"മരണങ്ങള്‍ക്കു പകരം ചോദിക്കാന്‍, മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ജീവന്‍ നല്‍കാന്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനത്തിന് അതിവേഗം മുന്നേറുക" -
ലാറ്റിന്‍ അമേരിക്കയുടെ വിമോചനായകന്‍ സൈമണ്‍ ബൊളിവറുടെ വാക്കുകള്‍. ബൊളിവറുടെ സ്വപ്നമാണ് ഹ്യൂഗോ ഷാവേസിന്റെയും ഹൃദയത്തില്‍. തകര്‍ന്നടിഞ്ഞ സ്വന്തം രാജ്യത്തെ ഷാവേസ് കൈപിടിച്ചുയര്‍ത്തിയത് ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് പാതയിലൂടെ. സകല വെല്ലുവിളികളെയും അതിജീവിച്ച് എണ്ണക്കമ്പനികളുടെ ദേശസാല്‍ക്കരണം. അതില്‍നിന്നുള്ള വരുമാനം സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക്. ദാരിദ്ര്യമില്ലാത്ത, എല്ലാവര്‍ക്കും വീടുള്ള രാജ്യമെന്ന ലക്ഷ്യത്തിലേക്ക് വെനസ്വേല മുന്നേറുമ്പോള്‍ ഷാവേസ് ലോകത്തോട് വിളിച്ചുപറയുന്നു: ""അതെ മറ്റൊരു ലോകം സാധ്യമാണ്, അത് സോഷ്യലിസത്തിന്റേതാണ്."" നാലാംതവണയും ഷാവേസില്‍ വിശ്വാസമര്‍പ്പിച്ച വെനസ്വേലന്‍ ജനത പ്രഖ്യാപിക്കുന്നു: "ഇതാ ഞങ്ങളുടെ നവയുഗ ബൊളിവര്‍."
1998
വെനസ്വേല തെരഞ്ഞെടുപ്പുചൂടില്‍. ഭരണസംവിധാനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തങ്ങളുടെ പ്രതിനിധിയായ മുന്‍ വിശ്വസുന്ദരി ഐറീന്‍ സായേസ് 60 ശതമാനത്തിലേറെ വോട്ടുനേടി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പ്. മുഖ്യ എതിരാളി ക്ലോഡിയോ ഫെര്‍മിന്‍. സായേസ് സ്വതന്ത്രയാണെങ്കിലും രാജ്യത്തെ രണ്ട് പ്രമുഖ കക്ഷികളുടെ പിന്തുണ അവര്‍ക്ക്. അമേരിക്കയുടെ പരസ്യമായ സഹായം. മാധ്യമങ്ങളില്‍ ഐറീന്‍ നിറഞ്ഞാടി. ഹ്യൂഗോ ഷാവേസ് എന്നൊരു സ്ഥാനാര്‍ഥിയെ കുറിച്ച് ഒരു ടിവി ചാനലും മിണ്ടിയില്ല. പത്രങ്ങളില്‍ ഒരു വരിയുമില്ല. ഒരു പ്രധാന ചാനലില്‍ സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയെ കുറിച്ച് ചര്‍ച്ച തകര്‍ക്കുന്നു. അവതാരകന്‍ സര്‍വേഫലങ്ങള്‍ അവതരിപ്പിച്ചു. ഐറീന്‍ സായേസ് 77 ശതമാനം. ക്ലോഡിയോ ഫെര്‍മിന്‍ പത്തുശതമാനം. അപ്പോള്‍ സ്റ്റുഡിയോയില്‍ കാണികളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ ചോദിച്ചു-""നിങ്ങളുടെ സര്‍വേയില്‍ കമാന്‍ഡന്റ് ഷാവേസിനെ കുറിച്ച് ഒന്നുമില്ലേ"". അവതാരകന്റെ മറുപടി ഇങ്ങനെ- ""ഹേയ് ഇല്ല, അയാളാരാണ്. ആവിയായ ഒരു കടങ്കഥ മാത്രമാണത്. അനാവശ്യകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് സമയം പാഴാക്കാനില്ല".
ഈ അവഗണനയും വെല്ലുവിളികളും നേരിട്ടാണ് ഷാവേസ് വളര്‍ന്നത്. ലാറ്റിന്‍ അമേരിക്കയുടെ വിമോചന നായകന്‍ സൈമണ്‍ ബൊളിവറുടെ സ്വപ്നങ്ങള്‍ ഹൃദയത്തിലേറ്റി മിറാഫ്ളോറസ് കൊട്ടാരത്തിലേക്ക് നടന്നുകയറിയത്. 14 വര്‍ഷത്തിനിടെ 12 വട്ടം ജനപിന്തുണ തെളിയിച്ചത്. തുടര്‍ച്ചയായി നാലാം വട്ടം പ്രസിഡന്റായത്. ക്യൂബയുടെ വൈദ്യശാസ്ത്ര മികവില്‍ അര്‍ബുദത്തെപ്പോലും തോല്‍പ്പിച്ച് സ്വന്തം ജനതയ്ക്കായി ഷാവേസ് തിരിച്ചെത്തിയത്. അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച ധിക്കാരി ലോകമാകെയുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ കുന്തമുനയാണിന്ന്. ഒരുകാലത്ത് അവഗണിച്ച ലോകമാധ്യമങ്ങള്‍ ഇന്ന് ഈ ചെങ്കുപ്പായക്കാരന്റെ അരനിമിഷത്തിനുവേണ്ടി കാത്തുകെട്ടിക്കിടക്കുന്നു.
1998ലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ 56 ശതമാനത്തിലേറെ വോട്ടുനേടിയാണ് ഷാവേസ് വെന്നിക്കൊടി പാറിച്ചത്. ലോകം അമ്പരന്നു. പക്ഷേ, വെനസ്വേലന്‍ ജനതയ്ക്കും ഷാവേസിനും ഇത് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല.
ഇപ്പോഴിതാ ഒക്ടോബര്‍ ഏഴിനു നടന്ന തെരഞ്ഞെടുപ്പിലും 55 ശതമാനത്തിലേറെ വോട്ടുനേടി വീണ്ടും ആറുവര്‍ഷത്തേക്കു കൂടി വെനസ്വേലയയെ നയിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഷാവേസ് പ്രഖ്യാപിച്ചിരിക്കുന്നു. "21-ാം നൂറ്റാണ്ടിലെ ജനാധിപത്യ സോഷ്യലിസത്തിലേക്കുള്ള പ്രയാണം തുടരുമെന്ന് ബൊളിവറുടെ ജനത തെളിയിച്ചിരിക്കുന്നു"-പ്രസിഡന്റിന്റെ ആസ്ഥാനമായ മിറാഫ്ളോറസ് കൊട്ടാരത്തിനു മുന്നില്‍ തടിച്ചുകൂടിയ പതിനായിരങ്ങളോട് ഷാവേസ് പറഞ്ഞു. അധികാരത്തിലിരുന്ന 14 വര്‍ഷത്തിനിടെ ഇത്രയേറെ ഹിതപരിശോധനകള്‍ നടത്തിയ മറ്റൊരു ലോകനേതാവ് ഉണ്ടാകില്ല. "നിങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു, ഞങ്ങളത് നടപ്പാക്കുന്നു" എന്ന് സാമ്രാജ്യത്വത്തിന്റെ തുടര്‍ച്ചയായ അട്ടിമറിശ്രമങ്ങളെ അതിജീവിച്ച ഷാവേസ് അമേരിക്കയോടു പറഞ്ഞത് വെറുംവാക്കല്ല.
മമ്മാ റോസ്
ബാരിനാസ് സംസ്ഥാനത്തെ ലോസ് രാസ്ട്രജോയെന്ന കുഗ്രാമത്തില്‍ 1954 ജൂലൈ 28നാണ് ഷാവേസിന്റെ ജനം. അധ്യാപക ദമ്പതികളായ ഹ്യൂഗോ റയസ് ഷാവേസിന്റെയും എലേന ഫ്രയസിന്റെയും ആറുമക്കളില്‍ രണ്ടാമന്‍. അമ്മൂമ്മ റോസ ഐനെസിനൊപ്പമായിരുന്നു ഷാവേസും ജ്യേഷ്ഠന്‍ അദാനും വളര്‍ന്നത്. അമ്മൂമ്മയായിരുന്നു ഷാവേസിന് അമ്മ. "മമ്മാ റോസ്" എന്നാണ് കുട്ടികള്‍ അവരെ വിളിച്ചത്. റോസയുടെ മരണമാണ് (1982) ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച സംഭവമെന്ന് ഷാവേസ് പറഞ്ഞിട്ടുണ്ട്. തന്നെ അമ്മൂമ്മയുടെ ശവക്കല്ലറയോടു ചേര്‍ന്ന് അടക്കണമെന്നാണ് അവരുടെ ഓര്‍മയ്ക്കായി എഴുതിയ കവിതയില്‍ ഷാവേസ് ആഗ്രഹം പ്രകടിപ്പിക്കുന്നത്. തന്റെ മക്കളുടെ പേരിനൊപ്പം "റോസ"യെന്ന് ചേര്‍ത്തതും ആ സ്നേഹത്തിന് തെളിവ്.
ദാരിദ്ര്യത്തിന്റെയും പ്രതിസന്ധികളുടെയും തീച്ചൂളയിലാണ് ഷാവേസിന്റെ വ്യക്തിത്വം സ്ഫുടം ചെയ്യപ്പെട്ടത്. തടിയും കമ്പുകളും വളച്ചുകൂട്ടി മണ്ണ് പൊത്തിയുണ്ടാക്കിയ കൂരയില്‍ ഏറെ സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. അധ്വാനത്തിന്റെ വില കുട്ടിക്കാലത്തേ തിരിച്ചറിഞ്ഞത് അമ്മൂമ്മയില്‍ നിന്നാണ്. അവര്‍ വിളയിക്കുന്ന പഴങ്ങളും തയ്യാറാക്കുന്ന പലഹാരങ്ങളും തെരുവിലും മറ്റും വിറ്റിരുന്നത് ഷാവേസാണ്. ഒരു പെട്ടി നിറയെ പലഹാരങ്ങളുമായാണ് ഷാവേസ് സ്കൂളിലേക്ക് പോയിരുന്നത്. ഇടവേളകളില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും അവ വിറ്റു. അവധി ദിവസങ്ങളില്‍ ഗ്രാമത്തിലാകെ ചുറ്റിക്കറങ്ങി. ഗ്രാമീണരുടെ ജീവിതം നേരില്‍ കണ്ട ഈ "കച്ചവടയാത്ര" ഷാവേസ് ആസ്വദിച്ചു. പണം വൈകിട്ട് കൃത്യമായി അമ്മൂമ്മയെ ഏല്‍പ്പിച്ചു.
വെനസ്വേലയിലെ മറ്റു കുട്ടികളെപ്പോലെ ബേസ്ബോള്‍ തന്നെയായിരുന്നു ഷാവേസിന്റെയും ലഹരി. പ്രൊഫഷണല്‍ കളിക്കാരനാകാന്‍ കാരക്കാസില്‍ എത്താനുള്ള മാര്‍ഗമെന്ന നിലയ്ക്കായിരുന്നു 17-ാം വയസ്സില്‍ സൈനിക അക്കാദമിയില്‍ ചേര്‍ന്നതുപോലും.
1971 ആഗസ്ത് 8
374 കേഡറ്റുകള്‍ക്കാപ്പം ഹ്യൂഗോ ഷാവേസ് കാരക്കാസിലെ ഫോര്‍ട്ട് ടിയുന സൈനിക താവളത്തിലേക്ക് പ്രവേശിച്ചു. ജനങ്ങള്‍ സൈന്യത്തെ "ഭീകരരായി" കണ്ടിരുന്ന കാലമായിരുന്നു അത്. ആദിവാസികള്‍ സൈനികവണ്ടിയുടെ ശബ്ദം കേട്ടാല്‍ ഓടിയൊളിക്കുമായിരുന്നു. ഈ രീതികളോട് യോജിച്ചുപോകാന്‍ ഷാവേസിന് കഴിയുമായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ പുരോഗമനാശയങ്ങള്‍ വേരുറപ്പിക്കുമ്പോള്‍ തനിക്ക് സൈനികന്റെ വിധേയവേഷം ചേരില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ജോലി ഉപേക്ഷിച്ച് സര്‍വകലാശാലയില്‍ ചേരാന്‍ തീരുമാനിച്ചെങ്കിലും ജ്യേഷ്ഠന്‍ നിരുത്സാഹപ്പെടുത്തി. തുടര്‍ന്നാണ് സൈന്യത്തിലെ സമാനമനസ്കരെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചത്.
1992 ഫെബ്രുവരി 4
വര്‍ഷങ്ങളുടെ പ്രയത്നത്തിനൊടുവില്‍ ഭരണംപിടിക്കാന്‍ ഷാവേസും സംഘവും ശ്രമിച്ചു. എന്നാല്‍, 1992 ഫെബ്രുവരി നാലിലെ ആദ്യ ഉദ്യമം തികഞ്ഞ പരാജയമായി. "അട്ടിമറിക്കാര്‍" ജയിലിലുമായി. ജയില്‍ ഒരുതരം വിദ്യാലയമാണെന്ന് ഷാവേസ് പറയുന്നു: "ഉരുക്കുപോലെ ഉറച്ച ഇച്ഛാശക്തിയുണ്ടാകും. വിശ്വാസങ്ങള്‍ ദൃഢമാകും. പ്രത്യയശാസ്ത്രപരമായി നോക്കിയാല്‍ ആ ദിവസങ്ങളില്‍ ഞങ്ങള്‍ ആദര്‍ശവാദികളായ മനഃസാക്ഷിയുള്ള തടവുകാരായിരുന്നു; എന്തുകൊണ്ടാണ് ജയിലില്‍ കഴിയുന്നതെന്ന് നല്ലപോലെ അറിയാവുന്ന തടവുകാര്‍".
1994 മാര്‍ച്ച് 26
ജയില്‍ മോചിതനായ ഷാവേസിനോട് പത്രപ്രവര്‍ത്തകര്‍ തമാശരൂപേണ ചോദിച്ചു: "നിങ്ങള്‍ ഇനി എങ്ങോട്ടേക്കാണ്?". ഷാവേസിന്റെ മറുപടി ഒറ്റവാക്കില്‍: "അധികാരത്തിലേക്ക്". ലോക മാധ്യമങ്ങളില്‍ അന്ന് ഈ പ്രതികരണം നിറഞ്ഞില്ല. വഴിപിഴച്ച സ്വപ്നാടകന്റെ ജല്‍പ്പനമെന്ന് രാഷ്ട്രീയ വിശാരദന്മാര്‍ കളിയാക്കി. പക്ഷേ, വ്യക്തമായി നിശ്ചയിച്ചുറപ്പിച്ചായിരുന്നു ഷാവേസും സംഘവും പുറത്തിറങ്ങിയത്. ആ നിശ്ചയദാര്‍ഢ്യമായിരുന്നു ഒറ്റവാക്കില്‍ പുറത്തുവന്നത്.
ലാറ്റിനമേരിക്കയിലെ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഷാവേസ് തന്റെ വിപ്ലവത്തിന് പിന്തുണ തേടി. ഫിദല്‍ കാസ്ട്രോയുടെ ക്യൂബ അദ്ദേഹത്തെ ആശ്ലേഷത്തോടെ സ്വീകരിച്ചു; വഴികാട്ടി. ഫിദല്‍ ഷാവേസിന് സ്നേഹനിധിയായ ജ്യേഷ്ഠനാണ്. ഏറെ വൈകാരികമാണ് ആ ബന്ധം. ഷാവേസ് സ്വന്തം സുരക്ഷയില്‍ ജാഗ്രതകാട്ടാത്തതില്‍ ഫിദല്‍ അദ്ദേഹത്തെ ശകാരിക്കും. സിഗരറ്റ് വലി അധികമായാലും വഴക്കുപറയും. ജയില്‍ മോചിതനായശേഷം 1994 ഡിസംബറില്‍ ഹവാനയിലെത്തിയ ഷാവേസിനെ സ്വീകരിക്കാന്‍ കാസ്ട്രോ വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. അന്ന് ഇരുവരും ആലിംഗനം ചെയ്ത ചിത്രം ആദ്യ തെരഞ്ഞെടുപ്പുവേളയില്‍ വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടി. ലോകചരിത്രത്തിലെ ഏറ്റവും മഹത്തരമായ സൗഹൃദത്തെ "തിന്മയുടെ അച്ചുതണ്ട്" എന്ന് മുദ്രകുത്താനായിരുന്നു ഈ പ്രയോഗം. ഇത് പക്ഷേ ഷാവേസിന് ഗുണമായി.
പ്രതിസന്ധികള്‍ക്ക് നടുവില്‍നിന്നാണ് അഞ്ചാം റിപ്പബ്ലിക് പ്രസ്ഥാനം കെട്ടിപ്പടുത്തത്. ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുകയായിരുന്നു ഷാവേസും കൂട്ടരും. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യവസായശാലകളിലും കോളേജുകളിലും അയല്‍ക്കൂട്ടങ്ങളിലുമെല്ലാം സംഘടന പടര്‍ന്നുപന്തലിച്ചു. അതാണ് 1998ലെ തെരഞ്ഞെടുപ്പില്‍ സാമ്രാജ്യത്വചേരിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച മഹാപ്രവാഹമായത്.
2004
ഹ്യൂഗോ ഷാവേസ് എന്ന ബൊളിവാറിയന്‍ വിപ്ലവകാരിയെ ഒരുതരത്തിലും വാഴിക്കില്ലെന്നുറപ്പിച്ച് അമേരിക്കയും കൂട്ടാളികളും രഹസ്യമായും പരസ്യമായും കരുനീക്കുന്നു. രാജ്യത്തിന്റെ സമ്പത്തായിരുന്ന എണ്ണശുദ്ധീകരണശാലകള്‍ മാനേജര്‍മാര്‍ അടച്ചിട്ടു. കോടിക്കണക്കിന് ലിറ്റര്‍ പാല്‍ നിലത്തൊഴുക്കി. കന്നുകാലികളെ കൊന്നൊടുക്കി. ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഒന്നും കിട്ടാനില്ലാത്ത സ്ഥിതി. ക്യൂബയും ബ്രസീലും കൊളംബിയയും അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തെ മുഴുപ്പട്ടിണിയില്‍ വീഴാതെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഷാവേസ്. രണ്ടുവര്‍ഷം മുമ്പാണ് സിഐഎ പിന്തുണയോടെ അരങ്ങേറിയ അട്ടിമറിശ്രമം ഷാവേസ് അതിജീവിച്ചത്.
മനസ്സ് ആകെ അസ്വസ്ഥമായ ഒരു സായാഹ്നത്തില്‍ ജനങ്ങളുടെ ജീവിതം നേരില്‍ കാണാന്‍ ഷാവേസും സഖാക്കളും മലകയറി. ഈ പ്രതിസന്ധിയില്‍ എങ്ങനെയാണ് നിങ്ങള്‍ ജീവിക്കുന്നതെന്ന് ചുറ്റും കൂടിയവരോട് ഷാവേസ് ചോദിച്ചു. പെട്ടെന്ന് ജനക്കൂട്ടത്തില്‍നിന്ന് ഒരു വൃദ്ധ മുന്നോട്ടെത്തി ഷാവേസിന്റെ കൈ പിടിച്ചു- "വരൂ... എന്റെ വീട്ടില്‍ കയറിയിട്ടുപോകാം". പ്രസിഡന്റിന് ഇരിക്കാന്‍ ഒരു കസേരപോലും നല്‍കാനാകാത്ത വിഷമത്തിലും ഉറച്ച ശബ്ദത്തില്‍ ആ വൃദ്ധ പറഞ്ഞു- "ഷാവേസ്, ക്ഷമിക്കൂ. ഇവിടെ കസേരകളൊന്നുമില്ല. അടുപ്പില്‍ വിറകായി കത്തുന്നത് കട്ടിലിന്റെ കാലുകളാണ്. ഞങ്ങള്‍ മേശയും കസേരയും കതകും ചിലപ്പോള്‍ വീടുപോലും പൊളിച്ച് അടുപ്പില്‍ തീപുകച്ചേക്കും. പക്ഷേ, നിങ്ങള്‍ ഒരിക്കലും തോറ്റുകൊടുക്കരുത്".
ആ വൃദ്ധയുടെ തിളങ്ങുന്ന കണ്ണുകളും ഉറച്ച വാക്കുകളും തനിക്ക് എത്ര വലിയ ഊര്‍ജവും ആത്മവിശ്വാസവുമായെന്ന് ഷാവേസ് പിന്നീട് വിവരിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്തെ ദാരിദ്ര്യം കുറഞ്ഞകാലം കൊണ്ട് പകുതിയിലേറെ കുറയ്ക്കാന്‍ ഷാവേസിന് കഴിഞ്ഞു. എണ്ണശേഖരത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയെ പിന്തള്ളി ഒന്നാമതായ വെനസ്വേലയുടെ അമരത്ത് ഷാവേസ് തുടരുന്നത് പാശ്ചാത്യരാജ്യങ്ങള്‍ ഏറെ ഭയപ്പെടുമ്പോഴാണ് അവയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ പിന്തള്ളി ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്. നിങ്ങളെ ജനങ്ങള്‍ ഇങ്ങനെ സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഷാവേസിന്റെ മറുപടി ഇങ്ങനെ: ""ഞാന്‍ നിങ്ങളില്‍ ഒരാള്‍മാത്രമാണെന്ന് ജനങ്ങളോട് ഞാന്‍ എപ്പോഴും പറയുന്നു. മറ്റൊരാളേക്കാള്‍ എനിക്ക് മേന്മയുണ്ടെന്ന് അവകാശപ്പെടുന്നില്ല. ഞാന്‍ ഹ്യൂഗോ എന്ന വ്യക്തി മാത്രം. ഇവിടെ ഇങ്ങനെ കഴിയാന്‍ താല്‍പ്പര്യമുള്ള സാധാരണ മനുഷ്യന്‍. ചെറുപ്പം മുതലേ താലോലിച്ചിരുന്ന സ്വപ്നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി ശ്രമിക്കുന്നതുകൊണ്ട് ഞാന്‍ സന്തുഷ്ടനാണ്"".
*
വിജേഷ് ചൂടല്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 14 ഒക്റ്റോബര്‍ 2012

1 comment:

Post a Comment