Wednesday, December 3, 2008

മുംബൈ പറയുന്നത്‌

പുരോഗമനകലാസാഹിത്യ സംഘം നവംബര്‍ 16 മുതല്‍ 29 വരെ അധിനിവേശത്തിനും വംശഹത്യക്കും മതതീവ്രവാദത്തിനുമെതിരേയുളള ആശയപ്രചാരണം മുഖ്യലക്ഷ്യമാക്കി കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നടത്തിയ സാംസ്‌കാരിക ജാഥയ്‌ക്കിടയില്‍വച്ചാണ്‌ മുംബൈയില്‍ നടന്ന സമാനതകളില്ലാത്ത സ്‌ഫോടനവാര്‍ത്ത കേട്ട്‌ ഞങ്ങള്‍ നടുങ്ങിയത്‌. മുംബൈ നമ്മുടെ വാണിജ്യ തലസ്‌ഥാനം മാത്രമല്ല, വൈവിധ്യത്തിന്റെ ഒരു ചെറു പതിപ്പു കൂടിയാണ്‌. മലയാളികളും തമിഴരും മാത്രമല്ല, അമേരിക്കക്കാരും ബ്രിട്ടീഷുകാരുമടക്കമുളള ജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങളില്‍പ്പെട്ടവരെ നമുക്കവിടെ നിരന്തരം കാണാന്‍ കഴിയും.

മുന്‍പ്‌ നവോഥാന നാളുകളില്‍ ബംഗാള്‍ വിശേഷിപ്പിക്കപ്പെട്ടത്‌, ലോകത്തിലേക്ക്‌ തുറന്നുവച്ച ഇന്ത്യയുടെ കണ്ണ്‌ എന്നായിരുന്നു. ഇന്ന്‌ ഇന്ത്യക്ക്‌ ലോകം കാണാന്‍ ഒന്നിലധികം കണ്ണുകളുണ്ട്‌.

അതിലൊന്നാണു മുംബൈ. അതു കുത്തിപ്പൊട്ടിക്കാനാണ്‌ കറാച്ചിയില്‍നിന്നും ലഷ്‌കറെ തായ്‌ബയുമായി ബന്ധമുളളവരെന്ന്‌ കരുതുന്ന ഭീകരര്‍ മുംബൈയിലേക്ക്‌ കുതിച്ചത്‌. അവരുടെ കൈയിലെ എ.കെ. 47 തോക്കിനേക്കാളും ആര്‍.ഡി.എക്‌സിനേക്കാളും കരുത്താണ്‌ അവരുടെ ശിരസില്‍ സങ്കുചിതമതശക്‌തികള്‍ അടിച്ചുകയറ്റിയ ആശയങ്ങള്‍ക്കുളളത്‌. അവര്‍ കടല്‍ കടന്നെത്തുന്നതിന്‌ എത്രയോ മുന്‍പുതന്നെ വിധ്വംസകരമായ അവരുടെ ആശയങ്ങള്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞിരുന്നു. ഇസ്ലാം മതവിശ്വാസികള്‍ പവിത്രമായി കാണുന്ന പരലോക വിശ്വാസത്തെയാണ്‌ സങ്കുചിതമതവാദികള്‍ പാപപങ്കിലമാക്കി തീര്‍ക്കുന്നത്‌. ഭൗതികവാദ കാഴ്‌ചപ്പാടില്‍ മനോഹരമായ ഒരു ഭാവനയെയാണ്‌ അവര്‍ മാരകമായ ആക്രമണത്തിനുളള അസംസ്‌കൃത പദാര്‍ഥമായി മാറ്റുന്നത്‌. ഡല്‍ഹി സ്‌ഫോടനത്തില്‍ പിടിക്കപ്പെട്ട ഒരു യുവാവിനോട്‌ നിങ്ങള്‍ ബോംബുവച്ച സ്‌ഥലത്ത്‌ നിങ്ങളുടെ മാതാവ്‌ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, ആ യുവാവ്‌ അക്ഷോഭ്യനായി പ്രതികരിച്ചത്‌ ഞങ്ങള്‍ സ്വര്‍ഗത്തില്‍വച്ച്‌ പരസ്‌പരം കാണുമെന്നാണ്‌! ഭൂമിയെ നരകമാക്കുന്നവര്‍ക്ക്‌ അല്ലാഹു നല്‍കുന്ന സമ്മാനമാണ്‌ സ്വര്‍ഗം എന്നിവര്‍ സ്വയം കരുതുന്നു. പ്രസിദ്ധ ഇസ്ലാമിക ചിന്തകന്‍ കൂടിയായിരുന്ന മൗലനാ അബ്‌ദുള്‍ കലാം ആസാദ്‌ വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെടുന്ന പദം കാരുണ്യം, അനുഗ്രഹം എന്നൊക്കെ അര്‍ഥമുളള റഹ്‌മത്താണെന്നാണ്‌ കണ്ടെത്തിയത്‌. എന്നാല്‍ മതത്തെ ഭീകരപ്രവര്‍ത്തനത്തിനുളള മറയാക്കുന്നവര്‍ക്ക്‌ കാരുണ്യത്തിന്റെ തെളിനീരൊഴുക്കുകളില്ല, ചോരപ്പുഴകളിലാണ്‌ കുളിര്‍മ കൊളളുന്നത്‌.

ഭയാരഹിതമായി മനുഷ്യരെ കൊല്ലുന്നതു സാക്ഷാല്‍ ദൈവാരാധന തന്നെയായിട്ടാണ്‌ അവര്‍ കരുതുന്നതെന്ന്‌ തോന്നുന്നു. അല്ലാഹുവിന്റെ അജന്‍ഡയെന്ന വ്യാജേന ഇവര്‍ നടപ്പിലാക്കുന്നത്‌, സാമ്രാജ്യത്വത്തിന്റെ അജന്‍ഡയാണ്‌. യാതനാപൂര്‍ണമായ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിലൂടെ ഉയര്‍ന്നുവന്ന ഇന്ത്യന്‍ യൂണിയന്റെ അടിത്തറ പൊളിക്കാനാണിവര്‍ ആഗ്രഹിക്കുന്നത്‌. മുഴുവന്‍ ഇന്ത്യയും പാകിസ്‌താനില്‍ ലയിക്കുംവരെ ആയുധം താഴെവയ്‌ക്കുകയില്ലെന്ന ഇവരുടെ ഭ്രാന്തന്‍ മുദ്രാവാക്യം സാമ്രാജ്യത്വത്തെ ഒഴിച്ച്‌ മറ്റാരെയും സന്തോഷിപ്പിക്കുകയില്ല. ലോക രാഷ്‌ട്രീയത്തിന്റെ അങ്ങാടിയില്‍ ഒരനാഥപാവയായി മാറിയ പാകിസ്‌താന്റെ മാതൃകയിലേക്ക്‌ ഇന്ത്യയെക്കൂടി ചുരുട്ടിക്കെട്ടാനാണിവര്‍ മനുഷ്യത്വത്തിനുമേല്‍ തീ കൊടുക്കുന്നത്‌. മുംബൈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത ഡക്കാന്‍ മുജാഹിദീന്റെ ആശയ പ്രചാരണരീതി, സംഘപരിവാറിന്റെ ആശയ പ്രചാരണരീതികളെയാണ്‌ അനുസ്‌മരിപ്പിക്കുന്നത്‌. ഇരുവരുടെയും മതബന്ധം, സ്വന്തം സങ്കുചിതത്വത്തെ സാധൂകരിക്കാനുളള പരസ്യങ്ങള്‍ മാത്രമാണ്‌. ഡക്കാന്‍ മുജാഹിദീന്റെ ശത്രുപട്ടികയില്‍ സാമ്രാജ്യത്വമോ, മുതലാളിത്തമോ ഇല്ല. ഉളളത്‌ ആയിരത്തിത്തൊള്ളായിരത്തിനാല്‍പത്തിയേഴുമുതല്‍ ഇന്ത്യയിലെ മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന ഹിന്ദുക്കള്‍ മാത്രം!

ഹിന്ദു സമൂഹത്തെയാകെ 'ബനിയ' വിഭാഗത്തിലേക്ക്‌ വെട്ടിച്ചുരുക്കി വൃത്തികെട്ട ജാതി പ്രയോഗങ്ങള്‍ ഇവര്‍ നടത്തുന്നതിനെക്കുറിച്ച്‌ പ്രവീണ്‍ സ്വാമി ഹിന്ദു പത്രത്തില്‍ എഴുതിയിട്ടുണ്ട്‌. രണ്ടായിരത്തിനാല്‌ നവംബര്‍ ആറിന്‌ പ്രസിദ്ധീകരിച്ച നവാ-ഇവക്‌ത് എന്ന പാകിസ്‌താനി പത്രത്തില്‍ ഷൗക്കത്ത്‌ നവാസ്‌ എഴുതിയ പ്രബന്ധം ഹിന്ദു ബനിയകളുടെ ഇരട്ടപോളിസിയെക്കുറിച്ചാണ്‌ വാചാലമാകുന്നത്‌! ഇന്ത്യയിലെ ഹിന്ദുക്കള്‍ താജ്‌മഹല്‍ സംരക്ഷിക്കുകയും പളളികള്‍ പൊളിക്കുകയും ചെയ്യുന്നുവെന്ന്‌ സ്‌ഥാപിക്കാനാണദ്ദേഹം ശ്രമിക്കുന്നത്‌. ബാബറി മസ്‌ജിദ്‌ തകര്‍ത്തത്‌ ഇന്ത്യയിലെ ബനിയകള്‍ എന്നു ഷൗക്കത്ത്‌ പറയുന്ന ഹിന്ദുക്കളല്ലെന്നും ഹിന്ദുമതവുമായി ഒരുവിധ ബന്ധവുമില്ലാത്ത സംഘപരിവാറെന്നുമുളള മൗലിക വസ്‌തുതയാണിവര്‍ കാണാതെ പോകുന്നത്‌. താജ്‌മഹല്‍ പാല്‍ചുരത്തുന്ന പശുവായതുകൊണ്ടാണ്‌ ആര്‍ത്തിമൂത്ത ബനിയകള്‍ നിലനിര്‍ത്തുന്നതെന്നു വാദിക്കുമ്പോള്‍ ഇത്തരക്കാര്‍ മറക്കുന്നത്‌, ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മതേതര രാഷ്‌ട്രങ്ങളില്‍ ഒന്നാണെന്ന മൗലിക വസ്‌തുതയാണ്‌!

ജാതിക്കും മതത്തിനുമപ്പുറം ഞങ്ങളും ഞങ്ങളും ഇന്ത്യക്കാര്‍ എന്ന വിവേകപൂര്‍ണമായ വികാരം സജീവമാകേണ്ട ഒരു സന്ദര്‍ഭത്തില്‍പോലും സംഘപരിവാര്‍ ശ്രമിക്കുന്നത്‌, പ്രകോപനപരമായ വികാരത്തില്‍ പെട്രോളൊഴിക്കാനാണ്‌. വംശഹത്യാവീരരും സ്‌ഫോടന വീരരും തമ്മിലുളള വാഗ്വാദങ്ങളും മസില്‍പിടുത്തവുമല്ല ഇന്ന്‌ ഇന്ത്യയിലങ്ങോളമിങ്ങോളമുളള മനുഷ്യര്‍ ആഗ്രഹിക്കുന്നത്‌. വംശഹത്യാവീരനായ നരേന്ദ്രമോഡി സത്യത്തില്‍ സ്‌ഫോടനാനന്തര മുംബൈയില്‍ പോകരുതായിരുന്നു. മലേഗാവ്‌ സ്‌ഫോടനത്തിലെ പ്രതികളെന്നു കരുതപ്പെടുന്നവരെ പിടികൂടിയതിന്റെ പേരില്‍ തങ്ങള്‍ ആക്ഷേപിച്ച ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ വീരനായകന്‍ ഹേമന്ത്‌കര്‍ക്കറെയുടെ വീട്ടിലേക്ക്‌ അദ്ദേഹത്തിന്റെ ഭാര്യക്ക്‌ ഒരു കോടി രൂപയുടെ സഹായധനവുമായി പോകരുതായിരുന്നു. എല്ലാ മനുഷ്യരുടെയും ആത്മാഭിമാനം കോടികള്‍ കൊണ്ട്‌ വാങ്ങാനാവില്ലെന്ന്‌ അദ്ദേഹം ഓര്‍ക്കണമായിരുന്നു.

മോഡിയോട്‌ കയര്‍ക്കാതെ എന്നാല്‍ കരുത്തൊട്ടും ചോരാതെ ആ പണവുമായി ഗുജറാത്തിലേക്ക്‌ തിരിച്ചു പോകാനാവശ്യപ്പെട്ട ഹേമന്ത്‌ കാര്‍ക്കറെയുടെ ഭാര്യ കവിത കാര്‍ക്കറെ ഇന്ത്യന്‍ മതേതരത്വത്തിന്റെ കരുത്താണ്‌. അതുപോലെ തന്നെ പ്രസക്‌തമായ ഒരു രാഷ്‌ട്രീയ ദൗത്യമാണ്‌ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും സംഭവിച്ചത്‌. മുംബൈ സ്‌ഫോടനത്തില്‍ പാകിസ്‌താന്റെ പേര്‌ പറഞ്ഞ്‌ അപലപിക്കണമെന്ന ബി.ജെ.പി പ്രതിനിധി ജസ്വന്ത്‌ സിംഗിന്റെ ആവശ്യം സര്‍വകക്ഷിയോഗം ഒന്നിച്ചാണ്‌ തളളിയത്‌.

ഇന്ത്യന്‍ മതേതരത്വം പ്രതിസന്ധി നേരിടുന്ന യാതൊരു സന്ദര്‍ഭത്തിലും വലത്‌, ഇടത്‌ വ്യത്യാസമില്ലാതെ, സര്‍വ പാര്‍ട്ടികളും ഐക്യപ്പെടേണ്ടതുണ്ട്‌. 'ആരു ജീവിക്കുമിന്നിന്ത്യ മരിക്കുകില്‍, ആരു മരിക്കുമിന്നിന്ത്യ ജീവിക്കുകില്‍' എന്ന നെഹ്‌റുവിന്റെ ചോദ്യത്തിനുമുന്നില്‍നിന്ന്‌, എന്നിട്ടും ബി.ജെ.പി. വഴുക്കുമ്പോള്‍, അതിനെതിരെ ഐക്യപ്പെടാന്‍ ബി.ജെ.പിയുമായി പലതരത്തില്‍ സഹകരിക്കുന്ന പാര്‍ട്ടികള്‍ പോലും സന്നദ്ധമാകുന്നുവെന്നുളളത്‌ സ്വാഗതാര്‍ഹമാണ്‌.

എന്നാല്‍ അതോടൊപ്പം മറ്റൊരപകടകരമായ പ്രവണത വളര്‍ന്നുവരുന്നതാണ്‌ മുംബൈ സ്‌ഫോടനാനന്തര പ്രതികരണങ്ങളില്‍ നിറയുന്നത്‌. ചാനല്‍ ചര്‍ച്ചകളില്‍ രാഷ്‌ട്രീയം നരകത്തില്‍! രാഷ്‌ട്രീയം തുലയട്ടെ എന്നാര്‍ത്തുവിളിച്ച, കോംപ്ലാന്‍ യുവതീയുവാക്കള്‍ മറന്നുപോയത്‌ രാഷ്‌ട്രീയമില്ലാതെ ഒരു രാഷ്‌ട്രവും ഒരു ജനതയും നിലനില്‍ക്കുകയില്ലെന്ന പരമാര്‍ഥമാണ്‌. ഇന്ത്യന്‍ കമാന്‍ഡോകള്‍ നിര്‍വഹിച്ച ജീവത്യാഗപരമായ ദൗത്യം അഭിനന്ദിക്കപ്പെടേണ്ടതുണ്ട്‌. അതേസമയം രാഷ്‌ട്രീയത്തെയാകെ അധിക്ഷേപിച്ചും രാഷ്‌ട്രീയ പ്രവര്‍ത്തകരെയാകെ കൂവിവിളിച്ചും ഇത്തരമൊരു ദൗത്യം ശരിയായി നിര്‍വഹിക്കാനാവില്ല. ശുചിത്വമുളള എത്രനല്ല മൂക്കുണ്ടായിട്ടും ശ്വസിക്കുന്ന വായു മലിനമാണെങ്കില്‍ എന്തുകാര്യം?

*
കെ.ഇ.എന്‍. കടപ്പാട്: മംഗളം

17 comments:

വര്‍ക്കേഴ്സ് ഫോറം said...

മുന്‍പ്‌ നവോഥാന നാളുകളില്‍ ബംഗാള്‍ വിശേഷിപ്പിക്കപ്പെട്ടത്‌, ലോകത്തിലേക്ക്‌ തുറന്നുവച്ച ഇന്ത്യയുടെ കണ്ണ്‌ എന്നായിരുന്നു. ഇന്ന്‌ ഇന്ത്യക്ക്‌ ലോകം കാണാന്‍ ഒന്നിലധികം കണ്ണുകളുണ്ട്‌.

അതിലൊന്നാണു മുംബൈ. അതു കുത്തിപ്പൊട്ടിക്കാനാണ്‌ കറാച്ചിയില്‍നിന്നും ലഷ്‌കറെ തായ്‌ബയുമായി ബന്ധമുളളവരെന്ന്‌ കരുതുന്ന ഭീകരര്‍ മുംബൈയിലേക്ക്‌ കുതിച്ചത്‌. അവരുടെ കൈയിലെ എ.കെ. 47 തോക്കിനേക്കാളും ആര്‍.ഡി.എക്‌സിനേക്കാളും കരുത്താണ്‌ അവരുടെ ശിരസില്‍ സങ്കുചിതമതശക്‌തികള്‍ അടിച്ചുകയറ്റിയ ആശയങ്ങള്‍ക്കുളളത്‌. അവര്‍ കടല്‍ കടന്നെത്തുന്നതിന്‌ എത്രയോ മുന്‍പുതന്നെ വിധ്വംസകരമായ അവരുടെ ആശയങ്ങള്‍ ഇന്ത്യയിലെത്തിക്കഴിഞ്ഞിരുന്നു. ഇസ്ലാം മതവിശ്വാസികള്‍ പവിത്രമായി കാണുന്ന പരലോക വിശ്വാസത്തെയാണ്‌ സങ്കുചിതമതവാദികള്‍ പാപപങ്കിലമാക്കി തീര്‍ക്കുന്നത്‌. ഭൗതികവാദ കാഴ്‌ചപ്പാടില്‍ മനോഹരമായ ഒരു ഭാവനയെയാണ്‌ അവര്‍ മാരകമായ ആക്രമണത്തിനുളള അസംസ്‌കൃത പദാര്‍ഥമായി മാറ്റുന്നത്‌.

Anonymous said...

കാര്‍ക്കറെയുടെ ഭാര്യയെ മാത്രമല്ല കപട നാടകം കളിച്ചു മീഡിയയില്‍ പ്രത്യക്ഷപെടാന്‍ ശ്രമിച്ച മതികെട്ടാമല കയറിയാ വീരനെ പോടാ പോടാ എന്നു പറഞ്ഞു ആട്ടിയോടിച്ച ഉണ്ണിക്രിഷ്ണന്‍ എന്ന പാവം പിതാവും അഭിനന്ദനം അര്‍ഹിക്കുന്നു

മൂന്നു കൊല്ലം ഭരിച്ചിട്ടും മലയാളികള്‍ക്കു വേണ്ടി ഒരു കുന്തവും ചെയ്യാനറിയാതെ പാര്‍ലമെണ്റ്റിനു മുന്നില്‍ സത്യാഗ്രഹം തുടങ്ങിയ ഗിമ്മിക്കുകള്‍ കാണിച്ചു നടക്കുന്ന അച്ചുമാമനെ പോടാ ഇറങ്ങിപ്പോടാ എന്നു എല്ല മലയാളികളും ഒന്നടങ്കം പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Anonymous said...

I really pity you...your fight is against terror or against BJP??? Its because of people like you that the country is suffering...When you deal with terror, deal with only terror, don't worry about losing vote bank. Behavior of communists these days are also laughable - they were hyper active when the malegaon news were in front pages. I saw a protest march in TVPM. Now they are giving careful statements so that one particular community is not hurt!!! Disgusting!

Anonymous said...

"ആട്ടിയോടിച്ച ഉണ്ണിക്രിഷ്ണന്‍ എന്ന പാവം പിതാവും അഭിനന്ദനം അര്‍ഹിക്കുന്നു...."

ചക്കരെ ആരുഷി, ഉണ്ണികൃഷ്ണന്‍ ചതിച്ചല്ലോ..അച്ചു മാമനോട് ആവശ്മില്ലാത്ത ചോദ്യം ചോദിച്ചു മാധ്യമങ്ങളാണ് ഇതെല്ലാം ഉണ്ടാക്കിയതെന്ന് പറഞ്ഞു മുഖ്യനോട് ഖേദവും പ്രകടിപ്പിച്ചു കഴിഞ്ഞല്ലോ ആ ഉണ്ണികൃഷ്ണന്‍,കൊടും ചതി.ഊമ്മെന്‍ ചാണ്ടിയും സംഗപരിവാരനുമെല്ലാം അണ്ടി പോയ അണ്ണാനെ പോലെ ആയല്ലോ.എന്നാലോ, കാര്ക്കാരെയുടെ ഭാര്യ കാര്‍ക്കിച്ചു തുപ്പിയത് മോഡി അണ്ണന്‍ടെ 'പൂ'മുഖത്ത്‌ ഉണ്ടുതാനും.
OT.ഉണ്ണികൃഷ്ണനും രാജ്യവും ക്ഷമിച്ചാലും താന്‍ ക്സമിക്കില്ലെന്നു ചാണ്ടിയും സുരേന്ദ്രനും..ഏയ് ഇതു വോട്ടു ബാന്കിനു വേണ്ടിയോന്നുമല്ല.രാജ്യസ്നേഹം പോട്ടിയോളിക്കുന്നോണ്ടാ

Anonymous said...

"..your fight is against terror or against BJP??"
Fight against terror is fight against Talibaans,Abhinav baaraths,parivarans,bjp,mosadians..

"Behavior of communists these days are also laughable.."
Modi drama in Mumbai,Rahuls late night party when cammando fight was on also laughable,OH disgusting.

Anonymous said...

എല്ലാ തരം ഭീകരവാദങ്ങളും തുലയട്ടെ.

ഉമ്മഞ്ചാണ്ടി എന്നതിനു പകരം വി.എസ്.മാമ നീട്ടി വിളിച്ചപ്പോള്‍ ഊം*ഞ്ചാണ്ടി ആയെന്ന് മാണിയും ചാണ്ടിയും. നേരിട്ട് ഉമ്മഞ്ചാണ്ടിയെ അങ്ങിനെ വിളിക്കാന്‍ ധൈര്യമില്ലാത്തോണ്ട് മാണി താന്‍ പറഞ്ഞെന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഊം*ഞ്ചാണ്ടി എന്ന് വിളിക്കുന്നുവെന്ന് വി.എസ്.മാമന്‍. ചാണ്ടി മാണി ചെന്നിത്തലകളെ ചതിച്ച ഉണ്ണികൃഷ്ണന്‍ രാജിവെക്കണം എന്നിനി വല്ല യൂത്തന്മാരും പറയുമോ? അല്ല യെവന്മാര്‍ക്ക് എന്താ പറഞ്ഞൂടാത്തേ?

Aakash :: ആകാശ് said...

ഭയാരഹിതമായി മനുഷ്യരെ കൊല്ലുന്നതു സാക്ഷാല്‍ ദൈവാരാധന തന്നെയായിട്ടാണ്‌ അവര്‍ കരുതുന്നതെന്ന്‌ തോന്നുന്നു. അല്ലാഹുവിന്റെ അജന്‍ഡയെന്ന വ്യാജേന ഇവര്‍ നടപ്പിലാക്കുന്നത്‌, സാമ്രാജ്യത്വത്തിന്റെ അജന്‍ഡയാണ്‌.

താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് മനസിലാകുന്നില്ല. Khalifate പുനഃസ്ഥാപനവും സാമ്രാജ്യത്വവും ഒരു പോലെ യാണെന്നാണോ?? അതോ സാമ്രാജ്യത്വ ശക്തികളുടെ (തന്നെ...തന്നെ..സഖാക്കളുടെ സ്ഥിരം ശത്രുകക്ഷികള്‍ തന്നെ..) അജണ്ട ഇസ്ലാമിക്‌ തീവ്രവാദികള്‍ നടപ്പിലാക്കുന്നുവെന്നോ???

മുഴുവന്‍ ഇന്ത്യയും പാകിസ്‌താനില്‍ ലയിക്കുംവരെ ആയുധം താഴെവയ്‌ക്കുകയില്ലെന്ന ഇവരുടെ ഭ്രാന്തന്‍ മുദ്രാവാക്യം സാമ്രാജ്യത്വത്തെ ഒഴിച്ച്‌ മറ്റാരെയും സന്തോഷിപ്പിക്കുകയില്ല

മുഴുവന്‍ ഇന്ത്യയും പാക്കി സ്ഥാനില്‍ ലയിച്ചാല്‍ സാമ്രാജ്യത്വ രാജ്യ ങ്ങളിലെ ആള്‍ക്കാരുടെ ഉറക്കം പോകുമെന്നല്ലാതെ അതില്‍ സന്തോഷിക്കാന്‍ എന്താണ് ഉള്ളതെന്ന് മനസിലായില്ല. NWFP പോലെ ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഒരു islamic fundamental hotbed ആകുമ്പോള്‍ അമേരിക്കക്കാര്‍ സന്തോഷം കൊണ്ടു എനിക്കിരിക്കാന്‍ വയ്യേ എന്ന് പാടുമോ?

ലോക രാഷ്‌ട്രീയത്തിന്റെ അങ്ങാടിയില്‍ ഒരനാഥപാവയായി മാറിയ പാകിസ്‌താന്റെ മാതൃകയിലേക്ക്‌ ഇന്ത്യയെക്കൂടി ചുരുട്ടിക്കെട്ടാനാണിവര്‍ മനുഷ്യത്വത്തിനുമേല്‍ തീ കൊടുക്കുന്നത്‌.

ഈ വാചകവും തൊട്ടു മുകളില്‍ പറഞ്ഞ വാചകവും തമ്മില്‍ പൊരുത്തക്കേട് തോന്നുന്നല്ലോ..എന്റെ വായനയുടെ കുഴപ്പമായിരിക്കും.

മുംബൈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത ഡക്കാന്‍ മുജാഹിദീന്റെ ആശയ പ്രചാരണരീതി, സംഘപരിവാറിന്റെ ആശയ പ്രചാരണരീതികളെയാണ്‌ അനുസ്‌മരിപ്പിക്കുന്നത്‌.

ഹെന്റമ്മോ.... വായിക്കുന്നതിന് മുന്പ് ലേബല്‍ നോക്കിയില്ല. ഹാസ്യം ആയിരുന്നല്ലേ...

ഇരുവരുടെയും മതബന്ധം, സ്വന്തം സങ്കുചിതത്വത്തെ സാധൂകരിക്കാനുളള പരസ്യങ്ങള്‍ മാത്രമാണ്‌.

ഇസ്ലാമിക തീവ്ര വാദത്തില്‍ മതം അതിന്റെ ആശയസംഹിതയുടെ അടിസ്ഥാനമാണ് . ഇസ്ലാമിക മല്ലാത്ത എന്തിനേയും ആഗോളതലത്തില്‍ അത് എതിര്‍ക്കുന്നു. സംഘപരിവാര്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഹൈന്ദ വികതയുടെ മേല്ക്കോയ്മക്കായി അതിന്റെ ശത്രുക്കളെന്നു കരുതുന്നവരെ ഉന്മൂലനം ചെയ്യാന്‍ തയാറാകുന്നു. ഇസ്ലാമിക തീവ്രവാദം പോലെ ഒരു വിശാല ക്യാന്‍വാസ് ഹൈന്ദവ തീവ്ര വാദത്തിനു നല്‍കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മതം എന്നത് ഇസ്ലാമിലെ പോലെ എന്തെങ്കിലും reward വാഗ്ദാനം ചെയ്യുന്നതുമില്ല.

ഡക്കാന്‍ മുജാഹിദീന്റെ ശത്രുപട്ടികയില്‍ സാമ്രാജ്യത്വമോ, മുതലാളിത്തമോ ഇല്ല. ഉളളത്‌ ആയിരത്തിത്തൊള്ളായിരത്തിനാല്‍പത്തിയേഴുമുതല്‍ ഇന്ത്യയിലെ മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന ഹിന്ദുക്കള്‍ മാത്രം!


സാമ്രാജ്യത്വമോ, മുതലാളിത്തമോ ശത്രു പട്ടികയില്‍ ഉണ്ടാവണം എന്ന് എന്താണ് നിര്‍ബന്ധം? ഈ ലോകത്തില്‍ ശത്രു പട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യരായവര്‍ ഇവര്‍ മാത്രമാണോ? അതോ ഇവക്കെതിരെ പോരാടിയാല്‍ അത് ന്യായമാകുമോ?

രാഷ്‌ട്രീയം തുലയട്ടെ എന്നാര്‍ത്തുവിളിച്ച, കോംപ്ലാന്‍ യുവതീയുവാക്കള്‍ മറന്നുപോയത്‌ രാഷ്‌ട്രീയമില്ലാതെ ഒരു രാഷ്‌ട്രവും ഒരു ജനതയും നിലനില്‍ക്കുകയില്ലെന്ന പരമാര്‍ഥമാണ്‌.

താങ്കള്‍ കരുതുന്നത് പോലെ ലോകമെന്തെന്നു അറിയാത്ത മണ്ണുണ്ണി പില്ലെരല്ല ഇവര്‍. കൃത്യമായ രാഷ്ട്രീയ നിരീക്ഷണം ഉള്ളവര്‍ തന്നെയാണ്. അവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു മനസിലാവണമെങ്കില്‍ രാത്രി തിരികെ വീട്ടില്‍ എത്താമോ എന്ന ഉറപ്പില്ലാതെ വീട്ടില്‍ നിന്നിറങ്ങുന്ന ഈ പിള്ളേര്‍ കൂടി അടക്കുന്ന tax ന്റെ മുകളില്‍ താജ് ഹോട്ടലില്‍ അര്‍മാദിച്ചാല്‍ മാത്രം പോര..

Anonymous said...

ഓരോരുത്തരുടെ വിദ്യാഭ്യാസവും വിവരവും അറിയുന്നത്‌ ഇങ്ങിനെ ഉള്ള ക്രിട്ടിക്കല്‍ അവസരങ്ങളിലാണു നാലം ക്ളാസും തയ്യല്‍ക്കടയും അണ്ടിയാപ്പീസിണ്റ്റെ മുന്നില്‍ സമരവും വെട്ടിനിരത്തലും പാര്‍ട്ടിക്കുള്ളില്‍ പാര വയ്പും മാത്രം അറിയാവുന്ന ആളില്‍ നിന്നും മറ്റൊന്നും ആരും പ്രതീക്ഷിക്കുന്നില്ല , റിപ്രോഗ്രാഫിക്‌ സെണ്റ്ററില്‍ പോസ്റ്റര്‍ അച്ചടിപ്പിച്ചത്‌ പിടിച്ചപ്പോള്‍ അല്‍പ്പം ഡീസണ്റ്റ്‌ ആണെന്നു ഞാന്‍ കരുതിയിരുന്ന ലോ മിനിസ്റ്ററുടെ ഭീകരവും വിക്ര്‍തവുമായ മുഖവും കണ്ടു , എന്നാല്‍ ഇവനൊക്കെ പത്താം ക്ളാസ്‌ പാസാവാത്ത കരുണാകരനെ കണ്ടു പഠിക്കണം ഈ വയസ്സുകാലത്തും കുറിക്കു കൊള്ളുന്ന ആഢ്യത്തമുള്ള വാചകമേ പുള്ളി പറായറുള്ളു രാജന്‍ കേസു സമയത്തു പോലും പത്രക്കാരെ ചാടി കടിച്ചിട്ടില്ല ഊച്ചാളികളുടെ ഊച്ചാളി തരത്തെ പിന്താങ്ങാനും ബ്ളോഗന്‍മാറ്‍ ( നല്ല പഠിപ്പും വിവരവും ഉള്ളവറ്‍) ഉള്ളപ്പോള്‍ ഇതില്‍ ഒന്നും അത്ഭുതമില്ല.

Baiju Elikkattoor said...

ആരുഷി,
താന്‍ പറയുന്നമാതിരി ഉച്ചാളിത്തരം ഇതുവരെ ബ്ലോഗില്‍ ആരും പറഞ്ഞിട്ടില്ല......... വെറുതെയിരിക്കുമ്പോള്‍ പഴയ കമന്റുകള്‍ ഒക്കെ ഒന്നു വായിച്ചു നോക്കൂ.

Anonymous said...

സാമ്രാജ്യത്തിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുക എന്നതും ഫോക്കസ് ഇല്ലാതാക്കുക എന്നതും സാമ്രാജ്യത്വത്തിന്റെ അജണ്ട തന്നെയാണ്. ഇന്ന് തീവ്രവാദം മുന്‍പെങ്ങുമില്ലാത്തവണ്ണം ശക്തിപ്രാപിക്കുമ്പോള്‍, അതിനെതിരെ പോരാടുക എന്നതും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. ഇതിനായി സാമ്രാജ്യത്തിനെതിരെ പോരാടേണ്ട ഊര്‍ജ്ജം, സമയം, സംഘടനാശക്തി എന്നിവയൊക്കെ ഉപയോഗിക്കേണ്ടി വരും. ഇത് സഹായിക്കുക സാമ്രാജ്യത്വത്തെ തന്നെ അല്ലേ? തങ്ങളുടെ ലക്ഷ്യത്തിലേക്കാണ് തങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്ന തെറ്റിദ്ധാരണയില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ആ നിലക്ക് സാമ്രാജ്യത്ത്വത്തെ നിലനിര്‍ത്തുക, സഹായിക്കുക എന്നത് തന്നെയാണ്.

Anonymous said...

ചൈനീസ് സാമ്രാജ്യത്വം?
“മാതാവ്” എന്നൊക്കെ പറയുന്നത് സവർണ്ണബൂർഷ്വാസങ്കല്പമല്ലേ?
വാസ്തവത്തിൽ കേഇഎൻ ചെയ്യുന്നതു ആഭീകരനെ ഉള്ളുകൊണ്ട് താലോലിക്ക്കുകയാണു എന്നു മാർക്സിസ്റ്റു പാറ്ട്ടിയിലെ വലിയൊരു വിഭാഗം ഹിന്ദുക്കളും മനസ്സിലാക്കിക്കഴിഞ്ഞു. തങ്ങൾക്കുമാത്രം മതം പാടില്ല, പാർട്ടിയിലെ ന്യൂനപക്ഷക്കാർക്കു മതമാകാം എന്ന നിലപാടു പാർട്ടി തെരഞ്ഞെടുപ്പുകളുള്ളേടത്തോളം കാലം വെടിയില്ലെന്നു അവർക്കു മനസ്സിലായി. അവരിതാ പാറ്ട്ടി വിട്ടുതുടങ്ങി പതുക്കെ അമ്പലങ്ങളിൽ പോയിത്തുടങ്ങി.
അങ്ങനെയുള്ളവർ കമ്പൂട്ടറും ബ്ലോഗുമുള്ളവരല്ലാ‍ാഥ്തതുകൊണ്ട് എന്റ്വാദത്തെ അനുകൂലിക്കാനവർ വരില്ലായിരിക്കും. അവർ ഇക്കുറി ഇലക്ഷനും വരില്ല. പ്പിന്നത്തെ എലക്ഷനു അവർ വന്നു മാർകിസ്റ്റ്-സെകുലറിസ്റ്റ് -പിഡിപി കംബൈൻഡ് ടീമിനെ തോൽ‌പ്പിക്കാൻ വരും.

Anonymous said...

Thanks Anonymous. I was wondering what was the processio/queue all over Kerala, while watching my paid google earth. I thought it to be queue in front of Beverages Corporation. Now I understand that it was the queue/procession formed by those going out of CPIM. So, in the next election CPIM candidates are not going to get back their deposit or 'ketti vecha kasu." Poor chaps..sorry for them.

Anonymous said...

-സാമ്രാജ്യത്വമോ, മുതലാളിത്തമോ ശത്രു പട്ടികയില്‍ ഉണ്ടാവണം എന്ന് എന്താണ് നിര്‍ബന്ധം? ഈ ലോകത്തില്‍ ശത്രു പട്ടികയില്‍ ഉള്‍പ്പെടാന്‍ യോഗ്യരായവര്‍ ഇവര്‍ മാത്രമാണോ? അതോ ഇവക്കെതിരെ പോരാടിയാല്‍ അത് ന്യായമാകുമോ?-

സാമ്രാജ്യത്വത്തിന്റെ കളികള്‍ കാണുന്നവര്‍ക്കും, മുതലാളിത്തം ഒരു സാമ്പത്തികശാസ്ത്രം(??) എന്ന നിലയില്‍ ഭൂരിഭാഗം വരുന്ന ജനതയുടെ ദാ‍രിദ്ര്യവും ജീവിതപ്രശ്നങ്ങളും പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടത് കാണുന്നവര്‍ക്കും അതിനെ എതിര്‍ക്കാതിരിക്കാനാവില്ല. ഏറ്റവും വലിയ ദുഷ്ടിനെ എതിര്‍ക്കുക എന്നതാവണമല്ലോ പ്രാഥമിക കടമ. അത്രയേ ഉള്ളൂ.

-രാഷ്‌ട്രീയം തുലയട്ടെ എന്നാര്‍ത്തുവിളിച്ച, കോംപ്ലാന്‍ യുവതീയുവാക്കള്‍ മറന്നുപോയത്‌ രാഷ്‌ട്രീയമില്ലാതെ ഒരു രാഷ്‌ട്രവും ഒരു ജനതയും നിലനില്‍ക്കുകയില്ലെന്ന പരമാര്‍ഥമാണ്‌.-

മിലിറ്ററിയെ ഭരണം ഏല്‍പ്പിക്കണമെന്നും, ഒരു ഏകാധിപതിക്കെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ എന്നൊക്കെ ഈ കോമ്പ്ലാന്‍ കുട്ടികള്‍ ലൈവായി പറയുന്നത് കേട്ടാരുന്നോ? അത്തരത്തില്‍ കുട്ടികള്‍ പറയുന്നത് അനുസരിച്ചാല്‍ പിന്നെ ജനാധിപത്യത്തിന്റെ ഗതി എന്താവും????

-രാത്രി തിരികെ വീട്ടില്‍ എത്താമോ എന്ന ഉറപ്പില്ലാതെ വീട്ടില്‍ നിന്നിറങ്ങുന്ന ഈ പിള്ളേര്‍ കൂടി അടക്കുന്ന tax ന്റെ മുകളില്‍ താജ് ഹോട്ടലില്‍ അര്‍മാദിച്ചാല്‍ മാത്രം പോര..-

ഈ പിള്ളാര്‍ അടക്കുന്ന ടാക്സ് കൂടി ചേര്‍ത്താണ് വര്‍ഷാവര്‍ഷം ടാക്സ് ഒഴിവും, കോര്‍പ്പറേറ്റ് നികുതിയിളവുമൊക്കെ അടക്കം 50000 കോടി രൂപക്കടുത്ത് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മേഖലക്ക് സൌജന്യം നല്‍കുന്നത്. അതിനെ എതിര്‍ക്കാതെ "കുഞ്ഞു കുഞ്ഞു ഇഷ്യൂസില്‍" സമയം ചിലവഴിക്കുന്നത് മിസ്പ്ലേസ്ഡ് ധാര്‍മ്മികരോഷത്തിന്റെ പട്ടികയിലെ വരൂ. രാഷ്ട്രീയബോധം എന്നത് പ്രിയോരിറ്റീസ് സെറ്റ് ചെയ്യുന്നതിലും ഉണ്ടാകണം.

Anonymous said...

The problem with KEN and his ilk is that they finally bring everything down to American imperialism. This is happening because they don’t want to call a spade a spade. They fear that they are talking against islam and Muslims.

Except imperialistic ummakki, whaetver he said in the article is true. Terrorism in the name of Islam is a big threat to the world. Let us accept that fact. Please don’t play vote politics here.

Anonymous said...

When KEN talk about terrorism connected with other religions, Samgh parivar will be happy and accept that everything written is true. Still, they will take the precaution not to say anything against imperialism. Because, Samgh Parivar facism and imperialism share the same economic agenda. In the article KEN talk about serving the agenda of imperialism by the terrorists. This is true for samgh parivar also. They also serve the purpose of the imperialism by diverting the fight against imperialism and its anti human, anti people economic policies, as energy to be used for fighting imperialism is wasted fighting communalism, the small brother.

The usage "Except imperialistic ummakki" is not at all an innocent usage. It has its own politics.The good thing about these sort of un intented revelation is that it reveals their politics and people understand that.

Anonymous said...

"----അവരിതാ പാറ്ട്ടി വിട്ടുതുടങ്ങി പതുക്കെ അമ്പലങ്ങളിൽ പോയിത്തുടങ്ങി.
അങ്ങനെയുള്ളവർ കമ്പൂട്ടറും ബ്ലോഗുമുള്ളവരല്ലാ‍ാഥ്തതുകൊണ്ട് എന്റ്വാദത്തെ അനുകൂലിക്കാനവർ വരില്ലായിരിക്കും. അവർ ഇക്കുറി ഇലക്ഷനും വരില്ല. പ്പിന്നത്തെ എലക്ഷനു അവർ വന്നു മാർകിസ്റ്റ്-സെകുലറിസ്റ്റ് -പിഡിപി കംബൈൻഡ് ടീമിനെ തോൽ‌പ്പിക്കാൻ വരും.----"

അനോണി അണ്ണാ,അധികം പിന്നോട് പോണ്ടാ,ഒരു 1980 മുതല്‍ എടുക്കാം,80 ലെ തലശ്ശേരി മാര്‍ക്കിസ്റ്റ്‌ സംഘപരിവാര കൊലപാതങ്ങളില്‍ മുതല്‍ ഞാന്‍ എന്തെല്ലാം വായിച്ചു മുത്തശിയും ആല്ലാത്തതുമായ പത്രങ്ങളില്‍.കമ്മികള്ടെ ഏകാധിപത്യ കാപാലികതക്കെതിരെ അവിടങ്ങളില്‍ സംഘ പരിവാരത്തിലേക്ക് "കുത്തൊഴുക്ക്" നടന്നു നടന്നു, നടന്നു ഇപ്പൊ എന്തായി..കുന്തായി.അവിടെയൊക്കെ(തലശ്ശേരിയിലും,കൂത്തുപറമ്പും,അഴീക്കോടും,തളിപ്പരമ്പും ..ഒക്കെ)മുമ്പു 5000-8000വോട്ടിനു കമ്മികള്‍ ജയിച്ചിരുന്നത്,വടിക്കാരന്റെ-സംഘ ക്കാരന്റെ പ്രവര്‍ത്തനം കൊണ്ടു മുപ്പതിനായിരം,നാല്‍പ്പതിനായിരം വോട്ടിനു ജയിക്കാന്‍ തുടങ്ങി,കമ്മികള്‍..വടിക്കാരന്‍ ഇപ്പോഴും ഉപ്പ് വെച്ച കലം പോലെ തന്നെ.ചേട്ടാ, അതുകൊണ്ട് "തോല്‍പ്പിക്കാന്‍" വരുന്ന കാര്യമൊക്കെ ഉണര്‍ത്തിച്ചു ശീല്‍ക്കാരം വിടല്ലേ.പിന്നെ മനസ്സിന്റെ കിതപ്പടക്കാന്‍ ചാംബുന്നതെന്കില്‍ എങ്കില്‍ ആയിക്കോ.

Anonymous said...

" ഇസ്ലാമിക തീവ്ര വാദത്തില്‍ മതം അതിന്റെ ആശയസംഹിതയുടെ അടിസ്ഥാനമാണ് .ഇസ്ലാമിക മല്ലാത്ത എന്തിനേയും ആഗോളതലത്തില്‍ അത് എതിര്‍ക്കുന്നു. .."
ശരിയാണ്,താലിബാനും, സന്ഘപരിവരും താന്കള്‍ പറയുന്നതു ശരി വെക്കുന്നു.

"ഇസ്ലാമിക തീവ്രവാദം പോലെ ഒരു വിശാല ക്യാന്‍വാസ് ഹൈന്ദവ തീവ്ര വാദത്തിനു നല്‍കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.തോന്നുന്നില്ല. മതം എന്നത് ഇസ്ലാമിലെ പോലെ എന്തെങ്കിലും reward വാഗ്ദാനം ചെയ്യുന്നതുമില്ല.."
ഇസ്ലാമിക തീവ്രവാദത്തിന് ഒപ്പം തന്നെ വിശാലമാണ് ഹൈന്ദവ തീവ്രവാദവും,അല്ലെങ്കില്‍ ഏറ്റവും'ഉത്തമ' ഹിന്ദു ആയ ഗാന്ധിജിയെ അതിന് തീര്‍ത്ത്‌ കൊടുക്കാന്‍ കഴിയുമായിരുന്നില്ല. കെട്ട് നാറിയ പാലാണോ മുട്ടയാണോ കൂടുതല്‍ നാറ്റമെന്നു എന്തിന് തര്‍ക്കിക്കണം,സുഹൃത്തെ.ഇനി reward..ഭഗവത്ഗീത തന്നെ കൊന്നാല്‍ കിട്ടുന്ന rewardനെ കുരിച്ച്ച്‌ാ ആണ് പറയുന്നതു.അതൊക്കെ ആര്ക്കും ഏത് രീതിയിലും വ്യാഖ്യാനിക്കാം.സന്ഘപരിവാര്‍ കാരനും, താളിബാനിക്കും "സ്വര്‍ഗീയ'reward നെ കുറിച്ചു പറയും..ഹമീദ് ചെന്നമങ്ങലൂരും, എം.എന്‍.കാരസ്ശീരിയെയും പോലുള്ളവര്‍ ഒരു രിവര്‍ഡും ഇല്ല,അത് "തീവ്രവാദികള്‍' വ്യാഖ്യാനിക്കുന്നതെന്ന് പറയും..ദാട്സ് ഇറ്റ്.

"സാമ്രാജ്യത്വമോ, മുതലാളിത്തമോ ശത്രു പട്ടികയില്‍ ഉണ്ടാവണം എന്ന് എന്താണ് നിര്‍ബന്ധം? "
അങ്ങനെ ഒരു നിര്‍ബന്ധവും ഇല്ല.പക്ഷെ സാമ്രാജ്യത്തവും തീവ്രവാദവും പരസ്പരം സഹായിക്കുന്നു എന്ന് പറയാന്‍ ഇക്കിളി ഉണ്ടാവേണ്ട ആവശ്യം ഇല്ല.

"-രാത്രി തിരികെ വീട്ടില്‍ എത്താമോ എന്ന ഉറപ്പില്ലാതെ വീട്ടില്‍ നിന്നിറങ്ങുന്ന ഈ പിള്ളേര്‍ കൂടി അടക്കുന്ന tax ന്റെ മുകളില്‍ താജ് ഹോട്ടലില്‍ അര്‍മാദിച്ചാല്‍ മാത്രം പോര..-"

ഇതു പോലെ എത്ര അഭ്യാസം നമ്മള്‍ കണ്ടു സാര്‍..രാത്രി വീട്ടില്‍ എത്തുന്നത് ഉറപ്പിക്കാന്‍, താന്കലുറെ പോലെ dialogue 'കടുപ്പത്തില്‍' അടിച്ച രംസ്ഫീല്ടിനെ മാറ്റി, അധികമൊന്നും ഉരിയാടാതെ അടങ്ങി,മിതവാദി ആയി കഴിയുന്ന റോബര്‍ട്ട് ഗേറ്റ്സ് നെ കൊണ്ടു വരേണ്ടി വന്നു, ബുഷ് സായ്പിന് പോലും.ഇങ്ങു കേരളത്തില്‍ രാത്രി വീട്ടില്‍ എത്തുന്നത് ഉറപ്പിക്കാന്‍ പട്ടാള സ്റ്റൈല്‍ ഉശിര് കാണിച്ച സി.പി.രാമസ്വാമി അയ്യരെ തൂക്കി എറിഞ്ഞില്ലേ,ജനം.