Thursday, April 10, 2008

കുടവയറിന്റെ അന്തകന്‍

ആഡംബരജീവിതത്തിന്റെയും പാശ്ചാത്യവത്കരണത്തിന്റെ ഭാഗമായ കൃത്രിമഭക്ഷണശൈലിയുടെയും വ്യാപകമായ സ്വാധീനവും വ്യായാമമില്ലായ്മ. ക്രമം തെറ്റിയുള്ള ഭക്ഷണശീലം, വറുത്തതും പൊരിച്ചതും കൊഴുപ്പേറിയതുമായ ആഹാരത്തിന്റെ അമിതമായ ഉപയോഗവും നിമിത്തം അമിതവണ്ണവും കുടവയറും വ്യാപകമാവുകയാണ്. പൊണ്ണത്തടിയന്മാരുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്.

അമിതവണ്ണവും കുടവയറും മൂലം ധാരാളം രോഗങ്ങളുടെ പിടിയിലാവുകയാണ് നാമിന്ന്. രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ക്യാന്‍സര്‍, മലബന്ധം, പൈല്‍സ്, ലൈംഗികപ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, സന്ധിവാതം, കാല്‍മുട്ട് വേദന ഇങ്ങനെ ധാരാളം രോഗങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു. എന്നാല്‍ ശരിയായ ഭക്ഷണരീതിയിലൂടെയും യോഗയിലൂടെയും അമിതവണ്ണവും കുടവയറും മാറ്റാന്‍ കഴിയും.

കുടവയര്‍ കുറയ്ക്കുന്നതിന് അനുയോജ്യമായ ഒരാസനമാണ് ധനുരാസനം. ഇത് പതിവായി അനുഷ്ഠിച്ചാല്‍ കുടവയര്‍ അപ്രത്യക്ഷമാകും.

ധനുരാസനം ചെയ്യുന്ന വിധം

കമഴ്ന്നു കിടക്കുക. കാല്‍മുട്ടുകള്‍ മുന്നോട്ടു മടക്കി ഇടതുകാല്‍കണ്ണയ്ക്കു സമീപം ഇടതുകൈകൊണ്ടും വലതുകാല്‍ കണ്ണയ്ക്കുസമീപം വലതുകൈകൊണ്ടും ബലമായി പിടിക്കുക. താടി തറയില്‍ തൊട്ടിരിക്കണം. ഇപ്പോള്‍ ധണുരാസനത്തിന്റെ കിടപ്പ് പൂര്‍ത്തിയായി. തുടര്‍ന്ന് ശ്വാസം ദീര്‍ഘമായി അകത്തേക്കു വലിച്ചുകൊണ്ട്, അതോടൊപ്പം കാല്‍മുട്ടുകളും, തലയും തറയില്‍ നിന്നും ഉയര്‍ത്തി ചിത്രത്തിലേതുപോലെ നില്‍ക്കുക. അല്‍പസമയം ശരീരം ഉയര്‍ന്ന നിലയില്‍ ഒരു വില്ലു പോലെ നിന്ന ശേഷം സാവകാശം ശ്വാസം പുറത്തേക്കുവിട്ടുകൊണ്ട് ക്രമത്തില്‍ ശരീരവും താഴ്ത്തി കാലിലെ പിടിവിടാതെ പഴയനിലയില്‍ ഷീറ്റില്‍ കിടക്കുക. ഇങ്ങനെ അഞ്ചു തവണ ആവര്‍ത്തിക്കുക.

ഗുണങ്ങള്‍

'കുടവയറിന്റെ അന്തകന്‍' എന്നറിയപ്പെടുന്ന ഈ ആസനം സ്ത്രീകള്‍ക്ക് വളരെ ഗുണപ്രദമാണ്. വയറിന്റെ ദുര്‍മേദസ് അകറ്റുന്നു. കുടവയര്‍ തടയുന്നു. നട്ടെല്ലിന്റെ ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. ഉദരപേശികള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നു. വായുവിന്റെ ദോഷങ്ങള്‍ അകറ്റുന്നു. മലബന്ധം ഇല്ലാതാക്കുന്നു. തോളുകള്‍ക്കും ശരീരത്തിലെ മിക്ക സന്ധിബന്ധങ്ങള്‍ക്കും കൂടുതല്‍ ബലവും ഉന്മേഷവും ലഭിക്കുന്നു. നെഞ്ചിന് നല്ല വിരിവ് ലഭിക്കുന്നു.മാറിടത്തിന് സൌന്ദര്യമുണ്ടാകുന്നു. ശ്വാസകോശങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ഉന്മേഷവും ലഭിക്കുന്നു. വാതത്തെ ഇല്ലായ്മ ചെയ്യുന്നു.

ഡോ. രാജേഷ് ശ്രീധര്‍ പുന്നല, കടപ്പാട്‌: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ആഡംബരജീവിതത്തിന്റെയും പാശ്ചാത്യവത്കരണത്തിന്റെ ഭാഗമായ കൃത്രിമഭക്ഷണശൈലിയുടെയും വ്യാപകമായ സ്വാധീനവും വ്യായാമമില്ലായ്മ. ക്രമം തെറ്റിയുള്ള ഭക്ഷണശീലം, വറുത്തതും പൊരിച്ചതും കൊഴുപ്പേറിയതുമായ ആഹാരത്തിന്റെ അമിതമായ ഉപയോഗവും നിമിത്തം അമിതവണ്ണവും കുടവയറും വ്യാപകമാവുകയാണ്. പൊണ്ണത്തടിയന്മാരുടെ എണ്ണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്.അമിതവണ്ണവും കുടവയറും മൂലം ധാരാളം രോഗങ്ങളുടെ പിടിയിലാവുകയാണ് നാമിന്ന്. രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ക്യാന്‍സര്‍, മലബന്ധം, പൈല്‍സ്, ലൈംഗികപ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ, സന്ധിവാതം, കാല്‍മുട്ട് വേദന ഇങ്ങനെ ധാരാളം രോഗങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു. എന്നാല്‍ ശരിയായ ഭക്ഷണരീതിയിലൂടെയും യോഗയിലൂടെയും അമിതവണ്ണവും കുടവയറും മാറ്റാന്‍ കഴിയും.കുടവയര്‍ കുറയ്ക്കുന്നതിന് അനുയോജ്യമായ ഒരാസനമാണ് ധനുരാസനം. ഇത് പതിവായി അനുഷ്ഠിച്ചാല്‍ കുടവയര്‍ അപ്രത്യക്ഷമാകും.

ഡോ. രാജേഷ് ശ്രീധര്‍ പുന്നല എഴുതിയ കുറിപ്പ്.

കാസിം തങ്ങള്‍ said...

കുടവയറന്‍‌മര്‍ക്ക് ഉപകാരപ്പെടുന്ന നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍‌.

Unknown said...

നല്ല പൊസ്റ്റ് പ്രവാസിക്കള്‍ക്കിടയിലാണു ഏറെയും കുടവയറ് ഒരു പ്രശ്നമ്മായി മാറിയിരിക്കുന്നത്
http:ettumanoorappan.blogspot.com