Wednesday, August 25, 2010

ഗ്രന്ഥശാലാ സംഘം മാസിക

ഗ്രന്ഥാലോകം കെട്ടിലും മട്ടിലും കൂടുതല്‍ പുതുമകളോടെ പ്രസിദ്ധീകരിച്ചു തുടങ്ങി. ഗൌരവതരമായ വായന ആഗ്രഹിക്കൂന്നവര്‍ക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട മാസികയായി ഗ്രന്ഥാലോകത്തെ നാം കണ്ടിട്ടുണ്ട്'.

ശ്രീ എസ്.രമേശന്‍ പുതിയ പത്രാധിപര്‍.

ശതാബ്‌ധിയിലെത്തിയ ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നിവരെക്കുറിച്ചുള്ള പതിപ്പുകള്‍ ഇറങ്ങി.അടുത്ത പതിപ്പുകള്‍ ആനന്ദ്, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ ജീവിതവും കാലവും ആസ്‌പദമാക്കി. വാര്‍ഷികവരി സംഖ്യ 200 രൂപ. ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും സമ്മാനമായി അയയ്‌ക്കണമെങ്കില്‍ ഓരോ വരിക്കാര്‍ക്കും 200 രൂപ എന്ന നിരക്കില്‍ ഗ്രന്ഥാലോകം, സ്‌റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ഓഫീസ്, കുറവന്‍ കോണം, തിരുവനന്തപുരം 695 003 എന്ന വിലാസത്തില്‍ ഡി.ഡി ആയോ എം.ഒ. ആയോ വരിസംഖ്യ അയക്കൂക. മാസിക തപാലില്‍ ലഭിക്കൂം.

കവിതയുടെ സൃഷ്‌ടിരഹസ്യം

"വികാരോത്തേജകമായ ചില നിമിഷങ്ങളില്‍, പ്രകടനോല്‍സുകമായ കവിഹൃദയം തരംഗതരളിതമായിച്ചമയുകയും, അവനറിയാതെ തന്നെ അതു തുളുമ്പിത്തുളുമ്പി വാഗ്‌രൂപത്തില്‍ പുറത്തേക്കു പ്രവഹിക്കുകയും ചെയ്യുന്നു. ഒരു യഥാര്‍ഥ കലാകാരന് കലാനിര്‍മിതി ഒരു സ്വപ്‌നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു... അദൃശ്യമായ ഏതോ ഒരു ശക്തി അയാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അങ്ങനെ പ്രവര്‍ത്തിക്കുന്ന അവസരങ്ങളില്‍ അയാള്‍ - അയാളുടെ സത്ത - ആ ശക്തിയുടെ വെറുമൊരു കിങ്കരന്‍ മാത്രം! ആജ്ഞാപിക്കുന്നതെന്തോ, അത് ചെയ്യുന്നു. ഇങ്ങനെ നിശബ്‌ദമായ ഒരാജ്ഞയുടെ ബോധരഹിതമായ ഒരനുസരിക്കലിന് ഒരു യഥാര്‍ഥ കലാകാരന്‍ ഒട്ടുമിക്കപ്പോഴും പാത്രമായിത്തീരും. ആ അദൃശ്യശക്തിയുടെ ആജ്ഞയനുസരിക്കലാണ് അവന്റെ കലാസൃഷ്‌ടി... ശാസ്‌ത്രജ്ഞന്മാരോ നിരൂപകന്മാരോ എന്തുതന്നെ പറഞ്ഞാലും, എന്റെ അനുഭവം ഒരിക്കലും എന്റെ അനുഭവമായിത്തീരാതിരിക്കുകയില്ല. ഞാന്‍ പലപ്പോഴും കവിതയെഴുതിയിട്ടുണ്ട്; ചിലപ്പോള്‍ കവിത എഴുതിപ്പോയിട്ടുണ്ട്. ഇവയില്‍ രണ്ടാമത്തേതു സംഭവിച്ചിട്ടുള്ള അവസരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ മറന്നിരുന്നു. ഞാന്‍ മുന്‍കൂട്ടി ചിന്തിച്ചിട്ടില്ല; വൃത്തനിര്‍ണയം ചെയ്‌തിട്ടില്ല... ആകസ്മികമായി എന്നില്‍ എവിടെനിന്നോ ഒരു മിന്നല്‍! ഞാന്‍ എഴുതുകയാണ്. വായിക്കുമ്പോള്‍ അതിനു വൃത്തമുണ്ട്... കവിത താനേയങ്ങനെ എഴുതിപ്പോകുന്ന അവസരത്തില്‍ എന്റെ ഹൃദയം സംഗീതസമ്പൂര്‍ണമായിരുന്നു. ആ സംഗീതം പോലെ മറ്റൊന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഞാനതില്‍ താണുമുങ്ങി നീന്തിപ്പുളച്ചുപോകും... ചിലപ്പോള്‍ ഒരു കവിത എഴുതി വരുമ്പോളായിരിക്കും ആ എഴുതിപ്പോകല്‍ ഉണ്ടാകുക. പകുതിയോളം എത്തിക്കാണും; അപ്പോഴാണ് ആ മിന്നലിന്റെ ഉദയം. പിന്നെ എനിക്കു ക്ളേശമില്ല..."

തന്റെ കാവ്യസൃഷ്‌ടിയുടെ രഹസ്യത്തെക്കുറിച്ച് ചങ്ങമ്പുഴ 'സുധാംഗദ' എന്ന കൃതിയില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം. ചങ്ങമ്പുഴയുടെ ജന്മശതാബ്‌ദിവര്‍ഷത്തില്‍ പുറത്തുവരുന്ന ഗ്രന്ഥാലോകത്തില്‍ പ്രൊഫ. എം.കെ. സാനു നിരൂപണം ചെയ്യുന്നത് ഈ സൃഷ്‌ടിരഹസ്യത്തിന്റെ യുക്തിയെയാണ്. പഠിക്കാനും പഠിപ്പിക്കാനുംവേണ്ടി മലയാളത്തിന്റെ മഹാഭാഗ്യമായ ചങ്ങമ്പുഴയെ വിവിധദിശകളില്‍നിന്ന് നോക്കിക്കാണുകയാണ് തുടര്‍ന്നുള്ള ലേഖനങ്ങളില്‍. ചങ്ങമ്പുഴക്കവിതകള്‍ അട്ടിമറിച്ച കേരളീയ കാവ്യാസ്വാദനത്തിന്റെ പഴയനാളുകള്‍ക്കുപകരം ഉണ്ടായ വസന്തോല്‍സവവും കവികളുടെ പെടുമരണങ്ങളും കൃത്യമായി അപഗ്രഥിക്കപ്പെടാന്‍ കൂടി വന്നതാണ് ഈ ശതാബ്‌ദി.

എസ്. രമേശന്‍
പത്രാധിപര്‍

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഗ്രന്ഥാലോകം കെട്ടിലും മട്ടിലും കൂടുതല്‍ പുതുമകളോടെ പ്രസിദ്ധീകരിച്ചു തുടങ്ങി. ഗൌരവതരമായ വായന ആഗ്രഹിക്കൂന്നവര്‍ക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട മാസികയായി ഗ്രന്ഥാലോകത്തെ നാം കണ്ടിട്ടുണ്ട്'.

ശ്രീ എസ്.രമേശന്‍ പുതിയ പത്രാധിപര്‍.

ശതാബ്‌ധിയിലെത്തിയ ചങ്ങമ്പുഴ, വൈലോപ്പിള്ളി എന്നിവരെക്കുറിച്ചുള്ള പതിപ്പുകള്‍ ഇറങ്ങി.അടുത്ത പതിപ്പുകള്‍ ആനന്ദ്, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ ജീവിതവും കാലവും ആസ്‌പദമാക്കി. വാര്‍ഷികവരി സംഖ്യ 200 രൂപ. ബന്ധുക്കള്‍ക്കും മിത്രങ്ങള്‍ക്കും സമ്മാനമായി അയയ്‌ക്കണമെങ്കില്‍ ഓരോ വരിക്കാര്‍ക്കും 200 രൂപ എന്ന നിരക്കില്‍ ഗ്രന്ഥാലോകം, സ്‌റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ഓഫീസ്, കുറവന്‍ കോണം, തിരുവനന്തപുരം 695 003 എന്ന വിലാസത്തില്‍ ഡി.ഡി ആയോ എം.ഒ. ആയോ വരിസംഖ്യ അയക്കൂക. മാസിക തപാലില്‍ ലഭിക്കൂം.

നന്ദിനിക്കുട്ടീസ്... said...

ഗ്രന്ധലോകം മാസികക്ക് എല്ലാ ആശംസകളും...

keraladasanunni said...

മാസികക്ക് എല്ലാവിധ ആശംസകളും.

വി.എം.രാജമോഹന്‍ said...

എന്നും മലയാളത്തിനു മുതല്‍ക്കൂട്ടാണ് ഗ്രന്ഥാലോകം മാസിക.പുതിയ പത്രാധിപര്‍ക്ക് ആശംസകള്‍

PCmohanan said...

നല്ല തെളിമയുളള മാസിക.വായനക്കാർ ഏറെയുണ്ടങ്കിലും രചനകൾ കുത്തിത്തിരുകാത്ത പ്രസിദ്ധീകരണം.

ആശംസകൾ