Monday, December 21, 2009

എല്‍.കെ.അദ്വാനിയുടെ ദുഃഖം: ഒരു ദൃക്‌സാക്ഷി വിവരണം

Ki merE qatL kE ba'd us NE jafA sE taobA,
hAE! Us zUd paSEmAn kA paSEmAn hoNA
(മിര്‍സാ ഗാലിബ്).

She swore she would no longer tease
When she had me slain for fun;
That remorse should have so stricken her
After the deed was done.
(Raina's Ghalib, 1984).

ഒരു നേരം പോക്കിന്
എന്നെ കൊല്ലിച്ചു കഴിഞ്ഞാല്‍
പിന്നവളെന്നെ കളിയാക്കുകില്ലെന്ന്
നിശ്ചയിച്ചിരുന്നു ;
ആ ചെയ്തിക്ക് ശേഷമുള്ള
പശ്ചാത്താപം അത്ര കടുത്തതായ്
അവളെ ചൂഴ്ന്നിരുന്നിരിക്കണം.

ബാബറി മസ്‌ജിദ് ഒരു കൂന മണ്ണും പൊടിയുമായി മാറിയ 1992 ഡിസംബര്‍ ആറാം തീയതി, രുചിര ഗുപ്ത ബിസിനസ്സ് ഇന്ത്യയുടെ ലേഖികയായി ജോലി ചെയ്യുകയായിരുന്നു.

അന്നേ ദിവസം ദുരന്തഭൂമിയില്‍ രുചിര ഉണ്ടായിരുന്നു. “ആവേശത്തിന്റെ ഉച്ചസ്ഥായില്‍ ആഘോഷങ്ങള്‍ക്കായി കാതോർത്ത് ” നിന്നിരുന്ന എല്‍‍.കെ.അദ്വാനിയെയും ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തിയ മറ്റു സംഘപരിവാര്‍ നേതാക്കളെയും അവര്‍ അവിടെ വച്ച് കണ്ടു.

2009 ഡിസംബര്‍ 6ന് സഹ്‌മത് സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തില്‍ രുചിര 1992 ലെ ആ അഭിശപ്ത ദിനത്തില്‍ താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് - ഐക്യരാഷ്‌ട്ര ഏജന്‍സിയിലെ ജോലിക്കിടെ ന്യൂയോര്‍ക്കില്‍ നിന്ന് ഇതിനായി മാത്രം വന്ന് ലിബര്‍ഹാൻ കമ്മീഷന് തെളിവ് നല്‍കിയതിനെക്കുറിച്ച്- ഒക്കെ നേരിട്ട് വിവരിച്ചു.

അവര്‍ നല്‍കിയ തെളിവുകളിലെ കൃത്യമായ വിവരങ്ങൾ‍, എന്തായാലും, ലിബര്‍ഹാന്‍ കമ്മീഷന്റെ ഭീമന്‍ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടില്ല.

ബാബരി തകര്‍ത്തതില്‍ അദ്വാനിക്ക് പില്‍ക്കാലത്തുണ്ടായി എന്ന് അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്താപത്തെ സംബന്ധിച്ചാണെങ്കില്‍, ആ ദിവസം അഡ്വാനിയുമായി രുചിര നടത്തിയ സംഭാഷണശകലങ്ങള്‍ സത്യമെന്തെന്ന് വെളിവാക്കുന്നുണ്ട് ; ആ അവകാശവാദത്തിന് ഇന്ത്യന്‍ ജനതയുടെ മഹാഭൂരിപക്ഷത്തിനിടയില്‍ വിശ്വാസ്യത ലഭിച്ചിട്ടില്ല എന്നിരിക്കിലും..

2009 ഡിസംബര്‍ 6 നു രുചിര പറഞ്ഞതിൽ നിന്നുള്ള ചില കുറിപ്പുകൾ ഇതാ :

“രാമന്റെ നാമത്തില്‍ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു, ക്ഷേത്രം ഞങ്ങള്‍ അതേ സ്ഥലത്ത് നിര്‍മ്മിക്കും ” ("kasam Ram ki khatein hein/ mandir wahein banayeinge") എന്ന മുദ്രാവാക്യം കേട്ടപ്പോള്‍ ഞാന്‍ അദ്വാനിയോട് ചോദിച്ചു എന്താണതിന്റെ അര്‍ഥമെന്ന്. അദ്ദേഹം എന്നോട് പറഞ്ഞു “നീയവിടെ എത്തുമ്പോള്‍ നിനക്ക് മനസ്സിലാകും എന്താണതിന്റെ അര്‍ത്ഥമെന്ന്.” (ഈ അഭിമുഖം നടക്കുന്നത് കുപ്രസിദ്ധമായ രഥയാത്രക്കിടയിലായിരുന്നു‍)

(ബാബറി മസ്‌ജിദ്) തകര്‍ക്കപ്പെട്ടതിന്റെ അന്ന് അദ്വാനി ഉമാഭാരതിയോട് “കുട്ടികളോട് താഴികക്കുടങ്ങളിൽ നിന്ന് താഴെക്കിറങ്ങാന്‍ പറയൂ, അതെന്തായാലും തകര്‍ന്നു വീഴും” എന്ന് ഉപദേശിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നത് ഞാൻ കേള്‍ക്കുകയുണ്ടായി. വളരെയധികം കൊട്ടിഘോഷിക്കപ്പെട്ട അദ്വാനിയുടെ ദു:ഖത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ചിത്രം തന്നെയാണ് അദ്ദേഹം പറഞ്ഞതിലെ രണ്ടാം ഭാഗം നല്‍കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഉമാഭാരതിയാകട്ടെ “മുസ്ലീങ്ങള്‍ക്ക് രണ്ട് സ്ഥലമേയുള്ളൂ, ഒന്നുകില്‍ പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ശ്‌മശാനം” ("Mussalmanoun ke dou hee sthan/ Pakistan ya Qabristan“) എന്ന് അലറി വിളിക്കുന്നതിന്റെ തിരക്കിലായിരുന്നു.

മുരളി മനോഹര്‍ ജോഷി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം സ്ഥാപിക്കാനുള്ളവ എന്ന് തീർത്തും ഉറപ്പിക്കാവുന്ന പ്രതിമകളും കയ്യിലേന്തിനിൽക്കുകയായിരുന്നു

“എന്റെ കണ്ണുകള്‍ക്കിനി ശാന്തി ലഭിക്കും“ ("ab meri aankhoun ko shanti milegie") എന്ന് വിജയരാജേ സിന്ധ്യേ പറയുന്നതും ഞാന്‍ കേട്ടു.

കിട്ടുന്നതെന്തും കൊള്ളയടിക്കുന്ന കര്‍സേവകരാല്‍ നിറഞ്ഞിരുന്ന പള്ളിക്കകത്തേക്ക് ഞാന്‍ ചെന്നു.

ആരോ അലറി..“മുസ്ലീം”...ചിലര്‍ കഴുത്ത് ഞെരിക്കുവാനും അപമാനിക്കുവാനും തുടങ്ങി. “കൊല്ലവളെ” എന്നും “ഇവിടെ വെച്ച് വേണ്ട, ഇത് ഗര്‍ഭഗൃഹമാണ്” എന്നുമുള്ള അലര്‍ച്ചകളും കേട്ടു.

ചിലര്‍ എന്നെ പുറത്തുള്ള ട്രെഞ്ചിലേക്ക് കൊണ്ടു പോയി. ഏതോ കര്‍സേവകന്‍ എന്നെ തിരിച്ചറിഞ്ഞു. “ഇത് പത്രക്കാരിയാണ്, ഹിന്ദുവാണ് ” എന്ന് ഉറക്കെപ്പറഞ്ഞു.

മോചിതയായപ്പോൾ ഞാന്‍ ടെറസിലേക്ക് ചെന്നു. അവിടെ ചന്ദന്‍ മിത്ര, സ്വപന്‍ ദാസ്‌ഗുപ്ത തുടങ്ങിയ രണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകരും ഇരിക്കുന്നുണ്ടായിരുന്നു.

കുറച്ചകലെ അഗ്നിക്കിരയായിക്കൊണ്ടിരുന്ന വീടുകളിലേക്ക് ഞാന്‍ അദ്വാനിയുടെ ശ്രദ്ധക്ഷണിച്ചു. അദ്ദേഹം പറഞ്ഞു “ ഈ മുസ്ലീങ്ങള്‍ തങ്ങളുടെ തന്നെ വീടുകള്‍ കത്തിക്കുകയാണ് , നഷ്ടപരിഹാരത്തിനായി.” ("yeh Mussalmaan ghar jala rahei hein muavzzei ke liye")

പിന്നെപ്പറഞ്ഞു “ഇത് മഹത്തായ ഒരു ദിനമല്ലേ, അല്പം മധുരം കഴിക്കൂ.” ("Itna badda dinn hea, cheeni khaaw")

മാര്‍ക്ക് ടുളിയും, എസ്.പി.ജെയിനും മറ്റു ചില പത്രപ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നത് ഞാന്‍ കണ്ടു.

ഞാനേതോ ടി.വി. ലേഖകനോട് പറഞ്ഞു “ചിത്തരോഗികള്‍” (Psychopaths)

അതായിരുന്നു ഞാന്‍ വേട്ടയാടപ്പെട്ടതിന്റെയും, സ്വഭാഹത്യക്കു വിധേയയായതിന്റെയും, വിദ്വേഷമെയിലുകള്‍ക്കിരയായതിന്റെയും, എനിക്കെതിരായപരദൂഷണപ്രചരണത്തിന്റെയും ഒക്കെ തുടക്കം.

പിന്നീട് ലിബര്‍ഹാന്‍ സിറ്റിംഗിനിടെ ഡിഫന്‍സ് വക്കീല്‍ എന്നോട് ചോദിക്കുകയുണ്ടായി “നീ പുകവലിക്കുമോ? റ്റി.വി സീരിയലുകളില്‍ അഭിനയിക്കുമോ? ഏത് ദൈവത്തിലാണ് നീ വിശ്വസിക്കുന്നത്? നിന്നെ അപമാനിച്ചപ്പോള്‍ നീ ഓടി രക്ഷപ്പെടാതിരുന്നത് എന്തുകൊണ്ടാണ് ?” എന്നൊക്കെ.

സംഘപരിവാര്‍ പക്ഷക്കാരായ മാധ്യമപ്രവര്‍ത്തകർ തൊട്ടടുത്ത ദിവസം മുതല്‍ അദ്വാനിയുടെ “ദുഃഖ”ത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പ്രചരിപ്പിക്കുന്ന കാമ്പയിനുകളാല്‍ പത്രത്താളുകൾ നിറയ്ക്കാന്‍ തുടങ്ങി.

രുചിര മറ്റൊന്ന് കൂടി പറയുകയുണ്ടായി. “ചില പത്രലേഖകർ തെളിവുനല്‍കാതിരിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടു , മറ്റു ചിലർ വിലയ്ക്കെടുക്കപ്പെട്ടു.“

മുകളില്‍പ്പറഞ്ഞുവല്ലോ, ഈ സത്യവാങ്ങ്മൂലത്തിലെ ഒന്നും തന്നെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടില്‍ ഇടം കണ്ടില്ല.

എങ്കിലും, രാജ്യതാല്പര്യത്തിന്റെ അടിസ്ഥാനത്തില്‍ സത്യം വിളിച്ചു പറയാന്‍ തയ്യാറായ രുചിരയുടെ മനോബലത്തിനും ആത്മാര്‍ഥതക്കും മുന്നില്‍ ഒരു പ്രണാമം.

ഭരണകൂടം ചിത്തരോഗികളെ ശിക്ഷിക്കുവാന്‍ തയ്യാറാകുമോ?

*
ബദ്രി റെയ്‌ന എഴുതിയ “L.K.Advani and the Mythology of “Sadness” -An Eyewitness Account“ എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ബാബറി മസ്‌ജിദ് ഒരു കൂന മണ്ണും പൊടിയുമായി മാറിയ 1992 ഡിസംബര്‍ ആറാം തീയതി, രുചിര ഗുപ്ത ബിസിനസ്സ് ഇന്ത്യയുടെ ലേഖികയായി ജോലി ചെയ്യുകയായിരുന്നു.

അന്നേ ദിവസം ദുരന്തഭൂമിയില്‍ രുചിര ഉണ്ടായിരുന്നു. “ആവേശത്തിന്റെ ഉച്ചസ്ഥായില്‍ ആഘോഷങ്ങള്‍ക്കായി കാതോർത്ത് ” നിന്നിരുന്ന എല്‍‍.കെ.അദ്വാനിയെയും ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തിയ മറ്റു സംഘപരിവാര്‍ നേതാക്കളെയും അവര്‍ അവിടെ വച്ച് കണ്ടു.

2009 ഡിസംബര്‍ 6ന് സഹ്‌മത് സംഘടിപ്പിച്ച അനുസ്‌മരണ യോഗത്തില്‍ രുചിര 1992 ലെ ആ അഭിശപ്ത ദിനത്തില്‍ താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് - ഐക്യരാഷ്‌ട്ര ഏജന്‍സിയിലെ ജോലിക്കിടെ ന്യൂയോര്‍ക്കില്‍ നിന്ന് ഇതിനായി മാത്രം വന്ന് ലിബര്‍ഹാൻ കമ്മീഷന് തെളിവ് നല്‍കിയതിനെക്കുറിച്ച്- ഒക്കെ നേരിട്ട് വിവരിച്ചു.

അവര്‍ നല്‍കിയ തെളിവുകളിലെ കൃത്യമായ വിവരങ്ങൾ‍, എന്തായാലും, ലിബര്‍ഹാന്‍ കമ്മീഷന്റെ ഭീമന്‍ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടില്ല.

ബാബരി തകര്‍ത്തതില്‍ അദ്വാനിക്ക് പില്‍ക്കാലത്തുണ്ടായി എന്ന് അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്താപത്തെ സംബന്ധിച്ചാണെങ്കില്‍, ആ ദിവസം അഡ്വാനിയുമായി രുചിര നടത്തിയ സംഭാഷണശകലങ്ങള്‍ സത്യമെന്തെന്ന് വെളിവാക്കുന്നുണ്ട് ; ആ അവകാശവാദത്തിന് ഇന്ത്യന്‍ ജനതയുടെ മഹാഭൂരിപക്ഷത്തിനിടയില്‍ വിശ്വാസ്യത ലഭിച്ചിട്ടില്ല എന്നിരിക്കിലും

simy nazareth said...

good post..

നന്ദന said...

good