Wednesday, December 31, 2008

പാലസ്തീന്‍, നിനക്കില്ല 9/11

2001 സെപ്തംബര്‍ മാസത്തില്‍ അല്‍ ക്വയ്ദയിലെപ്പെട്ട ഒരു കൂട്ടം ഭീകരര്‍ ന്യൂയോര്‍ക്കില്‍ ആയിരക്കണക്കിന് അമേരിക്കക്കാരെ കൊലചെയ്തു. അമേരിക്കയുടെ സുഹൃത്തുക്കളും ശത്രുക്കളും ഒരു പോലെ ആ അക്രമണത്തെയും അക്രമണകാരികളെയും അപലപിച്ചു. സംവാദങ്ങള്‍ എല്ലാം തന്നെ ഊന്നിയത് അമേരിക്ക പ്രതികാരം നിര്‍വഹിക്കുന്നതിലും, നീതി തേടുന്നതിലും എത്രമാത്രം വിവേചനബുദ്ധി കാണിക്കണം എന്നതിലായിരുന്നു. അമേരിക്കയുടെ ഇറാഖ്, അഫ്‌ഗാനിസ്ഥാന്‍ അധിനിവേശങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്ന അവസരത്തിലെല്ലാം തന്നെ 9/11ന്റെ ഭയാനകതകള്‍ ഉയര്‍ന്നുവന്നിരുന്നു. തങ്ങള്‍ അതുവരെ ചെയ്തുകൂട്ടിയതിനെയെല്ലാം ന്യായീകരിക്കുവാനായി തങ്ങളുടെ ജനത അനുഭവിച്ച കഷ്ടപ്പാടുകളും മരണവും ഉപയോഗിക്കുവാന്‍ അമേരിക്ക അനുവദിക്കപ്പെട്ടിരുന്നു.

2008 നവംബര്‍ മാസത്തില്‍ ഒരു കൂട്ടം ഭീകരര്‍ മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയും ഏതാണ്ട് 200 സാധാരണക്കാരായ ജനങ്ങളെ വധിക്കുകയും ചെയ്തു. അവരുടെ ചെയ്തിക്കുപിന്നിലെ ഉദ്ദേശം എന്തായിരുന്നുവെന്നോ അവര്‍ ആരായിരുന്നുവെന്നോ എന്നതിനെക്കുറിച്ച് നമുക്ക് അത്ര ഉറപ്പൊന്നും ഇതുവരെയും ഇല്ല. അവരുടെ ആസൂത്രണം രഹസ്യമായാണ് നടന്നത്. എല്ലാ ആക്രമണകാരികളും കൊല്ലപ്പെടുകയോ പിടികൂടപ്പെടുകയോ ചെയ്തു. ഈ കൂട്ടക്കൊലക്ക് “ഇന്ത്യയുടെ 9/11” എന്ന അപരനാമവും നല്‍കി. ഇന്ത്യയുടെ സുഹൃത്തുക്കളും ശത്രുക്കളും ഒരേപോലെ ഈ ആക്രമണത്തെ അപലപിച്ചു.

ഇപ്പോള്‍ ഈ സമയത്ത്, ഇസ്രായേല്‍ ഗാസയിലെ വിവിധ സ്ഥലങ്ങളെ ആക്രമിക്കുകയും മുന്നൂറില്‍പ്പരം(മരണം ഇനിയും ഉണ്ടാകും) സാധാരണക്കാരെ കൊല്ലുകയും ചെയ്തിരിക്കുന്നു അവരുടെ ആസൂത്രണം വളരെ അവധാനതയോടെയും, വ്യക്തമായ ഉദ്ദേശ്യത്തോടെയും, പരസ്യമായിട്ടുമായിരുന്നു. ആ കൊലപാതകികളാകട്ടെ ആഘോഷിക്കപ്പെടുകയുമാണ്, തുടരുവാന്‍ പ്രോത്സാഹിപ്പിക്കപ്പെടുകയുമാണ്. പാശ്ചാത്യരാജ്യങ്ങളാകട്ടെ ഈ ആക്രമണങ്ങളെ തിരിച്ചടി എന്നു വിശേഷിപ്പിക്കുവാന്‍ മത്സരിക്കുന്നു, അപൂര്‍വമായി കൊലകളില്‍ ഇസ്രായേല്‍ നീതിപൂര്‍വകമായി പെരുമാറണം എന്നു പറയാറുള്ളതൊഴിച്ചാല്‍.

ആരും പാലസ്തീനിന്റെ 9/11നെക്കുറിച്ച് സംസാരിക്കുന്നില്ല - പാലസ്തീനിനു 9/11നു അവകാശമില്ല തന്നെ.

ഈ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പ് (പാലസ്തീനികളുടെ വധം വോട്ടര്‍മാര്‍ക്കിടയില്‍ മുന്‍തൂക്കം നല്‍കുന്നു), അവധിക്കാലം ‍(അന്താരാഷ്ട്ര നിരീക്ഷകര്‍ അവധിയിലാകുന്ന സമയം‍), അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യം (ഇസ്രായേലിനാല്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സാഹചര്യം ഒബാമയെ ഓര്‍മ്മപ്പെടുത്താന്‍) എന്നിവയൊക്കെ ഉള്‍പ്പെടുന്ന താല്‍കാലികമായ ചില കണക്കുകൂട്ടലുകള്‍ ഇസ്രായേലിനു ഉണ്ടായിരുന്നു. എങ്കിലും ഈ ആക്രമണത്തിനുള്ള ഇസ്രായേലിന്റെ കാരണങ്ങള്‍ അതിന്റെ ദീര്‍ഘകാല ആവശ്യത്തില്‍ നിന്നും നേരിട്ടുതന്നെയാണ് ഉയരുന്നത്, അവ അടിസ്ഥാനപരമായി വംശീയോന്മൂലനത്തില്‍ ഊന്നുന്നവയുമാണ്. ഇസ്രായേലിന്റെ വിഭവങ്ങളധികവും പാലസ്തീനികളെ തടവിലാക്കുന്നതിനും പട്ടിണിക്കിടുന്നതിനും അധിനിവേശത്തിനും കൊലയ്ക്കും ഉന്മൂലനത്തിനുമായിട്ടാണ് ഉഴിഞ്ഞുവെച്ചിരിക്കുന്നത്. അവരുടെ നയതന്ത്രജ്ഞതയൊക്കെയും പാലസ്തീനികള്‍ക്ക് പോകാനൊരിടമില്ലെന്നുറപ്പുവരുത്തുന്നതിനും, അവര്‍ക്ക് സമൂഹം, സമ്പദ്‌വ്യവസ്ഥ, സംസ്കാരം എന്നിവയ്ക്കൊക്കെ അവകാശമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഉപയോഗിക്കപ്പെടുന്നത്.

ശാരീരികമായ ഇല്ലായ്മ ചെയ്യല്‍ ഇതിന്റെ ഭാ‍ഗമാണ്, അത് തുടരുകയുമാണ്. കുറെക്കാലമായി ഇസ്രായേല്‍ 360 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഗാസയിലെ 15 ലക്ഷം വരുന്ന പാലസ്തീനികളെ ലക്ഷ്യമിടുന്നു. വര്‍ഷങ്ങളായി ഇസ്രായേല്‍ അവര്‍ക്കുള്ള മരുന്ന്, ഭക്ഷണം, ഊര്‍ജ്ജം എന്നിവയുടെ മാത്രമല്ല കടലാസ്, മഷി, പുസ്തകങ്ങള്‍ തുടങ്ങി അവശ്യസാധനങ്ങളുടെ പോലും പ്രവേശനം തടയുകയായിരുന്നു. പുറംലോകത്തു നിന്നൊരു സഹായമില്ലാതെയും, വൈദ്യസഹായമോ മരുന്നോ ഇല്ലാതെയും വേണമായിരുന്നു പാലസ്തീനികള്‍ക്ക് തങ്ങളെ കൊല്ലാനായി പാഞ്ഞുവരുന്ന മിസൈലുകളെ നേരിടേണ്ടിയിരുന്നത്. ഗാസയില്‍ ഇപ്പോള്‍ മരുന്നേ ഇല്ല. ഇസ്രായേലികളാകട്ടെ സ്കൂളുകളെയും, പള്ളികളെയും, ആശുപത്രികളെയും ആക്രമിക്കുകയുമാണ്. അഞ്ച് ആംബുലന്‍സുകളും മൂന്ന് അഗ്നിശമന യന്ത്രങ്ങളും മാത്രമാണ് മൊത്തം ഗാസയിലെ സേവനത്തിനായി ഉള്ളത് - അതും ഇസ്രയേല്‍ തകര്‍ക്കും വരെ മാത്രം...

ഇസ്രായേല്‍ ചെയ്യുന്നത് യുദ്ധക്കുറ്റമല്ല. അവിടെ യുദ്ധമേയില്ല. ഇത് മാനവികതക്കെതിരായ കുറ്റകൃത്യമാണ്; തങ്ങള്‍ തന്നെ തടവിലാക്കുകയും, പട്ടിണിക്കിടുകയും ചെയ്യുന്ന ജനതക്കു നേരെ, ലോകത്തിന്റെ മുഴുവന്‍ മുന്‍പില്‍ അവരുടെ പിന്തുണയോടെയും നടക്കുന്ന കുറ്റകൃത്യം. ഇസ്രായേലിനു ഒറ്റക്ക് പാലസ്തീനിനെ തടവിലിടുവാനാവുകയില്ല, ഒരു കൊച്ചുരാജ്യത്തെ പട്ടിണിക്കിടുന്നതിനായി ഇസ്രായേല്‍ മൊത്തം ലോകത്തെയും കൂടെക്കൂട്ടുകയാണ്. അതുകൊണ്ടു തന്നെ ഈ കുറ്റകൃത്യങ്ങള്‍ ഇസ്രായേലിന്റെതുമാത്രമല്ല. അതിക്രമവും തിരിച്ചടിയും തമ്മിലുള്ള വ്യത്യാസമെന്തെന്നും, രണ്ട് തുല്യശക്തികള്‍ തമ്മിലുള്ള യുദ്ധവും നിസ്സഹായരായ ഒരു ജനതയെ മുച്ചൂടും നശിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്നും മനസ്സിലാക്കിക്കുവാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് കഴിയാത്തിടത്തോളം അവരും ഈ കുറ്റകൃത്യങ്ങളില്‍ കൂട്ടുപ്രതികളായി തുടരും. ഇസ്രായേലിന്റെ അജണ്ട എന്തെന്നത് കണ്ണു തുറന്നിരിക്കുന്നവര്‍ക്കൊക്കെയും വളരെ വ്യക്തമാണ്. ആരെങ്കിലും തടയുന്നതുവരെ ഇസ്രായേല്‍ ഇത് തുടരുകയും ചെയ്യും. അത് അവസാനിപ്പിക്കാന്‍ അവരുടെ ഇരകള്‍ക്കാവുകയുമില്ല. ആയതിനാല്‍ ലോകമേ, നീ എത്രകാലം ഈ പീഡനത്തെ പിന്താങ്ങും ?

*

Justin Podur എഴുതിയ Palestine Doesn't Get to Have a 9/11 എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ചിത്രത്തിനു കടപ്പാട് : ടൈംസ്

തുളസിയുടെ ഈ പോസ്റ്റ് കൂടി കാണുക

ഒരിറ്റു സങ്കടം

10 comments:

വര്‍ക്കേഴ്സ് ഫോറം said...

ആരും പാലസ്തീനിന്റെ 9/11നെക്കുറിച്ച് സംസാരിക്കുന്നില്ല - പാലസ്തീനിനു 9/11നു അവകാശമില്ല തന്നെ.

Anonymous said...

2001 സെപ്തംബര്‍ മാസത്തില്‍ അല്‍ ക്വയ്ദയിലെപ്പെട്ട ഒരു കൂട്ടം ഭീകരര്‍ ന്യൂയോര്‍ക്കില്‍ ആയിരക്കണക്കിന് അമേരിക്കക്കാരെ കൊലചെയ്തു.

അയ്യോ.. അത് ജൂതന്മാര്‍ ചെയ്തതാണെന്ന് ആര്‍ക്കാണറിയാത്തത് ??

2008 നവംബര്‍ മാസത്തില്‍ ഒരു കൂട്ടം ഭീകരര്‍ മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയും ഏതാണ്ട് 200 സാധാരണക്കാരായ ജനങ്ങളെ വധിക്കുകയും ചെയ്തു. അവരുടെ ചെയ്തിക്കുപിന്നിലെ ഉദ്ദേശം എന്തായിരുന്നുവെന്നോ അവര്‍ ആരായിരുന്നുവെന്നോ എന്നതിനെക്കുറിച്ച് നമുക്ക് അത്ര ഉറപ്പൊന്നും ഇതുവരെയും ഇല്ല

താങ്കള്‍ എവിടെയാണ് ജീവിക്കുന്നത്? അത് CIA-Mossad-Hindu ആക്രമണമാണെന്ന് ഇത്ര നാളായിട്ടും അറിയില്ലേ??

ഇസ്രയേല്‍ കാണിക്കുന്നതിനെ തെണ്ടിത്തരം എന്നെങ്കിലും വിളിക്കാം..ഇതുപോലുള്ള ഇരട്ടത്താപ്പിനെ എന്ത് പേരിട്ടു വിളിക്കും??

ashidh said...

സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഹമാസ് എന്ന ഭീകരര്‍ക്കെതിരെയുള്ള ഇസ്രായീലിന്റെ സൈനിക നടപടി എന്നെ ഇതിനെ പറയാവൂ എന്നാണ് എന്റെ അഭിപ്രായം.

നമ്മുടെ ഇന്ത്യാമഹാരാജത്തിന്റെ ഭരണചക്രം തിരിക്കുന്ന മഹാന്‍മാര്‍ കണ്ട്പടിക്കട്ടെ..

Anonymous said...

ഇസ്രായേലി സ്വാതന്ത്രസമരപ്പോരാളികള്‍ ഹമാസ് ഭീകരര്‍ക്കെതിരെ നടത്തുന്ന നിശബ്ദവും, സമാധാനപരവും, ശാന്തവും, സൌമ്യവും, സുന്ദരവും, ഹൃദയപൂര്‍വകവുമായ അഹിംസാ സമരം അല്ലേ? ഹമാസിനു വേദനിക്കരുത് എന്ന് കരുതിയാവും സാധാരണക്കാരെ തന്നെ തട്ടുന്നത്.

പടവാളെടുത്താലും കരളലിവുള്ളവന്‍ എന്ന് ഷീലയോ ജയഭാരതിയോ മറ്റോ പണ്ട് പാടിയത് ഇസ്രായേലിനെപ്പറ്റി ആയിരുന്നല്ലേ.

Anonymous said...

" താങ്കള്‍ എവിടെയാണ് ജീവിക്കുന്നത്? അത് CIA-Mossad-Hindu ആക്രമണമാണെന്ന് ഇത്ര നാളായിട്ടും അറിയില്ലേ?? ..."

തത്ര ഭവാന്‍ പറഞ്ഞതു കുറഞ്ഞു പോയി.ഇങ്ങനെ വേണമായിരുന്നു,അതാണ്‌ സത്യവും.
---താങ്കള്‍ എവിടെയാണ് ജീവിക്കുന്നത്? അത് CIA-Mossad-Hindu -Thaalibani-ആക്രമണമാണെന്ന് ഇത്ര നാളായിട്ടും അറിയില്ലേ?? ---- കാരണം മുസ്ലിം താളിബാനിയും ഹിന്ദു താളിബാനിയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ മാത്രം.എന്നിട്ടും തിരുമെനിയുടെ തലമണ്ടയില്‍ കേരുന്നില്ലെന്കി ഇതു കൂടി വായിക്കു.അട്വാഞ്ഞിയെ അവിശ്വസിക്കണ്ടല്ലോ.ടിയാന്‍ടെ ആത്മകഥാ പല്ലവം ഒന്നു നോക്ക്..ഇങ്ങനെ കാണാം.

Former Indian Deputy Prime Minister L K ADVANI wrote in his memoir, “My Country My Life”, that he made a great effort to get Pakistan to hand over DAWOOD IBRAHIM,and met with then US Secretary of State Colin Powell and National Security Advisor Condoleezza Rice (now Secretary of State) to pressure Pakistan to do so. But he was informed by Powell that Pakistan would hand over Ibrahim only “with some strings attached” and that then Pakistani President Pervez Musharraf would need more time before doing so.
എന്തിനാ സാര്‍ 'ലോഹ പുരുഷന്‍'ദാവൂദിനെ കിട്ടാന്‍ അമേരിക്കയോട് കേന്ച്ചുന്നത്.എന്നിട്ട് കിട്ടിയാ,ഒലക്കേടെ മൂടു കിട്ടി.ഇനിയും വരും റൈസ് മദാമ്മ,പോയി പിടുക്ക കാണിച്ചു കൊട്.

Anonymous said...

ഇസ്രായേല്‍ ഭരിക്കുന്നത് ഊ--ന്മാരല്ല. അവരുടെ രാജ്യത്തെ ഒരാളെ തൊട്ടാല്‍ അവര്‍ പണികൊടുത്തിരിക്കും.

Suraj said...

"ഇസ്രായേല്‍ ഭരിക്കുന്നത് ഊ--ന്മാരല്ല. അവരുടെ രാജ്യത്തെ ഒരാളെ തൊട്ടാല്‍ അവര്‍ പണികൊടുത്തിരിക്കും."

അങ്ങനെ എല്ലാവന്മാരും ശരിക്കങ്ങോട്ട് പണികൊടുക്കാനിറങ്ങിയാല്‍ ശ്രീലങ്ക ഇന്ത്യയെ എന്തുചെയ്യണം ? അഫ്ഘാനികളും ഇറാക്കികളും വിയറ്റ്നാമും കൊറിയയും ജപ്പാനും മറ്റും അമേരിക്കയെ എന്തുചെയ്യണം ? ഇറാഖിനെ ഇറാന്‍ എന്തു ചെയ്യണം ? തിബറ്റ് ചൈനയെ എന്തുചെയ്യണം ? സ്കോട്ട്ലന്റും അയര്‍ലന്റും അമേരിക്കയും ഇന്ത്യയും സൗത്താഫ്രിക്കയുമെല്ലാം കൂടി ബ്രിട്ടനെ എന്തുചെയ്യണം ?

ഒരു തോക്കോ ബോംബോ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത നിസഹായര്‍ പോലും ഈയാമ്പാറ്റകളായി എരിഞ്ഞു തീരുന്ന അക്രമമാണ് ഗാസയില്‍ നടക്കുന്നത്.വംശവിദ്വേഷത്തിന്റെ കനലുകള്‍ ഊതിക്കത്തിക്കാന്‍ മുന്‍ കൂട്ടി തന്നെയാണ് ഇസ്രയേലെന്ന രാജ്യത്തിന്റെ സൃഷ്ടി പോലും ലോകമഹായുദ്ധശേഷം പ്ലാന്‍ ചെയ്യപ്പെട്ടത്. ആ ചരിത്രമറിയാതെ ഇസ്രയേല്‍ ചെയ്യുന്നതിനെ പീഡിതരുടെ "തിരിച്ചടി" എന്ന് വിശേഷിപ്പിക്കുന്നത് യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല.

Anonymous said...

""ഇസ്രായേല്‍ ഭരിക്കുന്നത് ഊ--ന്മാരല്ല. അവരുടെ രാജ്യത്തെ ഒരാളെ തൊട്ടാല്‍ അവര്‍ പണികൊടുത്തിരിക്കും..."
എത്ര കാലമായി ഊ- ന്മാര്‍ മിസ്സയിലും,ക്ലാസ്റ്റര്‍ ബോംബും,തോക്കും കൊണ്ടു കയ്യില്‍ കല്ല്‌ മാത്രമുള്ലോരെ നേരിടുന്നു.ചുരുങ്ങിയത് അറുപതു വര്‍ഷമായില്ലേ.എന്നിട്ടും ജയിച്ചോ ഇസ്രയേല്‍..എന്നിട്ടും കിട്ടിയോ സമാധാനം.സ്വയം ജയില്‍ തീര്‍ത്ത്‌ വേലി കെട്ടി പേടിച്ചരണ്ടു കഴിയുന്നു.സുഹൃത്തെ,ഒടുങ്ങാത്ത ഭയമാണ് അവരെ ആക്രമണത്തിലേക്ക്,കയ്യില്‍ കരിന്കല്ല് മാത്രമുള്ള പാലസ്ടിനികളെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നത്.ആ ഭയം ഉണ്ടായതോ,അനീതിയിലൂടെ,അധാര്‍മ്മികമായി കയ്യടക്കിയ ഭൂമി,ധനം എന്നിവ കൊണ്ടും.എന്ന് ഇസ്രായേലിനു ആ 'ഭയം' മാറുന്നോ,അന്ന് പ്രശ്നം തീരും.

മൂര്‍ത്തി said...

അബ്രഹാമിന്റെ സന്തതികള്‍ എന്ന പോസ്റ്റും നോക്കാം.

ശാന്ത കാവുമ്പായി said...

എന്നിട്ടും ഇന്ത്യയ്ക്ക് എങ്ങനെയാണ് രണ്ടുകൂട്ടരും ഒരുപോലെയാകുന്നത്?