അഴിമതി ജനിച്ചത് ഇന്നലെയാണെന്നും അത് കണ്ട് പിടിച്ചതും അതിനെതിരെയുള്ള പ്രതിവിധി നിര്‍ദ്ദേശിച്ചതും ഹസാരെ ആണെന്നും സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുണ്ട്. മിക്കവാറും പത്രം വായിക്കാത്തവരും, വായിച്ചാല്‍ തന്നെ ശ്രദ്ധിക്കാത്തവരും, ശ്രദ്ധിച്ചാല്‍ തന്നെ മറന്നുപോകുന്നവരും, അല്ലെങ്കില്‍ മറവി അഭിനയിക്കുന്നവരും ഒക്കെ ആണ് അങ്ങനെയൊക്കെ കരുതുന്നതും കരുതുന്നതായി അഭിനയിക്കുന്നതും.
എന്നാല്‍ ...........
മന്മോഹന് സിങ്ങിന്റെ ഭരണം സാധാരണക്കാരന്റെ പോക്കറ്റടിച്ച് അംബാനിയെ പണക്കാരന് ആക്കുന്നതിനെതിരെ ഡല്‍ഹിയില്‍ ഈ കഴിഞ്ഞ 2011 ഫെബ്രുവരി ഇരുപത്തി മൂന്നാം തിയ്യതി നടത്തിയ റാലിയെക്കുറിച്ചുള്ള കുറിപ്പുകൾ കാണുക.
കേന്ദ്ര സര്‍ക്കാരിന് ജനങ്ങളുടെ താക്കീത്
ഉയര്‍ന്നു പറക്കട്ടെ ഈ ഐക്യപതാക
സംഘശക്തി വിളിച്ചറിയിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച്
എന്താ ആ വിലക്കയറ്റ വിരുദ്ധറാലി അഴിമതി വിരുദ്ധറാലി ആവുകയില്ലേ ?
ഇന്ത്യയിലെ അതിസമ്പന്നന്മാര്ക്ക് വഴിവിട്ടു പണമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യുന്ന സഹായമല്ലേ വിലക്കയറ്റം?
അതല്ലേ ഏറ്റവും വലിയ അഴിമതി?
ഇതെത്ര മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായി? എത്ര ചാനലുകളില്‍ ലൈവ് ആയി പ്രക്ഷേപണം ചെയ്യപ്പെട്ടു?
ഈ വാര്‍ത്തകള്‍ തമസ്കരിച്ച മാധ്യമങ്ങളുടെ നടപടിയെ എന്ത് വിളിക്കണം?
ശ്രീ പ്രസൻജിത് ബോസ് എഴുതുന്നത് ശ്രദ്ധിക്കൂ..
“There was a huge workers’ rally organised by 9 central trade unions in delhi today, protesting against price rise, violation of labour laws, unemployment, social insecurity etc… [It was] one of the biggest witnessed in Delhi in recent times. However, none of the major TV channels have shown even a glimpse of the rally so far. Interestingly, major foreign news agencies such as Reuters and AFP as well as the BBC have already covered the rally, noted its political significance and highlighted the issues being raised by the workers (see links below). Why are the Indian media persons so insensitive to the voice of lakhs of workers from their own country?”
അതെ, റോയിട്ടറും ബി ബി സി യും മറ്റും ചിത്രങ്ങൾ സഹിതം അഴിമതിക്കെതിരെയുള്ള ജനമുന്നേറ്റം എന്ന് റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ പോലും ഇന്ത്യൻ മാധ്യമങ്ങൾ തമസ്ക്കരിക്കുന്നതെന്തേ? ആരെയാണവർ ഭയപ്പെടുന്നത് ? അഥവാ ആരെയാണവർ സഹായിക്കുന്നത്? ഇപ്പോൾ മറ്റൊരു വാർത്തയിമില്ലെന്ന മട്ടിൽ 24 മണിക്കൂറും “അണ്ണായേ നമ്:” എന്നു ജപിക്കുന്നവർ എവിടെയായിരുന്നു? അവരുടെ അഴിമതി വിരുദ്ധ മുഖംമൂടി പിച്ചിച്ചീന്തപ്പെടേണ്ടതല്ലേ?
‘പണം‘ നേരിട്ട് വാങ്ങാതെ വാര്‍ത്ത തമസ്കരിക്കുകയായിരുന്നില്ലേ അവർ?
പ്രാദേശികമായി നടക്കപ്പെടുന്ന എത്രയോ സമരങ്ങള്‍...പോരാട്ടങ്ങള്‍...
ചില ഉദാഹരണങ്ങള്‍ ഇവിടെ ഉണ്ട് .
ഇവയൊക്കെ എന്തുകൊണ്ട് തമസ്കരിക്കപ്പെടുന്നു എന്ന് ചിന്തിക്കേണ്ടതല്ലേ?
അണ്ണാ ഹസാരെക്കു പിന്നില്‍ അണി നിരന്ന ജനങ്ങളുടെ അഴിമതിക്കെതിരായ രോഷം ഇവിടെ തുടങ്ങി ഇവിടെ തീരേണ്ടതല്ല. അത് കൂടുതല്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. അഴിമതിയുടെ മൂലകാരണം എന്ത് എന്നതിനെക്കുറിച്ച്, പരിഹാരങ്ങളെക്കുറിച്ച്, തുടരേണ്ട പോരാട്ടങ്ങളെക്കുറിച്ച് ഇനിയും ഇനിയും സംസാരിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ നിശബ്ദത ഒരു കുറ്റകൃത്യമായി ഭാവി തലമുറ വിലയിരുത്താതിരിക്കാന്‍ നമുക്ക് അലസരാകാതിരിക്കാം.
****
അധിക വായനയ്ക്ക് :
തൊഴിലാളികളുടെ മഹാപ്രവാഹത്തിന് തലസ്ഥാനം ഒരുങ്ങി
തൊഴിലാളി ഐക്യത്തിന്റെ കരുത്തില്‍ ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച്
Workers’ March to Parliament
ചരിത്രത്തില്‍ ഇടം നേടിയ റാലി
Sunday, August 28, 2011
മാധ്യമങ്ങളും മിഡിൽ ക്ലാസും പിന്നെ അണ്ണാഹസാരയും
Subscribe to:
Post Comments (Atom)
2 comments:
അണ്ണാ ഹസാരെക്കു പിന്നില്‍ അണി നിരന്ന ജനങ്ങളുടെ അഴിമതിക്കെതിരായ രോഷം ഇവിടെ തുടങ്ങി ഇവിടെ തീരേണ്ടതല്ല. അത് കൂടുതല്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. അഴിമതിയുടെ മൂലകാരണം എന്ത് എന്നതിനെക്കുറിച്ച്, പരിഹാരങ്ങളെക്കുറിച്ച്, തുടരേണ്ട പോരാട്ടങ്ങളെക്കുറിച്ച് ഇനിയും ഇനിയും സംസാരിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ നിശബ്ദത ഒരു കുറ്റകൃത്യമായി ഭാവി തലമുറ വിലയിരുത്താതിരിക്കാന്‍ നമുക്ക് അലസരാകാതിരിക്കാം.
സമരം നയിക്കുന്നവര്‍ക്ക് വിശ്വാസ്യതയില്ലെങ്കില്‍ ജനങ്ങള്‍ പിന്തുണക്കില്ല. ഒരു (അ)രാഷ്ട്രീയ പാര്‍ട്ടിയെയും ജനങ്ങള്‍ക്ക് വിശ്വാസമില്ല. അതുതന്നെയാണ് ഹസാരെയുടെ വിജയം. പാര്‍ട്ടികള്‍ ഇടപെട്ടാല്‍ ജനങ്ങള്‍ മിക്കവാറും പിന്തിരിയും..!!
Post a Comment