Thursday, November 18, 2010

സച്ചിദാനന്ദന്‍ - ജീവിതരേഖ

1946-ല്‍ തൃശൂര്‍ ജില്ലയിലെ പുല്ലൂറ്റ് ജനനം. ഘടനാവാദാനന്തര സൌന്ദര്യമീമാംസയില്‍ ഡോക്‌ടര്‍ ബിരുദം. ഇരുപത്തഞ്ചു വര്‍ഷത്തെ കോളെജധ്യാപനത്തിനുശേഷം കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഇന്ത്യന്‍ ലിറ്ററേച്ചര്‍' ദ്വൈമാസികയുടെ പത്രാധിപരായി. 1996 മുതല്‍ 2006 വരെ കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി. അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മഴ, ഇവനെക്കൂടി, വീടുമാറ്റം, മലയാളം, അപൂര്‍ണം, സംഭാഷണത്തിനൊരു ശ്രമം, വിക്ക്, സാക്ഷ്യങ്ങള്‍ തുടങ്ങി ഇരുപത്തിയെട്ട് കവിതാസമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങള്‍, മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി ഇരുപതിലധികം ലേഖന സമാഹാരങ്ങള്‍. ശക്തന്‍ തമ്പുരാന്‍, ഗാന്ധി എന്നീ നാടകങ്ങള്‍. പലലോകം പലകാലം, മൂന്നു യാത്ര എന്നീ യാത്രാവിവരണങ്ങള്‍, ലോകകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പതിനഞ്ച് വിവര്‍ത്തനസമാഹാരങ്ങള്‍. ഇംഗ്ളീഷില്‍ Indian Literature: Positions and Propositions, Authors Texts Issues, Indian literature paradigms and perspectives, Reading Indian literature and Beyond എന്നിങ്ങനെ നാലു ലേഖന സമാഹാരങ്ങള്‍. ഇംഗ്ളീഷിലും മലയാളത്തിലുമായി എഡിറ്റു ചെയ്ത പന്ത്രണ്ട് പുസ്തകങ്ങള്‍.

സ്വന്തം കവിതകളുടെ പരിഭാഷാ സമാഹാരങ്ങള്‍ ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി, ബംഗാളി, ആസാമീസ്, ഒറിയ, ഉര്‍ദു, പഞ്ചാബി, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലുണ്ട്. കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഒമാന്‍ കേരള സെന്റര്‍ അവാര്‍ഡ്, ബഹ്റൈന്‍ കേരള സമാജം അവാര്‍ഡ്, ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ പുരസ്കാരം, ഉള്ളൂര്‍ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത് ദില്‍വാരാ അവാര്‍ഡ്, ഗംഗാധര്‍ മെഹെര്‍ ദേശീയ കവിതാപുരസ്കാരം, മണിപ്പൂര്‍ നഹ്റോള്‍ പ്രേമീസമിതി 'റൈറ്റര്‍ ഓഫ് ദി ഇയര്‍', വയലാര്‍ അവാര്‍ഡ്, കെ. കുട്ടികൃഷ്ണന്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ അവാര്‍ഡ്, പത്മപ്രഭാ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍. വിലാസം : 7C, Neethi Apartments, 84, I.P. Extension, Delhi - 110 092. Cþ-sa-bn : satchida@hotmail.com

സച്ചിദാനന്ദന്റെ കൃതികള്‍

എ: മലയാളം

കവിതാസമാഹാരങ്ങള്‍ (ഒന്നാംപതിപ്പിന്റെ വര്‍ഷം)

1. അഞ്ചുസൂര്യന്‍, 1971
2. ആത്മഗീത, 1974
3. കവിത, 1977
4. ഇന്ത്യന്‍ സ്കെച്ചുകള്‍, 1978
5. എഴുത്തച്ഛനെഴുതുമ്പോള്‍, 1979
6. പീഡനകാലം, 1981
7. വേനല്‍മഴ, 1982
8. രണ്ടു ദീര്‍ഘകാവ്യങ്ങള്‍, 1983
9. സച്ചിദാനന്ദന്റെ കവിതകള്‍, 1962-82, 83
10. സോക്രട്ടീസും കോഴിയും, 1984
11. ഇവനെക്കൂടി, 1987
12. വീടുമാറ്റം, 1988
13. കയറ്റം, 1990
14. കവിബുദ്ധന്‍, 1992
15. എന്റെ സച്ചിദാനന്ദന്‍ കവിതകള്‍, 1993
16. ദേശാടനം, 1994
17. മലയാളം, 1996
18. അപൂര്‍ണം, 1998
19. തെരഞ്ഞെടുത്ത കവിതകള്‍, 1999
20. സംഭാഷണത്തിന് ഒരു ശ്രമം, 2000
21. വിക്ക്, 2002
22. സാക്ഷ്യങ്ങള്‍, 2004
23. ഗസലുകള്‍ ഗീതങ്ങള്‍ (2005)
24. സച്ചിദാനന്ദന്റെ കവിതകള്‍ (1965-2005), 2006
25. അനന്തം (2006)
26. ഒന്നാം പാഠം, 2006
27. എന്റെ കവിത, 2008
28. മറന്നുവച്ച വസ്തുക്കള്‍, 2009

നാടകങ്ങള്‍

29. ശക്തന്‍ തമ്പുരാന്‍, 1983
30. ഗാന്ധി, 1970

ഗദ്യകൃതികള്‍

31. കുരുക്ഷേത്രം, 1970
32. ജനതയും കവിതയും, 1982
33 മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം,
ഒരു മുഖവുര, 1983
34. തെരഞ്ഞെടുത്ത ലേഖനങ്ങള്‍, 1985
35. പാബ്ളോ നെരൂദാ, 1985
36. സംവാദങ്ങള്‍, 1986
37. സമീപനങ്ങള്‍, 1986
38. സംസ്കാരത്തിന്റെ രാഷ്ട്രീയം, 1989
39. സംഭാഷണങ്ങള്‍, 1989 (അഭിമുഖങ്ങള്‍)
40. ബ്രെഹ്റ്റിന്റെ കല, 1989
41. പടവുകള്‍, 1990
42. കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍, 1991
43. അന്വേഷണങ്ങള്‍, 1991
44. വീണ്ടുവിചാരങ്ങള്‍, 1992
45. സൌന്ദര്യവും അധികാരവും, 1993
46. മുഹൂര്‍ത്തങ്ങള്‍, 1996 (തെരഞ്ഞെടുത്ത
നിരൂപണങ്ങള്‍)
47. പല ലോകം, പല കാലം, 1998
(യാത്രാവിവരണങ്ങള്‍)
48. കലയും നിഷേധവും, 1999
49. ഭാരതീയ കവിതയിലെ പ്രതിരോധപാരമ്പര്യം, 2002
50. മൂന്നു യാത്ര, 2002 (യാത്രാവിവരണങ്ങള്‍)
51. കിഴക്കും പടിഞ്ഞാറും, 2005
52. അടിത്തട്ടുകള്‍, 2006
53. മുഖാമുഖം, 2006

കവിതാപരിഭാഷകള്‍

54. നസ്രുള്‍ ഇസ്ലാം : തെരഞ്ഞെടുത്ത
കവിതകള്‍, 1976
55. നെരൂദയുടെ കവിതകള്‍, 1976
56. ഹോചിമിന്‍ : ജയില്‍ ഡയറി, 1976
57. ബ്രെഹ്റ്റിന്റെ നൂറു കവിതകള്‍, 1977
58. നാളെയുടെ കവിത, 1982
59. കറുത്ത കവിത, 1982
60. ലാറ്റിനമേരിക്കന്‍ കവിത, 1982
61. മാവോ-സെ-തുങ്ങിന്റെ കവിതകള്‍, 1984
62. കവിതാപര്യടനങ്ങള്‍, 1986
63. പത്തു നവീന കവികള്‍, 1989
64. നൂറു നവീന കവികള്‍, 1989
65. നൂറു റഷ്യന്‍ കവിതകള്‍, 1989
66. സമകാലീന ഹിന്ദി കവിത, 1989
67. മഗധ് : ശ്രീകാന്ത് വര്‍മ്മ, 1990
68. മുപ്പത് ഇന്ത്യന്‍ കവയിത്രികള്‍, 1990
69. വാക്കുകളുടെ ആകാശം : സീതാകാന്ത് മഹാപത്ര, 1999
70. സച്ചിദാനന്ദന്റെ വിവര്‍ത്തനങ്ങള്‍, 2007
71. ഉറങ്ങുന്നവര്‍ക്കുള്ള വാക്കുകള്‍, 2007

നാടകപരിഭാഷ

72. രണ്ടു ലഘുനാടകങ്ങള്‍ : ബെര്‍തോള്‍ഡ് ബ്രെഹ്റ്റ്, 1979

ഗദ്യപരിഭാഷ

73. നസ്രുള്‍ ഇസ്ലാം : ഗോപാല്‍ ഹല്‍ദാര്‍, 1988

എഡിറ്റു ചെയ്ത കൃതികള്‍

74. ഹരിശ്രീ (പുതുകവിതകള്‍) 1972
75. പുതുപ്പിറവി (പുതുകവിതകള്‍) 1982
76. നേര്‍വഴികള്‍ (പുതുകവിതകള്‍) 1990
77. വഴിത്തിരിവിന്റെ കഥകള്‍ (ചെറുകഥകള്‍) 1982
78. സ്ത്രീപഠനങ്ങള്‍ (ഫെമിനിസം) 1990
79. മൂന്നാമിടം (പുറം കവിതകള്‍) 2001
80. കവിത - 2002 (കവിതകള്‍) 2003

ബി : ഇതരഭാഷാകൃതികള്‍

ഇംഗ്ളീഷ്

മൂലകൃതികള്‍

1. Indian literature : positions and propositions (Essays), 1999
2. authors, texts, issues (essays), 2002
3. Indian Literature, Paradigms and Perspectives, 2008
4. Readings, Indian Literaure and Beyond, 2009.

പരിഭാഷകള്‍

5. summer rain : three decades of poetry (Own Poems), 1995
6. how to go to the tao temple (Own Poems), 1998
7. Imperfect and other poems (Own Poems), 2000
8. so many births (Own Slected Poems), 2001
9. Stammer and other poems (Own Poems), 2005

എഡിറ്റു ചെയ്ത കൃതികള്‍

10. Kavita, 93 (Indian Poetry), 1993
11. Gestures (Poetry from South Asia), 1996
12. Signatures (Hundred Indian Poets), 1998
13. Indian poetry : modernism and after (Essays), 2001
14. Antaral : end-century lectures (Talks), 2002
15. At home in the world (Indian Writing), 2002
16. Author speaks (Talks), 2005
17. Indian poetry : fifty years (Essays), 2005

ഹിന്ദി

പരിഭാഷകള്‍

18. അന്ധാ ആദ്മീ ജിസ്‌നേ സൂര്യ് ഖോജാ (കവിതകള്‍), 1987
19. വഹ് ജിസേ സബ് യാദ് ഥാ (കവിതകള്‍), 1996
20. അപൂര്‍ണ് ഓര്‍ അന്യ് കവിതായേം
(കവിതകള്‍), 2000
21. ഹക്ലാഹട് (കവിതകള്‍), 2004
22. ശുരുവാത്തേം (കവിതകള്‍), 2004
23. ഭാരതീയ സാഹിത്യ് : സ്ഥാപനായേം ഓര്‍
പ്രസ്താവനായേം (ലേഖനങ്ങള്‍), 2003

എഡിറ്റു ചെയ്ത കൃതി

24. താനാ-ബാനാ (സ്വാതന്ത്ര്യോത്തര ഭാരതീയ
കവിത), 1999

തമിഴ്

25. ഇരച്ചസാക്ഷിഗള്‍ (കവിതകള്‍), 1990
26. സച്ചിദാനന്ദന്‍ കവിതൈകള്‍ (കവിതകള്‍), 1998
27. ശരീരം : ഒരു നഗരം (കവിതകള്‍), 1999
28. കവിതൈ മീണ്ടും വറും (കവിതകള്‍), 2002
29. മാര്‍ക്സിയ അഴഗിയര്‍ (സൌന്ദര്യശാസ്ത്രം), 1986

കന്നട

30. നന്ന മെയ് നഗര (കവിതകള്‍), 1996

തെലുങ്ക്

31. ശരീരം ഒക നഗരം (കവിതകള്‍), 2004

ബംഗാളി

32. സച്ചിദാനന്ദനേര്‍ കവിതാ (കവിതകള്‍), 2001

ഒറിയ

33. ഘര്‍ ഓ അന്യന്യകബിതാ (കവിതകള്‍), 2002

പഞ്ചാബി

34. പീലേ പത്തോ ദാ സുപ്നാ (കവിതകള്‍), 2002

ആസ്സാമിയാ

35. സാഗര്‍ തീരേര്‍ കവിതാ (കവിതകള്‍), 2001

ഗുജറാത്തി

36. കവിത (കവിതകള്‍), 1989

ഉര്‍ദു

37. ഹം ജസീറോം മേം രഹ്തേ ഹൈ
(കവിതകള്‍), 2004

ഫ്രഞ്ച്

38. tant de vies (Poems), 2002
39. Ragmala 2005

ഇറ്റാലിയന്‍

40. raccolto di poesia (Poems), 2005

ജര്‍മന്‍

41. Literatur Nachrichten
42. Ich glaube Nicht an gren zen.

അറബിക് ഭാഷയിലും സച്ചിദാനന്ദന്റെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സച്ചിദാനന്ദനെ കുറിച്ചുള്ള ഡോക്കുമെന്ററി 'വേനല്‍മഴ' 2007-ല്‍ പുറത്തുവന്നു.

*
കടപ്പാട്: ഗ്രന്ഥാലോകം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1946-ല്‍ തൃശൂര്‍ ജില്ലയിലെ പുല്ലൂറ്റ് ജനനം. ഘടനാവാദാനന്തര സൌന്ദര്യമീമാംസയില്‍ ഡോക്‌ടര്‍ ബിരുദം. ഇരുപത്തഞ്ചു വര്‍ഷത്തെ കോളെജധ്യാപനത്തിനുശേഷം കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഇന്ത്യന്‍ ലിറ്ററേച്ചര്‍' ദ്വൈമാസികയുടെ പത്രാധിപരായി. 1996 മുതല്‍ 2006 വരെ കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി. അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മഴ, ഇവനെക്കൂടി, വീടുമാറ്റം, മലയാളം, അപൂര്‍ണം, സംഭാഷണത്തിനൊരു ശ്രമം, വിക്ക്, സാക്ഷ്യങ്ങള്‍ തുടങ്ങി ഇരുപത്തിയെട്ട് കവിതാസമാഹാരങ്ങള്‍. കുരുക്ഷേത്രം, സംവാദങ്ങള്‍ സമീപനങ്ങള്‍, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങള്‍, മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി ഇരുപതിലധികം ലേഖന സമാഹാരങ്ങള്‍. ശക്തന്‍ തമ്പുരാന്‍, ഗാന്ധി എന്നീ നാടകങ്ങള്‍. പലലോകം പലകാലം, മൂന്നു യാത്ര എന്നീ യാത്രാവിവരണങ്ങള്‍, ലോകകവിതയുടെയും ഇന്ത്യന്‍ കവിതയുടെയും പതിനഞ്ച് വിവര്‍ത്തനസമാഹാരങ്ങള്‍. ഇംഗ്ളീഷില്‍ Indian Literature: Positions and Propositions, Authors Texts Issues, Indian literature paradigms and perspectives, Reading Indian literature and Beyond എന്നിങ്ങനെ നാലു ലേഖന സമാഹാരങ്ങള്‍. ഇംഗ്ളീഷിലും മലയാളത്തിലുമായി എഡിറ്റു ചെയ്ത പന്ത്രണ്ട് പുസ്തകങ്ങള്‍.