ദേ,
ഇക്കാണുന്ന ട്രാക്കിലാണ്
അവളുടെ ചെരിപ്പുകള്‍ കിടന്നത്!
ആംഗ്രി ബേ(ര്‍)ഡ്‌സിന്റെ പടമുള്ള ബാഗും!
പിന്നെ,
അവളുടെ മഞ്ഞ ദുപ്പട്ട,
ഈ പോസ്റ്റിനു താഴെയും!
ആ കല്ലിലാണ്
അവള്‍ തലവെച്ചു കിടന്നിരുന്നത്!
തീര്‍ത്തും നഗ്നയായി!
പക്ഷേ,
എനിക്കിപ്പോഴും മനസ്സിലാകാത്തത്,
അന്നു ഞാന്‍ വലിച്ചുകൊണ്ടിരുന്ന
പകുതിപോലും തീരാത്ത
ആ ബീഡിക്കുറ്റി
നഷ്ടപ്പെട്ടതെവിടെയാണ്?
*
അക്ഷയ കെ.പി
ദേശാഭിമാനി കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ കവിത
ഇക്കാണുന്ന ട്രാക്കിലാണ്
അവളുടെ ചെരിപ്പുകള്‍ കിടന്നത്!
ആംഗ്രി ബേ(ര്‍)ഡ്‌സിന്റെ പടമുള്ള ബാഗും!
പിന്നെ,
അവളുടെ മഞ്ഞ ദുപ്പട്ട,
ഈ പോസ്റ്റിനു താഴെയും!
ആ കല്ലിലാണ്
അവള്‍ തലവെച്ചു കിടന്നിരുന്നത്!
തീര്‍ത്തും നഗ്നയായി!
പക്ഷേ,
എനിക്കിപ്പോഴും മനസ്സിലാകാത്തത്,
അന്നു ഞാന്‍ വലിച്ചുകൊണ്ടിരുന്ന
പകുതിപോലും തീരാത്ത
ആ ബീഡിക്കുറ്റി
നഷ്ടപ്പെട്ടതെവിടെയാണ്?
*
അക്ഷയ കെ.പി
ദേശാഭിമാനി കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ കവിത
No comments:
Post a Comment