Thursday, March 11, 2010

മാര്‍ച്ച് 12 റാലിയുടെ പ്രസക്തി

സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് എന്നീ ഇടതുപാര്‍ടികള്‍ ചേര്‍ന്ന് മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ വമ്പന്‍ റാലി നടത്തുകയാണ്. കഴിഞ്ഞ രണ്ടു ദശകത്തില്‍ ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് ഇടതുപാര്‍ടികള്‍ സംയുക്തമായി റാലി നടത്തുന്നത്. ട്രേഡ് യൂണിയനുകളും ബഹുജനസംഘടനകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ റാലികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, രാജ്യമെമ്പാടുനിന്നുമുള്ള പങ്കാളിത്തത്തോടെ ഇടതുപാര്‍ടികള്‍ തലസ്ഥാനത്ത് റാലി സംഘടിപ്പിക്കുന്നത് ദീര്‍ഘകാലത്തിനുശേഷമാണ്. 2009 സെപ്തംബര്‍മുതല്‍ ഇക്കൊല്ലം ജനുവരിവരെ ഇടതുപാര്‍ടികള്‍ നടത്തിയ സംസ്ഥാനതല കണ്‍വന്‍ഷനുകള്‍, റാലികള്‍ എന്നിവയ്ക്കുശേഷമാണ് ഡല്‍ഹിറാലി. പ്രധാനമായും നാല് പ്രശ്നമാണ് റാലിയില്‍ ഉന്നയിക്കുന്നത്. ഇതില്‍ മൂന്നും വിലക്കയറ്റം, ഭൂമി, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നേരെ നടക്കുന്ന കിരാതമായ ആക്രമണമാണ് റാലിയില്‍ ഉയര്‍ത്തിക്കാട്ടുന്ന നാലാമത്തെ പ്രശ്നം.

രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 20 ശതമാനത്തോളം ആയതോടെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം ഏറെ ക്ളേശകരമായി. വിലക്കയറ്റം തടയാന്‍ നടപടികളെടുക്കാതെ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും കൂട്ടുനില്‍ക്കുന്ന യുപിഎ സര്‍ക്കാരിന്റെ നിലപാട് ജനങ്ങളില്‍ കടുത്ത അതൃപ്തി വളര്‍ത്തിയിരിക്കയാണ്. കര്‍ഷകര്‍ക്ക് മികച്ച താങ്ങുവില നല്‍കിയതും രാജ്യാന്തരവിപണിയിലെ ഉയര്‍ന്നവിലയും സംസ്ഥാനങ്ങളുടെ പിടിപ്പുകേടുമാണ് വിലക്കയറ്റം സൃഷ്ടിച്ചതെന്നാണ് യുപിഎ സര്‍ക്കാര്‍ പറഞ്ഞുവന്നത്. എന്നാല്‍, പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി മൂന്നുരൂപ വീതം വര്‍ധിപ്പിക്കുകയും രാസവളംവില 10 ശതമാനം കൂട്ടുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റം വീണ്ടും രൂക്ഷമാക്കുകയാണ്. വിലക്കയറ്റം സൃഷ്ടിക്കുന്ന നയങ്ങള്‍ ജനങ്ങളുടെ ചെലവില്‍ത്തന്നെ സര്‍ക്കാര്‍ നടപ്പാക്കുന്നതായി ഇതു തെളിയിക്കുന്നു. വിലക്കയറ്റം തടയാനായി എല്ലാ ഭക്ഷ്യസാധനങ്ങളുടെയും അവധിവ്യാപാരം നിരോധിക്കുക, കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുക, സാര്‍വത്രിക പൊതുവിതരണ സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് 12 റാലി.

നിലവിലുള്ള ഭൂപരിഷ്കരണ നിയമങ്ങളില്‍ തിരിച്ചുപോക്കിനോ വെള്ളംചേര്‍ക്കലിനോ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ ഭൂപ്രശ്നവും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. രാജ്യത്തെ 500 ലക്ഷം ഏക്കര്‍ മിച്ചഭൂമിയില്‍ 73 ലക്ഷം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ത്തന്നെ 53 ലക്ഷം ഏക്കര്‍ മാത്രമാണ് യഥാര്‍ഥത്തില്‍ വിതരണംചെയ്തത്. രാജ്യത്ത് വിതരണംചെയ്ത ഭൂമിയില്‍ 20 ശതമാനവും പശ്ചിമബംഗാളിലാണ്. രാജ്യത്തിന്റെ പല ഭാഗത്തും 1894ലെ കിരാതമായ ഭൂനിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് കര്‍ഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനുള്ള ഭൂമി ഉടന്‍ വിതരണം ചെയ്യേണ്ടതുണ്ട്.

സാമ്പത്തികവളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ കണ്ടെത്തിയ പാത തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതല്ല. സര്‍ക്കാര്‍ കണക്കുകള്‍പ്രകാരം 1991ല്‍ രാജ്യത്ത് സംഘടിതമേഖലയില്‍ 26.73 കോടി തൊഴിലവസരമാണ് ഉണ്ടായിരുന്നത്. 2006ല്‍ ഇത് 26.93 കോടിയായി മാത്രമാണ് ഉയര്‍ന്നത്. 15 വര്‍ഷത്തില്‍ വര്‍ധിച്ചത് 2.6 ലക്ഷം തൊഴിലവസരംമാത്രമാണ്. തൊഴില്‍ ലഭ്യമായ അസംഘടിതമേഖലയില്‍ നഗ്നമായ ചൂഷണമാണ് നടക്കുന്നത്. സര്‍ക്കാര്‍, പൊതുമേഖലയിലെ നിയമനനിരോധനം പിന്‍വലിക്കുക, തൊഴിലുറപ്പു പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തുക, തൊഴിലാളികളെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും റാലിയില്‍ ഉന്നയിക്കുന്നു.

ഇടതുപക്ഷത്തിന്റെ കോട്ടയായ പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നേരെ ആസൂത്രിതവും നിന്ദ്യവുമായ ആക്രമണമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും ഒത്തുചേര്‍ന്നാണ് ആക്രമണം സംഘടിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എമ്മിന്റെ 170ല്‍പ്പരം കേഡര്‍മാരും അനുഭാവികളുമാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങള്‍ക്കും അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള ചങ്ങാത്തത്തിനും എതിരായി സുസ്ഥിരപോരാട്ടം നടത്തുന്ന ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍. ബംഗാളിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ജനാധിപത്യപരമായി പ്രവര്‍ത്തിക്കണമെന്നും റാലിയില്‍ ആവശ്യപ്പെടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി നടക്കുന്ന റാലിക്ക് രാഷ്ട്രീയപ്രാധാന്യവുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി എഴുതിത്തള്ളാന്‍ ശ്രമം നടക്കുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ സാമ്രാജ്യത്വ അനുകൂല, കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ക്ക് ബദലായ നയങ്ങളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുന്നത് ഇടതുപക്ഷത്തിനു മാത്രമാണെന്ന് റാലിയില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ വ്യക്തമാക്കുന്നു. വിലക്കയറ്റം, ഭൂമിക്കും തൊഴിലിനും നേരെയുള്ള ഭീഷണി തുടങ്ങി നിത്യജീവിതത്തില്‍ ജനങ്ങള്‍ നേരിടുന്ന ആക്രമണങ്ങളില്‍നിന്ന് അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയുന്നതും ഇടതുപക്ഷത്തിനാണ്. ഈ നാല് ആവശ്യം ഉന്നയിച്ച് ദേശവ്യാപകമായി വമ്പിച്ച പ്രക്ഷോഭം ആരംഭിക്കാനുള്ള പ്രഖ്യാപനം മാര്‍ച്ച് 12ന്റെ റാലിയില്‍ ഉണ്ടാകും. ഇതിനുമുമ്പ് ഇടതുപാര്‍ടികള്‍ ഇത്തരത്തില്‍ ദേശവ്യാപക സമരത്തിനായി ആഹ്വാനം നല്‍കിയത് 1994ല്‍ നരസിംഹറാവുസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരായി നിസ്സഹകരണസമരം നടത്തിയപ്പോഴാണ്. 1994 ആഗസ്ത്-സെപ്തംബര്‍ മാസങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ 10 ലക്ഷം വളന്റിയര്‍മാരാണ് അറസ്റ്റ് വരിച്ചത്. ഇപ്പോള്‍ മാര്‍ച്ച് 12 റാലിയുടെ ആഹ്വാനപ്രകാരം നടക്കുന്ന പ്രക്ഷോഭത്തിലും ലക്ഷോപലക്ഷം പേര്‍ അണിനിരക്കുമെന്ന് ഉറപ്പാണ്.

*****
പ്രകാശ് കാരാട്ട്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് എന്നീ ഇടതുപാര്‍ടികള്‍ ചേര്‍ന്ന് മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ വമ്പന്‍ റാലി നടത്തുകയാണ്. കഴിഞ്ഞ രണ്ടു ദശകത്തില്‍ ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് ഇടതുപാര്‍ടികള്‍ സംയുക്തമായി റാലി നടത്തുന്നത്. ട്രേഡ് യൂണിയനുകളും ബഹുജനസംഘടനകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ റാലികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, രാജ്യമെമ്പാടുനിന്നുമുള്ള പങ്കാളിത്തത്തോടെ ഇടതുപാര്‍ടികള്‍ തലസ്ഥാനത്ത് റാലി സംഘടിപ്പിക്കുന്നത് ദീര്‍ഘകാലത്തിനുശേഷമാണ്. 2009 സെപ്തംബര്‍മുതല്‍ ഇക്കൊല്ലം ജനുവരിവരെ ഇടതുപാര്‍ടികള്‍ നടത്തിയ സംസ്ഥാനതല കണ്‍വന്‍ഷനുകള്‍, റാലികള്‍ എന്നിവയ്ക്കുശേഷമാണ് ഡല്‍ഹിറാലി. പ്രധാനമായും നാല് പ്രശ്നമാണ് റാലിയില്‍ ഉന്നയിക്കുന്നത്. ഇതില്‍ മൂന്നും വിലക്കയറ്റം, ഭൂമി, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നേരെ നടക്കുന്ന കിരാതമായ ആക്രമണമാണ് റാലിയില്‍ ഉയര്‍ത്തിക്കാട്ടുന്ന നാലാമത്തെ പ്രശ്നം.

Anonymous said...

ആരെ പറ്റിക്കാന സഖാവെ ഈ റാലി ഈ ചൂടത്ത്‌ പാവം അണികളെ കുറെ നടത്തിക്കം എന്നല്ലാതെ എന്തോ സംഭവിക്കാന്‍ പട്ടി കുരച്ചാല്‍ പടി തുറക്കുമോ അടുത്ത ഇലക്‌ ഷനില്‍ കേരളത്തിലും ബംഗാളിലും പാറ്‍ട്ടി തോറ്റു തുന്നം പാടും , മാന്‍ മോഹന്‍ സിംഗ്‌ അദ്ദേഹം ഇചാരിക്കുന്ന എല്ലാ കാര്യവും നടപ്പാക്കും നമ്മള്‍ക്ക്‌ ഇനിയുള്ള കാര്യം വിഷമ സ്ഥിതി പഴയ ഈ എം എസ്‌ ക്റ്‍തികള്‍ വായിച്ച്‌ ആടിനെ ആവശ്യമുള്ളപ്പോള്‍ എങ്ങിനെ പട്ടിയാക്കാം എന്നു പഠിക്കു ഇനി ജീവിതകാലം മുഴുവന്‍ ഇങ്ങിനെ ഭരണമില്ലാതെ സമരം മാത്റമായി കഴിയാം പക്ഷെ ഇപ്പോള്‍ സമരത്തിനും ജാഥക്കും ഒക്കെ ആളു വേണേള്‍ ബീയറും വിരിയാണിയും കൊടുക്കണം ഏതാണ്ട്‌ മുരളീധരന്‍ ജാഥ സംഘടിപ്പിക്ക്ന്ന വിദ്യ തന്നെ മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിക്കും

Unknown said...

ആരുഷിക്ക് ഇങ്ങനെ ഗുണ്ടടിച്ചു വിട്ടു പോയാ മതി,വല്ല അച്ചായന്‍ വീരന്‍ പത്രം വായിച്ചു വച്ചു കാച്ചിയാ മതി ആരുഷിക്ക്.ജനത്തിനു എന്തൊക്കെ ചിന്ധിക്കണം.രാഷ്ട്രീയത്തില്‍ നാളെ എന്ത് സംഭവിക്കും,ഒന്നും സംഭാവിച്ചില്ലേലും ജനം എങ്ങനെ പ്രതികരിക്കും എന്നൊന്നും
ഒരുത്തന്റെയും അരഞ്ഞാണ പൂട്ടില് അല്ല.ഇപ്പൊ തന്നെ കേരളകൌമുദി പറയുന്നത്,(ഇന്നലത്തെ പത്രം കാണുക) ബംഗാളില് കൊണ്ഗ്രെസ്സുകള് മമത പാര്‍ട്ടിക്ക് കീഴില്‍ കൊടിച്ചി പട്ടിയെ പോലെ കഴിയുന്നതിലും ഭേദം സഹാക്കള്ടെ ഭരണം എന്ന്
തോന്നി തുടങ്ങി എന്നാണു.എന്നാലും ഞാന്‍ പറയും,മമത വരണം എന്ന്, മമത തന്നെ വേണം കേട്ടോ.ഈ മാതിരി വികാരജീവി ആയാല്‍ കാര്യം എളുപ്പമായി. പിന്നെ ത്രിപുരയില്‍ മുമ്പ് സംഭവിച്ച പോലെ,ആ ഭരണം കഴിഞ്ഞാ അടുത്ത ഒരു മുപ്പതു കൊല്ലം ഇടതിന് തിരിഞ്ഞു നോക്കണ്ട. മമതേ കാത്തോള്‍ണേ