സിഐടിയുവിന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സില്‍ (ഡബ്ള്യുഎഫ്ടിയു ) അംഗത്വം. ഡബ്ള്യുഎഫ്ടിയു ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസ് സിഐടിയു ആസ്ഥാനമായ ബി ടി ആര്‍ ഭവനിലെത്തി ഔദ്യോഗികമായി അംഗത്വം നല്‍കി. ജനുവരി 8 മുതല്‍ 11 വരെ നാസിക്കില്‍ ചേര്‍ന്ന സിഐടിയു ജനറല്‍ കൌണ്‍സിലിന്റെ തീരുമാനമനുസരിച്ചാണ് ഡബ്ള്യുഎഫ്ടിയുവില്‍ അംഗമായത്. ജനറല്‍ കൌണ്‍സില്‍ അംഗീകരിച്ച പ്രമേയം സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ മാവ്റിക്കോസിന് കൈമാറി.
ലോകത്തിലെ ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഏറ്റവും ശക്തമായ കൂട്ടായ്മയാണ് ഗ്രീസിലെ ആതന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ള്യുഎഫ്ടിയു. തൊഴിലാളിവര്‍ഗനയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ സംഘടന ജനാധിപത്യ-പുരോഗമന ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായാണ് അറിയപ്പെടുന്നത്. 1945ല്‍ രൂപംകൊണ്ട സംഘടനയില്‍ 120 രാജ്യങ്ങളില്‍നിന്നായി 220 ട്രേഡ് യൂണിയനുകളും എട്ട് കോടി തൊഴിലാളികളും അംഗങ്ങളാണ്. ഐക്യരാഷ്ട്രസംഘടന, ഐഎല്‍ഒ, എഫ്ഐഒ, യുനെസ്കോ എന്നിവയില്‍ അംഗമാണ്
ഡബ്ള്യുഎഫ്ടിയു. 50 ലക്ഷം അംഗങ്ങളുള്ള സിഐടിയുവിന്റെ വരവ് ഡബ്ള്യുഎഫ്ടിയുവിന് കരുത്ത് പകരുമെന്ന് ജോര്‍ജ് മാവ്റിക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആതന്‍സില്‍ ഏപ്രില്‍ ആറിന് ആരംഭിക്കുന്ന പതിനാറാമത് സമ്മേളനത്തില്‍ സിഐടിയുവിന്റെ 26 പ്രതിനിധികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ആശയപരമായ ഭിന്നത കാരണമാണ് സിഐടിയു ഇത്രയും കാലം ഡബ്ള്യുഎഫ്ടിയുവില്‍ അംഗമാകാതിരുന്നതെന്ന് എ കെ പത്മനാഭന്‍ പറഞ്ഞു. സിഐടിയു വിഭാവനം ചെയ്യുന്ന നയങ്ങളാണ് അഞ്ച് വര്‍ഷമായി ഡബ്ള്യുഎഫ്ടിയുവിന്റേതും എന്നതിനാലാണ് ഇപ്പോള്‍ അംഗമാകുന്നത്. ഒക്ടോബറില്‍ ആതന്‍സില്‍ ഡബ്ള്യുഎഫ്ടിയു നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് നാസിക്കില്‍ ചേര്‍ന്ന ജനറല്‍കൌസില്‍ യോഗം ഇതില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 23ലെ ദേശീയ പ്രക്ഷോഭത്തോടനുബന്ധിച്ച് ഡബ്ലിയു. എഫ്.ടി.യു നല്‍കിയ സന്ദേശം..
Message of Solidarity of WFTU with Trade Unions of India on Day of strike February 23, 2011
On behalf of the 80 million members of the World Federation of Trade Unions in 120 countries in five continents we send you warm militant class oriented greetings and internationalist solidarity on February 23, Day of strike and action of the working class and the people of India, we welcome the millions of your people who led the militant unions in your struggle against the anti-popular and anti-labor policies of the Government of India.
We convey a very warm message of struggle by the people and workers of Greece at the initiative and the leadership of PAME which has declared February 23 as a Day of general Strike to state once more their resistance to the cruel and unpopular anti-worker policies of the government and the European Union.
We express our support with the class oriented militant trade unions of India which prepared and organized this national strike and demand implementation of their basic rights and satisfaction of the contemporary demands of people against the increasing prices of basic foodstuffs, the violation of labor laws, the lack of health and safety measures, the violation of social security, against the privatization of sectors of vital importance against unemployment and poverty.
Subscribe to:
Post Comments (Atom)
1 comment:
സിഐടിയുവിന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സില്‍ (ഡബ്ള്യുഎഫ്ടിയു ) അംഗത്വം. ഡബ്ള്യുഎഫ്ടിയു ജനറല്‍ സെക്രട്ടറി ജോര്‍ജ് മാവ്റിക്കോസ് സിഐടിയു ആസ്ഥാനമായ ബി ടി ആര്‍ ഭവനിലെത്തി ഔദ്യോഗികമായി അംഗത്വം നല്‍കി. ജനുവരി 8 മുതല്‍ 11 വരെ നാസിക്കില്‍ ചേര്‍ന്ന സിഐടിയു ജനറല്‍ കൌണ്‍സിലിന്റെ തീരുമാനമനുസരിച്ചാണ് ഡബ്ള്യുഎഫ്ടിയുവില്‍ അംഗമായത്. ജനറല്‍ കൌണ്‍സില്‍ അംഗീകരിച്ച പ്രമേയം സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ മാവ്റിക്കോസിന് കൈമാറി.
Post a Comment