പതിമൂന്നാം അഖിലേന്ത്യാ ജനകീയ ശാസ്ത്ര കോണ്‍ഗ്രസ് 27ന് ഇന്ത്യന്‍ ആണവോര്‍ജ റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ഡോ. എ ഗോപാലകൃഷ്ണന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പകല്‍ ഒന്നിന് കേരളവര്‍മ കോളേജിലാണ് ഉദ്ഘാടനം. എസ്പിഎസ്എന്‍ പ്രസിഡന്റ് സി പി നാരായണന്‍ അധ്യക്ഷനാകും. ശാസ്ത്രം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വികസനത്തിനും എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ശാസ്ത്രകോണ്‍ഗ്രസ് 31 വരെ തുടരും. മന്ത്രി തോമസ് ഐസക്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ പ്രൊഫ. പ്രജ്വല്‍ ശാസ്ത്രി, എഐപിഎസ്എന്‍ ജനറല്‍ സെക്രട്ടറി ഡോ. അമിത് സെന്‍ ഗുപ്ത എന്നിവര്‍ സംസാരിക്കും. ഭാരതീയ ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എസ് ആര്‍ ശങ്കരനെ ചടങ്ങില്‍ അനുസ്മരിക്കും. തോമസ് ഐസക് രചിച്ച 'കേരളം മണ്ണും മനുഷ്യനും' എന്ന പുസ്തകവും പ്രകാശനം ചെയ്യും.
1988ല്‍ കണ്ണൂരില്‍ നടന്ന എസ്പിഎസ്എന്‍ രൂപീകരണയോഗത്തില്‍ തോമസ് ഐസക് പ്രബന്ധമവതരിപ്പിച്ചിരുന്നു. അക്കാലത്ത് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് പ്രകാശനം ചെയ്യുന്നത്. അഞ്ച് നാളായുള്ള കോണ്‍ഗ്രസില്‍ എട്ട് വിഷയങ്ങളിലായി 40ഓളം ശില്‍പ്പശാലകള്‍ നടക്കും. ഉദ്ഘാടനത്തിനുശേഷം വൈകിട്ട് നാലിന് തേക്കിന്‍ക്കാട് മൈതാനിയില്‍ പൊതുയോഗം ചേരും. ഇതിനുമുന്നേ എല്ലാ സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികളും അണിനിരക്കുന്ന ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനോടനുബന്ധിച്ച് കേരളവര്‍മ കോളേജില്‍ സംഘടിപ്പിക്കുന്ന ദേശീയപ്രദര്‍ശനം 'ഹരിതം 2010' 26ന് വൈകിട്ട് നാലിന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ. സി ജെ ശിവശങ്കരന്‍, പ്രൊഫ. എം ഹരിദാസ്, പി രാധാകൃഷ്ണന്‍, വി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 25 ഡിസംബര്‍ 2010
Subscribe to:
Post Comments (Atom)
1 comment:

Post a Comment