Friday, April 10, 2009

കോണ്‍ഗ്രസ്സിനെ വേട്ടയാടുന്ന ഓര്‍മ്മകള്‍

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം അന്നു കേന്ദ്രത്തില്‍ ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിന്റെ അനുഗ്രഹത്തോടെയായിരുന്നെന്നതിന് നിരവധി തെളിവുകള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ചു നടന്ന സ്വതന്ത്ര അന്വേഷണങ്ങളെല്ലാം പ്രതിസ്ഥാനത്തു നിര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയെയും അതിന്റെ ചില നേതാക്കളെയുമായിരുന്നു.

ഇന്ദിരവധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ രാജീവ് ഗാന്ധി കലാപത്തെ പരോക്ഷമായി ന്യായീകരിച്ചുകൊണ്ട് നടത്തിയ പരസ്യപ്രസ്താവന അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മനസ്ഥിതി എത്രമാത്രം ഇടുങ്ങിയതും സാമൂഹ്യവിരുദ്ധവുമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ്. :"വലിയ ഒരു മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുന്നത് സ്വാഭാവികം മാത്രം" ആണെന്നാണ് 1984 നവംബര്‍ 19ന്, കലാപം ഒടുങ്ങി ഏതാണ്ട് രണ്ടാഴ്ച മാത്രം പിന്നിട്ടപ്പോള്‍, ന്യൂദല്‍ഹി ബോട്ട് ക്ലബില്‍ വെച്ച് രാജീവ് ഗാന്ധി പ്രഖ്യാപിച്ചത്. അധികാ‍രം കൈയാളുന്നവരുടെ സംഘടിതമായ ആക്രമണത്തില്‍ സര്‍വവും നഷ്ടപ്പെട്ട ഒരു ജനതയുടെ മുഖത്തു തുപ്പും വിധത്തില്‍ രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശം ഇന്ത്യയിലെ മാത്രമല്ല ലോക ഭരണകൂടങ്ങളുടെത്തന്നെ ചരിത്രത്തിലെ വലിയ അശ്ലീലങ്ങളിലൊന്നായി. അതിന്റെ അലയൊലികള്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്നതിന്റെ ചിത്രങ്ങളാണ് ദേശീയ രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ദിര വധിക്കപ്പെട്ടതിനു പിന്നലെ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി അരങ്ങേറിയത്. നാലു ദിവസം കൊണ്ട്, മൂവായിരത്തോളം സിഖുകാര്‍ വധിക്കപ്പെട്ടു. ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങളെല്ലാം. സിഖ് മതവിശ്വാസികളുടെ വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളുമെല്ലാം തിരഞ്ഞുപിടിച്ച് ചുട്ടെരിക്കപ്പെട്ടു. തലപ്പാവു വെച്ചവരെയെല്ലാം ആക്രമികള്‍ നിരത്തില്‍ വെട്ടിവീഴ്ത്തി. വോട്ടര്‍ പട്ടികയിലെ സിഖു പേരുകള്‍ നോക്കിയായിരുന്നു കലാപകാരികളുടെ പ്രവര്‍ത്തനം. കലാപത്തിനു പിന്നിലെ രാഷ്‌ട്രീയ കുബുദ്ധിയുടെ ഏറ്റവും വലിയ തെളിവും അതു തന്നെയായിരുന്നു.

അക്രമം അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളെടുക്കണമെന്ന് നിരവധി കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടും ആഭ്യന്തരമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു അനങ്ങാപ്പാറനയമാണ് തുടര്‍ന്നത്. പട്ടാളം രംഗത്തിറങ്ങിയെങ്കിലും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയായിരുന്നു. ഡല്‍ഹി പോലീസിലെ ഉന്നതരുടെ അനുമതിയില്ലാതെ വെടിവെയ്ക്കരുതെന്ന് പട്ടാളത്തിന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൈവെള്ളയിലായിരുന്ന പോലീസ് നേതൃത്വം ഒളിച്ചു കളി നടത്തിയതുകൊണ്ട് ഡല്‍ഹി കത്തിയമര്‍ന്ന നാലു ദിവസങ്ങള്‍ നിശബ്‌ദ സാക്ഷികളാകാനേ പട്ടാളക്കാര്‍ക്ക് കഴിഞ്ഞുള്ളൂ.

സ്വന്തം സ്വാധീനമേഖലകളില്‍ കൂടുതല്‍ ആക്രമം നടത്തുക, കൂടുതല്‍ സിഖുകാരെ കൊല്ലുക, അങ്ങനെ നേതൃത്വത്തിന്റെ പ്രീതി പിടിച്ചു പറ്റുക - ഇതായിരുന്നു അന്നു പല കോണ്‍ഗ്രസ് നേതാക്കളും ചെയ്തതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നു. സ്വന്തം മണ്ഡലത്തില്‍ വധിക്കപ്പെട്ട സിഖുകാരുടെ എണ്ണം കുറഞ്ഞുപോയതിന് നേതാക്കള്‍ അണികളെ ശാസിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അങ്ങനെ വാര്‍ത്തകളില്‍ വന്ന ഒരാളാണ് ജഗദീഷ് ടൈറ്റ്ലര്‍. ഇന്ദിര വധിക്കപ്പെടുമ്പോള്‍ ഡല്‍ഹി സദറിലെ എം.പി.യായിരുന്നു ടൈറ്റ്ലര്‍. ടൈറ്റ്ലറെക്കൂടാതെ സജ്ജന്‍ കുമാര്‍, എച്ച്.കെ.എൽ ഭഗത്, ധരംദാസ് ശാസ്‌ത്രി തുടങ്ങിയ പല കോണ്‍ഗ്രസ് നേതാക്കളുടെയും പേരുകള്‍ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവന്നു. 84ലെ കലാപം സംബന്ധിച്ച് അന്വേഷണം നടത്തിയ പല കമ്മീഷനുകളും ഈ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ നല്‍കി.

കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷനുകള്‍ക്ക് സംഭവിച്ച ‘ദുര്‍ഗതി’ തന്നെ അതിലെ കോണ്‍ഗ്രസ് പങ്ക് വിളിച്ചു പറയുന്നതായിരുന്നു. പത്തു കമ്മീഷനുകളാണ് ഇതുവരെ കലാപത്തെക്കുറിച്ച് അന്വേഷിച്ചത്. ആദ്യം അന്വേഷിച്ച വേദ് മാര്‍വ കമ്മീഷനോട് ഇടയ്ക്കു വെച്ച് അന്വേഷണം നിര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് നിയമിക്കപ്പെട്ട മിശ്ര കമ്മീഷന്‍ മുതല്‍ നരുള കമ്മീഷനു വരെ ഇതു തന്നെയായിരുന്നു ഗതി.

അന്വേഷണം പൂര്‍ത്തിയാക്കിയ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ സൌത്ത് ബ്ലോക്കിലെ ഓഫീസില്‍ പൊടിപിടിച്ചു കിടന്നു. കലാപം ആസൂത്രണം ചെയ്യുകയോ അതിനെ ആളിക്കത്തിക്കുകയോ ചെയ്ത ഒരു നേതാവോ കലാപത്തിനു ചൂട്ടുപിടിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനോ ശിക്ഷിക്കപ്പെട്ടില്ല.

ഏറെ ഒച്ചപ്പാടിനൊടുവിലാണ് ടൈറ്റ്ലര്‍ക്കും സജ്ജന്‍ കുമാറിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതു തന്നെ. ഇരുവര്‍ക്കുമെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഒടുവില്‍ അന്വേഷിച്ച ജസ്റ്റിസ് ജി.ടി.നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതാണ്. സി.ബി.ഐ അന്വേഷണത്തില്‍ പക്ഷേ അത് കീഴ്‌മേല്‍ മറിഞ്ഞു. ടൈറ്റ്ലറെ കുറ്റവിമുക്തനാക്കി സി.ബി.ഐ നേരത്തെ ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. ടൈറ്റ്ലര്‍ കലാപത്തിനു നേതൃത്വം കൊടുക്കുന്നതു നേരില്‍ കണ്ടെന്നു പറഞ്ഞ തന്റെ മൊഴിയെടുക്കാന്‍ പോലും സി.ബി.ഐ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി ജസ്‌ബീര്‍ സിംഗ് എന്ന പ്രവാസി രംഗത്തു വന്നതോടെ കോടതി ആ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു. ജസ്‌ബീറിന്റെ മൊഴിയെടുത്തെങ്കിലും പഴയ കണ്ടെത്തലുകള്‍ ആവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടാണ് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ ഇടപെടലുകളുണ്ടെന്ന സംശയത്തെ തള്ളിക്കളയാനാവില്ല.

ടൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതു കൊണ്ട് അനീതിക്കിരയായ ഒരു ജനതയുടെ രോഷത്തില്‍ നിന്ന് കോണ്‍ഗ്രസിനു രക്ഷപ്പെടാനാവില്ല. ഇന്ത്യയുടെ ചരിത്രത്തിനു കളങ്കമേല്‍പ്പിച്ച കിരാതമായ ഭൂതകാലത്തിന്റെ ഓര്‍മകള്‍ അതിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.

*
ജനയുഗം മുഖപ്രസംഗം 2009 ഏപ്രില്‍ 10

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം അന്നു കേന്ദ്രത്തില്‍ ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിന്റെ അനുഗ്രഹത്തോടെയായിരുന്നെന്നതിന് നിരവധി തെളിവുകള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ചു നടന്ന സ്വതന്ത്ര അന്വേഷണങ്ങളെല്ലാം പ്രതിസ്ഥാനത്തു നിര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയെയും അതിന്റെ ചില നേതാക്കളെയുമായിരുന്നു. ഇന്ദിരവധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ രാജീവ് ഗാന്ധി കലാപത്തെ പരോക്ഷമായി ന്യായീകരിച്ചുകൊണ്ട് നടത്തിയ പരസ്യപ്രസ്താവന അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മനസ്ഥിതി എത്രമാത്രം ഇടുങ്ങിയതും സാമൂഹ്യവിരുദ്ധവുമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ്. :വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുന്നത് സ്വാഭാവികം മാത്രം” ആണെന്നാണ് 1984 നവംബര്‍ 19ന്, കലാപം ഒടുങ്ങി ഏതാണ്ട് രണ്ടാഴ്ച മാത്രം പിന്നിട്ടപ്പോള്‍, ന്യൂദല്‍ഹി ബോട്ട് ക്ലബില്‍ വെച്ച് രാജീവ് ഗാന്ധി പ്രഖ്യാപിച്ചത്. അധികാ‍രം കൈയാളുന്നവരുടെ സംഘടിതമായ ആക്രമണത്തില്‍ സര്‍വവും നഷ്ടപ്പെട്ട ഒരു ജനതയുടെ മുഖത്തു തുപ്പും വിധത്തില്‍ രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശം ഇന്ത്യയിലെ മാത്രമല്ല ലോക ഭരണകൂടങ്ങളുടെത്തന്നെ ചരിത്രത്തിലെ വലിയ അശ്ലീലങ്ങളിലൊന്നായി. അതിന്റെ അലയൊലികള്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്നതിന്റെ ചിത്രങ്ങളാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്

*free* views said...

I agree that Congress or rather congress men did a gross mistake. The difference we need to see is that it is not congress agenda to target Sikhs, unlike BJP which openly targets certain communities.

At least I can say that Congress did change and I cannot imagine same thing happening any more.

Violence cannot be justified for any reason. We should never justify any act of violence without thinking what the reason was. This also includes any community reacting to injustice happened to them, because violence breeds more violence.

There are people who said that Mumbai attacks happened because of Gujarat violence. Personally I consider Gujarat massacre as a deep black mark in Indian history, but I will not justify Mumbai attacks with Gujarat Violence.

Let us agree to condemn every violent act without looking at reasons. Because your acceptable reason might be unacceptable to someone else.

Inji Pennu said...

ഇന്ത്യയെ കളങ്കടപ്പെടുത്തിയ ക്രൂരതയാണത്. അതില്‍ സജ്ജങ്കുമാരും ടൈറ്റലറും ‘രക്ഷപ്പെടുമ്പോള്‍’ അധികാരങ്ങളിലിരിക്കുന്നവരുടെ ഹുങ്ക് ഒന്നുകൂടെ പ്രകടമാവുകയാണ് ചെയ്യുന്നത്.

Anonymous said...

ഇലക്ഷന്‍ പ്രമാണിച്ച് ഇടത് പക്ഷക്കാര് ബ്ലോഗിലൂടെ തകര്‍ക്കുകയാണല്ലോ ?

കഷ്ടം തന്നെ. രാഷ്ടീയക്കാര്‍ക്ക് താങ്ങിക്കൊടുക്കുന്ന തരത്തിലുള്ളതല്ലാതെ വേറെ പോസ്റ്റൊന്നും ഇറക്കാനില്ലേ ചേട്ടാ.. ?

നാട്ടുകാരന്‍ said...

നമ്മുടെയൊക്കെ ഒരു വിധി .... അല്ലാതെന്തു പറയാന്‍ !

വര്‍ക്കേഴ്സ് ഫോറം said...

എല്ലാവർക്കും നന്ദി വായനയ്ക്കും അഭിപ്രായങ്ങൾക്കും
ആ ദിവസങ്ങളിൽ പഞ്ചാബിന് പുറത്തു സമാധാന പൂർവം കഴിഞ്ഞിരുന്ന അപൂർവം സ്ഥലങ്ങളിലൊന്ന് കേരളമാണെന്നത് ഓരോ കേരളീയനും അഭിമാനിക്കാവുന്നതാണ്. ഇന്നും, ജാതിയുടേയും മതത്തിന്റേയും മറ്റും പേരിൽ വിവിധ വിഭാഗങ്ങക്കെ തമ്മിലടിപ്പിക്കാൻ ചിലരൊക്കെ ശ്രമിക്കുന്നതിനെതിരെ കണ്ണിലെണ്ണയൊഴിച്ച് കരുതിയിരിക്കുന്നവർ ഉള്ളത് പലർക്കും സുഖിക്കുന്നില്ല.

പ്രിയപ്പെട്ട ഫ്രീ

അക്രമത്തെയും ബലപ്രയോഗത്തെയും കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തോട് പൊതുവിൽ യോജിക്കുന്നു. പക്ഷെ അത് ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമാകരുത് എന്നത് ശ്രദ്ധിക്കണം.

സി പി എമ്മിന്റെ പാർട്ടി പരിപാടിയിൽ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഉദ്ധരിക്കാം, താങ്കൾക്ക് താൽ‌പ്പര്യമുണ്ടാവുമെന്ന് കരുതുന്നു,

7.18 The Communist Party of India (Marxist) strives to achieve the establishment of people's democracy and socialist transformation through peaceful means. By developing a powerful mass revolutionary movement, by combining parliamentary and extra parliamentary forms of struggle, the working class and its allies will try their utmost to overcome the resistance of the forces of reaction and to bring about these transformations through peaceful means. However, it needs always to be borne in mind that the ruling classes never relinquish their power voluntarily. They seek to defy the will of the people and seek to reverse it by lawlessness and violence. It is, therefore, necessary for the revolutionary forces to be vigilant and so orient their work that they can face up to all contingencies, to any twist and turn in the political life of the country.

http://cpim.org/documents/programme.htm#VII

അതുകൊണ്ടാവുമല്ലോ ഗാന്ധിസവും മാക്സിസവും വ്യത്യസ്തമാകുന്നത്
:)