അമേരിക്കന്‍ സമ്പദ്ഘടന, അതിലൂടെ ലോക മുതലാളിത്ത സമ്പദ്ഘടനയും, മാന്ദ്യത്തിന്റേതായ കാലഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കയുടെ ഫെഡറല്‍ റിസര്‍വിന്റെ ചെയര്മാന് ഉള്‍പ്പെടെ എല്ലാപേരും അംഗീകരിക്കുകയാണ്. ഈ മാന്ദ്യം എത്രമാത്രം കഠിനമായിരിക്കുമെന്നും അത് എത്രകാലം നീണ്ടു നില്ക്കും എന്നുമുള്ളതാണ് യഥാര്‍ത്ഥ ചോദ്യം.
അമേരിക്കയില്‍ ഭവനനിര്‍മ്മാണരംഗത്തെ അഭിവൃദ്ധിയില്‍ തകര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് തുടക്കംകുറിച്ച ഈ മാന്ദ്യത്തിന് ആധാരമായിട്ടുള്ളത് ലോക മുതലാളിത്തത്തിലെ സുപ്രധാനമായ ചില ഘടനാപരമായ മാറ്റങ്ങളാണെന്ന വസ്തുതയെ മിക്കവാറും എല്ലാ ബൂര്‍ഷ്വാ വ്യാഖ്യാതാക്കളും വിസ്മരിക്കുകയാണ്. ഇതുകാരണം ലോക മുതലാളിത്തം ഒരു കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്; അതില്‍നിന്ന് പുറത്തുകടക്കുന്നത് സ്വാഭാവികമോ അനായാസമോ അല്ല. ഈകുരുക്കില്നിന്നും മുതലാളിത്തം സ്വാഭാവികമായും നിസ്സാരമായും പുറത്തുകടക്കുമെന്ന ബൂര്‍ഷ്വാ വ്യാഖ്യാതാക്കള്ക്കിടയിലെ വിശ്വാസം, മുതലാളിത്തം ഒരിക്കലും ഈ കുരുക്കില്‍നിന്നു പുറത്തുകടക്കില്ല എന്നഎതിര്വാദത്തെ പോലെ തന്നെ അസംബന്ധമാണ്. ലെനിന് ഒരിക്കല്‍ പറഞ്ഞതുപോലെ, "മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം തികച്ചും അസാദ്ധ്യവും ആശയ്ക്ക് വകയില്ലാത്തതുമായ ഒന്നും തന്നെയില്ല. ഏതു പ്രതിസന്ധിയും തീവ്രമായ പോരാട്ടത്തിന്റേതായ ഒരു സാഹചര്യം സൃഷ്ടിക്കുന്നു; അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല, അതൊരു പ്രായോഗിക പ്രശ്നമാണ്. അതിനും പുറമെ, ഈ പോരാട്ടം യഥാര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ അത്യുത്തമാവസ്ഥയ്ക്ക് ഇടവരുത്തുന്നില്ലെങ്കില്പോലും, ഒരു പ്രത്യേക പ്രതിസന്ധിയെ അതിജീവിച്ചുവന്ന മുതലാളിത്തം, ആ പ്രതിസന്ധി രൂപം പ്രാപിക്കുന്നതിനു മുമ്പുണ്ടായിരുന്ന അതേ തരത്തിലാകാത്തവിധം കുറേ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.സമകാലിക മുതലാളിത്തത്തിലെ പ്രതിസന്ധിയുടെ തുടക്കം, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നിണ്ണായകമായ മറ്റൊരു പുതിയ പ്രതിസന്ധിക്ക് വഴിതുറക്കലായിരിക്കും; അതെങ്ങനെ വികസിച്ചുവരുമെന്നത് ഉത്തരം കാണേണ്ട ഒരു പ്രശ്നം തന്നെയാണ്. അതിന് ഉത്തരം നിര്‍ണ്ണയിക്കുന്നതാകട്ടെ, മറ്റു പലതിന്റെയും കൂട്ടത്തില്‍ വിപ്ലവശക്തികളുടെ പ്രായോഗിക പ്രവര്‍ത്തനവുമാണ്.
ലോകമുതലാളിത്തത്തിലെ ഘടനാപരമായ രണ്ടു പ്രമുഖ മാറ്റങ്ങള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന് പണത്തിന്റെ ആഗോളവല്‍ക്കരണ പ്രക്രിയാണ് ; മറ്റൊന്ന് വികസിതരാജ്യങ്ങളില്‍നിന്നു തുടങ്ങി മൂന്നാംലോക സമ്പദ്ഘടനകളെ വരെ ബാധിക്കുന്ന ഒരു കൂട്ടം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വ്യാപന പ്രക്രിയയാണ്; ഈ മൂന്നാംലോക സമ്പദ്ഘടനകളിലാകട്ടെ തൊഴിലാളികളുടെ വമ്പന്‍ കരുതല്‍ സേനയുണ്ട്. ഉദാഹരണത്തിന്, ചൈനയിലെ ഉല്പാദനമേഖലയിലെ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയിലെ സേവനമേഖലാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍. ഈ മാറ്റങ്ങള്‍ നേരത്തെ സൂചിപ്പിച്ച കുരുക്കിന് ജന്മം നല്കുന്നു. മുതലാളിത്തം രണ്ടുപതിറ്റാണ്ടുനീണ്ട യുദ്ധാനന്തര അഭിവൃദ്ധി - മിക്കവാറും അതിനെ "മുതലാളിത്തത്തിന്റെ സുവര്‍ണ്ണയുഗം'' എന്നാണ് വിളിക്കുന്നത് - ക്കെതിരായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. മാത്രമല്ല അത് ആപേക്ഷികമായ മാന്ദ്യം നിലനിന്നിരുന്ന ഒടുവിലത്തെ മൂന്നു പതിറ്റാണ്ടു കൂടിയാണ്, ഇക്കാര്യം തന്നെ മറ്റൊരുവിധത്തില്‍ അവതരിപ്പിച്ചാല്‍, 1951-73 കാലഘട്ടംഅഭിവൃദ്ധിയുടെയും ശ്രദ്ധേയമായവിധം ഉയര്‍ന്ന തൊഴില്‍ അവസരങ്ങളുടെയും കാലഘട്ടം കൂടിയാണ്. 1973 - .2008 കാലഘട്ടം ദീര്‍ഘകാല വളര്‍ച്ച കുറവായിരുന്ന കാലഘട്ടമായിരുന്നു; താരതമ്യേന ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കുമായിരുന്നു ആ ഘട്ടത്തില്‍ ; ആ സ്ഥിതിക്ക് ആസന്നമായ കാലഘട്ടം കടുത്ത മാന്ദ്യത്തിന്റെയും തകര്ച്ചയുടേതുമായിരിക്കുമെന്ന ഭീഷണി ഉയരുന്നു; സ്വാഭാവികമായും ഈ ഘട്ടത്തില്‍ തൊഴിലില്ലായ്മയും അതിരൂക്ഷമായിരിക്കും. ഘടനാപരമായ ഈ രണ്ടു മാറ്റങ്ങളുടെയും പ്രത്യാഘാതങ്ങളെക്കുറിച്ച് നമുക്ക് ക്രമാനുഗതമായി പരിശോധിക്കാം.
1
പുനര്‍നിര്‍മ്മാണ ചെലവുകളെ തുടര്‍ന്ന് ആരംഭിച്ച യുദ്ധാനന്തര അഭിവൃദ്ധിയെ കെയ്നീഷ്യന്‍ ചോദന നിര്‍വഹണ നയങ്ങളാണ് ബലപ്പെടുത്തിയത്. മുതലാളിത്ത സമ്പദ്ഘടനകളില്‍ വലിയ തോതിലുള്ള സര്‍ക്കാര്‍ ചെലവഴിക്കല്‍ നയത്തിന് റൂസ്വെല്‍റ്റിന്റെ “ന്യൂ ഡീല്‍” അതിനകം തന്നെ അടിത്തറ പാകിക്കഴിഞ്ഞിരുന്നു. ചോദനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായാണ് അത് നടപ്പാക്കിയത്. അതിന്റെ ഫലമായി സ്വകാര്യ ഉപഭോഗത്തെയും നിക്ഷേപത്തെയും അത് പ്രോല്‍സാഹിപ്പിച്ചു.എന്നാല്‍ “ന്യൂ ഡീല്‍” പദ്ധതി നടപ്പാക്കിയിട്ടും, അമേരിക്കയില്‍ ഉപഭോഗ സാധനങ്ങളുടെ മേഖലയില്‍ മഹാമാന്ദ്യത്തില്‍ നിന്നും പുറത്തുകടക്കാനായെങ്കിലും മൂലധനചരക്കുകളുടെ കാര്യത്തില്‍ (മാര്‍ക്സിന്റെ ഒന്നാം വകുപ്പ്) യുദ്ധത്തിനായുള്ള തയ്യാറെടുപ്പ് തുടങ്ങുന്നതുവരെ ഒരു നേട്ടവുമുണ്ടാക്കിയില്ല. അമേരിക്കയില്‍ യുദ്ധാനന്തരകാലത്തെ ചോദന നിര്‍വഹണത്തില്‍ ഭരണകൂട ഇടപെടല്‍ വലിയ തോതിലുള്ള സൈനിക ചെലവുകളുടെ രൂപത്തിലായിരുന്നു. (ഒന്നാം വകുപ്പിലെ ഉല്പന്നങ്ങളും സൈനിക ഉല്പന്നങ്ങളും ഒന്നിനുമേല്‍ ഒന്നായി വലിയ തോതില്‍ വന്നുകൊണ്ടിരുന്നു). ചോദന നിര്‍വഹണത്തില്‍ ഭരണകൂട ഇടപെടലുണ്ടായത് അമേരിക്കന്‍ സമ്പദ്ഘടനയില്‍ വലിയൊരളവുവരെ തൊഴിലവസരങ്ങളും വളര്‍ച്ചയും പ്രദാനം ചെയ്തു. യൂറോപ്പില്‍ യുദ്ധാനന്തരം അധികാരത്തിലെത്തിയ വിവിധ സോഷ്യല്‍ ഡെമോക്രാറ്റിക് സര്‍ക്കാരുകള്‍ തൊഴിലാളിവര്‍ഗ്ഗ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, തൊഴിലില്ലായ്മാ വേതനം ഉള്‍പ്പടെയുള്ള സാമൂഹിക സുരക്ഷാ ചെലവുകള്‍ തുടങ്ങിയ ഒട്ടേറെ ക്ഷേമനടപടികള്‍ കൈക്കൊണ്ടു. ഇതും വലിയ തോതില്‍ ചോദന വര്‍ദ്ധനവിന് ഇടവരുത്തുകയും വളര്‍ച്ചയെയും തൊഴില്‍ അവസരനിരക്കിനെയും ത്വരിതപ്പടുത്തുകയും ചെയ്തു. വളര്‍ച്ചാനിരക്ക് ഉയര്‍ന്നതോടു കൂടി മുതലാളിമാര്‍ അതിവേഗം സാങ്കേതിക പുരോഗതികള്‍ നടപ്പിലാക്കി; ഇത് തൊഴിലാളികളുടെ ഉല്പാദനക്ഷമത ദ്രുതഗതിയില്‍ വര്‍ദ്ധിക്കുന്നതിനിടയാക്കി; ഇതിന്റെ നേട്ടം തൊഴിലാളികള്ക്കുമുണ്ടായി; കാരണം തൊഴിലില്ലായ്മാനിരക്ക് വളരെ കുറവായതിനാല്‍ ട്രേഡ് യൂണിയനുകളുടെ വിലപേശല്‍ക്കഴിവ് വലിയ തോതില്‍ വര്‍ദ്ധിച്ചു. അമേരിക്കന്‍ സൈനിക ചെലവുകളാണ് ഈ അഭിവൃദ്ധി നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചതെങ്കിലും, വികസിത രാജ്യങ്ങളിലെ തൊഴിലാളിവഗ്ഗത്തിന്റെ ജീവിത സാഹചര്യങ്ങള്‍ ഗണ്യമായി അഭിവൃദ്ധിപ്പെടുത്താന്‍ ഇത് ഇടവരുത്തി. (സൈനികചെലവിനുപകരം വിവിധ തരത്തിലുള്ള "സാമൂഹികവേതന''ത്തിനായി ഇതേ തുക ഉപയോഗിച്ചിരുന്നെങ്കില്‍ സ്ഥിതി ഇതിനെക്കാള്‍ മെച്ചമാകുമായിരുന്നു എന്നത് നിസ്സംശയമാണ്).
എന്നാല്‍ ചോദനനിര്വഹണത്തില് ഇടപെട്ട ഭരണകൂടം ഒരു ദേശീയ ഭരണകൂടം ആയിരുന്നു; എന്നു മാത്രമല്ല വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഉള്പ്പടുന്നവയായിരുന്നു ആ ദേശീയ ഭരണകൂടങ്ങള്‍. ഇത്തരത്തില്‍ ഒരു ദേശീയ ഭരണകൂടത്തിന് ഇടപെടാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണമെങ്കില്‍ രാഷ്ട്രാതിര്‍ത്തി കടന്നുള്ള ഊഹാധിഷ്ഠിത ധനമൂലധന പ്രവാഹത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണം. ധനമൂലധന താല്പര്യങ്ങള് അതിന്റെതു മാത്രമായ സങ്കുചിത താല്പര്യങ്ങള് പ്രോല്സാഹിപ്പിക്കുന്നവ ഒഴികെ, ഒരു ഭരണകൂട ഇടപെടലിനും അനുകൂലവുമായിരിക്കില്ല. വിശേഷിച്ചും ഭരണകൂടം ഉല്പാദകന് എന്ന നിലയിലും, നിക്ഷേപകന് എന്നനിലയിലും ചെലവഴിക്കന്നവന് (പ്രത്യേകിച്ചും ക്ഷേമനടപടികള്‍ക്ക്) എന്ന നിലയിലും മുഖ്യപങ്കു വഹിക്കുന്നതിന് ഈ ധനമൂലധനം എതിരായിരിക്കും. ഭരണകൂടം ചോദന നിര്‍വഹണം നടത്തുക എന്ന ആശയത്തിന് രൂപം നല്കിയ കെയ്ന്‍സിന് ഈ വസ്തുതയെക്കുറിച്ച് ധാരണയുണ്ടായിരുന്നു; അതുകൊണ്ടാണ് അദ്ദേഹം "വാടക പിരിച്ചു ജീവിക്കുന്നവനെ ദയാവധം'' നടത്താന്‍ പറഞ്ഞത് . അതായത്, സോഷ്യലിസ്റ്റ് വെല്ലുവിളിയെ അതിജീവിക്കാന്‍ മുതലാളിത്തത്തെ പ്രാപ്തമാക്കുന്നതിനുവേണ്ടി ധനമൂലധന താല്പര്യങ്ങളെ ദയാവധംനടത്തുക. യുദ്ധാനന്തര പ്രതിസന്ധി ഘട്ടത്തില്‍ സോഷ്യലിസ്റ്റു വെല്ലുവിളി കരുത്തുറ്റതും വികസിതരാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗ്ഗം ശക്തവുമായിരുന്നപ്പോള്, മുതലാളിത്ത രാജ്യങ്ങളിലെ ചോദന നിര്‍വഹണത്തില്‍ ഭരണകൂടം ഇടപെടുന്നതിനോടുള്ള ആഭ്യന്തര ധനമൂലധനത്തിന്റെ എതിര്‍പ്പിനെ അതിജീവിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
എന്നാല്‍ ധനം തന്നെ ആഗോളവല്ക്കരിക്കപ്പെട്ടതോടുകൂടി ധനമൂലധനത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് എതിരായി ചോദനനിര്വഹണത്തില് ഇടപെടാന്‍ ദേശീയ ഭരണകൂടങ്ങള്‍ക്ക് കഴിയാതായി; ധനമൂലധനത്തിന്റെ ഇച്ഛയ്ക്കു വിരുദ്ധമായി ഭരണകൂട ഇടപെടലുണ്ടായാല്‍ അത് (ധനമൂലധനം) ആ രാജ്യത്തുനിന്ന് കൂട്ടത്തോടെ പുറത്തുകടക്കും; അപ്പോള്‍ അതൊരു പ്രതിസന്ധിക്കിടയാക്കും. ഇതിനെക്കുറിച്ചും കെയ്ന്‍സിന് ധാരണയുണ്ടായിരുന്നു; അതുകൊണ്ടാണ് രാജ്യാതിര്‍ത്തികടന്നുള്ള പണത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നതിനെ അദ്ദേഹത്തിന്റെ സഹായത്താല്‍ രൂപംകൊടുത്ത ബ്രെട്ടണ്‍ വുഡ്സ് സംവിധാനത്തിനുകീഴില്‍ സ്ഥാപനവല്ക്കരിക്കാന് അദ്ദേഹം നിര്‍ബന്ധം പിടിച്ചത്. അദ്ദേഹംപറഞ്ഞു : "പണം ദേശീയമായിരിക്കണം''.
പക്ഷെ മുതലാളിത്തം സ്വന്തമായ ചില സഹജവാസനകളുള്ള വ്യവസ്ഥിതിയാണ്; അതില്‍ ഉള്‍പ്പടുന്നതാണ് മൂലധന കേന്ദ്രീകരണത്തിനുള്ള പ്രവണതയും. ഈ മൂലധനകേന്ദ്രീകരണ പ്രക്രിയ ധനത്തിന്റെ മണ്ഡലത്തില്‍ ഇടപെടാനുള്ള "ആഗോളവല്‍കൃത ധനം'' എന്ന പ്രതിഭാസം ഉദയം ചെയ്യുന്നതിന് ഇടയാക്കുന്നു. ഇത് കെയ്നീഷ്യന്‍ ചോദന നിര്‍വഹണത്തിനുള്ള സാധ്യതയെ തകര്‍ക്കുന്നു; നീണ്ടുനില്‍ക്കുന്ന അഭിവൃദ്ധിയുടെ അടിത്തറ തന്നെ അത് ഇല്ലാതാക്കുന്നു. അങ്ങനെ, വൈരുദ്ധ്യാത്മകമായ വിധത്തില്‍, മുതലാളിത്തത്തിന്റെ ആന്തരിക പ്രവണതകളുടെ പ്രവര്‍ത്തനം തന്നെ മുതലാളിത്തത്തിന്റെ അഭൂതപൂര്‍വമായി നീണ്ടു നിന്നഅഭിവൃദ്ധിയെ തകര്‍ത്തു. "മുതലാളിത്ത ഉല്പാദനത്തിന്റെ യഥാര്‍ത്ഥ പ്രതിബന്ധം മൂലധനം തന്നെയാണ്'' എന്ന മാര്‍ക്സിന്റെ പരാമര്‍ശം ഇത് ശരിവെയ്ക്കുന്നു.
ദേശീയ ഭരണകൂടത്തില്‍, വര്‍ഗ്ഗശക്തികളുടെ നിശ്ചിത പരസ്പരബന്ധത്തിനുള്ളില്‍, ചോദന നിര്‍വഹണത്തിലെ ഭരണകൂട ഇടപെടലിനോടുള്ള "ദേശീയ'' ധനമൂലധനത്തിന്റെ എതിര്‍പ്പിനെ അതിജീവിക്കാന്‍ കഴിഞ്ഞതുപോലെ, ആഗോള ഭരണകൂടമോ ലോകഭരണകൂടമോ ഉണ്ടായിരുന്നെങ്കില്‍, ഒരുപക്ഷെ, അതിന് ചോദന നിര്‍വഹണത്തിലെ ഭരണകൂട ഇടപെടലിനോടുള്ള ആഗോള ധനമൂലധനത്തിന്റെ എതിര്‍പ്പിനെ അതിജീവിക്കാനാകുമായിരുന്നു; അങ്ങനെ ലോക ചോദന നിലവാരം തകരാതെ നോക്കാനുമാകുമായിരുന്നു. പക്ഷെ, സമകാലിക മുതലാളിത്തത്തിന്റെ സുപ്രധാനമായ ഒരുസവിശേഷത മൂലധനം ആഗോളവല്കൃതമായിരിക്കുകയും അതേസമയം ഭരണകൂടങ്ങള്‍ ഇപ്പാഴും ദേശീയ ഭരണകൂടങ്ങളായി തുടരുകയുമാണെന്നതാണ്.
മുതലാളിത്ത രാജ്യങ്ങളുടെ നായകസ്ഥാനത്തുള്ള അമേരിക്കന്‍ ഭരണകൂടം ചില കാര്യങ്ങളില്‍ ലോക ഭരണകൂടത്തിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്നുണ്ട് ; ഉദാഹരണത്തിന്, പ്രതിവിപ്ലവത്തിന്റെ നടത്തിപ്പുകാരനായും ആഗോളവ്യാപകമായി (മൂലധനത്തിന്റെ) "സ്വാതന്ത്ര്യ''ത്തിന്റെ സംരക്ഷകനായുമുള്ള അതിന്റെ നിലപാട്. ലോകസമ്പദ്ഘടനയില്‍ ചോദന നിര്‍വഹണത്തില്‍ ഇടപെടാനുള്ള പകരം ലോക ഭരണകൂടമായി പ്രവര്‍ത്തിക്കാന്‍ അതിനു കഴിയും. മുതലാളിത്ത ലോകത്തിലെ സ്വത്തു സമ്പാദനത്തിന്റെ മുഖ്യമാധ്യമം അതിന്റെ നാണയമായിരിക്കുന്നതിനാല്, ഡോളറില്‍നിന്നുള്ള മാറ്റം ധനക്കുഴപ്പത്തിനിട വരുത്താന്‍ സാധ്യതയുള്ളതുകൊണ്ട് ഡോളറിനെ താങ്ങി നിര്‍ത്താന്‍ മുതലാളിത്ത ലോകം ഒന്നടങ്കം ഒത്തുകൂടും. ചുരുക്കത്തില്‍, മറ്റു മുതലാളിത്ത രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി അമേരിക്കയ്ക്ക് ധനകമ്മിയും കറന്റ് അക്കൌണ്ട് കമ്മിയും(അടവുശിഷ്ടത്തില്‍) ശിക്ഷാഭയമില്ലാതെ നിലനിര്‍ത്താനാകും; അങ്ങനെ ലോകസമ്പദ്ഘടനയില്‍ അപ്പാടെ ചോദനത്തെ ഉത്തേജിപ്പിക്കാന്‍ അവര്‍ക്കു കഴിയും. നിശ്ചയമായും അതാണവര്‍ കുറേയേറെ കാലമായി നടപ്പാക്കിവരുന്നത് . ആവേശമുയര്‍ത്തുന്ന അതിന്റെ ആഭ്യന്തരചെലവ് ലോകസമ്പദ് വ്യവസ്ഥയില്‍ എല്ലായിടത്തുനിന്നുമുള്ള സാധനങ്ങളെ സ്വീകരിക്കുന്നു. അങ്ങനെയാണ് അവര്‍ ലോകചോദന നിര്‍വഹണത്തെ സഹായിക്കുന്നത്. നിശ്ചയമായും ഇക്കാരണത്താലാണ് യുദ്ധാനന്തര ദീര്‍ഘകാല അഭിവൃദ്ധിക്കുശേഷം ലോകമുതലാളിത്ത സമ്പദ് വ്യവസ്ഥ ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തില്പ്പടാതെ വളര്‍ച്ചയിലുള്ള മന്ദഗതിക്കുമാത്രം സാക്ഷ്യം വഹിക്കുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് അമേരിക്ക ഇന്ന് ലോകത്തെ ഏറ്റവും വലിയ കടബാധിത സമ്പദ് വ്യവവസ്ഥയായിരിക്കുന്നതും.
എന്നാല്‍ എല്ലാത്തിനുമുപരിയായി അമേരിക്കന്‍ ഭരണകൂടവും, അതിന് ആഗോളശക്തിയും ആഗോളശേഷിയുമെല്ലാം ഉണ്ടെങ്കിലും, ഒരു ദേശീയ ഭരണകൂടം മാത്രമാണ്. അടവുശിഷ്ടത്തില്‍ നിലനില്ക്കുന്നഅതിന്റ കറന്റ് അക്കൌന്ന് കമ്മി ലോക ചോദനത്തെ ഉത്തേജിപ്പിക്കുന്നെങ്കിലും, അത് അമേരിക്കന്‍ സമ്പദ്ഘടനയില്‍ വലിയ കടബാധ്യതയ്ക്ക് ഇടവരുത്തുന്നു; ഒരുദേശീയ ഭരണകൂടമെന്നനിലയില് ഇക്കാര്യത്തില്‍ നിസ്സംഗമായി നില്ക്കാന് അതിനാവില്ല. ആയതിനാല്‍, മുതലാളിത്ത ലോകത്തിലെ വളര്‍ച്ചാനിരക്ക് മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള പ്രവണതയും ആഗോളവല്‍കൃത ധനമൂലധനത്തിന്റെ ഉദയത്തോടെ ഗണ്യമായ നിലയില്‍ തൊഴിലില്ലായ്മ വീണ്ടും പ്രത്യക്ഷപ്പട്ടതും അമേരിക്കന്ഭരണകൂടത്തിനുമാത്രമായി പൂര്‍ണ്ണമായും കൈകാര്യംചെയ്യാന്‍ കഴിയില്ല .ദേശീയ ഭരണകൂടങ്ങളുടേതായ ലോകത്ത് ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണം കാരണം മറ്റെല്ലാ കാര്യങ്ങളും സമാനമായി നില്ക്കുമ്പോള് തന്നെ കെയ്നീഷ്യന്‍ ചോദന നിര്‍വഹണത്തെ തകര്‍ത്തു കൊണ്ട് ലോക മുതലാളിത്തത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്റെതായ പ്രവണത പ്രത്യക്ഷപ്പടുന്നു.
2
രണ്ടാമത്തെ പ്രമുഖ ഘടനാപരമായ മാറ്റത്തിലേക്ക് നമുക്കിനി നോക്കാം; അതായത് വന്‍തോതില്‍ തൊഴിലാളികളുടെ കരുതല്‍ സേനയുള്ള മൂന്നാംലോക സമ്പദ്ഘടനകളിലേക്ക് വികസിത രാജ്യങ്ങളില്‍നിന്നുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളുടെ വ്യാപനം. ചരിത്രപരമായി, തൊഴിലാളികളുടെ സ്വതന്ത്രമായ സാര്‍വദേശീയ പ്രവാഹമോ മൂലധനത്തിന്റെ യഥാര്‍ത്ഥത്തിലുള്ള അന്തര്‍ദേശീയ ചലനമോ മുതലാളിത്ത ലോകത്തിന്റെ സവിശേഷതയല്ല. കൂട്ടത്തോടെയുള്ള കുടിയേറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നത് ശരി തന്നെയാണ്. ഉദാഹരണത്തിന്, 19ാം നൂറ്റാണ്ടില്‍ ഇത്തരത്തില്‍ കൂട്ടത്തോടെയുള്ള രണ്ട് കുടിയേറ്റതരംഗം ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് യൂറോപ്യന്മാര് ആസ്ട്രേലിയ, ന്യൂസിലാന്റ്, കാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിങ്ങനെയുള്ള മിതശീതോഷ്ണമേഖലകളിലെ വെള്ളക്കാരുടെ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് നടത്തിയത്; മറ്റൊന്ന് ഉഷ്ണമേഖലാ പ്രദേശങ്ങളോ അര്‍ദ്ധ ഉഷ്ണമേഖലാപ്രദേശങ്ങളോ ആയ വെസ്റ്റിന്‍ഡീസ്, ഫിജി, പൂര്‍വാഫ്രിക്ക, മൌറീഷ്യസ് എന്നീ നാടുകളിലേക്ക് ചൈനക്കാരും ഇന്ത്യക്കാരുമായ തൊഴിലാളികള്‍ നടത്തിയ കുടിയേറ്റം. ഇതില്‍ ആദ്യത്തേത് ഉയര്‍ന്ന വേതനത്തിനായുള്ള കുടിയേറ്റമാണ് ; കാരണം കുടിയേറ്റക്കാര്‍ക്ക് ഭൂമി എളുപ്പം ലഭ്യമായിരുന്നു; തദ്ദേശീയരായ ഇന്ത്യന്‍ വംശജരെ ബലംപ്രയോഗിച്ച് ആട്ടിയോടിച്ചാണ് അവര്‍ ഭൂമി സ്വന്തമാക്കിയത്; അവര്‍ക്ക് നിരാശ്രയരായ തൊഴിലാളികളെയും ലഭ്യമായി; പുതിയ കുടിയേറ്റ പ്രദേശങ്ങളില്‍ കൂലി നിരക്ക് കുറയാതെ നിലനിര്‍ത്തി (ആട്ടിയോടിക്കപ്പട്ട അമേരിന്ത്യന്മാര് കൂലിവേലക്കാരായില്ല. അവര്‍ 'റിസര്‍വേഷന്‍സ് 'എന്നപേരില്‍ അറിയപ്പട്ട അവര്‍ക്കുവേണ്ടി ഉണ്ടാക്കിയ ചേരി പ്രദേശങ്ങളില്‍ അടിഞ്ഞുകൂടി).
ഇന്ത്യക്കാരുംചൈനക്കാരുമായ തൊഴിലാളികള്‍ മറ്റു നാടുകളിലേക്ക് കുടിയേറിയത് കുറഞ്ഞ വേതന കുടിയേറ്റമായിട്ടായിരുന്നു. കൂലിവേലക്കാരായും കരാര്‍ തൊഴിലാളികളായുമാണ് അവര്‍ കുടിയേറിയത്. വികസിതമേഖലകളിലേക്ക് വിഭവങ്ങളുടെ കൂട്ട "പ്രവാഹ''മുണ്ടായ രാജ്യങ്ങളില്നിന്നുംപരിഷ്കൃത ഉല്പന്നങ്ങളുടെ പ്രവേശനത്തിന്റെ പേരില്‍" വ്യവസായവല്‍ക്കരണം ഇല്ലാതായ'' പ്രദേശങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരായിരുന്നു അവര്‍ (രണ്ടും കൊളോണിയലിസത്തിന്റെ തണലിലായിരുന്നു നടന്നത്). ആ തൊഴിലാളികള്‍ കഷ്ടിച്ച് നിത്യജീവിതം നിലനിര്‍ത്താന്‍വേണ്ടി കൂലിക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു.
ഈ രണ്ടു കുടിയേറ്റ ധാരകളെയും പൂര്‍ണ്ണമായും വെവ്വേറെ നിലനിര്‍ത്തിയിരുന്നു. ഉന്നതവേതന കുടിയേറ്റ ധാരയെയും താഴ്ന്ന വേതന കുടിയേറ്റ ധാരയെയും ഒരിക്കലും ഇടകലരാന്‍ അനുവദിച്ചിരുന്നില്ല. ഇന്ത്യക്കാരും ചൈനക്കാരുമായ തൊഴിലാളികളെ അക്കാലത്തെ വികസിത മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലേക്ക് സ്വതന്ത്രമായി കുടിയേറാന്‍ അനുവദിച്ചിരുന്നില്ല; വികസിത മേഖലയിലെ കുടിയേറ്റക്കാര്‍ പോയിരുന്ന മിതശീതോഷ്ണമേഖലകളിലെ വെള്ളക്കാരുടെ കുടിയേറ്റ കേന്ദ്രങ്ങളിലേയ്ക്കും അവരെ കടത്തിയിരുന്നില്ല. ഇപ്പോള്‍പോലും ഇന്ത്യക്കാരായ അവിദഗ്ധ തൊഴിലാളികള്‍ക്ക് യൂറോപ്പിലേക്കോ യൂറോപ്യന്മാര് കുടിയേറിയ പ്രദേശങ്ങളിലേക്കോ പോകാന്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തിയിട്ടുണ്ട്.
അങ്ങനെ ലോകമുതലാളിത്തം മൂലധനത്തിന്റെ സൌകര്യാര്‍ത്ഥം തൊഴിലാളികളെ കൂട്ടത്തോടെ അന്താരാഷ്ട്ര സ്ഥാനമാറ്റങ്ങള്‍ നടത്തുമെങ്കിലും, തൊഴിലാളികളുടെ സ്വതന്ത്രമായ ചലനം ഒരിക്കലും നിയമാനുസരണം അനുവദിച്ചിരുന്നില്ല; യഥാര്‍ത്ഥത്തില്‍ കുടിയേറ്റങ്ങള്‍ നടന്നിരുന്നു എന്നത് ശരിതന്നെയാണ്. മറ്റു വാക്കുകളില്‍പറഞ്ഞാല്‍ നിയന്ത്രിതമായ കുടിയേറ്റമായിരുന്നു നടന്നത് ; കൂട്ടത്തോടെ കുടിയേറ്റം നടന്നെങ്കിലും അതൊരിക്കലും സ്വതന്ത്രമായിരുന്നില്ല.
അതേസമയം, മൂലധനത്തിന് നിയമാനുസരണം തന്നെ എവിടേയ്ക്കും സ്വതന്ത്രമായി കുടിയേറാം; എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായി കുടിയേറിയിരുന്നില്ല. ഉദാഹരണത്തിന്, കൊളോണിയല്‍ കാലഘട്ടത്തില്‍, ബ്രിട്ടീഷ് മൂലധനം ഇന്ത്യയിലേക്കു വന്നത് തോട്ടങ്ങള്‍, ഖനികള്‍, ചണവ്യവസായം തുടങ്ങിയ ചില പ്രാഥമിക ചരക്കുകളുടെ പ്രോസസിംഗ് മേഖലകള്‍, ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ള ധനകാര്യ- മാനേജ്മെന്റ് മേഖലകള്എന്നിവയില് മാത്രം നിക്ഷേപിക്കാനായിരുന്നു. മറ്റു തരത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് മൂലധനം ഇന്ത്യയിലേക്കു വന്നത് അന്താരാഷ്ട്ര തൊഴില്‍ വിഭജനത്തിന്റെ കൊളോണിയല്‍ മാതൃകയുടെ ഭാഗമായുള്ള മേഖലകളിലേക്കു മാത്രമായിരുന്നു. അവര്‍ എല്ലാതരം വ്യവസായങ്ങളും ആരംഭിക്കാന്‍ ഇവിടെ എത്തിയില്ല ; ബ്രിട്ടീഷ് തൊഴിലാളികളെക്കാള്‍ കുറഞ്ഞ കൂലിക്ക് ഇന്ത്യന്‍ തൊഴിലാളികളെ ലഭ്യമായിരുന്നിട്ടും ലോകകമ്പോളത്തില്‍ വില്പനയ്ക്കാവശ്യമായ ഉല്പന്നങ്ങള് നിര്‍മ്മിക്കാന്‍ ഇവിടെ പ്ലാന്റുകള്‍ സ്ഥാപിച്ചിരുന്നില്ല.
കോളനിവല്‍ക്കരണം അവസാനിച്ചതിനുശേഷവും വിദേശ മൂലധനം മറ്റു മേഖലകളിലേക്കും വന്നുതുടങ്ങിയപ്പോഴും, അതായത് അന്താരാഷ്ട്ര തൊഴില്‍ വിഭജനത്തിന്റെ കൊളോണിയല്‍ മാതൃകയില്നിന്നു വ്യത്യസ്തമായ മേഖലകളിലേക്കു വന്നുതുടങ്ങിയപ്പോഴും, മുന്കോളനിയായിരുന്ന പുതുതായി വ്യവസായവല്‍ക്കരണം ആരംഭിച്ച രാജ്യങ്ങളിലെ ആഭ്യന്തര കമ്പോളത്തിനുവേണ്ടി താരിഫ് കടമ്പകള്‍ മറികടന്ന് ഉല്പാദിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്; ലോക കമ്പാളത്തിനു വേണ്ടവ ഉല്പാദിപ്പിക്കാന് ആതിഥേയ സമ്പദ്ഘടനയിലെ കുറഞ്ഞ വേതനത്തിന്റെ നേട്ടം സ്വായത്തമാക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യം.
ഇങ്ങനെ മൂലധനം പോലും യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമായി ചലിക്കാതിരുന്നപ്പോള്‍ കുറഞ്ഞകൂലിക്ക് അതാതിടത്ത് തൊഴിലാളികളെ കിട്ടുന്നതിന്റെ സൌകര്യം പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര കമ്പോളത്തിന് ആവശ്യമായവ ഉല്പാദിപ്പിക്കാനുള്ള തദ്ദേശീയരായ മൂന്നാം ലോക മുതലാളിമാരുടെ കഴിവുകളെ, വികസിത സമ്പദ്ഘടനകളിലേക്കുള്ള അത്തരം ഇറക്കുമതികള്‍ക്കെതിരെ ചുങ്കങ്ങളുടെ വേലിക്കെട്ടുകള്‍കൊണ്ട് തടസ്സപ്പെടുത്തിയിരുന്നു. തല്‍ഫലമായി മൂന്നാംലോകത്തിലേക്ക് വികസിത സമ്പദ്ഘടനകളില്‍ നിന്നുള്ള വളരെ കുറച്ച് വ്യവസായങ്ങളുടെ വ്യാപനം മാത്രമേ നടന്നിരുന്നുള്ളൂ. അതുകാരണം മൂന്നാംലോക രാജ്യങ്ങളില്‍ ഉപയോഗിക്കപ്പെടാത്ത തൊഴില്‍ശക്തി അത്യധികം കുന്നുകൂടി. അതോടൊപ്പം മൂന്നാംലോക രാജ്യങ്ങളിലെ വേതനം കഷ്ടിച്ച് ജീവിതം നിലനിര്‍ത്താന്‍ വേണ്ട അത്രയുമായി ചുരുങ്ങി. വികസിതരാജ്യങ്ങളും മൂന്നാംലോക രാജ്യങ്ങളും തമ്മിലുള്ള മൂലധനത്തിന്റെയും തൊഴിലാളികളുടെയും സ്വതന്ത്രമായ ചലനത്തിന്റെ അഭാവവും മൂന്നാംലോക ഉല്പന്നങ്ങള്ക്കെതിരെ വികസിത രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സംരക്ഷണ സംവിധാനവും കാരണം വികസിത രാജ്യങ്ങളിലെ വേതനം വര്‍ദ്ധിച്ചു; മൂന്നാംലോക രാജ്യങ്ങളില്‍ തൊഴിലാളികളുടെ കരുതല്‍സേന ഉണ്ടായിരുന്നത് അവരെ ബാധിച്ചതേയില്ല.
വികസിത രാജ്യങ്ങളിലെയും മൂന്നാംലോക രാജ്യങ്ങളിലെയും വേതന നിരക്കുകള്‍ വ്യത്യസ്തമായിരിക്കുന്നു എന്നു മാത്രമല്ല, അത് ആ വ്യത്യാസം വളരെ അധികം വലുതാവുകയുമാണ് ("അസമമായ വിനിമയം'' സംബന്ധിച്ച ഒരു കൂട്ടം സിദ്ധാന്തങ്ങളുടെ ഉദയത്തിനിടയാക്കിയ വസ്തുത). മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, വികസിത സമ്പദ്ഘടനകളിലെ തൊഴിലാളികളുടെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുന്നതിനനുസരിച്ച് വികസിത രാജ്യങ്ങളിലെ വേതനവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മൂന്നാംലോക രാജ്യങ്ങളില്‍ വലിയതോതില്‍ തൊഴിലാളികളുടെ കരുതല്‍സേന നിലനില്ക്കുന്നുണ്ടെന്നത് പരിഗണിച്ചിരുന്നതേയില്ല; കാരണം ഈ രണ്ട് തൊഴില്‍ കമ്പോളങ്ങളും ഫലപ്രദമായി വേര്തിരിച്ചിരിക്കുകയായിരുന്നു. ലോകസമ്പദ്ഘടനയില്‍ വികസിത രാജ്യങ്ങള്‍, അവികസിത രാജ്യങ്ങള്‍ എന്ന വേര്‍തിരിവ് ശാശ്വതമായി നിലനില്ക്കുന്നതിന്റെ അടിസ്ഥാനം ഇതാണ്.
"ആഗോളവല്‍ക്കരണ''ത്തിന്റെ ഇപ്പോഴത്തെ ഘട്ടം ഇതില്‍ ഒരു മാറ്റം വരുത്തി. "പുറം കരാര്‍ കൊടുക്കല്‍'', ആഗോളചോദനം നിര്‍വഹിക്കുന്നതിന് മൂന്നാംലോക രാജ്യങ്ങളിലേക്ക് ഉല്പാദനസ്ഥലം മാറ്റല്‍ എന്നിവയാണ് ആഗോളവല്‍ക്കരണത്തിന്റെ ഇപ്പോഴത്തെ ഘട്ടവുമായി ബന്ധപ്പെട്ട പ്രതിഭാസം. വികസിത രാജ്യങ്ങളിലെ വേതനത്തെ മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലാളികളുടെ കരുതല്‍സേന ചെലുത്തുന്ന പ്രതികൂല സ്വാധീനത്തില്‍നിന്നും ഇനിയും സംരക്ഷിച്ചുനിര്ത്തില്ലെന്നാണ് ഇതിന്റെ അര്‍ത്ഥം. "പുറം കരാര്‍ കൊടുക്കലി''ന്റെ തോതിനെയോ മൂന്നാംലോക സമ്പദ്ഘടനകളിലെ ലോക കമ്പാളത്തെ ആധാരമാക്കിയുള്ള ഉല്‍പാദനത്തെയോ ആശ്രയിച്ചല്ല ഈ സ്വാധീനം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലാളികളുടെ സ്വതന്ത്രമായ ചലനത്തിന് സമാനമായ പ്രത്യാഘാതമുണ്ടാക്കുന്ന അതിന്റെ വിദൂര സാധ്യതയാണ് ഈ സ്വാധീനത്തിന് അടിസ്ഥാനം. ഇത്തരം 'പുറം കരാര്‍ കൊടുക്കലോ' വികസിത രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായവ്യാപനമോ മൂന്നാംലോക
രാജ്യങ്ങളില്‍ തൊഴിലുള്ള ആളുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവിടെയുള്ള തൊഴിലാളികളുടെ കരുതല്‍സേനയില്‍ ഇതിന്റെ ഫലമായി വലിയ കുറവൊന്നും വരുത്തുന്നില്ല. (ഇന്ത്യയില്‍ ഔദ്യോഗികമായി കണക്കാക്കിയിട്ടുള്ള തൊഴിലില്ലായ്മാ നിരക്ക് 2004-05ല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും ഉയര്ന്നനിരക്കായിരുന്നു. ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്ക് ഉണ്ടായിട്ടും ഇതാണ് സ്ഥിതി. ഏറ്റവും ഒടുവിലത്തെ ദേശീയ സാമ്പിള്‍ സര്‍വേ സ്ഥിതിവിവരക്കണക്ക് ലഭ്യമായിട്ടുള്ളത് 2004- 05 വര്‍ഷം വരെയുള്ളതാണ്).
വികസിത മുതലാളിത്ത സമ്പദ്ഘടനകളില്‍ തൊഴിലാളികളുടെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഇനി അവിടെ വേതനനിരക്ക് വര്ദ്ധിക്കുകയില്ലെന്നാണ് മേല്‍ പ്രസ്താവിച്ചതില്‍നിന്നും വ്യക്തമാവുന്നത്. കാരണം, അവ ഇപ്പോള്‍ മൂന്നാംലോകത്തില്‍ തൊഴിലാളികളുടെ കരുതല്‍സേന നിലനില്ക്കുന്നതിന്റെ പ്രതികൂല പ്രത്യാഘാതത്തിന് വിധേയമാണ്. വികസിത സമ്പദ്ഘടനകളിലെ ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കും ദുര്‍ബലമായിക്കഴിഞ്ഞ ട്രേഡ് യൂണിയനുകളും ഒരേ ദിശയിലാണ് ചലിച്ചത്. എന്നാല്‍, ചുരുങ്ങിയ ചെലവിലുള്ള ഇറക്കുമതിയുടെയും 'പുറംകരാര്‍ കൊടുക്കലി'ന്റെയുംപ്രതിഭാസവും ഈ രംഗത്തെ ബാധിക്കാനിടയുണ്ട്.
മൂലധനത്തിന്റെ ഒന്നാം സഞ്ചികയില്‍ കാള്‍ മാര്‍ക്സ്, തൊഴിലാളികളുടെ വലിയൊരു കരുതല്‍ സേന നിലനില്‍ക്കുന്ന മുതലാളിത്ത സമ്പദ്ഘടനയില്‍ യഥാര്‍ത്ഥ വേതന നിരക്ക് കഷ്ടിച്ച് ജീവിച്ചുപോകാന്‍ മാത്രമുള്ളതായും തൊഴിലാളികളുടെ ഉല്പാദനക്ഷമതയിലെ വര്‍ദ്ധനവ് മിച്ച മൂല്യനിരക്കിലെ വര്‍ദ്ധനവായി മാറുന്നതിനെയും കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. വികസിത മുതലാളിത്തത്തില്‍ മുമ്പൊരു കാലത്തും ഇല്ലാതിരുന്ന വിധം ഈ ചിത്രം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്; ഇപ്പോഴത്തെ "ആഗോളവല്‍ക്കരണ''ത്തെ തുടര്‍ന്ന് വികസിത മുതലാളിത്തത്തിലെ വേതന നിരക്കില്‍ ഇപ്പോള്‍ മൂന്നാംലോകത്തിലെ തൊഴിലാളികളുടെ കരുതല്‍സേനയുടെ സ്വാധീനം കാണാം. ഉദാഹരണത്തിന് അമേരിക്കയില്‍ തൊഴിലാളികളുടെ ഉല്പാദനക്ഷമതയില് ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടും കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ഏറെക്കാലമായി കേവലമായ യഥാര്‍ത്ഥ വേതനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. വികസിത മുതലാളിത്തത്തില്‍, നിശ്ചയമായും ലോകമുതലാളിത്തത്തിലും, മിച്ച മൂല്യത്തിന്റെ നിരക്കില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടാകുന്നതായും കാണാം. മുതലാളിമാരുടെ നിക്ഷേപച്ചെലവ്, മുതലാളിമാരുടെ ഉപഭോഗച്ചെലവ്, മിച്ചമൂല്യത്തില്‍നിന്നും മുതലാളിത്തം നിലനിര്‍ത്തുന്ന ഉപയോഗശൂന്യമായ തൊഴിലാളികളുടെ സൈന്യത്തിന്റെ ഉപഭോഗച്ചിലവ്, ഉല്പാദനക്ഷമമായ തൊഴിലാളികളുടെ നികുതിവരുമാനത്തില്‍ നിന്നും ധനസഹായം ചെയ്യാത്ത ഭരണകൂടത്തിന്റെ ചെലവിന്റെ ഒരു ഭാഗം എന്നിവയുടെ ആകെത്തുക മിച്ചമൂല്യം വര്‍ദ്ധിക്കുന്ന അതേ തീവ്രതയില്‍ വര്‍ദ്ധിക്കുന്നില്ല. ഇവിടെ മിച്ചമൂല്യത്തിന്റെ സാക്ഷാല്‍ക്കരണത്തിന്റെ പ്രശ്നം ഉദിക്കുന്നു; അമിതോല്പാദന പ്രതിസന്ധിയിലൂടെ മാത്രമേ ഇതിനെ ഊറ്റിയെടുക്കാനാവൂ. മറ്റെല്ലാം മാറ്റമില്ലാതെ തുടര്‍ന്നാല്‍, തൊഴിലാളികളുടെ ഉല്പാദനക്ഷമത വലിയ തോതില്‍ കുതിച്ചുയരുമ്പോഴും വികസിതമുതലാളിത്ത രാജ്യങ്ങളിലെ യഥാര്‍ത്ഥ കൂലി സ്തംഭനാവസ്ഥയില്‍ തുടരുന്നു എന്ന വസ്തുത അധികമധികം രൂക്ഷമായ അമിതോല്പാദന പ്രതിസന്ധിയിലേക്കും അങ്ങനെ (അത്തരം പ്രതിസന്ധികളിലൂടെ) അത്യപൂര്‍വമായ മാന്ദ്യത്തിലേക്കും അഭൂതപൂര്‍വമായ നിലയില്‍ വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയിലേക്കുമുള്ള പ്രവണതയ്ക്ക് ഇടയാക്കുന്നു.
3
അങ്ങനെ ഇപ്പോഴത്തെ മുതലാളിത്തത്തിനുകീഴിലുള്ള രണ്ടു ശക്തമായ പ്രവണതകള്‍ ഈ വ്യവസ്ഥിതിയെ ഗുരുതരമായ പ്രതിസന്ധികളിലേയ്ക്കും (സാധാരണമായ ചാക്രിക ചലനങ്ങളില്‍നിന്നും ഇതിനെ വേറിട്ടു കാണണം) ഇത്തരം പ്രതിസന്ധികളില്‍നിന്നും സാമ്പത്തികമാന്ദ്യത്തിലേക്കും തള്ളിനീക്കുന്നു. ഇതിലൊന്ന് ഉയര്‍ന്നുവരുന്നത് മിച്ചമൂല്യത്തിന്റെ നിരക്കില്‍ വര്ദ്ധനവുണ്ടാകുന്നതുകൊണ്ടാണ്. അതിന്റെ ലക്ഷ്യപ്രാപ്തിയാകട്ടെ തികച്ചും ദുഷ്ക്കരവുമാണ്. മറ്റൊന്ന് ഉയര്‍ന്നുവരുന്നത്, യുദ്ധാനന്തര മുതലാളിത്തത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന സംവിധാനം, ഇത്തരത്തിലുള്ള ലക്ഷ്യപ്രാപ്തിയുടെ ഏതു പ്രശ്നത്തെയും തരണം ചെയ്യാന്‍ വേണ്ടിയാണ്. ഉദാഹരണത്തിന്, ചോദന നിര്‍വഹണത്തിലെ ഭരണകൂട ഇടപെടല്‍ ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണം കാരണം തകര്‍ന്നു. ഒടുവില്‍ പറഞ്ഞ ഈ പ്രതിഭാസം തന്നെ ഗുരുതരമായ അമിതോല്പാദന പ്രതിസന്ധിക്കും സാമ്പത്തികമാന്ദ്യത്തിനും ഇടവരുത്തുന്നു. മിച്ചമൂല്യത്തിന്റ നിരക്കില്‍ അത്യപൂര്‍വമായ വര്‍ദ്ധനവിന്റെ അഭാവത്തില്‍പോലും അത്തരത്തിലുള്ള ഒരു വര്‍ദ്ധനവ് പ്രശ്നത്തെ വീണ്ടും സങ്കീര്‍ണ്ണമാക്കുകയേയുള്ളൂ. ഇതിന്റെ കാരണങ്ങള്‍ മുമ്പ് വിശദീകരിച്ചതുമാണ്. ഇതുകൊണ്ടാണ് മുതലാളിത്തത്തില്‍ ആസന്നമായിരിക്കുന്നപ്രതിസന്ധിയെ ഹ്രസ്വകാലത്തേക്കുള്ള സാധാരണ സംഭവിക്കുന്ന സംഭവമായും അതു പിന്നിട്ടു കഴിയുമ്പോള്‍ എല്ലാം"പഴയതുപോലെ സാധാരണ നില'' കൈവരിക്കും എന്നും കരുതാനാവില്ല. "ആഗോളവല്‍ക്കരണ''ത്തിന്റെ കാലഘട്ടത്തിലെ ലോകമുതലാളിത്തത്തില്‍ സംഭവിക്കുന്ന അഗാധമായ ഘടനാപരമായ മാറ്റങ്ങളുടെ ഫലമാണത്.
എന്തുകൊണ്ടാണ് ഈ പ്രതിസന്ധി നേരത്തേ സംഭവിക്കാതിരുന്നത്? സമകാലിക മുതലാളിത്തത്തിലെ ഘടനാപരമായ മാറ്റങ്ങളില്‍ സഹജമായുള്ള പ്രതിസന്ധി ഇപ്പോള്‍ മാത്രം പ്രത്യക്ഷത്തില്‍ അറിയാന്‍ കഴിയുന്നത് എന്തുകൊണ്ട്? എന്നീ ചോദ്യങ്ങളാണ് ചോദിക്കേണ്ടത്. ഈ പ്രതിസന്ധിയെ ഇതേവരെ തടുത്തുനിര്ത്താന്സഹായിച്ചത് രണ്ടു ഘടകങ്ങളാണ്. രണ്ടും ഉരുത്തിരിഞ്ഞുവരുന്നത്, പ്രതീക്ഷിക്കപ്പെടുന്നതുപോലെ തന്നെ,അമേരിക്കയില്‍നിന്നാണ്. ആദ്യത്തേത് വലിയ തോതില്വായ്പ നല്‍കിക്കൊണ്ടുള്ള ഉപഭോഗ അഭിവൃദ്ധിയാണ്.
വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ വിഭാഗങ്ങളില്‍പെട്ട തൊഴിലാളികളുടെ ഉപഭോഗം അവര്‍ക്കു ലഭിക്കുന്ന വേതനത്തില്‍ പരിമിതപ്പെട്ടിരിക്കുന്നതായാണ് മാര്‍ക്സിസ്റ്റു രചനകളില്‍ പൊതുവെ കാണുന്നത്. ഇതേ കാരണത്താല്‍ തന്നെ മിച്ചമൂല്യ നിരക്കിലെ വര്‍ദ്ധനവ് അമിതോല്പാദന പ്രതിസന്ധിക്ക് വഴിതെളിക്കുന്നു. മൊത്തം സാമൂഹിക ഉല്പാദനത്തിന്റെ സിംഹഭാഗവും തങ്ങളുടെ വരുമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രം ഉപഭോഗം ചെയ്യുന്ന വര്‍ഗ്ഗത്തിന്റെ കയ്യില്‍, അതായത് മുതലാളിവര്‍ഗ്ഗത്തിന്റെ കയ്യില്‍, എത്തിച്ചേരുന്നു; തങ്ങളുടെ വരുമാനത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുമാത്രം ഉപഭോഗം നടത്തുന്ന വര്‍ഗത്തിന്റെ കൈയില്‍, അതായത് തൊഴിലാളി വര്‍ഗത്തിന്റെ കയ്യില്‍, വളരെ ചെറിയ ഒരു ഭാഗം മാത്രംഎത്തിച്ചേരുന്നു; അങ്ങനെ സാമൂഹിക ഉല്പാദനത്തില് ഉപഭോഗത്തിന്റെ പങ്ക് ചുരുങ്ങുന്നു. നിക്ഷേപത്തിന്റെ വലിപ്പം, മൂലധന സ്റ്റാക്കിലേക്കുള്ള ഭൌതികമായ കൂട്ടിച്ചേര്‍ക്കല്‍ എന്ന അര്‍ത്ഥത്തില്‍, നിര്‍ണ്ണയിക്കുന്നത് കമ്പോളത്തിന്റെ വളര്‍ച്ചയാണ്. അതുകൊണ്ടുതന്നെ, ഉപഭോഗത്തില്‍ ഇടിവുണ്ടാകുമ്പോള്‍ അക്കാരണത്താല്‍ മാത്രം ഗണ്യമായ വിധം ഉയരുന്നില്ല. ഉപഭോഗത്തിലുണ്ടാകുന്ന ഇത്തരമൊരു ഇടിവിന്റെ ഫലം ഉല്പാദനവുമായി ബന്ധപ്പെട്ട മൊത്തം ചോദനത്തിലെ ഇടിവിന് ഇടയാക്കുന്നു. അതാണ് അമിതോല്പാദന പ്രതിസന്ധി.
എന്നാല്‍ തൊഴിലാളികള്‍, പ്രൊഫഷണലുകള്‍, പെറ്റീബൂര്ഷ്വാസി എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ ഉപഭോഗം അവരുടെ വരുമാനത്തില്‍ പരിമിതപ്പെടാതിരിക്കുകയുംവായ്പാ ധനസഹായം ലഭ്യമാക്കിക്കൊണ്ടും "ഉപഭോഗ താല്പര്യ''ത്തിന്റെ സാമൂഹ്യസമ്മര്‍ദ്ദം കൊണ്ടും ഇത്തരം വരുമാനം തന്നെ വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ അമിതോല്പാദന പ്രവണതയെ തടയാന്‍ കഴിയും. നിശ്ചയമായും അത്തരത്തിലുള്ള തടയല്‍ ശാശ്വതമായിരിക്കില്ല. ബാങ്കുകള്‍ കടഭാരത്താല്‍ മുങ്ങുന്ന വ്യക്തികള്‍ക്ക് തന്നെ വീണ്ടും വീണ്ടും കൂടുതല്‍ വായ്പ നല്കുന്നതില് മുഴുകുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിലെത്തുമ്പാള് ഇതാകെ നിശ്ചലമാകുന്നു. കടബാധ്യതയില്‍ അകപ്പെട്ട വ്യക്തികള്‍ തന്നെ ഏതെങ്കിലും ഒരുഘട്ടമെത്തുമ്പോള്‍ തനിക്കിനിയും വായ്പ ആവശ്യമില്ലെന്നു പറഞ്ഞ് പിന്തിരിയാനും ഇടയുണ്ട്. ഓരോ വ്യക്തിയും ഇത്തരമൊരു പരിധിയില്‍ എത്തിയാല്‍ മിച്ചമൂല്യത്തിന്റെ നിരക്കും വര്‍ദ്ധിച്ചുവന്നാല്‍ അധികം കഴിയുന്നതിനുമുമ്പുതന്നെ പ്രതിസന്ധി ഉയര്‍ന്നുവരും. എന്നാല്‍ വായ്പാ സഹായത്തോടെയുള്ള ഉപഭോഗത്തിന് (അമേരിക്കയുടെ സമ്പാദ്യനിരക്ക് ഫലത്തില്‍ പൂജ്യമാണ്) പ്രതിസന്ധി നീട്ടിവയ്ക്കുന്നതിന് ഒരു പങ്കുവഹിക്കാന്‍ കഴിയും; അത് അത്തരമൊരു പങ്ക് വഹിച്ചിട്ടുമുണ്ട്.
അമേരിക്കന്‍ ധനകമ്മിയാണ് മറ്റാരു ഘടകം. ശരിയാണ്, അമേരിക്കന്‍ ധനകമ്മി എപ്പോഴും അത്ര വലിപ്പമുള്ളതല്ല; വിരോധാഭാസമെന്നു പറയട്ടെ, അത് ഭീമമായ വലിപ്പത്തിലെത്തിയത് സൈനിക ചെലവ് വര്‍ദ്ധിപ്പിക്കുകയും നികുതി ഇളവുകള്‍ നല്‍കുകയും ചെയ്ത റീഗന് ഭരണകാലത്താണ്. റീഗന് നികുതി ഇളവുകള്‍ പ്രാബല്യത്തിലാക്കിയത് ഇത്തരം ഇളവുകള്‍ നല്കുന്നതുമൂലം നികുതിവരുമാനം വര്‍ദ്ധിക്കുമെന്ന അസംബന്ധവാദം ഉയര്‍ത്തിയാണ്. അത്തരത്തില്‍ നികുതിവരുമാന വര്‍ദ്ധനവൊന്നും ഉണ്ടായില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; നേരെ മറിച്ച് റീഗന് സൈനികച്ചെലവ് കുത്തനെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നികുതിവരുമാനം ഗണ്യമായി കുറയുകയുമായിരുന്നു. ഇത് വലിയ തോതിലുള്ള ധനകമ്മിക്ക് ഇടയാക്കി. തുടര്‍ന്ന് ഈ കമ്മി കുറച്ചുകൊണ്ടുവന്നു. എന്നാല്‍, രണ്ടാം ഇറാഖ് യുദ്ധത്തിനുവേണ്ട പണം കണ്ടെത്താന്‍ കമ്മി വീണ്ടും കൂട്ടി. അമേരിക്കന്‍ ധനകമ്മിയെ സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട കണക്കുകളെല്ലാം യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കുന്നതാണ്.
ഇറാഖ് യുദ്ധത്തിന്റെ ചെലവ് മൂന്ന് ലക്ഷം കോടി ഡോളറാണെന്നാണ് ജോസഫ് സ്റ്റിഗ്ലിറ്റ്സ് കണക്കാക്കിയിരിക്കുന്നത്. ഇത് ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെയധികമാണ്. ഈ കണക്കു ശരിയാണെങ്കില്‍, ധനകമ്മിയും ഔദ്യോഗിക അവകാശവാദത്തെക്കാള്‍ വളരെയേറെ ഉയര്‍ന്നതായിരിക്കും. പല ഇനം ചെലവുകളും കണക്കില്‍ കാണിക്കാതെയാണ് കമ്മി കുറച്ചു കാണിച്ചിരിക്കുന്നത്.ഏതു തരത്തിലായാലും, അത്യുല്പാദന പ്രതിസന്ധി നീട്ടിക്കൊണ്ടുപോയതില്‍ ഒരു ഘടകം അമേരിക്കന്‍ ധനകമ്മി തന്നെയാണ്. ഇല്ലായിരുന്നെങ്കില്‍ ലോകസമ്പദ്ഘടനയെ നേരത്തെതന്നെ പ്രതികൂലമായി ബാധിക്കുമായിരുന്നു. എന്നാല്‍ ഈ ഘടകം പോലും, നേരത്തെ സൂചിപ്പിച്ച ഉപഭോഗത്തിലെ അഭിവൃദ്ധിയെപ്പോലെ തന്നെ, ലോകത്തിലെ ഇതര രാജ്യങ്ങളോടുള്ള അമേരിക്കയുടെ കടബാധ്യത വര്‍ദ്ധിക്കുന്നതിന് ഇടവരുത്തുന്നു. കാരണം, ഇത് അമേരിക്കയുടെ അടവ് ശിഷ്ടത്തിലെ കറന്റ് അക്കൌണ്ട് കമ്മി വര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം വര്‍ദ്ധിച്ചുവരുന്ന മിച്ചമൂല്യനിരക്കിന്റെ പ്രത്യാഘാതത്തെ നിയന്ത്രിച്ചു നിര്‍ത്താനാകാതെ വരുന്നു. അധികം താമസിയാതെ തന്നെ പ്രതിസന്ധി പൊട്ടിപ്പുറപ്പെടും. ഇപ്പോള്‍ അതിനു തുടക്കമായിരിക്കുകയാണ്.
നേരത്തെ വ്യക്തമാക്കിയതുപോലെ, ഈ പ്രതിസന്ധി എങ്ങനെ വികസിക്കുമെന്നത് ഒരു പ്രായോഗിക പ്രശ്നമാണ്; അത് പ്രവചനാതീതമാണ്. 1930കളിലെ പ്രതിസന്ധി ഫാസിസത്തിന് ജന്മം നല്കിയ കാര്യം നാം ഓര്‍ക്കേണ്ടതാണ്. തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലാണ് അന്ന് ഫാസിസം അധികാരത്തിലേറിയത്. അതേസമയം ജര്‍മ്മനിയിലും ജപ്പാനിലും വലിയതോതില്‍ സൈനികോപകരണ വികസനത്തിന് ഫാസിസം കാരണമായി. സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിന് സഹായകമായെങ്കിലും രണ്ടാം ലോകയുദ്ധത്തിന് വഴിയൊരുക്കിയത് അതാണ്. ഫാസിസത്തിന്റെ പരാജയത്തില്‍ കലാശിച്ച യുദ്ധം സോഷ്യലിസ്റ്റു ചേരിയുടെ ശ്രദ്ധേയമായ വികസനത്തിനും ഇടവരുത്തി. കാരണം ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത് സോഷ്യലിസ്റ്റ് ചേരിയായിരുന്നു. സാമ്രാജ്യത്വത്തെ ദുര്‍ബലമാക്കുന്നതിനും പഴയ തരത്തിലുള്ള കോളനിവാഴ്ചയുടെ അന്ത്യത്തിനും ഇത് ഇടയാക്കി.(വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെയും ജോണ്‍ ഫോസ്റ്റര്‍ ഡള്ളസിനെയുംപോലുള്ള മുരത്ത സാമ്രാജ്യവാദികള്‍ ഇതൊഴിവാക്കാന്‍ പരമാവധി പരിശ്രമിച്ചിരുന്നു) ചുരുക്കത്തില്‍, ആ പ്രതിസന്ധി ചരിത്രപ്രധാനമായ ഒട്ടേറെ സംഭവപരമ്പരകള്‍ക്ക് വഴിയൊരുക്കി. ഇതൊന്നും പ്രതിസന്ധിയുടെ ഘട്ടത്തില്‍ അതുകൊണ്ടുമാത്രം "പ്രവചിക്കാന്‍'' കഴിയുന്നതായിരുന്നില്ല. നിശ്ചയമായും ഈ സംഭവവികാസങ്ങളെല്ലാം കേവലം പ്രതിസന്ധിയുടെ ഉല്പന്നങ്ങളാണെന്നു കരുതുന്നതും ശരിയല്ല; മറിച്ച് സമൂര്‍ത്തമായ ഒരു വഴിത്തിരിവില്നിന്നും അവ ഉരുത്തിരിഞ്ഞുവരികയാണുണ്ടായത്; അത്തരം ഒരവസരത്തിന്റെ സൃഷ്ടിക്ക് ആ പ്രതിസന്ധിയും കാരണമായിരുന്നു. അതുകൊണ്ട് തന്നെ, ആസന്നമായ പ്രതിസന്ധി ചെന്നെത്തുന്ന വഴിത്തിരിവ് എങ്ങനെ വികസിച്ചുവരും എന്നകാര്യം"പ്രവചിക്കാന്‍'' ആവില്ല. അതിനായി നാം സമയം മെനക്കെടുത്തേണ്ടതുമില്ല. എന്നാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ അതിന്റെ ചില പ്രത്യാഘാതങ്ങളെക്കുറിച്ച് ഇവിടെ ചുരുക്കമായി പരാമര്‍ശിക്കേണ്ടതുണ്ട്.
4
മുതലാളിത്ത പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ചെലുത്താവുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഇന്ത്യയില്‍ നടക്കുന്ന സംവാദങ്ങള്‍ നമ്മുടെ ഉല്പന്നങ്ങളോടും സേവനങ്ങളോടുമുള്ള ലോകചോദനത്തെ അതെങ്ങനെ ബാധിക്കും എന്ന കാര്യത്തിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പൊതുവില്‍ ലോക ചോദനത്തില്‍ ഉണ്ടാകുന്ന ഏതൊരു കുറവും ഇന്ത്യന്‍ ഉല്പന്നങ്ങള്ക്കുള്ള ലോകചോദനത്തിലും കുറവു വരുത്തുമ്പോള്‍ തന്നെ, വികസിത രാജ്യങ്ങളില്‍നിന്നുള്ള ഉല്പന്നങ്ങളെക്കാള്ഇന്ത്യന് ഉല്പന്നങ്ങള്ക്ക് വില കുറവുള്ളതിനാല്‍ (ഇതിനുകാരണം ഇവിടത്തെ കൂലികുറവാണ്) ചോദനക്കുറവിന്റ പ്രത്യാഘാതം ഇന്ത്യന്‍ ഉല്പന്നങ്ങളെക്കാള് വികസിത രാജ്യങ്ങളിലെ ഉല്പന്നങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നാണ് ചിലര്‍ വാദിക്കുന്നത്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ വികസിതരാജ്യങ്ങളിലെ ഉല്പന്നങ്ങളുടെ സ്ഥാനത്ത് ഇന്ത്യന്‍ ഉല്പന്നങ്ങള് പകരംവരുന്ന പ്രവണത മുമ്പെന്നത്തെക്കാള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നതായാണ് കാണുന്നത്. ഇതുകൊണ്ടാണ് ലോക മുതലാളിത്ത പ്രതിസന്ധി ഇന്ത്യയെ വലുതായൊന്നും ബാധിക്കാതിരിക്കുന്നത്. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പോലുള്ള സര്‍ക്കാര്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് ആധാരമായിരിക്കുന്നതും ഈ വാദഗതിയാണ്. ഇന്ത്യന്‍ സമ്പദ്ഘടനയിലെ "നിക്ഷേപകരുടെ ആത്മവിശ്വാസം'' നിലനിര്ത്തുന്നതിനുവേണ്ടിയായിരിക്കാം അവരുടെ പ്രതികരണങ്ങള്‍.
എന്നാല്‍ ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരുവശം പരാമര്‍ശിക്കപ്പെടുന്നുപോലുമില്ല; ഇത് കര്‍ഷകരെ സംബന്ധിച്ച കാര്യമാണ്. മുതലാളിത്ത പ്രതിസന്ധിഎപ്പോഴും പ്രാഥമികോല്പന്നങ്ങളുടെ വ്യാപാരത്തെ അനിവാര്യമായും പ്രതികൂലമായി ബാധിക്കും. അത് നിര്മ്മിതോല്പന്നങ്ങള്ക്കും ആധുനിക സേവന മേഖലാചരക്കുകള്ക്കും അനുകൂലമായിരിക്കും. വ്യാപാരവ്യവസ്ഥകള്‍ ഇതിനകം തന്നെ പ്രാഥമിക ഉല്പന്നങ്ങള്ക്ക് എതിരായി അഭൂതപൂര്‍വമായ വിധം നീങ്ങിക്കഴിഞ്ഞു; അതായത് യുദ്ധാനന്തര അഭിവൃദ്ധിയുടെ അന്ത്യം മുതല്‍ വില വ്യതിയാനങ്ങള്‍ക്ക് അവ വിധേയമാണ്. എന്നാല്‍ ഗുരുതരമായ ഒരു പ്രതിസന്ധിയുടെ ആഗമനം സംഗതി കൂടുതല്‍ വഷളാക്കും. ഇപ്പോള്‍, യാദൃശ്ചികമായിട്ടാണെങ്കിലും, പ്രാഥമികോല്പന്നങ്ങളുടെ വ്യാപാര വ്യവസ്ഥകളില്‍ ചാക്രികമായ അഭിവൃദ്ധിക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. അതാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലും ദ്രുതഗതിയില്‍ വളര്‍ച്ച ഉണ്ടാകാനുള്ള ഒരു കാരണം. ഈ അഭിവൃദ്ധിയുണ്ടായിട്ടും മിക്കവാറും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ഷകരുടെ ആത്മഹത്യ തുടരുന്നു
(കേരളം ഇതില്‍ ഉള്‍പ്പെടുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടെ കര്‍ഷക ആത്മഹത്യ ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്) എന്നവസ്തുത ചൂണ്ടിക്കാണിക്കുന്നത് വ്യാപാരമാന്ദ്യമുണ്ടായപ്പോള് കര്‍ഷകരുടെ ദുരിതം ഏറ്റവും അധികമായിരുന്നു എന്നാണ്. രൂപയുമായുള്ള വിനിമയത്തില്‍ ഡോളറിന്റെ വില ഇനിയും ഇടിഞ്ഞാല്‍ ഈ ദുരിതം വീണ്ടും വര്‍ദ്ധിക്കാനാണ് സാധ്യത; കാരണം ലോകകമ്പോളത്തില്‍ മിക്കവാറും എല്ലാ കാര്ഷികോല്പന്നങ്ങളുടെയും വിലകള്‍ ഡോളറിലാണ് നിശ്ചയിക്കുന്നത്.
കര്‍ഷകരുടെ ബുദ്ധിമുട്ട് കര്‍ഷകത്തൊഴിലാളികളെയും ദോഷകരമായി ബാധിക്കും. അതിനുംപുറമെ, കര്‍ഷകരുടെ ദുരിതം ശക്തിപ്പെടുന്നതിന് ഇടയാക്കിയ ഘടകങ്ങള്‍ കാര്‍ഷികേതര ചെറുകിട ഉല്പാദകരെയും ബാധിക്കും. "ആഗോളവല്‍ക്കരണ''ത്തിന്റെ ദുരനുഭവങ്ങള്‍ക്ക് വിധേയരാകുന്ന കര്‍ഷകര്‍ (വ്യാപാരബന്ധത്തിലെ വ്യവസ്ഥകള്‍ കാരണം), കര്‍ഷകത്തൊഴിലാളികള്‍ (കര്‍ഷകരുടെ പ്രതിസന്ധി കാരണം വേലയും കൂലിയും കുറയുന്നതിലൂടെ) കാര്‍ഷികേതര മേഖലയിലെ തൊഴിലാളികള്‍ (വികസിതരാജ്യങ്ങളിലെ മാന്ദ്യത്തിന്റെ വ്യാപനം), ചെറുകിട ഉല്പാദകരും ചെറുകിട മുതലാളിമാരും (കമ്പോളം നഷ്ടപ്പെടുന്നതുമൂലം) എന്നീ വിഭാഗങ്ങളുടെയെല്ലാം ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ ദുരിതപൂര്‍ണ്ണമാവുകയാണ്. സര്‍ക്കാര്‍ വക്താക്കള്‍ക്ക് വളര്‍ച്ചാനിരക്കിന് എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചു മാതമേ ഉല്ക്കണ്ഠയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം വിവിധ സാമൂഹ്യവര്ഗ്ഗങ്ങള്ക്ക് ഇതുമൂലം എന്തു സംഭവിക്കും എന്നതാണ്. മര്‍ദ്ദിത വര്‍ഗ്ഗങ്ങളുടെ ദുരിതം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.
എന്നാല്‍ പ്രാഥമിക ഉല്പന്നങ്ങളില് എല്ലാ ചരക്കുകള്‍ക്കും അവയുടെ വ്യാപാര ഇടപാടില്‍ തുല്യനിലയിലുള്ള ഇടിവ് ഉണ്ടായിട്ടില്ല. ഉദാഹരണത്തിന്, എണ്ണയുടെ വിലയില്‍ ഒരു കുറവും ഉണ്ടാകുന്നില്ല; എന്നു മാത്രമല്ല അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. പക്ഷെ, എണ്ണ ഇതര ചരക്കുകളുടെ കൂട്ടത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കാണ് മറ്റു ചരക്കുകളെ അപേക്ഷിച്ച് വിലക്കുറവ് വലുതായി ബാധിക്കാത്തത്. കാരണം, എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് വികസിത രാജ്യങ്ങള്‍ ജൈവ ഇന്ധനങ്ങളിലേക്ക് തിരിഞ്ഞു. അവയിലൊന്നായ മെത്തനോള്‍ നിര്‍മ്മിക്കുന്നത് ചോളം തുടങ്ങിയ ധാന്യങ്ങളില്നിന്നാണ്. ഇത് വളരെ ലാഭകരമാണെന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍വെയ്സ് അടുത്തകാലത്ത് ജെറ്റ് വിമാനങ്ങള്‍ പറപ്പിക്കാന്‍ ജൈവ ഇന്ധനം വിജയകരമായി പ്രയോഗിച്ചു. ഭക്ഷ്യധാന്യ ഉല്പാദനത്തില് വലിയൊരു ഭാഗം ഇങ്ങനെ ജൈവ ഇന്ധനങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും മാറ്റി ഉപയോഗിക്കുകയാണ്, ഇനിയും ഈ മാറ്റം തുടരുകയും ചെയ്യും. ഇതേ ആവശ്യത്തിനുവേണ്ടി മറ്റു ചില സസ്യങ്ങള്‍ വളര്‍ത്തുന്നതിന് ഭക്ഷ്യധാന്യകൃഷി നടത്തുന്ന ഭൂമി ഉപയോഗിക്കുന്നുമുണ്ട്. ഇത് കാണിക്കുന്നത് ഭക്ഷ്യധാന്യവ്യാപാരത്തില് വലിയ വില ഇടിവ് ഉണ്ടാകില്ലെന്നാണ്.
ഇത് കാണിക്കുന്നത് ഭക്ഷ്യധാന്യങ്ങളല്ലാത്ത മറ്റു പ്രാഥമിക ഉല്പന്നങ്ങള്ക്ക് അവയുടെ വ്യാപാര ഇടപാടില്‍ വിലയിടിവ് ഉണ്ടാകുമെന്നാണ്; നിര്മ്മിതവസ്തുക്കളെക്കാളും ആധുനിക സേവനങ്ങളെക്കാളും മാത്രമല്ല ഭക്ഷ്യധാന്യങ്ങളെക്കാളും ഇവയ്ക്ക് വിലയിടിവ് ഉണ്ടാകുന്നു. ഭക്ഷ്യധാന്യ ഉല്പാദകരുടെ അവസ്ഥയും ഈ വ്യാപാരമാറ്റത്തെത്തുടര്ന്ന് വഷളായി വരികയാണ്. എന്നാല്‍ ഭക്ഷ്യധാന്യങ്ങള്‍ അല്ലാത്ത കാര്ഷികോല്പന്നങ്ങള് കൃഷിചെയ്യുന്ന കര്‍ഷകരും, നിശ്ചയമായും ഭക്ഷ്യധാന്യകര്ഷകര് ഒഴികെ മേല്‍സൂചിപ്പിച്ച എല്ലാവര്ഗങ്ങളും, രണ്ടു സ്രോതസ്സുകളില്‍ നിന്നുള്ള കടുത്ത ദുരിതം അനുഭവിക്കുകയാണ്.അവരുടെ ഉല്പന്നങ്ങളുടെ വ്യാപാരത്തില്‍ നിര്‍മ്മിത വസ്തുക്കളില്‍നിന്നും ആധുനിക സേവനങ്ങളില്‍നിന്നും നേര്‍ക്കുനേര്‍ വരുന്നപ്രതികൂല ചലനങ്ങളും അവരുടെ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ ഭക്ഷ്യധാന്യങ്ങളില്‍നിന്നും ഉണ്ടാകുന്നഎതിര്ചലനങ്ങളും.
ഈ പ്രതിഭാസം ലോകത്തെങ്ങും കാണാവുന്നതാണ്. നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ഭക്ഷ്യകമ്മി (ഇതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഫിലിപ്പെന്സിലേത്), എല്ലായിടവും വ്യാപകമായിരിക്കുന്ന ഗണനീയമായ തോതിലുള്ള നാണയപ്പെരുപ്പം, ഇന്ത്യയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക്, പ്രത്യേകിച്ചും ഭക്ഷ്യധാന്യങ്ങള്‍ക്ക്, ഉണ്ടായ കുത്തനെയുള്ള വിലക്കയറ്റം എന്നിവയെല്ലാം ഈ സംഭവവികാസത്തിന്റെ ലക്ഷണങ്ങളാണ്. ഈ നാണയപ്പെരുപ്പത്തിന്റെ പുറത്ത് അമിത ഉല്പാദന പ്രതിസന്ധി കൂടി ഉണ്ടായാല്‍ ലോകത്തിലെ (ഇന്ത്യയിലെയും) വലിയ വിഭാഗം ജനങ്ങളുടെയും ജീവിതം കടുത്ത ദുരിതത്തില്‍ അകപ്പെടും.
ലോകമുതലാളിത്ത പ്രതിസന്ധിയില്‍ നിന്ന് ഉടലെടുക്കുന്ന കര്‍ഷകരുടെ രൂക്ഷമായ ജീവിതദുരിതം മുപ്പതുകളില്‍ മഹാമാന്ദ്യത്തിന്റെ സന്ദര്‍ഭത്തില്‍ സംഭവിച്ച കാര്യങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. ഇന്ത്യന്‍ കര്‍ഷക സമൂഹം കടത്തിലും ദാരിദ്ര്യത്തിലും മുങ്ങിത്താണു. കാര്‍ഷിക സമ്പദ് വ്യവസ്ഥ അപ്പാടെ തകര്‍ന്നു. "ബ്രിട്ടീഷ് ഇന്ത്യ''യിലെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗം സ്വാതന്ത്ര്യത്തിന്റെ ഘട്ടത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതിന്റെ നാലില്‍ ഒന്നായി.
ഗ്രാമപ്രദേശങ്ങളിലെ ഈ കൊടിയ ദുരിതത്തെക്കുറിച്ച് വിവിധ ഭാഷകളിലെ സാഹിത്യസൃഷ്ടികളില്‍ വസ്തുനിഷ്ഠമായും ഹൃദയാവര്‍ജകമായും വിവരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മണിക് ബന്ദോപാദ്ധ്യായയുടെ ബംഗാളി ചെറുകഥകള്‍. ഈ ദുരിതങ്ങള്‍ കര്‍ഷകസമൂഹത്തെയാകെ ഇളക്കിമറിച്ചു; അവര്‍ വലിയതോതില്‍ സ്വാതന്ത്ര്യസമരത്തില്‍ അണിനിരന്നു. ഇത് സ്വാതന്ത്ര്യസമരത്തെ തന്നെ അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ ആവേശകരമാക്കി; കോളനി വാഴ്ചയ്ക്കെതിരായ പോരാട്ടത്തില്‍ പുരോഗമനശക്തികളെ ഇത് കരുത്തുറ്റതാക്കി. തെലങ്കാന, തേഭാഗ, പുന്നപ്രവയലാര്‍ എന്നീ ഐതിഹാസികമായ പോരാട്ടങ്ങള്‍ക്ക് അത് അരങ്ങൊരുക്കി.
"ആഗോളവല്‍ക്കരണ''ത്തിന്റെ പ്രത്യാഘാതം കൊണ്ടു തന്നെ ബുദ്ധിമുട്ടില്‍ കഴിയുന്ന കര്‍ഷകര്‍ മുപ്പതുകളെ ഓര്‍മിപ്പിക്കുന്ന പ്രതിസന്ധിയില്‍കൂടി അകപ്പെട്ടാല്‍, ഈ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഒരിക്കല്‍ കൂടി സമൂലപരിവര്ത്തനത്തിനുള്ള സാധ്യത തെളിയുകയും സാമ്രാജ്യത്വ വിരുദ്ധ ശക്തികളെ അത് ശക്തിപ്പെടുത്തുകയുംചെയ്യും. ഈ സാധ്യത ഏത് പരിധി വരെ ഉപയോഗിക്കപ്പെടുന്നു എന്നുള്ളത് നിശ്ചയമായും പുരോഗമന ശക്തികളുടെ തയ്യാറെടുപ്പിനെയാണ് ആശ്രയിച്ചിരിക്കന്നത്. ചിരിത്രപ്രധാനമായ സംഭവവികാസങ്ങളും സാധ്യതകളുമാണ് നമുക്ക് മുന്നിലുള്ളത് എന്നകാര്യം സംശയാതീതമാണ്.
കൃത്യമായും ഇതേ കാരണത്താല്‍ തന്നെയാണ്, ഈസംഭവവികാസങ്ങള് സാമ്രാജ്യത്വ ആഗോളവല്‍ക്കരണ പ്രക്രിയയ്ക്ക് ഭീഷണി ഉയര്‍ത്തില്ലെന്നും ആഗോള സാമ്രാജ്യവ്യവസ്ഥയ്ക്കെതിരെ ജനാധിപത്യ സംവിധാനം ഉറപ്പിക്കുന്നതിനായി ജനങ്ങള്‍ മുന്നേറില്ലെന്നും ഉറപ്പുവരുത്താന്‍ സാമ്രാജ്യത്വം ഒട്ടേറെ അടവുകള്‍ പ്രയോഗിക്കും. മൂന്നാം ലോകത്തിലെ ബൌദ്ധിക സംവാദങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നതു മുതല്‍ ഇന്ത്യയെപ്പോലുള്ള പ്രധാന രാജ്യങ്ങളിലെ ഭരണവര്‍ഗവുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുന്നതു വരെയുള്ള (ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ അതില്‍ ഉള്‍പ്പെടുന്നതാണ്) നിരവധി അടവുകള്‍ ഇതില്‍പെടുന്നു. മൂന്നാംലോകരാജ്യങ്ങളിലെ ഭരണവര്‍ഗവുമായി ഉണ്ടാക്കുന്ന തന്ത്രപരമായ സഖ്യം ഉപയോഗിച്ച് സാമ്രാജ്യത്വം ഈ രാജ്യങ്ങളിലെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും യോജിച്ച പോരാട്ടങ്ങള്‍ അസാധ്യമാക്കുംവിധം ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കാനും അവരുടെ നിയന്ത്രണത്തില്‍ ചില മേഖലകളില്‍ അസ്വസ്ഥതകളും ബഹളങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കാനും അങ്ങനെ താല്‍ക്കാലികമായെങ്കിലും സമൂഹത്തില്‍ രാഷ്ട്രീയമരവിപ്പ് സൃഷ്ടിക്കാനും ശ്രമിക്കും. അതുകൊണ്ട് ഈ പുതിയ പ്രതിസന്ധി ഘട്ടം ജനങ്ങളുടെ ജനാധിപത്യഘടനകളെയും ജനാധിപത്യ ഈടുവയ്പുകളെയും പ്രതിരോധിക്കുന്നതിന് മുന്പെന്നത്തെക്കാള് ദൃഢതയോടെ പുരോഗമനശക്തികള്‍ നിലയുറപ്പിക്കേണ്ടതുണ്ട്. അരാഷ്ട്രീയവല്‍ക്കരണത്തിനുള്ള എല്ലാ നീക്കങ്ങളെയും അവര്‍ വിട്ടുവീഴ്ച കൂടാതെ ചെറുത്തുതോല്പിക്കണം; വര്‍ഗീയവും വംശീയവുമായ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെയും പരാജയപ്പെടുത്തണം.
-പ്രഭാത് പട്നായിക്, കടപ്പാട് :ചിന്ത മെയ്ദിന പതിപ്പ്
Sunday, June 22, 2008
Friday, June 20, 2008
യൂറിയുടെ സ്വപ്നം
ഇക്കഴിഞ്ഞയാഴ്ച്ച കനഡയുടെ പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ വളരെ നാടകീയമായ ഒരു പ്രസ്താവന നടത്തി. കാലാകാലങ്ങളില്‍ അധികാരത്തിലിരുന്ന കനേഡിയന്‍ സര്‍ക്കാരുകള്‍ തലമുറകളായി ചെയ്ത അനീതിക്ക് തന്റെ രാജ്യത്തിലെ ആദിമ നിവാസികളോട് അദ്ദേഹം ക്ഷമായാചനം നടത്തി.
ഈ രീതിയില്‍, കനഡയിലെ വെളുത്ത വര്‍ഗക്കാര്‍, തങ്ങളുടെ പൂര്‍വികര്‍ കീഴടക്കിയ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ, വര്‍ഷങ്ങളോളം തങ്ങളുടെ പൂര്‍വികര്‍ തുടച്ചുമാറ്റുവാന്‍ ശ്രമിച്ച സംസ്കാരത്തിന്റെ ഉടമകളായ ആദിവാസികളുമായി രഞ്ജിപ്പിലെത്താന്‍ ശ്രമിക്കുകയാണ്.
പൂര്വകാലപിഴകള്ക്ക് മാപ്പു ചോദിക്കുന്നത് ഇന്ന് ആധുനിക രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് .
പ്രാവര്‍ത്തികമാക്കുവാന്‍ അത്ര എളുപ്പമുള്ള കാര്യമല്ല ഇത്. ദോഷൈകദൃക്കുകള്‍ പറഞ്ഞേക്കും: "ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. വെറും വാക്കുകള്‍ മാത്രമല്ലേ , അതിന് വലിയ വിലയൊന്നും ഇല്ലല്ലോ." എന്നാല്‍, സത്യത്തില്‍ ഇത്തരം നടപടികള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഒരു മനുഷ്യനെ - അതിനേക്കാള്‍ ഉപരിയായി ഒരു രാഷ്ട്രത്തെ- സംബന്ധിച്ചിടത്തോളം തങ്ങള്‍ കാട്ടിയിട്ടുള്ള ക്രൂരതകളും, പലരോടും അനുവര്‍ത്തിച്ച വിവേചനവും ഒക്കെ തുറന്ന് സമ്മതിക്കുക എന്നത് അത്യന്തം ബുദ്ധിമുട്ടുള്ള കാര്യമാണ്. രാഷ്ട്രത്തിന്റെ ഐക്യത്തിനും ഒത്തൊരുമയ്ക്കും ആധാരമായ ചരിത്രകഥനങ്ങളെ തിരുത്തിയെഴുതലാവും അത്. ദേശീയമായ കാഴ്ചപ്പാടിലും, അതു പോലെ തന്നെ സ്കൂള്‍ പാഠപുസ്തകങ്ങളിലും മറ്റും സമൂലമായ ഒരു മാറ്റം അതാവശ്യപ്പെടും. സാധാരണഗതിയില്‍, സര്‍ക്കാരുകള്‍ ഇതിനു വിമുഖരാണ്. ഇന്ന് ഒട്ടെല്ലാ രാജ്യങ്ങളിലും വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന സങ്കുചിതദേശീയതാവാദികളായ ധാരാളം ക്ഷുദ്ര രാഷ്ട്രീയ നേതാക്കള്‍ ഉണ്ട് എന്നത് തന്നെയാണതിന്റെ കാരണം.
ജൂതന്മാരെ നാസി കൊലയാളികള്‍ക്ക് വിട്ടുകൊടുത്ത വിക്കി ഭരണകൂടത്തിന്റെ തെറ്റായ നടപടികളുടെ പേരില്‍ ഫ്രഞ്ച് ജനതയ്ക്കു വേണ്ടി പേരില്‍ ഫ്രാന്‍സിന്റെ പ്രസിഡന്റ് മാപ്പു ചോദിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്തിമ ഘട്ടത്തില്‍ ജര്‍മ്മന്‍കാരെ കൂട്ടത്തോടെ പുറത്താക്കിയതിന് ചെക്ക് ഗവര്‍മെന്റ് ജര്‍മ്മന്‍കാരോട് മാപ്പു ചോദിച്ചിരുന്നു. വംശഹത്യയുമായി(Holocaust) ബന്ധപ്പെട്ട പറഞ്ഞറിയിക്കാനാവാത്ത ക്രൂരതകളുടെ പേരില്‍ ജര്‍മ്മനി, തീര്‍ച്ചയായും, ജൂതരോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. ഈയടുത്തകാലത്താണ് ആസ്ത്രേലിയന്‍ ഗവര്‍മെന്റ് അവിടുത്തെ ആദിമ നിവാസികളോട് ക്ഷമായാചനംചെയ്തത്. എന്തിനേറെ, വളരെ ഏറെപ്പേരെ വേദനിപ്പിച്ചിരുന്ന ഒരു ദേശീയ മുറിവുണക്കാനുള്ള ദുര്‍ബലമായ ശ്രമം ഇസ്രായേലില്‍ പോലും നടന്നിട്ടുണ്ട്. വര്‍ഷങ്ങളായി പൌരസ്ത്യ ജൂതന്മാര് നേരിട്ടുകൊണ്ടിരുന്ന വിവേചനത്തിന്റെ പേരില്‍ എഹൂദ് ബാരക്ക് അവരോട് ക്ഷമ ചോദിക്കുകയായിരുന്നു.
എന്നാല്‍ നാമിപ്പോള്‍ അഭിമുഖീകരിക്കുന്നത് ഇതിലും വിഷമകരവും സങ്കീര്‍ണ്ണവുമായ ഒരു പ്രശ്നമാണ്. ഒരു രാഷ്ട്രം എന്ന നിലയില്‍ ഇസ്രായേല്‍ നിലനില്ക്കുന്നതിന്റെ വേരുകളുമായി ബന്ധപ്പെട്ട ഒന്നാണത്.
ഞാന്‍ വിശ്വസിക്കുന്നത് നമ്മളും പാലസ്തീന് ജനതയും തമ്മിലുള്ള സമാധാനം - യഥാര്‍ത്ഥ അനുരഞ്ജനത്തിലൂടെയുള്ള യഥാര്‍ത്ഥ സമാധാനം - ഒരു ക്ഷമായാചനത്തില്‍ നിന്നു വേണം ആരംഭിക്കാന്‍ എന്നാണ്.
രാഷ്ട്രത്തലവനോ അല്ലെങ്കില്‍ പ്രധാനമന്ത്രിയോ Knesset ന്റെ ഒരു അസാധാരണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചരിത്രപ്രധാനമായ ഇത്തരമൊരു പ്രസംഗം നടത്തുന്നത് ഞാന്‍ എന്റെ മനക്കണ്ണില്‍ കാണുന്നു.
“ മാഡം സ്പീക്കര്‍, ആരാധ്യരായ Knesset,
ഇസ്രായേല്‍ രാജ്യത്തേയും അതിലെ മുഴുവന്‍ ജനതയേയും പ്രതിനിധാനം ചെയ്തുകൊണ്ട്, ലോകത്തിലെവിടെയുമുള്ള പാലസ്തീനിന്റെ പുത്രീപുത്രന്മാരെ ഞാന്‍ അഭിസംബോധന ചെയ്യുന്നു.
നിങ്ങളോട് ഞങ്ങള്‍ ചരിത്രപരമായ ഒരു അനീതി കാണിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങള്‍ ചെയ്ത തെറ്റിന് ഞങ്ങളോട് പൊറുക്കണമെന് നിങ്ങളോട് വിനയപൂര്‍വം അപേക്ഷിക്കുന്നു.
ഞങ്ങള്‍ എറെറ്റ്സ് യിസ്രായേല്‍ എന്നും നിങ്ങള്‍ ഫിലാസ്റ്റിന് എന്നും വിളിക്കുന്ന ഒരു രാഷ്ട്രീയ ഗൃഹം ഈ രാജ്യത്ത് സ്ഥാപിക്കണമെന്ന് സിയോണിസ്റ്റ് പ്രസ്ഥാനം തീരുമാനിച്ചപ്പോള്‍, മറ്റൊരു ജനതയുടെ നാശാവശിഷ്ടങ്ങളുടെ മുകളില്‍ ഞങ്ങളുടെ രാഷ്ട്രം പണിയുക എന്ന ഉദ്ദേശം അതിനില്ലായിരുന്നു. തീര്‍ച്ചയായും, 1897ല്‍ ആദ്യ സിയോണിസ്റ്റ് കോണ്‍ഗ്രസ് നടക്കുന്നതിനു മുന്‍പ് സിയോണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരാള്‍ പോലും ഈ രാജ്യത്ത് എപ്പോഴെങ്കിലും ജീവിക്കുകയോ ഇവിടുത്തെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ എന്താണെന്നതിനെക്കുറിച്ച് മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല.
ജൂതവിരോധത്തിന്റെ കരിമേഘങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന യൂറോപ്പിലെ ജൂതരെ രക്ഷിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പൂര്വപിതാക്കളുടെ അദമ്യമായ ആഗ്രഹം. കിഴക്കന്‍ യൂറോപ്പില്‍, കൂട്ടക്കൊലകള്‍ സര്‍വസാധാരണമായിരുന്നു, മാത്രമല്ല യൂറോപ്പിലാകമാനം ഇതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഇതാണ് പിന്നീട് 60 ലക്ഷം ജൂതന്മാരുടെ അന്ത്യത്തിനു സാക്ഷ്യം വഹിച്ച ഹൊളോകാസ്റ്റിലേക്ക് നയിച്ചത്.
ഈ അടിസ്ഥാന ലക്ഷ്യത്തെ, ഞങ്ങളുടെ വേദപുസ്തകമായ ബൈബിളിന്റെ രചന നടന്ന രാജ്യത്തോടും, ആയിരക്കണക്കിനു വര്‍ഷങ്ങളായി നോക്കി പ്രാര്‍ത്ഥിച്ചിരുന്ന ജറുസലേം എന്ന നഗരത്തോടും ജൂതര്‍ക്കുള്ള അഗാധമായ ആരാധനയുമായി കണ്ണിചേര്‍ക്കുകയായിരുന്നു.
ഉന്നതമായ ആശയങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിച്ച മാര്‍ഗദര്‍ശികളായിരുന്നു ഈ രാജ്യത്തിലേക്ക് വന്ന സിയോണിസ്റ്റ് സ്ഥാപകര്‍. ദേശീയ വിമോചനം, സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവയിലൊക്കെ അവര്‍ വിശ്വസിച്ചിരുന്നു. അവരെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ചരിത്രപ്രരമായ മാനങ്ങളുള്ള ഒരു അന്യായം പ്രവര്‍ത്തിക്കണമെന്ന് അവര്‍ ചിന്തിച്ചിട്ടില്ല.
ഇതൊന്നും തന്നെ തുടര്‍ന്ന് നടന്ന സംഭവങ്ങളെ ന്യായീകരിക്കുന്നില്ല. ഈ രാജ്യത്ത് ഒരു ജൂതന്മാരുടെ രാഷ്ട്രീയ ഗൃഹം സ്ഥാപിച്ചത് തലമുറകളായി ഇവിടെ ജീവിച്ചുവന്നിരുന്ന നിങ്ങളോടുള്ള കടുത്ത അനീതി ആണ്.
സ്വാതന്ത്ര്യസമരം എന്നു ഞങ്ങളും നക്ബ(Naqba) എന്നു നിങ്ങളും കരുതുന്ന 1948ലെ യുദ്ധത്തില്‍ എഴുനൂറ്റി അന്‍പതോളം പാലസ്തീനികള്‍ സ്വന്തം വീടും നാടും ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായി എന്ന സത്യം അവഗഗണിക്കുവാന് ഞങ്ങള്‍ക്കാവില്ല. ഈ ദുരന്തത്തിന്റെ കൃത്യമായ സാഹചര്യങ്ങളെ കുറിച്ച് പഠിക്കുവാന്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഞങ്ങളുടെ ഭാഗത്തു നിന്നുമുള്ള വിദഗ്ദര്‍ അടങ്ങിയ "കമ്മിറ്റി ഫോര്‍ ട്രൂത് ആന്‍ഡ് റികണ്‍സിലിയേഷന്‍'' നിയമിക്കണമെന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ട് വെക്കുന്നു. ഈ കമ്മിറ്റിയുടെ നിഗമനങ്ങള്‍ അതിനു ശേഷം ഞങ്ങളുടേയും നിങ്ങളുടേയും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ചേര്‍ക്കുകയും ചെയ്യാം.
1947 നവംബര്‍ 29ന് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ ( ഈ പ്രമേയമാണല്ലോ ഇസ്രയേല്‍ എന്ന രാഷ്ട്രവും സ്ഥാപിക്കപ്പെടാനുള്ള നിയമപരമായ ആധാരം) പ്രതിപാദിക്കുന്ന തരത്തില്‍, നിങ്ങളുടേതായ സ്വതന്ത്ര രാഷ്ട്രത്തില്‍ സ്വതന്ത്രമായി ജീവിക്കുവാനുള്ള നിങ്ങളുടെ സ്വാഭാവികമായ അവകാശം അറുപതു കൊല്ലത്തെ യുദ്ധവും സംഘര്‍ഷവും മൂലം നിഷേധിക്കപ്പെട്ടു എന്ന വസ്തുത അവഗണിക്കുവാന്‍ ഇനിയും ഞങ്ങള്‍ക്കാവില്ല.
ഇതിനൊക്കെ നിങ്ങളോട് ക്ഷമ ചോദിക്കുവാന്‍ ഞങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്, അത് ഞാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഇതിനാല്‍ പ്രകടിപ്പിക്കുന്നു.
ബൈബിള്‍ ഇങ്ങനെ പറയുന്നു : "പാപങ്ങള്‍ ഏറ്റുപറയുന്നവനും, അവയെ ഉപേക്ഷിക്കുന്നവനും ആരോ, അവനു കരുണ ലഭിക്കും''(സദൃശ്യവാക്യങ്ങള്‍ 28:13). തീര്‍ച്ചയായും കുറ്റസമ്മതം മതിയാവുകയില്ല. ഭൂതകാലത്ത് ചെയ്ത തെറ്റുകളും
പരിത്യജിക്കേണ്ടതുണ്ട്.
ചരിത്രത്തിന്റെ ചക്രം പിറകിലോട്ട് തിരിക്കുകയും 1947ല്‍ നിലവിലിരുന്ന സ്ഥിതി പുനസ്ഥാപിക്കുകയും ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്, കാനഡക്കോ അമേരിക്കക്കോ 200 വര്‍ഷം പിറകിലേക്ക് പോകുവാന്‍ സാധിക്കാത്തതുപോലെ. പുതിയ മുറിവുകള്‍ ഉണ്ടാക്കാതെയും, പുതിയ അനീതികള്‍ ചെയ്യാതെയും, കൂടുതല്‍ മാനുഷിക ദുരന്തങ്ങള്‍ക്ക് ഇടം നല്‍കാതെയും, ഉണക്കാവുന്ന മുറിവുകള്‍ ഉണക്കിയും, പരിഹരിക്കാവുന്നവ പരിഹരിക്കാനുള്ള യോജിച്ച ആഗ്രഹത്തിന്റെയും അടിസ്ഥാനത്തില്‍ നമുക്ക് നമ്മുടെ പൊതുഭാവി നിര്‍മ്മിക്കേണ്ടതുണ്ട്.
ഇതിന്റെ പിന്നിലെ ആത്മാര്‍ത്ഥത ഉള്‍ക്കൊണ്ടു കൊണ്ട് ഈ ക്ഷമായാചനം നിങ്ങള്‍ സ്വീകരിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. നൂറ്റാണ്ടുകളായി തുടരുന്ന നമ്മള് തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് നീതിപൂര്‍വവും,പ്രായോഗികവും, നടപ്പിലാക്കാവുന്നതുമായ ഒരു പരിഹാരം കണ്ടെത്തുവാന്‍ നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാം. ചെയ്ത തെറ്റുകളെല്ലാം തിരുത്തുന്നതോ, ന്യായസംഗതമായ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതോ ആയിരിക്കണം എന്നില്ല ഈ പരിഹാര നിര്‍ദേശം. എങ്കിലും രണ്ടു ജനതക്കും സ്വതന്ത്രമായും സമാധാനത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കുവാന്‍ അനുവദിക്കുന്ന ഒരു പരിഹാരം ആയിരിക്കുമത്.
ഈ പരിഹാര നിര്‍ദേശം വളരെ ലളിതമാണ്. ഇതെന്താണെന്ന് നമുക്കെല്ലാമറിയാം. നമ്മുടെ വേദനിപ്പിക്കുന്ന അനുഭവങ്ങളില്‍ നിന്നുമാണ് , രണ്ടു കൂട്ടരും അനുഭവിച്ച കഷ്ടപ്പാടിന്റെ പാഠങ്ങളില്‍ നിന്നുമാണ് ഇത് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് . രണ്ടു കൂട്ടരുടേയും (ഞങ്ങളുടേയും നിങ്ങളുടെയും) ആത്മാര്‍ത്ഥമായ സമര്‍പ്പണത്തില്‍ നിന്നുമാണ് ഇതിനൊരു നിയതരൂപം കൈ വന്നിരിക്കുന്നത് .
പരിഹാരത്തിന്റെ അര്‍ത്ഥം ഏറ്റവും ലളിതമായി പറയുകയാണെങ്കില്‍ ഇങ്ങനെയാണ് : ഞങ്ങള്ക്കുള്ളതിനു സമമായ അവകാശങ്ങള്‍ നിങ്ങള്‍ക്കുമുണ്ട്. നിങ്ങള്ക്കുള്ളതിനു സമമായ അവകാശം ഞങ്ങള്‍ക്കും : എന്തവകാശം? തങ്ങളുടെ സ്വന്തം രാഷ്ട്രത്തില്‍, തങ്ങളുടെ സ്വന്തം പതാകക്കു താഴെ, തങ്ങളാല്‍ സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെടുന്ന ഗവര്‍മെന്റിന്റെ കീഴില്‍ (അതൊരു നല്ല സര്‍ക്കാര്‍ ആയിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു), ജീവിക്കുവാന്‍ ഉള്ള അവകാശം.
നിങ്ങളുടെ മതത്തിനും മറ്റേതു മതങ്ങള്‍ക്കും ഉള്ളത് പോലെ, ഞങ്ങളുടെ മതത്തിന്റെ അടിസ്ഥാന കല്പനകളിലൊന്ന് പുറപ്പെടുവിച്ചത് ഹില്ലേല്‍ എന്ന റാബി ആയിരുന്നു : “മറ്റുള്ളവര്‍ നിങ്ങളോടു ചെയ്യരുത് എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നവ, നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യാതിരിക്കുക.”
ഇതിന്റെ പ്രായോഗികമായ അര്‍ത്ഥം ഇതാണ് : 1967ല്‍ ഇസ്രായേല്‍ കയ്യടക്കിയ എല്ലാ പ്രദേശങ്ങളും ചേര്‍ത്ത്, ഐക്യരാഷ്ട്രസഭയില്‍ സമ്പൂര്‍ണ്ണ അംഗത്വ പദവിയുള്ള ഒരു സ്വതന്ത്ര പരമധികാര പാലസ്തീന് രാഷ്ട്രം ഉടനടി സ്ഥാപിക്കുവാനുള്ള നിങ്ങളുടെ അവകാശം.
1967 ജൂണ്‍ 4നു നിലവിലിരുന്ന രീതിയില്‍ അതിര്‍ത്തികള്‍ പുനസ്ഥാപിക്കപ്പെടും. രണ്ടു പേര്‍ക്കും ഗുണകരമായ രീതിയില്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം പ്രദേശങ്ങള്‍ അന്യോന്യം കൈമാറ്റം ചെയ്താല്‍ മതി എന്നത് തുറന്ന ചര്‍ച്ചയില്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയും എന്ന് ഞാന്‍ കരുതുന്നു.
നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട ജറുസലേം രണ്ടു സ്റ്റേറ്റുകളുടേയും തലസ്ഥാനമായിരിക്കും. പശ്ചിമ മതില് ഉള്‍പ്പെടെയുള്ള പശ്ചിമ ജറുസലേം ഇസ്രായേലിന്റേയും, ടെമ്പിള്‍ മൌണ്ട് എന്നു ഞങ്ങള്‍ വിളിക്കുന്ന അല്‍- ഹരം അല്‍ ഷറീഫ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ ജറുസലേം പലസ്തീനിന്റെയും. അറബ് എന്നു കരുതപ്പെടുന്നവെല്ലാം നിങ്ങളുടേതും ജൂതം എന്നു വിളിക്കപ്പെടുന്നവയെല്ലം ഞങ്ങളുടേതും. തുറന്നതും, ഐക്യരൂപമുള്ളതുമായ ഒരു യാഥാര്‍ത്ഥ്യം എന്ന നിലക്ക് ആ നഗരത്തെ നിലനിര്‍ത്തുവാന്‍ നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാം.
സ്വതന്ത്രമായി അംഗീകരിക്കപ്പെടുന്ന ഭൂമി കൈമാറ്റത്തിന്റെ രൂപരേഖ അനുസരിച്ച് ഇസ്രായേലിനോട് ചേര്ക്കപ്പെടുന്നതായ ചെറിയ ചില പ്രദേശങ്ങളില്‍ നിന്നൊഴികെ, നിങ്ങള്‍ക്ക് വളരെയധികം കഷ്ടപ്പാടുകള്‍ക്കും വിവേചനത്തിനും കാരണമായ ഇസ്രായേലി സെറ്റില്‍മെന്റുകള്‍ ഞങ്ങള്‍ ഒഴിപ്പിക്കുകയും അവിടെയുള്ള കുടിയേറ്റക്കാരെ വീടുകളിലേക്ക് തിരികെ കൊണ്ടു വരികയും ചെയ്യും. അധിനിവേശത്തിന്റെ എല്ലാ അവശിഷ്ടങ്ങളും, ഭൌതികവും സ്ഥാപനപരവും, ഞങ്ങള്‍ പൊളിച്ചു മാറ്റും.
അഭയാര്‍ത്ഥികളും അവരുടെ പിന്മുറക്കാരും നേരിട്ട അസഹനീയമായ ദുരന്തങ്ങള്‍ക്ക് നൈതികവും പ്രായോഗികവുമായ ഒരു പരിഹാരം കാണുന്നതിനുള്ള ശ്രമത്തെ തുറന്ന ഹൃദയത്തോടെയും, കരുണയോടെയും സാമാന്യബുദ്ധിയോടെയും സമീപിക്കേണ്ടതുണ്ട്. വിവിധ പരിഹാരമാര്ഗങ്ങളില് നിന്നും തങ്ങള്ക്കനുയോജ്യമായത് തെരഞ്ഞെടുക്കുവാനുള്ള അവകാശം ഓരോ അഭയാര്‍ത്ഥി കുടുംബത്തിനും നല്‍കേണ്ടതുണ്ട്: സര്‍വ വിധ സഹായങ്ങളോടെയും പാലസ്തീന് സ്റ്റേറ്റിലേക്കുള്ള തിരിച്ചു വരവും, പുനരധിവാസവും, അതല്ല ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് തുടരണമെങ്കില്‍ അതും, തങ്ങള്‍ക്കിഷ്ടമുള്ള രാജ്യത്തിലേക്കുള്ള കുടിയേറ്റവും - അതും ഉദാരമായ സഹയങ്ങളോടെത്തന്നെ - , ഇസ്രായേല്‍ പ്രദേശത്തേക്ക് നമ്മള് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അംഗീകരിക്കുന്ന എണ്ണത്തിനനുസരിച്ചുള്ള തിരിച്ചുവരവ് തുടങ്ങിയ നമ്മുടെ എല്ലാ ശ്രമങ്ങളിലും അഭയാര്‍ത്ഥികളും പൂര്‍ണമായ അര്‍ത്ഥത്തില്‍ പങ്കാളികളാകേണ്ടതുണ്ട്.
ചെറുതെങ്കിലും പ്രിയങ്കരമായ ഈ രാജ്യത്തില്‍ തൊട്ടുതൊട്ടായി നിലവില്‍ വരുന്ന, ഇസ്രായേല്‍ പാലസ്തീന് എന്നീ രണ്ട് സംസ്ഥാനങ്ങള്‍, മാനുഷികവും,സാമൂഹികവും,സാമ്പത്തികവും, സാങ്കേതികവും,സാംസ്കാരികവുമായ തലങ്ങളില്‍ വളരെ പെട്ടെന്നു യോജിപ്പിലെത്തുമെന്നും, അങ്ങിനെയുള്ള ബന്ധം നമ്മുടെ സുരക്ഷ മാത്രമല്ല, എല്ലാവരുടേയും ത്വരിതഗതിയിലുള്ള പുരോഗതിയും ക്ഷേമവും ഉറപ്പുവരുത്തുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഈ ഭൂവിഭാഗത്തിലെ എല്ലാ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍, ഈ മേഖലയുടെ സമാധാനത്തിനും ക്ഷേമത്തിനുമായി നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാം.
സമാധാനസ്ഥാപനത്തിനും നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പു വരുത്തുമെന്നും പ്രതിജ്ഞ എടുത്തുകൊണ്ട്, വളരെയധികം നീണ്ടുപോയ നമ്മുടെ സംഘര്‍ഷത്തിന്റെ ഇരകളായ ജൂതരും അറബ് വംശജരും ഇസ്രായേലികളൂം പാലസ്തീനികളും അടങ്ങുന്ന അനേകരുടെ ഓര്മ്മക്കുമുന്പില് തലകള്‍ താഴ്ത്തി ഒരു നിമിഷം നമുക്ക് എഴുന്നേറ്റു നില്ക്കാം. ”
ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിക്കുന്നതിന് ഇത്തരമൊരു പ്രസംഗം അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു.
ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ട പാലസ്തീന്കാരുമായി ദശകങ്ങളായുള്ള എന്റെ പരിചയത്തില്‍ നിന്നും ഞാന്‍ എത്തിയിരിക്കുന്ന നിഗമനം, ഈ സംഘര്‍ഷത്തിന്റെ വൈകാരികമായ അംശം രാഷ്ട്രീയമായ അംശത്തോളമോ അതിനേക്കാളുമേറെയോ പ്രധാനമാണെന്നാണ്. തങ്ങള്‍ അനുഭവിച്ച അനീതിയെക്കുറിച്ചുള്ള ഉള്‍ക്കടമായ ഒരു വൈകാരികത ഓരോ പാലസ്തീനിയുടേയും മനസ്സിലും അവരുടെ പ്രവര്‍ത്തികളിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്.അബോധപൂര്‍വമോ അര്ധബോധത്തോടെയുള്ളതോ ആയ ഒരു കുറ്റബോധം ഓരോ ഇസ്രായേലിയുടേയും മനസ്സിനെ മഥിക്കുന്നുണ്ട്. അത് , അറബികള്‍ ഒരിക്കലും തങ്ങളുമായി സമാധാനം സ്ഥാപിക്കുകയില്ല എന്ന ഒരു അവബോധം അവരുടെ മനസ്സില്‍ ഓരോ നിമിഷവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഇത്തരമൊരു പ്രസംഗം എന്നു സാധ്യമാകും എന്നെനിക്കറിയില്ല. മുന്‍കൂട്ടി കാണാനാകാത്ത ഘടകങ്ങള്‍ക്ക് അതില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയും. എന്നാല്‍ എനിക്കിപ്പോള്‍ അറിയാം, അത്തരമൊരു ക്ഷമായാചനതിന്റെ അഭാവത്തില്‍, നയതന്ത്രജ്ഞര്‍ തമ്മില്‍ എത്തുന്ന ഉടമ്പടികള്‍ ഒരിക്കലും മതിയാവുകയില്ല. ഓസ്ലോ ഉടമ്പടികള്‍ വ്യക്തമാക്കുന്നതുപോലെ, വികാരങ്ങള്‍ കൊടുമ്പിരികൊള്ളുന്ന ഒരു സമുദ്രത്തില്‍ ഒരു കൃത്രിമ ദ്വീപ് പണിയുന്നത് കൊണ്ടുമാത്രം ഒന്നുമാവില്ല.
കനേഡിയന്‍ പ്രധാനമന്ത്രിയുടെ പരസ്യക്ഷമായാചനം മാത്രമല്ല വടക്കെ അമേരിക്കയില്‍ നിന്നും നമുക്ക് പഠിക്കാനാവുക.
43 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തങ്ങളുടെ രാജ്യത്തിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഭൂരിപക്ഷവും ഫ്രഞ്ച് സംസാരിക്കുന്ന ന്യൂനപക്ഷവും തമ്മില്‍ സമാധാനം ഉണ്ടാക്കുന്നതിനയി കനേഡിയന്‍ സര്‍ക്കാര്‍ അസാധാരണമായ നടപടി എടുക്കുകയുണ്ടായി. 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാര്‍ ഫ്രഞ്ച് കാനഡ കീഴടക്കിയ സമയം മുതല്‍ ഇവര്‍തമ്മിലുള്ള ബന്ധം ഒരു ഉണങ്ങാത്ത മുറിവായി കിടക്കുകയായിരുന്നു. ബ്രിട്ടീഷ് യൂണിയന് ജാക്കിന്റെ മാതൃകയിലുള്ള കനേഡിയന്‍ ദേശീയ പതാകക്ക് പകരമായി, മാപ്പിള്‍ ഇല ചിത്രീകരിച്ച പുതിയൊരു പതാകയെ അംഗീകരിക്കുവാന്‍ നടപടികളെടുക്കുകയുണ്ടായി
ആ അവസരത്തില്‍, സെനറ്റിന്റെ സ്പീക്കര്‍ ഇങ്ങനെ പറഞ്ഞു "പതാക എന്നത് രാഷ്ട്രത്തിനെ ഐക്യത്തിന്റെ സൂചകമാണ്, കാരണം അത് വംശ, ഭാഷാ, വിശ്വാസ, അഭിപ്രായ വ്യത്യാസമില്ലാതെ എല്ലാ കനേഡിയന്‍ പൌരന്മാരേയും പ്രതിനിധാനം ചെയ്യുന്നു.''
അതില്‍ നിന്നുകൂടി നാം ചിലതൊക്കെ പഠിക്കേണ്ടിയിരിക്കുന്നു...
*
യൂറി അവ്നേറി കൌണ്ടര്‍ പഞ്ചില്‍ എഴുതിയ The First Step Towards Lasting Peace? An Apology എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
Uri Avnery is an Israeli writer and peace activist with Gush Shalom.

Thursday, June 19, 2008
ഭീകരവാദത്തിനെതിരായ ഫത്വ
2008 മേയ് 31 ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു ദിവസമായി കണക്കാക്കേണ്ടതുണ്ട്.
തീര്‍ച്ചയായും ഇത് ആധുനിക മുസ്ലീം ചരിത്രത്തിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്.
അന്നേ ദിവസം ഡെല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ റാംലീല മൈതാനിയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ വെച്ച്, ലക്ഷക്കണക്കിനു ജനങ്ങള്‍ക്ക്, പ്രധാനമായും മുസ്ലീങ്ങള്‍ക്ക്, ദാറുള്‍ ഉലൂം, ദിയോബാന്ദ് എന്ന മതപാഠശാല ഒരു ഫത്വ നല്കുകയുണ്ടായി. ഇന്ത്യയുടെ മതേതര, കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്രസമരപ്രസ്ഥാനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ള ദാറുള്‍ ഉലൂം, ദിയോബാന്ദ് നല്കിയ ഫത്വ എന്താണെന്നോ? ഭീകരവാദം എന്നത് ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു അത്.
നിരവധി പ്രകോപനങ്ങളുണ്ടായിട്ടും ഇന്ത്യയിലെ മുസ്ലീമുകള്‍ -ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യ ഉള്ള രാജ്യങ്ങളില്‍ ഇന്ത്യ യ്ക്ക് രണ്ടാം സ്ഥാനമാണുള്ളത് - ഭീകരവാദത്തിനോട് വിമുഖത പ്രകടിപ്പിച്ചിരുന്നുവെന്ന യാഥാര്‍ത്ഥ്യം നിലവിലിരിക്കെ, ഇത്തരമൊരു ഫത്വ നല്കാന് എന്തായിരിക്കാം ദാറുള്‍ ഉലൂമയെ പ്രേരിപ്പിച്ചത് ? ഈ ചോദ്യം വളരെ പ്രസക്തമാണെന്നു തോന്നുന്നു.
നിരപരാധിയായ ഒരു മനുഷ്യജീവിയെപ്പോലും, അവന് ഏത് മതവിശ്വാസത്തിപ്പെട്ട ആളാണെങ്കിലും, കൊല്ലുന്നത് മനുഷ്യവംശത്തെത്തന്നെ കൊല്ലുന്നതിനു തുല്യമായിക്കരുതി ഖുറാന് വിലക്കുന്നുണ്ട് എന്ന് മതപാഠശാലകളുടെ അകത്തളങ്ങളില്‍ തങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ട് എന്ന് മുഴുവന്‍ രാഷ്ട്രത്തോടും വിളിച്ചു പറയുക എന്നതായിരുന്നു ആ ഫത്വക്കു പിന്നിലെ ഒരുദ്ദേശം.
“ഇസ്ലാമിക ഭീകരവാദം” എന്ന പദത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രയോഗം മുസ്ലീം സമുദായം ഒരു തരത്തിലും നിസ്സാരമാക്കി തള്ളിക്കളയുകയില്ല എന്ന സന്ദേശം ഭരണകൂടത്തിനും, അതിന്റെ ഏജന്‍സികള്‍ക്കും, മാധ്യമങ്ങള്‍ക്കും പൌരസമൂഹത്തിലെ ഒരു വിഭാഗത്തിനും നല്‍കുക എന്നതായിരുന്നു രണ്ടാമത്തെ ഉദ്ദേശം.
ഐറിഷ് റിപ്പബ്ലിക്കന്‍ ആര്മിയുടേയൊ മിസോകളുടേയോ നാഗന്മാരുടേയോ ഭീകരവാദത്തെ ക്രിസ്ത്യന്‍ ഭീകരവാദമായോ, എല്‍.ടി.ടി.ഇയുടേയും ഉള്‍ഫയുടേയും ഭീകരവാദത്തെ ഹിന്ദു ഭീകരവാദമായോ, ഖാലിസ്ഥാനികളുടേത് സിഖ് ഭീകരവാദമായോ, ഇര്‍ഗുണ്‍, സ്റ്റീന് സംഘങ്ങളുടേത് ജൂത തീവ്രവാദമായോ കരുതാത്ത അവസ്ഥയില്‍ ഇസ്ലാമിക് ഭീകരവാദം എന്ന പദം വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് പശ്ചിമേഷ്യയേയും മിഡില്‍ ഈസ്റ്റിനേയും ശിഥിലീകരിക്കുവാനും തങ്ങളുടേതായ പാവ ഭരണകൂടങ്ങളെ അവിടെ പ്രതിഷ്ഠിക്കുവാനും അതു വഴി അവിടങ്ങളിലെ എണ്ണ സമ്പത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനും എല്ലാ അടവും പയറ്റുന്ന, വൈദേശികരായ സാമ്രാജ്യത്വശക്തികളും അവരുടെ ഇന്ത്യയിലെ സഹകാരികളും ചേര്‍ന്ന് അഴിച്ചുവിട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രചരണം ആയി മാത്രമേ കരുതാനാകൂ എന്ന പോയിന്റ് ഉന്നയിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ ഭരണകൂടം “ഭീകര സംഘടനകളായി” മുദ്ര കുത്തിയിട്ടുള്ള നാല്പതോളം ഗ്രൂപ്പുകളില്‍ വെറും ആറെണ്ണത്തിനു മാത്രമാണ് ഇസ്ലാമിക സംജ്ഞകള്‍ ഉള്ളത് എന്നതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
ഒരു കാര്യം വളരെ വ്യക്തമാണ്. ഇസ്ലാമിക സംജ്ഞയെക്കുറിച്ച് ( “എല്ലാ മുസ്ലീങ്ങളും ഭീകരവാദികളല്ല പക്ഷെ എല്ലാ ഭീകരവാദികളും മുസ്ലീങ്ങളാണ് ” എന്നവര്‍ പറയുമ്പോള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും കൊടും ക്രൂരമായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയത് അമുസ്ലീങ്ങളാണ്, ഉദാഹരണമായി മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ വധങ്ങള്‍, എന്നത് നമുക്ക് വിട്ടുകളയാം.) വാതോരാതെ സംസാരിക്കുന്നത് ഇപ്പോഴും തുടരുന്നവര്‍ക്ക് ചില ഉദ്ദേശങ്ങളുണ്ട്. ഇന്ത്യയിലെ വര്‍ഗീയ “ദേശീയവാദത്തിന്റെയും” ആഗോളതലത്തിലെ മുസ്ലീം വിരുദ്ധ സാമ്രാജ്യത്വത്തിന്റെയും താല്പര്യങ്ങള് ഒത്തു ചേരാന്‍ അരങ്ങൊരുക്കേണ്ടത് അവരുടെ ആവശ്യമാണ്. അങ്ങനെ, ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെയും ലോകക്രമത്തിന്റെ തന്നെയും സ്വഭാവം മാറ്റിമറിക്കുന്നതിനായി വര്‍ഗീയതയും ഭീകരവാദവും ഒന്നില്‍ നിന്ന് മറ്റൊന്ന് വേര്‍പിരിക്കാനാവാത്ത രീതിയില്‍ ഒരു അധീശത്വ തന്ത്രമായി (deployed inseparably as a hegemonic strategy) വിന്യസിക്കപ്പെടുകയാണ്.
ഭൂരിപക്ഷ ഫാസിസ്റ്റുകള്‍ ദശകങ്ങളോളമായി തങ്ങളുടെ രാഷ്ട്രീയമായ നിലനില്‍പ്പിനായി സജീവമാക്കി നിലനിര്‍ത്തുന്ന- ‘ഇന്ത്യയിലെ മുസ്ലീങ്ങളുടെ പ്രാഥമികമായ കൂറ് ലോകത്തിലങ്ങോളമിങ്ങോളമുള്ള മുസ്ലീംസമൂഹത്തോടാണെന്നും, അവരത്രയൊന്നും ദേശസ്നേഹമുള്ളവരല്ലെന്നും‘ ഉള്ള - കെട്ടുകഥയുടെ പൊള്ളത്തരം തുറന്നുകാട്ടുക എന്നതായിരിക്കണം ദിയോബാന്ദിലെ ദാറുള്‍ ഉലൂം എടുത്ത മുന്‍കൈയുടെ മറ്റൊരു ലക്ഷ്യം,
ആശ്ചര്യമെന്നു പറയട്ടെ, ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഹിന്ദുക്കളുടെ ഭാവിയെക്കുറിച്ച് വിശ്വ ഹിന്ദു പരിഷത്ത് ദൈനം ദിനമെന്നോണം ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോള്‍ ഒരു ചോദ്യവും ഉയരുന്നില്ല. നേപ്പാളിലെ രാജവാഴ്ചയുടെയും ഹൈന്ദവ ഭരണത്തിന്റെയും തകര്‍ച്ച നേപ്പാളിലെ ജനതക്കുണ്ടാക്കിയതിലും വിഷമം അമേരിക്കയിലെ സാമ്രാജ്യത്വവാദികള്‍ക്കും ഇന്ത്യയിലെ വി.എച്ച്.പി / ആര്.എസ്.എസ് / ബി.ജെ.പി പ്രഭൃതികള്ക്കുണ്ടാക്കി എന്നത് ശ്രദ്ധിക്കേണ്ടതാണ് ! അതുപോലെത്തന്നെ മേല്‍പ്പറഞ്ഞ സംഘടനകള്‍ക്ക് ക്ഷേത്രട്രസ്റ്റുകളുടെ ഉദ്ധാരണത്തിനായും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നു എന്നു പറയപ്പെടുന്ന ഇന്ത്യന്‍ ഹിന്ദുക്കളുടെ രാഷ്ട്രീയഭാവി ശോഭനമാക്കുന്നതിനായും അമേരിക്കയിലേയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് ദശലക്ഷക്കണക്കിനു ഡോളര്‍ ലഭിക്കുമ്പോഴും അവയില്‍ ഭൂരിഭാഗവും കണക്കില്‍ വരവുവെക്കാതിരിക്കുമ്പോഴും ഒരു ചോദ്യവും ഉയരുന്നില്ല.
അതുപോലെ തന്നെ, വിദൂരസ്ഥമായ ഇസ്രായേലിലെ സിയോണിസ്റ്റ് രാഷ്ട്രത്തിന്റെ നന്മക്കും ഭദ്രതയ്ക്കും വേണ്ടി എന്തുകൊണ്ടാണ് ലോകമാസകലമുള്ള ജൂതന്മാര് തങ്ങള്‍ക്കുള്ളതെല്ലാം ത്യജിക്കേണ്ടത് എന്ന ചോദ്യവും എങ്ങുനിന്നും ഉയരുന്നില്ല.
എങ്കിലും, ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഉപദേശിക്കപ്പെടുകയാണ്, മുസ്ലീം ഭൂരിപക്ഷ ഇറാഖിനെക്കുറിച്ചോ, ഇറാനെക്കുറിച്ചോ, അതുപോലെയുള്ള മറ്റെന്തിനെയെങ്കിലും കുറിച്ചോ തങ്ങള്‍ക്കുള്ള അഭിപ്രായങ്ങളെല്ലാം സ്വന്തം നന്മയെക്കരുതി മൂടിവെക്കണമെന്ന്. (Harish Khare, Indian Muslims and their Linkages, The Hindu, June 6, '08) എഴുത്തുകാരന് ഒരു പക്ഷെ ഉദ്ദേശിക്കാത്ത, എന്നാല്‍ തീര്‍ത്തും വര്‍ഗീയമായ വാദഗതി ആണിത്. ഇന്ത്യയിലെ അമുസ്ലീങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല, പക്ഷെ മുസ്ലീങ്ങളുടെ കാര്യം അങ്ങിനെയല്ല, കാരണം ഉടന്‍ തന്നെ അവര്‍ ഭീകരവാദത്തോട് ആഭിമുഖ്യമുള്ളവരായി മുദ്രകുത്തപ്പെടും. ആ വിഷയത്തെക്കുറിച്ചുള്ള മദ്ധ്യവര്‍ഗ, മദ്ധ്യവര്‍ത്തി കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് ഖാരെ - തന്റെ സൂക്ഷ്മദൃഷ്ടികൊണ്ടും സെന്‍സിറ്റിവിറ്റി കൊണ്ടും പലപ്പോഴും വേറിട്ടു നില്ക്കുന്ന രാഷ്ട്രീയ നിരീക്ഷകനാണദ്ദേഹം - ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെയും രാഷ്ട്രീയ സംവിധാനത്തിലെയും “പുരോഗമനവാദികളായ” ഘടകങ്ങളെ കരുതിയിരുക്കുവാന് മുസ്ലീങ്ങളെ ഉപദേശിക്കുക കൂടി ചെയ്യുന്നുണ്ട്. കാരണം ഇന്ത്യന്‍ മുസ്ലീങ്ങളെ അവരുടെ “ചേരിവല്ക്കരിക്കപ്പെട്ട ജീവിതത്തില്‍” നിന്നും രക്ഷിക്കാനുള്ള മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ “കഴിനെക്കുറിച്ചും, ഉദ്ദേശശുദ്ധിയെക്കുറിച്ചും“ അദ്ദേഹത്തിനു സംശയമുണ്ടത്രെ.
മുകളില്‍ പറഞ്ഞ വാദത്തിനു ചെറിയൊരു തിരുത്ത് : വെറുപ്പ് നിറയുന്ന പ്രചരണത്തിലൂടെയും, ക്രൂരമായ കൊലപാതകങ്ങളിലൂടെയും പലരീതിയിലും വെളിവാക്കപ്പെടുന്ന ഭൂരിപക്ഷവര്‍ഗീയതയും, പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുവാന്‍ കഴിയാത്ത ഇന്ത്യന്‍ ഭരണകൂടത്തിന്റെ പരാജയവുമാണ് മുസ്ലീങ്ങളെ “ചേരിവല്ക്കരിക്കപ്പെട്ടവരായി” നിലനിര്‍ത്തുന്നത്, അല്ലാതെ ഇന്ത്യന്‍ മതേതരവാദികള്ക്കിടയിലെ “പുരോഗമനാശയക്കാര്‍” അല്ല. ആ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള തെറ്റായ വിധിയെഴുത്ത്, ഒരു നല്ല ഉദ്ദേശം വെച്ചുകൊണ്ടാണെങ്കില്പോലും, നിരവധി തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്കും.
II
ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വേദനയ്ക്കും അന്ത:ക്ഷോഭത്തിനും ഒന്നിലധികം കാരണങ്ങളുണ്ട് എന്നത് വസ്തുതയാണ്.
മുസ്ലീം മതാധിഷ്ഠിത ഭരണകൂടങ്ങള്‍ ലോകമാസകലം സ്ഥാപിക്കണം എന്നാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അവര്‍ക്കിടയിലുണ്ട്. അതുകൊണ്ടു തന്നെ അത്തരക്കാരുടെ “സാമ്രാജ്യത്വ വിരുദ്ധത” എന്നതിന്റെ അടിത്തറ വ്യാജമാണ്, നിഷ്ഠൂരമായ ഒരു ഭരണക്രമത്തെ മറ്റൊന്നു കൊണ്ട് പകരം വെക്കുക എന്നതാണവരുടെ ഉള്ളിലിരുപ്പ്. അങ്ങിനെ വരുമ്പോള്‍, ആധുനികതയുടേയും ലിബറലിസത്തിന്റെയും (മതേതരത്വം ഇവയുടെ ആശയപരമായ അവിഭക്ത ഘടകമാണ്) സല്ഫലങ്ങളോട് ഐക്യപ്പെടുവാന്‍ വിമുഖത പ്രകടിപ്പിക്കുന്ന ഒരു തരം വീക്ഷണമാണിതെന്ന് ബോദ്ധ്യമാകും.
എന്നാല്‍, അടിസ്ഥാനപരമായി രാഷ്ട്രങ്ങളുടെ പരമാധികാരം തന്നെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന ആഗോളവല്‍ക്കരണ ശക്തികള്‍ക്കെതിരെ “ദേശീയത” ഉയര്‍ത്തിപ്പിടിക്കുന്ന പോരാട്ടങ്ങള്‍ നടത്തുന്നവരും ഉണ്ട്. ആഫ്രിക്കയിലേയും, മിഡില്‍ ഈസ്റ്റിലേയും, തെക്കുകിഴക്കന്‍ ഏഷ്യയിലേയും വിശാലമായ ഭൂപ്രദേശങ്ങളില്‍ പാശ്ചാത്യശക്തികള്‍ നടത്തിയ വഞ്ചനകളിലും കൊള്ളകളിലും ഇതിനുള്ള ന്യായീകരണം എത്രവേണമെങ്കിലും കാണാം. സാമ്രാജ്യത്വത്തിന്റെ അധീശത്വത്തെ മിക്കവാറും രാജ്യങ്ങള്‍ തള്ളിപ്പറഞ്ഞ ലാറ്റിന്‍ അമേരിക്കയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇന്ത്യയെപ്പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, അര്‍ഹമായ അവകാശങ്ങളില്‍ നിന്നും തുല്യനീതിയുള്ള പൌരത്വത്തില്‍ നിന്നും അത് പ്രദാനം ചെയ്യുന്ന അവസരസമത്വത്തില്‍ നിന്നും മുസ്ലീം ജനതയെ ഒഴിച്ചു നിര്‍ത്തുന്ന അവസ്ഥ എന്ന മൂന്നാമത്തെ കാരണമാണ് കേന്ദ്രസ്ഥാനത്തുള്ളത്.
ഇന്ത്യയില്‍ ഇത്തരമൊരു ഒഴിവാക്കല്‍ പകല്‍ പോലെ ഒരു യാഥാര്‍ത്ഥ്യമാണ് എന്നത് ഗോപാല്‍ സിങ്ങ്, സച്ചാര്‍ എന്നീ രണ്ട് ഉന്നതാധികാര കമ്മീഷനുകളെങ്കിലും വിശദമായ തെളിവെടുപ്പ് നടത്തുകയും തിട്ടപ്പെടുത്തുകയും ചെയ്ത ശേഷം തങ്ങളുടെ റിപ്പോര്‍ട്ടുകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത്തരമൊരു ഒഴിവാക്കല്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെ കളിയാക്കുകയും റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നത് “പ്രീണനം” ആണെന്നു പ്രചരിപ്പിക്കുകയുമാണ് വലത് ഹിന്ദുത്വവാദികള്‍ പുറത്തെടുത്ത നികൃഷ്ട തന്ത്രം. അതിലേറ്റവും കുടിലമായത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ മുകളില്‍പ്പറഞ്ഞ ആദ്യവിഭാഗത്തിലാണ് പെടുന്നതെന്നും, ഇന്ത്യയെ ഒരു ഇസ്ലാമിക മതരാഷ്ട്രമായി മാറ്റുക എന്നതാണവരുടെ ഉദ്ദേശം എന്നുമുള്ള യാതൊരു തെളിവുമില്ലാത്ത വിവാദങ്ങളിലേക്ക് കാര്യങ്ങളെ വഴി തിരിച്ചു വിടുക എന്നതായിരുന്നു.
മുസ്ലീങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം അനുവദിക്കപ്പെടുന്നുണ്ടെന്നും, അത് അനുവദിക്കുന്നത് തുടരുകയാണെങ്കില്‍ രാഷ്ട്രത്തിന്റെ ജനസംഖ്യാപരമായ പ്രൊഫൈല്‍ മാറുന്ന ദിനം അത്ര വിദൂരമല്ലെന്നും, ഇപ്പോഴുള്ള 14 ശതമാനത്തില്‍ നിന്നും അവര്‍ അമുസ്ലീങ്ങളുടെ അനുപാതമായ 80 ശതമാനത്തിലേക്ക് വളരുമെന്നും ഓരോ ദിവസവും ഇവിടുത്തെ ഹിന്ദുക്കളെ ഓര്‍മ്മപ്പെടുത്തുകയാണ്.
ഇത് കേട്ട് ചിരിക്കുന്നതിനു മുന്‍പ് ഒരു നിമിഷം ആലോചിക്കുകയും, ഇന്ത്യയിലെ മദ്ധ്യവര്‍ഗ ഹിന്ദുക്കള്‍ക്കിടയിലെ ഒരു വലിയ വിഭാഗം, പ്രത്യേകിച്ച് വിദ്യാസമ്പന്നരും ധനികരുമായ ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലെ ഒരു വിഭാഗം, ഈ ഭീതി ശരിയാണെന്ന് വിശ്വസിക്കുവാന്‍ മടിയില്ലാത്തവരാണെന്നത് മനസ്സിലാക്കുകയും ചെയ്യുക ! ജനസംഘത്തിന്റെ രൂപീകരണകാലം മുതല്‍ തന്നെ സംഘപരിവാര്‍ തങ്ങളുടെ മുസ്ലീം വിരുദ്ധ പാഷാണരാഷ്ട്രീയത്തിന്റെ അടിത്തറയാക്കിയിരുന്നത് ഈ വിഭാഗത്തെയാണ്.
III
ഇപ്പോള്‍ ഇതിനോടനുബന്ധിച്ച രണ്ട് വസ്തുതകള്‍ - മുസ്ലീങ്ങള്‍ ഒഴിവാക്കപ്പെടുന്നു എന്നുള്ളതും, ഏറ്റവും സ്വാധീനശക്തിയുള്ള മുസ്ലീം പുരോഹിതരും മതപാഠശാലകളും ഭീകരവാദത്തെ ഉച്ചത്തിലും പരസ്യമായും തള്ളിപ്പറയുന്നതും - പൊതുജനശ്രദ്ധയില്‍ വന്നു എന്നത് കൊണ്ട് , വലതുപക്ഷ ഹിന്ദു വര്‍ഗീയ രാഷ്ട്രീയത്തിന് തങ്ങളുടെ പാതയില്‍ ചില തടസ്സങ്ങളൊക്കെ നേരിടേണ്ടി വരുമെന്ന് നമുക്ക് കരുതാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, വളരെ ലളിതവും എന്നാല്‍ ആത്യന്തികമായി പരമപ്രധാനവുമായ ഒരു കാരണത്താല്‍ ഇതൊക്കെത്തന്നെ ഫലശൂന്യമായേക്കാം. മുകളില്‍ പറഞ്ഞിട്ടുള്ള വസ്തുതകളെയും സംഭവവികാസങ്ങളേയും കണക്കിലെടുക്കാനുള്ള ഭരണകൂടത്തിന്റെയും അതിന്റെ വിവിധ ഏജന്‍സികളുടേയും - പ്രത്യേകിച്ച് നിയമപാലനത്തിന്റെ ചുമതലയുള്ളവരുടെ - ഇച്ഛാശക്തിയാണ് ഏറ്റവും പ്രധാനപ്പെട്ട ആ കാര്യം.
വരേണ്യവര്‍ഗത്തിന്റെ താല്പര്യങ്ങള്ക്ക് അനുഗുണമാകുന്ന തരത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഭരണതലത്തില്‍ യോജിച്ചുപ്രവര്‍ത്തിക്കണമെന്നും ഏതു കക്ഷി ഭരണത്തില്‍ വന്നാലും തങ്ങളുടെ വര്ഗതാല്പര്യം സംരക്ഷിക്കപ്പെടുമെന്നുറപ്പുള്ള ഒരു ദ്വികക്ഷി സമ്പ്രദായം നടപ്പിലാക്കുന്നതാണ് ഇന്ത്യക്ക് നല്ലതെന്നും ഉള്ള വിവിധ രാഷ്ട്രീയ വിഭാഗങ്ങളുടെ ആഹ്വാനത്തില്‍ മനം മടുത്തിട്ടായിരിക്കണം സംസ്കാരസമ്പന്നനും വാക്കുകള്‍ കൃത്യമായി ഉപയോഗിക്കുന്ന ആളുമായ കോണ്‍ഗ്രസ് വക്താവ് അഭിഷേഖ് സിംഗ്വി ചോദിച്ചത്, ഹെഡ്ഗേവാറും ഗോള്‍വാക്കറും ആര്.എസ്.എസ് / ബി.ജെ.പി എന്നിവയുടെ വശത്തും ഗാന്ധിയും നെഹ്രുവും കോണ്‍ഗ്രസ്സിന്റെ വശത്തും നില്ക്കുമ്പോള് അവരുടെ വീക്ഷണങ്ങള്‍ക്ക് എന്നെങ്കിലും യോജിപ്പിലെത്തുവാന്‍ കഴിയുമോ എന്ന്. ( Never the Twain Shall Meet, Hindustan Times, june 4, '08)
അത് തീര്‍ച്ചയായും ഉത്തരം ലഭിക്കേണ്ട ഒരു പ്രധാന ചോദ്യം തന്നെയാണ്. എന്നിരുന്നാലും ഒരു കാര്യം നിരാശയുണര്‍ത്തുന്ന വസ്തുതയായി തുടരുകയാണ്. എല്ലാവരേയും സാമൂഹികമായി ഉള്‍ക്കൊള്ളുന്ന, മതേതരമായ ഒരു വീക്ഷണമുള്ളവരാണ് തങ്ങളെന്ന പ്രതിച്ഛായ സൃഷിക്കുന്നത് കോണ്‍ഗ്രസ്സ് തുടരുന്നുവെങ്കിലും, മുസ്ലീം ജനതയോടു ചെയ്തിട്ടുള്ള അനീതിയുടെ കാര്യത്തില്‍ ഈ വീക്ഷണമൊന്നും കാണാനാകുന്നില്ല എന്നതാണ് ആ വസ്തുത.
ഒരു വലിയ കഥയാണിത്, എങ്കിലും അടുത്തയിടെ നടന്ന മൂന്നു സംഭവങ്ങള്‍ മതിയാകും ഈ വസ്തുതക്ക് അടിവരയിടുവാന്‍.
ഒന്ന്, 1992ല്‍ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട ഫാസിസ്റ്റ് സംഘം ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി, നെറികെട്ട ആക്രമണം നടന്ന ആ ദിവസത്തിലുടനീളം, സ്വപ്നാടനത്തിലായിരുന്നു. തീര്‍ച്ചയായും അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത് ഇന്ത്യയിലെ ആദ്യ ബി.ജെ.പി പ്രധാനമന്ത്രിയായിട്ടായിരുന്നു എന്നത് എല്ലാവര്ക്കും അറിവുള്ള കാര്യമാണ്: അന്നത്തെ ബഹളത്തിലെ മുഖ്യപ്രതിയായ ലാല്‍ കൃഷ്ണ അദ്വാനിയാകട്ടെ ഗര്‍വ്വോടെ അരങ്ങുകളില്‍ പ്രത്യക്ഷപ്പെടുകയും അടുത്ത പ്രധാനമന്ത്രിയാകുവാനുള്ള മോഹം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു.
രണ്ട്, പള്ളി പൊളിച്ചതിനുശേഷം അന്നത്തെ ബോംബെയില്‍ നടന്ന കലാപത്തില്‍ എഴുനൂറോളം മുസ്ലീമുകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ബാല്‍ താക്കറെയെപ്പോലെ ഉന്നതങ്ങളിലിരിക്കുന്നവരുടെ മേല്‍ പോലും കുറ്റം ചുമത്തുവാന്‍ ധൈര്യം കാണിച്ച ശ്രീകൃഷ്ണ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും, കുറ്റവാളികളെ ശിക്ഷിക്കുമെന്ന കോണ്‍ഗ്രസ്സിന്റെ വാഗ്ദാനങ്ങളുണ്ടായിരിക്കെത്തന്നെ, അവഗണിക്കപ്പെട്ടു കിടക്കുകയാണ്. വിചാരണ നടന്ന ചെറുകിട കുറ്റവാളികളുടെ കാര്യത്തിലാകട്ടെ, കുറ്റം ചുമത്തപ്പെട്ടവരെല്ലാം തന്നെ കുറ്റവിമുക്തരാക്കപ്പെടുകയാണ്. ഒറ്റനോട്ടത്തില്‍ തെളിവില്ലാത്തതിനാല്‍ എന്നു തോന്നുമെങ്കിലും തെളിവു കണ്ടെത്തുവാനും വിശ്വസനീയമായ തരത്തില്‍ വിചാരണ നടത്തുവാനും ഉള്ള ഇച്ഛാശക്തിയില്ലായ്മയാണ് യഥാര്‍ത്ഥ കാരണം.
മൂന്ന്, 2002ല്‍ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന ഗുജറാത്ത് കൂട്ടക്കൊല പോലെ മറ്റൊന്നും തന്നെ കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യതയെയും മതേതരത്വത്തെക്കുറിച്ചുള്ള അവകാശവാദങ്ങളേയും ഒരു സംശയത്തിനും ഇടനല്‍കാത്ത വിധം ഛിന്നഭിന്നമാക്കിയിട്ടില്ല.
കോണ്‍ഗ്രസ്സിന്റെ തന്നെ എം.പിയായ എഹ്സാന്‍ ജാഫ്രിയുടെ ജീവന് നഷ്ടപ്പെടുത്തിയ കലാപം മൂന്നു ദിവസം തുടര്‍ന്നപ്പോഴും സംസ്ഥാനത്തെയും ദേശീയതലത്തിലെയും കോണ്‍ഗ്രസ് പാര്‍ട്ടി, ഒന്നും ചെയ്യാനാവാതെ പൂര്‍ണ്ണമായും കീഴടങ്ങുകയായിരുന്നു.
അതുകൊണ്ട് കോണ്‍ഗ്രസ്സും ബി.ജെ.പിയും, അടിസ്ഥാനപരമായി ചക്കിയും ചങ്കരനും ആണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്തരുത്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്തിലെ നിയമപാലനത്തിന്റെ ചുമതലയുള്ളവര്‍ വര്‍ഗീയതയെന്ന രോഗാണുവിന്റെ കടുത്തപിടിയിലായിരിക്കുന്നത് എന്നതിനും, ഒന്നിനു പിറകെ മറ്റൊന്നായി വന്ന കോണ്‍ഗ്രസ്സ് ഭരണങ്ങള്ക്കൊന്നും നിലവിലുള്ള ആ സാമൂഹിക യാഥാര്‍ത്ഥ്യത്തെ ശരിയാക്കുന്നതിനോ വിശ്വസനീയവും, വിവേചനരഹിതവുമായ പോലീസിങ്ങ് ഉറപ്പുവരുത്തുന്നതിനായി പോലീസിന്റെ പരിഷ്കരണം നടപ്പിലാക്കുന്നതിനോ ഒന്നു ചെയ്യാനായില്ല എന്നതിനും എന്തെങ്കിലും കാരണമുണ്ടാകേണ്ടതുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതുപോലെ, അത്തരം നിയമപാലന ഏജന്‍സികളിലെ മുസ്ലീം പ്രാതിനിധ്യം തികച്ചും ശോചനീയമായി തുടരുകയാണ്. ഈ ശോച്യാവസ്ഥക്ക് പ്രാധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഏതെങ്കിലുമൊരു നിയമപാലന ഏജന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ മാത്രം വിശ്വസ്തരല്ല അവര്‍ എന്നത്രെ !
കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും, മതേതരത്വം അവകാശപ്പെടുന്ന യു.പി.എയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഭരണകൂടം, തങ്ങളുടെ നയപ്രഖ്യാപനങ്ങളെ നടപ്പിലാക്കപ്പെട്ട പരിപാടികളായി പരിവര്‍ത്തനം ചെയ്യുവാനുള്ള ഇച്ഛാശക്തിയും ദൃഢവിശ്വാസവും ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ല എങ്കില്‍, ഇന്ത്യയിലെ മുസ്ലീമുകളുടെ വേദനയൂറുന്ന ആത്മപരിശോധന കൊണ്ടോ, പകല്‍ വെളിച്ചത്തില്‍, വലിയൊരു പൊതുസമ്മേളനത്തില്‍ ഉലൂം തുടങ്ങിവെച്ച നടപടികൊണ്ടോ വലിയ പ്രയോജനമൊന്നും ഉണ്ടാകുവാന്‍ പോകുന്നില്ല എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.
കോണ്‍ഗ്രസ്സ് വിയോജിക്കും, എങ്കിലും വസ്തുത ഇതാണ്. ബി.ജെ.പിയെപ്പോലെ തന്നെ കോണ്‍ഗ്രസ്സും ഇന്ത്യയിലെ ഹിന്ദുക്കളെ ഒരു വോട്ട് ബാങ്ക് മാത്രമായി കരുതുകയാണ്.
വിവേചനരഹിതമായ പൌരത്വം എന്നതില്‍ ഊന്നി നിന്നുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിലും, ആ ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുകളെ നേരിടുന്നതിലും കോണ്‍ഗ്രസ്സിനു പറ്റുന്ന അടിസ്ഥാനപരമായ പരാജയം വലതു ഹിന്ദുത്വവാദികള്‍ക്ക് ഗുണകരമായി തുടരുകയാണ്.
രാംലീല മൈതാനിയില്‍ നടന്ന ചരിത്രപ്രാധാന്യമുള്ള ഈ സംഭവം, വിവിധ സമൂഹങ്ങളില്പ്പെടുന്ന മതേതരവാദികളായ പൌരന്മാര്ക്ക് പുതിയൊരു മാനവികതയുടെയും തുല്യനീതിയുടെയും ആധാരശിലയായി മാറുവാനുള്ള ഇച്ഛാശക്തി തങ്ങളില്‍ത്തന്നെ ഉണ്ടെന്നു കണ്ടെത്തുവാന്‍ സഹായകമാകുമെന്നു കരുതാവുന്നതുപോലെ, ഇന്ത്യയിലെ മതേതരപാര്‍ട്ടികള്‍ക്ക് വലതുപക്ഷ ഹിന്ദു വര്‍ഗീയതയെ നേര്‍ക്കുനേര്‍ നിന്നെതിര്‍ക്കാനുള്ള പ്രചോദനമാകുമെന്നും പ്രത്യാശിക്കാം.
ഭീകരവാദത്തെ അപലപിക്കുന്ന ഇന്ത്യയിലെ മുസ്ലീങ്ങളുടെ ബ്രഹൃത്തായ ഈ മുന്കൈയെടുക്കലിനോടൊത്തുയരുവാന് ഭരണകൂടത്തിനു സാധിക്കാതെ വരികയാണെങ്കില്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ അതീവ വിനാശകരമായിരിക്കും.
നേരെമറിച്ച്, ന്യൂനപക്ഷ അവഹേളനവും, വെറുപ്പിന്റെ അജണ്ടകളും, ശിശു മന്ദിരങ്ങളിലും ഏകല്‍ വിദ്യാലയങ്ങളിലും കൊച്ചുകുട്ടികളില്‍പ്പോലും വര്‍ഗീയവിഷം കുത്തിവെക്കുന്നതും, “ഇസ്ല്ലാം ഭീകരവാദം” എന്ന സംജ്ഞ ഉപയോഗിക്കുന്നതും അതിനെതിരെ കാടന്‍ നിയമങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നതും ഒക്കെ ഉപേക്ഷിക്കുമെന്നും യുദ്ധഭ്രാന്തു നിറഞ്ഞ സാമ്രാജ്യത്വത്തിനെതിരെ ദേശീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുമെന്നും പരസ്യമായി, ഒരു പൊതുവേദിയില്‍ വെച്ച് ഒരു പുതിയ ഉടമ്പടി പ്രഖ്യാപിച്ചുകൊണ്ട് ദിയോബാന്ദിലെ ആഹ്വാനത്തിന് അതേമട്ടിലൊരു മറുപടി നല്കുവാന് അദ്വാനി നേതൃത്വം നല്കുന്ന ബി.ജെ.പി തയ്യാറാകുമെന്ന് പ്രതീക്ഷിക്കാമോ?
പുലി അതിന്റെ പുള്ളികള്‍ മായ്ക്കുമോ? കാലത്തിനും, ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് മതേതരശക്തികള്‍ ശക്തിപ്പെടുമോ ഇല്ലയോ എന്നതിനും, ഭരണകൂടത്തിന്റെ നടപടികള്‍ ന്യായാധിഷ്ഠിതമായിരിക്കുമോ എന്നതിനും മാത്രമേ ഇതിനൊരുത്തരം നല്കുവാന് കഴിയൂ.
എങ്കിലും ഇത്തരം ആത്മപരിശോധനകള്‍ സാധ്യമാക്കുന്ന പുതിയ വഴികാണിക്കുന്ന തരത്തിലുള്ള മുന്‍കൈയെടുക്കലിന് അഭിനന്ദനങ്ങള്‍.
*
Dr. ബദ്രി റെയ്ന എഴുതിയ Fatwa Against Terrorism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. കടപ്പാട്: ZNet
We express our sincere gratitude to Dr.Badri Raina for giving permission to post this article here.
അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസം badri ഡോട്ട് raina അറ്റ് gmailഡോട്ട് com

Tuesday, June 17, 2008
ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍
ആമുഖം
ക്രൂഡ് ഓയിലിന്റെ വില ബാരലിന് 140 ഡോളര്‍ എത്തിയെന്നതും എണ്ണയുല്പാദനമേഖലയിലൊക്കെ കുഴപ്പങ്ങളാണെന്നതും ഓര്‍ത്തു വിഷമിക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ശുഭപ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം... റഷ്യയിലെ പൊതുമേഖലാ കുത്തകയായ Gazpromന്റെ ചെയര്മാന് അലക്സി മില്ലര്‍ ഈയടുത്തയിടെ പറഞ്ഞത് ക്രൂഡ് ഓയിലിന്റെ വില അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ ബാരലിന് 250 ഡോളര്‍ ആകുമെന്നാണ്...
മില്ലര്‍ നടത്തിയ ഈ പ്രവചനം, ഭാഗികമായെങ്കിലും, സമൃദ്ധമായ എണ്ണ നിക്ഷേപമുള്ള കാസ്പിയന്‍ ബേസിനും മിഡില്‍ ഈസ്റ്റും ബലപ്രയോഗത്തിലൂടെ “സുരക്ഷിതമാക്കാനുള്ള” ബുഷ് ഭരണകൂടത്തിന്റെ പരാജയപ്പെട്ട രണ്ട് യുദ്ധങ്ങളുടെ(അധിനിവേശങ്ങളുടേയും) പരിണിതഫലമാണോ എന്ന് ഒരു നിമിഷം നമുക്ക് ചിന്തിക്കാം. ഇറാനെതിരെയുള്ള വ്യോമാക്രമണത്തിനായി വാദിക്കുന്ന ബുഷ് ഭരണകൂടത്തിലെ(ഇസ്രായേലിലേയും) ശക്തികള്‍ക്ക് അനുദിനം കരുത്തു വര്‍ദ്ധിക്കുകയാണെന്ന Jim Lobe എന്ന പത്രപ്രവര്‍ത്തകന്റെ (ഊഹാപോഹങ്ങളില്‍ നിന്നും സെന്‍സേഷണലായ നിഷ്ക്കര്ഷങ്ങളിലേക്ക് എടുത്ത് ചാടുന്ന ആളല്ല ജിം എന്നതാണല്ലോ നമ്മുടെ അനുഭവം)നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, മില്ലര്‍ പറഞ്ഞ സിനാറിയോ ഒന്നു മനസ്സില്‍ കണ്ടു നോക്കുക. ആണവ പരിപാടികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം ഒഴിവാക്കാനാവാത്തതായിരിക്കുമെന്ന ഇസ്രായേലി ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ പ്രസ്താവന - “ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള പരിപാടിയുമായി ഇറാന് മുന്നോട്ട് പോവുകയാണെങ്കില്‍, ഞങ്ങള്‍ അവരെ ആക്രമിക്കും. ഉപരോധങ്ങളൊന്നും തന്നെ ഫലപ്രദമല്ല”- എണ്ണവില കുതിച്ചുയരാനിടയാക്കിയെങ്കില് ഒരു യഥാര്‍ത്ഥ ആക്രമണത്തിന്റെ പ്രത്യാഘാതം എന്തായിരിക്കും എന്നു സങ്കല്‍പ്പിക്കുക.
ഒരു പഴയ തമാശ നിങ്ങള്‍ക്കറിയാമായിരിക്കും. സൈനിക നീതിയും നീതിയും തമ്മില്‍ സൈനിക സംഗീതവും സംഗീതവും തമ്മിലുള്ള ബന്ധമേയുള്ളൂ. ഒരു പക്ഷെ, അത്ര വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ, ഇതിനേക്കള്‍ നിര്‍ദ്ദയവും ക്രൂരവുമായ ഒരു ഫലിതം, സൈനിക നടപടികളിലൂടെ എണ്ണയുടെ വിതരണം സുരക്ഷിതമാക്കാനുള്ള വാഷിങ്ങ്ടണിന്റെ ശ്രമങ്ങളെക്കുറിച്ചും കേള്ക്കുവാനായേക്കും. അതിരിക്കട്ടെ, Rising Powers, Shrinking Planet: The New Geopolitics of Energy എന്ന ഗ്രന്ഥത്തില്‍ Michael Klare എണ്ണവിതരണം സൈനികവല്‍ക്കരിച്ച വാഷിങ്ങ്ടണിന്റെ നടപടികളിലെ ബുദ്ധിഭ്രമത്തെക്കുറിച്ചും അതുമൂലമുണ്ടായ വിനാശകരങ്ങളായ ‘എണ്ണക്കുവേണ്ടിയുള്ള യുദ്ധങ്ങളെ‘ക്കുറിച്ചും വിവരിക്കുന്നുണ്ട്. ( ശ്രീ മൈക്കല്‍ ക്ലാര്‍ക്കിന്റെ മറ്റൊരു വിഖ്യാത രചനായായ Blood and Oil നെ ആധാരമാകി ഒരു ഡോക്യുമെന്ററി എടുത്തു കഴിഞ്ഞു.)
ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍
അമേരിക്കയിലേക്കുള്ള എണ്ണയുടെ പ്രവാഹത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സൈനിക നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയോ, സൈനിക നടപടി തന്നെ ഉപയോഗിച്ചോ ആവണമെന്നാണ് അമേരിക്കന്‍ നയരൂപീകരണ വിദഗ്ദര്‍ പണ്ടു മുതല്ക്കു തന്നെ കരുതിപ്പോരുന്നത്. ഇന്നിത് അമേരിക്കന്‍ വിദേശനയത്തിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞു.
ഈ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് ഒന്നാം ബുഷ് ഭരണകൂടം 1990-91 കാലയളവില്‍ ഇറാഖിനെതിരെ യുദ്ധം നടത്തിയത്. രണ്ടാം ബുഷ് ഭരണകൂടമാകട്ടെ, 2003ല്‍ ഇറാഖില്‍ അധിനിവേശം തന്നെ നടത്തി. ആഗോള എണ്ണ വില കുതിച്ചുയരുകയും എണ്ണയുടെ നിക്ഷേപങ്ങള്‍ വര്‍ഷം കഴിയുംതോരും കുറഞ്ഞു കുറഞ്ഞു വരുകയും ചെയ്യുമ്പോള്‍ 2009 ജനുവരിയില്‍ അമേരിക്കയില്‍ അധികാരത്തില്‍ വരുന്നവര്‍ ആരായാലും, സൈനിക ശക്തി എന്നത് എണ്ണ സമൃദ്ധ പ്രദേശങ്ങളിലെ അമേരിന്‍ താല്പര്യം ഉറപ്പുവരുത്തുവാനുള്ള ഏറ്റവും ആത്യന്തികമായ ഉപാധിയായി കരുതപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, സൈനികവല്‍ക്കരിക്കപ്പെട്ട ഇന്ധനത്തിന്റെ വില - രക്തത്തിലും ഡോളറിലും - വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം “വിവേക”ത്തിനെതിരെ വാദിച്ചു തുടങ്ങുവാനുള്ള സമയമായില്ലേ? അമേരിക്കന്‍ പട്ടാളത്തിന് അമേരിക്കയുടെ ഊര്‍ജ സുരക്ഷയുടെ കാര്യത്തില്‍ സംഗതമായ എന്തെങ്കിലും ചെയ്യാനുണ്ടോ എന്നും ഊര്‍ജ്ജ നയത്തിന്റെ കാര്യത്തില്‍ സൈന്യത്തെ ആശ്രയിക്കുന്നത് എത്രമാത്രം പ്രായോഗികവും, താങ്ങാവുന്നതും, നീതിപൂര്വവുമായിരിക്കും എന്നും ചോദിക്കേണ്ട സമയമായില്ലേ?
ഊര്‍ജ്ജ നയം സൈനികവല്ക്കരിക്കപ്പെട്ടതെങ്ങിനെ
“ഊര്‍ജ്ജ സുരക്ഷയും“ (അങ്ങിനെയാണതിനെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്) “രാജ്യസുരക്ഷയും” തമ്മിലുള്ള ഈ നാഭീനാളബന്ധം സ്ഥാപിക്കപ്പെട്ടിട്ട് കാലം കുറെ ആയി. സൌദിയിലെ എണ്ണപ്പാടങ്ങള്ക്കുമേല് അമേരിക്കക്ക് ചില പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചതിന് പ്രത്യുപകാരമായി സൌദി അറേബ്യന്‍ രാജകുടുംബത്തെ സംരക്ഷിക്കുമെന്ന് 1945ല്‍ പ്രസിഡന്റ് ഫ്രാന്ക്ലിന് റൂസ്വെല്‍റ്റ് ഉറപ്പ് കൊടുത്തപ്പോള്‍ ആരംഭിച്ചതാണിത് . പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് അമേരിക്കയിലേക്കുള്ള എണ്ണയുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പ് വരുത്തുക എന്നത് “മര്‍മ്മപ്രധാനമായ താല്‍പ്പര്യം” ("vital interest") ആണെന്നും അത് തടയുവാനുള്ള ശത്രുരാജ്യങ്ങളുടെ ഏത് ശ്രമവും “സൈനിക ശക്തി ഉള്‍പ്പെടെ, അവശ്യമായ ഏത് മാര്‍ഗം ഉപയോഗിച്ചും" (“by any means necessary, including military force.") പ്രതിരോധിക്കും എന്നും 1980ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ കോണ്‍ഗ്രസ്സിനെ ധരിപ്പിച്ചപ്പോള്‍, മേല്‍പ്പറഞ്ഞ ബന്ധത്തിനു ഒരു ഔദ്യോഗിക മാനം കൈവരികയാണുണ്ടായത്.
ഈയൊരു സിദ്ധാന്തം നടപ്പില്‍ വരുത്തുന്നതിനായി പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സൈനിക നടപടികള്ക്കുമാത്രമായി Rapid Deployment Joint Task Force എന്നൊരു വിഭാഗം രൂപീകരിക്കുവാന്‍ കാര്‍ട്ടര്‍ ആജ്ഞ നല്കി. പിന്നീട് പ്രസിഡന്റ്റ് റീഗന് ഇതിനെ യു.എസ്. സെന്‍ട്രല്‍ കമാണ്ട് അഥവാ CENTCOM എന്ന ഒരു മുഴുവന്‍ സമയ സൈനിക സംഘടനയാക്കി. റീഗനുശേഷം വന്ന ഓരോ പ്രസിഡന്റുമാരും, കൂടുതല്‍ കൂടുതല്‍ താവളങ്ങളും, കപ്പല്‍പ്പടയും വിമാനവ്യൂഹങ്ങളും ഒക്കെ നല്കി, CENTCOMന്റെ ചുമതലകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. സമീപ കാലത്തായി ആഫ്രിക്കയിലേയും കാസ്പിയന്‍ കടല്‍ത്തീരത്തേയും എണ്ണയിലുള്ള ആശ്രിതത്വം വര്‍ദ്ധിച്ചതിനാല്‍, ആ മേഖലയിലെയും സൈനിക സന്നാഹങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇതിന്റെ ഫലമായി, അമേരിക്കന്‍ സൈന്യം എന്നത് മിഡില്‍ ഈസ്റ്റിലേയും മറ്റു പ്രദേശങ്ങളിലേയും എണ്ണക്കുഴലുകളും, ശുദ്ധീകരണശാലകളും, എണ്ണ നിറയ്ക്കുന്ന കേന്ദ്രങ്ങളും സംരക്ഷിക്കുന്ന ഒരു ആഗോള എണ്ണ സംരക്ഷണ സേന ആയിട്ടുണ്ട്. നാഷണല്‍ ഡിഫന്‍സ് കൌണ്‍സില്‍ ഫൌണ്ടേഷന്റെ(NCDF ) ഒരു കണക്കനുസരിച്ച്, പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ “സംരക്ഷണത്തിനു” മാത്രമായി അമേരിക്കന്‍ ട്രഷറിക്ക് വര്‍ഷം തോറും 138 ബില്യണ്‍ ഡോളറിന്റെ ചിലവു വരുന്നുണ്ട്. ഇറാഖ് അധിനിവേശത്തിനു തൊട്ട് മുന്‍പ് ഇത് 49 ബില്യണ്‍ ഡോളറായിരുന്നു.
വിദേശത്തു നിന്നുള്ള എണ്ണയുടെ പ്രവാഹം (oil supplies) സംരക്ഷിക്കുന്നതിനായി ഇത്തരത്തില്‍ ഭീമമായ തുക ചിലവഴിക്കുന്നത് പ്രത്യേകിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലാത്ത, ഒരു അംഗീകൃത കാര്യമായിക്കഴിഞ്ഞു. ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍സിനും ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. 2006 ഒക്ടോബറില്‍ കൌണ്‍സില്‍ ഓണ്‍ ഫോറിന് റിലേഷന്‍സ്(CFR ) പുറത്തിറക്കിയ "National Security Consequences of U.S. Oil Dependency" എന്ന "Independent Task Force Report" ഈയൊരു മാനസികാവസ്ഥക്ക് വ്യക്തമായ ഉദാഹരണങ്ങള്‍ നല്‍കുന്നുണ്ട്. മുന്‍ ഡിഫന്‍സ് സെക്രട്ടറി James R. Schlesinger, സി.ഐ.എ ഡയറക്ടര്‍ John Deutch എന്നിവര്‍ നേതൃത്വം നല്കിയ ഈ റിപ്പോര്‍ട്ട് പറയുന്നത് ആസന്ന ഭാവിയിലേക്കെങ്കിലും അമേരിക്കന്‍ സൈന്യം ഒരു ആഗോള എണ്ണ സംരക്ഷണ സേനയായി തുടരണം എന്നാണ്. “ പേര്‍ഷ്യന്‍ ഗള്‍ഫ് എന്നത് അടുത്ത രണ്ട് ദശകങ്ങളിലേക്കെങ്കിലും വിശ്വസിച്ചാശ്രയിക്കാവുന്ന എണ്ണയുടെ സ്രോതസ്സ് എന്ന നിലക്ക് അമേരിക്കന്‍ താല്പര്യങ്ങളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.” എന്ന് ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതനുസരിച്ച് “ആ മേഖലയിലേക്ക്, ആവശ്യം വരികയാണെങ്കില്‍, എപ്പോള്‍ വേണമെങ്കിലും വിന്യസിക്കാവുന്ന തരത്തില്‍ ശക്തമായ ഒരു സൈനികവിഭാഗത്തെ ഒരുക്കി നിര്‍ത്തുവാന്‍ അമേരിക്ക തയ്യാറാകണം” എന്നും “എണ്ണ കൊണ്ടു പോകുന്ന കടല്പ്പാതകള്ക്ക് അമേരിക്കന്‍ നാവിക വിഭാഗത്തിന്റെ സംരക്ഷണവും അതീവ പ്രാധാന്യമുള്ളതാണ് ” എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷിതത്വം ഇല്ലാതാക്കുന്ന പെന്റഗണ്‍ എന്ന കമ്പനി
പ്രധാന രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കളെല്ലാം, അന്നും ഇന്നും, പങ്കു വെച്ച അഥവാ പങ്കു വെയ്ക്കുന്ന മേല്‍പ്പറഞ്ഞ വീക്ഷണങ്ങള്‍ അമേരിക്കയുടെ ദീര്ഘകാലതന്ത്രത്തെ സംബന്ധിച്ച ചിന്തകളെ (strategic thinking) അടക്കിഭരിക്കുകയാണ്, കൂടുതല്‍ കൃതമായി പറയുകയാണെങ്കില്‍ മുച്ചൂടും മൂടിയിരിക്കുകയാണ്. എന്നിരുന്നാല്‍പ്പോലും ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ അമേരിക്കന്‍ സൈനികശക്തിയുടെ യഥാര്‍ത്ഥ പ്രയോജനം എന്ത് എന്നത് വ്യക്തമാകേണ്ടിയിരിക്കുന്നു.
ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്, 1,60,000 സൈനികരെ വിന്യസിച്ചിട്ടും, ശത ബില്യണ്‍ ഡോളറുകള്‍ ചിലവഴിച്ചിട്ടും ഇറാഖ് ഇന്ന് കൂട്ടക്കുഴപ്പത്തിന്റെ രാജ്യമാണെന്നു മാത്രമല്ല പൈപ്പ് ലൈനുകളിലും ശുദ്ധീകരണശാലകളിലും ഇറാഖിലെ അമേരിക്കന്‍ വിരുദ്ധ പോരാളികള്‍ തുടര്‍ച്ചയായി നടത്തുന്ന അട്ടിമറികള്‍ തടയുന്നതിനോ, അമേരിക്കന്‍ പിന്തുണയുള്ള ഇറാഖിലെ കേന്ദ്രസര്‍ക്കാരിനോട് പ്രതിബദ്ധതയുണ്ടെന്ന് കരുതപ്പെടുന്ന ഉയര്‍ന്ന എണ്ണ ഉദ്യോഗസ്ഥര്‍ നടത്തുന്ന സര്‍ക്കാര്‍ സപ്ലൈയുടെ കരുതിക്കൂട്ടിയുള്ള കൊള്ള തടയുന്നതിനോ കഴിയാത്ത ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ്റിന്റെ കെടുകാര്യസ്ഥത കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൈനികര്‍ സ്വന്തം ജീവന് പോലും പണയം വെച്ചാണ് ഈ സര്‍ക്കാര്‍ സപ്ലൈക്ക് കാവല്‍ നില്‍ക്കുന്നത്. അധിനിവേശം തുടങ്ങി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോള്‍ ഇറാഖില്‍ പ്രതിദിനം ഉല്പാദിപ്പിക്കുന്നത് 25 ലക്ഷം ബാരല്‍ എണ്ണയാണ്, ഇതാകട്ടെ 2001ല്‍ സദ്ദാം ഹുസൈനിന്റെ ഏറ്റവും പരിതാപകരമായ ദിനങ്ങളില്‍ ഉല്പാദിപ്പിച്ചിരുന്നതിനു ഏകദേശം തുല്യം മാത്രമാണ് താനും. കൂടാതെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതു പോലെ “അമേരിക്കന്‍ സൈനികരുടെ അഭിപ്രായമനുസരിച്ച് ഇറാഖിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയില്‍ ഉല്പാദിപ്പിക്കുന്ന എണ്ണയുടെ മൂന്നില്‍ ഒന്നോ അതില്‍ കൂടുതലോ കരിഞ്ചന്തയിലേക്ക് ഒഴുകുകയാണ്.” ഇത് അമേരിക്കന്‍ ഊര്‍ജ സുരക്ഷക്ക് അനുഗുണമാണോ?
നിരാശയുണര്‍ത്തുന്ന ഇത്തരം അനുഭവങ്ങള്‍ തന്നെയാണ് അമേരിക്കന്‍ പിന്തുണയുള്ള സൈനികരാല്‍ സംരക്ഷിക്കപ്പെടുന്ന എണ്ണ ശുദ്ധീകരണശാലകളുള്ള മറ്റു രാജ്യങ്ങളിലും കാണാനാകുന്നത്. ഉദാഹരണമായി നൈജീരിയയില്‍, എണ്ണ സമ്പന്നമായ നൈജര്‍ ഡെല്‍റ്റയില്‍ നിന്നും റെബലുകളെ തുരത്താനുള്ള അമേരിക്കന്‍ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യത്തിന്റെ ശ്രമം കലാപം ആളിക്കത്തിച്ചു എന്നു മാത്രമല്ല, ദേശീയ എണ്ണ ഉല്പാദനത്തില് കുറവു വരുത്തുകയുമുണ്ടായി. അതിനിടയില്‍ നൈജീരിയന്‍ സൈന്യം, ഇറാഖ് സര്‍ക്കാരിനെയും(മിലീഷ്യയെയും) പോലെ, ബില്യണ്‍ കണക്കിനു ഡോളര്‍ വിലവരുന്ന ക്രൂഡ് ഓയില്‍ മോഷ്ടിക്കുന്നതായും കരിഞ്ചന്തയില്‍ വില്‍ക്കുന്നതായും ആരോപണങ്ങളുയരുന്നുണ്ട്.
വാസ്തവത്തില്‍, വിദേശത്തു നിന്നുള്ള എണ്ണ സപ്ലൈ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ സേനയെ ഉപയോഗിക്കുന്നത് വഴി “സുരക്ഷ” ഉറപ്പാക്കാനാവുകയില്ല. സത്യത്തില്‍ അത് മൂലം അമേരിക്കക്കെതിരായ ആക്രമാസക്തമായ തിരിച്ചടികള്‍ (blowback-Unintended negative consequences from some action or policy) ഉണ്ടായേക്കാം. ഉദാഹരണമായി കുവൈറ്റിലെ ഓപ്പറേഷന് ഡെസര്‍ട്ട് സ്റ്റോമിനുശേഷം സൌദി അറേബ്യയില്‍ സ്ഥിരവും വിപുലവുമായ ഒരു സൈനിക സാന്നിദ്ധ്യം നിലനിര്‍ത്തുവാനുള്ള പ്രസിഡന്റ് ബുഷിന്റെ തീരുമാനം, ആ രാജ്യത്ത് ശക്തമായ അമേരിക്കന്‍ വിരുദ്ധ വികാരം പടരുന്നതിനും, 9/11 ആക്രമണം നടക്കുന്നതുവരെയുള്ള കാലയളവില്‍ ധാരാളം പേരെ റിക്രൂട്ട് ചെയ്യുവാന്‍ ഒസാമ ബിന്‍ ലാദന് സഹായമാകുകന്നതിനും ഇടയാക്കി എന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു. “ഏഴുവര്‍ഷത്തിലധികമായി അമേരിക്ക ഇസ്ല്ലാമിക് നാടുകളിലെ വിശുദ്ധ സ്ഥലങ്ങള്‍ കയ്യടക്കിവെക്കുകയും, ഇവിടത്തെ സമ്പത്ത് കൊള്ളയടിക്കുകയും, ഇവിടുത്തെ ഭരണാധികാരികളോട് ആജ്ഞാപിക്കുകയും, ജനങ്ങളെ അപമാനിക്കുകയും, അയല്‍ക്കാരെ ഭീതിയിലാഴ്ത്തുകയും, ഈ പ്രദേശങ്ങളിലെ തങ്ങളുടെ താവളങ്ങള്‍ സമീപവാസികളായ മുസ്ലീം ജനതയെ ആക്രമിക്കുന്നതിനുള്ള കുന്തമുനയാക്കുകയും ചെയ്യുകയാണ് ” എന്ന് ബിന്‍ ലാദന് 1998ല്‍ പ്രഖ്യാപിക്കുകയുണ്ടായി. മുസ്ലീം ലോകത്തിനെതിരായ ഈ ആക്രമണങ്ങളുടെ മുനയൊടിക്കുവാനായി “അമേരിക്കക്കാരനെ കൊല്ലുക” എന്നതും “ഇസ്ലാമിന്റെ പ്രദേശങ്ങളില്‍ നിന്ന്” അമേരിക്കന്‍ സൈന്യത്തെ നിഷ്കാസനം ചെയ്യുക എന്നതും “ഓരോ മുസ്ലീമിന്റെയും വ്യക്തിപരമായ കടമയാണെന്ന്” ബിന്‍ ലാദന് ആഹ്വാനം ചെയ്തിരുന്നു.
അമേരിക്കയുടെ ഉദ്ദേശങ്ങളെക്കുറിച്ചുള്ള ബിന്‍ ലാദന്റെ വിശകലനം എത്രയോ വാസ്തമാണെന്നത് ഉറപ്പിക്കാനെന്നോണം അന്നത്തെ സെക്രട്ടറി ഓഫ് ഡിഫന്‍സ് ഡൊണാള്‍ഡ് റംസ്ഫെല്ഡ് 2003 ഏപ്രില്‍ 30ന്, ഇറാഖ് അധിനിവേശം ഒരു മാസം മാത്രം പിന്നിട്ടിരിക്കെ, സൌദി അറേബ്യയിലേക്ക് പറന്നെത്തുകയും ഇറാഖ് അധിനിവേശം വിജയകരമായതിനാല്‍ ഇനി സൌദിയിലെ അമേരിക്കന്‍ താവളങ്ങളുടെ ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. “ഇറാഖിലെ അധികാരമാറ്റം മൂലം അതൊരു സുരക്ഷിതമായ മേഖലയാണ് , വിമാനങ്ങള്‍ക്കും ബന്ധപ്പെട്ട ആളുകള്‍ക്കും ഇനി സ്ഥലം വിടാവുന്നതാണ്,”എന്ന് റംസ്ഫെല്ഡ് പ്രഖ്യാപിച്ചു.
റംസ്ഫെള്‍ഡ് റിയാദില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ തന്നെ, ഒരു സവിശേഷ രീതിയിലുള്ള, എന്നാല്‍ തികച്ചും അപായകരമായ ചില തിരിച്ചടികള്‍ ഇറാഖില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ബാഗ്ദാദിലേക്ക് പ്രവേശിച്ചയുടന്‍ അമേരിക്കന്‍ സൈന്യം എണ്ണ മന്ത്രാലയത്തിന്റെ ആസ്ഥാനം പിടിച്ചടക്കുകയും അതിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തുവെങ്കിലും, സ്കൂളുകളും, ആശുപത്രികളും, മ്യൂസിയങ്ങളുമൊക്കെ യാതൊരു ശിക്ഷാഭീതിയുമില്ലാതെ കൊള്ളയടിക്കുവാന് അനുവദിക്കുകയാണ് ചെയ്തത്. സൈന്യത്തിന്റെ ഈ നടപടി നഗരത്തിലെ മറ്റു പ്രദേശങ്ങളും കൊള്ളയടിക്കപ്പെടുമെന്ന് തീര്‍ച്ചയാക്കുന്ന ഒന്നായതിനാല്‍, അമേരിക്ക തങ്ങളുടെ രാജ്യത്തില്‍ അധിനിവേശം നടത്തിയതിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശമെന്തായിരുന്നുവെന്ന് വെളിവാക്കുന്ന ഒന്നായി ഈ നടപടിയെ ഒട്ടു മിക്ക ഇറാഖികളും കരുതി. മനുഷ്യാവകാശത്തോടും ജനാധിപത്യത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ചുള്ള വൈറ്റ് ഹൌസിന്റെ നിരന്തരമായ അവകാശവാദങ്ങള്‍, ഇറാഖിലെ എണ്ണ സമ്പത്ത് കൊള്ളയടിക്കുന്നതിലെ ആവേശം മറച്ചുവെക്കുന്നതിനുള്ള ശ്രമം മാത്രമാണെന്ന് അവര്‍ക്ക് ബോദ്ധ്യമായി. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തുടര്‍ന്ന് നടത്തിയ ശ്രമങ്ങളൊന്നും തന്നെ ഈയൊരു അഭിപ്രായരൂപീകരണത്തെ ഇല്ലായ്മ ചെയ്യുവാന്‍ പര്യാപ്തമായില്ല. അതു കൊണ്ടു തന്നെയാണ് അമേരിക്കന്‍ പിന്മാറ്റത്തിനായുള്ള ആഹ്വാനങ്ങള്‍ ഇപ്പോഴും ശക്തമായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
അമിതമായി സൈനികവല്‍ക്കരിക്കപ്പെട്ട ഊര്‍ജ്ജ സുരക്ഷാ നയം മൂലം അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഉണ്ടായ നഷ്ടങ്ങള്‍ സൂചിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ മാത്രമാണിതൊക്കെ. സൈനിക ശക്തിയെ ആശ്രയിക്കുക എന്നതാണ് എണ്ണയുടെ സുരക്ഷിതമായ ഉല്പാദനത്തിനും നീക്കത്തിനുമെതിരായ ഭീഷണികള്‍ക്കുള്ള ആത്യന്തികമായ പരിഹാരമെന്ന് അമേരിക്കന്‍ നയരൂപീകരണവിശാരദര് ആവര്‍ത്തിക്കുമ്പോള്‍, ആഗോളമാനമുള്ള ഇത്തരമൊരു നയത്തിന്റെ ആധാര പരിസരങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് തുടരുകയാണ്. ഊര്‍ജ്ജസംബന്ധിയായ ഒരു തരം ക്യാച്ച് 22 സ്ഥിതിവിശേഷം. (Situation in which an action has consequences which make it impossible to pursue that action). അതായത് ഏതൊക്കെ ഭീഷണികള്‍ക്കെതിരായ നടപടിയായാണോ സൈനികവല്‍ക്കരണം നടപ്പിലാക്കിയത്, അതെ ഭീഷണികളെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയാണ് സൈനികവല്‍ക്കരണം.
സൈനികവല്‍ക്കരിക്കപ്പെട്ട ഈ അരക്ഷിതത്വത്തിന്റെ ചുഴി കൂടുതല്‍ വിശാലമാകുകയാണ്. വരും വര്‍ഷങ്ങളില്‍ എണ്ണ ഉല്പാദനം വര്‍ദ്ധിക്കാനിടയുള്ള ലോകത്തിലെ ഏക പ്രദേശമായ ആഫ്രിക്കയിലെ വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സാന്നിദ്ധ്യം തന്നെ ഉദാഹരണം.
കാല് ശതാബ്ദത്തിനു മുന്‍പ് റീഗന് സൃഷ്ടിച്ച CENTCOMനുശേഷമുള്ള അമേരിക്കയുടെ പുതിയ സമുദ്രാനന്തര സൈനിക ക്യാമ്പായ യു.എസ്. ആഫ്രിക്ക കമാണ്ട് (AFRICOM ) ഈ വര്‍ഷം പെന്റഗണ്‍ പ്രവര്‍ത്തനസജ്ജമാക്കും. ആ ഭൂഖണ്ഡത്തിലെ എണ്ണയോടുള്ള അമേരിക്കന്‍ ആശ്രിതത്വവും ആഫ്രിക്കോമിന്റെ രൂപീകരണവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം പരസ്യമായി സമ്മതിക്കുവാന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിമുഖരാണെങ്കിലും, സ്വകാര്യസംഭാഷണങ്ങളില്‍ അവരതിനത്ര മടി കാണിക്കുന്നില്ല. ഉദാഹരണമായി, ഫെബ്രുവരി 19ന് നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റിയില്‍ നടന്ന യോഗത്തില്‍ ആഫ്രിക്കോമിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ആയ വൈസ് അഡ്മിറല്‍ റോബര്‍ട്ട് മോള്ളര്‍ (Robert Moeller), നൈജീരിയയിലേയും പശ്ചിമ ആഫ്രിക്കയിലേയും “എണ്ണ തടസ്സങ്ങള്‍”(oil disruption) ഈ പുതിയ സംഘടന നേരിടുന്ന മുഖ്യ വെല്ലുവിളികളില്‍ ഒന്നായിരിക്കുമെന്ന് സൂചിപ്പിക്കുകയുണ്ടായി.
ആഫ്രിക്കോമും അതുപോലുള്ള വിപുലീകരണങ്ങളും ഉപയോഗിച്ച് കാര്‍ട്ടര്‍ സിദ്ധാന്തം (Carter Doctrine) എണ്ണ ഉല്പാദനമേഖകളിലേയ്ക്കും കടന്നുകയറുന്നത്, ഇപ്പോള്‍ത്തന്നെ തടിച്ചു വീര്‍ത്തിരിക്കുന്ന പെന്റഗണ്‍ ബജറ്റിലേക്ക് ബില്യണ്‍ കണക്കിനു ഡോളറുകള്‍ കൂടി കൊണ്ടു ചെന്നു തള്ളുന്നതിനു പുറമെ, കൂടുതല്‍ കൂടുതല്‍ തിരിച്ചടികള്‍ (blowbacks) ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഇടയുണ്ട്. ഉടനടിയോ അല്ലെങ്കില്‍ സമീപഭാവിയിലോ അമേരിക്കന്‍ നയത്തില്‍ മാറ്റമൊന്നും വരുന്നില്ല എങ്കില്‍, മതപരവും വംശീയവും വിഭാഗീയവുമായ സംഘര്‍ഷങ്ങളാല്‍ ശിഥിലീകരിക്കപ്പെട്ട പ്രദേശങ്ങളിലെ എണ്ണക്കുഴലുകളും മറ്റും സംരക്ഷിക്കുന്നതിനിടയില്‍ കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ ശത്രുക്കളുടെ വെടിയുണ്ടകള്‍ക്കും സ്പോടനാക്രമണങ്ങള്ക്കും ഇരയാകും. ഇത് ഈ നയത്തിനു നാം തീര്‍ച്ചയായും കൊടുക്കേണ്ട വിലയാണ്.
എന്തിനുവേണ്ടി നാം ഇത്ര വലിയ വില നല്‍കണം? എണ്ണ വിതരണം സംരക്ഷിക്കുന്ന കാര്യത്തില്‍ സൈനികശക്തി എന്തുമാത്രം ഫലശൂന്യമാണ് എന്നതിന് എല്ലാ തരത്തിലുമുള്ളതും, അവഗണിക്കാനാകാത്തതും ആയ തെളിവുകള്‍ ഉണ്ടെന്നിരിക്കെ, ഊര്‍ജ്ജവും ദേശീയസുരക്ഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാഷിങ്ങ്ടണിന്റെ അനുമാനങ്ങളെ ചോദ്യം ചെയ്യേണ്ട സമയമായില്ലേ? അല്ലെങ്കില്‍ തന്നെ ഇറാഖ് അധിനിവേശം തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കെ, ജോര്‍ജ്ജ് ബുഷും ഡിക്ക് ചെനിയും അല്ലാതെ മറ്റാരെങ്കിലും അവകാശപ്പെടുമോ അമേരിക്കയോ അവര്‍ക്കുള്ള എണ്ണ വിതരണമോ യഥാര്‍ത്ഥത്തില്‍ സുരക്ഷിതമാണെന്ന്?
യഥാര്‍ത്ഥ ഊര്‍ജ്ജസുരക്ഷ എങ്ങനെ സൃഷ്ടിക്കാം?
സൈനികമായ ബലപ്രയോഗവും ഊര്‍ജ്ജ സുരക്ഷയും വേര്‍പിരിയാനാകാത്ത ഇരട്ടകളാണെന്ന വാഷിങ്ങ്ടണിന്റെ ദൃഢവിശ്വാസത്തെ ബലപ്പെടുത്തുന്നതാണ് വിദേശ എണ്ണയോടുള്ള വര്‍ദ്ധിതമായ അമേരിക്കന്‍ ആശ്രയത്വം. ദൈനംദിന ആവശ്യത്തിനുള്ള എണ്ണയുടെ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യപ്പെടുന്നതായിരിക്കെ - അത് വര്‍ദ്ധിക്കുകയുമാണ് - അമേരിക്കക്ക് ആവശ്യമുള്ള എണ്ണയുടെ വലിയൊരു ഭാഗം വരുന്നത് സംഘര്‍ഷ ബാധിതമായ മിഡില്‍ ഈസ്റ്റ്, മദ്ധ്യഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണെന്ന് തിരിച്ചറിയാതിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരമൊരു അവസ്ഥയില്‍, അമേരിക്കന്‍ നയരൂപീകരണകര്‍ത്താക്കള്‍ എണ്ണയുടെ സുരക്ഷിതമായ ഡെലിവറിക്ക് സ്വാഭാവികമായും ഉറ്റുനോക്കുക സൈന്യത്തെയാവും . ഇത്തരത്തില്‍ സൈനികശക്തി ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റില്‍, അമേരിക്കന്‍ വിരുദ്ധതക്ക് ഇന്ധനമാകുന്നതിനു പുറമെ, ഊര്‍ജ്ജലഭ്യതയുടെ അവസ്ഥയെ അത്ര ഉറപ്പില്ലാത്തതും, ആശ്രയിക്കാനാവാത്തതും ആക്കുന്നു എന്നത് ആരും പരിഗണിക്കുന്നതേ ഇല്ല.
തീര്‍ച്ചയായും ഇത് “ഊര്‍ജ്ജ സുരക്ഷ”യുടെ നിര്‍വചനം അല്ല; അതിന്റെ വിപരീതം ആണ്. യഥാര്‍ത്ഥത്തില്‍, ഊര്ജ്ജസുരക്ഷക്കായുള്ള പ്രായോഗികമായ ദീര്‍ഘകാല സമീപനം എന്നത് മറ്റെല്ലാം സ്രോതസുകളേക്കാളും ഒരു പ്രത്യേക ഊര്‍ജ്ജ സ്രോതസ്സിനെ - ഇവിടെ എണ്ണ- മാത്രമായി ആശ്രയിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതോ, അമേരിക്കന്‍ സൈനികരുടെ ജീവന് അപകടത്തിലാക്കുന്നതോ, അമേരിക്കന്‍ നികുതിദായകരെ പാപ്പരാക്കുന്നതോ ആയിരിക്കുകയില്ല. മറിച്ച്, യുക്തിസഹമായ ഒരു അമേരിക്കന്‍ ഊര്‍ജ്ജ നയം എന്നത് എല്ലാ ഊര്‍ജജ സ്രോതസ്സുകളുടേയും ഗുണദോഷങ്ങള്‍ കണക്കിലെടുക്കുന്ന, ഒരു ഹോളിസ്റ്റിക് സമീപനം ആയിരിക്കണം.
സ്വാഭാവികമായും ഇത് ദേശീയവും, പുനരുപയോഗിക്കാവുന്നതും, പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതും, മറ്റു രാജ്യങ്ങളുടെ താല്പര്യങ്ങളെ അപകടത്തിലാക്കാത്തതുമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തില്‍ ഊന്നിയുള്ളതായിരിക്കണം. ഒപ്പം തന്നെ അത് ഊര്‍ജ്ജ സംരക്ഷണ പരിപാടികളെ സര്വ്വരീതിയിലും പ്രോത്സാഹിപ്പിക്കുന്നതും ആയിരിക്കണം. വൈദേശികമായ ഊര്‍ജ്ജ സ്രോതസ്സുകളോടുള്ള ആശ്രിതത്വം സമീപ ഭാവിയില്‍ത്തന്നെ കുറയ്ക്കുന്നതും, കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷവ്യാപനം കുറച്ചുകൊണ്ടു വരുന്നതിനുള്ള, കഴിഞ്ഞ രണ്ട് ദശാബ്ദമായി നടപ്പിലാക്കാത്ത, ഊര്‍ജ്ജസംരക്ഷണ പരിപാടികള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കുന്നതുമായിരിക്കണം.
ഇത്തരത്തിലുള്ള ഏത് സമീപനത്തിലും പെട്രോളിയം തന്നെ ആയിരിക്കും ഒരു പ്രധാന പങ്ക് തുടര്‍ന്നും വഹിക്കുക. വാഹനങ്ങള്‍ക്കായുള്ള ഊര്‍ജ്ജം എന്ന നിലക്കും(പ്രത്യേകിച്ച് വ്യോമവാഹനങ്ങള്ക്ക്), നിരവധി രാസവസ്തുക്കളുടെ ഉല്പാദനത്തിനാവശ്യമായ അസംസ്കൃതവസ്തു എന്ന് നിലക്കും അതിനു പ്രത്യേകമായൊരു ആകര്‍ഷണീയത ഉണ്ട്. എങ്കിലും, നിക്ഷേപവും ഗവേഷണവും സംബന്ധിച്ച ശരിയായ രീതിയിലുള്ള നയങ്ങള്‍ രൂപീകരിക്കാമെങ്കില്‍ - ഊര്‍ജ്ജ സപ്ലൈയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സൈനികശക്തിയെ ആശ്രയിക്കാതെ മറ്റു ചില സമീപനങ്ങള്‍ സ്വീകരിക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രദര്‍ശിപ്പിക്കാമെങ്കില്‍ - ലോകത്തിലെ പരമപ്രധാനമായ ഇന്ധനം എന്ന നിലക്കുള്ള എണ്ണയുടെ ചരിത്രപരമായ പങ്ക് സാമാന്യം വേഗത്തില്‍ തന്നെ ഇല്ലാതാകും. പ്രമുഖ എണ്ണക്കമ്പനികള്‍ക്ക് വന്‍തുകകള്‍ സബ്സിഡിയായി നല്‍കുകയും, വിദേശത്ത് നിന്നുള്ള എണ്ണ സപ്ലൈയുടെ സുരക്ഷക്കായി മാത്രം 138 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം ചിലവഴിക്കുകയും ചെയ്ത് പെട്രോളിയത്തിന്റെ പങ്ക് കൃത്രിമമായി നിലനിര്‍ത്തുവാന്‍ അമേരിക്കന്‍ നയരൂപീകരണ വിദഗ്ദര്‍ ശ്രമിക്കാതിരിക്കണം എന്നതും വളരെ പ്രാധാന്യമുള്ള സംഗതിയാണ്. ഈ ഫണ്ടുകള്‍ ഊര്‍ജ്ജക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്കായും, പ്രത്യേകിച്ച് ദേശീയമായ ഊര്‍ജ്ജ സ്രോതസ്സുകളുടെ വികസനത്തിനായും ഉപയോഗിക്കുവാന്‍ കഴിയും.
ഇറക്കുമതി ചെയ്യുന്ന ഊര്‍ജ്ജത്തോടുള്ള ആശ്രിതത്വം കുറക്കുന്നതിനായി ബദലുകള്‍ വികസിപ്പിക്കേണ്ടതുണ്ട് എന്നത് അംഗീകരിക്കുന്ന ചില നയ നിര്‍മ്മാതാക്കള്‍ ശഠിക്കുന്നത് അത്തരമൊരു സമീപനം തുടങ്ങേണ്ടത് Arctic National Wildlife Refuge (ANWR)ലും മറ്റു സംരക്ഷിത വനമേഖലയിലും എണ്ണ പര്യവേക്ഷണം നടത്തിക്കൊണ്ടായിരിക്കണം എന്നാണ്. അങ്ങിനെ ചെയ്യുന്നത് അമേരിക്കയുടെ പരാശ്രിതത്വത്തില്‍ വലിയ കുറവൊന്നും വരുത്തുകയില്ല എന്ന് സമ്മതിച്ചുകൊണ്ടു തന്നെ അവര്‍ നിര്‍ബന്ധം പിടിക്കുന്നത് രാജ്യത്തിന്റെ മൊത്ത ഊര്‍ജ്ജ സപ്ലൈയില്‍ വിദേശ എണ്ണക്കുള്ള പങ്ക് ആഭ്യന്തിര ഊര്‍ജ്ജം വഴി കുറക്കുന്നതിന് ലഭ്യമായ എല്ലാ നടപടികളും എടുക്കണം എന്നാണ്. എങ്കിലും ഈ വാദഗതികള്‍ കണക്കിലെടുക്കാത്ത ഒരു കാര്യം എണ്ണയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നതും, കൃത്രിമമായി അതിന്റെ കാലാവധി നീട്ടുന്നതിനുള്ള ഏത് ശ്രമവും പെട്രോളിയാനന്തര സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്നതുമാണ്.
തികച്ചും മത്സരാധിഷ്ഠിതമായ ഇരുപത്തി ഒന്നാംനൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത്, അമേരിക്കയുടെ സ്വയം പര്യാപ്തതക്കും സാങ്കേതികവിദ്യയുടെ ഊര്‍ജ്ജസ്വലതക്കും അനുഗുണമായ മെച്ചപ്പെട്ട സംവിധാനം എന്നത് സൌരോര്‍ജ്ജവും, കാറ്റും, താപവും, തിരമാലകളും പോലെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന, ആഭ്യന്തര നൈപുണ്യത്തിനും വ്യാവസായിക വൈഭവത്തിനും പ്രാധാന്യം നല്കുന്ന ഒരു സമീപനമായിരിക്കും. ഇതേ കഴിവുകള്‍ തന്നെ ഭക്ഷണേതര സസ്യവസ്തുക്കളില്‍ നിന്നും(non-food plant matter) എത്തനോള്‍ ("cellulosic ethanol") ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യകളും, അന്തരീക്ഷത്തിലേക്ക് കാര്ബണ്ഡയോക്സ് വിക്ഷേപിക്കാത്ത തരത്തില്‍ കല്‍ക്കരി ഉപയോഗിക്കുന്ന വിദ്യകളും, ഹൈഡ്രജന്‍ ഊര്‍ജ്ജ സെല്ലുകളുടെ മിനിയെച്ചറൈസേഷനും, ഊര്‍ജ്ജ ക്ഷമത കൂടിയ വാഹങ്ങളും, കെട്ടിടങ്ങളും, വ്യാവസായിക പ്രക്രിയയും മറ്റും വികസിപ്പിക്കുന്നതിനായും ഉപയോഗിക്കണം.
മേല്‍പ്പറഞ്ഞ എല്ലാ ഊര്‍ജ്ജ വ്യവസ്ഥകളും കൂടുതല്‍ വികസിപ്പിച്ചെടുക്കുവാന്‍ അപാര സാദ്ധ്യതകള്‍ ഉള്ളവയാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ ഊര്‍ജ്ജ ഉല്പാദനത്തില് ഇന്നവയ്ക്കുള്ള കുറഞ്ഞ പങ്കില്‍ നിന്നും പ്രധാന പങ്കിലേക്ക് മാറുന്ന തരത്തില്‍ വര്‍ദ്ധിച്ച രീതിയിലുള്ള പിന്തുണയും നിക്ഷേപവും നല്‍കേണ്ടതുണ്ട്. ഈയവസരത്തില്‍ ഇവയിലേതായിരിക്കും, അല്ലെങ്കില്‍ ഇവയില്‍ ഏതിന്റെയൊക്കെ സമ്മിശ്രണം (combination) ആയിരിക്കും വാണിജ്യപരമായി വികസിപ്പിക്കാനാവുക എന്നത് ഇപ്പോള്‍ പറയുക സാദ്ധ്യമല്ല. അതുകൊണ്ടു തന്നെ തുടക്കത്തില്‍ എല്ലാ ഊര്‍ജ്ജ സ്രോതസ്സുകളുടേയും ക്ഷമത പരീക്ഷിക്കുവാന്‍ വേണ്ട എല്ലാ സഹായങ്ങളും നല്‍കേണ്ടതുണ്ട്.
ഈ സാമാന്യ നിയമം പാലിക്കുമ്പോള്‍ തന്നെ പുതിയ തരത്തിലുള്ള ‘ട്രാന്സ്പോര്ട്ടേഷന് ഇന്ധനങ്ങള്‍ക്ക്‘ തീര്‍ച്ചയായും മുന്‍ഗണന നല്‍കണം. ഈ മേഖലയിലാണ് എണ്ണക്ക് രാജപദവി ഉള്ളത്. എണ്ണയുടെ ലഭ്യതയില്‍ വരുന്ന ഏത് കുറവും ഈ മേഖലയെ കഠിനമായി ബാധിക്കും. അത് ക്രൂഡ് ഓയിലിന്റെ അധിക സപ്ലൈക്കായി സൈനിക ഇടപെടല്‍ വേണം എന്ന മുറവിളി കൂടുതലായി ഉയരുവാന് ഇടയാക്കിയേക്കും. അതുകൊണ്ട് തന്നെ ജൈവ ഇന്ധനവും, കല്‍ക്കരിയില്‍ നിന്നുണ്ടാക്കുന്ന ദ്രാവക ഇന്ധനവും( with the carbon extracted via CCS), ഹൈഡ്രജനും ബാറ്ററി ഊര്‍ജ്ജവുമൊക്കെ വാഹന ഇന്ധനമായി ഉപയോഗിക്കുന്നതിനു പ്രാധാന്യം നല്‍കണം. അതു പോലെ തന്നെ സൈനിക ഫണ്ടിന്റെ ഒരു ഭാഗമെങ്കിലും പൊതു ഗതാഗതസൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി വഴി തിരിച്ചുവിടുകയും വേണം.
ഇത്തരത്തിലുള്ള ഒരു സമീപനം അമേരിക്കയുടെ ദേശീയ സുരക്ഷയെ പതിന്മടങ്ങ് മെച്ചപ്പെടുത്തും. അത് ഇന്ധനത്തിന്റെ ആശ്രയിക്കാവുന്ന സപ്ലൈ വര്‍ദ്ധിപ്പിക്കും. ഇത്തരം ഒരു നടപടി, (സന്നിഗ്ദാവസരങ്ങളില്) ആശ്രയിക്കാനാവാത്ത വിദേശ പെട്രോ-രാഷ്ട്രങ്ങളുടെ ഖജനാവിലേക്ക് കുന്നുകണക്കിനു ഡോളര്‍ അയക്കുന്നതിനു പകരം ആഭ്യന്തരമായ സാമ്പത്തികവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. വൈദേശികമായ എണ്ണയുദ്ധങ്ങളിലുള്ള അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള പങ്ക് ഇല്ലാതാക്കും. മറ്റൊരു സമീപനത്തിനും, പ്രത്യേകിച്ച് ഇപ്പോള്‍ നാം അംഗീകരിച്ചിട്ടുള്ള തികച്ചും യാഥാസ്ഥിതികമായ, വെല്ലുവിളിക്കപ്പെടാത്ത, ആരാലും ചോദ്യം ചെയ്യപ്പെടാത്ത രീതിയില്‍ സൈന്യത്തെ ആശ്രയിക്കുന്ന സമീപനത്തിന്, ഇത്തരമൊരു അവകാശവാദം ഉന്നയിക്കുവാന്‍ കഴിയുകയില്ല. ആഗോള ഗ്യാസ് സ്റ്റേഷനെ സൈന്യത്തെ കാവല്‍ നിര്‍ത്തി സംരക്ഷിക്കുന്നത് നിര്‍ത്തുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
*
(ടോം ഡിസ്പാച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)
Michael T. Klare is a professor of peace and world security studies at Hampshire College and the author of several books on energy politics, including Resource Wars (2001), Blood and Oil (2004), and, most recently, Rising Powers, Shrinking Planet: The New Geopolitics of Energy.

Subscribe to:
Posts (Atom)