Monday, December 1, 2008

ഒബാമാ......

മിസ്റ്റര്‍ ഒബാമ,

എന്നെ പരിചയം ഉണ്ടാവും. തിരക്ക് കാരണം താങ്കളുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ പലവട്ടം എന്നെ വിളിച്ചതായി ഞാന്‍ അറിഞ്ഞു. എനിക്ക് തിരിച്ചു വിളിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം, മനപ്പൂര്‍വമല്ല. ഓരോവിധ തിരക്കുകള്‍.

ഞാന്‍ മുരളീധരന്‍. കെ മുരളീധരന്‍ എന്ന് പറഞ്ഞാല്‍ ഭുവനപ്രസിദ്ധനാണ്. ഡി ഐ സി എന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ ചീഫ് എൿസിക്യൂട്ടീവ് ഓഫീസറായിരുന്നു മുമ്പ്. ആഗോള സാമ്പത്തികമാന്ദ്യം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതുകൊണ്ട് നേരത്തെ തന്നെ അതിന്റെ ഓഹരികള്‍ വിറ്റു. ഇപ്പോള്‍ എന്‍ സി പി എന്ന പേരില്‍ ഒരു ബാങ്ക് നടത്തുകയാണ്.

കൊള്ളാം. കഴിഞ്ഞുകൂടാം. മാസത്തില്‍ ഒരു പൊതുയോഗവും രണ്ടു മാസത്തിലൊരിക്കല്‍ ഒരു ധര്‍ണയും കിട്ടും. ഒരു ചെറിയ കുടുംബത്തിന് കഴിഞ്ഞുകൂടാന്‍ അത് ധാരാളമാണ്. ഇടക്കിടക്ക് ചാനലുകാരും വിളിച്ച് എന്തെങ്കിലും തരും. ദൈവകൃപകൊണ്ട് വലിയ അല്ലലില്ലാതെ കഴിയുന്നു. ഒരു മൂന്നാം ലോകരാജ്യക്കാരന്‍ അതില്‍ കൂടുതല്‍ ആഗ്രഹിക്കരുതല്ലൊ!.

വരുമാനം ചെറുതാണെങ്കിലും ഞങ്ങളുടെ ശക്തി ചെറുതല്ലെന്ന കാര്യം അങ്ങേക്കും അറിയാവുന്നതാണല്ലൊ. അമ്പലത്തിന്റെ വലുപ്പം നോക്കിയല്ല പ്രതിഷ്‌ഠയുടെ ശക്തി അറിയുന്നത്. താങ്കളുടെ തന്നെ വിജയത്തിന് എന്‍ സി പി വഹിച്ച പങ്ക് ചെറുതല്ലെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. കേരളത്തിലെപ്പോലെ എന്‍ സി പി അമേരിക്കയിലും ഒരു നിര്‍ണായക ശക്തിയാണെന്ന് ഇതിനകം തെളിഞ്ഞുവല്ലൊ. അമേരിക്കയില്‍ എല്ലാവരും തലകുലുക്കി സമ്മതിക്കുന്ന ഇക്കാര്യം സമ്മതിച്ചു തരാന്‍ കേരളത്തില്‍ ചിലര്‍ക്ക് മടിയാണ്.

അവരെക്കുറിച്ച് എന്ത് പറയാന് ‍! എന്‍ സി പി യുടെ ശക്തി അവര്‍ അറിയാനിരിക്കുന്നതേയുള്ളു. താങ്കള്‍ക്ക് അവരോട് സഹതാപം തോന്നുന്നു, അല്ലെ? എനിക്കും അതു തന്നെയാണ് അവരോട് തോന്നുന്നത്. അവര്‍ക്കാകട്ടെ അങ്ങനെ ഒരു തോന്നലേയില്ല! അവസരം വരുമ്പോള്‍ അവര്‍ പഠിച്ചോളും. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന ഒരു ചൊല്ല് കേരളത്തിലുണ്ട്. എ ബ്രിഡ്‌ജ് ആന്‍ഡ് ടു ആന്റ് ഫ്രോ എന്ന് ഇംഗ്ലീഷില്‍ പറയാമെന്ന് തോന്നുന്നു.

പാലം കടന്നിട്ടാണ് 'പൂരായണ' എന്ന് പറയേണ്ടത്.അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയില്ല. വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം രീതികള്‍ സാര്‍വദേശീമായിത്തന്നെ ഒരുപോലെയാണ്. പാലം കടക്കുന്നതിനു മുമ്പ് ആരെങ്കിലും 'പൂരായണ' എന്ന് പറഞ്ഞതായി കേട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അവരാരും രക്ഷപ്പെട്ടതായി ചരിത്രം പറയുന്നുമില്ല. മഹാനായ ജൂലിയസ് സീസര്‍ പോലും റൂബിക്കണ്‍ നദി കടന്നശേഷമാണ് 'പൂരായണ' എന്ന് പറഞ്ഞത്.

മി. ഒബാമ, താങ്കളും ഇത് ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. രാഷ്‌ട്രീയ കാര്യങ്ങളില്‍ ഇത്തിരി പരിചയക്കുറവുള്ളതുകൊണ്ടാണ് ഞാന്‍ ഇതോര്‍മിപ്പിക്കുന്നത്.

ടെൿസാസിലും വിര്‍ജീനിയയിലും എന്‍ സി പിക്കുള്ള സ്വാധീനം ഒബാമ, താങ്കള്‍ക്കും ബോധ്യപ്പെട്ടുകാണുമല്ലൊ. ഒരുപാധിയും കൂടാതെയാണ് എന്‍ സി പി താങ്കളുടെ പാര്‍ടിയെ പിന്തുണച്ചതെന്നും അങ്ങേക്കറിയാമല്ലൊ. എന്‍ സി പി എപ്പോഴും അങ്ങനെയാണ്, നിലപാടുകളാണ് ഞങ്ങള്‍ക്ക് പ്രധാനം.

അതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. ഒരു സന്ദിഗ്ധഘട്ടത്തില്‍ എന്‍ സി പിയെടുത്ത തീരുമാനം ലോകചരിത്രത്തില്‍ തന്നെ വഴിത്തിരിവായെന്ന് അങ്ങേക്കും ബോധ്യമായല്ലൊ. ഇനിയും ഇങ്ങനെ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ ആര്‍ക്കും വിധേയരല്ല. ഞങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കുന്ന പ്രശ്‌നമേ ഇല്ല.

ടെൿസാസിലും വിര്‍ജീനിയയിലും പോലെ കേരളത്തിലും ഞങ്ങള്‍ നിര്‍ണായക ശക്തിയാണ്. ഞങ്ങളുടെ ശക്തി ആരും തിരിച്ചറിയുന്നില്ല. ഇതിനെയാണ് രാഷ്‌ട്രീയ ദുരന്തം എന്ന് പറയുന്നത്. താങ്കള്‍ക്ക് ഒരുപക്ഷേ ഇത് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. ഞങ്ങള്‍ക്കിത് സ്ഥിരമാണ്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ 'അമ്മത്തൊട്ടില്‍' തരാമെന്നാണ് ചിലരുടെ പരിഹാസം.

അങ്ങേക്ക് ചിരിവരുന്നു അല്ലേ, എനിക്കും അതുതന്നെയാണ് വരുന്നത്. പക്ഷേ ഇപ്പോള്‍ ചിരിക്കാനുള്ള സന്ദര്‍ഭമല്ലല്ലൊ.അമേരിക്കയുടെ ഭാവി അങ്ങയെ ആശങ്കപ്പെടുത്തുന്ന പോലെ കേരളത്തിന്റെ ഭാവി എന്നെയും ആശങ്കാകുലനാക്കുന്നു.

അമേരിക്കയില്‍ എന്‍ സി പി എന്നും ഡെമോക്രാറ്റിക് പാര്‍ടിക്കൊപ്പമായിരുന്നെന്ന് അങ്ങേക്കറിയാവുന്നതാണല്ലൊ.റിപ്പബ്ലിക്കന്‍ പാര്‍ടിക്കെതിരെ ഞങ്ങള്‍ എന്നും ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ഞങ്ങളുടെ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് മി. മക്കെയ്ന്‍ പുഛിച്ചു. ഒരു തിരുത്തല്‍ ശക്തിയായിപ്പോലും എന്‍ സി പിയെ കാണാന്‍ മക്കെയ്ന്‍ തയ്യാറായില്ല. ഇപ്പോള്‍ പാഠം പഠിച്ചില്ലേ. ഇങ്ങനെയാണ് എന്‍ സി പിയോട് കളിച്ചാല്‍!

തെരഞ്ഞെടുപ്പിനുശേഷം രണ്ടു തവണ മക്കെയ്ന്‍ എന്‍ സി പി യെ വിളിച്ചിരുന്നു.'നിങ്ങളുടെ നിലപാട് നൂറ് ശതമാനവും ശരിയായിരുന്നു. 'സോറി' എന്ന് ഇടറുന്ന ശബ്‌ദത്തില്‍ അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയത്തില്‍ അത്തരം വികാരങ്ങള്‍ക്ക് സ്ഥാനമില്ല. നിര്‍ണായക ഘട്ടത്തില്‍ ശരിയായ തീരുമാനമാണ് പ്രധാനം. അതുകൊണ്ട് 'ചത്തവന്റെ ജാതകം നോക്കീട്ടെന്ത് കാര്യ'മെന്ന് ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞു. ( ആഫ്റ്റര്‍ ഡെത്ത് നോ ഹോറോസ്‌കോപ്). സംഭാഷണം പൂര്‍ത്തീകരിക്കാനാവാതെ അടഞ്ഞ രാഷ്‌ട്രീയതൊണ്ടയോടെ മക്കെയ്ന്‍ ഫോണ്‍ താഴെവെച്ചു.

എന്‍ സി പിക്ക് അങ്ങനെ അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നീ വ്യത്യസമൊന്നുമില്ല. എവിടെയായാലും എന്‍ സി പിക്ക് ഒരു നയമാണ്. ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും. ഞങ്ങള്‍ സഹായവും കൊണ്ട് വരുമ്പോള്‍ ' അയ്യോ..വേണ്ടേ..' എന്ന് പറഞ്ഞ് ഓടുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇത് വായിക്കുമ്പോള്‍ അങ്ങയുടെ ഭാര്യ, ദ ഫസ്റ്റ് ലേഡി ഓഫ് അമേരിക്ക, മിസിസ് മിഷേല്‍ ഒബാമ ഞാന്‍ പുരുഷമേധാവിയാണെന്ന് കരുതുമായിരിക്കും. അങ്ങനെയൊന്നുമില്ല. കേരളത്തിലെ നാട്ടുനടപ്പനുസരിച്ച് ഒരു ശൈലി പ്രയോഗിച്ചെന്നേയുള്ളു.

മിഷേലിനോടും എന്‍ സി പി യുടെ അന്വേഷണം അറിയിക്കുമല്ലൊ.അവര്‍ക്കും എന്‍ സി പി യോട് ആദരവുണ്ടെന്നറിയാം. അവസരം വരുമ്പോള്‍ അവര്‍ അത് പ്രകടിപ്പിക്കുമെന്നും എനിക്കറിയാം. ഭാവിയില്‍ മിഷേല്‍ കാണിക്കാന്‍ പോകുന്ന ആദരവിനും ഞാനും എന്റെ പാര്‍ടിയും എന്നെന്നും കടപ്പെട്ടവരായിരിക്കും.

ഒബാമ, താങ്കള്‍ ഭരണത്തില്‍ പുതുമുഖമാണ്. അടിയന്തര പ്രാധാന്യമുള്ള പല കാര്യങ്ങളും നിങ്ങള്‍ക്ക് തീരുമാനിക്കാനുണ്ട്. അഫ്‌ഗാനിസ്ഥാന്‍ പ്രശ്‌നം, ഇറാഖ് യുദ്ധം, പലസ്‌തീന്‍ പ്രശ്‌നം, ഇറാനിലെ ആണവ പദ്ധതി, ആഗോള സാമ്പത്തികത്തകര്‍ച്ച.. ഇങ്ങനെ ലോകം ഉറ്റുനോക്കുന്ന എത്രയോ കാര്യങ്ങള്‍!

ഇതിലൊക്കെ ഏറ്റവും ശരിയായ തീരുമാനങ്ങളെടുക്കാന്‍ താങ്കളുടെ ഡെമോക്രാറ്റിക് പാര്‍ടിയെ സഹായിക്കാന്‍ എന്‍ സി പിക്ക് കഴിയും. സമാനമായ വിഷയങ്ങള്‍ കേരളത്തില്‍ ഭംഗിയായി കൈകാര്യം ചെയ്‌ത പാരമ്പര്യം എന്‍ സി പിക്കുണ്ട് എന്ന് ഞാന്‍ അഭിമാനപൂര്‍വം അറിയിക്കട്ടെ.

എന്‍ സി പി യും ഡെമോക്രാറ്റിക് പാര്‍ടിയും ഒന്നിച്ചു നില്‍ക്കേണ്ട ലോകസാഹചര്യമാണ് നിലവില്‍. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതുതന്നെയാണ്. കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ എന്‍ സി പി തയ്യാറാണ്.

മി. ഒബാമ, ഡെമോക്രാറ്റിക് പാര്‍ടിയും ചരിത്രത്തിന്റെ ഈ നിയോഗം ശിരസാ വഹിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഡെമോക്രാറ്റിക് പാര്‍ടിയെ ശക്തിപ്പെടുത്താനും അതില്‍ ലയിക്കാനും എന്‍ സി പി തയ്യാറാണ്. എന്‍ സി പി യുടെ ലയന സന്നദ്ധത അറിയിക്കുന്നതിനൊപ്പം അങ്ങയുടെ പുതിയ സ്ഥാനലബ്‌ധിയില്‍ എന്‍ സി പി അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു എന്നറിയിക്കട്ടെ.

എന്‍ സി പിയുടെ ലയനനിര്‍ദേശം അങ്ങ് അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അഥവാ തിരസ്‌ക്കരിക്കുകയാണെങ്കില്‍ അങ്ങേക്കും ഡെമോക്രാറ്റിക് പാര്‍ടിക്കും ഭാവിയില്‍ ഉണ്ടാവുന്ന മുഴുവന്‍ ഭവിഷ്യത്തുകള്‍ക്കും എന്‍ സി പി ഉത്തരവാദിയായിരിക്കില്ലെന്ന് അറിയിക്കുകയും ചെയ്യുന്നു.

ജയ് ഒബാമജീ...ജയ് പവാര്‍ജീ..

വിശ്വസ്‌തതയോടെ

കെ മുരളീധരന്‍

ചീഫ് എൿസിക്യൂട്ടീവ് ഓഫീസര്‍

എന്‍ സി പി

മി. മുരളീധരന്‍,

കത്ത് കിട്ടി. സന്തോഷം. ലയിക്കുന്നതില്‍ ആഹ്ലാദമേയുള്ളു. എന്‍ സി പി മൊത്തം എത്ര കിലോ ഉണ്ടാവുമെന്ന് അറിയിക്കുമല്ലൊ. ഒരു വര്‍ഷം എത്രയാണ് നിങ്ങളുടെ ഉല്‍പ്പാദനം. എവിടെയായിരുന്നു നിങ്ങള്‍ ചരക്ക് വിറ്റിരുന്നത് ?കമ്പനിയുടെ മൊത്തം ആസ്‌തിയെത്രയാണ്? എന്‍ സി പി മാത്രമാണൊ നിങ്ങളുടെ പ്രൊഡക്ഷന്‍?

നിങ്ങള്‍ക്ക് മറ്റു വിപണികള്‍ കണ്ടെത്തേണ്ടതായുണ്ടോ..?

നിങ്ങള്‍ ലയിക്കുന്നത് ഏത് ആസിഡിലാണ് ? ഹൈഡ്രോക്ലോറിക്കാസിഡിലാണോ, സള്‍ഫ്യൂറിക്കാസിഡിലാണോ ? ഒരു കിലോ എന്‍ സി പി ലയിക്കാന്‍ എത്ര ലിറ്റര്‍ ആസിഡ് വേണ്ടിവരും?

ഇക്കാര്യങ്ങള്‍ വിശദമായി അറിയിക്കുമല്ലൊ.

ക്ഷേമം തന്നെ.

സ്നേഹപൂര്‍വം

ഒബാമ

വൈറ്റ് ഹൌസ്

***


എം എം പൌലോസ്

9 comments:

വര്‍ക്കേഴ്സ് ഫോറം said...

എന്‍ സി പിക്ക് അങ്ങനെ അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നീ വ്യത്യസമൊന്നുമില്ല. എവിടെയായാലും എന്‍ സി പിക്ക് ഒരു നയമാണ്. ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും. ഞങ്ങള്‍ സഹായവും കൊണ്ട് വരുമ്പോള്‍ ' അയ്യോ..വേണ്ടേ..' എന്ന് പറഞ്ഞ് ഓടുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇത് വായിക്കുമ്പോള്‍ അങ്ങയുടെ ഭാര്യ, ദ ഫസ്റ്റ് ലേഡി ഓഫ് അമേരിക്ക, മിസിസ് മിഷേല്‍ ഒബാമ ഞാന്‍ പുരുഷമേധാവിയാണെന്ന് കരുതുമായിരിക്കും. അങ്ങനെയൊന്നുമില്ല. കേരളത്തിലെ നാട്ടുനടപ്പനുസരിച്ച് ഒരു ശൈലി പ്രയോഗിച്ചെന്നേയുള്ളു.

എം എം പൌലോസിന്റെ നർമ്മ ഭാവന

Anonymous said...

ഹ ഹ ഹ !!
കൊള്ളാം മാഷെ കൊള്ളാം

മനസ്സിലായില്ലെ മുരളിഏട്ടന്‍ ചില്ലറക്കാരനല്ലെന്ന്.

മൂര്‍ത്തി said...

ഈ ലയനമൊക്കെ നടന്ന്, കരുണാകര്‍ജിയെ സൈഡ് വഴി കേറ്റി, അവിടെ കുത്തിത്തിരുപ്പുണ്ടാക്കി....ഓര്‍ക്കുമ്പോ പേടിയാകുന്നു. കുളിരും കോരുന്നുണ്ട്.

ജാതകവശാല്‍ കരുണാകര്‍ജിയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് ഒളിഞ്ഞിരിപ്പുണ്ടോ? സ്ത്രീയുടെ മനസ്സും പുരുഷന്റെ ഭാഗ്യവും ഇന്നുവരെ ഒരു പ്രവാചകനോ പണ്ഡിതനോ പ്രവചിക്കാന്‍ ആയിട്ടില്ല എന്നാണ് സി.വിദ്യാധരന്‍ മഞ്ജുള ബേക്കറി ആലപ്പുഴയുടെ ലോട്ടറി അനൌണ്‍സ്മെന്റ് വാഹനം പണ്ട് പെരുമ്പറ മുഴക്കിയിരുന്നത്.

ആശംസകള്‍ ഇപ്പോള്‍ തന്നെ നേര്‍ന്നേക്കാം.

Anonymous said...

മുരലീധരന്‍ ഒരു കിങ്ങിണികുട്ടന്‍ തന്നെയായിരുന്നു, അത്യുഗപദത്തില്‍ വിരാജിച്ചിരുന്ന ആള്‍ തന്തയെ വിറ്റു കാപ്പികുടിക്കന്‍ ശ്രമിച്ചു തന്തയും വെള്ളത്തിലായി സ്വന്തം മാനവും പോയി, കമ്യൂണിസ്റ്റുകളെ ഒരു കാലത്തും വിശ്വസിക്കരുത്‌ എന്ന പാഠം പഠിച്ചില്ല പഠിപ്പു തികയാത്ത കുറ്റം ജീവപര്യന്തം ജയിലില്‍ കിടക്കാന്‍ പിണറായിക്കു യോഗം ഉണ്ടായിരുന്നു, പക്ഷെ ലാവ്ലിന്‍ ഫയലുകള്‍ അടിച്ചു മാറ്റി ഇ കേ ജീ സെണ്റ്ററില്‍ കൊണ്ടു കൊടുത്തു കിങ്ങിണീക്കുട്ടന്‍ അതു നശിപ്പിച്ചു, പിണറായി പറഞ്ഞ ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ കിട്ടുമെന്നു കരുതി ഒടുവില്‍ മാനം പോയി, സ്വന്തം കാന്‍ഡിഡേറ്റിനെ പരാജയപ്പെടുത്തി പന്ന്യന്‍ രവീന്ദ്രനെ പാര്‍ലമെണ്റ്റില്‍ വിട്ടൂ, അതും ഫലിച്ചില്ല, പിണാറായി കനിഞ്ഞാലും ഭാര്‍ഗവന്‍ അവിടെ അടൂപ്പിക്കില്ല , ഇലക്ഷനു നിന്നപ്പോള്‍ പന്യന്‍ കരുണാകരണ്റ്റെ കാലില്‍ കെട്ടിപ്പിടിച്ചു മദ്ഗലന മറിയത്തെ പോലെ തണ്റ്റെ നീണ്ട തലമുടി കൊണ്ട്‌ ആ പാദങ്ങള്‍ കഴുകി തുടച്ചു തൈലമിട്ടു ഇപ്പോള്‍ പന്ന്യണ്റ്റെ മിണ്ടാട്ടമില്ല തിരുവനന്തപുരത്തും പാറ്‍ലമെണ്റ്റിലും കമ്മ്യൂണിസ്റ്റുകാരുടെ വാക്കു വിശ്വസിക്കുന്ന എല്ലാവറ്‍ക്കും ഇതു തന്നെ അനുഭവം.

Anonymous said...

വാ!! അരുഷി is back.
"പക്ഷെ ലാവ്ലിന്‍ ഫയലുകള്‍ അടിച്ചു മാറ്റി ഇ കേ ജീ സെണ്റ്ററില്‍ കൊണ്ടു കൊടുത്തു കിങ്ങിണീക്കുട്ടന്‍ അതു നശിപ്പിച്ചു,"
അപ്പൊ ആ കടവൂര്‍ ശിവദാസനും,ആര്യട്ടിലെ മമ്മതും അതിന് മുംബ് ഈ electricity വകുപ്പില്‍, എന്തെടുക്കുവാരുന്നു.അന്ടിം പിടിച്ചിരിക്കുവാരുന്നോ,അരുഷിടെ.ഫയലൊക്കെ അവന്മാര്‍ക്ക് ഇന്ദിരാഭവനില്‍ കൊണ്ടുവന്നു വെക്കാംആയിരുന്നിലെ.അത്രയും മന്ദബുദ്ധികള്‍ ആണോ ഇന്നും കൊണ്ഗ്രസ്സിനെ നയിക്കുന്ന ഈ മഹാന്മാര്‍.പ്ലീസ് അരുഷി അവരെ അത്ര അപമാനിക്കരുത്.

Anonymous said...

കിട്ടുന്ന പൈസ പെട്ടിയോടെ കൊണ്ടു കൊടുത്ത്‌ ചില്ലറ വല്ലതും കനിഞ്ഞു തരുന്നെങ്കില്‍ വാങ്ങി മന്ത്റിപ്പണി എന്ന പദവി കൊണ്ടൂ മാത്റം ത്റ്‍പ്തനായിരുന്നു കടവൂറ്‍, ഭാര്യ മരിച്ചു വലിയ പണവും ആവശ്യം ഇല്ലായിരുന്നു, ശരിക്കും മുളമൂട്ടില്‍ അടിമ, എന്നിട്ടും തന്നെ തട്ടിതെറിപ്പിച്ചു മന്ത്റിക്കസേര പിടിച്ചപ്പോള്‍ കടവൂരാന്‍ പിറന്നാളിനോ കല്യാണിക്കുട്ടിയമ്മേടേ സഞ്ചയനത്തിനോ ശരിക്കു പൊട്ടിത്തെറിച്ചു എന്നാണു അറിഞ്ഞത്‌, ആണ്റ്റണി വീഴും കരുണ്‍ജി മുഖ്യന്‍ ആകുമെന്നായിരുന്നു എല്ലാവരും എറാണാകുളം സമ്മേളനം വരെ വിശ്വസിച്ചിരുന്നത്‌, അവിടെയും കിങ്ങിണിക്കുട്ടന്‍ കാലു വാരി

ഇനി കാറ്‍ത്തികേയന്‍ വിറകുവെട്ടിയും വെള്ളംകോരിയും ആയിരുന്നു ആ പണിയേ അറിയുള്ളു, ഇവരൊന്നും വിചാരിച്ചാല്‍ ഫയല്‍ മുക്കാന്‍ പറ്റില്ല

അതു എന്‍ ജീ ഓ യൂണിയണ്റ്റെയും കേ ജീ ഓ ഏയുടെയും കരുത്തുറ്റ സഖാക്കള്‍ വിചാരിക്കണം , ഒക്കെ പോട്ടെ പിന്തുണ പിന്‍ വലിച്ചിട്ടും എന്തുകൊണ്ട്‌ സീ ബീ ഐ അന്വേഷിക്കുന്നില്ല?

ഇതൊക്കെ ഒരു അണ്ടറ്‍ സ്റ്റാന്‍ഡിംഗ്‌ ആണു സുഹ്റ്‍ത്തേ പിണറായി കരുണനെയും ഉമ്മനെയും രക്ഷിക്കും ഉമ്മന്‍ തിരിച്ചും

മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സു പോലെ ബ്ളോഗില്‍ അടീകൂടുന്ന നമ്മളാണു വിഡ്ഡികല്‍

ഇതൊക്കെ അറിയാമായിട്ടൂം എന്തുകൊണ്ട്‌ ആരുഷി കോണ്‍ഗ്രസിനെ പിന്താങ്ങുന്നു എന്നു ചോദിച്ചാല്‍ ആ ഫ്റാങ്ക്നെസ്സ്‌, ഞാനും വെട്ടിക്കും നീയും വെട്ടിച്ചോ എന്ന ഫ്റാങ്ക്‌ നെസ്സ്‌

അല്ലാതെ സഖാക്കളെ മുന്നോട്ട്‌ എന്നും പറഞ്ഞു ആള്‍ക്കാരെ യന്ത്റതോക്കിണ്റ്റെ മുന്നിലേക്കു തള്ളി വിട്ടു പിറകില്‍ കൂടി വള്ളത്തില്‍ കേറി മുങ്ങുന്ന ആ തന്തയില്ലായ്മ ഇവറ്‍ക്കില്ല

Anonymous said...

"കോണ്‍ഗ്രസിനെ പിന്താങ്ങുന്നു എന്നു ചോദിച്ചാല്‍ ആ ഫ്റാങ്ക്നെസ്സ്‌, ഞാനും വെട്ടിക്കും നീയും വെട്ടിച്ചോ എന്ന ഫ്റാങ്ക്‌ നെസ്സ്‌.."
ഈ ഫ്രാന്ക് നൊസ്സ് ഗാന്ധിജിയുടെ എന്‍റെ സത്യാന്വേഷണ പരീക്ഷകളില്‍ എഴുതി വച്ചിട്ടുണ്ടോ,നീ മുക്കിക്കോ ഞാനും മുക്കുമെന്നു.അതല്ല നെഹറു,ശാസ്ത്രിമാര്‍ എപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ മാനിഫെസ്ടോ ഇല്‍ ആണുള്ളത്.എടോ ആരുഷി, ഇതേതു കൊങ്കരസ്സിനെ പറ്റിയാ താനീ പറയുന്നേ,കൊഴഞ്ഞെരി കൊങ്കരസ്സോ,അമേരികന്‍ കൊങ്കരസ്സോ,മാവിലായി കൊങ്കരസ്സോ.

Anonymous said...

ആരുസ്ചീ കടവൂരാന്റെയും,കാര്‍ത്തികെയന്റെം 'കഥ'മാത്രേ പറഞ്ഞുള്ളൂ.അപ്പൊ ആര്യാടന്‍സ് എന്താ ഫയല്‍ മുക്കാഞ്ഞേ,പുള്ളിക്കും എന്തെങ്കിലും ലവ്,ലുവ്‌ ലിന്‍ തടഞ്ഞോ.ഒന്നു പറയ് എന്‍റെ,ചക്കര ആരുഷി.ഉദ്വേഗജനകമായ ആ കഥ.

Baiju Elikkattoor said...

superb