Thursday, December 9, 2010

വിദ്യാഭ്യാസ വിഷയത്തില്‍ 10 സെഷന്‍

എ കെ ജി പഠനഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 10 സെഷന്‍ നടക്കും. വര്‍ത്തമാനകാല ദേശീയ-ലോക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസവിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും.

ജനുവരി രണ്ടിന് യൂണിവേഴ്സിറ്റി കോളജിലാണ് ഈ സെഷനുകള്‍ നടക്കുക. മാറുന്ന ലോകസാഹചര്യത്തില്‍ കേരളവികസനത്തിന് ആവശ്യമായ വിദ്യാഭ്യാസം, ഗുണമേന്മയുള്ള വിദ്യാഭ്യാസം- അനുഭവങ്ങളും വെല്ലുവിളികളും, ദേശീയ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ കേരളത്തില്‍ പ്രയോഗിക്കുമ്പോള്‍, ജ്ഞാനനിര്‍മിതിയും തൊഴില്‍നൈപുണിയും, ഉന്നതവിദ്യാഭ്യാസത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം, സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണം, വിദ്യാഭ്യാസത്തിനുവേണ്ട വിഭവങ്ങള്‍- ആവശ്യവും ലഭ്യതയും, വിദ്യാഭ്യാസത്തില്‍ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങള്‍, വ്യത്യസ്ത ശേഷിയുള്ളവരുടെ വിദ്യാഭ്യാസം, തുടര്‍വിദ്യാഭ്യാസം- നേട്ടങ്ങളും വെല്ലുവിളികളും എന്നിവയാണ് സെഷനുകളുടെ വിഷയങ്ങള്‍.

ഡോ. കെ എന്‍ പണിക്കര്‍, ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. ജെ പ്രസാദ്, ഡോ. എ അച്യുതന്‍, ഡോ. മൈക്കിള്‍ തരകന്‍, ഡോ. എം ആര്‍ രാഘവവാര്യര്‍, ഡോ. വെങ്കിടേശ് ആത്രേയ, ഡോ. ജയകൃഷ്ണന്‍, ജി വിജയരാഘവന്‍, കെ കെ കൃഷ്ണകുമാര്‍ എന്നിവര്‍ വിവിധ സെഷനുകളുടെ ചെയര്‍മാന്മാരായി പ്രവര്‍ത്തിക്കും. വിവിധ സെഷനുകളിലായി എണ്‍പതോളം പ്രബന്ധം അവതരിപ്പിക്കും. പ്രബന്ധങ്ങളെപ്പറ്റി പ്രതിനിധികള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താം.

ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി നടത്തുന്ന പഠനകോണ്‍ഗ്രസിലെ സെഷനുകള്‍ക്ക് ബുധനാഴ്ച എ കെ ജി സെന്ററില്‍ ചേര്‍ന്ന അക്കാദമിക് കമ്മിറ്റിയുടെയും സിമ്പോസിയങ്ങള്‍, സെമിനാറുകള്‍, വിവിധ സെഷനുകള്‍ എന്നിവയുടെ കണ്‍വീനര്‍മാരുടെയും സംയുക്തയോഗം അന്തിമരൂപം നല്‍കി. ഡോ. കെ എന്‍ ഹരിലാല്‍ അധ്യക്ഷനായി. മന്ത്രി തോമസ് ഐസക്, ആസൂത്രണബോര്‍ഡ് അംഗം സി പി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 09 ഡിസംബര്‍ 2010

3 comments:

വര്‍ക്കേഴ്സ് ഫോറം said...

എ കെ ജി പഠനഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 10 സെഷന്‍ നടക്കും. വര്‍ത്തമാനകാല ദേശീയ-ലോക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസവിഷയങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യും.

ഗ്രീഷ്മയുടെ ലോകം said...

കൂടുതല്‍ അറിയാന്‍ താല്പര്യം ഉണ്ട്. വിശദവിവരങ്ങള്‍ എവിടെ നിന്നും കിട്ടും?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ മണി

ഏ കെ ജി സെന്ററില്‍ ബന്ധപ്പെടുമോ?


Phone : 2305731, 2305733,
2305944, 2306523, 2306563
Fax : 2307141
email: akgcentre@cpimkerala.org