ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ, തിരിമറി ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓര്‍ത്ത് ഖിന്നരായവരൊക്കെയും ഇങ്ങനെയാണ് സ്വയം സമാശ്വസിച്ചത് : “വാഷിങ്ങ്ടണിലെ കാര്യങ്ങളൊക്കെ സ്‌തംഭനാവസ്ഥയിലാണല്ല്ല്ലോ? തെറ്റുകളിലേക്ക് നീങ്ങുന്നതിൽ നിന്നും തടയുന്ന ധാരാളം വ്യവസ്ഥകൾ സ്വന്തമായുള്ളതിനാൽ, അട്ടിമറിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പ് കൊണ്ട് വലിയ അപകടമൊന്നും വരാനിടയില്ലല്ലോ.” പക്ഷെ ഇപ്പോള്‍ നമുക്കറിയാം: ഏറ്റവും വലിയ അശുഭാപ്‌തിവിശ്വാസി സങ്കല്‍പ്പിച്ചതിലുമൊക്കെ അപ്പുറത്താണ് ദുരന്തഫലങ്ങൾ. ഇറാഖിലെ യുദ്ധം മുതല്‍ ക്രെഡിറ്റ് മാര്‍ക്കറ്റുകളുടെ തകര്‍ച്ച വരെ, സാമ്പത്തിക നഷ്‌ടങ്ങളുടെ ആഴം അളക്കുവാന്‍ വളരെ പ്രയാസമാണ്. ഈ നഷ്‌ടങ്ങളുടെ കാര്യം നമുക്ക് തൽക്കാലം മറക്കാം, കാരണം ഇതിലുമൊക്കെ എത്രയോ വലുതാണ് നാം നഷ്‌ടപ്പെടുത്തിയ അവസരങ്ങൾ.
യുദ്ധത്തില്‍ ദീവാളി കുളിച്ച പണം, രാജ്യത്തെ കുട്ടിച്ചോറാക്കുകയും വളരെ കുറച്ച് പേരെ ധനികരാക്കുകയും ചെയ്‌ത ഹൌസിങ്ങ് പിരമിഡ് പദ്ധതിയില്‍ തുലച്ച പണം, സാമ്പത്തിക മാന്ദ്യം മൂലം നഷ്‌ടമായ പണം - ഇതെല്ലാം ചേര്‍ത്താല്‍ നമുക്ക് ഉല്പാദിപ്പിക്കാമായിരുന്നതും നാം യഥാര്‍ത്ഥത്തില്‍ ഉല്പാദിപ്പിച്ചതും തമ്മിലുള്ള വ്യത്യാസം 1.5 ട്രില്യൺ ഡോളറിനും അധികമാകും. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥക്ക്, ഇൻഷുറൻസ് സുരക്ഷ ഇല്ലാത്തവരുടെ ആരോഗ്യ പരിരക്ഷക്ക്, ഹരിത സാങ്കേതികവിദ്യയുടെ നിര്‍മ്മാണത്തിന് ഒക്കെ ഈ പണം ഉതകുമായിരുന്നു . ഇതു മാത്രമല്ല നമുക്ക് ചെയ്യുവാനാകുമായിരുന്നത്, പട്ടിക നീളുക തന്നെയാണ്.
നാം നഷ്‌ടപ്പെടുത്തിയ അവസരങ്ങളുടെ യഥാര്‍ത്ഥമൂല്യമാകട്ടെ ഇതിലും എത്രയോ അധികമാണ്. യുദ്ധത്തിന്റെ കാര്യമെടുക്കുക: ഗവര്‍മ്മെണ്ട് യുദ്ധത്തിനായി നേരിട്ട് വകയിരുത്തിയ തുക ബുഷ് ഭരണകൂടത്തിന്റെ തെറ്റിദ്ധാരണാജനകമായ എസ്റ്റിമേറ്റ് അനുസരിച്ച് തന്നെ ഒരു മാസം 12 ബില്യണ്‍ ഡോളർ ആണ് . കെന്നഡി സ്‌കൂളിലെ ലിന്‍ഡ ബില്‍മ്സും ഞാനും ചേര്‍ന്ന് എഴുതിയ The Three Trillion Dollar War എന്ന പുസ്‌തകത്തില്‍ രേഖപ്പെടുത്തിയ തരത്തിലുള്ള പരോക്ഷ ചെലവുകള്‍ യഥാർത്ഥത്തിൽ വളരെ ഉയര്‍ന്നതാണ്: പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌ത സൈനികർ സമ്പാദിക്കാതെ പോകുന്ന ശമ്പളം, അമേരിക്കൻ ആശുപത്രികളിൽ ചെലവഴിക്കപ്പെടുന്ന തുക, നേപ്പാളി കരാർ പടയാളികൾക്കായി ചെലവഴിക്കുന്ന തുക തുടങ്ങിയ പുന: ക്രമീകരിക്കപ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും പരോക്ഷ ചെലവുകളിൽ പെടും. ഇത്തരം സാമൂഹ്യവും സ്‌ഥൂല സാമ്പത്തിക(macroeconomic factors) സ്വഭാവവുമുള്ളതുമായ ഘടകങ്ങളെല്ലാംകൂടി ചേർത്താൽ അത് യുദ്ധത്തിനായി ചെലവഴിച്ച മൊത്തം തുകയായ 2 ട്രില്യണ്‍ ഡോളറിനേക്കാള്‍ വളരെ ഉയർന്നതായിരിക്കും.
ഈ കാര്‍മേഘങ്ങള്‍ക്കിടയിലും ഒരു രജത രേഖ തെളിയുന്നുണ്ട്. ഈയൊരു വിഷമാവസ്ഥയില്‍ നിന്നും നമുക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞാല്‍, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ എങ്ങിനെ ശക്തമാക്കാം, നമ്മുടെ സമൂഹത്തെ എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെപ്പറ്റി കൂടുതല്‍ ശ്രദ്ധയോടെയും അധികം പ്രത്യയശാസ്‌ത്രശാഠ്യങ്ങളില്ലാതെയും നമുക്ക് ചിന്തിക്കാന്‍ കഴിഞ്ഞാല്‍, ഒരു പക്ഷെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നമുക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞേക്കും. എവിടെ നിന്ന് തുടങ്ങണം എന്നതിനെക്കുറിച്ചൊരു രൂപരേഖ എന്ന നിലക്ക് ബുഷ് ഭരണകൂടം അവശേഷിപ്പിച്ചു പോകുന്ന ഏഴ് പ്രധാന കുറവുകളെപ്പറ്റി നമുക്കാലോചിക്കാം.
മൂല്യങ്ങളിൽ വന്ന ശോഷണം (The values deficit):
അമേരിക്കയുടെ ശക്തി എന്നു പറയുന്നതില്‍ പ്രധാനമായ ഒന്ന് അതിന്റെ നാനാത്വം ആണ്. നമ്മുടെ മൌലിക തത്വങ്ങളെ സംബന്ധിച്ചു പോലും (ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിൾസ്‍) - കുറ്റക്കാരനെന്നു തെളിയുന്നതുവരെ ഒരാൾ നിരപരാധി ആണ്, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി, നിയമവാഴ്ച തുടങ്ങിവയുടെ കാര്യത്തിൽ പോലും- പണ്ടു മുതലേ വിവിധങ്ങളായ കാഴ്‌ചപ്പാടുകള്‍ പുലർത്തുന്നവരുണ്ടായിട്ടുണ്ട് . എങ്കിലും അംഗീകൃത മൂല്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ വളരെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ തന്നെ അവരെ അവഗണിക്കുക പ്രയാസമുള്ള കാര്യമായിരുന്നില്ല. ഇപ്പോള്‍ നമുക്ക് മനസ്സിലാകുന്നത്, വളരെ കുറച്ച് എന്നത് അത്ര ചെറുതല്ലെന്നും അതില്‍ പ്രസിഡന്റും, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാക്കളും ഉള്‍പ്പെടുന്നു എന്നതുമാണ്. നാമിത്ര കാലവും ഉയർത്തിപ്പിടിച്ചിരുന്ന മൂല്യങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം പ്രത്യക്ഷപ്പെടുവാന്‍ ഇതിലും മോശമായൊരു സമയമുണ്ടാവില്ല എന്നു തന്നെ തോന്നുന്നു . നമുക്ക് പൊതുവായി ഉള്ളവ എന്ന് നാം കരുതിയിരുന്നവയേക്കാള്‍ കുറച്ചു മാത്രമേ പൊതുവായി ഉള്ളൂ എന്ന തിരിച്ചറിവ് നമ്മള്‍ ഒരുമിച്ച് അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നത് വിഷമകരമാക്കുന്നു.
കാലാവസ്ഥാ അപചയം (The climate deficit) :
എൿസോണ്‍ മൊബില്‍ പോലുള്ള കോര്‍പ്പറേറ്റ് പങ്കാളികളുടെ സഹായത്തോടെ ബുഷ് ശ്രമിച്ചത് ആഗോള താപനം എന്നത് കെട്ടുകഥയാണെന്ന് അമേരിക്കക്കാരെ വിശ്വസിപ്പിക്കാനാണ്. അതല്ല വാസ്തവം, എന്ന് ഭരണകൂടം പോലും അവസാനം സമ്മതിച്ചിരിക്കുകയാണ്. എങ്കിലും കഴിഞ്ഞ എട്ട് വര്‍ഷം നാം ഒന്നും ചെയ്‌തില്ല, അമേരിക്കയാകട്ടെ എക്കാലത്തേയുംകാള്‍ കൂടുതലായി മലിനീകരണം ഉണ്ടാക്കുകയുമാണ്. ഈ വിളംബത്തിന് നാം വലിയ വില കൊടുക്കേണ്ടി വരും.
സമത്വ സങ്കൽപ്പങ്ങളുടെ തകർച്ച (The equality deficit):
കഴിഞ്ഞ കാലത്ത്, സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവര്‍ക്ക് സാമ്പത്തികവികാസത്തില്‍ നിന്ന് വലിയ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ജീവിതം തുല്യാവസരമുള്ള ഭാഗ്യക്കുറിയായി കരുതപ്പെട്ടിരുന്നു. സ്വപ്രയത്നത്താല്‍ ഉന്നതി പ്രാപിക്കുന്ന കഥകള്‍ അമേരിക്കന്‍ സ്വത്വത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ന്, ഹൊറാഷ്യൊ അല്‍ജര്‍(Horatio Alger-United States author of inspirational adventure stories for boys; virtue and hard work overcome poverty (1832-1899)) ഐതിഹ്യങ്ങള്‍ നൽകുന്ന വാഗ്‌ദാനങ്ങൾ തെറ്റുകയാണ്. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുക എന്നത് കൂടുതല്‍ കൂടുതല്‍ വിഷമകരമാവുകയാണ്. വരുമാനത്തിലും സമ്പത്തിലും വളര്‍ന്നുവരുന്ന അസമത്വം ആകട്ടെ ആഗോളവല്‍ക്കരണത്തിന്റെ നേട്ടങ്ങള്‍ മറ്റുള്ളവരുടെ ചിലവില്‍ കൊയ്‌ത(globalization sweepstakes)വരെ മാത്രം തുണയ്‌ക്കുന്ന നികുതിനിര്‍ദ്ദേശങ്ങളാല്‍ ഒന്നു കൂടി ബലപ്പെടുകയുമാണ്. ആ തിരിച്ചറിവ് രൂഢമൂലമാകുമ്പോൾ പൊതുതാല്പര്യമുള്ള വിഷയങ്ങള്‍ എന്നത് ഇല്ലാതാകുന്നു.
കുറയുന്ന ഉത്തരവാദിത്വം (The accountability deficit):
അമേരിക്കന്‍ ധനകാര്യരംഗത്തെ മുടിചൂടാമന്നന്മാർ അവര്‍ക്ക് ലഭിക്കുന്ന ആകാശം മുട്ടുന്ന വേതനത്തെ ന്യായീകരിച്ചിരുന്നത് അവരുടെ മൌലികതയെയും, അത് രാജ്യത്തിനു ഉണ്ടാക്കിക്കൊടുക്കുന്ന നേട്ടങ്ങളെയും ചൂണ്ടിക്കാട്ടിയാണ്. ചക്രവര്‍ത്തിമാര്‍ക്ക് ഉടുവസ്‌ത്രമില്ലെന്നുള്ളത് ഇപ്പോള്‍ വെളിവായിരിക്കുന്നു. അവര്‍ക്ക് അപകടസാദ്ധ്യതയെ(risk) എങ്ങിനെ മെരുക്കണം(manage) എന്നറിയില്ലെന്നുമാത്രമല്ല, അവരുടെ പ്രവൃത്തികള്‍ അതിനെ വലുതാക്കുകയുമാണ്. മൂലധനം ശരിയായല്ല വിനിയോഗിക്കപ്പെട്ടത്, നൂറു കണക്കിനു ബില്യണുകള്‍ തെറ്റായി ചെലവഴിക്കപ്പെടുകയായിരുന്നു. സാധാരണയായി ജനങ്ങള്‍ ഗവര്‍മ്മെണ്ടില്‍ ആരോപിക്കുന്ന കാര്യക്ഷമതയില്ലായ്‌മയേക്കാള്‍ എത്രയോ ഭീകരമാണിവരുടേത്. എന്നിട്ടും ഈ പ്രഭുക്കൾ നികുതിദായകരും, തൊഴിലാളികളും, സമ്പദ്‌വ്യവസ്ഥ ആകെയും മുന്നോട്ടുള്ള വഴികാണാതെ ഉലയവേ നൂറുകണക്കിനു മില്യണ്‍ ഡോളറുകളുമായി കടന്നു കളഞ്ഞു,
വ്യാപാര കമ്മി (The trade deficit):
കഴിഞ്ഞ ഒരു ദശകത്തിലേറെയായി രാജ്യം വിദേശത്തുനിന്നും വന്‍തോതില്‍ കടമെടുക്കുകയാണ് - 2007ല്‍ മാത്രം 739 ബില്യണ്‍ ഡോളറോളം കടമെടുത്തു. അതെന്തുകൊണ്ടെന്ന് മനസ്സിലാക്കുക വളരെ എളുപ്പമാണ്: സര്‍ക്കാരിന്റെ കടം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ, അമേരിക്കൻ കുടുംബങ്ങളുടെ സമ്പാദ്യം പൂജ്യത്തോടടുക്കെ, കടം വാങ്ങുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുക? അമേരിക്ക കഴിഞ്ഞ കുറെ കാലമായി കടം വാങ്ങിയ പണത്തിലും, കടം വാങ്ങിയ സമയത്തിലുമാണ് ജീവിച്ചുപോരുന്നന്നത്. കണക്കെടുപ്പിന്റെ നാൾ വന്നേ മതിയാവൂ. മെച്ചപ്പെട്ട സാമ്പത്തിക നയം എന്ത് എന്നതിനെപ്പറ്റി മറ്റുള്ളവരെ പഠിപ്പിക്കുകയായിരുന്നു നമ്മുടെ ഒരു രീതി. അവരിപ്പോള്‍ നമ്മുടെ പുറകില്‍ നിന്ന് ചിരിക്കുകയാണ്, ചിലപ്പോഴൊക്കെ നമുക്ക് പാഠം പറഞ്ഞുതരികയുമാണ്. മറ്റു രാജ്യങ്ങളിലെ ഗവര്‍മ്മെണ്ടുകള്‍ സ്വരൂപിച്ചിട്ടുള്ള, അവരുടെ രാജ്യാതിര്‍ത്തിക്കപ്പുറത്ത് നിക്ഷേപിക്കാവുന്ന അധിക സമ്പത്തിനായി സോവറിൻ വെൽത്ത് ഫണ്ടുകളുടെ പിറകേ നടന്ന് യാചിക്കേണ്ട സ്ഥിതിയിലാണ് നാം. സര്‍ക്കാര്‍ ബാങ്ക് നടത്തുക എന്ന ആശയത്തോട് നാം എതിര്‍പ്പുള്ളവരാണ്. പക്ഷെ, നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് വളരെ അത്യന്താപേക്ഷിതമെന്ന് നാം കരുതുന്ന, അമേരിക്കയിലെ പല ഐക്കോണിക്ക് ബാങ്കുകളിലും സ്ഥാപനങ്ങളിലും (അവരെ രക്ഷിച്ചെടുക്കാനായി ട്രഷറി വകുപ്പിനൊരു ബ്ലാങ്ക് ചെക്ക് കൊടുക്കുന്നിടത്തോളം എത്തി കാര്യങ്ങൾ) വിദേശ സര്‍ക്കാരുകള്‍ ഭൂരിഭാഗം ഷെയറും സ്വന്തമാക്കുന്നത് നാം അംഗീകരിക്കുന്നതു പോലെ തോന്നുന്നു.
ബജറ്റ് കമ്മി (The budget deficit):
നിയന്ത്രണമില്ലാതുള്ള സൈനിക ചെലവഴിക്കല്‍ കാരണം വെറും എട്ട് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ദേശീയ കടം മൂന്നില്‍ രണ്ട് ഭാഗം കണ്ട് വര്‍ദ്ധിച്ചിരിക്കുകയാണ്, 5.7 ട്രില്യണ്‍ ഡോളറില്‍ നിന്നും 9.5 ബില്യണ്‍ ഡോളറിലും അധികമായി. ഈ യുദ്ധത്തിലെ നാടകീയത പോലെ തന്നെ ഈ സംഖ്യകളും പ്രശ്‌നത്തെ ലഘുവല്‍ക്കരിക്കുകയാണ്. ഇറാഖ് യുദ്ധത്തിലെ പല ബില്ലുകളും, മുറിവേറ്റ വെറ്ററന്‍സിനു നല്‍കാനുള്ള തുകയുള്‍പ്പെടെ, പാസ്സാക്കേണ്ട ദിവസം ഇതുവരെയും ആയിട്ടില്ല. അതെല്ലാം കൂടി ഏതാണ്ട് 600 ബില്യണ്‍ ഡോളര്‍ വരും. ഈ വര്‍ഷത്തെ ഫെഡറല്‍ കമ്മിയാകട്ടെ നമ്മുടെ രാജ്യത്തിന്റെ കടബാദ്ധ്യതയിലേക്ക് അര ട്രില്യണ്‍ ഡോളര്‍ കൂടി കൂട്ടിയേക്കും. ഇതാകട്ടെ ബേബി ബൂമര്‍മാരുടെ (A member of the baby boom generation in the 1950s) സാമൂഹ്യസുരക്ഷാ, മെഡികെയര്‍ ബില്ലുകള്‍ വരുന്നതിനു മുന്‍പേ ചിലവഴിക്കേണ്ടവയുമാണ്.
നിക്ഷേപ കമ്മി (The investment deficit):
സർക്കാരിന്റെ കണക്കെഴുത്തുരീതികൾ സ്വകാര്യ മേഖലയുടേതിൽ നിന്നും തീർത്തും വിഭിന്നമാണ്. ഒരു നല്ല നിക്ഷേപം നടത്തുന്നതിനായി കടം വാങ്ങുന്നതിലൂടെ കമ്പനിയുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുകയും അതിന് നേതൃത്വം കൊടുക്കുന്നവർ നമ്മുടെ അഭിനന്ദനത്തിന് പാത്രമാകുകയും ചെയ്യും. പൊതുമേഖലയിൽ ബാലൻസ് ഷീറ്റില്ലാത്തതിനാൽ നമ്മളിലധികം പേരും ഇത്തരം കമ്മിയെ വളരെ ഇടുങ്ങിയ ദൃഷ്‌ടിയിലൂടെയാണ് നോക്കിക്കാണുന്നത്. എന്നാൽ വാസ്‌തവമെന്താണ് ? സർക്കാർ നിക്ഷേപം ബുദ്ധിപൂർവം നടത്തുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ അവയിൽ നിന്നുള്ള വരുമാനം, ഇത്തരം കടങ്ങൾക്ക് സര്‍ക്കാര്‍ നൽകേണ്ടി വരുന്ന പലിശയേക്കാൾ വളരെ അധികമായിരിക്കും. ചുരുക്കത്തിൽ ഇത്തരം നിക്ഷേപങ്ങൾ കമ്മി കുറച്ചുകൊണ്ടുവരാൻ സർക്കാരിനെ സഹായിക്കും. അത്തരം നിക്ഷേപങ്ങളെ വെട്ടിച്ചുരുക്കുന്നത് താൽക്കാലികമായി ലാഭകരമായേക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വമ്പിച്ച നഷ്‌ടം വരുത്തി വയ്‌ക്കുമെന്ന് ന്യൂ ഓർലിയൻസിലെ ലെവീസും മിനിയാപോളീസിലെ പാലവും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വർദ്ധിച്ചുവരുന്ന ബജറ്റ് കമ്മിയെക്കുറിച്ച് എന്തു കൊണ്ടാണ് റിപ്പബ്ലിക്കന്മാർ ബേജാറാവാത്തത് എന്നതിനെക്കുറിച്ച് രണ്ട് (അവരുടെ ശുദ്ധ കാര്യശേഷിയില്ലായ്‌മ കൂടാതെ ) സിദ്ധാന്തങ്ങളാണ് നിലവിലുള്ളത്. സപ്ലൈ സൈഡ് എക്കണോമിൿസിൽ വിശ്വസിക്കുന്ന ആ ശുദ്ധാത്മാക്കൾ കുറഞ്ഞ നികുതി നിരക്കുകൾ തുടരാൻ കഴിഞ്ഞാൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ നല്ല വളർച്ച നേടും എന്നും കമ്മി വെറും താൽക്കാലികം മാത്രമായിരിക്കുമെന്നും ആത്മാർത്ഥമായി വിശ്വസിക്കുന്നു. ആ തോന്നൽ വെറും ഫാന്റസിയായിരുന്നെന്ന് കാലം തെളിയിയിച്ചു.
രണ്ടാമത്തെ സിദ്ധാന്തം ഇതാണ്, ബജറ്റ് കമ്മി വീണ്ടും വീണ്ടും വലുതാകുവാൻ ബോധപൂർവം അനുവദിച്ചുകൊണ്ട് ബുഷും കൂട്ടരും ചെയ്യാൻ ആഗ്രഹിച്ചത് സർക്കാരിന്റെ വലിപ്പം കുറച്ചു കൊണ്ടു വരിക എന്നതായിരുന്നു. ഇന്നിപ്പോൾ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഭയാനകമാംവണ്ണം രൂക്ഷമായിക്കഴിഞ്ഞിരിക്കുന്നു. പല ഉത്തരവാദിത്വപ്പെട്ട ഡെമോക്രാറ്റുകളും ഇന്നിപ്പോൾ ‘മൃഗത്തെ പട്ടിണിക്കിടൂ’ ("starve the beast" )എന്നാക്രോശിക്കുന്ന റിപ്പബ്ലിക്കന്മാരുടെ കയ്യിലെ കളിപ്പാവകളായി മാറിയിട്ടുണ്ട്. അവരും സർക്കാരിന്റെ ചെലവുകൾ കുറയ്‌ക്കണമെന്ന ആവശ്യം ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളിൽ തങ്ങൾ മൃദു സമീപനമാണ് സ്വീകരിക്കുന്നത് എന്നു ചിത്രീകരിക്കപ്പെടാൻ ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നില്ല, അതിൽ തന്നെ, സൈനിക ബജറ്റിൽ കൈ വയ്‌ക്കാൻ അവർ ധൈര്യപ്പെട്ടേക്കില്ല. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ അവശ്യം ചെയ്യേണ്ട ചില നിക്ഷേപങ്ങളിൽ വെട്ടിക്കുറവ് വരുത്തുക എന്നത് മാത്രമാണ് അവർക്കാകെ ചെയ്യാനാകുക.
പുതിയ പ്രസിഡന്റ് വളരെ അടിയന്തിരമായി ചെയ്യേണ്ടത് സമ്പ്ദ്‌വ്യവ്സ്ഥയുടെ ശൿതി പുന:സ്ഥാപിക്കുക എന്നതാണ്. നമ്മുടെ രാഷ്‌ട്രം വാങ്ങിക്കൂട്ടിയിട്ടുള്ള പൊതുകടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മുടെ നാണ്യത്തിനായുള്ള (ഡോളർ)ഡിമാൻഡ് പരമാവധി വർദ്ധിപ്പിക്കുവാനും തദ്വാര മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഒരു കമ്മിയുടെയെങ്കിലും പ്രശ്‌നത്തെ അല്പമെങ്കിലും അഭിസംബോധന ചെയ്യുവാനും ഉതകുന്ന നയസമീപനങ്ങൾ കൈക്കൊള്ളുക എന്നത് അത്യന്താപേക്ഷിതമാണ്. നികുതി നിരക്കുകൾ കുറച്ചാൽ ,തീർച്ചയായും, ഉപഭോഗം വർദ്ധിക്കും. എന്നാൽ അമേരിക്കയുടെ പ്രശ്‌നം ഉപഭോഗം കുറവാണ് എന്നതല്ല, നമ്മുടെ പ്രശ്‌നം നാം ഉപഭോഗം ചെയ്യാവുന്നതിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുന്നു എന്നതാണ്. ഇനിയും കൂടുതൽ ഉപഭോഗം നടത്തുവാന്‍ ഉത്തേജനം നൽകുക എന്നാൽ, കൂടുതൽ ആഴമേറിയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നത് പിന്നീടൊരു സമയത്തേയ്‌ക്ക് നീട്ടി വയ്‌ക്കുക എന്നു മാത്രമാണർത്ഥം. നികുതി വരുമാനം കുറയുന്നതിനാൽ സംസ്ഥാനങ്ങളും പ്രാദേശികഭരണകൂടങ്ങളും തങ്ങളുടെ ബജറ്റിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പെടാപ്പാട് പെടുകയാണ്. എന്തെങ്കിലും ഉടനെ ചെയ്‌തില്ലെങ്കിൽ അവർക്ക് തങ്ങളുടെ ചെലവുകൾ വെട്ടിച്ചുരുക്കേണ്ടി വരും. അതാകട്ടെ, ഇപ്പോഴത്തെ താഴോട്ടുള്ള പോക്കിനെ കൂടുതൽ മൂർച്ഛിപ്പിക്കും. ഫെഡറൽ ഗവർൺമെന്റിന്റെ നിലവാരത്തിൽ ചെലവു ചുരുക്കലല്ല, കൂടുതൽ കൂടുതൽ ചെലവു ചെയ്യലാണ് വേണ്ടത്. ആഗോള താപനം ഉൾപ്പെടെയുള്ള പുതിയ യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുമാറ് സമ്പദ്‌വ്യവസ്ഥയെ പുന:സംഘാടനം ചെയ്യേണ്ടതുണ്ട്. വേഗതയേറിയ കൂടുതൽ തീവണ്ടികളും ഊർജ്ജക്ഷമതയേറിയ പവർ പ്ലാന്റുകളും നമുക്ക് ആവശ്യമായി വരും. ഇത്തരം ചെലവുകൾ ദീർഘകാലം നിലനിൽക്കുന്ന സാമ്പത്തിക വളർച്ചക്ക് അറിത്തറയിടുക മാത്രമല്ല സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക കൂടി ചെയ്യും.
ഇത്തരം നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ രണ്ടു മാർഗങ്ങൾ മാത്രമേ ഉള്ളൂ : ഒന്നുകിൽ നികുതികൾ വർദ്ധിപ്പിക്കുക, അല്ലെങ്കിൽ മറ്റു ചെലവുകൾ കുറയ്‌ക്കുക. ഉയർന്ന വരുമാനക്കാരായ അമേരിക്കക്കാർക്ക് ഉയർന്ന നികുതി നിരക്ക് തീർച്ചയായും താങ്ങാനാകും. യൂറോപ്പിലെ മിക്ക രാജ്യങ്ങൾക്കും തങ്ങളുടെ നികുതി നിരക്കുകൾ താരതമ്യേനെ ഉയർന്നതാണെങ്കിലും ആഗോളവൽകൃത ലോകത്ത് വേണ്ടത്ര നിക്ഷേപം നടത്താനും മത്സരിക്കാനും കഴിയുന്നതു കൊണ്ടാണ് വിജയിക്കാനാവുന്നത്
നികുതി വർദ്ധിപ്പിക്കാൻ നടത്തുന്ന ഏതു ശ്രമത്തിനു നേരെയും എതിർപ്പുകൾ ഉയർന്നു വരും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ? അതിനാൽ തന്നെ ചെലവു ചുരുക്കലിലേക്ക് ഭരണാധികാരികളുടെ ശ്രദ്ധ തിരിയാനാണ് സാദ്ധ്യത. എന്നാൽ നമ്മുടെ സാമൂഹ്യ ചെലവുകൾ ഇപ്പോൾ തന്നെ വെറും എല്ലും കൂടം മാത്രമാണ്, അതിൽ എന്ത് വെട്ടിക്കുറവാണിനി വരുത്താനാവുക? വികസിത വ്യവസായവത്‌കൃത രാജ്യങ്ങളുടെ ഇടയിൽ സാമൂഹ്യ സംരക്ഷണത്തിന്റെ അപര്യാപ്‌തതയുടെ കാര്യത്തിൽ നമ്മൾ വേറിട്ടു തന്നെ നിൽക്കുകയാണ്. ഉദാഹരണത്തിന് അമേരിക്കൻ ആരോഗ്യ ശുശ്രൂഷാ രംഗത്തിന്റെ കുഴപ്പങ്ങൾ നമുക്കെല്ലാം അറിവുള്ളതാണ്. അവയെ പരിഹരിക്കുന്നതിലൂടെ മെച്ചപ്പെട്ട സാമൂഹ്യ നീതി മാത്രമല്ല , കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക കാര്യക്ഷമതയും നമുക്ക് ഉറപ്പാക്കാനാവും.( കൂടുതൽ ആരോഗ്യമുള്ള തൊഴിലാളികൾ കൂടുതൽ മെച്ചപ്പെട്ട ഉൽപ്പാദനം ഉറപ്പു വരുത്തും.) അങ്ങനെ വരുമ്പോൾ ചെലവുകൾ കുറയ്‌ക്കാനാവുന്ന ഒരു മേഖല മാത്രമേ അവശേഷിക്കുന്നുള്ളൂ- അത് പ്രതിരോധ മേഖലയാണ്. ആഗോള സൈനിക ചെലവിന്റെ പകുതിയോളം നമ്മുടെ സംഭാവനയാണ്. നമ്മുടെ നികുതിപ്പണത്തിന്റെ 42 ശതമാനം നേരിട്ടോ അല്ലാതെയോ പ്രതിരോധത്തിനായാണ് മാറ്റി വയ്‌ക്കപ്പെടുന്നത്. യുദ്ധേതര സൈനിക ചെലവുകൾ പോലും നാൾക്കുനാൾ വർദ്ധിക്കുകയാണ്. നിലവിലില്ലാത്ത ശത്രുക്കള്‍ക്കെതിരെ പ്രയോജനപ്രദമല്ലാത്ത ആയുധങ്ങൾക്കുവേണ്ടി ഇത്രയേറെ പണം ചെലവഴിക്കുന്നതിനാൽ പ്രതിരോധ ചെലവ് കുറച്ചുകൊണ്ടു പോലും സുരക്ഷ വർദ്ധിപ്പിക്കാൻ ധാരാളം സാദ്ധ്യതകൾ ഉണ്ട്.
നാം നമ്മുടെ ഭൌതികമായ ഉപഭോഗം നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വേദനാജനകമായ വാർത്തകൾക്കിടയിലും കടന്നുവരുന്ന നല്ല വാർത്ത. നാമിത് ശരിയായ അർത്ഥത്തിൽ തുടരുകയാണെങ്കിൽ, നമുക്ക് ആഗോളതാപനത്തെ നിയന്ത്രിച്ചു നിർത്താനായേക്കുമെന്നു മാത്രമല്ല ഉയർന്ന ജീവിത നിലവാരമെന്നതിന്റെ യഥാർത്ഥ അർത്ഥം കൂടുതൽ കൂടുതൽ ഭൌതിക വസ്‌തുക്കളുടെ ഉപഭോഗം എന്നതല്ല, മറിച്ച് കൂടുതൽ വിശ്രമവും ആഹ്ലാദവുമൊക്കെയാണെന്ന തിരിച്ചറിവിലേക്കും ഒരു പക്ഷെ നാം എത്തിച്ചേർന്നേക്കും.
പ്രകൃതിയുടേയും സമ്പദ്‌വ്യവസ്ഥയുടേയും നിയമങ്ങൾ ദയാരഹിതമാണ്. നമുക്ക് നമ്മുടെ പരിസ്ഥിതിയോട് പരുഷമായി പെരുമാറാം, പക്ഷെ അൽപ്പനേരത്തേക്ക് മാത്രം. വരവിനെക്കൾ കൂടുതൽ നമുക്ക് ചെലവ് ചെയ്യാം, അൽപ്പനേരത്തേക്ക് മാത്രം. പണ്ടെപ്പോഴോ നടത്തിയ നിക്ഷേപങ്ങളുടെ പേരിൽ നമുക്കാഘോഷിക്കാം, അൽപ്പനേരത്തേക്ക് മാത്രം. ലോകത്തിലെ ഏറ്റവും ധനിക രാഷ്‌ട്രം പോലും പ്രകൃതിയുടേയും സമ്പദ്‌വ്യവസ്ഥയുടേയും നിയമങ്ങൾ ലംഘിക്കുമ്പോൾ അത് പ്രതിസന്ധിയിലാവുന്നതിന്റെ ദൃക്‌സാക്ഷികളാണ് നമ്മൾ.
*
ജോസഫ് സ്റ്റിഗ്ലിറ്റ്സ് എഴുതിയ The Seven Deadly Deficits: What the Bush Years Really Cost Us എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
Saturday, December 27, 2008
Thursday, December 25, 2008
രോഷത്തിന്റെ പാദുകത്തിന് പാകമായ മുഖം
ദൈവത്തിനും ജനാധിപത്യത്തിനുംവേണ്ടി ലോകം വെട്ടിപ്പിടിക്കാനിറങ്ങിപ്പുറപ്പെട്ട ജോര്‍ജ് ബുഷ് വൈറ്റ് ഹൌസില്‍നിന്ന് പടിയിറങ്ങാന്‍ 37 ദിനരാത്രങ്ങള്‍ മാത്രം ശേഷിക്കവെയാണ് ഇറാഖില്‍ തന്റെ വിടവാങ്ങല്‍ പര്യടനത്തിനെത്തിയത്. സാമ്രാജ്യത്വഭീകരതയുടെ മൂര്‍ത്തിമദ് രൂപമായ ബുഷ് ബാഗ്ദാദില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ തുടങ്ങവേയാണ് ഒരു ജോഡി ഷൂ അദ്ദേഹത്തിനുനേരെ വലിച്ചെറിഞ്ഞുകൊണ്ട് 'ഇതാടാ പട്ടീ, നിനക്ക് അന്ത്യചുംബന'മെന്ന് മുന്‍തദര്‍ അല്‍ സെയിദി പൊട്ടിത്തെറിച്ചത്. ഇറാഖി ടെലിവിഷന്‍ ചാനലായ അല്‍ബാഗ്ദാദിയയുടെ പ്രതിനിധിയാണ് മുന്‍തധര്‍.
അധിനിവേശസേനയുടെ നിഷ്ഠുരതകളില്‍ മരിച്ചവരെയും ജീവിതം ചുമക്കുന്നവരെയും ഓര്‍ത്തുകൊണ്ടുമാത്രമല്ല, ഇറാഖില്‍ ഇനി പിറക്കാനിരിക്കുന്നവരെയും ഓര്‍ത്തുകൊണ്ടാണ് മുന്‍തദര്‍ അല്‍ സെയിദി ഇങ്ങനെ വിളിച്ചുപറഞ്ഞത്: "വിധവകള്‍ക്കും അനാഥ ബാല്യങ്ങള്‍ക്കും ഇറാഖില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കുംവേണ്ടി ഇതാടാ പട്ടീ, നിനക്കുള്ള അന്ത്യ ചുംബനം''. അടിമകളാക്കപ്പെട്ട തന്റെ രാജ്യത്തിലെ ജനതയുടെ അമര്‍ഷം അത്യന്തം ഭീകരമായ സുരക്ഷാസംവിധാനത്തിനും ചാരവലയങ്ങള്‍ക്കിടയിലും ബുഷിനുനേരെ ചെരിപ്പെറിഞ്ഞുകൊണ്ട് അന്താ രാഷ്ട്രസമൂഹത്തെ അറിയിച്ച ഈ മാധ്യപ്രവര്‍ത്തകന്‍ ഒരു രക്തക്കൊതിയന്‍ യാങ്കിത്തലവന് ഏറ്റവും അര്‍ഹമായതുതന്നെ നല്‍കുകയായിരുന്നു. സേനാവ്യൂഹങ്ങള്‍ക്കും ചാരവലയത്തിനിടയില്‍പ്പോലും സാമ്രാജ്യത്വഭീകരര്‍ സുരക്ഷിതരല്ലെന്ന ഒരു മുന്നറിയിപ്പുതന്നെയാണ് ഈ രക്തരഹിതമായ പ്രതിഷേധ പ്രകടനം.
രക്തപങ്കിലമായ ക്രൂരതീര്‍ഥാടനങ്ങളുടെ ചരിത്രം മാത്രമുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നവഅധിനിവേശ ഭീകരതയുടെ ഭയം ജനിപ്പിക്കുന്ന ശരീരഭാഷയുള്ള ബുഷ് താന്‍ നടത്തിയ നരഹത്യകളുടെ യുദ്ധമുഖത്ത് വിജയഭാവത്തോടെ വിടവാങ്ങല്‍ പ്രസംഗത്തിനൊരുങ്ങവേയാണ് ഒരു പട്ടിയെപ്പോലെ ബുഷിനെ ഇറാഖികള്‍ വെറുക്കുന്നുവെന്ന്, ലോകത്തെ അറിയിച്ചുകൊണ്ട് ചെരിപ്പേറുണ്ടായത്. ഷാവേസ് പ്രതികരിച്ചതുപോലെ ആ യുവാവിന്റെ അസാമാന്യമായ ധീരതയെ വാഴ്ത്തുകതന്നെ വേണം. കണ്ണീരിലും ചോരയിലും കുതിര്‍ന്ന അടിമത്തത്തിന്റെ ദിനങ്ങള്‍ ഇറാഖികള്‍ക്ക് സമ്മാനിച്ച ബുഷിന് നല്‍കുന്ന അന്ത്യചുംബനമായിട്ടാണ് ഈ ചെരിപ്പേറിനെ മുന്‍തദര്‍ അല്‍ സെയിദി സ്വയം വിശേഷിപ്പിച്ചത്. ലോകത്തിലെ സാമ്രാജ്യത്വവിരുദ്ധ ശക്തികളും മനുഷ്യസ്നേഹികളും ബുഷിനെപ്പോലൊരു നരാധമന് ഏറ്റവും അര്‍ഹതപ്പെട്ടതായിട്ടാണ് ഈ ചെരിപ്പേറിനെയും പട്ടിവിളിയെയും അഭിമാനപൂര്‍വം കാണുന്നത്. മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലായ ബാഗ്ദാദില്‍നിന്നും ഉയര്‍ന്ന മനുഷ്യത്വത്തിനും സംസ്കാരത്തിനുംവേണ്ടി അലമുറയിടുന്ന ഒരു ജനതയുടെ ആത്മരോഷത്തിന്റെ സര്‍ഗാത്മകമായൊരു പ്രകാശനമായിട്ടാണ് അല്‍സെയ്ദിന്റെ ഈ പ്രതിഷേധപ്രകടനത്തെ പലരും കലവറയില്ലാതെ അഭിവാദനം ചെയ്യുന്നത്. ദൈവത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ചോരപ്പുഴകള്‍ സൃഷ്ടിച്ച ബുഷ് ഇപ്പോള്‍ അഹമ്മദ് നജാദിനെ നിഗ്രഹിക്കാനും തനിക്ക് ദൈവകല്‍പ്പയുണ്ടെന്നാണല്ലോ പുലമ്പിക്കൊണ്ടിരിക്കുന്നത്. ബുഷിനെതിരെയുള്ള ചെരിപ്പേറിനെ പല അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരും ദൈവത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ ഇങ്ങനെയും ചിലതൊക്കെ നടന്നേക്കാമെന്ന് ബുഷ് മനസ്സിലാക്കട്ടെയെന്നാണ് ഫലിതരൂപേണ പറയുന്നത്.
തീര്‍ച്ചയായും സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ഇറാഖികളുടെ, അടിമകളാക്കപ്പെട്ട ഒരു ജനതയുടെ അതിമനോഹരമായ പ്രതിഷേധ പ്രകാശനം തന്നെയാണിത്. ബുഷിനെയും അമേരിക്കന്‍ ദല്ലാളന്മാരെയും ഇറാഖികള്‍ എന്തുമാത്രം വെറുക്കുന്നുവെന്നാണ് ഈ സംഭവം ലോകത്തെ അറിയിക്കുന്നത്. സ്വാതന്ത്യം നഷ്ടപ്പെട്ട ഒരു ജനതയുടെ അശാന്തിയുടെയും ആത്മരോഷത്തിന്റെയും ആഴങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്ത മാധ്യമവിശാരദന്മാരും ബൂര്‍ഷ്വാമാന്യന്മാരും ഇതൊരു "ചട്ടലംഘനത്തിന്റെയും അന്താരാഷ്ട്ര മര്യാദയുടെയും പ്രശ്ന''മായി ചര്‍ച്ചകളാരംഭിച്ചിട്ടുണ്ട്. ഒരു രാഷ്ട്രത്തലവന്‍ മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ ഒരുക്കേണ്ട സുരക്ഷയുടെയും പത്രസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ധാര്‍മികതയുടെയും വിഷയമായി സംഭവത്തെ ചര്‍ച്ചചെയ്ത് അല്‍സെയിദിനെ ഒരു മര്യാദകെട്ടവനായി ചിത്രീകരിക്കുന്ന "മര്‍ഡോക് സാമ്രാജ്യത്വ''ത്തിലെ സുന്ദരവിഡ്ഢികളായ മാധ്യമബുദ്ധിജീവികള്‍ അവരുടെ അവാര്‍ഡുകളും കാത്തിരിക്കുന്നവരാണ്- മുപ്പത് വെള്ളിക്കാശിനുവേണ്ടി യേശുവിനെ ഒറ്റിക്കൊടുത്തവരുടെ വംശം ചരിത്രത്തില്‍ അവസാനിച്ചിട്ടില്ലല്ലോ. പക്ഷേ, ഇത്തരക്കാര്‍ ചരിത്രത്തില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും പാഠങ്ങളും പാഠഭേദങ്ങളും തിരിച്ചറിയാന്‍ വയ്യാത്തത്ര ധൈഷണികദാരിദ്ര്യം ബാധിച്ച പണ്ഡിതമൂഢന്മാരാണെന്ന യാഥാര്‍ഥ്യം അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുന്നുണ്ട്.
ഇത്തരം ബൂര്‍ഷ്വാപണ്ഡിതമൂഢന്മാര്‍ക്ക് ഒരിക്കലും, സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു ജനതയുടെ ഹൃദയവികാരങ്ങള്‍ വായിച്ചറിയാനാവില്ല. ഡോളറുകളും മിസൈലുകളും വിധിനിര്‍ണയിക്കുന്ന അധിനിവേശത്തിന്റെ ഭീകരതയും മനുഷ്യത്വരാഹിത്യവും ഇറാഖിന്റെ വര്‍ത്തമാനജീവിതത്തെ നരകതുല്യമാക്കിയിരിക്കുന്നു. അധിനിവേശം സൃഷ്ടിച്ച ജീവിത യാതനകളില്‍ ചവിട്ടിത്തേഞ്ഞ ചെരിപ്പുകള്‍തന്നെ പ്രതിഷേധത്തിന്റെ സൂചകമായി മാറുന്ന ഇറാഖിരോഷത്തിന്റെ സര്‍ഗാത്മകത ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധശക്തികള്‍ക്ക് ഇന്ന് ബാഗ്ദാദിന്റ ആഹ്വാനമായിത്തീര്‍ന്നിരിക്കുകയാണ്. അധിനിവേശസേനയുടെ ആക്രമണങ്ങളില്‍ അനാഥരാവുന്നവരെയും അഭയാര്‍ഥികളായി മാറുന്നവരെയും കുറിച്ച് ചിന്തിക്കുന്നവന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് പൊട്ടിപ്പുറപ്പെടുന്ന പ്രതിഷേധത്തിന്റെ ജ്വാലകളെ സുരക്ഷാ സംവിധാനങ്ങള്‍ക്കോ ചാരവലയങ്ങള്‍ക്കോ തടഞ്ഞുനിര്‍ത്താനാവില്ലന്നാണ് ബാഗ്ദാദിലെ ഈ ചെരിപ്പേറ് സംഭവം വ്യക്തമാക്കുന്നത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞതുപോലെ ബുഷിന് ഈ ചെരിപ്പേറ് നേരത്തെ കിട്ടേണ്ടിയിരുന്നു. ബുഷിനെ ഇന്ത്യന്‍ ജനത അഗാധമായി സ്നേഹിക്കുന്നുവെന്ന് ലജ്ജയില്ലാതെ പറഞ്ഞുനടക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെപ്പോലുള്ളവര്‍ ഈ സംഭവത്തില്‍നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റ് മൂലധനപ്രവാഹത്തെ പുരോഗതിയും വളര്‍ച്ചയുമായും അതിനായുള്ള അമേരിക്കന്‍ ബാന്ധവത്തെ മഹത്തായ രാജ്യതാല്പര്യമായും പാടിനടക്കുന്ന എല്ലാ സാമ്രാജ്യത്വ ദല്ലാളന്മാര്‍ക്കും ഇറാഖിലെ സംഭവങ്ങള്‍ പാഠമാക്കേണ്ടതാണ്.
അടിമത്തത്തെ സ്വാതന്ത്ര്യമായി വ്യവഹരിക്കുന്നവര്‍ക്ക് തുര്‍ക്കി കവി നാസിം ഹിക്മത് നല്‍കിയ മറുപടി ഇവിടെ പ്രസക്തമാണ്.
"നീ സ്വതന്ത്രനാണ് അറസ്റ്റ് ചെയ്യപ്പെടാന്‍
തടവറയില്‍ തള്ളപ്പെടാന്‍
തൂക്കിക്കൊല്ലപ്പെടാന്‍പോലും
സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകപോലും
വേണ്ടാത്തവിധം നീ സ്വതന്ത്രനാണ്
എങ്കിലും നക്ഷത്രങ്ങള്‍ക്കു കീഴില്‍
ഇത്തരം സ്വാതന്ത്ര്യം ഒരു ദുരിതം
തന്നെയാണ്.''
*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി

Wednesday, December 24, 2008
ശബരി സമം പോൺസി സമം മേഡോഫ്
ശബരിയുടെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിന്റെ പുകില് കേരളത്തില്‍ കെട്ടടങ്ങിത്തുടങ്ങിയിട്ടേയുള്ളൂ. ശബരിയുടെ തട്ടിപ്പിന്റെ ഏതാണ്ട് 5000 മടങ്ങു വലുപ്പമുള്ള മേഡോഫ് തട്ടിപ്പ് അമേരിക്കയെ മാത്രമല്ല യൂറോപ്പിനെയും പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുകയാണ്. ശബരിയുടെ തട്ടിപ്പിന്റെ ആഗോളപതിപ്പാണ് മേഡോഫിന്റെ തട്ടിപ്പ്.
ശബരിയുടെ സ്‌കീം വളരെ ലളിതമാണ്. ടോട്ടല്‍ ഫോര്‍ യുവില്‍ പണം നിക്ഷേപിച്ചാല്‍ മൂന്നുമാസംകൊണ്ട് ഇരട്ടിത്തുക തിരിച്ചുനല്‍കും. അത് പിന്നെയും പുനര്‍നിക്ഷേപിച്ചാല്‍ മറ്റൊരു മൂന്നുമാസംകൊണ്ട് വീണ്ടും ഇരട്ടി നല്‍കും. അങ്ങനെ മുമ്മൂന്നു മാസം കൂടുമ്പോള്‍ പണം ഇരട്ടിപ്പിക്കുന്ന സൂത്രവിദ്യയെന്താണ്? മറ്റൊന്നുമല്ല പുതിയ നിക്ഷേപകരുടെ മുതല്‍ എടുത്ത് മുന്‍ നിക്ഷേപകരുടെ പലിശയായി കൊടുക്കും. അത്രതന്നെ. ആദ്യ ഇടപാടുകാര്‍ക്കെല്ലാം ഇങ്ങനെ കൃത്യമായി പണം കിട്ടിയതോടെ ഇതിനു വലിയ പ്രചാരമായി. ഇതോടെ കൂടുതല്‍ കൂടുതല്‍ പേര്‍ നിക്ഷേപിക്കാന്‍ തുടങ്ങി. മുന്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിനുപകരം വീണ്ടും വീണ്ടും നിക്ഷേപിച്ചുകൊണ്ടിരുന്നു. ഇനി ആരെങ്കിലും പണം പിന്‍വലിച്ചാല്‍ കുമിഞ്ഞുകൂടിക്കൊണ്ടിരുന്ന പുതു നിക്ഷേപത്തുകയില്‍നിന്ന് അതു കൊടുക്കുന്നതിനും ബുദ്ധിമുട്ടില്ലല്ലോ.
ചുരുക്കത്തില്‍ തലകുത്തിനില്‍ക്കുന്ന ഒരു പിരമിഡ് ആണ് ശബരിയുടെ നിക്ഷേപപദ്ധതി. വളരെ ഇടുങ്ങിയ ഒരു അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന ഒരു മഹാസൌധം. സാധാരണഗതിയില്‍ ഇതങ്ങനെ വാനോളം പൊങ്ങുന്നതിന് തടസ്സമൊന്നുമില്ല. പക്ഷേ, എങ്ങനെയെങ്കിലും ഒരു ആട്ടമുണ്ടായാല്‍ പിരമിഡാകെ താഴോട്ടുപതിക്കും. ശബരിയുടെ കൂട്ടുകാരെല്ലാം കൈയിട്ടുവാരാനും ശബരി കിട്ടുന്ന പണം ലക്കും ലഗാനുമില്ലാതെ ധൂര്‍ത്തടിക്കാനും തുടങ്ങിയതോടെ നിക്ഷേപം ഏതാണ്ട് 50 കോടി (?) രൂപയിലെത്തിയപ്പോഴേക്കും പിരമിഡ് തകര്‍ന്നുവീണു. നിക്ഷേപകരെല്ലാം പണം തിരിച്ചുവാങ്ങിക്കാന്‍ തിരക്കുകൂട്ടിയതോടെ ശബരി പാപ്പരായി. ശബരിയുടെ ആഡംബര കാറും പാതിതീര്‍ന്ന റിസോര്‍ട്ടും എല്ലാം വിറ്റാലും ഏതാനും കോടിയേ വരൂ. ബാക്കി പണം എവിടെപ്പോയി എന്നാര്‍ക്കും അറിയില്ല. ഏതായാലും ഒരുകാര്യം തീര്‍ച്ച. 50 കോടിയില്‍ നല്ലപങ്കും മനക്കണക്കു മാത്രമാണ്. മുമ്മൂന്നു മാസം കൂടുമ്പോള്‍ പണം ഇരട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ.
ഏതായാലും ശബരിയുടെ സൂത്രവിദ്യക്ക് ആഗോളമായിത്തന്നെ ഒരു ചരിത്രപാരമ്പര്യമുണ്ട്. ധനകാര്യചരിത്രത്തില്‍ ഇത്തരം ഇടപാടുകളെ പോൺസി സ്‌കീമുകളെന്നാണ് പൊതുവെ വിളിക്കാറുള്ളത്. പോൺസി 1920കളില്‍ അമേരിക്കയിലേക്കു കുടിയേറിപ്പാര്‍ത്ത ഒരു ഇറ്റലിക്കാരനായിരുന്നു. ഇന്നത്തെപ്പോലെ അന്ന് അമേരിക്കന്‍ ധനമേഖലയില്‍ അനിയന്ത്രിതമായ ഊഹക്കച്ചവടവും ഞൊടിനേരംകൊണ്ട് പണക്കാരനാകുന്ന മന്ത്രവാദങ്ങളും പെരുത്തുകൊണ്ടിരിക്കുന്ന ഒരു കാലംകൂടിയായിരുന്നു. വളരെ ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനംചെയ്‌ത് പോൺസി വ്യാപകമായി നിക്ഷേപം സ്വീകരിച്ചു. ഇങ്ങനെ സമാഹരിച്ച പണംകൊണ്ട് പോസ്‌റ്റല്‍ കൂപ്പൺ വിപണിയില്‍ ചൂതാട്ടം നടത്തി. ഓഹരി വിപണിയിലെ ലാഭത്തോതിനേക്കാള്‍ വളരെ ഉയര്‍ന്ന പലിശനിരക്കാണ് പോൺസി വാഗ്ദാനം ചെയ്‌തിരുന്നത്. പെട്ടെന്ന് പണക്കാരനാകാനുള്ള ആര്‍ത്തിമൂലം പണം നിക്ഷേപിച്ചുകൊണ്ടിരുന്ന പുതിയ ഇടപാടുകാരുടെ മുതലില്‍നിന്ന് പഴയ ഇടപാടുകാരുടെ ലാഭം കൊടുത്തുകൊണ്ടിരുന്നു. അവസാനം പോൺസിയും പൊട്ടി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ധനതട്ടിപ്പുകളിലൊന്നായി ഇതറിയപ്പെടുന്നു. ഇന്ന് ഏത് ഇംഗ്ലീഷ് ഡിൿഷ്‌ണറിയിലും ഉള്‍പ്പെടുന്ന തട്ടിപ്പിന്റെ പ്രയോഗമായി പോൺസി മാറി.
1930കളിലെ മാന്ദ്യം പോൺസിയെ സൃഷ്‌ടിച്ചെങ്കില്‍ ഇന്നത്തെ മാന്ദ്യം മേഡോഫിന് രൂപം നല്‍കിയിരിക്കുകയാണ്. പോൺസിയെപ്പോലെ മേഡോഫും ഇംഗ്ലീഷ് ഭാഷയില്‍ ഒരു പ്രയോഗമായിത്തീരുമോ എന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നു. കഴിഞ്ഞ ഒരാഴ്‌ചയിലേറെയായി പാശ്ചാത്യ കമ്പോളവാര്‍ത്തകളുടെ തലക്കെട്ട് മേഡോഫ് തട്ടിപ്പിനെക്കുറിച്ചുള്ളതായിരുന്നു. മേഡോഫ് ചില്ലറക്കാരനല്ല. ബര്‍ണാഡ് എല്‍ മേഡോഫ് ഇന്‍വെസ്‌റ്റ്‌മെന്റ് കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഏതാണ്ട് മൂന്നുപതിറ്റാണ്ടായി ഒരിക്കല്‍പ്പോലും നഷ്‌ടത്തിന്റെ കണക്കുപറഞ്ഞിട്ടില്ല. തന്റെ നിക്ഷേപകര്‍ക്ക് ശരാശരിയുടെ രണ്ടും മൂന്നും മടങ്ങ് ലാഭവിഹിതം കൊടുക്കുന്ന വിശ്വസ്‌ത കമ്പനി എന്ന ഖ്യാതിയും നേടി. അമേരിക്കന്‍ ഓഹരി വിലസൂചികയായ ഡൌജോൺസ് കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധമായ നാസ്‌ഡാക് സൂചികയുടെ ചെയര്‍മാന്‍ (1990-93) പദവിയാണ് മേഡോഫിന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍. പലപ്പോഴും അമേരിക്കന്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമീഷന് സൌജന്യ ഉപദേശം നല്‍കാനും മേഡോഫിനു ക്ഷണമുണ്ടായിരുന്നു.
ഇദ്ദേഹമാണ് കഴിഞ്ഞയാഴ്ച മാലോകരോട് ഒരു സത്യം വെളിപ്പെടുത്തിയത്. രണ്ടു പതിറ്റാണ്ടായി താന്‍ ഇടപാടുകാരെ വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാണ്ട് 5000 കോടി ഡോളറിന്റെ (രണ്ടരലക്ഷം കോടി രൂപ) നിക്ഷേപമാണ് കമ്പനിയിലുള്ളത്. എന്നാല്‍, ഇടപാടുകാര്‍ക്ക് കൊടുക്കാന്‍ തന്റെ കൈയില്‍ ഒന്നും ബാക്കിയില്ല. താന്‍ പാപ്പരായിരിക്കുന്നു. "ഇത് വലിയൊരു നുണയാണ്. ഒരു ഭീമന്‍ പോൺസി സ്‌കീം''- മേഡോഫ് കോടതിയില്‍ സമ്മതിച്ചു.
ലോകധനകമ്പോളത്തെ ആകെ പിടിച്ചുകുലുക്കിയ ഒരു വെളിപ്പെടുത്തലായി മേഡോഫിന്റെ കുമ്പസാരം. 5000 കോടി ഡോളറിന്റെ തട്ടിപ്പ് എക്കാലത്തെയും ഏറ്റവും വലിയതാണ്. കുപ്രസിദ്ധമായ എന്‍റോൺ ഇടപാട് 100 കോടി ഡോളറിന്റേതും വേൾഡ്‌കോം കുംഭകോണം 220 കോടി ഡോളറിന്റേതും മാത്രമായിരുന്നു എന്നോര്‍ക്കുക. പോൺസിയെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തില്‍ സമാനമായ ഏതാണ്ട് മൂന്നു ഡസന്‍ തട്ടിപ്പിന്റെ ചുരുക്കവിവരണം നല്‍കിയിട്ടുണ്ട്. പോൺസിയുടെ ദശലക്ഷഡോളര്‍ കണക്കിന്റെ തട്ടിപ്പില്‍നിന്ന് മേഡോഫിന്റെ ശതകോടി ഡോളറിലേക്കുള്ള വളര്‍ച്ച ഒരുകാര്യം അടിവരയിടുന്നു. അഴിമതിയും വെട്ടിപ്പും മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ്.
യഥാര്‍ഥത്തില്‍ വാൾസ്‌ട്രീറ്റിലെ ലേമെന്‍സ്, ഗോൾഡ്‌മാന്‍ സാച്ചസ്, മെരില്‍ലിഞ്ച്, ബെയര്‍ സ്റ്റേൺസ്, സ്റ്റാന്‍ലി മോര്‍ഗൻ തുടങ്ങിയ നിക്ഷേപ ബാങ്കുകളും കഴിഞ്ഞൊരു ദശാബ്‌ദമായി ചെയ്‌തുകൊണ്ടിരുന്ന തിരിമറികള്‍ പോൺസി സ്‌കീമുകള്‍തന്നെയായിരുന്നില്ലേ എന്നു ചോദിക്കുന്നത് മാറ്റരുമല്ല. നോബല്‍സമ്മാന ജേതാവ് പോള്‍ ക്രുഗ്‌മാന്‍ ആണ്. ന്യൂയോര്‍ക്ക് ടൈംസില്‍ ഏറ്റവും പുതിയ ലേഖനത്തില്‍ അദ്ദേഹം എഴുതി:
"ഉദാഹരണമായി ഒരു ഫണ്ട് മാനേജരെ എടുക്കാം. ഇടപാടുകാരുടെ നിക്ഷേപത്തിന്റെ പലമടങ്ങ് വായ്‌പ അദ്ദേഹം സംഘടിപ്പിക്കുന്നു. വീടുപണയാധാരങ്ങളെ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതമല്ലാത്ത എന്നാല്‍ വലിയ നേട്ടം തരുന്ന സെക്യൂരിറ്റികളില്‍ ഈ പണം നിക്ഷേപിക്കുന്നു. ഭവനനിര്‍മാണ കുമിള നിലനില്‍ക്കുന്നിടത്തോളംകാലം ഫണ്ട് മാനേജ്‌മെന്റ് കമ്പനിക്ക് വലിയ ലാഭം ഉറപ്പാണ്. മാനേജര്‍ ആരെയും അസൂയപ്പെടുത്തുംവിധം ഉയര്‍ന്ന വാര്‍ഷിക ബോണസും എഴുതിയെടുക്കുന്നു. പക്ഷേ, ഭവനനിര്‍മാണ കുമിള പൊട്ടുന്നു. സെക്യൂരിറ്റികളുടെ വില തകരുന്നു. നഷ്‌ടം മുഴുവന്‍ ഫണ്ടിലെ നിക്ഷേപകര്‍ക്കുമാത്രം. മാനേജര്‍ക്കു കിട്ടാനുള്ള അഡ്വാന്‍സ് ബോണസായി എഴുതിയെടുത്തുകഴിഞ്ഞുവല്ലോ''.
"വാള്‍സ്ട്രീറ്റിലെ മുകളില്‍ വിവരിച്ച സര്‍വസാധാരണമായ ഇടപാട് എങ്ങനെയാണ് മേഡോഫ് തട്ടിപ്പില്‍നിന്നു വ്യത്യസ്‌തമാകുന്നത്? മേഡോഫ് ചില കടമ്പകള്‍ ഒഴിഞ്ഞുമാറി എന്നുമാത്രം. നിക്ഷേപകരുടെ അറിവില്ലായ്‌മ മുതലെടുത്തുകൊണ്ട് വലിയ ഫീസ് കൈക്കലാക്കി അവരെ ചൂതാട്ടത്തിലേക്ക് തള്ളിവിടുകയാണ്ഫണ്ട് മാനേജര്‍ ചെയ്‌തത്. മേഡോഫാകട്ടെ നിക്ഷേപകരുടെ പണം ആദ്യംതന്നെ മോഷ്ടിക്കുന്നു. പുതിയ നിക്ഷേപകരുടെ പണമെടുത്ത് പഴയവര്‍ക്കു നല്‍കുന്നു. മേഡോഫ് സ്വയം തിരിച്ചറിഞ്ഞ തട്ടിപ്പുകാരനാണ്. വാൾസ്‌ട്രീറ്റ് മാനേജര്‍മാര്‍ സ്വന്തം വാചകമടിയില്‍ മതിമറന്നു നടക്കുന്നവരാണ്. പക്ഷേ, അന്ത്യഫലം ഒന്നുതന്നെ. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുന്നു. മാനേജര്‍മാര്‍ സമ്പത്തു കൊയ്യുന്നു. (മേഡോഫിനു അനിവാര്യമായ ജയില്‍വാസം. പക്ഷേ, തകര്‍ന്ന ബാങ്കുകളുടെ മാനേജര്‍മാര്‍ ഇപ്പോഴും വിലസുന്നു)''.
ധനകാര്യമേഖലയുടെ വിശ്വാസ്യതയ്‌ക്കാണ് മേഡോഫ് കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുന്നത്. ഇനി എത്രമേഡോഫുമാര്‍ ഒളിഞ്ഞിരിപ്പുണ്ടാകും? വേലിതന്നെ വിളവു തിന്നുന്ന അമേരിക്കയെ എങ്ങനെ വിശ്വസിക്കാം എന്നാണ് മറ്റുള്ളവര്‍ ചോദിക്കുന്നത്. നിയോലിബറല്‍ ഉദാരവല്‍ക്കരണ ദുരന്തനാടകത്തിലെ അന്ത്യരംഗങ്ങളിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്. മേഡോഫിന്റെ തട്ടിപ്പിനിരയായവരില്‍ പ്രസിദ്ധ സിനിമാ സംവിധായകന്‍ സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗുമുതല്‍ അബുദാബിയിലെ ഷെയ്‌ഖുവരെ ഉള്‍പ്പെടും. അമേരിക്കന്‍ ചാരിറ്റി ട്രസ്‌റ്റുകൾ മുതല്‍ യൂറോപ്പിലെ ഭീമന്‍ നിക്ഷേപബാങ്കുകള്‍വരെ ഉള്‍പ്പെടും. അതുകൊണ്ട് മേഡോഫ് തട്ടിപ്പ് ദീര്‍ഘനാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കും. എന്നുവച്ചാല്‍ അത്രയും നാള്‍ നിയോലിബറല്‍ ധനലോകത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കും. ബാങ്കുകളുടെ നിലനില്‍പ്പുതന്നെ വിശ്വാസത്തിന്റെ അടിത്തറയിലാണ്. അതുകൊണ്ടുതന്നെ മേഡോഫ് തട്ടിപ്പ് സാമ്പത്തിക വീണ്ടെടുപ്പിനെ കൂടുതല്‍ ദുഷ്‌ക്കരമാക്കും.
*****
ഡോ. ടി എം തോമസ് ഐസക്

Tuesday, December 23, 2008
സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്
സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ ആക്രമണാത്മകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത് . യുദ്ധം, അധിനിവേശം, ദേശീയ സുരക്ഷാ പ്രത്യയശാസ്‌ത്രങ്ങൾ, എതിരഭിപ്രായങ്ങളെ - നാട്ടിലും വിദേശത്തും- മർദ്ദിച്ചൊതുക്കൽ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെ അനന്തസാദ്ധ്യതകളാണ് സൃഷ്‌ടിക്കുന്നത്. സ്വതന്ത്ര കമ്പോളത്തിന്റെ വക്താവായ തോമസ് ഫ്രീഡ്‌മാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ അതിനെ കൃത്യമായി ഇങ്ങനെ വിലയിരുത്തുന്നു:“കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ക്ക് അദൃശ്യമായൊരു മുഷ്‌ടി ഇല്ലാതെ ഒരിക്കലും പ്രവര്‍ത്തിക്കാനാകുകയില്ല. മക്‍ഡോണാള്‍ഡ് ഡഗ്ലസ് എന്ന എഫ്-15 വിമാനങ്ങളുടെ നിര്‍മ്മാതാവില്ലാതെ മക്‍ഡോണാള്‍ഡിനു പ്രവര്‍ത്തിക്കാനാകുകയില്ല. അതുപോലെ, സിലിക്കന്‍ വാലിയിലെ സാങ്കേതികവിദ്യകളെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന ആ അദൃശ്യമുഷ്‌ടിയാണ് യു എസ് ആര്‍മി, വ്യോമസേന, മറൈന്‍ കോര്‍പ്പ്സ് എന്നിവ.“
സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം:സൈനിക വ്യാവസായിക സമുച്ചയം 2008ൽ
2008ൽ സൈനിക വ്യാവസായിക സമുച്ചയം എന്നാല്‍ എന്താണ് മനസ്സിലാവുക? അതെവിടെയാണ് ? അതിന്റെ രൂപമെന്താണ്? മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍ 1961ല്‍ ഉപയോഗിച്ച സൈനിക വ്യാവസായിക സമുച്ചയം എന്ന പദപ്രയോഗത്തിന് യുദ്ധത്തിന്റെയും സുരക്ഷാവ്യവസായത്തിന്റെയും വിവിധ മുഖങ്ങളേയോ, അതിന്റെ വിവിധ നീരാളിക്കൈകളെയുമോ, അതുപോലെ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയസഖ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയോ കൃത്യമായി വിശദീകരിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 'പ്രതിരോധവ്യവസായം’, ആയുധക്കച്ചവടം’ തുടങ്ങിയ വാക്കുകള്‍ ഇന്ന് യുദ്ധങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നവരെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഇവരുടെ വിനാശകരമായ സ്വാധീനം ആയുധനിര്‍മ്മാണത്തിലും അവയുടെ കയറ്റുമതിയിലും എന്നപോലെ തന്നെ വെസ്റ്റ് ബാങ്കിനെയും ഗാസയെയും വേര്‍തിരിക്കുവാന്‍ ഇസ്രായേല്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഹൈടെക്ക് വംശീയമതിലിലും, അതിന്റെ പശ്ചിമാര്‍ദ്ധഗോളത്തിലെ പതിപ്പായി അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിൽ ഉയരുന്ന മതിലിലും, കാനഡയുടെ സി എ ഇ (CAE) എന്ന കമ്പനി അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാമുകളിലും, ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും മറ്റിടങ്ങളിലും വിന്യസിച്ചിട്ടുള്ള Blackwater, DynCorp, Aegis7 തുടങ്ങിയ സ്വകാര്യ സൈനിക സംഘങ്ങളിലും, പുറംകരാർ നൽകപ്പെട്ട ഇന്റലിജന്‍സിലും, L-3 / Titan തുടങ്ങിയ സിവിലിയന്‍ കോണ്‍ട്രാൿറ്റ് കമ്പനികള്‍ ചെയ്യുന്ന വിവര്‍ത്തനം, ചോദ്യം ചെയ്യല്‍ എന്നീ കൃത്യങ്ങളിലും, ഇസ്രായേലിനും, പാക്കിസ്ഥാനും ഈജിപ്‌തിനും കൊളംബിയക്കുമൊക്കെ അമേരിക്ക നല്‍കുന്ന ഭീമമായ സൈനിക സാമ്പത്തിക സഹായങ്ങളിലും, ഫിലിപ്പൈന്‍സിൽ താവളമടിച്ചിട്ടുള്ള അമേരിക്കയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം മിന്‍ഡനാവോയിലും മറ്റും നടത്തുന്ന 'hearts and minds' എന്ന -വൈദ്യ, ദന്ത, സാമൂഹ്യസഹായങ്ങൾ ഉൾപ്പെടെ- മനുഷ്യത്വപരമായ സേവനങ്ങളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്ക് പാശ്ചാത്തലസൌകര്യം ഒരുക്കുന്ന പദ്ധതികളിലും തെളിഞ്ഞുകാണാം. ഇതില്‍ പലതും സര്‍ക്കാരുകള്‍ ചെയ്യേണ്ടതായ കാര്യങ്ങളുമാണ്.
മറ്റെല്ലാ രാജ്യാന്തര കോര്‍പ്പറേഷനുകളെയും പോലെ ഈ കമ്പനികളും ഗവര്‍മ്മെണ്ടുകളിലെയും, അവയുടെ സായുധ സേനകളിലെയും ഉന്നതാധികാരികളുടെ രക്ഷാകര്‍തൃത്വവും, അവരുമായി അന്യോന്യാശ്രയ ബന്ധങ്ങളും ഉള്ളവയാണ്. ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായത് അവയുടെ ലാഭത്തിന്റെ കാര്യമാണ്. നികുതി ഒഴിവുകൾ, കയറ്റുമതിക്കുള്ള സഹായം, മറ്റു തരം സഹായങ്ങള്‍ എന്നിവ അവരെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കുന്നു. അമേരിക്കയിലെ ഭരണസംവിധാനങ്ങളെല്ലാം തന്നെ, അത് ഏത് രാഷ്‌ട്രീയ കക്ഷിയുടേതാണെങ്കിലും, പ്രതിരോധവ്യവസായത്തില്‍ നിക്ഷേപങ്ങളും കച്ചവടതാല്പര്യങ്ങളും ഉള്ള രാഷ്‌ട്രീയക്കാരാലും യുദ്ധത്തില്‍ നിന്നും ലാഭമൂറ്റുന്നവരാലും നിറയ്‌ക്കപ്പെട്ടവയാണ്. ഡിക്‍ചെനിക്ക് ഹാലിബര്‍ട്ടനുമായുള്ള ബന്ധവും, 2003ലെ ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്കന്‍ സൈന്യത്തിന് വേണ്ട സേവനങ്ങളും മറ്റും എത്തിച്ചുകൊടുക്കാനായി പ്രസ്‌തുത കമ്പനിക്ക് ലഭിച്ച സഹസ്രകോടി ഡോളർ വരുന്ന കരാറുകളും ഇതിന്റെ കൃത്യമായ സൂചനയാണ്. എങ്കിലും, അമേരിക്കയിലെ സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇത് പതിവു ബിസിനസ് മാത്രമാണ്. സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിൿസിന്റെ 2008 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ സൈന്യത്തിന് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനായി നൂറുകണക്കിനു മില്യണ്‍ ഡോളറുകള്‍ ദിവസേന ലഭിക്കുന്ന കരാറുകള്‍ പെന്റഗണില്‍ നിന്ന് കരസ്ഥമാക്കിയിട്ടുള്ള കമ്പനികളില്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഏകദേശം196 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. വിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ മുതല്‍ മരുന്നുകളും, ലഘുപാനീയങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ വരെ ഇതില്‍പ്പെടും. ഇത്തരത്തിലുള്ള പരസ്‌പരസഹായത്തിന്റെ ചില ഉദാഹരണങ്ങളാണ് ജനറല്‍ ഡൈനാമിൿസിന്റെ ഡയറൿടര്‍ ബോര്‍ഡ് അംഗങ്ങളില്‍ അമേരിക്കയുടെ ഒരു മുന്‍ വൈസ് ചീഫ് ഓഫ് ആര്‍മിയും, ഒരു മുന്‍ നാവികസേനാ ജനറലും, നാവികസേനയുടെ ഒരു മുന്‍ നാവല്‍ ചീഫ് ഓഫ് ഓപ്പറേഷനും, ബ്രിട്ടന്റെ ഒരു മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് പ്രൊക്യൂര്‍മെന്റും ഉള്‍പ്പെടുന്നുണ്ട് എന്നത്. അതുപോലെ തന്നെ കാനഡയിലെ CAEയുടെ ഇപ്പോഴത്തെ (മുന്‍പത്തെയും) എക്സിക്യൂട്ടീവുകളില്‍ കനഡയുടെ അന്താരാഷ്‌ട്ര വ്യാപാരങ്ങളുടെ ചുമതല വഹിച്ചിരുന്ന ഒരു മുന്‍മന്ത്രിയും, മുൻ പ്രധാനമന്ത്രിയായിരുന്ന മുള്‍റോണിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ തലവനും ഉണ്ട്.
വാടക ഗുണ്ടകൾ, പൂത്ത പണം, നിയമരാഹിത്യം
സര്‍ക്കാരുകളാലും കമ്പനികളാലും വാടകക്കെടുക്കപ്പെട്ട സ്വകാര്യസേനകള്‍ പുതിയ കാര്യമൊന്നുമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങള്‍ക്കു വേണ്ടി യുദ്ധങ്ങള്‍ ചെയ്യുവാനും ഇന്ത്യയുടെ മേല്‍ ആധിപത്യം നേടുവാനും സ്വകാര്യസേനകളെ വാടകയ്‌ക്കെടുത്തിരുന്നു. എങ്കിലും തങ്ങളുടെ ബിസിനസ്സിന്റെ 90 ശതമാനവും അമേരിക്കയുടെ സര്‍ക്കാര്‍ കോണ്‍ട്രാടുകളില്‍ നിന്ന് നേടുന്ന ബ്ല്ലാക്ക് വാട്ടര്‍, ഡിന്‍കോര്‍പ്പ് എന്നിവയിലൂടെ സ്വകാര്യ സുരക്ഷാവ്യവസായ കോണ്‍ട്രാൿടര്‍മാര്‍ക്കുണ്ടായ ഊഹിക്കാൻ പോലുമാവാത്ത വളർച്ചയും, അത്തരം സ്വകാര്യ സേനകളുടെ ആധുനികവല്‍ക്കരണവും, ആഗോളവല്‍ക്കരണവും ആരെയും അമ്പരപ്പിക്കുന്നതാണ്. ഔദ്യോഗിക സൈനികര്‍ക്കു പോലും പലപ്പോഴും കൊലപാതകത്തിനു ഉത്തരം പറയേണ്ടി വരാറില്ല എന്നിരിക്കെ, സര്‍ക്കാരുകൾ കരാർ അടിസ്ഥാനത്തിൽ എടുക്കുന്നവരും പൊതുഖജനാവില്‍ നിന്ന് പണം പറ്റുന്നവരുമാണെങ്കിലും, ഇത്തരം കരാർ സൈനികരെ നിരീക്ഷിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനോ ഉള്ള സംവിധാനം ഇല്ലാത്തതിനാൽ ഈ സ്വകാര്യ സേനകള്‍ എന്തില്‍ നിന്നൊക്കെ രക്ഷപ്പെടുന്നുണ്ടാവില്ല? ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും അവർക്കില്ല എന്നു മാത്രമല്ല, തങ്ങളിൽ കുറ്റങ്ങൾ ആരോപിക്കാൻ ആർക്കും ആവില്ല എന്നും അവർ ഉറച്ച് വിശ്വസിക്കുകയാണ്. ലോകത്തിലെല്ലായിടത്തു നിന്നും ഇത്തരം സേനകൾ വിമുക്ത സൈനികരെയും, പോലീസുകാരെയും റിക്രൂട്ട് ചെയ്യുകയാണ്. ഇവരിൽ പലരും ലോകത്തിലെത്തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ മർദ്ദക/കൊലയാളി സ്വഭാവമുള്ള സേനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ്. ബാഗ്‌ദാദിലെ നിസൌര്‍ ചത്വരത്തില്‍ വെച്ച് 17 ഇറാഖികളെ വെടിവെച്ച് കൊന്നതില്‍ ജനരോഷം ഇരമ്പിയിട്ടും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കരാര്‍ പുതുക്കിക്കൊടുത്ത ബ്ലാക്ക് വാട്ടര്‍ അവരുടെ വെബ് സൈറ്റില്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്.
“ഞങ്ങള്‍ മറ്റുള്ളവരോട് അങ്ങേയറ്റം മാന്യമായും സമഭാവനയോടും വിശ്വസ്‌തതയോടുമാണ് പെരുമാറുന്നത്. ഞങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംസ്‌ക്കാരത്തെയും വിശ്വാസങ്ങളെയും വിലമതിക്കുന്നു.“
എന്നാല്‍ വസ്‌തുതയെന്താണ് ?
“ബ്ലാക്ക് വാട്ടറിന് ഇറാഖി ജനങ്ങളെ യാതൊരു വിലയുമില്ല” ഇറാഖി ആഭ്യന്തിര വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ 2007ല്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞു. “അവര്‍ ഇറാഖികളെ മൃഗതുല്യരായാണ് കാണുന്നത്, ഒരു പക്ഷെ മൃഗങ്ങളോട് അവർ കൂടുതല്‍ ആദരവ് കാട്ടാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തെരുവുകളില്‍ അവര്‍ കാണിക്കുന്നത് ഞങ്ങള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്. വെടിവെയ്‌ക്കാത്ത അവസരങ്ങളിൽ അവര്‍ ജനങ്ങള്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പികള്‍ എറിയുകയും അസഭ്യം പറയുകയുമാണ്. ഒരാൾ ഒരു കുഞ്ഞിനെയോ പ്രായം ചെന്ന സ്‌ത്രീയെയോ ഭീതിയിലാഴ്ത്തുകയോ സ്വയം കാറോടിച്ച് പോകുന്ന നിരപരാധിയെ വെടിവച്ചു കൊല്ലുകയോ ചെയ്യുന്നുവെങ്കില്‍, അത് ഭീകരപ്രവര്‍ത്തനം തന്നെയല്ലേ?”
ഡോളര്‍ ഡോളര്‍ സർവ്വത്ര, ബോധം തെല്ലും ഇല്ലത്രെ
ആയുധ നിയന്ത്രണ നിർവ്യാപന കേന്ദ്രത്തിന്റെ (Center for Arms Control and Non-proliferation) 2008 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പെന്റഗണിന്റെ 2009 സാമ്പത്തികവര്‍ഷത്തെ ബജറ്റ് , പണപ്പെരുപ്പം കണക്കിലെടുത്തിട്ടു പോലും, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ഏറ്റവും വലിയ ബജറ്റാണ്. 515.4 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമിത്‍. വിയറ്റ്നാം, കൊറിയന്‍ യുദ്ധ കാലഘട്ടത്തിലെയോ, റീഗന്റെ ശീതയുദ്ധം മുറുകിയിരുന്ന സമയത്തെയോ ബജറ്റിനേക്കാള്‍ അധികമാണിത്. തൊട്ടു താഴെയുള്ളാ 45 രാജ്യങ്ങള്‍ ചേര്‍ന്ന് സൈനികകാര്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയേക്കാള്‍ അധികം തുക അമേരിക്ക ചിലവഴിക്കുന്നുണ്ട്. ചൈനയുടെ 5.8 മടങ്ങും, റഷ്യയുടെ 10.2 മടങ്ങും ഇറാന്റെ 98.6 മടങ്ങും വരും ഈ തുക. ലോകത്തിലെ ആകെ സൈനിക ചിലവിന്റെ 48%. US Office of Management and Budget ന്റെ ഒരു എസ്റ്റിമേറ്റിനെക്കുറിച്ചും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് 2013 ഓടെ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിനു മാത്രമായുള്ള വാര്‍ഷിക ഫണ്ടിങ്ങ് 546 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കും. ഇത് വളരെ മിതമായ രീതിയിലുള്ള അനുമാനമാണ്. ഊര്‍ജ്ജവകുപ്പിനുള്ള തുകയോ, 2009 മുതല്‍ 2013 വരെ സൈനിക മുന്നേറ്റങ്ങള്‍ക്കു വേണ്ടി വരുന്ന യഥാര്‍ത്ഥ ചിലവോ കണക്കിലെടുക്കാതെ തന്നെ പെന്റഗണിന്റെ മൊത്തം ചിലവ് 2.6 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാകും. (പരിഭാഷകന്റെ കുറിപ്പ്: ട്രില്യണില്‍ 12 പൂജ്യം ഉണ്ടാകും) കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്‍ഹോമിലെ ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) കണക്കാക്കിയത് പ്രകാരം 2006ലെ ആഗോള സൈനിക ചിലവ് 1204 ബില്യണില്‍ എത്തിയിരുന്നു. 2005നേക്കാള്‍ 3.5% അധികം, 1997 മുതലുള്ള 10 വര്‍ഷത്തെ കണക്കിൽ 37% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2006ല്‍ ഏറ്റവും കൂടുതൽ തുക സൈനികാവശ്യങ്ങൾക്കായി ചിലവിടുന്നആദ്യത്തെ 15 രാജ്യങ്ങളുടെ സൈനിക ചിലവ് ലോകത്തിലെ മൊത്തം സൈനിക ചിലവിന്റെ 83 ശതമാനം ആയിരുന്നു.
അമേരിക്കയുടെ സൈനിക-വ്യവസായ സമുച്ചയവും(US military-industrial complex) സൈനിക ചിലവുകളും ലോകത്തിലെ മറ്റെല്ലാ രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്നിരിക്കെ, അതും അവരുടെ സൈനിക സഹായ പാക്കേജുകളും, ആഗോള സുരക്ഷയെക്കുറിച്ച് അവരുയർത്തുന്ന ഹിസ്റ്റീരിയയും ഒക്കെ ചേരുമ്പോൾ മറ്റു രാഷ്‌ട്രങ്ങളുടെ സൈനിക ചിലവുകളും വലിയ തോതില്‍ ഉയരുകയാണ് . ജപ്പാന്‍ ഈയിടെ വന്‍ തോതിലുള്ള സൈനിക നവീകരണ പരിപാടി (military upgrades) പ്രഖ്യാപിക്കുകയുണ്ടായി. ദക്ഷിണകൊറിയ, ചൈന, റഷ്യ എന്നിവരൊക്കെയും സൈനിക ചിലവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കാര്യത്തിലാകട്ടെ 2008 ൽ റെക്കോര്‍ഡ് വർദ്ധനവാണ് പ്രതിരോധ ചിലവിൽ ഉണ്ടായിട്ടുള്ളത് . 2006ല്‍ ലോകത്തിലെ നൂറ് പ്രമുഖ ആയുധ ഉല്പാദക സ്ഥാപനങ്ങളില്‍ 4 എണ്ണം ഇസ്രായേലിന്റെതായിരുന്നു: ഇസ്രായേലി എയര്‍ക്രാഫ്‌ട് ഇന്‍ഡസ്‌ട്രീസ്, ഇസ്രായേലി മിലിറ്ററി ഇന്‍ഡസ്‌ട്രീസ്, എല്‍ബിറ്റ് സിസ്റ്റംസ്, റഫായേല്‍ എന്നിവയാണവ. സൈനിക പ്രധാനമായ കയറ്റുമതിയെ സംബന്ധിച്ച കസ്റ്റംസ് ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2007 ഒൿടോബറിലെ സി.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് ആയുധവിതരണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ആറാം സ്ഥാനക്കാരായ കാനഡയുടെ ആയുധകയറ്റുമതി 2000 നും 2006 നും ഇടക്ക് 3.5 മടങ്ങ് വര്‍ദ്ധിച്ചു. അവര്‍ 3.6 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സൈനിക ചരക്കുകള്‍ കയറ്റുമതി ചെയ്‌തു. 2002 മുതലുള്ള ആയുധക്കയറ്റുമതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഫെഡറല്‍ ഗവര്‍മ്മെണ്ട് ഇനിയും പാര്‍ലിമെന്റിന് സമര്‍പ്പിച്ചിട്ടില്ല എന്നതിനാലും, ആയുധ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അത്ര സുതാര്യതയില്ലാത്തതിനാലും, കനഡയുടെ സൈനിക കയറ്റുമതിയെ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം ലഭിക്കുക എന്നത് വിഷമകരമാണ്. ഉദാഹരണത്തിന് മോൺട്രിയോൾ ആസ്ഥാനമായുള്ള എസ്.എന്‍.സി ലാവ്‌ലിന്റെ സബ്‌സിഡറി ആയ എസ്.എന്‍.സി.ടെക് അമേരിക്കന്‍ സൈന്യത്തിനുവേണ്ടി ചെറുകിട ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നുണ്ട്. (ഇറാഖിലെ അമേരിക്കന്‍ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ക്ക് കനേഡിയന്‍ കോര്‍പ്പറേറ്റുകളുമായി ബന്ധമുണ്ടെന്ന കാര്യം യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് എസ്.എന്‍.സി.ടെക്കിനെ 2006ല്‍ ജനറല്‍ ഡൈനാമിൿസിനു വില്‍ക്കുകയുണ്ടായി.)
കൊല്ലാനുള്ള ലൈസന്‍സ് : ആയുധ നിയന്ത്രണത്തിന്റെ മുഖംമൂടി
സര്‍വവിനാശായുധങ്ങളുടെ വിവിധ നീരാളിക്കൈകളേയും, അവയുടെ ഏജന്റുമാരെയും തിരിച്ചറിയുകയും പിന്തുടരുകയും ചെയ്യുക എന്നത് അത്യധികം വിഷമമേറിയതാണ്. പ്രതിരോധചിലവിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രഹസ്യാത്മകതയെയും സുതാര്യതയില്ലായ്‌മയെയും സംബന്ധിച്ച ഒട്ടേറെ വിമര്‍ശനങ്ങൾ ഉയർത്തുന്ന ഒന്നാം ലോകരാജ്യങ്ങളെന്നു വിളിക്കപ്പെടുന്നവയിലും ആയുധ നിയന്ത്രണത്തിന്റെ കാര്യത്തിൽ ധാരാളം പഴുതുകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിലേക്കുള്ള കനഡയില്‍ നിന്നുള്ള സൈനിക ഷിപ്പ്മെന്റുകള്‍ ട്രാക്ക് ചെയ്യപ്പെടാറില്ല. ഒട്ടാവയും വാഷിങ്ങ്ടണും തമ്മില്‍ 1940ല്‍ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി അനുസരിച്ച് അവയ്‌ക്ക് സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ല എന്നതുതന്നെ കാരണം. കയറ്റുമതി ലൈസന്‍സിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകള്‍ വളരെ അയവേറിയവയായതിനാൽ യുദ്ധോപകരണങ്ങള്‍ മൂന്നാം കക്ഷിയുടെ പക്കല്‍ എത്തിച്ചേരുന്നതിനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ചില യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ ദേശീയ കയറ്റുമതി മാനദണ്ഡങ്ങളെയും യൂറോപ്യന്‍ യൂണിയന്റെ ആയുധക്കയറ്റുമതിയെ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളെയും ലംഘിക്കുകയും, ഒഴിവാക്കുകയും, അവഗണിക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌പെയിനും മറ്റു ചില രാജ്യങ്ങളും(അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ) കൊളംബിയയിലേക്ക്, തദ്വാരാ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുപ്രസിദ്ധരായ അവിടുത്തെ സുരക്ഷാസേനക്കും അര്‍ദ്ധ സൈനികവിഭാഗത്തിനും, ആയുധങ്ങളും മറ്റു സഹായങ്ങളും കൈമാറ്റം ചെയ്യുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. അള്‍ജീരിയ, കൊളംബിയ, എരിത്രിയ, ഇന്‍ഡോനേഷ്യ, ഇന്ത്യ, ഇസ്രായേൽ, കസാക്കിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, സിയറ ലിയോണ്‍ തുടങ്ങി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതോ മനുഷ്യാവകാശലംഘനം നടക്കുന്നതോ ആയ രാജ്യങ്ങളിലേക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമായ ചെറുകിട ആയുധങ്ങള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ മാര്‍ക്ക് തോമസ് ബ്രിട്ടീഷ് ഹൈ-ടെക് കമ്പനിയായ റാഡ്‌സ്‌ട്രോണിന് ‘പ്രെഡേറ്റര്‍ ഡോണ്‍ ’ എന്ന പൈലറ്റില്ലാത്ത വ്യോമ വാഹനത്തിന്റെ തലച്ചോര്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ സപ്ലൈ ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ജനറല്‍ ഏറോനോട്ടിക്കല്‍ സിസ്റ്റംസ് നിര്‍മ്മിക്കുന്ന ഈ വാഹനം യെമനിലെ അല്‍ ക്വയ്‌ദക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് 2002ലും, പാക്കിസ്ഥാനിലെ Federally Administered Tribal Area യില്‍ 2006ലും സി.ഐ.എ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞ ആക്രമണത്തില്‍ 5 സ്‌ത്രീകളും 5 കുട്ടികളും ഉള്‍പ്പെടെ ഇരുപത്തിഅഞ്ചോളം പേര്‍ മരണമടഞ്ഞിരുന്നു.
ബ്രിട്ടീഷ് ഗവേഷകയായ അന്ന സ്റ്റാവ്രി അനകിസ് പറയുന്നു, “ആയുധക്കയറ്റുമതി നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് താൽപ്പര്യമില്ല. ഇത്തരം കയറ്റുമതികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകള്‍ വിലയിരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ അവ്യക്തമാണെന്ന് മാത്രമല്ല അവയൊക്കെ കയറ്റുമതിയെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയുമാണ്. മാറി മാറി വരുന്ന ബ്രിട്ടീഷ് സര്‍ക്കാരുകള്‍ എടുത്തിട്ടുള്ള കയറ്റുമതി അനുകൂല നിലപാടുകൾ, ആയുധവ്യവസായവുമായി അവര്‍ക്കുള്ള അടുത്ത ബന്ധം, ആഗോള തലത്തില്‍ തങ്ങളുടെ പ്രെസ്റ്റീജിന്റെ സൂചകമായി സൈനികശക്തിയെ കാണുന്നത്, ഇവയെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം അവയൊക്കെയാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളായി മാറുന്നത്.”
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2006ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 200ല്‍പ്പരം ചൈനീസ് ട്രക്കുകള്‍ 2005 ആഗസ്റ്റില്‍ സുഡാനിലേക്ക് കയറ്റി അയക്കപ്പടുകയുണ്ടായി. അമേരിക്കന്‍ നിര്‍മ്മിതമായ കുമ്മിന്‍സ് എഞ്ചിന്‍ ആണ് ഇവയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ടു രാജ്യങ്ങള്‍ക്കും അമേരിക്കയുടെ ആയുധ ഉപരോധം ബാധകമായിരിക്കുകയും, ഇത്തരം വാഹനങ്ങള്‍ ദാഫറില്‍ സാധാരണക്കാരെ തട്ടിക്കൊണ്ടു പോകുന്നതിനും കൊലപ്പെടുത്തുന്നതിനും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ഈ കയറ്റുമതി നടന്നത്. ചൈനയില്‍ നിന്നും സ്ഥിരമായി ബര്‍മ്മയിലേക്ക് സൈനികസാമഗ്രികള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. മ്യാൻമര്‍ ആര്‍മിക്ക് 2005ല്‍ നല്‍കിയ 400 സൈനികട്രക്കുകളും ഇതില്‍പ്പെടും. ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നേപ്പാളി സുരക്ഷാ സേനക്കായി 2005ലും 2006ലും ചൈനയില്‍ നിന്ന് റൈഫിളുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ കയറ്റി അയച്ചിട്ടുണ്ട്. ആസ്‌ട്രേലിയ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും ദക്ഷിണ ആഫ്രിക്കയില്‍ പ്രത്യേകിച്ചും ചൈനീസ് നിര്‍മ്മിത നോരിന്‍കോ തോക്കുകളുടെ വ്യാജവില്‍പ്പന നടക്കുന്നതില്‍ ചൈനക്കും പങ്കുണ്ട്. ഈ ആയുധങ്ങള്‍ കൊള്ളയും ബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
പ്രതിഷേധങ്ങളെ സൈനികമായി മർദ്ദിച്ചൊതുക്കലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും
പല സര്‍ക്കാരുകളും, ഫിലിപ്പൈന്‍സ് മുതല്‍ ഇന്ത്യയും കൊളംബിയയും വരെ, പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ വിരുദ്ധര്‍ക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിലാണ്. ആഭ്യന്തിരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനും, സുരക്ഷാപരമായ അടിച്ചമര്‍ത്തലുകള്‍ക്കും, ‘രാജ്യത്തിനുള്ളില്‍ തന്നെയുള്ള ശത്രുക്കളെ ’ - ദരിദ്രർ, സ്‌ത്രീ കൂട്ടായ്‌മ, ആദിവാസികൾ, ഭൂരഹിതർ, കര്‍ഷകർ തൊഴിലാളികള്‍ എന്നിവരുടെ പ്രതിരോധ പ്രസ്ഥാനങ്ങളെയും, നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കും സ്വതന്ത്രവ്യാപാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും- ഒതുക്കുന്നതിനും ഭീതിയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. മൈനിങ്ങ്, എണ്ണ, ഗ്യാസ്, വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി, വനം വ്യവസായം തുടങ്ങി മേഖലകളിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളുടെ സൈനികവല്‍ക്കരണം ഭൂമി, പ്രകൃതിസമ്പത്തിന്മേലുള്ള തുല്യാവകാശം എന്നിവയ്‌ക്കായുള്ള പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുകയും വഷളാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഷെവ്‌റോണ്‍ (എണ്ണ കുത്തക) തങ്ങളുടെ നൈജര്‍ ഡെല്‍റ്റ മേഖലയിലെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന പ്രതിഷേധ സമരക്കാരെ വെടിവെക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായി നൈജീരിയന്‍ സൈന്യത്തിനും പോലീസിനും പണവും ഉപകരണങ്ങളും നല്‍കിയിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് അമേരിക്കയിലെ ഒരു ജില്ലാ ജഡ്‌ജി (US District court judge) തന്നെ സമ്മതിക്കുന്നുണ്ട്. ഫ്രീപോര്‍ട്ട് മക്‍മോറന്‍ എന്ന സ്ഥാപനം അവരുടെ ഗ്രാസ്‌ബെര്‍ഗ് സ്വര്‍ണ്ണ, ചെമ്പ് ഖനികള്‍ക്ക് ചുറ്റുമുള്ള തദ്ദേശവാസികളെ ആക്രമിക്കുന്നതിന് ഇന്‍ഡോനേഷ്യന്‍ സൈന്യത്തിനും, പോലീസിനും, സ്വകാര്യ സുരക്ഷാ സേനകള്‍ക്കും പണം നല്‍കിയിരുന്നു. അതുപോലെ ഏജീസ്(Aegis)ന്റെ സ്ഥാപകനും ചീഫ് എൿസിക്യൂട്ടീവും ആയ ബ്രിട്ടീഷ് ആര്‍മിയിലെ മുന്‍ ലെഫ്റ്റനന്റ് കേണല്‍ ടിം സ്‌പൈസർ സ്ഥാപിച്ച സാൻഡ്‌ലൈൻ എന്ന കൂലിപ്പട്ടാള കമ്പനിയെ പാപ്പുവ ന്യൂ ഗിനിയയിലെ സർക്കാർ ഏകദേശം പത്തു വർഷം മുമ്പ് 36 മില്യൺ യു എസ് ഡോളർ നൽകി തദ്ദേശവാസികളുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ അടിച്ചമർത്താനായി ഉപയോഗിച്ചിരുന്നു. ഈ പ്രക്ഷോഭം മൂലം റിയോ ടിന്റോ എന്ന ബഹുരാഷ്‌ട്ര ഭീമന്റെ ഒരു സബ്‌സിഡിയറിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ചെമ്പു ഖനിയുടെ പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നതിന്റെ പ്രതികാരമായിരുന്നുവത്രെ പ്രസ്‌തുത നടപടി. ശരിക്കും പണം പട്ടാളമായി മാറുകയായിരുന്നു.
ഉറുഗ്വേയിലെ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ റൌള്‍ സിബേച്ചി (Raul Zibechi) എഴുതുന്നത് മൂന്നാം ലോകരാജ്യങ്ങളിലെ നഗരാതിര്‍ത്തികള്‍ യുദ്ധമേഖലകള്‍ ആയിട്ടുണ്ടെന്നും അവിടെ ഭരണകൂടങ്ങള്‍ ദരിദ്രരെ ‘സാധാരണ’ സമൂഹത്തില്‍ നിന്നും വേര്‍തിരിക്കുന്ന തരത്തില്‍ ഒരു തരം “ശുചിത്വ നാട ”('sanitary cordon') വലിച്ചുകെട്ടി ഒരു പ്രത്യേകക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ്. ഇത്തരത്തില്‍ ദരിദ്രരെ സൈനികശക്തി ഉപയോഗിച്ച് ഒതുക്കുന്നതില്‍ പ്രതിഫലിക്കുന്നത് ഭരണകൂടശക്തിക്കെതിരെ ദരിദ്രരായ നഗരവാസികളുടെ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിലെ ഉന്നതര്‍ക്ക് ഉള്ള ഭീതിയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭരണകൂടങ്ങള്‍ക്കുള്ള കഴിവിനെ ക്രമാനുഗതമായി തകര്‍ക്കുന്നതും, ദേശീയ ബജറ്റ് വിഹിതത്തില്‍ നിന്നും ചെലവഴിക്കാവുന്നതിലും കൂടുതല്‍ പങ്ക് സൈന്യത്തെ സൈനികവല്‍ക്കരിക്കുന്നതിനായി (military militarization) ചിലവഴിക്കുന്നതും ചേര്‍ന്ന് ദാരിദ്ര്യവും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുകയാണ്.
അധിനിവേശിത പാലസ്‌തീനിലെ വംശവിദ്വേഷ മതിലിന്റെ നിര്‍മ്മാതാക്കളായ Elbit എന്ന ഇസ്രായേലി കമ്പനിയുടെ സബ്‌സിഡറി കോൾസ്‌മാന്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്ന ന്യൂ ഹാംപ്‌ഷയര്‍ ആസ്ഥാനമായ സ്ഥാപനവും ബോയിങ്ങ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന ബോയിങ്ങിന്റെ സബ്‌സിഡറിയും ചേർന്ന കണ്‍സോര്‍ഷ്യത്തിന് Secure Border Initiative എന്ന പദ്ധതിയുടെ ഭാഗമായി യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലേക്കും യു.എസ്.-കാനഡ അതിര്‍ത്തിയിലേക്കും വേണ്ടതായ SBInet എന്ന ഹൈടെക്ക് സുരക്ഷാസംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി കരാര്‍ നല്‍കിയത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആയിരുന്നു. ന്യൂയോര്‍ക്കിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളായ Ad Hoc Coalition for Justice in the Middle East ഉം Desis Rising Up & Moving (DRUM) ഉം ഇതിനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്, “എല്‍ബിറ്റ്(Elbit) പാലസ്തീനികളില്‍ പരീക്ഷിച്ച ഇസ്രായേലി സൈനിക സാങ്കേതിക വിദ്യ ഇവിടുത്തെ പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് നേരെ പ്രയോഗിക്കാനായി ഇറക്കുമതി ചെയ്യും.”
തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാക്കി രാജ്യങ്ങളെ വിദേശ നിക്ഷേപകര്‍ക്ക് ‘സുരക്ഷിത’മായ ഒന്നാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളാണ് സ്വതന്ത്ര കമ്പോളവ്യവസ്ഥയ്‌ക്കായി അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കവും സൈനികവല്‍ക്കരണവും. WTO കരാറുകള്‍ സാമൂഹ്യവും പാരിസ്ഥിതികവുമായ പരിഗണനകൾ മൂലം ചില പ്രത്യേക സന്ദർഭങ്ങളിൽ ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്കനുകൂലമയ നയസമീപനങ്ങൾ കൈക്കൊള്ളുവാനുള്ള അനുവാദം പോലും നിരാകരിക്കുന്നു. എന്നാല്‍ അത് യുദ്ധവ്യവസായത്തെ ഗാട്ട് കരാറിലെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ചുള്ള “സുരക്ഷാ ഒഴിവുകൾ” (security exception) വഴി സംരക്ഷിക്കുന്നു. ഈ security exception പറയുന്നത് ഇങ്ങനെയാണ്.
‘a country cannot be stopped from taking any action it considers necessary to protect its essential security interests; actions 'relating to the traffic in arms, ammunition and implements of war and such traffic in other goods and materials as is carried on directly for the purpose of supplying a military establishment (or) taken in time of war or other emergency in international relations'
ഘടനാപരമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ, നിക്ഷേപ മേഖലകളിലെ ഉദാരവല്‍ക്കരണവും ഏഷ്യാ പസഫിക് മേഖലകളിലും അതിനപ്പുറമുള്ള മേഖലകളിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികകാര്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ബജറ്റുകള്‍ വെട്ടിച്ചുരുക്കപ്പെടുകയും, തദ്ദേശീയമായ വ്യവസായങ്ങള്‍ക്കും കാര്‍ഷികവൃത്തിക്കുമുള്ള സഹായം നിര്‍ത്തലാക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ക്ഷേമവും, പ്രതിരോധവ്യവസായത്തിനുള്ള സബ്‌സിഡിയും, ഉന്നതതല സൈനിക ചിലവുകളും ഒക്കെ തുടരുക തന്നെയാണ്.
മുതലാളിത്തത്തിന്റെ കൊലപാതകയന്ത്രങ്ങൾക്ക് ലിംഗപരമായ പക്ഷപാതമോ?
യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം എന്നിവയുടെയൊക്കെ ദുരന്തം അനുപാതരഹിതമായി വന്നു വീഴുന്നത് സ്‌ത്രീകളുടെ മേലാണ്. സ്‌ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം സംഘര്‍ഷമേഖലകളില്‍ മാത്രമല്ല കാണാനാകുന്നത്. മറിച്ച് വിവിധ കമ്മ്യൂണിറ്റികളുടേയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള സൈനികവല്‍ക്കരണവും, ചെറുകിട ആയുധങ്ങളുടെ വ്യാപനവുമൊക്കെ വീട്ടിലും സമൂഹത്തിലും സ്‌ത്രീകള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, മാറിപ്പാര്‍ക്കേണ്ടിവരൽ, സൈനിക പുരുഷത്വത്തിന്റെ ഉല്ലാസാഘോഷങ്ങൾ എന്നിങ്ങനെയുള്ള കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്‌ത്രീകള്‍ക്കാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാകുന്നതിനുള്ള കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ സൈനികവല്‍ക്കരണത്തിനും, യുദ്ധത്തിനും, ആക്രമത്തിനും, അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും അവ മൂലം സമൂഹത്തിന്റെ സ്വഭാവത്തിലും മൊത്തം സമൂഹത്തിലുമുണ്ടാകുന്ന പുരുഷവല്‍ക്കരണത്തിനുമെതിരെ പോരാടുന്നതും സ്‌ത്രീകളാണെന്നത് ആശ്ചര്യജനകമല്ല. യുദ്ധത്താലും, അക്രമത്താലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലാലും ഛിന്നഭിന്നമായിപ്പോകുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് സാധാരണയായി സ്‌ത്രീകളാണ്. സിന്തിയ എന്‍ലോ (Cynthia Enloe) എഴുതുന്നത് വീട്ടിനകത്തെ ആക്രമങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ " സൈന്യത്തിലെ ജോലി മറ്റേത് ജോലിയേക്കാളും അധികം വീട്ടിനകത്തെ ആക്രമത്തിന് ഇട നല്‍കുന്നു എന്ന് അംഗീകരിക്കുന്നു" എന്നാണ്. ഇതിനിടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാനിസ്ഥാന്‍ അധിനിവേശത്തിന്റെ പ്രാഥമിക ലക്ഷ്യം അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളെ വിമോചിതരാക്കുക എന്നതാണെന്ന അവകാശവാദം നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനോടുള്ള പ്രതികരണമായി സുനേറ തൊബാനി (Sunera Thobani) ഇങ്ങനെ എഴുതുന്നു;
“ലിംഗപരമായ ബന്ധങ്ങളുടെ തലത്തിൽ ആശയപരമായ ഒരു യുദ്ധം നടത്തുക വളരെ അത്യന്താപേക്ഷിതമായിരുന്നു, എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും സ്രോതസ്സുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് പിന്തുണ നേടിയെടുക്കുന്നതിലും എത്രയോ എളുപ്പമായിരുന്നു അഫ്‌ഗാനിസ്ഥാനിലെ മുസ്ലീം സ്‌ത്രീകളെ വിമോചിപ്പിക്കുന്നതിനു വേണ്ടി പാശ്ചാത്യ ജനതയുടെ പിന്തുണ നേടിയെടുക്കുക എന്നത്.”
മാനുഷികമായ പരിഗണനകള്‍ എന്നു തോന്നിപ്പിക്കുന്ന ചിലതൊക്കെ പ്രകൃതിവിഭവങ്ങള്‍ക്കായുള്ള സാമ്രാജ്യത്വ യുദ്ധത്തിനുള്ള ദുര്‍ബലമായ ന്യായീകരണമായി മാറുന്നതുപോലെത്തന്നെ, സൈനിക കോണ്‍ട്രാൿടര്‍മാരും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരും തങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരും (inclusive), സാമൂഹികമായി പുരോഗമനേച്ഛുക്കളും, ലിംഗസമത്വത്തില്‍ ഊന്നുന്നവരും ആയി സ്വയം ചിത്രീകരിക്കാറുണ്ട്. അവരുടെ കോര്‍പ്പറേറ്റ് വെബ് സൈറ്റുകളില്‍ തങ്ങളുടെ മുഖ്യ ബിസിനസ്സിനെ 'സൌന്ദര്യവര്‍ദ്ധകവസ്‌തുക്കള്‍ പൂശി' അവതരിപ്പിക്കുന്നത് ഇതൊക്കെ യുദ്ധത്തിനായാണെന്നും ജനങ്ങളെ കൊല്ലുന്നതിനായുള്ളതാണെന്നുമുള്ള വസ്‌തുത മറന്നുപോകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ഉദാഹരണമായി പെന്റഗണിന്റെ കോണ്‍ട്രാൿടര്‍മാരിലൊന്നായ നോര്‍ത്ത് റോപ്പ് ഗ്രുമ്മന് (Northrop Grumman) തങ്ങളുടെ സ്ഥാപനത്തിലെ " തൊഴില്‍ശക്തിയിലെ വൈവിധ്യ"ത്തെക്കുറിച്ച് ഗീര്‍വാണമടിക്കുകയും തങ്ങളുടെ വനിതാ എൿസിക്യൂട്ടീവുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കനഡയിലേയും അമേരിക്കയിലെയും പ്രതിരോധ വ്യവസായസ്ഥാപനങ്ങള്‍ Women in Defence and Security (WiDS) പോലുള്ള സംഘടനകള്‍ രൂപീകരിക്കുകയും, കനഡയുടെ ദേശീയ പ്രതിരോധ വകുപ്പുമായി ചില ധാരണാ പത്രങ്ങൾ (memoranda of understanding) ഒപ്പിടുകയും ചെയ്യുന്നു. ഇവരൊക്കെത്തന്നെ "കനഡയില്‍ പ്രതിരോധത്തിലും സുരക്ഷാ പ്രൊഫഷനിലും ഒക്കെ നേതൃസ്ഥാനത്തുള്ള വനിതകളുടെ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി" 550 ഓളം പ്രതിരോധ സുരക്ഷാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള Canadian Association of Defence and Security Industries (CADSI)ല്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ളവരുമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും നിരവധിപേരുടെ മരണത്തിനിടയാക്കിയ "ബങ്കര്‍ ബസ്റ്റർ" ബോംബുകളുടെയും ടോം ഹാക്ക്, പാട്രിയറ്റ് മിസൈലുകളുടെയും നിര്‍മ്മാതാക്കളായ റേതിയോണ്‍ (Raytheon) പ്രഖ്യാപിക്കുന്നത്
"Diversity at Raytheon is about inclusiveness — providing an atmosphere where everyone feels valued and empowered to perform at a peak level, regardless of the many ways people are different" എന്നാണ്.
റേതിയോണില്‍ വൈവിധ്യം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലാണ് - പല രീതികളിലും ആളുകള്‍ വ്യത്യസ്തരാണെങ്കിലും, ഓരോരുത്തര്‍ക്കും തങ്ങള്‍ വിലമതിക്കപ്പെടുന്നവരാണെന്ന് തോന്നുന്ന, ഓരോരുത്തരെയും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ശക്തരാക്കുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നതില്‍.”
സി.ഐ.എ, എൻ.എസ്.എ, Defence Intelligence Agency (DIA), US Department of Defence, Department of Homeland Security എന്നിവയ്‌ക്കൊക്കെ സാങ്കേതികവിദ്യയും ആളുകളെയും നല്‍കുന്നതില്‍ ഏറ്റവും മുന്നിലുള്ള Booz Allen Hamilton എന്ന വെര്‍ജീനിയ ആസ്ഥാനമായ കമ്പനിയും (സി.ഐ.എയുടെ മുന്‍ ഡയറക്ടര്‍ ആയിരുന്ന R. James Woolsey ഇപ്പോള്‍ Booz Allen ന്റെ വൈസ് പ്രസിഡന്റ് ആണ്.) തൊഴില്‍ശക്തി വൈവിധ്യത്തെക്കുറിച്ച് മേന്മ നടിക്കുന്നവരാണ്. അവര്‍ പറയുന്നത്
"because we believe that diversity of backgrounds contributes to different ideas, which in turn drives better results for clients. To us, diversity means all the ways individuals differ from one another—race, gender, ethnicity, physical abilities, educational background, country of origin, age, sexual orientation, skills, income, marital status, parental status, religion, work experience, and military service" എന്നാണ്.
Aegis Defence Services എന്ന കമ്പനിയും മോശമല്ല. ഇവരുടെ ജീവനക്കാര്‍ ബാഗ്ദാദിലെ എയര്‍പോര്‍ട്ട് റോഡില്‍ വെച്ച് സാധാരണക്കാര്‍ക്ക് നേരെ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ നിറയൊഴിക്കുന്നത് വീഡിയോ ക്യാമറയില്‍ പെട്ടിരുന്നു. ഈ കമ്പനി പറയുന്നത് "Our equal-opportunity policy emphasizes our aim to create a work environment that is inclusive and non-discriminatory, where all employees are empowered by their individuality and encouraged to use it in order to achieve success" എന്നത്രെ. പാരിസ്ഥിതിക്ക് നാശം വരുത്തുന്ന കോര്‍പ്പറേഷനുകളെ "ഗ്രീന്‍ വാഷ് " ചെയ്യുന്നത് തന്നെ അധാര്‍മ്മികമാണ്. എന്നിരിക്കെ ഇത്തരം കോര്‍പ്പറേഷനുകള്‍ മുകളില്‍ പറഞ്ഞതുപോലുള്ള mission and values statements നൽകുന്നതിന്റെയും വൈവിധ്യത്തിനോട് തങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടെന്ന് അവകാശപ്പെടുന്നതിന്റെയും ഒക്കെ പിറകില്‍ തികഞ്ഞ അശ്ലീലത ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ സൈന്യങ്ങള്‍ തങ്ങള്‍ അഫ്‌ഗാന്‍ വനിതകളെ വിമോചിതരാക്കുകയാണ് എന്നു അവകാശപ്പെടുന്നത് ഇതിന്റെ പൂരകമാണ്.
ഉപസംഹാരം
ആഗോള ആയുധവ്യാപാര ഉടമ്പടി (Global Arms Trade Treaty) പോലുള്ള ചില ഉടമ്പടികള്‍ക്കായി പല എൻ.ജി.ഒകളും പ്രചരണം നടത്തുന്നുണ്ട്. എങ്കിലും സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന വ്യവസായങ്ങളുടേയും രാഷ്‌ട്രീയക്കാരുടേയും(political actors) കൂട്ടുകെട്ടും, അമേരിക്കയും ഇസ്രായേലും അതുപോലെ ക്ലസ്റ്റര്‍ ആയുധങ്ങളുടെ (cluster munitions) മറ്റു പ്രധാന ഉല്പാദകരും ഉപയോക്താക്കളും കഴിഞ്ഞ മാസം നടന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന ക്ലസ്റ്റര്‍ ആയുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്‌ട്ര ഉടമ്പടി പാസാക്കിയതുമായ ഡബ്ലിന്‍ ഡിപ്ലോമാറ്റിക് കോണ്‍ഫെറെന്‍സ് ഓണ്‍ ക്ലസ്റ്റര്‍ മ്യൂനിഷനില്‍ നിന്ന് വിട്ടു നിന്ന രീതിയും കാണുന്ന നമുക്ക് സൈനിക കരാറുകളിലൂടെയും യുദ്ധാനുബന്ധലാഭത്തിലൂടെയും വലിയൊരു വിഭാഗത്തിന്റെ ചിലവില്‍ കുറച്ചുപേര്‍ അശ്ലീലമായ ലാഭം ഉണ്ടാക്കുന്ന വ്യവസ്ഥക്കെതിരെ ഇത്തരം തന്ത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നാം പോകേണ്ടതുണ്ടെന്നുള്ളത് വ്യക്തമാണ്. ആ വ്യവസ്ഥയുടെ പേര്‍ മുതലാളിത്തം എന്നാണ്. നമ്മെപ്പോലെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുതലാളിത്തത്തിന്റെ സൈനികവല്‍ക്കരണത്തെയും ആക്രമണാത്മകതയെയും, അതിന്റെ എല്ലാ രൂപങ്ങളെയും, നമ്മുടെ സമൂഹങ്ങളിൽ, രാജ്യത്തിനകത്തും പുറത്തും, എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നത് തുടരേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ, യുദ്ധങ്ങളുടെ പരസ്‌പരബന്ധം, നവലിബറല്‍ ആഗോളവല്‍ക്കരണം, കോര്‍പ്പറേറ്റുകളുടെ ലാഭം, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന രീതികൾ, "സമാധാനപാലനം", "പുനര്‍ നിര്‍മ്മാണം", കുടിയേറ്റത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും സൈനികവല്‍ക്കരണവും(criminalization and militarization of immigration) സ്‌ത്രീകള്‍ക്കെതിരായ ആക്രമം, കോളനിവല്‍ക്കരണം എന്നിവയെ മനസ്സിലാക്കാന്‍ കഴിവുള്ള ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും, രൂപീകരിക്കുകയും, നിലനിര്‍ത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാദ്ധ്യത ആയി മാറുന്നു.
*
പ്രൊഫസർ അസീസ് ചൌധരി എഴുതിയ The Military-Industrial Complex: Impacts on the Third World എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ലേഖനത്തോടനുബന്ധിച്ചുള്ള കുറിപ്പുകള്‍ക്കും ലിങ്കുകള്‍ക്കും ദയവായി ഇംഗ്ലീഷിലുള്ള ലേഖനം നോക്കുക.
അധിക വായനക്ക്
അധിനിവേശത്തിന്റെ താവളങ്ങള്‍
ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍
സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം:സൈനിക വ്യാവസായിക സമുച്ചയം 2008ൽ
2008ൽ സൈനിക വ്യാവസായിക സമുച്ചയം എന്നാല്‍ എന്താണ് മനസ്സിലാവുക? അതെവിടെയാണ് ? അതിന്റെ രൂപമെന്താണ്? മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍ 1961ല്‍ ഉപയോഗിച്ച സൈനിക വ്യാവസായിക സമുച്ചയം എന്ന പദപ്രയോഗത്തിന് യുദ്ധത്തിന്റെയും സുരക്ഷാവ്യവസായത്തിന്റെയും വിവിധ മുഖങ്ങളേയോ, അതിന്റെ വിവിധ നീരാളിക്കൈകളെയുമോ, അതുപോലെ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയസഖ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയോ കൃത്യമായി വിശദീകരിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 'പ്രതിരോധവ്യവസായം’, ആയുധക്കച്ചവടം’ തുടങ്ങിയ വാക്കുകള്‍ ഇന്ന് യുദ്ധങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നവരെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഇവരുടെ വിനാശകരമായ സ്വാധീനം ആയുധനിര്‍മ്മാണത്തിലും അവയുടെ കയറ്റുമതിയിലും എന്നപോലെ തന്നെ വെസ്റ്റ് ബാങ്കിനെയും ഗാസയെയും വേര്‍തിരിക്കുവാന്‍ ഇസ്രായേല്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഹൈടെക്ക് വംശീയമതിലിലും, അതിന്റെ പശ്ചിമാര്‍ദ്ധഗോളത്തിലെ പതിപ്പായി അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിൽ ഉയരുന്ന മതിലിലും, കാനഡയുടെ സി എ ഇ (CAE) എന്ന കമ്പനി അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാമുകളിലും, ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും മറ്റിടങ്ങളിലും വിന്യസിച്ചിട്ടുള്ള Blackwater, DynCorp, Aegis7 തുടങ്ങിയ സ്വകാര്യ സൈനിക സംഘങ്ങളിലും, പുറംകരാർ നൽകപ്പെട്ട ഇന്റലിജന്‍സിലും, L-3 / Titan തുടങ്ങിയ സിവിലിയന്‍ കോണ്‍ട്രാൿറ്റ് കമ്പനികള്‍ ചെയ്യുന്ന വിവര്‍ത്തനം, ചോദ്യം ചെയ്യല്‍ എന്നീ കൃത്യങ്ങളിലും, ഇസ്രായേലിനും, പാക്കിസ്ഥാനും ഈജിപ്‌തിനും കൊളംബിയക്കുമൊക്കെ അമേരിക്ക നല്‍കുന്ന ഭീമമായ സൈനിക സാമ്പത്തിക സഹായങ്ങളിലും, ഫിലിപ്പൈന്‍സിൽ താവളമടിച്ചിട്ടുള്ള അമേരിക്കയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം മിന്‍ഡനാവോയിലും മറ്റും നടത്തുന്ന 'hearts and minds' എന്ന -വൈദ്യ, ദന്ത, സാമൂഹ്യസഹായങ്ങൾ ഉൾപ്പെടെ- മനുഷ്യത്വപരമായ സേവനങ്ങളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്ക് പാശ്ചാത്തലസൌകര്യം ഒരുക്കുന്ന പദ്ധതികളിലും തെളിഞ്ഞുകാണാം. ഇതില്‍ പലതും സര്‍ക്കാരുകള്‍ ചെയ്യേണ്ടതായ കാര്യങ്ങളുമാണ്.
മറ്റെല്ലാ രാജ്യാന്തര കോര്‍പ്പറേഷനുകളെയും പോലെ ഈ കമ്പനികളും ഗവര്‍മ്മെണ്ടുകളിലെയും, അവയുടെ സായുധ സേനകളിലെയും ഉന്നതാധികാരികളുടെ രക്ഷാകര്‍തൃത്വവും, അവരുമായി അന്യോന്യാശ്രയ ബന്ധങ്ങളും ഉള്ളവയാണ്. ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായത് അവയുടെ ലാഭത്തിന്റെ കാര്യമാണ്. നികുതി ഒഴിവുകൾ, കയറ്റുമതിക്കുള്ള സഹായം, മറ്റു തരം സഹായങ്ങള്‍ എന്നിവ അവരെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കുന്നു. അമേരിക്കയിലെ ഭരണസംവിധാനങ്ങളെല്ലാം തന്നെ, അത് ഏത് രാഷ്‌ട്രീയ കക്ഷിയുടേതാണെങ്കിലും, പ്രതിരോധവ്യവസായത്തില്‍ നിക്ഷേപങ്ങളും കച്ചവടതാല്പര്യങ്ങളും ഉള്ള രാഷ്‌ട്രീയക്കാരാലും യുദ്ധത്തില്‍ നിന്നും ലാഭമൂറ്റുന്നവരാലും നിറയ്‌ക്കപ്പെട്ടവയാണ്. ഡിക്‍ചെനിക്ക് ഹാലിബര്‍ട്ടനുമായുള്ള ബന്ധവും, 2003ലെ ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്കന്‍ സൈന്യത്തിന് വേണ്ട സേവനങ്ങളും മറ്റും എത്തിച്ചുകൊടുക്കാനായി പ്രസ്‌തുത കമ്പനിക്ക് ലഭിച്ച സഹസ്രകോടി ഡോളർ വരുന്ന കരാറുകളും ഇതിന്റെ കൃത്യമായ സൂചനയാണ്. എങ്കിലും, അമേരിക്കയിലെ സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇത് പതിവു ബിസിനസ് മാത്രമാണ്. സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിൿസിന്റെ 2008 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ സൈന്യത്തിന് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനായി നൂറുകണക്കിനു മില്യണ്‍ ഡോളറുകള്‍ ദിവസേന ലഭിക്കുന്ന കരാറുകള്‍ പെന്റഗണില്‍ നിന്ന് കരസ്ഥമാക്കിയിട്ടുള്ള കമ്പനികളില്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഏകദേശം196 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. വിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ മുതല്‍ മരുന്നുകളും, ലഘുപാനീയങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ വരെ ഇതില്‍പ്പെടും. ഇത്തരത്തിലുള്ള പരസ്‌പരസഹായത്തിന്റെ ചില ഉദാഹരണങ്ങളാണ് ജനറല്‍ ഡൈനാമിൿസിന്റെ ഡയറൿടര്‍ ബോര്‍ഡ് അംഗങ്ങളില്‍ അമേരിക്കയുടെ ഒരു മുന്‍ വൈസ് ചീഫ് ഓഫ് ആര്‍മിയും, ഒരു മുന്‍ നാവികസേനാ ജനറലും, നാവികസേനയുടെ ഒരു മുന്‍ നാവല്‍ ചീഫ് ഓഫ് ഓപ്പറേഷനും, ബ്രിട്ടന്റെ ഒരു മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് പ്രൊക്യൂര്‍മെന്റും ഉള്‍പ്പെടുന്നുണ്ട് എന്നത്. അതുപോലെ തന്നെ കാനഡയിലെ CAEയുടെ ഇപ്പോഴത്തെ (മുന്‍പത്തെയും) എക്സിക്യൂട്ടീവുകളില്‍ കനഡയുടെ അന്താരാഷ്‌ട്ര വ്യാപാരങ്ങളുടെ ചുമതല വഹിച്ചിരുന്ന ഒരു മുന്‍മന്ത്രിയും, മുൻ പ്രധാനമന്ത്രിയായിരുന്ന മുള്‍റോണിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ തലവനും ഉണ്ട്.വാടക ഗുണ്ടകൾ, പൂത്ത പണം, നിയമരാഹിത്യം
സര്‍ക്കാരുകളാലും കമ്പനികളാലും വാടകക്കെടുക്കപ്പെട്ട സ്വകാര്യസേനകള്‍ പുതിയ കാര്യമൊന്നുമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങള്‍ക്കു വേണ്ടി യുദ്ധങ്ങള്‍ ചെയ്യുവാനും ഇന്ത്യയുടെ മേല്‍ ആധിപത്യം നേടുവാനും സ്വകാര്യസേനകളെ വാടകയ്‌ക്കെടുത്തിരുന്നു. എങ്കിലും തങ്ങളുടെ ബിസിനസ്സിന്റെ 90 ശതമാനവും അമേരിക്കയുടെ സര്‍ക്കാര്‍ കോണ്‍ട്രാടുകളില്‍ നിന്ന് നേടുന്ന ബ്ല്ലാക്ക് വാട്ടര്‍, ഡിന്‍കോര്‍പ്പ് എന്നിവയിലൂടെ സ്വകാര്യ സുരക്ഷാവ്യവസായ കോണ്‍ട്രാൿടര്‍മാര്‍ക്കുണ്ടായ ഊഹിക്കാൻ പോലുമാവാത്ത വളർച്ചയും, അത്തരം സ്വകാര്യ സേനകളുടെ ആധുനികവല്‍ക്കരണവും, ആഗോളവല്‍ക്കരണവും ആരെയും അമ്പരപ്പിക്കുന്നതാണ്. ഔദ്യോഗിക സൈനികര്‍ക്കു പോലും പലപ്പോഴും കൊലപാതകത്തിനു ഉത്തരം പറയേണ്ടി വരാറില്ല എന്നിരിക്കെ, സര്‍ക്കാരുകൾ കരാർ അടിസ്ഥാനത്തിൽ എടുക്കുന്നവരും പൊതുഖജനാവില്‍ നിന്ന് പണം പറ്റുന്നവരുമാണെങ്കിലും, ഇത്തരം കരാർ സൈനികരെ നിരീക്ഷിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനോ ഉള്ള സംവിധാനം ഇല്ലാത്തതിനാൽ ഈ സ്വകാര്യ സേനകള്‍ എന്തില്‍ നിന്നൊക്കെ രക്ഷപ്പെടുന്നുണ്ടാവില്ല? ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും അവർക്കില്ല എന്നു മാത്രമല്ല, തങ്ങളിൽ കുറ്റങ്ങൾ ആരോപിക്കാൻ ആർക്കും ആവില്ല എന്നും അവർ ഉറച്ച് വിശ്വസിക്കുകയാണ്. ലോകത്തിലെല്ലായിടത്തു നിന്നും ഇത്തരം സേനകൾ വിമുക്ത സൈനികരെയും, പോലീസുകാരെയും റിക്രൂട്ട് ചെയ്യുകയാണ്. ഇവരിൽ പലരും ലോകത്തിലെത്തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ മർദ്ദക/കൊലയാളി സ്വഭാവമുള്ള സേനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ്. ബാഗ്‌ദാദിലെ നിസൌര്‍ ചത്വരത്തില്‍ വെച്ച് 17 ഇറാഖികളെ വെടിവെച്ച് കൊന്നതില്‍ ജനരോഷം ഇരമ്പിയിട്ടും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കരാര്‍ പുതുക്കിക്കൊടുത്ത ബ്ലാക്ക് വാട്ടര്‍ അവരുടെ വെബ് സൈറ്റില്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്.“ഞങ്ങള്‍ മറ്റുള്ളവരോട് അങ്ങേയറ്റം മാന്യമായും സമഭാവനയോടും വിശ്വസ്‌തതയോടുമാണ് പെരുമാറുന്നത്. ഞങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംസ്‌ക്കാരത്തെയും വിശ്വാസങ്ങളെയും വിലമതിക്കുന്നു.“
എന്നാല്‍ വസ്‌തുതയെന്താണ് ?
“ബ്ലാക്ക് വാട്ടറിന് ഇറാഖി ജനങ്ങളെ യാതൊരു വിലയുമില്ല” ഇറാഖി ആഭ്യന്തിര വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ 2007ല്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞു. “അവര്‍ ഇറാഖികളെ മൃഗതുല്യരായാണ് കാണുന്നത്, ഒരു പക്ഷെ മൃഗങ്ങളോട് അവർ കൂടുതല്‍ ആദരവ് കാട്ടാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തെരുവുകളില്‍ അവര്‍ കാണിക്കുന്നത് ഞങ്ങള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്. വെടിവെയ്‌ക്കാത്ത അവസരങ്ങളിൽ അവര്‍ ജനങ്ങള്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പികള്‍ എറിയുകയും അസഭ്യം പറയുകയുമാണ്. ഒരാൾ ഒരു കുഞ്ഞിനെയോ പ്രായം ചെന്ന സ്‌ത്രീയെയോ ഭീതിയിലാഴ്ത്തുകയോ സ്വയം കാറോടിച്ച് പോകുന്ന നിരപരാധിയെ വെടിവച്ചു കൊല്ലുകയോ ചെയ്യുന്നുവെങ്കില്‍, അത് ഭീകരപ്രവര്‍ത്തനം തന്നെയല്ലേ?” ഡോളര്‍ ഡോളര്‍ സർവ്വത്ര, ബോധം തെല്ലും ഇല്ലത്രെ
ആയുധ നിയന്ത്രണ നിർവ്യാപന കേന്ദ്രത്തിന്റെ (Center for Arms Control and Non-proliferation) 2008 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പെന്റഗണിന്റെ 2009 സാമ്പത്തികവര്‍ഷത്തെ ബജറ്റ് , പണപ്പെരുപ്പം കണക്കിലെടുത്തിട്ടു പോലും, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ഏറ്റവും വലിയ ബജറ്റാണ്. 515.4 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമിത്‍. വിയറ്റ്നാം, കൊറിയന്‍ യുദ്ധ കാലഘട്ടത്തിലെയോ, റീഗന്റെ ശീതയുദ്ധം മുറുകിയിരുന്ന സമയത്തെയോ ബജറ്റിനേക്കാള്‍ അധികമാണിത്. തൊട്ടു താഴെയുള്ളാ 45 രാജ്യങ്ങള്‍ ചേര്‍ന്ന് സൈനികകാര്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയേക്കാള്‍ അധികം തുക അമേരിക്ക ചിലവഴിക്കുന്നുണ്ട്. ചൈനയുടെ 5.8 മടങ്ങും, റഷ്യയുടെ 10.2 മടങ്ങും ഇറാന്റെ 98.6 മടങ്ങും വരും ഈ തുക. ലോകത്തിലെ ആകെ സൈനിക ചിലവിന്റെ 48%. US Office of Management and Budget ന്റെ ഒരു എസ്റ്റിമേറ്റിനെക്കുറിച്ചും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് 2013 ഓടെ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിനു മാത്രമായുള്ള വാര്‍ഷിക ഫണ്ടിങ്ങ് 546 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കും. ഇത് വളരെ മിതമായ രീതിയിലുള്ള അനുമാനമാണ്. ഊര്‍ജ്ജവകുപ്പിനുള്ള തുകയോ, 2009 മുതല്‍ 2013 വരെ സൈനിക മുന്നേറ്റങ്ങള്‍ക്കു വേണ്ടി വരുന്ന യഥാര്‍ത്ഥ ചിലവോ കണക്കിലെടുക്കാതെ തന്നെ പെന്റഗണിന്റെ മൊത്തം ചിലവ് 2.6 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാകും. (പരിഭാഷകന്റെ കുറിപ്പ്: ട്രില്യണില്‍ 12 പൂജ്യം ഉണ്ടാകും) കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്‍ഹോമിലെ ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) കണക്കാക്കിയത് പ്രകാരം 2006ലെ ആഗോള സൈനിക ചിലവ് 1204 ബില്യണില്‍ എത്തിയിരുന്നു. 2005നേക്കാള്‍ 3.5% അധികം, 1997 മുതലുള്ള 10 വര്‍ഷത്തെ കണക്കിൽ 37% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2006ല്‍ ഏറ്റവും കൂടുതൽ തുക സൈനികാവശ്യങ്ങൾക്കായി ചിലവിടുന്നആദ്യത്തെ 15 രാജ്യങ്ങളുടെ സൈനിക ചിലവ് ലോകത്തിലെ മൊത്തം സൈനിക ചിലവിന്റെ 83 ശതമാനം ആയിരുന്നു.
അമേരിക്കയുടെ സൈനിക-വ്യവസായ സമുച്ചയവും(US military-industrial complex) സൈനിക ചിലവുകളും ലോകത്തിലെ മറ്റെല്ലാ രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്നിരിക്കെ, അതും അവരുടെ സൈനിക സഹായ പാക്കേജുകളും, ആഗോള സുരക്ഷയെക്കുറിച്ച് അവരുയർത്തുന്ന ഹിസ്റ്റീരിയയും ഒക്കെ ചേരുമ്പോൾ മറ്റു രാഷ്‌ട്രങ്ങളുടെ സൈനിക ചിലവുകളും വലിയ തോതില്‍ ഉയരുകയാണ് . ജപ്പാന്‍ ഈയിടെ വന്‍ തോതിലുള്ള സൈനിക നവീകരണ പരിപാടി (military upgrades) പ്രഖ്യാപിക്കുകയുണ്ടായി. ദക്ഷിണകൊറിയ, ചൈന, റഷ്യ എന്നിവരൊക്കെയും സൈനിക ചിലവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കാര്യത്തിലാകട്ടെ 2008 ൽ റെക്കോര്‍ഡ് വർദ്ധനവാണ് പ്രതിരോധ ചിലവിൽ ഉണ്ടായിട്ടുള്ളത് . 2006ല്‍ ലോകത്തിലെ നൂറ് പ്രമുഖ ആയുധ ഉല്പാദക സ്ഥാപനങ്ങളില്‍ 4 എണ്ണം ഇസ്രായേലിന്റെതായിരുന്നു: ഇസ്രായേലി എയര്‍ക്രാഫ്‌ട് ഇന്‍ഡസ്‌ട്രീസ്, ഇസ്രായേലി മിലിറ്ററി ഇന്‍ഡസ്‌ട്രീസ്, എല്‍ബിറ്റ് സിസ്റ്റംസ്, റഫായേല്‍ എന്നിവയാണവ. സൈനിക പ്രധാനമായ കയറ്റുമതിയെ സംബന്ധിച്ച കസ്റ്റംസ് ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2007 ഒൿടോബറിലെ സി.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് ആയുധവിതരണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ആറാം സ്ഥാനക്കാരായ കാനഡയുടെ ആയുധകയറ്റുമതി 2000 നും 2006 നും ഇടക്ക് 3.5 മടങ്ങ് വര്‍ദ്ധിച്ചു. അവര്‍ 3.6 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സൈനിക ചരക്കുകള്‍ കയറ്റുമതി ചെയ്‌തു. 2002 മുതലുള്ള ആയുധക്കയറ്റുമതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഫെഡറല്‍ ഗവര്‍മ്മെണ്ട് ഇനിയും പാര്‍ലിമെന്റിന് സമര്‍പ്പിച്ചിട്ടില്ല എന്നതിനാലും, ആയുധ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അത്ര സുതാര്യതയില്ലാത്തതിനാലും, കനഡയുടെ സൈനിക കയറ്റുമതിയെ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം ലഭിക്കുക എന്നത് വിഷമകരമാണ്. ഉദാഹരണത്തിന് മോൺട്രിയോൾ ആസ്ഥാനമായുള്ള എസ്.എന്‍.സി ലാവ്‌ലിന്റെ സബ്‌സിഡറി ആയ എസ്.എന്‍.സി.ടെക് അമേരിക്കന്‍ സൈന്യത്തിനുവേണ്ടി ചെറുകിട ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നുണ്ട്. (ഇറാഖിലെ അമേരിക്കന്‍ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ക്ക് കനേഡിയന്‍ കോര്‍പ്പറേറ്റുകളുമായി ബന്ധമുണ്ടെന്ന കാര്യം യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് എസ്.എന്‍.സി.ടെക്കിനെ 2006ല്‍ ജനറല്‍ ഡൈനാമിൿസിനു വില്‍ക്കുകയുണ്ടായി.)കൊല്ലാനുള്ള ലൈസന്‍സ് : ആയുധ നിയന്ത്രണത്തിന്റെ മുഖംമൂടി
സര്‍വവിനാശായുധങ്ങളുടെ വിവിധ നീരാളിക്കൈകളേയും, അവയുടെ ഏജന്റുമാരെയും തിരിച്ചറിയുകയും പിന്തുടരുകയും ചെയ്യുക എന്നത് അത്യധികം വിഷമമേറിയതാണ്. പ്രതിരോധചിലവിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രഹസ്യാത്മകതയെയും സുതാര്യതയില്ലായ്‌മയെയും സംബന്ധിച്ച ഒട്ടേറെ വിമര്‍ശനങ്ങൾ ഉയർത്തുന്ന ഒന്നാം ലോകരാജ്യങ്ങളെന്നു വിളിക്കപ്പെടുന്നവയിലും ആയുധ നിയന്ത്രണത്തിന്റെ കാര്യത്തിൽ ധാരാളം പഴുതുകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിലേക്കുള്ള കനഡയില്‍ നിന്നുള്ള സൈനിക ഷിപ്പ്മെന്റുകള്‍ ട്രാക്ക് ചെയ്യപ്പെടാറില്ല. ഒട്ടാവയും വാഷിങ്ങ്ടണും തമ്മില്‍ 1940ല്‍ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി അനുസരിച്ച് അവയ്‌ക്ക് സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ല എന്നതുതന്നെ കാരണം. കയറ്റുമതി ലൈസന്‍സിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകള്‍ വളരെ അയവേറിയവയായതിനാൽ യുദ്ധോപകരണങ്ങള്‍ മൂന്നാം കക്ഷിയുടെ പക്കല്‍ എത്തിച്ചേരുന്നതിനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ചില യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ ദേശീയ കയറ്റുമതി മാനദണ്ഡങ്ങളെയും യൂറോപ്യന്‍ യൂണിയന്റെ ആയുധക്കയറ്റുമതിയെ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളെയും ലംഘിക്കുകയും, ഒഴിവാക്കുകയും, അവഗണിക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌പെയിനും മറ്റു ചില രാജ്യങ്ങളും(അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ) കൊളംബിയയിലേക്ക്, തദ്വാരാ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുപ്രസിദ്ധരായ അവിടുത്തെ സുരക്ഷാസേനക്കും അര്‍ദ്ധ സൈനികവിഭാഗത്തിനും, ആയുധങ്ങളും മറ്റു സഹായങ്ങളും കൈമാറ്റം ചെയ്യുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. അള്‍ജീരിയ, കൊളംബിയ, എരിത്രിയ, ഇന്‍ഡോനേഷ്യ, ഇന്ത്യ, ഇസ്രായേൽ, കസാക്കിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, സിയറ ലിയോണ്‍ തുടങ്ങി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതോ മനുഷ്യാവകാശലംഘനം നടക്കുന്നതോ ആയ രാജ്യങ്ങളിലേക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമായ ചെറുകിട ആയുധങ്ങള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ മാര്‍ക്ക് തോമസ് ബ്രിട്ടീഷ് ഹൈ-ടെക് കമ്പനിയായ റാഡ്‌സ്‌ട്രോണിന് ‘പ്രെഡേറ്റര്‍ ഡോണ്‍ ’ എന്ന പൈലറ്റില്ലാത്ത വ്യോമ വാഹനത്തിന്റെ തലച്ചോര്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ സപ്ലൈ ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ജനറല്‍ ഏറോനോട്ടിക്കല്‍ സിസ്റ്റംസ് നിര്‍മ്മിക്കുന്ന ഈ വാഹനം യെമനിലെ അല്‍ ക്വയ്‌ദക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് 2002ലും, പാക്കിസ്ഥാനിലെ Federally Administered Tribal Area യില്‍ 2006ലും സി.ഐ.എ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞ ആക്രമണത്തില്‍ 5 സ്‌ത്രീകളും 5 കുട്ടികളും ഉള്‍പ്പെടെ ഇരുപത്തിഅഞ്ചോളം പേര്‍ മരണമടഞ്ഞിരുന്നു.ബ്രിട്ടീഷ് ഗവേഷകയായ അന്ന സ്റ്റാവ്രി അനകിസ് പറയുന്നു, “ആയുധക്കയറ്റുമതി നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് താൽപ്പര്യമില്ല. ഇത്തരം കയറ്റുമതികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകള്‍ വിലയിരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ അവ്യക്തമാണെന്ന് മാത്രമല്ല അവയൊക്കെ കയറ്റുമതിയെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയുമാണ്. മാറി മാറി വരുന്ന ബ്രിട്ടീഷ് സര്‍ക്കാരുകള്‍ എടുത്തിട്ടുള്ള കയറ്റുമതി അനുകൂല നിലപാടുകൾ, ആയുധവ്യവസായവുമായി അവര്‍ക്കുള്ള അടുത്ത ബന്ധം, ആഗോള തലത്തില്‍ തങ്ങളുടെ പ്രെസ്റ്റീജിന്റെ സൂചകമായി സൈനികശക്തിയെ കാണുന്നത്, ഇവയെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം അവയൊക്കെയാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളായി മാറുന്നത്.”
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2006ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 200ല്‍പ്പരം ചൈനീസ് ട്രക്കുകള്‍ 2005 ആഗസ്റ്റില്‍ സുഡാനിലേക്ക് കയറ്റി അയക്കപ്പടുകയുണ്ടായി. അമേരിക്കന്‍ നിര്‍മ്മിതമായ കുമ്മിന്‍സ് എഞ്ചിന്‍ ആണ് ഇവയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ടു രാജ്യങ്ങള്‍ക്കും അമേരിക്കയുടെ ആയുധ ഉപരോധം ബാധകമായിരിക്കുകയും, ഇത്തരം വാഹനങ്ങള്‍ ദാഫറില്‍ സാധാരണക്കാരെ തട്ടിക്കൊണ്ടു പോകുന്നതിനും കൊലപ്പെടുത്തുന്നതിനും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ഈ കയറ്റുമതി നടന്നത്. ചൈനയില്‍ നിന്നും സ്ഥിരമായി ബര്‍മ്മയിലേക്ക് സൈനികസാമഗ്രികള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. മ്യാൻമര്‍ ആര്‍മിക്ക് 2005ല്‍ നല്‍കിയ 400 സൈനികട്രക്കുകളും ഇതില്‍പ്പെടും. ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നേപ്പാളി സുരക്ഷാ സേനക്കായി 2005ലും 2006ലും ചൈനയില്‍ നിന്ന് റൈഫിളുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ കയറ്റി അയച്ചിട്ടുണ്ട്. ആസ്‌ട്രേലിയ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും ദക്ഷിണ ആഫ്രിക്കയില്‍ പ്രത്യേകിച്ചും ചൈനീസ് നിര്‍മ്മിത നോരിന്‍കോ തോക്കുകളുടെ വ്യാജവില്‍പ്പന നടക്കുന്നതില്‍ ചൈനക്കും പങ്കുണ്ട്. ഈ ആയുധങ്ങള്‍ കൊള്ളയും ബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.പ്രതിഷേധങ്ങളെ സൈനികമായി മർദ്ദിച്ചൊതുക്കലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും
പല സര്‍ക്കാരുകളും, ഫിലിപ്പൈന്‍സ് മുതല്‍ ഇന്ത്യയും കൊളംബിയയും വരെ, പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ വിരുദ്ധര്‍ക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിലാണ്. ആഭ്യന്തിരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനും, സുരക്ഷാപരമായ അടിച്ചമര്‍ത്തലുകള്‍ക്കും, ‘രാജ്യത്തിനുള്ളില്‍ തന്നെയുള്ള ശത്രുക്കളെ ’ - ദരിദ്രർ, സ്‌ത്രീ കൂട്ടായ്‌മ, ആദിവാസികൾ, ഭൂരഹിതർ, കര്‍ഷകർ തൊഴിലാളികള്‍ എന്നിവരുടെ പ്രതിരോധ പ്രസ്ഥാനങ്ങളെയും, നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കും സ്വതന്ത്രവ്യാപാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും- ഒതുക്കുന്നതിനും ഭീതിയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. മൈനിങ്ങ്, എണ്ണ, ഗ്യാസ്, വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി, വനം വ്യവസായം തുടങ്ങി മേഖലകളിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളുടെ സൈനികവല്‍ക്കരണം ഭൂമി, പ്രകൃതിസമ്പത്തിന്മേലുള്ള തുല്യാവകാശം എന്നിവയ്‌ക്കായുള്ള പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുകയും വഷളാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഷെവ്‌റോണ്‍ (എണ്ണ കുത്തക) തങ്ങളുടെ നൈജര്‍ ഡെല്‍റ്റ മേഖലയിലെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന പ്രതിഷേധ സമരക്കാരെ വെടിവെക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായി നൈജീരിയന്‍ സൈന്യത്തിനും പോലീസിനും പണവും ഉപകരണങ്ങളും നല്‍കിയിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് അമേരിക്കയിലെ ഒരു ജില്ലാ ജഡ്‌ജി (US District court judge) തന്നെ സമ്മതിക്കുന്നുണ്ട്. ഫ്രീപോര്‍ട്ട് മക്‍മോറന്‍ എന്ന സ്ഥാപനം അവരുടെ ഗ്രാസ്‌ബെര്‍ഗ് സ്വര്‍ണ്ണ, ചെമ്പ് ഖനികള്‍ക്ക് ചുറ്റുമുള്ള തദ്ദേശവാസികളെ ആക്രമിക്കുന്നതിന് ഇന്‍ഡോനേഷ്യന്‍ സൈന്യത്തിനും, പോലീസിനും, സ്വകാര്യ സുരക്ഷാ സേനകള്‍ക്കും പണം നല്‍കിയിരുന്നു. അതുപോലെ ഏജീസ്(Aegis)ന്റെ സ്ഥാപകനും ചീഫ് എൿസിക്യൂട്ടീവും ആയ ബ്രിട്ടീഷ് ആര്‍മിയിലെ മുന്‍ ലെഫ്റ്റനന്റ് കേണല്‍ ടിം സ്‌പൈസർ സ്ഥാപിച്ച സാൻഡ്‌ലൈൻ എന്ന കൂലിപ്പട്ടാള കമ്പനിയെ പാപ്പുവ ന്യൂ ഗിനിയയിലെ സർക്കാർ ഏകദേശം പത്തു വർഷം മുമ്പ് 36 മില്യൺ യു എസ് ഡോളർ നൽകി തദ്ദേശവാസികളുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ അടിച്ചമർത്താനായി ഉപയോഗിച്ചിരുന്നു. ഈ പ്രക്ഷോഭം മൂലം റിയോ ടിന്റോ എന്ന ബഹുരാഷ്‌ട്ര ഭീമന്റെ ഒരു സബ്‌സിഡിയറിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ചെമ്പു ഖനിയുടെ പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നതിന്റെ പ്രതികാരമായിരുന്നുവത്രെ പ്രസ്‌തുത നടപടി. ശരിക്കും പണം പട്ടാളമായി മാറുകയായിരുന്നു.
ഉറുഗ്വേയിലെ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ റൌള്‍ സിബേച്ചി (Raul Zibechi) എഴുതുന്നത് മൂന്നാം ലോകരാജ്യങ്ങളിലെ നഗരാതിര്‍ത്തികള്‍ യുദ്ധമേഖലകള്‍ ആയിട്ടുണ്ടെന്നും അവിടെ ഭരണകൂടങ്ങള്‍ ദരിദ്രരെ ‘സാധാരണ’ സമൂഹത്തില്‍ നിന്നും വേര്‍തിരിക്കുന്ന തരത്തില്‍ ഒരു തരം “ശുചിത്വ നാട ”('sanitary cordon') വലിച്ചുകെട്ടി ഒരു പ്രത്യേകക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ്. ഇത്തരത്തില്‍ ദരിദ്രരെ സൈനികശക്തി ഉപയോഗിച്ച് ഒതുക്കുന്നതില്‍ പ്രതിഫലിക്കുന്നത് ഭരണകൂടശക്തിക്കെതിരെ ദരിദ്രരായ നഗരവാസികളുടെ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിലെ ഉന്നതര്‍ക്ക് ഉള്ള ഭീതിയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭരണകൂടങ്ങള്‍ക്കുള്ള കഴിവിനെ ക്രമാനുഗതമായി തകര്‍ക്കുന്നതും, ദേശീയ ബജറ്റ് വിഹിതത്തില്‍ നിന്നും ചെലവഴിക്കാവുന്നതിലും കൂടുതല്‍ പങ്ക് സൈന്യത്തെ സൈനികവല്‍ക്കരിക്കുന്നതിനായി (military militarization) ചിലവഴിക്കുന്നതും ചേര്‍ന്ന് ദാരിദ്ര്യവും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുകയാണ്.
അധിനിവേശിത പാലസ്‌തീനിലെ വംശവിദ്വേഷ മതിലിന്റെ നിര്‍മ്മാതാക്കളായ Elbit എന്ന ഇസ്രായേലി കമ്പനിയുടെ സബ്‌സിഡറി കോൾസ്‌മാന്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്ന ന്യൂ ഹാംപ്‌ഷയര്‍ ആസ്ഥാനമായ സ്ഥാപനവും ബോയിങ്ങ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന ബോയിങ്ങിന്റെ സബ്‌സിഡറിയും ചേർന്ന കണ്‍സോര്‍ഷ്യത്തിന് Secure Border Initiative എന്ന പദ്ധതിയുടെ ഭാഗമായി യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലേക്കും യു.എസ്.-കാനഡ അതിര്‍ത്തിയിലേക്കും വേണ്ടതായ SBInet എന്ന ഹൈടെക്ക് സുരക്ഷാസംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി കരാര്‍ നല്‍കിയത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആയിരുന്നു. ന്യൂയോര്‍ക്കിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളായ Ad Hoc Coalition for Justice in the Middle East ഉം Desis Rising Up & Moving (DRUM) ഉം ഇതിനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്, “എല്‍ബിറ്റ്(Elbit) പാലസ്തീനികളില്‍ പരീക്ഷിച്ച ഇസ്രായേലി സൈനിക സാങ്കേതിക വിദ്യ ഇവിടുത്തെ പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് നേരെ പ്രയോഗിക്കാനായി ഇറക്കുമതി ചെയ്യും.”തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാക്കി രാജ്യങ്ങളെ വിദേശ നിക്ഷേപകര്‍ക്ക് ‘സുരക്ഷിത’മായ ഒന്നാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളാണ് സ്വതന്ത്ര കമ്പോളവ്യവസ്ഥയ്‌ക്കായി അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കവും സൈനികവല്‍ക്കരണവും. WTO കരാറുകള്‍ സാമൂഹ്യവും പാരിസ്ഥിതികവുമായ പരിഗണനകൾ മൂലം ചില പ്രത്യേക സന്ദർഭങ്ങളിൽ ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്കനുകൂലമയ നയസമീപനങ്ങൾ കൈക്കൊള്ളുവാനുള്ള അനുവാദം പോലും നിരാകരിക്കുന്നു. എന്നാല്‍ അത് യുദ്ധവ്യവസായത്തെ ഗാട്ട് കരാറിലെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ചുള്ള “സുരക്ഷാ ഒഴിവുകൾ” (security exception) വഴി സംരക്ഷിക്കുന്നു. ഈ security exception പറയുന്നത് ഇങ്ങനെയാണ്.
‘a country cannot be stopped from taking any action it considers necessary to protect its essential security interests; actions 'relating to the traffic in arms, ammunition and implements of war and such traffic in other goods and materials as is carried on directly for the purpose of supplying a military establishment (or) taken in time of war or other emergency in international relations'
ഘടനാപരമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ, നിക്ഷേപ മേഖലകളിലെ ഉദാരവല്‍ക്കരണവും ഏഷ്യാ പസഫിക് മേഖലകളിലും അതിനപ്പുറമുള്ള മേഖലകളിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികകാര്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ബജറ്റുകള്‍ വെട്ടിച്ചുരുക്കപ്പെടുകയും, തദ്ദേശീയമായ വ്യവസായങ്ങള്‍ക്കും കാര്‍ഷികവൃത്തിക്കുമുള്ള സഹായം നിര്‍ത്തലാക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ക്ഷേമവും, പ്രതിരോധവ്യവസായത്തിനുള്ള സബ്‌സിഡിയും, ഉന്നതതല സൈനിക ചിലവുകളും ഒക്കെ തുടരുക തന്നെയാണ്.
മുതലാളിത്തത്തിന്റെ കൊലപാതകയന്ത്രങ്ങൾക്ക് ലിംഗപരമായ പക്ഷപാതമോ?
യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം എന്നിവയുടെയൊക്കെ ദുരന്തം അനുപാതരഹിതമായി വന്നു വീഴുന്നത് സ്‌ത്രീകളുടെ മേലാണ്. സ്‌ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം സംഘര്‍ഷമേഖലകളില്‍ മാത്രമല്ല കാണാനാകുന്നത്. മറിച്ച് വിവിധ കമ്മ്യൂണിറ്റികളുടേയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള സൈനികവല്‍ക്കരണവും, ചെറുകിട ആയുധങ്ങളുടെ വ്യാപനവുമൊക്കെ വീട്ടിലും സമൂഹത്തിലും സ്‌ത്രീകള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, മാറിപ്പാര്‍ക്കേണ്ടിവരൽ, സൈനിക പുരുഷത്വത്തിന്റെ ഉല്ലാസാഘോഷങ്ങൾ എന്നിങ്ങനെയുള്ള കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്‌ത്രീകള്‍ക്കാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാകുന്നതിനുള്ള കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ സൈനികവല്‍ക്കരണത്തിനും, യുദ്ധത്തിനും, ആക്രമത്തിനും, അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും അവ മൂലം സമൂഹത്തിന്റെ സ്വഭാവത്തിലും മൊത്തം സമൂഹത്തിലുമുണ്ടാകുന്ന പുരുഷവല്‍ക്കരണത്തിനുമെതിരെ പോരാടുന്നതും സ്‌ത്രീകളാണെന്നത് ആശ്ചര്യജനകമല്ല. യുദ്ധത്താലും, അക്രമത്താലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലാലും ഛിന്നഭിന്നമായിപ്പോകുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് സാധാരണയായി സ്‌ത്രീകളാണ്. സിന്തിയ എന്‍ലോ (Cynthia Enloe) എഴുതുന്നത് വീട്ടിനകത്തെ ആക്രമങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ " സൈന്യത്തിലെ ജോലി മറ്റേത് ജോലിയേക്കാളും അധികം വീട്ടിനകത്തെ ആക്രമത്തിന് ഇട നല്‍കുന്നു എന്ന് അംഗീകരിക്കുന്നു" എന്നാണ്. ഇതിനിടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാനിസ്ഥാന്‍ അധിനിവേശത്തിന്റെ പ്രാഥമിക ലക്ഷ്യം അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളെ വിമോചിതരാക്കുക എന്നതാണെന്ന അവകാശവാദം നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനോടുള്ള പ്രതികരണമായി സുനേറ തൊബാനി (Sunera Thobani) ഇങ്ങനെ എഴുതുന്നു;“ലിംഗപരമായ ബന്ധങ്ങളുടെ തലത്തിൽ ആശയപരമായ ഒരു യുദ്ധം നടത്തുക വളരെ അത്യന്താപേക്ഷിതമായിരുന്നു, എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും സ്രോതസ്സുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് പിന്തുണ നേടിയെടുക്കുന്നതിലും എത്രയോ എളുപ്പമായിരുന്നു അഫ്‌ഗാനിസ്ഥാനിലെ മുസ്ലീം സ്‌ത്രീകളെ വിമോചിപ്പിക്കുന്നതിനു വേണ്ടി പാശ്ചാത്യ ജനതയുടെ പിന്തുണ നേടിയെടുക്കുക എന്നത്.”
മാനുഷികമായ പരിഗണനകള്‍ എന്നു തോന്നിപ്പിക്കുന്ന ചിലതൊക്കെ പ്രകൃതിവിഭവങ്ങള്‍ക്കായുള്ള സാമ്രാജ്യത്വ യുദ്ധത്തിനുള്ള ദുര്‍ബലമായ ന്യായീകരണമായി മാറുന്നതുപോലെത്തന്നെ, സൈനിക കോണ്‍ട്രാൿടര്‍മാരും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരും തങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരും (inclusive), സാമൂഹികമായി പുരോഗമനേച്ഛുക്കളും, ലിംഗസമത്വത്തില്‍ ഊന്നുന്നവരും ആയി സ്വയം ചിത്രീകരിക്കാറുണ്ട്. അവരുടെ കോര്‍പ്പറേറ്റ് വെബ് സൈറ്റുകളില്‍ തങ്ങളുടെ മുഖ്യ ബിസിനസ്സിനെ 'സൌന്ദര്യവര്‍ദ്ധകവസ്‌തുക്കള്‍ പൂശി' അവതരിപ്പിക്കുന്നത് ഇതൊക്കെ യുദ്ധത്തിനായാണെന്നും ജനങ്ങളെ കൊല്ലുന്നതിനായുള്ളതാണെന്നുമുള്ള വസ്‌തുത മറന്നുപോകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ഉദാഹരണമായി പെന്റഗണിന്റെ കോണ്‍ട്രാൿടര്‍മാരിലൊന്നായ നോര്‍ത്ത് റോപ്പ് ഗ്രുമ്മന് (Northrop Grumman) തങ്ങളുടെ സ്ഥാപനത്തിലെ " തൊഴില്‍ശക്തിയിലെ വൈവിധ്യ"ത്തെക്കുറിച്ച് ഗീര്‍വാണമടിക്കുകയും തങ്ങളുടെ വനിതാ എൿസിക്യൂട്ടീവുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കനഡയിലേയും അമേരിക്കയിലെയും പ്രതിരോധ വ്യവസായസ്ഥാപനങ്ങള്‍ Women in Defence and Security (WiDS) പോലുള്ള സംഘടനകള്‍ രൂപീകരിക്കുകയും, കനഡയുടെ ദേശീയ പ്രതിരോധ വകുപ്പുമായി ചില ധാരണാ പത്രങ്ങൾ (memoranda of understanding) ഒപ്പിടുകയും ചെയ്യുന്നു. ഇവരൊക്കെത്തന്നെ "കനഡയില്‍ പ്രതിരോധത്തിലും സുരക്ഷാ പ്രൊഫഷനിലും ഒക്കെ നേതൃസ്ഥാനത്തുള്ള വനിതകളുടെ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി" 550 ഓളം പ്രതിരോധ സുരക്ഷാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള Canadian Association of Defence and Security Industries (CADSI)ല്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ളവരുമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും നിരവധിപേരുടെ മരണത്തിനിടയാക്കിയ "ബങ്കര്‍ ബസ്റ്റർ" ബോംബുകളുടെയും ടോം ഹാക്ക്, പാട്രിയറ്റ് മിസൈലുകളുടെയും നിര്‍മ്മാതാക്കളായ റേതിയോണ്‍ (Raytheon) പ്രഖ്യാപിക്കുന്നത്"Diversity at Raytheon is about inclusiveness — providing an atmosphere where everyone feels valued and empowered to perform at a peak level, regardless of the many ways people are different" എന്നാണ്.
റേതിയോണില്‍ വൈവിധ്യം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലാണ് - പല രീതികളിലും ആളുകള്‍ വ്യത്യസ്തരാണെങ്കിലും, ഓരോരുത്തര്‍ക്കും തങ്ങള്‍ വിലമതിക്കപ്പെടുന്നവരാണെന്ന് തോന്നുന്ന, ഓരോരുത്തരെയും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ശക്തരാക്കുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നതില്‍.”
സി.ഐ.എ, എൻ.എസ്.എ, Defence Intelligence Agency (DIA), US Department of Defence, Department of Homeland Security എന്നിവയ്‌ക്കൊക്കെ സാങ്കേതികവിദ്യയും ആളുകളെയും നല്‍കുന്നതില്‍ ഏറ്റവും മുന്നിലുള്ള Booz Allen Hamilton എന്ന വെര്‍ജീനിയ ആസ്ഥാനമായ കമ്പനിയും (സി.ഐ.എയുടെ മുന്‍ ഡയറക്ടര്‍ ആയിരുന്ന R. James Woolsey ഇപ്പോള്‍ Booz Allen ന്റെ വൈസ് പ്രസിഡന്റ് ആണ്.) തൊഴില്‍ശക്തി വൈവിധ്യത്തെക്കുറിച്ച് മേന്മ നടിക്കുന്നവരാണ്. അവര്‍ പറയുന്നത്"because we believe that diversity of backgrounds contributes to different ideas, which in turn drives better results for clients. To us, diversity means all the ways individuals differ from one another—race, gender, ethnicity, physical abilities, educational background, country of origin, age, sexual orientation, skills, income, marital status, parental status, religion, work experience, and military service" എന്നാണ്.
Aegis Defence Services എന്ന കമ്പനിയും മോശമല്ല. ഇവരുടെ ജീവനക്കാര്‍ ബാഗ്ദാദിലെ എയര്‍പോര്‍ട്ട് റോഡില്‍ വെച്ച് സാധാരണക്കാര്‍ക്ക് നേരെ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ നിറയൊഴിക്കുന്നത് വീഡിയോ ക്യാമറയില്‍ പെട്ടിരുന്നു. ഈ കമ്പനി പറയുന്നത് "Our equal-opportunity policy emphasizes our aim to create a work environment that is inclusive and non-discriminatory, where all employees are empowered by their individuality and encouraged to use it in order to achieve success" എന്നത്രെ. പാരിസ്ഥിതിക്ക് നാശം വരുത്തുന്ന കോര്‍പ്പറേഷനുകളെ "ഗ്രീന്‍ വാഷ് " ചെയ്യുന്നത് തന്നെ അധാര്‍മ്മികമാണ്. എന്നിരിക്കെ ഇത്തരം കോര്‍പ്പറേഷനുകള്‍ മുകളില്‍ പറഞ്ഞതുപോലുള്ള mission and values statements നൽകുന്നതിന്റെയും വൈവിധ്യത്തിനോട് തങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടെന്ന് അവകാശപ്പെടുന്നതിന്റെയും ഒക്കെ പിറകില്‍ തികഞ്ഞ അശ്ലീലത ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ സൈന്യങ്ങള്‍ തങ്ങള്‍ അഫ്‌ഗാന്‍ വനിതകളെ വിമോചിതരാക്കുകയാണ് എന്നു അവകാശപ്പെടുന്നത് ഇതിന്റെ പൂരകമാണ്.
ഉപസംഹാരം
ആഗോള ആയുധവ്യാപാര ഉടമ്പടി (Global Arms Trade Treaty) പോലുള്ള ചില ഉടമ്പടികള്‍ക്കായി പല എൻ.ജി.ഒകളും പ്രചരണം നടത്തുന്നുണ്ട്. എങ്കിലും സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന വ്യവസായങ്ങളുടേയും രാഷ്‌ട്രീയക്കാരുടേയും(political actors) കൂട്ടുകെട്ടും, അമേരിക്കയും ഇസ്രായേലും അതുപോലെ ക്ലസ്റ്റര്‍ ആയുധങ്ങളുടെ (cluster munitions) മറ്റു പ്രധാന ഉല്പാദകരും ഉപയോക്താക്കളും കഴിഞ്ഞ മാസം നടന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന ക്ലസ്റ്റര്‍ ആയുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്‌ട്ര ഉടമ്പടി പാസാക്കിയതുമായ ഡബ്ലിന്‍ ഡിപ്ലോമാറ്റിക് കോണ്‍ഫെറെന്‍സ് ഓണ്‍ ക്ലസ്റ്റര്‍ മ്യൂനിഷനില്‍ നിന്ന് വിട്ടു നിന്ന രീതിയും കാണുന്ന നമുക്ക് സൈനിക കരാറുകളിലൂടെയും യുദ്ധാനുബന്ധലാഭത്തിലൂടെയും വലിയൊരു വിഭാഗത്തിന്റെ ചിലവില്‍ കുറച്ചുപേര്‍ അശ്ലീലമായ ലാഭം ഉണ്ടാക്കുന്ന വ്യവസ്ഥക്കെതിരെ ഇത്തരം തന്ത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നാം പോകേണ്ടതുണ്ടെന്നുള്ളത് വ്യക്തമാണ്. ആ വ്യവസ്ഥയുടെ പേര്‍ മുതലാളിത്തം എന്നാണ്. നമ്മെപ്പോലെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുതലാളിത്തത്തിന്റെ സൈനികവല്‍ക്കരണത്തെയും ആക്രമണാത്മകതയെയും, അതിന്റെ എല്ലാ രൂപങ്ങളെയും, നമ്മുടെ സമൂഹങ്ങളിൽ, രാജ്യത്തിനകത്തും പുറത്തും, എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നത് തുടരേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ, യുദ്ധങ്ങളുടെ പരസ്‌പരബന്ധം, നവലിബറല്‍ ആഗോളവല്‍ക്കരണം, കോര്‍പ്പറേറ്റുകളുടെ ലാഭം, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന രീതികൾ, "സമാധാനപാലനം", "പുനര്‍ നിര്‍മ്മാണം", കുടിയേറ്റത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും സൈനികവല്‍ക്കരണവും(criminalization and militarization of immigration) സ്‌ത്രീകള്‍ക്കെതിരായ ആക്രമം, കോളനിവല്‍ക്കരണം എന്നിവയെ മനസ്സിലാക്കാന്‍ കഴിവുള്ള ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും, രൂപീകരിക്കുകയും, നിലനിര്‍ത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാദ്ധ്യത ആയി മാറുന്നു.*
പ്രൊഫസർ അസീസ് ചൌധരി എഴുതിയ The Military-Industrial Complex: Impacts on the Third World എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ലേഖനത്തോടനുബന്ധിച്ചുള്ള കുറിപ്പുകള്‍ക്കും ലിങ്കുകള്‍ക്കും ദയവായി ഇംഗ്ലീഷിലുള്ള ലേഖനം നോക്കുക.
അധിക വായനക്ക്
അധിനിവേശത്തിന്റെ താവളങ്ങള്‍
ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍
Subscribe to:
Posts (Atom)