കഴിഞ്ഞ ആഴ്ച ഉത്തരാഫ്രിക്കയിലെ അറബിരാഷ്‌ട്രങ്ങളിലൊന്നായ ടുണീഷ്യയിലെ ജനകീയവിപ്ളവത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നല്ലോ. ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലുമുള്ള അറബി സ്വേഛാധിപതികള്‍ക്കെതിരെ ഈ മാതൃക പിന്തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും അതിന്റെ ആരംഭത്തിന്റെ സൂചനകളും അതില്‍ വിവരിച്ചിരുന്നു. തൊഴിലില്ലാത്ത ഒരു ബിരുദധാരിയുടെ ആത്മഹത്യയോടെയാണ് ടുണീഷ്യയില്‍ ജനരോഷം തിളച്ചുമറിയാന്‍ തുടങ്ങിയതെന്നും അതേ മാതിരി നാല് ആത്മഹത്യകള്‍ ഉത്തരാഫ്രിക്കയില്‍ത്തന്നെയുള്ള ഈജിപ്തില്‍ നടന്നത് അവിടെ ടുണീഷ്യ ആവര്‍ത്തിക്കാന്‍ ഇടവരുത്തുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു.
ഇന്നലത്തെ ദേശാഭിമാനിയില്‍ ഈ അറബിമുന്നേറ്റത്തിന്റെ വിശദവിവരങ്ങള്‍ നല്‍കിയിട്ടുള്ളത് ആവര്‍ത്തിക്കുന്നില്ല. അവയുടെ പശ്ചാത്തലം വിവരിക്കാന്‍മാത്രമേ ശ്രമിക്കുന്നുള്ളൂ. 1951 വരെ ഈജിപ്ത് ഭരിച്ചിരുന്നത് ബ്രിട്ടീഷ് സാമന്തനായിരുന്ന ഫറൂഖ് എന്ന രാജാവായിരുന്നു. ഫറൂഖ് രാജാവ് ഇന്ത്യയുടെ അതിഥിയായി വന്ന സന്ദര്‍ഭത്തില്‍ നല്‍കിയ സംഭാവന ഉപയോഗിച്ചാണ് ബേപ്പൂര്‍ പുഴക്കരയില്‍ ഫറോക്ക് റെയില്‍വേസ്റേഷന്റെ പ്രാന്തപ്രദേശത്ത് ഫറൂഖ് കോളേജ് സ്ഥാപിച്ചതെന്നത് നമുക്കോര്‍മിക്കാം. 1951ല്‍ ജനറല്‍ നജിബിന്റെയും കേണല്‍ അബ്ദുല്‍ നാസറിന്റെയും നേതൃത്വത്തില്‍ പട്ടാള അട്ടിമറിയിലൂടെ ഫറൂഖ് സ്ഥാനഭ്രഷ്‌ടനാക്കപ്പെട്ടു.
ആദ്യം നജീബ് ആയിരുന്നു മുഖ്യഭരണ നിര്‍വാഹകന്‍ എങ്കിലും അധികം താമസിയാതെ ധീരനായ സാമ്രാജ്യവിരോധിയും ജനപ്രീതിനേടിയ നേതാവുമായിരുന്ന നാസര്‍ ഭരണാധികാരിയായി. നാസര്‍ മധ്യധരണ്യാഴിയെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് തോട് (ഈജിപ്തിന് ഉടമസ്ഥതയുള്ള പ്രദേശത്ത്) ദേശസാല്‍ക്കരിക്കുകയും അറബിലോകത്തിന്റെയാകെ അംഗീകൃത നേതാവായി പടിഞ്ഞാറന്‍ ആധിപത്യത്തിനെതിരെ കലാപത്തിന്റെ വേലിയേറ്റത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. സാര്‍വദേശീയരംഗത്ത് യൂഗോസ്ളാവിയയിലെ മാര്‍ഷല്‍ ടിറ്റോ, ഇന്ത്യയുടെ ജവാഹര്‍ലാല്‍ നെഹ്റു എന്നിവരുമായി ബെല്‍ഗ്രേഡില്‍ ഒത്തുചേര്‍ന്ന് ചേരിചേരാരാഷ്‌ട്രങ്ങളുടെ ഒരു സംഘടന രൂപീകരിച്ചു. പില്‍ക്കാലത്ത് ലോകരാഷ്‌ട്രീയത്തില്‍ നിര്‍ണായകശക്തിയായിത്തീര്‍ന്ന ചേരിചേരാപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളെന്ന നിലയ്ക്ക് നാസര്‍ ലോകരാഷ്‌ട്രതന്ത്രജ്ഞരില്‍ പ്രമുഖനായ നേതാവ് എന്ന നിലയില്‍ പ്രശസ്‌തിനേടി.
പലസ്‌തീന്‍ പോരാട്ടം
അറബിലോകത്തിന്റെ നേതാവെന്ന നിലയില്‍ പലസ്‌തീന്‍ സ്വാതന്ത്ര്യസമരത്തിന് പിന്തുണ നല്‍കുകയെന്നത് നാസറിന്റെ പ്രധാന കര്‍ത്തവ്യമായിത്തീര്‍ന്നു. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേലികള്‍ നടത്തിവന്ന അതിക്രമങ്ങളെ നാസര്‍ ചെറുത്തു. 1966ലെ 'സപ്തദിനയുദ്ധ'ത്തില്‍ അമേരിക്കന്‍ പണവും പടക്കോപ്പും ലഭിച്ച ഇസ്രയേലികള്‍ ജയിച്ചെങ്കിലും നാസര്‍ അടിയറവു പറഞ്ഞില്ല. സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ തുടങ്ങിയ വന്‍ രാഷ്‌ട്രങ്ങളുടെ പിന്തുണ പലസ്‌തീന് ലഭ്യമാക്കാനും അറബിലോകത്തെ ആകെ പലസ്‌തീന്‍ സഹോദരര്‍ക്കൊപ്പം അണിനിരത്താനും പലസ്‌തീന്‍ വിമോചനസംഘടനയ്ക്കും (പിഎല്‍ഒ) അതിന്റെ നേതാവായിരുന്ന യാസര്‍ അറഫാത്തിനും കരുത്തുപകരാനും നാസറുടെ ധീരമായ നിലപാട് കുറച്ചൊന്നുമല്ല സഹായിച്ചത്.
1964ല്‍ ജവാഹര്‍ലാല്‍ നെഹ്റുവും 1970ല്‍ നാസറും നിര്യാതരായി. നാസറിന്റെ പിന്‍ഗാമിയായി വന്നത് അതുവരെ നാസറിന്റെ അനുയായി എന്ന നിലയില്‍ ജനപ്രീതി നേടിയ അന്‍വര്‍ സാദത്ത് ആയിരുന്നു. ആഭ്യന്തരരംഗത്ത് ഇരുവരും നടപ്പാക്കിയത് ജനാധിപത്യമാണെന്നു പറഞ്ഞുകൂടാ. എന്നാല്‍, സാമ്രാജ്യത്വത്തിനെതിരെയുള്ള നിലപാടും സ്വന്തം എണ്ണ മുതലായ വിഭവങ്ങള്‍ പിടിച്ചെടുത്ത് ജനജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമവും അവര്‍ക്ക് ജനപ്രീതി നേടിക്കൊടുത്തു. ഈജിപ്തിലെ ഭരണമാറ്റം പല അറബിരാഷ്‌ട്രങ്ങള്‍ക്കും മാതൃകയായി. അവരും വിദേശികളുടെ എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിച്ചു. ഈ പ്രക്രിയ 1973ലെ പെട്രോളിയം കയറ്റുമതിരാഷ്‌ട്രങ്ങളുടെ സംഘടനയ്ക്ക് വഴിതെളിച്ചു (ഒപെക്). തങ്ങളുടെ വിഭവങ്ങള്‍ക്ക് തങ്ങള്‍തന്നെ വില നിശ്ചയിക്കുമെന്നും തങ്ങളുമായി സൌഹൃദമുള്ളവര്‍ക്കേ അത് നല്‍കൂവെന്നും വന്നതോടെ പടിഞ്ഞാറന്‍ രാഷ്‌ട്രങ്ങള്‍ അങ്കലാപ്പിലായി.
സാദത്തും മുബാറക്കും
പ്രസിഡന്റ് അന്‍വര്‍ സാദത്ത് ആദ്യമൊക്കെ തന്റെ ഗുരുനാഥനായിരുന്ന നാസറിനെ പിന്തുടരാന്‍ ശ്രമിച്ചു. പക്ഷേ, അധികം താമസിയാതെ സാദത്തിന്റെ പോക്ക് വിപരീത ദിശയിലായി. പലസ്‌തീനേക്കാള്‍ ഇസ്രയേലിനോട് കൂടുതല്‍ അടുക്കാന്‍ തുടങ്ങി. അറബിരാഷ്‌ട്രങ്ങളില്‍ വമ്പിച്ച പ്രതിഷേധമുയര്‍ന്നു. പഴയ ശത്രുവായ അമേരിക്കന്‍ ഐക്യനാട് പുതിയ മിത്രമായി. അമേരിക്കയുമായി കൂട്ടുചേര്‍ന്ന് അമേരിക്കയിലെ ക്യാമ്പ് ഡേവിഡില്‍ ഇസ്രയേലിന് കീഴടങ്ങുന്നതും പലസ്‌തീനെ ദുര്‍ബലപ്പെടുത്തുന്നതുമായ കൂടിയാലോചനകളില്‍ പങ്കെടുത്തുവെന്നു മാത്രമല്ല, മറ്റ് അറബിരാഷ്‌ട്രങ്ങളും ഇന്ത്യയും ചൈനയും സോവിയറ്റ് യൂണിയനും അംഗീകരിക്കാത്ത ഇസ്രയേലിന് അംഗീകാരം കൊടുക്കാനും സാദത്ത് ധൈര്യപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായിട്ടാകണം ഒരു അറബി ദേശസ്നേഹി സാദത്തിനെ 1981ല്‍ വെടിവച്ച് കൊന്നത്.
സാദത്തിനെത്തുടര്‍ന്ന് ഹോസ്നി മുബാറക് എന്ന സൈന്യാധിപന്‍ പ്രസിഡന്റുപദത്തിലെത്തി. സാദത്തിന്റെ ദുരനുഭവങ്ങളില്‍നിന്ന് മുബാറക് പാഠം പഠിച്ചില്ല. ജനരോഷത്തെ തടഞ്ഞുനിര്‍ത്താന്‍ ഭീകരവാഴ്ച നടപ്പാക്കി. ആയിരക്കണക്കിനാളുകള്‍ തുറുങ്കിലായി. പലരും കള്ളക്കേസുകളില്‍ പ്രതികളായി വധിക്കപ്പെട്ടു. അതേസമയം, അറബിലോകത്തെ കരിങ്കാലി എന്ന 'ബിരുദം' നേടുകയുംചെയ്തു. 30 വര്‍ഷമായി മുബാറക്കിന്റെ തേര്‍വാഴ്ചയില്‍ പൌരാവകാശങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍പോലും ശുഷ്കിച്ചു. നാസറിന്റെ ക്ഷേമരാഷ്‌ട്ര നടപടികള്‍ക്കുപകരം ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവുമായി ജനങ്ങളെ പാപ്പരാക്കി. ഈ സാഹചര്യങ്ങളും ചരിത്രവുമാണ് ടുണീഷ്യന്‍ വിപ്ളവത്തിന്റെ ജ്വാലകള്‍ ഇത്രവേഗം അവിടെ പടര്‍ന്നുപിടിക്കാന്‍ കാരണം. ഈ ജ്വാലയില്‍ മുബാറക് ഭരണം സ്ഥാനഭ്രഷ്‌ടമാകും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
യെമന്‍
സൌദി അറേബ്യന്‍ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് അറബിക്കടലിന് അഭിമുഖമായി സ്ഥിതിചെയുന്ന രാഷ്‌ട്രമാണ് യെമന്‍. മുമ്പ് അത് തെക്കന്‍ യെമനും വടക്കന്‍ യെമനുമായി വിഭജിക്കപ്പെട്ടിരുന്നു. തെക്കന്‍ യെമനില്‍ കമ്യൂണിസ്‌റ്റ് പാര്‍ടി അതിശക്തമായിരുന്നു. 1976 മുതല്‍ 1981 വരെ അതൊരു കമ്യൂണിസ്റ് നേതൃത്വത്തിലുള്ള ജനകീയ ജനാധിപത്യ രാഷ്‌ട്രമായിരുന്നു. സിപിഐ എമ്മിന്റെയും സിപിഐയുടെയും ഒരു സംയുക്ത സന്ദര്‍ശകസംഘത്തില്‍ ഉള്‍പ്പെട്ട ഈ ലേഖകന്‍ തെക്കന്‍ യെമന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ചെറിയൊരു കാലയളവില്‍ ഇത്ര അത്ഭുതകരമായ സാമൂഹ്യമാറ്റങ്ങള്‍ വരുത്താന്‍ ജനകീയ ജനാധിപത്യ യെമന് സാധിച്ചിരുന്നു. സാക്ഷരത, ഭക്ഷ്യസുരക്ഷ, സ്‌ത്രീവിദ്യാഭ്യാസം, സ്‌ത്രീ-പുരുഷ സമത്വം, ഭൂപരിഷ്കാരം എന്നിവയിലെല്ലാം വന്ന വമ്പിച്ച പുരോഗതി നേരിട്ടു കാണാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയ സംഭവങ്ങള്‍ ഉപയോഗിച്ച് സൌദി അറേബ്യയും അമേരിക്കയും ചേര്‍ന്ന് ആ സര്‍ക്കാരിനെ മറിച്ചിട്ടു. മാത്രമല്ല, ഫ്യൂഡല്‍-മുതലാളിത്തം കൊടികുത്തി വാണിരുന്ന വടക്കന്‍ യെമനോട് കൂട്ടിച്ചേര്‍ത്ത് ഒരു രാഷ്‌ട്രമായി.
ഒരു ഫ്യൂഡല്‍ മുതലാളിത്ത രാഷ്‌ട്രം. എങ്കിലും അറബിനാടുകളില്‍വച്ച് ഇടതുപക്ഷത്തിന് നല്ല പിന്തുണ ഇപ്പോഴും അവിടെയുണ്ടെന്നാണ് മാധ്യമങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍ എന്നീ വിഭാഗങ്ങളില്‍. അതുകൊണ്ടാണ് യെമന്റെ തലസ്ഥാനമായ സനയിലെ സര്‍വകലാശാലയില്‍നിന്നുതന്നെ പ്രക്ഷോഭം ആരംഭിക്കാന്‍ കാരണം. അധികം താമസിയാതെ മറ്റുചില അറബിരാഷ്‌ട്രങ്ങളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും. 'അല്‍ ജസീറ' എന്ന അറബി ടെലിവിഷന്‍ ചാനലില്‍ അത്തരം വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.
*****
പി ഗോവിന്ദപ്പിള്ള
Saturday, January 29, 2011
Friday, January 28, 2011
അധികാര വികേന്ദ്രീകരണവും പ്രതിസന്ധിയും
ജനകീയപ്രശ്നങ്ങളും വികസനവും ചുവപ്പുനാടയില്‍ കുരുങ്ങുന്നതുമായി ബന്ധപ്പെട്ട് പല വിമര്‍ശങ്ങളും നല്ല കുറെ നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. 73, 74 ‘ഭരണഘടനാ ഭേദഗതികളെത്തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കാന്‍ ലഭിച്ച അവസരം പൂര്‍ണമായും ഉപയോഗിച്ചത് 1996ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരാണ്. 1997ല്‍ ആരംഭിച്ച ജനകീയാസൂത്രണംവഴി ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും അവ നിര്‍വഹിക്കാനാവശ്യമായ ഫണ്ടും ജീവനക്കാരെയും നല്‍കാനും കഴിഞ്ഞു. താഴെത്തട്ടില്‍നിന്നുള്ള ആസൂത്രണമെന്ന ആശയം പ്രാവര്‍ത്തികമാക്കുക വഴി സ്വന്തം പ്രദേശത്തിന്റെ വികസന ആവശ്യങ്ങള്‍ മനസിലാക്കി അവ പരിഹരിക്കാന്‍ വേണ്ട പദ്ധതികള്‍ തയ്യാറാക്കാനും അവയുടെ നിര്‍വഹണം വിലയിരുത്താനും പ്രാദേശിക ജനസമൂഹം പ്രാപ്തി നേടി.
ഇന്ത്യയിലെ അപൂര്‍വം സംസ്ഥാനങ്ങളില്‍മാത്രമാണ് അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുകയും പഞ്ചായത്തുകളെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല. കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകൃതമായിട്ടുള്ള അധികാരങ്ങള്‍ താഴെത്തട്ടിലേക്ക് വികേന്ദ്രീകരിച്ചുനല്‍കാൻ തയ്യാറാകുന്നില്ലെന്നു മാത്രമല്ല സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ പലതരത്തില്‍ കവര്‍ന്നെടുക്കുന്ന സമീപനവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.ദാരിദ്ര്യലഘൂകരണത്തിനുള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഒഴിവാക്കി സര്‍ക്കാരിതര സംഘടനകള്‍ വഴി നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പഞ്ചായത്തുകളുടെ പ്രവര്‍ത്തനമേഖലകളില്‍ രൂപപ്പെട്ടുവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ എണ്ണവും വ്യാപ്തിയും കൂടി വരുകയാണ്. ഇത് വികേന്ദ്രീകരണത്തിന്റെ അന്തഃസത്തയ്ക്കും ഫെഡറലിസത്തിനും തന്നെ എതിരാണ്.
തദ്ദേശഭരണ സ്ഥാപനങ്ങളെ കാര്യശേഷിയുള്ള പ്രാദേശിക സര്‍ക്കാരുകളാക്കുന്നതിന് ഇനിയും ധാരാളം നടപടികളും ഭരണപരമായ പരിഷ്കാരങ്ങളും ആവശ്യമാണ്. നേട്ടങ്ങള്‍ സ്ഥായീകരിക്കേണ്ടതുമുണ്ട്. ഇതിന് നിരവധി പ്രതിബന്ധങ്ങളെ അതിജീവിക്കേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറിയ വിഷയങ്ങളില്‍ വകുപ്പുകള്‍ സമാന്തര സ്കീമുകള്‍ നടപ്പാക്കുന്നതാണ് ഇതില്‍ പ്രധാനം. കൈമാറിക്കിട്ടിയ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും വകുപ്പുതല സ്കീമുകള്‍ നടപ്പാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ഇവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. കര്‍മസമിതി യോഗങ്ങളിലും സാങ്കേതിക ഉപദേശക സമിതികളിലും ഇവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പഞ്ചായത്തുകള്‍ക്കും ജില്ലാ ആസൂത്രണ സമിതികള്‍ക്കും കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ നിയന്ത്രണം വകുപ്പുതലത്തില്‍തന്നെയാണ് എന്നതാണിതിനു കാരണം. ഇതവസാനിപ്പിച്ച് ഇവരുടെ നിയന്ത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാവുന്ന അവസ്ഥയുണ്ടായാല്‍ മാത്രമേ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണം സുഗമമാകുകയുള്ളൂ. ജീവനക്കാരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാക്കാത്തതും വകുപ്പുതല ഇടപെടലുകളുടെ ഭാഗമാണ്.
ജോലിയും ജോലിക്കാരനും ഒന്നിച്ചുപോവുക എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് സെന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരം വിവിധ വകുപ്പുകളില്‍ അധികമെന്നു കണ്ട ജീവനക്കാരെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കാന്‍ ശുപാര്‍ശചെയ്തത്. എന്നാല്‍, ജീവനക്കാരെ വിട്ടുനല്‍കാന്‍ വകുപ്പുകളും വകുപ്പു വിട്ടുപോകാന്‍ ജീവനക്കാരും മടിക്കുകയാണ്. പഞ്ചായത്തുകളുടെ എന്‍ജിനിയറിങ് വിഭാഗമാണ് ഇതിന്റെ ദൂഷ്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ കോടതി ഉത്തരവു നേടി ഉദ്യോഗസ്ഥര്‍ പഞ്ചായത്തുകളിലേക്ക് പോകാതിരിക്കുകയാണ്. ദൌര്‍ഭാഗ്യവശാല്‍ ഉദ്യോഗസ്ഥര്‍ക്കനുകൂലമായ നിലപാടാണ് വകുപ്പുകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. വര്‍ധിച്ച ചുമതലകള്‍ നിര്‍വഹിക്കാനാവശ്യമായ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ചും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരെ നല്‍കാതെ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയില്ല.
കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് ഫണ്ടും പ്രശ്നമാണ്. സര്‍ക്കാര്‍ ഗ്രാന്റ് കൊണ്ടുമാത്രം എല്ലാ കാര്യവും നടക്കില്ല. അനിവാര്യ ചുമതലകള്‍ നിര്‍വഹിക്കാനാവശ്യമായ തനതു വരുമാനം പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. കിട്ടാവുന്ന നികുതി മുഴുവന്‍ പിരിച്ചെടുക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ട്. കാലാനുസൃതമായി നികുതി പരിഷ്കരിക്കാത്തതും തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികനില മോശമാകുന്നതിനു കാരണമാണ്.
ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവ്, അഴിമതി, ഉത്തരവാദിത്തമില്ലായ്മ എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങളോട് ജനങ്ങള്‍ക്ക് മതിപ്പു കുറയാന്‍ കാരണമായിട്ടുണ്ട്. ഏതു പുതിയ പരിഷ്കാരവും അഴിമതിക്കുള്ള അവസരമാക്കാന്‍ വിരുതുള്ള ഉദ്യോഗസ്ഥര്‍ എല്ലായിടത്തുമുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ ‘ഭരണസമിതികള്‍ക്ക് കഴിയാതെ വരുന്നു. ഇത് സര്‍ക്കാരിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അവമതി ഉണ്ടാക്കാനിടയാക്കുന്നു. ഓഫീസില്‍ ഇല്ലാതിരിക്കുക, ഏല്‍പ്പിച്ച ജോലികള്‍ ചെയ്യാതിരിക്കുക, സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങളെ അവഗണിക്കുക എന്നിങ്ങനെ ജനദ്രോഹകരമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരും കുറവല്ല. അവര്‍ക്കെതിരെ നടപടിയെടുത്ത് സമയബന്ധിതമായി കാര്യങ്ങള്‍ നടക്കുന്നു എന്നുറപ്പു വരുത്താനുള്ള ആജ്ഞാശക്തി ഭരണസമിതികള്‍ പ്രകടിപ്പിക്കുന്നുമില്ല. ഭരണം കുത്തഴിഞ്ഞുകിടക്കുന്നു എന്ന പ്രതീതിയുണ്ടാകാന്‍ ഇതിടയാകുന്നു. കര്‍ശനമായ അച്ചടക്ക നടപടികള്‍ വഴിയല്ലാതെ ഇതു പരിഹരിക്കാന്‍ കഴിയുകയില്ല.
ജീവനക്കാര്‍ക്ക് നിയമങ്ങളിലും ചട്ടങ്ങളിലും വേണ്ടത്ര അറിവില്ലാത്ത പ്രശ്നവുമുണ്ടെന്ന് കണ്ടിട്ടുണ്ട്. ചിട്ടയായ പരിശീലനം വഴി മാത്രമേ ഇതു പരിഹരിക്കാന്‍ കഴിയുകയുള്ളൂ. പരിശീലന പരിപാടികള്‍ നടത്തുന്നുമുണ്ട്. പക്ഷേ, പരിശീലനത്തിന് ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും തയ്യാറാകുന്നില്ല. ഭരണനിര്‍വഹണം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നടപ്പാക്കുന്ന കംപ്യൂട്ടര്‍വല്‍ക്കരണം വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. പക്ഷേ, ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള സഹകരണം ആഗ്രഹിച്ച രീതിയില്‍ ഉണ്ടാകാത്തതുകൊണ്ട് ഇത് പൂര്‍ണമായും ഫലപ്രദമായിട്ടില്ല.
പതിവ് ഓഫീസ് പ്രവര്‍ത്തനത്തില്‍നിന്ന് ഭിന്നമാണ് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രവര്‍ത്തനങ്ങള്‍. സ്വയം തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും അധികാരമുള്ളവയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍. ഈ അധികാരം പ്രയോഗിക്കുന്നത് നിഷ്പക്ഷമായും സുതാര്യമായും ആകേണ്ടതുമുണ്ട്. സ്വന്തം വാര്‍ഡിലെ കാര്യങ്ങളില്‍മാത്രം ശ്രദ്ധിക്കുന്നവരാണ് നല്ലൊരു പങ്ക് ജനപ്രതിനിധികള്‍. ഭരണാധികാരികള്‍ എന്ന രീതിയില്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കാനും പഞ്ചായത്തിനെയോ നഗരസഭയെയോ മൊത്തത്തില്‍ കണ്ട് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആവിഷ്കരിക്കാനും ജനപ്രതിനിധികള്‍ക്ക് കഴിയണം. പഞ്ചായത്ത്/നഗരസഭാ പ്രദേശത്തെ സാധാരണ ജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും ഗുണമേന്മയോടെയും സമയബന്ധിതമായും ലഭ്യമാകുന്നു എന്ന് ഇവര്‍ ഉറപ്പു വരുത്തണം. ഫ്രണ്ട് ഓഫീസുകള്‍ തദ്ദേശ‘ഭരണ സ്ഥാപനങ്ങള്‍ ജനസൌഹൃദമായതിന്റെ സൂചനയാകണം.
*****
പാലോളി മുഹമ്മദ് കുട്ടി (തദ്ദേശ സ്വയംഭരണ മന്ത്രി)

Thursday, January 27, 2011
ജനിതകമാറ്റത്തിനുള്ള സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം
ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചു സംവാദം നടക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം സംവാദമുണ്ടാകണമെന്ന ആഗ്രഹത്തോടെയാണു തിരുവനന്തപുരത്തു നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസില്‍ ഞാന്‍ ഇൌ വിഷയം പരാമര്‍ശിച്ചത്. ജനതിക മാറ്റം വരുത്താനുള്ള മനുഷ്യന്റെ അറിവും അതു പ്രയോഗിക്കാനുള്ള സാങ്കേതിക വിദ്യയും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പുതിയ ഈ വിജ്ഞാന ശാഖയ്ക്കു മാനവരാശിയെ അനവധി മേഖലകളില്‍ വളരെയേറെ സഹായിക്കാന്‍ കഴിയും. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താതെ മുഖംതിരിഞ്ഞു നില്‍ക്കുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
ചില ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും സുരക്ഷ സംബന്ധിച്ചു പ്രകടിപ്പിക്കുന്ന ആശങ്കകള്‍ പരിശോധിക്കപ്പെടേണ്ടതില്ലെന്നല്ല; അവയെല്ലാം ശാസ്ത്രീയമായി പരിശോധിക്കുകയും സുരക്ഷ ഉറപ്പു വരുത്തുകയും വേണം.
ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക വിജ്ഞാനം ഒരു കാരണവശാലും ഉപയോഗിക്കരുതെന്നു ശഠിക്കുന്നവരുടെ മുഖ്യവാദം അത്തരം സാങ്കേതികവിദ്യ പ്രയോഗിച്ചാല്‍ സസ്യങ്ങള്‍ക്കും മനുഷ്യനടക്കമുള്ള ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും വലിയ അപകടമുണ്ടാകുമെന്നാണ്. യുഗ യുഗാന്തരങ്ങളായി പരിണാമത്തിലൂടെ പ്രകൃതി ഉയര്‍ത്തിക്കൊണ്ടു വന്ന സന്തുലനാവസ്ഥ മനുഷ്യന്റെ ഇടപെടലിന്റെ ഫലമായി തകരാറിലാകുമെന്ന് അഭിപ്രായപ്പെടുന്നു. ഏതു ശാസ്ത്ര, സാങ്കേതികവിദ്യയുടെ ഉപയോഗത്തെയും ഇക്കാരണം പറഞ്ഞ് എതിര്‍ക്കാന്‍ കഴിയും.
പ്രകൃതിയിലും സമൂഹത്തിലും ബോധപൂര്‍വം മാറ്റം വരുത്തി കൂടുതല്‍ പ്രയോജനകരമാക്കാനുള്ള കഴിവിന്റെ വികാസമാണു മാനവരാശിയുടെ വളര്‍ച്ചയിലുടനീളം കാണുന്നത്. ഏതു ശാസ്ത്ര - സാങ്കേതിക ശാഖയായാലും കരുതലില്ലാതെ ഉപയോഗിച്ചാല്‍ അപകടം സംഭവിക്കാം. വൈദ്യുതിയുടെയും അണുശക്തിയുടെയും കാര്യത്തില്‍ മാത്രമല്ല, ജീവരക്ഷാ മരുന്നുകളുടെ കാര്യത്തിലും ഇതു ബാധകമാണ്. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും അപകടം വരുത്തുകയില്ലെന്ന് ഉറപ്പുള്ള ജനിതക മാറ്റം വരുത്തിയ വസ്തുക്കള്‍ മാത്രമേ വിതരണം ചെയ്യാറുള്ളൂ. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും പരിസ്ഥിതിക്കും അപകടമുണ്ടാക്കില്ലെന്ന് ഉറപ്പു വരുത്തുന്ന പരീക്ഷണങ്ങള്‍ നടത്താനുള്ള അറിവും കഴിവും വികസിച്ചു കൊണ്ടിരിക്കുകയാണ്. അശാസ്ത്രീയമായ ആശങ്കകളുടെ പേരില്‍ ശാസ്ത്ര - സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ പൊതുവില്‍ എതിര്‍ക്കുന്നതു ശരിയായ നിലപാടല്ല.
ജനിതക മാറ്റം വരുത്തിയ ഒട്ടേറെ വസ്തുക്കള്‍ അനവധി രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഭക്ഷ്യവസ്തുക്കളും ഇവയില്‍പ്പെടും. ഇന്ത്യയില്‍ വിപുലമായി കൃഷി ചെയ്യുന്ന ജനിതക മാറ്റം വരുത്തിയ വിള ബിടി പരുത്തിയാണ്. 2002 മുതലാണ് ഇന്ത്യയില്‍ ഇതു കൃഷി ചെയ്തു തുടങ്ങിയത്. പരുത്തിക്കൃഷി ചെയ്യുന്ന പ്രദേശങ്ങളുടെ 90% ഭാഗവും ഇന്നു ബിടി പരുത്തി വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ആരും അടിച്ചേല്‍പിച്ചതു കൊണ്ടുണ്ടായ മാറ്റമല്ലിത്. ബിടി പരുത്തി കൃഷി ചെയ്താല്‍ ഉല്‍പാദനം വര്‍ധിക്കുമെന്നു കണ്ടു കൃഷിക്കാര്‍ സ്വമേധയാ മുന്നോട്ടു വന്നതിന്റെ ഫലമായിരുന്നു.
മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ധിച്ചതിനോടു ബിടി പരുത്തിയുടെ വ്യാപനത്തെ താരതമ്യപ്പെടുത്താം. മൊബൈല്‍ ഫോണും ആരും ബലമായി ജനങ്ങളില്‍ അടിച്ചേല്‍പിച്ചതല്ല. സൌകര്യമാണെന്നു കണ്ടു ജനങ്ങള്‍ സ്വമേധയാ സ്വീകരിച്ചതാണ്. ബിടി പരുത്തി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പരുത്തിയുടെ ഉല്‍പാദനം 2002ല്‍ 136 ലക്ഷം മൊബെയിലായിരുന്നത് 325 ലക്ഷം മൊബെയിലായി ഇന്നു വര്‍ധിച്ചു.
തലമുറകള്‍ കഴിഞ്ഞു മാത്രമേ ജനിതക മാറ്റം വരുത്തിയ വസ്തുക്കള്‍ ഉപയോഗിച്ചാല്‍ വരുന്ന അപകടങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ മറ്റൊരു വാദം. മനുഷ്യര്‍ ഇതിനകം ആര്‍ജിച്ച ശാസ്ത്രീയ പരിജ്ഞാനം വെളിപ്പെടുത്തുന്നത് അങ്ങനെ അപകടമുണ്ടാവില്ലെന്നാണ്. സുരക്ഷ ഉറപ്പുള്ള വസ്തുക്കള്‍ മാത്രമാണ് ഉപയോഗത്തില്‍ കൊണ്ടു വന്നിട്ടുള്ളത്. ഭാവിയില്‍ അപകടമുണ്ടാകാനിടയുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുടെ വാദം മഹാ ഭൂരിപക്ഷം ശാസ്ത്രജ്ഞരും അടിസ്ഥാനമില്ലാത്ത ആശങ്ക മാത്രമാണെന്നു ചൂണ്ടിക്കാട്ടുന്നു. അന്‍പതോ നൂറോ കൊല്ലം കഴിയുമ്പോള്‍ ഒരുപക്ഷേ ഏതെങ്കിലും അപകടമുണ്ടായാല്‍ അതിനെ അന്നു നേരിടുന്നതിനു ശാസ്ത്രം തീര്‍ച്ചയായും കരുത്താര്‍ജിച്ചിരിക്കും.
ജനിതക മാറ്റം വരുത്തിയ ഉല്‍പന്നങ്ങളില്‍നിന്നു നാടിനെ വിമുക്തമാക്കി നിര്‍ത്താനാവുമെന്ന വാദം പ്രായോഗികമാക്കാന്‍ പ്രയാസമാണ്. ജനിതക മാറ്റം വരുത്തിയ ഒട്ടേറെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്കും കേരളത്തിലേക്കും കടന്നു വരുന്നുണ്ട്. ഇന്ത്യയിലെ പരുത്തി ഉല്‍പാദനത്തിന്റെ സിംഹ ഭാഗവും ബിടി പരുത്തിയാണെന്ന വസ്തുത, നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ബിടി പരുത്തി ഉണ്ടാകാനിടയുണ്ടെന്നാണു സൂചിപ്പിക്കുന്നത്.
ബിടി പരുത്തിക്കുരു ആട്ടിയ എണ്ണ പാചകത്തിന് ഇന്ന് ഉപയോഗിച്ചു വരുന്നു. കന്നുകാലിത്തീറ്റയ്ക്കായി ബിടി പരുത്തിയുടെ പിണ്ണാക്ക് ഉപയോഗപ്പെടുത്തുന്നു. ഇതിന്റെയെല്ലാം ഫലമായി ചിലരെല്ലാം ആശങ്കപ്പെടുന്നതുപോലെയോ, പ്രചരിപ്പിക്കുന്നതുപോലെയോ എന്തെങ്കിലും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല. പരുത്തിക്കൃഷിക്കാരുടെ ആത്മഹത്യയുടെ കാരണം മറ്റു പലതുമാണ്. ബിടി പരുത്തിയിലെ വിരകള്‍ക്കു നാശമുണ്ടാക്കുന്ന വിഷാംശത്തെ ചെറുക്കാന്‍, ബാള്‍ വിരകള്‍ പ്രതിരോധ ശക്തിയാര്‍ജിച്ചു വരുന്നു എന്ന റിപ്പോര്‍ട്ട് മാത്രമാണു ബിടി പരുത്തിക്ക് എതിരായി പുറത്തു വന്നിട്ടുള്ളത്.
ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ അതിന്റെ പ്രയോജനം മൊണ്‍സാന്റോയ്ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും മാത്രമായിരിക്കുമെന്നും അതുകൊണ്ടു ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാനേ പാടില്ലെന്നതുമാണു മറ്റൊരു പ്രധാന വാദം. മൊണ്‍സാന്റോയുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഈ രംഗത്തെ കുത്തക ഒഴിവാക്കാന്‍, ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ പൊതുമേഖല മുന്നോട്ടു വരണമെന്നാണു ഞാന്‍ അഭിപ്രായപ്പെട്ടത്. പൊതുമേഖല ഇൌ രംഗത്തു വന്നാല്‍, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ കുറഞ്ഞ വിലയ്ക്കു കര്‍ഷകനു നല്‍കാന്‍ കഴിയും.
ഇപ്പോള്‍ മൊണ്‍സാന്റോയും കൂട്ടുകാരും ബിടി പരുത്തി വിത്തിനു കൃഷിക്കാരില്‍നിന്നു വലിയ വിലയാണ് ഈടാക്കുന്നത്. സുരക്ഷ ഉറപ്പു വരുത്തുന്നതിനും പൊതുമേഖലയ്ക്കു വലിയ സംഭാവന ചെയ്യാനാകും. ജനങ്ങള്‍ക്ക് അത്യാവശ്യമുള്ള മേഖലകളില്‍ ഗവേഷണം വ്യാപിപ്പിക്കാനും അതുവഴി കൂടുതല്‍ പ്രയോജനം ജനങ്ങള്‍ക്കു നല്‍കാനും പൊതുമേഖലയ്ക്കു സഹായിക്കാനാകും. സ്വകാര്യമേഖല ലാഭത്തിനാണ് മുന്‍ഗണന നല്‍കുക.
ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക മേഖലയില്‍ ഗവണ്‍മെന്റ് മുതല്‍ മുടക്കി അതിനെപ്പറ്റിയുള്ള അറിവും പ്രയോഗിക്കാനുള്ള പാടവവും മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ ഈ മേഖല എന്നെന്നേക്കും മൊണ്‍സാന്റോ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ കൈപിടിയില്‍ത്തന്നെ അമര്‍ന്നിരിക്കും. നാം എന്നും പിന്നാക്ക രാജ്യക്കാരായി തുടരുകയും ചെയും. ബഹുരാഷ്ട്ര കമ്പനികളുടെ ശാസ്ത്ര - സാങ്കേതിക രംഗത്തെ കുത്തകയും മേധാവിത്തവും പേറ്റന്റ് നിയമത്തെ ഉപയോഗിച്ചു നിലനിര്‍ത്താനാണവര്‍ ശ്രമിച്ചു വരുന്നത്. ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക വിദ്യ ഉപയോഗിക്കുകയില്ലെന്നു തീരുമാനിച്ചാല്‍ മൊണ്‍സാന്റോ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ എന്താഗ്രഹിക്കുന്നോ അതു നടപ്പാക്കാന്‍ നാം സ്വയം തീരുമാനിച്ചു നീങ്ങുന്ന ഫലമാണുണ്ടാകുക.
ജനിതക മാറ്റം വരുത്തുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാല്‍ ഉപ്പുരസമുള്ള മണ്ണിലും വരള്‍ച്ച പ്രദേശങ്ങളിലും വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നു മാത്രമല്ല, ധാന്യങ്ങളിലും കിഴങ്ങുകളിലും പഴ വര്‍ഗങ്ങളിലും പച്ചക്കറികളിലും ധാതുക്കളുടെയും വൈറ്റമിനുകളുടെയും അളവു വര്‍ധിപ്പിച്ചു കൂടുതല്‍ പോഷകാംശങ്ങളുള്ളവയാക്കി മാറ്റാനാകുമെന്നും ശാസ്ത്രം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ സാധ്യതകളാകെ തള്ളിക്കളയാന്‍ പാടില്ല. കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാതെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ പുരോഗതി നേടാനോ സാധ്യമല്ല. ഇതിനു മനുഷ്യരാശിയുടെ കയ്യിലുള്ള ആയുധങ്ങള്‍ ശാസ്ത്രം നല്‍കുന്ന അറിവും അതു പ്രയോഗിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യവുമാണ്.
റബര്‍ മേഖലയില്‍ ജനിതക മാറ്റം വരുത്താനുള്ള വിദ്യ ഉപയോഗിക്കുകയില്ലെന്ന നിലപാടു സ്വീകരിക്കുന്നത് അപകടകരമാകും. റബറിന്റെ ഉല്‍പാദനക്ഷമതയില്‍ കേരളം ഇന്നു ലോകത്തിന്റെ മുന്‍നിരയിലാണ്. റബര്‍ക്കൃഷിക്കാര്‍ പിടിച്ചു നില്‍ക്കുന്നതും അതുകൊണ്ടാണ്. ഏതെങ്കിലും തെക്കു കിഴക്കന്‍, ഏഷ്യന്‍ രാജ്യമോ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമോ ജനിതക മാറ്റം വരുത്താനുള്ള ശാസ്ത്ര - സാങ്കേതിക വിദ്യ വിജയകരമായി പ്രയോഗിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ച് അത്തരം റബറുമായി ലോക കമ്പോളത്തിലെത്തിയാല്‍ കേരളത്തിലെ റബര്‍ക്കൃഷിക്കാരുടെ നില അപകടത്തിലാവും. പൂമ്പാറ്റകളെയും തേനീച്ചകളെയും പറവകളെയും മറ്റു സസ്യജന്തു ജാലങ്ങളെയും അപകടത്തില്‍ അകപ്പെടുത്താതെ ജനിതക മാറ്റം വരുത്തുന്ന സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്ന പരീക്ഷണങ്ങള്‍ നടത്താനാകും. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇതിനുള്ള കഴിവ് ആര്‍ജിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുമേഖല ഇൌ രംഗത്തു കടന്നു വരണം.
ശാസ്ത്ര - സാങ്കേതിക വിദ്യയുടെ മേലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകയും മേധാവിത്തവും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ അതിനു പകരം ശാസ്ത്ര - സാങ്കേതിക വിദ്യയെത്തന്നെ എതിര്‍ക്കുന്നതു ശരിയായ സമീപനമല്ല. ശാസ്ത്ര - സാങ്കേതിക പുരോഗതി കരുതലില്ലാതെ ഉപയോഗിക്കുന്നതിന്റെ ഫലമായി ഉയര്‍ന്നു വരുന്ന സാമൂഹിക പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതാണ്. ഇന്നത്തെ ലോക -ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്വകാര്യ മേഖല ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെ മൊത്തത്തില്‍ ഒഴിവാക്കി നിര്‍ത്താനാവില്ല. നാം ഇന്നുപയോഗിക്കുന്ന ഉല്‍പന്നങ്ങളില്‍ വലിയ പങ്കും സ്വകാര്യ മേഖലയും അവയില്‍ പലതും ബഹുരാഷ്ട്ര കമ്പനികളും ഉല്‍പാദിപ്പിക്കുന്നവയാണ്. ഉല്‍പാദന രംഗത്തു പൊതുമേഖലാ മേധാവിത്തം സ്ഥാപിക്കുന്നതു വരെ ഇൌ നില തുടരും.
ഇന്നു നടക്കുന്ന സംവാദത്തിനു മറ്റൊരു വശമുണ്ടെന്നതും വിസ്മരിക്കരുത്. ലോക കാര്‍ഷിക കമ്പോളം പിടിക്കാന്‍ യുഎസും യൂറോപ്പും തമ്മില്‍ കടുത്ത മല്‍സരമാണു നടക്കുന്നത്. ജനിതക മാറ്റം വരുത്തിയ വിളകള്‍ ഏറെ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് അമേരിക്ക. ജനിതക വിളകള്‍ക്കെതിരെ പ്രചാര വേല നടത്തിയാണു യൂറോപ്പ് അമേരിക്കയെ ചെറുക്കുന്നത്. ഇരു വിഭാഗവും പ്രചാരണത്തിനു പല മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും വന്‍ തുകകള്‍ ചെലവഴിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും ഇൌ പ്രചാര വേലകളില്‍ കുടുങ്ങരുത്. നമ്മുടെ സമീപനം ശാസ്ത്രീയമാവണം. സാമൂഹിക പ്രശ്നങ്ങള്‍ പരിഗണിച്ചുള്ളതാകണം. ജനിതക മാറ്റം വരുത്തുന്ന ശാസ്ത്ര - സാങ്കേതിക മേഖലയില്‍ ഗവണ്‍മെന്റ് മുതല്‍ മുടക്കു നടത്തി അറിവും അറിവു പ്രയോഗിക്കാനുള്ള ശാസ്ത്ര - സാങ്കേതിക വൈദഗ്ധ്യവും വളര്‍ത്തേണ്ടതു രാജ്യ പുരോഗതിക്ക് ആവശ്യമാണ്.
*
എസ്. രാമചന്ദ്രന്‍പിള്ള(സിപിഎം പൊളിറ്റ് ബ്യൂറോ അംഗം)
കടപ്പാട്: മലയാള മനോരമ 25 ജനുവരി 2011

പല്പുലി താനന്തകാരി ( ഇത് മലയാളം തന്നെ)
ക്ളാസിക്കല്‍ ഭാഷാ പദവിക്ക് ശ്രമം തുടങ്ങിയപ്പോള്‍, ഭാഷയോടുള്ള ആത്മാര്‍ഥതകൊണ്ടല്ല നൂറുകോടി കണ്ടിട്ടാണെന്ന് ചിലര്‍ കുറ്റപ്പെടുത്തി. മലയാളിക്ക് ഭാഷയോട് സ്നേഹമില്ലെന്നും അതുകൊണ്ട് ക്ളാസിക്കല്‍ പദവിക്ക് അര്‍ഹരല്ലെന്നും വാദിച്ചവരുണ്ട്. കന്നഡയ്ക്കും തെലുങ്കിനും ലഭിച്ചുകഴിഞ്ഞെന്നും നമ്മള്‍ നേരത്തെ ശ്രമിക്കണമായിരുന്നെന്നു പറയാനും ചിലര്‍ ഉണ്ടായി. സൃഷ്ടിപരമല്ലാത്ത ഇത്തരം വിമര്‍ശങ്ങള്‍ക്ക് ചെവികൊടുക്കാതെ ഗവേഷണവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഇതിനായി പൊതുസമിതിയും വിദഗ്ധസമിതിയും രൂപീകരിച്ചു. ഡോ. പുതുശേരി രാമചന്ദ്രന്‍ ചെയര്‍മാനും നടുവട്ടം ഗോപാലകൃഷ്ണന്‍ കണ്‍വീനറും ഡോ. രാമ സെക്രട്ടറിയുമായ വിദഗ്ധസമിതി ഏഴുമാസം നടത്തിയ പഠനഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രത്തില്‍ സമര്‍പ്പിച്ചു. ആഴത്തിലുള്ള പഠനത്തിലൂടെ മലയാളത്തിന്റെ പ്രാചീനത നിര്‍ണയിക്കാനും ക്ളാസിക്കല്‍ പദവിക്ക് നമ്മുടെ ഭാഷ യോഗ്യമാണെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ ഹാജരാക്കാനും കമ്മിറ്റിക്കു സാധിച്ചു.
ക്ളാസിക്കല്‍ ഭാഷാ പദവി ലഭിക്കാനുള്ള മലയാളത്തിന്റെ യോഗ്യത, എതിര്‍വാദങ്ങള്‍ എന്നിവയെക്കുറിച്ചും ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കിയ വിദഗ്ധസമിതി ചെയര്‍മാനും പ്രമുഖ ഭാഷാ പണ്ഡിതനും ചരിത്രകാരനുമായ ഡോ. പുതുശേരി രാമചന്ദ്രന്‍ സംസാരിക്കുന്നു.
ക്ളാസിക്കല്‍ ഭാഷ സംബന്ധിച്ച മലയാളത്തിന്റെ അവകാശവാദം ആത്മാര്‍ഥമല്ലെന്നും നൂറുകോടി മുന്നില്‍കണ്ടുള്ള തട്ടിപ്പാണെന്നും ചിലര്‍ വാദിക്കുന്നുണ്ടല്ലോ?
എന്തിനും അഭിപ്രായം പറയേണ്ടവരാണ് എന്ന് ധരിക്കുന്ന ചില സാഹിത്യകാരന്മാര്‍ നമുക്കുണ്ട്. അവരാണ് ഇത്തരം ചരിത്രബോധമില്ലാത്ത പ്രസ്താവനകളുമായി രംഗത്തെത്തുന്നത്. ആഴത്തില്‍ നടത്തിയ പഠനത്തിന്റെയും ഭാഷാശാസ്ത്രപരമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മലയാളം ക്ളാസിക്കല്‍ ഭാഷാ പദവിക്ക് യോഗ്യമാണെന്ന് ഞങ്ങള്‍ വാദിക്കുന്നത്. ഈ രംഗത്ത് ഗവേഷണം നടത്താത്ത സാഹിത്യകാരന്മാരുടെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നു തോന്നുന്നില്ല.
തെലുങ്കും കന്നടയും ഒന്നിച്ചു ശ്രമിച്ചാണ് ക്ളാസിക്കല്‍ ഭാഷാ പദവി നേടിയെടുത്തത്. അവര്‍ക്കുവേണ്ടി മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താനും കേന്ദ്രം തയ്യാറായി. നമ്മുടെ ഭാഷയുടെ പുരോഗതിക്ക് നൂറുകോടി ലഭിക്കുമെങ്കില്‍ അതിന് പരിശ്രമിക്കുന്നതു മോശമാണോ? ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കുകയല്ല നമ്മള്‍ ചെയ്തത്. നമ്മുടെ ഭാഷ ക്ളാസിക്കല്‍ പദവിക്ക് യോഗ്യമാണെന്നു വാദിക്കുന്നവരില്‍ പ്രമുഖന്‍ ചരിത്രകാരനും ലിപി വിജ്ഞാന വിദഗ്ധനുമായ ഐരാവതം മഹാദേവനാണ്. 2000 വര്‍ഷത്തെ പഴക്കം മലയാളത്തിനുണ്ടെന്ന് തെളിവുകള്‍ സഹിതം അദ്ദേഹം വാദിക്കുന്നു. ക്ളാസിക്കല്‍ പദവി ലഭിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലല്ലോ...
ഐരാവതം മഹാദേവന്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിലപാടുകള്‍/തെളിവുകള്‍ എന്തൊക്കെയാണ്?
'ആന്റിക്വിറ്റി ഓഫ് മലയാളം: റീസന്റ് എപ്പിഗ്രാഫിക്കല്‍ എവിഡന്‍സ്' എന്ന പേരില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ ഡിഎല്‍എ ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു ദ്രാവിഡ ഭാഷകള്‍ക്ക് ക്ളാസിക്കല്‍ പദവി ലഭിച്ചതുകൊണ്ടല്ല, മലയാളത്തിന് യോഗ്യതയുള്ളതുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തേനി ജില്ലയിലെ പുളിമാങ്കൊമ്പില്‍നിന്ന് ലഭിച്ച ബിസി രണ്ടാം നൂറ്റാണ്ടിലെ വീരക്കല്‍ ലിഖിതത്തില്‍ 'കൂടലൂര്‍ ആകോള്‍ പെടു തീയന്‍ അന്തവന്‍ കല്ല്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കന്നുകാലികള്‍ക്കുവേണ്ടിയുള്ള യുദ്ധത്തില്‍ മരിച്ച തീയന്‍ അന്തവാന്റെ സ്മാരകക്കല്ല് എന്നാണ് ഇതിനര്‍ഥം. ഇതിലെ 'പെടു' (മരിച്ചുവീണ) എന്ന പദം മലയാളമാണ്. തമിഴില്‍ ഈ വാക്ക് 'പടു' എന്നാണ്. തീയന്‍ എന്ന പദവും മലയാളത്തിലല്ലാതെ മറ്റെവിടെയും ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എടയ്ക്കല്‍ ഗുഹയില്‍ കണ്ടെത്തിയ ഒരു ശാസനത്തില്‍ 'പല്പുലി താനന്തകാരി' (പല പുലികളെ കൊന്നവന്‍) എന്നു രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലേതാണ് ഈ ലിഖിതം. തമിഴില്‍ 'പറ്പുലി' എന്നാണ് ഉപയോഗിക്കുന്നത്. മറ്റൊരു ലിഖിതത്തില്‍ 'വെങ്കോമലൈകച്ചവനുചത്തി' (വെങ്കോമലയിലെ കശ്യപനു ശക്തി) എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. 'കച്ചവനു' എന്നത് തികച്ചും മലയാള പ്രയോഗമാണെന്ന് സമിതി പറയുന്നു. തമിഴില്‍ കച്ചവനുക്ക് എന്നാണ് പ്രയോഗം. പട്ടണം പര്യവേക്ഷണത്തില്‍ ലഭിച്ച ഓട്ടക്കല കഷണത്തില്‍ (പോട്ടറിയില്‍) 'ഊര്‍പ്പാവ ഓ...' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. തമിഴിലാണെങ്കില്‍ പാവൈ എന്നാണ് ചേര്‍ക്കേണ്ടതെന്നും സമിതി നിരീക്ഷിക്കുന്നു.
ദ്രവീഡിയന്‍ ലിംഗ്വിസ്റിക്സ് അസോസിയേഷന്‍ (ഡിഎല്‍എ) ഗവേഷണത്തില്‍ വഹിച്ച പങ്ക് എന്താണ്?
തെലുങ്കും കന്നടയും ക്ളാസിക്കല്‍ ഭാഷാപദവി ഉപയോഗിച്ച് ഭാഷയുടെ വികാസത്തിന് നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിഞ്ഞാണ് ഡിഎല്‍എ ഇതുസംബന്ധിച്ച് ശില്‍പ്പശാല സംഘടിപ്പിച്ചത്. കേരളത്തില്‍നിന്നും പുറത്തുനിന്നുമുള്ള നിരവധി ഭാഷാപണ്ഡിതര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. മലയാളം ക്ളാസിക്കല്‍ പദവിക്ക് എന്തുകൊണ്ടും യോഗ്യമാണെന്ന അഭിപ്രായമാണ് ശില്‍പ്പശാലയില്‍ ഉയര്‍ന്നത്. കേരളത്തിനു പുറത്തുള്ള ഭാഷാപണ്ഡിതര്‍ ഉറച്ച നിലപാട് സ്വീകരിച്ചതോടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചു. ഈ പ്രവര്‍ത്തനങ്ങളോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയുംചെയ്തു. ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഫലമൊന്നും വാങ്ങാതെ നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് ആധികാരികമായ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാന്‍ നമുക്ക് സാധിച്ചത്.
മലയാളം സര്‍വകലാശാലയ്ക്ക് ഭാഷയുടെ വികാസത്തില്‍ എന്തുപങ്കാണ് വഹിക്കാന്‍ സാധിക്കുക? സംസ്കൃത സര്‍വകലാശാല സംസ്കൃതത്തിന്റെ വികാസത്തിന് എന്തുചെയ്തു എന്നൊരു ചോദ്യം പലരും ഉന്നയിക്കാറുണ്ട്?
മലയാള സര്‍വകലാശാല എന്നു കേള്‍ക്കുമ്പോള്‍ മലയാളം ബിഎയും എംഎയും പഠിപ്പിക്കാനുള്ള സര്‍വകലാശാല എന്നാണ് പലരും ധരിക്കുന്നത്. മലയാളം സര്‍വകലാശാലയുടെ പ്രസക്തി തിരിച്ചറിയാതെയാണ് പലരും ഈ വിഷയത്തില്‍ പ്രതികരിച്ചത്. കേരളത്തിന്റെ എല്ലാ തരത്തിലുള്ള സവിശേഷതകളെയും ഗവേഷണപരമായി പഠിക്കുകയും സംസ്കൃതിയുടെ ശേഷിപ്പുകള്‍ കണ്ടെത്തി സംരക്ഷിക്കാനുമാകണം മലയാളം സര്‍വകലാശാല. ശില്‍പ്പരീതി, വാസ്തുശാസ്ത്രം, ലിഖിതങ്ങള്‍, സാമൂഹ്യശാസ്ത്രം, ഔഷധങ്ങള്‍, കാര്‍ഷികവൃത്തി തുടങ്ങിയ കേരളത്തിന്റെ തനിമകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഗവേഷണത്തിന് മലയാളം സര്‍വകലാശാല ആവശ്യമാണ്. അനാവശ്യ വിമര്‍ശം ഉന്നയിക്കുന്നവര്‍ സമൂഹവുമായോ സംസ്കാരവുമായോ ഒരു ബന്ധവുമില്ലാത്ത ഉപരിപ്ളവ ബുദ്ധിജീവികളാണ്.
സംസ്കൃത സര്‍വകലാശാലയുടെ പ്രശ്നം സംസ്കൃതപഠനത്തില്‍ ഊന്നാതെ മറ്റു മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിച്ചതാണ്.
മലയാളം ഒന്നാംഭാഷയാക്കാനുള്ള നിര്‍ദേശം ഉചിതമായ സന്ദര്‍ഭത്തിലാണല്ലോ പുറത്തുവന്നത്?
ക്ളാസിക്കല്‍ ഭാഷയ്ക്കായി ശ്രമിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മലയാളം ഒന്നാംഭാഷയാക്കാനുള്ള നിര്‍ദേശം ഉണ്ടായത് സ്വാഗതാര്‍ഹമാണ്. ക്ളാസിക്കല്‍ ഭാഷാ പദവി ആവശ്യപ്പെടുന്നതിനുമുമ്പ് മലയാളത്തെ ഒന്നാംഭാഷയായി പ്രഖ്യാപിക്കണമെന്ന് പി ഗോവിന്ദപ്പിള്ള ഉള്‍പ്പെടെയുള്ള പണ്ഡിതര്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴെങ്കിലും ഇത്തരമൊരു തീരുമാനം എടുക്കാന്‍ തയ്യാറായി എന്നത് അഭിനന്ദനാര്‍ഹമാണ്. അതോടൊപ്പം ക്ളാസിക്കല്‍ ഭാഷാ പദവിക്കായി സുഭദ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇതിനായി ഗവേഷകരെയും പണ്ഡിതരെയും ഒരു കുടക്കീഴില്‍നിര്‍ത്താനും സാംസ്കാരികവകുപ്പിനു സാധിച്ചുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭിക്കുകയാണെങ്കില്‍ സാംസ്കാരികവകുപ്പിന്റെയും മന്ത്രി എം എ ബേബിയുടെയും നേട്ടംകൂടിയായിരിക്കും അത്.
*
"ആത്മാര്‍ഥതയും സത്യസന്ധതയും ധീരതയുമുള്ള ഏതെങ്കിലും സര്‍ക്കാരോ പാര്‍ടിയോ മലയാളത്തെ നിര്‍ബന്ധിതവിഷയവും ഒന്നാംഭാഷയുമാക്കട്ടെ. കുറഞ്ഞത് അങ്ങനെയാക്കുന്നതിനെപ്പറ്റി സ്വന്തം അഭിപ്രായമെങ്കിലും വെളിപ്പെടുത്തട്ടെ''-
ക്ളാസിക്കല്‍ മലയാളമേ, മാപ്പ് എന്ന പേരില്‍ ഡോ. പി കെ രാജശേഖരന്‍ എഴുതിയ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്. ഇപ്പോള്‍ ഡോ. ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ കമ്മിറ്റി സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ധാരണയിലെത്തിയിരിക്കുന്നു. പത്താം ക്ളാസുവരെ മലയാളം ഒന്നാംഭാഷയായിത്തന്നെ പഠിപ്പിക്കണമെന്നും 11, 12 ക്ളാസില്‍ മലയാളം പഠിക്കുന്നതിന് എല്ലാ സ്കൂളിലും അവസരം ഉണ്ടാകണമെന്നുമാണ് സമിതി നിര്‍ദേശിക്കുന്നത്. ദീര്‍ഘകാലമായി ഭാഷാ സ്നേഹികള്‍ ഉന്നയിച്ചുവന്ന ആവശ്യമാണ് യാഥാര്‍ഥ്യത്തോടടുക്കുന്നത്. മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭിച്ചാലും ഇല്ലെങ്കിലും ഭാഷ സംബന്ധിച്ച ചര്‍ച്ച സജീവമാക്കാന്‍ ക്ളാസിക്കല്‍ ഭാഷാ പരിശ്രമങ്ങള്‍ക്ക് സാധിച്ചു.
*
സംഭാഷണം: ഡോ. പുതുശേരി രാമചന്ദ്രന്‍/സി സി സുജിത് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 23 ജനുവരി 2011

Subscribe to:
Posts (Atom)