ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്ക് നൽകുന്ന പ്രാധാന്യത്തിൽ രണ്ടു പക്ഷമുണ്ടാകില്ല. അധികാരവികേന്ദ്രീകരണം തുടർപ്രക്രിയയാണ്. തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളെ ശക്തിപ്പടുത്തുന്നതിനും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള നടപടികളാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചുവരുന്നത്. അതിന്റെ അടിസ്‌ഥാനത്തിലാണ് സെൻ കമ്മിറ്റി റിപ്പോർട്ടുപ്രകാരം സ്‌റ്റാന്‍ഡിങ് കമ്മിറ്റികൾക്ക് മുന്‍ ഇടതുപക്ഷസർക്കാർ രൂപംനൽകിയത്. 21 പഞ്ചായത്തുകളെ അന്ന് വിഭജിച്ചു. അത്രയും പഞ്ചായത്തുകളെ നഗരസഭകളോട് കൂട്ടിച്ചർത്തു. കൊല്ലം, തൃശൂർ മുനിസിപ്പാലിറ്റികളെ കോർപറേഷനുകളാക്കി ഉയർത്തി. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കി.
കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് പ്രാദേശിക സർക്കാരുകളോടുള്ള 'താൽപ്പര്യം' എല്ലാവർക്കും അറിയാവുന്നതാണ്. അവർ വഴിപാടുപോലെ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തെരഞ്ഞടുപ്പ് നടത്തിയെന്നല്ലാതെ, പ്രാദേശിക സർക്കാരുകളെ ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. മാത്രവുമല്ല തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കുകയും നൽകിയ പണംപോലും തിരിച്ചുപിടിക്കുകയും ചെയ്‌തു.
കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ അധികാരവികേന്ദീകരണം കൂടുതൽ ശക്തിപ്പടുത്തുന്നതിന് പുരോഗമനപരമായ ചില നടപടി ഇപ്പോഴത്ത സർക്കാർ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി തെരഞ്ഞടുപ്പിനുമുമ്പ് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. സർക്കാർ കൈക്കാണ്ട തീരുമാനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ ചില കേസുകൾ വന്നതും അതിന്റെ അടിസ്‌ഥാനത്തിൽ ചില വിധികൾ വന്നതുമാണ് ഇപ്പാഴത്ത പ്രശ്‌നങ്ങൾക്ക് കാരണമായത്. വാർഡുവിഭജനം സംബന്ധിച്ച് രണ്ടു ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പുനഃസംഘടന സംബന്ധിച്ച് ആറു ഗ്രാമപഞ്ചായത്തുകളും കേരള ഹൈക്കോടതിയിൽ കേസ് നൽകിയതിനെതുടർന്ന് വാർഡുവിഭജനം പൂർത്തിയാക്കുന്നതിനും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനും നിശ്‌ചിതസമയത്ത് സാധിക്കാത്ത അവസ്‌ഥയായി. ഇതിന്റെ ഫലമായി ആകെയുള്ളാ 1209 തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിൽ 22 എണ്ണത്തിൽ (2 ഗ്രാമപഞ്ചായത്ത്, 14 ബ്ലോക്ക് പഞ്ചായത്ത്, 6 ജില്ലാപഞ്ചായത്ത്) മറ്റുള്ള 1187 തദ്ദേശഭരണസ്‌ഥാപനങ്ങളോടൊപ്പം സെപ്‌തംബർ അവസാനം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുകയില്ലെന്ന സ്‌ഥിതിവന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന്‍ സർക്കാരിന് കത്തു നൽകുകയും സർവകക്ഷിയോഗം വിളിച്ചുചേർക്കുകയും ചെയ്‌തു. രണ്ടു ഘട്ടത്തിലായി തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് രാഷ്‌ടീയകക്ഷികൾ വിയോജിച്ചെന്നും ഇതുസംബന്ധിച്ച സർക്കാരിന്റെ തീരുമാനം അറിയിക്കണമെന്നും സർവകക്ഷി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പട്ടു.
രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത് താഴെ പറയുന്ന ദോഷങ്ങളുണ്ടാക്കും.
- മൂന്നുനാലു മാസത്തക്ക് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വികസനപ്രവർത്തനം നടത്താന്‍ കഴിയാതെവരും.
- തെരഞ്ഞടുപ്പുപ്രചാരണവും അനുബന്ധ പ്രവർത്തനങ്ങളും ആറ് ജില്ലയിൽ മൂന്നുമാസത്തിലേറെ, രണ്ടു ഘട്ടമായി നടത്തേണ്ടി വരും.
- ആദ്യഘട്ടത്തിലെ ഫലം രണ്ടാംഘട്ടത്ത ബാധിക്കുമെന്ന പരാതി ഉന്നയിക്കപ്പടാം.
- തെരഞ്ഞടുപ്പുചെലവിലേക്ക് ആറുകോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും.
ഇക്കാര്യങ്ങൾ കണക്കിലെടുത്ത് 1187 തദ്ദേശഭരണ സ്‌ഥാപനത്തിലേക്കും നിശ്‌ചിതസമയത്തുതന്ന തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമായിരുന്നിട്ടും ഒറ്റഘട്ടമായി നവംബർ ഒന്നിന് ഭരണസമിതികൾ അധികാരമേൽക്കാവുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിക്കുകയാണ് സർക്കാർ ചെയ്‌തത്.
തെരഞ്ഞെടുപ്പ് കമീഷന്റെ ആവശ്യങ്ങളോട് യഥാസമയം പ്രതികരിക്കാത്തതും വാർഡുവിഭജനം നടത്തിയതുമാണ് തെരഞ്ഞെടുപ്പ് വൈകാന്‍ ഇടയാക്കിയതെന്ന് കമീഷന്‍ സർവകക്ഷിയോഗത്തിൽ പറഞ്ഞതായി ചില പത്രങ്ങൾ റിപ്പോർട്ടുചെയ്‌ത് കണ്ടു. ഇത് യുഡിഎഫ് കക്ഷികളും ആവർത്തിക്കുന്നുണ്ട്. അതുകൊണ്ട് വാർഡുവിഭജനം അനിവാര്യമാക്കിയ സാഹചര്യം വിശദീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ തവണത്തെ അതേവാർഡുകൾ , അതേ സംവരണതത്വം, അതേപഞ്ചായത്തുകൾ എന്ന നിലയ്‌ക്കാണെങ്കിൽ തെരഞ്ഞെടുപ്പ് എളുപ്പമായേനെ എന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. നിലവിലുള്ള സംവിധാനത്തിൽ കാലാനുസൃതമായ മാറ്റംവരുത്തേണ്ടത് അനിവാര്യമാണ്. അതിന് നിയമനിർമാണവും തുടർന്നുള്ള പ്രവർത്തനങ്ങളും വേണ്ടിവന്നു. (ഇവയെല്ലാം തന്നെ സമയപരിധിക്കുമുമ്പ് തീർക്കാനും സർക്കാരിന് കഴിഞ്ഞു. എന്നാൽ, യുഡിഎഫിന്റെ പ്രാദേശിക പ്രവർത്തകർ ഹൈക്കോടതിയിൽ നൽകിയ കേസുകൾ തീർപ്പാക്കാതെ നീണ്ടുപോയതാണ് ഇന്നത്ത സാഹചര്യം സൃഷ്‌ടിച്ചത്).
ആവശ്യമായിരുന്ന നിയമനടപടികൾ / നിയമഭേദഗതി
- പഞ്ചായത്തുകളിലെ സ്‌റ്റാന്‍ഡിങ് കമ്മിറ്റികളുടെ എണ്ണം മൂന്നിൽനിന്ന് നാലാക്കി വർധിപ്പിച്ചു. ഇതിന്റെ ഫലമായി വാർഡുകളുടെ എണ്ണം വർധിക്കുകയും വാർഡ് പുനർനിർണയം ആവശ്യമായി വരികയും ചെയ്‌തു.
- സ്ത്രീസംവരണം 50 ശതമാനമായി ഉയർന്നു. ഇക്കാര്യങ്ങൾക്ക് ആവശ്യമായ നിയമഭേദഗതി 2009 സെപ്തംബറിലെ നിയമസഭാസമ്മളനത്തിൽ തന്നെ പാസാക്കിയിരുന്നു.
- പഞ്ചായത്തുകളെ നഗരസഭകളാക്കലും നഗരസഭകളോട് ചേർക്കലും നഗരസ്വഭാവമാർജിച്ച പഞ്ചായത്തുകളെ നഗരസഭകളാക്കാനും സമീപ നഗരസഭയോടോ കോർപറേഷനോടോ കൂട്ടിച്ചർക്കാനുമുള്ള നിരവധി നിർദേശങ്ങൾ ലഭിച്ചിരുന്നു. നഗരാസൂത്രണവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സാങ്കേതിക പഠനത്തിന്റെ അടിസ്‌ഥാനത്തിലാണ് ഏഴു ഗ്രാമപഞ്ചായത്തിനെ മുനിസിപ്പാലിറ്റികളാക്കാനും എട്ട് ഗ്രാമപഞ്ചായത്തിനെ കോർപറേഷനുകളോട് ചേർക്കാനും ആറു ഗ്രാമപഞ്ചായത്തിനെ മുനിസിപ്പാലിറ്റികളോട് കൂട്ടിച്ചർക്കാനും തീരുമാനിച്ചത്. വസ്‌തുനിഷ്ഠവും വിശദവുമായ പഠനത്തെ അടിസ്‌ഥാനമാക്കിയാണ് ഇത് ചെയ്‌തത്. എല്ലാ കേസും തള്ളിപ്പോയതും ഇതുകൊണ്ടുതന്നെ.
- ബ്ലോക്കുകളുടെ പുനഃസംഘടന പഞ്ചായത്തുകളെ നഗരസഭകളാക്കുകയും നഗരസഭകളോട് കൂട്ടിച്ചേർക്കുകയും ചെയ്‌തതിനെതുടർന്ന് രണ്ട് ബ്ലോക്ക് (തിരുവനന്തപുരം റൂറലും വൈറ്റിലയും) ഇല്ലാതാകുന്ന അവസ്‌ഥ വന്നു. കേരളത്തിന് അനുവദിച്ചിട്ടുള്ളാ 152 ബ്ലോക്കുകൾ നിലനിർത്തുന്നതിന് നിലവിലുള്ളാ ബ്ലോക്കുകളുടെ പുനഃസംഘടന നടത്തേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്. ബ്ലോക്കുകൾ നിലവിൽവന്ന 1952നുശേഷം പുനഃസംഘടന നടന്നിട്ടില്ല. നിരവധി പഞ്ചായത്തുകൾ നഗരസഭകളായി. ഇതിന്റെ ഫലമായി രണ്ടു പഞ്ചായത്തുള്ള ബ്ലോക്കും 13 പഞ്ചായത്തുള്ള ബ്ലോക്കും നിലനിൽക്കുന്ന സന്തുലിതമല്ലാത്ത അവസ്‌ഥയാണുണ്ടായിരുന്നത്. ഇത് കഴിയുന്നത്ര ക്രമപ്പെടുത്തി 152 ബ്ലോക്കായി പുനഃസംഘടിപ്പിക്കണ്ടത് അനിവാര്യമായിരുന്നു. ഇതിന് ആവശ്യമായ അധികാരം സർക്കാരിന് നൽകുന്ന വ്യവസ്‌ഥകൾ പഞ്ചായത്തീരാജ് ചട്ടങ്ങളിൽ നിലവിലില്ല. ഇതിന് സർക്കാരിനെ അധികാരപ്പടുത്തിക്കാണ്ടുള്ള ഓർഡിനന്‍സ് പുറപ്പടുവിച്ചശേഷമേ പുനഃസംഘടന നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ബ്ലോക്ക് പുനഃസംഘടനയിൽ ചിലത് യുഡിഎഫ് പ്രാദേശിക നേതാക്കൾ കോടതിയിൽ ചോദ്യംചെയ്യുകയും കേസ് നീണ്ടുപോവുകയും ചെയ്‌തതാണ് 12 ബ്ലോക്ക് പഞ്ചായത്തിന്റെയും അഞ്ചു ജില്ലാപഞ്ചായത്തിന്റെയും കാര്യത്തിൽ കാലതാമസം ഉണ്ടാകാന്‍ ഇടയായത്.
- ഡീലിമിറ്റഷന്‍. വാർഡ് പുനർനിർണയത്തിന് നിയമാനുസൃതമുള്ളാ കമീഷന്‍ 2009 ജൂണിൽ തന്നെ രൂപീകരിച്ചിരുന്നു. വാർഡ് പുനർനിർണയ പ്രക്രിയ കമീഷന്‍ ആരംഭിക്കുകയും ചെയ്‌തു. വേളം (കോഴിക്കാട്), വണ്ടൂർ (മലപ്പുറം) പഞ്ചായത്തുകളിലെ വാർഡ് നിർണയം സംബന്ധിച്ച് കേസുകൾ ഹൈക്കാടതിയിൽ തീർപ്പാകാതെ വന്നതാണ് രണ്ടു ഗ്രാമപഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, രണ്ടു ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്തിന് നടത്തുന്നതിന് തടസ്സമുണ്ടാക്കിയത്.
*****
പാലോളി മുഹമ്മദ് കുട്ടി (തദ്ദേശ സ്വയംഭരണ മന്ത്രി), കടപ്പാട് : ദേശാഭിമാനി
1 comment:
ഇന്ത്യയില്‍ ഏറ്റവും ശക്തമായ പ്രാദേശിക ഭരണസംവിധാനം നിലവിലുള്ളത് കേരളത്തിലാണ്. 73, 74 ഭരണഘടനാഭേദഗതിക്കുശേഷവും പല ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭരണഘടനാ ഭേദഗതിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അധികാരവികേന്ദീകരണം യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ ജില്ലാ കൌണ്‍സിലുകളെ പിരിച്ചുവിട്ടതും പഞ്ചായത്ത് തെരഞ്ഞെടുപ്പ് പലവട്ടം നീട്ടിവച്ചതും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ അവസരത്തില്‍ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്‌ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം ബോധ്യമാകാതെ തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത് കാപട്യമാണ്.
Post a Comment