Wednesday, May 20, 2009

വിതച്ചവരും കൊയ്തവരും

വിതയ്ക്കുന്നവര്‍ക്ക് കൊയ്യാന്‍ കഴിയാതെപോകുന്നതിനെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍, വിതയ്ക്കുന്നതുതന്നെ വിലക്കിയവര്‍ വിളവുകൊയ്യുന്നത് നാം കണ്ടു-2009ലെ പൊതുതെരഞ്ഞെടുപ്പില്‍. കോണ്‍ഗ്രസ് 202 സീറ്റാണ് നേടിയത്. സഖ്യകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ 261. കേവല ഭൂരിപക്ഷം ഇനിയും അകലെയാണെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന വിജയം തന്നെയാണിത്. കോണ്‍ഗ്രസ് എന്നല്ല, മാധ്യമങ്ങളോ, രാഷ്ട്രീയ നിരീക്ഷകരോ ആരും ഇത്തരമൊരു മാജിക് നമ്പരിലേക്ക് യുപിഎ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

അപ്രതീക്ഷിതവിജയം കോണ്‍ഗ്രസിന് നേടിക്കൊടുത്ത ഘടകങ്ങള്‍ എന്തൊക്കെയാണ്? ബിജെപിയിലുള്ള അവിശ്വാസം, കോണ്‍ഗ്രസിതര-ബിജെപി ഇതര കൂട്ടുകെട്ട് ഫലപ്രദമാകുമോ എന്ന ആശങ്ക, സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ ഇങ്ങനെ പല ഘടകങ്ങള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ഇതേക്കാളൊക്കെ പ്രധാനമായി കോണ്‍ഗ്രസിനെ സഹായിച്ച നിര്‍ണായകഘടകം കോണ്‍ഗ്രസ് ഗവമെന്റുകളുടെ ചരിത്രത്തിലെവിടെയും കാണാനാവാത്ത തരത്തിലുള്ള സാമ്യഹ്യക്ഷേമ നടപടികള്‍ യുപിഎ ഗവമെന്റില്‍നിന്നുണ്ടായി എന്നതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ പദ്ധതി തുടങ്ങിയവയാണവ. ഈ നടപടികള്‍ ഇന്ത്യയില്‍ നെടുകയും കുറുകെയുമുള്ള ഗ്രാമഗ്രാമാന്തരങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചു. ഓരോ പാവപ്പെട്ടവന്റെയും നിത്യജീവിതത്തില്‍ പ്രതിഫലിച്ചു. അതാകട്ടെ കോണ്‍ഗ്രസിനുള്ള വോട്ടായി തെരഞ്ഞെടുപ്പില്‍ യുപിഎയിലേക്ക് തിരികെയെത്തുകയുംചെയ്തു.

കോണ്‍ഗ്രസ് സ്വമേധയാ കൈക്കൊണ്ട നടപടികളായിരുന്നില്ല ഇതൊന്നും. മാത്രമല്ല; ഇവ സംബന്ധിച്ച നിര്‍ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ അതിനിശിതമായി എതിര്‍ക്കുകയുംചെയ്തു. എതിര്‍പ്പ് തുടരാനാവാതെ വഴങ്ങിക്കൊടുക്കേണ്ടിവരികയായിരുന്നു കോണ്‍ഗ്രസിന്, ഇടതുപക്ഷത്തിന്റെ പിന്തുണ നഷ്ടമാവാതിരിക്കാനുള്ള വിട്ടുവീഴ്ചയായിരുന്നു അത്. ആ വിട്ടുവീഴ്ചയാണ് കോണ്‍ഗ്രസിനെ അവര്‍ക്കുപോലും ഉള്‍ക്കൊള്ളാനാവാത്ത വിജയത്തിലേക്ക് നയിച്ചത്.

പൊതുമിനിമം പരിപാടിയില്‍ കോണ്‍ഗ്രസിനെ ഉറപ്പിച്ചുനിര്‍ത്താനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടലാണ് ഇടതുപക്ഷം നാലരവര്‍ഷം നടത്തിയത്. ആ പൊതുമിനിമം പരിപാടിയുടെ സ്പിരിറ്റുള്‍ക്കൊണ്ടുകൊണ്ട് ഇടതുപക്ഷംവച്ച നിര്‍ദേശങ്ങളായിരുന്നു ദേശീയ തൊഴിലുറപ്പുപദ്ധതിക്കും കടം എഴുതിത്തള്ളല്‍ പദ്ധതിക്കും ആദിവാസി വനാവകാശ നിയമത്തിനും ഒക്കെ പിന്നില്‍. ഇടതുപക്ഷം ഇതൊക്കെ നടപ്പാക്കിയേ പറ്റു എന്ന് ശഠിച്ചപ്പോള്‍ എന്തൊരു എതിര്‍പ്പായിരുന്നു യുപിഎ-ഇടതുപക്ഷ ഏകോപനസമിതിയോഗത്തില്‍. ഒരിക്കല്‍ പി ചിദംബരം ഫയലുകളൊക്കെ പെറുക്കിയെടുത്ത് യോഗം ബഹിഷ്കരിച്ചു പോയിട്ടുപോലുമുണ്ട്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ 30,000 കോടി രൂപ വേണമെന്നും ബജറ്റില്‍ അതിന് തുക നീക്കിവയ്ക്കില്ലെന്നും തീര്‍ത്തുപറഞ്ഞിട്ടുണ്ട്. ഒടുവില്‍ പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും സോണിയ ഗാന്ധിയെ കണ്ട് വിയോജിപ്പ് അറിയിക്കേണ്ടിവന്നു ആ തുക ബജറ്റിന്റെ ഭാഗമാവാന്‍.

ഇതേപോലെയുള്ള എതിര്‍പ്പായിരുന്നു ആദിവാസി വനാവകാശ നിയമകാര്യത്തിലും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതിയുടെ കാര്യത്തിലും ഇടതുപക്ഷം നേരിട്ടത്. ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കിയപ്പോള്‍ യുപിഎയ്ക്ക് ഇതെല്ലാം ചെയ്യേണ്ടിവന്നു. ദേശീയ തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കിയ എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിന് അത് വോട്ടായി ഇപ്പോള്‍ തിരികെ ലഭിച്ചു. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി 20 രൂപയായിരുന്നു. ഈ പദ്ധതിപ്രകാരമുള്ള പണിക്ക് ഇതിന്റെ അഞ്ചിരട്ടിവരെയാണ് കൂലിയായി കൊടുത്തത്. ജോലിക്കാരെ കൂട്ടത്തോടെ ഈ പദ്ധതി ആകര്‍ഷിച്ചു. 20 രൂപയ്ക്ക് പണിയെടുക്കാന്‍ ആളെ കിട്ടാതായി. അതോടെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും മിനിമംകൂലി ഉയര്‍ന്നു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷത്തില്‍ നൂറുദിവസമെങ്കിലും പണി ഉറപ്പുനല്‍കുന്ന ഈ പദ്ധതി ഗ്രാമീണ ജീവിതത്തെയാകെ ഊര്‍ജസ്വലമാക്കി.

സുതാര്യമായ പദ്ധതിയായിരുന്നു ഇത്. ഒരു രൂപ ഖജനാവില്‍നിന്ന് പോയാല്‍ 10 പൈസയേ ആന്ത്യന്തിക ഗുണഭോക്താവിന് കിട്ടു എന്നും 90 പൈസ ഇടനിലദല്ലാളന്മാര്‍ കൊണ്ടുപോവുമെന്നുമുള്ള സ്ഥിതിയെക്കുറിച്ച് മുമ്പ് രാജീവ്ഗാന്ധി പറഞ്ഞിരുന്നല്ലോ. ആ അവസ്ഥ ഈ പദ്ധതിക്കുണ്ടായില്ല. തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് നേരിട്ടുള്ള നിക്ഷേപമായി പണം എത്തുകയായിരുന്നു. അതും വലിയ മാറ്റമുണ്ടാക്കി. ബാങ്കിലേക്ക് ആഴ്ചതോറും പണം വരികയാണെന്നതിനാല്‍ നിത്യേന വൈകുന്നേരങ്ങളിലുണ്ടാവാനിടയുള്ള പണദുരുപയോഗം ഉണ്ടായതുമില്ല. ഗ്രാമീണ ജീവിതത്തെയാകെ മാറ്റിമറിച്ചു എന്നര്‍ഥം. ഇതിന്റെ ഫലമാണ് കോണ്‍ഗ്രസ് വിജയം എന്നതിന്റെ സ്ഥിരീകരണമാണ് ബിജെപി വക്താവ് ബല്‍ബീര്‍ പുഞ്ചില്‍നിന്നുണ്ടായ ആദ്യപ്രതികരണം. ദേശീയ തൊഴിലുറപ്പുപദ്ധതിയാണ് കോണ്‍ഗ്രസിനെ ജയിപ്പിച്ചത് എന്നതായിരുന്നു അത്.

ഇതേപോലെയാണ് കാര്‍ഷികകടം എഴുതിത്തള്ളല്‍ പദ്ധതി. ആ സങ്കല്‍പ്പത്തോട് കോണ്‍ഗ്രസിന് വെറുപ്പായിരുന്നു. പലിശയടക്കം ഖജനാവില്‍ തിരികെ എത്തേണ്ട തുക എഴുതിത്തള്ളുകയോ? അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കും. ഇതായിരുന്നു നിലപാട്. പക്ഷേ, മഹാരാഷ്ട്രയിലെ വിദര്‍ഭ അടക്കമുള്ള മേഖലകളില്‍ കര്‍ഷക ആമഹത്യ വര്‍ധിച്ചതോടെ ഇടതുപക്ഷം സമ്മര്‍ദം ശക്തമാക്കി. 70,000 കോടി രൂപയുടെ കടം എഴുതിത്തള്ളുന്ന പദ്ധതിക്ക് സമ്മതിക്കേണ്ടിവന്നു കോണ്‍ഗ്രസ് തത്വത്തില്‍ സമ്മതിച്ചശേഷവും ബജറ്റില്‍ പണം നീക്കിവയ്ക്കാതിരുന്നു. അതിന് പോരാട്ടം വേറെ വേണ്ടിവന്നു. യുപിഎ ഗവമെന്റ്, അതിന്റെ അവസാനത്തെ പൂര്‍ണ ബജറ്റിലാണ് കടം എഴുതിത്തള്ളിയത്. തുടര്‍മാസങ്ങളില്‍ അത് പ്രായോഗികമായി പൂര്‍ത്തിയായി.

അതിന്റെ ഗുണഫലങ്ങള്‍ വോട്ടര്‍മാര്‍ അനുഭവിച്ചുകൊണ്ടിരിക്കെ തെരഞ്ഞെടുപ്പുവന്നു. കോണ്‍ഗ്രസിന് അതെല്ലാം വോട്ടായി മാറുകയുംചെയ്തു. ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് വര്‍ഷം 30,000 കോടി രൂപയായിരുന്നു ആവശ്യം. അതിന് നീക്കിവയ്ക്കാന്‍ പണമില്ലെന്ന് വാദിച്ച പി ചിദംബരം അവസാനം ചുരുക്കം വോട്ടുകള്‍ക്ക് ജയിച്ചുകയറി. ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ചെയ്ത വോട്ടുകളില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്ന് പി ചിദംബരം ഇപ്പോള്‍ ആലോചിക്കുന്നുണ്ടാവണം. ആദിവാസി വനാവകാശ നിയമം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കുന്ന ഭൂപ്രഭുകള്‍ക്കെതിരായിരുന്നു. ഭൂപ്രഭുക്കളാകട്ടെ, കോണ്‍ഗ്രസിന് പ്രിയപ്പെട്ടവരും. വനമാഫിയകള്‍ ഇടയ്ക്കിടയ്ക്കുവന്ന് ആദിവാസികളെ കൂട്ടത്തോടെ ഒഴിപ്പിക്കുമായിരുന്നു. പുതിയ നിയമം വന്നതോടെ ആദിവാസികളെ കുടിയിറക്കാന്‍ പറ്റില്ലെന്ന് വന്നു. താമസിക്കുന്ന ഭൂമി അവര്‍ക്കുപയോഗിക്കാമെന്നു വന്നു. 90 ശതമാനം ആദിവാസികളും ഇതിന്റെ ഗുണഭോക്താക്കളായി. കോണ്‍ഗ്രസിന് അത് വോട്ടുമായി. തെളിവുവേണമങ്കില്‍ ഒറീസയിലെയും യുപിയിലെയും ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസിനുണ്ടായ തിളക്കമാര്‍ന്ന ജയത്തിലേക്ക് നോക്കിയാല്‍ മതി.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയതുകൊണ്ടുണ്ടായ ജനരോഷത്തെ വലിയ ഒരളവു തടഞ്ഞുനിര്‍ത്തിയത് ഇത്തരം സാമൂഹ്യക്ഷേമ നടപടികളാണ്. ആദ്യത്തേതിന്റെ(ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍-എഡിറ്റര്‍) ക്രെഡിറ്റ് കോണ്‍ഗ്രസിനാണെങ്കില്‍ രണ്ടാമത്തേതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനാണ്. പക്ഷേ, ഈ പദ്ധതികളുടെ ഉപജ്ഞാതാക്കളും പ്രയോക്താക്കളുമായി ഉത്തരേന്ത്യന്‍ വോട്ടര്‍മാരുടെ മുമ്പില്‍വന്നത് കോണ്‍ഗ്രസാണ്. അവര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. നന്ദിയോടെ. ഇതരം സാമൂഹ്യക്ഷേമ നടപടികളിലേക്ക് തിരിയാതെ, ആഗോളവല്‍ക്കരണ നയങ്ങളുമായിമാത്രം മുമ്പോട്ടുപോയവരുടെ ഗതി എന്തായിരുന്നു എന്നുകൂടി ചിന്തിച്ചാലേ ചിത്രം വ്യക്തമാവൂ.

അങ്ങനെ മുന്നോട്ടുപോയ ആളാണ് പി വി നരസിംഹറാവു. ആദ്യം കിട്ടിയ അവസരത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെ കടപുഴക്കിയെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആളാണ് അടല്‍ബിഹാരി വാജ്പേയി. ലഭിച്ച ആദ്യ സന്ദര്‍ഭത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെയും തകര്‍ത്തെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആന്ധ്രപ്രദേശിലെ ചന്ദ്രബാബുനായിഡുവിന് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ആന്ധ്രഭരണം നഷ്ടപ്പെട്ടു. ഇതില്‍നിന്നൊന്നും പാഠം പഠിക്കാതിരുന്ന കോണ്‍ഗ്രസിന് ജനക്ഷേമത്തിന്റെ സൂത്രവാക്യം പറഞ്ഞുകൊടുത്തതും യുപിഎ ഗവമെന്റിനെക്കൊണ്ട് അത് ചെയ്യിച്ചതും ഇടതുപക്ഷമാണ്. പക്ഷേ, ഇടതുപക്ഷം വഹിച്ച പങ്ക് യവനികയ്ക്കു പിന്നിലായി. മുമ്പില്‍ കോണ്‍ഗ്രസായിപ്പോയി. കോണ്‍ഗ്രസ് നേട്ടംകൊയ്യുകയും ഇടതുപക്ഷം പിന്നോട്ടടിക്കപ്പെടുകയുംചെയ്തു.

ഇടതുപക്ഷത്തിന്റെ അടിമയെപ്പോലെയായിരുന്നു താന്‍ നാലരവര്‍ഷക്കാലം എന്ന പരിഭവം ഡോ. മന്‍മോഹന്‍സിങ്ങിന് ഇനി ആവര്‍ത്തിക്കേണ്ടിവരില്ല. വളരെ സ്വതന്ത്രനാണദ്ദേഹം.ഈ സ്വാതന്ത്ര്യ അദ്ദേഹം എന്തുചെയ്യും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി കാണാന്‍ അവശേഷിക്കുന്നത്. പൂര്‍ത്തിയാക്കാതെവച്ചിട്ടുള്ള ചില നിയമനിര്‍മാണങ്ങളുണ്ട്. ഇന്‍ഷുറന്‍സ് ബില്‍, ബാങ്കിങ് റഗുലേറ്ററി ബില്‍ തുടങ്ങിയവ. രണ്ടും നടപ്പാക്കിയാല്‍ ഇന്‍ഷുറന്‍സ് മേഖലയും ബാങ്കിങ് മേഖലയും തകരും. സാമ്പത്തികമാന്ദ്യം അതിര്‍ത്തികള്‍ കടന്ന് നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കാതിരുന്നത് ഇത്തരം റഗുലേറ്ററി മെക്കാനിസം ഇവിടെ ഉള്ളതുകൊണ്ടാണ്. ഇടതുപക്ഷം അതിന് കാവല്‍ നിന്നതുകൊണ്ടാണ്.
അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ തീവ്രതരമാവും. അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഇതിനിടയില്‍ത്തന്നെ എങ്ങനെ ഭരിക്കണം. ആരു പറയുന്നതുകേള്‍ക്കണം എന്നൊക്കെ കല്‍പ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കപ്പെടും. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കപ്പെടും. പൊതുമേഖലകള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും വിദേശവല്‍ക്കരിക്കപ്പെടുകയുംചെയ്യും. ഇറാനെ ശത്രുരാജ്യമാക്കുകയും ഇസ്രയേലുമായുള്ള മൈത്രി ശക്തിപ്പെടുത്തുകയുംചെയ്യും. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി മുമ്പോട്ടുപോവും. ഇതിനിടയില്‍ ദരിദ്രനാരായണന്മാരുടെ കാര്യം ഓര്‍മിപ്പിക്കാനോ, അവരുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഭരണത്തില്‍ സമ്മര്‍ദം ചെലുത്താനോ ആരും ഉണ്ടാവില്ല.

അങ്ങനെ പോയാല്‍?

ചരിത്രഭൂരിപക്ഷത്തോടെ അതായത് 425 സീറ്റോടെ അധികാരത്തില്‍വന്ന രാജീവ്ഗാന്ധിക്കുകീഴില്‍ കോണ്‍ഗ്രസും അതിന്റെ ഭരണവും തകര്‍ന്നുതരിപ്പണമായിപ്പോയ ചരിത്രം നമുക്ക് മുമ്പിലുണ്ട്. അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് അദ്ദേഹമുണ്ടാക്കിയ തകര്‍ച്ചയില്‍നിന്ന് കോണ്‍ഗ്രസ് രണ്ട് പതിറ്റാണ്ടായിട്ടും കരകയറിയിട്ടില്ല. മന്‍മോഹന്‍സിങ് അത് ഓര്‍മിക്കുമോ?. കാത്തിരുന്നുകാണുകയേ നിവൃത്തിയുള്ളു.

ഈ തെരഞ്ഞെടുപ്പ് മുമ്പോട്ടുവയ്ക്കുന്ന മറ്റൊരു സന്ദേശം ബിജെപിയുടെ അസ്തമയത്തിന്റേതാണ്. അദ്വാനിയുഗം മാത്രമല്ല, ബിജെപി യുഗംതന്നെ അസ്മതിക്കുകയാണ്. വാജ്പേയിക്കുപിന്നാലെ എല്‍ കെ അദ്വാനിയും സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതായാണ് സൂചന. ഇവര്‍ രണ്ടുപേരുമില്ലെങ്കില്‍ ബിജെപിയില്ല എന്നതാണ് സ്ഥിതി. ഇവര്‍ക്കുശേഷം പാര്‍ട്ടിക്കുപുറത്ത് സ്വീകാര്യമായ പ്രതിച്ഛായയുള്ളവരില്ല. പ്രമോദ്മഹാജനുശേഷം തന്ത്രങ്ങള്‍ മെനയാനും കരുക്കള്‍ നീക്കാനും കഴിയുന്നവരില്ല. നരേന്ദ്രമോഡി സ്റ്റാര്‍ ക്യാമ്പയിനര്‍ ആണെന്നാണ് ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഉത്തര്‍പ്രദേശിലടക്കം നരേന്ദ്രമോഡി പ്രചാരണത്തിന് ചെന്നിടത്തൊക്കെ ബിജെപി കൂടുതല്‍ ദുര്‍ബലപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഗുജറാത്ത് മാതൃകയാണെന്നാണ് ബിജെപി അവകാശപ്പെട്ടത്. ഗുജറാത്ത് മാതൃകയില്‍ ഒറീസയില്‍ കലാപങ്ങള്‍ നയിച്ച ബിജെപിയുടെ അശോക് സാഹു മറ്റൊരു നരേന്ദ്രമോഡിയായി ഉയര്‍ന്നുവരികയല്ല, മറിച്ച് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിലെ വീഴ്ചകള്‍ പ്രയോജനപ്പെടുത്താമെന്നാണ് ബിജെപി കണക്കാക്കിയിരുന്നത്. എന്നാല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയ സൌത്ത് മുംബൈയില്‍പോലും ബിജെപി തോല്‍ക്കുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. നേതാവോ, നയമോ തന്ത്രമോ ഇല്ലാതെ അനാഥത്വത്തില്‍ അലയാനാവുമോ ബിജെപി വിധി എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയിക്കാന്‍ സാഹചര്യമുണ്ട്.

നിലവിലുള്ള മേഖലകളില്‍നിന്ന് സ്വാധീനം വ്യാപിപ്പിക്കാന്‍ കഴിയുന്നില്ല എന്നുമാത്രമല്ല, നിലവിലുള്ള മേഖലകളിലെ സ്വാധീനം വേണ്ടപോലെ നിലനിര്‍ത്താനും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി 2004ല്‍ നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, കര്‍ണാടകം എന്നിവ. അവ അതേപോലെ നിര്‍ത്താന്‍പോലും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇക്കുറി രാജസ്ഥാനിലും മധ്യപ്രദേശിലുമുണ്ടയ നഷ്ടം മറ്റെവിടെനിന്നെങ്കിലും നേട്ടമുണ്ടാക്കി നികത്താനും കഴിഞ്ഞിട്ടില്ല. സ്വന്തം ശക്തിയേക്കാള്‍ സഖ്യകക്ഷികളുടെ ബലമാണ് ബിജെപിക്ക് പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കിയത്. ബിഹാറില്‍ ജെഡിയു, മഹാരാഷ്ട്രയില്‍ ശിവസേന, പഞ്ചാബില്‍ അകാലിദള്‍ എന്നിങ്ങനെ.

*
പ്രഭാവര്‍മ ദേശാഭിമാനി

17 comments:

വര്‍ക്കേഴ്സ് ഫോറം said...

വിതയ്ക്കുന്നവര്‍ക്ക് കൊയ്യാന്‍ കഴിയാതെപോകുന്നതിനെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍, വിതയ്ക്കുന്നതുതന്നെ വിലക്കിയവര്‍ വിളവുകൊയ്യുന്നത് നാം കണ്ടു-2009ലെ പൊതുതെരഞ്ഞെടുപ്പില്‍. കോണ്‍ഗ്രസ് 202 സീറ്റാണ് നേടിയത്. സഖ്യകക്ഷികള്‍ കൂടി ചേര്‍ന്നാല്‍ 261. കേവല ഭൂരിപക്ഷം ഇനിയും അകലെയാണെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്ന വിജയം തന്നെയാണിത്. കോണ്‍ഗ്രസ് എന്നല്ല, മാധ്യമങ്ങളോ, രാഷ്ട്രീയ നിരീക്ഷകരോ ആരും ഇത്തരമൊരു മാജിക് നമ്പരിലേക്ക് യുപിഎ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

അപ്രതീക്ഷിതവിജയം കോണ്‍ഗ്രസിന് നേടിക്കൊടുത്ത ഘടകങ്ങള്‍ എന്തൊക്കെയാണ്? ....

പ്രഭാവര്‍മ്മയുടെ വിശകലനം.

പാഞ്ഞിരപാടം............ said...

കാര്‍ഷികകടം എഴുതിത്തള്ളല്‍ ,ആദിവാസി വനാവകാശ നിയമം, ദേശീയ തൊഴിലുറപ്പുപദ്ധതി എന്നിയ്ക്ക് സ്വാഭാവികമായും ഇടതുപക്ഷം ആര്‍ത്തിയോടെ പിത്രുത്വം അവകാശപ്പെടും അവര്‍ക്കതിനു തക്കതായ രാഷ്ട്രീയ പാപ്പരത്തം കാണിക്കാനും അറിയാം. എങ്കിലും ഇത് മാത്രമാണൊ കേരളത്തിലും ബഗ്ഗാളിലും സംഭവിച്ചത്? ഇതിനു ഇടതുപക്ഷം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.അതാണു പ്രഭാവര്‍മ്മ കണ്ടെത്തേണ്ടതും.കാരണം ഇടതുപക്ഷം ഇന്നു ഉള്ളതു ഇവിടങ്ങളില്‍ മാത്രമാണു. കണ്ണടച്ചു മുന്നില്‍ ഇരുട്ടാണെന്നു പറയാന്‍ പ്രഭാവര്‍മ്മ വേണമെന്നില്ല!
"ഇന്ധ്യയിലെ ഏറ്റവും വലിയ സംസ്താനങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഗതിയെന്തു" എന്നാണു പാര്‍ട്ടി സെക്രട്ടറി തിരഞ്ഞെടുപ്പിനു മുന്നു ചോദിച്ചതു. ആ സെക്രട്ടറിയുടെ ഗതിയെന്തെന്ന് ഇന്നു കേരളം കാണുന്നു.ഓരക്ഷരം മിണ്ടാന്‍ പറ്റാതെ അകലങ്ങളിലേക്കു നടന്നകന്നു പോകുന്നതു എതിരാളികളെ പോലും വിഷമിപ്പിക്കുന്നു.
പ്രഭാവര്‍മ്മയുടെ പല വാദഗതികളും പാര്‍ട്ടിയെ ഇനിയും ഇതുപോലുള്ള പാപ്പരത്തത്തിലേക്കെ നയിക്കു എന്നു അറിയിക്കുന്നു.
2009 പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുംബോള്‍ കേരളത്തിലെ ഇടതുപക്ഷം പറഞ്ഞ ഒരു കാര്യം പ്രഭാവര്‍മ്മ ഓര്‍ക്കുന്നതു നന്നായിരിക്കും , "ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി ഗവ പ്രവര്‍ത്തനവും വിലയിരുത്തപ്പെടും". യു പ്പി എ കൊണ്ടുവന്ന ജനോപകാരപ്രധമായ കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതില്‍ തികച്ചും പരാജയപ്പെട്ട ഒരു ഗവ എന്ന നിലയിലാണു ജനങ്ങള്‍ ഇടതുപക്ഷത്തെ കണ്ടതു. കാര്‍ഷികകടം എഴുതിത്തള്ളല്‍ ഇതു വരെ ആയിട്ടും എങ്ങുമെത്തിയിട്ടില്ല, തൊഴിലുറപ്പു പദ്ധതി സഖാക്കന്മാര്‍ക്കു വരുമാനം നേടി കൊടുത്തു. അവര്‍ പോലും കോണ്‍ഗ്രസ്സിനു വോട്ട്ചെയ്തപ്പോള്‍ അച്ചുതനന്തനു "ആഘൊഷച്ചിരി" നടത്താനെ കഴിഞ്ഞുള്ളൂ.
50000.കോടി തന്നു കേരളത്തെ സഹായിച്ചു എന്നു പറഞ്ഞ പ്രധാനമന്ത്രിയെയും യു പ്പി യെ യും അടച്ചധിക്ഷേപിച്ചവര്‍ ആണു ഇപ്പൊ തങ്ങളാണു അതെല്ലാം ചെയ്തതെന്നും മറ്റും പറഞ്ഞു പൊക്കിപ്പറയുന്നതു എന്നുകൂടി മനസ്സിലാക്കണം.

ഇതൊന്നും അല്ലാതെ പിണറായി-അച്ചുതാനന്തന്‍ ഗ്രൂപ്പു കളിയും, പീ ഡി പ്പി ബന്ധവും, ഘടകകക്ഷികളോടുള്ള പിണറായിയുടെ ധാര്‍ഷ്ട്യവും അല്ലാ പരാജയ കാരണം, ചുരുക്കി കേരളത്തിലെയെങ്കിലും പരാജയത്തെ കുറിച്ചു പറയാം.

വളഞ്ഞ് മൂക്കില്‍ തൊടുക എന്നും പറയാം!!!

Anonymous said...

അയ്യട എന്തൊരു കഷ്ടം ആയിപ്പോയി മണ്ണുന്‍ ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി അല്ലേ , അല്ല ഈ പാവം ജനം പറഞ്ഞായിരുന്നോ വെളിയില്‍ ഇരുന്നു പിന്താങ്ങണമെന്നു എന്താ അകത്തിരുന്നു പിന്താങ്ങാഞ്ഞത്‌ ഒന്നുമില്ലെങ്കില്‍ ഒരു റെയില്‍ വേ ടിക്കറ്റ്‌ എമര്‍ജന്‍സി ക്വോടായില്‍ കിട്ടാന്‍ എങ്കിലും പാവം ജനത്തിനു ഉപകരിക്കുമായിരുന്നല്ലോ

അപ്പോള്‍ ഉത്തരവാദിത്വം വേണ്ട വെളിയില്‍ ഇരുന്നു ആളൂകളിക്കുക , കളിച്ചു പക്ഷെ ജനത്തിനു മനസ്സിലായി ഇവര്‍ ക്കു തലക്കു വെളിവില്ല എന്നു എന്തിനെയും ഏതിനെയും എതിര്‍ ക്കുക എന്നാതാണെന്നു, ഇനിയിപ്പം വിശകലന പൊടിപൂരം നടക്കട്ടെ അപ്പോഴേക്കും അസംബ്ളീ ഇങ്ങെത്തും

അപ്പോള്‍ എന്തോ പറയും? ഇപ്പോള്‍ തമിഴ്‌ നാടിനു മാത്റമല്ല നമ്മള്‍ കേരളത്തിനും അഞ്ചാറു മന്ത്റിമാരെ കിട്ടും ജോസ്‌ കേ മാണി കൊടിക്കുന്നില്‍ സുരേഷ്‌ ശശി തരൂറ്‍ ഒക്കെ കേരളത്തിനു എന്തെങ്കിലും ചെയ്യും, നൂരു രൂപയില്‍ മുപ്പതു രൂപ വെട്ടിച്ചാലും എഴുപതു മണ്ഢലത്തില്‍ ചെലവാകുമല്ലോ അതാണു ജനം പ്റതീക്ഷിക്കുന്നത്‌,

പാറ്‍ട്ടി വളറ്‍ത്താന്‍ നല്ല സമയം ആണു എന്നും ഡിഫിക്കാരെ റെയില്‍ പിക്കറ്റിങ്ങിനു പറഞ്ഞു വിടാം, നമ്മള്‍ടെ ഗവണ്‍മണ്റ്റ്‌ അല്ലല്ലോ അപ്പോള്‍ എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ ഒരിക്കലും നന്നാവൂല്ലാ അല്ലേ അതാണു പുതിയ പാറ്‍ട്ടി ലൈന്‍ , വിജയിപ്പൂതാക

*free* views said...

I consider the Guaranteed Employment Scheme to be one of the best schemes implemented in India for an inclusive growth. I honestly did not know that Left had a role in this, if so it is something that should have been projected before elections, not afterwards.

When you say good things from left, there are many things which would not happen with left policies. Policies of UPA government that helped UPA. I do not believe election is won because of two policies.

It is a lame attempt to take credit after the game is over. I think it is worthwhile to tell about Kerala government schemes to benefit the poor. Please, political innovation (para vaypu, avasara vadam, panadhipathyam) from Pinarayiji is not counted.

അങ്കിള്‍ said...

പ്രിയ വര്‍ക്കേര്‍സ് ഫാറം,

കേന്ദ്രത്തിന്റെ തൊഴിലുറപ്പ് പദ്ധതി കോണ്‍ഗ്രസ്സിനു വോട്ട് നേടാന്‍ സഹായിച്ചു എന്ന പ്രഭാവര്‍മ്മയുടെ നിരീക്ഷണം വളരെ ശരിയാണ്. പക്ഷേ കേരളത്തിലല്ല. മറ്റു സംസ്ഥാനങ്ങളില്‍.

കേരളത്തില്‍ ആ സ്വപ്ന പദ്ധതി നടപ്പിലാക്കിയതെങ്ങനെയെന്നറിയാമോ. ഇവിടെ അതെഴുതിയാല്‍ പത്തു പതിനഞ്ചു പേജ് വേണ്ടി വരും. ഇതാ ഇതൊന്നു വായിച്ചിട്ട് നെഞ്ചില്‍ കൈവച്ച് പറയാമോ കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി മുഖേന ഒരു വോട്ടെങ്കിലും യു.ഡി.എഫിനു നേടാനായെന്നു.

കേരളത്തിലെ ഈ ദയനീയ തോല്‍‌വിക്ക് കാരണം വേറെ അന്വേഷിക്കൂ. എന്തിനു വേറേ പോണം സ്വന്തം വീട്ടില്‍ തന്നെ കണ്ണട ഇല്ലാതെ നോക്കു, പ്രഭാ വര്‍മ്മേ.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഫ്രീ,

തെരഞ്ഞെടുപ്പിനുശേഷം ക്രെഡിറ്റ് എടുക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ല. തൊഴിലുറപ്പ് പദ്ധതിയോടും കാര്‍ഷിക കടാശ്വാസത്തോടുമൊക്കെയുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെപ്പറ്റി പോസ്റ്റില്‍ വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ മറ്റെന്തെങ്കിലും ആയി വ്യാഖ്യാനിക്കുന്നതില്‍ കാര്യമില്ല. ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനുശേഷം യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്ന ജനവിരുദ്ധ നടപടികള്‍ തന്നെ ഇടതു സാന്നിദ്ധ്യം തടുത്തു നിര്‍ത്തിയിരുന്നത് ഏതൊക്കെ ജനദ്രോഹനടപടികളായിരുന്നു എന്നതിനു ഉദാഹരണമാണ്. ഇതിനെക്കുറിച്ച് വിശദമായിത്തന്നെ ‘എന്തുകൊണ്ട് ഇടതുപക്ഷം’ എന്ന പോസ്റ്റില്‍ വായിക്കാം.

പ്രിയ അങ്കിള്‍,

പദ്ധതി നടപ്പിലാക്കിയതില്‍ ഒരു പോരായ്മ പോലുമില്ലെന്ന് പ്രതീക്ഷിക്കാനാകില്ലല്ലോ. കേരളത്തില്‍ ഒരു വോട്ട് കൂടുതല്‍ കിട്ടിയോ എന്നതിനപ്പുറം ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്താലും തുടര്‍ച്ചയായുള്ള അവശ്യത്താലും നടപ്പിലാക്കപ്പെട്ട പദ്ധതിയായിരുന്നു ഇതെന്നും അത് കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട് എന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. പദ്ധതിയുടെ ആദ്യരൂപത്തിനു ഇടതുപക്ഷം നിര്‍ദ്ദേശിച്ച മെച്ചപ്പെടുത്തലുകള്‍ ഇവിടെ ഉണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥകള്‍ പലതും അതേപടി നടപ്പാക്കുക കേരളത്തില്‍ പ്രയാസമായിരുന്നു എന്ന കാര്യം സര്‍ക്കാര്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം പദ്ധതി അനുവദിക്കപ്പെട്ടിരുന്നത് പാലക്കാട്, വയനാട് ജില്ലകളില്‍ മാത്രമായിരുന്നെന്നും കേരള സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താലാണ് തൊഴിലുറപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സമ്മതിച്ചത് എന്നതും മറന്നുകൂടാ. പോരായ്മകള്‍ നികത്തി നല്ല രീതിയില്‍ നടപ്പിലാക്കപ്പെടേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.

പാഞ്ഞിരം പാടം, ആരുഷി
നന്ദി.

അങ്കിള്‍ said...

പ്രിയ വര്‍ക്കേര്‍സ് ഫോറം,
ഇടതുപക്ഷം നിര്‍ദ്ദേശിച്ച മെച്ചപ്പെടുത്തലുകളുടെ ലിങ്ക് തന്നതിനു നന്ദി.

എന്റെ പോസ്റ്റില്‍ ഇതും ഒരു കമന്റായി ഞാന്‍ ചേര്‍ത്തു. നന്ദി.

N.J Joju said...

1."കോണ്‍ഗ്രസ് സ്വമേധയാ കൈക്കൊണ്ട നടപടികളായിരുന്നില്ല ഇതൊന്നും. മാത്രമല്ല; ഇവ സംബന്ധിച്ച നിര്‍ദേശങ്ങളെ പ്രാരംഭഘട്ടത്തിലൊക്കെ അതിനിശിതമായി എതിര്‍ക്കുകയുംചെയ്തു."

തൊഴിലുറപ്പുനിയമവും, കടാശ്വാസവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ്‌ 2004ല്‍ കോണ്‍ഗ്ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

2. "അങ്ങനെ മുന്നോട്ടുപോയ ആളാണ് പി വി നരസിംഹറാവു. ആദ്യം കിട്ടിയ അവസരത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെ കടപുഴക്കിയെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആളാണ് അടല്‍ബിഹാരി വാജ്പേയി. ലഭിച്ച ആദ്യ സന്ദര്‍ഭത്തില്‍തന്നെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തെയും തകര്‍ത്തെറിഞ്ഞു. അതേ നയങ്ങളുമായി മുമ്പോട്ടുപോയ ആന്ധ്രപ്രദേശിലെ ചന്ദ്രബാബുനായിഡുവിന് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ആന്ധ്രഭരണം നഷ്ടപ്പെട്ടു."

നരസിംഹറാവുവിന്റേത് ഒരു ന്യൂനപക്ഷഗവര്‍മെന്റ് ആയിരുന്നു. 200ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കാര്യമായ ക്ഷീണം സംഭവിച്ചു എന്നും തോന്നുന്നില്ല. മുന്നണി സമവാക്യങ്ങള്‍ മാറുകയും ഘടകകക്ഷികള്‍ ക്ഷീണിയ്ക്കുകയും ചെയ്തപ്പോള്‍ ഭരണമാറ്റം ഉണ്ടായീ എന്നതാണു സത്യം. ചന്ദ്രബാബുവിനു സംഭവിച്ചത് കര്‍ണ്ണാടകത്തില്‍ എസ്.എം കൃഷ്ണയ്ക്കു സംഭവിച്ചതു തന്നെയാണ്‌. വികസനം നഗരങ്ങളിലൊതുങ്ങി. അല്ലാതെ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ക്കുള്ള തിരിച്ചടി ആയിരുന്നില്ല ഇതൊന്നും.
(ബംഗാളില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നടപ്പാക്കുന്നതും ഇതേ നയങ്ങള്‍ തന്നെയല്ലേ?)

3)സാമ്പത്തികമാന്ദ്യം അതിര്‍ത്തികള്‍ കടന്ന് നമ്മുടെ സമ്പദ്ഘടനയെ തകര്‍ക്കാതിരുന്നത് ഇത്തരം റഗുലേറ്ററി മെക്കാനിസം ഇവിടെ ഉള്ളതുകൊണ്ടാണ്. ഇടതുപക്ഷം അതിന് കാവല്‍ നിന്നതുകൊണ്ടാണ്.

ഇവിടെ സായ്നാഥിന്റെ ഒരു ലേഖനത്തില്‍ "മാന്ദ്യം എന്നത്‌, അമേരിക്കയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്‌. ഇവിടെ അതില്ല...'മെല്ലെപ്പോക്ക്‌' എന്നോ 'അധോഗതി' മാത്രമാണ്‌" എന്നതൊക്കെ വലതുപക്ഷമാധ്യമങ്ങള്‍ സൃഷ്ടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന മിഥ്യാധാരണയായിരുന്നു എന്നായിരുന്നു വാദം. അത് ഒരു കാര്യം. റഗുലേറ്ററി മെക്കാനിസത്തെ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ച് ഇവിടെ ആരെങ്കിലും പറഞ്ഞോ എന്നത് അടുത്ത കാര്യം. ഇടതുപക്ഷപിന്തുണ അത്യാവശ്യമില്ല എന്നു കരുതാവുന്ന ഇന്നത്തെ സാഹചര്യത്തില്, സാമ്പത്തികമന്ദ്യത്തിന്റെ പ്രതിഫലനങ്ങള്‍ ഇപ്പോഴും സജീവമായിരിയ്ക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക പരിഷ്കരണങ്ങളുമായി മുന്‍പോട്ടുപോവുവാന്‍ തന്നെയാണ്‌ കോണ്‍ഗ്രസ്സ് ആഗ്രഹിയ്ക്കുന്നത് എന്നാണു മനസിലാവുന്നത്. അതിന്റെ അര്‍ത്ഥം ഒന്നുകില്‍ സാമ്പത്തിക പരിഷ്കാരങ്ങളും മാന്ദ്യവും തമ്മില്‍ ബന്ധമൊന്നുമില്ല. അല്ലെങ്കില്‍ മന്‍മോഹന്‍സിങ് ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച ആഗ്രഹിയ്ക്കുന്നു. ഇതില്‍ രണ്ടാമത്തേതാവാന്‍ സാധ്യത കാണുന്നില്ല.

*free* views said...

Commenting on George's comment.

I agree with wrong policies of congress governments, but I do not think people do see it when they vote against a party.

If people thought deep about economy before they voted, I cannot see why left is not in power. At least in some of the highly oppressed parts of India.

ജനശക്തി said...

മറ്റൊരു ബ്ലോഗില്‍ പതിച്ച കമന്റിന്റെ വ്യത്യാസപ്പെടുത്തിയ രൂപം ഇവിടെയും ഇടുന്നു.

കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ എത്ര മാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും.

താഴെയുള്ള ലിങ്കുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്. ആ ബ്ലോഗുകളിലെ മറ്റു പോസ്റ്റുകളും താല്പര്യമുള്ളവര്‍ക്ക് വായിക്കാവുന്നതാണ്.

കോണ്‍ഗ്രസ്സിന്റെ ഇലക്ഷന്‍ വാഗ്ദാനങ്ങള്‍ വാക്കും പ്രവര്‍ത്തിയും ഇവിടെഇടതുപക്ഷത്തിന്റെ പങ്കെന്തായിരുന്നു എന്ന് ഈ പോസ്റ്റില്‍ കുറെ കാര്യങ്ങള്‍ പറയുന്നുണ്ട്. വായിക്കാം.

കേരളത്തിലെ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു, കഴിഞ്ഞ സര്‍ക്കാരുമായുള്ള താരതമ്യം എന്നിവ ഇവിടെ......

ദേശീയ തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുള്ള വാഗ്ദാനമായിരുന്നെങ്കിലും പാര്‍ടി അതു ഗൗരവമായെടുത്തത് ഇടതുപക്ഷം അതു പ്രധാന ആവശ്യമായി ഉയര്‍ത്തിയതിനു ശേഷമാണ്. ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയറ്റ് എഡിറ്റര്‍ സിദ്ദാര്‍ഥ് വരദരാജന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസിലെ യാഥാസ്തിക വാദികളും മൊണ്ടെക് സിംഗ് അലുവാലിയയെ പോലുള്ള ഉദ്യോഗസ്ഥരും തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് തുടക്കം മുതലേ സംശയാലുക്കളായിരുന്നു. പദ്ധതിക്കു വേണ്ടിയുള്ള കേന്ദ്രവിഹിതം പരമാവധി വെട്ടിക്കുറക്കാനാണ് ഇക്കൂട്ടര്‍ ആദ്യം ശ്രമിച്ചത്. കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ പിടിച്ചു കുലുക്കിയപ്പോഴാണ് തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിക്കുന്നതു തന്നെ!...

ദില്ലി പോസ്റ്റിലെ ലേഖനം ഇവിടെ...

മന്മോഹന്‍ സിങ്ങ് ഇന്ത്യയുടെ തകര്‍ച്ച ആഗ്രഹിക്കുന്നുവോ ഇല്ലയോ എന്നതല്ല പ്രശ്നം. അതൊരു ഉത്തരവും അല്ല. (അദ്ദേഹം നല്ലവനായതിനാല്‍) ഇന്ത്യയുടെ തകര്‍ച്ച ആഗ്രഹിക്കുന്നില്ല എന്നു ജോജു പറയുമ്പോള്‍ ആരുടെ ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്? ആഗോളവല്‍ക്കരണം ഗുണം നല്‍കിയ ഒരു ന്യൂനപക്ഷം ഉണ്ട്. അവരുടെ വര്‍ഗ താല്പര്യം തന്നെയാണ് മന്മോഹന്‍ സിങ്ങ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ തന്നെയാണ് ഇനി സാമ്പത്തിക പരിഷ്കരണങ്ങള്‍ അതിവേഗതയില്‍ മുന്നോട്ട് പോകും, പോകണം എന്നൊക്കെ അഭിപ്രായപ്പെടുന്നതും.

N.J Joju said...

കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ പിടിച്ചു കുലുക്കിയപ്പോഴാണ് തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസിന്റെ മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിക്കുന്നതു തന്നെ!...

താങ്കള്‍ തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ടിരിയ്ക്കുകയാണോ തെറ്റിദ്ധരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണോ എന്നറിയില്ല.2006-07‍ പാലക്കാടും വയനാടും തൊഴിലുറപ്പു പദ്ധതി നടപ്പാക്കിത്തുടങ്ങിയിരുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി മറ്റിടങ്ങളിയേയ്ക്ക് വ്യാപിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. സാമ്പത്തികമാന്ദ്യം 2008-2009 കാലത്തിലാണുണ്ടാവുന്നത്.

N.J Joju said...

"ആഗോളവല്‍ക്കരണം ഗുണം നല്‍കിയ ഒരു ന്യൂനപക്ഷം ഉണ്ട്."
ആഗോളവത്കരണത്തിന്റെ നേരിട്ടുള്ള ഫലങ്ങള്‍ ന്യൂനപക്ഷത്തിനാവും കിട്ടുക. പക്ഷേ പരോക്ഷമായി അതിന്റെ പ്രയോജനം സധാരണക്കാര്‍ക്കു ലഭിയ്ക്കും.

താങ്കള്‍ക്കു തന്നെ ആലോചിച്ചാല്‍ മനസിലാവുന്നതേയുള്ളൂ. പ്രത്യക്ഷമായിഎത്രയോ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കപ്പെടുന്നു. അതിന്റെ എത്രയോ മടങ്ങാണ് പരോക്ഷമായി സൃഷ്ടിയ്ക്കപ്പെടുക!. ഞാന്‍ സാധാരണപറയാറുള്ള ഒരു ഉദാഹരണമുണ്ട്. ബാംഗളൂരില്‍ ചെറിയ പെട്ടിക്കടകള്‍ പോലെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുകൊടുക്കുന്ന സംരംഭങ്ങളുണ്ട്. അവരുള്‍പ്പെടെയുള്ളവര്‍ ആഗോളവത്കരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിയ്ക്കുന്നവരാണ്.

*free* views said...

Joju, I agree with you that indirect benefit (very small and very slow) gets to some of the poor also. But is that how it should be? Rich getting richer and in that process, some of the left over reaches poor. When rich goes to big shopping malls and spend, the poor who works as shoe salesman gets a tip. Will this create an equal society? Will this kind of growth reduce the rich-poor-divide or will it increase it? Indirect benefit argument is not good enough.

If your brother tells your father this -"Give me money to invest, I will get rich and I will give some money to my brother when (if) I become rich and got money to spend to make him work(iron my clothes) for me" - will it be good enough for you? Now, you can come with argument that if you are not good enough to do it on your own, then yes. Please think again what is "good enough". Who decides what is good and what is not good. Gentlemen, that is beauty of communism. It treats everyone as equal, even the "not good enough" people. [Christians, this is exactly what Jesus taught; this is not what your bishops teach you, roaming around in Mercedes and colorful robes]

Any growth that does not start with the poor is injustice and inhumane. This is organized exploitation of the poor. Rich and middle class can sit in their comfort cushions argue that line.

Globalized jobs like IT and call center jobs are creating a generation of slaves in India. This way even middle class is not getting benefited. Indians (middle class, not poor) are doing slave job for the rich in Western countries, that is globalization. When the west take it away, what will you do? How safe is your exploited job anyway?

N.J Joju said...

സുഹൃത്തേ,
“equal society” എന്നത് ഒരു ഉട്ടോപ്യ മാത്രമാണ്. എത്രമനോഹരമായ നടക്കാത്ത സ്വപ്നം എന്നല്ലാതെ മറ്റൊരു വിശേഷണവും അതിനു ചേരില്ല.
പത്തുരൂപയുള്ളവന്‍ ധനികനും ഒരു രൂപയുള്ളവന്‍ ദരിദ്രനുമായിരുന്ന കാലത്ത് സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം 9 രൂപയായിരുന്നു. നൂറു രൂപയുള്ളവന്‍ ധനികനും പത്തുരൂപയുള്ളവനും ദരിദ്രനുമാകുന്ന കാലത്ത് ആ വത്യാസം 90 രൂപയാകും. സ്വാഭാവികം. അല്ലാതെ എല്ലാവരും 100 രൂപയുടെ അവകാശികളാവുക എന്നത് അസംഭവ്യമാണ്.

ഇവിടെ ഉറപ്പുവരുത്തേണ്ടത് രണ്ടു കാര്യങ്ങളാണ്

1)താന്താങ്ങളുടെ സാമ്പത്തിക നിലവാരമനനു‍സരിച്ച് ജീവിയ്ക്കാനാവണം.
നൂറു രൂപയുള്ളവന്‍ ബസുമതി അരി വച്ചുണ്ടാക്കി കഴിയ്ക്കുമ്പോള്‍ പത്തുരൂപയുള്ളവനു നാടന്‍ കുത്തരി കഴിയ്ക്കാ‍നാവണം. നൂറുരൂപയുള്ളവന്‍ കാറില്‍ സഞ്ചരിയ്ക്കുമ്പോള്‍ പത്തുരൂപയുള്ളവനു സര്‍ക്കാര്‍ വണ്ടീയില്‍ യാത്രചെയ്യാനാവണം.
2) അവസരസമത്വമുണ്ടാവണം.

N.J Joju said...

What I feel is your interpretation of the situation is completely wrong.

ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ചിന്തിയ്ക്കുക. ഒരാള്‍ ധനികനാണ്. മറ്റെയാള്‍ ദരിദ്രനും. ഇവിടെ ധനികന്‍ സ്വന്തം പണം കൂട്ടി വച്ച് അതിന്റെ മുകളില്‍ അടയിരുന്നാല്‍ ദരിദ്രന്‍ എന്നും ദരിദ്രനായിരിയ്ക്കും. ഇവിടെ ഒരു ആസൂത്രകന്‍, അല്ലെങ്കില്‍ ധനകാര്യവിദഗ്ധന്‍ ചിന്തിയ്ക്കുന്നത് എങ്ങിനെ ധനികന്റെ നിര്‍ജ്ജീവമായ ധനത്തെ സമൂഹത്തില്‍ ചലനാത്മകമാക്കാമെന്നാണ്. അപ്രകാരം ചലനാത്മകമാക്കിയാല്‍ അത് ദരിദ്രനുപയോഗപ്രദമാവും.

അതായത് സമ്പന്നനെ ഒരു സംരംഭം തുടങ്ങാനനുവദിച്ചാല്‍ പ്രത്യക്ഷവും പരോക്ഷവുമായി ധനം ദരിദ്രരിയ്ക്കുകൂടി വ്യാപിയ്ക്കും. അതായത് കൂടുതല്‍ മെച്ചപ്പെട്ട ഒരു ധനവിതരണം സാധ്യമാവും.
അതിനു സമ്പന്നനെ പ്രേരിപ്പിയ്ക്കുന്ന ഘടകം ലാഭം എന്നതു തന്നെയാണ്.

കമ്യൂണിസം എന്നത് മനോഹരമായ ഒരു സങ്കല്പം ആയിരിയ്ക്കാം.കമ്യൂണിസം മുന്‍പോട്ടു വയ്ക്കുന്ന
സാമ്പത്തിക ശാസ്ത്രം അപ്രായോഗികമാണ് തെളിയിയ്ക്കപ്പെട്ടതാണ്.

N.J Joju said...

Any growth that does not start with the poor is injustice and inhumane.

ഇവിടെയാണ് തെറ്റുപറ്റുന്നത്. പണത്തിന്റെ ഒഴുക്കു തുടങ്ങേണ്ടത് പണമുള്ളവന്റെ കയ്യില്‍ നിന്നാണ്.
ആ ഒഴുക്കു സാധ്യമാക്കുന്നതിനെയാണ് വികസനം എന്നു പറയുന്നത്.

സ്മാര്‍ട്ട് സിറ്റിയുടെ കാര്യം തന്നെയെടുക്കാം. സ്മാര്‍ട്ട് സിറ്റിയെ നിക്ഷേപം നടത്താനുള്ള സാഹചര്യമുണ്ടാക്കിയാല്‍ അവിടെ അന്താരാഷ്ട്രകമ്പിനികള്‍ വരും. തീര്‍ച്ചയയും ജോലിചെയ്യാന്‍ അഭ്യസ്ഥവിദ്യരായ ആള്‍ക്കാര്‍ വേണം.
ഇവര്‍ക്കു താമസിയ്ക്കാന്‍ സ്ഥലം വേണം. ഭക്ഷണം വേണം, യാത്രാ സൌകര്യം വേണം.

ഒരു കമ്പനി 1000 പേര്‍ക്കു തൊഴിലുകൊടുത്താല്‍ ആയിരം പേരുടെകയ്യില്‍ പണമുണ്ടാവും. ഈ ആയിരം പേര്‍ക്ക് താമസിയ്ക്കുന്ന ലോഡ്ജ് തൂ‍ത്തുവൃത്തിയാക്കുന്ന തൊഴിലാളിയ്ക്കുപോലും പരോക്ഷമയി തൊഴില്‍ ലഭിയ്ക്കുകയാണ്. ഓട്ടൊ തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍കാര്‍ ഇവര്‍ക്കൊക്കെ തൊഴിലുണ്ടാവും, മെച്ചപ്പെട്ട ജീവിതസാഹചര്യമുണ്ടാ‍വും.

ഇനി ഈ കമ്പിനിയെ ഇന്‍‌വെസ്റ്റ് ചെയ്യന്‍ അനുവദിച്ചില്ലെങ്കിലോ ലോഡ്ജ് പ്രവര്‍ത്തിയ്ക്കുകയില്ല. തൊഴിലാളികള്‍ക്ക് ജോലി ലഭിയ്ക്കുകയുമില്ല.

കോണ്‍‌ഗ്രസ് സര്‍ക്കാരുകള്‍ മുന്‍പോട്ടു വയ്ക്കുന്ന സാമ്പത്തിക നയം ഇതുപോലെയാണെന്നാണ് എനിയ്ക്കു തോന്നിയിട്ടൂള്ളത്.

N.J Joju said...

ലാസ്റ്റു പാരഗ്രാഫില്‍ “ഫ്രീ” പറഞ്ഞിരിയ്ക്കുന്നതു വിഡ്ഢിത്തമാണ് അല്ലെങ്കില്‍ ദുരഭിമാനമാണ്.

ഐടി, കോള്‍ സെന്റര്‍ ജോലികളിലൂടെ വിദേശ മൂലധനമാണ് ഇങ്ങോട് ഒഴുകിയത്. ക്വാളിറ്റി ഓഫ് വര്‍ക്ക് എന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടാവും. പക്ഷേ കുറഞ്ഞപക്ഷം ഒരു ഗവര്‍മെന്റ് ഓഫീസിലെ ക്ലറിക്കല്‍ ജോബിനേക്കാള്‍ ഒട്ടും മോശമല്ലാത്ത നിലവാരം ആ ജോലിയ്ക്കുണ്ട്.

ഐ.ടി സെക്ടറിലെ ടോപ്പ് 5 ഇന്ത്യന്‍ കമ്പനികളെ മാത്രം പരിഗണിച്ചാല്‍ തന്നെ അവര്‍ ഏതാണ്ട് മൂന്നുലക്ഷത്തിനുമുകളില്‍ നേരിട്ടൂള്ള ജോലി നല്‍കുന്നുണ്ട്. പരോക്ഷമായ തൊഴിലുകള്‍ വേറെയും. ഇതിനൊക്കെ പകരമായി എന്താണ് താങ്കള്‍ക്കു നിര്‍ദ്ദേശിയ്ക്കാനുള്ളത്?