Monday, February 7, 2011

മനോരമയുടെ മുഖപ്രസംഗം നിലവാരത്തകര്‍ച്ചയുടെ നെല്ലിപ്പലക

മലയാളമനോരമയുടെ ഫെബ്രുവരി നാലിന്റെ മുഖപ്രസംഗം ആ പത്രത്തിന്റെ ധാര്‍മികനിലവാരം കുത്തനെ താഴ്ന്ന് നെല്ലിപ്പടിവരെ എത്തിനില്‍ക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്. മുഖപ്രസംഗത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ പറയുന്നു:

"തെരഞ്ഞെടുപ്പ് മുന്നില്‍ക്കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നത് തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരഞ്ഞെടുപ്പ് രഥം ഉരുണ്ടുവരുന്നതുകണ്ട് പകച്ച് രണ്ടുംകല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണമുന്നയിക്കാന്‍ സഹായിക്കുന്നതോ കുപ്രസിദ്ധിയുള്ള കേസുകളില്‍പെട്ട് മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരും.''

മുഖപ്രസംഗം തയ്യാറാക്കിയ പത്രാധിപര്‍ സ്വന്തം പത്രത്തില്‍ ഒന്ന് കണ്ണോടിച്ചിരുന്നെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ഇത്രയും നീചമായ ഭാഷയില്‍ ആക്ഷേപം ചൊരിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളമനോരമയില്‍ ജനുവരി 29ന് വന്ന രണ്ടുമൂന്ന് റിപ്പോര്‍ട്ടുകളിലേക്കാണ് മനോരമ പത്രാധിപരുടെ ശ്രദ്ധക്ഷണിക്കാന്‍ ആഗ്രഹിക്കുന്നത്.

ജനുവരി 28ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറിയും മുന്‍ വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം വിളിച്ച്, തനിക്കെതിരെ വധശ്രമം നടക്കുന്നതായി വെളിപ്പെടുത്തി. തീര്‍ച്ചയായും ഇത് വളരെ ഗൌരവമുള്ള കാര്യമാണ്. വധശ്രമം നടത്തുന്നത് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയശത്രുക്കളാരുമല്ല. ഭാര്യയുടെ സഹോദരീഭര്‍ത്താവായ കെ എ റൌഫാണത്രേ വധഭീഷണിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്. ജനുവരി 29ന്റെ മനോരമയില്‍ 'രാഷ്ട്രീയരസമാപിനി ഉയരുന്നു; ലീഗ് നിലപാട് നിര്‍ണായകം' എന്ന സുജിത് നായര്‍ തയ്യാറാക്കിയ ലേഖനം കാണാനുണ്ട്. അതില്‍ കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

"മുസ്ളിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേന്ദ്രകഥാപാത്രമാകുന്നു. പഴയ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ എ റൌഫ് മറുതലയ്ക്കലും. സംസ്ഥാന രാഷ്ട്രീയത്തെ ഉലയ്ക്കാന്‍പോകുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നുമാത്രമാകാം ഇത്. കഥകള്‍ ഇനിയും പുറത്തുവരാം. പൊടുന്നനെ ഒരു ബോംബ് വീണ പ്രതീതിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍‍''.

ലേഖനം തുടരുന്നു:

"കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ചേ ഇതുവരെയും പുറംലോകം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഏതാണ്ട് ഒന്നരവര്‍ഷത്തോളംമുമ്പ് ഇവര്‍ അകന്നു. ഇപ്പോള്‍ പൊടുന്നനെ കുഞ്ഞാലിക്കുട്ടി റൌഫിനെതിരെയും തിരിച്ചും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്''.

അടുത്ത ബന്ധുക്കളും ഉറ്റമിത്രങ്ങളുമായ ഈ രണ്ടുപേര്‍ ഒരുമിച്ചാണ് വര്‍ഷങ്ങളായി എല്ലാ കുറ്റകൃത്യങ്ങളും ചെയ്തുകൂട്ടിയത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് എന്ത് പിഴച്ചുവെന്ന് വ്യക്തമാക്കാനുള്ള ചുമതല മലയാളമനോരമയ്ക്കുണ്ട്. ലേഖനം തുടരുന്നു:

"തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് അനൌദ്യോഗികമായി മുന്നണികള്‍ കാലൂന്നിയ വേളയിലാണ് മുസ്ളിംലീഗ് രാഷ്ട്രീയം കലങ്ങുന്നത്. തെരഞ്ഞെടുപ്പിന്റെ അജന്‍ഡകളെ സ്വാധീനിക്കാനുള്ള ബോധപൂര്‍വമായ ശ്രമംതന്നെ ഇതിനുപിന്നില്‍ വായിച്ചെടുക്കാം. പ്രശ്നത്തിലെ ലീഗ് നിലപാടാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് അരികെയുണ്ടെന്ന് അവര്‍ക്ക് തീര്‍ച്ചയായും കരുതേണ്ടിയും വരും. സിപിഎമ്മും അവധാനതയോടെയുള്ള പ്രതികരണത്തിനേ മുതിര്‍ന്നിട്ടുള്ളൂ.''

ഈ ലേഖനം ശ്രദ്ധിച്ച് വായിച്ചാല്‍ മുസ്ളിംലീഗിനകത്തെ ആഭ്യന്തരകലഹമാണ് വെളിപ്പെടുത്തലിന് കാരണമെന്ന് വ്യക്തമല്ലേ? സിപിഐ എം അവധാനതയോടെമാത്രമേ പെരുമാറുന്നുള്ളൂ എന്നുകൂടി പറഞ്ഞാല്‍ മനോരമ എഴുതിയ മുഖപ്രസംഗം തികച്ചും വസ്തുതാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

ഫെബ്രുവരി അഞ്ചിന്റെ മനോരമയുടെ ഒന്നാം പേജിലെ ലീഡ് വാര്‍ത്തയിലെ പ്രസക്തഭാഗംകൂടി ഉദ്ധരിച്ചാലേ ചിത്രം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതിങ്ങനെ:

"ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള ഓരോ പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമുള്ള ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചത് കെ എം മാണിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ ആരോപണം സ്വന്തം പാര്‍ടിയിലെ നേതാക്കളിലേക്കുതന്നെ നീളുകയാണ്. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്യരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിനോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഇതിന്റെപേരില്‍ ചില തലകള്‍ ഉരുണ്ടാലും ലീഗിന് കുഴപ്പമില്ല.''

മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി അതേ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചത് മനോരമതന്നെ റിപ്പോര്‍ട്ട്ചെയ്തു. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമാണ് ഐസ്ക്രീം കേസിനെപ്പറ്റിയുള്ള വെളിപ്പെടുത്തലെന്ന് കുഞ്ഞാലിക്കുട്ടി സംശയരഹിതമായി തുറന്നുപറയുമ്പോള്‍ മനോരമ മുഖപ്രസംഗത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത് നെറികെട്ട പത്രപ്രവര്‍ത്തനമല്ലേ? സ്വന്തം പത്രത്തിലെ റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസ്സിലാക്കി സമചിത്തതയോടെ കാര്യങ്ങള്‍ വിലയിരുത്തി തെറ്റായി എഴുതിയ മുഖപ്രസംഗം പിന്‍വലിച്ച് വായനക്കാരോട് മാപ്പുപറയാനുള്ള ആര്‍ജവം മനോരമ കാണിക്കുകമാത്രമാണ് ആ പത്രത്തിന് കരണീയമായിട്ടുള്ളത്. തെറ്റ് ചെയ്തെന്ന് സ്വയം ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ മടി കാണിക്കേണ്ടതില്ലല്ലോ. അതാണല്ലോ പത്രധര്‍മവും മാന്യതയും.

ജനുവരി 29ന്റെ മനോരമ പ്രസിദ്ധീകരിച്ച സ്വന്തം ലേഖകന്റെ 'പൊട്ടിയത് ലീഗില്‍ അസ്വസ്ഥതപകര്‍ന്ന അഗ്നിപര്‍വതം' എന്ന എട്ടുകോളം വാര്‍ത്തകൂടി പരാമര്‍ശിക്കാതെപോകുന്നത് ശരിയായിരിക്കുകയില്ല. ഇതുകൂടി വായിക്കണമെന്ന് പത്രാധിപരോട് ശുപാര്‍ശചെയ്യുന്നു.

"പക്ഷേ, വധഭീഷണിക്കുപകരം റൌഫിനെ വഴിവിട്ട് സഹായിച്ചുവെന്ന കുറ്റസമ്മതം ചാനലുകളില്‍ വലിയ ചര്‍ച്ചയായത് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി.''

ഈ വാചകത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ അസാമാന്യമായ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല. കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായത് സ്വന്തം പത്രസമ്മേളനമാണ്. സ്വയംകൃതാനര്‍ഥം എന്ന് വ്യക്തമായ ഒരു കാര്യത്തിന് എല്‍ഡിഎഫിന്റെ പേര് എന്തിന് വലിച്ചിഴയ്ക്കണം. താന്‍ മന്ത്രിയായ കാലത്ത് ബന്ധുവും ഉറ്റമിത്രവും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ റൌഫിനുവേണ്ടി പലതും വഴിവിട്ട് ചെയ്തെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍. എന്തെങ്കിലും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ അബദ്ധത്തില്‍ നാവില്‍നിന്ന് വീണുപോയതല്ല. മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സ്വയം വെളിപ്പെടുത്തിയതാണ്. ഇതുകേട്ടയുടനെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വേണ്ടതുപോലെ പ്രതികരിച്ചു. വൈകിയാണെങ്കിലും തെറ്റ് തുറന്നുസമ്മതിച്ച കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കുന്നുവെന്നാണ് അന്നത്തെ മുഖ്യമന്ത്രികൂടിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ ഈ കുറ്റസമ്മതത്തെയാണ് സത്യപ്രതിജ്ഞാലംഘനമെന്ന് നിയമജ്ഞര്‍ വിലയിരുത്തിയത്. സ്വന്തം ലേഖകന്റെ ഒരുവാചകവുംകൂടി ഇവിടെ ഉദ്ധരിച്ചാലേ ചിത്രം വ്യക്തമാകുന്നുള്ളൂ.

"വിവാദം സിപിഎമ്മിനും ലീഗ് വിട്ട് സിപിഎം സഹയാത്രികരായവര്‍ക്കും ഐഎന്‍എല്‍ സെക്കുലറിനും അപ്രതീക്ഷിതമായി ലഭിച്ച മികച്ച ആയുധമായി. അതേസമയം അസമയത്തുണ്ടായ വിവാദം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുന്ന ലീഗ് അണികളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.''

മനോരമ ലേഖകന്‍ പറയുന്ന ഈ ആശങ്കയായിരിക്കണം പത്രാധിപരെയും നിരാശയിലകപ്പെടുത്തിയത്. സിപിഐ എമ്മിന് അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഇടതുപക്ഷം ഒളിക്യാമറയെ അഭയംപ്രാപിച്ചെന്ന ആരോപണം സ്വയം തകര്‍ന്ന് തരിപ്പണമായില്ലേ. വ്യക്തിഹത്യയെക്കുറിച്ചും മുഖപ്രസംഗകാരന്‍ ആശങ്കപ്പെടുന്നുണ്ട്. കഷ്ടമെന്നു പറയണോ ചിരിക്കണോ എന്നറിയില്ല. രാഷ്ട്രീയ എതിരാളികളുടെ സ്വഭാവഹത്യയിലും വ്യക്തിഹത്യയിലും മനോരമയും അതിന്റെ രാഷ്ട്രീയനേതൃത്വവും എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തി എന്ന് മലയാളിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

ഇനി റൌഫ് വെളിപ്പെടുത്തിയ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത അതീവഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിവരങ്ങളിലേക്ക് കടക്കാം.

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗില്‍ ഏറെക്കാലമായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതും താല്‍ക്കാലികമായി ഒതുക്കിവച്ചതുമായ പ്രശ്നങ്ങളാണ് ഇപ്പോള്‍ അണപൊട്ടി പുറത്തേക്കൊഴുകിവന്നത്. അത് അഗ്നിപര്‍വതമായും ബോംബായുമൊക്കെ മനോരമ ലേഖകര്‍ വിശേഷിപ്പിച്ചത് സൌകര്യപൂര്‍വം മറക്കാന്‍ കഴിയുന്നതല്ല. മുസ്ളിംലീഗിനകത്തേത് മുനീറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ല. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡിപ്പിക്കപ്പെട്ട റജീന ഇന്ത്യാവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയ കാര്യം ശ്രോതാക്കള്‍ക്ക് ഓര്‍മയുണ്ട്. ചെറൂട്ടി റോഡിലെ ഇന്ത്യാവിഷന്‍ ചാനല്‍ ഓഫീസിനുനേരെയുണ്ടായ ആക്രമണവും മറന്നുകാണുകയില്ല. അതേ ചാനലാണ് ഇപ്പോള്‍ റൌഫിന്റെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്തത്.

റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരുടെയെങ്കിലും അടുക്കളക്കാര്യമല്ല. കേരളീയസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. പ്രായപൂര്‍ത്തിയാകാത്ത ഏതാനും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അവര്‍ക്ക് പണം നല്‍കി മൊഴി തിരുത്തിച്ചു. തിരുത്തിയ മൊഴി കോഴിക്കോട്ടെ ഒരു അഭിഭാഷകനായ നോട്ടറി പബ്ളിക്കിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്റാമ്പ് പേപ്പറില്‍ രേഖപ്പെടുത്തി വാങ്ങി. ഇത് ഗൌരവമായ ഒരു കുറ്റകൃത്യം തേച്ചുമായ്ച്ചുകളയാനുള്ള ഹീനശ്രമമാണ്. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയാകാതിരിക്കാനാണ് റൌഫ് ഇത് ചെയ്തത്. തെളിവ് നശിപ്പിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും കുറ്റകൃത്യമാണ്. രണ്ടാമതായി കേസില്‍ അനുകൂലവിധിയുണ്ടാകാന്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതായും താന്‍ അതിന് സാക്ഷിയാണെന്നും റൌഫ് വെളിപ്പെടുത്തി. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാനിടവരുത്തുന്നതാണ്. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അതിന് ജുഡീഷ്യറിതന്നെ മുന്‍കൈയെടുക്കണം. മൂന്നാമതായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്താത്തവരായിരുന്നെങ്കിലും പ്രായപൂര്‍ത്തിയായവരാണെന്ന് കാണിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കി. നാലാമതായി അവിഹിതമായ സ്വത്ത് സമ്പാദിച്ചു. അഞ്ചാമതായി അവിഹിതമായി ആര്‍ജിച്ച പണം വിദേശബാങ്കില്‍ നിക്ഷേപിച്ചു. ഈ വെളിപ്പെടുത്തലിന്റെ പേരിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ടീം അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ടത്.

ഗൌരവസ്വഭാവമുള്ള ഈ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ചെളിവാരിയെറിഞ്ഞതുകൊണ്ടോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചുമലില്‍ കുറ്റം ഇറക്കിവച്ചതുകൊണ്ടോ യുഡിഎഫ് നേതൃത്വത്തിന് രക്ഷപെടാന്‍കഴിയുമെന്ന് കരുതേണ്ടതില്ല. യുഡിഎഫിന്റെ ജീര്‍ണമുഖമാണ് റൌഫിന്റെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തുവന്നത്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. അതില്‍ വിട്ടുവീഴ്ചയുടെ പ്രശ്നം ഉദിക്കുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വരാനിടയായാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. അതൊഴിവാക്കാനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണം.

*
വി വി ദക്ഷിണാമൂര്‍ത്തി കടപ്പാട്: ദേശാഭിമാനി 07 ഫെബ്രുവരി 2011

16 comments:

വര്‍ക്കേഴ്സ് ഫോറം said...

റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരുടെയെങ്കിലും അടുക്കളക്കാര്യമല്ല. കേരളീയസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. പ്രായപൂര്‍ത്തിയാകാത്ത ഏതാനും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അവര്‍ക്ക് പണം നല്‍കി മൊഴി തിരുത്തിച്ചു. തിരുത്തിയ മൊഴി കോഴിക്കോട്ടെ ഒരു അഭിഭാഷകനായ നോട്ടറി പബ്ളിക്കിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്റാമ്പ് പേപ്പറില്‍ രേഖപ്പെടുത്തി വാങ്ങി. ഇത് ഗൌരവമായ ഒരു കുറ്റകൃത്യം തേച്ചുമായ്ച്ചുകളയാനുള്ള ഹീനശ്രമമാണ്. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയാകാതിരിക്കാനാണ് റൌഫ് ഇത് ചെയ്തത്. തെളിവ് നശിപ്പിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും കുറ്റകൃത്യമാണ്. രണ്ടാമതായി കേസില്‍ അനുകൂലവിധിയുണ്ടാകാന്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതായും താന്‍ അതിന് സാക്ഷിയാണെന്നും റൌഫ് വെളിപ്പെടുത്തി. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാനിടവരുത്തുന്നതാണ്. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അതിന് ജുഡീഷ്യറിതന്നെ മുന്‍കൈയെടുക്കണം. മൂന്നാമതായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്താത്തവരായിരുന്നെങ്കിലും പ്രായപൂര്‍ത്തിയായവരാണെന്ന് കാണിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കി. നാലാമതായി അവിഹിതമായ സ്വത്ത് സമ്പാദിച്ചു. അഞ്ചാമതായി അവിഹിതമായി ആര്‍ജിച്ച പണം വിദേശബാങ്കില്‍ നിക്ഷേപിച്ചു. ഈ വെളിപ്പെടുത്തലിന്റെ പേരിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ടീം അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ടത്.

.. said...

"തെരഞ്ഞെടുപ്പ് മുന്നില്‍ക്കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നത് തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരഞ്ഞെടുപ്പ് രഥം ഉരുണ്ടുവരുന്നതുകണ്ട് പകച്ച് രണ്ടുംകല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണമുന്നയിക്കാന്‍ സഹായിക്കുന്നതോ കുപ്രസിദ്ധിയുള്ള കേസുകളില്‍പെട്ട് മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരും.''

മനോരമ അറിയാതെയാണെങ്കിലും ഒരു സത്യം പറഞ്ഞിരിക്കുന്നു :)) ചിയേര്‍സ്..!

Anish KS said...

Manoramayil ninnum vere enthu pratheekshikkan. ithrayum neriketta oru madhyama sthapanam.

jayan said...

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പി. ശശി സി.പി.എം. സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്തിനോടുള്ള സി.പി.എം. നേതൃത്വത്തിന്റെ സമീപനം വിവാദമാകുന്നു. മാധ്യമങ്ങളില്‍ കണ്ടതല്ലാതെ കത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് സി.പി.എം. നേതൃത്വം. ശനിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഞായറാഴ്ച പൊളിറ്റ്ബ്യൂറോ അംഗംകൂടിയായ മന്ത്രി കോടിയേരി ബാലകൃഷ്ണനും ഈ നിലപാട് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇത് പാര്‍ട്ടി സംഘടനാ രീതികള്‍ക്ക് വിരുദ്ധമാണെന്ന വാദമാണ് വി.എസ്. അച്യുതാനന്ദനെ അനുകൂലിക്കുന്ന വിഭാഗം മുന്നോട്ടുവെക്കുന്നത്. പാര്‍ട്ടി അംഗത്വത്തില്‍നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുന്ന പി. ശശിയുടെ കത്തിനെ പാര്‍ട്ടിയില്‍നിന്നുള്ള രാജിക്കത്തായിത്തന്നെ കാണണം.

സി.പി.എമ്മിന്റെ ഭരണഘടനയനുസരിച്ച് ആര്‍ക്കും പാര്‍ട്ടിയില്‍നിന്നും രാജിവെക്കാനാകില്ല. ഒരു പാര്‍ട്ടി അംഗം രാജി നല്‍കിയാല്‍ ആ രാജിക്കത്ത് തള്ളിക്കളഞ്ഞ് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്നതാണ് സംഘടനാരീതി. അത് ശശിയുടെ കത്തിന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്നാണ് വി.എസ്. പക്ഷത്തിന്റെ പരാതി.

ശശിയുടെ പരാതി പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിട്ടില്ലെങ്കിലും കത്തിന്റെ ഉള്ളടക്കം ശശി ഇതുവരെ നിഷേധിച്ചിട്ടില്ല. ആ നിലയ്ക്ക് ശശിയെ ബന്ധപ്പെട്ട് കത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയശേഷം വേണ്ട നടപടി സി.പി.എം. നേതൃത്വം സ്വീകരിക്കണമായിരുന്നുവെന്നാണ് വി.എസ്. പക്ഷത്തിന്റെ വാദം.

പാര്‍ട്ടി അംഗത്വത്തില്‍നിന്നുള്ള തന്റെ പിന്മാറ്റം ശശി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിനെതിരെ സി.പി.എം. സംസ്ഥാനസമിതി നിയോഗിച്ച അന്വേഷണക്കമ്മീഷന്റെ സ്ഥിതി എന്താകുമെന്ന ചോദ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. എന്തായാലും അന്വേഷണക്കമ്മീഷന്‍ ഇതോടെ റദ്ദായി എന്നുതന്നെ കരുതണം.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന പെരുമാറ്റ ദൂഷ്യം സംബന്ധിച്ച ആരോപണങ്ങളില്‍നിന്നും ഒഴിവാകാനും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഇരയാണ് താനെന്ന് സ്ഥാപിക്കാനുമാണ് പി. ശശി ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുകൂലികളുടെ കണക്കുകൂട്ടല്‍. ജസ്റ്റിസ് വി.പി.മോഹന്‍കുമാര്‍ കമ്മീഷനെ ബന്ധപ്പെട്ട് തന്നെ കുടുക്കാന്‍ വി.എസ്.ശ്രമിച്ചുവെന്ന ശശിയുടെ ആരോപണവും വി.എസ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ സി.പി.എം. സംസ്ഥാനസമിതി അംഗമായി ശശി ഇതുവരെ എന്തുകൊണ്ട് പാര്‍ട്ടി സംസ്ഥാനസമിതിയില്‍ അക്കാര്യം ഉന്നയിച്ചില്ലെന്നും അവര്‍ ചോദിക്കുന്നു.

എന്തായാലും ശശിയുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ മുഖ്യമന്ത്രി വി.എസ്. നടത്തിയ നീക്കങ്ങള്‍ പിരിമുറുക്കം സൃഷ്ടിക്കുകയാണ്. ശശി പാര്‍ട്ടിയില്‍നിന്ന് പുറത്താകുമെന്ന് തീര്‍ച്ചയായെങ്കിലും അത് മറ്റൊരു ബലപരീക്ഷണത്തിനാണ് വഴിതുറക്കുന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ ചില രേഖകള്‍ സംസ്ഥാനസമിതിയോഗത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളിലേക്ക് ചോര്‍ത്തപ്പെട്ടത് ആയുധമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സി.പി.എം. നേതൃത്വം നീക്കം ആരംഭിച്ചതായാണ് സൂചന.

jayan said...

പി.ശശി ധീരനായ നേതാവ്-മന്ത്രി ജി.സുധാകരന്‍

Posted on: 07 Feb 2011






കോട്ടയം: കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കുന്ന ഉശിരനും ധീരനുമായ സഖാവാണ് പി.ശശിയെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി കോട്ടയത്തെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്.

പി.ശശിയെ സംബന്ധിക്കുന്ന വിഷയം കാണുന്നിടത്തെല്ലാംവച്ച് പറയുന്നത് ശരിയല്ല. എല്ലാസ്ഥലത്തുവച്ചും അദ്ദേഹത്തെപ്പറ്റി അഭിപ്രായം ചോദിക്കുന്നതും പറയുന്നതും ദ്രോഹമാണ്. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമാണത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.ശശിവിഷയത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകും. പിണറായി പറഞ്ഞതാണ് പാര്‍ട്ടി സമീപനമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിഷയത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫല്ല' എന്നായിരുന്നു മറുപടി. ഒരു പാട് നല്ല കാര്യങ്ങള്‍ പി.ശശി ചെയ്തിട്ടുണ്ട്. ആരോപണങ്ങളുണ്ടാകുമ്പോള്‍ ആ നല്ലകാര്യങ്ങളൊന്നും വിസ്മരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

jayan said...

പി.ശശിയുടെ ആരോപണങ്ങള്‍ക്ക് വി.എസ്. മറുപടി പറയണം -മന്ത്രി കെ.സി.വേണുഗോപാല്‍





കണ്ണൂര്‍: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ പി.ശശി ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കേരളരാഷ്ട്രീയം കൂടുതല്‍ മലീമസമായിരിക്കുകയാണ്. ഗുണപരമായ രാഷ്ട്രീയമല്ല കാണുന്നത്. 15 കൊല്ലം മുമ്പ് മുതല്‍ പല ഘട്ടങ്ങളില്‍ വിചാരണ നടന്നതാണ് ഐസ്‌ക്രീം കേസ്. സുപ്രീംകോടതി വരെയും ജനകീയ കോടതിയിലും മാധ്യമങ്ങളിലും വിചാരണചെയ്ത് അവസാനിപ്പിച്ച കേസ് തിരഞ്ഞെടുപ്പിന് മുമ്പ് തുറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

jayan said...

ശശിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം -ഉമ്മന്‍ചാണ്ടി




വടകര: കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പി. ശശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കേരള മോചനയാത്രയ്ക്ക് വടകരയില്‍ നല്‍കിയ ഉജ്ജ്വല സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി, കക്കോടി, ബീച്ച് മറൈന്‍ ഗ്രൗണ്ട്, ഫറോക്ക് എന്നിവിടങ്ങളിലും കേരള മോചനയാത്രയ്ക്ക് ആവേശകരമായ സ്വീകരണം നല്കി.

''ശശി വെറുതെ പറഞ്ഞതല്ല- എഴുതി തയ്യാറാക്കിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍. റൗഫിനെപ്പോലൊരാള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്തത്. എന്നാല്‍ റൗഫിനെപ്പോലെയുള്ള വ്യക്തിയല്ല ശശി- മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്- സി.പി.എമ്മിന്റെ സമുന്നത നേതാവുമാണ്. അതിനാല്‍ ആരോപണങ്ങള്‍ക്ക് ഗൗരവമേറെയാണ് -അദ്ദേഹം പറഞ്ഞു.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍ മുഖ്യമന്ത്രിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം -ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കല്ലുവാതുക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്. ഇപ്പോള്‍ അത് മറനീക്കി പുറത്തുവന്നിരിക്കുന്നു. അഞ്ച് കൊല്ലം ഒന്നും ചെയ്യാതിരുന്ന ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ 15 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യംകൊണ്ടുവന്ന് ചര്‍ച്ചാവിഷയമാക്കാനാണ് ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ സി.പി.എം. ഇനിയും മനസ്സിലാക്കിയിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും. ലീഗിനെതിരെയുമുള്ള അക്രമങ്ങളെ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്കേറുകള്‍ said...

മനോരമ പിന്നെ എന്തു പറയണം?
മനോരമ എന്ന മലയാളപത്രം മുന്‍ നിരയില്‍ എത്തുന്നതില്‍ ഒരു ഘടകം മാര്‍ക്കിസ്റ്റു വിരുദ്ധതയല്ലേ? അത് വായിക്കാന്‍ ആളുണ്ട്. അപ്പോള്‍ അത് വ്യക്തമാക്കുന്നത് എന്താണ്?

.. said...
This comment has been removed by the author.
.. said...

മനോരമ എന്ന മലയാളപത്രം മുന്‍ നിരയില്‍ എത്തുന്നതില്‍ ഒരു ഘടകം മാര്‍ക്കിസ്റ്റു വിരുദ്ധതയല്ലേ? അത് വായിക്കാന്‍ ആളുണ്ട്.

"പമ്മന്റെ ഭ്രാന്ത് ഞാന്‍ വായിച്ചിട്ടുണ്ട്, ഒരു പക്ഷെ ഒരു ദേശത്തിന്റെ കഥയേക്കാള്‍ ആള്‍ക്കാര്‍ക്ക് ഓര്‍മ്മ വരിക ഭ്രാന്ത് തന്നെയായിരിക്കും.."

.. said...

കോപി പേസ്റ്റ്കാരനു മറുപടി മറ്റൊരു കോപി പേസ്റ്റായാല്‍ നഷ്ടമൊന്നുമില്ലല്ലോ??


പ്രതിപക്ഷശ്രമം പെണ്‍‌വാണിഭക്കാരെ രക്ഷിക്കാന്‍: മുഖ്യമന്ത്രി



സ്വന്തം മുന്നണിയിലെ പ്രമുഖ നേതാവിനെ പെണ്‍‌വാണിഭക്കേസില്‍നിന്ന് രക്ഷിക്കാന്‍ പ്രതിപക്ഷം വ്യര്‍ഥവ്യായാമം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. പെകുട്ടികളെ പീഡിപ്പിച്ചവരെയെല്ലാം വിലങ്ങുവച്ച് നടത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്നതിന്റെ ബേജാറിലാണ് പ്രതിപക്ഷം. അവരുടെ ബേജാറിന്റെ അന്തിമരൂപമാണ് പുറത്തുവരുന്നത്.

കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്റിസ് മോഹന്‍കുമാര്‍ കമീഷനെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ശുദ്ധ അസംബന്ധമാണ്. സഭ നിര്‍ത്തിവച്ച് ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന ആര്യാടന്‍ മുഹമ്മദിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജസ്റിസ് മോഹന്‍കുമാര്‍ കമീഷനെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അത് സര്‍ക്കാരിനെ അറിയിക്കുമായിരുന്നു. ജസ്റിസ് മോഹന്‍കുമാറിന് ഉദ്യോഗക്കയറ്റം നല്‍കാനുള്ള തീരുമാനം താന്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്ത് അനുകൂലമായ വിധി സമ്പാദിച്ചു. മോഹന്‍കുമാറിന്റെ നിലപാടുകളെ ശക്തമായി ചോദ്യംചെയ്ത സ്ഥിതിയില്‍ താന്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ നേരത്തെതന്നെ അത് വ്യക്തമാക്കപ്പെടുമായിരുന്നു.

പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിനിയോഗിച്ചവരെല്ലാം ഒരു കുടക്കീഴിലെത്തി. തെറ്റ് ചെയ്തവര്‍ ആരായാലും കണക്കുപറയേണ്ടിവരും. അവരെ വിലങ്ങുവച്ച് നിരത്തില്‍ നടത്തിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കും. കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കുന്നതുകണ്ട് സന്തോഷിക്കാന്‍ ആര്യാടന്‍ മുഹമ്മദ് അടക്കമുള്ളവര്‍ക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രിയെ അപമാനിക്കുന്നു: കോടിയേരി

പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുന്ന മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. പെണ്‍‌വാണിഭക്കാര്‍ക്ക് കൈയാമം വീഴുമെന്ന പേടിയാണ് പ്രതിപക്ഷത്തിന്. കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്റിസ് മോഹന്‍കുമാര്‍ കമീഷനെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആര്യാടന്‍ മുഹമ്മദിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

യുഡിഎഫുകാര്‍ തലയില്‍ല്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായി.

ജസ്റിസ് മോഹന്‍കുമാര്‍ കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എ കെ ആന്റണി സര്‍ക്കാരാണ് അംഗീകരിച്ചത്. അന്വേഷണത്തില്‍ അവിഹിതമായി ആരെങ്കിലും ഇടപെട്ടാല്‍ തടയാന്‍ പ്രാപ്തിയുള്ളയാളാണ് ജസ്റിസ് മോഹന്‍കുമാര്‍ എന്നാണ് കരുതുന്നത്. ഇതിനായി ഭരണപരമായ നടപടി ആവശ്യമാണെങ്കില്‍ സര്‍ക്കാരിനെ സമീപിക്കാമെന്നും അദ്ദേഹത്തിന് അറിയാം. കമീഷന്‍ ആര്‍ക്കുമെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉന്നയിച്ച ആക്ഷേപത്തിന് അടിസ്ഥാനമില്ല. പെണ്‍‌വാണിഭത്തിനും സ്ത്രീപീഡനത്തിനും നേതൃത്വം നല്‍കിയവരെ കൈയാമം വയ്ക്കുമെന്ന പേടിയില്‍ മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം. സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍നിന്നും വികസനമുന്നേറ്റത്തില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും പ്രതിപക്ഷം ആഗ്രഹിക്കുന്നെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

link is here പ്രതിപക്ഷശ്രമം പെണ്‍‌വാണിഭക്കാരെ രക്ഷിക്കാന്‍:

വാക്കേറുകള്‍ said...
This comment has been removed by the author.
jayan said...

പീഡനത്തിനിരയായി മരിച്ച ശാരി എസ് നായരെ ഓര്‍മയുണ്ടോ? മറവി ഒരനുഗ്രഹമായി ബാധിച്ച മലയാളികള്‍ക്ക് ഒരുപക്ഷേ, അതെല്ലാം മറവിയിലാണ്ടുപോകാന്‍ കാലമായിരിക്കാം. എങ്കില്‍, അത്തരക്കാരെ ഓര്‍മയുടെ തുരുത്തുകളിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കൂടി ഉദ്ദേശിച്ചാണു ശാരിയുടെ മാതാപിതാക്കള്‍ ഇന്നലെ സെക്രട്ടറിയേറ്റുപടിക്കല്‍ ഉപവാസം അനുഷ്ഠിച്ചത്.

മലയാളികളെയൊന്നടങ്കം ഓര്‍മയിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല, മലയാളികളില്‍ പ്രമുഖനായ ഒരാളെയെങ്കിലും ഈ ഉപവാസംകൊണ്ട് അല്‍സ്ഹൈമേഴ്സിന്റെ അസ്കിതയില്‍നിന്നു രക്ഷപ്പെടുത്താനായെങ്കില്‍ എന്നേ ഉപവാസം നടത്തിയ ആ അച്ഛനുമമ്മയും ഉദ്ദേശിച്ചിട്ടുണ്ടാകൂ. അതുമറ്റാരുമല്ലെന്നും ഇന്നു കേരളം ഭരിക്കുന്ന, അതിനുമുന്‍പ് പ്രതിപക്ഷനേതാവായി ഇരുന്ന, വി.എസ്. അച്യുതാനന്ദനാണെന്നും മറവിക്കാരേ, നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ.

പ്രായം എണ്‍പത്തിയൊമ്പതോ തൊണ്ണൂറോ ആയിട്ടുണ്ട് വി.എസിന്. മറവിരോഗം വരാവുന്നതേയുള്ളൂ. എന്നാല്‍, വി.എസിന് മറവിയുടെ ഒരു കുറവേ ഉള്ളെന്നാണു അദ്ദേഹത്തില്‍നിന്ന് അപ്രീതി സമ്പാദിച്ചിട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. മുതിര്‍ന്ന സഖാവിന്റെ ഓര്‍മശക്തിക്കു മുന്നില്‍ നമിച്ചുപോയിട്ടുള്ളവരാണ് അവരെല്ലാം. അതുകൊണ്ടുതന്നെ ഓര്‍മയ്ക്കു വന്ന ഭ്രംശംകൊണ്ടല്ല ശാരിയെ വി.എസ്. കഴിഞ്ഞ നാലരക്കൊല്ലമായി മറന്നിരിക്കുന്നതെന്നുള്ളതു വ്യക്തം. മറന്നവരെ ഓര്‍മിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ മറവി നടിക്കുന്നവരെ ഓര്‍മിപ്പിക്കാന്‍ പോന്ന ജ്യോതിഷ് ബ്രഹ്മിയൊന്നും ബ്രഹ്മാവുപോലും പടച്ചിട്ടില്ല.

സ്ത്രീപീഡനക്കേസുകളിലെ പ്രതികളെ ഭരണത്തിലേറി ഒരുമാസത്തിനകം കൈയാമം വച്ചു ഹൈവേയിലൂടെ നടത്തുമെന്നായിരുന്നു പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ വി.എസ്. പറഞ്ഞിരുന്നത്. പക്ഷേ, ഭരണം കിട്ടിയശേഷം ജഗദീഷിന്റെ മട്ടില്‍ വാക്കു വാക്കായിരിക്കണം, ഒരിക്കലും വാക്കിനെ പ്രവര്‍ത്തിച്ചു ചീത്തയാക്കരുത് എന്ന ആപ്തവാക്യമാണദ്ദേഹം സ്വീകരിച്ചത്. ഒന്നുമാത്രമോര്‍ത്താശ്വസിക്കാം. അദ്ദേഹത്തിന്റെ ഭരണകാലത്ത് കൂടുതല്‍ സ്ത്രീപീഡനക്കേസുകള്‍ ഉണ്ടായില്ലെന്നതില്‍.

ഇവിടെ, ശാരിയുടെ അച്ഛനമ്മമാരെന്നല്ല, ഇത്തരം കേസുകളില്‍ നീതി നടപ്പായിവരണമെന്നാഗ്രഹിക്കുന്ന മുഴുവനാളുകള്‍ക്കും ആശ്വാസമാകുന്ന ഒരു സംഗതിയുണ്ട്. അധികം വൈകാതെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് വി.എസ്. താഴെയിറങ്ങും. അതോടെ, ഇത്തരം കേസുകള്‍ക്കെല്ലാം വീണ്ടും ജീവന്‍ വയ്ക്കാന്‍ ഇടയുണ്ട്. പ്രതിപക്ഷനേതാവിന്റെ പണിയാണ്, അല്ലാതെ മുഖ്യമന്ത്രിയുടെ പണിയല്ല ഇത്തരം കാര്യങ്ങളെന്ന് പ്ലേറ്റോ തന്റെ റിപ്പബ്ലിക്കിലും ചാണക്യന്‍ തന്റെ അര്‍ത്ഥശാസ്ത്രത്തിലും മാക്യവെല്ലി തന്റെ ദ പ്രിന്‍സിലും വടിവൊത്ത കൈയക്ഷരത്തില്‍ എഴുതിവച്ചിട്ടുമുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കു ഭാവിയില്‍നിന്നുള്ള ഉദാഹരണമായി അവര്‍ എടുത്തുപറഞ്ഞിരിക്കുന്നതും സഖാവു വി.എസിന്റെ പേരാണ്. ആയതിനാല്‍, പ്രിയ മാനുഷികചിന്തകരേ, മാതാപിതാക്കളേ, ഒരാറുമാസം കൂടി നിങ്ങള്‍ ക്ഷമിക്കുക. അതുകഴിഞ്ഞാല്‍ കണ്ടോളൂ, കളി! വേകുവോളം ക്ഷമിക്കാമെങ്കില്‍ പിന്നെ ആറുവോളം ക്ഷമിക്കാനെന്തിനുമടി?

ഇതിനു മാറ്റംവന്നുകൂടായ്കയില്ലെന്നൊരു പേടിയുണ്ടാകാം. കാരണം, കഴിഞ്ഞ തവണ വി.എസ്. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഭാവിമുഖ്യമന്ത്രിയെന്നൊരു പച്ചിലക്കമ്പു കണ്‍മുന്നിലുണ്ടായിരുന്നു. ഇത്തവണ അതില്ല. പ്രതിപക്ഷനേതാവ് എന്ന ഉണക്കിലക്കമ്പുപോലും കഴുത്തിലില്ല. അതുകൊണ്ട് ഇത്തരം കേസും കെട്ടുമെല്ലാം കെട്ടിപ്പൂട്ടീ വേലിക്കകത്തു യോഗാഭ്യാസക്ലാസുമായി, അച്യുതമായ ആനന്ദത്തോടെ സഖാവ് ഒതുങ്ങിക്കൂടുമോ എന്നു തീര്‍ച്ചയായും പേടിക്കണം.

എങ്കിലും, കേസും കെട്ടുമെല്ലാം വീണ്ടും പൊടിതട്ടിയെടുക്കാനും യുവറോണര്‍ എന്നു വിളിച്ചുപരിശീലിക്കാനും തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്തുന്നു എന്നാണ് കൊട്ടാരം ചാരന്മാര്‍ കുശലം പറയുന്നത്. ധനം വാരിക ദിനവും വായിച്ചുശീലിക്കുന്നെന്നും, ഇടമലയാറിന് അടുത്ത വണ്ടിയെപ്പോഴാണെന്ന് ഇടയ്ക്കിടെ ചോദിക്കുന്നെന്നും, പാമോയിലിന്റെ വിലനിലവാരമറിയാന്‍ കമ്പോളനിലവാരപ്പട്ടിക കമ്പോടുകമ്പു വായിക്കുന്നുണ്ടെന്നും കൂടി കേള്‍ക്കുന്നു.

ഏതിനും ആറുമാസം കാത്തിരിക്കുകതന്നെ!

വാക്കേറുകള്‍ said...

അല്ല കുഞ്ഞാലിക്കുട്ടി പണ്ണിനു പണം കൊടുത്തു എന്നാണ് ഇപ്പോള്‍ ഒരു കൂട്ടര്‍ പൊക്കിക്കൊണ്ടു നടക്കുന്നത്. ജുഡീഷ്യറിയെ സ്വാധിനിചു എന്ന് അളിയന്‍ റൌഫ് പറഞ്ഞത് അതന്വേഷിക്കണം. അത് അവിടെ നടക്കട്ടെ.
ഇമ്മടെ ശശിയേട്ടന്റെ കേസു കെട്ട് എന്താണ്?
കാലിനു വയ്യാണ്ടായാല്‍ ആരെങ്കിലുംസംസ്ഥന കമ്മറ്റി അംഗത്തിന്റെ പേരില്‍ സ്വഭാവദൂഷ്യത്തിനു അന്വേഷണം നടത്തുമോ?
എന്താ ആരോപണം? ആരാ പരാതി നല്‍കീന്ന് പറയുന്നത്? എന്താ പരാതി?
ഒരു തെരുവു പെണ്ണിന്റെ വിഷയത്തിലാണോ അതോ സ്വന്തം സഖാവിന്റെ പരാതിയുമായി ബന്ധപ്പെട്ട് പറയ്യുന്ന കേസാണോ കൂടുതല്‍ നാണക്കേട്?
ആരാണപ്പോ ഇപ്പോ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരിക?
അപ്പോള്‍ ശശി ആരായി? ശശിയെ സപ്പൊര്‍ട് ചെയ്യുന്നവര്‍ ആരായി? ഇതൊക്കെ കണ്ടോണ്ടിരിക്കുന്നവര്‍ ആരായി?

.. said...

http://workersforum.blogspot.com/2009/12/blog-post_3340.html#uds-search-results

കോപി പേസ്റ്റ്കാരന്, തത്ക്കാലം ഇത്രേള്ളു, എല്ലാം വായിച്ചോണം.

.. said...

വാക്കേറ് ചോദിച്ചതിലേയും പറഞ്ഞതിലേയും കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് - പണ്ട് നാദാപുരത്ത് അരങ്ങേറിയ നാടകത്തിന്റെ പരിണിതഫലം മുതലേ ഇത്തരം വിഷയത്തില്‍ നമ്മള്‍ (പൊതുജനം) ആകേണ്ടതൊക്കെ ആയിട്ടുണ്ട്, കൂടുതല്‍ ഇനിയൊന്നും ആകാനില്ല,

ഇപ്പൊ കാണുന്നതൊക്കെ അതിന്റെയൊക്കെ ഏഴയലത്ത് വരുമോ, സമാധാനിക്കാം, എന്തായാലും അത്രത്തോളമൊന്നും നമ്മളാകില്ല ഇപ്പ്രാവശ്യമെന്ന്!