മാധ്യമങ്ങള്‍ സാമൂഹ്യജീവിതത്തില്‍ ചെലുത്തുന്ന ദുഃസ്വാധീനത്തെക്കുറിച്ചും അവര്‍ ഏറ്റെടുക്കുന്ന രാഷ്‌ട്രീയ അജന്‍ഡകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ കേരളത്തിലിപ്പോള്‍ സജീവമാണ്. അതിനിടയിലാണ് 'ഇന്ത്യാവിഷന്‍' ചാനലിന്റെ വാര്‍ത്താ അവതാരകനും ചീഫ് എൿസിക്യൂട്ടിവുമായിരുന്ന എം വി നികേഷ്‌കുമാറിന്റെ അഭിമുഖം 'മാതൃഭൂമി വാരിക' പ്രസിദ്ധീകരിച്ചത്.
'ഇന്ത്യാവിഷന്‍' കേരളത്തിലെ മാധ്യമരംഗത്ത് വലിയ വിപ്ളവമുണ്ടാക്കിയെന്നാണ് ഈയിടെ ആ സ്ഥാപനത്തില്‍നിന്ന് പുറത്തുവന്ന നികേഷ്‌കുമാറിന്റെ അവകാശവാദം. ടെലിവിഷന്‍ ചാനലുകള്‍ മാധ്യമരംഗത്ത് വലിയ മാറ്റമുണ്ടാക്കി എന്നതില്‍ തര്‍ക്കമില്ല. നമ്മുടെ വാര്‍ത്താസങ്കല്‍പ്പത്തെതന്നെ അതു മാറ്റിമറിച്ചു. അതൊന്നും ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയില്ല. എന്നാല്‍ ദൃശ്യമാധ്യമ രംഗത്ത് ഇന്ത്യാവിഷന്‍ നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള അവകാശവാദം, മാധ്യമരംഗം ഗൌരവമായി നിരീക്ഷിക്കുന്ന ആരിലും പരിഹാസമാണുണ്ടാക്കുക.
നികേഷ്‌കുമാര്‍ മാതൃഭൂമി വാരികക്ക് നല്‍കിയ ആത്മപ്രശംസാ പ്രധാനമായ അഭിമുഖത്തില്‍നിന്ന്: "2003-ല്‍ ഇന്ത്യാവിഷന്‍ തുടങ്ങുമ്പോള്‍, എല്ലാ വാര്‍ത്തകളും എല്ലാവരും കൊടുക്കും എന്ന സ്ഥിതി ഉണ്ടായിരുന്നില്ല. ഇന്ത്യാവിഷന്‍ ആ ചട്ടക്കൂട് അടിച്ചുടച്ചു. ന്യൂസ് ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വാര്‍ത്തകള്‍ തമസ്‌ക്കരിക്കാന്‍ വയ്യാത്ത അവസ്ഥ ഇന്ത്യാവിഷന്‍ സൃഷ്‌ടിച്ചു''.
പുതിയ ചാനല്‍ തുടങ്ങാനാണ് താന്‍ ഇന്ത്യാവിഷന്‍ വിട്ടതെന്ന് അവകാശപ്പെടുന്ന അദ്ദേഹം തന്റെ മാധ്യമസ്വപ്‌നം 'മാതൃഭൂമി'യുമായി പങ്കുവെക്കുന്നുണ്ട്. അതിങ്ങനെ: "അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കായിരിക്കും ഊന്നല്‍. ഭൂമി പ്രശ്‌നം, പരിസ്ഥിതി പ്രശ്‌നം, പ്രോ ഡവലപ്‌മെന്റ് (വികസനത്തിന് അനുകൂലം എന്ന് ),അഴിമതിക്കെതിരെ കുരിശുയുദ്ധം എന്നിവയായിരിക്കും അതിന്റെ (പുതിയ ചാനലിന്റെ) രാഷ്‌ട്രീയം. പരിസ്ഥിതി വിഷയങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ ടിവിക്കേ കഴിയൂ. വെള്ളക്കടലാസിലെ കറുത്ത അക്ഷരങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും? പരിസ്ഥിതിക്ക് 30 ശതമാനം സ്ഥലം മാറ്റിവെക്കും. പിന്നെ അഴിമതിക്കാരെ പിടികൂടാന്‍ റിയാലിറ്റി ഷോ നടത്തും. അതോടെ അഴിമതിക്കാര്‍ വിറച്ചു ജീവിക്കുന്ന സ്ഥിതിയുണ്ടാകും''.
ഈ ടിവിക്കാരന്റെ വാദങ്ങളിലെ പൊള്ളത്തരവും കാപട്യവും മാധ്യമരംഗത്തെക്കുറിച്ചുളള ശിശുസഹജമായ കാഴ്‌ചപ്പാടും അജ്ഞതയും ആരെങ്കിലും ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ അതു മാധ്യമചരിത്രത്തോട് ചെയ്യുന്ന വലിയ അപരാധമായിരിക്കും. മൂല്യശോഷണം എല്ലാ രംഗത്തുമുണ്ട്. എന്നാല്‍ അത് ഏറ്റവുമധികം ബാധിച്ചത് നമ്മുടെ മാധ്യമങ്ങളെയാണെന്ന് കാണാന്‍ പ്രയാസമില്ല. സ്വഭാവഹത്യ അടുത്തകാലത്ത് കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന അജന്‍ഡയായി. അതില്‍ ഇന്ത്യാവിഷന്‍ കഴിഞ്ഞ ഏഴുവര്‍ഷം വഹിച്ച പങ്ക് നിര്‍ണായകമാണ്. മലയാളത്തിലെ ദൃശ്യമാധ്യമരംഗം മലീമസമാക്കുന്നതില്‍ വഹിച്ച പങ്കിന്റെ പേരിലാകണം ഇന്ത്യാവിഷന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
ഗൌരവമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമമാണ് ഇന്ത്യാവിഷന്‍ എന്ന് ആരും ഇതുവരെ അവകാശപ്പെട്ടിട്ടില്ല. ഇല്ലാത്ത പ്രശ്‌നങ്ങള്‍ പൊക്കിക്കൊണ്ടുവന്ന് ചര്‍ച്ച ചെയ്യാനാണ് ആ ചാനല്‍ എന്നും ശ്രദ്ധിച്ചത്. വിലക്കയറ്റം, വര്‍ധിച്ചുവരുന്ന ജാതി-മത ചിന്തകള്‍, വര്‍ഗീയത, തീവ്രവാദം, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കൊള്ള മുതലായ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ ഈ ചാനലിന് സമയമുണ്ടായിരുന്നില്ല. രാഷ്‌ട്രീയത്തില്‍ എന്തു വൃത്തികേടുമാവാം എന്ന് വിശ്വസിക്കുന്ന പി സി ജോര്‍ജ്, ബ്ളാക് മെയില്‍ പത്രപ്രവര്‍ത്തനത്തിലൂടെ കുപ്രസിദ്ധി നേടിയ ക്രൈം നന്ദകുമാര്‍, രാഷ്‌ട്രീയ-പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ മറവില്‍ തേജോവധം തൊഴിലാക്കിയ സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവര്‍ക്ക് സായാഹ്നങ്ങളില്‍ കയറിയിരുന്ന് എതിരാളികളെ ആക്ഷേപിക്കാനുള്ള സ്ഥിരം വേദിയാക്കി ഇന്ത്യാവിഷനെ മാറ്റിയതാണ് അതിന്റെ തലപ്പത്തുണ്ടായിരുന്നവരുടെ മുഖ്യസംഭാവന.
മുതല്‍മുടക്കുന്നവന്റെ താല്‍പര്യം ഏതു മാധ്യമത്തിലും പ്രതിഫലിക്കും. പ്രതിഫലിക്കാതെ വയ്യ. വലതുപക്ഷ-പ്രതിലോമ ശക്തികളുടെ മുതല്‍മുടക്കുള്ള ഇന്ത്യാവിഷന്‍, സിപിഐ എം വിരുദ്ധ മാധ്യമ സിന്‍ഡിക്കേറ്റിലെ പ്രധാന കണ്ണിയായി മാറിയതില്‍ അത്ഭുതമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്കാലത്ത് ഗൌരവമോ പ്രസക്തമോ ആയ വിഷയങ്ങളൊന്നും ഇന്ത്യാവിഷന്‍ ചര്‍ച്ച ചെയ്‌തിട്ടില്ല. ഗൌരവമായ വിഷയങ്ങളില്‍നിന്ന് മലയാളിസമൂഹത്തെ മാറ്റിനിര്‍ത്താന്‍ മാധ്യമങ്ങള്‍ പൊതുവെ ശ്രമിച്ചപ്പോള്‍ അതിന്റെ മുന്നില്‍നിന്നു ഇന്ത്യാവിഷന്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 23 ദിവസം അബ്‌ദുള്‍നാസര്‍ മഅ്ദനിയായിരുന്നു ഇന്ത്യാവിഷനിലെ മുഖ്യവാര്‍ത്ത. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പുതുതായൊന്നും സംഭവിച്ചില്ലെങ്കിലും ഒരാഴ്‌ച അതാണ് അവര്‍ പ്രധാനമായും ചര്‍ച്ച ചെയ്‌തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഈ പ്രശ്‌നങ്ങളൊക്കെ അപ്രത്യക്ഷമാവുകയും ചെയ്‌തു.
വാര്‍ത്തകള്‍ തമസ്‌ക്കരിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയാത്ത സാഹചര്യം ഇന്ത്യാവിഷന്‍ സൃഷ്‌ടിച്ചുവെന്ന വാദം വല്ലാത്തൊരു തമാശയാണ്. ഇന്ത്യാവിഷന്‍ ചെയര്‍മാനും മുസ്ളിംലീഗ് നേതാവും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ എം കെ മുനീറിനെതിരെ വന്ന ചെക്കുകേസുകളെല്ലാം ഇന്ത്യാവിഷന്‍ ഒളിപ്പിച്ചു. മുനീറിനെതിരായ വിജിലന്‍സ് കേസുകള്‍ തമസ്‌ക്കരിച്ചു. ഇന്ത്യാവിഷനിലെ ഓഹരി ഉടമകള്‍ ഉണ്ടാക്കിയ സേവ് ഇന്ത്യാവിഷന്റെ വാര്‍ത്തകള്‍ ഒന്നും കൊടുത്തില്ല. കേരളത്തില്‍ ഭരണരംഗത്ത് സമാനതകളില്ലാത്ത അഴിമതിയാണ് യുഡിഎഫ് ഗവണ്‍മെന്റിന്റെ (2001-2006) കാലത്ത് നടന്നത്. എല്ലാം തമസ്‌ക്കരിച്ചു. മന്ത്രിയായിരിക്കെ കരാറുകാരില്‍നിന്നും എന്‍ജിനിയര്‍മാരില്‍നിന്നും മുനീര്‍ നിരന്തരം പിരിച്ച പണംകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യാവിഷന്‍ പലപ്പോഴും പിടിച്ചുനിന്നത്. മറ്റു പാര്‍ടികളില്‍നിന്ന് വിവരം ചോര്‍ത്താന്‍ സംവിധാനമുണ്ടെന്ന് അവകാശപ്പെടുന്ന നികേഷ്‌കുമാര്‍ സ്വന്തം സ്ഥാപനത്തില്‍ നടന്നതൊന്നും അറിയാഞ്ഞതെന്തേ. ഇനിയൊരു ചാനല്‍ തുടങ്ങിയാല്‍ അഴിമതിക്കാരെ പിടികൂടാന്‍ റിയാലിറ്റി ഷോ നടത്തുമെന്ന് പറയുന്ന അദ്ദേഹത്തിന്, പുറത്തുനിന്ന് ആരെയും വിളിക്കാതെ തന്നെ ഇന്ത്യാവിഷനില്‍ റിയാലിറ്റി ഷോ നടത്താന്‍ കഴിയുമായിരുന്നു.
പറശ്ശിനിക്കടവില്‍ എം വി രാഘവന്‍ സ്വാശ്രയ ആയുര്‍വേദ കോളേജ് നടത്തുന്നുണ്ട്. അനധികൃതമായി വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും പണം പിരിക്കുന്നത് സംബന്ധിച്ച എത്രയോ വാര്‍ത്തകള്‍ വെള്ളക്കടലാസിലെ കറുത്ത അക്ഷരങ്ങളില്‍ വന്നു. ഒന്നും ഇന്ത്യാവിഷനില്‍ കേട്ടില്ല. ഒരു വിദ്യാര്‍ഥിയില്‍നിന്ന് അനധികൃതമായി പിരിച്ച തുക തിരിച്ചുകൊടുക്കാന്‍ ഒരു ഘട്ടത്തില്‍ ഹൈക്കോടതി ഉത്തരവിട്ടു. അതും ഈ ചാനലില്‍ കണ്ടില്ല. സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് ഇന്ത്യാവിഷന് വായ്‌പ സംഘടിപ്പിക്കാന്‍ തെറ്റായ രേഖകള്‍ സൃഷ്‌ടിച്ചു എന്ന ആരോപണം വരെ ഉയര്‍ന്നു. വിജിലന്‍സ് കേസായിട്ടും അത് എന്തുകൊണ്ട് റിപ്പോര്‍ട് ചെയ്‌തില്ല?
വക്കം അബ്‌ദുള്‍ഖാദര്‍ മൌലവിയും സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയും ആയി മുനീറും നികേഷും മാറിയെന്ന് വര്‍ത്തമാനമുണ്ടെന്ന് അഭിമുഖത്തില്‍ നികേഷിനോട് മാതൃഭൂമിയുടെ പ്രതിനിധി പറയുന്നു. വല്ലാത്ത വര്‍ത്തമാനം തന്നെ. ഇത്തരം അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരാണ് ഒരര്‍ഥത്തില്‍ ചെറുതാകുന്നത്. വക്കം മൌലവി പൊതുമരാമത്ത് മന്ത്രിയോ രാമകൃഷ്‌ണപിള്ളയുടെ പിതാവ് സഹകരണമന്ത്രിയോ ആയിരുന്നില്ല എന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ. തമാശകള്‍ തീര്‍ന്നില്ല. എം വി രാഘവന്‍ അഴിമതി നടത്തിയെന്ന് ഇതുവരെ ആരും ആരോപിച്ചില്ലെന്ന് മകന്‍ അവകാശപ്പെടുന്നു. രണ്ട് യുഡിഎഫ് മന്ത്രിസഭകളില്‍ സഹകരണ മന്ത്രിയായിരുന്ന രാഘവന്‍ നടത്തിയ കൊടിയ അഴിമതികള്‍ക്ക് കേരളം സാക്ഷിയാണ്. നിയമസഭയിലും പുറത്തും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കണക്കില്ല. പത്രങ്ങളിലെയും നിയമസഭാരേഖകളിലെയും കറുത്ത അക്ഷരങ്ങളാണ് അതിന് തെളിവ്. സഹകരണമേഖല പിരിവിന്റെ കറവപ്പശുവാക്കിയത് രാഘവനാണ്. അഴിമതിയുടെ ചില സ്‌മാരകങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ ഇപ്പോഴത്തെ മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രവര്‍ത്തനത്തിന് വലിയ ഫലമുണ്ടായിട്ടുണ്ടെന്ന് രാഷ്‌ട്രീയ എതിരാളികളും സമ്മതിക്കും. എന്തുകൊണ്ട് ഇന്ത്യാവിഷന് അതൊന്നും കാണാന്‍ കഴിയുന്നില്ല?
വാര്‍ത്തകള്‍ മുമ്പത്തെപ്പോലെ തമസ്‌ക്കരിക്കാന്‍ ഏതെങ്കിലും പത്രമോ ടിവി ചാനലോ ശ്രമിച്ചാല്‍ ഇന്ന് നടക്കില്ല. അത് ഇന്ത്യാവിഷന്‍ എന്ന ചാനലിന്റെ ജന്മം കൊണ്ടോ അതില്‍ വാര്‍ത്ത അവതരിപ്പിച്ചിരുന്ന ഏതെങ്കിലുമൊരാളുടെ മിടുക്കുകൊണ്ടോ ആണെന്ന് വാദിക്കുന്നവരെ ഉത്തരം താങ്ങുന്ന പല്ലികള്‍ എന്നേ വിളിക്കാന്‍ കഴിയൂ.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന എന്ന യുവതി ഉന്നയിച്ച ആരോപണങ്ങള്‍ ആദ്യം വാര്‍ത്തയാക്കിയത് ഇന്ത്യാവിഷനായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. മൂക്കറ്റം കടത്തില്‍ മുങ്ങിനില്‍ക്കുന്ന ചാനലിന് വീണുകിട്ടിയതായിരുന്നു റജീനയുടെ വെളിപ്പെടുത്തല്‍. ഈ വാര്‍ത്ത കൊടുക്കാന്‍ ഏഷ്യാനെറ്റ് വിസമ്മതിച്ചപ്പോള്‍ തങ്ങള്‍ ആലോചിച്ച് ഉറപ്പുവരുത്തി അത് കൊടുത്തുവെന്ന് നികേഷ്‌കുമാര്‍ തന്നെ പറയുന്നു. ആലോചിച്ച് എന്നു പറയുമ്പോള്‍ ചെയര്‍മാനായ മുനീറുമായി ആലോചിച്ച് എന്നുതന്നെ. മുനീറിന്റെ രാഷ്‌ട്രീയ പ്രതിയോഗിയായ കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ കിട്ടിയ അവസരം ശരിക്കും ചാനല്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ സംഭവം ഇന്ത്യാവിഷന് നല്ല പ്രചാരം ഉണ്ടാക്കിക്കൊടുത്തുവെന്നതും സത്യം. എന്നാല്‍ റജീനയല്ലാതെ ഇന്ത്യാവിഷനില്‍ എന്തുണ്ടായിരുന്നു. ഇപ്പോള്‍ എന്താണുള്ളത് ? ലൈംഗിക ചൂഷണത്തിന്റെ ഒരു ഇരയെ ചാനലില്‍ കൊണ്ടുവന്നതല്ലാതെ ഇന്ത്യാവിഷന്‍ ഏഴുവര്‍ഷത്തിനിടക്ക് എന്താണ് പുറത്തുകൊണ്ടുവന്നത്. റജീനയുടെ വെളിപ്പെടുത്തലോടെ എല്ലാം തീര്‍ന്നുവോ?
ഇന്ത്യാവിഷന്റെ വൈകൃതം ഏതറ്റം വരെ പോയി എന്ന് കാണിക്കാന്‍ രണ്ട് പരിപാടികള്‍ സൂചിപ്പിക്കാം. പത്രങ്ങളെ വിലയിരുത്തുന്ന ഒരു പരിപാടിയുണ്ടതില്‍. വാരാന്ത്യം. മാന്യതയുടെയും സഭ്യതയുടെയും പരിധിവിട്ട് വ്യക്തികളെ തേജോവധം ചെയ്യാനുള്ള സൌകര്യം ഇത് അവതരിപ്പിക്കുന്ന വ്യക്തിക്ക് ഇന്ത്യാവിഷന്‍ ചെയ്‌തുകൊടുത്തിരിക്കയാണ്. വ്യക്തികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നത് വാര്‍ത്താവലോകനം നടത്തുന്ന വ്യക്തിക്ക് എന്തെന്നില്ലാത്ത മനഃസുഖം നല്‍കുന്നുണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന വികാരം വേറെയാണ്. വാര്‍ത്തകളുടെ വിശകലനത്തിന് മലയാള ടിവി ചാനലുകളില്‍ വേറിട്ട പരിപാടി അവതരിപ്പിച്ചത് സെബാസ്റ്റ്യന്‍ പോളായിരുന്നു. മാധ്യമരംഗത്തെക്കുറിച്ച് പോളിന്റെ ആഴത്തിലുള്ള അറിവും ഉള്‍ക്കാഴ്‌ചയും പ്രതിഫലിച്ച കൈരളി ചാനലിലെ പരിപാടിയെവിടെ, ഇന്ത്യാവിഷനിലെ തന്തക്കുവിളിയെവിടെ. ഇത്തരം പരിപാടി ആദ്യദിവസംതന്നെ അവസാനിപ്പിക്കാന്‍ നികേഷ്‌കുമാറിന് തോന്നിയില്ല എന്നതില്‍നിന്ന് തന്നെ അദ്ദേഹത്തിന് വാര്‍ത്തകളോടും വാര്‍ത്താധിഷ്‌ഠിത പരിപാടികളോടും ഉള്ള കാഴ്‌ചപ്പാട് നിലവാരമില്ലാത്തതായിരുന്നുവെന്ന് വ്യക്തം. ഇത്തരക്കാരെ ചാനലിലേക്ക് കയറ്റിയിരുത്തുന്നവര്‍, മാധ്യമരംഗത്ത് വിപ്ളവമുണ്ടാക്കിയെന്ന് അവകാശപ്പെടുമ്പോള്‍ അത് അച്ചടിച്ചുവിടുന്നവരും തെല്ല് ആലോചിക്കേണ്ടിയിരുന്നു.
ഇന്ത്യാവിഷന്റെ തല്‍സ്വഭാവം കാണിക്കുന്ന മറ്റൊരു പരിപാടിയാണ് 'പൊളിട്രിക്‌സ് '. വസ്‌തുതകളുടെ പിന്‍ബലമില്ലാതെ വ്യക്തികളെയും സംഘടനകളെയും അവഹേളിക്കുകയും കൊഞ്ഞനംകുത്തുകയും ചെയ്യുന്ന പരിപാടി.
വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്ന അവസ്ഥ ഇന്ത്യാവിഷന്‍ ഇല്ലാതാക്കിയതുകൊണ്ടാണ് സിസ്‌റ്റര്‍ സെഫിയുടെ നാര്‍ക്കോ അനാലിസിസിന്റെ ദൃശ്യങ്ങള്‍ കൊടുക്കാന്‍ മനോരമ വിഷന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്ന് നികേഷ് വാദിക്കുന്നതിനെ ഇനിയും ഖണ്ഡിക്കേണ്ട ആവശ്യമില്ല. എന്നാല്‍, ഒരു പിശക് ചൂണ്ടിക്കാണിക്കാം. സിസ്‌റ്റര്‍ സെഫിയുടെ നാര്‍ക്കോ അനാലിസിസിന്റെ ദൃശ്യങ്ങള്‍ ആദ്യം സംപ്രേഷണം ചെയ്‌തത് കൈരളിയുടെ പീപ്പിള്‍ ചാനലായിരുന്നു.
മുഴുവന്‍ സമയ വാര്‍ത്താചാനല്‍ മലയാളത്തിന്റെ ആവശ്യമായതുകൊണ്ടാണ് 2003-ല്‍ ഇന്ത്യാവിഷന്‍ ആ വഴി തെരഞ്ഞെടുത്തതെന്ന വാദത്തിനും സത്യവുമായി ബന്ധമില്ല. വാര്‍ത്തയും വിനോദവും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ചാനല്‍ തുടങ്ങാനായിരുന്നു മുനീര്‍ ആദ്യം പരിപാടിയിട്ടത്. എന്നാല്‍ ഗള്‍ഫ് നാടുകള്‍ കേന്ദ്രീകരിച്ചുള്ള പിരിവ് പരാജയമായി. അങ്ങനെയാണ് കുറഞ്ഞ മുതല്‍മുടക്കില്‍ ന്യൂസ് ചാനല്‍ മതിയെന്ന് നിശ്ചയിച്ചത്.
തനിക്ക് ഇന്ത്യാവിഷനുമായി ബിഒടി (ബില്‍ഡ്, ഓപറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍) ബന്ധമായിരുന്നുവെന്ന് മുന്‍ സിഇഒ പറയുമ്പോള്‍ ആളുകള്‍ക്ക് ഒന്നും മനസ്സിലാകില്ല. മറ്റാര്‍ക്കെങ്കിലുംവേണ്ടി പണം മുടക്കുകയും പദ്ധതി വിജയകരമായി നടത്തി മുടക്കുമുതല്‍ തിരിച്ചുവാങ്ങുകയും ചെയ്‌തശേഷം യഥാര്‍ഥ ഉടമസ്ഥന് അത് വിട്ടുകൊടുക്കുന്നതാണ് ബിഒടി. ഇവിടെയോ? സിഇഒ വിടപറയുമ്പോള്‍ ഉപ്പുവെച്ച കലം പോലെയാണ് ആ ചാനല്‍. മുത്തൂറ്റ് ഫിനാന്‍സിനെപ്പോലുള്ളവരുടെ ഓഹരികൊണ്ടാണ് അത് നിന്നുപോകുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമുള്ള ബാധ്യത പെരുകിവരുന്നു.
ചാനല്‍ വികസിപ്പിക്കുന്നതിന് താന്‍ ഒരുപാട് നിര്‍ദേശങ്ങള്‍ മാനേജ്‌മെന്റിനുമുമ്പില്‍ വെച്ചുവെന്നും അതൊന്നും സ്വീകരിക്കപ്പെട്ടില്ലെന്നും നികേഷ് പറയുന്നതില്‍ യുക്തി തീരെയില്ല. മൂക്കറ്റം കടത്തില്‍ മുങ്ങി കേസുകള്‍ നേരിടുന്ന ഒരു ചാനലില്‍നിന്ന് അത്തരം വികസനമൊന്നും പ്രതീക്ഷിക്കാന്‍ പാടില്ലെന്ന് സിഇഒ ആയ ഒരാള്‍ മനസ്സിലാക്കേണ്ടതല്ലേ. ഇന്ത്യാവിഷന്‍ വിട്ടുപോകുന്നതിനുള്ള യഥാര്‍ഥ കാരണം മറച്ചുവെക്കാനുള്ള ന്യായം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഇതിനില്ല. ചാനല്‍ വികസന ശ്രമത്തെക്കുറിച്ച് പറയുമ്പോള്‍, നികേഷ്‌കുമാര്‍ ഗള്‍ഫില്‍നിന്ന് ആരംഭിച്ച ലൈവ് പരിപാടിക്കെന്തുപറ്റിയെന്ന് കൂടി അറിയണം. ഏതാനും ദിവസംകൊണ്ട് അത് പൂട്ടി. സഹകരിച്ച അല്‍-റൈസ് എന്ന ദുബായ് കമ്പനിക്ക് മൂന്നുകോടിയോളം രൂപ ബാധ്യത വന്നു.
ടിവി ചാനലുകളുടെ സ്വാധീനത്തെക്കുറിച്ച് പറയുമ്പോള്‍ അച്ചടി മാധ്യമങ്ങളെക്കുറിച്ച് നികേഷ്‌കുമാറിനുള്ള പുച്‌ഛംതികട്ടിവന്നിട്ടുണ്ട്. "വെളുത്ത കടലാസിലെ കറുത്ത അക്ഷരങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും'' എന്ന ചോദ്യംതന്നെ ഉദാഹരണം. സാങ്കേതിക വിദ്യയിലുണ്ടായ വിസ്‌മയകരമായ മാറ്റം ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരം പ്രതികരണങ്ങള്‍. ഓരോ വീട്ടിലും വ്യക്തിയുടെ കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും വാര്‍ത്തയും ദൃശ്യങ്ങളും ലഭ്യമാക്കാമെന്ന് വന്നപ്പോള്‍ ലോകത്തെല്ലായിടത്തും അച്ചടി മാധ്യമങ്ങള്‍ക്ക് ഭീഷണിയായി. ജീവിതരീതിയിലുണ്ടായ മാറ്റം ഇതിന് ആക്കം കൂട്ടി. യൂറോപ്പിലും വടക്കെ അമേരിക്കയിലും പല പ്രമുഖ പത്രങ്ങളും പൂട്ടി. എന്നാല്‍ കേരളത്തില്‍ പത്രങ്ങള്‍ ഇന്ന് പിടിച്ചുനില്‍ക്കുന്നുണ്ട്. നാളെ അതായിക്കൊള്ളണമെന്നില്ല. എന്നാല്‍, വാര്‍ത്താമാധ്യമരംഗത്തെ മാറ്റം ടെലിവിഷനില്‍ അവസാനിച്ചുവെന്ന് കരുതുന്നത് ഈ രംഗത്തെ പുതിയ ചലനങ്ങള്‍ അറിയാത്തതുകൊണ്ടാണ്. യൂറോപ്പിലും അമേരിക്കയിലും അച്ചടിമാധ്യമങ്ങളില്‍ നിന്നുള്ള മാറ്റം ടെലിവിഷനിലേക്കല്ല, വെബിലേക്കാണ്. പരസ്യവരുമാനത്തിന്റെ കാര്യത്തിലും വെബ് പത്രങ്ങള്‍ മുമ്പിലേക്കു വരുന്നു. 2009-ല്‍ 2400 കോടി യുഎസ് ഡോളറാണ് വെബ് എഡിഷനുകളുടെ വരുമാനമെങ്കില്‍, 2014-അത് 3450 കോടി ഡോളറാകുമെന്നാണ് കണക്ക്. ഇതൊക്കെയാണെങ്കിലും കേരളത്തിലും ഇന്ത്യയിലും അച്ചടി മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം നിലനില്‍ക്കുന്നത് ടിവിയിലെ ദൃശ്യങ്ങളാണോ പത്രങ്ങളിലെ വരികളാണോ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് എന്നത് ഗവേഷണത്തിനും തര്‍ക്കത്തിനും പറ്റിയ വിഷയമാണ്.
മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനല്‍ ആയിപ്പോയി എന്നതായിരുന്നു ഇന്ത്യാവിഷന്റെ മികവ്. ആദ്യ വാര്‍ത്താ ചാനല്‍ ഇന്ത്യാവിഷന്‍ ആയിപ്പോയി എന്നത് തന്നെയാണ് മലയാള ദൃശ്യമാധ്യമ രംഗത്തെ ദുര്യോഗവും. വാര്‍ത്തകളുടെ അവതരണമായിരുന്നില്ല അതില്‍ നടന്നത്. വാര്‍ത്തകള്‍ കൊണ്ട് കളിക്കുകയും വസ്‌തുതകളെ വക്രീകരിക്കുകയുമായിരുന്നു. അതിനും കുറച്ചൊക്കെ സ്വീകാര്യത കിട്ടി. വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും വഴിയില്‍ പോകാത്ത വിദ്യാര്‍ഥി-യുവജന സംഘടനകളെ ഇത്രയും അടച്ചാക്ഷേപിച്ച മറ്റൊരു ടിവി ചാനലില്ല. വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്നതിലാകട്ടെ ഏഴുവര്‍ഷവും ചെറിയ മുന്‍തൂക്കം ഇന്ത്യാവിഷന്‍ ചാനലിന് തന്നെയായിരുന്നു.
വക്കംമൌലവിയുടെ പിന്‍മുറക്കാരെന്ന് സ്വയം വിശേഷിപ്പിച്ച് ചാനല്‍ തുടങ്ങാന്‍ ഇറങ്ങിയവര്‍ ഇപ്പോള്‍ പ്രമുഖ വ്യവസായികളുടെ വാതിലില്‍ മുട്ടുകയാണ്. മാതൃഭൂമിയിലെ അഭിമുഖം അത്തരം ശ്രമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. എന്നാല്‍, കേരളത്തിലെ പലരും പിന്‍വാങ്ങി. ഇപ്പോള്‍ പി സി ജോര്‍ജാണ് അമേരിക്കയിലും യൂറോപ്പിലുമുള്ള മലയാളി സമ്പന്നരെ പുതിയ ചാനലില്‍ പണം മുടക്കാന്‍ ക്ഷണിക്കുന്നത്. ഇനിയൊരു കുഞ്ഞ് പിറന്നാല്‍ അതിന്റെ കോലം എന്തായിരിക്കുമെന്ന് ഊഹിക്കാം.
*****
പി പി അബൂബക്കര്‍, കടപ്പാട് : ദേശാഭിമാനി വാരിക
Friday, August 13, 2010
സ്വദേശാഭിമാനി ഉണ്ടായിരുന്നെങ്കില്‍ ഇവരെയൊക്കെ...
Subscribe to:
Post Comments (Atom)
13 comments:
ഈ ടിവിക്കാരന്റെ വാദങ്ങളിലെ പൊള്ളത്തരവും കാപട്യവും മാധ്യമരംഗത്തെക്കുറിച്ചുളള ശിശുസഹജമായ കാഴ്‌ചപ്പാടും അജ്ഞതയും ആരെങ്കിലും ചൂണ്ടിക്കാണിച്ചില്ലെങ്കില്‍ അതു മാധ്യമചരിത്രത്തോട് ചെയ്യുന്ന വലിയ അപരാധമായിരിക്കും. മൂല്യശോഷണം എല്ലാ രംഗത്തുമുണ്ട്. എന്നാല്‍ അത് ഏറ്റവുമധികം ബാധിച്ചത് നമ്മുടെ മാധ്യമങ്ങളെയാണെന്ന് കാണാന്‍ പ്രയാസമില്ല. സ്വഭാവഹത്യ അടുത്തകാലത്ത് കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന അജന്‍ഡയായി. അതില്‍ ഇന്ത്യാവിഷന്‍ കഴിഞ്ഞ ഏഴുവര്‍ഷം വഹിച്ച പങ്ക് നിര്‍ണായകമാണ്. മലയാളത്തിലെ ദൃശ്യമാധ്യമരംഗം മലീമസമാക്കുന്നതില്‍ വഹിച്ച പങ്കിന്റെ പേരിലാകണം ഇന്ത്യാവിഷന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
സിസ്‌റ്റര്‍ സെഫിയുടെ നാര്‍ക്കോ അനാലിസിസിന്റെ ദൃശ്യങ്ങള്‍ ആദ്യം സംപ്രേഷണം ചെയ്‌തത് കൈരളിയുടെ പീപ്പിള്‍ ചാനലായിരുന്നു.
That's pathetic.
നാർകോ അനാലിസിസിന്റെ ദൃശ്യങ്ങൾ ടിവിയിൽ കാണിച്ചത് നല്ല ഒന്നാംക്ലാസ് ചെറ്റത്തരമായിരുന്നു. ഇപ്പോഴതാ, അതു ഞങ്ങളാണു ആദ്യം ചെയ്തത് എന്ന അവകാശവാദവും. Unbelievably pathetic.
കേരളം പോലെ ചെറിയ ഒരു സംസ്ഥാനത്ത് ഇത്റയേറെ ചാനലുകള്‍ എന്തിനെന്നു ആറ്‍ക്കും അറിയില്ല ഇനിയിതാ നികേഷ് കുമാറ്‍ ചാനല്‍ ശ്രീകണ്ഠന്‍ നായറ്‍ ചാനല്‍ അങ്ങിനെ പല പല ചാനലുകള്‍ വരുന്നു ഇവറ്‍ക്കു വാറ്‍ത്ത എവിടെ? വഴിനീളെ മൂത്റം ഒഴിക്കുന്ന വണ്ടിക്കാളയെപറ്റിയും ഫീചറ്‍ ഉണ്ടായേക്കാം ഏഷ്യാനെറ്റ് ന്യൂസ് എന്ന പേരില്‍ കാണിക്കുന്ന ആഭാസം ചില്ലറയല്ല സംസാരിക്കുന്നവരെ സംസാരിക്കാന്‍ അനുവദിക്കാതെ ദേ തിരിച്ചു വരാം എന്നും പറഞ്ഞു കാട്ടിക്കൂട്ടുന്ന ആഭാസം വമനേഛ ഉണ്ടാക്കും
ഈയിടെ വാറ്‍ത്താ അവതാരക കേ പി കുഞ്ഞിക്കണ്ണനെ ആ പേരിലെ കൂട്ടക്ഷരങ്ങള്‍ പേരില്‍ നിന്നും ഒഴിവാക്കി സംബോധന ചെയ്തു
സീ പീ എമിനെ എതിറ്‍ക്കാന്‍ ശ്രമിക്കുന്നത് ഓകെ പക്ഷെ അതിനു സഭ്യമല്ലാത്ത ഭാഷയും സിന്ധു സൂര്യകുമാറിണ്റ്റെ തെരുവു ഉച്ചാരണവും കേട്ട് ചാനല്‍ മാറ്റാനല്ലാതെ മലയാളിക്കു നിവറ്‍ത്തിയില്ല
പരമ പറട്ട സീരിയലുകള്‍, പുരാണ കഥകളെ നീട്ടിവലിച്ചു മസാലചേറ്‍ത്തു പടാച്ചുവിടുന്ന ഭക്തി സീരിയല്‍, നാട്ടിലെ ഏതു കൂതറക്കും മലയാള ഭാഷയിലെ മനോഹര ഗാനങ്ങള്‍ ഉച്ചാരണ ശുധിയില്ലാതെ കൊല വിളിച്ചു കുണ്ടി കുലുക്കി പാടാന്‍ കുറെ പരിപാടികള്‍, അതു കണ്ട് ബലേ ഭേഷ് പറയാന്‍ കുറെ ജഡ്ജുകള്‍ എസ് എം എസ് തട്ടിപ്പുകള്‍
ഏതു പള്ളിപ്പെരുനാളും തെയ്യവും മഹാ സാസ്കാരിക സംഭവങ്ങളാകുന്നു, മറന്നു പോയ അനാചാരങ്ങള്‍ കൊണ്ടുവരുന്നു, തിരണ്ട് കല്യാണം എന്നാണൂ ലൈവ് ആയി കാണിക്കുന്നതെന്നും അറിയില്ല
ചാനല്‍ പ്റളയം മലയാളിക്ക് ബാധ്യതയാവുന്നു എന്നതാണു സത്യം. സംസ്കാരത്തിനു വെല്ലുവിളിയും
Yoooo tooo BRooottas Arusheee
nadinte nanmakkuvendi thyganirbaramaya jeevitham nayikkunna communist nethakkalyeyum prasthanetheyum nazhikakku nalpathuvattam pulayattu paraunna -------thanthayillatha arushiyude lokavum.,valthupkasha madhymangalum,congressukarum arkkuvendiyanu vidu pani cheyyunnathennu thirichariyanulla pothu bodham kerala makkal veendedukkuka.........
Arushee enna nanavum manavu illathavanum... മലയാളിക്ക് ബാധ്യതയാവുന്നു എന്നതാണു സത്യം. സംസ്കാരത്തിനു വെല്ലുവിളിയും,
thfooooooooooooooo..........
"Yoooo tooo BRooottas Arusheee"
no! you too, robi..!!!
:)
Yooooo tooo Ramachandra, Baiju Eli..- )
ഓ മറന്നുപോയി ആ അബ്ദുള്ളക്കുട്ടീനെ ആക്ഷേപിക്കാന്‍ കൈരളി ഷെയര്‍ ഹോള്‍ഡറുടെ മാനം കെടുത്താന്‍ ശ്രമിച്ച വേറിട്ട ചാനല്‍ക്കാര്യം ആരുഷിക്കു പ്രതിപക്ഷം ആണിഷ്ടം ഇനിയിപ്പോള്‍ വര്‍ക്കേര്‍സ് ഫോറം ആയുഷ്കാലം പ്രതിപക്ഷം ആകുമല്ലോ , ഇനിയൊരു നാളും എല്‍ ഡീ എഫ് കേരളം ഭരിക്കാന്‍ പോകുന്നില്ല , ബംഗാളും
രാമചന്ദ്രാ തെറി വിളിക്കാതെ വാദിച്ചു ജയിക്കാന്‍ നോക്ക്
രാമചന്ദ്രാ തെറി വിളിക്കാതെ വാദിച്ചു ജയിക്കാന്‍ നോക്ക്
vadhikkan pattiya oru party......!
thfooo......
ഇനിയൊരു നാളും എല്‍ ഡീ എഫ് കേരളം ഭരിക്കാന്‍ പോകുന്നില്ല , ബംഗാളും...
thfooo..... neeyelle ethellam theerumanikkunnathu....podo....!
abdullakuutyude appanavunulla ella yogythayum undu ninakku....vrithiketta janthu...!
eda nayinte mone ... nenna eni e bgathu kandu pokaruthu ketta chette...uluppillatha chetta..
workers foram enna blog ninne polulla para narikalkkullathalla...mind it..ok
thfooooooooooooo...
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവർണ്മെന്റ് ധരാളം ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ഈ ഗവർണ്മെന്റിൽ വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന്റെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കേന്ദ്രഭരണം ജനങ്ങളുടെ മേൽ വൻപിച്ച ദുരിതഭാരം അടിച്ചേല്പിക്കുന്നു. പെട്രോൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വർദ്ധനവിലൂടെ ജനങ്ങൾക്ക് മേൽ വൻപിച്ച ഭാരം അടിച്ചേൽപ്പിക്കുകയാണ്. അവർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്.പാവപ്പെട്ടവർക്ക് വേണ്ടിയല്ല. ശതകോടീശ്വരന്മാരെ സഹായിക്കുവാനാണ് അവർക്ക് താല്പര്യം.
ശതകോടീശ്വരൻ എന്നാൽ വെറും നൂറുകോടി രൂപ കൈയ്യിലുള്ളവനല്ല. ശതകോടീശ്വരൻ എന്ന വാക്ക് ഇംഗ്ലീഷിൽ നിന്നുള്ള തർജ്ജിമയാണ്. ഡോളർ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടുത്തെ നാലായിരം കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരെയാണ് യഥാർത്ഥത്തിൽ ശതകോടീശ്വരന്മാർ എന്നു പറയുന്നത്. അത്തരം ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് കേന്ദ്ര ഭ്രണകൂടം പ്രവർത്തിക്കുന്നത്. വിലവർദ്ധനവിലൂടെ അറുപതിനായിരം കോടി രൂപയുടെ അധികഭാരം ജനങ്ങൾക്കു മേൽ കെട്ടിവച്ച കേന്ദ്രഗവർണ്മെന്റ് കോർപ്പറേറ്റ് മുതലാളിനാർക്ക് ഇരുപത്തിയാറു കോടിയുടെ ഇളവ് പ്രഖ്യാപിച്ചു. ഇതിൽ നിന്നു തന്നെ സർക്കാരിന്റെ താല്പര്യം വ്യക്തമാണ്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു. വിലനിലവാരം പിടിച്ചു നിർത്തുന്നതിന് വിപണിയിൽ ഫലപ്രദമായി ഇടപെടൽ നടത്തി.പൂട്ടിക്കിടന്ന മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും തുറന്നു. അതിൽ മിക്കതും ലാഭകരമാക്കി. പുതിയ ഒട്ടേറെ പൊതുമേഖലാ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു. കർഷക ആത്മഹത്യകൾ മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോഴും വ്യാപകമാണ്.എന്നാൽ കേരളത്തിൽ കർഷക ആത്മഹത്യകൾ ഇല്ലാതായി. കേന്ദ്രം മാവോയിസ്റ്റുകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയാണ്. ഇത് രാജ്യത്തോടൂള്ള വെല്ലുവിളിയാണ്.
ജമാത്തേ മത്രാഷ്ട്രം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന സംഘടനയാണ്. അതിപ്പോൾ അവർ പരസ്യമായി പറയാൻ മടിക്കുന്നുവെന്നേയുള്ളൂ. ആട്ടിന്തോലണിഞ്ഞിരിക്കുന്നുവെന്നു സാരം.തള്ളക്കോഴികൾ പിള്ളക്കോഴികളെ ചിറകിനടിയിൽ വയ്ക്കുന്നതുപോലെയാണ് മുസ്ലിം ലീഗ് പോപ്പുലർ ഫ്രണ്ടിനെ കൊണ്ടു നടക്കുന്നത്. ലീഗിന്റെ പരിപാടികളിൽ പോപ്പുലർ ഫ്രണ്ടുകാർ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുന്നു. ആർ.എസ്.എസിനെ അനുകരിക്കുകയാണ് പോപ്പുലർ ഫ്രണ്ടുകാർ. ആർ.എസ്.എസിൽ തലപ്പത്തൊരു സംഘടനയായി ആർ.എസ്.എസും അതിനോടനുബന്ധിച്ച് കുറെ സംഘടനകളും ഉണ്ട്. ഒപ്പം ഒരു രാഷ്ട്രീയപാർട്ടിയും(ബി.ജെ.പി). എല്ലാം കൂടി ചേർന്നതാണ് സംഘപരിവാർ.
അതുപോലെ പോപ്പുലർ ഫ്രണ്ടിനും ഉണ്ട് തലപ്പത്തൊരു സംഘടനയും പിന്നെ കുറേ അനുബന്ധ സംഘടനകളും. എല്ലാം അക്രമസംഘങ്ങൾ. പഴയ എൻ.ഡി.എഫാണ് ഇപ്പോഴത്തെ പോപ്പുലർഫ്രണ്ട് ഗ്രൂപ്പ്.അവർ നിലവിൽ വന്നിട്ട് അധികകാലമായില്ല. ഇതിനിടയിൽ അവർ മാത്രം ആറ് സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി. ആർ.എസ്. എസ് ആകട്ടെ നിരവധി സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി. പലപ്പോഴും പാർട്ടിക്ക് ഇത്തരം പ്രതിരോധിക്കേണ്ടി വന്നിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുകാരും ആർ.എസ്.എസ് കാരുമെല്ലാം കൊല്ലുന്നത് സി.പി.എം കാരെയാണ്. എല്ലാ വർഗീയതയെയും സി.പി.എം എതിർക്കുന്നു എന്നതിനാലാണിത്. ഒരു വിഭാഗം ക്രിസ്തീയ പുരോഹിതരും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നു.
കേരളാ കോൺഗ്രസ്സ് പിളർത്തിയത്. ക്രിസ്തീയ സഭകളാണ്. ഇത് “ചില പ്രത്യേക സ്വഭാവങ്ങൾ ഉള്ളതിനാൽ“ പി.ജെ. ജോസഫ് തന്നെ വിളിച്ചു പറഞ്ഞു പോയതാണ്. മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ സി.പി.എം എതിർക്കും. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകുന്നതാണ് ഒരു മതേതര സമൂഹത്തിന് യോജിച്ച രീതി. എല്ലാ മതത്തിലുമുള്ള ബഹുഭൂരിപക്ഷം മത പുരോഹിതന്മാരും മതേതരവാദികളും നല്ലവരുമാണ്. ഒരു ചെറുവിഭഗം മാത്രമാണ് പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജങ്ങളും ജാഗ്രത പാലിക്കണം. എൽ.ഡി.എഫ് സർക്കാർ ചെയ്ത ജനോപകാര പ്രദമായ കാര്യങ്ങൾ ജനങ്ങളിൽ ആത്മ വിശ്വാസം വളർത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എൽ.ഡി.എഫിന്റെ ജനപിന്തുണ വർദ്ധിച്ചിട്ടുണ്ട്. ഈയിടെ നടത്തിയ ജാഥകൾ അതിനു തെളിവാണ്. ഇനിയും പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണം.

Post a Comment