Thursday, February 28, 2013

On The Union Budget

The Polit Bureau of the Communist Party of India (Marxist) has issued the following statement:

On the Union Budget

The 2013-14 budget fails to address the major concerns of the people and economy in the current context. The Economic Survey underlines the fact of rising prices especially food inflation, widening current account deficit, low investment and savings and increasing dependence on foreign funds. The potential workforce in the waiting should be provided gainful employment that demands public investment in sectors such as in agriculture, small scale sector and rural development. The budget however lacks imagination to think beyond the neoliberal prescriptions and relied exclusively on reducing fiscal deficits by curbing expenditures and on unrealistic projections on revenue mobilization in the context of lower growth.

The finance minister has expressed concern about the fiscal deficit whose revised estimate is Rs. 5,20,925 crore. But this is lower than the revenue forgone figure of Rs 5,73,630 crore. This implies that the fiscal deficit is primarily caused by the sops given to the rich in terms of revenue foregone and the burden of meeting this deficit is passed on to the poor by means of cutting expenditures. The revised estimates for 2012-13 shows a 4 per cent decline in total expenditure compared to budget estimates of 2012-13 which is indicative of a severe expenditure contraction. Given the overriding obsession expressed by the finance minister on keeping fiscal deficit at 4.8 per cent of GDP the proposed rise in expenditure in the current year is not likely to materialize in actual terms.

It is also a matter of grave concern that the consumption expenditure which grew on an average of about 8 per cent in the last three years has only grown by 4 per cent this year as recorded in the economic survey. Despite such a contraction in consumption expenditure there has not been any check on inflation. Total subsidies declined compared to last year’s revised estimate by about Rs. 26,571 crore. The rise in the subsidies in food in the context of much touted food security is only miniscule. The Finance Minister announced an additional allocation of Rs. 10,000 crore. Last year food subsidy was Rs. 5,000 crore less as reflected in revised estimates of 2012-13. Therefore the budget actually proposes an increase of a mere Rs. 5,000 crore. There has been a sharp decline in petroleum subsidy by more than Rs 30,000 crore compared to last year’s revised estimate which would hugely burden people and cause further inflationary pressures. There has not been any additional allocation on MNERGA compared to the previous year despite the fact of rising unemployment in the backdrop of an economic slowdown. The government on the other hand proposes disinvestment of the Public Sector to the tune of Rs. 50,000 crore.

In social sectors such as health and education the budget proposals are far from what was needed. As proportion to GDP the budgetary allocation this year in health is less than the allocation as proportion to GDP last year. Similarly in the case of education the allocation as proportion to GDP, budget estimate has declined compared to last year’s budget estimates. As far as rural development is concerned figures show similar decline as proportion to GDP. In the tribal sub-plan the allocation is roughly short of Rs. 20,900 crore compared to that mandated in the constitution as proportion to planned expenditure. The special component plan for SCs has more than 50 per cent (Rs. 47,000 crores) short fall from the amount mandated by the Constitution.

Therefore the budget does not adequately respond to the urgent needs of the people. Instead it has provided sops to corporates and criminally neglected increasing public expenditures. The CPI(M) sees this Budget as patently anti-poor and unable to address what was urgently required to get out of the situation of low growth, high inflation and higher unemployment.

The CPI (M) calls upon the people to protest against the anti-people aspects of the Budget.

Historic Victory in Tripura

The Polit Bureau of the Communist Party of India (Marxist) warmly greets the people of Tripura for electing the Left Front to a historic fifth successive term in office. With this reelection, the seventh Left Front Government will be formed in Tripura.

The Left Front has won a sweeping victory getting 50 out of the 60 assembly seats. This is one more than the tally of 49 won in the previous election. This victory is a resounding endorsement of the performance and policies of the Left Front government.

The Polit Bureau congratulates the CPI(M) state committee and the entire Party of Tripura for this splendid victory.

തുറക്കാത്ത പുസ്തകങ്ങള്‍

എം എന്‍ പാലൂരിന്റെ 'കഥയില്ലാത്തവന്റെ കഥ' വായിക്കുകയായിരുന്നു.  കവിയുടെ ആത്മകഥയായതുകൊണ്ട് സ്വാഭാവികമായി പല കവികളും കഥാപാത്രങ്ങളാവുന്നുണ്ട്.  അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ എന്നില്‍ കൗതുകമുളവാക്കി.  അത് ടി ആര്‍ നായരായിരുന്നു. തൃശൂര്‍ ജില്ലയിലെ അടാട്ടിലെ ഭാര്യവീട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തെ പാലൂര് സ്ഥിരമായി സന്ദര്‍ശിക്കുമായിരുന്നത്രേ. 

വായന അവിടെയെത്തിയപ്പോള്‍ ഞാനും ചിലത് ഓര്‍മ്മിച്ചുപോയി. അമ്പതു വര്‍ഷം മുമ്പത്തെ തൃശൂരിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്. സ്റ്റാന്‍ഡില്‍ ഏറിയാല്‍ ആറോ ഏഴോ ബസ്സു കാണും. തൃശൂര്‍-കൊടുങ്ങല്ലൂര്‍ പാതയില്‍ അന്ന് ഏറെ ബസ്സുകളൊന്നുമില്ല.  അച്ഛനുണ്ടായിരുന്നു കൂടെ.  ബസില്‍ കയറി ഇരിപ്പായി. അപ്പോള്‍ ഒരാള്‍ കയ്യില്‍ കുറച്ചു പുസ്തകങ്ങളുമായി ബസില്‍ കയറിവന്നു. അച്ഛന്‍ അദ്ദേഹത്തെ നോക്കി ചിരിച്ചു. അടുത്തു വന്ന അദ്ദേഹം കയ്യിലുണ്ടായിരുന്ന പുസ്തകക്കെട്ടില്‍നിന്ന് ഒരെണ്ണമെടുത്ത് നീട്ടി. അച്ഛന്‍ അതു വാങ്ങി ഷര്‍ട്ടിന്റെ കീശയില്‍നിന്ന് ഒരുറുപ്പികയെടുത്ത് അദ്ദേഹത്തിനു കൊടുത്തു. ബസ്സിലെ മറ്റു യാത്രക്കാരാരും പുസ്തകം വാങ്ങിയില്ല. അദ്ദേഹം ബസില്‍നിന്ന് സാവധാനം ഇറങ്ങിപ്പോയി.

അച്ഛന്റെ കൈയിലെ പുസ്തകത്തിലേയ്ക്ക് ഞാന്‍ എത്തിനോക്കി. ഇളംനീലനിറത്തിലുള്ള പുറംചട്ടയില്‍ 'ഹൃദയരോദനം' എന്ന് വലുതായി എഴുതിയിട്ടുണ്ട്. അതിനു തൊട്ടു താഴെ ബ്രാക്കറ്റിനുള്ളില്‍ കുറച്ചുകൂടി ചെറിയ അക്ഷരത്തില്‍ 'വിലാപകാവ്യം' എന്നു കാണാനുണ്ട്. പുസ്തകത്തിന്റെ താഴെയായി എഴുതിയ ആളുടെ പേരും: ടി ആര്‍ നായര്‍.

ഞാന്‍ ജീവനോടെ കണ്ട ആദ്യത്തെ എഴുത്തുകാരനായിരുന്നു ടി ആര്‍ നായര്‍.  പില്‍ക്കാലത്ത് നിരവധി എഴുത്തുകാരെ കണ്ടിട്ടുണ്ടെങ്കിലും സ്വന്തം പുസ്തകം വിറ്റുനടക്കുന്ന ഒരേയൊരു സാഹിത്യകാരനെയേ ഞാന്‍ കണ്ടിട്ടുള്ളു. വള്ളത്തോള്‍ തന്റെ ഋഗ്വേദതര്‍ജ്ജമ വില്‍ക്കാന്‍ നടന്നിരുന്നു എന്നും കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം അതിന് സമീപിച്ചിരുന്നത് അഭിജാതകുടുംബങ്ങളെ ആയിരുന്നു.

അതിനും കാരണമുണ്ട്. കൊടുംദാരിദ്ര്യത്തിന്റെ കാലമായിരുന്നു അത്. നിത്യച്ചെലവിനുള്ള പണം കണ്ടെത്താന്‍ പോലും വിഷമിച്ചിരുന്ന അക്കാലത്ത് എത്ര പേര്‍ ടി ആര്‍ നായരുടെ പുസ്തകം വാങ്ങിയിരുന്നുവോ ആവോ. ''ചിലപ്പോള്‍ അദ്ദേഹം ഒരു രൂപയുടെ പുസ്തകം നാലണയ്ക്കു പോലും കൊടുക്കുമായിരുന്നു,'' പാലൂര് എഴുതുന്നു. ''ദാരിദ്ര്യം ആ മനുഷ്യന്റെ സന്തതസഹചാരിയായിരുന്നു.''
ദാരിദ്ര്യത്തില്‍ അച്ഛനും മോശമായിരുന്നില്ല.  ടി ആര്‍ നായരുടെ പുസ്തകം വാങ്ങാന്‍ അച്ഛന്‍ നല്ലവണ്ണം ബുദ്ധിമുട്ടിയിരിക്കണം. പാഠപുസ്തകങ്ങള്‍ വാങ്ങാനുള്ള പണം ചോദിക്കാന്‍ പോലും അച്ഛനെ സമീപിക്കാന്‍ ഞങ്ങള്‍ പേടിച്ചിരുന്ന കാലമായിരുന്നു അത്. കുഞ്ഞ്യോപ്പോളുടെ പുസ്തകങ്ങള്‍ ആര്യോപ്പോളും ആര്യോപ്പോള്‍ക്കുശേഷം ഞങ്ങളുടെ ബന്ധു ലീലോപ്പോളും ലീലോപ്പോള്‍ക്കു ശേഷം തിരിച്ച് ഞാനും എനിക്കുശേഷം ലീലോപ്പോളുടെ അനിയന്‍ രാമനും പുസ്തകങ്ങള്‍ കൈമാറിക്കൈമാറി പഠിച്ചിരുന്ന കാലം.

ദാരിദ്ര്യം കുറേശ്ശെക്കുറേശ്ശെയായി തുടച്ചുമാറ്റപ്പെട്ട പില്‍ക്കാലജീവിതത്തില്‍ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നത് എനിക്കൊരു ശീലമായി. നാലോ അഞ്ചോ ഷെല്‍ഫുകള്‍ പണിത് ഓരോന്നിലും പുസ്തകങ്ങള്‍ അടുക്കിയടുക്കിവെച്ചു. ചില്ലുവാതിലുകള്‍ക്കപ്പുറത്ത് അവ നിരന്നിരിക്കുന്നതു കണ്ട് ആനന്ദിച്ചു.

വീടിന്റെ മുകളിലത്തെ മുറിയില്‍ മരം കൊണ്ടുള്ള ഒരലമാരിയുണ്ടായിരുന്നു. വേനലവധിക്കാലം.  ഊണു കഴിഞ്ഞ് അച്ഛനുമമ്മയും ഉച്ചമയക്കത്തിലായിരിക്കും. ഞാന്‍ പതുക്കെ മുകളിലേയ്ക്കു പോവും.  ആ മരയലമാരി തുറന്നു നോക്കും. ദാരിദ്ര്യത്തിനിടയിലും അച്ഛന്‍ വാങ്ങിയ കുറച്ചു പുസ്തകങ്ങളായിരുന്നു അതിലുണ്ടായിരുന്നത്.

അവ ഇപ്പോഴും അവിടെയുണ്ട് എന്ന് ഉറപ്പു വരുത്തണമെന്ന് എനിക്കു തോന്നി. പൂട്ട് ഇളകിപ്പോയ ആ അലമാരി തുറന്നുനോക്കിയിട്ട് വര്‍ഷങ്ങളായിരുന്നു. പുസ്തകങ്ങളില്‍ അധികവും പാര്‍ട്ടി സാഹിത്യമാണ്. മലയാളപുസ്തകങ്ങളില്‍ കേരള പാഠാവലിയും അപൂര്‍വ്വം ചില കവിതാ പുസ്തകങ്ങളും. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ടി ആര്‍ നായരുടെ പുസ്തകങ്ങളായിരുന്നു. തൃശൂരിലെ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍നിന്ന് ബസു കയറുമ്പോള്‍ അക്കാലത്ത് ടി ആര്‍ നായരെ കണ്ടുമുട്ടാതിരിക്കാന്‍ വിഷമമായിരുന്നു. വാങ്ങാന്‍ അച്ഛന്‍ നിര്‍ബ്ബന്ധിതനായതാണെന്നു വ്യക്തം.

ടി ആര്‍ നായരുടെ പുസ്തകങ്ങള്‍ ഇപ്പോഴും അലമാരിയിലുണ്ട്. 'വിലാസിനി', 'സൗന്ദര്യമഞ്ജരി', 'വേണുഗാനം', 'ഹൃദയരോദനം' എന്നു തുടങ്ങി നാലെണ്ണം. അദ്ദേഹത്തിന്റെ രചനകളിലെ ചെറിയൊരു ഭാഗം മാത്രമാണ് ഇത്.  'ഹൃദയരോദന'ത്തിന്റെ പുറംചട്ടയില്‍ ഗ്രന്ഥകര്‍ത്താവിന്റെ മറ്റു കൃതികള്‍ എന്ന തലക്കെട്ടിനു താഴെ ഗദ്യവും പദ്യവുമായി മുപ്പത്തേഴു പുസ്തകങ്ങളുടെ പേരുകള്‍ കൊടുത്തിട്ടുണ്ട്. ഒരു ജീവിതകാലം മുഴുക്കെ നടത്തിയ സാഹിതീപൂജയുടെ അര്‍ച്ചനാപ്രസാദങ്ങള്‍. സാഹിത്യമൊഴിച്ച് മറ്റൊന്നും അദ്ദേഹത്തിന് ജീവിതത്തിലുണ്ടായിരുന്നില്ല എന്നു തോന്നിപ്പിക്കും വിധമുള്ള രചനാബാഹുല്യം.

എന്തായിരുന്നു ടി ആര്‍ നായരുടെ സാഹിത്യത്തിന്റെ  മേന്മ? അറിയില്ല. അറുപതു വര്‍ഷവും എന്റെ കൂടെത്തന്നെ ഈ നാലു പുസ്തകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവയൊന്നും ഒരിക്കല്‍പ്പോലും വായിച്ചുനോക്കിയിട്ടില്ലല്ലോ എന്ന് ആത്മനിന്ദയോടെ ഞാന്‍ ഓര്‍മ്മിച്ചു. 

അല്ലെങ്കില്‍ വീട്ടിലുള്ള പുസ്തകങ്ങളില്‍ ഇനിയും അറിയാത്ത എത്രയോ പുസ്തകങ്ങള്‍ ഉണ്ടല്ലോ. തീരെ വായിക്കാത്തവ, പകുതി വായിച്ചു വെച്ചവ, എപ്പോഴെങ്കിലും വായിക്കണം എന്നു തീരുമാനിച്ചവ, വായിക്കേണ്ട എന്നു തീരുമാനിച്ചു വെച്ചവ....അങ്ങനെ എത്രയെത്ര!

വായിക്കുന്നില്ലെങ്കില്‍ പുസ്തകങ്ങളെക്കൊണ്ട് എന്തു കാര്യം? ഇതിനുള്ള മറുപടി രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞുതന്നിട്ടുണ്ട്: ''ഗ്രന്ഥം കരത്തിലുണ്ടായാല്‍ മതിയല്ല, ചന്തത്തിലര്‍ഥം ഗ്രഹിച്ചേ മതി വരൂ.'' ഏതോ കൂട്ടുകാരിയുടെ വീട്ടില്‍ നിറയെ പുസ്തകങ്ങളുണ്ടെന്ന് അത്ഭുതത്തോടെ പറഞ്ഞ കുഞ്ഞ്യോപ്പോളുടെ മുഖത്തുനോക്കി ആയിടെ പഠിച്ച ഈ വരികള്‍ ഔദ്ധത്യത്തോടെ ഉദ്ധരിച്ച ഞാന്‍ തന്നെയാണ് ഇനിയും വായിക്കാത്ത പുസ്തകങ്ങളുടെ വെറും 'ശേഖര'നായി ഇരിക്കുന്നത്!

രചന എത്ര മേന്മ കുറഞ്ഞതാണെങ്കിലും എഴുതിയവര്‍ക്ക് അവ വലുതാണ്. പുസ്തകങ്ങള്‍ വില്‍ക്കുമ്പോഴും കയ്യൊപ്പിട്ട് സമ്മാനിക്കുമ്പോഴും എപ്പോഴെങ്കിലും അവ വായിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുമെന്നുമൊക്കെയുള്ള ആഗ്രഹങ്ങളോടെ അവര്‍ കാത്തിരിക്കുന്നു. എഴുത്തുകാരന് വായനക്കാരന്റെ അഭിപ്രായത്തില്‍ക്കവിഞ്ഞ് വലിയതൊന്നുമില്ല. ഇക്കാലത്താവട്ടെ ഈമെയിലും മൊബൈലും ഫെയ്‌സ്ബുക്കും വഴി എഴുത്തുകാരന്‍ വായനക്കാരന്റെ ഭിക്ഷ യാചിക്കുകയാണ്.

അത്തരം കുറുക്കുവഴികളൊന്നുമില്ലാത്ത കാലത്താണ് ടി ആര്‍ നായര്‍ ജീവിച്ചത്. എന്നാലും അക്കാലത്തെ പരസ്യമാര്‍ഗ്ഗങ്ങളായ അവതാരികയും ആമുഖവും ടിപ്പണിയുമൊക്കെ അദ്ദേഹവും ഉപയോഗിച്ചിട്ടുണ്ട്. അത് എഴുതിയവരാരും മോശക്കാരുമല്ല. പുത്തേഴത്ത് രാമന്‍മേനോനും കുറ്റിപ്പുറത്തു കേശവന്‍ നായരും സി എ കുഞ്ഞുണ്ണി രാജയും അകവൂര്‍ നാരായണനും ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയും ഒക്കെയാണ് അവര്‍.

ഇപ്പോള്‍ ആലോചിക്കുകയാണ്. എന്റെ പുസ്തകശേഖരത്തില്‍പ്പോലും ടി ആര്‍ നായര്‍ക്ക് ഇതുവരെ ഇടം കൊടുക്കാതിരുന്നത് എന്തുകൊണ്ടാണ്? കവിത അധികം വായിക്കാത്ത ബാല്യത്തിന് അവധി കൊടുക്കാം. പക്ഷേ പിന്നീടോ? ആരും തോളിലേറ്റി കാവടിയാടാത്തതുകൊണ്ട് അവ അധമമായിരിക്കും എന്ന  എന്റെ മുന്‍വിധിയാണോ? വലിയ സാഹിത്യമൂല്യമൊന്നും ഉള്ളതായിക്കൊള്ളണമെന്നില്ല. എന്നാലും ഇത്രകാലം കൂടെയുള്ള ആ രചനകള്‍ ഒരു പ്രാവശ്യത്തെ വായനയെങ്കിലും അര്‍ഹിക്കുന്നില്ലേ?

തീര്‍ച്ചയായും ഉണ്ട്. പ്രായശ്ചിത്തത്തിന്റെ ആദ്യപടിയായി ഈ നാലു പുസ്തകങ്ങളും എന്റെ പുസ്തകക്കൂട്ടത്തിലേയ്ക്ക് ഞാന്‍ എടുത്തു വെച്ചു. കെട്ടിലും മട്ടിലും പാവമായ, കട്ടികുറഞ്ഞ പുറംചട്ടയുള്ള ഈ പുസ്തകങ്ങള്‍ നേരെ നില്‍ക്കാന്‍ പാടുപെടുന്നുമുണ്ട്. എന്നാലും നിഷ്‌ക്കളങ്കതയും ആത്മാര്‍ഥതയും കൊണ്ട് ഇവ കൂട്ടത്തില്‍ മറ്റുള്ളവയെ അതിശയിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

*
അഷ്ടമൂര്‍ത്തി ജനയുഗം

തേന്‍ പുരട്ടിയ മുള്ളുകള്‍

ഇത്തവണത്തെ കേന്ദ്രബജറ്റില്‍ അത്ഭുതങ്ങളൊന്നും ഉണ്ടാകില്ല. സഞ്ചരിച്ച വഴിയേതന്നെ യാത്ര തുടരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രശ്നസങ്കീര്‍ണമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. ഏറിവരുന്ന അസമത്വവും (വന്‍കിടക്കാരുടെ വളര്‍ച്ചയും സാധാരണക്കാരുടെ ദരിദ്രീകരണവും) രൂക്ഷമായ വിലക്കയറ്റവുമാണ് രണ്ട് അടിസ്ഥാന പ്രശ്നങ്ങള്‍. ദേശീയ വരുമാന വളര്‍ച്ചനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍, 5.3 ശതമാനം. പ്രണബ് മുഖര്‍ജി അവതരിപ്പിച്ച കഴിഞ്ഞ ബജറ്റ് പ്രവചിച്ചത് 7.6 ശതമാനം വളര്‍ച്ചയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ 2.3 ശതമാനം കുറവാണ് വളര്‍ച്ചനിരക്ക്. വളര്‍ച്ചനിരക്ക് വര്‍ധിപ്പിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് ചിദംബരം വാചാലനാകും, തീര്‍ച്ച. പക്ഷേ, ഉയര്‍ന്ന വളര്‍ച്ചനിരക്ക് രാജ്യം നേരിടുന്ന പ്രയാസങ്ങള്‍ക്കുള്ള ഒറ്റമൂലിയല്ലെന്ന് ഓര്‍ക്കണം. 2006-07ല്‍ രാജ്യം 9.6 ശതമാനം വളര്‍ച്ച നേടി. അടുത്തവര്‍ഷം 9.3 ശതമാനവും. പക്ഷേ, ജനങ്ങളുടെ ജീവിതാവസ്ഥയില്‍ അത് ഒരു ചലനവുമുണ്ടാക്കിയില്ല.

അസമത്വം കുറയ്ക്കുന്നതിനും വില നിയന്ത്രിക്കുന്നതിനും ഒരു നടപടിയും ബജറ്റില്‍ ഉണ്ടാകില്ല. കാരണം, ഇവ രണ്ടുമാണ് സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമായി സര്‍ക്കാര്‍ കാണുന്നത്. സമ്പന്നരുടെ സ്വത്തും വരുമാനവും വര്‍ധിച്ചാലേ നിക്ഷേപവും ഉല്‍പ്പാദനവും ഉയരൂ എന്നതാണ് കോണ്‍ഗ്രസിന്റെ വികസനസിദ്ധാന്തം. വിലക്കയറ്റം മുതലാളിമാരുടെ ലാഭമുയര്‍ത്തി നിക്ഷേപം വളര്‍ത്തുമെന്നാണ് അനുബന്ധ സിദ്ധാന്തം. അതുകൊണ്ട് വിലക്കയറ്റം എപ്പോഴും ഉയര്‍ന്നതോതില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കും.

കുറഞ്ഞ സാമ്പത്തിക വളര്‍ച്ചനിരക്കിന് രണ്ടു കാരണങ്ങളാകും ബജറ്റ് ചൂണ്ടിക്കാണിക്കുക. ആഗോള സാമ്പത്തിക മാന്ദ്യവും പശ്ചാത്തല സൗകര്യ വികസനത്തിന്റെ അഭാവവും. ആഗോള സാമ്പത്തിക മാന്ദ്യം തീര്‍ച്ചയായും പ്രധാനകാര്യമാണ്. ഇന്ത്യയുടെ വളര്‍ച്ചനിരക്കിനെ അതു ബാധിച്ചിട്ടുണ്ട്. അതിനു കാരണമാകട്ടെ, സ്വതന്ത്ര വികസനപാത ഉപേക്ഷിച്ച് ഇന്ത്യയെ വികസിത മുതലാളിത്ത രാജ്യങ്ങളുമായി ഇണക്കിച്ചേര്‍ത്ത ആഗോളവല്‍ക്കരണനയവും. ആഭ്യന്തര- വിദേശ മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കണമെന്നും അതിനുള്ള പണം സബ്സിഡികള്‍ ഒഴിവാക്കിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും സമാഹരിക്കണമെന്ന വാദം ശക്തമായിത്തന്നെ ബജറ്റ് മുന്നോട്ടുവയ്ക്കാന്‍ സാധ്യതയുണ്ട്. സബ്സിഡികള്‍ക്ക് പൂര്‍ണവിരാമമിടാനുള്ള ശ്രമം ഉണ്ടാകും. ദാരിദ്ര്യം കുറയ്ക്കുകയോ, തൊഴിലില്ലായ്മ പരിഹരിക്കുകയോ, അസമത്വം ലഘൂകരിക്കുകയോ, വിലക്കയറ്റം നിയന്ത്രിക്കുകയോ അല്ല രാജ്യം നേരിടുന്ന അടിയന്തര വെല്ലുവിളികളെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. മറിച്ച് ഇരട്ട പ്രശ്നങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ് മുഖ്യം. അതായത് വര്‍ധിക്കുന്ന വിദേശ വ്യാപാര കമ്മിയും ധനകമ്മിയും. തീര്‍ച്ചയായും ഇവ രണ്ടും വര്‍ധിക്കുകതന്നെയാണ്. അതിനുള്ള കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടണം.

വിദേശവ്യാപാര കമ്മി ദേശീയ വരുമാനത്തിന്റെ 3.6 ശതമാനമായിരുന്നത് ഇപ്പോള്‍ 5.4 ശതമാനമാണ്. ധനകമ്മി 5.1 ശതമാനത്തിലേക്കു കുറയ്ക്കുമെന്ന ലക്ഷ്യം പിന്‍തള്ളി 5.9 ശതമാനത്തിലേക്കു വളര്‍ന്നു. 2012 ജനുവരിയില്‍ 42.95 ശതകോടി ഡോളറിനുള്ള സാധനങ്ങള്‍ രാജ്യം ഇറക്കുമതിചെയ്തു. 2013 ജനുവരിയില്‍ നടന്നത് 45.58 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ്. കയറ്റുമതി വളരെ കുറവായിരുന്നു. യഥാക്രമം 25.37 ശതകോടി ഡോളറും 25.58 ശതകോടി ഡോളറും. വ്യാപാരകമ്മി ഒറ്റവര്‍ഷം കൊണ്ട് 17.6 ല്‍നിന്ന് 19.9 ശതകോടി ഡോളറായി ഉയര്‍ന്നു. ഇന്ത്യയില്‍നിന്ന് പ്രധാനമായും സാധനങ്ങള്‍ വാങ്ങുന്നത് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമാണ്. സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട് നട്ടം തിരിയുന്ന ആ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സ്വാഭാവികമായും ഇടിഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇറക്കുമതിച്ചുങ്കം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തതുമൂലമാണ് ഇറക്കുമതി വര്‍ധിച്ചത്. ഇറക്കുമതി കുറയ്ക്കാനുള്ള വഴി ഇറക്കുമതിച്ചുങ്കം ഉയര്‍ത്തുകയാണ്. ക്രൂഡ്ഓയില്‍ പോലുള്ള ചില സാധനങ്ങളുടെ ഇറക്കുമതി പെട്ടെന്നു കുറയ്ക്കാന്‍ കഴിയില്ല. പക്ഷേ, റബറും പാംഓയിലും പോലുള്ള സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കഴിയും. ഭീമമായ വ്യാപാരകമ്മി നികത്താന്‍ വിദേശനാണ്യം അഥവാ തത്തുല്യമായ ഇന്ത്യന്‍ കറന്‍സി ആവശ്യമാണ്. റിസര്‍വ് ബാങ്കില്‍നിന്ന് വായ്പയെടുത്തും ആഭ്യന്തര വായ്പ സ്വീകരിച്ചും വിദേശനിക്ഷേപത്തെ ആശ്രയിച്ചുമാണ് കമ്മി നികത്തുന്നത്. ഇതാകട്ടെ, സര്‍ക്കാരിന്റെ ധനകമ്മി വളര്‍ത്തുകയുംചെയ്യുന്നു. റവന്യൂ കമ്മിയും വായ്പയും ചേര്‍ന്നതാണ് ധനകമ്മി. നികുതിപിരിവിലെ വീഴ്ചയും നികുതി ആനുകൂല്യങ്ങളും ചേര്‍ന്ന് സര്‍ക്കാരിന്റെ റവന്യൂവരുമാനം ഇടിച്ചു. അതനുസരിച്ച് വായ്പയും കൂടി. 2012 ഡിസംബറിലെ കണക്കനുസരിച്ച് റിസര്‍വ്ബാങ്കില്‍നിന്ന് കടമെടുത്തത് 25,95,770 കോടി രൂപയാണ്.

2012 ഡിസംബറിലെ റിസര്‍വ്ബാങ്ക് ബുള്ളറ്റിന്‍പ്രകാരം ബജറ്റ് വിഭാവനംചെയ്തതിന്റെ 61 ശതമാനം റവന്യൂ വരുമാനമാണ് ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെ സമാഹരിക്കാനായത്. നികുതിപിരിവ് 62.8 ശതമാനമായിരുന്നു. നികുതിയിതര വരുമാനം 52.5 ശതമാനവും. ലക്ഷ്യമിട്ട വായ്പയുടെ 78.8 ശതമാനം ഇക്കാലയളവില്‍ സമാഹരിച്ചുകഴിഞ്ഞു. നികുതി പിരിച്ചിരുന്നെങ്കില്‍ വായ്പ കുറച്ച്, കമ്മി ലഘൂകരിക്കാമായിരുന്നുവെന്നും സാരം. അവശേഷിക്കുന്ന മൂന്നുമാസംകൊണ്ട് റവന്യൂവരുമാനലക്ഷ്യം സാക്ഷാല്‍ക്കരിക്കുകയില്ല എന്നത് നിശ്ചയം. ചുരുക്കത്തില്‍ ആഗോളവല്‍ക്കരണം ഇറക്കുമതി ഉയര്‍ത്തി, ഇറക്കുമതി വര്‍ധനയും നികുതി പിരിവിലെ വീഴ്ചയും ചേര്‍ന്ന് ധനകമ്മി വളര്‍ത്തി. സബ്സിഡികള്‍ നല്‍കുന്നതുമൂലം സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ധിച്ചുവെന്നും അതാണ് ധനകമ്മി ഉയരാന്‍ കാരണമെന്നും ആയതിനാല്‍ സബ്സിഡികള്‍ കുറച്ചും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചും ധനസമാഹരണം നടത്തി പശ്ചാത്തല സൗകര്യവികസനം നടപ്പാക്കുകയാണ് നിക്ഷേപ വര്‍ധനയ്ക്കുള്ള വഴിയുമെന്ന നിലപാടായിരിക്കും ബജറ്റ് സ്വീകരിക്കുക. വ്യാപാരകമ്മിയും ധനകമ്മിയും വിദേശനിക്ഷേപകരെ അകറ്റുന്നുവെന്നും വിദേശമൂലധനനിക്ഷേപം ആകര്‍ഷിക്കുകയാണ് രാജ്യത്തിന്റെ രക്ഷാമാര്‍ഗമെന്ന നിലപാടായിരിക്കും ബജറ്റ് കൈക്കൊള്ളുക.

സബ്ഡിഡി ഒഴിവാക്കല്‍, വിലക്കയറ്റം രൂക്ഷമാക്കി ജനജീവിതം ദുസ്സഹമാക്കുമെന്ന യാഥാര്‍ഥ്യം പക്ഷേ, സര്‍ക്കാരിനെ അലട്ടുകയില്ല. 2011-12ലെ പുതുക്കിയ കണക്കനുസരിച്ച് ആ സാമ്പത്തിക വര്‍ഷത്തെ ആകെ സബ്സിഡി ചെലവ് 2,16,297 കോടി രൂപയായിരുന്നു. അതില്‍ 20850.3 കോടി രൂപ മൂന്ന് പ്രമുഖ സബ്സിഡികള്‍ക്കായിരുന്നു. ഭക്ഷ്യവസ്തുക്കള്‍, പെട്രോളിയം, രാസവളം. 72,823 കോടി രൂപയായിരുന്നു ഭക്ഷ്യസബ്സിഡി. പെട്രോളിയം സബ്സിഡി 68,481 കോടി രൂപയുടേതായിരുന്നു. തലേവര്‍ഷം കോര്‍പറേറ്റ് നികുതി ഇളവായി കേന്ദ്രം നല്‍കിയത് 88,263 കോടി രൂപ. അക്കൊല്ലത്തെ ഭക്ഷ്യസബ്സിഡി 63,844 കോടിക്കും. അതായത് കോര്‍പറേറ്റ് നികുതി ഇളവിന്റെ 72 ശതമാനം മാത്രമായിരുന്നു ഭക്ഷ്യസബ്സിഡി. പെട്രോളിയം സബ്സിഡി 43 ശതമാനവും. എക്സൈസ് തീരുവ, കോര്‍പറേറ്റ് നികുതി, കസ്റ്റംസ് തീരുവ എന്നീ ഇനങ്ങളിലായി നഷ്ടപ്പെട്ടത് 4,60,972 കോടി രൂപയുടെ നികുതി ഇളവുകളും ആനുകൂല്യങ്ങളുമായിരുന്നു. റവന്യൂ വരുമാനചോര്‍ച്ചയുടെ പ്രധാന കൈവഴിയാണ് വന്‍കിടക്കാര്‍ക്ക് വച്ചുനീട്ടുന്ന നികുതി ഇളവുകള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്ക് ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കാര്യത്തില്‍ സ്വീകരിച്ച തന്ത്രം വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.

ഓഹരിക്കമ്പോളത്തില്‍ 539.20 രൂപയ്ക്ക് വ്യാപാരം നടത്തിയിരുന്ന ഓയില്‍ ഇന്ത്യയുടെ ഓഹരികള്‍ 510 രൂപ (5.4 ശതമാനം കുറച്ച്)യ്ക്കാണ് സര്‍ക്കാര്‍ വിറ്റത്. 30 ശതമാനം ഓഹരികള്‍ വാങ്ങിയത് വിദേശനിക്ഷേപക സ്ഥാപനങ്ങളായിരുന്നു. വിദേശനിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തുന്ന പരിഷ്കാര നടപടികള്‍ ബജറ്റില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. കാരണം വ്യക്തം. ജനങ്ങളുടെ വാങ്ങല്‍ശേഷി വളര്‍ത്തി, ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുകയല്ല സര്‍ക്കാര്‍നയം. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയരണമെങ്കില്‍ അവരുടെ തൊഴിലും വരുമാനവും വളരണം. സ്വത്തിന്റെയും വരുമാനത്തിന്റെയും ന്യായയുക്തമായ വിതരണമുണ്ടാകണം. അതുപക്ഷേ, സമ്പന്നവര്‍ഗത്തെ പിണക്കും. അവരെ വളര്‍ത്തുകയാണ് സര്‍ക്കാര്‍നയം. പിന്നെ കരണീയമായ മാര്‍ഗം വിദേശമൂലധനത്തെ ആശ്രയിക്കുകയാണ്. അതൊന്നുമാത്രമാണ് രക്ഷാമാര്‍ഗമെന്ന സിദ്ധാന്തമാണ് സര്‍ക്കാരിന്റെ സാമ്പത്തിക- ബജറ്റ് നയങ്ങളില്‍ പതിയിരിക്കുന്ന അപകടം. ആ അപകടത്തെ മധുരത്തില്‍ പൊതിഞ്ഞു വച്ചുനീട്ടുകയാവും ചിദംബരംചെയ്യുക.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 28 ഫെബ്രുവരി 2013

തൊഴിലാളി സമരം വികസനത്തിന് തടസ്സമോ?

പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ആഹ്വാനംചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് ചരിത്ര വിജയമായി. സാര്‍വദേശീയ തൊഴിലാളി സംഘടനകളായ ഡബ്ല്യുഎഫ്ടിയു, ഐസിടിയു എന്നിവയും ബ്രിട്ടണ്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളും പണിമുടക്ക് വിജയിപ്പിച്ച ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ അനുമോദിച്ച് സന്ദേശമയച്ചു. ഒന്നേകാല്‍ കോടിയിലധികം തൊഴിലാളികളാണ് കേരളത്തില്‍ പണിമുടക്കില്‍ അണിചേര്‍ന്നത്. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ തൊഴിലാളി സമരമായിരുന്നു ഇത്. കര്‍ഷകരും, ചെറുകിട വ്യാപാരികളും ഉള്‍പ്പെടെ വിവിധ ജനവിഭാഗങ്ങളുടെ പിന്തുണ നേടാന്‍ കഴിഞ്ഞു എന്നത് ഈ പണിമുടക്ക് എത്രമാത്രം ന്യായമായിരുന്നു എന്നതിന്റെ വിളംബരമാണ്.

കേരളത്തിലെ മാധ്യമങ്ങള്‍ പൊതുവില്‍ സമരത്തെ അനുകൂലിച്ചു. പല പത്രങ്ങളും സമരത്തെ അനുകൂലിച്ച് മുഖ്യപ്രസംഗമെഴുതി. എന്നാല്‍, ഐതിഹാസികമായ ഈ പണിമുടക്ക് മലയാള മനോരമയെ വിറളിപിടിപ്പിച്ചു എന്ന് കരുതാവുന്ന വിധത്തിലാണ് അവരുടെ ചില പ്രതികരണങ്ങള്‍ പുറത്തുവന്നത്. പണിമുടക്ക് ഏറ്റവും ശക്തമായത് കേരളത്തിലായിരുന്നു എന്നും, അത് സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന് ഹാനിവരുത്തി എന്നുമാണ് മനോരമയുടെ കണ്ടെത്തല്‍. ഏത് സമരത്തെയും "രാഷ്ട്രീയ പ്രേരിതം" എന്ന് മുദ്രകുത്തി ആക്ഷേപിക്കാറുള്ള മനോരമയ്ക്ക് ഇത്തവണ അതിനവസരം ലഭിച്ചില്ല. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി പണിമുടക്കില്‍ പങ്കെടുത്തതുകൊണ്ടാണ് മാനോരമയ്ക്ക് പതിവ് വിമര്‍ശം ഉയര്‍ത്താന്‍ കഴിയാതെ പോയത്. അതിന്റെ രോഷം മുഴുവന്‍ തീര്‍ത്തത് പണിമുടക്കിനെ അടച്ചാക്ഷേപിച്ചാണ്. എന്നാല്‍, പണിമുടക്കിനാധാരമായി ഉന്നയിച്ച ഏതെങ്കിലും ഒരാവശ്യം ന്യായമല്ലെന്ന് പറയാന്‍ മനോരമയ്ക്കും സാധിച്ചില്ല. വിദേശ-സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക മാത്രമാണ് വികസനത്തിനുള്ള പോംവഴി എന്നാണ് ഉദാരവല്‍ക്കരണത്തിന്റെ വക്താക്കള്‍ പറയുന്നത്. അതിന് എല്ലാരംഗത്തും സര്‍ക്കാര്‍ നിയന്ത്രണം നീക്കുകയും ഉദാരസമീപനം കൈക്കൊള്ളുകയും വേണമെന്നവര്‍ വാദിക്കുന്നു.

നിക്ഷേപകരുടെ ലാഭനിരക്കില്‍ ഇടിവ് തട്ടുന്ന ഒന്നും ചെയ്തുകൂടാ. രാജ്യത്തിന്റെ നികുതി ഘടനപോലും, നിക്ഷേപകര്‍ക്കനുകൂലമായി മാറ്റുന്നത് ഈ അടിസ്ഥാനത്തിലാണ്. തൊഴില്‍ നിയമങ്ങള്‍ മൂലധന ശക്തികള്‍ക്കനുകൂലമായി മാറ്റി, തൊഴില്‍ കമ്പോളം അയവേറിയതാക്കുക എന്നതും ആ നയത്തിന്റെ ഭാഗമാണ്. സ്ഥിരം ജോലികള്‍ കുറച്ച് കരാര്‍ സമ്പ്രദായവും പുറംജോലികളും വ്യാപകമാക്കുക, ട്രേഡ് യൂണിയനുകളെ ദുര്‍ബലമാക്കുക തുടങ്ങിയ ആശയങ്ങളും ഉയര്‍ന്നുവരുന്നു. തൊഴിലാളി ക്ഷേമപദ്ധതികള്‍ ദുര്‍ബലമാക്കുകയും യഥാര്‍ഥ വേതനം കുറയ്ക്കുകയും ചെയ്യുന്നു. മുതലാളിത്ത ലോകത്താകെ കണ്ടുവരുന്ന പ്രവണതയാണിത്. ഈ നയങ്ങളില്‍ പൊറുതിമുട്ടിയാണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളികള്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്. മനുഷ്യപുരോഗതിക്കും സമ്പദ്ഘടനയുടെ വികസനത്തിനും ഏക പോംവഴി നവ ഉദാരവല്‍ക്കരണമാണെങ്കില്‍, ഈ നയങ്ങള്‍ കഴിഞ്ഞ രണ്ട് ദശകകാലം നിര്‍ബാധം നടപ്പാക്കിയ രാജ്യങ്ങളില്‍ എങ്ങനെയാണ് സാമ്പത്തിക കുഴപ്പം പൊട്ടിപ്പുറപ്പെട്ടത്? 2008ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക കുഴപ്പത്തിന്റെ വ്യാപ്തി പറയേണ്ടതില്ലല്ലോ. യൂറോപ്പിനെയാകെ പിടികൂടിയ സാമ്പത്തിക കുഴപ്പം 1930 കളിലെ ലോകമുതലാളിത്ത സാമ്പത്തിക കുഴപ്പത്തിന് സമാനമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലോകം ഈ കുഴപ്പത്തില്‍നിന്ന് ഇപ്പോഴും കരകയറിയിട്ടില്ല. നിരവധി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും തകര്‍ന്നു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. അടുത്തകാലത്തൊന്നും പ്രതിസന്ധിയില്‍നിന്നും കരകയറാനാവില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ കാലത്ത് സമ്പത്ത് ഒരുപിടി കുത്തകകളുടെ കൈയിലമര്‍ന്നു, ഭൂരിപക്ഷം ജനങ്ങളും പാപ്പരായി. അവരുടെ ശബ്ദമാണ് അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ ഉയര്‍ന്ന് കേട്ടത്- ""ഞങ്ങള്‍ 99 ശതമാനം; സമ്പത്ത് മുഴുവന്‍ കൈയടക്കിയിരിക്കുന്നത് ഒരു ശതമാനം പേര്‍"". ഈ നയത്തിന് വേണ്ടിയാണ് മനോരമ വാദിക്കുന്നത്. വിദേശ നിക്ഷേപങ്ങള്‍ക്കായി നയങ്ങള്‍ ഉദാരവല്‍ക്കരിച്ച് എല്ലാ വാതിലുകളും തുറന്ന് കൊടുത്തിട്ടും ഉല്‍പ്പാദന മേഖലയില്‍ നാമമാത്ര നിക്ഷേപമാണ് വന്നത്. വളരെ വേഗം ലാഭം നേടാവുന്ന ബാങ്കിങ്, ഇന്‍ഷുറന്‍സ്, വ്യാപാര മേഖലകളിലേക്കാണ് വിദേശ മൂലധനശക്തികള്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ- സ്വകാര്യ മേഖലാ വ്യവസായങ്ങളുടെ ഓഹരികള്‍ വാങ്ങി അവയെ കൈയടക്കാനും ശ്രമം നടക്കുന്നു. ഇതുകൊണ്ട് ഒരു തൊഴിലും വര്‍ധിക്കുന്നില്ല. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസംഘടന നടത്തുകവഴി ഉള്ള തൊഴില്‍ കുറയുകയാണ് ചെയ്യുന്നത്. ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം രാജ്യത്ത് ഒരു പുതിയ സമ്പത്തും സൃഷ്ടിക്കില്ല. പകരം, ലാഭം വിദേശത്തേക്കൊഴുകുമ്പോള്‍ രാഷ്ട്രത്തിന്റെ വിദേശ നിക്ഷേപം ചുരുങ്ങും. മറ്റൊരു വിദേശനാണയ പ്രതിസന്ധിയായി മാറാനും സാധ്യതയുണ്ട്.

രണ്ടുപതിറ്റാണ്ടു കാലത്തെ നമ്മുടെ അനുഭവം എന്താണ്? ദേശസാല്‍ക്കരണത്തിന് ശേഷം അഭൂതപൂര്‍വമായ വളര്‍ച്ച നേടിയ ബാങ്കിങ് മേഖലയും രാഷ്ട്രത്തിന്റെ വികസനത്തിന് മികച്ച സംഭാവന നല്‍കിയ ഇന്‍ഷുറന്‍സ് മേഖലയും വിദേശ-നാടന്‍ കുത്തകകള്‍ക്ക് തീറെഴുതി. രാജ്യത്തിന്റെ സമ്പത്തായ കല്‍ക്കരി, ഇരുമ്പയിര്‍, പ്രകൃതിവാതകം തുടങ്ങിയവ കോര്‍പറേറ്റ് കൊള്ളയ്ക്ക് തുറന്നിട്ടു. പേറ്റന്റ് നിയമം ഭേദഗതി ചെയ്ത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവച്ചു. മഹാരത്ന, നവരത്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ചുളുവിലയ്ക്ക് സ്വകാര്യ കുത്തകകള്‍ക്ക് കൈയടക്കാന്‍ അവസരമുണ്ടാക്കി. നയരൂപീകരണത്തില്‍ സാമ്രാജ്യത്വ മൂലധന ശക്തികള്‍ കൈകടത്തുന്നു. ഈ നയങ്ങള്‍ക്കെതിരെ, അധ്വാനിക്കുന്ന വര്‍ഗം ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍പോലും കേട്ടില്ലെന്ന് നടിക്കുകയാണ്. ദേശീയ പണിമുടക്കാണോ കേരളത്തിന്റെ വികസനത്തിന് തടസ്സം? യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏത് പദ്ധതിയാണ് കേരളത്തില്‍ വന്നത്? കേരളത്തിനനുവദിച്ച കോച്ച് ഫാക്ടറി എപ്പോള്‍ നിര്‍മാണം തുടങ്ങുമെന്നുപോലും വ്യക്തമല്ല.

റായ്ബറേലിയില്‍ കോച്ച് ഫാക്ടറി നിര്‍മാണം പൂര്‍ത്തിയായി. റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഒരു വികസനവും നടന്നില്ല. കേരളത്തിനനുവദിച്ച ഫണ്ടുകള്‍ തമിഴ്നാട്ടിലാണ് ചെലവഴിച്ചത് എന്ന വാര്‍ത്ത പുറത്തുവരുന്നു. വൈദ്യുതി ഉല്‍പ്പാദനരംഗത്ത് ഒരു പുതിയ പദ്ധതിയും രൂപം കൊണ്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ യൂണിറ്റുകള്‍ സംസ്ഥാനത്ത് വന്നു. യുഡിഎഫ് ഭരണകാലത്ത് ഒരു സ്ഥാപനംപോലും വന്നില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സാമൂഹ്യ ക്ഷേമപദ്ധതികള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. ഇതെല്ലാം ഫെബ്രുവരി 20, 21 തീയതികളില്‍ നടന്ന പണിമുടക്ക് മൂലമാണോ? കടുത്ത വൈദ്യുതി ക്ഷാമം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ആരാണ് നിക്ഷേപം നടത്തുക? കൊട്ടിഘോഷിച്ച് നടത്തിയ എമര്‍ജിങ് കേരള വഴി എന്ത് നിക്ഷേപമാണ് സംസ്ഥാനത്ത് വന്നത്?

തികഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വവും ഐഎഎസുകാരായ ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ നിലപാടില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതും വര്‍ധിച്ചുവരുന്ന അഴിമതിയും സംസ്ഥാനത്തിനുണ്ടാക്കിയ പ്രതിച്ഛായ ആശാവഹമാണോ? ഈ കാര്യങ്ങളൊന്നും പരിഗണിക്കാതെ തരം കിട്ടുമ്പോള്‍ തൊഴിലാളി സമരത്തെ അധിക്ഷേപിക്കുന്നത്, തങ്ങളുടെ വര്‍ഗസ്വഭാവം വിളിച്ചോതുന്നതാണ്. സാമ്പത്തികാവശ്യങ്ങള്‍ക്ക് പുറമെ വിലക്കയറ്റംപോലെ ജനങ്ങളെ ആകെ ബാധിക്കുന്ന പ്രശ്നങ്ങളുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിയത്. ഇത് തൊഴിലാളിവര്‍ഗത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ ബോധത്തെയാണ് വെളിവാക്കുന്നത്. തികച്ചും ദേശാഭിമാനപരമായ പോരാട്ടമാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയത്. അതിനാലാണ് അനിതരസാധാരണമായ ഐക്യം ഈ സമരത്തിലുണ്ടായത്. മൂലധന ശക്തികളുടെ ആധിപത്യത്തിനെതിരെ, അധ്വാനിക്കുന്ന വര്‍ഗം ഉയര്‍ത്തിയ വെല്ലുവിളിയില്‍, മലയാള മനോരമ പോലുള്ള കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്ക് നീരസം തോന്നിയത് സ്വാഭാവികം മാത്രം.

*
എളമരം കരീം ദേശാഭിമാനി 28 ഫെബ്രുവരി 2013

Wednesday, February 27, 2013

കേരളം വികസനത്തിന്റെ എതിര്‍ദിശയിലേക്ക്

യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കേണ്ട നിരവധി കാര്യങ്ങള്‍ കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് സംബന്ധിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. 2011ലെ കേരള ധനകാര്യ ഉത്തരവാദിത്ത ഭേദഗതി നിയമം ഉയര്‍ത്തിയ ലക്ഷ്യങ്ങള്‍ക്ക് നേര്‍വിപരീത ദിശയിലേക്ക് കേരളത്തിന്റെ സമ്പദ്ഘടന സഞ്ചരിക്കുന്നുവെന്ന് സിഎജി റിപ്പോര്‍ട്ടിന്റെ സൂക്ഷ്മവായന ആരെയും ബോധ്യപ്പെടുത്തും. അതിനുമപ്പുറം, വന്‍ വികസനത്തിലേക്ക് കേരളത്തെ നയിക്കാനുള്ള പ്രാരംഭ നടപടികളിലേക്ക് കടന്നുവെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം ആരെയും ബോധ്യപ്പെടുത്തുക കൂടിചെയ്യും.

വികസനം എന്നത് സാധ്യമാവണമെങ്കില്‍ മൂലധനച്ചെലവ് കാര്യമായി ഉയരണം. എന്നാല്‍, സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ജനറല്‍ കാറ്റഗറി സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തെ കേരളത്തിന്റെ പ്രവര്‍ത്തനം 2011-12ല്‍ നാമമാത്രമായിരുന്നു എന്നാണ്. സാങ്കേതികമായി പറഞ്ഞാല്‍ വര്‍ധന വന്നിട്ടുണ്ട് മൂലധനച്ചെലവില്‍. എന്നാല്‍, ഇതര സംസ്ഥാനങ്ങളുടേതിനെ അപേക്ഷിച്ച് ഇത് തുലോം തുച്ഛമാണ്. വികസനവായ്ത്താരിയും ഈ ദയനീയ പ്രകടനവും എങ്ങനെ ഒത്തുപോവും?

ദേശീയ ദുരിതാശ്വാസഫണ്ടില്‍നിന്ന് ലഭിച്ച 109 കോടി രൂപ സ്റ്റേറ്റ് ദുരിത പ്രതികരണ നിധിയിലേക്ക് (എസ്ഡിആര്‍എഫ്) മാറ്റാന്‍ സംസ്ഥാനം ബാധ്യസ്ഥമായിരുന്നു. എന്നാല്‍, ആ തുക എസ്ഡിആര്‍എഫിലേക്ക് മാറ്റിയതായി കാണാനില്ല. ഈ തുക കേന്ദ്ര സെക്യൂരിറ്റികളിലോ ട്രഷറിയിലോ ബാങ്കുകളിലോ പലിശ നേടിത്തരുന്ന ഫണ്ടായി നിക്ഷേപിച്ചതായും കാണാനില്ല. എവിടെപ്പോയി ഈ തുക? കണ്‍സോളിഡേറ്റഡ് സിങ്കിങ് ഫണ്ട് എന്നൊന്നുണ്ട്. 2011-12ല്‍ ഇതിലേക്ക് സംസ്ഥാനം നിക്ഷേപിക്കേണ്ടിയിരുന്നത് 380.30 കോടി രൂപയാണ്. എന്നാല്‍, പത്തു കോടി രൂപ മാത്രം നിക്ഷേപിച്ചതായേ കാണാനുള്ളു. എവിടെപ്പോയി ബാക്കി 370.30 കോടി രൂപ? ഗ്യാരന്റി റിസംപ്ഷന്‍ ഫണ്ടിലേക്ക് സമാഹരിക്കപ്പെട്ട തുക 474.53 കോടി രൂപയാണ്. ഈ തുക ഫണ്ടില്‍ ക്രെഡിറ്റ് ചെയ്തതായി കാണാനില്ല. എവിടെപ്പോയി ഈ തുക? 2011-12ല്‍ സംസ്ഥാന സര്‍ക്കാര്‍ 8,880 കോടി രൂപയുടെ കമ്പോളകടമെടുപ്പു നടത്തി. പോയവര്‍ഷത്തെ അപേക്ഷിച്ച് 3380 കോടിയുടെ വര്‍ധന. എന്നാല്‍, ഈ തുകയുടെ സിംഹഭാഗവും പ്രത്യുല്‍പ്പാദനപരമോ പലിശയടക്കം തുക തിരിച്ചടയ്ക്കാന്‍ സഹായിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കോ അല്ല, മറിച്ച് നിത്യനിദാനച്ചെലവുകള്‍ക്കാണ് ഉപയോഗിച്ചത് എന്നത് ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യമാണ്. എടുത്ത കടം തിരിച്ചടയ്ക്കാനുള്ള ഒരു വഴിയും തുറക്കാത്തവിധം ഈ പണം ഉപയോഗിച്ചുവെന്ന് സിഎജി കണ്ടെത്തി. മൂലധനചെലവ് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അതുപോലും ഒരു വ്യവസായമെങ്കിലും തുടങ്ങാന്‍ ഉപയോഗിച്ചതായി കാണുന്നില്ല. കോര്‍പറേഷന്‍, സര്‍ക്കാര്‍ കമ്പനി, ജോയിന്റ് സ്റ്റോക്ക് കമ്പനി നിക്ഷേപങ്ങളില്‍നിന്നുള്ള വരവ് 1.3 ശതമാനമായിരിക്കെ കടത്തിന്റെ പലിശയിനത്തിലടയ്ക്കേണ്ട തുക 7.9 ശതമാനമായിരിക്കുന്നു. കടംവാങ്ങല്‍ അസാധാരണമല്ലെങ്കിലും വികസനേതരചെലവുകള്‍മൂലം അടിസ്ഥാനഘടനാവികസനത്തിന് അതുപയോഗിക്കാതിരുന്നത് വിസ്മയകരമാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്.

റവന്യൂ കമ്മി 2.5 ശതമാനംകണ്ടും ധനകമ്മി 3.9 ശതമാനംകണ്ടുംവര്‍ധിച്ചു. കമ്മി വര്‍ധന സാമ്പത്തികരംഗത്ത് അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. വായ്പപോലും നിത്യനിദാനച്ചെലവുകള്‍ക്കായി ഉപയോഗിച്ചാണ് കമ്മി ധനഉത്തരവാദിത്ത നിയമത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് വിപരീതമായി ഇങ്ങനെ വര്‍ധിപ്പിക്കുന്നത്. ധനബാധ്യതകള്‍ മൊത്ത വരുമാനത്തിന്റെ വലിയഭാഗം അപഹരിക്കുന്ന നിലയായതും ധനഉത്തരവാദിത്തനിയമത്തിന്റെ ഉള്ളടക്കത്തെ അട്ടിമറിക്കുന്നു. ഏഴു വര്‍ഷംകൊണ്ട് കടത്തിന്റെ 49 ശതമാനം അടച്ചുതീര്‍ക്കാനുള്ള സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം വിസ്മരിക്കപ്പെട്ടു. ധന ആസ്തി-ബാധ്യതാനുപാതം അട്ടിമറിക്കപ്പെട്ടു. കേന്ദ്രത്തില്‍നിന്നു കിട്ടിയ 2474 കോടി സംസ്ഥാന നടപ്പാക്കല്‍ ഏജന്‍സികള്‍ എങ്ങനെ വിനിയോഗിച്ചുവെന്നത് നിരീക്ഷിക്കപ്പെട്ടില്ല. തുകയുടെ സമയബന്ധിത ഉപയോഗമോ പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കലോ ഉണ്ടായില്ല. ഈ അവസ്ഥ കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിനുപോലും ഭാവിയില്‍ തടസ്സം സൃഷ്ടിക്കും. ബജറ്റിനെ മറികടന്നുള്ള അധികച്ചെലവുകള്‍, ബജറ്റ് വിഹിതം ഉപയോഗിക്കാതെ ലാപ്സാക്കല്‍, ഫണ്ടുകളുടെ വകമാറ്റല്‍, കൃത്രിമമായി റവന്യൂകമ്മി കുറച്ചുകാട്ടല്‍ തുടങ്ങിയവയൊക്കെ സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നു. എംഎല്‍എമാരുടെ സ്പെഷ്യല്‍ ഡവലപ്മെന്റ് ഫണ്ടിനുള്ള 142 കോടി രൂപയുടെ ചെലവ് റവന്യൂസെക്ഷന്‍ അക്കൗണ്ടില്‍ കാട്ടാതെ മറച്ചുവെന്നതു റവന്യൂകമ്മി കൃത്രിമമായി കുറച്ചുകാട്ടാനായിരുന്നുവെന്നത് സിഎജി കണ്ടുപിടിച്ചിട്ടുണ്ട്.

സര്‍വശിക്ഷാ അഭിയാന്‍, അതിജീവിക, സമഗ്ര തണ്ണീര്‍ത്തടപദ്ധതി തുടങ്ങിയവയ്ക്കുള്ള കേന്ദ്രഫണ്ട് പോയവര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞത് സംസ്ഥാനത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് വരികള്‍ക്കിടയിലൂടെ സിഎജി സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പദ്ധതികള്‍ക്കുള്ള കേന്ദ്രസഹായത്തുകയില്‍ വന്ന കുറവ് ഗ്രാന്റ് ഇന്‍ എയ്ഡിലുണ്ടായ നേരിയ വര്‍ധനയുടെ ഫലംപോലും ഇല്ലാതാക്കിയതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തില്‍, ഒരു വശത്ത് വികസനത്തെക്കുറിച്ച് "എമര്‍ജിങ് കേരള"പോലുള്ള മാമാങ്കങ്ങള്‍ നടത്തി മേനി നടിക്കലും മറുവശത്ത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കയത്തിലാഴ്ത്തലുമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യപത്രമാവുന്നുണ്ട് 2011-2012 വര്‍ഷത്തെ സംസ്ഥാന ധനകാര്യം അവലോകനം ചെയ്യുന്ന സിഎജി റിപ്പോര്‍ട്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

കാപട്യത്തിന്റെ ബജറ്റ്; അവഗണനയുടെയും

കാപട്യത്തിന്റെ ബജറ്റ് എന്നേ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ചൊവ്വാഴ്ച ലോക്സഭയിലവതരിപ്പിച്ച 2013-14 വര്‍ഷത്തേക്കുള്ള റെയില്‍വേ ബജറ്റിനെ വിശേഷിപ്പിക്കാനാകൂ. ജനങ്ങളെ കബളിപ്പിക്കുക എന്നത് അടിസ്ഥാനസ്വഭാവമായി സ്വീകരിച്ച യുപിഎ ഭരണം റെയില്‍വേ ബജറ്റിനെ കബളിപ്പിക്കലിനുള്ള മറ്റൊരു ഉപകരണം എന്ന നിലയ്ക്ക് കാണാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടൂ.

യാത്രക്കൂലിയില്‍ ഒരു വര്‍ധനയും ഏര്‍പ്പെടുത്തുന്നില്ല എന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. രണ്ടുവിധത്തില്‍ ഈ പ്രസ്താവന കപടമാകുന്നു. 2013-14 വര്‍ഷം യാത്രക്കൂലി വര്‍ധനയിലൂടെ 12,000 കോടിരൂപ ജനങ്ങളെ പിഴിഞ്ഞുണ്ടാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് വേറെ ഇറക്കിയിരുന്നു എന്നതാണ് സത്യം. ഈ ബജറ്റിലൂടെത്തന്നെ അയ്യായിരം കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാന്‍ പാകത്തില്‍ റിസര്‍വേഷന്‍- ക്യാന്‍സലേഷന്‍- തല്‍ക്കാല്‍ നിരക്കുകള്‍ ഉയര്‍ത്തി നിശ്ചയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം. ഇതാണ് സത്യങ്ങളെന്നിരിക്കെ എന്തിനാണ് സഭയെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ മന്ത്രി ശ്രമിക്കുന്നത്.

പാര്‍ലമെന്ററി ജനാധിപത്യം ബജറ്റിന് സവിശേഷതലത്തിലുള്ള പവിത്രത കല്‍പ്പിക്കാറുണ്ട്. ആ പവിത്രതയെ ഭഞ്ജിക്കുന്ന വിധത്തിലാണ് ബജറ്റ് അവതരിപ്പിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കിനിന്ന വേളയില്‍ ബജറ്റിനെയും ജനപ്രതിനിധിസഭയെയും മുറിച്ചുകടക്കുന്നവിധം യാത്രക്കൂലി കുത്തനെ കൂട്ടിയത്. യാത്രക്കൂലി വര്‍ധന എന്ന നീതീകരണമില്ലാത്ത നിര്‍ദേശവുമായി പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാത്തവര്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയായിരുന്നു. ജനുവരി ഒമ്പതിനാണതു ചെയ്തത്. മൂന്നാഴ്ചകൊണ്ട് ജനം അത് മറക്കുമെന്ന് ഈ മന്ത്രി കരുതുന്നുണ്ടോ? ടിക്കറ്റ് റിസര്‍വേഷന്‍, ക്യാന്‍സലേഷന്‍, തല്‍ക്കാല്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയത് ഈ ബജറ്റിലൂടെയാണ്. ആ നിര്‍ദേശമുള്ള ബജറ്റിന്റെതന്നെ മറ്റൊരു ഭാഗത്ത് യാത്രക്കൂലി വര്‍ധിപ്പിക്കുന്നില്ല എന്നു മന്ത്രി പ്രഖ്യാപിച്ചത് ആരെ കബളിപ്പിക്കാനാണ്? സെക്കന്‍ഡ് എസി- ഫസ്റ്റ് ക്ലാസ് റിസര്‍വേഷന്‍ ചാര്‍ജ് 25 രൂപയില്‍നിന്ന് 50 ലേക്കു ഉയരുകയാണ് ഈ ബജറ്റിലൂടെ. തേഡ് എസി, എസി ചെയര്‍കാര്‍ എന്നിവയില്‍ 25 രൂപ 40 ആയി വര്‍ധിക്കുകയാണ്. ഫസ്റ്റ് എസിയിലും എക്സിക്യൂട്ടീവ് ക്ലാസിലും 35 രൂപയായിരുന്നത് 60 രൂപയാകുന്നു. സൂപ്പര്‍ ഫാസ്റ്റിലെ അധികചാര്‍ജ് പത്തില്‍നിന്ന് പതിനഞ്ചാകുന്നു. ക്യാന്‍സലേഷന്‍ ചാര്‍ജ് പത്തുരൂപയില്‍നിന്ന് 50 രൂപയാക്കുന്നു. ഇതിനൊക്കെശേഷവും യാത്രക്കൂലി വര്‍ധിപ്പിക്കുന്നില്ല എന്നു പറയുന്നത് എന്തുതരം കാപട്യമാണ്? ആരെ കബളിപ്പിക്കാനാണത്?

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു കടക്കാനിനി മാസങ്ങളേയുള്ളൂ. അതുകൊണ്ട് ബജറ്റ് ജനദ്രോഹകരമല്ലെന്നു വരുത്തിത്തീര്‍ക്കാനാകണം മന്ത്രി ഈ കള്ളക്കളികളെ ആശ്രയിച്ചത്. അടിസ്ഥാനപരമായ നയംമാറ്റത്തിലൂടെയേ റെയില്‍വേയെ രക്ഷപ്പെടുത്താനാകൂ. എന്നാല്‍, ആ വഴിക്കു സഞ്ചരിക്കാന്‍ മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും വയ്യ. ഉദാരവല്‍ക്കരണത്തിന്റെ വികലനയങ്ങള്‍ ദുരന്തം വിതറുമ്പോള്‍ അതിന് ചൊട്ടുവിദ്യകളിലൂടെ മറയിടാമെന്ന് ഇവര്‍ കരുതുന്നു. അതിനുള്ള അഭ്യാസങ്ങളാണിപ്പോള്‍ നടക്കുന്നത്. അതാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതും. വാര്‍ഷിക പൊതുബജറ്റിന്റെ ധനപിന്തുണയില്ലാതെ റെയില്‍വേപോലുള്ള വലിയ ഒരു ജനസേവന പൊതുമേഖല മുന്നോട്ടുപോകില്ല. എന്നാല്‍, കേന്ദ്രമന്ത്രിസഭ റെയില്‍വേക്കുള്ള ബജറ്റ് പിന്തുണ വെട്ടിക്കുറയ്ക്കുന്നു. 50,000 കോടി വേണ്ടിയിരുന്ന കഴിഞ്ഞ വര്‍ഷം 25,000 കോടിയാണനുവദിച്ചത്. ഇത്തവണ റെയില്‍വേ ചോദിച്ചതുതന്നെ 35,000 കോടിരൂപ. സാമ്പത്തികമായി ശക്തിയാര്‍ജിച്ചതുകൊണ്ടല്ല തുക റെയില്‍വേ കുറച്ചുചോദിച്ചത്. കേന്ദ്രനയം ആ വിധത്തിലായതുകൊണ്ടാണ്. അപ്പോള്‍പ്പിന്നെ കുറവ് എങ്ങനെ നികത്തും! അതിനാണ് ജനങ്ങളെ പിഴിഞ്ഞുകൊണ്ടുള്ള കള്ളക്കളി!

റെയില്‍വേ ഇനി ചരക്കുകടത്തുകൂലി ആഴ്ചതോറുമെന്നോണം വര്‍ധിപ്പിക്കും. ഇന്ധനവില കൂട്ടുമ്പോഴൊക്കെ ചരക്കുകടത്തുകൂലിയും കൂട്ടാനുള്ള റെയില്‍വേ താരിഫ് റഗുലേഷന്‍ അതോറിറ്റി സംവിധാനം നടപ്പാക്കുകയാണ്. ബജറ്റിലൂടെത്തന്നെ മന്ത്രി "കാലാനുസൃതമായ വര്‍ധ" ഈ രംഗത്ത് പ്രഖ്യാപിക്കുകയുംചെയ്തു. പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെയേ ഇനി റെയില്‍വേ പദ്ധതികള്‍ ഏറ്റെടുക്കൂ. അതല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ടിറക്കിയാലേ ഇനി സംസ്ഥാനങ്ങളില്‍ റെയില്‍വേ വികസനമുള്ളൂ. ഇതുകൊണ്ടാണ് പാലക്കാട് കോച്ച് ഫാക്ടറി അനിശ്ചിതത്വത്തിലാകുന്നത്. ഒരുവശത്ത് റെയില്‍വേ ശൃംഖല വ്യാപിപ്പിക്കുമെന്നു പറയുകയും മറുവശത്ത് അതിനായി പുതിയ സര്‍വേ നടത്താതിരിക്കുകയും ചെയ്യുന്നതും ഈ വികലനയങ്ങളുടെ സൃഷ്ടിയായ കാപട്യംകൊണ്ടാണ്. കാപട്യത്തിന്റെ ബജറ്റ് കേരളത്തെ അതിക്രൂരമായ അവഗണനയിലൂടെ അപമാനിച്ചിരിക്കുകയാണ്. കോച്ചുഫാക്ടറിയെ അപര്യാപ്തമായ ഒരു തുക അനുവദിച്ച് ബജറ്റില്‍ നിലനിര്‍ത്തിയതൊഴിച്ചാല്‍, നൂറോളം തീവണ്ടികള്‍ അനുവദിച്ചപ്പോള്‍ അതില്‍ ഒന്നുരണ്ടെണ്ണം കേരളത്തിലൂടെ ഓടുമെന്നുവന്നു എന്നതൊഴിച്ചാല്‍, റെയില്‍വേ ഭൂപടത്തില്‍ കേരളത്തിനിടമില്ല എന്നതാണ് സത്യം.

പുതിയ ലൈന്‍, സര്‍വേ, വൈദ്യുതീകരണം, ഇരട്ടിപ്പിക്കല്‍, ഗേജ് മാറ്റം തുടങ്ങിയവ മുതല്‍ പുതിയ പ്രോജക്ടുകള്‍ വരെയുള്ളവയുടെ പട്ടികയില്‍ കേരളമില്ല. ചില തുണ്ടുപാതകള്‍ ഇരട്ടിപ്പിക്കുമെന്നും മറ്റും പറയുന്നുണ്ടെങ്കിലും അതിനുപോലും ബജറ്റില്‍ പര്യാപ്തമായ തുകയില്ല. റെയില്‍വേ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ശബരിപാത തുടങ്ങിയവയെക്കുറിച്ചൊന്നും പരാമര്‍ശം പോലുമില്ല. ലാലുപ്രസാദ് യാദവ് റെയില്‍വേ ബജറ്റവതരിപ്പിച്ചപ്പോള്‍ 20,000 കോടിയുടെ ലാഭം പ്രഖ്യാപിച്ചിരുന്നു. അത് ഉദാരവല്‍ക്കരണത്തിന്റെ പാതയിലൂടെ വന്ന് 26,000 കോടിയുടെ നഷ്ടത്തിലേക്കെത്തിയെങ്കില്‍ അതിന് വിശദീകരണം നല്‍കേണ്ടത് ആ നയങ്ങളുടെ വക്താവും പ്രയോക്താവുമായ മന്‍മോഹന്‍സിങ്ങാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 27 ഫെബ്രുവരി 2013

പകര്‍ന്നാടുമോ ചിദംബരം?

ഒരേ വേഷത്തില്‍ വിരുദ്ധഭാവങ്ങളുളള രണ്ടുവേഷം അഭിനയിക്കുന്നതിനെയാണ് കഥകളിയില്‍ പകര്‍ന്നാട്ടമെന്നു പറയുന്നത്. രാവണനായും പാര്‍വതിയായും ഒരേസമയം പകര്‍ന്നാടുന്ന കഥകളിയാശാന്‍ രാമന്‍കുട്ടിനായരുടെ വൈഭവത്തെക്കുറിച്ച് നിയമസഭയില്‍ പി ശ്രീരാമകൃഷ്ണന്‍ ഉദാഹരിച്ചത് ഓര്‍മവരുന്നു. ഇതിന്റെ അപ്പുറമൊരഭ്യാസം ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പി ചിദംബരം പ്രകടിപ്പിച്ചേ പറ്റൂ. മുഖത്തിന്റെ ഒരു പാതികൊണ്ട് സാധാരണക്കാരോട് ശൃംഗരിക്കണം. തെരഞ്ഞെടുപ്പുവര്‍ഷമല്ലേ, കുറെ ജനപ്രിയ പരിപാടികള്‍ കൂടിയേ തീരൂ. മറുപാതി കൊണ്ടോ; ഇത് വെറും പൊടിക്കൈമാത്രമാണ് എന്ന സന്ദേശം കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയും വേണം.

2014 മെയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും അത് നേരത്തെ ആയിക്കൂടെന്നില്ല. മെയില്‍ത്തന്നെയാണെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുളള പ്രഖ്യാപനത്തിന് വിശ്വാസ്യത പോരെന്നു വരാം. അപ്പോള്‍ എന്തൊക്കെ പ്രയാസമുണ്ടെങ്കിലും ഇത്തവണത്തെ ബജറ്റില്‍ ജനപ്രിയ പരിപാടികള്‍ അനിവാര്യമാണ്. ഭക്ഷ്യസുരക്ഷാ പരിപാടിയുടെ പ്രഖ്യാപനമുണ്ടാകും. 50-60 ആയിരം കോടിക്കിടയില്‍ അധികച്ചെലവു വരും. ചെലവ് ഇങ്ങനെ കൂടിയാല്‍ ബജറ്റ് കമ്മി ഉയരും. ഒരു കാരണവശാലും ഇത് അനുവദിക്കാന്‍ ചിദംബരത്തിന് കഴിയില്ല.

2012-13ല്‍ ധനകമ്മി ദേശീയവരുമാനത്തിന്റെ 5.3 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. ഇത് മൂന്നു ശതമാനമായി കുറയ്ക്കണം. ഒറ്റയടിക്കു പറ്റിയില്ലെങ്കിലും ഏതാനും വര്‍ഷംകൊണ്ട് ഈ ലക്ഷ്യം കൈവരിക്കണം. ഇതിനായി 2013-14ല്‍ കമ്മി 4.8 ആയി കുറയ്ക്കണമെന്നാണ് അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ഇന്ത്യയുടെ നിക്ഷേപഗ്രേഡ് ബിയില്‍നിന്ന് ബി മൈനസ് ആയി താഴ്ത്തുമത്രേ. ഇതു സംഭവിച്ചാല്‍ ഇന്ത്യയിലേക്കുളള വിദേശ മൂലധന ഒഴുക്ക് നിലയ്ക്കും. അടുത്ത വര്‍ഷം വ്യാപാരക്കമ്മി നികത്തണമെങ്കില്‍ എണ്ണായിരം കോടി ഡോളറെങ്കിലും വിദേശനിക്ഷേപം ഇന്ത്യയിലേക്കു വരണം. അല്ലാത്തപക്ഷം വിദേശനാണയ ശേഖരത്തില്‍നിന്ന് എടുത്തു ചെലവാക്കേണ്ടിവരും. വിദേശ നാണയശേഖരം ശോഷിക്കുന്നു എന്ന് കണ്ടാല്‍ ഇന്ത്യയിലേക്കു കൂടുതല്‍ പണം വിദേശനിക്ഷേപം വരില്ലെന്നു മാത്രമല്ല, ഇന്ത്യയിലുള്ള വിദേശനിക്ഷേപം പിന്‍വലിക്കാനാകും വിദേശ മുതലാളിമാര്‍ ശ്രമിക്കുക. ഇന്ത്യയുടെ കൈവശമുളള വിദേശ നാണയശേഖരം കുത്തനെ ശോഷിച്ചാല്‍ രൂപയുടെ വിലയിടിയും. 1991ലെന്ന പോലെ കടം കിട്ടാന്‍ സ്വര്‍ണം പണയം വയ്ക്കേണ്ട ഗതികേടിലാകും. അതുകൊണ്ട് വിദേശ ഏജന്‍സികളെ പ്രീതിപ്പെടുത്തണം. കമ്മി കുറച്ചേ തീരൂ. ഭക്ഷ്യസുരക്ഷപോലുളള ജനപ്രിയപരിപാടികള്‍ നടപ്പാക്കുകയും കമ്മി കുറയ്ക്കുകയും വേണം. എങ്ങനെയാണ് ചിദംബരം ഇത് രണ്ടുംകൂടി നടപ്പാക്കുക. ഒരുകാര്യം ഉറപ്പിക്കാം. കേന്ദ്രസര്‍ക്കാരിന്റെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മതിപ്പുകണക്കില്‍നിന്ന് നാമമാത്ര വര്‍ധനയേ ഉണ്ടാകൂ. അപ്പോള്‍ ഭക്ഷ്യസുരക്ഷാ ഇനത്തില്‍ പണം കണ്ടെത്താന്‍ പെട്രോള്‍, വളം തുടങ്ങിയവയുടെ സബ്സിഡി ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടി വരും. ഇതിനുളള നടപടികള്‍ ഇപ്പോള്‍ത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റേതെല്ലാം മേഖലകളിലാണ് വെട്ടിക്കുറവുണ്ടാകുക എന്നു കാത്തിരിക്കുക. യഥാര്‍ഥത്തില്‍ ഇത്തരമൊരു ജനവിരുദ്ധ നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ല. കമ്മി കുറയ്ക്കുന്നതിന് വരുമാനം ഉയര്‍ത്തുക എന്നതാണ് ലളിതമായ മാര്‍ഗം.

2012-13ലെ അനുഭവമെടുക്കുക. ആദ്യത്തെ എട്ടുമാസത്തെ ബജറ്റ് കണക്കുകള്‍ ലഭ്യമാണ്. ബജറ്റില്‍ വകയിരുത്തിയ 5.1 ശതമാനം കമ്മിയുടെ 80.4 ശതമാനം ആദ്യത്തെ എട്ടുമാസംകൊണ്ട് ചെലവാക്കിക്കഴിഞ്ഞു. പക്ഷേ, ഈ സ്ഥിതിവിശേഷത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ ചെലവുകള്‍ കുത്തനെ ഉയര്‍ന്നതല്ല. ആദ്യത്തെ എട്ടുമാസംകൊണ്ട് ബജറ്റ് വിലയിരുത്തലിന്റെ 58 ശതമാനമേ ചെലവഴിച്ചിട്ടുളളൂ. അതേസമയം, ബജറ്റില്‍ വകയിരുത്തിയ വരുമാനത്തിന്റെ 46 ശതമാനമേ ലഭിച്ചിട്ടുള്ളൂ. നികുതി വരുമാനത്തില്‍ വന്ന കുറവു മാത്രമല്ല, ഓഹരിവില്‍പ്പനയും മറ്റും പ്രതീക്ഷിച്ചതുപോലെ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഓഹരിവില്‍പ്പനതന്നെയാകും വരാന്‍പോകുന്ന ബജറ്റിലും കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വരുമാനവര്‍ധന മാര്‍ഗം. ഡിവിഡന്റിനു മേലുളള നികുതി, അതിസമ്പന്നന്മാരുടെ പേരിലുളള നികുതി തുടങ്ങിയ നിര്‍ദേശങ്ങള്‍ ചില കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്്. പാവങ്ങളുടെ സബ്സിഡി വെട്ടിക്കുറയ്ക്കുമ്പോള്‍ പറഞ്ഞു നില്‍ക്കാനെങ്കിലും ഇത്തരത്തില്‍ ഒരു പൊടിക്കൈ സ്വീകരിക്കുകയില്ലെന്ന് ഉറപ്പിച്ചു പറയാനാകില്ല. അഞ്ചുലക്ഷം കോടിയുടെ നികുതിയിളവാണ് യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും മറ്റും നല്‍കിയിട്ടുള്ളതെന്നോര്‍ക്കുക. ഇതെന്തായാലും വരുമാന വര്‍ധനയിലാകില്ല, ചെലവ് ചുരുക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.

സബ്സിഡി വെട്ടിക്കുറയ്ക്കുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടും എന്നത് നിസ്സംശയമാണ്. ഡീസലിന്റെ വില മാസംതോറും അമ്പതുപൈസവച്ച് കൂടിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതേയുളളൂ. വളത്തിന്റെ വിലവര്‍ധന കൃഷിക്കാരെ വലയ്ക്കും. വിലക്കയറ്റത്തിന് ഈ ബജറ്റില്‍ പ്രതിവിധിയുണ്ടാകില്ല. സര്‍ക്കാര്‍ ചെലവ് കുറയുമ്പോള്‍ ഡിമാന്‍ഡ് കുറയും വിലയുമിടിയും എന്നാണ് സര്‍ക്കാരിന്റെ വക്താക്കള്‍ പറയുന്നത്. പക്ഷേ, ഡിമാന്‍ഡ് കുറയുമ്പോള്‍ ഉല്‍പ്പാദനത്തിനെന്ത് സംഭവിക്കും? 2012-13ല്‍ ഇന്ത്യയുടെ ദേശീയ വരുമാനവര്‍ധന അഞ്ചു ശതമാനമായി കുറയുമെന്നാണ് അവസാനത്തെ പ്രവചനം. ആഗോളമാന്ദ്യം പൊട്ടിപ്പുറപ്പെട്ട 2008ല്‍ പോലും ഇന്ത്യന്‍ സമ്പദ്ഘടന ഏഴു ശതമാനത്തിലേറെ വളര്‍ന്നു എന്നോര്‍ക്കുക. എന്നിട്ടും അന്ന് മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന് എന്തെല്ലാം ഉത്തേജക പാക്കേജുകളാണ് നല്‍കിയത്. എന്നാല്‍, ഇന്ന് സാമ്പത്തികവളര്‍ച്ച അഞ്ചുശതമാനത്തിലേക്ക് താഴ്ന്നിട്ടും ചെലവ് ചുരുക്കാനാണ് വേവലാതി.

സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ചിദംബരം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് മുതലാളിമാരുടെ നിക്ഷേപത്തിലാണ്. മുതലാളിമാരുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. പലേടത്തും മുടക്കിയ പണം പാതിവഴിക്കു നില്‍ക്കുകയാണ്. ഇതിനു കാരണം, ഭാവിയെക്കുറിച്ചുളള മുതലാളിമാരുടെ ശുഭപ്രതീക്ഷ കുറഞ്ഞതാണ്. ലാഭം വര്‍ധിക്കുമെന്നും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ഉറപ്പുണ്ടായാല്‍ മുതല്‍മുടക്കാന്‍ ഇവര്‍ക്ക് അഭിനിവേശം കൂടും. അല്ലെങ്കിലോ മുതല്‍മുടക്കാന്‍ അവര്‍ മടിക്കും. ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) നടത്തിയ സര്‍വേ പ്രകാരം ഇന്ത്യയിലെ മുതലാളിമാരില്‍ ഭൂരിപക്ഷവും 2013-14ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 5.5 മുതല്‍ ആറ് ശതമാനംവരെ മാത്രമേ വളര്‍ച്ച കൈവരിക്കൂ എന്ന അഭിപ്രായക്കാരാണ്. ഈ സംഘടന പുറത്തിറക്കുന്ന ബിസിനസ് ആത്മവിശ്വാസ സൂചിക 2011-12നെ അപേക്ഷിച്ച് അഞ്ചുശതമാനം താഴ്ന്നിരിക്കുന്നു. 51 ശതമാനം വ്യവസായികളും ആഭ്യന്തര നിക്ഷേപം അടുത്ത വര്‍ഷവും വര്‍ധിക്കുകയില്ല എന്ന അഭിപ്രായക്കാരാണ്. ഇത് നാടന്‍ മുതലാളിമാരുടെ അഭിപ്രായം മാത്രമല്ല. വിദേശ മുതലാളിമാരുടെ ആശങ്കയും വളരെ പ്രകടമാണ്. 2012-13ല്‍ ഇതുവരെ ലഭ്യമായ കണക്കുപ്രകാരം ഇന്ത്യയിലേക്കുവന്ന പ്രത്യക്ഷ വിദേശനിക്ഷേപത്തിന്റെ 30 ശതമാനം വരുന്ന തുക പുറത്തേക്കു കൊണ്ടുപോയി എന്നാണ് കാണിക്കുന്നത്. മൂന്നുവര്‍ഷംമുമ്പുവരെ ഇത്തരത്തില്‍ വിദേശ മുതലാളിമാര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നത് താരതമ്യേനെ വളരെ ചെറിയ അളവിലായിരുന്നു. ഇതിപ്പോള്‍ കുത്തനെ ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഇന്നത്തെ സാമ്പത്തികസ്ഥിതിയില്‍ ഏറ്റവും ദുര്‍ബലമായ ഒരു കണ്ണിയായി ആര്‍ബിഐ കണക്കാക്കുന്നത് വ്യാപാരക്കമ്മിയിലുണ്ടായ വര്‍ധനയാണ്. ഇന്ത്യയുടെ വ്യാപാരക്കമ്മി (സേവനവ്യാപാരമടക്കം) ദേശീയ വരുമാനത്തിന്റെ 5.4 ശതമാനം വരും. ഇത് 2.5ല്‍ കൂടരുതെന്നാണ് ആര്‍ബിഐ പറയുന്നത്. ഈ കമ്മി നികത്തുന്നതിന് കൂടുതല്‍ വിദേശ നിക്ഷേപത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചേ പറ്റൂ. വ്യാപാരക്കമ്മി വര്‍ധിച്ചതിനു കാരണം ഇറക്കുമതി കൂടിയതുകൊണ്ടു മാത്രമല്ല. കയറ്റുമതി കുറഞ്ഞതുമൂലവുമാണ്. 2012-13 ധനവര്‍ഷത്തെ ആദ്യത്തെ 10 മാസത്തെ കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.86 ശതമാനം കയറ്റുമതി കുറഞ്ഞു. ഒരു വര്‍ഷംകൊണ്ട് ഇന്ത്യന്‍ രൂപയുടെ മൂല്യം 20 ശതമാനമാണ് കുറഞ്ഞത്. രൂപയുടെ മൂല്യം കുറയുമ്പോള്‍ വിദേശീയര്‍ക്ക് നമ്മുടെ രാജ്യത്തുനിന്ന് സാധനം വാങ്ങാന്‍ അഭിനിവേശം കൂടേണ്ടതാണ്. പക്ഷേ, മറിച്ചാണ് സംഭവിച്ചത്. അത്രയ്ക്ക് രൂക്ഷമാണ് ആഗോളമാന്ദ്യം. വരുംവര്‍ഷവും ഈ സ്ഥിതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ട് കയറ്റുമതി പ്രോത്സാഹനത്തിന് ചില നടപടികളെടുക്കാന്‍ ചിദംബരം ബാധ്യസ്ഥനാണ്.

രാജ്യത്തെ സമ്പാദ്യനിരക്ക് 36ല്‍ നിന്ന് 30 ശതമാനമായി കുറഞ്ഞു. ആഭ്യന്തര സമ്പാദ്യവും നിക്ഷേപവും തമ്മിലുളള വിടവിന് തുല്യമായിരിക്കും വ്യാപാരക്കമ്മി (സേവനവ്യാപാരമടക്കം) എന്നത് പ്രസിദ്ധമായ ഒരു സാമ്പത്തിക സമവാക്യമാണ്. അതുകൊണ്ട് ആഭ്യന്തര സമ്പാദ്യമുയര്‍ത്താന്‍ ഉതകുന്ന ചില നടപടികള്‍ ഈ ബജറ്റില്‍ ഉണ്ടാകും. പലിശ നികുതിയില്‍ ഇളവു നല്‍കിയാലും അത്ഭുതപ്പെടേണ്ട. നാടനും വിദേശികളുമായ കുത്തകകളുടെ വിശ്വാസം ആര്‍ജിച്ച് ഇന്ത്യയുടെ സാമ്പത്തികമാന്ദ്യത്തിന് ഉത്തരം തേടാമെന്നാണ് ചിദംബരത്തിന്റെ പ്രതീക്ഷ. ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലയിലും ചില്ലറ വില്‍പ്പനമേഖലയിലും അതിനുവേണ്ട നടപടി ആരംഭിച്ചു കഴിഞ്ഞു. കേന്ദ്രബജറ്റിലും ഇത്തരം പരിഷ്കാരങ്ങള്‍ക്കുതന്നെയാകും ഊന്നല്‍. ഇന്ത്യയിലെ ഏറ്റവും വലിയ 50 പശ്ചാത്തല സൗകര്യ പ്രോജക്ടുകളെ പാരിസ്ഥിതികവും തൊഴില്‍പരവുമായ നിബന്ധനകളൊഴിവാക്കി ഫാസ്റ്റ് ട്രാക്കായി നടപ്പാക്കണമെന്ന് സിഐഐ ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ മുതലാളി വിഭാഗങ്ങള്‍ അവരുടേതായ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞു.

ലാന്‍ഡ് അക്യൂസിഷന്‍ ബില്‍, മൈന്‍ ആന്‍ഡ് മിനറല്‍ ബില്‍, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് ബില്ലുകള്‍, പുതിയ ചരക്കുസേവന നികുതി നിയമം, പ്രത്യക്ഷ നികുതി നിയമം തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിതപരിപാടി പ്രഖ്യാപിക്കപ്പെടും. ജനങ്ങളുടെ ആവശ്യങ്ങളേക്കാള്‍ നാടനും വിദേശിയുമായ കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്കാകും വരാന്‍പോകുന്ന ബജറ്റില്‍ ഊന്നല്‍. ഇത്തവണത്തെ ബജറ്റില്‍ താഴെ പറയുന്നവ ഉറപ്പിക്കാം. ഒന്ന്, കമ്മി 4.8 ശതമാനമായി കുറയ്ക്കും. രണ്ട്, ഭക്ഷ്യസുരക്ഷാപരിപാടി ഉണ്ടാകും. പക്ഷേ, മൊത്തം ചെലവ് കഴിഞ്ഞ ബജറ്റിനെ അധികരിക്കില്ല. മൂന്ന്, സമ്പാദ്യ പ്രോത്സാഹനത്തിന് നടപടിയുണ്ടാകും. നാല്, കയറ്റുമതി പ്രോത്സാഹനത്തിന് നടപടിയുണ്ടാകും. അഞ്ച്, നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പൊതുമേഖലാ സ്വകാര്യവല്‍ക്കരണം, തുടര്‍ ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍, പ്രത്യക്ഷ പരോക്ഷ നികുതികളുടെ സമഗ്ര പരിഷ്കാരത്തിനുളള സമയബന്ധിത പരിപാടി എന്നിവ.

*
ഡോ. ടി എം തോമസ് ഐസക്

Tuesday, February 26, 2013

കേരളമില്ലാത്ത റെയില്‍വേ ബജറ്റ്

അക്ഷരാര്‍ഥത്തില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ച ബജറ്റ്. കേരളത്തെ ഇത്രയേറെ മാറ്റിനിര്‍ത്തിയ മറ്റൊരു ബജറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ റെയില്‍വേ ഭൂപടത്തില്‍ കേരളത്തിനു സ്ഥാനമില്ലെന്ന് ഭംഗ്യന്തരേണ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍ ബജറ്റിലൂടെ.

പുതിയ ലൈനുകളില്ല, പുതിയ സര്‍വേയില്ല, ഗേജ് മാറ്റമില്ല, വൈദ്യുതീകരണമില്ല, കാര്യമായ പാതയിരട്ടിപ്പിക്കലില്ല, സമയബന്ധിതമായ ഗേജ്മാറ്റമില്ല, പുതിയ ഏതെങ്കിലും റെയില്‍വേ വ്യവസായ പദ്ധതിയുമില്ല. ബജറ്റ് പ്രസംഗത്തില്‍ ഇതിന്റെയൊന്നും പരാമര്‍ശമേയില്ല. അനുബന്ധരേഖകളില്‍ ഒന്നുരണ്ട് പരാമര്‍ശങ്ങളുണ്ട്. പക്ഷേ, അതിനുപോലും നീക്കിവച്ചത് പൂര്‍ത്തിയാക്കാനാകാത്തവിധം ടോക്കണ്‍ തുക മാത്രം. പാലക്കാട് കോച്ച് ഫാക്ടറിയെക്കുറിച്ചുള്ള കേവലപരാമര്‍ശം ഒഴിവാക്കിയാല്‍ ബജറ്റില്‍ കേരളമേയില്ല. കോച്ച് ഫാക്ടറി പൂര്‍ത്തിയാക്കാന്‍ പര്യാപ്തമായ തോതില്‍ പണം അനുവദിക്കുകയല്ല മറിച്ച്, ചെറിയ തുക നീക്കിവച്ചിട്ട് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്യും എന്ന വെറുമൊരു പരാമര്‍ശം ഉള്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. എന്താണ് ചര്‍ച്ചചെയ്യുക എന്നത് വ്യക്തം. ഒന്നുകില്‍ സംസ്ഥാനം ഫണ്ട് കണ്ടെത്തിക്കൊള്ളണം. അതല്ലെങ്കില്‍, സ്വകാര്യ പങ്കാളിത്തത്തില്‍ ഇത് നടപ്പാക്കണം. പാലക്കാട് ഫാക്ടറിക്കൊപ്പംതന്നെ പ്രഖ്യാപിക്കപ്പെട്ട സോണിയ ഗാന്ധിയുടെ മണ്ഡലത്തിലെ ഫാക്ടറി പൂര്‍ത്തിയായി; അവിടെനിന്ന് കോച്ചുകള്‍ പുറത്തിറങ്ങുകയും ചെയ്തു. ഈ ഘട്ടത്തിലും കേരളത്തിന്റെ കാര്യത്തില്‍ "ചര്‍ച്ച"യായിട്ടേയുള്ളൂ.

റെയില്‍വേ ബജറ്റ് പാസാക്കുംമുമ്പ് കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളുമായി സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണാനുള്ള ഏര്‍പ്പാടുണ്ടാക്കണം. ബജറ്റ് പാസാകാന്‍ ഇനിയും ദിവസങ്ങളുണ്ടല്ലോ. ലോക്സഭയില്‍ നടക്കുന്ന ബജറ്റ്ചര്‍ച്ചയ്ക്ക് റെയില്‍വേ മന്ത്രി മറുപടി പറയുന്നതിനുമുമ്പ് കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയണം. അര്‍ഹതപ്പെട്ടത് നേടിയെടുത്തേ പറ്റൂ. മുന്‍ ബജറ്റുകളില്‍ പരാമര്‍ശിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പര്യാപ്തമായ തുകപോലും നീക്കിവച്ചിട്ടില്ല എന്നത് ഓര്‍ക്കേണ്ട കാര്യമാണ്. കേരളത്തിന്റെ റെയില്‍വേ വികസനീക്കം സ്തംഭിപ്പിക്കുന്ന ബജറ്റാണിത്. മാപ്പര്‍ഹിക്കാത്ത അതിക്രൂരമായ അവഗണനയാണ് കേരളം നേരിട്ടിട്ടുള്ളത്. ഇത് അനുവദിച്ചുകൊടുക്കാനാകില്ല. യാത്രക്കൂലി കൂട്ടുന്നില്ല എന്ന മന്ത്രിയുടെ വാദം കാപട്യമാണ്. മൂന്നാഴ്ച മുമ്പാണ് 12,000 കോടി രൂപയുടെ അധിക യാത്രക്കൂലിഭാരം ജനങ്ങളുടെമേല്‍ ഇവര്‍ അടിച്ചേല്‍പ്പിച്ചത്. ബജറ്റിനെ മറികടക്കുംവിധം എക്സിക്യൂട്ടീവ് ഉത്തരവിറക്കി യാത്രക്കൂലി കൂട്ടിയിട്ട് മൂന്നാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ യാത്രക്കൂലി കൂട്ടിയിട്ടില്ല എന്നുപറയുന്നത് വഞ്ചനയാണ്. എന്നുമാത്രമല്ല, ഈ ബജറ്റില്‍ത്തന്നെ റിസര്‍വേഷന്‍- തല്‍കാല്‍- ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ കൂട്ടിയിട്ടുണ്ട്. ഇത് യാത്രക്കാരന്റെമേല്‍ 5000 കോടിയോളം രൂപയുടെ അധികഭാരം കെട്ടിവയ്ക്കുന്നതാണ്. മൂന്നാഴ്ചയ്ക്കുള്ളില്‍ യാത്രക്കാരന്റെമേലുള്ള ഭാരം വീണ്ടും വര്‍ധിപ്പിച്ചു എന്നതാണ് സത്യം. ചരക്കുകൂലി ഡീസല്‍ വിലയ്ക്കനുസരിച്ച് കൂട്ടും എന്ന പ്രഖ്യാപനത്തിലൂടെ ആഴ്ചതോറും ചരക്കുകൂലി കൂട്ടാനുള്ള പഴുതുണ്ടാക്കുകകൂടിയാണ് ഈ ബജറ്റിലൂടെ.

റെയില്‍വേ താരിഫ് റെഗുലേഷന്‍ അതോറിറ്റി ഇതിനുവേണ്ടിയുള്ളതാണ്. ബജറ്റ് പ്രസംഗത്തില്‍ ഇന്ത്യയിലെ മറ്റ് മിക്ക സംസ്ഥാനങ്ങളിലെയും സ്ഥലങ്ങള്‍ എടുത്തുപറഞ്ഞ് പല പദ്ധതികളും പ്രഖ്യാപിച്ച മന്ത്രി കേരളത്തിന്റെ ഒരു സ്ഥലത്തെയോ ഒരു നിര്‍ദിഷ്ട പദ്ധതിയെയോ പരാമര്‍ശിക്കുകപോലും ചെയ്തില്ല. റായ്ബറേലിയെയും അമേതിയെയും ആവര്‍ത്തിച്ച് പരാമര്‍ശിച്ചുകൊണ്ടിരുന്ന മന്ത്രിക്ക് കേരളത്തിന്റെ ഒരു സ്ഥലത്തെയും പരാമര്‍ശിക്കണമെന്നു തോന്നിയില്ല. യാത്രക്കൂലി, ചരക്കുകൂലി എന്നിവയിലൂടെ ഇന്ത്യന്‍ റെയില്‍വേ ഖജനാവിന് ഏറ്റവുമധികം സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേരളീയരെപ്പോലെ ദൂരസ്ഥലങ്ങളില്‍ പോയി ജോലിയെടുക്കുന്നവര്‍ മറ്റെവിടെയുമില്ല. അവശ്യ, നിത്യോപയോഗ സാധനങ്ങള്‍പോലും വിദൂരസ്ഥലങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന സംസ്ഥാനവും വേറെയില്ല. ഉപ്പുതൊട്ടു കര്‍പ്പൂരംവരെ ഇറക്കുമതിചെയ്യേണ്ട ഉപഭോക്തൃസംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ യാത്രക്കൂലി, ചരക്കുകൂലി എന്നിവകൊണ്ട് ഏറ്റവും കൂടുതല്‍ ആഘാതമേല്‍ക്കുന്നത് കേരളത്തിനും കേരളീയനുമാണ്. ഇങ്ങനെ റെയില്‍വേയെ സഹായിക്കുന്ന കേരളത്തെ റെയില്‍വേമന്ത്രി ശിക്ഷിക്കുന്നു.

മുമ്പ് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ക്കുപോലും നാമമാത്രവിഹിതം മാത്രമേ നീക്കിവച്ചിട്ടുള്ളൂ എന്നതിനാല്‍ മുമ്പോട്ടുപോകില്ല. കേരളം ആസ്ഥാനമായുള്ള റെയില്‍വേ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ശബരി പാത, വൈദ്യുതീകരണം, പാതയിരട്ടിപ്പിക്കല്‍, പുതിയ സര്‍വേ തുടങ്ങി കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളൊക്കെ നിരാകരിക്കപ്പെട്ടു. ഈ അവഗണനയ്ക്ക് മൂന്ന് കൂട്ടര്‍ ഉത്തരവാദികളാണ്. ആദ്യത്തേത് കോണ്‍ഗ്രസും അത് നയിക്കുന്ന യുപിഎയും തന്നെ. രണ്ടാമത്തേത് യുപിഎ മന്ത്രിസഭയില്‍ കേരളത്തിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുന്ന കേരളത്തില്‍നിന്നുള്ള മന്ത്രിമാര്‍. മൂന്നാമത്തേത് അവധാനതയോടെ പദ്ധതിനിര്‍ദേശങ്ങള്‍ തയ്യാറാക്കാനോ ബജറ്റ് പ്രക്രിയ തുടങ്ങുന്നതിനു മുമ്പുതന്നെ അത് സമര്‍പ്പിക്കാനോ തയ്യാറാകാതിരുന്ന കേരളത്തിലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ.

സംസ്ഥാനഭരണം വരുത്തിയ വീഴ്ചയെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് മന്ത്രി ആര്യാടന്‍ റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയില്ലെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചത്. കേരളത്തിന്റെ താല്‍പ്പര്യങ്ങളെല്ലാം ബലികഴിക്കുകയാണ് യുഡിഎഫ്- യുപിഎ മന്ത്രിസഭകള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വകാര്യപങ്കാളിത്തം, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് എന്നിവ ഇല്ലാതെ റെയില്‍വേ പദ്ധതികള്‍ ഏറ്റെടുക്കില്ല എന്ന ബജറ്റ് പരാമര്‍ശം ഉദാരവല്‍ക്കരണനയങ്ങളുടെ സ്ഥിരീകരണമാണ്. ഇതിലെ ആപത്ത് ഞങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. നൂറോളം പുതിയ തീവണ്ടികള്‍ അനുവദിക്കുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ. അതല്ലെങ്കില്‍, ഒന്നോ രണ്ടോ സര്‍വീസ് നീട്ടല്‍. ഇതിലൊതുങ്ങേണ്ടിവന്നു കേരളത്തിന്.

*
പിണറായി വിജയന്‍

സാമൂഹ്യ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന മുതലാളിത്തലോകം

പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നാന്തെ പ്രവിശ്യയിലെ സര്‍ക്കാര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഓഫീസിനുമുന്നില്‍ ഫെബ്രുവരി 13ന് പട്ടാപ്പകല്‍ ഒരു ആത്മാഹുതി നടന്നു. ജമാല്‍ ചാബ് എന്ന 43 വയസുള്ള, അള്‍ജീരിയന്‍ വംശജനായ, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളിയാണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരണംവരിച്ചത്. തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കുള്ള തൊഴിലില്ലായ്മാ ആനുകൂല്യം അയാള്‍ക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയാണ്, സര്‍ക്കാര്‍ നടപടിയിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പരസ്യമായി ആത്മഹത്യചെയ്തത്. ഫ്രാന്‍സിലെ നിയമപ്രകാരം 610 മണിക്കൂര്‍ തൊഴില്‍ ലഭിച്ച ഒരാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ വീണ്ടും ഒരു തൊഴില്‍ ലഭിക്കുന്നതുവരെയുള്ള കാലത്ത് അയാള്‍ക്ക് തൊഴിലില്ലായ്മാ ആനുകൂല്യം ലഭിച്ചിരുന്നു. ജമാല്‍ ചാബ് 720 മണിക്കൂര്‍ ജോലി ചെയ്തശേഷം തൊഴില്‍ നഷ്ടപ്പെട്ടയാളാണ്. എന്നിട്ടും എംപ്ലോയ്മെന്റ് ഏജന്‍സി അയാള്‍ക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യം നിഷേധിക്കുകയാണുണ്ടായത്. മുന്‍കൂട്ടി അധികാരികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടാണ് അയാള്‍ സ്വയം ജീവനൊടുക്കിയത്.

ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടുചെയ്യുന്നത്, എംപ്ലോയ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥര്‍ ബദല്‍ പരിഹാര മാര്‍ഗ്ഗങ്ങളുമായി അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് അധികാരികളുടെ ഭാഷ്യം എന്നത്രെ! ഈ ദുരന്തം തടയാന്‍ തങ്ങള്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചിരുന്നെങ്കിലും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ഴാങ് ബസേര്‍ എഎഫ്പിയോട് പറഞ്ഞത്. ഈ ദാരുണ സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം, ഫെബ്രുവരി 15ന്, ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനടുത്തുള്ള സിന്‍ദെനിസ് എന്ന സ്ഥലത്തെ ഒരു പ്രൈമറി സ്കൂളിനുമുന്നിലെ റോഡില്‍ തൊഴില്‍ നഷ്ടപ്പെട്ട 40 കാരനായ മറ്റൊരു തൊഴിലാളി സ്വയം തീകൊളുത്തി മരണംവരിക്കാന്‍ ശ്രമിച്ചു; അയാള്‍ ഇപ്പോള്‍ ആശുപത്രിയിലാണ് എന്നും എഎഫ്പിയുടെ റിപ്പോര്‍ട്ടില്‍ കാണുന്നു. ഇതിനുമുമ്പ്, 2012 ആഗസ്റ്റില്‍ പാരീസിനടുത്തുള്ള മാന്തേ-ലാ ജോള്‍ എന്ന സ്ഥലത്തും തൊഴില്‍രഹിതര്‍ക്കുള്ള ക്ഷേമാനുകൂല്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യയില്‍ അഭയംതേടിയിരുന്നു. യൂറോപ്യന്‍ യൂണിയന്റെ കര്‍ക്കശമായ ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കപ്പെട്ടതിനെതുടര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതും ക്ഷേമാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെട്ടതുംമൂലമാണ് ഇത്തരം സംഭവവികാസങ്ങള്‍ അടിക്കടി ഫ്രാന്‍സില്‍ മാത്രമല്ല, മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിക്കുന്നത്. പ്രതിഷേധ പ്രക്ഷോഭങ്ങളും പണിമുടക്കുകളും വ്യാപകമാകുന്നു.

2012ല്‍ ഫ്രാന്‍സിന്റെ സാമ്പത്തികവളര്‍ച്ച പൂജ്യമായിരുന്നു; തൊഴിലില്ലായ്മ 10.5 ശതമാനമായി വര്‍ധിച്ചു. അതായത് 31.3 ലക്ഷം തൊഴില്‍രഹിതര്‍; ഭാഗികമായി മാത്രം തൊഴിലുള്ളവരുടെ എണ്ണവുംകൂടി കൂട്ടിചേര്‍ത്താല്‍ തൊഴില്‍രഹിതര്‍ 46 ലക്ഷമാണ്. യൂറോമേഖലയില്‍ വരുന്ന 17 രാജ്യങ്ങളുടെ സമ്പദ്ഘടന 2012 അവസാന മൂന്നുമാസം (ഒക്ടോബര്‍-ഡിസംബര്‍) 0.6 ശതമാനത്തോളം ചുരുക്കം (വളര്‍ച്ചയ്ക്കുപകരം തകര്‍ച്ച) അനുഭവപ്പെട്ടതായാണ് ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്.ജപ്പാനില്‍ ഇതേ ഘട്ടത്തില്‍ 0.1 ശതമാനവും ബ്രിട്ടനില്‍ 0.3 ശതമാനവും അമേരിക്കയില്‍ 0.1 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായും അതാത് ഗവണ്‍മെന്റുകളുടെ ഔദ്യോഗിക ഏജന്‍സികളെ ഉദ്ധരിച്ച് ""ഫൈനാന്‍ഷ്യല്‍ ടൈംസ്"" ഫെബ്രുവരി 14ന്റിപ്പോര്‍ട്ടുചെയ്തു. യൂറോ മേഖലയില്‍ 2012ലെ നാല് പാദത്തിലും ഒരേപോലെ സാമ്പത്തികചുരുക്കം ആയിരുന്നു-2012ലെ ശരാശരി സാമ്പത്തികചുരുക്കം 0.5 ശതമാനം. 1995നുശേഷം ആദ്യമായാണ് യൂറോമേഖലയില്‍ ഒരു വര്‍ഷം ഒരു പാദത്തില്‍പോലും സാമ്പത്തിക വളര്‍ച്ച ഉണ്ടാകാതിരുന്നത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ പൊതു സ്ഥിതിയും ഏറെക്കുറെ സമാനമാണ്.

2012 അവസാനപാദത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സമ്പദ്ഘടനയിലും 0.5 ശതമാനം ചുരുക്കം ഉണ്ടായതായാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. ഗ്രീസിന്റെ സമ്പദ്ഘടനയില്‍ ഈ ഘട്ടത്തില്‍ 6 ശതമാനവും ഇറ്റലിയില്‍ 2.7 ശതമാനവും പോര്‍ചുഗലില്‍ 3.8 ശതമാനവും സാമ്പത്തിക ചുരുക്കം ഉണ്ടായതായാണ് ""ഫൈനാന്‍ഷ്യല്‍ ടൈംസ്"" റിപ്പോര്‍ട്ടുചെയ്യുന്നത്. യൂറോമേഖലയിലെ വലിയ സമ്പദ്ഘടനയായ ജര്‍മ്മനിയുടെ ജിഡിപിയില്‍ 0.6 ശതമാനം ചുരുക്കം ഉണ്ടായപ്പോള്‍ ഫ്രാന്‍സില്‍ അത് 0.3 ശതമാനമായിരുന്നു. ഈ സാമ്പത്തികചുരുക്കത്തിന്റെ ഫലമായി സ്വകാര്യ വ്യവസായരംഗത്ത് വന്‍തോതില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടുന്നതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു. കഴിഞ്ഞ മാസം ഫ്രഞ്ച് ആട്ടോമൊബൈല്‍ കമ്പനി റിനൗള്‍ട് 2016നകം 7500 തസ്തികകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിക്കുകയുണ്ടായി-അതായത് 44000 തൊഴിലാളികള്‍ ഇപ്പോള്‍ പണിയെടുക്കുന്നതില്‍ 14 ശതമാനം കുറയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ കമ്പനി 4,000 തസ്തികകള്‍ വെട്ടിക്കുറച്ച് തൊഴിലാളികളെ പുറത്തേക്ക് തള്ളിയതിനു പുറമെയാണ് ഈ പുതിയ നീക്കം. ജനറല്‍ മോട്ടോഴ്സ് ജര്‍മ്മനിയിലെ ബോഷുമിലുള്ള കാര്‍ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടും അധികകാലമായില്ല. രണ്ടാംലോക യുദ്ധാനന്തരം ആദ്യമായാണ് ജര്‍മ്മനിയില്‍ ഒരു ആട്ടോമൊബൈല്‍ സ്ഥാപനം അടച്ചുപൂട്ടുന്നത്. ജനറല്‍ മോട്ടോഴ്സിന്റെ ജര്‍മ്മനിയിലെ മറ്റു യൂണിറ്റുകളില്‍ പണിയെടുക്കുന്ന 20,000 തൊഴിലാളികളുടെ വേതനം മരവിപ്പിക്കാനും മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു. ഇത് പൊതു സ്ഥിതിയായിരിക്കെ, ചെലവുചുരുക്കല്‍ പരിപാടിയുടെ പരീക്ഷണശാലയായി അന്താരാഷ്ട്ര ധനമൂലധനം മാറ്റിയിരിക്കുന്ന

ഗ്രീസില്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്; തൊഴിലാളികളുടെ ചെറുത്തുനില്‍പ് ശക്തിപ്പെടുകയുമാണ്. ഇതിനകം, ഐഎംഎഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിര്‍ദ്ദേശാനുസരണം നാലുതവണ ചെലവുചുരുക്കല്‍ പരിപാടികള്‍ നടപ്പാക്കിയ ഗ്രീസ് അഞ്ചാംഘട്ട ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ ഫെബ്രുവരി 20ന് (ഇന്ത്യയില്‍ തൊഴിലാളിവര്‍ഗ്ഗം നവലിബറല്‍ നയങ്ങള്‍ക്കെതിരെ ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിക്കുന്ന അതേ ദിവസം) വീണ്ടും പൊതു പണിമുടക്ക് നടത്തുകയാണ്. ഫെബ്രുവരി 14ന് ഗ്രീസിലെ ഗവണ്‍മെന്റിന്റെ സ്ഥിതിവിവരകണക്ക് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുപ്രകാരം 2012 നവംബര്‍ അവസാനം തൊഴിലില്ലായ്മാനിരക്ക് 27 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2011 നവംബറില്‍ ഇത് 20.8 ശതമാനമായിരുന്നു. 2012 ഒക്ടോബറില്‍ 26.6 ശതമാനമായിരുന്നതാണ് 27 ശതമാനമായി നവംബറില്‍ വര്‍ധിച്ചത്. അതായത് ഒരു മാസത്തിനകം 30,000 തൊഴിലാളികള്‍ക്കുകൂടി തൊഴില്‍ ഇല്ലാതായി.

യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയാണ് ഏറ്റവും രൂക്ഷമായിരിക്കുന്നത്-24 വയസ്സിനു താഴെ പ്രായമുള്ള തൊഴിലന്വേഷകരുടെ ശതമാനം 61.7 കവിഞ്ഞിരിക്കുന്നു. 110 ലക്ഷം ജനസംഖ്യയുള്ള ഗ്രീസില്‍ 39 ലക്ഷം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. ഗ്രീസില്‍ ഔദ്യോഗിക ദാരിദ്ര്യരേഖയുടെ വരുമാനപരിധി ഒരാള്‍ക്ക് പ്രതിവര്‍ഷം 7,200 യൂറോ (9,700 ഡോളര്‍) ആണ്. പുതിയ ചെലവ്ചുരുക്കല്‍ പദ്ധതി നടപ്പാക്കുന്നതോടെ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും തൊഴിലുള്ളവരുടെ കൂലി കുറയ്ക്കപ്പെടുകയും ക്ഷേമ പദ്ധതികള്‍ ഏറെക്കുറെ പാടേ ഉപേക്ഷിക്കുകയും ചെയ്യുന്നതോടെ സ്ഥിതിഗതികള്‍ പിന്നെയും വഷളാകും എന്നുറപ്പാണ്. രണ്ടുവര്‍ഷത്തിനകം ശമ്പളത്തില്‍ 60 ശതമാനത്തിന്റെ വെട്ടിക്കുറവാണ് അവിടെ വരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി നിരവധി പണിമുടക്ക് പരമ്പരകള്‍ക്കും മറ്റു പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ഗ്രീസില്‍ വീണ്ടും പൊതുപണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി 15ന് അംഗവൈകല്യം ബാധിച്ചവര്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലും അവരില്‍ തൊഴിലുള്ളവര്‍ക്ക് ലഭിച്ചിരുന്ന ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുന്നതിലും പ്രതിഷേധിച്ച് പ്രകടനം നടത്തുകയുണ്ടായി. നൂറുകണക്കിനാളുകള്‍ വീല്‍ചെയറുകളില്‍ എത്തി പ്രകടനത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 11ന് മാധ്യമ പ്രവര്‍ത്തകര്‍ ശമ്പളം കുറയ്ക്കുന്നതിനും പിരിച്ചുവിടലുകള്‍ക്കുമെതിരെ പണിമുടക്കി പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുകയുണ്ടായി. അച്ചടി മാധ്യമങ്ങളിലെയും റേഡിയോസ്റ്റേഷനുകളിലെയും ടിവി ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകരും ഇതര ജീവനക്കാരുമാണ് ഈ പണിമുടക്കിലും പ്രകടനത്തിലും അണിനിരന്നത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിവിധ വിഭാഗം തൊഴിലാളികളും ജീവനക്കാരും പ്രകടനത്തില്‍ പങ്കെടുക്കുകയുണ്ടായി.

ജനുവരി 31ന് ആരോഗ്യമേഖലയിലെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും പണിമുടക്കി ആതന്‍സിലെ സിന്റാഗ്മ സ്ക്വയറില്‍ പ്രതിഷേധ റാലി നടത്തുകയുണ്ടായി. സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരും ക്ലിനിക്കല്‍ സ്റ്റാഫും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയാണ്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിപ്രകാരം ലഭിക്കുന്ന ഫീസില്‍ 20 ശതമാനം കുറവ് വരുത്തിയതിനാലാണ് സ്വകാര്യമേഖലയിലുള്ളവര്‍ പണിമുടക്കിയതെങ്കില്‍, ചെലവ്ചുരുക്കല്‍ പരിപാടിമൂലം തകര്‍ന്നുകഴിഞ്ഞ പൊതു ആരോഗ്യമേഖലയില്‍ 150 കോടി യൂറോയുടെ വെട്ടിക്കുറവുകൂടി വരുത്തുമെന്ന പ്രഖ്യാപനത്തിനെതിരെയാണ് സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്കി തെരുവിലിറങ്ങിയിരിക്കുന്നത്.

ആതന്‍സ് മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം 4000ത്തില്‍ അധികം ഡോക്ടര്‍മാര്‍ രാജ്യം വിട്ടതായാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രക്ഷോഭമാണ് തങ്ങള്‍ നടത്തുന്നത് എന്നാണ് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ പറയുന്നത്. കൂലി കുറയ്ക്കുന്നതിനും തൊഴില്‍ നഷ്ടപ്പെടുന്നതിനും എതിരെ മാത്രമല്ല, ചെലവുചുരുക്കലിന്റെ ഭാഗമായി നടപ്പാക്കപ്പെടുന്ന ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെയും കൂടിയാണ് പ്രക്ഷോഭം എന്നാണ് അവര്‍ പ്രസ്താവിക്കുന്നത്. 6,000 ഡോക്ടര്‍മാരെയും 20,000 നേഴ്സുമാരെയും കൂടുതലായി നിയമിക്കണമെന്നും ചികിത്സാ ഉപകരണങ്ങളും മരുന്നും ആവശ്യാനുസരണം ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്നു.

ഈ പ്രക്ഷോഭത്തിലും ഗ്രീസിലെ ഇതര തൊഴിലാളികളും അണിനിരക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ തൊഴിലാളികളും 4 മണിക്കൂര്‍ പണിമുടക്കി പ്രകടനം നടത്തുകയുമുണ്ടായി. മുനിസിപ്പല്‍ തൊഴിലാളികള്‍, ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ തൊഴിലാളികള്‍, വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം വിവിധതരത്തില്‍ പ്രക്ഷോഭരംഗത്താണ്. നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കര്‍ഷകരും പ്രകടനങ്ങളും വഴിതടയല്‍പോലുള്ള പ്രക്ഷോഭങ്ങളും നടത്തുകയാണ്. കടുത്ത അടിച്ചമര്‍ത്തലുകള്‍ അതിജീവിച്ചാണ് ഗ്രീസില്‍ അധ്വാനിക്കുന്ന വിവിധ വിഭാഗം ജനങ്ങള്‍ പ്രക്ഷോഭരംഗത്ത് അണിനിരക്കുന്നത്. പണിമുടക്ക് നിരോധനംപോലെയുള്ള ജനാധിപത്യവിരുദ്ധ മാര്‍ഗ്ഗങ്ങളുപയോഗിച്ചും കലാപ പൊലീസിനെ പ്രകടനങ്ങള്‍ക്കുനേരെ അഴിച്ചുവിട്ടുമാണ് ഭരണാധികാരികള്‍ ഈ പ്രക്ഷോഭ കൊടുങ്കാറ്റിനെ തടയാന്‍ വൃഥാ ശ്രമിക്കുന്നത്.

*
ജി വിജയകുമാര്‍ ചിന്ത വാരിക

Rail Budget: More Burdens on People

The Polit Bureau of the Communist Party of India (Marxist) has issued the following statement:
The railway budget has added more burdens on the people traveling in trains. The railway minister has made the false claim that railway fares are not being increased. After increasing passenger fares by 20 per cent just two months before the railway budget, the present budget provisions will definitely increase the fares further. A fuel surcharge has been imposed which will result in raising the fares twice a year. There has been an increase in the reservation, cancellation and tatkal charges and fares of superfast trains.

The five per cent increase in freight charges across the board will have a cascading effect on inflation.

The budget has proposed to have an independent Rail Tariff Authority (RTA) which will decide on freight and tariff structure in the future. This will open the way for continuous increase in freight and passenger fares.

The railway budget has made no serious effort to overcome the financial crisis affecting the Indian railways. The criss was deliberately created in the past three years by enhancing the number of projects, spending on advertisements, foundation laying ceremonies and other activities. The railway minister has scaled down targets for the new lines, gauge conversion, allocation and acquisition of railway stock in order to reduce the operating ratio. The annual plan target was not achievable as the Public Private Partnership (PPP) has been a failure. Not a single investment has been there from the PPP model in the railways. The target for freight has been increased but the target for acquisition of wagons has been reduced by 2000, making it difficult to achieve the freight target. This has been clearly done to reduce the operating ratio.

Though there has been a serious increase in the train accidents, there are no proposals to make rail travel accident free and safe in the future.

The Polit Bureau of the CPI(M) demands that the increase in fares through various means and the rise in freight charges be rescinded.

കൂട്ടക്കൊലകള്‍ നടന്ന ഗുജറാത്തില്‍ അഗ്നിപരീക്ഷകളും

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച 2002-ലെ ഗുജറാത്ത് മുസ്ലിംകൂട്ടക്കൊലകളില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം രണ്ടായിരത്തില്‍പരം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളും സ്വത്ത് നഷ്ടപ്പെട്ടവരുമായ ഗുജറാത്തി മുസ്ലിംങ്ങള്‍ നീണ്ട പതിനൊന്നുവര്‍ഷങ്ങളായി നീതിക്കായി കേഴുകയാണ്. സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് വംശീയകലാപത്തിന്ന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ഇതേത്തുടര്‍ന്ന് അമേരിക്കയും മറ്റു യൂറോപ്യന്‍യൂണിയന്‍ രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ വിസ വിലക്ക് പത്തുവര്‍ഷത്തിനുശേഷം പിന്‍വലിച്ചിരിക്കയാണ്. അടുത്ത നവംബര്‍ മാസത്തില്‍ യൂറോപ്പ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ നരേന്ദ്രമോഡിയെ ക്ഷണിച്ചവാര്‍ത്ത അത്ഭുതകരമാണ്.

നിയമസഭാതെരഞ്ഞെടുപ്പില്‍ ''ഹാട്രിക്ക് വിജയം'' നേടിയ നരേന്ദ്ര മോഡിയെ ഭാവിപ്രധാനമന്ത്രിയായിട്ടാണ് പാശ്ചാത്യമുതലാളിത്തരാജ്യങ്ങളും ഇന്ത്യയിലെതന്നെ ഒരു വിഭാഗം ജനങ്ങളും ഉയര്‍ത്തിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് വേളകളിലും അതിന് മുമ്പും പിമ്പും പ്രവാചകനിന്ദയിലും ഇസ്ലാംമത വിരുദ്ധ പ്രചാരണത്തിലും പരസ്പരം മത്സരിക്കുന്ന അമേരിക്കന്‍ - യൂറോപ്യന്‍ ഭരണക്കാര്‍ക്ക് ഇന്ത്യയിലെ മുസ്ലിം വിരുദ്ധ ദൗത്യം നിറവേറ്റാന്‍ പറ്റിയ സുഹൃത്തായി അവര്‍ നരേന്ദ്രമോഡിയെ കാണുന്നു.

ജനുവരി 18 ന് ടെലഗ്രാഫ് പത്രപ്രവര്‍ത്തകന് അനുവദിച്ച അഭിമുഖത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞുപോലും: ഗുജറാത്ത് ഒരു സമുദ്രതീരപ്രദേശമാണ്. ഇവിടെ പ്രകൃതിവിഭവങ്ങള്‍ ഒന്നും തന്നെയില്ല. ഉരുക്കുണ്ടാക്കാന്‍ ഇരുമ്പയിരോ, വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കല്‍ക്കരി ഖനികളോ, വജ്രഖനികളോ ഒന്നും തന്നെയില്ല. എന്നിട്ടും ഗുജറാത്ത് വികസനരംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്നു. ആസ്സാം, ഝാര്‍ക്കണ്ട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളെ പ്പോലെ പ്രകൃതി വിഭവങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഗുജറാത്തിന്റെയും അതുവഴി ഭാരതത്തിന്റെ തന്നെയും മുഖഛായതന്നെ ഞാന്‍ മാറ്റിത്തീര്‍ക്കുമായിരുന്നു''

നരേന്ദ്രമോഡിയെ ഗുജറാത്തിലെയും ഇന്ത്യയിലെയും ഭൂരിപക്ഷം ജനങ്ങളും ഭീതിയോടെയാണ് നോക്കികാണുന്നത്. ഗുജറാത്തില്‍ നിലനില്‍ക്കുന്നത് ശ്മശാനമൂകതയാണ്. ഒരു വിഭാഗം വ്യാപാരികള്‍ക്കും വന്‍കിട വ്യവസായികള്‍ക്കുമാണ് മോഡി ഭരണം കൊണ്ട് നേട്ടമുണ്ടായത്. ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും മോഡി ഭരണം ഒരു ശാപമാണ്. ഇവിടെ 48 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. ദേശീയ ശരാശരിയേക്കാള്‍ ഇത് കൂടുതലാണ്. ആദിവാസി മേഖലയിലും പട്ടികജാതി - പട്ടികവര്‍ഗ്ഗങ്ങളിലും 57 ശതമാനത്തിലേറെയും പട്ടിണിക്കാരാണ്. ശിശുമരണ നിരക്കും പ്രസവത്തില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണവും മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഞെട്ടിപ്പിക്കും വിധം ഉയര്‍ന്നതാണ്. വന്‍കിടവ്യാപാരികള്‍ക്കും വന്‍കിടവ്യവസായികള്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നു. അവര്‍ക്ക് നിസ്സാരവിലയ്ക്ക് ഭൂമിയും വൈദ്യുതിയും അനുവദിക്കുമ്പോള്‍, ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതനിലവാരം തകര്‍ന്നുകൊണ്ടിരിക്കുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസനിലവാരം താഴുന്നു. ജനസംഖ്യയില്‍ കേവലം ഒമ്പത് ശതമാനം വരുന്ന ഗുജറാത്തി മുസ്ലിംങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത മോഡിക്കാണോ 200 - ദശലക്ഷം വരുന്ന ഇന്ത്യന്‍ മുസ്ലിംങ്ങളെ സംരക്ഷിക്കാന്‍ കഴിയുക.

മോഡിയും നാസികളും ഒരുപോലെയാണ്. 1938 നവംബറില്‍ നാസികള്‍ ജര്‍മ്മനിയില്‍ നടത്തിയ ജൂതവംശകൂട്ടക്കൊലകള്‍ക്ക് സമാനമാണല്ലോ 64 വര്‍ഷങ്ങള്‍ക്കുശേഷം 2002-ല്‍ ഗുജറാത്തിലും നടന്നത്. തന്റെ കുടുംബത്തിനെതിരെ നാസികള്‍ നടത്തിയ പീഡനം സഹിക്കവയ്യാതെ ഒരു ജൂത ചെറുപ്പക്കാരന്‍ പാരീസില്‍ ജര്‍മ്മന്‍ നയതന്ത്രപ്രതിനിധിയെ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് നാസികള്‍ ജര്‍മ്മനിയില്‍ ജൂതവംശീയവിരുദ്ധകലാപത്തിന് കാരണമായി തീര്‍ന്നത്. ഗുജറാത്തില്‍ ഗ്രോധ്രയില്‍ 59 ഹിന്ദുക്കള്‍ തീവണ്ടിയില്‍ കൊലച്ചെയ്യപ്പെട്ടതാണ് മുസ്ലിംകൂട്ടക്കൊലകള്‍ക്ക് കാരണമായി തീര്‍ന്നത്. ജര്‍മ്മനിയിലെയും, ഗുജറാത്തിലെയും കൂട്ടക്കൊലകളെ 'പ്രതിക്രിയ' എന്നാണ് നാസികളും മോഡിയും വിശേഷിപ്പിച്ചത്.

മുസ്ലിം കൂട്ടക്കൊലകള്‍ക്കുശേഷം, ഗുജറാത്തിലെ നാട്ടിന്‍പുറങ്ങളില്‍ അരങ്ങേറിയ അഗ്നിപരീക്ഷകളും വാര്‍ത്തകളും പുറത്തുവന്നിരിക്കയാണ്. ഫെബ്രുവരി 7ന് ചൊവ്വാഴ്ച രാത്രി വടക്കന്‍ ഗുജറാത്തിലെ 'സബര്‍ക്കന്ദ' ജില്ലയിലാണ് ഈ പൈശാചിക സംഭവം നടന്നത്. അഹമ്ദാബാദില്‍ നിന്നും, 40 കിലോമീറ്റര്‍ അകലെ ബയാദ് താലൂക്കിലെ 'ദേരിയാ' ഗ്രാമത്തില്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പാണ് ഈ കിരാത സംഭവത്തിന്റെ പശ്ചാത്തലം. ഈ വാര്‍ഡില്‍ ബി ജെ പി യോട് അല്‍പം ചായ്‌വുള്ള ദിനേശ് പാര്‍മര്‍ ഒരു സ്വാതന്ത്രസ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ദിനേശ്പാര്‍മര്‍ തന്റെ തെരഞ്ഞെടുപ്പ് മാനേജരായ ''ആംറൂദ് ലക്ഷ്മണയുമായി ഗൂഢാലോചന നടത്തി തനിക്ക് വോട്ടു ചെയ്യാത്ത പാവം ഗ്രാമീണരെ ശിക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. നൂറില്‍പരം ഗ്രാമീണരെ ഗ്രാമക്ഷേത്രത്തിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി. ഗ്രാമീണര്‍ തനിക്ക് തന്നെയാണ് വോട്ടുചെയ്തതെന്ന സത്യം തെളിയിക്കാന്‍ അഗ്നിപരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ നിര്‍ബന്ധിപ്പിച്ചു. ക്ഷേത്രത്തില്‍ തയ്യാറാക്കിയ തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയില്‍ കൈകള്‍ മുക്കാന്‍ കല്‍പിച്ചു. ദിനേശിനു തന്നെ വോട്ടു ചെയ്ത ഗ്രാമീണര്‍ തങ്ങള്‍ക്ക് പൊള്ളലേല്‍ക്കില്ല എന്ന ഉറച്ചവിശ്വാസത്തില്‍ ഇരുകൈകളും തിളക്കുന്ന എണ്ണയില്‍ മുക്കി. ഇരുകൈകള്‍ക്കും ഗുരുതരമായ പൊള്ളലേറ്റ നൂറില്‍പരം ഗ്രാമീണര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ദുര്‍മന്ത്രവാദിനികളെന്നാരോപിച്ച് ദളിത്‌സ്ത്രീകളെ വേട്ടയാടി കൊന്നൊടുക്കുന്ന ഭീകരസംഭവങ്ങളും ഗുജറാത്തിലെ നാട്ടിന്‍പുറങ്ങളിലും നഗരപ്രദേശങ്ങളിലും നടമാടുന്നു. തെക്കന്‍ ഗുജറാത്തില്‍ ഈയ്യിടെ കളവ് കേസില്‍ നിരപരാധിത്വം തെളിയിപ്പിക്കാന്‍ വൃദ്ധയായ അമ്മയെയും മകളെയും തിളക്കുന്ന എണ്ണയില്‍ കൈകള്‍ മുക്കിപ്പിച്ചു പൊള്ളിപ്പിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. പട്ടിണിയും പരിവട്ടവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അക്രമവും ന്യൂനപക്ഷപീഡനവും റിക്കാര്‍ഡ് ഭേദിച്ച് മുന്നേറുന്ന ഗുജറാത്തിനെ എത്രതന്നെ വെള്ളപൂശാന്‍ ശ്രമിച്ചാലും ഭീതിവിതച്ച് വിജയം കൊയ്യുന്ന മോഡിയുടെ ശരീരത്തില്‍ അറേബ്യന്‍ നാടുകളിലെ സുഗന്ധങ്ങള്‍ എത്ര തന്നെ പൂശിയാലും മുസ്ലിം കൂട്ടക്കൊലകളുടെ ദുര്‍ഗന്ധത്തില്‍ നിന്നും നരേന്ദ്രമോഡിക്ക് രക്ഷപ്പെടാന്‍ സാധ്യമല്ല.

*
ടി കെ സുന്ദരന്‍മാസ്റ്റര്‍ ജനയുഗം

മഗ്ദലനമറിയത്തിന്റെ സോദരിമാര്‍

നമ്മുടെ സാമൂഹിക വീക്ഷണത്തില്‍ സ്ത്രീയുടെ സ്ഥാനം എവിടെയാണ്. ചൂഴ്ന്നു നോക്കുമ്പോള്‍ അത്രയൊന്നും മെച്ചപ്പെട്ടിട്ടില്ലെന്നു കാണാം. 33% സംവരണം ലഭിച്ചാലും ഇല്ലെങ്കിലും അടുത്ത കാലത്തൊന്നും പുരുഷന്റെ മുഷ്‌ക്കില്‍ നിന്നും സ്ത്രീക്കു മോചനം ലഭിക്കുമെന്നും കരുതാനാവില്ല. ആധുനികതയുടെ കളിത്തൊട്ടിലായ യൂറോപ്യന്‍ രാജ്യങ്ങളിലും, ഏറ്റവും കൂടുതല്‍ ആധുനികവല്‍ക്കരിക്കപ്പെട്ട സഭകളിലൊന്നായ കത്തോലിക്കാ സഭയിലും ഇന്നും വീക്ഷണങ്ങള്‍ രൂപം കൊള്ളുന്നത് വൃഷ്ണസഞ്ചിയുടെ രാഷ്ട്രീയത്തിലൂടെയാകുമ്പോള്‍ പ്രത്യേകിച്ചും. കത്തോലിക്കാ രാജ്യമായ അയര്‍ലന്റില്‍ അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങള്‍ ഇതിനുദാഹരണമാണ്. അതിലാദ്യം ഇന്ത്യന്‍ വംശജയായ കല്‍പ്പന ഹാലപ്പനാവര്‍ എന്ന യുവതിയ്ക്ക് മതനിയമങ്ങള്‍ വിലക്കിയതിനാല്‍ ഗര്‍ഭഛിദ്രം നിഷേധിച്ച ഐറിഷ് ഹോസ്പിറ്റലധികാരികളും, തുടര്‍ന്ന് ആ ഹതഭാഗ്യയുടെ മരണവുമാണ്. ഏറ്റവും ഒടുവില്‍ പുറത്തു വന്നിരിക്കുന്നത് ഐറിഷ് ഗവണ്‍മെന്റ് കത്തോലിക്കാ സഭ നടത്തിയിരുന്ന അലക്കുകേന്ദ്രങ്ങളിലേക്ക് അടിമകളായി തള്ളിയ പതിനായിരത്തോളം വരുന്ന സ്ത്രീകളുടെ കദനകഥയാണ്.

അയര്‍ലന്റില്‍ കത്തോലിക്കസഭ നടത്തിവന്നിരുന്ന തുണിയലക്കു കേന്ദ്രങ്ങളാണ് മഗ്ദലെന്‍ലോണ്‍ഡ്രീസ്. കുടുംബബന്ധങ്ങള്‍ ശിഥിലമായതും, അവിവാഹിത അമ്മമാരാകുകയും ചെയ്ത പെണ്‍കുട്ടികളെ ഒരു ശിക്ഷയെന്നോണം അയര്‍ലന്റിലെ കത്തോലിക്കാ ഭരണകൂടം ഈ അലക്കുകേന്ദ്രങ്ങളിലേക്കയച്ചിരുന്നു. 1980കള്‍ വരെ തുടര്‍ന്ന ഒരു ശിക്ഷാവിധിയായിരുന്നു ഇത്. അതായത് ആധുനികതയും കടന്ന് ആധുനികോത്തരപരിസരത്തിലേക്ക് പടിഞ്ഞാറന്‍ ലോകം കാല്‍കുത്തിയിട്ടും തുടര്‍ന്നു വന്നിരുന്ന ഒരു മധ്യകാല ശിക്ഷാവിധി.

ഈ അലക്കുകേന്ദ്രങ്ങള്‍ക്ക് മഗ്ദലെന്‍ എന്നു പേരിട്ടതും വെറുതെയല്ല. ബൈബിളിന്റെ കത്തോലിക്കാ പരിപ്രേക്ഷ്യമനുസരിച്ച് വഴിപിഴച്ചവളായിരുന്നല്ലോ മഗ്ദലനമറിയം. കര്‍ത്താവ് മഗ്ദലനയ്ക്കു മാനസാന്തരം വരുത്തിയെങ്കിലും സഭ അവരോട് പൂര്‍ണ്ണമായും ക്ഷമിച്ചു കാണില്ല. അതുകൊണ്ടാണല്ലോ വഴി പിഴച്ച പെണ്ണാടുകളെ നല്ലനടപ്പു പഠിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിച്ച പീഡനകേന്ദ്രങ്ങള്‍ക്ക് മഗ്ദലനയുടെ പേരിട്ടത്.

പതിറ്റാണ്ടുകളായി 10,000 വരുന്ന പതിത യൗവനങ്ങളെ മഗ്ദലെന്‍ അലക്കുകേന്ദ്രത്തിലേക്കയയച്ച ഐറിഷ് ഗവര്‍മെന്റുകള്‍ അവരുടെ പുനരധിവാസത്തിനായി ഒന്നും ചെയ്തില്ല. നല്ല ശമരിയാക്കാരന്റെ വേഷമണിഞ്ഞിരിക്കുന്ന സഭയാണെങ്കില്‍ അലക്കുകേന്ദ്രത്തില്‍ ഈ സ്ത്രീകള്‍ ചെയ്ത ജോലിയ്ക്ക് നയാപൈസാ വേതനം നല്‍കിയിരുന്നില്ല. ജയിലുകളില്‍ പോലും തടവുകാര്‍ക്ക് എടുക്കുന്ന ജോലിയ്ക്കു കൂലി കിട്ടുന്ന കാലത്താണ് ഇത്തരം ഒരു കൊടിയ ചൂഷണം കന്യാമറിയത്തിന്റെ പിന്‍മുറക്കാര്‍ അനുഭവിച്ചതെന്നോര്‍ക്കണം. ഒപ്പം ജയിലിനേക്കാള്‍ കഠിനമായിരുന്നു ഈ മതപീഡനകേന്ദ്രങ്ങളില്‍ അവരനുഭവിച്ചിരുന്ന ശിക്ഷകള്‍.

മനുഷ്യാവകാശ സംഘടനകള്‍ മുമ്പേ ഈ പതിതകളുടെ പ്രശ്‌നം ലോക ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും ഇടതു -വലതു ഭേദമില്ലാതെ കാലാകാലങ്ങളില്‍ നിലവില്‍ വന്ന ഐറിഷ് ഗവണ്‍മെന്റുകള്‍ ഈ ആധുനികോത്തര അടിമകളുടെ കാര്യത്തില്‍ നിശ്ശബ്ദത പുലര്‍ത്തുകയായിരുന്നു. കാരണം സഭയെ തൊടാന്‍, സഭാധികാരികളെ വെറുപ്പിക്കാനുള്ള ധൈര്യം ഒരു രാഷ്ട്രീയക്കാരനുമുണ്ടായിരുന്നില്ല. ഒടുവില്‍ പോയ വാരമാണ് നിലവിലുള്ള ഐറിഷ് ഗവണ്‍മെന്റ് അതിനുള്ള ധൈര്യം കാണിച്ചത്. 10,000 വരുന്ന ഈ അടിമവേലക്കാരോട് ക്ഷമ ചോദിക്കുവാനും, ഇന്നും ജീവിച്ചിരിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുവാനും സര്‍ക്കാര്‍ തയ്യാറായി.

ഇങ്ങനൊയൊക്കയാണെങ്കിലും സഭയുടെ ഭാഗത്തുനിന്നും ഒരു കുമ്പസാരമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന്റെ ഭാഗമായ വടക്കന്‍ അയര്‍ലന്റിലെ ഈ സഭാ അടിമകള്‍ക്ക് ഐറിഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുകയുമില്ല. മറിച്ച് സ്ഥാനമൊഴിഞ്ഞ പോപ്പായ ബെനഡിക്ട് പതിനാറാമെന്റെ നേതൃത്വത്തില്‍ കുടൂതല്‍ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ കത്തോലിക്കാ സഭാ സ്വീകരിച്ചുവരുന്നതാണ് നാം കാണുന്നത്.

സ്ത്രീകള്‍ക്ക് പൗരോഹിത്യം നിഷേധിക്കുന്ന നീക്കം അത്തരത്തിലൊന്നാണ്. എല്ലാതരം ഗര്‍ഭഛിദ്രത്തിനെതിരെയും, ഗര്‍ഭ നിരോധന ഉറകള്‍ക്കെതിരെയും പോപ്പെടുത്ത തീരുമാനങ്ങള്‍ മറ്റു ചില ഉദാഹരണങ്ങള്‍ മാത്രം. ബൈബിളിന്റെ പല പുരോഗമന വായനകള്‍ വന്നിട്ടുണ്ടെങ്കിലും സഭ ഇത്തരം സ്ത്രീവിരുദ്ധ സമീപനങ്ങള്‍ തുടരുന്നകാലത്തോളവും, മറ്റു മതങ്ങളും ഇതേ പാത സ്വീകരിച്ചിരിക്കുന്ന കാലത്തോളവും സ്ത്രീ വിമോചനം ഒരു സ്വപ്‌നം മാത്രമായി തുടരാനാണിട.

*
മുഹമ്മദ് ഫക്രുദ്ദീന്‍ അലി ജനയുഗം

കുടിവെള്ളം വില്‍പ്പനച്ചരക്കോ?

ജീവന്റെ ജന്മാവകാശമായ കുടിവെള്ളം കച്ചവടച്ചരക്കാക്കുന്നതിന് ഏതാനും വര്‍ഷങ്ങളായി നടക്കുന്ന ഗൂഢനീക്കങ്ങള്‍ നമ്മുടെ സംസ്ഥാനത്തും ഫലപ്രദമായി ലക്ഷ്യം കാണുന്നതിന്റെ സൂചനയാണ് കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡിന്റെ രൂപീകരണം.

2002-ല്‍ ജിമ്മില്‍ വച്ച് പെരിയാറിലെ വെള്ളം ഉപയോഗിച്ച് വ്യവസായ ജലവിതരണ പദ്ധതി നടത്തുന്നതിന് മലേഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പേറേഷനുമായി അന്നത്തെ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചെങ്കിലും വലിയ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് പദ്ധതിയില്‍ നിന്നും പുറകോട്ട് പോകേണ്ടിവന്നു.ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി കഴിഞ്ഞ പുതുവര്‍ഷത്തലേന്ന് കേരളീയന്റെ കുടിവെള്ളാവകാശം കമ്പനിയെ ഏല്‍പ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനങ്ങളെയും ജനപ്രതിനിധികളെയും നിയമസഭയെയും വെല്ലുവിളിച്ചുകൊണ്ടാണ് ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

സിയാല്‍ മാതൃകയില്‍ ശുദ്ധജല വിതരണത്തിനായി 51 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിച്ചുകൊണ്ടുള്ള ഈ ഉത്തരവ് കുടിവെള്ള കച്ചവടരംഗത്തേക്ക് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കടന്നുവരാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. ജലവിഭവവകുപ്പ് മന്ത്രി ചെയര്‍മാനായ കമ്പനിയില്‍ 26 ശതമാനം ഷെയര്‍ സര്‍ക്കാരിന്റെയും 23 ശതമാനം ഷെയര്‍ കേരള വാട്ടര്‍ അതോറിട്ടിയുടെയും 51 ശതമാനം ഷെയര്‍ സ്വകാര്യ മേഖലയ്ക്കുമായിരിക്കും.

കേരളത്തിലെ ജനസാന്ദ്രതയുടെ ഉയര്‍ന്ന അളവും അതുമൂലം ജലസ്രോതസുകള്‍ മലിനപ്പെടുന്നതും ചൂണ്ടിക്കാണിച്ചാണ് ശാസ്ത്രീയമായി ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കുന്നത് എന്ന് ഉത്തരവില്‍ പറയുന്നു.മുഖ്യമന്ത്രി  ഒരു വര്‍ഷത്തെ കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിക്കുകയും കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്ത കുടിവെള്ള വിതരണ കമ്പനി കേരളത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുമുള്ള ഒഴിഞ്ഞുമാറലാണ്.

ഒരു ലിറ്റര്‍ വെള്ളം 25 പൈസക്ക് നല്‍കുമെന്നാണ് ഒരു വര്‍ഷ കര്‍മ്മ പദ്ധതി വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഫലത്തില്‍ 1000 ലിറ്റര്‍ വെള്ളത്തിന്റെ വില 250 രൂപയാകും. 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് വാട്ടര്‍ അതോറിട്ടി നല്‍കുന്നത് 2 രൂപയ്ക്കാണ്. അതും വ്യാവസായിക നിരക്കില്‍ വൈദ്യുതി ചാര്‍ജ് നല്‍കിക്കൊണ്ടാണ് കെ ഡബ്ല്യൂ എ ജലം വിതരണം ചെയ്യുന്നത്.

തുടക്കത്തില്‍ തീരപ്രദേശം കേന്ദ്രീകരിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനും ഇപ്പോള്‍ വാട്ടര്‍ അതോറിട്ടിക്ക് പദ്ധതി ഇല്ലാത്തിടത്ത് പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നതെങ്കിലും 2014 മാര്‍ച്ചോടെ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും 2015 മാര്‍ച്ചോടെ കേരളത്തിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലും 2016 മാര്‍ച്ചോടെ മുഴുവന്‍ കോര്‍പ്പറേഷനുകളിലും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും 4 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മൊത്തത്തില്‍ കച്ചവടം വ്യാപിപ്പിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.

കമ്പനിയുടെ വെള്ളത്തിന്റെ വില കെ ഡബ്ല്യൂ എയ്ക്കും ബാധകമാണെന്നും കെ ഡബ്ല്യൂ എയ്ക്ക് തന്നെ സിയാല്‍ മോഡല്‍ കമ്പനി ആരംഭിക്കാമെന്നും കെ ഡബ്ല്യൂ എയ്ക്ക് കമ്പനിയുടെ ബള്‍ക്ക് സപ്ലയര്‍ ആകാമെന്നും ഇതിലൂടെ ലഭിക്കുന്ന ലാഭം കമ്പനിയും കെ ഡബ്ല്യൂ എയും തമ്മില്‍ ഷെയര്‍ ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

കുടിവെള്ളം ജീവന്റെ ജന്മാവകാശം എന്നത് മാറി വിലകൊടുത്ത് വാങ്ങേണ്ടതും ലാഭം ഉണ്ടാക്കാന്‍ കഴിയുന്നതുമായ ഉല്‍പ്പന്നമായി മാറുന്നു. ദേശീയ ജലനയത്തില്‍ പി പി പി അടിസ്ഥാനത്തില്‍ കുടിവെള്ള വിതരണ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് പുതിയ കമ്പനി രൂപീകരണം നടന്നിട്ടുള്ളത്.

കുടിവെള്ള വിതരണരംഗത്ത് കെ ഡബ്ല്യൂ എക്ക് ബദലായി ലോകബാങ്ക് നിര്‍ദ്ദേശ പ്രകാരം ജലനിധി പദ്ധതികള്‍ ഉപഭോക്തൃ പങ്കാളിത്തതോടെ 2001 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുയും പ്രസ്തുത പദ്ധതികള്‍ പരാജയമാണെന്ന് നിയമസഭ സബ്ജക്റ്റ് കമ്മിറ്റി കണ്ടെത്തുകയും ചെയ്തിരുന്നു.

ജലമേഖലയെ പരീക്ഷണ കേന്ദ്രമാക്കി മാറ്റി ബഹുരാഷ്ട്ര കുടിവെള്ള കമ്പനികള്‍ക്ക് കടന്നുവരുന്നതിന് അവസരമൊരുക്കുകയുമാണ് പുതിയ കമ്പനി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ലാറ്റിനമേരിക്കയിലെ കൊച്ചംബാവയില്‍ നടന്നതുപോലെ വമ്പിച്ച ബഹുജന പ്രക്ഷോഭത്തിലേക്കാണ് കേരള ജനത എത്തിപ്പെടുന്നത്.

*
ജി എസ് ജയലാല്‍ (ലേഖകന്‍ ഓള്‍ കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍- എഐടിയുസി പ്രസിഡന്റാണ്)

ജനയുഗം

സാംസ്കാരികമന്ത്രി സംസ്കാരം വിടരുത്

സെല്ലുലോയ്ഡ് എന്ന ചലച്ചിത്രത്തിനുനേരെ ചെളിവാരിയെറിയുന്നവര്‍ കുഞ്ചന്‍നമ്പ്യാരെ മുന്‍കാലപ്രാബല്യത്തോടെ ശിക്ഷിക്കേണ്ടിവരും. നമ്പ്യാരുടെ വിമര്‍ശത്തിന്റെയും പരിഹാസത്തിന്റെയും നാലയലത്തെത്തുന്നതല്ല, സെല്ലുലോയിഡിന്റെ രചയിതാവ് ഉയര്‍ത്തിയ വിമര്‍ശം. സമുന്നതരായ രാഷ്ട്രീയനേതാക്കളും പ്രസ്ഥാനങ്ങളും നിശിതമായ വിമര്‍ശത്തിനും പരിഹാസത്തിനും പാത്രമാകുന്നത് കേരളത്തില്‍ ആദ്യമല്ല. അടിയന്തരാവസ്ഥയുടെ ഭീകരത പശ്ചാത്തലമാക്കി വന്ന എത്രയോ ചലച്ചിത്രങ്ങളില്‍ കെ കരുണാകരന്‍ ചില കോണ്‍ഗ്രസുകാര്‍ക്കു സ്വീകാര്യമല്ലാത്ത വിധത്തില്‍ അവതരിപ്പിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നായകരെയും വികൃതമായി ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങളുടെ പരമ്പരതന്നെ ചൂണ്ടിക്കാണിക്കാനാകും. ജീവിച്ചിരിക്കുന്ന നേതാക്കളെ കഥാപാത്രങ്ങളാക്കി എടുത്ത സിനിമകള്‍ നിരവധി വന്നു- സാദൃശ്യം തോന്നുന്നുവെങ്കില്‍ യാദൃച്ഛികമാണ് എന്ന മുഖവാക്യത്തോടെ. കലാസൃഷ്ടികളിലും സാഹിത്യരചനകളിലും സാമൂഹ്യവിമര്‍ശം പാടുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ചുറ്റും നടക്കുന്നതു കാണാതെയും അവയോട് പ്രതികരിക്കാതെയും ദന്തഗോപുരങ്ങളില്‍ വാഴുന്നവരുടേതല്ല കലയുടെയും സാഹിത്യത്തിന്റെയും കുത്തകാധികാരം. ഇന്ന് ആരുടെ പേരുപറഞ്ഞാണോ വിവാദവും പ്രതിഷേധവും അക്രമസമരവും വരുന്നത്, ആ കെ കരുണാകരനെ പേരെടുത്തുപറഞ്ഞ് ആക്ഷേപതുല്യമായ വിമര്‍ശമുന്നയിച്ചവര്‍ക്കുപോലും അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ഇതുപോലെ ദുരനുഭവമുണ്ടായിക്കാണില്ല.

സെല്ലുലോയ്ഡ് വ്യത്യസ്തത പുലര്‍ത്തുന്ന ചലച്ചിത്രമാണ്. അതിന് മികച്ച ചിത്രമെന്ന പുരസ്കാരം നല്‍കിയത് കേരള സര്‍ക്കാരാണ്. മലയാള സിനിമയുടെ പിതാവ് എന്ന വിശേഷണത്തിനു സര്‍വഥാ യോഗ്യനായ പ്രതിഭയുടെ ജീവിതകഥയാണത്. ജെ സി ഡാനിയല്‍ എന്ന ആ ചലച്ചിത്രകാരന്‍ നേരിട്ട അവഗണനയുടെയും അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങളുടെയും ചിത്രീകരണത്തിനിടെ, അതിന് കാരണക്കാരായവരെ സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ടിവരുന്നു. ആ സൂചനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാര പ്രഖ്യാപനത്തിന്റെ ചൂടാറുംമുമ്പ് "സെല്ലുലോയ്ഡി"നെതിരെ ചിലകേന്ദ്രങ്ങള്‍ ആക്രമണമഴിച്ചുവിടുന്നത്. ചലച്ചിത്രത്തെയും അതിലെ പ്രതിപാദ്യങ്ങളെയും വിമര്‍ശിക്കുന്നതില്‍ ആരും തെറ്റുകാണില്ല. ഇവിടെ വിമര്‍ശമല്ല അസഹിഷ്ണുതയോടെയുള്ള ആക്രോശങ്ങളാണുണ്ടാകുന്നത്.

ഏറ്റവുമൊടുവില്‍, കേരളത്തിന്റെ സാംസ്കാരികമന്ത്രി കെ സി ജോസഫാണ് രംഗത്തുവന്നത്. വിമര്‍ശനവിഷയമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും സംവിധായകന്‍ മാപ്പുപറയുകയും വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. അദ്ദേഹം സിനിമ കണ്ടിട്ടില്ല; കേട്ടുകേള്‍വി വച്ചാണ് ആവശ്യമുന്നയിക്കുന്നത്. മന്ത്രിസഭയിലെ മറ്റു രണ്ടുപേര്‍ ഈ അഭിപ്രായത്തിലല്ല. ഒരാള്‍ പറഞ്ഞത്, ഇത് ഡോക്യുമെന്ററിയല്ല എന്നാണ്. ""ആവിഷ്കാരസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഇതിനെ ആശയപരമായാണ് നേരിടേണ്ടത്. അസഹിഷ്ണുത പ്രശ്നത്തെ വലുതാക്കുകയേയുള്ളൂ"" എന്നാണ് മറ്റൊരു മന്ത്രിയുടെ വാക്കുകള്‍. സ്വന്തം സഹപ്രവര്‍ത്തകര്‍ കാണിച്ച വിവേകമല്ല, സംസ്കാരശൂന്യമായ പ്രതികരണമാണ് സാംസ്കാരികമന്ത്രിയില്‍നിന്നുണ്ടായത് എന്നത് ഖേദകരമാണ്. സിനിമ കാണാതെ, അതിനെ അധിക്ഷേപിക്കാന്‍ ഈ മന്ത്രി കാണിച്ച മൗഢ്യം അക്ഷന്തവ്യവുമാണ്. താനടങ്ങുന്ന സര്‍ക്കാര്‍ പുരസ്കാരം നല്‍കി ആദരിച്ച ചലച്ചിത്രസൃഷ്ടിക്കെതിരെയാണ് തന്റെ ആക്രോശം എന്ന് തിരിച്ചറിയാനുള്ള ശേഷിപോലുമില്ലാത്ത ഒരാളാണ് മന്ത്രിപദവിയിലിരിക്കുന്നത് എന്ന അറിവ്, കേരളീയരെ ലജ്ജിപ്പിക്കേണ്ടതാണ്. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍തന്നെ അതിന്റെ ധ്വംസകരാകരുത്. സാംസ്കാരികമന്ത്രി സാംസ്കാരിക ഫാസിസ്റ്റിനെപ്പോലെ പെരുമാറരുത്. തെറ്റായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണം. സര്‍ഗസൃഷ്ടിയെ അതിന്റെ അര്‍ഥത്തില്‍ കാണാന്‍ കഴിയാത്തത് ഫാസിസ്റ്റ് രീതിയാണ് എന്നതു തിരിച്ചറിയപ്പെടണം.

*
ദേശാഭിമാനി മുഖപ്രസംഗം 26 ഫെബ്രുവരി 2013

സഹകരണ ബാങ്കിംഗിന്റെ ഘടനാമാറ്റം അപകടകരം

കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖല രാജ്യത്തെ ഏറ്റവും ശക്തവും മാതൃകാപരവുമാണ്. ആ സഹകരണ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കുന്ന നടപടികളാണ് യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ പിരിച്ചുവിട്ടു. ജില്ലാ സഹകരണ ബാങ്കുകളില്‍ ആയിരക്കണക്കിന് കടലാസ് സംഘങ്ങള്‍ക്ക് അംഗത്വം നല്‍കി. ഈ പുതുക്കിയ അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുത്തു. ഇതോടൊപ്പം വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും ഭരണഘടനാ ഭേദഗതി ബില്ലിന്റെയും അടിസ്ഥാനത്തില്‍ സഹകരണ മേഖലയ്ക്ക് ദോഷം വരുത്തുന്ന സഹകരണ ഭേദഗതി നിയമം പാസാക്കി.

സഹകരണരംഗത്ത് ഓരോ മേഖലയ്ക്കും പ്രാഥമിക സംഘങ്ങളും സംസ്ഥാനതലത്തില്‍ ഫെഡറേഷനുകളും ഉണ്ട്. ഉദാഹരണത്തിന് ലാന്‍ഡ് മോര്‍ട്ട്‌ഗേജ് പ്രാഥമിക ബാങ്കുകളും അവരുടെ സംസ്ഥാനതല ഫെഡറേഷനായ ലാന്‍ഡ് ഡവലപ്‌മെന്റ് ബാങ്കും ഉണ്ട്. ഇതുപോലെ തന്നെ കൈത്തറി തുടങ്ങി വിവിധ മേഖലകളില്‍ പ്രാഥമിക സംഘങ്ങളും സംസ്ഥാനതലത്തില്‍ കേന്ദ്ര സംഘങ്ങളും ഉണ്ട്. വായ്പാരംഗത്ത് പ്രാഥമിക സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുമാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ജില്ലാ ബാങ്കുകള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ അംഗങ്ങളായും സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍ അംഗങ്ങളുമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തില്‍ ഈ പ്രസ്ഥാനം വളരെ ശക്തി പ്രാപിച്ചു. പ്രത്യേകിച്ചും 1976 ലെ നിക്ഷേപ സമാഹരണം മുതല്‍. 1973 മുതല്‍ 1980 ല്‍ രാജിവച്ചൊഴിയുന്നതുവരെ സംസ്ഥാന സഹകരണ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു ഞാന്‍. 1975 ല്‍ സംസ്ഥാനത്തെ ഒരു സര്‍വീസ് സഹകരണ സംഘത്തിന്റെ ശരാശരി നിക്ഷേപം 50,000 രൂപയായിരുന്നു. അന്ന് കടങ്ങളൊക്കെ എഴുതി തള്ളുന്ന കേന്ദ്രനിയമം വന്നപ്പോള്‍ സാധാരണക്കാരുടെ വായ്പാ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കഴിയില്ലായിരുന്നു.

സഹകരണ പ്രസ്ഥാനത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള തടസങ്ങള്‍ നീക്കി നിക്ഷേപസമാഹരണം ആരംഭിക്കണമെന്ന തീരുമാനം നടപ്പിലാക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം. ഉദാഹരണത്തിന് സര്‍വീസ് സഹകരണ സംഘമെന്നപേര് ബൈലേ അനുസരിച്ച് സര്‍വീസ് സഹകരണ ബാങ്ക് എന്നാക്കണം. എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലും കൗണ്ടര്‍ സ്ഥാപിക്കണം. പ്രത്യേകം ക്യാഷ്യറെ നിയമിക്കണം. നിക്ഷേപകര്‍ക്ക് പാസ് ബുക്കും ചെക്കും നിര്‍ബന്ധമാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ തന്നെ തയ്യാറാക്കി അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനും സഹകരണ മന്ത്രിയായിരുന്ന ബേബിജോണിനും സമര്‍പ്പിച്ചു. അത് അവര്‍ അംഗീകരിച്ച്, നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സഹകരണ രജിസ്ട്രാര്‍ ആയിരുന്ന ടി എന്‍ ജയചന്ദ്രന് നല്‍കി. നിരവധി തവണ ജില്ലാ ബാങ്കുകളുടെ ഭരണ സമിതിയോഗങ്ങള്‍ എന്റെകൂടി സാന്നിധ്യത്തില്‍ ചേര്‍ന്നു. മിക്ക പ്രാഥമിക സഹകരണ സംഘങ്ങളുടെയും ഭരണസമിതി യോഗങ്ങളില്‍ ഞാനും സംബന്ധിച്ചു. നിക്ഷേപ സമാഹരണത്തിന് ആരും എതിരല്ലായിരുന്നു. എന്നാല്‍ ലക്ഷ്യം കൈവരിക്കാനാവുമോ എന്ന സംശയമായിരുന്നു എല്ലാവരിലും. ത്രിതല സഹകരണവായ്പ മേഖലയില്‍ ഒരുമാസംകൊണ്ട് 20 കോടി രൂപ നിക്ഷേപം സ്വീകരിക്കാന്‍ തീരുമാനിച്ചു. കൊല്ലം ജില്ലയിലെ പൂതക്കുളം സഹകരണസംഘത്തിലായിരുന്നു നിക്ഷേപ സമാഹരണത്തിന്റെ ഉത്ഘാടനം. മുഖ്യമന്ത്രി സി അച്യുതമേനോന്‍ ഉദ്ഘാടകനും സഹകരണ മന്ത്രി ബേബിജോണ്‍ അധ്യക്ഷനുമായിരുന്നു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ചേര്‍ന്ന് 26 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. അവിടെ നിന്നാരംഭിച്ച സഹകരണ നിക്ഷേപം ഇന്ന് സഹകരണ ബാങ്കിംഗ് മേഖലയില്‍ 70,000 കോടിക്കടുത്ത് എത്തി നില്‍ക്കുന്നു. ഇത് വര്‍ധിച്ചുവരികയാണ്.

ഇന്നത്തെ പ്രശ്‌നമെന്താണ്? ഈ വിഭവശേഷി കേരളത്തിന്റെ വികസനത്തില്‍ ലക്ഷ്യബോധത്തോടെ എങ്ങനെ വിനിയോഗിക്കാം? ഈ വിഭവശേഷി ഉപയോഗിച്ച് സഹകരണ മേഖലയിലൂടെ കാര്‍ഷിക-വ്യാവസായിക-തൊഴില്‍ രംഗങ്ങളെ എങ്ങനെ പരിപോക്ഷിപ്പിക്കാം? ഇതിന് നേതൃത്വപരമായ പങ്ക് വഹിക്കാനാണ് സഹകരണ മേഖലയും സര്‍ക്കാരും ശ്രമിക്കേണ്ടത്. എന്നാല്‍ അതിനുപകരം ഈ വിഭവശേഷി സമാഹരിക്കുന്ന സഹകരണ മേഖലയെ തകര്‍ക്കാനാണ് റിസര്‍വ് ബാങ്കും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും ശ്രമിക്കുന്നത്.
അര്‍ഹതയുള്ള ഏതെങ്കിലും ഒരു സഹകരണ സംഘത്തിന് ജില്ലാ സഹകരണ ബാങ്കുകളോ സംസ്ഥാന സഹകരണ ബാങ്കോ വായ്പ നിഷേധിച്ചിട്ടുണ്ടോ? അങ്ങനെയൊരു പരാതി ലഭിച്ചിട്ടുണ്ടോ? ഇന്നുവരെ അങ്ങനെയൊരു പരാതി കേട്ടിട്ടില്ല. പിന്നെന്തിനാണ് സഹകരണ ബാങ്കിംഗ് മേഖലയെ ഇല്ലാതാക്കുന്നത്? വ്യവസായങ്ങളില്‍ കമ്പനി നിയമം പോലെ ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളില്‍ ഓഹരി അനുസരിച്ച് വോട്ട് അവകാശം നല്‍കണമെന്നൊരു നിര്‍ദ്ദേശം ഞാന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ചു. സ്ഥാപനത്തിന്റെ സുരക്ഷയും നിക്ഷേപകരുടെ താല്‍പര്യവുമായിരുന്നു ഈ ആശയത്തിന്റെ ലക്ഷ്യം. എന്നാല്‍ ഒരു സഹകരണ ബാങ്കും ഇത് അംഗീകരിച്ചില്ല.

1980 വരെ സഹകരണ ബാങ്കിംഗ് മേഖലയില്‍ വായ്പ വിതരണം നടത്തി വന്നിരുന്നത് സഹകരണ സംഘങ്ങള്‍ മാത്രമായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കും മാത്രമേ വായ്പ നല്‍കിയിരുന്നുള്ളു. ഇതിന് പ്രധാനകാരണം സംസ്ഥാനത്തിന്റെ ഏതെങ്കിലും ഒരു പ്രദേശത്ത് നിന്നും വ്യക്തികളോ സ്ഥാപനങ്ങളോ വായ്പക്ക് അപേക്ഷിച്ചാല്‍, അത് പരിശോധിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥ സംവിധാനം സംസ്ഥാന സഹകരണ ബാങ്കിന് ഉണ്ടായിരുന്നില്ല. അതുപോലെ ജില്ലാ സഹകരണ ബാങ്കുകള്‍ വ്യക്തികള്‍ക്കോ സഹകരണ സംഘങ്ങള്‍ അല്ലാത്ത സ്ഥാപനങ്ങള്‍ക്കോ വായ്പ നല്‍കിയിരുന്നില്ല. 1980 ല്‍ ഞാന്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതുവരെ ഈ നയം കര്‍ശനമായി നടപ്പാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണബാങ്കുകളും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കാന്‍ തുടങ്ങി. ഇത് കിട്ടാക്കടങ്ങള്‍ വരുത്തിവച്ചു.

ജില്ലാ ബാങ്കുകളുടെ സാമ്പത്തികശേഷിയുടെ പ്രധാന ഉറവിടം പ്രാഥമിക വികസന ബാങ്കുകളാണ്. ജില്ലാ ബാങ്കുകളുടെ ഓഹരി മൂലധനത്തിന്റെ സിംഹഭാഗവും പ്രാഥമിക വികസന ബാങ്കുകളുടെതാണ്. ജില്ലാ ബാങ്കുകളുടെ നിക്ഷേപത്തില്‍ പ്രധാനപങ്ക് പ്രാഥമിക വികസന ബാങ്കുകളുടെ നിക്ഷേപമാണ്. പ്രാഥമിക വികസന ബാങ്കുകളുടെ കരുതല്‍ ധനവും മറ്റും ജില്ലാ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ അത് ബാധിക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളെയായിരിക്കും.

പ്രാഥമിക സഹകരണ ബാങ്കുകളുടെയും ജില്ലാ സഹകരണ ബാങ്കുകളുടെയും വിഭവശേഷി വര്‍ധിച്ചപ്പോള്‍ നിക്ഷേപം അധികമായി അത് എന്തുചെയ്യണമെന്ന് വ്യക്തമായ നയം ഇല്ലാതെ സഹകരണ ബാങ്കിംഗ് മേഖല ഒരു പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖല ഇന്ന് ആവശ്യപ്പെടുന്നത് സമഗ്രമായൊരു യന്ത്രവല്‍ക്കരണമാണ്. അതുപോലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ആദായകരമായ വില ലഭിക്കാന്‍ ഉതകുന്ന ആധുനിക വിപണന സംവിധാനവും കൂടിയേതീരു.

ത്രിതല സഹകരണ ബാങ്കിംഗ് സംവിധാനത്തില്‍ വര്‍ധിച്ചുവരുന്ന വിഭവശേഷി ഇതിനായി വിനിയോഗിക്കണം. ഇതിനാവശ്യമായ സംഘടനാരൂപം ത്രിതല സഹകരണ ബാങ്കിംഗ് സംവിധാനത്തില്‍ കൊണ്ടുവരണം. കാര്‍ഷിക മേഖലയുടെ വികസനത്തിന് സഹകരണ ബാങ്കിംഗ് രംഗത്തെ വിഭവശേഷി വിനിയോഗിക്കാതെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളുടെ ഭരണസമിതികളില്‍ മാറ്റം വരുത്തുന്നത് അപകടകരമാണ്.

ഗ്രാമീണ വികസനത്തിന്, പ്രത്യേകിച്ച് കാര്‍ഷിക വികസനത്തിന്, വിഭവശേഷി വിനിയോഗിക്കുക എന്ന ലക്ഷ്യം നേടാനാണ് സഹകരണ ബാങ്കിംഗ് മേഖലയുടെ ഘടനയില്‍ മാറ്റം വരുത്തിയത്. നിക്ഷേപ സമാഹരണം ആരംഭിച്ചപ്പോള്‍ സഹകരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ ഞാന്‍ അധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ആ സമിതിയുടെ നിര്‍ദ്ദേശമായിരുന്നു, സര്‍വീസ് സഹകരണ ബാങ്കുകളെ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ ആക്കുക എന്നത്. ചില സംഘങ്ങള്‍ അതിനായി ബൈലേ ഭേദഗതി ചെയ്‌തെങ്കിലും അതില്‍ ലക്ഷ്യമിട്ട ഒന്നും നടപ്പാക്കിയില്ല.

ഇന്ന് കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയില്‍ പണിയെടുക്കാന്‍ തൊഴിലാളികളെ കിട്ടാനില്ല. അതിന് യന്ത്രവല്‍ക്കരണമാണ് പോംവഴി. കേരളത്തില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരാണ്. അവര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിനോ സംരക്ഷിക്കുന്നതിനോ കഴിയുന്നില്ല. ഈ ജോലി സഹകരണ മേഖല ഏറ്റെടുക്കണം. കാര്‍ഷികോപകരണങ്ങള്‍, യന്ത്രങ്ങള്‍ ന്യായമായ വാടകയ്ക്ക് കൃഷിക്കാര്‍ക്ക് നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കണം. ഇടവിളയായി പച്ചക്കറി വ്യാപകമാക്കാന്‍ കഴിയും. ഈ പച്ചക്കറി സംരക്ഷിക്കാനും സംഭരിക്കാനും സംസ്‌ക്കരിക്കാനും വിപണിയിലെത്തിക്കാനും സഹകരണ മേഖല തയ്യാറാവണം. ശ്രദ്ധാപൂര്‍വം ചെയ്താല്‍ കേരളത്തിനാവശ്യമായ പച്ചക്കറി ഇവിടെ തന്നെ ഉല്‍പ്പാദിപ്പിച്ച് ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയും.

കേരളത്തിന്റെ നാനാവിധമായ വികസനത്തിന് വിനിയോഗിക്കേണ്ട സഹകരണ ബാങ്കിംഗ് രംഗത്തെ വിഭവശേഷി, കിട്ടാക്കടമായി മാറുന്ന തരത്തില്‍ സഹകരണ ബാങ്കിംഗ് മേഖലയുടെ ഭരണസംവിധാനത്തില്‍ ഉണ്ടാക്കുന്ന മാറ്റം രാജ്യദ്രോഹമാണ്.

*
 ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം

Monday, February 25, 2013

പോരാട്ടത്തിന്റെ മഹാകാഹളം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനകീയതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് പാര്‍ലമെന്റിനകത്തും പുറത്തും പൊരുതുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്). രാജ്യത്തിന്റെ രാഷ്ട്രീയവും നയപരവുമായ എല്ലാ കാര്യങ്ങളിലും പാര്‍ടി നടത്തുന്ന ഇടപെടല്‍ ജനകീയശബ്ദമായി അതുകൊണ്ടുതന്നെ മാറുന്നു.

ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏതു പ്രശ്നത്തിലും സുവ്യക്തമായ നിലപാടെടുക്കാനും നീതിയുക്തമായ പരിഹാരത്തിനുവേണ്ടി പ്രക്ഷോഭത്തിനിറങ്ങാനും സദാ ജാഗരൂകമായ പാര്‍ടി എന്നനിലയില്‍, ബൂര്‍ഷ്വ- ഭൂപ്രഭു ഭരണവര്‍ഗം കടുത്തവിദ്വേഷത്തോടെയാണ് സിപിഐ എമ്മിനെ കാണുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിലും നവലിബറല്‍ നയങ്ങളെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുന്നതിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാര്‍ടിയുടേത്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞ് തമ്മിലടിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തെ തുറന്നുകാട്ടാന്‍മാത്രമല്ല, അത്തരം രാഷ്ട്രീയ നെറികേടുകള്‍ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കാനും സിപിഐ എമ്മിന് കഴിയുന്നു.

വര്‍ഗീയശക്തികളെയും രാഷ്ട്രത്തിനുമേല്‍ പിടിമുറുക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെയും അവയ്ക്ക് അടിപ്പെടുന്ന ഇന്ത്യന്‍ ഭരണാധികാരികളെയും അതിന്റെ സഹജസ്വഭാവമായ കൂറ്റന്‍ അഴിമതികളെയും തുറന്നുകാട്ടാനുള്ള ക്യാമ്പയിനുകള്‍ക്ക് മറ്റാരേക്കാളും മുന്‍തൂക്കം നല്‍കിയ പാര്‍ടി സിപിഐ എമ്മാണെന്ന് എതിരാളികള്‍പോലും സമ്മതിക്കും. ഇന്ന് രാജ്യത്താകെ നവലിബറല്‍ നയങ്ങള്‍ക്കെതിരെ അലയടിക്കുന്ന ജനരോഷവും തൊഴിലാളികള്‍ കക്ഷിഭേദംമറന്ന് ഏറ്റെടുക്കുന്ന പ്രക്ഷോഭവും സിപിഐ എമ്മിന്റെ നിലപാടുകളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ ഘട്ടത്തിലെ അനുഭവം സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷശക്തികളുടെ പ്രസക്തി ഇന്ത്യന്‍ജനതയെ ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്നതാണ്. പിന്തുണ നല്‍കുമ്പോള്‍ത്തന്നെ, യുപിഎ സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങളെ പാര്‍ടി ശക്തിയുക്തം എതിര്‍ത്തു. അന്ന് പാര്‍ലമെന്റില്‍ ഇടതുപക്ഷത്തെ ആശ്രയിച്ചാണ് സര്‍ക്കാര്‍ നിലനിന്നത് എന്നതുകൊണ്ട് പല അറുപിന്തിരിപ്പന്‍നയങ്ങളും നിയമനിര്‍മാണങ്ങളും തടയാന്‍ കഴിഞ്ഞു. സമ്മര്‍ദത്തിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ഏതാനും ജനോപകാരനടപടികള്‍ നടപ്പാക്കുന്നതിന് യുപിഎ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. വന്‍കിട ബിസിനസിനും വിദേശമൂലധനത്തിനും വേണ്ടിയുള്ള നയങ്ങളുമായി മുന്നോട്ടുപോകുന്നതിലും നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിലുമുള്ള വേഗം കുറയ്ക്കുന്നതില്‍ അന്ന് ഇടതുപക്ഷത്തിന് വിജയിക്കാനായി. ഇടതുപക്ഷപിന്തുണയില്ലാതെ യുപിഎ സര്‍ക്കാര്‍ ഭരണത്തില്‍ തുടര്‍ന്നപ്പോള്‍ കെട്ടഴിച്ചുവിട്ട ജനവിരുദ്ധവും സാമ്രാജ്യത്വപ്രേരണയ്ക്ക് വഴങ്ങിയതും കോര്‍പറേറ്റ് അനുകൂലവുമായ നടപടികള്‍ ഈ വസ്തുതയ്ക്ക് അടിവരയിട്ടു.

ഇന്ന് രാജ്യവും ജനങ്ങളും കൊടിയ പ്രതിസന്ധിഘട്ടത്തിലാണ്. ദരിദ്രരുടെ എണ്ണവും ധനിക- ദരിദ്ര വ്യത്യാസവും ഭയാനകമാംവിധം വളര്‍ന്നിരിക്കുന്നു. പോഷകാഹാരക്കുറവും കര്‍ഷക ആത്മഹത്യയും തൊഴില്‍രാഹിത്യവും ഇന്ത്യയുടെ ദയനീയമായ ചിത്രം ലോകത്തിനുമുന്നില്‍ വരച്ചിടുന്നു. വിലക്കയറ്റത്തോടൊപ്പം അഴിമതിയുടെ തോതും റെക്കോഡ് വളര്‍ച്ചയിലേക്ക് കുതിക്കുന്നു. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായുള്ള സ്വകാര്യവല്‍ക്കരണനയങ്ങള്‍ വര്‍ത്തമാനകാലത്ത് അഴിമതിയുടെ അടിസ്ഥാനമായി തീര്‍ന്നിരിക്കുകയാണ്. വന്‍കിട ബിസിനസ് സ്ഥാപനങ്ങളും കോര്‍പറേറ്റുകളും റിയല്‍ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരും മാഫിയസംഘങ്ങളും കാണെക്കാണെ തടിച്ചുകൊഴുക്കുമ്പോള്‍, പെട്രോള്‍- ഡീസല്‍- വളങ്ങള്‍- ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ സബ്സിഡികള്‍ നിര്‍ദാക്ഷിണ്യം വെട്ടിക്കുറച്ച് ജനങ്ങളെ ദുരിതത്തിന്റെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ് യുപിഎ സര്‍ക്കാര്‍. ഇക്കാര്യങ്ങളിലൊന്നും കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷകക്ഷിയായ ബിജെപിയും തമ്മില്‍ ഭിന്നതകളില്ല.

നവലിബറല്‍ നയങ്ങളോടുള്ള പ്രതിബദ്ധതയില്‍ ഒരേതൂവല്‍ പക്ഷികളാണെന്ന് ബിജെപി അവര്‍ക്ക് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നു. രാജ്യത്തെ രക്ഷിക്കേണ്ട ബദല്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത എക്കാലത്തേക്കാളും പ്രസക്തമായ ഘട്ടത്തിലാണ്, ബദല്‍നയങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ സന്ദേശം ഉയര്‍ത്തി അഖിലേന്ത്യാ വ്യാപകമായ സമരസന്ദേശജാഥയ്ക്ക് സിപിഐ എം നേതൃത്വം നല്‍കുന്നത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികളും സ്ത്രീകളും ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടെയുള്ള ജനകോടികളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും വര്‍ഗീയശക്തികള്‍ക്കെതിരായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യപതാക ഏന്തിയുമാണ് സിപിഐ എം ജാഥകള്‍ രാജ്യത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ച് മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ മഹാറാലിയോടെ സമാപിക്കുന്നത്. വര്‍ഗീയതയ്ക്കെതിരായി വര്‍ഗപരമായ ഐക്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ ജാഥ ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നത്.

ഭൂമിക്കും പാര്‍പ്പിടത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തൊഴിലിനും ഭക്ഷണത്തിനും വേണ്ടിയുള്ള ജനങ്ങളുടെ അവകാശം ആര്‍ക്കും തടുത്തുനിര്‍ത്താനാകുന്നതല്ലെന്ന് ജാഥ പ്രഖ്യാപിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കുക, സാമൂഹികനീതി ഉറപ്പാക്കുക, അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ജാഥ ഉയര്‍ത്തിപ്പിടിക്കുന്നു. സിപിഐ എം ആദ്യമായി നടത്തുന്ന അഖിലേന്ത്യാ ജാഥയാണിത്. കന്യാകുമാരിയില്‍ ആദ്യജാഥയുടെ പ്രയാണം ആരംഭിച്ചപ്പോള്‍ തടിച്ചുകൂടിയ ജനസഞ്ചയം ഈ ജാഥയുടെ അജയ്യതയാണ് വിളിച്ചോതിയത്. ഇന്ത്യന്‍രാഷ്ട്രീയത്തില്‍ പുതിയ അധ്യായം സൃഷ്ടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായ ഈ ജാഥ ബൂര്‍ഷ്വ- ഭൂപ്രഭു ഭരണത്തിനുള്ള യഥാര്‍ഥ ബദലിലേക്കുള്ള ചുവടുവയ്പ് എന്നനിലയില്‍, അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും കഷ്ടപ്പെടുന്ന എല്ലാവരുടെയും അനീതിയോടും ചൂഷണത്തോടും സന്ധിചെയ്യാത്ത എല്ലാവരുടെയും സ്നേഹവായ്പ് അര്‍ഹിക്കുന്നു.

*
പിണറായി വിജയന്‍ ദേശാഭിമാനി 25 ഫെബ്രുവരി 2013

ജീവിതസമരത്തില്‍ അണിചേരുക

ഇന്ത്യയും ഇന്ത്യക്കാരും ഏറ്റവുമധികം ആശങ്കയോടെ കാണുന്ന ഭക്ഷ്യസുരക്ഷ, ഭൂമിയുംകിടപ്പാടവും, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം, അഴിമതിക്കെതിരായ പോരാട്ടം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ദേശീയ പ്രചാരണ പരിപാടിക്ക് സിപിഐ എം തുടക്കം കുറിച്ചിരിക്കയാണ്. രാജ്യത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരിയില്‍ ഞായറാഴ്ച ഉദ്ഘാടനംചെയ്യപ്പെട്ട സമര സന്ദേശജാഥ ദേശീയ രാഷ്ട്രീയത്തിലെ മൂര്‍ത്തമായ പ്രശ്നങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ അണിനിരത്തുന്നതിനൊപ്പം നവലിബറല്‍ അജന്‍ഡ വിതച്ച ദുരിതത്തിന്റെ പടുകുഴിയില്‍നിന്ന് ജനതയെ കൈപിടിച്ചു കരകയറ്റാനുള്ള അപരാജിതമുന്നേറ്റത്തിന് നാന്ദികുറിക്കാന്‍കൂടിയുള്ളതാണ്. സിപിഐ എം പാര്‍ടി എന്ന നിലയില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ അഖിലേന്ത്യാ ജാഥ എന്ന പ്രത്യേകതയും ഇതിനുണ്ട്. ജനറല്‍സെക്രട്ടറിയടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ നയിക്കുന്ന പ്രധാന ജാഥകളും അവയ്ക്ക് എത്താന്‍ പറ്റാത്തിടങ്ങളില്‍ ചെറുതും വലുതുമായ ഉപജാഥകളുമായി, രാജ്യത്തിന്റെ എല്ലാ കോണുകളിലും ജനങ്ങളുമായി സംവദിക്കുന്ന പ്രചാരണ പരിപാടിയാണ് സിപിഐ എം ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിലുള്ള പാര്‍ടിയുടെ കാഴ്ചപ്പാടും ഇടതുപക്ഷ നിലപാടുകളും ഈ വിപുലമായ ബഹുജനപരിപാടിയിലൂടെ ജനങ്ങളിലെത്തിക്കുമെന്നര്‍ഥം.

സിപിഐ എമ്മും ഇടതുപക്ഷമാകെയും ഏറ്റെടുത്ത പ്രക്ഷോഭങ്ങളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെയും കൂടുതല്‍ വിപുലമായ തുടര്‍ച്ചയാണ് ഈ ജാഥ. രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലാളിവര്‍ഗ മുന്നേറ്റമെന്ന് ഉറപ്പിച്ചു പറയാവുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ തൊട്ടുപിന്നാലെയാണ് ജാഥ ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കുന്നതിനെതിരെ ഇടതു പാര്‍ടികള്‍ പ്രചാരണ-പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കയാണ്. ഭക്ഷ്യസുരക്ഷിതത്വത്തിനും സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിനുമായി ഇടതുപക്ഷം സംയുക്തമായി അഞ്ചു കോടി ഒപ്പുകള്‍ ശേഖരിക്കുന്നു. കേരളത്തില്‍ ഇക്കഴിഞ്ഞ നാളുകളില്‍ സിപിഐ എം ഏറ്റെടുത്ത രണ്ടു പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. ഗ്യാസ് സിലിണ്ടറുകള്‍ പരിമിതപ്പെടുത്തിയതിനെതിരെ സംഘടിപ്പിച്ച അഗ്നിശൃംഖലയും ജനുവരിയില്‍ നടന്ന ഭൂസമരവും. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ, ദളിതര്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാന്‍, വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ-അങ്ങനെ അനീതിയുടെയും അതിക്രമത്തിന്റെയും സാന്നിധ്യമുള്ളിടത്തെല്ലാം പ്രതിഷേധത്തിന്റെയും രോഷത്തിന്റെയും അഗ്നിയുമായി കടന്നെത്താന്‍ കഴിയുന്നു എന്നതാണ് സിപിഐ എമ്മിനെ; ഇടതുപക്ഷത്തെ മറ്റുകക്ഷികളില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്.

കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ പ്രാകൃതവും മനുഷ്യത്വഹീനവുമായ അനുഷ്്ഠാനത്തില്‍ പ്രതിഷേധിച്ച് മര്‍ദനമേല്‍ക്കുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തത് സിപിഐ എം പ്രവര്‍ത്തകരാണ്. തമിഴ്നാട്ടില്‍ ധര്‍മപുരിയില്‍ ദളിത് വിരുദ്ധ ആക്രമണങ്ങളെ ചെറുക്കാനും ആക്രമിക്കപ്പെട്ടവര്‍ക്ക് ആശ്വാസംനല്‍കാനും ഇറങ്ങിച്ചെന്നത് സിപിഐ എമ്മാണ്. പശ്ചിമബംഗാളില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പൈശാചികമായ ആക്രമണങ്ങള്‍ക്കെതിരെ സിപിഐ എമ്മിന് പൊരുതേണ്ടിവരുന്നു. ഇങ്ങനെ നാനാ രംഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയും വിപുലീകരണവും കൂടിയാണ് സമരസന്ദേശ ജാഥകളിലൂടെ സാധ്യമാകുന്നത്. നവലിബറല്‍ നയങ്ങള്‍ തീമഴയായി ജനജീവിതത്തിനുമേല്‍ തിമിര്‍ത്തുപെയ്യുന്നു. 2003ല്‍ പതിമൂന്നായിരുന്ന ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 2012 അവസാനിക്കുംമുമ്പ് 61 ആയാണുയര്‍ന്നത്. വിലക്കയറ്റം ഇടവേളയില്ലാതെ തുടരുന്നു. വിലക്കയറ്റക്കെടുതിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല, സബ്സിഡികള്‍ ഇല്ലായ്മചെയ്തും ഇന്ധനവില വര്‍ധിപ്പിച്ചും യാത്രാ നിരക്കുകളില്‍ വന്‍വര്‍ധന വരുത്തിയും കൂടുതല്‍ പ്രയാസങ്ങള്‍ കെട്ടിവയ്ക്കാനാണ് യുപിഎസര്‍ക്കാര്‍ തയ്യാറാകുന്നത്. ദിവസം ഇരുപതുരൂപയില്‍ താഴെമാത്രം ചെലവാക്കാനുള്ള കെല്‍പ്പേ 86.3 കോടി ഇന്ത്യക്കാര്‍ക്കുള്ളൂ എന്ന യാഥാര്‍ഥ്യം, ആര്‍ക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് യുപിഎ രാജ്യം ഭരിക്കുന്നത് എന്ന വലിയ ചോദ്യമാണവശേഷിപ്പിക്കുന്നത്.

നവലിബറല്‍ അജന്‍ഡയുമായി അന്ധമായി മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാരിനെ, രാജ്യത്തെ മുപ്പത്തിമൂന്ന് കോടി വീടുകളില്‍ അന്‍പത്തേഴു ശതമാനത്തിനും ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ല; മുപ്പത്തിമൂന്നു ശതമാനത്തിനും അടുക്കളയില്ല; 53 ശതമാനം വീടുകളില്‍ കക്കൂസില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളൊന്നും അലട്ടുന്നില്ല. പണമില്ല എന്ന ഒറ്റ ന്യായംപറഞ്ഞ്, നഷ്ടമാണ് എന്ന തൊടുന്യായം മൂളി ജനങ്ങളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ്. പണക്കാര്‍ക്കായി ഇരുപതുലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയവര്‍, പാവപ്പെട്ടവന് അടുപ്പു പുകയ്ക്കാനുള്ള ഇന്ധനത്തിന്റെ വില്‍പ്പനപോലും കൊള്ളലാഭത്തിന്റെ വേദിയാക്കുന്നു. ഈ അവസ്ഥയില്‍നിന്ന് രാജ്യത്തെ രക്ഷിക്കണമെങ്കില്‍ ശക്തമായ ബദല്‍ ഉയര്‍ന്നുവരണമെന്ന് സിപിഐ എം പ്രഖ്യാപിക്കുന്നു. ആ ബദലിന്റെ; അതിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മാര്‍ച്ച് പത്തൊന്‍പതിന് ഡല്‍ഹിയില്‍ സമാപിക്കുന്ന സമരസന്ദേശ ജാഥ. കന്യാകുമാരി, കൊല്‍ക്കത്ത, മുംബൈ, അമൃത്സര്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് രാജ്യമെമ്പാടും സഞ്ചരിച്ച് ഡല്‍ഹിയിലെത്തിച്ചേരുന്ന ജാഥയുടെ വിജയത്തിനായി നാടിനെ സ്നേഹിക്കുന്ന മുഴുവനാളുകളും രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നത് ഇന്നത്തെ ഇന്ത്യന്‍ ജനജീവിതത്തെ ബാധിച്ച ദുരിതങ്ങള്‍തന്നെയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 25 ഫെബ്രുവരി 2013

ഭാഷയുടെ മരണം

ആഗോളവല്‍ക്കരണകാലത്ത് അതിവേഗത്തില്‍ മരണം സംഭവിക്കുന്ന ഒന്നായി ഭാഷ മാറുകയാണ്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാന്‍കൂടിയായ പ്രശസ്ത എഴുത്തുകാരന്‍ സേതു ഈ പ്രശ്നം ഗൗരവമായി ഉന്നയിക്കുകയുണ്ടായി. ഈ കോളത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരം ചിന്ത പബ്ലിഷേഴ്സ് "കാഴ്ചവട്ടം" എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. അതിന്റെ പ്രകാശനം കൊച്ചിയില്‍ നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഭാഷാശാസ്ത്രജ്ഞന്മാര്‍ ഗൗരവമായി പരിശോധിക്കേണ്ട പ്രശ്നമാണിതെങ്കിലും അത് അവരുടെ പരിധിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. വൈവിധ്യം നിറഞ്ഞ ലോകത്തിന്റെ തനതു നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്നമാണത്. അത് സംസ്കാരത്തിന്റെയും ചരിത്രത്തിന്റേയും പ്രശ്നമാണ്. അതുകൊണ്ടുതന്നെ വിവിധ മണ്ഡലങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനു വിധേയമാക്കേണ്ടതുണ്ട്.

സേതു ഇന്ത്യന്‍ ഭാഷകളുടെ മരണത്തെക്കുറിച്ചാണ് പരാമര്‍ശിച്ചത്. അതിന്റെ വേഗത കുറയ്ക്കുന്നതിനും വീണ്ടെടുക്കലിനുമായി അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍ബിടി കുറേയേറെ കാര്യങ്ങള്‍ ചെയ്യുന്നു. ഇന്ത്യന്‍ സിനിമയും ഇതില്‍ ചില പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സുവീരന്റെ സിനിമ ബ്യാരി ഭാഷയെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചു. ഇത്തരം സിനിമകള്‍ക്ക് ലഭിക്കുന്ന അംഗീകാരം ഭാഷയുടെ നിലനില്‍പ്പിനുള്ള പരിസരം രൂപപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്ത് എത്രയധികം ഭാഷകളാണുള്ളത്. ലിപിയുള്ളതും ഇല്ലാത്തതുമായ ഭാഷകള്‍. ഒരു ഭാഷയില്‍ തന്നെ നിരവധി വകഭേദങ്ങളും കാണാന്‍ കഴിയും. കേരളത്തിന്റെ തന്നെ ഓരോ കോണിലും വ്യത്യസ്തമായ ഭാഷാപ്രയോഗരീതികള്‍ കാണാന്‍ കഴിയും.

അച്ചടി മാധ്യമങ്ങള്‍ ഭാഷാപ്രയോഗങ്ങളെ ഏകീകരിച്ചു. അവര്‍ അവരുടെ എളുപ്പത്തിനായി എല്ലാ പ്രദേശത്തും ഉപയോഗിക്കാവുന്ന വാക്കുകള്‍ പൊതുവായി സ്വീകരിച്ചു. പതുക്കെപ്പതുക്കെ ആ വാക്കുകള്‍ പുതിയ തലമുറയുടെ പ്രയോഗത്തില്‍ സജീവമായി. അതോടെ വൈവിധ്യം കുറയാന്‍ തുടങ്ങി. എന്നാല്‍, ഭാഷയുടെ മരണം അതില്‍ ഒതുങ്ങുന്നതല്ല. ലോകത്ത് ഭാഷകളില്‍ 21 ശതമാനം മരണം സംഭവിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതില്‍ നല്ലൊരു പങ്കും ഗോത്രഭാഷകളാണ്. അതിന്റെ വേഗം കൂടുതലാണ്. 1970 നും 2005നുമിടയില്‍ ഈ തകര്‍ച്ചയുടെ വേഗം കൂടി. അതില്‍ ഏറ്റവും കൂടുതല്‍ സംഭാവന അമേരിക്കയില്‍ തന്നെയാണ്. അമേരിക്കയില്‍ വിവിധ ഗോത്രവര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഭാഷകളില്‍ 65 ശതമാനവും ഇന്ന് നിലനില്‍ക്കുന്നില്ല. അമേരിക്കയുടെ ജനകീയ ചരിത്രമെഴുതിയ ഹാരോള്‍ഡ് സിന്‍ എങ്ങനെയാണ് ഗോത്രവംശജരെ കൊന്നൊടുക്കി ഒരു രാജ്യം സൃഷ്ടിക്കുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. സംസാരിക്കേണ്ട ജനത കൊന്നൊടുക്കപ്പെട്ടാല്‍ പിന്നെ ഭാഷക്ക് എന്തു പ്രസക്തി. അവിടെ അവശേഷിക്കുന്ന തദ്ദേശീയ ജനതയുടെ ഉന്മൂലനവും അതിനുശേഷം നടന്നിരിക്കുന്നു. പിന്നെ പിന്നെ ആ സംസ്കാരവും ഇല്ലാതാക്കി.

പസഫിക് മേഖലകളില്‍ 30 ശതമാനവും ആഫ്രിക്കയില്‍ 20 ശതമാനവും ഭാഷകള്‍ ഈ കാലയളവില്‍ ഇല്ലാതായെന്നാണ് പറയുന്നത്. സമീപകാലത്ത് ഈ മേഖലയിലെ ഗവേഷകര്‍ പുതിയ ഒരു സൂചകം വികസിപ്പിക്കുകയുണ്ടായി. ഐഎല്‍ഡിയെന്ന ഇന്‍ഡക്സ് ഓഫ് ലിംഗ്വിസ്റ്റിക് ഡൈവേര്‍സിറ്റി ഈ മേഖലയിലെ പുതിയ പ്രവണതകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അവരുടെ കണക്കുപ്രകാരം എല്ലാ ഭാഷകള്‍ക്കും മരണം സംഭവിക്കുന്നുണ്ട്. 1970 നും 1988നുമിടയില്‍ ഈ സൂചകം ഒന്നില്‍നിന്നും 0.94 ലേക്ക് പതിച്ചു. അതിനുശേഷം 2005 വരെയുള്ള കണക്കില്‍ അത് വീണ്ടും 0.80 ലേക്ക് വീണു. ഇതേ കാലയളവില്‍തന്നെ ഗോത്രഭാഷകളുടെ സൂചകം ഒന്നില്‍നിന്നും 0.94 ലേക്കും 2005ല്‍ അത് 0.79 ആയി. ഈ കാലയളവില്‍ ആധിപത്യമുള്ള 16 ഭാഷകള്‍ സംസാരിക്കുന്നവരുടെ ശതമാനം 45ല്‍നിന്നും 55 ആയി വര്‍ധിച്ചു. ഈ പ്രവണത നിലയ്ക്കുന്നില്ല. ലോകത്തെ അവശേഷിക്കുന്ന ഭാഷകളിലും പകുതിയോളം 2500 പേരില്‍ മാത്രം സംസാരിക്കുന്ന ഭാഷകളാണെന്നും പറയുന്നു.

ആന്‍ഡമാനില്‍ മീന്‍പിടിച്ച് ജീവിക്കുന്ന ഗോത്രസമൂഹമായ ഇറിയന്‍ ജര്‍ വിഭാഗം സംസാരിക്കുന്ന ബര്‍മസോ ഭാഷ ഇപ്പോള്‍ 250 പേര്‍ മാത്രമാണ് സംസാരിക്കുന്നത്. അതുപോലെ ലഡാക്കിലെ ആദിമവിഭാഗത്തിലെ 2500 പേരില്‍ താഴെ മാത്രം സംസാരിക്കുന്ന ഭാഷയാണ് ബ്രാക്സക്ത്. ഇങ്ങനെ ഇന്ത്യയില്‍ തന്നെ എത്രയെത്ര ഭാഷകളാണ് പതുക്കെപ്പതുക്കെ ഇല്ലാതാകുന്നത്. അവശേഷിക്കുന്ന പ്രാദേശിക ഭാഷകളും പ്രതിസന്ധിയിലാണ്. ഇംഗ്ലീഷിന്റെ ആധിപത്യം ഇന്ത്യന്‍ പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നു.

ഇക്കാര്യത്തില്‍ ചൈനയില്‍നിന്നും വ്യത്യസ്തമാണ് ഇന്ത്യയിലെ സ്ഥിതി. സേതു ചൂണ്ടിക്കാട്ടിയതുപോലെ ഉപയോഗിച്ച് സമ്പന്നതയോടെ പുതിയ തലമുറക്ക് കൈമാറുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നത്. അതില്ലാതാകുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയുടെ ഭാഗമായിക്കൊണ്ടല്ല. ആധുനിക മൂലധനം അഭിരുചികളുടെ ആഗോളവല്‍ക്കരണം കൂടി നടത്തുന്നുണ്ട്. സംസ്കാരം പ്രധാനപ്പെട്ട വ്യവസായമായി മാറുന്നു. സാംസ്കാരിക വ്യവസായം അമൂര്‍ത്തമായ പ്രതീകങ്ങളിലൂടെ പൊതുവിപണി പിടിച്ചെടുക്കുകയാണ്. അതിന് അതിന്റെ കമ്പോളത്തിനു പറ്റിയ ഭാഷ മതി. മറ്റു കാര്യങ്ങളില്‍ ഒരുപക്ഷേ വിപണിയുടെ വളര്‍ച്ചക്കായി അത് വൈവിധ്യത്തെ പ്രോത്സാഹിപ്പിച്ചെന്നുവരും. എന്നാല്‍, ഇക്കാര്യത്തില്‍ സമീപനം വ്യത്യസ്തമാണ്. ഈ ഒഴുക്ക് ഭാഷകളുടെ നിലനില്‍പ്പിനെ ഇല്ലാതാക്കിയിരിക്കുന്നു.

ഇപ്പോള്‍ ചില ഒറ്റപ്പെട്ടശ്രമങ്ങള്‍ ഭാഷയുടെ സംരക്ഷണത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. കംപ്യൂട്ടറിനെ അതിനായി ഉപയോഗപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന ഭാഷകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍, അതിലെ സാധ്യതകളെ പല തരത്തിലും ഉപയോഗിച്ച് ചിലര്‍ തങ്ങളുടെ നാടിന്റെ ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനായി ശ്രമിക്കുന്നു. എന്നാല്‍, ആഗോളവിപണിക്കായുള്ള ഭാഷ നിര്‍മിക്കുന്നവരുടെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ ഇതെല്ലാം എത്രമാത്രം പിടിച്ചുനില്‍ക്കുമെന്ന് പറയാറായിട്ടില്ല. ആഗോളവല്‍ക്കരണം സാമ്പത്തിക മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നയൊന്നാണ് എന്ന മട്ടിലാണ് പലരും സമീപിക്കുന്നത്. അതിന്റെ ഇന്നത്തെ പ്രാമുഖ്യമണ്ഡലമായി സംസ്കാരം മാറുകയാണ്. സാംസ്കാരിക വ്യവസായത്തില്‍ എല്ലാം ചരക്കുകള്‍ മാത്രമാണ്. ഇതിനെ മറികടക്കുന്നതിനായി പുതിയ രൂപങ്ങളെ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു.

*
പി രാജീവ്