Sunday, December 21, 2008

ഇന്‍ഷുറന്‍സ് ഇനി എത്ര സുരക്ഷിതം?

ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 26 ശതമാനത്തില്‍നിന്ന് 49ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം രാഷ്‌ട്രത്തെയാകെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്‌തിരിക്കയാണ്. ആഗോള മൂലധനമാന്ദ്യം സൃഷ്‌ടിച്ച പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ലോകമെങ്ങുമുള്ള സര്‍ക്കാരുകള്‍ നെട്ടോട്ടമോടുമ്പോള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഉദാരീകരണം വിപുലമാക്കാന്‍ ശ്രമിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. നവോദാരത്തിന്റെ പരാജയം യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നാണ് കാണിക്കുന്നത്. അതുപോലെതന്നെ ആഗോളമൂലധനം നവോദാര നയങ്ങളോട് എങ്ങനെ കൂറുപുലര്‍ത്തുന്നുവെന്നും ഇത് തെളിയിക്കുന്നു. എന്നാല്‍ ഈ നീക്കം ചെറുക്കപ്പെടാതിരുന്നാല്‍ അത് നമ്മുടെ ഇന്‍ഷുറന്‍സ് മേഖലയെ വിനാശകരമായി ബാധിക്കുമെന്നതിന് സംശയമില്ല. കാരണം, നമ്മുടെ ദേശീയസമ്പദ്‌വ്യവസ്ഥയുടെ വികാസത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന മേഖലയാണിത്. ദീര്‍ഘകാല നിക്ഷേപത്തിനുവേണ്ട വിഭവങ്ങള്‍ സമാഹരിച്ചുനൽകുന്ന ഈ മേഖലയില്‍ എഫ് ഡി ഐ പരിധി ഉയര്‍ത്തുന്നത് ആത്യന്തികമായി നമ്മുടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ മുച്ചൂടും തകര്‍ക്കും.

ഇന്‍ഷുറന്‍സ് മേഖലയില്‍ രണ്ടാം തലമുറ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതിനുവേണ്ടി, പാര്‍ലമെന്റ് സമ്മേളനത്തില്‍ രണ്ട് ബില്ലുകള്‍ അവതരിപ്പിക്കുകയാണല്ലോ. ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) ആൿടിലും ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് നാഷണലൈസേഷന്‍ (ജിഐബിഎന്‍എ) ആൿടിലും 1938 ലെ ഇന്‍ഷുറന്‍സ് ആൿടിലും ഭേദഗതി കൊണ്ടുവരുന്ന ബില്ലാണ് ഒന്നാമത്തേത്. രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ളതാണ് ഈ ബില്‍.

1956 ലെ എല്‍ ഐ സി ആൿടില്‍ ഭേദഗതി വരുത്തുന്ന ബില്ലാണ് രണ്ടാമത്തേത്. എല്‍ഐസിയുടെ ഇന്നത്തെ അഞ്ചുകോടി മൂലധനം 100 കോടിയാക്കി വര്‍ധിപ്പിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. ഇന്‍ഷുറന്‍സ് നിയമത്തിലെ കാലഹരണപ്പെട്ട നിബന്ധനകള്‍ മാറ്റി കാലത്തിനനുസൃതമാക്കി പരിഷ്‌ക്കരിക്കാന്‍ ഈ ഭേദഗതി അനിവാര്യമാണെന്നാണ് സർക്കാർ വാദം. എന്നാല്‍ ഇന്‍ഷുറന്‍സ് മേഖലയെ അതിന്റെ പൊതുമേഖലാസ്‌തിത്വത്തില്‍നിന്നും പറിച്ചെടുത്ത് സ്വകാര്യമേഖലയില്‍ പ്രതിഷ്‌ഠിക്കുക, വിദേശമൂലധനത്തിന് നമ്മുടെ ആഭ്യന്തര നിക്ഷേപത്തില്‍ പിടിമുറുക്കാനുള്ള അവസരം നല്‍കുക എന്നതൊക്കെയാണ് സര്‍ക്കാരിന്റെ യഥാർത്ഥ ലക്ഷ്യങ്ങള്‍.

1999 ലെ ഐആര്‍ഡിഎ ആൿട് പ്രാബല്യത്തില്‍ വന്നതിനുശേഷമാണ് ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യപങ്കാളിത്തം വരുന്നത്. നരസിംഹറാവു സര്‍ക്കാര്‍ നിയോഗിച്ച മല്‍ഹോത്ര കമ്മിറ്റിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ കമ്മിറ്റി റെക്കോർഡ് വേഗത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും 1994ല്‍ റിപ്പോര്‍ട് മന്‍മോഹന്‍സിങ്ങി (അന്നത്തെ ധനമന്ത്രി) ന് കൈമാറുകയും ചെയ്‌തിരുന്നു. ഈ നിര്‍ദേശങ്ങളെല്ലാം കൃത്യമായ ഉദ്ദേശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ കുത്തകകളുടെയും വിദേശമൂലധനത്തിന്റെയും താല്പര്യങ്ങള്‍ പരിരക്ഷിക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഇന്‍ഷുറന്‍സ് മേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതായിരുന്നു മല്‍ഹോത്രകമ്മിറ്റി നിര്‍ദേശങ്ങളുടെ മുഖ്യ ഉദ്ദേശ്യം.

അങ്ങനെ വിദേശ ബഹുരാഷ്‌ട്രക്കമ്പനികളും ഇന്ത്യന്‍ സ്വകാര്യക്കമ്പനികളും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കുകയെന്ന അജന്‍ഡ നടപ്പിലാക്കപ്പെടുകയുമായിരുന്നു. കൂടാതെ, എല്‍ഐസിയുടെയും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും ആസ്‌തി 100 കോടി രൂപയിലേക്ക് ഉയര്‍ത്തുകയും ഈ കമ്പനികളുടെ സ്വന്തം വിഹിതം 50 ശതമാനമാക്കി വെട്ടിക്കുറയ്‌ക്കുകയും ക്മ്മിറ്റിയുടെ നിർദ്ദേശമായിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം മുഴുവന്‍ ജനങ്ങളുടെയും എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായി. അഖിലേന്ത്യാ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷ (എ ഐ ഐ ഇ എ) ന്റെ നേതൃത്വത്തില്‍ ഒന്നരക്കോടിയിലേറെ പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന് നല്‍കി. എന്നാൽ വിപുലമായ ഒരു ജനതയുടെ വികാരങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു എന്‍ ഡി എ സര്‍ക്കാര്‍. വിദേശമൂലധനത്തിനും ആഭ്യന്തര സ്വകാര്യ താല്പര്യങ്ങള്‍ക്കും വേണ്ടി പൊതുമേഖലയെ ബലികൊടുക്കുകയായിരുന്നു എന്‍ഡിഎ സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ ശക്തമായ ജനകീയ എതിര്‍പ്പിന് ഫലമുണ്ടായി. വിദേശപങ്കാളിത്തത്തിന് 26 ശതമാനമെന്ന പരിധിവയ്‌ക്കാനും എല്‍ഐസിയുടെയും ജിഐസിയുടെയും മൂലധനഘടനയുമായി കൂട്ടുചേരുന്നത് തടയാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എല്‍ഐസിയും ജിഐസിയും പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. മല്‍ഹോത്രകമ്മിറ്റി നിര്‍ദേശിച്ചപോലെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് സർക്കാരിന് പിന്തിരിയേണ്ടി വന്നു.

എട്ടു വര്‍ഷത്തിനുള്ളില്‍ അസംഖ്യം സ്വകാര്യക്കമ്പനികള്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ആരംഭിച്ചു. ഇവയിൽ ഭൂരിഭാഗവും ആഗോള ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂട്ടുചേര്‍ന്നുകൊണ്ടാണ് തങ്ങളുടെ ബിസിനസ് പങ്കാളിത്തം നടത്തിക്കൊണ്ടിരിക്കുന്നത്. ബിസിനസിലെ വന്‍കിട കമ്പനികളായിരുന്നിട്ടും ഇന്‍ഷുറന്‍സ് മേഖലയിലെ പൊതുമേഖലയുടെ ആധിപത്യം തകര്‍ക്കാന്‍ അവയ്‌ക്ക് സാധിച്ചില്ല. പുതിയ പ്രീമിയത്തിലെ 65 ശതമാനം മാര്‍ക്കറ്റ് ഷെയറും മൊത്തം പ്രീമിയത്തിലെ 82 ശതമാനവും ഉള്‍പ്പെടെ എല്‍ ഐ സിയുടെ വിപണി ലൈഫ് ഇൻ‌ഷുറൻ‌സിലെ നിര്‍ണായശക്തിയായി തുടരുകയാണ്. പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളായ നാല് സ്ഥാപനവും ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസില്‍ ആധിപത്യം പുനഃസ്ഥാപിച്ചു. വിവിധ തലങ്ങളിലെ പങ്കാളിത്തത്തിന് പരിധിവെച്ചത് വിദേശ മൂലധനത്തെ സംതൃപ്‌തരാക്കിയില്ല. മൂലധനത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം ലഭിക്കാനും വേണ്ടി ആഗോളവല്‍ക്കരണവക്താക്കള്‍ സമ്മര്‍ദങ്ങള്‍ തുടരുകയാണ്. 2004 ല്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചതിതാണ് ; എഫ് ഡി ഐ പരിധി 49 ശതമാനം വരെ ഉയര്‍ത്തും. എന്നാല്‍ എഐഐഇഎ യുടെ പ്രക്ഷോഭത്തിന്റെയും ഇടതുപാര്‍ടികളുടെ ചെറുത്തുനില്‍പ്പിന്റെയും ഫലമായി ഇതൊന്നും സഫലമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

ഇന്ന് കേന്ദ്രസര്‍ക്കാറിന് നിലനില്‍ക്കാന്‍ ഇടതുപാര്‍ടികളുടെ പിന്തുണ വേണ്ട. ധനമേഖലയിലെ രണ്ടാം തലമുറ പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം. ബാങ്കിങ് ഭേദഗതി നിയമവും പിഎഫ്ആര്‍ഡിഎ നിയമവും മറ്റു ചില നടപടിക്രമങ്ങളും പാര്‍ലമെന്റില്‍ ഭേദഗതി ചെയ്യാൻ ആലോചിക്കുകയാണ്.

ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമായി തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് സമ്പാദ്യത്തിന്റെ ഒരു ഭാഗം, സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. അതുമാത്രമല്ല, ഇന്ത്യന്‍-വിദേശ മൂലധന താല്പര്യങ്ങള്‍ പരിരക്ഷിക്കാന്‍വേണ്ടി വേറെയും ചില പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോവാനാണ് അവരുടെ ഉദ്ദേശ്യം.

ഐആര്‍ഡിഎ ആൿടിന്റെ ഭേദഗതി, എഫ് ഡി ഐ പരിധി 49 ശതമാനം വരെ ഉയര്‍ത്താന്‍ പര്യാപ്‌തമാവും. ഇന്‍ഷുറന്‍സ് എന്നത് ഒരു മൂലധനാത്മകമായ ബിസിനസാണെന്നും ഇന്ത്യന്‍ പങ്കാളികള്‍ക്ക് മൂലധനക്ഷാമം ഉണ്ടെന്നും വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നത് ബിസിനസ് വിപുലമാക്കാന്‍ സഹായിക്കുമെന്നുമാണ് സര്‍ക്കാരിന്റെ ന്യായീകരണം. സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ നിലനില്‍ക്കത്തക്കതല്ല. കാരണം ഇന്ത്യന്‍ പങ്കാളികള്‍ വന്‍കിട വ്യവസായികളും ധനസ്ഥാപനങ്ങളുടെ ഉടമകളും വമ്പിച്ച സമ്പത്ത് നിലനിര്‍ത്തുന്നവരുമാണ്. രാജ്യമെങ്ങും തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണവര്‍. വിഭിന്ന ധനമേഖലകളിലും മറ്റും ഇവരുടെ വ്യവസായസംരംഭങ്ങള്‍ വ്യാപിച്ചുകിടക്കുന്നതുതന്നെ മേല്‍പ്പറഞ്ഞ വാദമുഖങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നു.

ഇന്‍ഷുറന്‍സ് മേഖല തുറന്നുകൊടുത്ത അവസരത്തിൽ സര്‍ക്കാരിന്റെ അവകാശവാദമിതായിരുന്നു: വിദേശപങ്കാളികള്‍ തങ്ങളുടെ വിപുലമായ ആഗോള പ്രീമിയം ഫണ്ടിലൂടെ ഇന്ത്യയുടെ പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തും. എട്ടുവര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത് ഈ കമ്പനികള്‍ ഒന്നുംതന്നെ അവരുടെ ആഗോള പ്രീമിയം ഫണ്ടിന്റെ ഒരു പങ്കും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നില്ല എന്നാണ്. സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായി.

രണ്ടാമതായി, സമ്പദ്‌വ്യവസ്ഥയിലെ എഫ് ഡി ഐ പങ്കിനെ സംബന്ധിച്ച നയസങ്കല്പത്തില്‍ ചില വ്യതിയാനങ്ങളുണ്ട്. വാഷിങ്ടണ്‍ കണ്‍സെന്‍സസിന്റെ മൂശയില്‍ കൊരുത്ത ആശയത്തെയാണ് സര്‍ക്കാര്‍ മുറുകെ പിടിച്ചിരിക്കുന്നത്. അതനുസരിച്ച്, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് നേരിട്ടുള്ള വിദേശ മൂലധനം (എഫ് ഡി ഐ) നിറവേറ്റും. അങ്ങനെ ഇന്ത്യയിലേക്ക് എഫ് ഡി ഐയെ ആകര്‍ഷിക്കാന്‍വേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടു. ലോകബാങ്കും നിരവധി സര്‍ക്കാരുകളും ലോകമെങ്ങുമുള്ള സമ്പദ്ഘടനയുടെമേല്‍ നവോദാരനയങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമീഷനെ നിയമിക്കാന്‍വേണ്ടി ശ്രമങ്ങള്‍ നടത്തി. നോബല്‍ പുരസ്‌ക്കാര ജേതാവായ മൈക്കീല്‍ സ്‌പെന്‍സിന്റെയും മൊണ്ടെൿസിങ് അലുവാലിയയുടെയും നേതൃത്വത്തിലുള്ള ഗ്രോത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് കമീഷന്‍ ഇതുമായി ബന്ധപ്പെട്ട് വിപുലമായ ഒരു റിപ്പോര്‍ട് തയാറാക്കി. ഈ റിപ്പോര്‍ടിന്റെ നിഗമനങ്ങളിലൊന്നുംതന്നെ വിദേശനിക്ഷേപ പരിധിയെ സംബന്ധിച്ച ചര്‍ച്ചക്ക് ഇടംകൊടുക്കുന്നില്ല. റിപ്പോര്‍ട് നവോദാര ക്രമത്തോട് കൂറു പുലര്‍ത്തുകയാണ്. എന്നാല്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്ന ജനരോഷം തണുപ്പിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. എഫ് ഡി ഐ യെക്കുറിച്ച് പറയവെ കമീഷന്‍ നിരീക്ഷിക്കുന്നതിതാണ്: "വളര്‍ന്നുവരുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ താല്പര്യങ്ങള്‍ക്കനുസൃതമായ നിക്ഷേപത്തിന് സഹായകമായ പൊതുനിക്ഷേപമടക്കമുള്ള ആഭ്യന്തര മൂലധനത്തിന് ബദലല്ല, വിദേശസമ്പാദ്യം.''

സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി വിപുലമായ നിക്ഷേപങ്ങള്‍ക്ക് കളമൊരുക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വംകൊടുക്കണമെന്ന ധാരണ ഇന്നത്തെ ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വളര്‍ന്നിട്ടുണ്ട്. അതിനുവേണ്ടി ആഭ്യന്തരസമ്പാദ്യത്തിന്റെ നിയന്ത്രണവും ഉടമസ്ഥതയും രാഷ്‌ട്രത്തില്‍ നിക്ഷിപ്‌തമായിരിക്കണം. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ് ഡി ഐ പരിധി വര്‍ധിപ്പിക്കുന്നത് ഇതിന് വിലങ്ങുതടിയാണ്. ആഭ്യന്തര സമ്പാദ്യത്തിന്റെ വിപുലമേഖലകളുടെ മേലും ഉടമസ്ഥതയും നിയന്ത്രണവും സ്ഥാപിക്കാന്‍ വിദേശമൂലധനത്തിന് ചുവപ്പു പരവതാനി വിരിക്കുന്ന നീക്കമാണിത്. ഇന്ത്യന്‍ സമ്പദ്ഘടനയെ ഇത് പൂര്‍ണമായും തകര്‍ക്കും.

ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ മല്‍ഹോത്ര കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നു. ജി ഐ സിയും നാല് സബ്‌സിഡിയറി കമ്പനികളും എന്നുള്ള ബന്ധം വേര്‍പെടുത്തി. ഈ നാലുകമ്പനികളുടേയും മൂലധനം പരമാവധി നൂറുകോടി രൂപ വീതമാക്കി. ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ദേശസാല്‍ക്കരണ നിയമത്തിന്റെ ഭേദഗതി ഇന്ന് ഈ നാലു കമ്പനികളുടെ മൂലധനത്തെ ഉയര്‍ത്താന്‍ വേണ്ടി കൂടി ഉദ്ദേശിച്ചാണ് എന്നാണ് സർക്കാർ വാദം. സർക്കാർ നേരിട്ട് മൂലധനം നിക്ഷേപിക്കുന്നതിനു പകരം കമ്പനികൾ കമ്പോളത്തിൽ നിന്നും മൂലധനം സ്വരൂപിക്കണം എന്നാണ് ബിൽ വിവക്ഷിക്കുന്നത്. സര്‍ക്കാരിന്റെ പ്രതികൂലമായ നയങ്ങളെയും നിലപാടുകളെയും അതിജീവിച്ചുകൊണ്ട് തന്നെ ഈ നാല് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും മത്സരാധിഷ്‌ഠിത വിപണിയില്‍ അതിശക്തമായിതന്നെ ഇടപെടുന്നുണ്ട്. 2007-08 സാമ്പത്തികവര്‍ഷത്തില്‍ നാലു കമ്പനികളും കൂടി 2794 കോടി രൂപയുടെ ലാഭം നേടി. സര്‍ക്കാരിന് 449.49 കോടി രൂപയുടെ ഡിവിഡന്റും നല്‍കി. ഈ നാലു കമ്പനികള്‍ക്കും കൂടി 78198 കോടി രൂപയുടെ ആസ്‌തിയുണ്ട്. ആഭ്യന്തരാവശ്യങ്ങള്‍ക്കുവേണ്ട വിഭവങ്ങള്‍ സ്വരൂപിക്കാന്‍ ആവശ്യമായ ശേഷി അവര്‍ക്കുണ്ട്. സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്കു വഹിച്ച ഈ കമ്പനികളെ സ്വകാര്യവ‌ൽ‌ക്കരിക്കുന്നത് രാഷ്‌ട്രനിര്‍മാണ പ്രക്രിയയെ തകിടം മറിക്കുന്നതിന് തുല്യമായിരിക്കും.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ സംരക്ഷിക്കുന്ന ഉപാധികള്‍ ( ഇൻ‌സ്‌ട്രമെന്റ്സ്) ഇന്ത്യന്‍ വിപണികള്‍ക്കില്ലെന്ന് പ്രചരിപ്പിക്കുകകൂടി ചെയ്യുന്നുണ്ട് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍. അതുകൊണ്ട്, തങ്ങളുടെ ഇന്‍ഷുറന്‍സ് ഫണ്ടിന്റെ ഒരു ഭാഗം വിദേശരാജ്യങ്ങളിൽ നിക്ഷേപിക്കാന്‍ അവരെ അനുവദിക്കണമെന്നാണ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാദം. സര്‍ക്കാര്‍, ഈ വാദം അംഗീകരിച്ചുവെന്നാണ് തോന്നുന്നത്. ഇന്‍ഷുറന്‍സ് ഫണ്ടുകൾ നിക്ഷേപിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി ചെയ്യാനുള്ള ശ്രമമാണിപ്പോള്‍. പശ്ചാത്തല സൌകര്യങ്ങളുടെ വികസനത്തിനും സാമൂഹിക മേഖലയിലും വിപുലമായ നിക്ഷേപങ്ങള്‍ രാഷ്‌ട്രം ആവശ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍ നമ്മുടെ ഇന്‍ഷുറന്‍സ് ഫണ്ട് പുറത്തേക്കൊഴുകുന്ന അവസ്ഥയായിരിക്കും ഇനി വന്നു ചേരുക. പോളിസിയെടുക്കുന്നവരുടെ പണം, ഊഹക്കച്ചവടത്തിന് വിനിയോഗിക്കപ്പെടാന്‍ ഇത് കാരണമാകും. പോളിസിയെടുക്കുന്നവരുടെയും രാഷ്‌ട്രത്തിന്റെ തന്നെയും താല്പര്യങ്ങളെ ഇത് ഹനിക്കും.

എല്‍ ഐ സിയുടെ മൂലധനം 5 കോടിയില്‍നിന്നും 100 കോടിയിലേക്ക് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. അതിനാണ് 1956 ലെ എല്‍ ഐ സി ആൿട് ഭേദഗതി ചെയ്യാന്‍ ലോകസഭയില്‍ നിയമനിര്‍മാണംകൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനിക്കുവേണ്ടി 100 കോടി രൂപ മൂലധനം സജ്ജമാക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഈ ഭേദഗതിയെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്.

എല്‍ ഐ സിയുടെ മൂലധനാടിത്തറയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഈ ഭേദഗതി വ്യഖ്യാനിക്കപ്പെടുന്നത്. പക്ഷേ, ഭേദഗതിയുടെ പിന്നിലുള്ള യഥാര്‍ഥ ലക്ഷ്യം വേറൊന്നാണ്. അത് മല്‍ഹോത്രകമ്മിററിയുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ സ്‌പഷ്‌ടമാണ്. എല്‍ ഐ സിയുടെ മൂലധനം 100 കോടിയാക്കി വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ പങ്കിന്റെ 50 ശതമാനം റദ്ദ് ചെയ്യുകയുമാണ് കമ്മിറ്റി നിര്‍ദേശത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ, ഈ തീരുമാനം, സംശയാസ്‌പദമാണ്. ഇന്ന് എല്‍ ഐ സി നമ്മുടെ രാജ്യത്തെ ഏറ്റവും വലുതും മെച്ചപ്പെട്ടതുമായ ധനകാര്യസ്ഥാപനമായി മാറിയിരിക്കുന്നു. രാഷ്‌ട്രനിര്‍മാണ പ്രവര്‍ത്തനത്തില്‍ അതിന്റെ സംഭാവന വളരെ വലുതാണ്. എല്‍ഐസിയുടെ കടുത്ത എതിരാളികള്‍പോലും അത് അംഗീകരിക്കും. സെറ്റിൽ ചെയ്യുന്ന ക്ലെയിമുകളുടെ കാര്യത്തിലും പോളിസി ഗുണഭോക്താക്കളുടെ കാര്യത്തിലും ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണിത്. 24 കോടി പോളിസി ഉടമകളാണ് എല്‍ ഐ സിക്ക് ഉള്ളത്. വികസിത രാഷ്‌ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യക്ക് മെച്ചപ്പെട്ട ഒരു ഇന്‍ഷുറന്‍സ് മേഖലയുണ്ടെങ്കില്‍ അതിന് കാരണം എല്‍ ഐ സിയുടെ ഉജ്വലമായ പ്രകടനമാണ്. ദേശീയ ജി ഡി പിയുടെ ശതമനത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 4.1 ശതമാനമാണ്. ഇത് അമേരിക്കയുമായി കിടപിടിക്കുന്നതാണ്. 8.04 ലക്ഷം കോടി രൂപയാണ് എല്‍ ഐ സിയുടെ ആസ്‌തി. അതിന്റെ ബാധ്യതകളെക്കാള്‍ 1.17 ലക്ഷം കോടി രൂപയുടെ ആസ്‌തി അധികമായുണ്ട് എല്‍ ഐ സിക്ക് . ഇത്രയും വിപുലമായ ധനശേഷിയുള്ള ഒരു സ്ഥാപനം ഇന്ത്യയില്‍ വേറെയില്ല.

അതുകൊണ്ട് 95 കോടി നല്‍കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ഇതിനെ ശക്തിപ്പെടുത്തുക എന്നല്ല. മറിച്ച് ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആദ്യ പടി എന്നാണ്. ഇത്തരമൊരു ദേശീയ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കുകയെന്നാല്‍ രാജ്യദ്രോഹകുറ്റം ചെയ്യുകയെന്നാണര്‍ഥം.

അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെല്ലാമുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ ആഗോള മുതലാളിത്തപ്രതിസന്ധി ആകെ ഉലച്ചിരിക്കുകയാണ്. എ ഐ ജി അതിന്റെ പരാജയം സമ്മതിച്ചിരിക്കുന്നു. മെറ്റ് ലൈഫ്, ന്യൂയോര്‍ക്ക് ലൈഫും ഫെഡറല്‍ റിസര്‍വില്‍ നിന്നും സഹായം തേടിക്കൊണ്ടിരിക്കുകയാണ്. യു കെ പ്രൂഡെന്‍ഷ്യലും അവിവയും നഷ്‌ടത്തിലേക്ക് വീഴുന്നു. ഫോര്‍ടിസിനെ ബല്‍ജിയം സര്‍ക്കാരും മറ്റും ഏറ്റെടുത്തു. ജര്‍മന്‍ കമ്പനിയായ അലയന്‍സും ഇറ്റാലിയന്‍ കമ്പനിയായ ജനറലും കടത്തില്‍ മുങ്ങിക്കുളിച്ചിരിക്കയാണ്. ജപ്പാനിലെയും യൂറോപ്പിലെയും അമേരിക്കയിലെയും മുഴുവന്‍ ഇന്‍ഷുറന്‍സ് മേഖലയും തകര്‍ച്ചയുടെ വക്കിലാവുമെന്ന് റേറ്റിങ്ങ് കമ്പനികള്‍ പ്രവചിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും പ്രതീക്ഷക്കു തീരെ സാധ്യത കാണുന്നില്ല. ഇവിടങ്ങളില്‍ തകര്‍ച്ചയാണ് വരാന്‍ പോവുന്നത്. ഈ കമ്പനികളെല്ലാം തന്നെ ഇന്ത്യയില്‍ ബിസിനസ് നടത്തുന്നുണ്ട്. എല്ലാ സ്വകാര്യ കമ്പനികളും മൂലധനശോഷണം നേരിടുന്ന സാഹചര്യത്തിലാണ് വിദേശനിക്ഷേപപരിധി 49 ശതമാനമാക്കി ഇത്തരം കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ ഇടംനല്‍കാന്‍ കേന്ദ്രം ശ്രമിക്കുന്നത്.

കൂടുതല്‍ ഉദാരീകരിക്കാനും പുതുതായി ആരംഭിക്കാനും വേണ്ടി പരിഗണനയിലിരിക്കുന്ന നിയമനിര്‍മാണങ്ങള്‍ നമ്മുടെ ദേശീയതാൽ‌പ്പര്യങ്ങളെയും പോളിസിയുടമകളുടെ താല്പര്യങ്ങളെയും ഒരുപോലെ ഹനിക്കുന്നതാണ്. ഈ നീക്കത്തിനെതിരെ വിപുലമായ എതിര്‍പ്പുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. ഈ നിയമനിര്‍മാണങ്ങളെ എതിര്‍ക്കാന്‍ ഇടതുപാര്‍ടികള്‍ തീരുമാനിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ പരിഗണനകള്‍ക്കതീതമായി നിരവധി എം പി മാര്‍ ഈ നീക്കത്തിനെതിരെ ശബ്‌ദമുയര്‍ത്തിക്കഴിഞ്ഞു. എഐഐഇഎ ക്ക് കീഴില്‍ സംഘടിതരായ ഇന്‍ഷുറന്‍സ് ജീവനക്കാര്‍ ഈ നിയമനിര്‍മാണത്തിനെതിരെ പൊതുജനാഭിപ്രായം വളര്‍ത്താന്‍വേണ്ട വിപുലമായ ബഹുജന സമ്പര്‍ക്കപരിപാടിയും സമരപരമ്പരയും നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. ആഗോള ധനവിപണി വമ്പിച്ച കുഴപ്പം നേരിടുന്ന ഇന്ന് സര്‍ക്കാര്‍ അതിന്റെ വങ്കത്തം മനസ്സിലാക്കുകയും ഇന്‍ഷുറന്‍സ് മേഖലയെ കൂടുതല്‍ ഉദാരീകരിക്കാനുള്ള ശ്രമങ്ങളില്‍നിന്ന് പിന്തിരിയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

*****

അമാനുള്ളഖാന്‍

(അഖിലേന്ത്യാ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷ ന്റെ (എഐഐഇഎ) പ്രസിഡന്റാണ് ലേഖകൻ)

കൂടുതൽ വായനയ്‌ക്ക്:

FDI i n t h e I n s u r a n c e S e c t o r

8 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്‍ഷുറന്‍സ് മേഖല തുറന്നുകൊടുത്ത അവസരത്തിൽ സര്‍ക്കാരിന്റെ അവകാശവാദമിതായിരുന്നു: വിദേശപങ്കാളികള്‍ തങ്ങളുടെ വിപുലമായ ആഗോള പ്രീമിയം ഫണ്ടിലൂടെ ഇന്ത്യയുടെ പശ്ചാത്തല സൌകര്യങ്ങള്‍ ശക്തിപ്പെടുത്തും. എട്ടുവര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത് ഈ കമ്പനികള്‍ ഒന്നുംതന്നെ അവരുടെ ആഗോള പ്രീമിയം ഫണ്ടിന്റെ ഒരു പങ്കും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നില്ല എന്നാണ്. സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇതോടെ വ്യക്തമായി.

രണ്ടാമതായി, സമ്പദ്‌വ്യവസ്ഥയിലെ എഫ് ഡി ഐ പങ്കിനെ സംബന്ധിച്ച നയസങ്കല്പത്തില്‍ ചില വ്യതിയാനങ്ങളുണ്ട്. വാഷിങ്ടണ്‍ കണ്‍സെന്‍സസിന്റെ മൂശയില്‍ കൊരുത്ത ആശയത്തെയാണ് സര്‍ക്കാര്‍ മുറുകെ പിടിച്ചിരിക്കുന്നത്. അതനുസരിച്ച്, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്ക് നേരിട്ടുള്ള വിദേശ മൂലധനം (എഫ് ഡി ഐ) നിറവേറ്റും. അങ്ങനെ ഇന്ത്യയിലേക്ക് എഫ് ഡി ഐയെ ആകര്‍ഷിക്കാന്‍വേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ടു. ലോകബാങ്കും നിരവധി സര്‍ക്കാരുകളും ലോകമെങ്ങുമുള്ള സമ്പദ്ഘടനയുടെമേല്‍ നവോദാരനയങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമീഷനെ നിയമിക്കാന്‍വേണ്ടി ശ്രമങ്ങള്‍ നടത്തി. നോബല്‍ പുരസ്‌ക്കാര ജേതാവായ മൈക്കീല്‍ സ്‌പെന്‍സിന്റെയും മൊണ്ടെൿസിങ് അലുവാലിയയുടെയും നേതൃത്വത്തിലുള്ള ഗ്രോത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് കമീഷന്‍ ഇതുമായി ബന്ധപ്പെട്ട് വിപുലമായ ഒരു റിപ്പോര്‍ട് തയാറാക്കി. ഈ റിപ്പോര്‍ടിന്റെ നിഗമനങ്ങളിലൊന്നുംതന്നെ വിദേശനിക്ഷേപ പരിധിയെ സംബന്ധിച്ച ചര്‍ച്ചക്ക് ഇടംകൊടുക്കുന്നില്ല. റിപ്പോര്‍ട് നവോദാര ക്രമത്തോട് കൂറു പുലര്‍ത്തുകയാണ്. എന്നാല്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്ന ജനരോഷം തണുപ്പിക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നു. എഫ് ഡി ഐ യെക്കുറിച്ച് പറയവെ കമീഷന്‍ നിരീക്ഷിക്കുന്നതിതാണ്: "വളര്‍ന്നുവരുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ താല്പര്യങ്ങള്‍ക്കനുസൃതമായ നിക്ഷേപത്തിന് സഹായകമായ പൊതുനിക്ഷേപമടക്കമുള്ള ആഭ്യന്തര മൂലധനത്തിന് ബദലല്ല, വിദേശസമ്പാദ്യം.''

സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായി വിപുലമായ നിക്ഷേപങ്ങള്‍ക്ക് കളമൊരുക്കാന്‍ സര്‍ക്കാര്‍തന്നെ നേതൃത്വംകൊടുക്കണമെന്ന ധാരണ ഇന്നത്തെ ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വളര്‍ന്നിട്ടുണ്ട്. അതിനുവേണ്ടി ആഭ്യന്തരസമ്പാദ്യത്തിന്റെ നിയന്ത്രണവും ഉടമസ്ഥതയും രാഷ്‌ട്രത്തില്‍ നിക്ഷിപ്‌തമായിരിക്കണം. ഇന്‍ഷുറന്‍സ് മേഖലയിലെ എഫ് ഡി ഐ പരിധി വര്‍ധിപ്പിക്കുന്നത് ഇതിന് വിലങ്ങുതടിയാണ്. ആഭ്യന്തര സമ്പാദ്യത്തിന്റെ വിപുലമേഖലകളുടെ മേലും ഉടമസ്ഥതയും നിയന്ത്രണവും സ്ഥാപിക്കാന്‍ വിദേശമൂലധനത്തിന് ചുവപ്പു പരവതാനി വിരിക്കുന്ന നീക്കമാണിത്. ഇന്ത്യന്‍ സമ്പദ്ഘടനയെ ഇത് പൂര്‍ണമായും തകര്‍ക്കും.

Anonymous said...

ഒരു ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം അത് ഇന്‍ഷുര്‍ ചെയ്യേണ്ട അവസ്ഥയായി! പിന്നെ അത് ഇന്‍ഷുര്‍ ചെയ്യണം. പിന്നെ അതും.

Anonymous said...

ഇന്‍ഷുറന്‍സ് ബില്‍ അവതരിപ്പിച്ചു; ബഹളം, രാജ്യസഭ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനമായി ഉയര്‍ത്താനുള്ള ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചു. ധനസഹമന്ത്രി പവന്‍കുമാര്‍ ബന്‍സാല ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇടതുപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി. ബഹളത്തിനിടയില്‍ തിടുക്കത്തില്‍ മന്ത്രി ബില്‍ അവതരിപ്പിച്ചു. ചില അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പ് സഭയില്‍ വലിച്ചുകീറി. പ്രതിഷേധം തുടരവെ രണ്ടുമണിവരെ സഭ നിര്‍ത്തിവെക്കുന്നതായി അധ്യക്ഷന്‍ അറിയിച്ചു.

Anonymous said...

എല്‍ ഐ സിയില്‍ നിന്നും മാത്റമേ പോളിസി എടുക്കു എന്നു ആള്‍ക്കാറ്‍ വിചാരിച്ചാല്‍ പോരെ എന്തിനു ഭളവും വലിച്ചു കീറലും, വലിച്ചു കീറിയാല്‍ പ്റശ്നം തീരുമോ? ഒരു ഓറ്‍ഡിനന്‍സു ഇറക്കി ഗവണ്‍മെണ്റ്റിനു ഇതു നടപ്പാക്കാം പറ്റുമല്ലോ നിസ്സഹകരണ പ്റസ്ഥാനം വഴി ഫോറിന്‍ ഇന്‍ഷുറന്‍സു ബഹിഷ്കരിക്കണം, പത്തു പെറ്‍ ക്കു തൊഴില്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ, റിലയന്‍സ്‌ സ്റ്റോറ്‍ കുറെ സീ പീ ഐക്കറ്‍ എറിഞ്ഞു തകറ്‍ത്തു എന്നിട്ടെന്തായി സ്റ്റോറ്‍ കേരളത്തില്‍ ഇല്ലേ ? ഉണ്ട്‌? വെളിയില്‍ എല്ലം നഷ്ടമായി പൂട്ടിക്കൊണ്ടിരിക്കുന്നു, റിലയന്‍സില്‍ ഇരുപത്‌ രൂപക്കു കിട്ടുന്ന ഉരുളക്കിഴങ്ങു വെളിയില്‍ പത്തിനു കിട്ടുന്നു അതിനാല്‍ റിലയന്‍സില്‍ ആരും കയറുന്നില്ല ജനത്തിനു വിവരം ഉണ്ടല്ലോ

Anonymous said...

റിലയന്‍സില്‍ ഇരുപത്‌ രൂപക്കു കിട്ടുന്ന ഉരുളക്കിഴങ്ങു വെളിയില്‍ പത്തിനു കിട്ടുന്നു.

aannO aarushi? reliancil vila kuravu aanennayirunnallo pracharanam.

Anonymous said...

ആരുഷി, നൂറു കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍.
" റിലയന്‍സില്‍ ഇരുപത്‌ രൂപക്കു കിട്ടുന്ന ഉരുളക്കിഴങ്ങു വെളിയില്‍ പത്തിനു കിട്ടുന്നു അതിനാല്‍ റിലയന്‍സില്‍ ആരും കയറുന്നില്ല ജനത്തിനു വിവരം ഉണ്ടല്ലോ.."

അപ്പൊ റിലയന്‍സില്‍ ഒള്ള മൈക്കുനാന്‍മാര്‍ക്ക് മൌസ് പിടിക്കാന്‍ അറിയില്ലേ.. എസ്.ബി.ഐ ക്കാരെ പോലെ. താന്‍ അല്ലെ ആരുഷി പറഞ്ഞതു, മൌസ് പിടിക്കാന്‍ അറിയാത്തത് കൊണ്ടാണ് എഫ്ഫിഷിയന്‍സി കമ്മി ആയെന്നു.

Anonymous said...

റിലയന്‍സിലും സ്പെന്‍സറിലും സറ്‍ വീസ്‌ നല്ലതാണു അതുകൊണ്ടാണു വില കൂടുതല്‍ ആയാലും പണം ഉള്ളവറ്‍ അവിടെ കേറുന്നത്‌ , ഇപ്പോള്‍ അതു ഫ്റാഞ്ചൈസ്‌ ചെയ്തിരിക്കുകയാണു നിങ്ങള്‍ ക്കും പണം ഉണ്ടെങ്കില്‍ തുടങ്ങാം എന്തുകൊണ്ടോ റിലയന്‍സ്‌ പമ്പു പോലെ ഇതു ഫ്ളോപ്പായി
അംബാനികള്‍ തമ്മിലുള്ള തമ്മിലടി കാരണം ഇപ്പോള്‍ റിലയന്‍സ്‌ ധിരുഭായിയുടെ കാലത്തെപോലെ പുരോഗതിയില്ല നമ്മടെ മാര്‍ക്സ്റ്റിസ്റ്റു പാറ്‍ട്ടിപോലെ അവിടെയും തമ്മിലടി മാത്റമേ നടക്കുന്നുള്ളു എന്നു തോന്നുന്നു

Anonymous said...

ആരുഷി കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍..
താന്‍ എന്ത് വിവരക്കേടാണ് വിളമ്പുന്നത്.സൂപര്‍ മാര്‍കെറ്റില്‍ എന്ത് സര്‍വിസ്.സര്‍വിസ് നല്ലതാണ് പോലും.പോട്ടാടോ,ടോമാടോ,സോപ്പ് ചീപ് ഒക്കെ തട്ടില്‍ നിന്നെടുത്തു തന്റെ കൊട്ടെല് ഇടുക. അത്രന്നെ.പിന്നെന്തു സര്‍വിസ്.സമാനം നല്ലതോ ചീത്തയോന്നു പബ്ലിക് നോക്കും, ശരി.

"നമ്മടെ മാര്‍ക്സ്റ്റിസ്റ്റു പാറ്‍ട്ടിപോലെ അവിടെയും തമ്മിലടി മാത്റമേ നടക്കുന്നുള്ളു ...."
ഓ,ഞമ്മേന്റെ ശാസം നേരെ വീണു. അംബാനി,എ.ഐ.ജി, അമേരിക്കന്‍ ഇന്ഷുറന്‍സ് ഇവിടൊക്കെ 'തമ്മിലടി' നടക്കും,പൊളിയും അല്ലെ. താനല്ലേ പറഞ്ഞെ അവിടൊക്കെ മാത്രേ എഫിശ്യന്സി ഉള്ളൂന്നു.കമ്മികള്‍ക്ക് മൌസ് പോലും പിടിക്കാന്‍ അറിയില്ലാന്നു.മൌസ് 'പിടിക്കാന്‍' അറിയുന്നവരും തമിലടിക്കും അല്ലെ.വിവരം വച്ച് തുടങ്ങി, കൊച്ചു കള്ളന്‍.