Showing posts with label സായ്‌നാഥ്‌. Show all posts
Showing posts with label സായ്‌നാഥ്‌. Show all posts

Friday, August 30, 2013

രാജ്യവും കര്‍ഷകരും

ഗൂഡല്ലൂരില്‍ നാലുദിവസമായി അഖിലേന്ത്യാ കിസാന്‍ സഭയുടെ സമ്മേളനം നടക്കുകയാണ്. ഈ നാലുദിവസം കൊണ്ട് ഇന്ത്യയിലെ 188 കര്‍ഷകര്‍ ആത്മഹത്യചെയ്തിരിക്കും. 2000 പേര്‍ ആത്മഹത്യാശ്രമം നടത്തിയിരിക്കും (ഓരോ വിജയകരമായ ആത്മഹത്യക്ക് മുമ്പും അതിനായുള്ള 12 ശ്രമങ്ങള്‍ നടന്നിരിക്കുമെന്നാണ് പോലീസ് കണക്കാക്കുന്നത്) 8000 കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കുകയോ, അല്ലെങ്കില്‍ കൃഷിക്കാരനെന്ന പദവി അവര്‍ക്ക് നഷ്ടമാകുകയോ ചെയ്ത് കര്‍ഷക തൊഴിലാളിയായി മാറിയിരിക്കും. അതേ സമയം ഇതേ നാലുദിവസത്തില്‍ നികുതി സൌജ്യന്യമായി കേന്ദ്ര സര്‍ക്കാര്‍ 5500 കോടി രൂപ കോര്‍പ്പറേറ്റ് ഇന്‍കം ടാക്സ്, ഇറക്കുമതിചുങ്കം, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനത്തിനായി എഴുതി തള്ളിയിരിക്കും.

2013 മാര്‍ച്ചില്‍ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റില്‍ 5,33,000 കോടി രൂപയാണ് ഈ ഇനത്തില്‍ അവരെഴുതിത്തള്ളിയത്. ഏറ്റവും വലിയ മുതലാളിമാരും, ഏറ്റവും വലിയ കമ്പനികളും ലക്ഷക്കണക്കിന് കോടി രൂപയാണ് നികുതി സൌജന്യം നേടിയത്.  'ഉപേക്ഷിക്കപ്പെട്ട വരുമാനം' എന്ന വിശേഷണത്തോടെ ബജറ്റിന്റെ അനക്ഷറില്‍ ഈ കണക്ക് നല്‍കിയിട്ടുണ്ട്. നമ്മുടെ ബജറ്റ് കമ്മിയെക്കാള്‍ കൂടിയ തുകയാണിത്. ഈ ധനാഢ്യര്‍ അവരടക്കേണ്ട നികുതി അടച്ചിരുന്നെങ്കില്‍ സമ്പദ് സ്ഥിതിയുടെ കുഴപ്പം ഒഴിവായേനെ. മറ്റൊന്ന് സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കമാണ്. 60,000 കോടി രൂപയാണ് ഈ ഇനത്തില്‍ ഒഴിവാക്കിക്കൊടുത്തത്. കഴിഞ്ഞ 3 വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ മാത്രം 1,50,000 കോടിരൂപയാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഇപ്പോഴും കറന്റ് അക്കൌണ്ട് കമ്മിയുടെ പേരില്‍ കുഴപ്പം ഒഴിവാക്കാനായി സ്വര്‍ണം ഇറക്കുമതി നിര്‍ത്തലാക്കണമെന്ന് ഇവര്‍ തന്നെ ആവശ്യപ്പെടുകയാണ്. 2006 മുതല്‍ 3 ലക്ഷം കോടി രൂപ നികുതി ഒഴിവാക്കി സ്വര്‍ണം ഇറക്കുമതിയെ പ്രോത്സാഹിപ്പിച്ചതും ഇവര്‍ തന്നെയാണെന്നോര്‍ക്കുക.

വെളുത്ത സ്വര്‍ണം

സ്വര്‍ണത്തിന് കൃഷിക്കാരന്റെ കണക്കില്‍ മറ്റൊരു അളവുണ്ട്. തകര്‍ന്നുകിടക്കുന്ന വിദര്‍ഭയിലെ പഞ്ഞികൃഷി മേഖല നോക്കിയാല്‍ ഈ അളവെന്തെന്ന് നമുക്ക് മനസ്സിലാക്കാം. പഞ്ഞി കൃഷി ചെയ്യുന്ന 60 കളിലെയും 70 കളിലെയും കര്‍ഷകരുടെയും ഇന്നുള്ളവരുടെയും സ്ഥിതിയൊന്നു താരതമ്യം ചെയ്യാം. അന്നവര്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരമുണ്ടായിരുന്നു. അവര്‍ കുട്ടികളെ മുംബൈയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലയച്ച് പഠിപ്പിച്ചു. അന്ന് വെളുത്ത സ്വര്‍ണമെന്നാണ് പഞ്ഞിയെ വിശേഷിപ്പിച്ചത്. കാരണം, സ്വര്‍ണത്തെക്കാള്‍ വില പഞ്ഞിക്ക് ലഭിച്ചിരുന്നു. 1974-വരെ ഒരു ക്വിന്റല്‍ പഞ്ഞിയുടെ വില 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയെക്കാള്‍ കൂടുതലായിരുന്നു. പക്ഷെ, ഇന്ന് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ ആറോ, ഏഴോ ക്വിന്റല്‍ പഞ്ഞി വില്ക്കണം. കഴിഞ്ഞ വര്‍ഷം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 10 ക്വിന്റല്‍ പഞ്ഞി വില്ക്കേണ്ടിവന്നു. കാരണം, അത്രയും സ്വര്‍ണത്തിന്റെ വില 30,000 രൂപയ്ക്കുമേലായി. ഇത് കര്‍ഷകന്റെ ജീവിതാവസ്ഥയില്‍ വന്ന മാറ്റം സൂചിപ്പിക്കുന്നു. പ്രകൃതി വാതകത്തിന്റെ വില ഇരട്ടിയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടെ കൃഷിക്കാര്‍ കൂടുതല്‍ കുഴപ്പത്തിലാകും. അത് വൈദ്യുതിയുടെയും വളത്തിന്റെയും വില വര്‍ധിക്കുന്നതിനിടയാക്കും.
കാര്‍ഷിക കുഴപ്പത്തിന്റെ ഒന്നാമത്തെ കാരണം ഈ മേഖലയിലെ നിക്ഷേപത്തില്‍വന്ന ഇടിവാണ്. കൃഷിക്കും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 1989-ല്‍ വി.പി. സിംഗിന്റെ കാലത്ത് കാര്‍ഷികമേഖലയിലെ നിക്ഷേപം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 14 ശതമാനമായിരുന്നു. 2004 ഓടെ അത് 6 ശതമാനമായികുറഞ്ഞു. 2004-ല്‍ ഭരണത്തിലുണ്ടായിരുന്ന സര്‍ക്കാരുകളെയൊക്കെ അന്ന് കൃഷിക്കാര്‍ പരാജയപ്പെടുത്തി. കര്‍ണാടകയില്‍ എസ്.എം. കൃഷ്ണയും, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവും പുറത്തായി. ഈ പരാജയങ്ങള്‍ കര്‍ഷകരോട് അവര്‍ സ്വീകരിച്ച സമീപനത്തിന്റെ പ്രതീകാരമായിരുന്നു. കര്‍ഷകര്‍ അവരുടെ ശക്തി അറിയണം. അവര്‍ ദുര്‍ബലരല്ല, ഒറ്റക്കല്ല. സര്‍ക്കാരിനെ കടപുഴക്കാന്‍ കഴിവുള്ളവരാണവര്‍.

ആരാണ് കൃഷിക്കാര്‍

ജനങ്ങള്‍ക്കറിവില്ലാത്ത മറ്റൊരു കാര്യം അവര്‍ കരുതുന്നയത്ര കര്‍ഷകര്‍ രാജ്യത്തില്ല എന്നതാണ്. നമുക്ക് ജഗദീഷ് ഭഗവതി, അരവിന്ദ് മാഗ്രേയ തുടങ്ങി 53 ശതമാനം ഇന്ത്യക്കാരും കര്‍ഷകരാണെന്നവകാശപ്പെടുന്ന സാമ്പത്തിക പണ്ഡിതരുണ്ട്. ജനസംഖ്യയില്‍ 50 ശതമാത്തോളം പേര്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നുപറഞ്ഞാല്‍ അവരെല്ലാം കര്‍ഷകരാണെന്നര്‍ത്ഥമില്ല. ഫിലിം വ്യവസായത്തിലുള്ളവരെല്ലാം അഭിനേതാക്കളല്ല, വിദ്യാഭ്യാസ വ്യവസായത്തിലുള്ളവരെല്ലാം വിദ്യാര്‍ത്ഥികളല്ല. സെന്‍സസ് കണക്കെടുപ്പില്‍ കൃഷിക്കാരന് ഒരു നിര്‍വചനം നല്‍കിയിട്ടുണ്ട്. പലതരം കര്‍ഷകരുണ്ട്. വര്‍ഷത്തില്‍ 183 ദിവസം കൃഷി ചെയ്യുന്നവരുണ്ട്. അത്തരമാളുകള്‍ പൂര്‍ണമായും കൃഷിയെ ആശ്രയിച്ചുകഴിയുന്നവരാണ്. അവരുടെ ജീവിതവും വരുമാനവും തൊഴിലുമൊക്കെ കൃഷിയുമായി ബന്ധപ്പെട്ടാണ്. പിന്നെ 3 മാസം മുതല്‍ 6 മാസം വരെ കൃഷി ചെയ്യുന്നവരുണ്ട്. ഒരു മാസം മുതല്‍ 3 മാസംവരെ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവരുണ്ട്. ഇവരെ മാര്‍ജിനല്‍ കൃഷിക്കാരെന്നു വിളിക്കാം. പിന്നെ കര്‍ഷകതൊഴിലാളികളുണ്ട്. അതില്‍തന്നെ തുടര്‍ച്ചയായി പണിചെയ്യുന്നവരും മാര്‍ജിനല്‍ തൊഴിലാളികളുമുണ്ട്. സെന്‍സസ് കണക്കു പരിഗണിച്ചാല്‍ കര്‍ഷകര്‍ ജനസംഖ്യയുടെ 8 ശതമാനത്തില്‍ താഴെയേവരൂ. മാര്‍ജിനല്‍ കൃഷിക്കാരനെകൂടി കൂട്ടിയാല്‍ അത് 9.9 ശതമാനമാകും. കര്‍ഷകതൊഴിലാളികളെ കൂടി ചേര്‍ത്താലത് 23 ശതമാമായി. ഇവരുടെ എണ്ണം നാടകീയമായി കുറഞ്ഞു കൊണ്ടേയിരിക്കുന്നു. 2001 സെന്‍സസിനും  2011 സെന്‍സസിനും ഇടയില്‍ 7.7 ദശലക്ഷം പേര്‍ കാര്‍ഷികവൃത്തി അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ പ്രധാനകര്‍ഷകരെന്ന വിശേഷണത്തിന് പുറത്താവുകയോ ചെയ്തു. പ്രധാന കര്‍ഷകന്‍ എന്ന സ്ഥാനം എങ്ങനെ അവര്‍ക്ക് നഷ്ടമായി? സെന്‍സസില്‍ കര്‍ഷകരുടെ എണ്ണം കുറയുമ്പോള്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണംകൂടുന്നു. ആന്ധ്രയില്‍ ഒരു വലിയ വിഭാഗം കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയുടെ നിയന്ത്രണം നഷ്ടമാവുകയും പ്രതിവര്‍ഷം 183 ദിവസം കൃഷി ചെയ്യാന്‍ കഴിയാതെവരികയും കര്‍ഷകത്തൊഴിലാളിയായി മാറാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. 60-കളിലും 70-കളിലും, എന്തിന് 80-കളില്‍ വരെ നോക്കിയാല്‍ കൃഷിക്കാരുടെ എണ്ണത്തില്‍ നാടകീയമായ വര്‍ധനവാണ് കാണുക. എന്നാല്‍  1991 മുതല്‍ 2011 വരെയുള്ള സെന്‍സസില്‍ കര്‍ഷകരുടെ എണ്ണം 7.2 ദശലക്ഷം കണ്ട് കുറഞ്ഞു.

അതായത് 20 വര്‍ഷത്തെ സാമ്പത്തിക പരിഷ്ക്കരണത്തോടെ രാജ്യത്ത് കര്‍ഷകര്‍ എന്ന് നാം വിളിച്ചിരുന്ന വിഭാഗത്തില്‍ 15 ദശലക്ഷം പേര്‍ ആ വിശേഷണത്തിന് പുറത്തായി. അതായത് ശരാശരി പ്രതിദിം 2000 കര്‍ഷകരെ നമുക്കു നഷ്ടമായി എന്നര്‍ത്ഥം. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കെടുത്താന്‍ ഇത് ശരാശരി പ്രതിദിനം 2035 ആകും. പ്ളാനിംഗ് കമ്മീഷന്റെ കണക്കുപ്രകാരം 2005-2010ല്‍ കാര്‍ഷിക മേഖലയില്‍ 14 ദശലക്ഷം തൊഴിലാളികളാണ് നഷ്ടമായത്. അതിനാല്‍ ജനസംഖ്യയുടെ 50 ശതമാനം കര്‍ഷകരാണെന്ന കണക്ക് തീര്‍ത്തും തെറ്റാണ്. എന്നാല്‍ ജനസംഖ്യയില്‍ 50 ശതമാനം മുതല്‍ 60 ശതമാനംവരെ കൃഷിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ചാണ് കഴിയുന്നതെന്നുപറഞ്ഞാല്‍ അത് ശരിയായിരിക്കും.

കോര്‍പ്പറേറ്റുകളുടെ കയ്യില്‍

നമുക്ക് കാര്‍ഷികരംഗത്തെ കുഴപ്പം ഒറ്റ വാചകത്തില്‍ വിവരിക്കാം. ഇന്ത്യന്‍ ഭരണവര്‍ഗം കൃഷിയെ ചെറുകിട കര്‍ഷകരില്‍ നിന്നെടുത്ത് രാജ്യത്തെ വന്‍കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിച്ചതാണ് കുഴപ്പത്തിന്റെ കാരണം. ഉദാഹരണത്തിന് ആരൊക്കെയാണ് മഹാരാഷ്ട്രയില്‍ കര്‍ഷകരായി രജിസ്റര്‍ ചെയ്തതെന്നു നോക്കാം. കാര്‍ഷികവായ്പ, ഗ്രാമീണ വായ്പ തുടങ്ങിയവയെല്ലാം രാജ്യത്തെ വന്‍കമ്പനികള്‍ക്ക് ലഭ്യമാകുംവിധം നിയമങ്ങള്‍ മാറ്റി. 2010-ല്‍ മഹാരാഷ്ട്രയില്‍ റിസര്‍വ് ബാങ്കിലെ ഒരുദ്യോഗസ്ഥന്‍ നടത്തിയ വിശകലപ്രകാരം സംസ്ഥാനത്തെ കാര്‍ഷിക വായ്പയുടെ 53 ശതമാനം മുംബൈ നഗരത്തിലെ ശാഖകളാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ ഗ്രാമീണ ശാഖകളില്‍ിന്ന് നല്‍കിയിട്ടുള്ള വായ്പ 38 ശതമാനമാണ്.

എവിടെയാണ് മുംബൈ നഗരത്തില്‍ കൃഷിക്കാരുള്ളത്. മുകേഷ് അംബാനിയും അമിതാഭ് ബച്ചനുമാണവിടത്തെ കര്‍ഷകര്‍. അവരാണ് പുത്തന്‍ കൃഷിക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രമല്ല 90കളില്‍ രാജ്യത്താകമാനം സര്‍ക്കാര്‍ ഗ്രാമത്തിലെ ബാങ്ക് ശാഖകള്‍ പൂട്ടി. 1993ല്‍ കൊമേഴ്സ്യല്‍ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ റൂറല്‍ ബാങ്കുകളടക്കം 60 ശതമാനം ഗ്രാമപ്രദേശങ്ങളിലായിരുന്നു. 2008 ആയപ്പോഴേക്കും അത് 48 ശതമാനമായിക്കുറഞ്ഞു. 2009-10 ആയപ്പോള്‍ ഈ നടപടി സൃഷ്ടിച്ച കുഴപ്പത്തെ തുടര്‍ന്ന് ഏതാനും ശാഖകളവര്‍ തുറക്കാന്‍ ശ്രമിച്ചു. ഒപ്പം ബാങ്കിംഗ് കറസ്പോണ്ടന്റെന്ന ഒരു പുതിയ സംവിധാനം കൊണ്ടുവന്നു. അത് പുതിയതരം പണം വട്ടിപ്പലിശ സമ്പ്രദായമാണ്. ഓരോ പ്രാവശ്യം വായ്പ അനുവദിക്കുകയോ, നല്‍കുകയോ ചെയ്യുമ്പോള്‍ അയാള്‍ കൃഷിക്കാരില്‍ിന്ന് ഒരു നിശ്ചിത നിരക്കിലുള്ള പണം വസൂലാക്കുന്നു.

എന്നാല്‍ കാര്‍ഷികവായ്പയുടെ മൊത്തം തുകയില്‍ കാര്യമായ വര്‍ധവുണ്ടായിട്ടുണ്ട്. പക്ഷെ, അതു കിട്ടുന്നത് ചെറുകിടകൃഷിക്കാരല്ല. കാര്‍ഷിക വായ്പയുടെ കൂട്ടത്തില്‍ ഒട്ടനേകം വിഭാഗങ്ങള്‍കൂട്ടിച്ചേര്‍ത്ത് അതിനുള്ള ന്യായങ്ങളും നിരത്തിയിട്ടുണ്ട്. ചിലതൊക്കെ ഏറെ രസകരമായി അനുഭവപ്പെടും. 2010-ല്‍ ബിസിസുകാരുടെ ഒരു ചെറിയ ഗ്രൂപ്പ് ഔറംഗബാദില്‍ 150 മെഴ്സിഡന്‍സ് ബെന്‍സ് കാറുകള്‍ ഒറ്റയടിക്ക് വാങ്ങിയപ്പോള്‍ ഇതെത്ര വലിയ നഗരമാണെന്ന് എല്ലാവരും അത്ഭുതപ്പെട്ടു. അത് ഗിന്നസ് ബുക്കിലും, ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ചേര്‍ക്കേണ്ട ഒരു സംഭവമായി. 150 കാറുകളുടെ വില 66 കോടി രൂപ. ഇതില്‍ 44 കോടി രൂപ നല്‍കിയത് പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യില്‍ിന്ന് 7 ശതമാനം പലിശക്ക്. ഞാന്‍ എസ്.ബി.ഐ.യുടെ അതേ ശാഖയില്‍ ചെന്ന് ചോദിച്ചു. ഞാന്‍ ഒരു കര്‍ഷകാണ്; ഒരു ട്രാക്റ്റര്‍ വാങ്ങാനുദ്ദേശിക്കുന്നു; പലിശ എത്രയാണ്? മറുപടി 14 ശതമാനമെന്നായിരുന്നു. അതായത് ലക്ഷ്വറി കാറിന് പലിശ 7 ശതമാവും കാര്‍ഷികോല്പാദത്തിന്റെ ഘടകമായ ട്രാക്റ്ററിന് 14 ശതമാവും. ഇത് ചെറുകിട കര്‍ഷകനോടുള്ള ഭരണകൂടത്തിന്റെ ശത്രുത വെളിപ്പെടുത്തുന്നു. ഇത് ഇന്നു നടക്കുന്ന വിവേചനത്തിന്റെ കഥ പറയുന്നു. കാര്‍ഷിക വായ്പക്ക് ഇന്നിവര്‍ നല്കുന്ന നിര്‍വചനമനുസരിച്ച് മുകേഷ് അമ്പാനി ചെന്നൈയില്‍ അണ്ണാശാലയില്‍ ഒരു കോള്‍ഡ് സ്റോറേജ് ആരംഭിച്ചാല്‍ 4 ശതമാനം പലിശയ്ക്ക് വായ്പ കിട്ടും. ആ കോള്‍ഡ് സ്റോറേജ് പച്ചക്കറികള്‍ സൂക്ഷിക്കാായതിനാല്‍ അത് കാര്‍ഷിക വായ്പയായി പരിഗണിക്കും. അതേ സമയം ഗ്രാമത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകന്‍ വായ്പ ലഭ്യമല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണ്. പക്ഷെ, സര്‍ക്കാര്‍ കാര്‍ഷിക വായ്പയ്ക്ക് നിര്‍വചനങ്ങള്‍ ചമക്കുകയും ഓരോ ബജറ്റിലും നിര്‍വചനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് കര്‍ഷകര്‍ക്കുള്ള വായ്പ വെട്ടിക്കുറക്കുകയാണ്. രാജ്യത്താകെ ഞാന്‍ സന്ദര്‍ശിക്കുന്ന അനേകം ജില്ലകളില്‍ ജനങ്ങള്‍ പറയുന്നത് ബാങ്കുകള്‍ വളരെ കുറഞ്ഞ പലിശ പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷെ, അവര്‍ വായ്പ ല്‍കുന്നില്ല എന്നാണ്.

ടാറ്റാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫസര്‍ രാംകുമാര്‍ നടത്തിയ പഠനമനുസരിച്ച് 2010 വരെ ദേശീയതലത്തില്‍ 50,000 മുതല്‍ 2 ലക്ഷം വരെയുള്ള ചെറുകിട കര്‍ഷകര്‍ എടുത്തിരുന്ന വായ്പയില്‍ വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. അതേ സമയം മൊത്തം കാര്‍ഷിക വായ്പ ഇരട്ടിക്കുമേല്‍ വര്‍ദ്ധിച്ചു. 10 കോടിക്കുമേല്‍ വരെ വായ്പയും വര്‍ധിച്ചു. അത്തരം വായ്പകള്‍ പോകുന്നത് കര്‍ഷകരിലേക്കല്ല; കോര്‍പ്പറേറ്റുകള്‍ക്കാണ്. അവ കാര്‍ഷിക യന്ത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് ലഭ്യമാണ്. കോര്‍പ്പറേറ്റ് മേഖലയുടെ വായ്പകള്‍ എഴുതിത്തള്ളുന്നുമുണ്ട്. ഫിക്കിയുമായി ചേര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റ് "മില്യണ്‍ ഫാര്‍മര്‍ ഇനിഷ്യേറ്റീവ്'' എന്ന ഒരു സ്കീം ആരംഭിച്ചിട്ടുണ്ട്. 7000 കോടിരൂപ വരുന്ന ഈ പദ്ധതിയില്‍ 3000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് സബ്സിഡിയാണ്. തമിഴ്നാട്ടില്‍ കേന്ദ്ര ഓഫീസ് കൊല്‍ക്കത്തയിലുള്ള ഐ.ടി.സി. എന്ന കമ്പനി ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നു. അതുപ്രകാരം ഈ കമ്പനിയുടെ എം.ബി.എ. ബിരുദക്കാരും മറ്റു എക്സിക്യൂട്ടീവുകളും റാഗി, മുളക്, ജീരകം, പുകയില എന്നിവ എങ്ങനെ വളര്‍ത്തണമെന്ന് നമ്മുടെ കര്‍ഷകരെ പഠിപ്പിക്കാന്‍ പോകയാണ്. ഇത് ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റ് കൃഷിയിലേക്ക് മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തെളിയിക്കുന്നു.

ഇന്നത്തെ കാര്‍ഷിക കുഴപ്പത്തിന്റെ മൂലകാരണം ദശലക്ഷക്കണക്കിന് ജനങ്ങളെ കാര്‍ഷിക വൃത്തിയില്‍ നിന്നകറ്റി ആ മേഖല കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നതുതന്നെയാണ്.

കടക്കെണിയും ആത്മഹത്യയും

അതേ സമയം ഒരു കമ്പോളാധിഷ്ഠിത വില നിര്‍ണയത്തിനുവേണ്ടി സര്‍ക്കാര്‍ നിലകൊള്ളുകയാണ്. ഗ്യാസിന്റെ വില ഇരട്ടിയായി വര്‍ധിപ്പിച്ചപോലെ ഏകപക്ഷീയ നീക്കമാണിത്. കമ്പോളത്തിലോ, ഇന്ത്യന്‍ ഉല്പാദരീതിയിലോ ഇതിന് ഒരടിസ്ഥാനവുമില്ല. കൃഷിക്കാവശ്യമായ എല്ലാ വസ്തുക്കളുടെയും വില ഇതുമൂലം വര്‍ധിക്കും. കഴിഞ്ഞ 15 വര്‍ഷമായി വളത്തിന്റെ വിലയില്‍ ഗണ്യമായ വര്‍ധവാണുണ്ടായത്. ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ (ഡി.എ.പി.) വില ഒരു ബാഗിന് 1991ല്‍ 180 രൂപയായിരുന്നു. 2011-ല്‍ അത് 534 രൂപയായി. ഇന്നതിന് തമിഴ്നാട്ടില്‍ 1250 രൂപയാണ്. രാജ്യമാകെ ജലം സ്വകാര്യവല്‍ക്കരിക്കയാണ്. അങ്ങനെ കൃഷിച്ചെലവ് 5 മടങ്ങു കണ്ടു വര്‍ധിച്ചപ്പോള്‍ കര്‍ഷകന്റെ വരുമാനം 5 മടങ്ങു വര്‍ധിച്ചില്ല. കൃഷിക്കാര്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അവര്‍ പാപ്പരായി. സ്ഥാപനങ്ങളില്‍ നിന്നവര്‍ക്ക് വായ്പ ലഭിക്കുന്നില്ല. വട്ടിപ്പലിശക്കാരനെ സമീപിക്കേണ്ടിവരുന്ന കര്‍ഷകന്‍ കടത്തില്‍ മുങ്ങിത്താഴുന്നു. മിക്ക കാര്‍ഷിക ആത്മഹത്യകളുടെയും അടിസ്ഥാന കാരണമിതാണ്. ആത്മഹത്യ ചെയ്ത 850 പേരുടെ വീടുകള്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ കേസുകളിലെല്ലാം അവര്‍ക്ക് വന്‍ കടബാധ്യതയുണ്ടായിരുന്നു. കാര്‍ഷിക കടം മാത്രമല്ല; ആരോഗ്യ, വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ടി വന്ന കടവുമുണ്ട്. ഇന്ന് ഗ്രാമീണ ഇന്ത്യയില്‍ കുടുംബ ബാധ്യതയില്‍ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാനം ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണ്. പുതിയ കടം, പഴയകട ബാധ്യതകള്‍, വായ്പയുടെ ദൌര്‍ലഭ്യം, കൃഷിയുടെ തകര്‍ച്ച, വര്‍ധിച്ച കാര്‍ഷിക ചിലവ്, എല്ലാംകൂടി ചേരുമ്പോള്‍ ആത്മഹത്യയെന്ന പ്രതിവിധിയിലേക്ക് കര്‍ഷകന്‍ ചെന്നെത്തുകയാണ്.

2013 ജൂണ്‍ അവസാം നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 1995 മുതല്‍ 2013 വരെയുള്ള 18 വര്‍ഷത്തില്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ കൃഷിക്കാരുടെ എണ്ണം 2,84,694 ആണ്. ഇതില്‍ ആത്മഹത്യ ചെയ്ത വനിതാ കൃഷിക്കാരുടെ എണ്ണം ഉള്‍പ്പെടുത്തിയിട്ടില്ല. പോലീസും സര്‍ക്കാരും ലക്ഷക്കണക്കിനുവരുന്ന സ്ത്രീകളെ കൃഷിക്കാരായി അംഗീകരിക്കുന്നില്ല. അവരെ കര്‍ഷകരുടെ ഭാര്യമാരായിട്ടാണ് വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഔദ്യോഗിക കണക്കില്‍ 8-10 ശതമാം മാത്രമേ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കണക്കില്‍ വരുന്നുള്ളൂ.

അതുപോലെ ഔദ്യോഗിക കണക്ക് എസ്.സി./എസ്.ടി. കര്‍ഷകരെയും ഒഴിവാക്കുന്നു. പലപ്പോഴും പോലീസ് പറയുന്നത് അവര്‍ക്ക് രേഖപ്രകാരമുള്ള പട്ടയമില്ലെന്നാണ്. വനിതകളെയും, എസ്.സി. / എസ്.ടി. വിഭാഗങ്ങളെയും ഒഴിവാക്കിയ ശേഷമുള്ള കണക്കുപ്രകാരം കഴിഞ്ഞ 9 കൊല്ലത്തില്‍ 32 മിനിറ്റില്‍ ശരാശരി ഒരു കര്‍ഷകന്‍ വീതം സ്വയം മരിക്കുന്നു. കുഴപ്പം ആത്മഹത്യയല്ല, അതിലേക്കെത്തിക്കുന്ന കാരണങ്ങളാണ്. കുഴപ്പമെങ്ങനെ തുടങ്ങുന്നുവെന്നതല്ല, അതെവിടേക്കെത്തിക്കുന്നു എന്നതാണ്. ഭരണക്കാരുടെ നവലിബറല്‍ നയങ്ങള്‍ കാര്‍ഷിക മേഖലയിലെ നിക്ഷേപം ഒഴിവാക്കി കാര്‍ഷികവൃത്തി ചെറുകിട കര്‍ഷകരില്‍ിന്ന് വന്‍കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള പദ്ധതിയാണ്. കര്‍ഷകരുടെ ലക്ഷക്കണക്കിനുവരുന്ന ഏക്കര്‍ ഭൂമി അവര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ഈയിടെയാണ് വെറ്റില കൃഷി നടത്തിയിരുന്ന പ്രദേശങ്ങള്‍ ഖനനത്തിനായി POSCO എന്ന കമ്പനിക്ക് കൈമാറുന്നതിനെതിരെ സമരം നടന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ സെന്‍സസ് രേഖകള്‍ പറയുന്നത് ദശലക്ഷക്കണക്കിന് ജനങ്ങള്‍ സ്വന്തം ഗ്രാമങ്ങളുപേക്ഷിച്ച് നഗരങ്ങളിലേക്ക് കുടിയേറിയെന്നും അത് പുതിയ പ്രശ്ങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു എന്നുമാണ്. പുരുഷന്മാര്‍, അവര്‍ ഗ്രാമങ്ങളില്‍ താമസമാണെങ്കിലും കൃഷി ഉപേക്ഷിച്ചിരിക്കുന്നു. അത് സ്ത്രീ കര്‍ഷകരുടെമേല്‍ കൂടുതല്‍ ബാധ്യതകള്‍ വരുത്തിയിരിക്കുന്നു. മുമ്പ് വീട്ടിലവര്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചിരുന്നെങ്കില്‍ ഇന്നതുപേക്ഷിച്ച് കര്‍ഷകത്തൊഴിലാളികളായി. അതിനാല്‍ കര്‍ഷകത്തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. 1997നുശേഷം ആടുമാടുകളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി.

സാധ്യമായ പരിഹാരങ്ങള്‍

ഈ സ്ഥിതിയില്‍ കര്‍ഷകരുടെ ദേശീയ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പ്രക്ഷോഭം സംഘടിപ്പിക്കയാണുവേണ്ടത്. വര്‍ധിച്ചുവന്ന കര്‍ഷക ആത്മഹത്യകളെ തുടര്‍ന്ന് 2004-ല്‍ സര്‍ക്കാര്‍ പ്രൊഫസര്‍ സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിച്ചു. 2007-ല്‍ കമ്മീഷന്‍ കൃഷിമന്ത്രി ശരദ് പവാറിന് വിപുലമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി. അതില്‍ ക്രിയാത്മകമായ നിരവധി നിര്‍ദേശങ്ങളുണ്ട്. 6 വര്‍ഷം കഴിഞ്ഞെങ്കിലും പാര്‍ലമെന്റില്‍ ആ റിപ്പോര്‍ട്ടിനെപ്പറ്റി ഒരു ചര്‍ച്ചപോലും നടന്നില്ല. അത് ഇന്നുവരെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ കെ.ജി. ബേസിനിലെ എണ്ണയുടെ നേട്ടം, അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ ആന്ധ്രയിലെ ജനങ്ങളാണെങ്കിലും, മുകേഷ് അമ്പാനിക്കോ അതോ അനില്‍ അമ്പാനിക്കോ നല്‍കേണ്ടതെന്ന കാര്യം ചര്‍ച്ച ചെയ്യാനവര്‍ക്ക് സമയമുണ്ട്. കാര്‍ഷികചിലവും അതിന്റെ 50 ശതമാവും കൂട്ടിയാവണം കര്‍ഷക് ലഭിക്കേണ്ട വിലയെന്നൊരു നിര്‍ദേശമതിലുണ്ട്. കുറഞ്ഞ പലിശയുള്ള വായ്പയെക്കുറിച്ചും, വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പലിശരഹിത വായ്പ നല്‍കുന്നതിക്കുറിച്ചും അതില്‍ പറയുന്നുണ്ട്. ഇടതുപക്ഷ പാര്‍ടികളുടെ എം.പി.മാര്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളം വിളിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ശരദ് പവാര്‍ അതിന് സമ്മതിച്ചെങ്കിലും കാര്യങ്ങള്‍ ഒരിഞ്ചുനീങ്ങിയിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചശേഷമിന്നുവരെ ശരദ് പവാര്‍ സ്വാമിനാഥനോട് സംസാരിച്ചിട്ടില്ല. കോര്‍പ്പറേറ്റുകള്‍ക്കായുള്ള ഒരു റിപ്പോര്‍ട്ട് തയാറാക്കി നല്‍കാത്തതിാലാവണം സ്വാമിനാഥട് ഇങ്ങനെ പെരുമാറുന്നത്. നാം ചെയ്യേണ്ടത് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാനായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.

കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ സമ്മേളം വിളിച്ചുകൂട്ടണമെന്ന ശക്തിയായ നിലപാട് നാം സ്വീകരിക്കണം. കൃഷി ഒരു പൊതുസേവനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടണം. കാര്‍ഷിക മേഖലയിലുള്ളവര്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴ്ന്ന ശ്രേണിയിലാണ്. കമ്മീഷന്റെ നിര്‍ദേശങ്ങളിലൊന്ന് ഇങ്ങിനെയാണ്. "കാര്‍ഷിക വളര്‍ച്ച കണക്കാക്കേണ്ടത് ഉല്പന്നത്തിന്റെ അടിസ്ഥാനത്തിലല്ല, കൃഷിക്കാരന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്''.

അതോടൊപ്പം മറ്റു രണ്ടു കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സാമൂഹ്യ പ്രശ്ങ്ങള്‍ സംബന്ധിച്ച ഗവേഷണവും സാമ്പത്തിക പ്രശ്ങ്ങളില്‍ കൈക്കൊള്ളേണ്ട നയങ്ങളും. സാമൂഹ്യമേഖലയില്‍ ഗവേഷണത്തില്‍ ശ്രദ്ധയൂന്നണം. ഇന്ന് പൊതുമേഖലയിലുള്ള കാര്‍ഷിക സര്‍വകലാശാലകളും ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും വിറ്റുകഴിഞ്ഞു. അവ പൂര്‍ണമായും ഇന്നു പ്രവര്‍ത്തിക്കുന്നത് മൊണ്‍സാന്റോ, കാര്‍ഗില്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടിയാണ്. കര്‍ഷകരെ അവരെന്നോ കൈവെടിഞ്ഞുകഴിഞ്ഞു. ഇന്നവര്‍ പുതിയതെന്നു പറഞ്ഞ് ഈ കുത്തകകളുടെ വിത്തുകളും മറ്റും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കയാണ്. നമ്മുടെ കര്‍ഷകരെ അവര്‍ ചതിയില്‍പ്പെടുത്തുകയാണ്. അതുകൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭ മുന്‍കൈയെടുത്ത് ദേശീയതലത്തിലും, സംസ്ഥാനതലത്തിലും കഴിയുമെങ്കില്‍ ജില്ലാതലത്തിലും ചെറിയതോതിലെങ്കിലും കാര്‍ഷിക ഗവേഷണം സംഘടിപ്പിക്കണം. പരീക്ഷണാര്‍ത്ഥം ഒന്നോ രണ്ടോ ഏക്കറിലായി ഇത് തുടങ്ങിവക്കാം. ഓരോ ജില്ലയിലും മണ്ണിന്റെ ഉല്പാദന ക്ഷമത മുക്കറിയേണ്ടതുണ്ട്. മണ്ണൊലിപ്പ് വര്‍ധിച്ചുവരുന്നു. ഒന്നുകില്‍ ശരിയായ വിഭവം കൃഷി ചെയ്യാത്തതുകൊണ്ടോ കൂടുതല്‍ രാസവളമുപയോഗിക്കുന്നതുകൊണ്ടോ മണ്ണിന്റെ ഉല്പാദനക്ഷമത കുറയാം. ഇതൊക്കെ നിര്‍ണയിച്ചേ തീരൂ. വിവിധ രാജ്യങ്ങളില്‍ കര്‍ഷകരുടെ സംഘടകള്‍ ഇത്തരം പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്നുണ്ട്. വെള്ളത്തിന്റെ ഉപയോഗക്രമത്തിന്റെ കാര്യമുണ്ട്. സംയുക്ത കൃഷി രീതികള്‍ വേണ്ടിവരും. ഉദാഹരണത്തിന് ഒരു പ്രദേശത്തെ 50 കുടുംബങ്ങള്‍ക്ക് സംയുക്തമായി ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ നിര്‍ണയിച്ച് പ്രവര്‍ത്തികള്‍ ചെയ്യാനാവും. അപ്പോള്‍ എന്തു കൃഷി ചെയ്യണമെന്നും എത്ര കൃഷി ചെയ്യണമെന്നുമൊക്കെ നല്ല ധാരണ അവര്‍ക്കുണ്ടാവും.

രാഷ്ട്രീയ, സാമ്പത്തിക പ്രശ്ങ്ങള്‍ പരിഗണിച്ചാല്‍ നവലിബറല്‍ നയങ്ങള്‍ക്കെതിരെ സമരം ചെയ്യേണ്ടിവരും. 20 വര്‍ഷങ്ങളായി തുടരുന്ന നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടണം. വായ്പാ സംവിധാനം ഉടച്ചുവാര്‍ക്കാനായി ജനകീയ സമരം സംഘടിപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ ചരിത്രം നോക്കിയാല്‍ നഗര പ്രദേശങ്ങളിലെ നേതാക്കളും വക്കീലന്മാരും മാത്രമല്ല, ഈ രാജ്യത്തെ കര്‍ഷകരും ചേര്‍ന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ കടപുഴക്കിയതെന്ന് കാണാന്‍ കഴിയും. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ കര്‍ഷകരുടെ സംഭാവനയുണ്ട്. 1948-ല്‍ തെലങ്കാനയില്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ കര്‍ഷകര്‍ നൈസാമിനെതിരെ സമരം ചെയ്ത് 10 ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു. 50-കളില്‍ കേരളത്തില്‍ ഭൂപരിഷ്ക്കരണം കൊണ്ടുവന്നു. 70-കളിലും 80-കളിലും പടിഞ്ഞാറന്‍ ബംഗാളില്‍ ഭൂപരിഷ്ക്കരണം നടപ്പിലാക്കി. ഇനിയും ചെയ്തുതീര്‍ക്കാന്‍ ഏറെ ബാക്കിയുണ്ട്.

ഇന്ത്യയില്‍ 50, 60, 70-കളില്‍ കര്‍ഷകരുടെ വന്‍ ജനകീയ പ്രസ്ഥാനങ്ങളുയര്‍ന്നുവന്നു. 90, 2000 ആയപ്പോള്‍ നാം കാണുന്നത് കര്‍ഷകരുടെ കൂട്ട ആത്മഹത്യയാണ്. ഇതല്ല പരിഹാരം. അത് കീഴടങ്ങലാണ്. അതിനാല്‍ നമുക്ക് 50, 60, 70-കളിലേക്ക് പോകണം. നയങ്ങളെ ചെറുക്കണം. അവകാശങ്ങള്‍ക്കായി പ്രക്ഷോഭം സംഘടിപ്പിക്കണം. കൃഷി കര്‍ഷകന്റെ കൈവശം തുടരുമെന്നും കോര്‍പ്പറേറ്റുകളെ അവിടേക്ക് കടത്തില്ലെന്നും ഉറപ്പുവരുത്തണം. അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഇനിയും അങ്ങനെ ചെയ്യാന്‍ കഴിയുമെന്നുമാണ് കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രം തെളിയിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ തെരുവിലിറങ്ങി കോര്‍പ്പറേറ്റുകളെ നേരിടുമ്പോള്‍ അതൊരു ശക്തവും രൂക്ഷവുമായ സമരമായിമാറും. അവിടെ അന്തിമവിജയം കര്‍ഷകര്‍ക്കു തന്നെയായിരിക്കും.

*
പി.സായ്നാഥ്

Friday, March 29, 2013

ടാങ്കറുകളും ദാഹത്തിന്റെ സമ്പദ്‌ഘടനയും



മറാത്തവാഡയിലെ ഏറ്റവും വലിയ വ്യവസായമെന്ന പദവി കരിമ്പിൽ നിന്നും ദാഹം തീർക്കലിലേയ്ക്ക് മാറിയിരിക്കുകയാണു്.  മറ്റെല്ലാത്തിനെയും നിഷ്പ്രഭമാക്കുക്കയാണു് മനുഷ്യരുടെയും വ്യവസായശാലകളുടെയും ജലത്തിന്റെ ആവശ്യകത.  ദേശത്തങ്ങോളമിങ്ങോളം മുതലിറക്കുന്നവർ ജലവിപണനത്തിലൂടെ കോടിക്കണക്കിനു രൂപ കൊയ്തെടുക്കുന്നു.  കാലിത്തീറ്റയാവാൻ മാത്രമുപയോഗപ്പെടുന്ന ഉണങ്ങിയ കരിമ്പുകെട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വഴികളിലൂടെ എണ്ണമറ്റ "ടാങ്കറുകൾ" ഗ്രാമങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും മറ്റ് വ്യവസായശാലകളിലേയ്ക്കും ലാഭത്തിന്റെ കണക്കുകൽ പെരുക്കിക്കൊണ്ട് ചീറിപ്പായുന്നു. ജലവിപണികൾ മറ്റെല്ലാത്തിനെയും പിന്നിലാക്കി വളർന്നിരിക്കുന്നു. അവയുടെ പ്രതീകമായി ടാങ്കറുകളും.

ആയിരക്കണക്കിനു ടാങ്കറുകളാണു് ദിവസേന മറാത്തവാഡയിലൂടേ തലങ്ങും വിലങ്ങും വെള്ളം ശേഖരിച്ചു ആവശ്യസ്ഥാനത്തെത്തിച്ച് വില്പന നടത്തുന്നത്. സർക്കാർ കരാറിൽ പ്രവർത്തിക്കുന്നവ നാമമാത്രവും പലതും കടലാസിൽ മാത്രം ഒതുങ്ങുന്നവയുമാണു. അതുകൊണ്ട് തന്നെ ദൈനംദിനം വളരുന്ന ജലവിപണിയിൽ സ്വകാര്യ ടാങ്കറുകൾഅത്യന്താപേക്ഷിതമാവുന്നു. നേതാക്കന്മാരായ കോണ്‍ട്രാക്ടർമാരും, കോൺട്രാക്ടർമാരായ നേതാക്കളും എം.എൽ.ഏമാരുമെല്ലാം ഈ വിപണിയുടെ സജീവസാന്നിദ്ധ്യങ്ങളാണു്. പലപ്പോഴും ആ കൂട്ടത്തിൽ ഉയർന്ന ഉദ്യോഗസ്ഥരും  ഉൾപ്പെടുന്നു.  മിക്കവരും നേരിട്ടും ബിനാമിയായും സ്വകാര്യടാങ്കറുകളുടെ ഉടമകളാണു്.

ജലവിപണിയുടെ സാമ്പത്തികശാസ്ത്രം

കനം കുറഞ്ഞ ഉരുക്കുതകിടു വളച്ചുണ്ടാക്കിയ വീപ്പകൾ മാത്രമാണു് ശരിക്കു പറഞ്ഞാൽ ടാങ്കറുകൾ. 198 കിലോ വീതം വരുന്ന മൂന്നു 5x18 അടി ഉരുക്കുഷീറ്റ് ഉണ്ടെങ്കിൽ പതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ടാങ്കർ നിർമ്മിക്കാം. ഷീറ്റുകൾ വളച്ചെടുത്ത് തമ്മിൽ വെൽഡ് ചെയ്താൽ ടാങ്കറായി. ലോറികളോ ട്രക്കുകളോ മറ്റ് വലിയ വാഹനങ്ങളുടെയോ മുകളിൽ ഉറപ്പിച്ചാൽ വെള്ളം കൊണ്ടുപോകാൻ റെഡിയായി. താരതമ്യേന ചെറിയ വാഹനങ്ങൾ ഇതിലും ചെറിയ ടാങ്കറുകളായിരിക്കും ഉപയോഗിക്കുക. ഉദാഹരണത്തിനു് ഒരു വലിയ വാനിന്റെ ട്രെയിലറായി 5000 ലിറ്ററിന്റെ ടാങ്കർ ഘടിപ്പിക്കാം. ആയിരം മുതൽ അഞ്ഞൂറു വരെയുള്ള ടാങ്കറുകൾ മിനിട്രാക്ടറുകളിലും, തുറന്ന ഓട്ടോറിക്ഷകളിലും, കാളവണ്ടികളിൽ പോലും കടത്തപ്പെടുന്നു

ജലക്ഷാമം രൂക്ഷമാകുന്തോറും നൂറുകണക്കിനു ടാങ്കറുകൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി നിർമ്മിക്കപ്പെടുന്നു. ജൽനാ ജില്ലയിലെ ജൽനാ പട്ടണത്തിൽ മാത്രം ഓട്ടോറിക്ഷകളും ട്രക്കുകളും മറ്റ് വാഹനങ്ങളുമുൾപ്പെടെ ആയിരത്തിരുന്നൂറോളം വാഹനങ്ങൾ ജലസ്രോതസ്സുകൾക്കും വെള്ളത്തിനു ഗതിയില്ലാത്ത പൊതുജനങ്ങൾക്കുമിടയിൽ ഷട്ടിലടിക്കുന്നു.  വാഹനങ്ങളുടെ ഡ്രൈവർമാർ കക്ഷികളുമായി സെൽ ഫോണുകളിൽ വിലപേശുന്നു.  വെള്ളം വൻ തോതിൽ ആവശ്യമായി വരുന്ന വ്യവസായങ്ങൾക്കാണു് വെള്ളത്തിന്റെ ഭൂരിഭാഗവും വിറ്റഴിക്കപ്പെടുന്നത്. മറാത്തി ദിനപ്പത്രമായ 'ലോക് സത്ത'യിലെ ലക്ഷ്മൺ റാവുത്തും സഹപ്രവർത്തകരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി  ഈ വിപണിയെപ്പറ്റി പഠിക്കുന്നു. അവരുടെ കണക്കനുസരിച്ച് ടാങ്കറുടമകളുടെ ദൈനംദിന വ്യവഹാരം അറുപത് ലക്ഷത്തിനും എഴുപതുലക്ഷത്തിനുമിടയ്ക്കാണു്. ഈ ഒരു ഒറ്റ പട്ടണത്തിൽ മാത്രം ജലവിപണിയുടെ മൂല്യം അത്രയുമുണ്ട്!!

സാങ്കേതികവിദ്യ

പല വലിപ്പങ്ങളിലുള്ളവയുണ്ടെങ്കിലും ഈ പട്ടണത്തിലെ ടാങ്കറിന്റെ ശരാശരി അളവ് ഏതാണ്ട് അയ്യായിരം ലിറ്ററാണു്. ഇവിടെയുള്ള ആയിരത്തീരുന്നൂറു വാഹനങ്ങളും കുറഞ്ഞത് മൂന്നു ട്രിപ്പുകളെങ്കിലും ദിവസം പൂർത്തിയാക്കുന്നു. അതായത് ഇരുപത്തിനാലു മണിക്കൂറിൽ ഏതാണ്ട് 1.8 കോടി ലിറ്റർ വെള്ളം. ലിറ്ററിനു മുന്നൂറ്റൻപത് രൂപാ കണക്കാക്കുമ്പോൾ അത് അറുപത് ലക്ഷം രൂപയുടെ ബിസിനസ്സാണു്. വെള്ളത്തിന്റെ ഉപയോഗം കണക്കിലെടുത്ത് ( വീട്ടാവശ്യം/കന്നുകാലികൾ/വ്യവസായങ്ങൾ) ഈ നിരക്ക് ഇനിയും ഉയരാം.

ജലദൗർലഭ്യമാണു് ടാങ്കർ വിപണിയെ - നിർമ്മാണം, അറ്റകുറ്റപ്പണി, വാടകയ്ക്കെടുക്കൽ, വില്പന/വാങ്ങൽ -  ഉത്തേജിപ്പിച്ച് നിറുത്തുന്നതു്. ജൽനയിലേയ്ക്ക് പോകുന്ന വഴിയ്ക്ക് അഹമ്മദ്നഗർ ജില്ലയിലുള്ള തിരക്കേറിയ ഒരു സ്ഥലമാണു് രാഹുരി. മുപ്പതിനായിരം രൂപയ്ക്ക് നിർമ്മാണം പൂർത്തിയാകുന്ന 10,000 ലിറ്റർ ടാങ്കർ അതിന്റെ ഇരട്ടിയോളം തുകയ്ക്ക് ഇവിടെ വിറ്റഴിക്കപ്പെടുന്നു. ഒരു ചെറിയ വ്യവസായപ്രദേശമായ രാഹുരിയിൽ ടാങ്കർ ടെക്നോളജിയിൽ ക്രാഷ് കോഴ്സ് ചെയ്യാൻ സാധിക്കും. 5 x 18 അടി വലിപ്പത്തിലുള്ള ഓരോ ഷീറ്റും മൂന്നരമില്ലിമീറ്റർ (ഗേജ് പത്ത്) കനമുള്ളവയാണെന്ന് ഒരു നിർമ്മാണയൂണിറ്റിന്റെ ഉടമയായ ശ്രീകാന്ത് മെലവാനെ വിശദീകരിച്ചു. അവിടെ ഓരോ ഷീറ്റും കൈകൊണ്ട് ചുറ്റിയെടുക്കേണ്ട "നിർമ്മാണ യന്ത്ര"വും കാണിച്ചുതന്നു.  പതിനായിരം ലിറ്റർ ടാങ്കറിനു ഏതാണ്ട് എണ്ണൂറു് കിലോഗ്രാം ഭാരം വരും. സ്റ്റീൽ കിലോയ്ക്ക് മുപ്പത്തഞ്ച് രൂപാ നിരക്കിൽ എണ്ണൂറു കിലോ സ്റ്റീലിനു് ഇരുപത്തേഴായിരം രൂപയാകും. വേലക്കൂലിയും വൈദ്യുതചാർജ്ജ് തുടങ്ങിയ ചെലവുകൾ മൂവായിരം രൂപയിലൊതുങ്ങും.  ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണയൂണിറ്റ് ഒരു ടാങ്കറുണ്ടാക്കാൻ ഒരുദിവസമെടുക്കും.  തിരക്ക് കൂടുതലായിരുന്ന കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടയ്ക്ക് പല വലിപ്പത്തിലുള്ള നൂറ്റമ്പത് ടാങ്കറുകൾ അവർ വിറ്റഴിച്ചു. അതിനടുത്ത ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ നാലു യൂണിറ്റുകൾ കൂടിയുണ്ട്. അഹമ്മദ്നഗര് ടൗണിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ പതിനഞ്ചോണം നിർമ്മാണ യൂണിറ്റുകൾ ഇതേ പരിപാടിയിൽ ഏർപ്പെട്ടിരിക്കുന്നു.

ഇരുപതിനായിരം ലിറ്റർ വരെ വെള്ളം കൊള്ളുന്ന വളരെവലിയ ടാങ്കറുകൾ വ്യവസായശാലകൾക്കും കന്നുകാലിഫാമുകൾക്കും വേണ്ടി ഉപയോഗിക്കാനാണെന്നു ശ്രീകാന്ത് പറഞ്ഞു. പതിനായിരം ലിറ്റർ കൊള്ളുന്നവ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഉപയോഗിക്കപ്പെടുന്നു. അവർ ഉണ്ടാക്കിയതിൽവച്ച് ഏറ്റവും ചെറിയ ആയിരം ലിറ്ററിനടുത്തുള്ള ടാങ്കറുകളുടെ ഉപയോക്താക്കൾ പ്രധാനമായും ചെറുകിട തോട്ടമുടമകളാണു്. സൂക്ഷ്മജലസേചനത്തിന്റെ ചെലവു താങ്ങാൻ കഴിയാത്ത മാതളക്കർഷകർ കാളവണ്ടിയിൽ വെള്ളം നിറച്ച് കൊണ്ട്പോയി നനയ്ക്കാൻ വേണ്ടി നന്നേ ചെറിയ ഈ ടാങ്കറുകൾ ഉപയോഗിക്കുന്നു.

ജലസ്രോതസ്സുകൾ

ഈ വെള്ളമെല്ലാം എവിടുന്നു വരുന്നു? അനിയന്ത്രിതമായ ഭൂഗർഭജലചൂഷണത്തിൻ നിന്നാണെന്ന് വ്യക്തം.  ജലവിപണിയെ ലാക്കാക്കി പുതുതായി നിർമ്മിക്കപ്പെട്ടവയടക്കമുള്ള സ്വകാര്യകുഴല്‍ക്കിണറുകൾ വഴി. ഭൂഗർഭജലക്ഷാമം രൂക്ഷമാകുമ്പോൾ ഇവയും വറ്റാം. ഇവിടെ ഊഹക്കച്ചവടക്കാർ വെള്ളമുള്ള കിണറുകൾ ഭാവിയിൽ വിറ്റ് കാശാക്കാൻ വേണ്ടി വാങ്ങിച്ചിട്ടിട്ടുണ്ട്. ജല്‍നയിലെ ചില മിനറൽ വാട്ടർ കമ്പനികൾ വെള്ളം എത്തിക്കാൻ വേണ്ടി വിദർഭയിലുള്ള ബുലധന വരെ പോകുന്നു. അവിടെ ഇപ്പോൾത്തന്നെയുള്ള ജലക്ഷാമത്തെ ഇത് രൂക്ഷമാക്കുന്നുണ്ട്.  അങ്ങനെ നോക്കുമ്പോൾ ജലദൗർലഭ്യം ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയ്ക്ക് വളരെപ്പെട്ടെന്ന് പടർന്നുപിടിയ്ക്കുമെന്ന് കാണാം. ഇതിനിടയിൽ പൊതുജലസ്രോതസ്സുകളുടെ കൊള്ളയും നടക്കുന്നു.

ഒരു ടാങ്കറുടമ പതിനായിരം ലിറ്റർ വെള്ളത്തിനു വേണ്ടി ചെലവാക്കുന്ന തുക ആയിരത്തിനും ആയിരത്തിയഞ്ഞൂറിനുമിടയ്ക്കാണു്. അത്രയും വെള്ളം 3,500 രൂപയ്ക്കാണു് വിറ്റഴിക്കപ്പെടുന്നത്. ഒറ്റയടിക്ക് 2,500 രൂപ ലാഭം.  കിണറോ, കുഴൽക്കിണറോ സ്വന്തമായുള്ളവര്ക്ക് അത്ര പോലും ചെലവാക്കേണ്ടി വരുന്നില്ല. പൊതുജലം കൊള്ളയടിക്കുന്നവരാവട്ടെ ഏതാണ്ട് സൗജന്യമായിത്തന്നെ ജലം കൈക്കലാക്കുന്നു.

മുൻ എം.പിയും മുൻ-എം.എൽ.എയുമായ  പ്രസാദ് താൺപുരെയുടെ അഭിപ്രായത്തിൽ ഇടത്തരം മുതൽ വലിയ അൻപതിനായിരത്തിൽപ്പരം ടാങ്കറുകൾ ഈ വർഷം മഹാരാഷ്ടയിൽ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മുൻ_വർഷങ്ങളിൽ നിർമ്മിപ്പെട്ട് ഇപ്പോ ഉപയോഗത്തിലിർക്കുന്നവയും കൂടെ ചേർത്താൽ അവയുടേ എണ്ണം ഭീമമാണു്. ചില കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ മൊത്തത്തിലുള്ള ടാങ്കറുകളുടെ എണ്ണം ഒരു ലക്ഷത്തിലെത്തും. കഴിഞ്ഞ മാസങ്ങളിലെ അൻപതിനായിരം പുതിയ ടാങ്കറുകളുടെ നിർമ്മാണ ബിസിനസ് തന്നെ 2 ബില്യൺ കവിയും.  ഇത് കെട്ടിടനിര്‍മ്മാണപ്രവർത്തനങ്ങൾ, ബീമുകൾ, ഗ്രില്ലുകൾ തുടങ്ങിയ മറ്റ് ബിസിനസ്സുകളിലെ മാന്ദ്യത്തിനു വഴി തെളിച്ചിട്ടുണ്ട്.  പക്ഷേ ആകർഷകമായ ഈ വിപണിയിലിറങ്ങാൻ തയ്യാറായി വരുന്നവർ അതിന്റെയൊക്കെ പതിന്മടങ്ങാണു്. ജൽനയിലെ ടാങ്കർ നിർമ്മാതാവായ സുരേഷ് പവാറിന്റെ അഭിപ്രായത്തിൽ പട്ടണത്തിലെ നൂറു നിർമ്മാതാക്കളിൽ തൊണ്ണൂറും ഈ രംഗത്ത് മുൻപൊരിക്കലും പ്രവര്‍ത്തിക്കാത്തവരാണു്.

ജൽനാ ജില്ലയിലെ തന്നെ ഷെലഗൗൺ ജില്ലയിലെ കർഷകനും ലോക്കൽ രാഷ്ട്രീയപ്രവർത്തകനുമായ ദീപക്ക് അമ്പോർ വെള്ളത്തിനായി രണ്ടായിരം രൂപ പ്രതിദിനം ചെലവഴിക്കുന്നു. "ദിവസവും  അഞ്ച് ടാങ്കർ വെള്ളം എന്റെ അഞ്ചേക്കർ മുസംബി തോട്ടമുൾപ്പെടെയുള്ള പതിനെട്ടേക്കർ കൃഷിയിടം നനയ്ക്കാനായി ഉപയോഗിക്കുന്നു". അതിനായി  പണം പലിശയ്ക്കെടുക്കേണ്ടി വരുന്നു. വിള മെച്ചമാവാകുമെന്ന പ്രതീക്ഷയില്ലാതെ എന്തിനിത്ര പണം ചെലവഴിയ്ക്കുന്നുവെന്ന ചോദ്യത്തിനു തന്റെ തോട്ടം നശിച്ച്പോകാതെ നോക്കണമെന്നു മാത്രമാണുത്തരം. ഇരുപത്തിനാലുശതമാനം വരെയാണു് ഇവിടെ പലിശനിരക്കുകൾ

ജലദൗർലഭ്യം പരിതാപകരമാണെങ്കിലും ഇതുവരെ ഗുരുതരമായിട്ടില്ല. ജൽനയിലെ പലരും കഴിഞ്ഞ ചില വർഷങ്ങളായി ടാങ്കറുകളെ ആശ്രയിച്ച് കഴിയുന്നു. പക്ഷേ ജലപ്രതിസന്ധിയുടെ വ്യാപ്തിയും അതിനനുസരിച്ച് ടാങ്കറുകളുടെ എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുന്നു. ഏവരേയും ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത ഈ വർഷത്തെ മഴക്കാലത്തിനായി ഇനിയും കാത്തിരിക്കേണ്ടുന്ന ദീർഘമായ കാലയളവാണു്. എന്നാൽ കച്ചവടമനസ്ഥിതിയുള്ള ചിലർക്ക് ഇതും പണമുണ്ടാക്കുനുള്ള ഒരവസരം മാത്രം.

ഈ ഓട്ടപ്പന്തയത്തിൽ പിന്നിലായിപ്പോയ ഒരു രാഷ്ട്രീയനേതാവിന്റെ പരിദേവനം: "എനിക്ക് പത്ത് ടാങ്കറുണ്ടായിരുന്നെങ്കിൽ ഈ വർഷവും വരൾച്ച വരണേയെന്നു പ്രാർത്ഥിച്ചേനെ"

*
ശ്രീ. പി.സായ്‌നാഥ് ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ‘Tankers and the economy of thirst‘ എന്ന ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ

മൊഴിമാറ്റം നിര്‍വഹിച്ചത് +Kunjans V

Wednesday, July 20, 2011

‘Never let school interfere with your education'

“Freedom from fear” and “Punishment-free zone” read the slogans on the school walls. These signify the end of corporal punishment. They take on a different meaning, though, when schools are occupied by the police, as they are around Dhinkia and Govindpur, the villages resisting the State's takeover of their farmland for Posco's mega power and steel project ( The Hindu , July 13-14).
Children here grabbed national attention when they joined their parents in the protests against the forcible land acquisition. And still more when the fall in school attendance drew the wrath of Orissa's Women and Child Development Minister Anjali Behera. Her concern that children remain in school is unexceptionable. Her belief that they were not there only because they had joined the protests is misplaced.

In this State, millions remaining in the classrooms are unlikely to get an education. Besides, Orissa has “not served midday meals in most schools since mid-June,” says Biraj Patnaik, Adviser to the Supreme Court's Food Commissioners. “And they are sitting on over Rs.146 crore of last year's disbursement for the scheme from the Central government.”

Reactions

But back to the villages. “Four of our six rooms are occupied by the police who are here to deal with the agitation,” says a teacher at the Balia nodal Upper Primary School. This school runs till to Class 7. “Every morning, all the children assemble, we take attendance — and then dismiss Classes 1-5. How to teach them?” The police occupy space in several schools. They have vacated one in Balituth but remain in at least four others including Balia.

“In school,” says angry 10-year-old Rakesh Bardhan in Govindpur, “they teach us the story of Baji Rout.” A 13-year-old boatman and legendary Oriya hero shot dead by the British when he refused to ferry them across a river in pursuit of freedom fighters. “They tell us, ‘you should emulate Baji Rout and the way he stood up for his homeland.' But when we stand up for ours, they react badly.”

How do their teachers feel about this? Bishwambar Mohanty, aged 14, scoffs: “What can they say? They know that if we lose our land and village — there will be no school either.” One teacher says: “They have seen police fire rubber bullets on their parents. They've seen their betel vineyards and their homes destroyed. And said that all this is good for Orissa's development. How else can they react?” Another student asks: “They are turning their guns on our parents and they want us to remain in school?”

NCPCR visit

A team of the National Commission for Protection of Child Rights came here, concerned by the “misuse” of the children in the protests. At the end of their visit, while asking the protestors to keep children out, the team also called on the government “to withdraw police forces sheltered in schools meant for the education of children.”

“If the government orders us, obviously we will find other shelters,” Jagatsinghpur District Superintendent of Police S. Devdutt Singh told The Hindu .

Meanwhile, teachers have been given the additional task of talking to the parents of “absentees.” “The BDO demands a daily report on attendance and how many parents we have met,” a teacher grumbles. “As if we don't have enough paperwork already, ‘with 74 records to keep updated'.”

Govindpur Upper Primary School has 240 students and four teachers. Of these, only one is a regular teacher. The others are shiksha sahayaks (“assistant teachers”) and gana sikhyak (“mass educator”). Last month the State recruited 20,000 shiksha sahayaks to fill vacancies amongst regular teachers. Many sahayaks are poorly-trained and ill-equipped to teach. In the panchayat of the Posco area, there are only “acting headmasters.” In many schools across the State, the headmaster's post remains vacant for years. There are also 29,000 vacancies for primary school teachers in Orissa. “They'd have to pay more if they filled those up properly,” grins one teacher. In Tirlochanpur village, 400 students go to a school without a single regular teacher.

Shorn of the jargon offered under the Sarva Siksha Abhiyan, this amounts to recruiting “teachers” at pathetic salaries. Shiksha sahayaks get a consolidated Rs.4,000. If they last six years, they might be absorbed as zilla parishad teachers. The “ gana sikhyak ” (“volunteer teachers” under the Education Guarantee Scheme) is worse off. “They are least qualified and shouldn't be teaching, but they are,” says an official. They earn Rs.2,250 to Rs.2,500 a month. Less than what a landless labourer earns in 30 days of Mahatma Gandhi National Rural Employment Guarantee Scheme (MNREGS) work. Spending less by paying “teachers” a pittance has helped gut the system. “Why will qualified people join this profession now?” asks one.

The poor quality breeds, as across the country, a huge private tuition industry. Some teachers earn more from tuitions. Others are not qualified to do even that. Some don't teach at all. And there's a welter of other problems. A spirited effort, within these limitations, to clear the mess and discipline the system by a committed Education Secretary has resulted in a backlash. Aparajita Sarangi now faces 85 cases filed against her in the courts by disgruntled school management committees and teachers.

Back in Dhinkia and Govindpur, students are less visible in the protests, but are still there. “Now,” says one, “a different small group goes each day.” These children seem to be up on Mark Twain's dictum: “Never let school interfere with your education.”

With the police occupying space in several schools in the Posco project area in Orissa, teachers wonder how to hold classes.

*
P.Sainath The Hindu Daily

Thursday, December 30, 2010

കര്‍ഷക ആത്മഹത്യകളുടെ പിന്നാമ്പുറം

പിന്നോക്കം നില്‍ക്കുന്ന മറാത്ത്‌വാഡയിലെ ഒറംഗബാദില്‍ നിന്നുള്ള ബിസിനസ്സുകാര്‍ ഒക്‌ടോബറില്‍ 65 കോടി രൂപ വിലവരുന്ന 150 മെര്‍സിഡസ് ബെന്‍സ് കാറുകള്‍ വാങ്ങിയപ്പോള്‍ അത് മാധ്യമ ശ്രദ്ധപിടിച്ചുപറ്റി. മുന്‍നിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 40 കോടിയിലധികം രൂപ കാറുകള്‍ വാങ്ങിയവര്‍ക്ക് വായ്പ നല്‍കി. ഏഴുശതമാനം പലിശയ്ക്കാണ് എസ് ബി ഐ വായ്പ നല്‍കിയതെന്നാണ് ഔറംഗബാദ് ജില്ലാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റ് ദേവിദാസ് തുള്‍സാപുകാര്‍ പറഞ്ഞത്. ''ഈ ഇടപാടില്‍ ഭാഗഭാക്കായതില്‍ ബാങ്കിന് അഭിമാനമുണ്ടെ''ന്ന് എസ് ബി ഐയുടെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ''ഭാവിയിലും ഇത്തരം ഇടപാടുകളില്‍'' ബാങ്ക് പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മറാത്ത്‌വാഡയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ആയിരക്കണക്കിനു കുടുംബങ്ങളുടെ വാര്‍ഷിക വരുമാനത്തിനു തുല്യമാണ് മെര്‍സിഡസ്‌കാര്‍ ഇടപാടിന്റെ തുക. മഹാരാഷ്ട്രയിലെ എണ്ണമറ്റ കര്‍ഷകര്‍ ഔപചാരിക സ്രോതസ്സുകളില്‍നിന്നും വായ്പ ലഭിക്കാന്‍ പ്രയാസപ്പെടുകയുമാണ്. ആയിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും കര്‍ഷകര്‍ ഒരു ദശാബ്ദത്തിലേറെക്കാലം സമരം ചെയ്യുകയും ചെയ്തശേഷമാണ് 7 ശതമാനം പലിശയ്ക്ക് കാര്‍ഷിക വായ്പ അനുവദിച്ചത്. അതുതന്നെ മിക്കപ്പോഴും പ്രയോഗത്തില്‍ വരുന്നുമില്ല. 2005 നു മുമ്പ് ബാങ്ക് വായ്പ ലഭിക്കാന്‍ 9 ശതമാനത്തിനും 12 ശതമാനത്തിനും ഇടയില്‍ പലിശ നല്‍കേണ്ടിവന്നിരുന്നു. പലരും അതില്‍ കൂടിയ പലിശയ്ക്ക് കാര്‍ഷികേതര വായ്പ എടുക്കാന്‍ നിര്‍ബന്ധിതരായി. 7 ശതമാനം പലിശ നല്‍കി ഒരു മെര്‍സിഡസ് വാങ്ങുക. ഒരു ട്രാക്ടര്‍ വാങ്ങാന്‍ 12 ശതമാനം പലിശ നല്‍കുക! മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പലിശ നിരക്കാണെങ്കില്‍ 24 മുതല്‍ 30 ശതമാനം വരെയാണ്.

വായ്പ ലഭിക്കാന്‍ വഴികാണാത്ത കര്‍ഷകര്‍ കൊള്ളപലിശക്കാരെയും മറ്റ് അനൗപചാരിക സ്രോതസ്സുകളെയും ശരണം പ്രാപിക്കാന്‍ നിര്‍ബന്ധിതരാവുന്നു. കടബാദ്ധ്യതയില്‍ കുടുങ്ങിയ ഇന്ത്യയിലെ കര്‍ഷക കുടുംബങ്ങളുടെ എണ്ണം 1991 നു ശേഷമുള്ള പത്തുവര്‍ഷങ്ങള്‍ക്കകം 26 ശതമാനത്തില്‍ നിന്നും 48.6 ശതമാനമായി ഉയര്‍ന്നു. ഇത് ഔദ്യോഗിക കണക്കാണ്. ഇതോടൊപ്പം സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായുള്ള ഒട്ടനവധി ദുരന്തങ്ങളും കര്‍ഷകര്‍ നേരിട്ടു. ''കമ്പോളത്തെ അടിസ്ഥാനമാക്കിയ വിലയുടെ പേരില്‍ കൃഷിക്കാവശ്യമായവയുടെയെല്ലാം വില കുതിച്ചുയര്‍ന്നു. വിളകളുടെ വില ഇടിഞ്ഞു. ശക്തരായ വ്യാപാരികളും കോര്‍പ്പറേഷനുകളും കൃത്രിമമായാണ് മിക്കപ്പോഴും വില ഇടിച്ചത്. കൃഷിയിലുള്ള നിക്ഷേപം വെട്ടിക്കുറച്ചു. ബാങ്കുകള്‍ കാര്‍ഷികവായ്പകളില്‍ നിന്നും മാറി, ഇടത്തരക്കാരിലെ മേലേതട്ടിലുള്ളവരുടെ ജീവിതശൈലിക്കൊത്ത ആവശ്യങ്ങള്‍ക്ക് വായ്പകള്‍ നല്‍കിയതിന്റെ ഫലമായി വായ്പയില്‍ ഇടിവുവന്നു. ഇത്തരത്തിലുള്ള പല ഘടകങ്ങള്‍ 13 വര്‍ഷത്തിനകം രണ്ടുലക്ഷത്തിലധികം കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടു.

മഹാരാഷ്ട്രയില്‍ 2008 ല്‍ ''കാര്‍ഷിക വായ്പ''യുടെ പകുതിയിലധികവും ഗ്രാമീണ ബാങ്കുകളല്ല മറിച്ച് നഗരപ്രദേശങ്ങളിലെ ബാങ്ക് ശാഖകള്‍ വഴിയാണ് നല്‍കിയത്. 42 ശതമാനത്തിലധികവും മുംബൈ നഗരത്തില്‍ മാത്രമാണ്. വന്‍കിട കോര്‍പറേഷനുകളാണ് ''കാര്‍ഷികവായ്പ'' കൈക്കലാക്കിയത്.
''ഗ്രാമീണ പുനര്‍ജീവന''മായാണ് മെര്‍സിഡസ് കാര്‍ ഇടപാടിനെ മാധ്യമങ്ങള്‍ ആഘോഷിച്ചത്. ഇതെകുറിച്ചു ഒട്ടേറെ കഥകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കര്‍ഷകരുടെ ആത്മഹത്യയില്‍ 2009 ല്‍ വന്‍വര്‍ധനവുണ്ടായതായാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. ''ഗ്രാമീണ പുനരുജ്ജീവന''ത്തിന്റെ വര്‍ഷമായി ചിത്രീകരിക്കപ്പെട്ട 2009 ല്‍ 17368 കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്. 2008 ലേതിനെക്കാള്‍ 7 ശതമാനത്തിന്റെ വര്‍ധനവാണ് കര്‍ഷക ആത്മഹത്യയിലുണ്ടായത്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത 2004 നുശേഷം കര്‍ഷക ആത്മഹത്യയില്‍ വന്‍വര്‍ധനവുണ്ടായത് 2009 ലാണ്. 1997 നുശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ മൊത്തം എണ്ണം ഇതോടെ 216500 ആയി ഉയര്‍ന്നു. ആത്മഹത്യക്ക് പല ഘടകങ്ങളുണ്ടെങ്കിലും ചില മേഖലകളിലും വാണിജ്യവിളകള്‍ കൃഷിചെയ്യുന്നവര്‍ക്കിടയിലുമാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതെന്നത് ഉല്‍കണ്ഠജനകമായ പ്രവണതയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ 1995 മുതല്‍ കര്‍ഷകരുടെ ആത്മഹത്യ സംബന്ധിച്ച കണക്കുകള്‍ ശേഖരിക്കുന്നുണ്ട്. എങ്കിലും 1997 മുതലുള്ള കണക്കുകളാണ് ഗവേഷകര്‍ മുഖ്യമായും ഉപയോഗിക്കുന്നത്. 1995 ലെയും 1996 ലെയും കണക്കുകള്‍ അപൂര്‍ണമാണെന്നതാണ് ഇതിന്റെ കാരണം. തമിഴ് നാടിനെയും രാജസ്ഥാനെയും പോലുള്ള ചില വലിയ സംസ്ഥാനങ്ങള്‍ ആ വര്‍ഷങ്ങളിലെ കണക്കുകള്‍ നല്‍കിയിരുന്നില്ല. 2009 ല്‍ ഈ രണ്ടു സംസ്ഥാനങ്ങളില്‍ 1900 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. 1997 മുതല്‍ എല്ലാ സംസ്ഥാനങ്ങളും കണക്കുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് കണക്കുകള്‍ ഏറെകുറെ പൂര്‍ണമാണ്.

2009 അവസാനമുള്ള കണക്കുകളാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2010 ല്‍ ചുരുങ്ങിയത് 16000 കര്‍ഷക ആത്മഹത്യ നടന്നതായി ഉറപ്പിച്ചു പറയാനാവും. (കഴിഞ്ഞ ആറുവര്‍ഷങ്ങളിലെ ശരാശരരി കര്‍ഷക ആത്മഹത്യ 17104 ആണ്) 2009 അവസാനം വരെയുള്ള കണക്കിന്റെ കൂടെ 2010 ലെ 16000 വും കൂടിചേര്‍ത്താല്‍ 216500 ആകും. 1995 ലും 1996 ലും 24449 കര്‍ഷക ആത്മഹത്യകളാണ് നടന്നത്. ഇവയെല്ലാം ഒന്നിച്ചു എടുത്താല്‍ 1995-2010 കാലയളവില്‍ 256949 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കണക്കാക്കാം.

1995 നുശേഷം രണ്ടരലക്ഷത്തിലധികം കര്‍ഷകരാണ് സ്വയം ജീവനൊടുക്കിയത്. മാനവ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആത്മഹത്യകളുടെ വന്‍വേലിയേറ്റമാണ് കഴിഞ്ഞ 16 വര്‍ഷങ്ങളില്‍ ഇന്ത്യയിലുണ്ടായത്. ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളായ പതിനഞ്ചു ലക്ഷത്തിലധികം പേര്‍ ഈ ദുരന്തത്തിന്റെ വേദന തിന്നു കഴിയുകയാണ്. പലരെയും ആത്മഹത്യയിലേയ്ക്ക് നയിച്ച അതെ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് ദശലക്ഷക്കണക്കിനു കര്‍ഷകര്‍. ആയിരക്കണക്കിനു ഗ്രാമങ്ങളിലെ കര്‍ഷകര്‍, തങ്ങളുടെ അയല്‍ക്കാര്‍ ആത്മഹത്യയുടെ പാത തിരഞ്ഞെടുക്കുന്നതിനു സാക്ഷികളായി. നയങ്ങളില്‍ മാറ്റം വരാത്തതുമൂലം നൈരാശ്യത്തിന്റെ പടുകുഴിയില്‍ വീഴുന്ന കൂടുതല്‍ കൂടുതല്‍പേര്‍ ഈ പാതപിന്‍പറ്റുകയും ചെയ്യും. ഇന്ത്യയിലെ വരേണ്യ വിഭാഗത്തിന്റെ ഹൃദയശൂന്യത സങ്കല്‍പിക്കാന്‍ കഴിയാത്തതാണെന്നതാണ് ഇതിന്റെ അര്‍ഥം.
ആത്മഹത്യ ചെയ്തവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ യഥാര്‍ഥത്തിലുള്ളതിലും വളരെ കുറവാണ്. കര്‍ഷകരില്‍ വലിയൊരു വിഭാഗത്തെ പ്രാദേശികമായ കണക്കെടുപ്പുകളില്‍ നിന്നും ഒഴിവാക്കുകയാണ്. ഉദാഹരണത്തിന് സ്ത്രീകള്‍. കര്‍ഷക സ്ത്രീ ആത്മഹത്യ ചെയ്താല്‍ അതുവെറും ആത്മഹത്യയായാണ് കണക്കാക്കുക. അല്ലാതെ കര്‍ഷക ആത്മഹത്യയില്‍ പെടില്ല. ഭൂമിയുടെ ഉടമാവകാശി മിക്കപ്പോഴും സ്ത്രീകളല്ലാത്തതാണിതിന്റെ കാരണം.

ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം കുറച്ചു കാണിക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. മഹാരാഷ്ട്ര ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്. മഹാരാഷ്ട്ര ഗവണ്‍മെന്റ് കണക്കുകളില്‍ അടിക്കടി തിരുത്തലുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ഒരാഴ്ചയ്ക്കകം മൂന്നു തവണ സര്‍ക്കാര്‍ കണക്ക് മാറ്റി പറഞ്ഞു. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന വിദര്‍ഭ മേഖലയിലെ ആത്മഹത്യകളെ കുറിച്ചു കഴിഞ്ഞ മെയ് മാസത്തില്‍ വ്യത്യസ്തമായ മൂന്നു കണക്കുകളാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ കണക്കുകള്‍ തമ്മിലുള്ള അന്തരം 5500 ശതമാനം വരെ ആകും. ഒരു കണക്കില്‍ പറഞ്ഞത് നാലു മാസത്തിനുള്ളില്‍ ആറ് കര്‍ഷക ആത്മഹത്യകള്‍ മാത്രമാണ് നടന്നതെന്നാണ്.

നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് 2009 ല്‍ മഹാരാഷ്ട്രയില്‍ 2872 കര്‍ഷക ആത്മഹത്യ നടന്നുവെന്നാണ്. തുടര്‍ച്ചയായി പത്താം വര്‍ഷവും ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

ജനസംഖ്യയില്‍ മഹാരാഷ്ട്രയുമായി താരതമ്യപ്പെടുത്താവുന്ന സംസ്ഥാനം പശ്ചിമ ബംഗാളാണ്. ബംഗാളില്‍ ജനസംഖ്യ മഹാരാഷ്ട്രയിലേതിലും ഏതാനും ദശലക്ഷം കുറവാണെങ്കിലും കൂടുതല്‍ കര്‍ഷകരുള്ള സംസ്ഥാനമാണ് ബംഗാള്‍. കര്‍ഷക ആത്മഹത്യ നിരക്ക് മഹാരാഷ്ട്രയില്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ ബംഗാളില്‍ കുറഞ്ഞുവരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1999 ല്‍ അവസാനിച്ച അഞ്ചു വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യയുടെ ശരാശരി വാര്‍ഷിക നിരക്ക് 1963 ആയിരുന്നത് 2004 ല്‍ അവസാനിച്ച അഞ്ച് വര്‍ഷങ്ങളില്‍ 3647 ആയും 2009 ല്‍ അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ 3858 ആയും ഉയര്‍ന്നു. അതേസമയം ബംഗാളില്‍ 1999 ല്‍ അവസാനിച്ച അഞ്ചുവര്‍ഷത്തെ വാര്‍ഷിക ശരാശരി 1459 ആയിരുന്നത് 2004 ല്‍ അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ 1200 ആയും 2009 ല്‍ അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ 1014 ആയും കുറഞ്ഞു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ അഞ്ചു സംസ്ഥാനങ്ങളാണ് കര്‍ഷക ആത്മഹത്യ മേഖലയായി അറിയപ്പെടുന്നത്. മൊത്തം കര്‍ഷക ആത്മഹത്യയില്‍ മൂന്നില്‍ രണ്ടുഭാഗവും ഈ സംസ്ഥാനങ്ങളിലാണ്. 28 സംസ്ഥാനങ്ങളില്‍ 18 എണ്ണത്തിലും 2009 ല്‍ ആത്മഹത്യ നിരക്കില്‍ വര്‍ധനവുണ്ടായതായി കാണാം. ചില സംസ്ഥാനങ്ങളില്‍ നേരിയ വര്‍ധനവുമാത്രമാണുണ്ടായത്. ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത് തമിഴ്‌നാട്ടിലാണ്. അവിടെ 2008 ല്‍ 512 ആത്മഹത്യകളായിരുന്നെങ്കില്‍ 2009 ല്‍ 1060 ആയി ഉയര്‍ന്നു. കര്‍ണാടകയാണ് വര്‍ധനവിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. ഒരു വര്‍ഷത്തിനകം കര്‍ണാടകയില്‍ കര്‍ഷക ആത്മഹത്യയില്‍ 545 ന്റെ വര്‍ധനവാണുണ്ടായത്. ആന്ധ്രയാണ് മൂന്നാം സ്ഥാനത്തുള്ളത്. 2008 ലേതിലും 309 ന്റെ വര്‍ധനവ് 2009 ല്‍ ഉണ്ടായി.

കര്‍ഷകരുടെ ആത്മഹത്യാനിരക്കില്‍ ഗണ്യമായ കുറവുണ്ടായ സംസ്ഥാനമാണ് കേരളം. 1997 നും 2003 നും ഇടയില്‍ കേരളത്തില്‍ കര്‍ഷകരുടെ ആത്മഹത്യ വര്‍ഷത്തില്‍ ശരാശരി 1371 ആയിരുന്നു. 2004-09 ല്‍ ഇത് 1016 ആയി കുറഞ്ഞു. 355 ന്റെ കുറവ്. എന്നാല്‍ കേരളത്തിലെ സ്ഥിതി സമീപഭാവിയില്‍ അപകടകരമാകാനിടയുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം ആഗോളവല്‍ക്കരിക്കപ്പെട്ട സമ്പദ്ഘടനയാണ് കേരളത്തിന്റേത്. മിക്ക വിളകളും നാണ്യവിളകളാണ്. കാപ്പി, കുരുമുളക്, തേയില, ഏലം, റബ്ബര്‍ തുടങ്ങിയവയുടെ ആഗോളവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംസ്ഥാനത്തെ ബാധിക്കും. ആഗോളതലത്തില്‍ ഏതാനും കോര്‍പ്പറേഷനുകളാണ് ഇവയുടെ വില നിയന്ത്രിക്കുന്നത്.

ദക്ഷിണ ഏഷ്യന്‍ സ്വതന്ത്ര വ്യാപാര കരാറിനു പുറമേ ആസിയാനുമായുണ്ടാക്കിയ കരാറും കേരളത്തെ പ്രതികൂലമായി ബാധിക്കും. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്രവ്യാപാര കരാറുകള്‍ ഒപ്പുവെയ്ക്കാന്‍ പോവുകയാണ്. ഇതിന് വില നല്‍കേണ്ടിവരിക കേരളമായിരിക്കും. 2004 ന് മുമ്പുതന്നെ ശ്രീലങ്കന്‍ കുരുമുളക് (മറ്റു രാജ്യങ്ങളില്‍ നിന്നും ശ്രീലങ്കയിലേക്ക് കൊണ്ടുവന്നതാണ് കുരുമുളകില്‍ സിംഹഭാഗം) സംസ്ഥാനത്തിന് കനത്ത ആഘാതമേല്‍പിച്ചിരുന്നു. ഇപ്പോള്‍ ചരക്കുകള്‍ കൊണ്ടുതള്ളുന്നത് വ്യവസ്ഥാപിതമാക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് ഏറ്റവും കൂടുതല്‍ പഠനം നടത്തിയ പ്രൊഫ. നാഗരാജ് പറയുന്നത് ''ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരകണക്കുകള്‍ കാണിക്കുന്നത് കാര്‍ഷിക പ്രതിസന്ധിയില്‍ കുറവു വന്നിട്ടി''ല്ലെന്നാണ്. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയങ്ങളും അപ്രത്യക്ഷമായിട്ടില്ല.

*
പി സായിനാഥ് ദി ഹിന്ദുവില്‍ എഴുതിയ Of luxury cars and lowly tractors എന്ന ലേഖനത്തിന്റെ പരിഭാഷ.
കടപ്പാട്: ജനയുഗം ദിനപത്രം 30 ഡിസംബര്‍ 2010

Thursday, August 12, 2010

Oliver Twist seeks food security

The NREGS is restricted. The PDS is targeted. Only exploitation is universal.

The rotting of lakhs of tonnes of food grain in open yards, while shocking, is hardly new or surprising. Remember the rural poor marching on godowns in Andhra Pradesh in 2001 in similar circumstances? The Supreme Court was quite right in jolting the Union government. “In a country where admittedly people are starving, it is a crime to waste even a single grain,” said the annoyed Court. And suggested that the grain be released to those who deserve it.

Strong and welcome words. However, the Court could take matters much further if it sees why the Government of India would rather have that grain rot than let the hungry eat it. The failure to understand that leads us to pit poor against poor. To see people in the APL category as the enemies of those who are BPL. Hence the suggestion that we take away grain from one to give it to the other. APL was itself a fiction created by the government to “reduce” the number of poor it was obliged to help. So the GoI would act selectively on this part of the Court's advice with glee. This would exclude those in APL from even the pathetic little aid they get.

It will ignore the more important order of the Court to distribute the grain before it rots. It might pull up Food Corporation of India officers unable to look after the grain but who did not cause it to pile up in the first place. When you have twice the grain you are equipped to stock, you have a problem. The GoI could distribute that grain. Or release it at low prices through the public distribution system. It would hate either option. That would run against the grain of its ideology and economics. Letting the hungry eat it would, for the government, increase the “subsidy burden.” Why would the government do that after successfully slashing Rs. 450 crore from food subsidy in the current budget?

Two arguments mark the opposition to a universal system (whether in the PDS or other sectors like health). One, there is no money. Two, we do not have enough grain for a universal system.

The nation has spawned 49 dollar billionaires and about a 100,000 dollar millionaires in a decade. But it has no money to feed its hungry. So says a government that tosses Rs.500,000 crore of tax exemptions to the wealthy in the current budget under just three heads.

Not producing enough grain? Well, we spent two decades shifting countless lakhs of farmers from growing food to raising cash crops. That shift involved greater input costs, higher debt and more. We sowed risk and harvested hunger.

The impact on foodgrain? The average daily net per capita availability of foodgrain between 2005 and 2008 is a dismal 436 grams per Indian. That's less than it was half a century ago. In 1955-58, it was 440 grams. Take pulses separately and the fall is 50 per cent. Around 35 grams in 2005-08 from nearly 70 grams in 1955-58.

This hasn't stopped governments from claiming “record production” every other year. Remember the “record surpluses” in 2001-03? Those years we exported millions of tonnes of grain at prices lower than those offered to our own deprived. That grain fed European cattle — the most food-secure creatures on earth. While hundreds of millions went hungry at home. Today's rotting grain, too, will at some point be flogged off to private traders at throwaway rates.

These last two decades also saw the collapse of public investment in agriculture. To starve farming of funds and say we haven't enough grain is a travesty. Actually, commit yourself to universalisation, revive food crop, give the farmer a good price and boost the dismal levels of procurement that now exist. You'd be surprised how fast you can meet that challenge of production.

Instead, we seem to be heading, courtesy the National Advisory Council (NAC), for a “universal” system in 150 districts. “Universal” here could mean rice or wheat at Rs. 3 a kg to a limit of 35 kg per household. This “universal” stops at rice and wheat, will not include pulses, oils and millets, does not see the size of a household and is limited to a fourth of the country. You can't, goes the saying, be a little bit pregnant. You can't be a little bit universal either. The debate between “targeting” — which is what the 150-districts notion is — and a universal PDS is not one over different routes to the same goal. It is one over different goals. You are either universal, or you are not. This move invites chaos.

First, as an editorial (August 10) in this newspaper pointed out, this seems to equate hunger with geography. What of millions in other districts? Are they not hungry? And how, for instance, would this impact on millions of poor migrant labourers?

Take Orissa's Ganjam district which sends out four lakh migrant workers to Surat alone in Gujarat. Now Ganjam could well be in the 150 districts. How will its hungry migrants access that grain in Surat? Surely, Surat will not be in the list of 150? Can't you just see the store keeper in Surat telling the migrant: “Yes, son, I've seen the law, too. Here's your rice at Rs. 3.”

Meanwhile, even as these migrants fail to access their Rs. 3 a kilo grain, Ganjam could well be dropped from the list of 150 at some point — citing “poor demand.” Thane in Maharashtra with its famished adivasis, could well be a Rs.3-a-kilo district. Next door is Mumbai where rice goes at Rs.30 to Rs.40 a kilo. Result? Most of Thane's cheap rice will migrate to Mumbai.

Or take agricultural labourers in Orissa. An adult needs at least 750 grams of rice a day. So a family of five (including children) needs around 3 kg of rice a day. Let's say they cannot manage more than 2.75 kg a day. They would still consume 82.5 kilos a month. The new “universal” would give them 35 kg of that for Rs.105. The remaining 47.5 kg, at Rs. 22 a kilo or more, would cost them well over Rs.1000. Where will they get that from?

Why do lakhs migrate each year from Kalahandi or Bolangir seeking work outside when the NREGS exists in those districts? Why do so many prefer the lesser pay of brick kilns in Andhra Pradesh? One major reason is that the NREGS restricts them to 100 days per household. In the awful brick kilns of Andhra Pradesh, every member of a five-strong family (including children) can get work for up to 180-200 days. The NREGS is restricted. The PDS is targeted. Only exploitation is universal.

Yet the debate has been over things like whether each family should have 25 or 35 kg. This is an Oliver Twist approach to food security. “Please, sir, I want some more.” Coming from within the NAC, that wrongly casts Montek Ahluwalia of the Planning Commission in the role of Bumble, or Pranab Mukherjee as Fagin. In truth, the two make Bumble and Fagin seem reckless philanthropists. But there's a bigger problem to what's going on. It happens with each sector. The sequence is the same.

The good guys create a demand for legislation. The government agrees. Next, the well-intentioned come up with a draft the government then dilutes. After which the Planning Commission declares the effort to still be unworkable. So it's thinned down again. Then the Finance Ministry says: “where's the money?” And it's watered down to an irrelevance. What remains is something that enshrines the right of the Indian people to cross the street (when the green signal that says ‘walk' is on).

Obviously it fails badly in practice. Targeting always does. That's when Bumble, Fagin, The Artful Dodger and the rest of the Dickensian crew come up with what will be their solution to every such problem: smart cards, unique identification numbers, food stamps, vouchers and cash transfers. (And GM foods to meet production targets.) That's where it's headed — towards a worse disaster.

The food security legislation in the form that now seems likely weakens and dilutes the Directive Principles of State Policy of the Indian Constitution. Those are universal, not targeted. Sure, we have to move towards making them real. But we need at every stage to ask whether the steps we take strengthen or weaken the Directive Principles. These steps on food security weaken them. Also when we act in isolation in one sector like food, we undermine the vital others. What we could do with is a comprehensive universal programme that covers nutrition, work, health and education. At one time, for one nation.

*****

P. Sainath, കടപ്പാട് : ഹിന്ദു ദിനപത്രം

Monday, November 9, 2009

രാഷ്ട്രീയവും പ്രീട്ടോറിയന്‍ സേനയും

അങ്ങിനെ, മഹാരാഷ്‌ട്രയില്‍ ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കുന്നു. സാമാന്യത്തിലും വലിപ്പമുള്ള കോടിപതികളുടേതായ ഒരു സംഘത്തിനിടയില്‍ റൊട്ടിയും മീനും തുല്യമായി വീതിച്ച് ഉണ്ടാക്കിയ ഒന്ന്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക എന്നതായിരുന്നു ഏറ്റവുംഎളുപ്പമായിരുന്ന കാര്യം. കോണ്‍ഗ്രസ്സുകാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുവാൻ അനുവർത്തിക്കുന്ന രീതി നാമൊക്കെ അംഗീകരിച്ചുകൊടുക്കുന്നതിനേക്കാളും ഏറെ സുതാര്യമാണ്. ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഒരു മെനു നല്‍കുന്നു. എന്നിട്ടു പറയുന്നു നിങ്ങള്‍ക്കിതില്‍ നിന്ന് ഇഷ്ടമുള്ള ഏത് സ്വാദും തെരഞ്ഞെടുക്കാം; പക്ഷെ അത് വാനില ആയിരിക്കണമെന്നു മാത്രം. ഇനി കേന്ദ്രനേതൃത്വം സ്‌ട്രോബെറിയിലേക്ക് മാറുകയാണെങ്കിലോ, “കണ്ടില്ലേ പിങ്ക് വാനില?”

സര്‍ക്കാര്‍ രൂപീകരണം കുറച്ചുകൂടി സങ്കീര്‍ണ്ണമായിരുന്നു. നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കഷണം കേക്ക് കൊണ്ട് തൃപ്തിപ്പെടാൻ തയ്യാറായിരുന്നില്ല. അവര്‍ ബേക്കറിയുടെ പകുതി ഉടമസ്ഥാവകാശത്തിനായി സമ്മര്‍ദ്ദം ചെലുത്തി. അതവര്‍ക്ക് ലഭിച്ചുവെന്ന് തോന്നുന്നു. ധനകാര്യം, അഭ്യന്തിരം, ഊര്‍ജ്ജം, ഗ്രാമവികസനം തുടങ്ങിയ പ്രധാന സാമന്തരാജ്യങ്ങള്‍(jagir) അവര്‍ക്ക് ലഭിച്ചു. എന്നു മാത്രമല്ല, തങ്ങളേക്കാള്‍ 20 സീറ്റ് അധികം നേടിയ കോണ്‍ഗ്രസിനു ലഭിച്ചതിനൊപ്പം മന്ത്രിസ്ഥാനങ്ങളും അവര്‍ക്ക് ലഭിച്ചു. എന്താണിതിനു കാരണം‍? എന്‍.സി.പിക്കെതിരെ കഴിഞ്ഞകാലങ്ങളില്‍ തീവ്രമായ നിലപാടെടുത്തിരുന്ന പല സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളിലും ഇത്തവണ പ്രകടമായ ഉത്സാഹക്കുറവ് ദൃശ്യമായിരുന്നു. അവര്‍ ഓരോരുത്തരും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചവരായിരുന്നു. ഏതായാലും അത് നടന്നില്ല. അതുകൊണ്ട്, അശോക് ചവാന്റെ ജീവിതം ഇത്തിരി കഷ്ടത്തിലാവുകയാണെങ്കില്‍ ആകട്ടെ എന്നാകാം അവർ ചിന്തിച്ചത്.

ദുഃഖിതരുടെ കൂട്ടത്തില്‍ വിലാസ്‌റാവു ദേശ്‌മുഖും ഉണ്ട്. തന്റെ പാര്‍ട്ടിയുടെ വിജയത്തിനും, മുഖ്യമന്ത്രിപദത്തിനുമായി അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ദേശ്‌മുഖിന്റെ നോട്ടത്തില്‍ ഇന്ത്യന്‍ യൂണിയനില്‍ ഒരേ ഒരു സംസ്ഥാനമേ ഉണ്ടായിരുന്നുള്ളൂ, മഹാരാഷ്‌ട്ര. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്റെ ഇവിടേക്കുള്ള സന്ദർശനങ്ങൾ‍. സംസ്ഥാനത്തിനു മെച്ചമൊന്നും ഉണ്ടായില്ലെങ്കിലും, മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ദേശ്‌മുഖിന്റെ പ്രകടനം മെച്ചപ്പെട്ട നിലയിലായിരുന്നു. അദ്ദേഹത്തിന്റെ ആസ്തി - 2004 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ സമയത്തും 2009ലെ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും അദ്ദേഹം നല്‍കിയ സത്യവാങ്ങ്മൂലങ്ങള്‍ അനുസരിച്ച്- ഓരോ വര്‍ഷവും 55 ലക്ഷം രൂപ വെച്ച് വര്‍ദ്ധിച്ചിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാ മാസവും ശരാശരി 5 ലക്ഷം രൂപയോളം‍.

എങ്കിലും, ഒരു മുഖ്യമന്ത്രിയുടെ കടമകള്‍ വളരെ ഭാരിച്ചതാണ്. മഹാരാഷ്‌ട്രയില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരുടെ ആസ്തിവര്‍ദ്ധന എന്തുകൊണ്ട് അദ്ദേഹത്തിന്റെ ആസ്തിവര്‍ദ്ധനയെ കവച്ചുവെക്കുന്നു എന്നതിനൊരു വിശദീകരണമായി ഇതിനെ കണക്കാക്കാം. നാഷണല്‍ ഇലൿഷന്‍ വാച്ചിന്റെ കണക്കുപ്രകാരം, എം.എല്‍.എമാരുടെ ശരാശരി ആസ്തി വര്‍ദ്ധന 3.5 കോടി രൂപയാണ്. ഇവിടെപ്പോലും വീണ്ടും തെരഞ്ഞെടുക്കപ്പട്ട കോടിപതികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് ഇലൿഷന്‍ വാച്ച് പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തില്‍ അവരുടെ ആസ്തി ശരാശരി 4.5 കോടി കണ്ട് വര്‍ദ്ധിച്ചു. അതിനാൽ തന്നെ, ദേശ്‌മുഖിന്റെ പുരോഗതി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സത്യവാങ്ങ്മൂലം, ഈ ഉയര്‍ന്ന നിലവാരമനുസരിച്ച്, പരിമിതമാണ്. പുറമേയ്ക്ക് നോക്കിയാല്‍ ഹരിയാനയിലെ എം.എല്‍.എമാര്‍ മഹാരാഷ്‌ട്രയിലെ എം.എല്‍.എമാരെ കടത്തിവെട്ടിയിട്ടുണ്ട്. എങ്കിലും അവര്‍ തുടങ്ങിയത് വളരെ താഴ്ന്ന നിലവാരത്തില്‍ നിന്നുമാണ്. ഉദാഹരണത്തിനു മഹാരാഷ്‌ട്രയില്‍, സുരേഷ് ജെയിന്‍ എന്ന എം.എല്‍.എയുടെ ആസ്തിയില്‍ അമ്പരപ്പിക്കുന്ന 200 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഹരിയാനയിലെ എം.എല്‍.എമാരുടെ ശരാശരി വര്‍ദ്ധന 600 ശതമാനം ആണ്. പക്ഷെ, ജെയിനിനു 2004ല്‍ തന്നെ 26 കോടിയുടെ സ്വത്തുണ്ടായിരുന്നു. അത് 2009ല്‍ 79 കോടിയായി. ഇതിനര്‍ത്ഥം ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ആസ്തി പ്രതിമാസം 80 ലക്ഷം രൂപ വെച്ച് വര്‍ദ്ധിക്കുകയായിരുന്നു എന്നാണ്. എങ്കിലും ഹരിയാനയിലെ എം.എല്‍.എ മാരുടെ കച്ചവടമിടുക്കിനെ പരിഹസിക്കേണ്ടതില്ല. 2004നും 2009നും ഇടക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അവിടത്തെ കോടിപതികള്‍ ശരാശരി 9.3 കോടിയുടെ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്.

ഈ പണക്കരുത്തിന്റെ വലിയൊരു ഭാഗം മാധ്യമങ്ങള്‍ക്കു തന്നെയാണ് ലഭിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ കാര്യമെങ്കിലും ആഴത്തില്‍ പഠിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ല എങ്കില്‍ മാധ്യമങ്ങളിലെ വലിയൊരു വിഭാഗം തങ്ങളുടെ ആത്മാവും സ്ഥലവും വിറ്റതിന്റെ ശരിയായ കണക്കെടുക്കുക വിഷമകരമായിരിക്കും. ‘നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അറിയുക’ എന്നത് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ സമയത്ത് പത്രങ്ങളില്‍ സ്ഥിരം വന്നിരുന്ന പംക്തിയായിരുന്നു. പുറമേയ്ക്ക് അത് പത്രം അതിന്റെ വായനക്കാരനു നല്‍കുന്ന ഒരു സേവനമായി അനുഭവപ്പെടും. പക്ഷേ യഥാര്‍ത്ഥത്തില്‍ അത് ധനികരായ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പണം വാങ്ങിയുള്ള പ്രചരണവും പരസ്യവും “വാര്‍ത്ത“യായി അവതരിപ്പിക്കുന്ന ക്വട്ടേഷന്‍ ജോലിയായിരുന്നു.

ഇലൿഷന്‍ വാച്ചിനു നന്ദിയുടെ ഒരു പങ്ക്. മറ്റു രീതിയില്‍ നിങ്ങള്‍ അറിയുമായിരുന്നതിനേക്കാള്‍ നന്നായി നിങ്ങള്‍ക്കിപ്പോള്‍ നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെ അറിയാം. ഒരു പക്ഷെ, നിങ്ങളുടെ മാ‍ധ്യമങ്ങളെക്കുറിച്ചു കൂടി അറിയാനുള്ള സമയമായിരിക്കുന്നു. തങ്ങളുടെ വായനക്കാരെയും ശ്രോതാക്കളെയും തെറ്റിദ്ധരിപ്പിച്ച് പത്രങ്ങളും ചാനലുകളും ദശലക്ഷക്കണക്കിനു രൂപ എങ്ങിനെയാണ് ഉണ്ടാക്കിയത് എന്ന് പഠിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല രണ്ടു സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും ആന്ധപ്രദേശുമായിരിക്കും. “പണം വാങ്ങി നല്‍കുന്ന വാര്‍ത്ത പത്രങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വവും ആയ തെരഞ്ഞെടുപ്പിലും ചെലുത്തുന്ന വിനാശകരമായ സ്വാധീനം വഴി നമ്മുടെ ജനാധിപത്യവ്യവസ്ഥയെ എങ്ങനെയാണ് രണ്ട് രീതിയില്‍ അപകടത്തിലാക്കുന്നത് എന്ന കാര്യം പ്രസ് കൌണ്‍സിലിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് ” എന്നാണ് വൈസ് പ്രസിഡന്റ് സൂചിപ്പിക്കുന്നത്. “ഒരു പാര്‍ട്ടിയെയോ, സ്ഥാനാര്‍ത്ഥിയെയോ ഉയർത്തിക്കാട്ടുന്നതിനായി പത്രങ്ങള്‍ സാമ്പത്തികമോ അല്ലാത്തതോ ആയ ഏതെങ്കിലും തരത്തിലുള്ള പാരിതോഷികം സ്വീകരിക്കരുത് ” എന്നാണ് പ്രസ് കൌണ്‍സിലിന്റെ മാര്‍ഗനിർദേശക രേഖ പറയുന്നത്. എങ്കിലും മാധ്യമരംഗത്തെ ഏറെപ്പേരും അത്തരം പാരിതോഷികങ്ങൾ സ്വീകരിക്കുകയായിരുന്നു.

ഇത് തീര്‍ത്തും നിരാശാജനകമാണ്. തെരഞ്ഞെടുപ്പുകളായിരുന്നു പലപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഭിമാനിക്കാവുന്ന വശങ്ങളില്‍ ഒന്ന്. അത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പണക്കരുത്ത് ശാരീരികശക്തിയേക്കാള്‍ വളരെ മുന്നിലായിരിക്കുന്നു( ആദ്യത്തേതിന്റെ നടത്തിപ്പുകാരന്‍ മാത്രമാണ് പലപ്പോഴും രണ്ടാമത്തേത് എന്നത് ശരി തന്നെ). കോളേജുകളിലേയും സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥി സംഘടനാ തെരഞ്ഞെടുപ്പു മുതല്‍ തുടങ്ങുന്ന ഇത് (പണക്കരുത്തിന്റെ സ്വാധീനം) സംസ്ഥാന, ദേശീയ തലത്തില്‍ പൂര്‍ണ്ണ വ്യാപ്തിയിലെത്തുന്നു.

ആശ്ചര്യമെന്നു പറയട്ടെ, ഈ നിരാശാജനകമായ പശ്ചാത്തലത്തിലും മാതൃകയായേക്കാവുന്ന ഒരു മരുപ്പച്ചയില്‍-സര്‍വകലാശാലകള്‍ക്ക് മാത്രമല്ല- കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി തെരഞ്ഞെടുപ്പേ ഇല്ല. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കാരണം: ലിങ്ങ്ദോ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ല എന്നതത്രെ. എന്നിരുന്നാലും മറ്റെവിടെയും നടക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന അതിന്റെ ശക്തിയെ ആ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുന്നുണ്ട്.( ഈ ലേഖകന്‍ ഏതാണ്ട് മൂന്ന് ദശകം മുന്‍പ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ സര്‍വകലാശാലാ ഭരണസമിതി അംഗവുമാണ്. അതുപോലെ തന്നെ 1984 മുതലുള്ള എല്ലാ പൊതു തെരഞ്ഞെടുപ്പുകളും, 1982 മുതലുള്ള വലിയൊരു ഭാഗം സംസ്ഥാന തെരഞ്ഞെടുപ്പുകളും കവര്‍ ചെയ്തിട്ടുള്ള റിപ്പോര്‍ട്ടറുമാണ്.)

ഏതാണ്ട് നാലുദശകങ്ങളോളമായി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് നടത്തുന്നു; പണക്കരുത്തിന്റെയോ കായികശക്തിയുടെയോ തരിപോലും ഇല്ലാതെ. തെരഞ്ഞെടുപ്പ് നടത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകരിക്കുന്നു. യൂണിവേഴ്സിറ്റി അധികാരികള്‍ക്ക് ഇതില്‍ യാതൊരു പങ്കും ഇല്ല. ക്രമക്കേടിനെക്കുറിച്ചോ അട്ടിമറിയെക്കുറിച്ചോ ഉള്ള ഒരു ചെറുശബ്ദം പോലും ആര്‍ക്കും ഓര്‍ക്കാനാകില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമങ്ങളെക്കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ല. കാമ്പസിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ ദ്രോഹം നിങ്ങളെ സംസാരിച്ചു വധിക്കുക എന്നതാണ്. ഗൌരവമായിത്തന്നെ പറയട്ടെ, അഭിമാനിക്കാന്‍ വക നല്‍കുന്നവയാണ് ഇത്തരം തെരഞ്ഞെടുപ്പുകള്‍. ഇതിനു വിപരീതമായി ചിന്തിക്കുന്ന ഒരു സമൂഹത്തില്‍ പ്രത്യേകിച്ചും. ഇവിടെ സ്വയംഭരണാവകാശം പ്രവര്‍ത്തിപഥത്തിലുണ്ട്, ജനാധിപത്യം അതിന്റെ ഏറ്റവും ഉയര്‍ന്ന രൂപത്തിലുമാണ്. തെമ്മാടിത്തരം അരങ്ങുവാഴുന്ന തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മറ്റു കാമ്പസുകളിൽ നിന്നും തികച്ചും വ്യതിരിക്തമായി തുടരുന്ന ഒരു പാരമ്പര്യം. യോഗങ്ങളിലൂടെയും, കൈകൊണ്ടെഴുതിയ പോസ്റ്ററുകളിലൂടെയും ലഘുലേഖകളിലൂടെയും ഒക്കെ ആണ് മിക്കവാറും പ്രചാരണം .

കേന്ദ്രസര്‍വകലാശാലകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇതുവരെ തെരഞ്ഞെടുപ്പ് കണ്ടിട്ടേയില്ല. ലിങ്ങ്ദോ കമ്മിറ്റി അതാവശ്യപ്പെടുന്നുവെങ്കിലും. ആ പ്രായപരിധിയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്നിരിക്കെയും രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളാകുകയോ പാര്‍ലിമെന്റില്‍ സ്ഥാനം വഹിക്കുകയോ ചെയ്യാം എന്നിരിക്കെയും ഒക്കെ ആണ് ഇപ്രകാരം തെരഞ്ഞെടുപ്പ് നിഷേധിക്കപ്പെടുന്നത് . ജെ.എന്‍.യുവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് ആഹ്ലാദപൂര്‍ണ്ണമായ ആവേശത്തോടെയും ശക്തമായ സംവാദങ്ങളിലൂടെയും ഒക്കെ ആണ്. സ്കൂള്‍, സര്‍വകലാശാലാ തലങ്ങളിലെ ജനറല്‍ ബോഡി മീറ്റിങ്ങുകള്‍ തെരഞ്ഞെടുക്കപ്പെടുന്നവരൊക്കെയും എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഉറപ്പുവരുത്തുന്നു. ഈ ജനറല്‍ ബോഡി മീറ്റിങ്ങുകള്‍ നിറഞ്ഞ സദസ്സില്‍ മണിക്കൂറുകളോളം നീളും. ഇത് നിങ്ങളില്‍ ആഘാതമുണ്ടാക്കുന്നത് ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചക്ക് വരുമ്പോള്‍ പോലും ഒഴിഞ്ഞ് കിടക്കുന്ന ലോകസഭ കാണുമ്പോഴാണ്.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ നമുക്കായി ഉയര്‍ത്തിയിരിക്കുന്ന ഈ മാതൃക കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിസ്സാരകാര്യങ്ങള്‍ പാലിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് ചവറ്റുകുട്ടയിൽ തള്ളുന്നന്നത് ക്രൂരമാണ്. ( ലിങ്ങ്ദോ കമ്മീഷന്‍ റിപ്പോര്‍ട്ടാകട്ടെ, ജെ.എന്‍.യു മാതൃക മറ്റുള്ള ചെറിയ സര്‍വകലാശാലകള്‍ക്ക് യോജിച്ചതാണെന്ന് എടുത്തുപറയുന്നുമുണ്ട്.) വൈവിധ്യം, ബഹുസ്വരത, സ്വയംഭരണാവകാശം എന്നിവയ്ക്കൊരു തിരിച്ചടിയും.( ഇവയെല്ലാം ഇന്ന് പൊതുസമൂഹത്തില്‍ വിരളവുമാണ്.)

പണക്കരുത്തിലേക്കും, മാധ്യമങ്ങളിലേക്കും രാഷ്‌ട്രീയപ്രഭുക്കളിലേക്കും തിരിച്ചുവരാം. “ പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത”യെക്കുറിച്ചുള്ള വെളിപ്പെടുത്തലിനു ലഭിച്ച പൊതുപ്രതികരണം വളരെ വലുതായിരുന്നു. മാധ്യമങ്ങള്‍ ചെയ്തതിനോടും ചെയ്തുകൊണ്ടിരിക്കുന്നതിനോടും ഉള്ള രോഷവും വേദനയും എല്ലായിടത്തുമുണ്ട്. അതിലും സന്തോഷമുളവാക്കുന്ന കാര്യം, ഇത്തരം പ്രവര്‍ത്തനരീതികളെ ആശ്ലേഷിക്കുന്ന മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും ഇതില്‍ വേദനിക്കുന്നവരും ആശങ്കാകുലരും ആണ് എന്നുള്ളതാണ്. എങ്കിലും ചില പ്രധാന മേഖലകളില്‍ നിശബ്ദത അരങ്ങുവാഴുന്നു. സര്‍ക്കാരും മാധ്യമവും കോര്‍പ്പറേറ്റ് ലോകവും തമ്മിലുള്ള സുഖകരമായ സംയോജനത്തിന്റെ കാര്യം വരുമ്പോള്‍ ‘സംവര്‍ജനം’(“Convergence” ) എന്ന പദത്തിനു രാഷ്‌ട്രീയമായ അര്‍ത്ഥതലങ്ങള്‍ കൂടിയുണ്ട്.

‘ഇന്ത്യ തിളങ്ങുന്നു’ എന്നത് വെറുമൊരു മണ്ടന്‍ മുദ്രാവാക്യമായിരുന്നില്ല എന്നത് ഇന്ന് പലരും മറക്കുന്നു. മുന്‍ സര്‍ക്കാര്‍ പൊതുഖജനാവിലെ ദശലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് നടത്തിയ ഒരു പ്രചരണപരിപാടിയായിരുന്നു അത്. ഇതില്‍ നിന്നേറ്റവും നേട്ടമുണ്ടാക്കിയത് കോര്‍പ്പറേറ്റ് മാധ്യമങ്ങളായിരുന്നു. ചങ്ങലയിലേക്ക് പുതിയ പുതിയ കണ്ണികള്‍ ഓരോ ദിവസവും കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. രാഷ്‌ട്രീയം മുതല്‍ അമിതവാണിജ്യവല്‍ക്കരണത്തിനു വിധേയമായിട്ടുള്ള കായികരംഗം വരെയുള്ള എല്ലാ മേഖലയിലും നിങ്ങള്‍ക്കിത് കാണാനാവും. ഒരു മുഴുവന്‍ പാര്‍ലിമെന്റ് സെഷനും രണ്ട് കുത്തകഭീമന്മാരുടെ യുദ്ധത്തില്‍ മാത്രമായി കേന്ദ്രീകരിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കുണ്ടായ അസ്വസ്ഥതയില്‍ നിങ്ങള്‍ക്കിത് കാണാനാവും. കേന്ദ്രസര്‍ക്കാര്‍, ബി.സി.സി.ഐ, ഐ.പി.എല്‍ എന്നിവയിയിലും ഈ ബന്ധങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കിയ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിലും നിങ്ങള്‍ക്കിത് കാണാനാവും. എന്നുമാത്രമല്ല ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പണത്തിന്റെ വ്യാപ്തിയും അറിയാനാകും. ഇത് ചില ഉദാഹരണങ്ങള്‍ മാത്രം. ചങ്ങലകള്‍ സങ്കീര്‍ണ്ണമാണ്, അനുദിനം അവയിലെ കണ്ണികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതൊക്കെയാണ് മാധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെ അർത്ഥതലങ്ങൾ നിർണ്ണയിക്കുന്നത്.

ദശകങ്ങള്‍ക്കു മുന്നേ, മുറേ കെം‌പ്റ്റണ്‍ എന്ന കോളമിസ്റ്റ് എഡിറ്റോറിയല്‍ ലേഖകരെ വിശേഷിപ്പിച്ചത് യുദ്ധം അവസാനിച്ചതിനു ശേഷം കുന്നിറങ്ങിവരികയും മുറിവേറ്റു കിടക്കുന്നവരെ വെടിവെക്കുകയും ചെയ്യുന്നവരോടായിരുന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അവര്‍ പണമുള്ളവരുടെയും ഉന്നതരുടെയും പ്രീട്ടോറിയന്‍* സേനയായി സേവനമനുഷ്ഠിക്കുകയായിരുന്നു.

(*Praetorian -Characteristic of or similar to the corruptible soldiers in the Praetorian Guard with respect to corruption or political venality)

*
ശ്രീ പി.സായ്‌നാഥ് എഴുതിയ Politics and the Praetorian Guard എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം

Monday, June 29, 2009

അരിയുടെ വില, അധികാരത്തിന്റെയും

ഏകദേശം 500 കോടി രൂപയുടെ ആസ്തിക്ക് ഉടമകളായവർ ഉള്‍പ്പെടുന്ന ഒരു മന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്. ഒരു മന്ത്രിക്ക് ശരാശരി ഏഴരക്കോടി രൂപ ആസ്തി ഉണ്ടായിരിക്കെ, ഈ മന്ത്രിസഭ എങ്ങിനെ ദരിദ്രരുടേയും, ഭക്ഷണമില്ലാത്തവരുടെയും വികാരങ്ങൾ ഉൾക്കൊള്ളും എന്നത് നിരീക്ഷിക്കുക വൃഥാവ്യായാമമാവുകയില്ല. ഭാരതത്തിലങ്ങോളമിങ്ങോളമായി പ്രവര്‍ത്തിക്കുന്ന 1200 സിവില്‍ സൊസൈറ്റി സംഘടനകള്‍ അടങ്ങിയ “നാഷണല്‍ ഇലക്ഷന്‍ വാച്ച്“ വളരെ ബുദ്ധിമുട്ടി കണക്കു കൂട്ടിയെടുത്ത ആ അഞ്ഞൂറു കോടി രൂപ 79 മന്ത്രിമാരില്‍ 64 പേരുടെ കണക്കില്‍ പെട്ടതാണ്. രാജ്യസഭാംഗങ്ങളായ, ബാക്കിയുള്ള 15 മന്ത്രിമാരുടെ പുതിയ സ്വത്ത് വിവരങ്ങള്‍ ഇനിയും കണക്ക് കൂട്ടിയെടുക്കേണ്ടതുണ്ട്. ഇതിലെ 5 മന്ത്രിമാരുടെ ആസ്തി തന്നെ 200 കോടി വരുമെന്നിരിക്കെ, ഈ സംഖ്യകള്‍ അല്പം അയഥാർത്ഥമാണോ? നാഷണല്‍ ഇലക്ഷന്‍ വാച്ച് പറയുന്നത് മറ്റു മന്ത്രിമാര്‍ ദരിദ്രരൊന്നുമല്ല എന്നാണ്. 64ല്‍ 47 പേര്‍ കോടിപതികളാണ്. മറ്റു 15 പേരുടെ വിവരങ്ങൾ ലഭ്യമാകുമ്പോള്‍ അവയും മേൽ സൂചിപ്പിച്ചിരിക്കുന്ന കണക്കുകളെ വലിയ രീതിയിലൊന്നും ബാധിക്കാൻ പോകുന്നില്ല.

അങ്ങിനെ ഇവരെല്ലാം ചേര്‍ന്ന് 836 ദശലക്ഷം വരുന്ന ഇന്ത്യക്കാരുടെ,( National Commission for Enterprises in the Unorganised Sector ന്റെ ആഗസ്റ്റ് 2007ലെ റിപ്പോര്‍ട്ട് പ്രകാരം ദിവസേന 20 രൂപയില്‍ താഴെ മാത്രം ലഭിക്കുന്ന ഇന്ത്യക്കാരുടെ) ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കാന്‍ പോവുകയാണ്. ശരാശരി 5.1 കോടി ആസ്തിയുള്ള എം.പിമാര്‍ നിറഞ്ഞ ഒരു പാര്‍ലമെന്റില്‍ ഈ വെല്ലുവിളി ഉയരാന്‍ പോവുകയാണ്. 543 എം.പിമാരില്‍ 60-70 പേര്‍ സാമാന്യേന വളരെ കുറഞ്ഞ ആസ്തിയുള്ളവരായതിനാല്‍, മുന്നെ പറഞ്ഞ ശരാശരി ആസ്തിക്കണക്ക് തന്നെ അത്ര കൃത്യമായി യഥാര്‍ഥനില പ്രതിഫലിപ്പിക്കുന്നതുമല്ല. പലരും എം.പി.എന്ന നിലയ്ക്കുള്ള തങ്ങളുടെ ആദ്യ അവസരത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരുമാണ് എന്നതാണിതിന്റെ മറുവശം.

വളരെ സങ്കീര്‍ണ്ണവും, പല മാനങ്ങളുള്ളതുമായ ഈ ജനവിധിക്കു പിന്നില്‍ അനവധി ഘടകങ്ങളുണ്ടെങ്കിലും അതിലൊരെണ്ണം വളരെ വ്യക്തമാണെന്ന് പറയാം: ജനക്ഷേമ നടപടികള്‍ക്ക് - പ്രത്യേകിച്ച് കുറഞ്ഞ വിലയ്ക്കുള്ള അരിക്കും തൊഴിലിനും- ഊന്നല്‍ നല്‍കിയ സര്‍ക്കാരുകളില്‍ മിക്കവയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. ഏത് പാര്‍ട്ടിയാണ് ആ സര്‍ക്കാരുകളെ നയിച്ചിരുന്നത് എന്നത് പ്രസക്തമായിരുന്നില്ല. കോണ്‍ഗ്രസ്, ബി.ജെ.പി, ബി.ജെ.ഡി, ഡി.എം.കെ അല്ലെങ്കില്‍ മറ്റുള്ളവ ഒക്കെ ഇതില്‍ പെടുന്നു. ഈ ജനക്ഷേമ നടപടികളില്‍ ചിലത് തങ്ങളുടെ സര്‍ക്കാരിനു കൂട്ടത്തോടെ ചെന്ന് വോട്ട് ചെയ്യുവാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചുകാണുകയില്ല. എങ്കിലും, വിശന്നു പൊരിയുന്ന ഒരു രാജ്യത്ത് വോട്ടര്‍മാരില്‍ കാണുന്ന (സര്‍ക്കാരുകളോടുള്ള) ശത്രുതാ മനോഭാവത്തില്‍, ഇവ കുറവു വരുത്തിയിട്ടുണ്ട്. മധുര സ്വാമിനാഥന്‍ സൂചിപ്പിക്കുന്നതുപോലെ “ ലോകത്തില്‍ ഒരു രാജ്യവും സ്ഥിരമായി ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ ഭാരതത്തിനു അടുത്തെത്തുകയില്ല. എഫ്.എ. ഒയുടെ കണക്കുകള്‍ ഇത് ശരിവെക്കുന്നുമുണ്ട്.

പട്ടിണിക്കാരന്‍ ശരിക്കും ബുദ്ധിമുട്ടിക്കാണണം. ഭക്ഷ്യവസ്തുക്കളുടെ വില അഞ്ച് വര്‍ഷമായി കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദശകങ്ങളിലെ തന്നെ ഏറ്റവും മോശമായ കാലഘട്ടം. 2004നും 2008നും ഇടക്ക് അരിയുടെ വില 45 ശതമാനത്തിലധികവും ഗോതമ്പിന്റെ വില 60 ശതമാനത്തിലധികവും വര്‍ദ്ധിച്ചു. ആട്ട, ഭക്ഷ്യ എണ്ണ, പാല്‍, എന്തിന് ഉപ്പിന്റെ പോലും വിലകളില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായി. താഴ്ന്ന അല്ലെങ്കില്‍ പൂജ്യത്തോടടുത്ത പണപ്പെരുപ്പ നിരക്ക് ഭക്ഷ്യവിലകളില്‍ ഒരു കുറവും ഉണ്ടാക്കിയില്ല. പട്ടിണിയും, കുറഞ്ഞ വിലക്കുള്ള ആഹാരവും തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമായി മാധ്യമങ്ങള്‍ കണ്ടില്ല. ഇത് ഈ വിഷയത്തിലുപരി അവരെത്തന്നെയാണ് തുറന്നു കാട്ടുന്നത്.

സൌജന്യമായി കളര്‍ ടെലിവിഷനുകള്‍ നല്‍കിയ ഡി.എം.കെയുടെ നടപടി - ഇതിനു പരിഹാസ്യമായ രീതിയില്‍ മാധ്യമശ്രദ്ധയും ലഭിച്ചു- 2008 സെപ്തംബര്‍ മുതല്‍ റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും, ദാരിദ്ര്യരേഖക്ക് താഴെയോ മുകളിലോ എന്ന വ്യത്യാസമില്ലാതെ, കിലോവിനു ഒരു രൂപ നിരക്കില്‍ 20 കിലോ അരി നല്‍കിവന്നിരുന്ന നടപടിയെ അപേക്ഷിച്ച് തീര്‍ത്തും അപ്രധാനമായിരുന്നു. കിലോവിനു രണ്ടു രൂപ നിരക്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ അരി വിതരണം നടക്കുന്നുമുണ്ടായിരുന്നു. അതുപോലെത്തന്നെ ദേശീയ തൊഴിലുറപ്പ് പദ്ധതി അവിടെ നല്ല രീതിയില്‍ നടപ്പിലാക്കുകയും ചെയ്തു. ഈ രണ്ട് രീതിയിലും സംസ്ഥാന സര്‍ക്കാര്‍ നേട്ടമുണ്ടാക്കി.

ആന്ധ്രപ്രദേശിലാകട്ടെ, തമിഴ്‌നാട്ടിലേതു പോലെ, വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം എന്ന കക്ഷിയുടെ സാന്നിദ്ധ്യത്തിന്റെ ഗുണം ലഭിച്ചവരാണ്. പ്രജാരാജ്യം കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ നേടുകയും അതുവഴി കോണ്‍ഗ്രസിന്റെ എതിരാളികളായ തെലുഗുദേശത്തെ ക്ഷീണിപ്പിക്കുകയും ചെയ്തു. പക്ഷെ ആറു ലക്ഷത്തോളം ബി പി എൽ റേഷന്‍ കാര്‍ഡുകള്‍ പുനസ്ഥാപിക്കുകയും ധാരാളം പുതിയവ വിതരണം ചെയ്യുകയും ചെയ്ത ഒരു സര്‍ക്കാരായിരുന്നു വൈ.എസ്.ആറിന്റെത്. (ഹിന്ദു സെപ്തംബര്‍ 29, 2005) ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാരാകട്ടെ ഒന്‍പതു വര്‍ഷ കാലയളവില്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വരെ ഒരു കാര്‍ഡ് പോലും വിതരണം ചെയ്തിരുന്നില്ല. അതും, ദാരിദ്ര്യവും വിശപ്പും നഗരങ്ങളില്‍ പോലും ഒരു പ്രധാന വിഷയമായ സംസ്ഥാനത്തില്‍. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാപിതാവായ അന്നത്തെ മുഖ്യമന്ത്രി എന്‍.ടി.രാമറാവു രണ്ടു രൂപ നിരക്കില്‍ അരി വിതരണം തുടങ്ങി വെച്ച സംസ്ഥാനമായിരുന്നു ആന്ധപ്രദേശ്. എന്‍.ടി.ആറിന്റെ വ്യക്തിപ്രഭാവത്തിന്റെ കാര്യത്തില്‍ സംശയമൊന്നുമില്ല .എങ്കിലും കിലോക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കിയ അരി, മറ്റേത് ഘടകങ്ങളേക്കാളും അധികമായി വോട്ടായി മാറി.

ദേശീയ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മുന്‍പ് കിലോക്ക് രണ്ടു രൂപ നിരക്കില്‍ അരി എന്നത് പുനസ്ഥാപിച്ചപ്പോൾ രാജശേഖര റെഡ്ഡി തെലുഗുദേശത്തിന്റെ ഉടയാടകള്‍ തന്നെ കയ്യടക്കുകയായിരുന്നു. ഒരാള്‍ക്ക് നാലുകിലോ അല്ലെങ്കില്‍ അഞ്ചുപേരുള്ള കുടുംബത്തിനു 20 കിലോ എന്ന കണക്കിലായിരുന്നു ഈ നടപടി. മുന്‍ തലമുറയില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.ടി.ആറിന്റെ നടപടിയെ “പണച്ചിലവുള്ള തരികിട”യായി വിശേഷിപ്പിച്ചിരുന്നു. എങ്കിലും ഡോ. റെഡ്ഡി അല്പം വിവേകപൂര്‍വമായ നിലപാട് സ്വീകരിക്കുകയും അതില്‍ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ ഒരു മറയുമില്ലാതെ പ്രശംസിച്ച നായിഡുവിന്റെ ഭരണകാലയളവില്‍, ജനങ്ങൾ വെള്ളക്കരം, വൈദ്യുതിചാർജ്ജ്, ഭക്ഷ്യവസ്തുക്കൾ മറ്റു അവശ്യസാധനങ്ങൾ എന്നിവയുടെ വിലയിലുമുണ്ടായ വമ്പന്‍ വര്‍ദ്ധനവിന്റെ ആഘാതം ഏറ്റുവാങ്ങുകയായിരുന്നു. 2009ൽ പോലും മുന്‍‌കാല ചെയ്തികള്‍ തനിക്കുണ്ടാക്കിയ ദോഷം പരിഹരിക്കാനോ വിശ്വാസ്യത വീണ്ടെടുക്കാനോ നായിഡുവിനു കഴിഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ എതിരാളിയാകട്ടെ നല്ല രീതിയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി. മഹ്ബൂബ് നഗര്‍ എന്ന അവികസിത ജില്ലയിൽ നിന്ന് ദുരിതം മൂലം പാലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. പലര്‍ക്കും തങ്ങളുടെ ചുറ്റുവട്ടത്തിൽ തന്നെ പണികൾ കണ്ടെത്താനായി.( 2008 മെയ് 31 ലെ ഹിന്ദു റിപ്പോർട്ട് കാണുക). അക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചു കയറുകയായിരുന്നു. പ്രതിമാസം ലഭിക്കുന്ന 200 രൂപായുടെ വാർദ്ധക്യ കാല പെൻഷൻ കൊണ്ട് തങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ 70 വയസ്സു കഴിഞ്ഞവർ പോലും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി തേടി എത്തിയിരുന്നു. പെൻഷനുകൾ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ പരിഷ്ക്കരിക്കുന്ന കാര്യത്തിലും ആന്ധ്ര സർക്കാർ ചില നല്ല കാര്യങ്ങൾ ചെയ്തത് കാണാതിരുന്നു കൂടാ. ആ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഏകദേശം 1.8 ദശലക്ഷം ആളുകള്‍ക്കായിരുന്നു പ്രതിമാസം 75 രൂപ എന്ന നിരക്കിൽ വാർദ്ധക്യ കാല/ വിധവ/ വികലാംഗ പെൻഷനുകൾ ലഭിച്ചു വന്നിരുന്നത്. രാജശേഖര റെഡ്ഡി സർക്കാർ വികലാംഗ പെൻഷൻ പ്രതിമാസം 500 രൂപയായും മറ്റു പെൻഷനുകൾ 200 രൂപയായും വർദ്ധിപ്പിച്ചുവെന്നു മാത്രമല്ല ഏതാണ്ട് 4 ഇരട്ടി ആളുകൾക്ക്, അതായത് 7.2 ദശലക്ഷം ആളുകൾക്ക് അവ നൽകാൻ നടപടിയെടുക്കുകയുമുണ്ടായി.ആന്ധ്ര സർക്കാർ സ്‌ത്രീകൾക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പെൻഷൻ പദ്ധതികളും മറ്റു സംസ്ഥാനങ്ങൾ നടപ്പിലാക്കിയ പദ്ധതികളേക്കാൾ വളരെ മെച്ചമേറിയവയാണ്.

ഒറീസ്സയിൽ, നവീൻ പട്നായിക്ക് വളരെ സമർത്ഥമായാണ് തന്റെ ഓരോ നീക്കവും നടത്തിയത്. ബി ജെ പി യെ ഒഴിവാക്കുന്നതിലും കോൺഗ്രസ്സിനെ ഒറ്റപ്പെടുത്തന്നതിലും ആ സാമർത്ഥ്യം നാം ദർശിച്ചു. പക്ഷെ അദ്ദേഹവും കുറഞ്ഞ നിരക്കിൽ അരി നൽകുന്നതിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കലഹന്ദി-ബൊലാംഗീർ- കോറാപ്പുട്ട് തുടങ്ങിയ “കത്തുന്ന വിശപ്പിന്റെ പ്രദേങ്ങളിൽ” 2008 ന്റെ മദ്ധ്യം മുതൽ തന്നെ കിലോക്ക് 2 രൂപാ എന്ന നിരക്കിൽ ഓരോ കുടുംബത്തിനും 25 കിലോ അരി നൽകി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ ആനുകൂല്യം ബിപി‌എൽ കുടുബങ്ങൾക്കായി പരിമിതപ്പെടുത്തിയിരുന്നു. കെ ബി കെ ജില്ലകളിലെ ഏറ്റവും ദരിദ്രരായ പട്ടിണിപ്പാവങ്ങൾക്ക്, ഇതു കൂടാതെ 10 കിലോ അരി സൌജന്യമായും സർക്കാർ നൽകിയിരുന്നു. പട്ടിണി മരണങ്ങൾ ഉണ്ടാകാതെ തടയുന്നതിൽ ഇത് വളരെ ഏറെ സഹായിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ ആളുകളെ വിവിധ പെൻഷൻ പദ്ധതികളുടെയും ദരിദ്ര ജനവിഭാഗങ്ങൾക്കായുള്ള ഗൃഹ നിർമ്മാണ പദ്ധതികളുടേയും ഗുണഭോക്താക്കളാക്കുന്നതിലും പട്നായിക്ക് വിജയിച്ചിട്ടുണ്ട്. ( മാത്രമല്ല, ഇലക്ഷനു തൊട്ടുമുമ്പ് ആറാം ശമ്പളക്കമീഷൻ ശുപർശകൾ നടപ്പിലാക്കിയതിലൂടെ മദ്ധ്യവർഗ്ഗക്കാരെ തന്നോടൊപ്പം നിർത്തുന്നതിലും നവീൻ പട്നായിക്ക് വിജയിച്ചു.)

തീർച്ചയായും, ഈ വിഷയങ്ങൾ മാത്രമായിരുന്നില്ല തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ ജനങ്ങൾക്ക് മുമ്പാകെ ഉണ്ടായിരുന്നത്, പക്ഷെ ഇവ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.( വൈ എസ് രാജശേഖര റെഡ്ഡിയുടേയും നവീൻ പട്നായിക്കിന്റേയും കാര്യത്തിൽ അവരെ സഹായിച്ച ഒരു ഘടകമുണ്ട്. രണ്ടു സംസ്ഥാനങ്ങളിലേയും നേട്ടങ്ങൾ വളരെ പ്രകടവും ദൃശ്യഗോചരവുമായിരുന്നു. എന്നാൽ കോട്ടങ്ങൾ-വലിയ തോതിലുള്ള മാനവ പറിച്ചു നടൽ (human displacement), സ്പെഷ്യൽ എക്കണോമിക് സോണുകൾ, അപായകരമായ ഖനന പദ്ധതികൾ തുടങ്ങി അത്യന്തം സ്ഫോടനാത്മകമായവ) - പൈപ്പ് ലൈനിലായിരുന്നതിനാൽ അത്ര ദൃശ്യഗോചരമല്ലായിരുന്നു. ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ... ഈ നയങ്ങൾ തിരുത്തിയില്ലെങ്കിൽ, അടുത്ത രണ്ടു മൂന്നു കൊല്ലത്തിനകം അവ സംഭവിക്കാം.

ഛത്തീസ്‌ഗഢിലാവട്ടെ, ചില മേഖലകളിലെ സർക്കാർ നയങ്ങൾ വളരെയേറെ പ്രതിലോമകരമാണ് എങ്കിൽ കൂടി, മുഖ്യമന്ത്രി രമൺ സിംഗ് വ്യക്തിപരമായ താൽ‌പ്പര്യമെടുത്ത് ഓരോ കുടുംബത്തിനും കിലോയ്ക്ക് 3 രൂപാ നിരക്കിൽ 35 കിലോഗ്രാം അരി നൽകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നു മാത്രമല്ല, ഏകദേശം 20.8 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ( 2001 ലെ കാനേഷുമാരി അനുസരിച്ച്) സംസ്ഥാനത്തിലെ 15 ദശലക്ഷം വരുന്ന ജനവിഭാഗം ദാരിദ്ര്യ രേഖയ്ക്ക് കീഴെ വരുന്നവരാണെന്ന് അദ്ദേഹത്തിന്റെ സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. അതായത് സംസ്ഥാനത്തെ ഏതാണ്ട് 70 ശതമാനം ജനങ്ങൾ ബി പി എൽ വിഭാഗത്തിൽ വരുമത്രെ. ഇപ്രകാരം ചെയ്തത് 2008 ലെ നിയസഭ തെരെഞ്ഞെടുപ്പിനും വളരെ മാസങ്ങൾക്ക് മുമ്പാണ്. നിയമസഭാ തെരെഞ്ഞെടുപ്പിലും ലോൿസഭാ തെരെഞ്ഞെടുപ്പിലും ഇതു സർക്കാരിനെ വളരെ ഏറെ സഹായിച്ചു.

പശ്ചിമ ബംഗാളിലെ ഇടതു മുന്നണി രണ്ടു കാര്യത്തിലും പരാജയപ്പെട്ടു. കേന്ദ്ര പൂളിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം വൻ‌തോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻ ഷോപ്പുകൾ കവർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി. ഏറ്റവും കൂടുതൽ അരി ഉൽ‌പ്പാദിപ്പിക്കുന്ന സംസ്ഥാനമായിട്ടുപോലും പശ്ചിമ ബംഗാളിൽ കുറഞ്ഞ വിലയ്ക്കുള്ള അരിവിതരണം ആരംഭിച്ചത് ഈ വർഷമാദ്യം മാത്രമാണ്. അതും വളരെ വൈമനസ്യത്തോടെയും വളരെ ഏറെ താമസിച്ചും. ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും പശ്ചിമ ബംഗാൾ സർക്കാർ വളരെ പിന്നോക്കം പോയി. ഇടതു മുന്നണിക്കേറ്റ തിരിച്ചടിയിൽ വിശപ്പ് ഒരു വലിയ ഘടകമായിരുന്നു.

ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഭരണത്തിലുള്ളവർക്ക് എന്ത് പാഠങ്ങളാണ് ഉൾക്കൊള്ളുവാനുള്ളത്? കൂടുതൽ ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഉയർന്ന വിലകൾക്കും മറ്റു പരിഷ്ക്കാരങ്ങൾക്കുമെല്ലാം ജനങ്ങളുടെ മാൻഡേറ്റ് ലഭിച്ചുവെന്നാണോ അവർ കരുതേണ്ടത്? അതോ അരിയുടെ വിലയാണ് അധികാരത്തിന്റെ വില നിർണ്ണയിക്കുന്നതെന്നോ? ജോലിയും സുരക്ഷിതത്വവും വളരെ പ്രധാനപ്പെട്ടതാണെന്നല്ലേ അവർ മനസ്സിലാക്കേണ്ടത്? ഭക്ഷ്യധാന്യങ്ങളുടെ വിലയും കുറഞ്ഞ വിലയ്ക്കുള്ള അരിയും ഏകമാത്ര ഘടകമല്ലെങ്കിൽ കൂടി വളരെ പ്രധാനമാണ്. ഇതിനകം എടുത്തു കഴിഞ്ഞ നടപടികൾ കൊണ്ട് സർക്കാരുകൾക്ക് എല്ലാക്കാലത്തേക്കും നേട്ടങ്ങൾ കൈവരിക്കാനാകണമെന്നില്ല. എങ്കിലും ഈ പ്രക്രിയ ഒരു മുന്നോട്ടുള്ള പോക്കാണെന്ന് പറയാതെ വയ്യ. അത് ജനാഭിലാത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്. ഇതിൽ നിന്നൊരു തിരിച്ചുപോക്ക് ആത്മഹത്യാപരമായിരിക്കും.

*
പി സായ്‌നാഥ് എഴുതിയPrice of rice, price of powerഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Saturday, June 27, 2009

മാന്ദ്യം മാധ്യമങ്ങള്‍

ഇന്ത്യയെക്കുറിച്ച് എഴുതുന്ന സന്ദര്‍ഭത്തില്‍, 'മാന്ദ്യം' എന്നൊരു വാക്ക് ഉപയോഗിക്കരുതെന്ന്, ഏറ്റവും ചുരുങ്ങിയത് രണ്ട് പ്രമുഖ പത്രങ്ങളെങ്കിലും തങ്ങളുടെ എഡിറ്റോറിയല്‍ ഡെസ്കിന് നിര്‍ദേശം കൊടുത്തുകഴിഞ്ഞിരിക്കുന്നു. മാന്ദ്യം എന്നത്, അമേരിക്കയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇവിടെ അതില്ല. എഡിറ്റോറിയല്‍ നിഘണ്ടുവില്‍ നിന്ന് ആ വാക്കിനെ ഭ്രഷ്ടാക്കിയിരിക്കുന്നു. ഇനി അഥവാ ഏതെങ്കിലുമൊരു ദുരവസ്ഥ പ്രതിപാദിക്കേണ്ടി വരികയാണെങ്കില്‍ 'മെല്ലെപ്പോക്ക്' എന്നോ 'അധോഗതി' എന്നോ ഉപയോഗിച്ചാല്‍ത്തന്നെ ധാരാളം. അതുതന്നെ ശ്രദ്ധിച്ചുവേണം ഉപയോഗിക്കാന്‍. പക്ഷെ, മാന്ദ്യം എന്നത് ഉപയോഗിക്കുകയേ അരുത്. 'മാന്ദ്യ'ത്തില്‍ നിന്ന് സമ്പദ് രംഗത്തെ പുറത്തുകൊണ്ടുവരാന്‍, മാധ്യമ പ്രേക്ഷകര്‍ക്കിടയില്‍ അത്യന്താപേക്ഷിതമായ ഉപഭോഗ ത്വരയെ അത് തകര്‍ത്തുകളയും.

'ഒന്നും പേടിക്കാനില്ല, സന്തോഷമായിരിക്കൂ' എന്ന മട്ടിലുള്ള ഈ കല്‍പ്പന, ഒരേസമയം ദുഃഖവും ഹാസ്യവുമാണ് ഉളവാക്കുന്നത്. "ദുരിതനാളുകള്‍ അവസാനിച്ചു, തിരിച്ചുവരവ് കണ്ടുതുടങ്ങി' എന്ന മട്ടിലൊക്കെ പത്രങ്ങള്‍ നമ്മളോട് സംസാരിക്കുന്നത് കാണുന്നു. എന്തിന്റെ ദുരിതമായിരുന്നു അത്? മാന്ദ്യത്തിന്റെയോ? എന്തില്‍നിന്നാണ് നമ്മള്‍ തിരിച്ചുവരുന്നത്? ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറലുകളില്‍ സമര്‍ഥരായിരുന്ന പല ചാനലുകളും പ്രസിദ്ധീകരണങ്ങളും, പത്രപ്രവര്‍ത്തകരെയടക്കം, കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്.

ഈ സാധുക്കള്‍ക്ക് (വലിയ നിരക്കിലുള്ള ഭവനവായ്പാ തിരിച്ചടവ് നേരിട്ടുകൊണ്ടിരുന്ന ഇവരില്‍ പലരും, ഇന്നത്തേക്കാളും ഭേദമായ 'അധോഗതി'യുടെ കാലത്തു പോലും തകര്‍ച്ചയുടെ വക്കിലായിരുന്നു), എന്തു കാരണം കൊണ്ടായാലും ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വായനക്കാരെ ആശ്വസിപ്പിക്കാനും, എല്ലാം ഭദ്രമാണെന്ന് അവരെ ബോധ്യപ്പെടുത്താനും വേണ്ടി എല്ലാം അരിച്ചുപെറുക്കുന്ന അവരില്‍ ഒരാളാണ് നിങ്ങളെന്ന് നിമിഷനേരത്തേക്കെങ്കിലും സങ്കല്‍പ്പിക്കുക. വൈകുന്നേരം, പത്രമാപ്പീസിലിരുന്ന്, മാന്ദ്യത്തിന്റെ ഭൂതത്തെ പത്രവാര്‍ത്തകളില്‍ നിന്നും നിങ്ങള്‍ ഉച്ചാടനം ചെയ്യുന്ന നിങ്ങള്‍ പിറ്റേന്ന് ഉച്ചയ്ക്ക് അതേ ഭൂതത്തിന്റെ ഇരയായി മാറിയെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു അവസ്ഥ. യാഥാര്‍ഥ്യമെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതിന്റെ നേര്‍വിപരീതം അഭിനയിക്കേണ്ടിവരുന്ന മാധ്യമത്തിന്റെ പ്രഹസനം. ഇതൊരു വ്യാപാരതന്ത്രം കൂടിയാണ്. കാരണം, പൊതുജനത്തെ ഭയപ്പെടുത്തുക എന്നതിന്റെ അര്‍ഥം ഉപഭോഗം കുറയുക, പരസ്യത്തില്‍ കുറവ് വരുക, വരുമാനം കുറയുക എന്നതൊക്കെയാണ്.

ഈ പത്രങ്ങളില്‍ ചിലത്, ഒരിക്കല്‍ മാന്ദ്യത്തെ സൂചിപ്പിച്ചതു തന്നെ, അതിനെ കളിയാക്കാന്‍ വേണ്ടിയായിരുന്നു. "എന്തു മാന്ദ്യം?'' എന്ന മട്ടില്‍. ഒരു പ്രത്യേക വിഭാക്കാര്‍ക്കിടയില്‍ കൂടുതല്‍ കാറുകള്‍ ചിലവാകുന്നു, ഗ്രാമങ്ങള്‍ തിളങ്ങുന്നു ('പുതിയതായി ലഭിച്ച അഭിവൃദ്ധി' എന്നതായിരുന്നു പ്രയോഗം). അങ്ങിനെയങ്ങിനെ. ഉള്ളില്‍ മറ്റെന്തൊക്കെയാണെങ്കിലും, പുറമേക്ക് തിളക്കമുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. എല്ലാം ഭദ്രമാണെന്ന് (സംശയാസ്പദരായ) വിദഗ്ധര്‍ ഉറപ്പ് പറയുന്നു എന്ന് ടെലിവിഷന്‍ ചാനലുകളും സമര്‍ഥിച്ചു. ഏതു വിദഗ്ധരെന്ന് മാത്രം അവര്‍ ഒരിക്കലും വെളിപ്പെടുത്തിയതുമില്ല. നാണയപ്പെരുപ്പം കുറയുന്നതിനെക്കുറിച്ചും വലിയ തലക്കെട്ടുകള്‍ അവര്‍ നിരത്തി (അടുത്ത കാലത്ത് ചിലര്‍ ഈ മേനി നടിക്കലില്‍ നിന്ന് അല്‍പ്പം പുറകോട്ട് പോയിട്ടുണ്ട് എന്നത് സത്യം). എന്നാല്‍ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധനവ് എത്ര ഗൌരവമുള്ളതാണെന്നതിനെ കുറിച്ച് അധികമൊന്നും എഴുതിയതുമില്ല. വിശപ്പ് എത്ര വലിയൊരു വിഷയമാണെന്നും അതിന്റെ സൂചന രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ ഉണ്ട്. 3 രൂപയ്ക്കും 2 രൂപയ്ക്കും എന്തിന് ഒരു രൂപയ്ക്ക് വരെ അരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള മാനിഫെസ്റോകള്‍ (അതും, അരിയല്ല, കാറുകള്‍ മേടിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു ജനത്തിന്), പക്ഷെ, മാനിഫെസ്റ്റോകളെ കുറിച്ച് എന്തായാലും നമുക്ക് നന്നായറിയാം. അതുകൊണ്ട് തെരഞ്ഞെടുത്ത അംഗീകൃത വിദഗ്ധന്മാരോടും വക്താക്കളോടും വിശകലനക്കാരോടും മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ സംസാരിക്കാത്ത കാര്യങ്ങള്‍ നിരവധിയാണ്. ഇതുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒരു ആശ്വാസമുണ്ട്. ചുരുളഴിയുന്ന വലിയ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അതവരെ പ്രാപ്തരാക്കുന്നു. ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ ജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള - നിരവധി വോട്ടര്‍മാര്‍ക്ക് ഗുണകരമാകുമായിരുന്ന - അവസരമാണ് അവര്‍ കളഞ്ഞുകുളിച്ചത്. അതിനാല്‍, നമുക്ക് കിട്ടുന്നതാകട്ടെ, ഐപിഎല്ലും ഇലക്ഷനും, വരുണ്‍ ഗാന്ധിയും, ചക്കിയും ചങ്കരനും അതുപോലുള്ള ഒട്ടനവധി അസംബന്ധങ്ങളും മാത്രം. വരുണ്‍ഗാന്ധി പോലുള്ള നിസാരതകളില്‍ നിന്ന് നമ്മെ മോചിപ്പിച്ച് 1984-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് എന്തായാലും ജര്‍ണയില്‍ സിംഗ് എന്ന സൂയിസൈഡ് ബോംബേറിന് മാത്രമുള്ളതാണ്. നഗ്നപാദ പത്രപ്രവര്‍ത്തനത്തിന് പുതിയൊരു അര്‍ഥവ്യാപ്തി കൊടുത്തു അദ്ദേഹം.

അമേരിക്കന്‍ വികസനം എന്ന പേരില്‍ നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ഇവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ എന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എങ്കിലും അതെങ്ങിനെ സംഭവിച്ചു എന്ന് കണ്ടെത്താന്‍ നമുക്ക് താല്‍പ്പര്യമില്ല. ഒരു പ്രത്യേക തരത്തിലുള്ള ആഗോളവല്‍ക്കരണത്തെയാണ് വര്‍ഷങ്ങളായി നമ്മള്‍ പിന്തുടര്‍ന്നിരുന്നത്. ലോക സമ്പദ് വ്യവസ്ഥയുമായി (എന്നുവെച്ചാല്‍, അമേരിക്കയുടെയും യൂറോപ്പിന്റെയും എന്നു വായിക്കുക) കൂടുതല്‍ ഇഴയടുപ്പം ഉണ്ടായിരുന്ന നമുക്ക് അന്നാടുകളിലെ ഗുണഫലങ്ങള്‍ മുഴുവന്‍ കിട്ടിയെന്നും, എന്നാല്‍ അവരുടെ ദുരിതങ്ങള്‍ നമ്മെ തീരെ ബാധിച്ചില്ലെന്നുമാണ് പുതിയ അവകാശവാദം.

രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള ദൂരത്തിന്റെ അളവാണ് ഇത് കാണിക്കുന്നത്. രണ്ടാമത്തെ കൂട്ടര്‍ക്ക് സന്തോഷിക്കാന്‍ അധികം കാരണങ്ങളൊന്നുമില്ല. നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ നിങ്ങളോട് സമ്മതിക്കുകയും ചെയ്യും. പക്ഷെ, ഒരു വിഷയം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിക്കുകയെങ്കിലും ചെയ്യാതെ എങ്ങനെയാണ് നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അതുകൊണ്ട് കാര്‍ഷിക പ്രതിസന്ധിയേയും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു ദശകത്തില്‍ സംഭവിച്ച പതിനായിരക്കണക്കിന് കര്‍ഷക ആത്മഹത്യകളെയും മറന്നേക്കുക. വിശപ്പും തൊഴിലില്ലായ്മയും പത്രങ്ങളില്‍ എന്നെങ്കിലും വാര്‍ത്തയായിട്ടുണ്ടോ? ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡക്സിലെ ഇന്ത്യയുടെ ദയനീയമായ സ്ഥാനത്തെക്കുറിച്ച് മിക്ക പത്രങ്ങളും ഒരക്ഷരം എഴുതിയില്ല. ഇതൊക്കെ വാള്‍ സ്ട്രീറ്റ് തകരുന്നതിനും മുമ്പത്തെ കാര്യങ്ങളല്ലേ എന്നാണ് അവരുടെ ഭാവം. (മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് സംഭവിച്ച ഒന്നായിട്ടാണ് വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയെത്തന്നെ, പല മാധ്യമങ്ങളും നോക്കിക്കണ്ടത്).

കഴിഞ്ഞ ഒന്നരക്കൊല്ലമായി ഒരിടത്തും കാര്യങ്ങളൊന്നും അത്ര ഭംഗിയായിരുന്നില്ല. വ്യവസായത്തിന്റെ തകര്‍ച്ച, ഉല്‍പ്പാദനത്തിലെ മാന്ദ്യം, ഈ മേഖലകളിലെ തൊഴില്‍നഷ്ടം, ഇതിനെക്കുറിച്ചൊക്കെ ഒഴുക്കന്‍ മട്ടിലുള്ള സൂചനകളേ ഉണ്ടായിട്ടുള്ളു. പക്ഷേ, ഉപരിവര്‍ഗത്തിലെ പത്ത് ശതമാനം ആളുകള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങിയത്. അവരെ ആശ്വസിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചില പ്രത്യേക സന്ദര്‍ഭങ്ങളിലെങ്കിലും അവരെ 'പരിഭ്രാന്തരാക്കാതിരിക്കുക' എന്നതിന്റെ അര്‍ഥം, മതിഭ്രമത്തിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും, യാഥാര്‍ഥ്യത്തിന്റെയും, റിപ്പോര്‍ട്ടിംഗിന്റെയും ഇടയ്ക്കുള്ള രേഖകള്‍ അവ്യക്തമാക്കുക എന്നതു തന്നെയാണ്. വലിയ ഭവിഷ്യത്തുകള്‍ക്കുമിടയാക്കും അത്.

മൊബൈല്‍ ഫോണില്‍ ഓഹരി നിലവാരത്തിന്റെ ഫ്ളാഷ് ന്യൂസുകള്‍ കിട്ടാത്ത ബഹുഭൂരിപക്ഷം ജനതയ്ക്കും കാര്യങ്ങള്‍ അത്രയ്ക്ക് ശോഭനമൊന്നുമല്ല. ഏറ്റവും പുരോഗതിയുണ്ടായിട്ടുള്ള വര്‍ഷമായിട്ടാണ് മാധ്യമങ്ങളുടെ താളുകള്‍ 2006 പ്രത്യക്ഷപ്പെട്ടത്. പക്ഷേ അതേ വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ തന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ മാനവവികസന ഇന്‍ഡക്സില്‍ ഇന്ത്യയെ 132 എന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. 128 എന്ന നമ്മുടെ പഴയ ദയനീയമായ അവസ്ഥയില്‍ നിന്നും പിന്നെയും താഴെയാണ് ഈ പുതിയ സ്ഥാനം. ഭൂട്ടാനും താഴെ. പോഷകാഹാരത്തിന്റെ കാര്യത്തിലായാലും, കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലായാലും അത്യാഹിത വിഭാഗത്തിലാണ് ഇന്ത്യയുടെ നില്‍പ്പ്. ഇന്‍ഡക്സില്‍ നമുക്ക് താഴെയുള്ള പല രാജ്യങ്ങളും ഈ രംഗത്ത് നമ്മുടെ മുകളിലാണ്. അത്തരത്തിലുള്ള കുട്ടികള്‍ ഭൂമിയില്‍ ഏറ്റവും അധികമുള്ളത് നമ്മുടെ രാജ്യത്താണ്. എന്നിട്ടും ഇതൊന്നും വിഷയങ്ങളല്ലെന്നോ? മുഖ്യധാരയിലുള്ള രാഷ്ട്രീയ ശക്തികള്‍ ഈ വിഷയങ്ങളെ അവഗണിക്കുന്നതുകൊണ്ട് ഈ വിഷയങ്ങള്‍ ഇല്ലെന്നു വരുന്നില്ല. നമുക്ക് ചുറ്റും ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്ന ഭീമമായ അവസ്ഥകളെ യുക്തിഭദ്രമായ നിര്‍വചിക്കാന്‍ കഴിയാത്തതിന് പഴിക്കേണ്ടത്, ആ അവസ്ഥകളെയല്ല, മാധ്യമങ്ങളെയാണ്.

ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍, കയറ്റുമതിയെ ആശ്രയിക്കുന്ന മേഖല അപ്പാടെ തകര്‍ന്നു തരിപ്പണമാകുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും എല്ലാം ഇതാണ് സംഭവിക്കുന്നത്. അപ്പോഴോ? പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക്, ഒറീസയിലെയും ജാര്‍ഖണ്ഡിലെയും ബിഹാറിലെയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോകേണ്ടി വരുന്നു. എന്തിലേക്കാണ് അവര്‍ തിരിച്ചുപോകുന്നത്? തൊഴില്‍ തീരെ കമ്മിയായ ജില്ലകളിലേക്ക് (അതുകൊണ്ടു തന്നെയാണ് പണ്ട് അവര്‍ അവിടം വിട്ടുപോന്നതും); നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറിയപ്പോള്‍ ജനസംഖ്യ തീരെ കുറഞ്ഞ ഗ്രാമങ്ങളെ പോറ്റാന്‍ പോലും അശക്തമായ ഇന്നത്തെ പൊതുവിതരണ സമ്പ്രദായങ്ങളിലേക്ക്; ഈ തിരിച്ചുവരുന്ന അധികപ്പറ്റായവരെക്കൂടി, ഇന്ന് ലഭിക്കുന്ന പരിമിതമായ സാമ്പത്തികസഹായം കൊണ്ട് പോറ്റാന്‍ നിര്‍ബന്ധിതമായിത്തീരുന്ന ക്ഷീണിതമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിലേക്ക്.

കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍ നഷ്ടം ഓരോ ആഴ്ചയും വര്‍ധിക്കുകയാണ്. വര്‍ഷകാലമാകുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ പ്രത്യക്ഷമായിത്തന്നെ സ്ഥിതി ഗുരുതരമായേക്കും. പക്ഷെ തെരഞ്ഞെടുപ്പ് നടക്കുന്നതാകട്ടെ ഇപ്പോള്‍ മാത്രവും. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞിട്ടാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ പല സംസ്ഥാനങ്ങളിലും ഇന്നുള്ള സ്ഥിതിയല്ല ഉണ്ടാവുക. വരുണും ചക്കിയും ചങ്കരനും അമര്‍സിങിന്റെ അന്തമില്ലാത്ത സാഹസങ്ങളൊന്നും ആകുമായിരുന്നില്ല വിഷയങ്ങള്‍.

വന്‍ മാന്ദ്യത്തിന്റെ കാലത്തിനുശേഷം ഇക്കഴിഞ്ഞ 80 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമാണ് നമ്മളും എന്ന സത്യം ഒരു പത്രവും അവയുടെ പ്രേക്ഷകനെ അറിയിക്കുന്നില്ല. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് വായനക്കാരെയോ, കേള്‍വിക്കാരെയോ, കാഴ്ചക്കാരെയോ ആരും സജ്ജരാക്കുന്നില്ല. വാര്‍ത്തകളിലും (തളര്‍വാതം പിടിപ്പെട്ട പത്രപ്രവര്‍ത്തക പ്രതിഭയിലും) മാത്രമാണ് മെല്ലെപ്പോക്ക്. അധോഗതി, മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാത്രമാണ്. ഭൂമിയിലെ മറ്റെല്ലാവര്‍ക്കും ഇത് സാമ്പത്തികമാന്ദ്യം തന്നെയാണ്. കൂടുതല്‍ അഭിശപ്തമായ ഒന്നിലേക്ക് മാത്രം നീങ്ങുന്ന ഒന്ന്.

*
പി.സായ്‌നാഥ് എഴുതിയNo Issues: a recession of the intellectഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. പരിഭാഷ നിര്‍വഹിച്ചത് രാജീവ് ചേലനാട്ട്.
കടപ്പാട്: സി.ഐ.ടി.യു സന്ദേശം