Monday, May 23, 2011

നാലാം കെട്ട്യോള്‍

മൂന്നെണ്ണത്തിനെ ഉസ്ക്കൂള്പ്പറഞ്ഞയച്ച്
*കീയുമ്മം മണി പത്തര.

അല്ല്യോളീ...,
ഇങ്ങളേട്യാ പോന്നേന്ന്
*അങ്ങട്ടേലെ ബിയ്യാത്തു.
കുടുമ്മക്കോടതീല് കേസ്ണ്ട്...ന്ന് ഞാന്‍ .

എളയോനെ ഒക്കത്തട്ത്ത് ഓവ്പാലത്ത്മ്മല്
എത്തിയേരം നറച്ചും കുണ്ടമ്മാര്‍
കുണ്ടമ്മാറെ നോട്ടോം കുഞ്ഞന്റെ
*അയ്യംബിളിയും അനക്കെന്തല്ലോ ആയൂട്ട്.

കോടതീന്റെ കോനായി പര്‍ദ ഇട്ടോലക്കൊണ്ട് കറ്ത്ത്ക്ക്.
മക്കളെയുപ്പ അന്നക്കണ്ടിറ്റും കണ്ട ബാറാക്കിയില്ല.
കേസ് ഇപ്പം ബിളിക്കും ഇപ്പം ബിളിക്കുംന്ന്
ബേരിച്ച് നിന്ന് നിന്ന് കാലിന്റെ ഉസ്ക്കൂളുപൂട്ടി.

*ഒരിയാനെ കേസ് ബിളിച്ച് മയിസ്രേട്ട് ചോയിച്ച്
ഇനിക്കെന്തെങ്കിലും പറയാനുണ്ടോന്ന്.
ഞാമ്പറഞ്ഞ് അന്റെ മക്കക്ക് ഉപ്പാനെ മാണംന്ന്.
ഓലോട് ചോയിച്ചേരം ഓല് പറഞ്ഞ് മാണ്ടാന്ന്. ഞാനെന്താക്ക്വാനാ-,
ആരോട് പറയാനാ-.

ആട്ന്നും ഈട്ന്നും ബെര്ന്നോലിക്കൊന്നും
കെട്ടിക്കണ്ടാന്ന് ബാലമ്മാശ് എത്തിര പറഞ്ഞതാ-
*ഓല്ക്ക് മൂന്നെട്ത്താറ്റം പെണ്ണുങ്ങളുണ്ടോലോ-

അന്നേരം ഞാനും ബേരിച്ച് ഓല്ക്ക് മാണ്ടെങ്കില് മാണ്ടാന്ന്.
മരിച്ചിക്കീന്ന് കണക്കാക്കി കുഞ്ഞെനെയും
കൊണ്ട് ഞാനിങ്ങ് പോന്നു.

പയ്യിനെക്കെട്ടണം പുല്ലരിയണം, തിര്മ്പണം. എന്തെല്ലം പണിയാ.
ഇന്നെത്തിരയാ തിയ്യതി കലണ്ടറ് നോക്കി റജബ് പതിമൂന്ന്.
അട്ത്ത കൊല്ലം ഈ ദെവസാവുമ്മം
*മൊയിലാറെ വിളിച്ച് "ഓന്റെ" ആണ്ട് കയിക്കണം.


*
സാദിര്‍ തലപ്പുഴ ദേശാഭിമാനി വാരിക 22 മേയ് 2011
(ഐ.വി.ദാസ് സ്മാരക ദേശാഭിമാനി കവിതാമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കവിത)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്നെത്തിരയാ തിയ്യതി കലണ്ടറ് നോക്കി റജബ് പതിമൂന്ന്.
അട്ത്ത കൊല്ലം ഈ ദെവസാവുമ്മം
*മൊയിലാറെ വിളിച്ച് "ഓന്റെ" ആണ്ട് കയിക്കണം.