Wednesday, April 8, 2009

വോട്ട് ഒരു സമരായുധമാണ്...

15 കോടി സമ്പന്നരും 100 കോടി സാധാരണക്കാരും ദരിദ്രരുമടങ്ങിയ ഇന്ത്യന്‍ സമൂഹം ഒരു ദേശീയ തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുകയാണ്. സമസ്ത സ്വാതന്ത്ര്യങ്ങളും വെട്ടിവിഴുങ്ങുന്ന15 കോടി അതിസമ്പന്നരും അതൊന്നുമില്ലാത്ത100 കോടി കൂലിയടിമകളുമാണ് സ്വാതന്ത്ര്യത്തിന്റെ 62 ആണ്ടു പിന്നിടുമ്പോഴും ഇന്ത്യയിലുള്ളത്. കഴിഞ്ഞ ഒന്നര വ്യാഴവട്ടമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണം ഇന്ത്യന്‍ സമ്പന്നരെ ആഗോള അതിസമ്പന്നരുടെ ശ്രേണിയിലേക്ക് എത്തിച്ചുവെന്നത് തര്‍ക്കമില്ലാത്ത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മറുപക്ഷം കടുത്ത ചൂഷണത്തില്‍ വെന്തുരുകുകയാണ്. ഈ കഴിഞ്ഞ മാസം പ്രസിദ്ധീകരിക്കപ്പെട്ട 'രഹസ്യ സ്വിസ് ബാങ്ക്' അക്കൌണ്ടുകളിലെ ഇന്ത്യന്‍ സമ്പന്നരുടെ സമ്പാദ്യം കണ്ട് ലോകം മൂക്കത്ത് വിരല്‍ വച്ചുപോയെന്നാണ് ഒരന്താരാഷ്ട്ര മാധ്യമം വിശേഷിപ്പിച്ചത്.. പ്രതിദിനം 12 രൂപ മാത്രം ചെലവഴിക്കാന്‍ ത്രാണിയുള്ള 87% ജനങ്ങളുള്ള ഒരു രാജ്യത്തിന് ഒരു നൂറ്റാണ്ട് കാലത്തോളം സമൃദ്ധമായി ജീവിക്കാനുള്ള പണം സ്വിസ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ കൂട്ടിചേര്‍ത്തു! ഈ ധനത്തിന്റെ മുക്കാല്‍ ഭാഗവും കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കപ്പെട്ടതാണത്രെ! ഇന്ത്യന്‍ ബ്യൂറോക്രസിയിലെ ഉന്നതന്മാര്‍ തുടങ്ങി ബി.ജെ.പി.-കോണ്‍ഗ്രസ്സ് രാഷ്ട്രീയ സംഘടനകളുടെ ദല്ലാള്‍മാരുടേതും, വന്‍കിട വ്യവസായികളുടേതുമാണ് ഈ സമ്പാദ്യങ്ങളെന്ന് ലോകം ഊഹിക്കുന്നു. ഉദാരവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കള്‍ ഇവരാണെന്നു മാത്രമല്ല, അതിന്റെ വക്താക്കളും അവരാണല്ലോ.. ലോകത്തിന് വളരാനും പുരോഗമിക്കാനും ഒരേയൊരു വഴിയേ ഉള്ളൂവെന്നും, അത് കമ്പോളാധിപത്യമാണെന്നും പ്രഖ്യാപിച്ചുകൊണ്ട് പതിനെട്ട് വര്‍ഷമായി അധികാരം പങ്കുവച്ച് കഴിയുന്ന ബി.ജെ.പി. കോണ്‍ഗ്രസ് സംഘടനകള്‍, തകര്‍ന്നു തരിപ്പണമായ കമ്പോളവ്യവസ്ഥയോട് വീണ്ടും വീണ്ടും കൂറുപ്രഖ്യാപിക്കുന്നതിന്റെ കാരണം വേറെന്താണ്..?

തൊഴിലും, വ്യവസായവും, സമൃദ്ധിയും തരുമെന്ന് പ്രഖ്യാപിച്ച ആഗോളമുതലാളിത്തം ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്നത് തകര്‍ച്ചയുടെ പാതാളത്തിലാണ്. മൂലധനത്തിന്റെ ലാഭക്കൊതിക്കും ചൂതാട്ടത്തിനും ലോകത്തെ വിട്ടുകൊടുത്ത ആഗോളവല്‍ക്കരണ നയങ്ങള്‍ 'തിരസ്കരിക്കുന്നതിനാണ്' സമ്പന്ന രാഷ്ട്രങ്ങള്‍ ഇപ്പോള്‍ മത്സരിക്കുന്നത്. എന്നിട്ടും പൊട്ടിപ്പൊളിഞ്ഞ അന്താരാഷ്ട്ര ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ബാങ്കിംഗ് ഭീമന്‍മാര്‍ക്കും ഇവിടെ പരവതാനിവിരിച്ച് കാത്തു നില്‍ക്കുകയാണ് കോണ്‍ഗ്രസ്സുകാര്‍. ഉദാരവല്‍ക്കരണത്തിന്റെ ഇരകളായി 100 കോടി ജനങ്ങള്‍ കടിച്ചൂറപ്പെടുമ്പോള്‍, അതിസമ്പന്നര്‍ക്ക് ഖജനാവ് തന്നെ തുറന്നുകൊടുക്കുകയാണവര്‍.. ഇത്തരമൊരു ദശാസന്ധിയിലാണ് ഇക്കുറി ദേശീയ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട്തന്നെ, ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത ഒരേയൊരു വിഷയത്തിലാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടിവരുന്നത്.

രാഷ്ട്രം പിന്‍തുടരുന്ന ഉദാരവല്‍ക്കരണവും കമ്പോള നയങ്ങളും ഇന്ത്യക്കാവശ്യമുണ്ടോ എന്ന ചോദ്യമാണത്. കമ്പോളത്തിന്റെ ഇരകളെന്ന നിലയില്‍ അതിന് ഉത്തരം പറയാന്‍ ഒരവസരമായി വോട്ടവകാശം ഉപയോഗിക്കുവാന്‍ നമുക്ക് ബാധ്യത ഉണ്ടന്ന് ഞങ്ങള്‍ കരുതുന്നു.. അതിസമ്പന്നരുടെ ക്ളബ്ബിലെ അംഗമല്ലാത്തവരെല്ലാം, അവര്‍ കോണ്‍ഗ്രസിലോ ബി.ജെ.പി.യിലോ അണിചേര്‍ന്നവരായാല്‍പ്പോലും ഈ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറുവാന്‍ കഴിയില്ല. എന്തുകൊണ്ടന്നാല്‍ പ്രതീക്ഷകളുടെ കൊട്ടാരങ്ങള്‍ പണിതുയര്‍ത്തി, വന്‍തുക ബാങ്ക് വായ്പ വാങ്ങിപഠിച്ചിറങ്ങിയ അവരുടെ കൊച്ചുമക്കള്‍ അവരോട് അതാണാവശ്യപ്പെടുന്നത്. തൊഴിലിനും, കൂലിക്കുംവേണ്ടി തെരുവിലലയുന്ന ബിരുദാനന്തര ബിരുദധാരികള്‍ മുതല്‍ മാന്ദ്യം പുറത്തെറിഞ്ഞ ടെക്‍സ്റ്റയില്‍ തൊഴിലാളികളുടെ ദരിദ്ര ശിശുക്കള്‍വരെ, വോട്ടുചെയ്യാന്‍ പോകുന്ന തങ്ങളുടെ അച്ഛനമ്മമാരില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും, ഈ രാഷ്ട്രീയ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.

കമ്പോളത്തിനെതിരായി ഇന്ത്യന്‍ ജനത നടത്തുന്ന അത്തരമൊരു വിധിയെഴുത്ത് സ്വന്തമായൊരു തൊഴിലിനെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തു കൂട്ടി, വറ്റിവരണ്ട നാവുമായി കാത്തിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് നമ്മള്‍ നല്‍കുന്ന ഇളനീരായി പരിണമിക്കും. ലോകത്തെ കീഴടക്കാനിറങ്ങിയ കുത്തകമുതലാളിത്തത്തിന്റെ നെഞ്ചിനുനേരെ ഉയരുന്ന മൂര്‍ച്ചയുള്ള അസ്ത്രമായും അത് എണ്ണപ്പെടും. വോട്ട് ഒരു സമരായുധമാക്കുവാന്‍ ലഭിക്കുന്ന അവസരം ഇങ്ങനെ ഉപയോഗിക്കപ്പെടുമെങ്കില്‍ നമുക്കിനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്...

*

People Against Globalisation

5 comments:

വര്‍ക്കേഴ്സ് ഫോറം said...

15 കോടി സമ്പന്നരും 100 കോടി സാധാരണക്കാരും ദരിദ്രരുമടങ്ങിയ ഇന്ത്യന്‍ സമൂഹം ഒരു ദേശീയ തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുകയാണ്. സമസ്ത സ്വാതന്ത്ര്യങ്ങളും വെട്ടിവിഴുങ്ങുന്ന15 കോടി അതിസമ്പന്നരും അതൊന്നുമില്ലാത്ത100 കോടി കൂലിയടിമകളുമാണ് സ്വാതന്ത്ര്യത്തിന്റെ 62 ആണ്ടു പിന്നിടുമ്പോഴും ഇന്ത്യയിലുള്ളത്. കഴിഞ്ഞ ഒന്നര വ്യാഴവട്ടമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണം ഇന്ത്യന്‍ സമ്പന്നരെ ആഗോള അതിസമ്പന്നരുടെ ശ്രേണിയിലേക്ക് എത്തിച്ചുവെന്നത് തര്‍ക്കമില്ലാത്ത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മറുപക്ഷം കടുത്ത ചൂഷണത്തില്‍ വെന്തുരുകുകയാണ്. ഈ കഴിഞ്ഞ മാസം പ്രസിദ്ധീകരിക്കപ്പെട്ട 'രഹസ്യ സ്വിസ് ബാങ്ക്' അക്കൌണ്ടുകളിലെ ഇന്ത്യന്‍ സമ്പന്നരുടെ സമ്പാദ്യം കണ്ട് ലോകം മൂക്കത്ത് വിരല്‍ വച്ചുപോയെന്നാണ് ഒരന്താരാഷ്ട്ര മാധ്യമം വിശേഷിപ്പിച്ചത്.. പ്രതിദിനം 12 രൂപ മാത്രം ചെലവഴിക്കാന്‍ ത്രാണിയുള്ള 87% ജനങ്ങളുള്ള ഒരു രാജ്യത്തിന് ഒരു നൂറ്റാണ്ട് കാലത്തോളം സമൃദ്ധമായി ജീവിക്കാനുള്ള പണം സ്വിസ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ കൂട്ടിചേര്‍ത്തു! ഈ ധനത്തിന്റെ മുക്കാല്‍ ഭാഗവും കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കപ്പെട്ടതാണത്രെ! ഇന്ത്യന്‍ ബ്യൂറോക്രസിയിലെ ഉന്നതന്മാര്‍ തുടങ്ങി ബി.ജെ.പി.-കോണ്‍ഗ്രസ്സ് രാഷ്ട്രീയ സംഘടനകളുടെ ദല്ലാള്‍മാരുടേതും, വന്‍കിട വ്യവസായികളുടേതുമാണ് ഈ സമ്പാദ്യങ്ങളെന്ന് ലോകം ഊഹിക്കുന്നു.

Izwerdas said...

whatz your suggestion regarding from this article? how can save from this situation?

ഊഹവര്‍മ്മ said...

സി പി ഐ എം നേതാക്കന്മാരെക്കുറിച്ചൂഹിക്കാത്ത ലോകത്തിന്റെ കിരാതമായ പക്ഷപാതിത്തത്തിനെതിരേ ഒരു പൊതുപണിമുടക്ക് നടത്തിയാലോ?

Anonymous said...

"തൊഴിലിനെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തു കൂട്ടി, വറ്റിവരണ്ട നാവുമായി കാത്തിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് .... "

ippozhum visa kitum. nammal udaaramaayi human resources videsamarkettil vilkkuntallo.

nattil thozhil undavanamenkil udaravalkkaranathinethiri kodi pidichchal maathram pora ennum vyavasaayangngale valaran vidanamennum nammal innum padichchittillalo.

padikkunnidam vare videsathth indian yuvathvaththinte budhi pravarththikkatte

Anonymous said...

kadal kadannu poyavarkk vottavakaasam kodukkukayum venda.

vottavakasamillathe samaram cheyyillalo :)