Tuesday, June 29, 2010

രാഷ്‌ട്രീയ ഇസ്ളാമിന്റെ പലസ്‌തീന്‍പര്‍വം

പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട പലസ്‌തീനികളുടെ സമരോത്സുകമായ സ്വപ്‌നങ്ങളെയും ഐതിഹാസികമായ ചെറുത്തു നില്‍പ്പിനെയും സംഹരിക്കാനുള്ള സാമ്രാജ്യത്വ-സയണിസ്‌റ്റ് തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ അവസാനത്തെ ആത്മബോധവും ആയുധമാക്കി പോരാടുകയാണ് യാസര്‍ അറഫാത്തിന്റെ പിന്മുറക്കാര്‍. ഇസ്രയേലിനെതിരായ ചെറുത്തുനില്‍പ്പിന് ജനകീയ സ്വഭാവം കൈവന്നത് യാസര്‍ അറഫാത്തിന്റെ വരവോടുകൂടിയാണ്.

1948 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഒരു അറബ് ദേശീയ പ്രശ്‌നമായാണ് പലസ്‌തീനികളുടെ സമരം നിര്‍വചിക്കപ്പെട്ടത്. പലസ്‌തീനികള്‍ക്കു വേണ്ടി സഹോദര അറബ് രാജ്യങ്ങള്‍ യുദ്ധവും നയതന്ത്രനീക്കങ്ങളും നടത്തുന്ന സ്ഥിതിക്ക് മാറ്റമുണ്ടായത് പിഎല്‍ഒയുടെ പ്രസിഡന്റായി 1967ല്‍ യാസര്‍ അറഫാത്ത് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്.

കെയ്റോയില്‍ വിദ്യാര്‍ഥിയായിരിക്കെ യാസര്‍ അറഫാത്ത് പാലസ്‌തീന്‍ വിദ്യാര്‍ഥി യൂണിയന്‍ രൂപീകരിച്ചു. അറബ് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ അബ്‌ദുള്‍ഫത്ത, ഈസ ഹമീദ്, ഖലീര്‍-അല്‍-വസീര്‍ എന്നിവര്‍ അറഫാത്തിന് ശക്തമായ പിന്തുണ നല്‍കി. അറബ് വംശീയത, അറബി ഭാഷ, അറബി സംസ്‌ക്കാരം, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം, സാമ്രാജ്യത്വ-കോളനി വിരുദ്ധ മനോഭാവം എന്നിവയിലധിഷ്‌ഠിതമായ അറബ് ദേശീയ പ്രസ്ഥാനം മതേതരമായ ദേശീയ സ്വത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്.

അറബ് ദേശീയതയുടെ മുഖ്യധാരയില്‍ നിന്നുയര്‍ന്നു വന്ന പാലസ്‌തീന്‍ ദേശീയത വിശുദ്ധഭൂമിയില്‍ ഒരു പലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കാനാണ് പരിശ്രമിച്ചത്. ജൂത വംശീയ ദേശീയതയിലും ജൂതമത മൌലികവാദത്തിലും അധിഷ്ഠിതമായ സയണിസ്‌റ്റ് ഇസ്രയേലിനെതിരെ പോരാടി പുരോഗമന പാലസ്‌തീന്‍ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം നേടാന്‍ 1956ലെ സൂയസ് യുദ്ധത്തിനു ശേഷം യുവ വിപ്ളവകാരികളെ ചേര്‍ത്ത് അറഫാത്ത് അല്‍-ഫത്ത എന്ന വിപ്ളവ സംഘടനയ്‌ക്ക് രൂപം നല്‍കി.

അറബ് ക്രിസ്‌ത്യാനിയായ ജോ ഹബാഷ് എന്ന വിപ്ളവകാരിയാണ് 'സായുധ സമരത്തിലൂടെ പലസ്‌തീന്‍ വിമോചനം' എന്ന ആശയം മുന്നോട്ടുവച്ചത്. അറഫാത്ത്-ജോ ഹബാഷ് കൂട്ടുകെട്ട് അല്‍-ഫത്തയെ ലക്ഷണമൊത്ത മതേതര ദേശീയ വിപ്ളവ സംഘടനയായി വളര്‍ത്തിയെടുത്തു. ഇസ്രയേലിനെതിരെ സായുധ സമരം സഘടിപ്പിക്കുന്നതോടൊപ്പം പലസ്‌തീന്‍ ജനതയെ ആന്തരികമായി ഐക്യപ്പെടുത്താനുള്ള ആശയ പ്രചാരണവും ഫലപ്രദമായി നടത്താന്‍ അറഫാത്തിനും കൂട്ടുകാര്‍ക്കും കഴിഞ്ഞു.

പലസ്‌തീന്‍ ജനസംഖ്യയുടെ 90 ശതമാനത്തോളം അറബ് മുസ്ളിങ്ങള്‍, 8 ശതമാനത്തോളം അറബ് ക്രിസ്‌ത്യാനികള്‍, 2 ശതമാനത്തില്‍ താഴെ മാത്രം ഡ്രൂസുകള്‍, യൂറോപ്പില്‍നിന്നുള്ള ജൂതകുടിയേറ്റത്തിനു മുമ്പ് പലസ്‌തീനില്‍ സ്ഥിരതാമസമാക്കിയിരുന്ന സൂക്ഷ്‌മ ന്യൂനപക്ഷമായ തദ്ദേശീയ ജൂതന്മാര്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളില്‍നിന്നും ഏറെക്കുറെ സമ്പൂര്‍ണമായ പിന്തുണ നേടിയെടുക്കാന്‍ അറഫാത്തിന്റെ പിഎല്‍ഒയ്‌ക്ക് കഴിഞ്ഞു. മാത്രമല്ല, ഒരു മതേതര ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ സോഷ്യലിസ്‌റ്റ് ബ്ളോക്കിന്റെയും ചേരിചേരാ പ്രസ്ഥാനത്തിന്റെയും ഉറച്ച പിന്തുണ പിഎല്‍ഒയ്‌ക്ക് ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര ഭൂപ്രദേശമില്ലാതിരുന്നിട്ടും പലസ്‌തീന് ഐക്യരാഷ്‌ട്ര സഭയില്‍ അംഗത്വം ലഭിക്കുന്നത്. അന്താരാഷ്‌ട്ര സമൂഹം പാലസ്‌തീന് നല്‍കിയ 'രാഷ്‌ട്രപദവി' പാലസ്‌തീന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശരിയും മാനവികവുമായ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൌലാന മൌദൂദിയും ഈജിപ്‌തില്‍ ഹസനുല്‍ ബന്നയും സെയ്യിദ് ഖുതുബും എല്ലാ ആധുനിക രാഷ്‌ട്രീയ മൂല്യങ്ങളെയും രാഷ്‌ട്ര വ്യവസ്ഥകളെയും കടന്നാക്രമിച്ചുകൊണ്ട് ആക്രമണോത്സുകതയും പരമത വിദ്വേഷവും പ്രസരണം ചെയ്യുന്ന രാഷ്‌ട്രീയ ഇസ്ളാമുമായി രംഗത്തെത്തിയത്. 1970 കളുടെ അവസാനമായപ്പോഴേക്കും മൌദൂദി-ഖുതുബ് പ്രഭൃതികളുടെ പ്രത്യയ ശാസ്‌ത്ര പരിലാളനകളില്‍ വളര്‍ന്ന രാഷ്‌ട്രീയ ഇസ്ളാം മധ്യപൌരസ്‌ത്യ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറി. കടുത്ത സാമ്രാജ്യത്വ വിരുദ്ധത പുലര്‍ത്തുന്ന അറബ് ദേശീയ പ്രസ്ഥാനങ്ങള്‍, അറബ് സോഷ്യലിസം, ഈജിപ്‌ഷ്യന്‍ പ്രസിഡന്റായിരുന്ന ഗമാല്‍ അബ്‌ദുള്‍ നാസറിന്റെ സോഷ്യലിസ്‌റ്റ് ആശയങ്ങള്‍ ('നാസറിസം') എന്നിവയുടെ സ്ഥാനത്ത് 'രാഷ്‌ട്രീയ ഇസ്ളാം' കടന്നു വന്നു.

മധ്യ പൌരസ്‌ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്‌റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്‌ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്‌ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്‌ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്‌തു രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍.

ദേശരാഷ്‌ട്രത്തിന്റെ സ്ഥാനത്ത് 'പ്രവാചകന്റെ കാലത്തെ സാമൂഹ്യ-രാഷ്‌ട്രീയ വ്യവസ്ഥ' സ്ഥാപിക്കണമെന്ന മൌദൂദി (1903-79) യുടെ ആശയമാണ് രാഷ്‌ട്രീയ ഇസ്ളാമിന്റെ മുദ്രാവാക്യം. മൌദൂദിയുടെ ശിഷ്യനും സുന്നി മൌലികവാദ പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡിന്റെ സൈദ്ധാന്തികനുമായ സയ്യിദ് ഖുതുബ് (1906-66) എഴുതിയ 'നാഴികക്കല്ലുകള്‍' എന്ന കൃതി വിവിധ ഇസ്ളാമിസ്‌റ്റ് ഗ്രൂപ്പുകളുടെ വേദഗ്രന്ഥമായി. 'ഇസ്ളാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ സകല ജനതകള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെതിരെ വിശുദ്ധ യുദ്ധം നടത്തണമെന്ന ഖുതുബിന്റെ ആഹ്വാനം ലോകത്തെമ്പാടും നിരവധി ഇസ്ളാമിക തീവ്രവാദ സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കി.

മൌദൂദി-ഖുതുബുമാര്‍ നട്ടുനനച്ചു വളര്‍ത്തിയ രാഷ്‌ട്രീയ ഇസ്ളാമിന്റെ വരവോടെ പലസ്‌തീന്‍ ദേശീയ പ്രസ്ഥാനം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. മൌദൂദി-ഖുതുബ് അച്ചുതണ്ടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ളിം ബ്രദര്‍ഹുഡിന്റെ മാതൃകയില്‍ ഹമാസ് രൂപംകൊണ്ടു. ബ്രദര്‍ഹുഡിന്റെ സംഘടനാരീതിയും പ്രവര്‍ത്തനശൈലിയും 1980കളില്‍ ഹമാസ് അതേപടി പകര്‍ത്തി. പലസ്‌തീനില്‍ ഒരു സ്വതന്ത്ര മതനിരപേക്ഷ ദേശരാഷ്‌ട്രം സ്ഥാപിക്കുക എന്ന പിഎല്‍ഒയുടെ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് 'ഇസ്ളാമിക രാഷ്‌ട്രം' സ്ഥാപിക്കുക എന്ന ആഹ്വാനമാണ് ഹമാസ് മുന്നോട്ടുവച്ചത്. ജൂതരും മുസ്ളിങ്ങളും തമ്മിലുള്ള ഒരു മതസംഘര്‍ഷമെന്ന നിലയില്‍ പലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ക്കാന്‍ ഇസ്ളാമിസ്‌റ്റുകള്‍ക്ക് കഴിഞ്ഞു.

ഇസ്ളാമികവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കുക എന്ന മുദ്യാവാക്യമാണ് ഹമാസിന്റെ ആചാര്യന്‍ മുഹമ്മദ് യാസിന്‍ മുന്നോട്ടുവച്ചത്. മൌദൂദിസത്തിന്റെയും അതിന്റെ പരിഛേദമായ ഖുതുബിസത്തിന്റെയും പതാകവാഹകരായ ഇസ്ളാമിസ്‌റ്റ് സംഘങ്ങള്‍ പലസ്‌തീന്‍ പ്രശ്‌നത്തെ പലസ്‌തീന്‍ ഒരു മതപ്രശ്‌നമായി ന്യൂനീകരിക്കുകയും ആ ദിശയില്‍ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്‌തു. സംഘടിതമായ ഇത്തരം പ്രചാരണങ്ങള്‍ 'ദേശീയ പാലസ്‌തീന്‍ സ്വത്വ'ത്തെ 'ഇസ്ളാമിക സ്വത്വ'മായി തിരിച്ചറിയപ്പെടുന്ന സാഹചര്യം സൃഷ്‌ടിച്ചു. തല്‍ഫലമായി 'അല്‍-ഫത്ത'യുടെ ജനസ്വാധീനം ക്രമാനുഗതമായി കുറഞ്ഞു വരുകയും 'ഹമാസ് ' ഉത്തരോത്തരം ജനപ്രിയമാവുകയും ചെയ്‌തു.

ഫത്ത പാര്‍ടിയും ഹമാസും രാഷ്‌ട്രീയമായും സൈനികമായും ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. സയണിസ്‌റ്റ് - സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ ജനകീയ ഐക്യം തകര്‍ന്നു. ക്രിസ്‌ത്യന്‍ അറബികള്‍, പലസ്‌തീന്‍ ജൂതര്‍, ഡ്രൂസുകള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളും അറബ് ദേശീയവാദികളും ഇസ്ളാമിസ്‌റ്റുകള്‍ മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്‌ട്ര സങ്കല്‍പ്പത്തെ ഭീതിയോടെ കാണാന്‍ തുടങ്ങിയതോടെ നിരന്തര ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിളനിലമായി പലസ്‌തീന്‍ മാറി. രാഷ്‌ട്രീയമായി ഐക്യപ്പെട്ട പലസ്‌തീന്‍ വീണ്ടും വിഭജിക്കപ്പെട്ടു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയും ഫത്ത നിയന്ത്രണത്തിലുള്ള വെസ്‌റ്റ് ബാങ്കും രൂപം കൊണ്ടത് ഒരു 'ദേശരാഷ്‌ട്രമായി മാറാനുള്ള യോഗ്യത പലസ്‌തീനിനില്ല' എന്ന സയണിസ്‌റ്റ് വാദമുഖത്തെ ഒരര്‍ഥത്തില്‍ സാധൂകരിക്കുകയാണുണ്ടായത്.

വ്യത്യസ്‌തമായ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ടികളുടെയും ഗ്രൂപ്പുകളുടെയും മുന്നണി സംഘടനയാണ് പിഎല്‍ഒ ഫത്ത പാര്‍ടി. പോപ്പുലര്‍ ഫ്രണ്ട്, പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ കമാന്‍ഡ്, അല്‍-സെയ്‌ക്ക, സിറിയന്‍ ബാത്ത് പാര്‍ടി, അറബ് ലിബറേഷന്‍ ആര്‍മി, അറബ് ലിബറേഷന്‍ ഫ്രണ്ട് എന്നിവയായിരുന്നു പിഎല്‍ഒയുടെ പ്രധാനപ്പെട്ട ഘടക സംഘടനകള്‍. ഇസ്ളാമിസ്‌റ്റുകളുടെ, പ്രത്യേകിച്ച് ഹമാസ്, അല്‍-ഖായ്‌ദ എന്നിവയുടെ വരവോടെ പിഎല്‍ഒയുടെ ഐക്യം തകര്‍ന്നു. വിവിധ പോരാട്ട സംഘങ്ങളെ യോജിപ്പിച്ച് പലസ്‌തീന്‍ ജനതയ്‌ക്കാകെ നേതൃത്വം നല്‍കിയിരുന്ന പിഎല്‍ഒയുടെ തളര്‍ച്ച ആഭ്യന്തര ഐക്യപ്പെടലിന്റെ സാധ്യതകളെ ദുര്‍ബലമാക്കി. മതസ്വത്വവാദം ജനകീയ ഐക്യത്തെ തകര്‍ത്തതിന്റെ നേര്‍ക്കാഴ്‌ചയാണ് വീണ്ടും വിഭജിക്കപ്പെട്ട പലസ്‌തീന്‍.

******

ഡോ. പി ജെ വിന്‍സന്റ്, കടപ്പാട് : ദേശാഭിമാനി

(ലേഖകന്‍ അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ വികാസപരിണാമങ്ങള്‍ എന്ന വിഷയത്തിലാണ് ഗവേഷണ ബിരുദം നേടിയത്)

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ നാലാമത്തെ ലേഖനം)

അധിക വായനയ്‌ക്ക്:

1. എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം
2. ജമാഅത്തെ ഇസ്ളാമിയും മുസ്ളിം ലീഗും
3. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും

6 comments:

വര്‍ക്കേഴ്സ് ഫോറം said...

മധ്യ പൌരസ്‌ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്‌റ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്‌ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്‌ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്‌ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്‌തു രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍.

Anonymous said...

ലോകത്തു ഒരൊറ്റ ഭരണ കൂടവും ജനാധിപത്യ രാജ്യമായി ഇസ്ളാമിനില്ല, അവറ്‍ ക്കു ബോംബും അക്റമവും ആണു പഥ്യം , പാകിസ്ഥാണ്റ്റെ ഗതി കണ്ടില്ലേ, അഫ്ഗാനിസ്ഥാന്‍ എന്താ, ഗള്‍ഫില്‍ എവിടെയാണു അഭിപ്റായ സ്വാതന്ത്റ്യം? ഇന്ത്യയില്‍ മുസ്ളീങ്ങള്‍ക്കു മനസമാധാനമായി ജീവിക്കാം എന്നാല്‍ ഇസ്ളാം രാഷ്ട്റത്തില്‍ ഹിന്ദുവിനു അവണ്റ്റെ ദൈവത്തെ ആരാധിക്കാനൊ മറ്റോ പറ്റുമോ? തീവ്റവാദികളുടെ ഹബ്‌ ആണു പാലസ്തീന്‍ ഇവരുടെ ഒക്കെ ഭീഷണി ചെറുത്ത്‌ ചുറ്റും ശത്റുക്കളാല്‍ വലയപ്പെട്ട്‌ അന്തസ്സായി ജീവിക്കുന്ന ഇസ്റായേലിനെ സമ്മതിക്കണം, ഇസ്റായേലിനെ നശിപ്പിക്കാന്‍ ഏതെല്ലാം രീതിയില്‍ അറബികള്‍ ശ്രമിക്കുന്നു, വല്ലതും നടക്കുന്നോ? എണ്റ്റബേ വിമാനത്താവളം റഞ്ചിയത്‌, ഇസ്റായേല്‍ അത്‌ ലറ്റുകളെ കൂട്ടക്കൊല ചെയ്തത്‌ ഇതൊക്കെ ശരിയായിരുന്നോ പക്ഷെ അതിനെല്ലാം ഇസറായേല്‍ പകരം വീട്ടി, അപ്പപ്പോള്‍ വേണ്ടത്‌ ചെയ്യുന്നത്‌ കൊണ്ടാണു അവറ്‍ സുരക്ഷിതരായി ജീവിക്കുന്നത്‌, ജൂതറ്‍ക്കു ആകെ ഒരു രാജ്യമേ ഉള്ളു ലോകത്ത്‌, അവിടെ അവറ്‍ക്കു ജീവിക്കാന്‍ അവകാശം ഇല്ലേ?

വീകെ. said...

പ്രിയ ആരുഷീ, ഇസ്ലാമിനെക്കുറിച്ച തികഞ്ഞ അബദ്ധ ധാരണയിൽ നിന്നും media യുടെ വക്രീകരണത്തിൽ നിന്നുമാണു കമന്റിയതെന്നു കരുതട്ടെ. ഒരു കാര്യം വളരെ ശരിയാണു. ലോകത്ത്‌ ഒരൊറ്റ ഭരണകൂടവും ഇസ്ലാമിനില്ല എന്നത്‌. ഇന്നു കാണുന്ന ഒരൊറ്റ മുസ്ലിം രാഷ്ട്രങ്ങളും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നതല്ല. അതുകൊണ്ടുതന്നെ സമകാലിക മുസ്ലിം രാഷ്ട്രങ്ങളും മുസ്ലിംകളുടെ തന്നെ പ്രവർത്തികളും ഇത്തരത്തിലുള്ള തെറ്റായ ധാരണകൾ പരത്താൻ ലോക മാധ്യമങ്ങൾക്ക്‌ വളരെ സഹായകമായിട്ടുണ്ട്‌. ഇസ്ലാമിന്റെ ഐഡിയോളജിയിൽ നിന്നു കൊണ്ടു ഒന്നു നോക്കിക്കണ്ടാൽ മാത്രമെ അതിന്റെ പൂർണതയും ചാരുതയും മനസ്സിലാക്കാൻ സാധിക്കൂ. മറ്റു മതങ്ങളോടും മതസ്തരോടും വളരെ സഹവർത്തിത്വത്തിൽ കഴിഞ്ഞ ഒരു ചരിത്രവും നീതിയുടെ പൂർണതയും മാത്രമെ അത്തരമൊരു വായനയിൽ കാണാൻ സാധിക്കൂ. താത്വികമായ വിമർശനത്തിനു ബലം നൽകാനെങ്കിലും സാധ്യമെങ്കിൽ ഇസ്ലാമിനെ ഒന്നു പരിചയപ്പെടാൻ ശ്രമിക്കുക. യതാർത്ഥ സ്രോതസ്സിൽ നിന്ന്.

ലൂസിഫര്‍ said...

വീ കേ
മറ്റു മതങ്ങളോടും മതസ്തരോടും വളരെ സഹവർത്തിത്വത്തിൽ കഴിഞ്ഞ ഒരു ചരിത്രവും നീതിയുടെ പൂർണതയും മാത്രമെ അത്തരമൊരു വായനയിൽ കാണാൻ സാധിക്കൂ. താത്വികമായ വിമർശനത്തിനു ബലം നൽകാനെങ്കിലും സാധ്യമെങ്കിൽ ഇസ്ലാമിനെ ഒന്നു പരിചയപ്പെടാൻ ശ്രമിക്കുക. യതാർത്ഥ സ്രോതസ്സിൽ നിന്ന്.

സഹവര്‍ത്തിത്വത്തിന്റെ ഏതാനം ഉദാഹരണങ്ങള്‍ ചൂണ്ടി കാട്ടാമോ ? ഈ യഥാര്‍ത്ഥ സ്രോതസ് ഏതാണ്? ഒന്ന് പറഞ്ഞു തരൂ . ഇസ്ലാമിനെ കുറിച്ചുള്ള അബദ്ധ ധാരണകള്‍ക്ക് മൂല കാരണം എന്താണ് ?

വീകെ. said...

പ്രിയ ലൂസിഫർ, ചോദിച്ചതിനു നന്ദി.
1."സഹവര്‍ത്തിത്വത്തിന്റെ ഏതാനം ഉദാഹരണങ്ങള്‍ ചൂണ്ടി കാട്ടാമോ ? " -
repetition ഒഴിവാക്കുന്നതിനായി സമാനമായ ഒരു ചോദ്യത്തിനു മുമ്പൊരിക്കൽ ഒരു Islamic Scholar നൽകിയ്‌ മറുപടി ഇതിന്റെ അവസാനത്തിൽ പേസ്റ്റുന്നു.
2. "ഈ യഥാർത്ഥ സ്രോതസ്‌ ഏതാണ്‌?" - ഖുർ ആനും പ്രവാചക വചനങ്ങളും. നിലവിലുള്ള മുസ്ലിം രാഷ്ട്രങ്ങളും മുസ്ലിങ്ങളും വളരെ തുച്ചമായ മേഖലകളിൽ മാത്രമെ ഇസ്ലാമികാധ്യാപനങ്ങൾ പാലിക്കുന്നുള്ളു.
3. "ഇസ്ലാമിനെ കുറിച്ചുള്ള അബദ്ധ ധാരണകൾക്ക്‌ മൂല കാരണം എന്താണ്‌ ?" - വളരെ ലളിതം. ഒന്നാമതായി മുസ്ലിംകളുടെ ഇസ്ലാമികാധ്യാപനങ്ങളിൽ നിന്നകന്നു കൊണ്ടുള്ള ജീവിത രീതികളും പിന്നീട്‌ പാശ്ചാത്യ അധിനിവേശ ശക്തികളുടേയും media യുടെയും പ്രചണ്ടമായ പ്രചാരണവും.
---------
"സമൂഹത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളെല്ലാം മതാധിഷ്ഠിത ഇസ്ലാമികരാഷ്ട്രങ്ങളാണെന്ന ധാരണ ശരിയല്ല. ഇസ്ലാമികവ്യവസ്ഥ യഥാവിധി നടപ്പാക്കപ്പെടുന്ന രാജ്യങ്ങള്‍ മാത്രമേ ഇസ്ലാമികരാഷ്ട്രമെന്ന വിശേഷണത്തിന് അര്‍ഹമാവുകയുള്ളൂ. നിലവിലുള്ള മുസ്ലിം നാടുകള്‍ അവ്വിധം ചെയ്യാത്തതിനാലാണ് ലോകത്തെവിടെയും മാതൃകാ ഇസ്ലാമിക രാഷ്ട്രങ്ങള്‍ കാണപ്പെടാത്തത്. ഭാഗികമായി ഇസ്ലാമികവ്യവസ്ഥ നടപ്പാക്കുന്ന നാടുകളുണ്ട്. അവ അത്രത്തോളമേ ഇസ്ലാമികമാവുകയുള്ളൂ.

ഇസ്ലാമികരാഷ്ട്രത്തിലെ അമുസ്ലിം പൌരന്മാര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനും ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ആചാരങ്ങള്‍ പിന്തുടരാനും സ്വാതന്ത്യ്രമുണ്ടായിരിക്കും. ആരുടെ മേലും ഇസ്ലാമിനെ അടിച്ചേല്‍പിക്കുകയോ ആരെയെങ്കിലും മതം മാറാന്‍ നിര്‍ബന്ധിക്കുകയോ ഇല്ല. അങ്ങനെ ചെയ്യുന്നത് ഇസ്ലാം കണിശമായി വിലക്കിയിരിക്കുന്നു: "മതത്തില്‍ ഒരുവിധ നിര്‍ബന്ധവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍ നിന്ന് വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.''(ഖു. 2: 256).

"നീ വിളംബരം ചെയ്യുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം.'' (ഖു. 18:29).

ദൈവദൂതന്മാര്‍ക്കുപോലും മതം സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അല്ലാഹു അറിയിക്കുന്നു: "ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വസിക്കുക സാധ്യമല്ല''(ഖു. 6: 69).

"നബിയേ, നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. നീ അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനൊന്നുമല്ല.''(ഖു. 88: 21,22).

ലോകത്തിലെ ആദ്യത്തെ ഇസ്ലാമികരാഷ്ട്രമായ മദീനയില്‍, അതിന്റെ സ്ഥാപകനായ നബിതിരുമേനി മതന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചതുപോലുള്ള സ്വാതന്ത്യ്രവും സൌകര്യവും മറ്റേതെങ്കിലും മതാധിഷ്ഠിത നാടുകളിലോ മതനിരപേക്ഷ രാജ്യങ്ങളിലോ കാണപ്പെടുമോയെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മദീന അംഗീകരിച്ച് പ്രഖ്യാപിച്ച പ്രമാണത്തില്‍ ഇങ്ങനെ കാണാം: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷ നല്‍കും. നമ്മുടെ സഹായത്തിനും ദയാനിരതമായ സംരക്ഷണത്തിനും മുസ്ലിം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏക ഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെത്തന്നെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''

വീകെ. said...

സര്‍ തോമസ് ആര്‍ണള്‍ഡ് എഴുതുന്നു: "മുഹമ്മദ് പല അറബ്-ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേര്‍പ്പെട്ടിരുന്നു. അവര്‍ക്കദ്ദേഹം സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വാതന്ത്യ്രവും നല്‍കി''(ഇസ്ലാം: പ്രബോധനവും പ്രചാരവും, പുറം 60).

പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മുഴുവന്‍ മുസ്ലിംഭരണാധികാരികളും സ്വീകരിച്ച സമീപനവും ഇതുതന്നെ. ഇന്ത്യാ ചരിത്രത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശനവിധേയനാവുകയും ചെയ്ത ഔറംഗസീബിന്റെ മതസമീപനത്തില്‍ പ്രകടമായിരുന്ന സഹിഷ്ണുതയെ സംബന്ധിച്ച് അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ എഴുതുന്നു: "ഹിന്ദുക്കള്‍ക്ക് പരിപൂര്‍ണമായ മതസ്വാതന്ത്യ്രം ലഭിക്കുന്നുണ്െടന്നതിന് പുറമെ ഹൈന്ദവ രാജാക്കന്മാരുടെ കീഴിലായിരിക്കുമ്പോഴൊക്കെ അവര്‍ നടത്തിയിരുന്ന വ്രതങ്ങളും ഉത്സവങ്ങളും ആഘോഷിക്കാനുള്ള സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. മീററ്റ് നഗരത്തില്‍ മാത്രം ഹൈന്ദവവിഭാഗത്തില്‍ നൂറില്‍പരം വ്യത്യസ്ത വിഭാഗങ്ങളുണ്െടങ്കിലും അവര്‍ തമ്മില്‍ പ്രാര്‍ഥനകളുടെയോ സിദ്ധാന്തങ്ങളുടെയോ പേരില്‍ യാതൊരു വിധ വിവാദവും ഉണ്ടായിരുന്നില്ല. ഏതൊരാള്‍ക്കും അയാളാഗ്രഹിക്കുന്ന വിധം ദൈവാര്‍ച്ചനകള്‍ നടത്തുവാനും ആരാധിക്കാനുമുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നു. മതധ്വംസനങ്ങള്‍ അജ്ഞാതമത്രെ'' ( അഹമഃമിറലൃ ഒമാശഹീി, അ ിലം അരരീൌി ീള വേല ഋമ കിറശല, ഢീഹ. 1, ജജ. 159, 162, 163).

മുസ്ലിം ഭരണാധികാരികള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിരുന്നുവെങ്കില്‍ നീണ്ട നിരവധി നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷവും മുസ്ലിംകളിവിടെ ന്യൂനപക്ഷമാകുമായിരുന്നില്ലെന്ന് സുവിദിതമാണല്ലോ.

ഇസ്ലാമിക ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്യ്രം നല്‍കപ്പെട്ടിരുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകനുണ്ടാക്കിയ സന്ധിവ്യവസ്ഥകളില്‍ ഇങ്ങനെ കാണാം. "നജ്റാനിലെ ക്രൈസ്തവര്‍ക്കും അവരുടെ സഹവാസികള്‍ക്കും ദൈവത്തിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജറുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ ചര്‍ച്ച് സേവകനോ തന്റെ സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്നതല്ല.''

ഒന്നാം ഖലീഫ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ഹീറാവാസികളുമായി ഒപ്പുവച്ച സന്ധിവ്യവസ്ഥകളിലിങ്ങനെ പറയുന്നു: "അവരുടെ ആരാധനാലയങ്ങളും കനീസുകളും ശത്രുക്കളില്‍നിന്ന് രക്ഷ നേടുന്ന കോട്ടകളും പൊളിച്ചുമാറ്റപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല.''