Tuesday, December 9, 2008

ഇന്ത്യയുടെ 9/11. മുംബൈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണ്?

മുംബൈയില്‍ നടന്ന ഭീകരാക്രമണം പരിചയസമ്പന്നരും പരിശീലനം സിദ്ധിച്ചവരുമായ തോക്കുധാരികളുടെ നിരവധി സംഘങ്ങള്‍ ഉള്‍പ്പെട്ട, സൂക്ഷ്‌മതയോടെ തയ്യാറാക്കിയതും കൂട്ടിയിണക്കപ്പെട്ടതുമായ ഒരു ഓപ്പറേഷന്‍ ആയിരുന്നു

ഈ ഓപ്പറേഷനില്‍ ഒരു അര്‍ദ്ധസൈനിക - ഇന്റലിജന്‍സ് ഓപ്പറേഷന്റെ വിരലടയാളങ്ങള്‍ കാണാം. ഒരു റഷ്യന്‍ കൌണ്ടര്‍ ടെററിസ്റ്റ് വിദഗ്ദന്റെ അഭിപ്രായമനുസരിച്ച്, ഉത്തര കോക്കാസസ് (Northern Caucasus) ആക്രമണങ്ങളില്‍, വീടുകളും ആശുപത്രികളും വളഞ്ഞുവച്ച് മുഴുവന്‍ നഗരങ്ങളെയും ഭീതിയിലാഴ്ത്തുക എന്ന ലക്ഷ്യത്തോടെ ചെച്‌നിയന്‍ ഭീകരര്‍ പ്രയോഗിച്ച അതേ തന്ത്രങ്ങളാണ് മുംബൈയിൽ അക്രമം അഴിച്ചുവിട്ട ഭീകരന്മാരും അവലംബിച്ചിട്ടുള്ളത്. (റഷ്യ ടുഡേ നവംബര്‍ 27,2008)

മുംബൈ ആക്രമണങ്ങള്‍ ഇന്ത്യയുടെ 9/11 എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഒരുമിച്ചായിരുന്നു ആക്രമണങ്ങള്‍ നടത്തപ്പെട്ടത്.

ആദ്യ ആക്രമണം നടന്നത് മുംബൈയിലെ ചത്രപതി ശിവാജി റെയില്‍‌വേ സ്റ്റേഷനില്‍ (CST) ആയിരുന്നു . അവിടെ തോക്കുധാരികള്‍ യാത്രക്കാരുടെ നേരേ വിവേചനരഹിതമായി നിറയൊഴിക്കുകയായിരുന്നു. അതിനുശേഷം അവർ സ്റ്റേഷനില്‍ നിന്നും കാമ ആശുപത്രി ഉൾപ്പെടെ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് ഓടിക്കയറുകയായിരുന്നു.

ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം സ്ഥിതി ചെയ്യുന്നതും നഗരഹൃദയത്തിലുള്ളതുമായ രണ്ട് ആഢംബര ഹോട്ടലുകളില്‍- ഒബറോയ് ട്രിഡന്റിലും ടാജ് മഹല്‍ പാലസിലും- തോക്കുധാരികളുടെ വ്യത്യസ്‌ത സംഘങ്ങള്‍ ആക്രമണങ്ങള്‍ നടത്തുകയുണ്ടായി.

ധാരാളം ടൂറി‌സ്‌റ്റുകൾ സന്ദർശിക്കുന്ന കഫെ ലിയോപോള്‍ഡിലും (Café Leopold) തോക്കുധാരികള്‍ വെടിവെപ്പ് നടത്തി. മൂന്നാമത്തെ ടാര്‍ജറ്റ് ചബാദ് ലുബാവിച്ച് (Chabad Lubavitch)എന്ന മുംബൈയിലെ ജൂത കേന്ദ്രം ഉള്‍ക്കൊള്ളുന്ന നരിമാന്‍ ഹൌസ് ആയിരുന്നു. അവിടുത്തെ പുരോഹിതനും പത്‌നിയും ഉള്‍പ്പെടെ തടവിലാക്കപ്പെട്ട ആറു പേർ ഇവിടെ വധിക്കപ്പെട്ടു.

സാന്താക്രൂസിലെ ആഭ്യന്തര വിമാനത്താവളവും, മെട്രോ അഡ്‌ലാബ്‌സ് എന്ന മള്‍ട്ടിപ്ലെൿസും മസഗോണ്‍ ഡോക്ക് യാര്‍ഡും (ആക്രമണത്തിന്) ലക്ഷ്യമായി.

ആക്രമണങ്ങള്‍ നടന്നത് ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലായിരുന്നു. ഹോട്ടലുകള്‍ക്കും ആശുപത്രികള്‍ക്കും പുറമെ, റെയില്‍‌വേ സ്റ്റേഷനുകളിലും, ക്രഫോര്‍ഡ് മാര്‍ക്കറ്റിലും, വാഡി ബുന്ദറിലും, വിമാനത്താവളത്തിനു സമീപമുള്ള വെസ്‌റ്റേണ്‍ എൿസ്‌പ്രസ്സ് ഹൈവേയിലും ഭീകരര്‍ ആക്രമണം നടത്തി. ഓട്ടോമാറ്റിക്ക് ആയുധങ്ങളും ഗ്രനേഡുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഏഴു സ്ഥലങ്ങളിൽ അരങ്ങേറി. (ടൈംസ് ഓഫ് ഇന്ത്യ നവംബര്‍ 26,2008)

ഇന്ത്യന്‍ സേനകള്‍ ഹോട്ടലുകളെ വളഞ്ഞു. ഭീകരരെ നേരിടുന്നതിനായി രണ്ട് ഹോട്ടലുകളിലും പ്രത്യേക സേനാവിഭാഗത്തിലെ കമാന്‍ഡോകള്‍ വിനിയോഗിക്കപ്പെട്ടു. ഹോട്ടലുകളിൽ നിന്നും രക്ഷപെട്ടവരുടെ മൊഴിയനുസരിച്ച് ഭീകരര്‍ അമേരിക്കന്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളവരെ തെരഞ്ഞുപിടിച്ച് മാറ്റി നിര്‍ത്തുകയായിരുന്നു.

നൂറ്റി അമ്പതില്‍പ്പരം പേര്‍ മരണമടഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു, അവരിലെറെയും കൊല്ലപ്പെട്ടത് ഛത്രപതി ശിവാജി റെയില്‍‌വേ ടെര്‍മിനലില്‍ നടന്ന ആക്രമണത്തിലായിരുന്നു.

കുറഞ്ഞത് 22 വിദേശികളെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഭീകരവിരുദ്ധ സംഘത്തിന്റെ തലവന്‍ ഉള്‍പ്പെടെ പതിനാലു പോലീസ് ഉദ്യോസസ്ഥരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.

ആരായിരുന്നു ആക്രമണങ്ങള്‍ക്കു പിറകില്‍?

റിപ്പോര്‍ട്ടുകളനുസരിച്ച്, ഡെക്കാന്‍ മുജാഹിദീന്‍ എന്ന തീര്‍ത്തും അറിയപ്പെടാത്ത ഒരു ഗ്രൂപ്പ് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഡെക്കാന്‍ പ്ലേറ്റോ എന്നത് ആന്ധ്രപ്രദേശ് കേന്ദ്രമായ, മദ്ധ്യ-ദക്ഷിണ ഇന്ത്യയിലെ ഒരു ഭൂപ്രദേമാണ്. ഈ അജ്ഞാത ഗ്രൂപ്പിനെ, ഇതുവരെ തെളിവുകളൊന്നും ലഭ്യമായിട്ടില്ലെങ്കിലും, അല്‍ ക്വയ്‌ദയുടെ ഭീകരസംഘടനാ നെറ്റ് വര്‍ക്കിലെ അംഗമായി പട്ടിക ചേര്‍ത്തിട്ടുണ്ട്.

പോലീസ് റിപ്പോര്‍ട്ടുകളനുസരിച്ച് ആക്രമണകാരികളെന്ന് സംശയിക്കപ്പെടുന്ന ഒന്‍പത് പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും, അവരില്‍ മൂന്നുപേര്‍ (സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ചില പോലീസ് കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച്) തങ്ങള്‍, പാക്കിസ്ഥാന്‍ നിയന്ത്രിത കാശ്‌മീരിലെ വിഭജനവാദി സംഘടനയായ ലഷ്‌കർ-ഇ-തോയ്‌ബയില്‍ അംഗങ്ങളാണെന്ന് സമ്മതിച്ചിട്ടുമുണ്ട്. ലഷ്‌കർ- ഇ- തോയ്‌ബ എന്നത് പാക്കിസ്ഥാന്‍ ചാര(സൈനിക) സംഘടനയായ ഐ.എസ്.ഐ യുടെ രഹസ്യ സഹായം ഉള്ള ഒന്നാണ്. അറസ്‌റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാളെങ്കിലും, റിപ്പോര്‍ട്ടുകളനുസരിച്ച്, പാക്കിസ്ഥാന്‍ വംശജനായ ബ്രിട്ടീഷ് പൌരനാണ്.

പാശ്ചാത്യ മാധ്യമങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളും ഒരുമിച്ച് വിരല്‍ ചൂണ്ടുന്നത് പാക്കിസ്ഥാനും അവര്‍ ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് നല്‍കുന്നു എന്നു പറയപ്പെടുന്ന പിന്തുണക്കും നേരെയാണ്.

“അമേരിക്കയിലും ലോകമാസകലവും ഉള്ള സ്‌ട്രാറ്റജിക്ക് ഗുരുക്കളും സുരക്ഷാ വിദഗ്ദരും(security analysts) ഇന്ത്യയിലുണ്ടായ മറ്റൊരു ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഭീകരവാദത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് പരിശോധിക്കുകയും, ഇക്കാര്യത്തിൽ അത്ര നല്ല റിക്കാർഡില്ലാത്ത ആ അയല്‍ രാജ്യത്തിനു നേരെ തങ്ങളുടെ വിരല്‍ ചൂണ്ടുകയുമാണ്. ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ മുന്നോട്ട് വന്നതിനാൽ മുംബൈയിലെ കൂട്ടക്കൊല ഇന്ത്യയിലെ തന്നെ ചില ഭീകരസംഘങ്ങള്‍ നടത്തിയ പ്രാദേശികമായ ആക്രമണമാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളിൽ സൂചിപ്പിച്ചിരുന്നത് . എന്നാൽ, ചോര്‍ത്തപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍‍, ആയുധങ്ങളുടെ സവിശേഷതകള്‍, കടല്‍ വഴി (മുംബൈയിലേക്ക്) പ്രവേശിച്ച രീതി എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സൈന്യവും സുരക്ഷാ വിദഗ്ദരും തെളിവുകള്‍ മുന്നോട്ട് വെച്ചതോടെ ശ്രദ്ധ പെട്ടെന്നു തന്നെ പാക്കിസ്ഥാനിലേക്ക് തിരിയുവാൻ ഇടയായി.”(ടൈംസ് ഓഫ് ഇന്ത്യ നവംബര്‍ 27, 2008)

അമേരിക്കന്‍ മാധ്യമങ്ങളാകട്ടെ “പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലകളില്‍ സർവ്വതന്ത്ര സ്വതന്ത്രമായി വിഹരിക്കുന്ന, വീണ്ടും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ഭീകര സംഘങ്ങളിലേക്കും പാക്കിസ്ഥാന്‍ ഇന്റലിജന്‍സിലെ ചില ഘടകങ്ങളില്‍ നിന്നും അവര്‍ക്ക് ലഭിക്കുന്ന പരിരക്ഷകളിലും സഹായങ്ങളിലും” തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. (വാഷിങ്ങ്ടണ്‍ പോസ്റ്റ്, നവംബര്‍ 28, 2008)

സംസ്‌ക്കാരങ്ങളുടെ ഏറ്റുമുട്ടല്‍

യൂറോപ്പിലും ഉത്തര അമേരിക്കയിലുമാകട്ടെ, മുംബൈയില്‍ ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റുകള്‍ നടത്തിയ ആക്രമണങ്ങളെ “സംസ്‌ക്കാരങ്ങളുടെ ഏറ്റുമുട്ടല്‍“ എന്നതിന്റെ ഭാഗമായാണ് കാണുന്നത്. “ഇസ്ലാം ഭീകരത സംസ്‌ക്കാരത്തിനെതിരായ യുദ്ധത്തിലാണ്.”

ഈ ആക്രമണത്തില്‍ നഷ്‌ടപ്പെട്ടവിലപ്പെട്ട ജീവനുകള്‍ പാശ്ചാത്യലോകത്തിലങ്ങോളമിങ്ങോളം മുസ്ലീം വിരുദ്ധ വികാരം വീണ്ടുമുറപ്പിക്കുന്നതിന് മായ്‌ക്കാനാകാത്ത സഹായമാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ രൂപരേഖകള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഭീകരര്‍ ഇന്ത്യന്‍, അമേരിക്കന്‍, ബ്രിട്ടീഷ്, ജൂത ജനതയെ ലക്ഷ്യം വെക്കുകയായിരുന്നു. ( മാര്‍ക്കറ്റ് വാച്ച്, നവംബര്‍ 28, 2008)

മാധ്യമങ്ങളുടെ അഭിപ്രായത്തില്‍ ശത്രു അല്‍ ക്വയ്‌ദയാണ് - പാകിസ്ഥാനിലെ ഗോത്ര മേഖലകളിലും നോർത്ത് വെസ്‌റ്റ് ഫ്രോണ്ടിയർ പ്രോവിന്‍സിലും സുസജ്ജമായ താവളങ്ങളുള്ള മായാരൂപിയായ “ബാഹ്യശത്രു”. “ഭീകരതയ്ക്കെതിരായ ആഗോള യുദ്ധത്തിന്റെ” പേരില്‍ വാഷിങ്‌ടണ്‍ സ്വയം ഏറ്റെടുത്തിട്ടുള്ള വിശുദ്ധ ചുമതലയാണ് ബിന്‍ ലാദനെ പുറത്തു ചാടിക്കുകയും ഇസ്ലാമിക ഫണ്ടമെന്റലിസത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യുക എന്നത്.

അതിനാൽ തന്നെ, പാക്കിസ്ഥാന്റെ ദേശീയ പരമാധികാരത്തെ ലംഘിച്ചുകൊണ്ട് ആ രാജ്യത്തിന്റെ മണ്ണില്‍ സൈനികമായി ഇടപെടുവാനുള്ള അവകാശം അമേരിക്കയ്‌ക്കുണ്ടത്രെ. മുംബൈയില്‍ നടന്ന ആക്രമണത്തില്‍ നഷ്‌ടപ്പെട്ട ജീവനുകള്‍ക്കുള്ള മറുപടി എന്ന നിലയില്‍ ഉത്തര പശ്ചിമ പാക്കിസ്ഥാനിലെ ഗോത്രമേഖലകളിലെ ഗ്രാമങ്ങളിൽ ബോംബുകള്‍ വര്‍ഷിക്കുന്നത് ഒരു “മാനുഷിക നടപടി“("humanitarian endeavor") യുടെ ഭാഗമായി ന്യായീകരിക്കപ്പെടുന്നു.

"ദു:ഖകരമായ ഈ (വ്യോമ) ആക്രമണങ്ങള്‍ക്കു മുന്‍പ് തെക്കന്‍ ഏഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ പ്രോത്സാഹജനകമായിരുന്നു. താലിബാന്റെയും അല്‍ ക്വയ്‌ദയുടെയും ഘടകങ്ങളെ ഇല്ലാതാക്കുവാന്‍ അമേരിക്കന്‍ സൈന്യവും മറ്റു നാറ്റോ സേനകളും അഫ്‌ഗാനിസ്ഥാനിൽ പോരാടുകയാണ്. അവിടെ സമാധാനം വീണ്ടെടുക്കുക എന്നത് കേന്ദ്രപ്രശ്‌നമായി തുടരുകയാണ് .”
(വാഷിങ്‌ടണ്‍ പോസ്റ്റ്, നവംബര്‍ 28,2008)

“ഭീകരതക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സഹകരണം വാഷിങ്‌ടൺ തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. ഇക്കഴിഞ്ഞയാഴ്ചകളില്‍ അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നൽകിയ റിപ്പോര്‍ട്ടിൽ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുണ്ടെന്ന് സൂചിപ്പിക്കുകയുണ്ടായി. തങ്ങളുടെ അതിര്‍ത്തിയില്‍ താലിബാനെതിരായി സൈനിക മുന്നേറ്റം നടത്തിയതിനു പാക്കിസ്ഥാനെ ഈ റിപ്പോർട്ടിൽ അഭിനന്ദിക്കുന്നുമുണ്ട്.”

മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകുന്നു

യുഎസ് നെറ്റ്വര്‍ക്ക് ടി വി മുംബൈയിലെ നാടകീയ സംഭവങ്ങള്‍ ഏതാണ്ട് വിപുലമായിത്തന്നെ കവര്‍ ചെയ്യുകയുണ്ടായി. അമേരിക്കയിലങ്ങോളമിങ്ങോളം ഭയവും ഭീതിയും ഉണർത്തുന്ന ഒരു അന്തരീക്ഷം സൃഷ്‌ടിക്കുന്നതിൽ ആ ആക്രമണങ്ങള്‍ വിജയിച്ചു എന്നു പറയാതെ വയ്യ.

മുംബൈയിലെ ആക്രമണങ്ങള്‍ 9/11 മായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പൊതുവെ ഉയർന്നുവന്നിട്ടുള്ള അഭിപ്രായം.അമേരിക്കൻ ഔദ്യോഗിക വൿതാക്കളുടെ പ്രസ്‌താവനകളും മാധ്യമ റിപ്പോര്‍ട്ടുകളും മുംബൈ ആക്രമണങ്ങളെ വിശേഷിപ്പിക്കുന്നത് വിശാലമായൊരു പദ്ധതിയുടെ ഭാഗമായാണ് , അമേരിക്കയില്‍ അരങ്ങേറാൻ സാദ്ധ്യതയുള്ള മറ്റൊരു അല്‍ ക്വയ്‌ദ ആക്രമണത്തിന്റെ ഭാഗമായാണവർ ഇതിനെ വിശേഷിപ്പിക്കുന്നത്.

നിയുക്ത വൈസ് പ്രസിഡന്റ് ജോ ബിഡന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ " നമ്മെ 9/11 നു ആക്രമിച്ച അതേ വ്യക്തികള്‍ ഇപ്പോള്‍ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും ഇടയ്‌ക്കുള്ള മലനിരകളില്‍ വീണ്ടും ഒന്നിച്ചുചേരുകയും പുതിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയുമാണ് '' എന്ന് ദീര്‍ഘദൃഷ്‌ടിയോടെ മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു.

ഇതേ വ്യക്തികള്‍ തന്നെയാണ് മുംബൈയിലെ ഭീകര ആക്രമണങ്ങള്‍ക്ക് പിറകിലും.

ഇതേ വ്യക്തികള്‍ തന്നെയാണ് അമേരിക്കയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നവരും.

മുംബൈയില്‍ ആക്രമണങ്ങള്‍ നടന്നയുടന്‍ തന്നെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മൈകേല്‍ ബ്ലൂംബെര്‍‌ഗ് ന്യൂയോര്‍ക്കിലെ സബ് വേ സംവിധാനത്തെ “അതീവ ജാഗ്രതാ” പട്ടികയില്‍പ്പെടുത്തി. “ന്യൂയോര്‍ക്കിലും ഭീകരാക്രമണം ഉണ്ടായേക്കാം എന്ന സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ നമ്മുടെ ഗതാഗതസംവിധാനത്തെ പരിരക്ഷിക്കുന്നതിനായി ന്യൂയോര്‍ക്ക് പോലീസ് വേണ്ട മുന്‍‌കരുതല്‍ നടപടികള്‍ സ്വീകരിച്ചു. നമ്മുടെ നഗരത്തെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം നാം ചെയ്‌തിരിക്കും.” ഒരു പ്രസ്‌താവനയില്‍ ബ്ലൂംബെര്‍ഗ് ഇങ്ങനെ പറഞ്ഞു. ( മൿ ക്ലാച്ചി - ട്രിബ്യൂണ്‍ ബിസിനസ് ന്യൂസ്, നവംബര്‍ 28, 2008)

തികച്ചും ആകസ്‌മികമായിരിക്കാം, മുംബൈയിലെ ആക്രമണങ്ങള്‍ക്ക് ഒരു ദിവസം മുന്‍പ് “എഫ്.ബി.ഐയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം‌ലാന്‍ഡ് സെക്യൂരിറ്റിയും ന്യൂയോര്‍ക്കിലെ ഗതാഗതസംവിധാനത്തിനുനേരെ ഒരു അല്‍ ക്വയ്‌ദ ആക്രമണത്തിന്, തെളിവുകള്‍ ലഭ്യമല്ലെങ്കിലും, സാധ്യത ഉണ്ടെന്ന് “ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ( മൿ ക്ലാച്ചി - ട്രിബ്യൂണ്‍ ബിസിനസ് ന്യൂസ്, നവംബര്‍ 28,2008)

"മുംബൈ ആക്രമണങ്ങളുടെ സമയത്ത് ന്യൂയോര്‍ക്കിലെ സബ് വേ സംവിധാനത്തിനു നേരെ ആക്രമണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് അല്‍ ക്വയ്‌ദ പദ്ധതിയിടുന്നുവെന്ന് അമേരിക്കന്‍ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്ര ഉറപ്പില്ലാത്ത ഒരു മുന്നറിയിപ്പ്. പ്ലാനിങ്ങിനപ്പുറത്തേക്ക് ആക്രമണത്തിന്റെ പ്ലോട്ട് മുന്നോട്ട് പോയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായ വിവരങ്ങളൊന്നുമില്ല, എങ്കിലും അത്തരമൊരു ആക്രമണം വരും അവധി ദിനങ്ങളില്‍ ഉണ്ടാകുവാനുള്ള സാധ്യത ഉള്ളതിനാലാണ് ഞങ്ങള്‍ ഈ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത് ' എന്ന് എഫ്.ബി.ഐയും ഹോംലാന്‍ഡ് സെക്യൂ}രിറ്റി ഡിപ്പാര്‍ട്ട്മെന്റും പറഞ്ഞു.'' (ചിക്കാഗോ ട്രിബ്യൂണ്‍, നവംബര്‍ 29, 2008)

പാക്കിസ്‌താന്റെ മിലിറ്ററി ഇന്റലിജന്‍സ് അമേരിക്കയുടെ ട്രോജന്‍ കുതിര

മാധ്യമ റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ ആക്രമണങ്ങളില്‍ പാക്കിസ്‌താന്റെ മിലിറ്ററി ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐക്കുള്ള പങ്കിനെപ്പറ്റി ഐക്യകണ്‌ഠേനെ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും, ഐ.എസ്.ഐ പ്രവര്‍ത്തിക്കുന്നത് സി.ഐ.എയുമായി പരസ്‌പരം ബന്ധപ്പെട്ടാണെന്നത് ഇവര്‍ പറയാതെ വിടുകയാണ്.

അമേരിക്കന്‍ മാധ്യമങ്ങള്‍ സേവിക്കുന്നത് അമേരിക്കന്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ താല്പര്യങ്ങളെയാണെന്നത് മറച്ചുവെക്കാനാകാത്തതാണ്. വളച്ചൊടിക്കപ്പെട്ട ഇത്തരം റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം താഴെപ്പറയുന്നവയാണ് :

1. ഭീകരന്മാര്‍ക്ക് അല്‍ ക്വയ്‌ദയുമായി ബന്ധമുണ്ട്. മുംബൈയിലെ ആക്രമണങ്ങള്‍ "സര്‍ക്കാര്‍ സഹായത്തോടെ'' പാക്കിസ്‌താന്റെ ഐ.എസ്.ഐ സംഘടിപ്പിച്ചതാണ്.

2. മുംബൈയിലെ ആക്രമികള്‍ക്ക് പാക്കിസ്‌താന്റെ ഗോത്രവര്‍ഗമേഖലകളിലേയും ഉത്തര പശ്ചിമ ഫ്രോണ്ടിയര്‍ പ്രോവിന്‍സുകളിലേയും ഭീകരവാദി ഗ്രൂപ്പുകളുമായി ബന്ധം ഉണ്ട്.

3. പാക്കിസ്‌താന്റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ട് അമേരിക്കന്‍ വ്യോമസേന ഗോത്രവര്‍ഗ മേഖലകളില്‍ നടത്തുന്ന ബോംബിങ്ങ് "ഭീകരതക്കെതിരായ ആഗോള യുദ്ധ''ത്തിന്റെ ഭാഗമാകയാല്‍ ന്യായീകരിക്കത്തക്കതാണ്.

ഐ.എസ്. ഐ അമേരിക്കയുടെ ട്രോജന്‍ കുതിരയാണ്, സി.ഐ.എയുടെ പ്രോൿസി. 1980 മുതല്‍ തന്നെ പാക്കിസ്‌താൻ ഇന്റലിജന്‍സ് ബ്രിട്ടീഷ് - അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുമായി കൈകോര്‍ത്താണ് പ്രവര്‍ത്തിച്ചുവരുന്നത്.

ഐ.എസ്.ഐ ആയിരുന്നു ഇന്ത്യക്കെതിരായ വലിയ രീതിയിലുള്ള മറഞ്ഞിരുന്നുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ എങ്കില്‍ തീര്‍ച്ചയായും സി.ഐ.എക്ക് ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചും അത് നടക്കുന്ന സമയത്തെക്കുറിച്ചും മുന്നറിവ് ഉണ്ടാകുമായിരുന്നു. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജൻസിയുടെ, അതായത് സി ഐ എ യുടെ സമ്മതത്തോടെയല്ലാതെ ഐ.എസ്.ഐ ഒരു നീക്കവും നടത്താറില്ല്ല്ല.

എന്നു മാത്രമല്ല, സോവിയറ്റ് അഫ്‌ഗാന്‍ യുദ്ധങ്ങളുടെ സമയം മുതല്‍ ശീതയുദ്ധത്തിന്റെ കാലയളവിലുടനീളം അമേരിക്കന്‍ ഇന്റലിജന്‍സ് അല്‍ ക്വയ്‌ദയെ സഹായിച്ചിരുന്നു എന്നത് എല്ലാവർക്കും അറിവുള്ളതാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ചോസുദോവ്സ്‌ക്കിയുടേ Al Qaeda and the War on Terrorism, Global Research, January 20, 2008 കാണുക)

മുജാഹിദീനെ പരിശീലിപ്പിക്കുന്നതിനായി പാക്കിസ്‌താനില്‍ സി.ഐ.എ സഹായമുള്ള ഗറില്ല പരിശീലന ക്യാമ്പുകള്‍ സ്‌ഥാപിച്ചിരുന്നു. പാക്കിസ്‌താന്റെ ഐ.എസ്.ഐ യെ ഇടനിലക്കാരായി ഉപയോഗിച്ചുകൊണ്ട് സി.ഐ. എ അല്‍ ക്വയ്‌ദയെ പിന്തുണച്ച ചരിത്രവുമുണ്ട്.

"സി.ഐ.എയുടേ പിന്തുണയും അമേരിക്കന്‍ സൈനിക സഹായത്തില്‍ നിന്നും ഒഴുകിയെത്തിയ വമ്പന്‍ ധനസഹായവും ചേര്‍ന്നപ്പോള്‍ ഐ.എസ്.ഐ ''ഗവര്‍മെണ്ടിന്റെ എല്ലാ മേഖലകളിലും അപാരമായ അധികാരം ചെലുത്താൻ കഴിവുള്ള സമാന്തര സംഘടനയായി" വളര്‍ന്നിട്ടുണ്ട്. ( ദിപന്‍കര്‍ ബാനര്‍ജി, ''Possible Connection of ISI With Drug Industry", India Abroad, 2 December 1994)

9/11 നു ശേഷം‍, ഐ.എസ്.ഐ അമേരിക്കന്‍ നാറ്റോ സൈനിക ഹൈക്കമാണ്ടുമായി യോജിച്ച് ഒൿടോബര്‍ 2001ലെ അഫ്‌ഗാനിസ്ഥാന്‍ ആക്രമണത്തില്‍ പ്രധാന പങ്ക് വഹിച്ചു. വിരോധാഭാസമെന്നു പറയട്ടെ, 2001 ഒൿടോബറില്‍ എഫ്.ബി.ഐയെയും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെയും ഉദ്ധരിച്ചുകൊണ്ട് ഇന്ത്യയിലേയും അമേരിക്കയിലേയും മാധ്യമങ്ങള്‍ 9/11 ആക്രമണകാരികള്‍ എന്നു സംശയിക്കപ്പെടുന്നവര്‍ക്ക് പാക്കിസ്‌താന്‍ ഒത്താശകള്‍ ചെയ്തുകൊടുക്കുന്നു എന്ന് ആരോപിച്ചിരുന്നു. .(Michel Chossudovsky എഴുതിയ, Cover-up or Complicity of the Bush Administration, The Role of Pakistan's Military Intelligence (ISI) in the September 11 Attacks, Global Research, നവംബര്‍ 2, 2001 കാണുക)

പാക്കിസ്‌താന്റെ ചാരപ്രമുഖനെ നിയമിച്ചത് സി.ഐ.എ

പാക്കിസ്‌താന്റെ ഇന്റര്‍ സവീസ് ഇന്റലിജസിന്റെ(ഐ.എസ്.ഐ) ഡയറൿടറെ നിയമിക്കുന്നതില്‍ സി.ഐ.എ ചരിത്രപരമായി അനൌദ്യോഗിക പങ്ക് വഹിച്ചിട്ടുണ്ട്.

"ഭീകരതക്കെതിരായ ആഗോളയുദ്ധ''ത്തിന്റെ മറവില്‍ ഐ.എസ്.ഐ ചീഫ് ആയിരുന്ന ലെഫ്റ്റ്നന്റ് ജനല്‍ നദീം ടാജിനെ പുത്താക്കുവാന്‍ വാഷിങ്‌ടണ്‍ ഇക്കഴിഞ്ഞ സെപ്‌തംബറില്‍ ഇസ്ലാമബാദിനുമേൽ ശൿതമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

"ഭീകരരുമായി ഐ.എസ്.ഐക്കുള്ള ''ഡബിള്‍ ഡീലിങ്ങ്" ചൂണ്ടിക്കാട്ടി ഐ.എസ്.ഐ തലവന്‍ നദീം ടാജിനെയും അദ്ദേഹത്തിന്റെ രണ്ട് ഡെപ്യൂട്ടികളേയും പുറത്താക്കുവാന്‍ വാഷിങ്‌ടണ്‍ പാക്കിസ്‌താനു മേല്‍ അതീവ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് കരുതപ്പെടുന്നു'' (ഡെയ്ലി ടൈംസ്, സെപ്തംബര്‍ 30, 2008)

പാക്കിസ്‌താന്‍ പ്രസിഡന്റ് ആയ ആസിഫ് അലി സര്‍ദാരി സെപ്‌തംബര്‍ അവസാനം സി.ഐ.എ ഡയൿടര്‍ മൈക്കേല്‍ ഹൈഡനുമായി ന്യൂയോര്‍ക്കില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അതു കഴിഞ്ഞ് അല്പദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പ് തന്നെ അമേരിക്കയുടെ അംഗീകാരമുള്ള ജനല്‍ അഹമ്മദ് ഷുജ പാഷയെ ഐ.എസ്.ഐയുടെ പുതിയ തലവനായി സൈനിക മേധാവി ജനറല്‍ കയാനി നിയമിച്ചു. ഇത് വാഷിങ്‌ടണിന്റെ ആവശ്യപ്രകാരം ആയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ബുഷ് ഭരണകൂടം ചെലുത്തിയ സമ്മര്‍ദ്ദം, ഐ.എസ്.ഐയെ സിവിലിയന്‍ നിയന്ത്രണത്തില്‍ അതായത് ഇൻ‌റ്റീരിയര്‍ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിന് പി.പി.പി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലിമെന്ററി ഇനിഷ്യേറ്റീവിനെ ദുർബലപ്പെടുത്തുന്നതിന് ഇടയാക്കി.

അമേരിക്ക പാക്കിസ്‌താന്റെ അതിർത്തിയും പരമാധികാരവും ലംഘിക്കുന്നു

ഗോത്രവര്‍ഗമേഖലകളിലും പശ്ചിമ ഉത്തര ഫ്രോണ്ടിയര്‍ പ്രോവിന്‍സുകളിലും ദൈനംദിനമെന്നോണമുള്ള ബോംബിങ്ങിലൂടെ അമേരിക്ക പാക്കിസ്‌താന്റെ ഭൂമിശാസ്‌ത്രപരമായ പരമാധികാരത്തെ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. “ഭീകരതക്കെതിരായ ആഗോളയുദ്ധം” എന്നത് ഒരു മറയായി ഉപയോഗിച്ചാണ് ഈ ഓപ്പറേഷനുകള്‍ നടത്തുന്നത്. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വ്യോമാക്രമണം നടത്തുന്നതിനെതിരെ പാക്കിസ്‌താന്‍ സര്‍ക്കാര്‍ “ഔദ്യോഗികമായി” അമേരിക്കയെ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും, പാക്കിസ്‌താന്‍ സൈന്യം(ഐ.എസ്.ഐ. ഉള്‍പ്പെടെ) അനൌദ്യോഗികമായി ഇത്തരം ആക്രമണങ്ങളെ പിന്തുണക്കുന്നുണ്ട്.

ഐ.എസ്.ഐ ചീഫ് ആയി ലെഫ്റ്റ്നന്റ് ജനറല്‍ അഹമദ് ഷുജ പാഷയുടെ നിയമനം പാക്കിസ്‌താൻ അതിർത്തിക്കുള്ളിൽഅമേരിക്കയുടെ “ഭീകര വിരുദ്ധ” ഓപ്പറേഷനുകളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനായി ഉദ്ദേശിച്ചുള്ളതാണ്. ഐ.എസ്.ഐ ചീഫ് ആയി നിയമിക്കപ്പെടുന്നതിനു മുന്‍പ് പാക്കിസ്‌താനിലെ ഉത്തര പശ്ചിമ ഫ്രോണ്ടിയര്‍ പ്രോവിന്‍സിലും Federally Aministered Tribal Area(FATA)യിലും അമേരിക്കയുമായും നാറ്റോയുമായും അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ട്, താലിബാനും അൽ ക്വയ്‌ദയ്‌ക്കും എതിരായി പാക്കിസ്‌താന്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നൽ‌കിയിരുന്നയാളാണ് പാഷ.

ഐ.എസ്.ഐ മേധാവി ആയി നിയമിക്കപ്പെട്ടയുടന്‍ തന്നെ ലെഫ്റ്റ്നന്റ് ജനറല്‍ ഷുജ പാഷ നിരവധി കമാണ്ടര്‍മാരെ മാറ്റിക്കൊണ്ട് ഐ.എസ്.ഐയില്‍ വലിയ തോതിലുള്ള ഒരു പുനര്‍ ക്രമീകരണം നടത്തി. (ഡെയ്‌ലി ടൈംസ്, സെപ്‌തംബര്‍ 30,2008). ഒൿടോബര്‍ അവസാനം അദ്ദേഹം അമേരിക്കയിലെ സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുവാൻ സി.ഐ.എ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയ ലാങ്‌ലിയിലും പെന്റഗണിലും ചെന്നിരുന്നു.

“പാക്കിസ്‌താന്‍ പരസ്യമായി അമേരിക്കന്‍ വ്യോമാക്രമണത്തെക്കുറിച്ച് പരാതി പറയുന്നുണ്ട്. എങ്കിലും രാജ്യത്തിന്റെ പുതിയ ഇന്റലിജന്‍സ് മേധാവി ലെഫ്റ്റ്നന്റ് ജനറല്‍ അഹമദ് ഷുജ പാഷ കഴിഞ്ഞയാഴ്‌ച ഉയര്‍ന്ന അമേരിക്കന്‍ സൈനിക മേധാവികളുമായും ചാരപ്രമുഖരുമായും ചര്‍ച്ചകള്‍ നടത്തുന്നതിന് വാഷിങ്‌ടൺ സന്ദര്‍ശിക്കുകയായിരുന്നു . എല്ലാവാരും സന്തോഷവാന്മാരായാണ് കാണപ്പെട്ടത്. ”( ഡേവിഡ് ഇഗ്നറ്റിയെഫ്, A Quiet Deal With Pakistan, Washington Post, നവംബര്‍ 4, 2008)

മുംബൈ ആക്രമണങ്ങള്‍ക്ക് തെരഞ്ഞെടുത്ത സമയം

ഗോത്രമേഖലകളില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങളില്‍ അസംഖ്യം സാധാരണക്കാർ കൊല്ലപ്പെട്ടത്പാക്കിസ്‌താനിലുടനീളം ഒരു അമേരിക്കാ വിരുദ്ധ വികാരം സൃഷ്‌ടിച്ചിട്ടുണ്ട്. അതേ അവസരത്തില്‍ തന്നെ ഈ അമേരിക്കാ വിരുദ്ധ വികാരം, മുംബൈ ആക്രമണത്തിനു തൊട്ടു മുന്‍പുള്ള മാസങ്ങളില്‍ പാക്കിസ്‌താനും ഇന്ത്യയും തമ്മില്‍ സഹകരണത്തിന്റേതായ ഒരു പുതിയ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് കാരണമായിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്.

പാക്കിസ്‌താനും അമേരിക്കയും തമ്മിലുള്ള ബന്ധം ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും മോശം അവസ്ഥയിലായിരുന്ന കഴിഞ്ഞ മാസങ്ങളില്‍ ദല്‍ഹിയിലെയും ഇസ്ലാമബാദിലെയും ഗവര്‍മ്മെണ്ടുകളുടെ ഭാഗത്തു നിന്ന് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒട്ടേറെ ശ്രമങ്ങള്‍ നടന്നു.

ആക്രമണങ്ങള്‍ക്ക് ഏതാണ്ട് ഒരാഴ്‌ച മുന്‍പ് പാക്കിസ്‌താന്‍ പ്രസിഡന്റ് അസീഫ് അലി സര്‍ദാരി “കാശ്‌മീര്‍ പ്രശ്‌നത്തെ സംബന്ധിച്ച് ഇന്ത്യയിലും പാക്കിസ്‌താനിലും പൊതു സംവാദങ്ങൾ നടത്തണമെന്നും അങ്ങിനെ IHKയുടെ ഭാവി നിര്‍ണ്ണയിക്കുന്നതിന് ജനങ്ങളെ അനുവദിക്കണമെന്നും” ആവശ്യപ്പെട്ടിരുന്നു.

“ഉഭയകക്ഷി ബന്ധങ്ങളെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തണമെന്നും” രണ്ടു രാജ്യങ്ങളും തമ്മില്‍ ഒരു പൊതു സാമ്പത്തിക മേഖല സൃഷ്‌ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഭിന്നിപ്പിച്ച് ഭരിക്കല്‍

എന്തൊക്കെ താല്പര്യങ്ങളാണ് ഈ ആക്രമണങ്ങള്‍ കൊണ്ട് സംരക്ഷിക്കപ്പെടുന്നത് ?

വാഷിങ്‌ടണിന്റെ ഉദ്ദേശം മുംബൈയിലെ ആക്രമണങ്ങളെ താഴെപ്പറയുന്ന രീതിയിൽ ഉപയോഗിക്കുക എന്നതാണ് :

1. പാക്കിസ്‌താനും ഇന്ത്യയും തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും വാണിജ്യവും തകരാറിലാക്കുക.

2. ഇന്ത്യയിലും പാക്കിസ്‌താനിലും നിലവിലുള്ള സാമൂഹികവും വംശീയവുമായ വിഭാഗീയ - വിഘടന ശൿതികളെ പ്രോത്സാഹിപ്പിക്കുക.

3. രാജ്യത്തിന്റെ അതിര്‍ത്തിയെയും പരമാധികാരത്തെയും ലംഘിച്ചുകൊണ്ട് അമേരിക്ക പാക്കിസ്‌താനില്‍ നടത്തുന്ന സൈനിക നടപടികളെയും സിവിലിയന്‍ കൊലപാതകങ്ങളെയും ന്യായീകരിക്കുക.

4. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും അമേരിക്കന്‍ നേതൃത്വത്തിലുള്ള “ഭീകരതക്കെതിരായ യുദ്ധം” വ്യാപിപ്പിക്കുന്നതിന് ഒരു ന്യായീകരണം ചമയ്‌ക്കുക.

“അറിയപ്പെടുന്ന ചില ലക്ഷ്യങ്ങള്‍ക്ക് നേരെ പ്രത്യാക്രമണം നടത്തുന്നതിന് ഇന്ന് ലഭ്യമല്ലാത്ത ന്യായീകരണം ലഭിക്കുവാനും അത്തരം പ്രത്യാക്രമണം നടത്തുന്നതിനുള്ള അവസരമൊരുക്കിത്തരുവാനും മറ്റൊരു (9/11 പോലെയുള്ള) ഭീകരാക്രമണത്തിന് കഴിയും” എന്ന് 2006ല്‍ തന്നെ പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. (വാഷിങ്‌ടണ്‍ പോസ്റ്റിന് പെന്റഗണ്‍ ഉദ്യോഗസ്ഥൻ ചോര്‍ത്തി കൊടുത്ത വിവരം, 23, ഏപ്രില്‍ 2006) ഇപ്പോഴത്തെ സാഹചര്യത്തില്‍ മുംബൈ ആക്രമണങ്ങള്‍ ഉത്തര പശ്ചിമ പാക്കിസ്‌താനിലെ ഗോത്രവര്‍ഗമേഖലകളിലെ “അറിയപ്പെടുന്ന ലക്ഷ്യങ്ങള്‍ക്ക്” നേരെ ആക്രമണം നടത്തുന്നതിനുള്ള “ന്യായീകരണം” ആയി കരുതപ്പെടുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങ് പാക്കിസ്‌താന്റെ പങ്കിനെക്കുറിച്ച് സൂചനകള്‍ നല്‍കിക്കൊണ്ട് ‘ബാഹ്യശക്തികള്‍” ആണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് പ്രസ്‌താവിക്കുകയുണ്ടായി. മാധ്യമറിപ്പോര്‍ട്ടുകളും പാക്കിസ്‌താന്‍ സര്‍ക്കാര്‍ ആണ് ആക്രമണത്തിനു പിന്നില്‍ എന്ന സൂചനയാണ് നല്‍കുന്നത്.

അമേരിക്കന്‍ ഔദ്യോഗികവൃത്തങ്ങളും നിയമനിര്‍മ്മാതാക്കളും പാക്കിസ്‌താന്റെ പേരു പറയുന്നതില്‍ നിന്ന് വിട്ടു നിന്നുവെങ്കിലും, അവര്‍ “ഇസ്ലാമിക ഭീകരത”യെ അപലപിക്കുന്നതിൽ നിന്ന് അവരുടെ ഉത്കണ്ഠ എവിടെയാണെന്ന് സംശയലേശമന്യെ വെളിവാകുന്നുണ്ട്.

അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കപ്പെട്ട ബുഷ് ഭരണകൂടത്തിന്റെ തന്നെ ഒരു വിലയിരുത്തലാണ് ഇസ്ലാമബാദിനെതിരായ ഏറ്റവും പുതിയ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നത് . എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയും, ബഹുമാന്യനായ സീനിയര്‍ പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അറുപതോളം പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ഇന്ത്യന്‍ എംബസ്സിക്കുനേരെയുണ്ടായ ബോംബ് ആക്രമണവുമായി ഐ.എസ്. ഐക്ക് ബന്ധമുണ്ട് എന്ന വസ്‌തുതയാണ് ഇപ്രകാരം പുറത്തുവന്നിട്ടുള്ളത്ത്

ആക്രമണങ്ങള്‍ ഇന്ത്യയില്‍ പാക്കിസ്ഥാന്‍ വിരുദ്ധ വികാരത്തിനു കാരണമായിട്ടുണ്ട്

ആക്രമണങ്ങള്‍ ഇന്ത്യക്കകത്ത് പാക്കിസ്‌താന്‍ വിരുദ്ധവികാരം വളര്‍ത്തുന്നതിനും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ ഭിന്നത രൂപപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ട്.

“ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനു വേണ്ട ഒത്താശകൾ ചെയ്‌തു കൊടുക്കുന്നതായി പലപ്പോഴും ആരോപിക്കപ്പെട്ടിട്ടുള്ള ഐ.എസ്.ഐക്ക് ” ഈ ആക്രമണങ്ങളിലുള്ള പങ്കിനെപ്പറ്റി ടൈം മാഗസിന്‍ വളരെ അസന്നിഗ്ദമായിത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും അവര്‍ സൂചിപ്പിക്കാന്‍ വിട്ടു പോയ കാര്യം ഐ.എസ്.ഐയുടെ പുതിയ മേധാവി വാഷിങ്ങ്ടണിനാല്‍ നിയമിതനായ ആളാണ് എന്നതാണ്. (ടൈം ഓണ്‍ലയിന്‍)

തെളിവുകള്‍ ഒന്നും നല്‍കുന്നില്ലെങ്കിലും ടൈം റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് മിക്കവാറും ഈ ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ ശില്‍പ്പികള്‍ അല്‍ ക്വയ്‌ദയില്‍ ഉള്‍പ്പെടുന്ന ലാഷ്‌ക്കർ ‍- ഇ- തോയ്‌ബ(ശുദ്ധരുടെ സൈന്യം), 2001 ഡിസംബറില്‍ പാര്‍ലിമെന്റിനു നേരെ നടന്ന ആക്രമണത്തിനു ഉത്തരവാദിത്വം ഏറ്റെടുത്തവരും അല്‍ ക്വയ്‌ദയില്‍ ഉള്‍പ്പെടുന്നതുമായ കാശ്‌മീരി വിഭാഗീയ സംഘടന ജൈഷ് എ മൊഹമ്മദ്, സിമി എന്നീ പാക്കിസ്ഥാന്‍ പിന്തുണയുള്ള ഇസ്ലാമിക ഗ്രൂപ്പുകള്‍ ആയിരിക്കും എന്നാണ്.

ലാഷ്‌ക്കര്‍ -ഇ- തോയ്‌ബായ്‌ക്കും ജൈഷ് എ മൊഹമ്മദിനും ഐ.എസ്.ഐ പിന്തുണയുണ്ടെന്നാണ് അറിയപ്പെടുന്നത്.

ഇസ്ലാംബാദ് - ദല്‍ഹി ട്രെയിന്‍ നയതന്ത്രജ്ഞത

ഇന്ത്യന്‍ അധികാരികളുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരി സൂചിപ്പിച്ചു.

പാക്കിസ്ഥാന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാരിൽ നിന്ന് സൈന്യത്തിന്റെ അധീനതയിലുള്ള ഇന്റലിജന്‍സ് വിഭാഗം പല കാര്യങ്ങളും മറച്ചു വയ്‌ക്കുകയാണ്.

പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അമേരിക്കയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന സൈന്യത്തിലോ ഇന്റലിജന്‍സ് സംവിധാ‍നത്തിലോ യാതൊരു നിയന്ത്രണവുമില്ല. പാക്കിസ്ഥാനിലെ ജനകീയ സര്‍ക്കാരിന് അതിന്റെ വിദേശ നയത്തിന്റെ കാര്യത്തില്‍ നിയന്ത്രണവുമില്ല. സൈന്യവും അതിന്റെ ശക്തമായ ഇന്റലിജന്‍സ് വിഭാഗവും തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

ഈയവസ്ഥയില്‍ പ്രസിഡന്റ് അസിഫ് അലി സര്‍ദാരി രണ്ടു വശത്തും കളിക്കുന്നതായി തോന്നുന്നു: ഇന്റലിജന്‍സ് സംവിധാനവുമായി യോജിച്ച പ്രവര്‍ത്തനവും, വാഷിങ്‌ടണുമായുള്ള ചര്‍ച്ചകളും ഒരു വശത്ത് നടക്കുമ്പോൾ തന്നെ . മറുവശത്ത് പ്രധാനമന്ത്രി ഗിലാനിക്കും നാഷണല്‍ അസംബ്ലിക്കും വാക്കാല്‍ ഉറപ്പുകൾ നൽകുന്നത് നിർലോഭം തുടരുന്നു.

നവംബര്‍ 28ന് , അതായത് മുംബൈയിലെ ആക്രമണം നടന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തങ്ങളുടെ പുതുതായി നിയമിക്കപ്പെട്ട ഐ.എസ്.ഐ ചീഫ് ലെഫ്റ്റ്നന്റ് ജനറല്‍ അഹമദ് ഷുജ പാഷയെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് എം.കെ.നാരായണനും, ഇന്ത്യയുടെ ബാഹ്യ ഇന്റലിജന്‍സ് ഏജന്‍സിയായി റോയുടെ മേധാവികളും ഇന്റലിജന്‍സ് ബ്യൂറോയുടെ മേധാവികളും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഇന്റലിജന്‍സ് മേധാവികളുമായി കൂ‍ടിക്കാഴ്‌ച നടത്തുന്നതിന് ദല്‍ഹിയിലേക്ക് അയക്കുമെന്ന് ഇസ്ലാമബാദ് അറിയിച്ചിരുന്നു. 30 വര്‍ഷങ്ങളായി റോയും ഐ.എസ്.ഐയും അന്യോന്യം ഒരു തരം ഒളിഞ്ഞിരുന്നുള്ള യുദ്ധത്തിലാണ്.

തൊട്ടടുത്ത ദിവസം (നവംബര്‍ 29) ഇസ്ലാമബാദ് ഈ സന്ദര്‍ശനം വേണ്ടെന്ന് വെച്ചു. വിദേശ വകുപ്പ് മന്ത്രി പ്രണാബ് മുഖര്‍ജി “ മുംബൈ ആക്രമണത്തിനു ശേഷം വളരെ പരുക്കനായ രീതിയില്‍ ഒരു ടെലിഫോണ്‍ സംഭാഷണത്തില്‍ പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു” എന്നതാണത്രെ കാരണം. (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, നവംബര്‍ 29, 2008 പാക്കിസ്ഥാനിലെ ജിയോ ന്യൂസിന്റെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്‌തത്)

സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം: ഇന്ത്യ- പാക്കിസ്ഥാന്‍ ബന്ധം വഷളാവുന്നു

മുംബൈ ആക്രമണങ്ങള്‍ ഇപ്പോള്‍ തന്നെ വളരെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് സംജാതമാക്കിയിരിക്കുന്നത്, ഈ മേഖലയില്‍ അമേരിക്കയുടെ ജിയോ പൊളിറ്റിക്കല്‍ താല്പര്യങ്ങള്‍ക്ക് അനുകൂലമാണ് ഇത്.

“ മുംബൈ ആക്രമണങ്ങളില്‍ പാക്കിസ്ഥാനിലെ ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനകള്‍ ഇന്ത്യ നല്‍കിരിക്കെ, അവരുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുകയാണെങ്കില്‍“ പാക്കിസ്ഥാന് ‍- അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് ഏതാണ്ട് 1,00,000 സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പുനര്‍ വിന്യസിക്കുന്നതിനെക്കുറിച്ച് ഇസ്ലാമബാദ് ആലോചിച്ചു കൊണ്ടിരിക്കുകയാണ് (പാക്കിസ്ഥാന്‍ വാര്‍ത്താകേന്ദ്രങ്ങള്‍‍, പി.ടി.ഐ ഉദ്ധരിച്ചത്)

“ ഈ കേന്ദ്രങ്ങള്‍ പറയുന്നത് ഇന്ത്യയുമായുള്ള അതിര്‍ത്തി സംരക്ഷിക്കുക എന്നത് പ്രധാനമാകയാല്‍ അഫ്‌ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധത്തിലും “ഭീകരതക്കെതിരായ ആഗോളയുദ്ധത്തിലും” ശ്രദ്ധചെലുത്തുവാന്‍ കഴിയുകയില്ലെന്ന് പാക്കിസ്ഥാന്‍ നാറ്റോയെയും അമേരിക്കന്‍ കമാന്‍ഡിനെയും അറിയിച്ചു എന്നാണ്.”
( ജിയോ ന്യൂസ്, ഹമീദ് മിര്‍ എന്ന പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനെ ഉദ്ധരിച്ച്)

ഇന്ത്യൻ പോലീസ് അന്വേഷണങ്ങളിലെ അമേരിക്കൻ ഇടപെടൽ

അതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് ഇന്ത്യന്‍ പോലീസ് അന്വേഷണങ്ങളില്‍ വാഷിങ്ങ്ടന്‍ സമ്പൂർണ്ണമായി ഇടപെടുന്നതും. ടൈംസ് ഓഫ് ഇന്ത്യ പറയുന്നത് “ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും ചാര സംഘടനകളും ഇതിനു മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു” എന്നാണ്.

എഫ്.ബി.ഐ.ക്കും ബ്രിട്ടന്റെ രഹസ്യാന്വേഷണ സംഘടനയായ എം.16 നും ദല്‍ഹിയില്‍ ലെയ്‌സൺ ഓഫീസുകളുണ്ട്. എഫ്.ബി.ഐ പോലീസിനെയും, ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെയും ഫോറന്‍സിക് വിദഗ്ദരെയും “അമേരിക്കക്കാര്‍ കൂടി ഇരകളായ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍” മുംബൈയിലേക്ക് അയച്ചിട്ടുണ്ട്.

“പാക്കിസ്ഥാനി തീവ്രവാദി ഗ്രൂപ്പുകളായ ലാഷ്‌ക്കര്‍ -ഇ- തോയ്‌ബയും ജൈഷ് -എ- മൊഹമ്മദും ഈ ആക്രമണങ്ങളില്‍ സംശയിക്കപ്പെടുന്നവരാണെന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ “താൽക്കാലിക അനുമാനം", ഇന്ത്യന്‍ അധികാരികള്‍ തങ്ങളുടെ അന്വേഷണം ആരംഭിച്ചതിനാല്‍ പരണത്ത് വെച്ചിരിക്കുകയാണ്” എന്ന് ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. ഈ രണ്ട് കാശ്‌മീരി തീവ്രവാദി സംഘടനകള്‍ക്കും അല്‍ ക്വയ്‌ദയുമായി ബന്ധമുണ്ട്.(വാള്‍ സ്‌ട്രീറ്റ് ജേര്‍ണല്‍ നവംബര്‍ 28, 2008)

അമേരിക്ക-യു കെ- ഇസ്രായേൽ ഭീകരവിരുദ്ധ, പോലീസ് ഉദ്യോഗസ്ഥരുടെ ദൌത്യം പ്രധാനമായും ഇന്ത്യന്‍ പോലീസ് അധികാരികള്‍ നടത്തുന്ന അന്വേഷണത്തെ അട്ടിമറിക്കുക എന്നതാണ്.

എങ്കിലും, മുംബൈയിലെ ചബാദ് ജ്യൂത കേന്ദ്രത്തില്‍ കുരുങ്ങിപ്പോയ ജൂതരെ രക്ഷിക്കുന്നതിന് പ്രത്യേക സൈനിക സംഘത്തെ അയക്കാം എന്ന ഇസ്രായേലിന്റെ നിര്‍ദ്ദേശം ഇന്ത്യാ ഗവര്‍മ്മെണ്ട് തള്ളിക്കളഞ്ഞു എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. ( പി.ടി.ഐ. നവംബര്‍ 28,2008)

ബാലി 2002 ഉം മുംബൈ 2008 ഉം

മുംബൈയിലെ ഭീകരാക്രമണങ്ങള്‍ക്ക് 2002ല്‍ ബാലിയില്‍ നടന്ന ആക്രമണങ്ങളുമായി ചില സാമ്യങ്ങളുണ്ട്. രണ്ട് സംഭവങ്ങളിലും പാശ്ചാത്യ വിനോദ സഞ്ചാരികള്‍ ആയിരുന്നു ലക്ഷ്യം. ബാലി ദ്വീപിലെ കുറ്റ(Kuta) ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു അന്ന് രണ്ട് വ്യത്യസ്‌ത ആക്രമണങ്ങള്‍ നടന്നത്. ആസ്‌ട്രേലിയന്‍ വിനോദസഞ്ചാരികള്‍ ആയിരുന്നു ലക്ഷ്യം.

ബാലി ആക്രമണങ്ങള്‍ക്കുത്തരവാ‍ദികള്‍ എന്ന് ആരോപിക്കപ്പെട്ടവരെ, വളരെക്കാലം നീണ്ടു നിന്ന വിചാരണക്കു ശേഷം കുറച്ച് അഴ്ചകള്‍ക്കു മുന്‍പ് 2008 നവംബര്‍ 9ന് വധിച്ചു. (മൈക്കേല്‍ ചോസുഡോവ്സ്കി എഴുതിയ Miscarriage of Justice: Who was behind the October 2002 Bali bombings? Global Research, നവംബര്‍ 13,2008 കാണുക) 2002ലെ ബാലി ആക്രമണങ്ങള്‍ക്കു പിന്നിലെ രാഷ്‌ട്രീയ ശില്‍പ്പികള്‍(political architects) ഒരിക്കലും വിചാരണക്ക് വിധേയരാക്കപ്പെട്ടില്ല.

ഒരു ഉന്നത ഇന്തോനേഷ്യന്‍ അധികാരിയില്‍ നിന്നും പുറത്ത് വന്ന 2002 നവംബറിലെ ഒരു റിപ്പോര്‍ട്ടില്‍ ഇന്തോനേഷ്യയുടെ ഇന്റലിജന്‍സ് തലവന്‍ ജനറല്‍ എ.എം.ഹെന്‍ഡ്രോപ്രിയാനോക്കും സി.ഐ.എക്കും ആക്രമണങ്ങളിലുള്ള പങ്കിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. സി.ഐ.എയും ആസ്‌ട്രേലിയന്‍ ഇന്റലിജന്‍സും പിന്നില്‍ നിന്ന് നിയന്ത്രിച്ച ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ വക അന്വേഷണത്തില്‍ ഇന്തോനേഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ബിന്നുമായി ജെമാ ഇസ്ലാമിയക്കുള്ള ബന്ധം ഒരിക്കല്‍പ്പോലും ഉന്നയിക്കപ്പെട്ടില്ല. മാത്രമല്ല, ആക്രമണം കഴിഞ്ഞയുടന്‍, ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായ ജോണ്‍ ഹൊവാര്‍ഡ് “ആസ്‌ട്രേലിയന്‍ അധികാരികള്‍ക്ക് ബാലി ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും മുന്നറിയിപ്പ് നല്‍കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് സമ്മതിച്ചു.”( ക്രൈസ്റ്റ് ചര്‍ച്ച് പ്രസ്സ്, നവംബര്‍ 22, 2008)

ബാലി ആക്രമണത്തിന്റെ കാര്യത്തില്‍ ഇന്തോനേഷ്യന്‍ സൈന്യത്തിന്റെയും പോലീസിന്റെയും ഭാഗത്തുള്ള അവധാനതയെക്കുറിച്ച് സൂചിപ്പിക്കുന്ന രണ്ട് മുന്‍ പ്രസിഡന്റുമാരുടെ പ്രസ്‌താവനകള്‍ വിചാരണക്കിടയില്‍ നിസ്സാരമായി തള്ളിക്കളയുകയും ചെയ്‌തു. 2002ല്‍ പ്രസിഡന്റ് മേഘവതി സുകാർണോ പുത്രി ആക്രമണങ്ങളില്‍ അമേരിക്കക്ക് പങ്കുണ്ടെന്ന് ആരോപിച്ചു. 2005 ഒൿടോബറില്‍ ആസ്‌ട്രേലിയയിലെ എസ്.ബി.എസ് ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ മുന്‍ പ്രസിഡന്റ് വാഹിദ് അബ്‌ദുര്‍ റഹ്‌മാന്‍ ഇന്തോനേഷ്യന്‍ സൈന്യവും പോലീസും 2002ലെ ബാലി ബോംബ് ആക്രമണത്തില്‍ കുറ്റകരമായ പങ്ക് വഹിച്ചുവെന്ന് ആരോപിച്ചു.(ദയവായി മുകളില്‍ സൂചിപ്പിച്ച ലേഖനം കാണുക)

കുറിപ്പ്

1. സമീപ മാസങ്ങളില്‍ ഇന്ത്യയുടെ ബാഹ്യ ഇന്റലിജന്‍സ് ഏജന്‍സിയായ റോയുടെ തലവന്‍ അശോക് ചതുര്‍വേദി രാഷ്‌ട്രീയമായ ആക്രമണങ്ങള്‍ക്കുള്ള ലക്ഷ്യമായിരിക്കുകയാണ്. പ്രധാനമന്ത്രി മൻ‌മോഹന്‍ സിങ്ങ് അദ്ദേഹത്തെ പുറത്താക്കുവാനും സ്വീകാര്യനായ മറ്റൊരു വ്യക്തിയെ പ്രതിഷ്‌ഠിക്കുവാനും തയ്യാറെടുക്കുകയാണ്. ചതുര്‍വേദിയെ പോലീസ്, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നടത്തുന്ന അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമോ എന്നത് വ്യക്തമല്ല.

*
Michel Chossudovsky എഴുതിയ “India's 9/11. Who was Behind the Mumbai Attacks?“ എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Picutre courtesy : Globalresearch

26 comments:

വര്‍ക്കേഴ്സ് ഫോറം said...

മുംബൈയില്‍ നടന്ന ഭീകരാക്രമണം പരിചയസമ്പന്നരും പരിശീലനം സിദ്ധിച്ചവരുമായ തോക്കുധാരികളുടെ നിരവധി സംഘങ്ങള്‍ ഉള്‍പ്പെട്ട, സൂക്ഷ്‌മതയോടെ തയ്യാറാക്കിയതും കൂട്ടിയിണക്കപ്പെട്ടതുമായ ഒരു ഓപ്പറേഷന്‍ ആയിരുന്നു

ഈ ഓപ്പറേഷനില്‍ ഒരു അര്‍ദ്ധസൈനിക - ഇന്റലിജന്‍സ് ഓപ്പറേഷന്റെ വിരലടയാളങ്ങള്‍ കാണാം. ഒരു റഷ്യന്‍ കൌണ്ടര്‍ ടെററിസ്റ്റ് വിദഗ്ദന്റെ അഭിപ്രായമനുസരിച്ച്, ഉത്തര കോക്കാസസ് (Northern Caucasus) ആക്രമണങ്ങളില്‍, വീടുകളും ആശുപത്രികളും വളഞ്ഞുവച്ച് മുഴുവന്‍ നഗരങ്ങളെയും ഭീതിയിലാഴ്ത്തുക എന്ന ലക്ഷ്യത്തോടെ ചെച്‌നിയന്‍ ഭീകരര്‍ പ്രയോഗിച്ച അതേ തന്ത്രങ്ങളാണ് മുംബൈയിൽ അക്രമം അഴിച്ചുവിട്ട ഭീകരന്മാരും അവലംബിച്ചിട്ടുള്ളത്. (റഷ്യ ടുഡേ നവംബര്‍ 27,2008)

Michel Chossudovsky എഴുതിയ “India's 9/11. Who was Behind the Mumbai Attacks?“ എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആക്രമണത്തിനു പിില്‍ മൊസാദും ആര്‍.എസ്.എസും: അമരേഷ് മിത്ര

മുംബൈ: രാഷ്ട്രത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും മുതിര്‍ പോലിസ്-സൈനിക ഓഫിസര്‍മാരടക്കം നൂറിലേറെ പേരുടെ ജീവനപഹരിക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തിനു പിില്‍ മൊസാദ്-ആര്‍.എസ്.എസ് കൂട്ടുകെട്ടാണ്െ പ്രമുഖ മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അമരേഷ് മിശ്ര.
ഭീകരാക്രമണത്തെക്കുറിച്ച് റിപോര്‍ട്ട് ചെയ്യാന്‍ മുംബൈയിലെത്തിയ അദ്ദേഹം യുദ്ധഭൂമിയില്‍ നിു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതു പറഞ്ഞത്. രാജ്യത്തു നടക്കു ഭീകരപ്രവര്‍ത്തനങ്ങളില്‍ മൊസാദിനും ആര്‍.എസ്.എസിനുമുള്ള പങ്കു തുറുകാട്ടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ എന്താണുണ്ടാവുകയെ സന്ദേശമാണ് എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെയെ വെടിവച്ചു കൊതിലൂടെ അവര്‍ ചെയ്തതുെം വാട്ട് റിയലി ഹാപ്പന്‍ഡ് ഡോട്ട്കോമില്‍ വ്യാഴാഴ്ച എഴുതിയ റിപോര്‍ട്ടില്‍ അദ്ദേഹം പറയുു. റിപോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍:
മുംബൈ ആക്രമിക്കപ്പെട്ടിരിക്കുു. മഹാത്മാഗാന്ധിയെ വധിക്കുകയും ബാബരി മസ്ജിദ് തകര്‍ക്കുകയും ചെയ്ത ശക്തികള്‍ വീണ്ടും വീണ്ടും വിജയിച്ചിരിക്കുു. താജ്, ഒബ്റോയ് തുടങ്ങിയ ആഡംബര ഹോട്ടലുകള്‍ ഭീകരവാദികളുടെ 16 സംഘങ്ങള്‍ കൈയേറിയിരിക്കുു. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ചരിത്രത്തിലാദ്യമായി ആരും മുസ്ലിം സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ല. മുംബൈ എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെയും മറ്റ് ഓഫിസര്‍മാരും കൊല്ലപ്പെട്ടു. മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്, വി.എച്ച്.പി ബന്ധമുള്ള പ്രജ്ഞാസിങ്, ലഫ്. കേണല്‍ പുരോഹിത് എിവരെ അറസ്റ്റ് ചെയ്തത് ഇവരായിരുു. അഡ്വാനിയും ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങുമടക്കമുള്ള നേതാക്കള്‍ കര്‍ക്കരെയുടെ തലയ്ക്കുവേണ്ടി മുറവിളി കൂട്ടുകയായിരുു.
മുംബൈ ഭീകരാക്രമണത്തിലെ ആദ്യഇര കര്‍ക്കരെയായിരുു. ജൂത•ാര്‍ പാര്‍ക്കു നരിമാന്‍ ഹൌസില്‍ നിു വ വെടിയേറ്റാണ് ഇദ്ദേഹം മരിച്ചത്. നരിമാന്‍ ഹൌസില്‍ നിാണ് ഭീകര•ാര്‍ വെടിവയ്പ് തുടങ്ങിയതുെ ചില ഗുജറാത്തി ഹിന്ദുക്കള്‍ ടി.വി ചാനലുകളോട് ലൈവായി പറഞ്ഞിരുു. ഈ വീട്ടില്‍ രണ്ടു വര്‍ഷമായി ദുരൂഹമായ പലതും നടക്കുുണ്െട് അവര്‍ പറഞ്ഞെങ്കിലും ആരും അതിനു ചെവികൊടുത്തില്ല.
നാം ഏറെ ഭയപ്പെടു കാര്യം യാഥാര്‍ഥ്യമായിരിക്കുു. ഇവിടെ നട മുഴുവന്‍ കാര്യങ്ങളിലും മൊസാദിന്റെ പങ്കുണ്െടു വ്യക്തമായിക്കഴിഞ്ഞു. ഒരു സംഘടനയ്ക്ക് നടപ്പാക്കാവു കാര്യങ്ങളല്ല ഇവിടെ നടത്. ഇന്ത്യയ്ക്കകത്തെ വര്‍ഗീയശക്തികളുടെ പിന്തുണ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും ലജ്ജിച്ചു തലതാഴ്ത്തേണ്ട സമയമാണിത്. മുസ്ലിംകളും മതേതരഹിന്ദുക്കളും പറഞ്ഞുകൊണ്ടിരു കാര്യങ്ങള്‍ സത്യമായി പുലര്‍ിരിക്കുു. പ്രജ്ഞാസിങിനെയും പുരോഹിതിനെയും മറ്റും അറസ്റ്റു ചെയ്യാന്‍ തന്റേടം കാട്ടിയ കര്‍ക്കരെയടക്കമുള്ള ധീരരായ എ.ടി.എസുകാരോട് ഇതിനു നാം കടപ്പെട്ടിരിക്കുു.
ഇസ്രായേലിനെ പിന്തുണയ്ക്കു ഹിന്ദുത്വ-വര്‍ഗീയ സംഘടനകള്‍ക്കെതിരേ വേണ്ടിവാല്‍ ഒരു ആഭ്യന്തരയുദ്ധത്തിനു തയ്യാറെടുക്കേണ്ട സമയമാണിത്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കൊല്ലപ്പെട്ട ആറ് ഇസ്രായേലി 'ബന്ദി'കളില്‍ നാലുപേര്‍ അക്രമികള്‍!

മുംബൈ: രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണത്തില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദിനു പങ്കുണ്െട സംശയം ബലപ്പെടുത്തു തെളിവുകള്‍ പുറത്തുവരുു. ആക്രമണത്തിനിടെ ജൂത പാര്‍പ്പിടകേന്ദ്രമായ നരിമാന്‍ ഹൌസില്‍ കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ടു മാധ്യമങ്ങളില്‍ വ വ്യത്യസ്ത റിപോര്‍ട്ടുകളാണ് ഇതിലേക്കു വിരല്‍ചൂണ്ടുത്.
തീവ്ര യാഥാസ്ഥിതിക ജൂതവിഭാഗമായ ലുബാവിച്ചിന്റെ വക്താവിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ശനിയാഴ്ച നല്‍കിയ റിപോര്‍ട്ട്പ്രകാരം നരിമാന്‍ ഹൌസില്‍ നിു പോരാട്ടത്തിനൊടുവില്‍ ലഭിച്ചത് ആറു ബന്ദികളുടെ മൃതദേഹങ്ങളാണ്. ജൂത പുരോഹിതനായ റബ്ബി ഗവ്റിയേല്‍ ഹോള്‍ട്ട്സ്ബര്‍ഗ്, ഭാര്യ റിവേക്ക, ഇസ്രായേലി സ്വദേശിയായ മറ്റൊരു റബ്ബി ലീബിഷ് ടീറ്റെല്‍ബോം, അമേരിക്കന്‍ പൌരത്വമുള്ള ഇസ്രായേലി സ്വദേശി ബെന്‍സിയോ ക്രോമാന്‍, തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ഇസ്രായേലി വനിത, മറ്റൊരു അജ്ഞാത യുവതി എിവരാണു കൊല്ലപ്പെട്ട ബന്ദികളുെം ന്യൂയോര്‍ക്ക് ടൈംസ് പറയുുണ്ട്. മറ്റു മാധ്യമങ്ങളും ഈ രീതിയിലായിരുു വാര്‍ത്ത നല്‍കിയത്.
എാല്‍, വെള്ളിയാഴ്ച യാഹൂ ന്യൂസില്‍ നരിമാന്‍ ഹൌസ് ആക്രമണത്തെക്കുറിച്ചും അവിടെ നിു രക്ഷപ്പെട്ടവരെക്കുറിച്ചും നല്‍കിയ വിശദമായ റിപോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസിന്റേതില്‍ നിു തികച്ചും വ്യത്യസ്തമായ വിവരങ്ങളാണു നല്‍കിയത്. ബുധനാഴ്ച രാത്രി 10 മണിയോടെ കെട്ടിടത്തില്‍ പ്രവേശിച്ച ഏതാനും അക്രമികള്‍ തുരുതുരാ നിറയൊഴിക്കുകയും ഗ്രനേഡുകള്‍ എറിയുകയും ചെയ്തതായി റിപോര്‍ട്ടില്‍ പറയുു. അവിടെ ന്ി അവസാനമായി പുറത്തുവ യുവതി അധികൃതരോടു പറഞ്ഞത്, ജൂതദമ്പതികള്‍ മാത്രമേ ബന്ദികളായി കെട്ടിടത്തിനകത്ത് ബാക്കിയുള്ളൂ എായിരുു. വ്യാഴാഴ്ച വൈകുരേം അഞ്ചുമണിക്കുശേഷം അവരുടെ ശബ്ദമോ അനക്കമോ അനുഭവപ്പെട്ടില്ലുെം യുവതി പറയുകയുണ്ടായി.
പിീട് എന്‍.എസ്.ജി കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തില്‍ അകത്തുള്ള നാലോ അഞ്ചോ ആക്രമണകാരികള്‍ കൊല്ലപ്പെട്ടുവോ പിടിക്കപ്പെട്ടുവോ എ കാര്യം വ്യക്തമല്ലുെം യാഹൂവിന്റെ റിപോര്‍ട്ടില്‍ പറയുു.
എാല്‍, സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവര്‍ ഇസ്രായേലികളാണുെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് അവരെ ബന്ദികളുടെ ഗണത്തില്‍പ്പെടുത്തുകയാണൊണു വിലയിരുത്തപ്പെടുത്. രണ്ട് അക്രമികള്‍ കെട്ടിടത്തില്‍ വച്ചു കൊല്ലപ്പെട്ടുവൊണ് ഔദ്യോഗിക ഭാഷ്യം.
നരിമാന്‍ ഹൌസിലെ ബന്ദികളെ രക്ഷിക്കാന്‍ ഇസ്രായേലില്‍ നിു മുംബൈയിലെത്തിയ സക്കാ എ പേരിലുള്ള ആറംഗ സദ്ധസംഘം, ഇസ്രായേലികളില്‍ ചിലര്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റാണുെ ജറുസലേം പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതു വിവാദമായത് ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. മൃതശരീരങ്ങളിലെ വെടിയുണ്ടകള്‍ പരിശോധിച്ചതില്‍ നിാണ് ഇക്കാര്യം തനിക്കു മനസ്സിലായതൊയിരുു സംഘത്തലവന്‍ ഹെയിം വെയിങാര്‍ട്ടന്റെ വെളിപ്പെടുത്തല്‍.
എാല്‍, ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വെറുതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതൊയിരുു ഇതിനോടുള്ള ഇസ്രായേലി വിദേശകാര്യമന്ത്രാലയ വക്താവിന്റെ പ്രതികരണം. നരിമാന്‍ ഹൌസിലെ 'ബന്ദികളെ' രക്ഷിക്കാന്‍ ശ്രമിക്കാതിരു എന്‍.എസ്.ജിയുടെ നടപടിയെ ഇസ്രായേലിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും മാധ്യമങ്ങളും ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുു.
ആക്രമണത്തിനു ദിവസങ്ങള്‍ക്കു മുമ്പുത ആവശ്യമായ ഭക്ഷണസാധനങ്ങളും മദ്യക്കുപ്പികളുമായി ആക്രമണകാരികള്‍ കെട്ടിടത്തില്‍ കടുകൂടിയിരുുവുെം വാര്‍ത്തയുണ്ടായിരുു.
ജൂതദമ്പതികളുടെ അനുമതിയില്ലാതെ ഇത് എങ്ങനെ സാധ്യമാവുമെ ചോദ്യവും ഉയര്‍ുവിട്ടുണ്ട്. എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെ അടക്കമുള്ളവരെ വധിച്ചത് നരിമാന്‍ ഹൌസില്‍ നിു വ സംഘമായിരുുവുെം വാര്‍ത്തകള്‍ വിരുു

Anonymous said...

........The world was outraged at the acts of terror, but seemingly the focus was kept on the more spectacular attacks in the luxury hotels and the siege on Nariman House, where a hapless Jewish family was murdered. The victims at the CST were more or less afterthoughts - surely this is because the media (particularly the hysterical television media) were more concerned for the elite than the everyday Indian.

The prominent coverage of the attacks and the victims at CST was reduced to flashing the images of terrorists - later "revealed" to be Mohammad Ajmal Amir Kasab (the lone terrorist in custody) and Abu Dera Ismael Khan, captured by circuit television camera installed at the station. Indeed, the lack of adequate coverage of the travails of those affected by the attacks at CST, points out to the indifference to the ordinary Indian for the mass media today, a stigma that has been much commented upon already.

Srinivasan Ramani - "Attack on "Everyday India"
http://srinivasanvr.blogspot.com/2008/12/attack-on-everyday-india.html

Anonymous said...

I wouldn't be surprised if tomorrow I get convincing evidence about the collaboration between LeT, Workers forum, ISI, Chinese spies( Indian Commies) and Mohd. Sageer Padarathil.
Because an alliance of all anti- india forces is predicted, and is inevitable for a final battle.

Anonymous said...

"I wouldn't be surprised if tomorrow I get convincing evidence about the collaboration between..."

Would you be surprised if you get a convincing evidence regarding the collaboration between PragyaDevis(Sangh Parivars),elements of ISI,CIA and Mossad.
OT: Public are very wise nowadays..otherwise,atleast Delhi should have gone with Godse disciples(rss) in the Assembly election immediately after Mumbai attack.

Rajeeve Chelanat said...

അനോണീ,

തങ്ങളുടെ കൈകൊണ്ട് കൊല്ലാന്‍ കരുതിയിരുന്ന ശത്രുവിനെ മറ്റൊരാള്‍ കൊന്നതിലെ സന്തോഷം മറച്ചുവെച്ച്, ദു:ഖം ഘനീഭവിച്ച മുഖവുമായെത്തിയ മോഡി എന്ന രാജന്‍ പി.ദേവ് (അഥവാ, നരേന്ദ്രപ്രസാദ്) കഥാപാത്രത്തിന് കവിതാ കാര്‍ക്കറെ നല്‍കിയ ആ ആട്ടിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല അല്ലേ?

Anonymous said...

ശ്ശോ, എന്താ വര്‍ക്കേര്‍സ്(?)ഫോറമേ ഇത്. അമേരിക്കയാ ഇതിന്റെ പിന്നിലെന്നോ..

രാജീവ് ചേലനാട്ടു സഖാവ് ഇത് ഇന്ത്യയുടെ അമേരിക്കന്‍ നയത്തിന്റെ സ്വഭാവിക പ്രതികരണമെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്.( അതു നിങ്ങള്‍ മാറ്റിപ്പറഞ്ഞതിന്റെ വിഷമം മോഡിക്കുനേരെ എഴുതിയാണ് അദ്ദെഹം ഇവിടെ തീര്‍ത്തത്.)

ബൂലോകത്തിലെ മറ്റ് എന്‍ഡിഫി(NDF-DYFI)ക്കാര്‍ പറയുന്നത് ഇത് RSS-ISI ആക്രമണമാണ് എന്നാണ്.

പുതിയ ഒരു നിലപാട് ഞാന്‍ മുന്നൊട്ടു വയ്ക്കുന്നു..

പിടികൂടപ്പെട്ട ഭീകരന്റെ കയ്യില്‍ ചുവന്ന ബാന്‍ഡ് ഉണ്ടായിരുന്നു. കൊലയാളികള്‍ ലക്ഷ്യം വച്ചത ആഗ്ഗോളമുതലാളിത്ത ബൂര്‍ഷകളുടെ താവളമായ റ്റാജ്, ട്രിദെന്റ് എന്നി ഹോട്ടലുകളില്‍ താമസ്സിക്കുന്ന അമേരിക്കന്‍ ഇന്ത്യന്‍ മുതലാളിമാരെ.

ഇവരുടെയൊക്കെ പ്രധാന ശത്രു കമ്മ്യുണിസ്റ്റ്കാരാണ്...

ചുവപ്പ ആരുടെ അടയാളമാണ്, കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണ്, കൊലയാളിക്കായി വാദിക്കുന്നവര്‍ ആരാണ്...

സംശയം മറ്റുല്ലവരിലേക്കു തിരിച്ചു വിടാനായി കുറെ നിരപരാധികളെക്കൂറടി കൊന്നു എന്നു മാത്രം.

എങ്ങനെ... കൊള്ളമോ അണ്ണന്മാരേ എന്റെ തിയറി.. നമുക്കു വലിയ അന്താരാഷ്ട്ര റെഫറന്‍സുകള്‍ ഒന്നും ഇല്ല എന്നൊരു കുറവുണ്ടന്നേ ഉള്ളൂ..

പുതിയ പുതിയ തിയറികള്‍ പ്രതീക്ഷിക്കുന്നു...

ഗുപ്തന്‍ said...

ലഷ്കറിന്റെ പുതിയ മുഖമായ ജമാ അത്ത് ഉദ് ദവയെ ഭീകരപ്രസ്സ്ഥാനമായി പ്രഖ്യാപിക്കാന്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നു യു എന്നില്‍ നടത്തിയ നീക്കങ്ങള്‍ക്ക് മൂന്നുതവണയും തടയിട്ടത് ചൈന ആണെന്ന് ഇന്നു വാര്‍ത്ത. ഭീകരര്‍ക്ക് പൊള്ളിയാല്‍ സഖാക്കള്‍ക്ക് നോവാന്‍ ഒരു കാരണം കൂടി. അതോ സി ഐ എ ചാരന്മാര്‍ ചൈനീസ് പ്രതിനിധികളുടെ ഇടയിലും നുഴഞ്ഞുകയറി ചെയ്തതാണോ അത്?


സഗീറേ മൊസാദ് ഒരു ആക്രമണത്തില്‍ നേരിട്ട് പങ്കാളിയായെങ്കില്‍ അവര്‍ നരിമാന്‍ ഹൌസീല്‍ തന്നെ താമസിച്ച് അതു നടത്തും എന്നു വിശ്വസിക്കാന്‍ തന്റെകഴുത്തിനു മീതേ കാണുന്നത്ര വലിയ തല വേണ്ട.:)

Anonymous said...

നമുക്ക് പാക്കിസ്താനില്‍ അന്വേഷണം അവസാനിപ്പിക്കാം. അതിനപ്പുറത്തേക്ക് നോക്കുന്നവന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യാം. എന്തെളുപ്പം.

Anonymous said...

ഗുപ്തരേ
ലേഖനത്തിലെവിടെയും ലഷ്‌ക്കറോ അതിന്റെ പുതിയ മുഖങ്ങളോ ഒന്നും മുംബൈ ആക്രമണത്തിനു പിന്നിലില്ലെന്നു സൂചനയില്ലല്ലോ? സൂചനയുണ്ടെന്നു മാത്രമല്ല ഇതിനെ പാലൂട്ടി വളർത്തുന്നത് ഐ എസ് ഐ ആണെന്ന് വ്യക്തമായി പറയുന്നുമുണ്ടല്ലോ. പക്ഷെ മറ്റൊന്നു കൂടി പറയുന്നതാണ് പലർക്കും ദഹിക്കാത്തതെന്നു തോന്നുന്നു. ഐ എസ് ഐ ഡയറൿടറെ ഉൾപ്പെടെ തീരുമാനിക്കുനതിൽ സി ഐ എ നിർണ്ണായകമായി സ്വാധീനിക്കുന്നുണ്ട് എന്ന വസ്തുത പലർക്കു ദഹിക്കുന്നില്ല. അതിനാലാവും ദേശസ്‌നേഹത്തിന്റെ കുത്തക ഏറ്റെടുക്കുകയും സി ഐ എ ചാരന്മാര്‍ ചൈനീസ് പ്രതിനിധികളുടെ ഇടയിലും നുഴഞ്ഞുകയറി ചെയ്തതാണോ എന്ന് ശങ്കിക്കുന്നതും.

മോസ്‌ക്കോവിൽ മഴപെയ്യുമ്പോൾ ഇവിടെ കുട പിടിയ്‌ക്കുന്നു എന്ന ആരോപണത്തിന്റെ വികൃതമായ ആവർത്തനം, അല്ലാതെന്താ? ഇനി ഇവിടെ ചൈനാ സ്‌പെഷ്യലിസ്‌റ്റുകളെക്കൊണ്ട് നിറയ്‌ക്കുമോ നീ കാൾ മാൿസ് പുണ്യാളാ !

എന്തായാലും സഗീറിന്റെ തലയ്‌ക്ക് ഇച്ചിരി വലിപ്പം കൂടുതലാണെന്ന പ്രയോഗം, അതും ഒരു ലേഖനം ക്വോട്ട് ചെയ്‌തതിന്, അങ്ങട് ദഹിച്ചില്ല :(

Anonymous said...

http://timesofindia.indiatimes.com/Wicked_CIA-RAW-Mossad_axis_against_us_Pak_media/articleshow/3819866.cms

dhe koottund ningalkk .pakisthanum ithokke thanne aanu parayunnath

Anonymous said...

ജുദിന്റെ കാര്യത്തില്‍ ചൈന ഇങ്ങനെ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.

According to information available with New Delhi, the Chinese side took the line that it is not proper to proscribe an organisation on a mere statement that they were aliases of an already banned terror outfit as this could end up targeting genuine NGOs. The same was underlined for the four individuals like Sayeed who claim to do welfare work. Finally, a technical hold was placed on the condition that the US should provide additional evidence.

http://www.indianexpress.com/news/US-moved-the-UN-on-Lashkar-men--China-put-it-on-hold/395216

അമേരിക്ക കൂടുതല്‍ തെളിവ് കൊടുക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണിത് എന്ന് കാണുന്നു. അത് കൊടുത്തോ?ഒരു സ്റ്റേറ്റ്മെന്റിന്റെ പുറത്ത് ബാന്‍ ചെയ്യുന്നതിനെപ്പറ്റി ചൈന പറഞ്ഞതില്‍ കാര്യമില്ലല്ലേ. അതോ അമേരിക്ക പറഞ്ഞാല്‍ മതി അംഗീകരിക്കണം എന്നുണ്ടോ?

ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന രാജ്യമാണ് അമേരിക്ക. അവരംഗീകരിക്കാത്ത റെസൊലൂഷന്‍സ് എത്രയോ. അതാര്‍ക്കും പ്രശ്നമില്ല. ഇറാഖ് അധിനിവേശത്തിനായി അമേരിക്കന്‍ പ്രസിഡ്ന്റും ശിങ്കിടികളും പറഞ്ഞ നുണകള്‍ എത്രയോ. ആ നുണകള്‍ കാരണം മരിച്ച ഇറാഖികളുടെ എണ്ണം 10 ലക്ഷത്തില്‍ കൂടുതല്‍. അഭയാര്‍ത്ഥികളായ ലക്ഷങ്ങള്‍ വേറെ. രാജ്യത്ത് തന്നെ ചത്തതിനൊക്കുമേ എന്ന് ജീവിച്ചിരിക്കുന്നവര്‍ മറ്റു കുറെ ലക്ഷങ്ങള്‍. വേശ്യകളാക്കപ്പെട്ടവര്‍ എത്ര? ബാല്യം നഷ്ടപ്പെട്ട കുട്ടികള്‍???

ഇതൊന്നും കാണരുത്.

Anonymous said...

കൂട്ടൊപ്പിച്ചു തന്ന കൂട്ടുകാരാ

താങ്കൾ തന്ന ലിങ്കിൽ നിന്നും
“"If Lashkar-e-Taiba has grown to a position of such strength, it has not done so in a vacuum. The Lashkar's capabilities grew on the watch of Gen Musharraf supported by American dollars. Militancy is a problem in the region not only because of Pakistan's numerous sins of commission but also because of the sins of the US. Making the region a safe place is no easy task now."


ഇതല്ലേ ലേഖനം പറയുന്നതിന്റെ സാരം?

Anonymous said...

പിടികൂടപ്പെട്ട ഭീകരന്റെ കയ്യില്‍ ചുവന്ന ബാന്‍ഡ് ഉണ്ടായിരുന്നു. കൊലയാളികള്‍ ലക്ഷ്യം വച്ചത ആഗ്ഗോളമുതലാളിത്ത ബൂര്‍ഷകളുടെ താവളമായ റ്റാജ്, ട്രിദെന്റ് എന്നി ഹോട്ടലുകളില്‍ താമസ്സിക്കുന്ന അമേരിക്കന്‍ ഇന്ത്യന്‍ മുതലാളിമാരെ.

കയ്യില്‍ ബാന്‍ഡ് കെട്ടിയവന്‍ Azam Amir Kasab. അവന്‍ ചെയ്ത്ത് നടത്തിയത് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ചത്രപതി ശിവജി ടെര്‍മിനസില്‍. സാധാരണക്കാരായ തീവണ്ടി സവാരിക്കാരും യാത്രയയക്കാന്‍ വന്ന പ്രിയപ്പെട്ടവരും.

തിയറി തുടക്കത്തിലേ പൊളിഞ്ഞല്ലോ രാജാവ് നാമധാരീ.

പോരാ. do some more home work and apply your brain(if there is one)

:)

Anonymous said...

ഇവര്‍ക്കൊക്കെ ലഭിച്ച സൌദി അറേബ്യന്‍ സഹായത്തെക്കുറിച്ചോ അവിടെ അമേരിക്കയെ ഡിപ്പന്റ് ചെയ്യുന്ന പാവ സര്‍ക്കാര്‍ ആണെന്നോ പറയല്ലേ അനോണീ. ആദ്യത്തെ അനോണിമാരുടെ പണി തീരും.

Anonymous said...

മൊസാദ് ഒരു ആക്രമണത്തില്‍ നേരിട്ട് പങ്കാളിയായെങ്കില്‍ അവര്‍ നരിമാന്‍ ഹൌസീല്‍ തന്നെ താമസിച്ച് അതു നടത്തും എന്നു വിശ്വസിക്കാന്‍.......

മൊസാദിന്റെ എല്ലാ തന്ത്രങ്ങളും ഒരു മിടുക്കന്‍ മല്ലു മനസ്സിലാക്കിയ സ്ഥിതിക്ക് (അതും മൊസാദിന്റെ ഏഴയലത്ത് പോലും ചെല്ലാതെ. അത് ചാളയോ ചളുവായോ എന്നറിയാതെ) മൊസാദ് പിരിച്ചുവിടുന്നതായിരിക്കും നല്ലത്. ചാരസംഘടനകള്‍ക്ക് ഏറ്റവും ആവശ്യം ചിന്തകളില്‍, തന്ത്രങ്ങളില്‍, എക്സിക്യൂഷനില്‍ ഒക്കെ ഉള്ള രഹസ്യസ്വഭാവമാണ്.അതില്ലാതാവുന്ന നിമിഷം അവര്‍ സംഘം പിരിച്ചുവിട്ട് ഹോട്ടലില്‍ കട്ടന്ചായയടിക്കാന്‍ പോകണം. ഇല്ലെല്‍ മിലിറ്ററി അക്കാദമി തുടങ്ങണം. പുള്ളാരെ പഠിപ്പിക്കാനും പിന്നെ..അയ്യോ അല്ല അല്ല ബോംബുണ്ടാക്കാനല്ല.

ബോണ്‍സാലയെ കണ്ടു പഠിക്കട്ടെ മൊസാദ്.

Anonymous said...

അന്ധന്മാര്‍ ആനയെകണ്ട പോലെ ഓരോരുത്തരും അവര്‍ക്ക്‌ ചോറു തരുന്നവരോട്‌ കൂറു കാണിച്ച്` വിലയിരുത്തുന്നു.
നിരപരാധികളേ വെടിവച്ചു കൊല്ലുന്നത്‌ ഭീരുക്കള്‍ ആണെന്ന്‌ പറയാനും ചിലര്‍ക്ക്‌ കഴിയുന്നില്ല.
അവര്‍ പറയുന്നത്‌ നരിമാന്‍ ഹൌസില്‍ കൊല്ലപ്പെട്ടവര്‍ ക്രിമിനലുകള്‍ ആണെന്ന്‌.
തീവ്രവാദികള്‍ക്ക്‌ ഇവര്‍ സമ്മാനവും നല്‍കുമായിരിക്കും.
ക്രിമിനലുകളെ കൊന്നതിന്.
കഷ്ടം.
വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിച്ചത്‌ അമേരിക്കകാര് തന്നെയാണന്ന്‌ വാദം ഉയര്‍ത്തിയവരുടെ പ്രേതങള്‍ തന്നെ ഇതും.
മഞ കണ്ണടകള്‍ ഊരി മാറ്റി യാതാര്‍ത്യം കാണൂ..!അല്ലെങ്കില്‍ അടുത്ത ഇര നമ്മള്‍ ആയേക്കാം.
നാലു ചുറ്റും തുരുതുരെ വെടിവക്കുന്നവനോ ബോബ്ബു വച്ചു മുങി പൊട്ടിച്ചു കളിക്കുന്നവനോ അറിയില്ലല്ലൊ നമ്മുടെ ജാതിയും മതവും.മുസ്ലിമിന്റെയും ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടേയും ശരീരത്തില്‍ ഒരുപോലെ വെടിയുണ്ട കേറും.
തമാശ കളി നിര്‍ത്താന്‍ സമയം ആയി എന്ന്‌ സാരം.

Anonymous said...

ഹഹഹ...........
മുള്ളു മുരിക്കെടുത്ത് മടിയില്‍ വച്ച് തഴുകിത്തലോടി ഓമനിക്കുകയാണ് പൂവിന്റെ ഭംഗിയും ഗുണവും വര്‍ണ്ണിച്ച് കക്ഷിരാഷ്ട്രീയക്കുഷ്ടം ബാധിച്ചപേക്കോലങ്ങള്‍. കയ്യില്‍ നിന്നു ചുടുനിണമൊഴുകുന്നതെങ്ങനെയറിയാന്‍!രോഗം അത്രയ്ക്കു മൂര്‍ച്ചിച്ചിരിക്കുന്നു.
മുംബൈയില്‍ ആക്രമണം നടത്തിയ ഭീരൂക്കളുടെ ശവം ഭാരതമണ്ണില്‍ അടക്കരുതെന്നു പറഞ്ഞ,പാക് അധിനി വേശകാശ്മീരില്‍ സൈനികതെരച്ചിലിനു ഇന്ത്യന്‍മുസ്ലീമിനെപ്പേടിച്ചു മടിച്ചു നില്‍ക്കരുതെന്ന് പ്രഖ്യാപിച്ച എന്റെ മുസ്ലീം സഹോദരര്‍ എത്ര ധീരരാണ്.

Anonymous said...

"ലഷ്കറിന്റെ പുതിയ മുഖമായ ജമാ അത്ത് ഉദ് ദവയെ ഭീകരപ്രസ്സ്ഥാനമായി പ്രഖ്യാപിക്കാന്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നു യു എന്നില്‍ നടത്തിയ നീക്കങ്ങള്‍ക്ക് മൂന്നുതവണയും തടയിട്ടത് ചൈന ആണെന്ന് ...."

അത് ഇമ്മിണി ബല്യ വാര്‍ത്ത ആണല്ലോ അമേരിക്കന്‍ സായ്പേ.എടോ,ഒരു യു.എന്നിന്റെയും പിന്തുണ ഇല്ലാതെ ഇറാക്കില്‍ കേറി കൊളമാക്കിയ അമേരിക്കാ "വിചാരിച്ചാല്‍'ഏത് പോലീസുകാരന്റെ അല്ല,ചൈനയുടെ പിന്തുണ ആണ് വേണ്ടത്.പക്ഷെ,'വിചാരിക്കണം'.അതെങ്ങനാ റൈസ് കൊച്ചമ്മ അദ്വഞ്ഞിയെ,മന്മൊഹനെ ഒക്കെ കണ്ടു,പിടുക്ക തടവിക്കൊടുത്തു പിന്നെ നേരെ വിട്ടത് പാക്കിസ്ടാനിലല്ലേ,അവിടെയും ഗീലാനിയെയും,സര്‍ദാരിയെയും മാലീസടിച്ച്ചു കുറെ ബാബ്ലൂസ് വിട്ടു കുണ്ടി കുലുക്കി തിരിച്ചു പോയി.കഷ്ടം എന്നിട്ടും റൈസ് മദാമ്മയോടു എന്തൊരു ഭവ്യത ചില അനോണികള്‍ക്ക്‌.

Anonymous said...

അനോണിച്ചന്‍ പറഞ്ഞു
"കയ്യില്‍ ബാന്‍ഡ് കെട്ടിയവന്‍ Azam Amir Kasab. അവന്‍ ചെയ്ത്ത് നടത്തിയത് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ചത്രപതി ശിവജി ടെര്‍മിനസില്‍. സാധാരണക്കാരായ തീവണ്ടി സവാരിക്കാരും യാത്രയയക്കാന്‍ വന്ന പ്രിയപ്പെട്ടവരും.

തിയറി തുടക്കത്തിലേ പൊളിഞ്ഞല്ലോ രാജാവ് നാമധാരീ.“”
------------------------

ഇല്ലല്ലോ ചേട്ടാ.. ദേ നമ്മുടെ വര്‍ക്കേര്‍സ് അണ്ണന്റെ പാക് അളിയന്മാരുടെ തിയറി.

Interestingly, the Indian media is not even sure whether the alleged attacker is named Ajmal Amir Kamal, Muhammad Ajmal, Muhammad Amin Kasab, Azam Amir Kasav or Azam Amir Kasab.

കൂടുതല്‍ ഇവിടെ വായിക്കാം

അതുകൊണ്ട് അയാള്‍ ബീഹാറുകരനായ ഒരു കമ്മ്യൂണലിസ്റ്റ് ആകാന്നാണ് സാധ്യത(റൊബി സാറിനോട് കടപ്പാട്)

Anonymous said...

അണ്ണന്റെ തിയറി തെറ്റു തന്നെ. പേരു കസബ് എന്നോ കസവെന്നോ ആകട്ടെ. അയാള്‍ കൊലകള്‍ നടത്തിയത് റെയില്വേസ്റ്റെഷനില്‍. അപ്പോ പിന്നെ തിയറി തെറ്റു തന്നെ.

പാക്കിസ്ഥാന്‍ ഡിഫന്‍സിന്റെ ലിങ്കിനു അയിത്തം ഇല്ലല്ലേ. അത്രയും നല്ലത്.

Anonymous said...

"മുംബൈയില്‍ ആക്രമണം നടത്തിയ ഭീരൂക്കളുടെ ശവം ഭാരതമണ്ണില്‍ അടക്കരുതെന്നു പറഞ്ഞ,പാക് അധിനി വേശകാശ്മീരില്‍ സൈനികതെരച്ചിലിനു ഇന്ത്യന്‍മുസ്ലീമിനെപ്പേടിച്ചു മടിച്ചു നില്‍ക്കരുതെന്ന് പ്രഖ്യാപിച്ച എന്റെ മുസ്ലീം സഹോദരര്‍ എത്ര ധീരരാണ്..."

വസുധൈവ കുടുംബകവും,ലോകാസമസ്ത സുഖിനോ ഭാവന്തുവും ഉരുവിട്ട ഗാന്ധിയെന്ന'ഉത്തമ'ഹിന്ദുവിനെ ചുട്ടു കൊന്നവന്റെ -ഗോട്സെ കീടത്തിന്റെ,സംഘപരിവാരിയുറെ- ശവം ഭാരത മണ്ണില്‍ പൂജിക്കുന്ന എന്റെ ഹിന്ദു താലിബാനികളായ സഹോദരര്‍ എത്ര പൈശാചികരാണ്.

Anonymous said...

പകിസ്താനെ സി ഐ എ പീഡനത്തീല്‍ നിന്ന് രക്ഷിക്കാന്‍ നമുക്കൊരു ദേശീയ ബന്ദ് നടത്തിയാലോ സഖാക്കളേ

Anonymous said...

പാക്കിസ്ഥാനെ സി.ഐ.എ പീഡിപ്പിക്ക്യേ? യെന്താ കുട്ടീ ങനൊക്കെ പറേണേ. ആരെങ്കിലും കേട്ടാ ന്താ വിചാരിക്യാ. കൊറച്ച് കൂടി വിവരണ്ടായിരുന്നൂച്ചാ വിവരദോഷീന്നെങ്കിലും വിളിക്യാര്‍ന്നൂന്നല്ലേ പറയ്യാ. മണ്ട ഉപയോഗ്ഗിച്ചില്ലെങ്കി മണ്ടന്‍‌ന്ന് പേരു വീഴൂന്ന് മുത്തശ്ശി പറഞ്ഞില്യാന്ന് വേണ്ട.

ന്റെ ഭഗവതീ ന്റെ കുട്ട്യെ കാത്തോള്‍ണേ.

Anonymous said...

വാഷിങ്‌ടണ്‍: പാകിസ്‌താനെ ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിക്കാന്‍ അമേരിക്ക ഉദ്യേശിക്കുന്നില്ലെന്ന്‌ യു എസ്‌ വിദേശകാര്യ വക്താവ്‌ സീന്‍ മക്കോര്‍മക്‌ പറഞ്ഞു.

പാകിസ്‌താനുമായി ചേര്‍ന്ന്‌ സഹകരണാടിസ്ഥാനത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനം നടത്താനാണ്‌ താല്‍പര്യമെന്നും ലഷ്‌കര്‍ സംഘടനകള്‍ക്കെതിരെ നടപടിയെടുത്തത്‌ പാകിസ്‌താന്റെ തന്നെ താല്‍പര്യപ്രകാരമായിരുന്നെന്നും അദ്ദേഹം വാഷിങ്‌ടണില്‍ പറഞ്ഞു.

ജമാഅത്ത്‌ ഉദ്‌ ദുവയെ നിരോധിക്കണമെന്ന യു എന്‍ ആവശ്യം പാകിസ്‌താന്‍ നിരസിച്ചാല്‍ പാകിസ്‌താനെ ഭീകരരാജ്യമായി പ്രഖ്യാപിച്ചേക്കുമെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു.

ഭീകരവാദത്തിനെതിരായി നിരന്തരം പോരാടുക എന്ന ലക്ഷ്യത്തിലേക്ക്‌ കടന്നുവരാന്‍ പാകിസ്‌താന്‍ തയ്യാറാകണമെന്നും സീന്‍ പറഞ്ഞു.