥൂലശരീരത്തിന്റെയും സമുദായ വിഭജനത്തിന്റെയും കാര്യത്തില്‍പ്പോലും പരിപൂര്‍ണമായ സമാനാവസ്ഥ ശരീരത്തിന്റെയും സമുദായത്തിന്റെയും നാശത്തിനിടയാക്കുമെന്ന് വാദിക്കപ്പെടുന്നു... ഈ വാദഗതി, ഭാഷ മാത്രം മാറ്റി, ഓരോ രാജ്യത്തും ഓരോരോ കാലത്ത് ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്. പരമാര്‍ഥത്തില്‍ ഈ യുക്തിവാദംതന്നെയാണ് ഭാരതത്തിലെ ബ്രാഹ്മണര്‍ ജാതിവര്‍ണ വിഭാഗങ്ങള്‍ നിലനിര്‍ത്താന്‍വേണ്ടി സമുദായത്തിലെ ഏതാനും കൂട്ടരുടെ സവിശേഷാവകാശങ്ങളെ മറ്റെല്ലാവര്‍ക്കുമെതിരായി നിലനിര്‍ത്താന്‍വേണ്ടി, പുറപ്പെടുവിക്കുന്നതും. ജാതിധ്വംസനം സമുദായനാശത്തിലേക്ക് നയിക്കുമെന്നാണ് അവര്‍ പറയുന്നത്. ഏറ്റവും നീണാള്‍ നിലനിന്നിട്ടുള്ള ജനപദം തങ്ങളുടേതാണെന്നുള്ള ചരിത്രവസ്‌തുത (വാദത്തിന് ഉപോദ്ബലകമായി) അവര്‍ കൂസലെന്യേ ഹാജരാക്കുകയുംചെയ്യുന്നു. അതിനാല്‍, തങ്ങളുടെ നിലപാട് കഴമ്പുറ്റതാണ് എന്നൊരു തോന്നല്‍ പുലര്‍ത്തിക്കൊണ്ടുതന്നെ, അവര്‍ ഈ യുക്തിവാദത്തെ സമാശ്രയിക്കുന്നു. ആയത് പ്രമാണാന്വിതമാണെന്ന തോന്നലുളവാക്കികൊണ്ടുതന്നെ അവര്‍ പറയുന്നു, മനുഷ്യര്‍ക്ക് പരമാവധി ജീവിക്കാന്‍ കഴിവുണ്ടാക്കുന്ന ഒരേര്‍പ്പാട് നിശ്ചയമായും, ഹ്രസ്വജീവിതം പ്രദാനംചെയ്യുന്ന ഒന്നിനേക്കാള്‍ മെച്ചമായിരിക്കണമെന്ന്. (പുറം 114-5)

നേരെ മറിച്ച്, ഏകത്വാശയത്തിന്റെ പിന്തുണക്കാരും എക്കാലത്തുമുണ്ടായിരുന്നു. ഉപനിഷത്തുകളുടെ കാലംമുതല്‍, ബുദ്ധന്മാരുടെയും ക്രിസ്‌തുക്കളുടെയും മഹാന്മാരായ മറ്റ് മതാചാര്യന്മാരുടെയും കാലംമുതല്‍ നമ്മുടെ ഇന്നത്തെ കാലംവരെയും അഭിനവ രാഷ്‌ട്രീയാഭിവാഞ്ഛാ പ്രകടനങ്ങളിലൂടെയും, മര്‍ദിതന്മാര്‍ക്കും പീഡിതന്മാര്‍ക്കും പ്രത്യേകാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റെല്ലാ കൂട്ടര്‍ക്കുംവേണ്ടി ഉയര്‍ന്നിട്ടുള്ള അവകാശവാദങ്ങളിലൂടെയും ഈ ഏകത്വത്തിന്റെയും സമത്വഭാവത്തിന്റെയും പ്രഖ്യാപനം മുഴങ്ങിയിട്ടുണ്ട്. (പുറം 115).

ഈ രണ്ടു ശക്തികളും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലില്‍, രണ്ടാമത്തെ ശക്തിയുടെ - ഏകത്വത്തിനും സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന ശക്തിയുടെ - വിജയമാണ് നാം അഭിലഷിക്കുന്നത്. അതിനാകട്ടെ, വിശേഷാവകാശങ്ങളെ ഉന്മൂലനംചെയ്യുക എന്ന ഭാരിച്ച കൃത്യം നിറവേറ്റേണ്ടതുണ്ട്. രൂക്ഷമായ സമരത്തിലൂടെമാത്രമേ അത് സാധിക്കൂ. മുഖ്യമായും മൂന്നു മേഖലയില്‍- സാംസ്‌ക്കാരികവും കായികവും (രാഷ്‌ട്രീയ)വും സാമ്പത്തികവുമായ മേഖലകളില്‍- നടക്കണമെന്നാണ് വിവേകാനന്ദന്റെ കാഴ്ചപ്പാട്.

****

ഡോ. എന്‍ വി പി ഉണിത്തിരി

14 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ന് സ്വാമി വിവേകാനന്ദന്റെ 146-ആം ജയന്തി

Unknown said...

Swami Vivekanandan = Com: Vivekanandan?
പ്രത്യയ ശാസ്ത്ര ദാരിദ്രം.

Anonymous said...

ഇതെന്നാ പറ്റി ഈ ബ്ളൊഗില്‍ വിവേകാനന്ദനും മറ്റും, അങ്ങേര്‍ മറ്റേ കാവിയുടെ ആളല്ലേ, കാവി കണ്ടാല്‍ നമ്മള്‍ ക്കു ഭ്രാന്ത്‌ പിടിക്കില്ലേ മദനി അല്ലേ നമ്മുടെ മഹാത്മാവ്‌? ബീ എസ്‌ പീ തള്ളിപറഞ്ഞ സ്ഥിതിക്കു മായാവതിയുടെ കഴുകിയത്‌ വെറുതെ ആയല്ലോ കാരട്ടമ്മാവാ, നീലന്‍ ബീ എസ്‌ പീ കാന്‍ഡിഡേറ്റായി തിരുവനതപുരത്തു പ്രചരണവും തുടങ്ങി , ഹിന്ദു വോട്ട്‌ കണ്ട്‌ ഒരു ഗോളടിയാണോ ഇതു?

വളരെ ആലോചിക്കാതെ ഇങ്ങിനെ ഒരു ലേഖനം വരില്ലല്ലോ , നായന്‍മാരെയും ക്രിസ്ത്യാനികളെയും ആവുന്നത്ര വെറുപ്പിച്ചു

ഇനി മദനിയും ആര്‍ എസ്‌ എസും വോട്ടു തന്നാലേ മാനം രക്ഷിക്കാന്‍ പറ്റു എന്നായോ? ശിവ ശിവ എന്തെല്ലാം കാണണം

Anonymous said...

ഹായ് വന്നല്ലോ ആരുഷി.

ഫോറം ചേട്ടായികളേ ഈ തിരിച്ചുവരവില്‍ സന്തോഷിക്കൂ. അല്പം അശ്ലീലം പറയുമെങ്കിലും ആരുഷിക്ക് അതിന്റെ അഹങ്കാരമൊന്നുമില്ല. വിവേകാനന്ദന്‍ ചേട്ടായിയെ തീറെഴുതിയെടുക്കാന്‍ കുങ്കുമപ്പൊട്ടുകള്‍ കുറെക്കാലമായി കറങ്ങി നടക്കുന്നു. എന്നാലോ കാര്യമൊട്ട് നടക്കുന്നില്ല താനും. അതിലുള്ള കലിപ്സാണ് ആരുഷിക്ക്. ഇത്തവണയും ആര്‍.എസ്.എസ് വോട്ട് വില്‍ക്കുമെന്നല്ലേ ആരുഷിയുടെ കമന്റിലെ സൂചന. ഇന്‍സൈഡേഴ്സ് ഇന്‍ഫര്‍മേഷന്‍. സൂക്ഷിക്കണം.

Anonymous said...

"വരില്ലല്ലോ , നായന്‍മാരെയും ക്രിസ്ത്യാനികളെയും ആവുന്നത്ര വെറുപ്പിച്ചു..."

ഓ,നായന്മാരും ക്രിസ്ത്യാനികളും (എല്ലാം) ആരുഷിയുടെ അച്ചി വീട്ടിലെ കുശിനിക്കാരല്ലെ. ബാലന്‍പിള്ളയും കൃഷ്ണദാസനും അങ്ങനെ എന്ന് വച്ചോ.എല്ലാരും അങ്ങനെ അല്ല കേട്ടോ..ഏയ്,ഏയ് എന്തായിത്!!!! ഒന്നു ആ കിഡ്നിയോമിക്സ് ഒന്നു വിളമ്പു ആരുഷി മാമൂ.കിഡ്നി ഇല്ലാതെ എനിക്കും ആരുഷിക്കും എന്ത് ആഘോഷം.

ജിവി/JiVi said...

വിവേകാനന്ദനെ വിശകലനം ചെയ്ത് ഡോ ഉണിത്തിരി വര്ഷങ്ങള്ക്ക്മുമ്പ് എഴുതിയിരുന്ന ലേഖനപരമ്പരയില്നിന്നും എടുത്തതാണ് ഈ ലേഖനം എന്ന് കരുതട്ടെ. വിവേകാനന്ദനെ സംഘപരിവാര് ഹൈജാക്ക് ചെയ്യുന്നതിനെതിരെ ആയിരുന്നു ആ ലേഖനങ്ങള് എന്നാണ് ഓര്മ്മ. ഇപ്പോള് ഹിന്ദുത്വ ലൈന് കളിക്കുന്നു എന്ന് ചിലര് സംശയിക്കുന്ന സ്ഥിതിക്ക് ഈ ലേഖനം എപ്പോള് എവിടെ എഴുതിയത് എന്ന് വ്യ്ക്തമാക്കുമല്ലോ

വര്‍ക്കേഴ്സ് ഫോറം said...

ജീ വീ
ഡോ. എന്‍ വി പി ഉണിത്തിരി പത്തു പതിനഞ്ച് വർഷങ്ങൾക്ക് മുമ്പെഴുതിയ ‘വിവേകാനന്ദന്റെ സമകാലീന പ്രസക്തി’ എന്ന പുസ്തകത്തിൽ നിന്നുള്ളതാണീ ലേഖനം.

Anonymous said...

ഗുഡ് പോസ്റ്റ്.
ഇവിടെ ചര്‍ച്ച നടക്കുവാണല്ലോ.വിവേകാനന്ദനും കാവിയും ഒക്കെ ഇപ്പൊള്‍ ആര്‍ എസ് എസ്സിന്റെ കൈവിട്ടുപോയി. എസ് എഫ് ഐ യും ഡിഫിയും അദ്ദേഹത്തെ ഇപ്പൊ പോസ്റ്ററിലാക്കി വച്ചിരിക്കുന്നു..
സഖാവ് വിവേകാനന്ദന്‍.കഷ്ടം..

Anonymous said...

കാവി കളറ് ഉണ്ടെങ്കില്‍ അതൊക്കെ സംഘപരിവാറുകാരാണെന്നാണോ വിവേക് ആനന്ദ് പറഞ്ഞോണ്ട് വരുന്നത്? എങ്കില്‍ ഹാന്‍‌ടെക്സിലെ കാവി ലുങ്കി വെച്ചിരിക്കുന്ന അലമാരയായിരിക്കും ലോകത്തിലെ ഏറ്റവും വലിയ സംഘപരിവാറുകാരന്‍. :)

Anonymous said...

Although there are differences in content, but I still want you to establish Links, I do not
fashion jewelry

വായുജിത് said...

"every man going out of the Hindu pale is not only a man less, but an enemy the more."

"Again, the vast majority of Hindu perverts to Islam and Christianity are perverts by the sword, or the descendants of these. It would be obviously unfair to subject these to disabilities of any kind. As to the case of born aliens, did you say? Why, born aliens have been converted in the past by crowds, and the process is still going on.

[ Complete Works of Vivekananda , Vol 5 , Interviews ]

സഖാവേ ഇതൊന്നും വായിച്ചിരുന്നില്ലേ വായിച്ചിരുന്നെങ്കില്‍ ഗോള്‍വള്‍ക്കര്‍ ആയിരുന്നു ഇതിലും ഭേദം എന്ന് പറഞ്ഞേനെ ........

വായുജിത് said...

ശ്രീ പ്രിയ നാഥ് സിന്‍ഹ യുമായുള്ള സംഭാഷണത്തില്‍ നിന്നും ..

സ്വാമിജി : സിന്‍ഹ നിന്റെ അമ്മയെ ആരെന്കിലും അപമാനിച്ചാല്‍ നീ എന്ത് ചെയ്യും ??

സിന്‍ഹ : ഞാന്‍ അവന്റെ മേല്‍ ചാടി വീണു അവനെ ഒരു നല്ല പാഠം പഠിപ്പിക്കും ..

സ്വാമിജി : അസ്സല്‍ മറുപടി ..എന്നാല്‍ ഇതേ വിചാരം തന്നെ നമ്മുടെ രാജ്യത്തിന്റെയും യഥാര്‍ത്ഥ മാതാവായ സ്വന്തം ധര്മതോടും നിനക്കുണ്ടായിരുന്നെന്കില്‍ ഒരു ഹിന്ദു സഹോദരനെ ക്രിസ്തു മതത്തിലേക്ക് മാര്‍ഗം കൂട്ടുന്നത് കണ്ടു സഹിക്കുവാന്‍ നിനക്ക് കഴിയുമായിരുന്നില്ല .. എന്നാല്‍ നിത്യേന
അതിവിടെ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നു .. എന്നിട്ടും നീ ഉദാസീനന്‍ ആണ് .. എവിടെ നിന്റെ വിശ്വാസ നിഷ്ഠ ??
എവിടെ നിന്റെ സ്വദേശാഭിമാനമ് ??? ക്രിസ്ത്യന്‍ പാതിരി ദിവസേന നിന്റെ മുഖത്ത് നോക്കി ഹിന്ദു ധര്‍മ്മത്തെ അവഹേളിക്കുന്നു ..എന്നാല്‍ അത് കേള്‍ക്കുമ്പോള്‍ , ധാര്‍മിക രോഷം കൊണ്ട് ചോര തിളയ്ക്കുന്നവരും സ്വധര്‍മ്മത്തെ രക്ഷിക്കുവാന്‍ മുന്നോട്ടു വരുന്നവരുമായി നിങ്ങളുടെ കൂട്ടത്തില്‍ എത്ര പേരുണ്ട് ??

പാവം സഖാക്കള്‍ ഇതും കണ്ടു കാണില്ല ... :)

വായുജിത് said...

പ്രിയ സഖാക്കളേ വിവേകാനന്ദനെ ഒക്കെ ഇങ്ങനെ എടുത്തുപയോഗിക്കുമ്പോള്‍ അദ്ദേഹം എഴുതി കൂട്ടിയതു കൂടി ഒന്നു വായിക്കണേ...

ഇല്ലെങ്കില്‍ വിവരമുള്ള സഖാക്കള്‍ തപ്പിപ്പിടിച്ചു വായിക്കും .. അബദ്ധം ആവുകയും ചെയ്യും ..

:)

ചന്തു said...

:) i am preparing a topic on Vivekananda's view on cast system . hope to post it soon. will link here. kudozz comrades we can jointly create a bharat which is pride in its culture!! Happy to see u people came out of western 'kanjavu' adicts like che.Good to see u all in the path of spirituality!!