Saturday, April 11, 2009

നാളെ കരയാതിരിക്കാന്‍ ഇന്നേ വിവേകികളാകുക

പ്രിയപ്പെട്ട ചങ്ങാതി,
രാഷ്‌ട്രീയമെന്നും തെരഞ്ഞെടുപ്പെന്നും കേള്‍ക്കുമ്പോള്‍ പുച്ഛമാണ് പൊതുവേ.
പക്ഷേ, രാഷ്‌ട്രീയക്കാരുടെ സര്‍ക്കാരുകള്‍ നിര്‍മ്മിക്കുന്ന
നയങ്ങള്‍ക്കും നിയമങ്ങള്‍ക്കുമനുസരിച്ചാണ് നമ്മുടെ ജീവിതം.
രാഷ്‌ട്രീയക്കാര്‍ ഭരണാധികാരികളാകുന്ന പാര്‍ലിമെന്റില്‍
ഒരു ബില്ലു കൊണ്ട് വന്നാല്‍ ബാങ്കുകളെയെല്ലാം ദേശസാല്‍ക്കരിക്കാം.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യബാങ്കാക്കുന്നതും, ലയനം നടപ്പാക്കുന്നതും
പാര്‍ലിമെന്റ് നിയമത്തിലൂടെയാണ്.
വിലക്കയറ്റം സ്വയംഭൂവല്ല, കേന്ദ്രസര്‍ക്കാരിന്റെ നയം മൂലം ഉണ്ടാകുന്നതാണ്.
പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാരല്ലേ?
കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പെന്‍ഷന്‍ഫണ്ട് സ്വകാര്യവത്കരിക്കണമെന്നാണ്.
അതെ, പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ഒരു ജീവിത പരീക്ഷയാണ്.

വിശന്നുപൊരിയുന്ന കടുവയാണ് അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ അവര്‍ക്ക്
ഇന്ത്യയിലെ ബാങ്കിനെ വേണം, ഇന്‍ഷൂറന്‍സിനെ വേണം,
എന്നിട്ടു വേണം വെന്റിലേറ്ററില്‍ കഴിയുന്ന AIG യെയും മറ്റും രക്ഷിക്കാന്‍ !
അമേരിക്കയുടെ ശിങ്കിടിരാജ്യമായി ഇന്ത്യയെ മാറ്റിയാലെ അതു നടക്കൂ.
ജോര്‍ജ് ബുഷിനെ ഷൂസുകൊണ്ടെറിഞ്ഞത്
ആത്മരോഷത്തിന്റെ പ്രകാശനമായിരുന്നു.
പക്ഷേ ഇന്ത്യന്‍ ജനത ബുഷിനെ ലൌ ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ വക്കാലത്ത് !
തീര്‍ന്നില്ല, ഭാരതരത്നം നല്കി ആദരിക്കണമെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി !
അമേരിക്ക ഉത്കണ്ഠയോടെ പരതുകയാണ്.
ആരാണ് ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ പോകുന്നത് !
ബിജെപി യോ, കോണ്‍ഗ്രസ്സോ? രണ്ടായാലും കുഴപ്പമില്ല !!
പക്ഷേ നാലരകൊല്ലം അമേരിക്കയുടെ അന്നംകുടി മുട്ടിച്ച ഇടതുപക്ഷം
നിര്‍ണ്ണായകമാകുന്നത് അവര്‍ സഹിക്കില്ല.
മൂന്നാം മുന്നണി ഒന്നാം മുന്നണിയാകുന്നത് പൊറുക്കാനാവില്ല.
അതുകൊണ്ടാണ് കേരളത്തിലും ബംഗാളിലും
പ്രത്യേക നിരീക്ഷണം; സ്പെഷ്യല്‍ സാമന്തന്മാര്‍ !
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പത്രങ്ങള്‍ വിവരിക്കും പോലെ
ഹോബിയല്ല, മസാലവര്‍ത്തമാനമല്ല,
ജനതാദളിന്റെ സീറ്റോ, മദനിയുടെ വോട്ടോ അല്ല കാര്യം.
ചോദ്യം, നാം അടിമരാജ്യമാകണോ? അഭിമാനരാജ്യമാകണോ?

1991 വരെ ഇന്ത്യയില്‍ അന്തസ്സാര്‍ന്ന ബാങ്കിംഗ് നയമായിരുന്നു.
ആഗോളവത്കരണത്തോടെ ശൈലിമാറി.
എല്ലാ ബാങ്കുകളും “ICICI“കഴുത്തറപ്പന്‍ സംസ്‌ക്കാരത്തിലേയ്ക്ക്” വരണം.
ഇതാണ് കേന്ദ്രസര്‍ക്കാര്‍ തിട്ടൂരം.
അക്കൌണ്ടില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നത് ഭീമമായ തോതിലാണ് !
നാട്ടുകാരോട് സമാധാനം പറയേണ്ടത് ക്ളര്‍ക്കും മാനേജര്‍മാരുമാണ്.
ശാഖകളില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു.
ഉള്ള ജീവനക്കാരെ അടിച്ചുപരത്തുന്നു, വലിച്ചു നീട്ടുന്നു.
ചെറിയ വായ്പക്കാരോട് കരുണ വേണ്ടന്നാണ് ഉത്തരവ് !
ബാങ്കുകളുടെ RAW MATERIAL ആണ് നിക്ഷേപങ്ങള്‍.
പക്ഷേ ഈ പണത്തെ വിദേശികളുടെ ഇന്‍ഷുറന്‍സിലേയ്ക്ക്
കൂട്ടികൊടുക്കുന്ന പണിക്കാണ് വലിയ പ്രോത്സാഹനം.
ഇതൊന്നും ശാഖകളിലെ ജീവനക്കാരുടെ കുഴപ്പംകൊണ്ട് സംഭവിക്കുന്നതല്ല.
ബാങ്ക് ദേശസാത്കരണത്തെ കേന്ദ്രസര്‍ക്കാര്‍ തലകുത്തി നിര്‍ത്തിയതും
വിദേശികള്‍ക്ക് വെഞ്ചാമരം വീശുന്നതുമാണ് ഈ മാരണങ്ങളുടെയൊക്കെ കാരണം.
അന്തരിച്ചുപോയ ശ്രീമതി. ഇന്ദിരാഗാന്ധി തിരിച്ചുവരുമെങ്കില്‍
UPA സര്‍ക്കാരിനെ അവര്‍ ചമ്മട്ടികൊണ്ടടിക്കും.
അന്നും ഇന്നും ദേശസാല്‍ക്കരണത്തെ പിന്തുണച്ചത് ഇടതുപക്ഷം മാത്രം.

നാലരക്കൊല്ലക്കാലം ഇടതുപക്ഷം കേന്ദ്രനയങ്ങള്‍ക്ക് ബ്രേയ്ക്കിട്ടില്ലായിരുന്നെങ്കില്‍
ലോക സാമ്പത്തിക സുനാമിയില്‍ ഇന്ത്യയും ഒലിച്ചുപോയെനേ.
ബാങ്ക് ഓഫ് മധുര, ലോര്‍ഡ് കൃഷ്ണ ബാങ്ക്, ഒക്കെ വിസ്‌മൃതിയിലാണ്ടു.
കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഗതിയും ബാങ്കുലയനങ്ങളുടെ ഭാവിയും
വരാന്‍ പോകുന്ന കേന്ദ്രസര്‍ക്കാരാണ് നിശ്ചയിക്കാന്‍ പോകുന്നത് !
സത്യം കമ്പ്യൂട്ടറില്‍ തല്ക്കാലം ബഞ്ചിലിരിത്തിയിരിക്കുന്ന മക്കളുടെ ജീവിതവും
നിശ്ചയിക്കാന്‍ പോകുന്നത് വരുന്ന കേന്ദ്രസര്‍ക്കാരാണ്.
ജീവനക്കാരെ കാണുമ്പോള്‍ വെളുക്കെ ചിരിച്ച്, പാര്‍ലിമെന്റില്‍ പോയി
തൊഴിലാളിക്കെതിരെ കൈ പൊക്കുന്നവര്‍ വന്നാല്‍ ജീവിതം തുലഞ്ഞതു തന്നെ.

മാധ്യമങ്ങള്‍ തുപ്പുന്ന വൈറസുകള്‍ക്കടിമപ്പെട്ടാല്‍ ജീവിതപരീക്ഷയില്‍ തോല്‍ക്കും
കാരണം മാധ്യമങ്ങള്‍ക്ക് കൃത്യമായ, മൂടിവെയ്ക്കപ്പെടുന്ന രാഷ്‌ട്രീയമുണ്ട്.
സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഒരു ഭാരതീയന്റെ ദുഃഖമേത്? ധാരാളമുണ്ട്.
പക്ഷേ ആഗോളവത്കരണകാലയളവില്‍ 1,78,000 കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു
കര്‍ഷകര്‍ ഒരു തെറ്റും ചെയ്തില്ല.
കണ്ണില്‍ ചോരയില്ലാത്ത കേന്ദ്രനയങ്ങളാണ് മരണകാരണം.
പക്ഷെ മുഖ്യധാരാമാധ്യമങ്ങള്‍ ഈ ക്രൂരതയെ കുറ്റവിചാരണ നടത്തിയില്ല.
പ്രതിപട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ചില്ല. ജനങ്ങളോട് നീതി കാട്ടിയില്ല.
നാടിന്റെ നട്ടെല്ലാണ് പൊതുമേഖല, നട്ടെല്ല് സ്വകാര്യവത്കരിച്ചു; വിദേശിക്കു വിറ്റു.
റേഷനരിക്ക് സബ്‌സിഡി നല്‍കുന്നത് പാതകം!
പക്ഷേ, കോര്‍പ്പറേറ്റുകള്‍ക്കും, വിദേശികള്‍ക്കും സൌജന്യങ്ങളുടെ പെരുമഴ.
ഇന്ത്യയിലെ കോടീശ്വരന്മാര്‍ സ്വിസ്സ് ബാങ്കിലിട്ടിരിക്കുന്ന തുക 94,55,000 കോടി രൂപ
ജനങ്ങളെ ചൂഷണം ചെയ്ത് നാട്ടില്‍ നിന്ന് കടത്തി കൊണ്ടുപോയ പണമാണിത്.
148 ഡോളര്‍ ആഗോളവിലയുള്ളപ്പോള്‍ പെട്രാളിന്റെ വില 52 രൂപ
38 ഡോളര്‍ ആയി ആഗോളവിലകുറഞ്ഞപ്പോള്‍ ഇവിടെ കുറച്ചത് ഓട്ടക്കാലണ.
പക്ഷെ, വിമാന ഇന്ധനവില നിരവധി തവണ വെട്ടികുറച്ചു !
ഇതൊക്കെയല്ലേ കേന്ദ്രസര്‍ക്കാരിനെ തെരഞ്ഞെടുക്കുന്ന സമയത്ത് ചര്‍ച്ചയാകേണ്ടത് !
ജനങ്ങളെ പഠിപ്പിക്കേണ്ട അദ്ധ്യാപകനാണ് മാധ്യമങ്ങള്‍.
പക്ഷെ, മുഖ്യധാരാമാധ്യമങ്ങള്‍ ജനങ്ങളുടെ കണ്ണുകെട്ടുന്നു. കാതുമൂടുന്നു.
അസത്യങ്ങളെ ക്ളോസപ്പിലിട്ട് കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നു
നാടിന്റെ ക്യാന്‍സര്‍ രോഗത്തിനുള്ള വൈദ്യം അവര്‍ പറഞ്ഞു തരുന്നില്ല
പകരം ഇടതുപക്ഷത്തിന്റെ കാലിന്റെ നഖത്തിലെ കാക്കപ്പുള്ളി
മാരകമാണെന്ന് മാളോരെ ഉദ്ബോധിപ്പിക്കുന്നു
ആഗോളവല്ക്കരണനയങ്ങള്‍ തടസ്സമില്ലാതെ
നടത്തികിട്ടുവാനുള്ള ക്വട്ടേഷന്‍ ടീമാണത്രെ മുഖ്യധാരാമാധ്യമങ്ങള്‍ !

അതിനാല്‍ ഞങ്ങള്‍ പറയുന്നു
ആപത്തുകാലത്തെ സഹായിയാണ് യഥാര്‍ത്ഥ ബന്ധു.
49% FDI ആക്കി ഇന്‍ഷുറന്‍സ് ബില്ല് വന്നപ്പോള്‍ ഖദറും കാവിയും ഒറ്റക്കെട്ട്.
തൊഴിലാളിയോടൊപ്പം കൂടാന്‍ ഇടതുപക്ഷമേ ഉണ്ടായുള്ളൂ.
ഒറീസ്സയില്‍ ക്രിസ്‌ത്യാനികള്‍ കഴിയേണ്ടത് കാട്ടിലാണത്രേ !
സഹായഹസ്തവുമായി ചെന്നത് കമ്മ്യൂണിസ്റുകാര്‍ !
സാക്ഷ്യം പറഞ്ഞത് ഒറീസ്സയിലെ ബിഷപ്പാണ്.
ജയിക്കുന്ന വ്യക്തിയല്ല, ആ വ്യക്തിയുടെ രാഷ്‌ട്രീയപാര്‍ട്ടിയുടെ
നിലപാടാണ് പാര്‍ലിമെന്റിലെ ഗണിതശാസ്ത്രം.
വിദേശ നിക്ഷേപകര്‍, സ്വകാര്യ എണ്ണ കമ്പനികള്‍, അംബാനിമാര്‍ -
ഒക്കെ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യാന്‍ കടപ്പെട്ടവരാണ്.
അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. അതിനാല്‍
ചില ഔട്ട് സോഴ്സിംഗ് ഏജന്റുമാരെ അവര്‍ നിയമിച്ചിരിക്കുന്നു.
മാധ്യമങ്ങളാണ് ചീഫ് ഔട്ട് സോഴ്സിംഗ് ഏജന്റ്.

തിരക്കഥയും ഛായഗ്രഹണവും നിര്‍വ്വഹിക്കാന്‍ സാമ്രാജത്വവും വിപ്ളവ വായാടികളും റെഡി.
ഞങ്ങള്‍ സവിനയം സമര്‍പ്പിക്കുന്നു.
കേന്ദ്രസര്‍ക്കാരെന്നാല്‍ മെയിന്‍ സ്വിച്ചാണ്; ജീവിതപരീക്ഷയാണ്.
വോട്ടുചെയ്യുന്നതിനു മുമ്പ് മക്കളെയോര്‍ക്കുക, സ്വന്തം തൊഴിലിനെ ഓര്‍ക്കുക
നാളെ കരയാതിരിക്കാന്‍ ഇന്നേ വിവേകികളാകുക
ഇടതുപക്ഷമെന്നാല്‍ ഹൃദയപക്ഷമാണ്.

*

ലോൿസഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബാങ്ക് ജീവനക്കാരോ‍ട് നടത്തുന്ന അഭ്യർത്ഥന

7 comments:

വര്‍ക്കേഴ്സ് ഫോറം said...

ലോൿസഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബാങ്ക് ജീവനക്കാരോ‍ട് നടത്തുന്ന അഭ്യർത്ഥന

ഒരു പഴയ കമ്മി. said...

കാര്യം ശരി തന്നെ.
പക്ഷെ പിണറായിമാര്‍ അല്ലെ ഇപ്പോള്‍ പാര്‍ടിയെ നയിക്കുന്നത്. മാഫിയകള്‍ അടക്കി വാഴുന്ന പാര്‍ടിയെ എങ്ങിനെ വിശ്വസിക്കും. കേരളത്തില്‍ ഇന്നു നടക്കുന്ന എല്ലാ മാഫിയ ഇടപാടിലും പാര്ട്ടിക്കുമ് ഒരു പങ്കുണ്ട്.പത്തു വര്‍ഷം മുമ്പുണ്ടായിരുന്ന പാര്‍ടിയാണോ ഇപ്പോള്‍ സി.പി.എം. കൊണ്‍ഗ്രസ്സും സി.പി.എമ്മും തമ്മില്‍ എന്തു വ്യത്യാസം. അന്യ സംസ്താന തൊഴിലാഇകളെ പിഴിയുന്ന കാര്യത്തില്‍ രണ്ടു കൂട്ടരും ഒരെ പൊലെയായിരുന്നു.

വിശ്വാസമില്ല, സഖാക്കളെ വിശ്വാസമില്ല.

പുതിയ കമ്മി said...

പഴംകഞി,
നിനക്കു വേറെ പണിയൊന്നുമില്ലെ. ഞങ്ങള്‍ ഇഷ്ടമുള്ളതു ചെയ്യും. പിണരായിയെ പറഞാല്‍ അവന് പടിക്കു പുറത്ത്.
കുറേ കാലം കഷ്ട്ടപ്പെതല്ലേ, ഇനി അവരും കുറച്ചു ഉണ്ടാക്കട്ടെ. പിള്ളാരെ ലണ്ടനിലും ജര്‍്മനിയിലും വിട്ടു പഠിപ്പിക്കട്ടെ. വല്യ കമ്പനിയില്‍ ജോലി വാങ്ങി കൊടുക്കട്ടെ. റിട്ടയര്‍ ആയി വരുംബോള്‍ ഞങ്ങള്‍ അവനെ സെക്രട്ടറി ആക്കും. എന്നിട് അവര് പാവപ്പെട്ട തൊഴിലാളികള്‍ക്കു വേണ്ടി പൃഅവര്‍ത്തിക്കും.

ചെന്നിത്തല് മാരുടെയും പാലാക്കരുടെയും മക്കള്‍ മാതൃഅമ് പഠിച്ചു നന്നായാല് മതിയൊ. ഞങ്ങളുടെ മക്കള്ക്കും വേണ്ടെ ഒരു ഭാവി. അതിനാണ് ലണ്ടനിലെക്കു വിട്ടത്. തനിക്കു കഴിയുമെങ്കില്‍ താനും വിട്ടോ. ഈവിടെയൊന്നും പിള്ളാരെ പഠിപ്പിക്കാന്‍ കൊള്ളുകയില്ലന്നേയു്. sfi ക്കാര്‍ക്ക് കളിച്ചു പഠിക്കാനുള്ളതാ അതൊക്കെ.

പിന്നെ, ഒരു കാര്യം. ഞങ്ങളുടെ സെക്രട്ടറി വലിയ വീട് വെച്ചു, സിങ്ങപ്പൂരില്‍ കമ്പനിയുണ്ട് എന്നൊന്നും പറഞു നടന്നെക്കരുത്.
ആദര്‍ശം പറഞു നേരം കളയാതെ വല്ലതും ഉണ്ടാക്കന്‍ നോക്ക് പഴമ് കഞീ. തിരഞെടുപ്പിന്റെ കാര്യം വിട്ടേക്ക്, വോട് വര്‍ക്കേഴ്സ് ഫോറത്തിനെപ്പോലെ ഉള്ള കിഴങ്ങന്മാര്‍ ഒപ്പിച്ചു തരും.

DEVASSY said...

what BEFI said is correct. but that is not the only issue. It is true that the Contribution of the Left Front in checking the globalisation programmes of the UPA was excellent for four and half years.

when a Keralite syas LDF he means CPM. All other aprties are "eerkil" parties. So the color, behaviour, attitude etc. etc. of CPM plays an importatnt role in the decision of the voters.
1. Open association of CPM leadership with Madani
2. Amassing of wealth by party leaders and workers who do not have any other source of income
3. co-operation with land and sand mafia throughout Kerala.
4. Corruption of the party machinary is disgusting. People with money power have more access to leadership than ordinary workers.
5. Life styles of leaders against the stated principles of the Party.
6. there is nod iifference between congress leaders and COM leaders. Their kids are studying in Amrita or London, (from where do they get money for this) while common man sends his kids to "Sarkar" Schools/Colleges.


Now, the question is , should we vote for a front whose leadership has gone corrupt, who cheats the low level workers continuously, who preachse big ideas but practises something else, just to make sure that the UPA is defeated. The downgradtaion of CPM is its own doing. Sometimes there is feeling among some workers that it is time to part ways.

SO, NO VOTE THIS TIME.

വിദ്യ said...

വര്‍ക്കേഴ്സു് ഫോറം എഴുതിയതു് വായിച്ച മൂന്നു് പേരും പറഞ്ഞതിനെല്ലാമെതിരു്.

വേറാരും വായിച്ചുമില്ല.

അപ്പോള്‍ എഴുത്തും വായനയുമുള്ള മലയാളികളെല്ലാം പിണറായിയും കൂട്ടരും കള്ളന്മാരെന്നാണോ വിചാരിക്കുന്നതു് ?
ആരാ ഇതു് പറഞ്ഞുണ്ടാക്കിയതു് ?
പിണറായിയുടെ മകനു് ലണ്ടനില്‍ പഠിച്ചു കൂടേ ?
കമ്യൂണിസ്റ്റു് കാരുടെ മക്കള്‍ പട്ടിണി കിടക്കണമെന്നാണോ സാറന്മാരു് പറയുന്നതു് ?
നെയ്തുകാരന്റെ മകന്‍ നെയ്തുകാരന്‍ തന്നെ ആയാലേ സാറന്മാര്‍ക്കു് സാറന്മാരായ മക്കളെ വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളു എന്ന പേടിയാണോ ഈ പിണറായി ഭത്സനത്തിനു് പിന്നില്‍ ?
ഇന്ത്യന്‍ ബാങ്കു് പൊളിഞ്ഞാലും വേണ്ടില്ല, AIG ബാക്കിയുണ്ടായാല്‍ മതിയെന്നാണോ ?
ഇങ്ങിനെയും ചിലരുണ്ടാവണമല്ലോ ?
എങ്കിലല്ലേ ലോകം വൈവിധ്യപൂര്‍ണ്ണമാകൂ !
നല്ലതു് വരട്ടെ.

ജനശക്തി said...

കെട്ട കാലത്തിന്റെ മുറിവുകള്‍ എന്ന പോസ്റ്റ് നോക്കുമല്ലോ.

ഒരു റൊമാന്റിക് കമ്യൂണിസ്ട് said...

"അപ്പോള്‍ എഴുത്തും വായനയുമുള്ള മലയാളികളെല്ലാം പിണറായിയും കൂട്ടരും കള്ളന്മാരെന്നാണോ വിചാരിക്കുന്നതു് ?"
എല്ലാരും ഇല്ല. കുറച്ചു പേരെങ്കിലും അങ്ങിനെ കരുതുന്നു. അതില് തെറ്റുമില്ല. അതുപോലെ യാണല്ലൊ പിണരായിമാരുടെ കളികള്‍. ദേവസ്സി പറഞ ചില കാര്യമെങ്കിലും സത്ത്യമല്ലേ. പിണരായിമാര്ക്ക് ധാര്‍മിക ബലം ഇല്ല. കാരണം പ്രവര്‍ത്തികള് അതുപോലെയാണ്.അതുകൊണ്ടു തന്നെ വിശ്വാസ്യതയും ഇല്ല. പിന്നെങ്ങനെ ഞങ്ങള്‍ ഇടതുപക്ഷത്തിനു വോട് ചെയ്യും.

(പിണരായിയുടെ മകന് ലണ്ടനിലും മകള്ക്ക് അമ്രുതയിലുമ് പഠിക്കാം. പക്ഷെ അതിന്റെ ധര്‍മികത, അതു മാതൃഅമെ പ്രശ്നമുള്ളു. SFI ക്കാര്‍ ഇവിടെ സ്വശ്രയ കോള്ളേജുകള്‍ക്കെതിരെ സമരം ചെയത് തല്ലു വാങ്ങുംബോള് മകളെ അമൃഉതയില്‍ വിട്ടത് ശരിയൊ. ശരിയെങ്കില്‍, പിന്നെ ഒന്നും പറയാനില്ല)