എഡ്വേര്‍ഡ് സ്നോഡനെ പിടിക്കാന്‍ അമേരിക്ക വഴിയില്‍ കാണുന്ന കരിയില വരെ ചിക്കിച്ചികഞ്ഞു നോക്കുകയാണ്. അമേരിക്കന്‍ ജനതയെ മാത്രമല്ല ലോകത്താകെയുള്ള ജനങ്ങളെയും നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിനായി അമേരിക്ക ഇ-മെയിലുകളുടെയും ടെലഫോണ്‍ വിളികളുടെയും ഉള്ളടക്കം ലഭ്യമാക്കാനായി അവയെല്ലാം ചോര്‍ത്തുന്നുണ്ടെന്ന, ലോകത്തെയാകെ അമേരിക്കയുടെ ചാരക്കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തി എന്ന "കുറ്റം" ചെയ്തതിനാണ് സ്നോഡന്‍ വേട്ടയാടപ്പെടുന്നത്. ജനാധിപത്യം, സുതാര്യത, തുറന്ന സമൂഹം എന്നെല്ലാമുള്ള അമേരിക്കന്‍ പ്രചരണത്തിെന്‍റ തനിനിറമാണ് സ്നോഡന്‍ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയത്.
സ്നോഡനെ പിടിച്ചു കൊണ്ടുപോയി ജീവിതകാലം മുഴുവന്‍ തടവറയിലെ ഇരുട്ടില്‍ അടയ്ക്കുകയോ വധിക്കുകയോ ആണ് അമേരിക്കന്‍ ഭരണകൂടത്തിെന്‍റ ലക്ഷ്യം. അമേരിക്ക ഒരിക്കലും ഇത്തരം കേസുകളില്‍ ബന്ധപ്പെട്ട കുറ്റാരോപിതര്‍ക്ക് നീതിപൂര്‍വവും നിഷ്പക്ഷവുമായ വിചാരണ, നിയമപരമായ സംരക്ഷണം നല്‍കാറില്ല എന്നതാണ് മുന്‍ അനുഭവങ്ങള്‍. വിക്കിലീക്സ് വെളിപ്പെടുത്തലിന് വേണ്ട വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിച്ചു എന്ന പേരില്‍ മാനിങ് എന്ന യുവസൈനികനെ വിചാരണ കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കാരാഗൃഹത്തിലെ ഇരുട്ടറയില്‍ അടച്ചിരിക്കുന്നതാണ് അവസാനത്തെ ഉദാഹരണം. വിക്കിലീക്സിെന്‍റ നായകനായ ജൂലിയന്‍ അസാഞ്ചെയെയും ഇതേപോലെ കൊല്ലാക്കൊല ചെയ്യുന്നതിനോ വധിക്കാനോ വേട്ടയാടിക്കൊണ്ടിരിക്കുന്നതും നിയമവാഴ്ചയുള്ള രാജ്യമാണ് അമേരിക്ക എന്ന മേനിനടിക്കലിെന്‍റ പൊള്ളത്തരം വെളിവാക്കുന്നു. സ്നോഡനെ പിടികൂടാന്‍, തങ്ങള്‍ നടത്തുന്ന ഹീനകൃത്യങ്ങളെ ചോദ്യം ചെയ്യുന്നവരെയോ തുറന്നു കാണിക്കുന്നവരെയോ പിടികൂടാന്‍ അമേരിക്ക എല്ലാ മര്യാദകളെയും നിയമസംഹിതകളെയും കാറ്റില്‍ പറത്താന്‍ മടിക്കില്ല എന്നാണ് ബൊളീവിയന്‍ പ്രസിഡന്‍റ് ഇവൊ മൊറേത്സിെന്‍റ റഷ്യയില്‍നിന്ന് ബൊളീവിയയിലേക്കുള്ള യാത്ര തടസ്സപ്പെടുത്തിയതും അദ്ദേഹത്തെ 14 മണിക്കൂറിലേറെ വിയന്നയില്‍ ഒരു ബന്ദിയെപ്പോലെ തടഞ്ഞുവെച്ചതും തെളിയിക്കുന്നത്.
മോസ്കോവില്‍ ചേര്‍ന്ന ഊര്‍ജ ഉന്നതതല സമ്മേളനത്തില്‍ പങ്കെടുത്തശേഷം ബൊളീവിയയിലേക്ക് മടങ്ങിപ്പോകവെയാണ് ജൂലൈ രണ്ടിന് അദ്ദേഹത്തിെന്‍റ വിമാനത്തിന് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാനുള്ള അനുമതി പോര്‍ച്ചുഗല്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നിഷേധിച്ചതും ആസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ അദ്ദേഹത്തിെന്‍റ വിമാനത്തെ തോക്കിന്‍മുനയില്‍ താഴെ ഇറക്കി 14 മണിക്കൂറിലേറെ തടഞ്ഞുവെച്ചതും. അന്താരാഷ്ട്രതലത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒടുവില്‍ മൊറേത്സിനെ ബൊളീവിയയിലേയ്ക്ക് പോകാന്‍ അനുവദിച്ചത്. ഐക്യരാഷ്ട്രസഭയിലെ ബൊളീവിയന്‍ അംബാസിഡര്‍ സാച ലിയൊറെന്തി സോളിസ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ: ""ഈ രാജ്യങ്ങളുടെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഔദ്യോഗിക യാത്രയിലായിരുന്ന, ഒരന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഞങ്ങളുടെ പ്രസിഡന്‍റ് തട്ടിക്കൊണ്ടുപോകപ്പെട്ടതിനെക്കുറിച്ചാണ് ഞങ്ങള്‍ പരാതിപ്പെടുന്നത്. വൈറ്റ് ഹൗസില്‍നിന്നുള്ള ആജ്ഞ അനുസരിക്കുകയാണ് ഈ രാജ്യങ്ങള്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. എന്തു കാര്യത്തിെന്‍റ പേരിലായാലും, ഏതുവിധത്തിലായാലും ഒരു രാജ്യത്തിെന്‍റ പ്രസിഡന്‍റിെന്‍റ നയതന്ത്ര പരിരക്ഷയുള്ള വിമാനത്തെ അതിെന്‍റ യാത്രമാര്‍ഗത്തെ തടസ്സപ്പെടുത്തുന്നതും മറ്റൊരു രാജ്യത്ത് നിര്‍ബന്ധിച്ചിറക്കുന്നതും കുറ്റകരമാണ്"". ആദ്യം ഈ ആരോപണം നിഷേധിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്ത അമേരിക്കന്‍ വിദേശകാര്യ വകുപ്പിെന്‍റ വക്താവ് ജെന്‍ സാക്കി ഒടുവില്‍ ഇങ്ങനെ സമ്മതിച്ചു: ""സ്നോഡന്‍ വിമാനമിറങ്ങാനോ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാനോ സാധ്യതയുള്ള ഒട്ടനവധി രാജ്യങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു"". തങ്ങളുടെ നിര്‍ദേശപ്രകാരമാണ് മൊറേത്സിനെ തടഞ്ഞുവെച്ചത് എന്ന് അമേരിക്കന്‍ ഭരണകൂടം ഭംഗ്യന്തരേണ സമ്മതിക്കുകയാണ്. അങ്ങനെ എഡ്വേര്‍ഡ് സ്നോഡനെ മൊറേത്സിെന്‍റ വിമാനത്തില്‍ കൂടെ കടത്തിക്കൊണ്ടുപോവുകയാണെന്ന സംശയം തീര്‍ക്കാനാണത്രെ അദ്ദേഹത്തിെന്‍റ വിമാനം നിലത്തിറക്കി തടഞ്ഞുവെച്ചത്.
ജൂണ്‍ 23 മുതല്‍ സ്നോഡന്‍ മോസ്കോവിലെ ഷെറെമെത്യോവൊ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിയുകയാണ്. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളോട് സ്നോഡന്‍ രാഷ്ട്രീയ അഭയം അഭ്യര്‍ത്ഥിക്കുകയുണ്ടായി. സ്നോഡെന്‍റ പൗരത്വവും പാസ്പോര്‍ട്ടും റദ്ദു ചെയ്ത അമേരിക്ക, സ്നോഡന് രാഷ്ട്രീയാഭയം നല്‍കാതിരിക്കുന്നതിന് ഈ രാഷ്ട്രങ്ങള്‍ക്കുമേലെല്ലാം എല്ലാ വിധത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ഭീഷണി പ്രയോഗിക്കുകയുമാണ്. ഇന്ത്യയാകട്ടെ സ്നോഡെന്‍റ അഭ്യര്‍ത്ഥന നിരസിച്ചുവെന്നു മാത്രമല്ല, രഹസ്യം ചോര്‍ത്തുന്ന അമേരിക്കന്‍ നടപടിയെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ന്യായീകരിക്കുകയും ചെയ്തു. ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരുന്നു എന്ന് വെളിപ്പെടുത്തപ്പെട്ടിട്ടും ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കന്‍ ഭരണകൂടത്തിനുമുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നതിെന്‍റ നാണംകെട്ട വെളിപ്പെടുത്തലാണ് സല്‍മാന്‍ ഖുര്‍ഷിദില്‍ നിന്നുണ്ടായത്. സ്നോഡനെ കിട്ടാനായി മൊറേത്സിെന്‍റ വിമാനത്തെ അരിച്ചുപെറുക്കി പരിശോധിച്ച വിയന്നയിലെ ഉദ്യോഗസ്ഥര്‍ പിന്നീട് ഖേദപ്രകടനം നടത്തിയാണത്രെ അദ്ദേഹത്തെ വിട്ടയച്ചത്. ജൂലൈ മൂന്നിന് ബൊളീവിയയില്‍ തിരിച്ചെത്തിയ മൊറേത്സിന് ജനലക്ഷങ്ങള്‍ അണിനിരന്നാണ് വരവേല്‍പ്പ് നല്‍കിയത്. ബൊളീവിയയില്‍ മാത്രമല്ല, ലാറ്റിന്‍ അമേരിക്കയിലാകെ അമേരിക്കയുടെയും യൂറോപ്യന്‍ ശിങ്കിടികളുടെയും ഈ നെറികെട്ട നടപടിക്കെതിരെ പ്രതിഷേധം ഉയരുകയുണ്ടായി. ജൂലൈ 4ന് ബൊളീവിയയിലെ കൊച്ചബാംബയില്‍ ഒത്തുകൂടിയ ദക്ഷിണ അമേരിക്കന്‍ രാഷ്ട്രത്തലവന്മാര്‍ ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെയാകെ വികാരമാണ് പ്രകടിപ്പിച്ചത്. തങ്ങള്‍ മൊറേത്സിനൊപ്പമാണ് എന്ന പ്രഖ്യാപനമാണ് വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കൊളാസ് മദുറൊയും അര്‍ജന്‍റീനയുടെ പ്രസിഡന്‍റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്നറും ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കോറിയയും ഉറുഗ്വേയ് പ്രസിഡന്‍റ് ഹോസെ ""പെപ്പേ"" മുഹിക്കയും സുറിനാം പ്രസിഡന്‍റ് ദേശി ബൗട്ടേഴ്സും പ്രഖ്യാപിച്ചത്. ക്യൂബയും നിക്കരാഗ്വയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ബൊളീവിയയ്ക്ക് പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല, വെനസ്വേലയും ബൊളീവിയയും ക്യൂബയും നിക്കരാഗ്വയും സ്നോഡന് അഭയം നല്‍കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയുമുണ്ടായി. ദക്ഷിണ അമേരിക്കന്‍ രാഷ്ട്ര നായകര്‍ ബൊളീവിയയിലെത്തി മൊറേത്സിനും ബൊളീവിയന്‍ ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ചതും ഇന്ത്യയെപ്പോലെയുള്ള വന്‍കിട രാജ്യങ്ങള്‍ അഭയം നല്‍കാന്‍ തയ്യാറാകാതിരുന്ന സ്നോഡന് ലാറ്റിനമേരിക്കയിലെ കൊച്ചു രാജ്യങ്ങള്‍ അഭയം നല്‍കാന്‍ തയ്യാറായതും സാമ്രാജ്യത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. 1976ല്‍ ഒരു ക്യൂബന്‍ യാത്രാ വിമാനത്തിന് ബോംബ് വെച്ച് തകര്‍ത്ത് 78 ആളുകളെ കൊന്ന ലൂയി പൊസാദ കാരിലെസ് എന്ന വെനസ്വേലക്കാരനായ ഭീകരന് അഭയം നല്‍കുകയും ആ കൊടും കുറ്റവാളിയെ വിട്ടുകിട്ടണമെന്ന വെനസ്വേലയുടെ അഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്ത അമേരിക്കയാണ് സ്നോഡനെ പിടികൂടുന്നതിന് എല്ലാ നിയമങ്ങളും മര്യാദകളും ലംഘിക്കുന്നത്. പൊസാദൊയെപ്പോലെ അട്ടിമറിയും കൊലപാതകവും നടത്തിയ ആളല്ല സ്നോഡന്‍. മറ്റു രാജ്യങ്ങളില്‍ അട്ടിമറികള്‍ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കും ശിക്ഷിക്കപ്പെടാനിടയുള്ള നിരവധി പൗരന്മാര്‍ക്ക് അമേരിക്ക രാഷ്ട്രീയ അഭയം നല്‍കിയ ചരിത്രമുണ്ട്. ഇവിടെ സ്നോഡനാണെങ്കില്‍ അത്തരത്തില്‍ അട്ടിമറിയോ ചാരപ്രവര്‍ത്തനമോ നിയമലംഘനമോ നടത്തിയതായും ആരോപിക്കാനാവില്ല. അമേരിക്കയില്‍ നിലവിലുള്ള നിയമങ്ങളെപ്പോലും ലംഘിച്ച് ചാരപ്രവര്‍ത്തനം നടത്തുന്ന അമേരിക്കന്‍ ഭരണകൂടത്തിെന്‍റ ഫാസിസ്റ്റ് നടപടിയെ തുറന്നു കാണിക്കുക മാത്രമാണ് സ്നോഡന്‍ ചെയ്തത്. അത്തരത്തിലൊരാള്‍ക്ക് ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയ അഭയം തേടാനുള്ള അവകാശം നിഷേധിക്കുന്നത്, അയാളെ ഏതു ഹീനമാര്‍ഗത്തിലൂടെയും പിടികൂടാന്‍ ശ്രമിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന അലംഘനീയമായ ഒരവകാശമാണ് ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയ അഭയം തേടാനുള്ള വ്യക്തിയുടെ അവകാശം. അതിനുനേരെയുള്ള കടന്നാക്രമണമാണ് അമേരിക്കന്‍ നടപടി എന്നാണ് അംനെസ്റ്റി ഇന്‍റര്‍നാഷണലിെന്‍റ ഡയറക്ടര്‍ മൈക്കേല്‍ ബോഷെനെക്ക് വ്യക്തമാക്കിയത്.
ചൈനക്കാരും റഷ്യക്കാരുമായ നിരവധിയാളുകള്‍ക്ക് അമേരിക്ക രാഷ്ട്രീയ അഭയം നല്‍കിയിട്ടുണ്ട്. ചൈനയോ റഷ്യയോ ഒന്നും അതിനെതിരെ അമേരിക്ക ചെയ്യുന്നതുപോലെ ആക്രമണപരമായ നിലപാട് സ്വീകരിച്ചിരുന്നില്ല. അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്നതായി നടിക്കുന്ന പൗരാവകാശം, മനുഷ്യാവകാശം, നിയമവാഴ്ച, ജനാധിപത്യം, തുറന്ന സമൂഹം, വ്യക്തി സ്വാതന്ത്ര്യം ഇതെല്ലാം മൂലധന താല്‍പര്യത്തിനുമുന്നില്‍ കാറ്റില്‍പ്പറത്തുമെന്നും നഗ്നമായ ഫാസിസ്റ്റ് നടപടിയിലേക്ക് തിരിയാന്‍ മടിക്കില്ലെന്നുമുള്ളതിെന്‍റ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാഞ്ചെയും മോസ്കോ വിമാനത്താവളത്തില്‍ കഴിയുന്ന എഡ്വേര്‍ഡ് സ്നോഡനും. സ്നോഡന് ഏതെങ്കിലും രാജ്യം അഭയം നല്‍കിയാല്‍പ്പോലും മോസ്കോ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുമ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോകാനുള്ള സന്നാഹമൊരുക്കി കാത്തിരിക്കുകയാണ് അമേരിക്ക എന്നതിെന്‍റ വെളിപ്പെടുത്തലാണ് മൊറേത്സിനെ തടഞ്ഞുവെച്ച നടപടി.
*
ജി വിജയകുമാര്‍ ചിന്ത വാരിക

No comments:
Post a Comment