Tuesday, March 2, 2010

കേന്ദ്രം സംസ്ഥാനങ്ങളെ ബലിയാടുകളാക്കുന്നു

ഭക്ഷ്യധാന്യ വിലക്കയറ്റത്തിന്റെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളെ ബലിയാടുകളാക്കുന്നു

പണപ്പെരുപ്പത്തേക്കാള്‍ വളര്‍ച്ചയാണ് ഇന്ത്യയുടെ ഒന്നാംനമ്പര്‍ പ്രശ്നം എന്ന് ഇന്ത്യാ ഗവണ്‍മെന്റുതന്നെ സമ്മതിക്കുന്നു. ഭക്ഷ്യപദാര്‍ഥങ്ങളുടെ വിലകള്‍ 18 ശതമാനം എന്ന വാര്‍ഷികനിരക്കില്‍ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ 9-10 ശതമാനം നിരക്കില്‍ വാര്‍ഷിക വളര്‍ച്ച നേടുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രശ്നം അതാണെന്ന് കേന്ദ്രത്തിലുള്ള യുപിഎ ഗവണ്‍മെന്റ് അംഗീകരിക്കാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ വിലകള്‍ കുറച്ചുകൊണ്ടുവരുന്നതിന് അവര്‍ എന്തോ ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നതില്‍ കാര്യമൊന്നുമില്ല. കാരണം പ്രശ്നം കുറെയൊക്കെ ഒഴിവാക്കാന്‍ കഴിയാത്തതാണ്, അല്ലെങ്കില്‍ താല്‍ക്കാലികമാണ്, അതുമല്ലെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ തെറ്റുകുറ്റങ്ങളുടെ ഫലമാണ്, അതുമല്ലെങ്കില്‍ കേന്ദ്രഗവണ്‍മെന്റിലെ കോണ്‍ഗ്രസ് ഒഴിച്ചുള്ള ഘടകകക്ഷികളുടെ കാര്യക്ഷമതയില്ലായ്മയുടെ ഫലമാണ് എന്ന് പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് തോന്നുന്നു.

ഭക്ഷ്യധാന്യ വിലക്കയറ്റം ചര്‍ച്ചചെയ്യുന്നതിനും അതിന് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും എന്നപേരില്‍ ഡല്‍ഹിയില്‍ കേന്ദ്ര ഗവണ്‍മെന്റ് വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ പ്രത്യേക സമ്മേളനത്തിന്റെ ഉദ്ദേശവും ഇതാണെന്ന് തോന്നുന്നു. ആ യോഗത്തിന്റെ നിര്‍ദ്ദേശം ആശ്ചര്യകരംതന്നെ. 24 സംസ്ഥാന സര്‍ക്കാരുകളുടെ തലവന്മാരെ ഒന്നിച്ചു കൂട്ടിയിരുത്തിയിട്ട് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചത് ഭക്ഷ്യരംഗത്തെ കഷ്ടകാലം കഴിഞ്ഞുവെന്നും ഭക്ഷ്യ വില സ്ഥിരത കൈവരിക്കാന്‍ അധികം വൈകാതെ കഴിയും എന്നുമാണ്.

ഭാവിയിലെ വില പ്രവണതകളെക്കുറിച്ച് ഇങ്ങനെ അലംഭാവം പ്രകടിപ്പിച്ചശേഷം കഴിഞ്ഞ ഏതാനും മാസക്കാലത്തെ രൂക്ഷമായ വിലക്കയറ്റത്തിന് കാരണം മറ്റെങ്ങോ ഉള്ള പ്രവണതകളാണ് എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. കൃഷിക്കാരെ സഹായിക്കുന്നതിനായി കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില വര്‍ദ്ധിപ്പിച്ചത്; അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം; ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചതുകാരണം ജനങ്ങളുടെ വാങ്ങല്‍ക്കഴിവ് വര്‍ദ്ധിക്കുകയും അതുകാരണം ഡിമാന്റ് വര്‍ദ്ധിക്കുകയും ചെയ്തത്; ആളുകളുടെ, കയ്യില്‍ പണം ധാരാളമുള്ളത്; കാര്‍ഷികോല്‍പന്നങ്ങള്‍ വിപണനംചെയ്യുന്നതിലെ കാര്യക്ഷമതയില്ലായ്മ ഇടത്തട്ടുകാര്‍ എടുക്കുന്ന വമ്പിച്ച ലാഭം-ഇതൊക്കെയാണ് വിലക്കയറ്റത്തിന് കാരണം എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. ഇവയില്‍ പലതും പരിഹരിക്കുന്നതിനുള്ള നടപടികള്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നതാണ്; അതൊക്കെ തന്റെ പ്രസംഗത്തില്‍ അദ്ദേഹം വീണ്ടും പ്രസ്താവിച്ചിരിക്കുന്നു. മറ്റു ചില കാരണങ്ങളാകട്ടെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിന് അതീതമായിട്ടുള്ളവയാണ്. അല്ലെങ്കില്‍ സാമ്പത്തികാഭിവൃദ്ധിക്കിടയില്‍ ഉണ്ടാകുന്ന രചനാത്മകമായ പ്രവണതകളാണ്; അവ ഒഴിവാക്കാനാവില്ല.

ഫലത്തില്‍, വിലക്കയറ്റം കുറച്ചൊക്കെ ഉണ്ടാകും, അത് അനിവാര്യമാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞുവെയ്ക്കുന്നത്. അതുകൊണ്ട് വിലക്കയറ്റം വലിയ ഭീഷണിയായി അനുഭവപ്പെടുമ്പോള്‍ അത് തടയുന്നതിനുള്ള ചില നടപടികള്‍ കൈക്കൊള്ളുക. അതുപോലെതന്നെ വിലക്കയറ്റം വരുത്തിവെയ്ക്കുന്ന വിധത്തില്‍ വിതരണ തടസ്സങ്ങളുണ്ടാകുമ്പോള്‍ അതു പരിഹരിക്കുക-അതാണ് വേണ്ടത് എന്നാണ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍നിന്ന് ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍! അതിനുവേണ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൃഷിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളണം. ഈ കാര്യത്തിനായി ഒരു സ്റ്റാന്റിംഗ് കോര്‍ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിമാരുടെ സമ്മേളനം നിര്‍ദ്ദേശിച്ചു. വിലക്കയറ്റം കൈകാര്യംചെയ്യുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക, പൊതുവിതരണ സംവിധാനവും പൊതു സംഭരണവും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, കര്‍ഷകര്‍ക്ക് കിട്ടുന്ന വിലയും ഉപഭോക്താവ് നല്‍കുന്ന വിലയും തമ്മിലുള്ള വ്യത്യാസം കുറച്ചുകൊണ്ടു വരുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക-ഇതൊക്കൊയാണ് കോര്‍ ഗ്രൂപ്പിന്റെ ജോലി. ദീര്‍ഘകാലാടിസ്ഥാനത്തിലാകട്ടെ കാര്‍ഷികോല്‍പാദനവും അവയുടെ ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, സ്ഥിരമായ കാര്‍ഷിക വളര്‍ച്ച നിലനിര്‍ത്തുന്നതിന് അവലംബിക്കേണ്ട ദീര്‍ഘകാല നയങ്ങള്‍ ആവിഷ്കരിക്കുക എന്നിവയും സ്റ്റാന്റിംഗ് ഗ്രൂപ്പിന്റെ ജോലിയാണ്.

കേന്ദ്ര ധനകാര്യമന്ത്രി, കേന്ദ്ര കൃഷികാര്യമന്ത്രി, ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൌണ്‍സിലിന്റെ ചെയര്‍മാന്‍ എന്നിവര്‍ക്കുപുറമെ ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാണ, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, പശിചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കോര്‍ ഗ്രൂപ്പില്‍ ഉണ്ടായിരിക്കും.

സാമ്പത്തിക പ്രാധാന്യമുള്ള പ്രശ്നങ്ങളുടെ കാര്യത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യുന്നത് നല്ല കാര്യംതന്നെ. എന്നാല്‍ സാമ്പത്തിക സ്ഥിതി കൈകാര്യംചെയ്യുന്നത് കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശമല്ല, മറിച്ച് രാഷ്ട്രീയ പരിഗണനകളാണ് ഇത്തരമൊരു കോര്‍ഗ്രൂപ്പ് രൂപീകരിക്കുന്നതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് വ്യക്തമാണ്. എന്നാല്‍ വിലക്കയറ്റത്തെ ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിച്ചതിന്, കേന്ദ്ര ഗവണ്‍മെന്റിനെപ്പോലെ തന്നെ സംസ്ഥാനഗവണ്‍മെന്റുകള്‍ക്കും ഉത്തരവാദിത്വമുണ്ട് എന്ന സന്ദേശമാണ് കേന്ദ്രവും സംസ്ഥാനങ്ങളും അടങ്ങിയ സംയുക്തകമ്മിറ്റി രൂപീകരിക്കുന്നതില്‍നിന്ന് ലഭിക്കുന്നത്. രണ്ടാമത്, ഇന്നത്തെ വിലക്കയറ്റം തടയുന്നതിനും ഭാവിയില്‍ വിലക്കയറ്റം ഉണ്ടാകാതെ നോക്കുന്നതിനുംവേണ്ടി സംസ്ഥാന ഗവണ്‍മെന്റുകള്‍ കേന്ദ്ര ഗവണ്‍മെന്റിനെ കൂടുതല്‍ സഹായിക്കേണ്ടതുണ്ട് എന്ന വാദഗതിയെ അടിവരയിട്ടു കാണിക്കുന്ന നടപടിയാണിത്. യഥാര്‍ഥത്തില്‍ ഊഹക്കച്ചവടം തടയുന്നതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ വേണ്ടത്ര കൈക്കൊള്ളുന്നില്ല എന്ന് മുമ്പ് പരാതിപ്പെട്ട പ്രധാനമന്ത്രി ഇപ്പോള്‍ പ്രസ്താവിച്ചത്, കൃഷിക്കാര്‍ക്ക് ലഭിക്കുന്ന വിലയും ഉപഭോക്താവ് നല്‍കേണ്ടിവരുന്ന വിലയും തമ്മിലുള്ള ഇത്ര വലിയ അന്തരത്തിന് ഭാഗികമായ ഒരു കാരണം, സംസ്ഥാന ഗവണ്‍മെന്റുകള്‍ ചുമത്തുന്നതും പ്രാദേശിക തലത്തിലുള്ളതുമായ നികുതികളും സെസുകളും ലെവികളും വര്‍ധിച്ചുവരുന്നതാണ് എന്നാണ്. ഭക്ഷ്യധാന്യങ്ങളുടെമേല്‍ ചുമത്തപ്പെടുന്ന നികുതികളും സെസുകളും കാരണം ഭക്ഷ്യധാന്യ വിലയില്‍ 10-15 ശതമാനത്തിന്റെ അധികഭാരം ഉണ്ടാകുന്നുവെന്ന്പരാതിപ്പെട്ട പ്രധാനമന്ത്രി, വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റുകള്‍ തങ്ങളുടെ റവന്യുവരുമാനം നഷ്ടപ്പെടുത്തണം എന്നാണ് ഭംഗ്യന്തരേണ പറഞ്ഞുവെയ്ക്കുന്നത്. ഇതിനൊക്കെ പുറമെ, ചില്ലറ വില്‍പനരംഗത്ത് മത്സരം വര്‍ധിപ്പിക്കുന്നതിനായി, ചില്ലറ വില്‍പനരംഗം തുറന്നുകൊടുക്കണമെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ ചില്ലറ വില്‍പനരംഗത്തെ കേന്ദ്രീകരണം വര്‍ധിപ്പിക്കുകയും വ്യാപാരത്തിലെ ലാഭത്തിന്റെ തോത് കുറയ്ക്കുന്നതിനു പകരം വര്‍ധിപ്പിക്കുകയും ആണ് അതുകൊണ്ടുണ്ടാവുക എന്നാണ് മറ്റിടങ്ങളിലെയെല്ലാം അനുഭവം.

ഭക്ഷ്യധാന്യങ്ങളുടെ വിലകള്‍ കുതിച്ചുയരുന്നതിന് കേന്ദ്രം ഈയിടെ കൈക്കൊണ്ട ചില നയങ്ങളും മുമ്പ് അവലംബിച്ച ദീര്‍ഘകാല നയങ്ങളുമാണ് കാരണം എന്നിരിക്കെ, അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള മാര്‍ഗ്ഗമാണ് കേന്ദ്ര ഗവണ്‍മെന്റ് ആരായുന്നത്. ചില ചരക്കുകളുടെ കാര്യത്തില്‍ ഉല്‍പാദനവും ഡിമാന്റും തമ്മില്‍ വിടവുണ്ടായിട്ടുണ്ട് എന്നത് ശരിതന്നെ. വിലക്കയറ്റം സൃഷ്ടിക്കുന്നതില്‍ ഊഹക്കച്ചവടത്തിന് പങ്കുണ്ട് എന്ന കാര്യത്തില്‍ കുറച്ചൊക്കെ അഭിപ്രായ ഐക്യം ഉണ്ടായിട്ടുണ്ടെങ്കിലും കൂടുതല്‍ ഉദാരവല്‍കൃതമായ വിപണി നടപടികള്‍ക്കും ഉദാരവല്‍കൃതമായ അവധി വ്യാപാരത്തിനും അതിലുള്ള വലിയ പങ്കിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ അവഗണിക്കുകയാണ്. അതുപോലെതന്നെ ഉല്‍പാദനവും ഡിമാന്റും തമ്മില്‍ വമ്പിച്ച വിടവ് ഉണ്ടാകുന്നതിന് കാരണമായ കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷകദ്രോഹകരമായ ദീര്‍ഘകാല നയങ്ങളെ സംബന്ധിച്ചും വിതരണം കൈകാര്യം ചെയ്യുന്നതില്‍ വരുന്ന പാകപ്പിഴകളെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ്. എന്നു തന്നെയല്ല, സബ്സിഡി കുറയ്ക്കുന്നതിനും പൊതുവിതരണ ശൃംഖലവഴി വിതരണംചെയ്യപ്പെടുന്ന ഭക്ഷ്യധാന്യങ്ങള്‍ ബിപിഎല്‍ വിഭാഗത്തിനുമാത്രമായി പരിമിതപ്പെടുത്തുന്നതിനുമാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധയൂന്നുന്നത്. പൊതുവിതരണ വ്യവസ്ഥ കൂടുതല്‍ ആളുകളിലേക്കും ഇനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് ഒട്ടും താല്‍പര്യം കാണിക്കുന്നതുമില്ല. അതുകൊണ്ട് ഊഹക്കച്ചവടത്തെ നേരിടുന്നതിന് ഒട്ടും പറ്റാത്ത ഒരു സംവിധാനമായി അത് മാറിത്തീര്‍ന്നിരിക്കുന്നു. എപിഎല്‍ വിഭാഗത്തിന് റേഷന്‍ വിതരണംചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്രം അനുവദിക്കുന്നില്ലെന്നും അതുകാരണം പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനുള്ള സംരക്ഷണമാര്‍ഗമായി പൊതുവിതരണ വ്യവസ്ഥയെ ഉപയോഗിക്കുക എന്ന പങ്കിനെ അട്ടിമറിക്കുകയാണെന്നും മിക്ക സംസ്ഥാന ഗവണ്‍മെന്റുകളും ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ഇതൊക്കെയാണ് സ്ഥിതി എന്നിരിക്കെ ഇപ്പോഴത്തെ വിലക്കയറ്റം താല്‍ക്കാലികമാണ്, രൂക്ഷത കുറഞ്ഞിരിക്കുന്നു തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റിന്റെ വാദമുഖങ്ങളെ സംസ്ഥാന ഗവണ്‍മെന്റുകള്‍ അംഗീകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല; പ്രശ്നത്തെ നേരിടുന്നതിനായി കേന്ദ്രം നിര്‍ദ്ദേശിക്ക;ുന്ന നയങ്ങള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റുകള്‍ അംഗീകാരം നല്‍കുന്നതെന്തിനാണെന്നും വ്യക്തമല്ല.

പ്രധാനമന്ത്രി പ്രതീക്ഷിക്കുന്ന വിധത്തില്‍ പ്രശ്നം ഒഴിഞ്ഞുപോകുമെന്നും തോന്നുന്നില്ല. കാരണം ഇറക്കുമതി വര്‍ധിപ്പിച്ച് ഭക്ഷ്യധാന്യ സ്റ്റോക്ക് വര്‍ധിപ്പിക്കാമെന്നാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അതിനാവശ്യമായ വിദേശവിനിമയ കരുതല്‍ധനം അധികമില്ലതാനും. ഇവിടെ രണ്ട് വിഷമതകളാണ് അനുഭവപ്പെടുന്നത്. ഒന്നാമത് റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഈയിടത്തെ നയ വിശകലന പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ പഞ്ചസാര, ഭക്ഷ്യഎണ്ണകള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ ചരക്കുകളുടെ വില ആഗോളനിലവാരത്തില്‍ ഇന്ത്യയിലേതിനേക്കാള്‍ ഏറെ കൂടുതലാണ്. അതിനാല്‍ ആഭ്യന്തരവിപണിയിലെ വില കുറയ്ക്കുന്നതിന് ഇറക്കുമതിയെ ആശ്രയിക്കുക എന്നതിനുള്ള അവസരം വളരെ പരിമിതമാണ്. രണ്ടാമത്, ഇറക്കുമതിയെ അവലംബിക്കാമെങ്കില്‍ത്തന്നെ ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് അത് പൊതു വ്യവസ്ഥയിലൂടെ എത്തിച്ചുകൊടുക്കുന്നതിന് എളുപ്പമല്ല. ന്യായമായ വളര്‍ച്ച കൈവരിക്കുന്ന അവസരത്തില്‍ത്തന്നെ വിലക്കയറ്റം കുറച്ചുകൊണ്ടുവരുന്നതിനുള്ള തങ്ങളുടെ കഴിവില്ലായ്മ മറച്ചുവെയ്ക്കുന്നതിനാണ് വിലക്കയറ്റ വിരുദ്ധ പ്രചാരണങ്ങളിലൂടെ ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ സംബന്ധിച്ചിടത്തോളം ഗവണ്‍മെന്റ് ഇത്രമാത്രം അലംഭാവം കാണിക്കുന്നതെന്തുകൊണ്ട് എന്ന സംശയം സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. അതിനെതിരായി വേണ്ടത്ര വിപുലവും ശക്തവുമായ പ്രതിഷേധം ഉയര്‍ന്നുവരുന്നില്ല എന്നതാണ് ഒരു കാരണം. ഈ അടുത്തകാലംവരെ, വിലക്കയറ്റം രണ്ടക്ക സംഖ്യയിലേക്ക് എത്തുകയാണെങ്കില്‍, അഥവാ അതിലേക്ക് നീങ്ങുകയാണെങ്കില്‍, അതുമതി ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരാനും ഗവണ്‍മെന്റുകള്‍ അട്ടിമറിക്കപ്പെടാനും. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ 20 ശതമാനത്തോടടുത്തുള്ള വിലക്കയറ്റംമൂലം ഉണ്ടാകുന്ന ദുര്‍ബലമായ പ്രതിഷേധപ്രകടനങ്ങള്‍ കേന്ദ്രഗവണ്‍മെന്റിനെ സംബന്ധിച്ചുടത്തോളം ആശ്വാസപ്രദമാണെങ്കിലും ദരിദ്രജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പരിതാപകരമാണ്. പ്രതിഷേധം വേണ്ടവിധത്തില്‍ ഉയര്‍ന്നുവരാത്തതിന് രണ്ട് കാരണങ്ങളുണ്ടെന്നു തോന്നുന്നു. ആദ്യകാലത്ത് ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കാറുണ്ടായിരുന്നത് ബഹളംവെയ്ക്കുന്ന ഇടത്തരക്കാരായിരുന്നു. എന്നാല്‍ ഈ വിഭാഗങ്ങളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്‍തുണ ഇപ്പോള്‍ ഗവണ്‍മെന്റ് നേടിയിരിക്കുന്നു എന്നതാണ് ഒന്നാമത്തെ കാരണം. വളര്‍ച്ചയുടെ നേട്ടങ്ങളില്‍ ഒരുഭാഗം അവര്‍ക്ക് നല്‍കിക്കൊണ്ട് സര്‍ക്കാര്‍, അവരെ സ്വന്തം വരുതിയില്‍ ആക്കിയിരിക്കുന്നു. രാഷ്ട്രീയ ഭൂമിക മാറ്റിവരച്ചേക്കാവുന്നത്ര പ്രധാനമായ അടുത്ത തെരഞ്ഞെടുപ്പ് വളരെ അകലെയായതുകൊണ്ട് വളരെ ഉയര്‍ന്ന വിലക്കയറ്റം നല്‍കുന്ന അവസരത്തെ ഇന്നത്തെ ഗവണ്‍മെന്റിനെതിരായി ഉപയോഗപ്പെടുത്തി, അതിന്റെ മെച്ചം അനുഭവിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ വൈമുഖ്യം കാണിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാരണം.

എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ആവിര്‍ഭവിക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ എണ്ണവും ശക്തിയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍നിന്ന് മുതലെടുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കഴിയണം; മാത്രമല്ല ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളുന്നതിന് കേന്ദ്ര ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കാന്‍ സമ്മര്‍ദ്ദംചെലുത്താനും അവയ്ക്ക് കഴിയണം. ഇന്ധനവിലക്കയറ്റം കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളുടെ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാക്കന്മാരും കോണ്‍ഗ്രസിതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനകത്തും പുറത്തുംവെച്ച് പ്രഖ്യാപിക്കുകയുണ്ടായെങ്കിലും പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളില്‍ പങ്കെടുക്കാനുള്ള അവരുടെ സന്നദ്ധത, കേന്ദ്ര ഗവണ്‍മെന്റിന്റെ കൈകളില്‍കിടന്നു കളിക്കലാണ്. കേന്ദ്രഗവണ്‍മെന്റിന്റെ പ്രതിഫലമില്ലാത്ത ഉപദേശകരായി പ്രവര്‍ത്തിക്കുന്നതിനുപകരം സംസ്ഥാന ഗവണ്‍മെന്റുകള്‍ ചെയ്യേണ്ടത്, ദരിദ്ര ജനവിഭാഗങ്ങളെ വിലക്കയറ്റത്തിന്റെ കെടുതികളില്‍നിന്നു രക്ഷിക്കാന്‍ സ്വന്തം തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ്; ഭാവിയില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയുന്ന നടപടികള്‍ കൈക്കൊള്ളുമെന്ന് ഉറപ്പുവരുത്തുകയാണ്. കേന്ദ്ര ഗവണ്‍മെന്റിനെ വഴിക്കു കൊണ്ടുവരാനുള്ള തങ്ങളുടെ ശ്രമത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരസ്പരം സഹായിക്കാവുന്നതാണ്-അതിനുവേണ്ടി ഒരേപോലെയുള്ള നയങ്ങള്‍ സ്വീകരിക്കാവുന്നതാണ്. സംസ്ഥാനങ്ങളുടെ നടപടികള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് വിഭവങ്ങള്‍ അനുവദിക്കേണ്ടതുമാണ്. തങ്ങളെ അടിച്ചിരുത്തുന്ന കേന്ദ്രത്തിന്റെ യോഗങ്ങളിലും കമ്മിറ്റികളിലും പങ്കെടുക്കുന്നതിനുപകരം സംസ്ഥാന ഗവണ്‍മെന്റുകള്‍ മേല്‍പറഞ്ഞവിധം പ്രവര്‍ത്തിക്കുന്നത് അവരുടെതന്നെ താല്‍പര്യങ്ങള്‍ക്ക് ആവശ്യമായിരിക്കും.

*
സി പി ചന്ദ്രശേഖര്‍ കടപ്പാട്: ചിന്ത വാരിക

11 comments:

വര്‍ക്കേഴ്സ് ഫോറം said...

പണപ്പെരുപ്പത്തേക്കാള്‍ വളര്‍ച്ചയാണ് ഇന്ത്യയുടെ ഒന്നാംനമ്പര്‍ പ്രശ്നം എന്ന് ഇന്ത്യാ ഗവണ്‍മെന്റുതന്നെ സമ്മതിക്കുന്നു. ഭക്ഷ്യപദാര്‍ഥങ്ങളുടെ വിലകള്‍ 18 ശതമാനം എന്ന വാര്‍ഷികനിരക്കില്‍ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ 9-10 ശതമാനം നിരക്കില്‍ വാര്‍ഷിക വളര്‍ച്ച നേടുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രശ്നം അതാണെന്ന് കേന്ദ്രത്തിലുള്ള യുപിഎ ഗവണ്‍മെന്റ് അംഗീകരിക്കാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ വിലകള്‍ കുറച്ചുകൊണ്ടുവരുന്നതിന് അവര്‍ എന്തോ ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നതില്‍ കാര്യമൊന്നുമില്ല. കാരണം പ്രശ്നം കുറെയൊക്കെ ഒഴിവാക്കാന്‍ കഴിയാത്തതാണ്, അല്ലെങ്കില്‍ താല്‍ക്കാലികമാണ്, അതുമല്ലെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റുകളുടെ തെറ്റുകുറ്റങ്ങളുടെ ഫലമാണ്, അതുമല്ലെങ്കില്‍ കേന്ദ്രഗവണ്‍മെന്റിലെ കോണ്‍ഗ്രസ് ഒഴിച്ചുള്ള ഘടകകക്ഷികളുടെ കാര്യക്ഷമതയില്ലായ്മയുടെ ഫലമാണ് എന്ന് പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് തോന്നുന്നു.

*free* views said...

Only criticism no solutions given in the article. It is easy to say whatever center do is wrong. Article seems to be trying to prove that state governments have no role in governance and every wrong is because of the central government.

Solutions for food crisis is to reduce influence of middlemen, reduce speculation (please note speculation is favoring the farmers as he is getting a better price and encourages farming). I think rise in food prices is in a way good so that people understand importance of food security and farming and do not overly depend on service industry for "growth". There is a great need to work on food security, both by central government and state governments, governments should not shy away from doing whatever drastic, unpopular steps needed to encourage farming. Asking again, what steps did Kerala government do to encourage farming and discourage human flow to gulf and service industry? (In my view these steps will be hugely unpopular, but who said left governments should be popular)

Price rise is definitely affecting common man, but I see the positive side of this in encouraging farming (except that the price rise is benefiting the middle men and speculators). Problem with government distribution is inefficiency, is there any way trade unions can help to increase this efficiency, instead of only striking for rights and salary (which is again taxed on common man).

PS: what was the necessity for a general strike in Kerala against gas price hike? In my view subsidising fuel, including kerosene is not benefiting the poor. Most of this is used by the rich and middle class. These subsisdy money should instead be used to directly benefit farmers and poor. If you subsidise fuel people will use it more and inefficiently. (I have no solutions on how to directly encourage, but there should be some way)

Now these are my views and I am not claiming to be an expert in these topics, I perfectly understand that those involved with governments know the practical difficulties.

*free* views said...

When center imports food items to rein in the middlemen, people cry about the poor farmers. When prices rise you complain about how it is impacting the poor. Solution is to decrease influence of middlemen and making sure the benefits go directly to the farmers, atleast that will ensure food supply in future without draining out people to service industry. How can a democratic, foreign investmnent dependant government break rules to control the middlemen? Anything government do has a larger impact on investments (nobody wants to invest in a country in which government dares to make drastic rule). Middle class now understands this and see through the blind criticism. Stop blind criticism and talk objectively balancing both sides of the argument, middle class will appreciate that (if you want them to).

Demand supply has some importance in food prices, but I think governments should think objectively to favor those food items important for long term security and welfare of the masses. Demand supply at times might favor products like rubber at the expense of food items, but governments should act tougher, without worrying about votes to make sure the food security is taken care of. Problem is these steps never wins votes, because these educated people always has influence on the media and create negative feelings against the government.

Instead of criticising center try to give a good governance in Bengal and Kerala, do something about the naxal affected areas to win over the people, stick to your ideology, dont go after the middle class, they crossed over, they just want to live for a day.

Unknown said...

"I think rise in food prices is in a way good so that people.."

See the real politics of so called Godman who is trying to teach and coach Left.His opinion "rise in food prices is in a way good" is the same preach of neo liberals.

"and state governments, governments should not shy away from doing whatever drastic, unpopular steps needed to encourage farming..."

ha,haha..what is your 'drastic' steps ? The policy being practiced in Electricity and Power sector by Delhi,Maharashtra, Madhyapradesh Karnataka etc, and now due those "drastic" steps people (not people like freeviews!!)are without electricity for 15-18 hours a day. To whom and what sort of 'advice' are you providin maan?

"Asking again, what steps did Kerala government do to encourage.."

Do you read Newspapers at least rightwing 'papers' ? In Agriculture sector Central growth is negative and kerala is showing a positive growth index after several decades.

"Price rise is definitely affecting common man, but I see the positive side of this in encouraging farming.."

Are you living on the face of earth or from any other planet? even The capitlaist countries start giving more and more subsidy especially after the worldwide recession. In America this subsidy is known as "aid package" and most of them are being handled by federal government.

"Solution is to decrease influence of middlemen and making sure the .."

What you are talking man ? In Market economy, there bound to be middlemen..Dont talk like Manorama,mathrubhoomi editorial worker.

"Instead of criticising center try to give a good governance in Bengal and Kerala, do something about the naxal affected areas to win over the people, stick to your ideology,.."

You are a joker, or a big fraud. see what you have writeen in the same comment.let me qoute..
"I think rise in food prices is in a way good so that people."
ie, if the LDF would have made any attempt (thanks to Issac) to hike tax,price, you would have commented that "not sticking ideology" or "deviating from ideology" and "communists forgetting poor people" so on..come on man, do you think everybody read you are ignorant like you.

*free* views said...

Freevoice, read carefully.

I said price rise is good in a world which is ignoring farming, IF the money is going to farmers and encouraging farming. But unfortunately it is middle men. YES, in a market economy you cannot ban them, but yes it can be reduced by policy changes, taxes, govt distribution, banning speculative instruments, etc. If you are saying that you cannot do anything in a market economy, then why call yourself communist and ruling. What do you think you can do different from a congress government.

Again your fooling comment about Maharashtra, Gujarat. You are attempting to paint me Right wing, capitalist, Congress man, etc. Hahaha, why are you so afraid. I am not calling myself anything :). But definitely, I am sure what you are, you are a hypocrite, or a six year old. I know you will stop till I am bored and leave from this forum.

Agriculture growth --- Kerala has no agriculture left. A value of 2 when starting from one is 100 % growth. But I appreciate a turnaround.

You are ignorant, go be on the streets, instead of commenting.

Quote:>>>>
"Solution is to decrease influence of middlemen and making sure the .."

What you are talking man ? In Market economy, there bound to be middlemen..Dont talk like Manorama,mathrubhoomi editorial worker.
<<<< Quote end

Middlemen in market economy .. hahahah hiding behind market economy, you coward, no wonder people like you are hunted in Bengal.

Unknown said...

<<<<" If you are saying that you cannot do anything in a market economy, then why call yourself communist and ruling. What do you think you can do different from a congress government.">>>

You are studying in LKG or what ?
Banning speculative 'instrument'? good englishhhh!!.Speculative business and market, right ?
Can a state governmetn ban a speculative business ? and to what extend. The specualtive lottery business by north eastern state was supported by central government and Chidambaram's wife came down to argue in the court for them. Any state government can not do anything with out the help of centre government.
Yes, tate governments can do some thing,like in the budget of Issac. Most of the state government hiked the tax and price of VAT etc, here state government supported common man.

<<<" You are attempting to paint me Right wing, capitalist, Congress man, etc. Hahaha, why are you so afraid. I am not calling myself anything :). But definitely, I am sure what you are, you are a hypocrite,>>>

I dont care whoever, you are. I am not replying personally. Had it been anybody else expressing foolishness, like you I would have replied the same way. There are others in the forum commenting validly with points and oppose or support the posts. I didn't comment them. But those typical fraud comments like you are getting commented.Yes I am afraid of the "calibre" of anti left mongers and 'real' left frauds who are abundantly supported by right wing media.

<<<"Agriculture growth --- Kerala has no agriculture left. A value of 2 when starting from one is 100 % growth. But I appreciate a turnaround.">>>

Did you study social science in 4th standard ? Could you reply me whther India is a state of Kerala or Kerala is a state of India ?
You said Kerala has not left any agriculture.Has India got a flourished agriculture? After decades, India is importing Rice and wheat now. Farmers suicide got terminated in Kerala, and in North India and Maharasthra farmer suicide has become everyday 'business'..poor freeviews about what agriculture you are talking about ? Again in comparison, the farmers and agriculture is better off in kerala comparing to India.

<<"Middlemen in market economy .. hahahah hiding behind market economy, you coward, no wonder people like you are hunted in Bengal">>>

People like me are not going to be hunted, because i am not a worker of any party, but trying to expose frauds like you. then, hunting in Bengal is not a new episode, in 1950s,64,1975-77 thousands and lakhs were hunted. In kerala also thousands were hunted and I know my native place in Kerala, the commus could not even come out in day light, and they are stronger than any party now. its a reality,you like it or not.So dont bluff about hunting.

*free* views said...

Freevoice, you are acting up and showing that you are the protector of left and party.

Speculative instruments - This is correct english and valid market term.

Why do you always put Chidambaram on my shoulder (like Nithyananda, Maharahstra govt, etc) they are not my burden.

If you say that Kerala agriculture sector is going high, I do not have any argument for that. In my view agriculture is suffering in kerala.

I am also a left sympathiser and definitely not a right sympathiser. Criticising left does not make someone right, people normally criticise what they feel most for. I never said I am this or that, I am just expressing what I feel and please note that most of it is similar to what a common man feels. I do that because I believe this forum is read by people who got real influence in left parties and might get an idea on what a common man feels. If forum is a one-sided flow, there is no point, right? If you feel my comments are worthless, you can ignore it because people who read this forum has a minimum intelligence and will see through my empty comments. My problem with your criticism is when you start an argument with "you are a fool, you are ignorant, you are stupid, frog in a well - type of comments" Talk with a minimum respect, even if you feel the other person is a fool. I do not think you are a fool, I just think you make a lot of assumptions about the other person. I have an idea about communism and left politics, and I understand that everybody can have different ideas. if you stop sarcasm and insults and keep your assumptions away, we can talk normally.

Unknown said...

(((Freevoice, you are acting up and showing that you are the protector of left and party.)))

If you feel that way, I am done.

((Why do you always put Chidambaram on my shoulder (like Nithyananda, Maharahstra govt, etc) they are not my burden))

Good question. Let me reply with an exammple. Assume you have got two kids X & Y..X is very wicked, getting, say 25th rank in the class out of total 3o kids. Another one, is better and and getting 5th rank. Still if you abuse, yell, curse the kid Y always, then anybody would argue that X is 'your baby'.

((I do not have any argument for that. In my view agriculture is suffering in kerala)))
Not having an arguement is not a crime on your part, it is because of your twisted 'views' you end up in lack of arguement.

Unknown said...

((I am also a left sympathiser and definitely not a right sympathiser. Criticising left does not make someone right, people normally criticise what they feel most for. I never said I am this or that,)))
sorry, I am compelled to qoute the above reply again. "Let me reply with an exammple. Assume you have got two kids X & Y..X is very wicked, getting, say 25th rank in the class out of total 3o kids. Another one, is better and and getting 5th rank. Still if you abuse, yell, curse the kid Y always, then anybody would argue that X is "your baby".

((I am just expressing what I feel and please note that most of it is similar to what a common man feels))

Hello, sir, talk about yourself, dont be the third rate advocate of "common man"..Tell me who is your 'common man' ?

(((I do not think you are a fool, I just think you make a lot of assumptions about the other person. I have an idea about communism and left politics, and I understand that everybody can have different ideas. if you stop sarcasm )))
whatever, you think about me, It doesnt make any difference. I don't know who are you and I don't want to. I am replying to the points raised by you and to your "pretensions'

*free* views said...

Tell me who is your 'common man' ?

Hahahahahaha --- wait for next election .... hahahahahahhahahahahahahah ........ Karatji had some sense to understand what common man feels and will do in next election. Common man in this context is the common left supporter.

Pothinte cheviyil vedam othiyittu kariyam illa .... i think I should just ignore you. From now on, your comments are ignored !!!!! Say what you want to say and get satisfaction out of it. Bbye

Unknown said...

(((wait for next election .. Karatji had some sense to understand what common man feels and will do in next election. Common man in this context is the common left supporter)))

You are showing anti left hysteria,so talk emotionally.feel pity to you. Hello saaar,the coming election is not end of world and somany elections earlier were also not the end of world. Try to have preliminary idea of parliamentary democracy. Till 1990s congress was single pary ruling the country and their parliamentary seats were upto 460 out of 530. Now anybody claim the same ability/power congress wield? Bjp became worse than congres in 7 years of rule. Now tell me who has to worry more? CPM was out of power in keral from 67 to 1980(long 13 years),in 1988 lost power in Tripura,and came back. So comparing to other parties, Karat need not worry, others were corroded and eroded more. You worry about others and provide free consultancy to them!!!

you are a joker and talk about 'common left supporter'!!!For me third rate right wing coward/undercover is not a 'left common supporter'