Thursday, October 3, 2013

പാതി ആകാശത്തിനും പാതി ഭൂമിക്കും വേണ്ടി

എസ്എഫ്ഐയുടെ 4-ാമത് അഖിലേന്ത്യാ വിദ്യാര്‍ത്ഥിനി കണ്‍വെന്‍ഷന്‍ സിംലയില്‍ സംഘടിപ്പിക്കുകയുണ്ടായി. "പുരുഷാധിപത്യ വ്യവസ്ഥയ്ക്കെതിരെ പോരാടുക" എന്നതായിരുന്നു സമ്മേളനത്തിെന്‍റ മുദ്രാവാക്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമൂഹത്തിലൊട്ടാകെത്തന്നെയും നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നടന്ന സമ്മേളനം എസ്എഫ്ഐയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറി. 23 സംസ്ഥാനങ്ങളില്‍നിന്നുള്ളവരും എസ്എഫ്ഐയുമായി സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളവരുമായി 210 ലേറെ പെണ്‍കുട്ടികള്‍ പ്രതിനിധികളായി. എസ്എഫ്ഐയുടെ ഹിമാചല്‍ പ്രദേശ് സംസ്ഥാന കമ്മിറ്റി ഈ മഹാസമ്മേളനം വിജയിപ്പിക്കുന്നതിനായി മഹത്തായ ശ്രമം തന്നെയാണ് നടത്തിയത്. കോണ്‍ഗ്രസ് ഗവണ്‍മെന്‍റ്, റാലി നടക്കുന്ന സ്ഥലത്ത് ചില തടസ്സങ്ങളുണ്ടാക്കിയതൊഴിച്ചാല്‍ പൊതുവില്‍ ഹിമാചലിലെ, പ്രത്യേകിച്ചു സിംലയിലെ ജനങ്ങള്‍ വലിയ പിന്തുണയാണ് സമ്മേളനത്തിനു നല്‍കിയത്. ഹിമാചല്‍ യൂണിവേഴ്സിറ്റിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുകയും തടങ്കലില്‍ വെയ്ക്കുകയും ചെയ്ത സംഭവത്തിന്, പ്രവര്‍ത്തകരുടെ ധൈര്യത്തെയും സ്ഥൈര്യത്തെയും കഠിനാധ്വാനത്തെയും തകര്‍ക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ സമ്മേളനം അവിസ്മരണീയമാംവിധം വിജയകരമാക്കിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

""സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം"" എന്ന് ആലേഖനം ചെയ്ത നൂറുകണക്കിന് ധവളപതാകകളേന്തിക്കൊണ്ട് ആരംഭിച്ച വിദ്യാര്‍ഥികളുടെ വര്‍ണാഭമായ ഘോഷയാത്രയോടെയാണ് സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിനുമുമ്പായി നടന്ന റാലിയെ വൃന്ദാകാരാട്ട് അഭിസംബോധന ചെയ്തു. ലിംഗനീതിയെന്നത് നമ്മുടെ രാജ്യത്തെ ഒരു മുന്‍നിര രാഷ്ട്രീയ പാര്‍ടിയുടെയും അജണ്ടയിലില്ലാത്തതാണ്. വോട്ടിനു വേണ്ടിയോ പൊതുജനങ്ങളുടെ സമ്മര്‍ദ്ദമുണ്ടാവുമ്പോഴോ മാത്രമാണ് കോണ്‍ഗ്രസും ബിജെപിയും ഈ പ്രശ്നത്തെ ഉയര്‍ത്തിക്കാട്ടുന്നത്. ഈ ഒരൊറ്റ കാരണംകൊണ്ടു മാത്രമാണ് വനിതാ സംവരണ ബില്‍ ഇക്കാലമത്രയും പാസാക്കിയെടുക്കാന്‍ കഴിയാതിരുന്നത്. ലിംഗനീതിയ്ക്കായുള്ള ഇടതുശക്തികളുടെ പോരാട്ടത്തെ അടിവരയിട്ടുകൊണ്ട്, പശ്ചിമബംഗാള്‍ ഇത്രയും കാലം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതെന്ന് വൃന്ദ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം നാടകീയമാംവിധം മാറിമറിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി തൃണമൂല്‍ വാഴ്ചയിന്‍കീഴില്‍ പശ്ചിമബംഗാളിലെ സ്ത്രീകളുടെ അവസ്ഥ വഷളായിരിക്കുന്നു. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ ബംഗാള്‍ ഏറ്റവും മുന്നിലെത്തിയിരിക്കുന്നു. 2011ലെ ഡാറ്റ പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 29,133 ആയിരുന്നത് 2012ല്‍ 30,942 ആയി ഉയര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ, സ്ത്രീകള്‍ക്കെതിരെയുള്ള മൊത്തം അതിക്രമങ്ങളില്‍ 12.7 ശതമാനവും പശ്ചിമ ബംഗാളിലാണ്. ആന്ധ്രാപ്രദേശില്‍ 28,171ഉം യുപിയില്‍ 23,579ഉം ആണ്. സംസ്ഥാനത്തെ ബലാല്‍സംഗങ്ങള്‍ 2011ല്‍ 2,363 ആയിരുന്നത് 2012ല്‍ 2,046 ആയി കുറഞ്ഞെങ്കിലും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലും തടങ്കലില്‍ വെയ്ക്കലും 2011ല്‍ 3,711 ആയിരുന്നത് 2012ല്‍ 4,168 ആയി വര്‍ദ്ധിച്ചു. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 2011ല്‍ 2,363 ആയിരുന്നത് 2012ല്‍ 3,345 ആയി വര്‍ദ്ധിച്ചിരിക്കുന്നു.

ഹിമാചല്‍ പ്രദേശ് യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ സ്റ്റുഡന്‍റ് യൂണിയന്‍ പ്രസിഡന്‍റായ രാകേഷ് സിന്‍ഹ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത് ഭരണവര്‍ഗത്തിെന്‍റ നവലിബറല്‍ നയങ്ങളുടെ ഫലമായി ഇന്ത്യന്‍ ജനത അനുഭവിക്കുന്ന പ്രയാസങ്ങളെയും അസമമായ സാമ്പത്തിക വളര്‍ച്ചയേയും കുറിച്ചാണ്. ഈ അവസ്ഥയില്‍ മാറ്റം വരുത്തണമെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്. വിശിഷ്ട വ്യക്തികളെയും പ്രതിനിധികളെയും കൊണ്ടുനിറഞ്ഞ ചരിത്ര പ്രസിദ്ധമായ ഗെയ്ത്തി ഹാളിലായിരുന്നു സമ്മേളനത്തിെന്‍റ ഉദ്ഘാടനം. സിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും സ്വാഗത സംഘം ചെയര്‍മാനുമായ സഞ്ജയ് ചൗഹാന്‍, പുരുഷാധിപത്യവ്യവസ്ഥയും ഇന്ന് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന്, പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പരമാവധി ലാഭത്തിലൂന്നിയ, ഇന്ത്യയിലെ മുതലാളിത്ത ഉല്‍പാദനത്തിലെ പരിണാമം ലിംഗപരമായ അടിച്ചമര്‍ത്തലിന് കൂടുതല്‍ സഹായകരമായി. അടിച്ചമര്‍ത്തലിലധിഷ്ഠിതമായ പുരുഷാധിപത്യമൂല്യവ്യവസ്ഥ സ്ത്രീകളെ, കുറഞ്ഞ വേതനത്തിന് കൂടുതല്‍ പണിയെടുക്കേണ്ടിവരുന്ന തൊഴില്‍ ശക്തിയാക്കി മാറ്റി. അങ്ങനെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും താഴ്ന്ന വരുമാനത്തില്‍, അധിക ജോലിയും വീട്ടു ജോലിയുടെ ഉത്തരവാദിത്വവും ചേര്‍ന്ന് ഇരട്ടി അധ്വാനം പേറേണ്ടിവരുന്നു. ലോകത്തില്‍ വച്ചേറ്റവും നിരക്ഷരരുള്ള രാജ്യം ഇന്ത്യയാണ്. അതില്‍ പുരുഷന്മാരെക്കാളും കൂടുതല്‍ സ്ത്രീകളാണ്. പുരുഷാധിപത്യമൂല്യവ്യവസ്ഥിതി കാരണം പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് കൊഴിഞ്ഞുപോക്കിെന്‍റയും നിലനില്‍പിെന്‍റയും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. സെക്കണ്ടറി തലത്തിലും തുടര്‍ വിദ്യാഭ്യാസഘട്ടത്തിലുമുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് ലഭിക്കാത്ത ഒരു സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസത്തിെന്‍റ കച്ചവടവല്‍ക്കരണം എന്നതിന് നല്‍കാന്‍ കഴിയുന്ന ഒരര്‍ത്ഥം, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനെ നിരസിക്കുക എന്നതാണ്. സമ്മേളനം

ഉദ്ഘാടനം ചെയ്തുകൊണ്ട് വൃന്ദാകാരാട്ട് അടിവരയിട്ടു പറഞ്ഞത്, ഇന്ത്യന്‍ സ്ത്രീകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും അതിനു നിദാനമായ ഘടകങ്ങളെക്കുറിച്ചുമാണ്. ബലാല്‍സംഗങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതിനു കാരണം സ്ത്രീകള്‍ക്ക് സുരക്ഷ പ്രദാനം ചെയ്യുന്നതില്‍ ഗവണ്‍മെന്‍റ് പൂര്‍ണ പരാജയമായതാണ്. ഡല്‍ഹി കൂട്ടബലാല്‍സംഗത്തിനുശേഷം, ബലാല്‍സംഗക്കേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യംപോലും ഉയര്‍ന്നിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമിതാണ്: ഇത്തരം കേസുകളിലെ കുറ്റവാളികളില്‍ വെറും 26 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
ഉദ്ഘാടനത്തിനുശേഷം ഹിമാചലിെന്‍റ സാംസ്കാരികത്തനിമ വിളിച്ചോതുന്ന പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. പ്രതിനിധി സമ്മേളനം എസ്എഫ്ഐയുടെ വൈസ് പ്രസിഡന്‍റ് നിരഞ്ജന റോയ് പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. യുഎന്‍ റിപ്പോര്‍ട്ടിെന്‍റ ""സ്ത്രീപദവി"" യെക്കുറിച്ചുള്ള നിര്‍വചനമടങ്ങിയ കുറിപ്പ് ചര്‍ച്ചയ്ക്കായി പ്രതിനിധികള്‍ക്ക് കൈമാറി.
""ലോകജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകള്‍ ലോകത്തിലെ മൊത്തം അധ്വാനത്തിെന്‍റ മൂന്നില്‍ രണ്ടു ഭാഗവും പേറുന്നു; ലോകത്തിലെ മൊത്തം വരുമാനത്തിെന്‍റ പത്തിലൊരു ശതമാനം മാത്രം നേടുന്നു; ലോകത്തിലെ മൊത്തം സമ്പത്തിെന്‍റ നൂറിലൊരു ശതമാനത്തില്‍ താഴെ മാത്രം കൈയാളുന്നു"". ഇതാണ് യുഎന്നിെന്‍റ സ്ത്രീപദവിയെക്കുറിച്ചുള്ള നിര്‍വചനം. ഇന്ത്യയിലെ സ്ത്രീകളുടെ പൊതുവായ നില പരിശോധിക്കുമ്പോള്‍ അടിയന്തിരമായും ചില കാര്യങ്ങള്‍ എസ്എഫ്ഐ പരിപാടികളില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമായി വരുന്നു. അതിതാണ്: ""ജീവിതത്തിെന്‍റ എല്ലാ മേഖലകളിലുമുള്ള വിവേചനങ്ങളെയും അടിച്ചമര്‍ത്തലുകളെയും എസ്എഫ്ഐ ശക്തമായി എതിര്‍ക്കുന്നു. പ്രാകൃതദുരാചാരങ്ങളായ സതിയും സ്ത്രീധന സമ്പ്രദായവും ഇന്ത്യയിലെ സ്ത്രീകളുടെ പരിതാപകരമായ അവസ്ഥയെ വരച്ചുകാട്ടുന്നതാണ്. ഫ്യൂഡല്‍ ബന്ധങ്ങളിലധിഷ്ഠിതമായ എല്ലാ പുരുഷാധിപത്യമൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരെയും പഴഞ്ചന്‍ ചിന്താഗതികള്‍ക്കും മുതലാളിത്തത്തിന്‍കീഴില്‍ സ്ത്രീകള്‍ ചരക്കുവല്‍ക്കരിക്കപ്പെടുന്നതിനുമെതിരെയും പോരാടേണ്ടതുണ്ട്. സ്ത്രീകളുടെ വിമോചനത്തിനായും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തുല്യത നേടുന്നതിനായും എസ്എഫ്ഐ പോരാട്ടം തുടരും. പുരോഗമനപരവും ലിംഗാധിഷ്ഠിത വിവേചനരഹിതവുമായ പാഠ്യപദ്ധതിയ്ക്കായി എസ്എഫ്ഐ നിലകൊള്ളുകയും അതിനായി പരിശ്രമിക്കുകയും ചെയ്യും"".

ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസനിലയെ സംബന്ധിച്ച ചര്‍ച്ചയിലെ പ്രമേയത്തില്‍ പറഞ്ഞത്, 6 - 10 വയസ്സിനിടയിലുള്ള, ലോകത്തിലെ നിരക്ഷരരായ 11 കോടി കുട്ടികളില്‍ 4 കോടി കുട്ടികളും ഇന്ത്യയിലാണ് എന്നാണ്. ഇതില്‍ മൂന്നില്‍ രണ്ടു ശതമാനവും സ്കൂളില്‍ പോകാത്ത പെണ്‍കുട്ടികളാണ്. നമ്മുടെ രാജ്യത്തിലെ ഏകദേശം 90 ശതമാനം പെണ്‍കുട്ടികളും യഥാസമയം ഉന്നതവിദ്യാഭ്യാസം നേടാന്‍ സാധിക്കാത്തവരാണ്. രാജ്യത്തെ മൊത്തം പുരുഷന്‍മാരുടെ സാക്ഷരതാനിരക്ക് 75.3 ശതമാനമായിരിക്കുമ്പോള്‍ മൊത്തം സ്ത്രീകളുടെ സാക്ഷരതാനിരക്ക് വെറും 53.7 ശതമാനമാണ്. നമ്മുടെ രാജ്യത്തെ നഗരങ്ങളിലെ പുരുഷ സാക്ഷരതാനിരക്ക് 71 ശതമാനമായിരിക്കുമ്പോള്‍ സ്ത്രീ സാക്ഷരതാനിരക്ക് ഏകദേശം 46 ശതമാനം മാത്രമാണ്. 2002-03ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് 1-ാം ക്ലാസിനും 10-ാം ക്ലാസിനുമിടയില്‍വെച്ച് സ്കൂളില്‍നിന്നും കൊഴിഞ്ഞു പോകുന്ന പെണ്‍കുട്ടികളുടെ നിരക്ക് അമ്പരപ്പിക്കുംവിധം 64.97% എന്ന നിലയില്‍ ഉയര്‍ന്നിരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി പ്രവേശനം നേടുന്നതും വളരെ മോശമായ അവസ്ഥയിലെത്തിയിരിക്കുന്നു. മാത്രവുമല്ല, പെണ്‍കുട്ടികളുടെ പ്രവേശനം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് ജോലി സാധ്യത കുറഞ്ഞ ഹ്യുമാനിറ്റീസിലും ആര്‍ട്സ് വിഷയങ്ങളിലുമാണ്.

രാഷ്ട്രീയത്തില്‍ സ്ത്രീ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കുന്നതിന് പ്രത്യേകം ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രമേയത്തില്‍ പറഞ്ഞിരിക്കുന്ന സവിശേഷമായ വെല്ലുവിളികള്‍ താഴെ പറഞ്ഞിരിക്കുന്നവയാണ്.

1. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവല്‍ക്കരണവും കച്ചവടവല്‍ക്കരണവുംമൂലം വിദ്യാഭ്യാസത്തിനായി വന്‍ തുക ഫീസായി നല്‍കേണ്ടിവരുന്നതുകൊണ്ട് രക്ഷിതാക്കള്‍ മിക്കപ്പോഴും ആണ്‍കുട്ടികള്‍ക്കായി തുക മാറ്റിവെക്കുന്നു. പെണ്‍കുട്ടികള്‍ പിന്തള്ളപ്പെടുന്നു.
2. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താമസസ്ഥലത്തുനിന്നും അകലെയായിരിക്കുന്നത് പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വന്‍തോതില്‍ ഉയര്‍ത്തുന്നു.
3. ചെലവ് കുറഞ്ഞ രീതിയിലുള്ള യാത്രാ സൗകര്യങ്ങള്‍, ബസ്സ് പാസുകള്‍, യാത്രാ സുരക്ഷിതത്വം എന്നിവയുടെ അഭാവം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സം സൃഷ്ടിക്കുന്നു.
4. ഹോസ്റ്റലുകളുടെ അഭാവം വിദൂരത്തുള്ള നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിന് പെണ്‍കുട്ടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു.
5. പൊതു ഇടങ്ങളിലെ സ്ത്രീകളുടെ ഇടപെടലുകള്‍ വര്‍ദ്ധിച്ചത്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതിനിടയാക്കി എന്നത് പ്രത്യേക പരിഗണന നല്‍കേണ്ട കാര്യമാണ്.

മേല്‍പറഞ്ഞ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമേയത്തില്‍ എസ്എഫ്ഐ ഊന്നല്‍ നല്‍കുന്ന കാര്യങ്ങള്‍ ഇവയാണ്:

1. എല്ലാ ഘട്ടങ്ങളിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനം വര്‍ദ്ധിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി പോരാടുക.
2. ലിംഗനീതി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കോഴ്സുകള്‍ക്കും പാഠ്യപദ്ധതിക്കുമായി പോരാടുക.
3. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വിദ്യാര്‍ത്ഥിനികളുടെ വര്‍ദ്ധിച്ച പങ്കാളിത്തം ഉറപ്പുവരുത്തുക.

ഈ വിഷയങ്ങളെല്ലാം സമ്മേളനം ചര്‍ച്ച ചെയ്ത് താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചു.

1. എല്ലാ വിധത്തിലുമുള്ള, അടിച്ചേല്‍പ്പിക്കപ്പെടുന്ന പുരുഷാധിപത്യത്തിനെതിരെ പോരാടുക.
2. പെണ്‍കുട്ടികള്‍ക്കായി കൂടുതല്‍ സ്കൂളുകളും കോളേജുകളും നിര്‍മിക്കുക.
3. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കമ്മിറ്റി രൂപീകരിക്കുക. ലിംഗ തുല്യത പ്രോല്‍സാഹിപ്പിക്കുക.
4. പെണ്‍കുട്ടികള്‍ക്കായി കൂടുതല്‍ ഗവണ്‍മെന്‍റ് ഹോസ്റ്റലുകള്‍ നിര്‍മിക്കുക.
5. സ്കൂള്‍തലത്തില്‍, ശരിയായതും ശാസ്ത്രീയവുമായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനായി, ശരിയായ പരിശീലനം നേടിയ അധ്യാപകരെ നിയമിക്കുക.
6. സ്ത്രീകളിലെ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനായി ഗവണ്‍മെന്‍റ് നിര്‍ബന്ധമായും നടപടി കൈക്കൊള്ളണം.
7. സ്കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്കായി വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉറപ്പാക്കണം.
8. കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്കായി പൊതുമുറികള്‍ ഉണ്ടായിരിക്കണം.
9. വര്‍മ്മ കമ്മിറ്റി നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കണം.
10. സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ പാസ്സാക്കണം.
11. പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത് കര്‍ശനമായും തടയണം.
12. പെണ്‍ഭ്രൂണഹത്യയും ഗര്‍ഭസ്ഥശിശുവിെന്‍റ ലിംഗനിര്‍ണ്ണയവും നിര്‍ത്തലാക്കുക.
13. സ്ത്രീധനവിരുദ്ധ നിയമം നിര്‍ബന്ധമായും നടപ്പില്‍ വരുത്തുക.

പാതിഭൂമിയ്ക്കും പാതി ആകാശത്തിനും വേണ്ടി

""പാതി ഭൂമിയ്ക്കും പാതി ആകാശത്തിനും വേണ്ടി നമ്മള്‍ പോരാടുകില്‍ വിജയം നമുക്ക്"" എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച സെമിനാറില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദര്‍രാമന്‍ സംസാരിച്ചുകൊണ്ടു പറഞ്ഞത്, ""ഒട്ടുമിക്ക സ്ത്രീകളും വിദ്യാഭ്യാസത്തിനായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവരില്‍ ഭൂരിഭാഗം പേര്‍ക്കും അതിനു സാധിക്കുന്നില്ല. സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത് അവര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവരുടെ പെണ്‍മക്കളെ വിദ്യാഭ്യാസം ചെയ്യിക്കും. എന്നാല്‍, നവഉദാരവല്‍ക്കരണത്തിെന്‍റ ഇക്കാലത്ത്, സ്വകാര്യ സ്ഥാപനങ്ങളിലെ വര്‍ദ്ധിച്ച ഫീസ് നിരക്ക്മൂലം വിദ്യാഭ്യാസം നേടുകയെന്നത് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രയാസകരമായിരിക്കുന്നു. അതേസമയം തന്നെ സ്ത്രീ ശരീരത്തെ കൂടുതലായി ടിവി പരസ്യങ്ങളില്‍ ഉപയോഗിക്കുന്നു. ആര്‍എസ്എസ് പോലുള്ള ഫ്യൂഡല്‍ സംഘടനകളും ഖാപ്പ് പഞ്ചായത്തുകളും സ്ത്രീകള്‍ക്ക് മേല്‍ പല വിധത്തിലുള്ള അസ്വാതന്ത്ര്യങ്ങളും അടിച്ചേല്‍പിച്ചിരിക്കുന്നു. സ്ത്രീകള്‍ അവരുടെ പദവിക്കുവേണ്ടി പോരാടണമെങ്കില്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെടണം. ഈയടിസ്ഥാനത്തില്‍ സ്വത്തിനായുള്ള സ്ത്രീകളുടെ അവകാശം വളരെ പ്രാധാന്യമര്‍ഹിക്കുന്നു"". സമ്മേളനം മറ്റ് ആറ് പ്രമേയങ്ങള്‍ കൂടി അംഗീകരിച്ചു. അവയിതാണ്: ദുരഭിമാനഹത്യ, സ്ത്രീകളെ കച്ചവടവല്‍ക്കരിക്കല്‍, സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തല്‍,തൊഴിലിടങ്ങളിലെ സ്ത്രീ വിവേചനം, സ്ത്രീധനം. ഇവയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ സമ്മേളനം തീരുമാനിച്ചു.

*
ഡോ. വിക്രം സിങ് ചിന്ത വാരിക 27 സെപ്തംബര്‍ 2013

No comments: