Monday, July 21, 2008

ആണവകരാര്‍: 10 തെറ്റിദ്ധാരണകള്‍

ഇന്ത്യ-അമേരിക്ക ആണവകരാറിനെക്കുറിച്ച് പത്ത് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ടെന്ന് മുന്‍ അണുശക്തി കമീഷന്‍ ചെയര്‍മാന്‍ ഡോ. പി കെ അയ്യങ്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. തെറ്റിദ്ധാരണകള്‍ മൂലം എംപിമാരടക്കം നിരവധി പേര്‍ ഇതിനെ പിന്താങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധാരണ 1.

ഇന്ത്യക്ക് ആണവ ഇന്ധനവും റിയാക്ടറുകളും നല്‍കാന്‍ ഇന്ത്യയും അമേരിക്കയുമായുണ്ടാക്കിയ കരാറാണ് ആണവകരാര്‍.

വസ്തുത:

123 കരാര്‍ എന്ന ആണവകരാര്‍ ഇന്ത്യക്ക് യുറേനിയവും റിയാക്ടറുകളും നല്‍കാനുള്ള കരാറല്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ട് ഇന്ത്യയുമായി ആണവസഹകരണത്തിന് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന് കഴിയില്ല. ഈ നിയമത്തില്‍ ഇളവ് വരുത്തിക്കൊടുക്കുകയാണ് ആണവകരാര്‍ ചെയ്യുക. അങ്ങനെയായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായി ആണവ വ്യാപാരം നടത്താന്‍ കഴിയും. എന്നാല്‍, ഇന്ത്യ ഇനി എപ്പോഴെങ്കിലും അണുവായുധപരീക്ഷണം നടത്തിയാല്‍ നിയമത്തിലെ ഇളവ് പിന്‍വലിക്കും.

തെറ്റിദ്ധാരണ 2.

ഇറക്കുമതിചെയ്യുന്ന യുറേനിയത്തിനും റിയാക്ടറുകള്‍ക്കും ചെലവ് കുറവാണ്.

വസ്തുത:

കരാറായാല്‍ യുറേനിയത്തിന്റെയും റിയാക്ടറുകളുടെയും യഥാര്‍ഥ കച്ചവടം നടത്തുന്നത് കമ്പോളശക്തികളായിരിക്കും. വിലകുറഞ്ഞ ആണവഇന്ധനം ലഭിക്കുമെന്ന് ഉറപ്പില്ല. യുറേനിയത്തിന് അന്താരാഷ്ട്രവിപണിയില്‍ വില നാലിരട്ടിയോളമായി. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് ഇനിയും വില ഉയരും. മഹാരാഷ്ട്രയിലെ ധാബോളില്‍ ഇറക്കുമതി ചെയ്ത പവര്‍ പ്ലാന്റുകള്‍ ഉപയോഗിച്ചുള്ള ഊര്‍ജോല്‍പ്പാദനം ലാഭകരമല്ലെന്ന് തെളിഞ്ഞതാണ്.

തെറ്റിദ്ധാരണ 3.

ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തും.

വസ്തുത:

ആണവോര്‍ജം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഊര്‍ജസുരക്ഷയ്ക്ക് അനിവാര്യവുമാണ്. എന്നാല്‍, ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തുന്നതല്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ആണവോര്‍ജത്തേക്കാള്‍ ചെലവേറിയതായിരിക്കും ഇറക്കുമതിചെയ്യുന്ന റിയാക്ടറും ആണവ ഇന്ധനവും ഉപയോഗിച്ചുള്ള ആണവോര്‍ജം. അടുത്ത ദശകങ്ങളില്‍ ആണവോര്‍ജ ഉല്‍പ്പാദനം മൊത്തം ഊര്‍ജോല്‍പ്പാദനത്തിന്റെ ആറ് ശതമാനംവരെയേ ഉണ്ടാകുകയുള്ളൂ.

തെറ്റിദ്ധാരണ 4.

ഇറക്കുമതിചെയ്യുന്ന ഊര്‍ജപ്ലാന്റുകളാണ് ഇന്നത്തെ ഊര്‍ജപ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരം.

വസ്തുത:

ആണവ റിയാക്ടറുകള്‍ വാങ്ങി സ്ഥാപിക്കുന്നതിന് ഏറെസമയം പിടിക്കും. ചൈനയില്‍ സ്ഥാപിച്ച ഫ്രഞ്ച് റിയാക്ടറുകളും കൂടംകുളത്ത് സ്ഥാപിച്ച റഷ്യന്‍ റിയാക്ടറുകളും ഉദാഹരണമാണ്. തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ഏറെ സമയമെടുക്കും വിദേശനിര്‍മിത റിയാക്ടറുകള്‍ സ്ഥാപിക്കാന്‍. എട്ടുവര്‍ഷമെങ്കിലും വേണ്ടിവരും വിദേശ റിയാക്ടറുകളില്‍നിന്ന് ആദ്യഘട്ടം ഊര്‍ജോല്‍പ്പാദനംതുടങ്ങാന്‍.

തെറ്റിദ്ധാരണ 5.

ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ ആണവകരാര്‍ പ്രതികൂലമായി ബാധിക്കില്ല.

വസ്തുത:

യുഎസ് നിയമങ്ങള്‍ക്കും ഹൈഡ് ആക്ടിനും വിധേയമായിരിക്കും കരാര്‍. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവ വ്യാപാരം റദ്ദാകുമെന്ന് ഹൈഡ് ആക്ടില്‍ പറയുന്നുണ്ട്.

തെറ്റിദ്ധാരണ 6.

ഹൈഡ് ആക്ടിന് ബദലായി ഇന്ത്യ ദേശീയനിയമം നിര്‍മിച്ച് നമ്മുടെ തന്ത്രപരമായ ആണവപരിപാടിയെ സംരക്ഷിക്കാം.

വസ്തുത:

ഹൈഡ് ആക്ട് നമുക്ക് ബാധകമല്ലെന്ന് നമ്മള്‍ പറയുന്നതുപോലെ നമ്മുടെ നിയമങ്ങള്‍ അവര്‍ക്കും ബാധകമാകില്ല. നമ്മള്‍ ഒരു നിയമം നിര്‍മ്മിച്ച് ആണവപരീക്ഷണം നടത്തിയാല്‍ അവര്‍ ഹൈഡ് ആക്ട് ചൂണ്ടിക്കാട്ടി എല്ലാ ആണവസംവിധാനവും പിന്‍വലിക്കും.

തെറ്റിദ്ധാരണ7.

ആണവകരാറും സുരക്ഷാമാനദണ്ഡ കരാറും ഇന്ത്യക്ക് ആണവശക്തി എന്ന പദവി നല്‍കും.

വസ്തുത:

2005 ജൂലൈ 18ന് നടന്ന സംയുക്തപ്രസ്താവനയില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും 123 കരാറിലും ഐഎഇഎ സുരക്ഷാകരാറിലും അങ്ങനെ പറയുന്നില്ല.

തെറ്റിദ്ധാരണ 8.

ആണവകരാറില്ലെങ്കില്‍ നമ്മുടെ ആഭ്യന്തര ആണവപദ്ധതിക്കും ആവശ്യമായ യുറേനിയം കിട്ടില്ല.

വസ്തുത:

30 വര്‍ഷത്തേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള യുറേനിയം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 40,000 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ട യുറേനിയം ഇറക്കുമതിചെയ്യാന്‍ കരാര്‍ മൂലം കഴിയുമെന്നാണ് പറയുന്നത്. ഇതിന് ആവശ്യമായ നാല് ലക്ഷം കോടി രൂപയുടെ പത്ത് ശതമാനമുണ്ടെങ്കില്‍ ഇവിടെയുള്ള അസംസ്കൃത യുറേനിയം ഖനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി തോറിയം പദ്ധതി യാഥാര്‍ഥ്യമാകുന്നതുവരെ ആണവോര്‍ജ ഉല്‍പ്പാദനം മെച്ചപ്പെടുത്താം.

തെറ്റിദ്ധാരണ 9.

ഇന്ത്യ ആണവപരീക്ഷണം നടത്തിയാലും ഇന്ധനവിതരണം ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള മാനദണ്ഡ കരാറിന് കഴിയും.

വസ്തുത:

ഐഎഇഎക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അത്തരമൊരു ഉറപ്പും സുരക്ഷാ കരാറിലില്ല. ഇന്ധനലഭ്യത തടസ്സപ്പെട്ടാല്‍ മറ്റേതെങ്കിലും എന്‍എസ്‌ജി ഇതര രാഷ്ട്രത്തില്‍ നിന്ന് യുറേനിയം ഇറക്കുമതിചെയ്യാനുള്ള ഏത് നീക്കത്തെയും എന്‍എസ്‌ജി എതിര്‍ത്ത് തോല്‍പ്പിക്കും.

തെറ്റിദ്ധാരണ10.

ആണവകരാര്‍ ഇന്ത്യയുടെ വിദേശനയത്തില്‍ സ്വാധീനം ചെലുത്തില്ല.

വസ്തുത:

ഹൈഡ് ആക്ട് നിരവധി പ്രശ്നങ്ങളുമായി ആണവകരാറിനെ കൂട്ടിയിണക്കും. ഇറാന്റെ ആണവപരിപാടി അതിലൊന്നാണ്.

***


ഡോ. പി കെ അയ്യങ്കാര്‍ , മുന്‍ അണുശക്തി കമീഷന്‍ ചെയര്‍മാന്‍, കടപ്പാട്: ദേശാഭിമാനി

15 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യ-അമേരിക്ക ആണവകരാറിനെക്കുറിച്ച് പത്ത് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ടെന്ന് മുന്‍ അണുശക്തി കമീഷന്‍ ചെയര്‍മാന്‍ ഡോ. പി കെ അയ്യങ്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. തെറ്റിദ്ധാരണകള്‍ മൂലം എംപിമാരടക്കം നിരവധി പേര്‍ ഇതിനെ പിന്താങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Vivara Vicharam said...

ഈ സംക്ഷിപ്ത വിശദീകരണങ്ങള്‍ ആണവ കരാറിനെ പിന്തുണക്കുന്നവരുടെ വാദങ്ങള്‍ക്കുളള മറുപടിയാകും.ഡോ. പി.കെ.അയ്യന്കാര്‍ക്ക് നന്ദി.

Joker said...

സാധാരണക്കാരന്റെ പോലും സംശയം ദുരീകരിക്കാന്‍ പോന്ന ഈ പോസ്റ്റിന് ആയിരം അഭിവാദ്യങ്ങള്‍.

അനിയന്‍കുട്ടി | aniyankutti said...

ഉപകാരപ്രദമായ പോസ്റ്റ്. :) നന്ദി!

Anonymous said...

ആണവകരാറിണ്റ്റെ പേരില്‍ ഗവണ്‍മെണ്റ്റിനെ താഴെ ഇറക്കാന്‍ മായാവതിയുടെ ചന്തി കഴുകാന്‍ പ്റകാശ്‌ കാരാട്ട്‌ നടക്കുന്നതു കാണുമ്പോള്‍ ലജ്ജ തോന്നുന്നു , എതിറ്‍പ്പെങ്കില്‍ എതിറ്‍ത്തു വോട്ട്‌ ചെയ്യണം എന്തിനു മായവതിയുടെ ഒക്കെ പിറകെ പോകുന്നു, ഒരു കാര്യം തീറ്‍ച്ച അവൈശ്വാസം പരാജയപ്പെടും, ഇനി ആറുമാസം ഇടതു കൂച്ചു വിലങ്ങില്ലാതെ കോണ്‍ഗ്രസിനു ഭരിക്കാം, അമറ്‍ സിംഗും ഷിബു സോറനും മറ്റു എല്ലാ ഈറ്‍ക്കിലി സപ്പോറ്‍ടിംഗ്‌ പാറ്‍ട്ടികളും കൂടി ഇനിയുള്ള ഒരു വര്‍ഷം കട്ടുമുടിക്കും, കാരാട്ടിണ്റ്റെ ചരിത്റപ്രമായ വിഢ്ഢിത്തം യെച്ച്ചൂരിയോ സോമനാഥ ചാറ്ററ്‍ജിയോ ബംഗാള്‍ ലോബിയോ അംഗീകരിക്കുന്നില്ല ഒരു ബാലന്‍ സിംഗ്‌ പവറ്‍ ആയി നിന്ന ഇടതുപക്ഷം ചരിത്റത്തിണ്റ്റെ ചവറ്റുകുട്ടയിലേക്കു ഇതാ പോകുന്നു, ഇനിയൊരിക്കലും ഇത്റ എം പീ മാറ്‍ കിട്ടുകയുമില്ല കേരളത്തില്‍ തന്നെ എത്റ എം പീ മാറ്‍ ജയിക്കും ?

അനില്‍@ബ്ലോഗ് // anil said...

വ്യക്തമായി, ലളിതമായി കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നു. പക്ഷെ ഇതൊന്നും അറിഞ്ഞിട്ടും അറിയാത്തതായി നടിച്ചു പൊട്ടന്‍കളി നടത്തുകയല്ലെ ഭൂരിപക്ഷവും.

Baiju Elikkattoor said...

അരൂഷി, കരിയങ്ങള്‍ വളരെ വ്യക്തമായിട്ടും താന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്നെങ്കില്‍ അങ്ങനെയാകട്ടെ! ഇനി താനൊന്നു കണ്ണടച്ച് നോക്കിയെ ചിലപ്പോള്‍ ലോകം മുഴുവനും ഇരുട്ടാകും!! വിഡ്ഢീ........ മായാവതിയുടെ കാരിയം അവിടെ നില്‍ക്കട്ടെ. താന്‍ പറഞ്ഞപോലെ അവിശ്വാസം പരാജയപ്പെട്ടെക്കും. അപ്പോള്‍ പിന്നെ എല്ലാപേര്‍ക്കും അമേരിക്കയുടെ കഴുകുകയോ പിന്നെ അവര്‍ പറയുന്നതെന്തും ലോകവസനംവരെ സമാധാനമായി ചെയ്യുകയുമാകാമല്ലോ.....! അങ്ങനെ ഓരോ ഇന്ത്യക്കാരനും ആസനത്തിലെ ആലിന്‍െറ തണലിലിരുന്നു സുഖിക്കാം.......!

Anonymous said...

അമേരിക്കക്കരാണ്റ്റെ ചന്തി കഴുകുന്നത്‌ ചൈനക്കരണ്റ്റെ കഴുകുന്നതിനെക്കാള്‍ ഫാറ്‍ ബെറ്ററ്‍, അവിടെ ഒന്നുകില്‍ അഭിപ്റായ സ്വാതന്ത്റ്യം ഉണ്ട്‌ ഈ യിടെ ബുഷ്‌ പ്റസംഗിച്ചപ്പോള്‍ ബഹളം ഉണ്ടക്കിയവരെ പോലീസ്‌ എത്റ മര്യാദയായിട്ടാണു മാറ്റിയതു ബുഷ്‌ പറഞ്ഞതോ അമേരിക്കയില്‍ അഭിപ്റായ സ്വാതന്ത്റ്യം ഉണ്ട്‌ എന്നും, ഇവിടെ പിണറായിയോ എന്തിനു എസ്‌ എഫ്‌ ഐയുടെ രാജേഷോ പ്റസംഗിച്ചപ്പോഴായിരുന്നു എങ്കിലോ പോലീസും ദിഫിയും എച്ചെപ്പൈ ക്കാരനും എല്ലാം കൂടി അവനെ തല്ലിക്കൊന്നേനേ എതോ കാര്യം വ്യ്കതമായി എന്നാ ഈ പറയുന്നേ ഈ അയ്യങ്കാര്‍ ഒരു മാര്‍ക്സിസ്റ്റു സഹയാത്റികന്‍ അല്ലെങ്കില്‍ അഴീക്കോടിനെപോലെ വാറ്റകക്കെടുത്തു വരിയുടച്ച ഒരു ബുജി മുന്‍ ആണവ എന്തോന്നോ ആണല്ലോ ഈ മുന്‍ ആയിപ്പോയത്‌ കോണ്‍ഗ്രസു വന്നിട്ടായിരിക്കും അതിണ്റ്റെ കലിപ്പായിരിക്കും , ഈ അടവൊക്കെ എത്റ കണ്ടു എലിക്കാട്ടൂരേ ഇതു കേരളം ഉണ്ടായപ്പോള്‍ മുതല്‍ നടത്തിവരുന്ന മാറ്‍ക്സിസ്റ്റു ഗീബത്സ്‌ തന്ത്റം അല്ലേ ഒരു പത്തുകൊല്ലം കഴിഞ്ഞു ഈ കരാറ്‍ കാരണം ഇന്ത്യയില്‍ ഉണ്ടാകുന്ന പുരോഗതി ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്കു കാണാം അപ്പോള്‍ മനസ്സിലാകും ഇപ്പോള്‍ ചെയ്യുന്നത്‌ തെറ്റാണെന്നു തെറ്റു ചെയ്യും തിരുത്തും എന്നല്ലാതെ ഏതെങ്ക്ലിം ഒരു ശരി ചെയ്തിട്ടുണ്ടോ മാറ്‍ക്സിസ്റ്റു പാറ്‍ട്ടി ഇന്നു വരെ?

Baiju Elikkattoor said...

അരൂഷി, കഴുകുന്നത് അമേരികാക്കരന്റെയോ ചിനക്കരന്റെയോ അത് താങ്കളുടെ പേര്‍സണല്‍ ചോയ്സ്, ഞാനിടപെടുന്നില്ല! പിന്നെ "അമേരിക്കയില്‍ അഭിപ്രായ സ്വതന്തൃയം ഉണ്ട്" എന്ന് ബുഷ് പറഞ്ഞതു മാത്രമെ താങ്കള്‍ കേട്ടുള്ളൂ! കഴിഞ്ഞ ആറേഴു വര്‍ഷത്തിലധികമായി ബുഷും അമേരിക്കന്‍ ഭരണകൂടവും ഇറാഖിലും, അഫ്ഘനിസ്ഥാനിലും പിന്നെ ലോകത്തിന്റെ പല ഭാഗത്തും കട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ താങ്കള്‍ അറിയുന്നില്ലേ? കണ്ണും കാതും താങ്കളുടെ യഥാ സ്ഥാനത്ത് തെന്നെയനെന്നു വിശ്വസിക്കുന്നു! കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അഫ്ഘാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ ആക്രമണത്തില്‍ മരിച്ച നിരപരാധികളായ സ്ത്രികളും കുഞ്ഞുങ്ങളും എത്ര? ബുഷ് പറഞ്ഞ ഒരു ഒലക്ക മാത്രമെ താങ്കള്‍ കേട്ടുള്ളൂ...!!

Anonymous said...

അരൂഷിയേ..അവിശ്വാസപ്രമേയം അല്ല. വിശ്വാസപ്രമേയമാണവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി. ഒറ്റവരി..തെറ്റായ ഈ വിശ്വാസം കൂടി തിരുത്തുമല്ലോ...

Anonymous said...

If you want to criticize USA, at least go and live there for a day.

binu said...

Baiju,അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള താങ്കളുടെ comment വായിച്ചു. നല്ലതു പോലെ അഭിപ്രായസ്വാതന്ത്ര്യം ഉള്ള ചില രാജ്യങ്ങളുടെ പേരു താഴെ കൊടുക്കുന്നു. ചൈന, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയവ. വേറെയും ചില രാജ്യങ്ങള്‍ ഉണ്ടായിരുന്നു. അഭിപ്രായ സ്വതത്ര്യത്തിന്റെ ആധിക്യം മു‌ലം സ്വന്തം ജനങ്ങളെ മതില് കെട്ടി പാര്‍പ്പിച്ചവര്‍!

Baiju Elikkattoor said...

ബിനു, വിഷയം ഇവിടെ അഭിപ്രായ സ്വാതന്ത്രിയം ആണോ? ആണവകരാറിനെപ്പറ്റിയുള്ള തെറ്റിധാരണകളല്ലേ?

Anonymous said...

Former American pointsman of the Indo-US nuclear deal Nicholas Burns says the 123 Agreement is "absolutely" consistent with the controversial Hyde Act and that US can terminate the pact if India conducted atomic tests.

Burns' latest comments that Hyde Act was binding on India came on the eve of the crucial meeting of the IAEA Board of Governors in Vienna to consider the India-specific nuclear safeguards for approval.

Burns, who stepped down in March and was appointed as a special envoy to US Secretary of State Condoleezza Rice on the deal, also stressed that the US has in place "the right measures to protect" its interests by retaining the right to terminate the agreement.

Burns however said during a panel debate at Brookings institutions it was highly unlikely that India will conduct a nuclear test in future.

The remarks of the former US pointsman to the deal was immediately lapped up by the CPI-M which said it stood vindicated in opposing the deal.

"The utterances of Burns clearly shows that India cannot escape the provisions of the contentious Hyde Act of the US, linking suspension of nuclear fuel supply to future atomic tests by India," CPI politburo member Brinda Karat told reporters in Pune.

"When this agreement was negotiated, it was fully including the 123 Agreement consistent with all provisions of the Hyde Act. And the United States would retain, of course, under our law the right to implement every aspect of the Atomic Energy Act of 1954," Burns said in response to a query on corrective measures.

"What rights would the United States have under a hypothetical if India did x,y or z? All those rights are in place. We have the right to termination if we want to... if it comes to that. It probably would not," Burns said.

Anonymous said...

വാഷിങ്ടണ്‍: അമേരിക്കയുടെ ആഭ്യന്തരനിയമങ്ങള്‍ക്ക് അനുസൃതമായാണ് ഇന്ത്യയുമായി ആണവകരാര്‍ ഉണ്ടാക്കുകയെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം തന്നെ കരാര്‍ പ്രാബല്യത്തിലാക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് ഗൊസാലോ ഗാലിഗോസ് പറഞ്ഞു. കരാര്‍ പഠിക്കാന്‍ യുഎസ് കോഗ്രസ്സിനു വേണ്ടത്ര സമയമില്ലെന്നും അതുകൊണ്ട് ജനുവരി വരെ കരാര്‍ മാറ്റിവയ്ക്കണമെന്നും ഡെമോക്രാറ്റിക് പ്രതിനിധി ഹൊവാര്‍ഡ് ബര്‍മന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് ഗാലിഗോസ് ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ നിയമങ്ങള്‍ക്കകത്തുനിന്നു മാത്രമേ എന്തെങ്കിലും നീക്കം നടത്തുകയുള്ളു. ഇന്ത്യക്കുള്ള ആണവവിതരണ ഗ്രൂപ്പിന്റെ അനുമതി ഹൈഡ് ആക്ടിനെ മറികടന്നാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈഡ് ആക്ട് ഇന്ത്യക്കു ബാധകമാകില്ലെന്നാണ് ഇന്ത്യയിലെ നേതാക്കള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ദേശാഭിമാനി വാര്‍ത്ത