ചരിത്രസംഭവങ്ങള്‍ എന്നു വിളിക്കപ്പെടുന്ന നിരവധി സംഭവങ്ങളുടെ ബാഹുല്യംകൊണ്ടാണ് പല വര്‍ഷങ്ങളും ശ്രദ്ധിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങളുടെ താഴെ ഉറഞ്ഞുകൂടുന്ന നിരവധി ചെറുകിട സംഭവപരമ്പരകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. 2010 അത്തരം ഒരു വര്‍ഷമാണ്. ഏവരും ശ്രദ്ധിക്കുന്ന ഒരൊറ്റ സംഭവം നമുക്ക് പറയാനില്ല. അതേസമയം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളെയും പലവിധത്തില്‍ ബാധിച്ച നിരവധി സംഭവങ്ങളുടെ പരമ്പരയാണ് ഇന്ത്യയില്‍ 2010ല്‍ നടന്നത്.
മാവോയിസ്റ്റുകളും കാശ്മീരും
ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒറീസ മുതലായ സംസ്ഥാനങ്ങളില്‍ വളര്‍ന്നുവന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ വാര്‍ത്തകളില്‍ നിരന്തരമായി ഇടം തേടി. സിആര്‍പിഎഫ് ഭടന്മാരും മറ്റ് ഭരണകൂട അനുകൂലികളുമായിരുന്നു മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് ഇരയായത്; പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകരും മാവോയിസ്റ്റ് അക്രമങ്ങളെ അമര്‍ച്ചചെയ്യുന്നതിനോ അക്രമങ്ങളുടെ അടിത്തറയായ സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ വേണ്ടത്ര ശ്രദ്ധ കേന്ദ്ര ഭരണകൂടം കാണിച്ചിട്ടില്ല. അതേസമയം, ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന ഭരണകൂടങ്ങളില്‍ ആരോപിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മാവോയിസ്റ്റുകളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മാത്രമല്ല, കേന്ദ്രഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും ശക്തമായ വിമര്‍ശനത്തിനും പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് പാത്രമായി. മാവോയിസ്റ്റുകള്‍ക്ക് ജനപിന്തുണ നേടിക്കൊടുത്തത് കേന്ദ്ര സാമ്പത്തിക നയങ്ങളാണെന്നും അതിന്റെ ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കുക മാത്രമേ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളുവെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ ആക്രമണമുണ്ടായത്. ഇരകളെ പഴിചാരുന്ന ഈ വിദ്യയ്ക്ക് നിരവധി ബുദ്ധീജീവികളും കൂട്ടുനിന്നു.
കാശ്മീരും കലാപത്തിന്റെ നിഴലിലായിരുന്നു. ഒരു കുട്ടിയുടെ മരണത്തെച്ചൊല്ലിയുള്ള സംഘര്‍ഷം പട്ടാളവും ജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലെത്തിക്കുകയും ജനക്കൂട്ടത്തിനെതിരെ പട്ടാളം നടത്തിയ വെടിവെയ്പ് നിരവധിപേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഏതെങ്കിലും തീവ്രവാദി സംഘടന ഇതിനുപിന്നില്‍നിന്നുവെന്നാരും പറയുന്നില്ല. ദീര്‍ഘകാലത്തെ പട്ടാള-പൊലീസ് രാജിനോടുള്ള ചെറുത്തുനില്‍പായിരുന്നു അവിടെ കണ്ടത്. യുപിഎ സര്‍ക്കാര്‍ താങ്ങിനിര്‍ത്തുന്നു ഒമര്‍ അബ്ദുള്ള ഗവണ്‍മെന്റിന്റെ പിടിപ്പുകേടും അവിടെ പ്രത്യക്ഷമായിരുന്നു. കാശ്മീരിലെ ഏകപക്ഷീയമായ പട്ടാളനടപടികള്‍ അവസാനിപ്പിക്കണമെന്നും വിവിധ കാശ്മീരി സംഘടനകളുമായി ചര്‍ച്ചനടത്തണമെന്നും സിപിഐ (എം) അടക്കമുള്ള രാഷ്ട്രീയ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താന്‍ സിപിഐ (എം) തന്നെ മുന്നോട്ടിറങ്ങുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് കാശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍തന്നെ മുന്നോട്ടുവന്നത്. പട്ടാള നടപടികള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ ഏറെ പുരോഗമിച്ച മട്ടില്ല.
നവലിബറല്‍ നയങ്ങളുടെ ദുരന്തഫലങ്ങള്‍
നവലിബറല്‍ നയങ്ങളുമായി കേന്ദ്ര ഭരണകൂടം ഏറെ മുന്നോട്ടുപോയ വര്‍ഷവുമായിരുന്നു. പൊതുമേഖലാ വ്യവസായങ്ങളടക്കം എല്ലാ മേഖലകളും വിദേശ പ്രത്യക്ഷ നിക്ഷേപത്തിനായി തുറന്നുകൊടുക്കപ്പെട്ടു. വിദേശ സര്‍വ്വകലാശാലകളെ ഇന്ത്യയില്‍ അനുവദിക്കുന്ന നിയമവും ഗവേഷണ സ്ഥാപനങ്ങളോടൊപ്പം സര്‍വ്വകലാശാലകളെയും പേറ്റന്റ് വ്യവസ്ഥകള്‍ക്കുള്ളില്‍ കൊണ്ടുവരുന്ന നിയമവും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. വിദ്യാഭ്യാസംപോലുള്ള മേഖലകളില്‍ പൂര്‍ണ്ണമായ കേന്ദ്രീകരണം നടപ്പിലാക്കുകയും അതുവഴി കമ്പോള വ്യവസ്ഥ അടിച്ചേല്‍പിക്കുകയുമാണ് കേന്ദ്രഭരണകൂടം ചെയ്തുവരുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തുള്ള വാണിജ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബാഹുല്യവും സിബിഎസ്ഇ അംഗീകൃത സ്കൂളുകളുടെ വ്യാപനവും ഈ കേന്ദ്രീകരണത്തെയും വാണിജ്യവല്‍ക്കരണത്തെയും ശക്തിപ്പെടുത്തുകയാണ്. സേവനമേഖലയില്‍പോലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു.
ഇത് രണ്ടുതരത്തിലുള്ള ഫലങ്ങളാണ് ഇന്ന് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന്, കേന്ദ്രഭരണകൂടത്തിന്റെ അമിത കേന്ദ്രീകരണം വിഭവങ്ങളുടെയും ഫൈനാന്‍സിങ്ങിന്റെയും കേന്ദ്രീകരണത്തിനിടയാക്കുന്നു. അതിനോടൊപ്പം ഉദാരവല്‍ക്കരണനയങ്ങള്‍വഴിയായി സ്വകാര്യ കോര്‍പ്പറേറ്റ് മൂലധനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സൌകര്യങ്ങളും സൃഷ്ടിക്കുന്നു. വിദ്യാഭ്യാസനയത്തിന്റെ ഭാഗമായിത്തന്നെ നിരവധി കേന്ദ്രസര്‍വ്വകലാശാലകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും നിലവില്‍വരുകയാണ്. സര്‍വ്വകലാശാലകള്‍ക്കുള്ള കേന്ദ്ര മുതല്‍മുടക്കിന്റെ 85 ശതമാനവും കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കാണ് ലഭിക്കുന്നത്. സംസ്ഥാന സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ല. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങിയാല്‍പോലും നക്കാപ്പിച്ച ഫണ്ടിങ്കൊണ്ട് കഴിഞ്ഞുകൂടേണ്ടിവരുന്നു. അതേസമയം കേന്ദ്രത്തിന്റെ ഒത്താശയോടെ നിലവില്‍വരുന്ന സര്‍വ്വീസ് മേഖലയിലെ സ്ഥാപനങ്ങള്‍ക്കും ധാരാളം പണം കൈവശമുണ്ട്. ഇതിന്റെ ഫലമായി തകര്‍ന്നടിയുന്നത് സാധാരണ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതും വളരെ ചെലവുകുറഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ വിദ്യാലയങ്ങളും ആതുരാലയങ്ങളുമാണ്. ഒരുകാലത്ത് ഗവണ്‍മെണ്ടുതന്നെ കെട്ടിയുയര്‍ത്തിയ സൌജന്യ സേവനരൂപങ്ങള്‍ ഫലത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഗവണ്‍മെണ്ടിന്റെ ഇച്ഛാശക്തികൊണ്ടുമാത്രം നിലനില്‍ക്കുന്നവയൊഴിച്ചാല്‍, മറ്റു സംസ്ഥാനങ്ങളില്‍ പൊതുസേവന രൂപങ്ങള്‍ ഇല്ലാതാകുന്നു.
കേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ ദുരന്തഫലം അനുഭവിക്കുന്നത് പൊതുവിതരണ രൂപങ്ങളിലാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെകാലത്ത് സൃഷ്ടിക്കപ്പെട്ട തൊഴിലുറപ്പു പദ്ധതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ശരിയാണ്. അതുപോലെ നിലനില്‍ക്കുന്ന മറ്റൊരു പദ്ധതിയാണ് ദേശീയ ഗ്രാമീണാരോഗ്യമിഷനും. പക്ഷേ, ബഹുഭൂരിപക്ഷം സംസ്ഥാനങങ്ങിലും ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. കേരളംപോലെ പഞ്ചായത്തുകള്‍ക്ക് ജനകീയാടിത്തറയുള്ള സംസ്ഥാനങ്ങളിലാണ് ഇവ വിജയിക്കുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ പ്രഖ്യാപിക്കപ്പെട്ട നൂറു തൊഴില്‍ദിനങ്ങള്‍ എല്ലായിടത്തും ഉറപ്പുവരുത്താന്‍ സാധിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും 65 രൂപയിലേറെ കൂലിയില്ല. 'ആശ' പോലുള്ള ഗ്രാമീണാരോഗ്യ പ്രവര്‍ത്തകരും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതും കേരളം പോലുള്ള സംസ്ഥാനങ്ങളിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം പദ്ധതികളെ പ്രവര്‍ത്തിപ്പിക്കാന്‍ ഗവണ്‍മെന്റിതര സംഘടനകളെ (അല്ലെങ്കില്‍ സിവില്‍ സമൂഹ സംഘടനകളെ) യാണ് മുഖ്യമായി ആശ്രയിക്കുന്നത്. ഇവയ്ക്ക് ഒരു പൊതുസ്വഭാവവും ലക്ഷ്യബോധവും ഇല്ലാത്തതുകൊണ്ട് പല വിധത്തിലാണ് പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കപ്പെട്ടത്. ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം സാധ്യമാവുകയും തൊഴിലവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തത് ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ്.
ഈ അവസ്ഥയെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റവുമായി കൂട്ടിച്ചേര്‍ത്തു വായിക്കണം. വിലക്കയറ്റത്തിന്റെ കാരണം പലതാണ്. പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ച, പ്രാദേശിക വാണിജ്യരൂപങ്ങളുടെ തകര്‍ച്ചയും റീട്ടെയില്‍രംഗത്ത് കുത്തകകളുടെ വ്യാപകമായ ഇടപെടലും, ഉല്‍പാദകരുടെയും കമ്പോളത്തിന്റെയും ഇടയില്‍ മദ്ധ്യവര്‍ത്തി കമ്മീഷന്‍ ഏജന്റുമാരുടെ വളര്‍ച്ച, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം, കാര്‍ഷിക ഉല്‍പാദനത്തിന്റെ തകര്‍ച്ച മുതലായവയെല്ലാം ചേര്‍ന്നാണ് വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഷിക ഉല്‍പാദനത്തിന്റെ തകര്‍ച്ചയും വിലക്കയറ്റവും ചേര്‍ന്ന് ഭക്ഷണപദാര്‍ത്ഥങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും ലഭ്യത പ്രശ്നമാക്കിയിരിക്കുന്നു. നിലനില്‍പിനുവേണ്ടിത്തന്നെ കടംവാങ്ങുന്ന അവസ്ഥയിലെത്തുന്നു. കടം തീര്‍ക്കാനായി അവര്‍ക്ക് നാടുവിട്ട് മറ്റു പ്രദേശങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്നു. അല്ലെങ്കില്‍ ആത്മഹത്യചെയ്യുന്നു. പുറം സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുകയാണ്. ഇവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നിലവിലുള്ള കേന്ദ്ര പദ്ധതികള്‍ക്ക് സാധിക്കുന്നുമില്ല.
പുതിയ രാഷ്ട്രീയ രൂപങ്ങള്‍
ഇന്ത്യയിലെ ഭൂരിപക്ഷം നേരിടുന്ന ജീവിത പ്രതിസന്ധിക്ക് ഒരു മറുവശവുമുണ്ട്. മുമ്പു സൂചിപ്പിച്ച വിലക്കയറ്റം, ഇടനിലക്കാരുടെ വളര്‍ച്ച, സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും തുടങ്ങിയവ നവലിബറല്‍ കമ്പോളവ്യവസ്ഥയെ ആശ്രയിച്ചു ജീവിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ്. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ മദ്ധ്യവര്‍ഗ്ഗം എണ്ണത്തില്‍ ന്യൂനപക്ഷമെങ്കിലും ശക്തമാണ്. ഇവരുടെ മൂല്യസംഹിതകളും ആശയങ്ങളുമാണ് ഇന്ത്യയുടെ കാഴ്ചപ്പാടുകളായി അവതരിപ്പിക്കപ്പെടുന്നതും. ഉദാരവല്‍ക്കരണനയങ്ങള്‍മുതല്‍ വര്‍ഗ്ഗീയ - സാമുദായിക രാഷ്ട്രീയംവരെ എല്ലാ മേഖലകളിലും ഇവരുടെ സ്വാധീനം കാണാം. കേന്ദ്രത്തില്‍ യുപിഎ മന്ത്രിസഭയെയും ഗുജറാത്തില്‍ നരേന്ദ്രമോഡിയെയും കര്‍ണാടകത്തില്‍ യെദ്യൂരപ്പയെയും നിലനിര്‍ത്തുന്നതും ഇതേ മദ്ധ്യവര്‍ഗ്ഗമാണ്. മദ്ധ്യവര്‍ഗ്ഗം ആഗ്രഹിക്കുന്ന ജനപ്രിയരാഷ്ട്രീയ നയങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞതാണ് ബീഹാര്‍ രാഷ്ട്രീയത്തെ സാധാരണയായി നിര്‍ണയിക്കുന്ന ജാതീയതയെ മറികടന്ന് ജെഡി(യു)- ബിജെപി സഖ്യത്തിന് ബിഹാറില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞതും.
പുതിയ മദ്ധ്യവര്‍ഗ്ഗം ചെലുത്തുന്ന സ്വാധീനം നവലിബറല്‍ സാമ്പത്തികനയങ്ങളുടെ അംഗീകാരമായി കരുതുന്നവരുണ്ട്. ഒരു പരിധിവരെ അതു ശരിയുമാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍, നവലിബറല്‍ രാഷ്ട്രീയം വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നത് ശക്തമായ മത രാഷ്ട്രീയവും ഭരണകൂടത്തെ ഉപയോഗിച്ചുള്ള ഭീഷണിയുടെ തന്ത്രങ്ങളും ഉപയോഗിച്ചാണ്. ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും ശക്തമായ കേസുകളിലൊന്നായ ബെസ്റ്റ് ബേക്കറികേസില്‍ സാഹിറാഷെയ്ഖിനെക്കൊണ്ട് മൊഴിമാറ്റി പറയിച്ചതും ബള്‍ക്കീസ് ബാനു വധംപോലുള്ള കൊലപാതകങ്ങളുടെ കുന്തമുന നരേന്ദ്രമോഡിയുടെനേരെ തിരിഞ്ഞപ്പോള്‍ അവയില്‍നിന്ന് മോഡി രക്ഷപ്പെടുന്നതും ഭരണകൂടത്തിന്റെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും ഉപയോഗത്തെ കാണിക്കുന്നു. മോഡിയുടെ പിണിയാളായ അമിത്ഷാ അറസ്റ്റ്ചെയ്യപ്പെട്ടെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെടുന്ന അവസ്ഥയാണ്. ഇതിനുസമാനമായ വിധത്തിലാണ് കര്‍ണാടകയില്‍ യെദ്യൂരപ്പ സ്വന്തം മക്കളുടെ ഭൂവിനിയോഗ അഴിമതിക്കേസില്‍നിന്ന് തടിയൂരുന്നത്. ബീഹാറില്‍ നിതീഷ്കുമാറിന്റെ വിജയത്തിന്റെപിന്നിലും ഭൂരിപക്ഷ സമുദായങ്ങളുടെ ഏകീകരണം ദൃശ്യമാണ്. ഈ സംസ്ഥാനങ്ങളെല്ലാം നവലിബറല്‍ നയങ്ങളുമായി പൂര്‍ണമായി സഹകരിക്കുന്നവയും മത്സരാധിഷ്ഠിതമായിത്തന്നെ നടപ്പാക്കുകയും ചെയ്യുന്നവയാണെന്നും ഓര്‍ക്കേണ്ടതാണ്.
നവലിബറലിസവുമായും സാമുദായികതയുമായും അനുരഞ്ജനം ചെയ്യുന്ന മദ്ധ്യവര്‍ഗ്ഗത്തിന് സ്വന്തമായ വേവലാതികള്‍ ഇല്ലെന്നല്ല ഇതിന്റെ അര്‍ത്ഥം. വിലക്കയറ്റംമുതല്‍ തൊഴില്‍ ലഭ്യതയുടെ അനിശ്ചിതത്വംവരെയുള്ള നിരവധി പ്രശ്നങ്ങള്‍ അവരെ പൊറുതിമുട്ടിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളോടുള്ള സമീപനത്തെമാറ്റി മറിക്കാന്‍ സ്വത്വരാഷ്ട്രീയത്തിനും സാധിക്കുന്നു. അതിനോടൊപ്പം ഇന്ത്യ 'ഒരു വന്‍ ശക്തി'യായി മാറുകയാണെന്ന നിരന്തരമായ പ്രചാരണം ഇവരുടെ ഇടയില്‍ പുതിയ സാധ്യതകളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സൃഷ്ടിക്കുന്നു. ബാരക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം, മന്‍മോഹന്‍സിങ്ങിന്റെ ജി-20 ഉച്ചകോടിയിലെ പങ്കാളിത്തം. ഇന്ത്യ സെക്യൂരിറ്റി കൌണ്‍സിലിലെ സ്ഥിരാംഗമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍, ഇപ്പോള്‍ ചൈനീസ് പ്രധാനമന്ത്രിയുടെയും റഷ്യന്‍ പ്രസിഡണ്ട് മെഡ്വെ ഡേവിന്റെയും സന്ദര്‍ശനം, ഫോര്‍ബ്സ് മാഗസിനിലെ സമ്പന്നരുടെ പട്ടികയില്‍ അംബാനിമാരുടെയും ലക്ഷ്മിമിത്തലിന്റെയും സ്ഥാനം. ലോകസുന്ദരിമാരില്‍ ഐശ്വര്യാറായിയുടെയും ലോകസ്പോര്‍ട്സ്മാന്‍മാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും സംഗീതവിദഗ്ധരില്‍ എ ആര്‍ റഹ്മാന്റെയും സ്ഥാനം തുടങ്ങി നിരവധി ചെറുതും വലുതുമായ സംഭവങ്ങള്‍ ഒന്നു ചേര്‍ത്താണ് ഈ 'വന്‍ശക്തി' ഇമേജ് സൃഷ്ടിക്കുന്നത്. വന്‍ ശക്തിയാകാനുള്ള യോഗ്യത ഇപ്പോള്‍ മാത്രമാണ് കൈവന്നിരിക്കുന്നത് എന്ന പ്രചാരണം നവലിബറല്‍ നയങ്ങള്‍ക്കുള്ള അംഗീകാരവുമായി മാറുന്നു.
അഴിമതിയുടെ വളര്‍ച്ച
നവലിബറല്‍ നയങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയില്‍തന്നെ, അവയുടെ ദൌര്‍ബല്യവും പ്രകടമാവുകയാണ്. വിവിധതരത്തിലുള്ള അഴിമതി ആരോപണങ്ങളും ഭരണകൂടത്തില്‍ കോര്‍പറേറ്റ് മുതലാളിമാരുടെയും വിവിധ വാണിജ്യ ലോബികളുടെയും നേരിട്ടുള്ള ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളും വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച വേറൊരുകാലം ഉണ്ടായിട്ടില്ല, ഇന്ത്യ ആരവത്തോടെ സംഘടിപ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിനെയും അതിന്റെ സംഘാടകസമിതി ചെയര്‍മാനായ സുരേഷ് കല്‍മാഡിയെയും ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളായിരുന്നു. ഗെയിംസിന്റെ നടത്തിപ്പിനുവേണ്ടി നല്‍കിയ കോണ്‍ട്രാക്ടുകളെ ചൊല്ലിയായിരുന്നു ആരോപണം. ഗെയിംസ് തുടങ്ങുന്നതിന് ഏതാനും ദിവസം മുമ്പ് അതിനുവേണ്ടി കെട്ടിയ തൂക്കുപാലം തകര്‍ന്നത് ആരോപണങ്ങളുടെ ശക്തി വര്‍ദ്ധിപ്പിച്ചു. ഗെയിംസ് നടത്തുന്ന സ്ഥലം സന്ദര്‍ശിച്ച വിദേശ ഉദ്യോഗസ്ഥരും നടത്തിപ്പിനെപ്പറ്റി സംശയങ്ങള്‍ ഉന്നയിച്ചു. നിരവധി രാജ്യങ്ങളില്‍നിന്ന് ഏറ്റവും മികച്ച അത്ലറ്റുകള്‍ ഗെയിംസില്‍ പങ്കെടുത്തില്ല. പങ്കെടുത്ത ഇന്ത്യന്‍ അത്ലറ്റുകളുടെ മികച്ച പ്രകടനം ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാനാണ് അന്നു കഴിഞ്ഞത്. അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.
ഇതിനെതുടര്‍ന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്ചവാനെതിരെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി ആരോപണം ഉയര്‍ന്നത്. ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തില്‍ പെയ്ഡ് ന്യൂസ് സംസ്കാരം തുടങ്ങിവെച്ച രാഷ്ട്രീയ നേതാവാണ് അശോക്ചവാന്‍. മുംബൈയില്‍ ശക്തമായ ബില്‍ഡിങ് ലോബിയും രാഷ്ട്രീയ നേതാക്കന്മാരും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. അശോക്ചവാനോടൊപ്പമുണ്ടായിരുന്ന എന്‍സിപിക്കാരന്‍ ഉപ മുഖ്യമന്ത്രി ഛഗന്‍ഭുജ്ബല്‍ ഇതിനുമുമ്പ് അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ ആളുമാണ്. എന്നാല്‍ ആദര്‍ശ് ഫ്ളാറ്റ് പണിയാന്‍ അവിഹിതമായി ഭൂമി നല്‍കി പണം സമ്പാദിച്ചു എന്ന കേസില്‍ ചവാന് രാജിവെയ്ക്കേണ്ടി വന്നപ്പോള്‍ പുറത്തുവന്നത് ദീര്‍ഘകാലത്തെ ഭൂമാഫിയാ പ്രവര്‍ത്തനങ്ങളുടെ കഥയാണ്. അശോക് ചവാനുപകരം ഒരാളെ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച് കോണ്‍ഗ്രസിന് അവസാനം സ്വന്തം ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെത്തന്നെ മഹാരാഷ്ട്രയിലേക്ക് പറഞ്ഞയക്കേണ്ടിവന്നു.
ഭൂമാഫിയയുമായുള്ള ബന്ധംതന്നെയാണ് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ സ്ഥാനം തെറിക്കുന്നതിനടുത്തുവരെ എത്തിച്ചത്. പക്ഷേ, വേറെയും തല്‍പരകക്ഷികളുണ്ടായിരുന്നു. മുഖ്യമന്ത്രിയാകാന്‍ തരംകാത്തു കഴിയുന്ന എച്ച് ഡി കുമാരസ്വാമിയും കോണ്‍ഗ്രസിന്റെ ഒരു കാലത്തെ ശക്തികേന്ദ്രത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ഗവര്‍ണറും കോണ്‍ഗ്രസുകാരനുമായ എച്ച്ഡി ഭരദ്വാജും. കുമാരസ്വാമി കുറെ ബിജെപിക്കാരെ വിലയ്ക്കെടുത്തു പയറ്റാന്‍ ശ്രമിച്ചതും യെദ്യൂരപ്പയെ പുറത്താക്കാന്‍ ഭരദ്വാജ് കാണിച്ച ധൃതിയും ഒരര്‍ത്ഥത്തില്‍ ബിജെപി മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഈ ബഹളത്തിനിടയില്‍ യെദിയൂരപ്പയ്ക്കെതിരായ അഴിമതി ആരോപണം മുങ്ങിപ്പോവുകയും ചെയ്തു.
ഇതിനിടയിലാണ് കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെകാലത്തുതന്നെ ഉയര്‍ന്നുവന്ന സ്പെക്ട്രം 2 ജി അഴിമതിക്കേസ് സുപ്രീംകോടതിയുടെ ശക്തമായ പരാമര്‍ശത്തിലൂടെ വീണ്ടും ഉയര്‍ന്നുവരുന്നത്. കേന്ദ്ര ഗവണ്‍മെന്റും വന്‍കിട കുത്തകകളും തമ്മിലുള്ള ബന്ധത്തെയും നവലിബറല്‍ നയങ്ങളുടെ ഭാഗമായി പുറത്തുവരുന്ന പുതിയ വാണിജ്യ സാധ്യതകളെയും വ്യക്തമായി വെളിവാക്കിയ മറ്റൊരു വിവാദം അടുത്തുണ്ടായിട്ടില്ല. മൊബൈല്‍ ഫോണ്‍ വ്യവസായികള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ "ആദ്യംവരുന്ന ആള്‍ക്ക് ആദ്യം'' എന്ന മട്ടില്‍ ലൈസന്‍സുകള്‍ നല്‍കി എന്നതു മാത്രമല്ല പ്രശ്നം. ആദ്യം വരുന്ന ആള്‍ ആരായിരിക്കണമെന്നതിനെ സംബന്ധിച്ച് വിപുലമായ ലോബിയിംഗും പണമിടപാടുകളും നടന്നു എന്നതിനെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. അംബാനിമാരടക്കമുള്ള പല കോര്‍പ്പറേറ്റുകളുടെയും കമ്മീഷന്‍ ഏജന്റായ നീരാറാഡിയയുടെ ടേപ്പുകളില്‍ ആദ്യം പുറത്തുവന്ന പേരുകള്‍ പത്രപ്രവര്‍ത്തകരായ വീര്‍സാംഘ്വിയും ബര്‍ഖാദത്തുമായിരുന്നു. പിന്നീട് പ്രഫുല്‍പട്ടേല്‍, കമല്‍നാഥ് തുടങ്ങി നിരവധി മന്ത്രിമാരുടെ പേരും പുറത്തുവന്നു. ഇതിനെതുടര്‍ന്ന് നടക്കുന്ന വിജിലന്‍സ് അന്വേഷണം തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളായ കനിമൊഴി ഡയറക്ടറായി നടക്കുന്ന തമിഴ്മൈയ്യം എന്ന ഗവണ്‍മെണ്ടിതര സ്ഥാപനംവരെ നീണ്ടിരിക്കുകയാണ്. കരുണാനിധിയും അദ്ദേഹത്തിന്റെ സന്തതി പരമ്പരയും ചേര്‍ന്ന് തമിഴ്നാടിലെ സിനിമാ-ടെലിവിഷന്‍ ശൃംഖലകള്‍ മുഴുവന്‍ കയ്യടക്കാന്‍ നടത്തുന്ന നീക്കങ്ങളും ഈ അഴിമതിയും തമ്മില്‍ കൂട്ടി വായിക്കാവുന്നതാണ്. എ രാജ എന്ന ഡിഎംകെക്കാരന്‍ മന്ത്രി വന്‍ കുത്തകകളും രാഷ്ട്രീയനേതാക്കളും നടത്തുന്ന നാടകത്തില്‍ കെട്ടുന്ന വേഷത്തിന്റെ സ്വഭാവവും പരിഗണിക്കാം.
ഇതിനിടെ സ്പെക്ട്രം അഴിമതിയെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷകക്ഷികള്‍ നടത്തുന്ന പാര്‍ലമെന്റ് സ്തംഭനം മൂന്നാഴ്ചകള്‍ പിന്നിട്ടു. ഇപ്പോള്‍ നടന്നുവരുന്ന വിജിലന്‍സ് അന്വേഷണം കൂടാതെ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിനുമാത്രമാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. ഇപ്പോള്‍ ആ അന്വേഷണത്തെ മോണിട്ടര്‍ ചെയ്യുമെന്ന് സുപ്രീംകോടതിയും പ്രഖ്യാപിച്ചിരിക്കുന്നു. ജെപിസിയുടെ അന്വേഷണം വന്നാല്‍ ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങാനിടയുണ്ടെന്ന് കണ്ടാകണം, കോണ്‍ഗ്രസുകാര്‍ ജെപിസി അന്വേഷണത്തിന് മടിക്കുന്നത്. നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ക്ക് ഈ നിലപാടിലെ ജനാധിപത്യ വിരുദ്ധ സ്വഭാവത്തെയോ സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് ഈ അഴിമതിയിലുള്ള പങ്കിനെയോ കുറിച്ച് ഒരു പരാതിയുമില്ല. ഇത്രയും ദിവസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് സ്തംഭനം ഒരു 'നാണക്കേടാ'യാണ് അവര്‍ വിലയിരുത്തുന്നത്'. ഒരു മന്ത്രി നടത്തുന്ന കുംഭകോണത്തിന്റെ തോതും വ്യാപ്തിയും കണ്ട് അവര്‍ അഭിമാനപുളകിതരാകുന്നുണ്ടാകും.
അതേസമയം, പാര്‍ലമെന്റ് ഒരു നോക്കുകുത്തിയാകുന്ന അവസ്ഥ തുടരുന്നു. ഒബാമയടക്കമുള്ള നിരവധി രാഷ്ട്രത്തലവന്മാര്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടെങ്കിലും അവരുമായുള്ള ചര്‍ച്ചകളോ അവര്‍ ഒപ്പിടുന്ന കരാറുകളോ പാര്‍ലമെന്റില്‍ ചര്‍ച്ചാവിഷയമല്ല. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒപ്പിട്ട സാമ്പത്തിക കരാറില്‍ ഇന്ത്യന്‍ ജനതയെ നേരിട്ടുബാധിക്കുന്ന ഘടകങ്ങളുണ്ടെങ്കിലും അതും പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട്ചെയ്യുകയോ അംഗീകാരം തേടുകയോ ചെയ്തിട്ടില്ല. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ ദരിദ്രരാഷ്ട്രങ്ങളും ഇന്ത്യയിലെ സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരും ആഗോള താപനത്തിന്റെ ഉത്തരവാദിത്വം ധനികരാഷ്ട്രങ്ങളേറ്റെടുക്കണമെന്ന വികാരമാണ് പ്രകടിപ്പിച്ചത്. അതിനെതിരായി എല്ലാ രാഷ്ട്രങ്ങളെയും കാര്‍ബണ്‍ വികിരണം വെട്ടിക്കുറയ്ക്കണമെന്ന നിലപാടാണ് കാണ്‍പൂര്‍ സമ്മേളനത്തില്‍ പരിസ്ഥിതിമന്ത്രി ജയ്റാം രമേശ് സ്വീകരിച്ചത്. ഇതും പാര്‍ലമെന്റ് ചര്‍ച്ചചെയ്ത് അംഗീകരിച്ചതല്ല. സ്പെക്ട്രം അഴിമതിയെ സംബന്ധിച്ച ജെപിസി അന്വേഷണം എന്ന ആവശ്യവും തിരസ്കരിക്കപ്പെടുകയാണ്. പാര്‍ലമെന്റിന്റെ അംഗീകാരം നിര്‍ബന്ധമായും വേണ്ട നിയമനിര്‍മ്മാണമൊഴിച്ച് മറ്റൊന്നും പാര്‍ലമെന്റിന് ബാധകമല്ല. അതുകൊണ്ടുതന്നെയാകണം, ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിച്ചാലും ഒട്ടും കുലുങ്ങാതെ ഭരണം നടത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയുന്നത്. ഒരുപക്ഷേ, പാര്‍ലമെന്റിനെ സ്തംഭിപ്പിക്കുന്നതിനു കാരണമായ അഴിമതിവലയവും ഭരണാധികാരികള്‍ക്ക് ഒരു വിഷയമല്ല.
നമ്മുടെ ഭരണകൂടത്തിന് വന്നുചേരുന്ന ഗൌരവമേറിയ മാറ്റമാണ് ഇവിടെ ചര്‍ച്ചചെയ്യേണ്ടത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ സ്വയം ധനാഢ്യരോ വന്‍കിട കോര്‍പ്പറേറ്റുകളുമായി ബന്ധമുള്ളവരോ ആയി മാറുകയാണ്. മറ്റൊരു വിഭാഗം വിദേശത്തുനിന്നും അല്ലാതെയും മാനേജ്മെന്റ് ഡിഗ്രിയും സ്വന്തം കുടുംബത്തില്‍നിന്നുതന്നെ രാഷ്ട്രീയ പാരമ്പര്യവുമുള്ളവരാണ്. ഇവരും കോര്‍പറേറ്റ് മുതലാളിമാരും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ പല രൂപങ്ങളില്‍ ഭാവങ്ങളിലും പുറത്തുവരുന്നതുമാണ്. അത്തരത്തിലുള്ള ബന്ധങ്ങളെയെല്ലാം ന്യായീകരിക്കുകയും അതിനെതിരായുള്ള വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും തമസ്കരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംസ്കാരമാണ് വളര്‍ന്നുവരുന്നത്.
ഇടതുപക്ഷത്തോടുള്ള നിലപാട്
ഇതിന് ഏറ്റവും നല്ല ഉദാഹരണം ഇടതുപക്ഷ പാര്‍ടികളോട് പൊതുവില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന അന്ധമായ വിരോധമാണ്. ഇന്ത്യയിലെ സാമ്രാജ്യത്വ അധിനിവേശ രൂപങ്ങളോടും വര്‍ഗീയതയോടും ഏറ്റവും ശക്തമായ പ്രതിരോധം ഉയര്‍ത്തുന്നത് ഇടതുപക്ഷ പാര്‍ടികളാണ്. അമേരിക്കന്‍ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഒപ്പിട്ട ആണവക്കരാറിനെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധം വൈറ്റ്ഹൌസിനെ അമ്പരപ്പിച്ചുവെന്നതിന് പ്രകാശ് കാരാട്ടിനെതിരായ അമേരിക്കന്‍ അംബാസഡറിന്റെ 'പിടിച്ചുപറിയന്‍' എന്ന പരാമര്‍ശത്തില്‍നിന്നുതന്നെ വ്യക്തമാണ്. യുപിഎ ഗവണ്‍മെന്റിനോട് ഇടതുപക്ഷം സ്വീകരിച്ച നയത്തെ ഭയത്തോടെയാണ് അമേരിക്ക കണ്ടിരുന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ യുപിഎക്ക് സാധിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതും അമേരിക്കയായിരിക്കും.
ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരെ വലതുപക്ഷ രാഷ്ട്രീയ പാര്‍ടികളും മാധ്യമങ്ങളും ബുദ്ധിജീവികളും ചേര്‍ന്ന് നടത്തുന്ന ആക്രമണം പുറത്തുകൊണ്ടുവരുന്ന വേറൊരു വസ്തുതയുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ഇടതുപക്ഷം സ്വീകരിച്ചുപോന്ന ക്രീയാത്മകമായ നിലപാടുകളുടെ അസ്തമയം ആഗ്രഹിക്കുന്ന ശക്തികള്‍ ആരൊക്കെയാണെന്നത് വ്യക്തമാണ്. വലതുപക്ഷ രാഷ്ട്രീയപാര്‍ടികളും വര്‍ഗീയവാദികളും ബുദ്ധിജീവികളില്‍ നല്ലൊരു വിഭാഗവും ഇന്ന് ആധിപത്യം നേടിയിരിക്കുന്ന കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരെ ഒന്നും പറയാന്‍ തയ്യാറല്ല. മാവോയിസ്റ്റുകളെയും കാശ്മീര്‍ "ആസാദി'' പ്രസ്ഥാനത്തെയും ന്യായീകരിക്കുന്നവര്‍പോലും ഇപ്പോള്‍ പ്രകടമായ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ തയ്യാറല്ല. ആഗോള സാമ്രാജ്യത്വത്തിനെതിരെ ഒന്നും പറയാന്‍ തയ്യാറാകാത്ത മമതാബാനര്‍ജിയും കേവലമായ മത രാഷ്ട്രീയത്തിനപ്പുറം സമൂഹത്തെക്കുറിച്ച് ഒരു സങ്കല്‍പവും പറയാനില്ലാത്ത 'ആസാദി' പ്രസ്ഥാനത്തെയും ന്യായീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതും അതുകൊണ്ടാകും. മുതലാളിത്ത നയങ്ങള്‍ക്കെതിരെ പ്രതിരോധം സംഘടിപ്പിക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയും ഇപ്പോള്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന രൂപങ്ങളായി മാറ്റുകയും ചെയ്യുന്ന ഇടതുപക്ഷ പാര്‍ടികളെ 'ജനശത്രു'ക്കളുടെ പരിവേഷം നല്‍കാനുള്ള ഇക്കൂട്ടരുടെ നീക്കങ്ങള്‍ ആത്യന്തികമായി സഹായിക്കുന്നത് വലതുപക്ഷത്തെയാണ്. കേരളത്തിലും പശ്ചിമബംഗാളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെ സൂചനയാണ്. അത്രയും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബീഹാറില്‍ സിപിഐ (എംഎല്‍) അടക്കമുള്ള ഇടതുപക്ഷത്തിനേറ്റ പരാജയം ചൂണ്ടിക്കാണിക്കുന്നതും വേറൊന്നല്ല.
ഉദാരവല്‍ക്കരണവും സ്വത്വരാഷ്ട്രീയവും ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന അഴിമതി പരമ്പരയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെ ശക്തമായ സൂചനകള്‍ നല്‍കുന്നു. മതനിരപേക്ഷതയും ജനാധിപത്യവും മാത്രമല്ല, നമ്മുടെ ഭരണസംവിധാനംപോലും വലതുപക്ഷ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കപ്പെടുന്നതിന്റെ രൂപങ്ങളാണ് വളര്‍ന്നുവരുന്നത്. ഇതിനെതിരെ സെക്കുലര്‍ ജനാധിപത്യ പുരോഗമനശക്തികളുടെ ഐക്യം എത്രമാത്രം ദൃഢമായി വളര്‍ന്നുവരുമെന്നത് വരും നാളുകളിലെ പ്രധാന പ്രശ്നങ്ങളിലൊന്നാകും.
*
ഡോ. കെ എന്‍ ഗണേശ് കടപ്പാട്: ചിന്ത വാരിക 02 January 2011
Wednesday, December 29, 2010
Tuesday, December 28, 2010
ജനതക്കെതിരായ കടന്നാക്രമണം
ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയ്‌ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് റെയില്‍വേ ചരക്കുകൂലി വര്‍ധന. അതിരൂക്ഷവും ദുസ്സഹവുമായ വിലക്കയറ്റത്തില്‍ പൊള്ളിപ്പിടയുന്ന സാധാരണ ജനങ്ങളുടെ ജീവിതദൈന്യം കണ്ട് സന്തോഷിക്കുന്ന ക്രൂരമായ മനസ്സാണോ യുപിഎ സര്‍ക്കാരിനെ നയിക്കുന്നത് എന്ന് ആരും സംശയിച്ചുപോകും. ഒരു വശത്ത് ഭക്ഷ്യസബ്സിഡി വെട്ടിക്കുറയ്‌ക്കുക, മറുവശത്ത് പെട്രോള്‍-ഡീസല്‍ വില മാസംതോറുമെന്നോണം കുത്തനെ വര്‍ധിപ്പിക്കാനുള്ള സ്വതന്ത്രാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുക, ഇനിയുമൊരു വശത്ത് റെയില്‍വേ ചരക്കുകൂലി കൂട്ടുക എന്നിങ്ങനെ ജനങ്ങളെ പീഡിപ്പിക്കുന്ന നടപടികള്‍ അവസാനമില്ലാതെ തുടരുകയാണ്. റെയില്‍വേ ചരക്കുകൂലിയിലെ വര്‍ധന, ക്രമാതീതമായി കത്തിക്കയറുന്ന വിലക്കയറ്റത്തിന്റെ തീയിലേക്ക് എണ്ണയൊഴിക്കുന്നതിന് തുല്യമാണ്.
അവശ്യനിത്യോപയോഗ വസ്തുക്കളുടെയാകെ വില നിയന്ത്രണരഹിതമായി ഇനിയും ഉയരും. ഇതിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനമാണ് തെക്കേയറ്റത്തു കിടക്കുന്ന കേരളം. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ അന്യ സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന സംസ്ഥാനമാണിത്. ദൈനംദിന ഭക്ഷണത്തിനുള്ള അരിയും ഗോതമ്പുംവരെ ആന്ധയില്‍നിന്നും പഞ്ചാബില്‍ നിന്നുമൊക്കെയായി നമ്മള്‍ വരുത്തുന്നു. ഇത്രയേറെ ദൂരത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്ന മറ്റൊരു സംസ്ഥാനമില്ല. ചരക്കുകൂലി കൂടുമ്പോള്‍ അതിനനുസൃതമായി ഈ ഇനങ്ങളുടെയാകെ വിലയില്‍ വര്‍ധനയുണ്ടാവും. അതാകട്ടെ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് പൊതുവിലും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ചും താങ്ങാനാവാത്തതാവും.
പഞ്ചസാര, ഉപ്പ് എന്നിവയടക്കമുള്ള ഭക്ഷ്യവസ്തുക്കളെപ്പോലും ചരക്കുകൂലി വര്‍ധനയില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ലെന്നത്, അതിനെ നയിക്കുന്നവര്‍ക്ക് ജനങ്ങളെക്കുറിച്ച് ഒരു കരുതലുമില്ല എന്നതിന്റെ ദൃഷ്ടാന്തമാവുന്നുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സിമന്റ്, കല്‍ക്കരി, ഉരുക്ക്, ഇരുമ്പയിര് തുടങ്ങിയവയുടെ കടത്തുകൂലി നാലു ശതമാനംകണ്ടാണ് വര്‍ധിപ്പിച്ചത്. വാഹനയാത്രക്കൂലി മുതല്‍ കെട്ടിടനിര്‍മാണച്ചെലവുവരെ വര്‍ധിപ്പിക്കുന്ന നടപടിയാണ് ഇത്. ധനപണപ്പെരുപ്പവും ഭക്ഷ്യപണപ്പെരുപ്പവും ഇത് രൂക്ഷമാക്കും. കല്‍ക്കരിവില വര്‍ധിപ്പിക്കുന്നത് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്ന നടപടിയാണെങ്കില്‍ കാലിത്തീറ്റ ഉല്‍പ്പാദനത്തിനുള്ള അവശ്യസാധനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച നടപടി മഹാഭൂരിപക്ഷംവരുന്ന പാവപ്പെട്ടവര്‍ക്ക് പാലടക്കമുള്ള പോഷകവസ്തുക്കള്‍ കൂടുതല്‍ അപ്രാപ്യമാക്കും. ജനതയെ പോഷകാഹാരക്കുറവിലേക്കും അതുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്കും അകാലത്തില്‍ തള്ളിവിടും ആ നടപടി.
ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം യുപിഎ സര്‍ക്കാര്‍ ഒളിച്ചുകടത്തുകയായിരുന്നു ഈ വിലക്കയറ്റം എന്നതാണ്. വാര്‍ഷിക റെയില്‍വേ ബജറ്റ് അവതരിപ്പിക്കാന്‍ രണ്ടുമാസംപോലും ശേഷിച്ചില്ല. ആ ബജറ്റിനായി കാത്തിരിക്കുകപോലും ചെയ്യാതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ചരക്കുകൂലി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ബജറ്റിനെ മറികടന്നുള്ള വിലക്കയറ്റമേര്‍പ്പെടുത്തലാണിത്. ബജറ്റ് ജനദ്രോഹപരമല്ല എന്ന് വരുത്തിതീര്‍ക്കാന്‍ ബജറ്റിനു മുമ്പേ ചരക്കുകൂലി വര്‍ധിപ്പിക്കുന്നു. അതല്ലെങ്കില്‍ ബജറ്റില്‍ വേറെ വര്‍ധന ഏര്‍പ്പെടുത്താനുള്ള അവസരം ബാക്കിവച്ച് ഇടക്കാലത്ത് ചരക്ക് കടത്തുകൂലി വര്‍ധിപ്പിക്കുന്നു.
ഇത് ബജറ്റിന് പാര്‍ലമെന്ററി സംവിധാനത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്ന പവിത്രതയില്‍ കളങ്കംചേര്‍ക്കല്‍കൂടിയാകുന്നു. പാര്‍ലമെന്റിനെത്തന്നെ മറികടന്നുള്ള നിരക്കുവര്‍ധനയാണിത്. ജനജീവിതത്തെ നേരിട്ടുബാധിക്കുന്നതും നയപരവുമായ കാര്യങ്ങളില്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കുന്ന രീതി പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന ശിലയാണ്. പ്രത്യേകിച്ചും പാര്‍ലമെന്റ് സമ്മേളിക്കുന്ന കാലയളവില്‍. എന്നാല്‍, ഇവിടെ യുപിഎ സര്‍ക്കാരാകട്ടെ പാര്‍ലമെന്റ്സമ്മേളനം തീരാന്‍ കാത്തിരുന്നു. രണ്ട് സമ്മേളനങ്ങള്‍ക്കിടയിലുള്ള ഘട്ടത്തില്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരക്കുവര്‍ധന ഏര്‍പ്പെടുത്തിയാല്‍ പാര്‍ലമെന്റിലുണ്ടാകുന്ന ജനപ്രതിനിധികളുടെ രോഷത്തില്‍നിന്ന് രക്ഷപ്പെടാമല്ലോ എന്ന തന്ത്രമാണ് ഇവിടെ നടപ്പായത്.
വാര്‍ഷിക ബജറ്റ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഭവം സമാഹരിക്കാനുള്ള ഉപകരണമാണ്. ആ ബജറ്റിലൂടെ ഏറെ ഭാരം ജനങ്ങള്‍ക്കുമേല്‍ കെട്ടിവച്ചശേഷം അടുത്ത ബജറ്റിനു മുമ്പുള്ള ഘട്ടത്തില്‍ വീണ്ടും നിരക്ക് വര്‍ധിപ്പിക്കാമെന്നു വന്നാല്‍ ബജറ്റിന് എന്ത് പ്രസക്തിയാണുള്ളത് ? ഇതൊക്കെ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍പോലുമുള്ള അവസരം നിഷേധിക്കുന്ന തരത്തിലാണെന്നു വന്നാല്‍ പാര്‍ലമെന്റിന് എന്ത് പ്രസക്തിയാണുള്ളത്.
ഡിസംബര്‍ 27നാണ് പുതിയ റെയില്‍വേ ചരക്കുകടത്തുകൂലി നിലവില്‍ വന്നത്. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. റെയില്‍വേമന്ത്രിയും അവരുടെ പാര്‍ടിയും വിലക്കയറ്റത്തിനെതിരെ കൊല്‍ക്കത്തയില്‍ റാലി നടത്തിയ ദിവസമാണ്. ഒരു വശത്ത് വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന ജനവിരുദ്ധ നടപടി; മറുവശത്ത് വിലക്കയറ്റത്തിനെതിരായ പ്രതിഷേധ റാലി! ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. കഴിഞ്ഞ വാര്‍ഷിക പൊതുബജറ്റിനുശേഷം 1,30,000 കോടി രൂപ അധികമായി സമാഹരിക്കാന്‍ പാകത്തിലുള്ള എക്സിക്യൂട്ടീവ് ഉത്തരവുകള്‍ ഇറങ്ങിക്കഴിഞ്ഞു. എല്ലാം വിലക്കയറ്റം ആളിപ്പടര്‍ത്തുന്ന തരത്തിലുള്ള ഉത്തരവുകള്‍.
ഒരുവശത്ത് സാമ്പത്തികനേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദം, മറുവശത്ത് തുടര്‍ച്ചയായ ജനദ്രോഹനടപടികള്‍. ഇവ രണ്ടും എങ്ങനെ ഒരേപോലെ ചേര്‍ന്നുപോകുന്നു എന്നത് യുപിഎ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്. 2010-11ല്‍ രാജ്യത്തിന്റെ മൊത്തം ദേശീയ വരുമാനനിരക്ക് വര്‍ധന ഒമ്പത് ശതമാനമായിരിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഭക്ഷ്യഉല്‍പ്പാദനരംഗംമുതല്‍ വിദേശവ്യാപാര രംഗംവരെ ഗംഭീരമായിരിക്കുന്നുവെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. മന്ത്രി പറയുന്ന തരത്തിലുള്ള പുരോഗതിയാണ് എല്ലാ രംഗത്തും നിലവിലുള്ളതെങ്കില്‍ ഭക്ഷ്യപണപ്പെരുപ്പം ഡിസംബറില്‍ 12.13 ശതമാനമായി ഉയര്‍ന്നുനില്‍ക്കുന്നതെങ്ങനെ? വളരെ ശോഭനമാണ് സാമ്പത്തികരംഗമെങ്കില്‍ വിലക്കയറ്റം വര്‍ധിപ്പിക്കുന്ന തുടര്‍നടപടികള്‍ യുപിഎ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്തിന് ? ഒരുവശത്ത് പരിമിതമായുള്ള പൊതുവിതരണ സമ്പ്രദായത്തെ പാടേ തകര്‍ക്കുകയും മറുവശത്ത് ജനങ്ങളെ കമ്പോളത്തിന്റെ കൊള്ളലാഭത്തിനായുള്ള കൊടിയ ചൂഷണത്തിനു മുന്നിലേക്ക് വലിച്ചെറിയുന്നതുമെന്തിന്? അന്താരാഷ്ട്ര എണ്ണക്കമ്പോളത്തില്‍ വില താഴ്ന്നിരിക്കുന്ന സമയത്ത് പെട്രോള്‍വിലയില്‍ ആറുമാസത്തിനിടയില്‍ 13 ശതമാനം വിലവര്‍ധന ഏര്‍പ്പെടുത്താന്‍ അനുവദിച്ചതെന്തിന് ? ഡീസല്‍ വില രണ്ട് രൂപ കണ്ട് ഇനിയും വര്‍ധിപ്പിക്കാന്‍ പോകുന്നതെന്തിന് ?
ഈ ചോദ്യങ്ങള്‍ക്കൊന്നും യുപിഎ സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ല. പക്ഷേ, ജനങ്ങളുടെ പക്കല്‍ വ്യക്തമായ ഉത്തരമുണ്ട്. ലോക മുതലാളിത്തത്തിന്റെയും ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും ദല്ലാള്‍പണി നടത്തുന്ന സര്‍ക്കാരിന് ജനങ്ങളെയും അവരുടെ ജീവിതദുരിതങ്ങളെയുംകുറിച്ച് ഒരു കരുതലുമുണ്ടാവില്ല എന്നതാണ് ആ ഉത്തരം. എന്തായാലും ഒരു കാര്യം വ്യക്തം. അതിരൂക്ഷമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നല്ലാതെ യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളെ നേരിടാനാകില്ല എന്നതാണത്
.
*****
കടപ്പാട് : ദേശാഭിമാനി

ന്യായീകരിക്കാനാകാത്ത എണ്ണവില
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് തോന്നുംപോലെ വില കൂട്ടുകയാണ്. ഏറ്റവുമൊടുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.18 രൂപ കൂട്ടി. 2008 ഡിസംബറില്‍ 34.43 രൂപയായിരുന്ന പെട്രോളിന് ഇപ്പോള്‍ 58.98 രൂപയാണ്. രണ്ടു വര്‍ഷത്തിനിടെ 71 ശതമാനം വര്‍ധന. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒമ്പതു തവണയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയത്.
മൂന്നു പ്രാവശ്യം സര്‍ക്കാര്‍ നേരിട്ടും ഒരു തവണ ബജറ്റിലൂടെയുമായിരുന്നു വര്‍ധന. ഇത്തരമൊരു നടപടി രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു. വില നിയന്ത്രണാധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതിനൊപ്പമായിരുന്നു അടുത്ത വര്‍ധന. ഡീസലിനും മണ്ണെണ്ണയ്‌ക്കും പാചകവാതകത്തിനും വില അപ്പോള്‍ ഉയര്‍ത്തി. ഡീസല്‍ വില നിയന്ത്രണാധികാരം ഇപ്പോഴും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എങ്കിലും വില പിടിച്ചുനിര്‍ത്താന്‍ ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
പ്രതിമാസം ശരാശരി 200 രൂപയെങ്കിലും അധികം ചെലവാക്കിയാലേ ഇനി സ്കൂട്ടറില്‍ യാത്ര ചെയ്യാന്‍ കഴിയൂ. കാര്‍ യാത്രക്കാരന്റെ കീശയില്‍ നിന്ന് ശരാശരി 450-500 രൂപ ചോരും. എണ്ണവില വര്‍ധന, സര്‍വ അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിക്കുമെന്നതിനാല്‍ ഒരു കുടുംബത്തിന് ശരാശരി 300 രൂപ അധികം ചെലവിടേണ്ടി വരും. ജനങ്ങളുടെ ഈ അധികഭാരത്തെക്കുറിച്ച് കോണ്‍ഗ്രസോ യുപിഎ സര്‍ക്കാരോ അജ്ഞരല്ല. പിന്നീടെന്തുകൊണ്ട് അവര്‍ വില വര്‍ധിപ്പിക്കുന്നു, വില നിയന്ത്രണാധികാരം എടുത്തുകളയുന്നു എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗ താല്‍പ്പര്യവും ജനങ്ങളുടെ താല്‍പ്പര്യവും രണ്ടാണെന്നതാണ് ഇതിനുള്ള ഉത്തരം. വര്‍ഗ താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ ജനതാല്‍പ്പര്യം പിന്നോട്ടുതള്ളപ്പെടുന്നു.
രാജ്യത്തെ രണ്ടു പ്രധാന സ്വകാര്യ എണ്ണക്കമ്പനികളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് പെട്രോളിയവും ശശി റൂയ-രവി റൂയ സഹോദരന്മാരുടെ എസ്സാര്‍ ഓയിലും. റിലയന്‍സും എസ്സാറും ഏകപക്ഷീയമായി എണ്ണവില ഉയര്‍ത്തിയാല്‍ എന്താകും സംഭവിക്കുക? ഉപയോക്താക്കള്‍ അവരെ കൈയൊഴിയും. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കിയാലോ? അതിന്റെ ചുവടൊപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനികള്‍ക്കും വില കൂട്ടാം. വില നിര്‍ണയാവകാശം കൈയൊഴിഞ്ഞതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതും മറ്റൊന്നല്ല. വില നിയന്ത്രണത്തെക്കുറിച്ചു പഠിക്കാന്‍ കിരീത് പരീഖ് കമ്മിറ്റിയെ നിയമിച്ചതും വില നിയന്ത്രണം ഒഴിവാക്കിയതുമെല്ലാം സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനായിരുന്നു. വെറും മൂന്നുമാസം കൊണ്ടാണ് പരീഖ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നതില്‍ തന്നെ ഉദ്ദേശ്യം വ്യക്തമാണ്.
1976ലാണ് സര്‍ക്കാര്‍ നേരിട്ട് എണ്ണവില നിശ്ചയിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. അന്ന് ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം തുച്ഛമായിരുന്നു. 2008നു ശേഷമാണ് സ്വകാര്യ കമ്പനികള്‍ ചുവടുറപ്പിക്കുന്നത്. ഇന്ന് റിലയന്‍സും എസ്സാറും വന്‍ എണ്ണക്കമ്പനികളായി മാറിയിരിക്കുന്നു. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ എണ്ണ പര്യവേക്ഷണത്തിന് റിഗ്ഗുകള്‍ വാടകയ്‌ക്കെടുക്കുന്നത് റിലയന്‍സില്‍ നിന്നാണെന്നറിയുമ്പോള്‍ ഈ കമ്പനികളുടെ വലുപ്പത്തിന്റെ ഏകദേശ രൂപം കിട്ടും. എണ്ണ വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണമെന്നത് സ്വകാര്യ കമ്പനികളുടെ ആവശ്യമായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. ഇപ്പോള്‍ അവര്‍ തോന്നുമ്പോള്‍ വില ഉയര്‍ത്തുന്നു. സര്‍ക്കാര്‍ നിഷ്‌ക്രിയരായി നോക്കിനില്‍ക്കുന്നു, പാവപ്പെട്ടവന്റെ ജീവിതം ദുരിതത്തിലാഴുന്നു.
അന്താരാഷ്‌ട്രതലത്തില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധനയാണ് ഇവിടെയും പ്രതിഫലിക്കുന്നതെന്നത് തൊടുന്യായം മാത്രമാണ്. ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ വര്‍ധിപ്പിച്ചപ്പോഴും ഇന്ത്യയില്‍ കുറഞ്ഞ വിലയ്‌ക്ക് എണ്ണ കിട്ടിയിരുന്നു. ക്രൂഡ് ഓയിലിന്റെ വില താഴുമ്പോള്‍ എണ്ണവില ഉയരുന്ന അപൂര്‍വ പ്രതിഭാസം ഇവിടെ കാണാം. മുമ്പൊക്കെ 20ഉം 30ഉം പൈസയായിരുന്നു ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ഇന്ന് മൂന്നും നാലും രൂപയാണ് ഒറ്റയടിക്ക് കൂട്ടുന്നത്. സ്വകാര്യ കമ്പനികളുടെ അമിത ലാഭമോഹമാണ് ഇതിനു പിന്നില്‍. അതിനു ചൂട്ടുപിടിക്കുകയാണ് യുപിഎ സര്‍ക്കാര്‍.
2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന നീര റാഡിയ ടേപ്പില്‍ മുകേഷ് അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും പേരു മാത്രമല്ല ഉള്ളത്. നാല് കേന്ദ്രമന്ത്രിമാരുമുണ്ട്. അവരില്‍ ഒരാളാണ് പെട്രോളിയം മന്ത്രി മുരളി ദിയോറ. കോര്‍പറേറ്റ് ലോബി-രാഷ്‌ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ വികൃതമുഖമാണ് ഇവിടെ തെളിയുന്നത്. കമ്പനികള്‍ നഷ്‌ടത്തിലാണെന്നാണ് വില വര്‍ധനയ്‌ക്ക് ന്യായം പറയുന്നത്. എന്നാല്‍, കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണക്കമ്പനികള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണാം. 'അണ്ടര്‍ റിക്കവറീസ് ' ആണ് കമ്പനികളുടെ നഷ്‌ടമായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍, ഇതൊരു സാങ്കേതിക സംജ്ഞ മാത്രമാണ്. ക്രൂഡ് ഓയിലിന്റെ വില വര്‍ധനയ്‌ക്ക് ആനുപാതികമായി ചില്ലറ വില്‍പ്പനവില ഉയര്‍ത്തിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന അധികലാഭംഉണ്ടാകുന്നില്ലെന്നാണ് അണ്ടര്‍ റിക്കവറീസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സാങ്കല്‍പ്പിക നഷ്‌ടം രണ്ടു തരത്തില്‍ സര്‍ക്കാര്‍ നികത്തുന്നുണ്ട്- ബോണ്ടുകള്‍ കൈമാറിയും എണ്ണ ശുദ്ധീകരണശാലകളുടെ (ഒഎന്‍ജിസി, ഒഐഎല്‍) ലാഭം പങ്കിട്ടുനല്‍കിയും. ഒഎന്‍ജിസി 2009-10ല്‍ കൈവരിച്ച മൊത്തം ലാഭം 24983.84 കോടി രൂപയാണ്. സര്‍ക്കാരിനു നല്‍കിയ നികുതി 8210.29 കോടി രൂപയും. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. നഷ്‌ടം പേറുന്ന കമ്പനികളുടെ ഓഹരികള്‍ ആരെങ്കിലും വാങ്ങുമോ? പത്തു രൂപ മുഖവിലയുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരി വില ഡിസംബര്‍ 15നു 417.15 രൂപയും ഭാരത് പെട്രോളിയത്തിന്റേത് 703 രൂപയും ഇന്ത്യന്‍ ഓയിലിന്റേത് 380.60 രൂപയുമാണ്. (ബിസിനസ് ലൈന്‍ ഡിസം. 16, 2010)
മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ എണ്ണവില വളരെ കൂടുതലാണ്. എന്താണിതിനു കാരണം. ഇന്ത്യയിലെ പെട്രോളിന്റെ വിലഘടന നോക്കിയാല്‍ ഉത്തരമാകും. ഇറക്കുമതി ചെലവും ശുദ്ധീകരണച്ചെലവും ചേര്‍ന്നതാണ് അടിസ്ഥാന വില. അടിസ്ഥാന വിലയും ഡീലര്‍ഷിപ് കമീഷനും ട്രാന്‍സ്പോര്‍ട്ടിങ് ചെലവും ഒഴിവാക്കിയാല്‍ 21.92 രൂപയും നികുതിയാണ്. അടിസ്ഥാന വിലയുടെ അത്രയും നികുതിയാണെന്നര്‍ഥം. നികുതി കുറച്ചാല്‍ വില കുറയ്‌ക്കാം. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അതിനു തയ്യാറല്ല. വില കുറയ്‌ക്കാനുള്ള മറ്റൊരു വഴി എണ്ണവില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ തിരിച്ചുകൊണ്ടുവരികയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഗണ്യമായി കുറയാനുള്ള സാധ്യത വിരളമാണ്.
എണ്ണവില അതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആവശ്യം സാമ്പത്തിക വളര്‍ച്ചയുമായും. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായ 2008ല്‍ ഒരു ലിറ്റര്‍ ക്രൂഡിന്റെ വില 35.83 ഡോളറായിരുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങിയതോടെ വില ഉയര്‍ന്ന് 90 ഡോളറായി. ക്രൂഡിന്റെ വില 150 ഡോളറായി വര്‍ധിച്ചാല്‍ എന്താകും സ്ഥിതിയെന്ന് പരീഖ് കമ്മിറ്റി കണക്കുകൂട്ടിയിട്ടുണ്ട്. പെട്രോളിന് 79.32 രൂപയും ഡീസലിന് 66.92 രൂപയും മണ്ണെണ്ണയ്‌ക്ക് 55.06 രൂപയും പാചകവാതകത്തിന് 815.42 രൂപയും. ഇതൊരു ഏകദേശ കണക്കാണ്. വില നിര്‍ണയ സ്വാതന്ത്ര്യം കിട്ടിയ കമ്പനികള്‍ ദയാപൂര്‍വം പെരുമാറുമെന്ന് കരുതാനാകില്ല. വെറുതെയിരുന്നാല്‍ ചവയ്‌ക്കുന്ന അമ്മൂമ്മ അവല്‍ കണ്ടാല്‍ വേണ്ടെന്നു വയ്‌ക്കുമോ?
*****
പ്രൊഫ. കെ എന്‍ ഗംഗാധരന്‍, കടപ്പാട് :ദേശാഭിമാനി

ഒരു കണ്ണീര്‍സന്ധ്യയുടെ ഓര്‍മ
കോണ്‍ഗ്രസില്‍ എന്നും അചഞ്ചലവിശ്വാസമുണ്ടായിരുന്ന കെ കരുണാകരന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിരുപാധികമായി വിശ്വസിക്കാന്‍ കഴിയുന്നതും ഹൃദയം തുറന്നുപറയാന്‍ കഴിയുന്നതുമായ എത്രപേരുണ്ടായിരുന്നു? ഈ ചോദ്യം എനിക്ക് എന്നോടുതന്നെ ചോദിക്കേണ്ടിവന്നത് 1993 മാര്‍ച്ച് 23ന്റെ സന്ധ്യയിലാണ്.
പ്രിയപത്നി കല്യാണിക്കുട്ടിയമ്മയുടെ വിയോഗവാര്‍ത്തയറിഞ്ഞ് ഡല്‍ഹി കേരള ഹൌസിന്റെ 104-ാം നമ്പര്‍ മുറിയില്‍ മരവിച്ചെന്നപോലെ ഇരിക്കുകയായിരുന്നു കരുണാകരന്‍. ആ മുറിക്കുമുമ്പിലെ ഇടനാഴിയിലും കേരള ഹൌസിന്റെ പൂമുഖത്തും മുറ്റത്തുമൊക്കെയായി കേരളത്തിലെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ധാരാളം. കരുണാകരന്റെ വാത്സല്യം ഒന്നുകൊണ്ടുമാത്രം നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടവരുണ്ട്; അദ്ദേഹത്തിന്റെ മമത ഒന്നുകൊണ്ടുമാത്രം ഉദ്യോഗസ്ഥ സ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് എത്തിപ്പെട്ടവരുണ്ട്. അങ്ങനെ പലരും. പക്ഷേ, കെ കരുണാകരന്‍ ആരെയും കാണാന്‍ കൂട്ടാക്കാതെ ഒറ്റയ്ക്കിരുപ്പാണ്.
ഡല്‍ഹിയിലെ മലയാള പത്രപ്രവര്‍ത്തകരൊക്കെ പകല്‍ തന്നെ കൂട്ടായി ചെന്ന് കെ കരുണാകരനെ കണ്ടു. ചില തിരക്കുകള്‍കൊണ്ട് ആ കൂട്ടത്തില്‍പ്പെടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സന്ധ്യക്കാണ് ഞാന്‍ കേരള ഹൌസില്‍ എത്തിയത്. അപ്പോഴത്തെ അവസ്ഥയാണ് ഈ വിവരിച്ചത്. ഇടയ്ക്ക് സുശീല ഗോപാലന്‍ വന്നെന്ന് അറിഞ്ഞപ്പോള്‍ കെ കരുണാകരന്‍ കാണാമെന്നു സമ്മതിച്ചു. അവര്‍ സംസാരിച്ചിറങ്ങിയപ്പോള്‍ വാതില്‍പ്പാളിയിലൂടെ അദ്ദേഹം എന്നെ കണ്ടു; അകത്തേക്ക് വിളിച്ചു. നിറഞ്ഞ കണ്ണുകളുമായിരിക്കുന്ന കരുണാകരനെയാണ് ഞാന്‍ അവിടെ കണ്ടത്. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്ന നില. നീണ്ട മൌനങ്ങള്‍; ഇടയ്ക്കിടയ്ക്ക് ഓരോ വാക്ക്. ആ സന്ദര്‍ഭത്തില്‍ രണ്ടുമിനിറ്റിലേറെ അവിടെ തങ്ങുന്നത് ആലോചിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. അതുകൊണ്ടുതന്നെ, ഔപചാരികതയില്‍ഒതുങ്ങിനിന്ന് ചില വാക്കുകള്‍ മാത്രം പറഞ്ഞ് ഞാന്‍ യാത്രചോദിച്ചു. അപ്പോള്‍, തടഞ്ഞുകൊണ്ട് അദ്ദേഹം എന്റെ കൈ പിടിച്ചു. അടുത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇരുന്നു.
പിന്നീടങ്ങോട്ട് കരുണാകരന്റെ ഭാഗത്ത് മൌനമുണ്ടായില്ല. കണ്ണീരോടെ തുടര്‍ച്ചയായി പല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാം കല്യാണിക്കുട്ടിയമ്മയുമായി ബന്ധപ്പെട്ട ഓര്‍മകള്‍. എത്രമേല്‍ ആത്മബന്ധത്തിലുറച്ച ദാമ്പത്യമാണ് ഇതെന്നു വിസ്മയം കൂറിക്കൊണ്ടാണ് ഞാനതെല്ലാം കേട്ടിരുന്നത്. അണപൊട്ടിയൊഴുകുംപോലെ ഓര്‍മകളുടെ പരമ്പരകള്‍... തന്നെ ക്ഷേത്രവിശ്വാസിയാക്കിയത് കല്യാണിക്കുട്ടിയമ്മയായിരുന്നെന്ന് കരുണാകരന്‍ പറഞ്ഞു. ദൈവവിശ്വാസിപോലുമായിരുന്നില്ല കരുണാകരന്‍. "അവര്‍ക്ക് ക്ഷേത്രത്തില്‍ തൊഴാന്‍ പോകണമെന്നു പറഞ്ഞു. ഞാന്‍ കൊണ്ടുപോയി. അവര്‍ ക്ഷേത്രത്തില്‍ കയറി തൊഴുമ്പോള്‍, ഞാന്‍ പുറത്ത് വെറുതെ നടക്കും. ക്ഷേത്രത്തില്‍ കയറുമായിരുന്നേയില്ല. ഒരിക്കല്‍ നിര്‍ബന്ധിച്ച് അവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാന്‍ വെറുതെ ഒന്നു തൊഴുതു. പക്ഷേ, അത് എനിക്കൊരു അനുഭവമായി. പിന്നീട് ഗുരുവായൂരമ്പലത്തിലെ നിത്യസന്ദര്‍ശകനായത് ഞാനാണ്; അവര്‍ കൂടെ വരുന്ന ആളും!
അമേരിക്കയില്‍ അവര്‍ക്ക് ശസ്ത്രക്രിയ നടക്കുന്ന ദിവസം രാത്രി ഞാന്‍ ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു. ഒരു സ്വപ്നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. സ്വപ്നത്തില്‍ കണ്ടത് ഗുരുവായൂര്‍ ശ്രീകോവിലാണ്. പെട്ടെന്ന് നടതുറക്കുന്നു; പക്ഷേ, വിഗ്രഹം അവിടെ കാണാനില്ല. എന്തോ അശുഭം സംഭവിക്കാന്‍ പോകുന്നെന്ന് ഞാന്‍ കരുതി. ആ ദിവസമാണ് അവര്‍ പോയത്! കല്യാണിക്കുട്ടിയമ്മ രക്ഷപ്പെടുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ മിത്രന്‍ നമ്പൂതിരിപ്പാടിനെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത്, തിങ്കളാഴ്ച കഴിഞ്ഞാല്‍ രക്ഷപ്പെടുമെന്നാണ്; തിങ്കളാഴ്ച വരെയുള്ള കാര്യത്തില്‍ ഉറപ്പില്ലെന്നും പറഞ്ഞു. പക്ഷേ, തിങ്കളാഴ്ചയ്ക്ക് കാത്തിരിക്കാതെ അവര്‍ പോയി!''
ഇങ്ങനെ, ദാമ്പത്യത്തിന്റെ ആദ്യനാളുകള്‍ തൊട്ടുള്ള ഓര്‍മകള്‍ ഈറന്‍ കണ്ണുകളോടെ കരുണാകരന്‍ വിവരിച്ചുകൊണ്ടേയിരുന്നു. പുറത്ത് ധാരാളമാളുകള്‍ കാത്തുനില്‍ക്കുകയല്ലേ, ഞാന്‍ ഇറങ്ങട്ടെ എന്ന് ഇടയ്ക്കുകയറി പറഞ്ഞുനോക്കി. നിര്‍ബന്ധപൂര്‍വം തടഞ്ഞുകൊണ്ട് അദ്ദേഹം കല്യാണിക്കുട്ടിയമ്മയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ തുടര്‍ന്നു പറഞ്ഞുകൊണ്ടേയിരുന്നു. കെ മുരളീധരനോ പത്മജയോ അതുപോലെ അദ്ദേഹത്തിന്റെ മനസ്സിനോടു ചേര്‍ന്നുനിന്ന മറ്റാരെങ്കിലുമോ അപ്പോള്‍ അവിടെയുണ്ടായിരുന്നില്ല. ഉള്ളത് കുറെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം; അതും മുറിക്കുപുറത്ത്. അദ്ദേഹം എന്തുകൊണ്ടാകാം എന്നോട് ഇതൊക്കെ പറയുന്നതെന്നു ഞാന്‍ ആലോചിച്ചു. അദ്ദേഹത്തെ പുകഴ്ത്തി ഒരുവാക്ക് എഴുതിയിട്ടുള്ള ആളല്ല ഞാന്‍. പത്രസമ്മേളനങ്ങളില്‍ അദ്ദേഹത്തിനു സുഖപ്രദമാകുന്ന ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടുള്ള ആളുമല്ല. വിമര്‍ശിച്ച് എഴുതിയിട്ടുള്ളതാകട്ടെ ധാരാളം. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും ധാരാളം! എന്നിട്ടും സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് നേതാക്കളെയാകെ പുറത്തുനിര്‍ത്തി അദ്ദേഹം കണ്ണീരോടെ എന്നോടു മനസ്സു തുറക്കുന്നു! മനസ്സിലെ സങ്കടങ്ങളെല്ലാം ആരോടെങ്കിലും തുറന്നുപറഞ്ഞാല്‍ അല്‍പ്പമൊരു ആശ്വാസമാകുമെന്ന് ഒരുപക്ഷേ അദ്ദേഹം കരുതിയിരുന്നിരിക്കാം.
അത്തരമൊരു സന്ദര്‍ഭത്തില്‍ മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റുന്ന ഒരു കോണ്‍ഗ്രസ് നേതാവുമില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. തന്റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി നേതൃത്വത്തിന്റെ പടികള്‍ ചവിട്ടി മുന്നോട്ടുപോയവര്‍, പള്ളിപ്പുറത്ത് വാഹനാപകടത്തില്‍പ്പെട്ട് നാലുനാള്‍ തികയുംമുമ്പേ തന്നെ തള്ളിപ്പറഞ്ഞവരാണെന്ന ചിന്ത ആ മനസ്സില്‍ വന്നിരിക്കാം. കാര്യസാധ്യത്തിനായി മാത്രം തന്നെ കാണുന്നവര്‍ക്ക് മനസ്സ് എന്നൊന്നില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. സ്തുതിപാഠകരുമായല്ല, മനസ്സിനെ മനസ്സിലാക്കുന്നവരുമായാണ് ഈ വിഷമചിന്തകള്‍ പങ്കിടേണ്ടതെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ഇതൊക്കെയല്ലാതെ, ആ നിമിഷങ്ങള്‍ക്ക് വേറെ വിശദീകരണമൊന്നുമില്ല.
ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കരുണാകരന്‍ അന്ന് ഏറെ പറഞ്ഞത്. ഞാനാകട്ടെ, ദൈവവിശ്വാസിയേ അല്ല. കോണ്‍ഗ്രസ് നേതാക്കളെ കല്യാണിക്കുട്ടിയമ്മ കുടുംബാംഗങ്ങളെപ്പോലെ കണ്ട് സ്നേഹിച്ചു വീട്ടില്‍ സല്‍ക്കരിച്ചിരുന്നതിനെക്കുറിച്ചു പറഞ്ഞു. ഞാനാകട്ടെ, കോണ്‍ഗ്രസിന്റെ മിത്രമേ അല്ല. എന്നിട്ടും ഇങ്ങനെയുള്ള എന്നോട് അത്രയേറെ ഹൃദയംതുറന്നു സംസാരിക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് ഞാന്‍ ഒരു പതിറ്റാണ്ടിനുശേഷം തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള വസതിയില്‍ വച്ച് അദ്ദേഹത്തോടു തുറന്നുചോദിച്ചു. കൈരളി ടിവിക്കുവേണ്ടിയുള്ള ഒരഭിമുഖത്തിന് ചെന്നതായിരുന്നു ഞാന്‍. കണ്ണിറുക്കി ചിരിച്ചതല്ലാതെ അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, ആ ചിരി വാചാലമായിരുന്നു.
'കൊട്ടാരത്തില്‍ ശാസ്താ' എന്ന ആ വസതിയില്‍ വച്ചു നടന്ന ആ അഭിമുഖത്തിലാണ് കരുണാകരന്‍ സോണിയാ ഗാന്ധിയെ ആദ്യമായി 'മദാമ്മ' എന്നു വിശേഷിപ്പിച്ചത്. ഈ രാജ്യത്തിന്റെയോ ജനതയുടെയോ വികാരം അറിയാത്ത സ്ത്രീ എന്നു പറഞ്ഞത്. ഡിസംബര്‍ തണുപ്പില്‍ ദില്ലിയില്‍ ചെന്ന് കാത്തുകിടന്നിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അനുമതിപോലും നിഷേധിച്ച് തന്നെ അപമാനിച്ചതിനെക്കുറിച്ച് വേദനയോടെ സംസാരിച്ചത്. കോണ്‍ഗ്രസിന്റെ ചരിത്രം ആ മദാമ്മയ്ക്ക് മനസ്സിലാകില്ലെന്ന് കലാപസ്വരത്തില്‍ തുറന്നടിച്ചത്.
ഏതുതരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലാണ് കെ കരുണാകരന്‍ ജീവിച്ചത്? തന്റെ വാത്സല്യംകൊണ്ടുമാത്രം നേതാക്കളാകുകയും താന്‍ വീണെന്നറിഞ്ഞ നിമിഷം തന്നെ തള്ളിപ്പറയുകയും ചെയ്തവര്‍! തന്റെ കാരുണ്യംകൊണ്ടുമാത്രം കോണ്‍ഗ്രസില്‍ തിരിച്ചുവരികയും വന്നശേഷം തനിക്ക് കോണ്‍ഗ്രസില്‍ നിന്നിറങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടാക്കുകയും ചെയ്തവര്‍! തന്റെ സഹായംകൊണ്ട് പ്രധാനമന്ത്രിയാകുകയും ആയശേഷം തന്നെ തിരിഞ്ഞുകുത്തുകയും ചെയ്ത ഒരു മുന്‍ പ്രധാനമന്ത്രി! പിന്‍മുറക്കാരി എന്ന നിലയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ പേര് നിര്‍ദേശിക്കുകയും പ്രസിഡന്റായശേഷം തന്നെ അപമാനിക്കുകയും ചെയ്ത ഒരു കോണ്‍ഗ്രസ് പ്രസിഡന്റ്! പ്രതിച്ഛായചര്‍ച്ചയുടെയും മറ്റും മറവില്‍ ലീഗുമായി ചേര്‍ന്ന് തന്ത്രം മെനഞ്ഞ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഇറക്കിവിടുകയും ആ കസേരയിലേക്ക് അടുത്തനാള്‍ കയറിയിരിക്കുകയും ചെയ്ത സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആസ്ഥാന പ്രതിയോഗി! ഇങ്ങനെയുള്ള സഹപ്രവര്‍ത്തകനിരയിലെ ആരോടാണ് കരുണാകരന് തന്റെ പ്രിയപത്നി മരിച്ചതിലുള്ള സങ്കടം വിങ്ങുന്ന മനസ്സ് തുറക്കാനാകുക? ആ ചോദ്യം ഉള്ളില്‍ നിറഞ്ഞതുകൊണ്ടാകണം, കാര്യസാധ്യത്തിനായി സ്തുതിവചനവുമായി എത്തുന്ന മുഴുവന്‍ നേതാക്കളെയും പുറത്തുനിര്‍ത്തിയിട്ട്, രാഷ്ട്രീയകാരണങ്ങളാല്‍മാത്രം നിത്യവും എതിര്‍ത്തിട്ടുള്ള ഒരു പത്രപ്രവര്‍ത്തകന്റെമുമ്പില്‍ മനസ്സ് തുറക്കാമെന്ന് കരുണാകരന് തോന്നിയത്.
വിശ്വസിക്കാവുന്നവര്‍ കൂടെയുള്ളവരല്ല എന്ന ഇതേ ബോധ്യം കൊണ്ടുതന്നെയാകണം, രാഷ്ട്രീയത്തിലെ നിത്യശത്രു എന്ന നിലയില്‍ ഒരിക്കല്‍ കണ്ടിരുന്ന ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ജീവിതസായാഹ്നത്തിന്റെ ഒരുഘട്ടത്തില്‍ കരുണാകരന്‍ ആഗ്രഹിച്ചതും. കൊട്ടാരത്തില്‍ ശാസ്തായിലെ ആ കൂടിക്കാഴ്ചയില്‍ കരുണാകരന്‍ മറ്റൊന്നുകൂടി പറഞ്ഞു: "അടിയന്തരാവസ്ഥയില്‍ രാജന്‍ കൊല്ലപ്പെട്ട കാര്യം ഉന്നത പൊലീസുദ്യോഗസ്ഥര്‍ എന്നില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു'' എന്നതാണത്. കൈരളി ടിവി അത് സംപ്രേഷണം ചെയ്തപ്പോള്‍ കരുണാകരന്റെ വാക്കുകളെ വിശ്വസിച്ചവരും അവിശ്വസിച്ചവരും നിരവധി. പക്ഷേ, ആ അഭിമുഖത്തിലൂടെയാണ് അടിയന്തരാവസ്ഥയില്‍ രാജന്‍ കൊല്ലപ്പെട്ടതു തന്നെയായിരുന്നെന്ന് കരുണാകരന്‍ സ്ഥിരീകരിച്ചത്. കോടതിയില്‍പോലും പറയാതിരുന്ന സത്യം!
തനിക്ക് ഒരിക്കലും വിശ്വസിക്കാന്‍ തോന്നാതിരുന്ന ഒരു സംഘത്തിനു മേധാവിത്വമുള്ള ഒരു നേതൃസംവിധാനത്തിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്കായി മകനെയും മകളെയും നീക്കിനിര്‍ത്തിയിട്ടുവേണ്ടിവന്നു, കെ കരുണാകരന് ഈ ജീവിതത്തില്‍നിന്ന് വിടവാങ്ങേണ്ടിവന്നത് എന്നതാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ ദുരന്തം.
*****
പ്രഭാവര്‍മ, കടപ്പാട് : ദേശാഭിമാനി

Subscribe to:
Posts (Atom)