Saturday, December 25, 2010

'കേരളമാതൃക എങ്ങനെ രൂപപ്പെട്ടു' കാഴ്ചയുടെ ലോകം തുറക്കും

എ കെ ജി പഠനകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തില്‍ കേരളത്തിന്റെ നവോത്ഥാനകാലഘട്ടംമുതലുള്ള വികസനചരിത്രം അനാവരണം ചെയ്യപ്പെടും. കേരളമാതൃക എങ്ങനെ രൂപപ്പെട്ടു എന്ന വിഷയത്തില്‍ വിജെടി ഹാളില്‍ 30 മുതല്‍ ജനുവരി മൂന്നുവരെയാണ് പ്രദര്‍ശനം. ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസ്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ എന്നിവരുടെ അര്‍ധകായപ്രതിമകളും വിജെടി ഹാള്‍ പരിസരത്ത് ഒരുക്കും.

1957ലെ ഇ എം എസ് സര്‍ക്കാരിന്റെ ഭരണപരിഷ്കാര നടപടികളുടെ രേഖകള്‍, അപൂര്‍വചിത്രങ്ങള്‍, കേരളത്തിലെ കര്‍ഷക-കമ്യൂണിസ്റ് മുന്നേറ്റത്തിന്റെ അപൂര്‍വചിത്രങ്ങള്‍, പോസ്ററുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ടാകും. വിവിധ മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രദര്‍ശനത്തില്‍ പ്രതിഫലിക്കും. നെല്‍വയല്‍, നാടന്‍ ചായക്കട, റേഡിയോ കിയോസ്ക് തുടങ്ങിയവയും കാഴ്ചയ്ക്ക് ഒരുങ്ങും. പഴയകാല നേതാക്കളുടെ പ്രസംഗം, നാടകഗാനങ്ങള്‍, പഴയകാല വാര്‍ത്തകള്‍, ചരിത്രരേഖകളായ പ്രക്ഷേപണങ്ങള്‍ തുടങ്ങിയവ വീണ്ടും കേള്‍ക്കാന്‍ റേഡിയോ കിയോസ്ക് അവസരമൊരുക്കും. എന്‍ വി അജിത്താണ് പ്രദര്‍ശനം രൂപകല്‍പ്പന ചെയ്യുന്നത്. മുളയുടെ പശ്ചാത്തലത്തിലായിരിക്കും കാഴ്ചയുടെ ലോകം ആവിഷ്കരിക്കുക. ആര്യനാട് സ്വദേശി ശ്രീകുമാറാണ് പ്ളാസ്റര്‍ ഓഫ് പാരീസിലുള്ള ശില്‍പ്പങ്ങള്‍ തയ്യാറാക്കുന്നത്.

പഠനകോണ്‍ഗ്രസ്: ലിംഗ നീതിയില്‍ മൂന്ന് സെഷന്‍

എ കെ ജി പഠന ഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ ലിംഗനീതിയില്‍ മൂന്ന് സെഷന്‍. വനിതാ ശാക്തീകരണവും തദ്ദേശസ്വയംഭരണവും, കുടുംബം- സമൂഹം- അധികാരം, മാധ്യമം- ആവിഷ്കാരം- ലിംഗനീതി എന്നിവസംബന്ധിച്ച് ജനുവരി രണ്ടിന് യൂണിവേഴ്സിറ്റി കോളേജിലായിരിക്കും ഈ സെഷനുകള്‍. എം സി ജോസഫൈന്‍, കെ കെ ശൈലജ എംഎല്‍എ, ജെ അരുന്ധതി എംഎല്‍എ എന്നിവര്‍ ചെയര്‍പേഴ്സമാരായി പ്രവര്‍ത്തിക്കും. മുപ്പതോളം പ്രബന്ധം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കും.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...