Saturday, April 25, 2009

മതവൈകാരികതയില്‍ പച്ചകുത്തുമ്പോള്‍

കേരളത്തിലെ സാധാരണക്കാരായ മുസ്ളീം ജനതയുടെ സാമൂഹികാവശതകളേയും സാംസ്‌ക്കാരിക സ്വത്വ പ്രശ്‌നങ്ങളെയും നിരുപാധികം അഭിസംബോധന ചെയ്യുവാനും പരിഹരിക്കാനും മുസ്ളീംലീഗ് എന്ന സാമുദായിക രാഷ്‌ട്രീയ പ്രസ്ഥാനം നാളിതുവരെ ഉറുമ്പുനീക്കം പോലും നടത്തിയതായി ചരിത്രവും വര്‍ത്തമാനവും തെളിവു തരുന്നില്ല. മറിച്ച ഒരു ജനതയുടെ മതപരമായ ആധികളെയും പുതിയകളെയും വൈകാരികമായി ആളിക്കത്തിക്കാനും അനന്തരം അധികാരോഹണത്തിന് ഭാരിച്ച ഇന്ധനമാക്കാനും അഞ്ചുനേരവും ഫര്‍ളായും സുന്നത്തായും ശ്രമിച്ചതിനു ലീഗിനെതിരെ പച്ചയായ തെളിവുകള്‍ കൂടിക്കൊണ്ടേയിരിക്കുന്നു.

അധികാരത്തിന്റെ ലഹരി മൂത്ത് സംസം വെള്ള ഊറ്റിക്കുടിക്കുവാന്‍ സാധാരണക്കാരായ വിശ്വാസികളുടെ സഹജമായ മതവാസസകളെയും ഉത്കണ്ഠകളെയും വശപ്പെടുത്തി പള്ളിയിലും തെരുവിലും സമരങ്ങളുടെ കുത്തിബ് റാത്തുബുകളുമായി മുസ്ളീംലീഗ് പ്രകടിപ്പിക്കുന്ന ജന്മദോഷം പച്ചയായ വര്‍ഗ്ഗീയത തന്നെയാണ്. പഴയകാലത്തെ അറബിഭാഷാലീഗിനെ ഖിയാമത്തു നാളുവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മതേതര കേരളത്തെ പ്രാപ്‌തമാക്കുന്നുണ്ട്.

വിമോചനസമരം, അറബിഭാഷാ പ്രക്ഷോഭം, സല്‍മാന്‍ റുഷ്‌ദി വിവാദം, ശരി അത്തു-ഷബാനുകേസ്. സഹവിദ്യാഭ്യാസത്തിനും സ്‌ത്രീസംവരണ ബില്ലിനുമെതിരായ സമരങ്ങള്‍, നാദാപുരം കലാപം, മാറാട് കൂട്ടക്കൊല, പെണ്‍വാണിഭം, പാഠപുസ്‌തകസമരം. അദ്ധ്യാപക വധം, കരുവാക്കുണ്ട് ഫത്വാ, വഖഫ് ബോര്‍ഡ് ചെയര്‍മാനെതിരായുള്ള വ്യക്തിഹത്യ എന്നിങ്ങനെ മലയാളിയുടെ ജനാധിപത്യ മതേതര പാരമ്പര്യത്തെ എതിർത്തവരാണ് മുസ്ളീംലീഗ് എന്ന കാര്യം നാം മറക്കാതിരിക്കുക. മതവിശ്വാസത്തെ പരിചയാക്കി അധികാര രാഷ്ട്രീയത്തിന്റെ പച്ചപ്പില്‍ സ്ഥിരം വിശ്രമസുഖം അനുഭവിക്കാമെന്ന പൂതി മുസ്ളീംലീഗിന് എന്നന്നേക്കുമായി നഷ്ടപ്പെടുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ലീഗിനേറ്റ പരാജയമെന്നു നേരത്തെ നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞാണ്.

മുസ്ളീം ജനതയുടെ വിശ്വാസപരമായ വൈകാരികതയെ ചൂഷണം ചെയ്‌തുവാഴുന്ന തങ്ങളുപ്പാപ്പന്‍മാരുടെ കോട്ടയും കൊട്ടാരവും കേരളത്തില്‍ മലപ്പുറം മണ്ണില്‍ തകര്‍ന്നുപോയി എന്നതുപുരോഗമന ശക്തികളുടെ ഇടപെടലിന്റെ ശുഭകരമായ ഫലസൂചന തന്നെയായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നും വാര്‍ത്തകള്‍ ഇല്ലാതാവുന്നത് ഇങ്ങനെയൊക്കെയാണ്. ശിഹാബ് തങ്ങള്‍ ഊതിയ വെള്ളവും അഹമ്മദ് സാഹിബ് അസമയത്ത് കയറി നിസ്‌ക്കരിച്ച മാറാട് പള്ളിയും മാത്രമല്ല മുസ്ളീം ജനത ഏകപക്ഷിയമായി ഉപേക്ഷിച്ചത്. മുസ്ളീംലീഗ് എന്ന സിന്‍ഡികേറ്റ് സാമുദായിക പ്രസ്ഥാനത്തെക്കൂടിയാണെന്ന് വര്‍ത്തമാനകേരളം ഒട്ടും ഗൃഹരാതുരത്വതമില്ലാതെ തിരിച്ചറിയുന്നുണ്ട്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും മറ്റും എതിരെ മുസ്ളീംലീഗ് നടത്തിയ കുത്തീബ് റാത്തിബ് സമരങ്ങള്‍ കേരള മുസ്ളീം ജനത തന്നെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് നാം കാണുന്നത്.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും നാരായണപ്പണിക്കരുടെയും ഇടതുപക്ഷ വിരുദ്ധ തിട്ടൂരങ്ങള്‍ ആ സമുദായം അവഗണിച്ചതുപോലെ. ക്രൈസ്‌തവ പൌരോഹിത്വത്തിന്റെ സംഘടിത ഇടവക പ്രഖ്യാപനങ്ങളും ഇടയലേഖനങ്ങളും ക്രൈസ്‌തവ വിശ്വാസികള്‍ തള്ളിക്കളഞ്ഞതുപോലെ മുസ്ളീംലീഗിന്റെ വരട്ടു വാദങ്ങളും ശിഹാബ് തങ്ങളുടെ ഓത്തുവചനങ്ങലും കേരളീയ മുസ്ളീം ജനതയും തള്ളിക്കളഞ്ഞിരിക്കുന്നു എന്നുതന്നെയാണ് കേരളത്തിലെ സാമുദായിക ധ്രുവീകരണ ശക്തികള്‍ക്ക് ഏറ്റുകൊണ്ടിരിക്കുന്ന പൊതുജീവിതത്തിലെ തിരിച്ചടികള്‍ വ്യക്തമാക്കുന്നത്.

കോട്ടയും കൊട്ടാരവും നഷ്ടപ്പെട്ട പ്രമാണിമാരുടെ അവസാനത്തെ അടവുകളാണ് സിന്‍ഡിക്കേറ്റ് ലീഗ് ചില മതസംഘടനകളെ മുന്‍നിര്‍ത്തി കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ നിഴല്‍യുദ്ധം തുടരുവാന്‍ നിര്‍ബന്ധിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. മതവൈകാരികതയില്‍ പച്ചകുത്തി രാഷ്‌ട്രീയ നേട്ടമുക്കാന്‍ മുസ്ളീംലീഗ് കൈവിട്ടുകളിച്ചതിന്റെ ജാരഫലമാണ് കേരളത്തില്‍ തിടംവച്ചു വളര്‍ന്ന എന്‍ ഡി എഫ് എന്ന മഹല്ല് പൊലീസ് ഗ്രൂപ്പ് എന്ന വസ്‌തുത ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. നാദാപുരത്തും മാറാടും മഞ്ചേരിയിലും കത്തിക്കാനും ചോരവീഴ്ത്താനും നിരപരാധികളെ വധിക്കാനും മൃതപ്രായമാക്കാനും എന്‍ ഡി എഫിനു കാവലായതും രക്ഷകനായതും അന്നു ഭരണത്തിലായിരുന്ന മുസ്ളീംലീഗും കുഞ്ഞാലിക്കുട്ടിയുമാണെന്ന കാര്യം പകല്‍പോലെ തെളിഞ്ഞതാണ്. പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിക്കുചുറ്റും സുരക്ഷിത് വലയം നെയ്‌തതും. ആദ്യന്തം ഒപ്പും നിന്നതും ഈ മിലിട്ടന്റ് മതസംഘടനയാണെന്നു കൂടി ഓര്‍ക്കുക. കാസര്‍ഗോഡ് മുതൽ മലപ്പുറം വരെയുള്ള മുസ്ളീംലീഗിന്റെ മതവൈകാരിക പടപ്പുറപ്പാടിലും പ്രക്ഷോഭങ്ങളിലെയും മുന്നണിപ്പോരാളികളായി വാളുവീശികലിതുള്ളുന്നതും മറ്റാര് ? സാക്ഷാല്‍ ചെര്‍ക്കുളം അബ്‌ദുള്ള മുതല്‍ കുഞ്ഞാലിക്കുട്ടിവരെയുള്ള ലീഗ് നേതാക്കളുടെ വഴിവിട്ട കളിക്കും പ്രതികാരത്തിനും കൂട്ടിരുന്നതും കൂടെപ്പോയതും ഈ ക്വാട്ടേഷന്‍ ടീമല്ലാതെ മറ്റാര് ?

പാഠപുസ്‌തക സമരകാലത്ത് മലപ്പുറത്ത് കൂട്ടത്തോടെ കത്തിച്ചപ്പോഴും അദ്ധ്യാപകനെ അടിച്ചുകൊന്നപ്പോഴും മുസ്ളീംലീഗ് ജിഹാദിഗ്രുപ്പായി പരകായ പ്രവേശം ചെയ്യുന്നത് കേരളീയര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞ നേര്‍ക്കാഴ്‌ചയാണ്. ഒരേസമയം തീവ്രവാദത്തിന്റെയും മതയാഥാത്ഥിതികത്തിന്റേയും വിയര്‍പ്പും രക്തവും പേറുന്ന മുസ്ളീംലീഗിന്റെ സൈനിക വിഭാഗമായി എന്‍ ഡി എഫ് മാറുന്നതിങ്ങനെയാണ്. കഴിഞ്ഞ തവണ മുസ്ളീംലീഗ് ഭരണത്തിലേറിയ ആദ്യ സമയം തന്നെ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം മൂലം എന്‍ ഡി എഫുകാര്‍ ക്രിമിനല്‍ കേസുകളില്‍ നിന്നും അനായാസം തടിയൂരി പോലീസ് സ്റേഷനില്‍ നിന്നും തലയുയര്‍ത്തിപ്പിടിച്ചു ഇറങ്ങി വരുന്നതും കൂട്ടിന് കുഞ്ഞാലിക്കുട്ടിയുടെയും സംഘത്തിന്റെയും ഒപ്പന ചിത്രവും ചേര്‍ത്ത് മാതൃഭൂമി പത്രത്തില്‍ ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണ്‍ നൽകിയ അര്‍ത്ഥവും മുന്നറിയിപ്പും ഇപ്പോഴും ഓരോര്‍മയാണ്.

ഇന്ന് യൂത്ത് ലീഗിന്റെ ആദര്‍ശ താരം കെ എം ഷാജി തീവ്രവാദത്തിവെതിരായ നിലംതൊടാത്ത വെടിവഴിപാടും അധരവ്യായമവും നടത്തി മതേതര ചന്തയില്‍ ആളാവുമ്പോള്‍ ആരാണ് വിഡ്ഢികളാക്കപ്പെടുന്നത് ?ഒരു നല്ല കലാകാരനും ഗായകനുമായ എം കെ മുനീര്‍ ചെമ്പട എന്ന മലയാള ചിത്രത്തില്‍ പാടി അഭിനയിച്ചതിന്റെ പേരില്‍ സമസ്‌ത സുന്നിയും മുജാഹിദ് പൌരോഹിത്യവും വിമര്‍ശനമുന്നയിച്ചതും ഉടനടി പ്രസ്‌തുത ഗാനരംഗം പടത്തില്‍ നിന്നും വെട്ടിമാറ്റിയതും, കലയും സാഹിത്യവും ചര്‍ച്ച ചെയ്യുന്ന ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചതും മുസ്ളീംലീഗ് എന്ന സാമുദായിക രാഷ്‌ട്രീയ പ്രസ്ഥാനം എത്രത്തോളം മതയാഥാസ്‌തിതികത്വത്തിനു കീഴടങ്ങിയെന്നതിന്റെ സമീപകാല ഉദാഹരണങ്ങളാണ്.

ബാബറി മസ്‌ജിദ് ധ്വംസനത്തിലും വിദേശനയത്തിലെ അമേരിക്കന്‍ ഇസ്രായേല്‍ വിധേയത്വത്തിലും ആണവക്കരാര്‍ പ്രശ്‌നത്തിലും പലസ്‌തീന്‍, ഗാസ ആക്രമണത്തിലും മുസ്ളീംലീഗ് എടുത്ത പ്രതിലോമപരമായ നിലപാട് ഒരു സാമുദായിക പാര്‍ട്ടിയുടെ അധികാരമോഹവുമായി ബന്ധപ്പെട്ട കറ തീര്‍ന്ന ഇരട്ടത്താപ്പിനെ പച്ചക്ക് വെളിപ്പെടുത്തുന്നുണ്ട്. മുസ്ളീം സമുദായത്തിലെ ക്രീമിലറായ ഒരു പിടി സമ്പന്ന വഹാബുമാരുടെ ഇല്ലീഗലായ ആൿടിവിറ്റീസത്തിനുമാത്രം ബദ്ധശ്രദ്ധരായ ലീഗിന് അതുകൊണ്ടുതന്നെ അധികാര കസേരക്കു ക്ഷതമേല്‍പ്പിക്കുന്ന ഒരു നീക്കത്തിനും രാഷ്‌ട്രീയപരമായി ത്രാണിയില്ല. അഹമ്മദ് സാഹിബിന്റെ മന്ത്രി സ്ഥാനത്തേക്കാള്‍ വലുതല്ല ലീഗിന് ഗാസയും ആണവക്കരാറും. അധികാര പ്രമത്തത അമര്‍ന്നിരിക്കുന്ന മുസ്ളീംലീഗിന്റെ ഇത്തരം ഇരട്ടത്താപ്പു നിലപാടുകളെ സെക്കുലറിസത്തിന്റെ സിറപ്പില്‍ മുക്കി ആദര്‍ശവത്ക്കരിക്കുകയും ശ്ളാഘിക്കുകയും ചെയ്യുന്ന സെക്കുലര്‍ മൌലികവാദികളായ എം എന്‍ കാരശ്ശേരിക്കും ഹമീദ് ചേന്ദമംഗലത്തിനും ശിഹാബ് തങ്ങള്‍ എപ്പോഴാണ് മന്ത്രച്ചരട് കെട്ടിയത്? തീവ്രവാദത്തെ തടയിടുന്നത് മുസ്ളീംലീഗാണെന്ന മട്ടില്‍ മുസ്ളീം വര്‍ഗ്ഗീയതയുടെ ആല്‍മരമായ ലീഗിനെ വെള്ളപൂശുമ്പോള്‍ ഇത്തരം ചാനല്‍ പൈങ്കിളി ബുദ്ധിജിവികള്‍ യാഥാര്‍ത്ഥത്തില്‍ മുസ്ളീം ജനതയുടെ പുരോഗമനത്വരയെ മാത്രമല്ല അവഹേളിക്കുന്നത്, മറിച്ച കേരളത്തിലെ മതേതര ജനാധിപത്യ മൂല്യബോധത്തെ ഒന്നടങ്കമാണെന്ന് പറയാതെവയ്യ.

കേരളീയ മുസ്ളീംങ്ങളുടെ സര്‍ഗ്ഗാത്മകവും ജനാധിപത്യപരവുമായ ആവിഷ്‌ക്കാരങ്ങള്‍ക്കും വിശ്വാസപരമായ സ്വയം നവീകരണത്തിനും മതേതരവത്ക്കരണത്തിനും സംഘടിതമായ തടയിടുന്ന പുനരുത്ഥാനശക്തികളുടെ നേതൃത്വമായി മുസ്ളീംലീഗ് അധ:പതിച്ചു കഴിഞ്ഞു. വര്‍ത്തമാന പരിസരത്തില്‍ ലീഗീനെതിരെ ഏതു നീക്കവും മതേതര പുരോഗമന പ്രസ്ഥാനങ്ങളുടെ മാത്രമല്ല, മതന്യൂനപക്ഷങ്ങളുടെ സര്‍ഗാത്മകമായ രാഷ്‌ട്രീയ വികാസത്തിനുകൂടി ഗുണപരമായിതീരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

**
മഹമ്മൂദ് മൂടാടി, കടപ്പാട് :യുവധാര

10 comments:

വര്‍ക്കേഴ്സ് ഫോറം said...

വിമോചനസമരം, അറബിഭാഷാ പ്രക്ഷോഭം, സല്‍മാന്‍ റുഷ്‌ദി വിവാദം, ശരി അത്തു-ഷബാനുകേസ്. സഹവിദ്യാഭ്യാസത്തിനും സ്‌ത്രീസംവരണ ബില്ലിനുമെതിരായ സമരങ്ങള്‍, നാദാപുരം കലാപം, മാറാട് കൂട്ടക്കൊല, പെണ്‍വാണിഭം, പാഠപുസ്‌തകസമരം. അദ്ധ്യാപക വധം, കരുവാക്കുണ്ട് ഫത്വാ, വഖഫ് ബോര്‍ഡ് ചെയര്‍മാനെതിരായുള്ള വ്യക്തിഹത്യ എന്നിങ്ങനെ മലയാളിയുടെ ജനാധിപത്യ മതേതര പാരമ്പര്യത്തെ എതിർത്തവരാണ് മുസ്ളീംലീഗ് എന്ന കാര്യം നാം മറക്കാതിരിക്കുക. മതവിശ്വാസത്തെ പരിചയാക്കി അധികാര രാഷ്ട്രീയത്തിന്റെ പച്ചപ്പില്‍ സ്ഥിരം വിശ്രമസുഖം അനുഭവിക്കാമെന്ന പൂതി മുസ്ളീംലീഗിന് എന്നന്നേക്കുമായി നഷ്ടപ്പെടുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ലീഗിനേറ്റ പരാജയമെന്നു നേരത്തെ നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞാണ്.

ശേഖരന്‍ said...

You were much worried about the plight of Palasteninas. Why are you silent about the plight Tamils in Srilanka? Is it because supporting them would not bring any votes?

പയ്യന്‍സ് said...

തമിഴന്‍മാര്‍ മനുഷ്യര്‍ അല്ലയൊ? മുസ്ലിങ്ള്‍ മാതൃഅഏ അവശത അനുഭവിക്കുന്നവര്ാ ആയി ഭൂമിയിലുള്ളൂ. ഇടതുപക്ഷമേ, നിങ്ങളുടെ കളി എന്തിനുവേണ്ടിയണെന്നു എല്ലാവര്‍ക്കുമറിയാം.

ശേഖരന്‍ said...

Whatever you think, or pinarayis make you think, left front has become a skelton of the past, aligning with fundamentalists for a few votes. they have lost their vision, dreams and wise leaders. It is just like any other party, so what is the need for supporting it. They are more concerned with power and money. For the purpose, they have many groups of fools like workers forum who are still the prisoners of old dreams which are dead. They can not see the truth, because they are afraid to miss the association with a party that was good.

ktahmed mattanur said...

leeginte puratthu keriyappoye lakshiyam manasilaayirunnu falasteenum aannavakaraaru israelum parayunna suhruthe rushiayil ninnu vittupooya kurachu muslim booripaksha pradeshangale kurich abipraayamariyichaal nannayirunnu kirgistaan usbekkisthaan poolullava annatthinu vayimutti paavaadacharadu ayichadum eppooyum athil ninnu valiya maattamonnumillathe munnoottupookunnathumaaya pradeshangal. annum ennum rushiya sampannam thanne samayam ee suhrutthin eppoyengilum otthuvannal
orikkalengilum padikkaan shramikkannam ootaan ullathinaalann chechiniyaye oyivaakaade pidichittathu nammal koyum vayalellaam ....athe athavarudethu thanne aayi .kannuneeroode kadaparanja oru kirgisthaaniyude neenda vishesham kelkuvoolam enikum evide kelpikunna swargam oraagarshanam thanneyaayirunnu padanam neelunnathinanusarichu ee naragam thanneyaanu nallathenn manasilakkaanaavunnu

കുട്ടിആമു said...

പിണ്രായി പറഞു ഗുജറാത്തുകാരന്‍ ഇലക്ഷന് ഓഫീസറെ ഏത്തമിടീച്ച്തു അയാള്‍ മുസ്ലിം ആയതുകൊണ്ടാണെന്ന്‍.എന്തൊരു കണ്ടുപിടുത്തം!!
ഇനി നാളെ പിണരായി പറയും എല്ല ഗുജറാത്തുകരും ബി ജെ പി ആണെന്ന്‍. മറ്റന്നാള്‍ പറയും എല്ലാ ഹിന്ദുക്കളും ബി ജെ പി യാണെന്ന്. നാണം വേണം പിണറായിമാരെ നിങ്ങള്ക്ക്.( ഇനിയിപ്പൊ ഇത്തൃഅയൊക്കെ പറഞാലും എല്ല മുസ്ലിം വോട്ടുകളും കിട്ടുമോ.)

പിണരായിമാര്‍ പറയുന്നത് കേട്ടാല്‍ തോന്നും ലോകത്തിലെ എല്ലാ മുസ്ലിംകളും പീഠിപ്പിക്കപ്പെടുന്നു എന്ന്."അതു കൊണ്ട് രക്ഷകരായി ഞങ്ങളേ ഉള്ളൂ".
നാണം വേണം പിണറായിമാരെ നിങ്ങള്ക്ക്.

Aarushi said...

ഒന്നു ക്ഷമിക്കൂ സഹോദരന്‍മാരെ മേയ്‌ പതിനാറു ഉച്ചവരെ ക്ഷമിക്കൂ കേരളത്തിലെ ജനങ്ങള്‍ എങ്ങിനെ വിധി എഴുതി എന്നു അപ്പോള്‍ അറിയാമല്ലോ അന്ധമായ മദനി പ്റേമം കാരണം ക്റിസ്ത്യാനിയും നായരും ഈഴവനും ഒക്കെ ഇത്തവണ പിണറായിയുടെ നവ മദനിസം എന്ന ആശയ പാപ്പരത്തത്തിനു ശരിക്കു പണി കൊടുത്തു കഴിഞ്ഞു മുസ്ളീങ്ങളോ പൊന്നാനിയിലും മഞ്ചേരിയിലും ആവേശത്തോടെ തോണിക്കു തന്നെ കുത്തി മേയ്‌ പതിനാറിനു ശേഷം മായാവതി അപ്പിയിടുന്നതും കാത്ത്‌ പന്നികുട്ടനെ പോലെ പ്റകശ കാരാട്ട്‌ നില്‍ക്കുന്നത്‌ കാണാം

കോരുഷി said...

ആരുഷി സഗാവിന്റെ ഒരു കാര്യം. യന്ത്രത്തിനകത്തുള്ളതൊക്കെ കണ്ടു പിടിച്ചുകളഞ്ഞല്ലോ..മുടുക്കന്‍ മുടുമുടുക്കന്‍..

Anonymous said...

Sekhharan

You may not be knowing everything. But before branding somebody , please confirm that your allegations are right

pleas see http://pd.cpim.org/2009/0208_pd/02082009_5.htm
Safeguard Tamil Civilians In Sri Lanka

AMJITH said...

ഓ പാവം.. സാരമില്ല കുറെ കഷ്ടപെട്ട് കൂലിയും വാങ്ങി എഴുതിയതല്ലേ,ഇപ്പോള്‍ വെളിവുണ്ടയിട്ടുണ്ടാകും ജനം ആരുടെ കൂടെയാണ്‍ എന്നത്.