Tuesday, December 16, 2008

കെ പി അപ്പന്‍

പ്രമുഖ സാഹിത്യനിരൂപകന്‍ കെ പി അപ്പനും ഓർമ്മയായി

ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ പത്മനാഭന്റെയും കാര്‍ത്യായനിയുടെയും മകനായി 1936 ആഗസ്‌ത് 25നാണ് ജനനം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയശേഷം ആലുവ യുസി കോളേജ്, ചേര്‍ത്തല എസ്എന്‍, കൊല്ലം എസ്എന്‍ കോളേജുകളില്‍ അധ്യാപകനായി. കൊല്ലം എസ്എന്‍ കോളേജില്‍നിന്ന് 1992ല്‍ വിരമിച്ചു. കൊല്ലം മുണ്ടയ്‌ക്കല്‍ അശ്വതിയിലായിരുന്നു താമസം.

ക്ഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്‌ക്കാരം, കലഹവും വിശ്വാസവും, മാറുന്ന മലയാളനോവല്‍, തനിച്ചിരിക്കുമ്പോള്‍ ഓര്‍മിക്കുന്നത്, കലാപം വിവാദം വിലയിരുത്തല്‍, മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും, വരകളും വര്‍ണങ്ങളും, മധുരം നിന്റെ ജീവിതം, കഥ: ആഖ്യാനവും അനുഭവസത്തയും, ബൈബിള്‍: വെളിച്ചത്തിന്റെ കവചം, ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും, സമയപ്രവാഹവും സാഹിത്യകലയും, പേനയുടെ സമരമുഖങ്ങള്‍, ചരിത്രത്തെ അഗാധമാക്കിയ ഗുരു, ഇന്നലെകളിലെ അന്വേഷണപരിശോധനകള്‍, വിവേകശാലിയായ വായനക്കാരാ, അരാജകവാദിയായ മലയാളി എന്നിവയാണ് പ്രധാന കൃതികള്‍.

അന്തരിച്ച പ്രിയ സാഹിത്യകാരന് വർക്കേഴ്‌സ് ഫോറത്തിന്റെ ആദരാഞ്‌ജലികൾ

ഭയരഹിതമായ സര്‍ഗാത്മകത : കെ ഇ എൻ

മലയാളസാഹിത്യത്തിലെ ഏറ്റവും ഭയരഹിതനായ വിമര്‍ശകന്‍. ജീവിതം മുഴുവന്‍ പഠനത്തിനും വായനയ്‌ക്കും ചിന്തയ്‌ക്കും നീക്കിവച്ച സര്‍ഗധനന്‍. അഗാധമായ വൈജ്ഞാനിക സമര്‍പ്പണത്തിന്റെ ആള്‍രൂപമായിരുന്നു കെ പി അപ്പന്‍. പാശ്ചാത്യസാഹിത്യലോകത്തിലേക്ക് തുറന്നുവച്ച വിസ്‌തൃതവഴിയായിരുന്നു 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്ന അദ്ദേഹത്തിന്റെ കൃതി.

അല്‍ബേര്‍ കാമു, കാഫ്‌ക തുടങ്ങിയവരുടെ സങ്കീര്‍ണമായ സാഹിത്യാന്വേഷണങ്ങളെ അതിന്റെ മുഴുവന്‍ സങ്കീര്‍ണതകളോടെ അദ്ദേഹം മലയാളികള്‍ക്കുമുമ്പില്‍ തുറന്നിട്ടു. മുന്‍ കാലങ്ങളിലെ ചുരുക്കിയെഴുത്തിന്റെ രീതികളെ തള്ളിമാറ്റി പാശ്ചാത്യസാഹിത്യത്തിലെ അനുഭവലോകത്തെ ചൈതന്യനിര്‍ഭരമായി ആവിഷ്‌ക്കരിച്ചു.

അക്കാദമിക് വിമര്‍ശനത്തിനെതിരെ സ്‌ഫോടനാത്മകകലാപത്തിന് തിരികൊളുത്തിയ സൈദ്ധാന്തികാന്വേഷണമാണ് 'തിരസ്‌ക്കാരം' എന്ന കൃതി. 'കലാപം, വിവാദം, വിലയിരുത്തല്‍' എന്ന പുസ്‌തകത്തിന് ആമുഖമായി ചേര്‍ത്ത എ ഫാജിസിന്റെ `We must destroy, to build a new world'എന്ന കൊച്ചുവാചകം അപ്പന്റെ സര്‍ഗാത്മകാന്വേഷണങ്ങളുടെ വിസ്‌ഫോടനാത്മകമായ പ്രഖ്യാപനമായിത്തന്നെ കാണാവുന്നതാണ്.

അക്കാദമിക് വിമര്‍ശനത്തെ പൊളിച്ചെറിഞ്ഞ് സര്‍ഗാത്മകവിമര്‍ശനത്തിന് തുടക്കംകുറിക്കാനുള്ള തീവ്രശ്രമമാണ് യഥാര്‍ഥത്തില്‍ 'തിരസ്‌ക്കാരം'. അസാധാരണമായ അക്കാദമിക് അച്ചടക്കത്തിലൂടെ വളര്‍ന്നുവന്ന ഒരാള്‍ക്ക് ആ വിമര്‍ശനത്തെ പൊളിച്ചെഴുതാന്‍ അസാധാരണമായ ധീരത ആവശ്യമുണ്ടായിരുന്നു. ആ ധീരതയുടെ പൊരികളാണ് 'കലഹവും വിശ്വാസവും' എന്ന ആദ്യപുസ്‌തകത്തിന്റെ ആമുഖവാക്യത്തില്‍ പ്രത്യക്ഷമായത്- 'സുഹൃത്തുക്കളില്‍നിന്നോ ശത്രുക്കളില്‍നിന്നോ എനിക്ക് ഭയമുണ്ടാകാതിരിക്കട്ടെ, രാത്രികളും പകലുകളും എന്നില്‍ ഭയം ജനിപ്പിക്കാതിരിക്കട്ടെ. നാലു ദിക്കുകളും എന്റെ സുഹൃത്തുക്കളായിത്തീരട്ടെ' -ഋഗ്വേദം.

ഋഗ്വേദവും ബൈബിളും അസ്‌തിത്വവാദചിന്തകളും ആധുനിക വൈജ്ഞാനിക കാഴ്ചപ്പാടുകളും സമന്വയിപ്പിച്ച് ചിന്തയെയും ഭാവനയെയും തീവ്രമായി പുതുക്കിപ്പണിയുന്ന രചനാരീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. സംവാദങ്ങളുടെ തീവ്രസന്ദര്‍ഭങ്ങളില്‍ ആ ചിന്ത ഒരു മധ്യാഹ്നസൂര്യനെപ്പോലെ കത്തിജ്വലിച്ചു. സാഹിത്യവിമര്‍ശകന്‍ എന്ന നിലയില്‍ താങ്കള്‍ സംതൃപ്‌തനാണോ എന്ന് ഒരഭിമുഖത്തിലെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് 'മരണത്തിന് മുമ്പ് ആരും സംതൃപ്‌തരല്ല' എന്നാണ്. എന്തുകൊണ്ട് സാഹിത്യവിമര്‍ശനം നടത്തുന്നു എന്ന ചോദ്യത്തിന് 'ഞാനൊരു സാഹിത്യവിമര്‍ശകന്‍ ആയതുകൊണ്ടുതന്നെ' എന്ന് ദൃഢസ്വരത്തില്‍ മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു.

*

8 comments:

വര്‍ക്കേഴ്സ് ഫോറം said...

പ്രമുഖ സാഹിത്യനിരൂപകന്‍ കെ പി അപ്പനും ഓർമ്മയായി

മലയാളസാഹിത്യത്തിലെ ഏറ്റവും ഭയരഹിതനായ വിമര്‍ശകന്‍. ജീവിതം മുഴുവന്‍ പഠനത്തിനും വായനയ്‌ക്കും ചിന്തയ്‌ക്കും നീക്കിവച്ച സര്‍ഗധനന്‍. അഗാധമായ വൈജ്ഞാനിക സമര്‍പ്പണത്തിന്റെ ആള്‍രൂപമായിരുന്നു കെ പി അപ്പന്‍. പാശ്ചാത്യസാഹിത്യലോകത്തിലേക്ക് തുറന്നുവച്ച വിസ്‌തൃതവഴിയായിരുന്നു 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' എന്ന അദ്ദേഹത്തിന്റെ കൃതി.

അന്തരിച്ച പ്രിയ സാഹിത്യകാരന് വർക്കേഴ്‌സ് ഫോറത്തിന്റെ ആദരാഞ്‌ജലികൾ

മാണിക്യം said...

മറ്റൊരു മലയാളി പ്രതിഭ വിട പറഞ്ഞു. അപ്പന്‍ സാറിന്റെ മരണം അദ്ദേഹത്തെ സ്നേഹിക്കുന്ന ശിഷ്യഗണങ്ങള്‍ക്കും സുഹൃത്തുക്കളക്കും മലയാളത്തിനും ഒരു തീരാനഷ്ടം.ഒരു നല്ല എഴുത്തുകാരന്‍ കൂടി മലയാള ഭാഷക്ക് നഷ്ടമായി.
അപ്പന്‍സാറിന് ആദരാഞ്ജലികള്‍ അര്‍‌പ്പിക്കുന്നു.....

Anonymous said...

കേ പീ അപ്പന്‍ എന്നെ പഠിപ്പിച്ചിട്ടില്ല കാരണം ഞാന്‍ ഫ്റഞ്ചായിരുന്നു പഠിച്ചത്‌ എന്നാലും പുള്ളിയുടെ ക്ളാസില്‍ ഇരുന്നിട്ടുണ്ട്‌ , പൊന്നപ്പന്‍ എന്നെ പേരു സ്റ്റൈല്‍ കിട്ടാന്‍ കേ പീ അപ്പന്‍ എന്നാക്കിയതിനാല്‍ എനിക്കു സാറിനോടു അല്‍പ്പം പുഛം ഉണ്ടായിരുന്നു ക്ളാസ്‌ എടുക്കാന്‍ പുള്ളി നല്ല എഫിഷ്യണ്റ്റ്‌ ആയിരുന്നു സൌമ്യന്‍ വെള്ള മുണ്ടും ജൂബയും മാത്റം ഇട്ടു വന്നിരുന്നു കട്ടി മീശ കാന്‍സറ്‍ ഈയിടെ നല്ല ഒരുപാടു പേരെ കൊന്നൊടുക്കുന്നു എന്താണു കാന്‍സറ്‍ ഇങ്ങിനെ കേരളത്തില്‍ കൂടുന്നത്‌ പുക വലിച്ചാലും ഇല്ലെങ്കിലും കാന്‍സറ്‍ മാരകമായി പടരുന്നു മലയാളികള്‍ക്കിടയില്‍

Anonymous said...

പ്രണാമം, ആദരം.കെ.പി.അപ്പന്‍ സാറിന്.

അരുഷി ബാക്ക് റ്റു പവലിയന്‍. സ്വാഗതം, അഭിവാദ്യങ്ങള്‍,അഭിവാദ്യങ്ങള്‍ നൂറു കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍.പിന്നെ,മനോരമ പോലും പറയുന്നത് കെ.പി അപ്പന്‍ എന്നാല്‍ കാര്‍ത്തികയില്‍ പദ്മനാഭന്‍ അപ്പന്‍ എന്നാണ്. മനോരമയാണോ,അരുഷി ആണോ ശരി.

Anonymous said...

മലയാള മനോരമ എന്നെങ്കിലും സത്യം പറയുമോ സന്യാസി മുങ്ങി ചത്താല്‍ ജല സമാധി ആയെന്നു അടിച്ചു വിടും, സാറിനോടു അസൂയ ഉള്ള അധ്യാപകറ്‍ തന്നെ പറഞ്ഞതായിരിക്കണം സത്യം തന്നെ എന്നു തോന്നുന്നു അല്ലെങ്കില്‍ ഒരു പേരില്‍ എന്തിരിക്കുന്നു, അബ്ദുല്‍ ഖാദറ്‍ പ്റേം നസീറ്‍ ആയി പ്റിയദറ്‍ശണ്റ്റെ പെരും വേറെ ആണൂ മനോരമ ഇന്നു മലയാള മസാല ആണല്ലോ ആ മനോരമയുടെ പേരു പറഞ്ഞപ്പഴാ നമ്മടെ യേശുദാസന്‍ അങ്ങേരുടെ കാറ്‍ട്ടൂണ്‍ വല്ലതും ദേശാഭിമാനിയില്‍ വരുന്നുണ്ടോ? വനിതയിലെ മിസ്സിസ്‌ നായറ്‍ ഇല്ലാതെ വനിത ബോറായി യേശുദാസന്‍ ടോംസ്‌ മനോരമയുമായി ഉടക്കിയപ്പോള്‍ കമാ എന്നു ഒരു അക്ഷരം മിണ്ടിയില്ലല്ലോ അതെന്താ ബോബനും മോളിയും മിസ്സിസ്‌ നായരെക്കാള്‍ മികച്ചതല്ലേ മനോരമ നല്ല പേ മാസ്റ്ററ്‍ ആണു ദി ബെസ്റ്റ്‌ , വല്ല അസുഖം ആകുമ്പോഴേ മനോരമ പണിയുടെ വില അറിയു ആറുമാസം ഞാനും അവിടത്തെ കഞ്ഞി കുടിച്ചിട്ടുണ്ടേ

Baiju Elikkattoor said...

ആദരാഞ്ജലികള്‍.

ആരുഷി, സുഖം തന്നെ?

Anonymous said...

"മനോരമയുടെ പേരു പറഞ്ഞപ്പഴാ നമ്മടെ യേശുദാസന്‍ അങ്ങേരുടെ കാറ്‍ട്ടൂണ്‍ വല്ലതും ദേശാഭിമാനിയില്‍ വരുന്നുണ്ടോ? "

കൊണ്ഗ്രെസ്സിനും ഖദരിനും പഠിച്ച തായാട്ട് ശങ്കരന്‍ ആയിരുന്നല്ലോ ദേശാഭിമാനി വാരിക പത്രാധിപര്‍.സൊ ഡോണ്ട് വറി..യേശുദാസന്‍ വരച്ചോട്ടെന്നെ ദേശാഭിമാനിയില്‍. കൊടുങ്ങല്ലൂര്‍ ബ്രഹ്മവിദ്യ പീഠത്തില്‍ സന്യാസിയാകാന്‍ പഠിച്ച എം.എന്‍.വിജയുനുമെത്തിയില്ലേ അവിടെ തന്നെ. വന്നോട്ടെന്നെ.

ഭൂമിപുത്രി said...

ആദരാഞ്ജലികൾ.