Tuesday, August 21, 2012

ഈ കൂട്ട ഒഴിഞ്ഞുപോക്ക് ഇന്ത്യയ്ക്ക് അപമാനമാണ്

സ്വാതന്ത്ര്യത്തിന്റെ മഹത്തായ വാഗ്ദാനങ്ങളിലൊന്ന് ദേശീയ ഐക്യവും അഖണ്ഡതയുമായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയുടെ 65-ാം പിറന്നാളില്‍ ഈ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇന്ത്യ പുനരര്‍പ്പണം പ്രഖ്യാപിച്ചു. അതേ ദിവസങ്ങളില്‍ രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തുവന്ന് ജീവിക്കുന്നവരുടെ ഒഴിഞ്ഞുപോക്കിന്റെ വാര്‍ത്തകളാണ് നമുക്ക് കേള്‍ക്കേണ്ടിവരുന്നത്. ഇത് എത്രയും ഉത്കണ്ഠ ഉണ്ടാക്കുന്നു. അസാമില്‍ നിന്നും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ് ഭയചകിതരായി ഇങ്ങനെ ഒഴിഞ്ഞുപോകുന്നത്. ബംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ഇത്തരം അശുഭകരമായ വാര്‍ത്തകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഈ സ്ഥിതിവിശേഷം ഇന്ത്യന്‍ മനഃസാക്ഷിക്ക് ഏല്‍പ്പിക്കുന്ന നടുക്കം തീര്‍ച്ചയായും ചെറുതല്ല.

നിരവധി വര്‍ഷങ്ങളായി അസാമടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകള്‍ തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ ജീവിച്ചുവരുന്നു. വിവിധ സ്ഥാപനങ്ങളില്‍ പലതരം തൊഴില്‍ ചെയ്യുന്നവരും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാണവര്‍. ഈ നഗരങ്ങളിലെ സംസ്‌ക്കാരവും ജീവിതധാരയുമായി അവര്‍ ലയിച്ചുചേര്‍ന്നു. ഇന്ത്യക്കാര്‍ എന്ന അഭിമാനബോധം അവര്‍ക്ക് അന്തസ്സും സുരക്ഷിതത്വവും പ്രദാനം ചെയ്തു. ആ സുരക്ഷിതത്വ ബോധത്തിനാണ് ഇപ്പോള്‍ ഉലച്ചില്‍ തട്ടിയിരിക്കുന്നത്. ഈ സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ ഭരണകര്‍ത്താക്കള്‍ എത്രമാത്രം ഉള്‍ക്കൊള്ളുന്നുണ്ടെന്ന് വ്യക്തമല്ല. അതീവ ഗൗരവത്തോടെ ഈ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും ഭയമില്ലാത്ത സാധാരണ സ്ഥിതിഗതികള്‍ വീണ്ടെടുക്കുവാനും കേന്ദ്ര ഗവണ്‍മെന്റും ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. അതിലുണ്ടാവുന്ന ഏതൊരു കാലവിളംബവും രാജ്യത്തിന്റെ ഉത്തമ താല്‍പര്യങ്ങളെ അപകടപ്പെടുത്തും.

ആഴ്ചകള്‍ക്കുമുമ്പ് അസാമിലെ ചില പ്രദേശങ്ങളിലുണ്ടായ സാമൂഹിക അസ്വാസ്ഥ്യങ്ങളുമായി ഈ സംഭവങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കപ്പെടണം. തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ ജീവിക്കുന്ന വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ സുരക്ഷിതരല്ലായെന്ന് ആരെല്ലാമോ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഊഹാപോഹങ്ങള്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇരുപതാം തീയതിക്കകം ഒഴിഞ്ഞുപോയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് ഭീഷണി ഉയരുന്നു. ജീവിക്കുവാനും പഠിക്കുവാനും വേണ്ടി തെക്കേ ഇന്ത്യന്‍ നഗരങ്ങളിലെത്തിയ ആയിരക്കണക്കായ വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ സ്വാഭാവികമായും കടുത്ത മാനസിക പ്രതിസന്ധിയിലാണ്. ആയിരക്കണക്കിന് ആളുകള്‍ ബംഗളൂരുവിലേയും ചെന്നൈയിലേയും ഹൈദരാബാദിലേയും തീവണ്ടി സ്റ്റേഷനുകളില്‍ ഒഴിഞ്ഞുപോകാന്‍ വേണ്ടി എത്തിച്ചേരുകയാണ്. സ്വതവേയുള്ള വണ്ടികള്‍ക്ക് പുറമെ സ്‌പെഷല്‍ ട്രെയിനുകളും മതിയാകാതെ വരുന്നു. പടര്‍ന്നു പിടിക്കുന്ന ഭീതിയുടെ വ്യാപ്തിയാണ് ഇത് തെളിയിക്കുന്നത്.

കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ ആവര്‍ത്തിച്ച് പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ ജനങ്ങളുെട അപായഭീതി അകറ്റുന്നില്ല. പ്രാണഭയത്തോടുകൂടി കൂട്ടമായി ഒഴിഞ്ഞുപോകുന്ന ഓരോരുത്തരുടെയും മുഖത്ത് അരക്ഷിതബോധം വായിക്കാന്‍ കഴിയും. ദേശീയ ഐക്യത്തെക്കുറിച്ചുള്ള അധികാരികളുടെ പ്രഖ്യാപനങ്ങള്‍ ഓഗസ്റ്റ് 15 നും ജനുവരി 26 നും മുഴങ്ങിയതുകൊണ്ടുമാത്രം ജനങ്ങള്‍ക്ക് അതനുഭവപ്പെടുകയില്ല. ദേശീയ ഐക്യം യാഥാര്‍ഥ്യമാകണമെങ്കില്‍ സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ രംഗത്ത് കൈക്കൊള്ളേണ്ട നടപടികള്‍ നിര്‍ണായകമാണ്. ഇന്ത്യന്‍ ഭരണാധികാരി വര്‍ഗം അതില്‍ പരാജയപ്പെടുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദാരിദ്ര്യവും പട്ടിണിയും സാമൂഹിക അസ്വാസ്ഥ്യങ്ങളും പടര്‍ന്നു പിടിക്കുന്നു. അതില്‍ നിന്നാണ് അസാമിലുണ്ടായതുപോലുള്ള കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം കൈകാര്യം ചെയ്യുന്നതിലും കേന്ദ്രഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുന്നു. കലാപം ആളിപ്പടര്‍ന്നിട്ടും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അവിടെ ഓടിയെത്താന്‍ തോന്നിയില്ല. പ്രധാനമന്ത്രിയാണെങ്കില്‍ അസാമില്‍ നിന്നാണ് രാജ്യസഭാംഗമായത്. എന്നിട്ടും അസാമിലെ ജനങ്ങളുടെ വേദന അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയില്ല. കോര്‍പ്പറേറ്റ് പ്രഭുക്കള്‍ക്കുവേണ്ടി ഭരണകൂടം തിടുക്കം കൊണ്ടപ്പോള്‍ ഇടതുപക്ഷം ഉയര്‍ത്തിയ എതിര്‍പ്പ് തന്റെ ഉറക്കം കെടുത്തിയെന്ന് പാര്‍ലമെന്റില്‍ പ്രസംഗിച്ച മാന്യദേഹമാണ് ഡോ. മന്‍മോഹന്‍സിംഗ്. ധനമന്ത്രിയായാലും ആഭ്യന്തരമന്ത്രിയായാലും ചിദംബരം ചിദംബരം തന്നെ. അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തികളുമെല്ലാം 2 ജി സ്‌പെക്ട്രം മോഡലിലായിരിക്കും. ഇത്തരം ഭരണാധിപന്മാരാണ് അസമിലും വടക്കുകിഴക്കന്‍ ഭാരതത്തിലും സാമൂഹിക സംഘര്‍ഷങ്ങളുടെ വിത്തു വിതയ്ക്കുന്നത്.

സാമൂഹിക സാമ്പത്തിക അസമത്വങ്ങളും അതില്‍ നിന്നുളവാകുന്ന സംഘര്‍ഷങ്ങളുമാണ് വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും വളംവെയ്ക്കുന്നത്. അവയുടെ തലതൊട്ടപ്പന്മാര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ സാമര്‍ത്ഥ്യമേറും. അസാമില്‍ അവരാണ് ചേരിതിരിഞ്ഞ് കലാപങ്ങള്‍ പടര്‍ത്തിയത്. ഇപ്പോള്‍ തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതും ജനങ്ങളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും അവര്‍ തന്നെയായിരിക്കും. ഭാരതത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ദേശീയ ഐക്യത്തെ തുരങ്കം വയ്ക്കാനാണ് അവരുടെ ശ്രമം. ഇരുട്ടിന്റെ ബന്ധുക്കളായ ക്ഷുദ്രശക്തികള്‍ക്ക് മുമ്പില്‍ ഭരണാധികാരികള്‍ അപമാനകരമായ നിസ്സഹായതയാണ് പലപ്പോഴും കാണിക്കുന്നത്. അവരുടെ മുന്‍ഗണനാ പട്ടികയില്‍ ദേശീയ ഐക്യത്തിന് എത്രയോ താഴെയാണ് സ്ഥാനം. അതിന്റെ വിലയാണ് വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇന്ത്യക്കാര്‍ നല്‍കേണ്ടിവരുന്നത്. ഇന്ത്യയുടെ ഐക്യത്തോട് പ്രതിബദ്ധതയുള്ള ഗവണ്‍മെന്റുകളാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉള്ളതെങ്കില്‍ പ്രശ്‌നം കുത്തിപ്പൊക്കുന്ന നുണമില്ലുകള്‍ കണ്ടുപിടിക്കണം. അവയ്ക്ക് പിന്നില്‍ പതിയിരിക്കുന്ന സാമൂഹിക വിരുദ്ധരേയും സാമ്പത്തിക ശക്തികളേയും കൈയ്യാമം വയ്ക്കണം. ഇവര്‍ക്കെല്ലാം ആശയപരമായ പ്രചോദനം പകരുന്ന മതമൗലികവാദ വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം. ഇന്ത്യ ഏതെങ്കിലും ഗവണ്‍മെന്റുകളുടേതല്ല ഇവിടുത്തെ കോടാനുകോടി മനുഷ്യരുടെ ജീവിതവും വികാരവുമാണ് ഇന്ത്യ. അവളുടെ മാനാഭിമാനത്തിനും ഐക്യഗാത്രത്തിനുംമേല്‍ കൈവയ്ക്കാന്‍ ആരേയും അനുവദിക്കരുത്.

*
ജനയുഗം മുഖപ്രസംഗം 18 ആഗസ്റ്റ് 2012

4 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വാതന്ത്ര്യത്തിന്റെ മഹത്തായ വാഗ്ദാനങ്ങളിലൊന്ന് ദേശീയ ഐക്യവും അഖണ്ഡതയുമായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിയുടെ 65-ാം പിറന്നാളില്‍ ഈ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇന്ത്യ പുനരര്‍പ്പണം പ്രഖ്യാപിച്ചു. അതേ ദിവസങ്ങളില്‍ രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തുവന്ന് ജീവിക്കുന്നവരുടെ ഒഴിഞ്ഞുപോക്കിന്റെ വാര്‍ത്തകളാണ് നമുക്ക് കേള്‍ക്കേണ്ടിവരുന്നത്. ഇത് എത്രയും ഉത്കണ്ഠ ഉണ്ടാക്കുന്നു. അസാമില്‍ നിന്നും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ് ഭയചകിതരായി ഇങ്ങനെ ഒഴിഞ്ഞുപോകുന്നത്. ബംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നും ഇത്തരം അശുഭകരമായ വാര്‍ത്തകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഈ സ്ഥിതിവിശേഷം ഇന്ത്യന്‍ മനഃസാക്ഷിക്ക് ഏല്‍പ്പിക്കുന്ന നടുക്കം തീര്‍ച്ചയായും ചെറുതല്ല.

P.C.MADHURAJ said...

Disgraceful things have been happening for long. But CPM and Congress didnt see it because it helped them build the minority vote bank.Here in some statistics:

Hindu and Muslim Population growth in Assam

Year Hindus Muslims
1971-1991 41.89 77.42

Note: There was no census in Assam in 1981 because of the Assam agitation
(Source: S.K. Sinha Report on Illegal Migration into Assam, submitted to the President of India, 1998
In another study by the Institute of Defence Studies and Analysis (IDSA), Amarjeet Singh says that about 1.2 million Bangladeshis who entered India with valid travel documents have not returned home and that India managed to push back only 15,000 of them in 2005, 12,000 in 2006 and 11,500 in 2007.19 Some districts of Assam, such as Dhubri, Barpeta, Goalpara, Hailakandi and Karimganj, and several of West Bengal, such as Murshidabad, South and North 24 Parganas, Nadia, West Dinajpur, Jalpaiguri and Siliguri in Darjeeling, have a large Bangladeshi immigrant population.