സ്റ്റേറ്റിന്റെ ആകെ ചെലവ് അതിന്റെ വരുമാനത്തേക്കാള്‍ കൂടിയാല്‍ ആ സ്ഥിതിയെ ഫിസ്‌ക്കല്‍ കമ്മി എന്ന് വിളിക്കാം. കമ്മി നികത്താന്‍ സ്റ്റേറ്റ് വായ്പകളെടുക്കാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ഇന്ന് ലോകത്ത് പല രാജ്യങ്ങളിലും ഇത്തരം വായ്പകളെടുക്കുന്നതിന് ഒരു പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇത് പലപ്പോഴും സ്റ്റാറ്റിയൂട്ടറി പരിധിയാണ്. സ്റ്റേറ്റിന്റെ ഭരണചക്രം തിരിക്കുന്നവര്‍ക്ക് ഇതൊരു പേടിസ്വപ്നമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ഭരണകൂടം ഈ പേടിസ്വപ്നം മൂലം അസ്വസ്ഥത കാട്ടിത്തുടങ്ങി. മെയ് 16 ന് അമേരിക്കയുടെ ഫെഡറല്‍ വായ്പകളുണ്ടാക്കിയ ബാധ്യത 14.3 ട്രില്യണ്‍ ഡോളര്‍ എത്തി. ഇത് ഏതാണ്ട് അമേരിക്കയുടെ ആകെ ജി ഡി പിയുടെ തുല്യമാണെന്നാണ് റിപ്പോര്‍ട്ട്. വിശദമായ കണക്കുകള്‍ ഇപ്പോള്‍ വിദഗ്ദ്ധ പരിശോധനയിലാണ്. ബാധ്യത പരിധി കവിയാന്‍ പോകുന്നതുകൊണ്ട് ചില കടുത്ത നടപടികള്‍ പ്രസിഡന്റ് ഒബാമ എടുത്തേക്കും. അതിലൊന്ന് ഫെഡറല്‍ പെന്‍ഷന്‍ ഫണ്ടിന് നീക്കിവയ്ക്കുന്ന തുക വെട്ടിച്ചുരുക്കുകയാണ്. സാമൂഹ്യസുരക്ഷാ ഫണ്ടിനും തുക വെട്ടിച്ചുരുക്കിയേക്കും. ഈ നടപടികളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ അമേരിക്കയില്‍ ചര്‍ച്ചാവിഷയമാണ്.
1917 ലെ രണ്ടാം ലിബര്‍ട്ടി ബോണ്ട് നിയമമാണ് ആദ്യമായി ഫെഡറല്‍ പൊതുക്കടത്തിന് പരിധി നിര്‍ണയിച്ചത്. 1920 കളിലും 1930 കളിലും പരിധി കാലാനുസൃതമായി ഉയര്‍ത്തിയത് ഒന്നാം ലോക മഹായുദ്ധത്തിന്റെയും ആഗോള വ്യാപാര-സാമ്പത്തിക മാന്ദ്യം ഉണ്ടായതിന്റെ പശ്ചാത്തലത്തിലുമാണ്. 1980 കളില്‍ പ്രസിഡന്റ് റീഗന്റെയും പിന്നീട് ബുഷിന്റെയും ഭരണകാലത്ത് ഫെഡറല്‍ കടം വര്‍ധിച്ചുകൊണ്ടിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്തും കടം ജി ഡി പിയോടെത്തിനിന്നു. എന്നാലിടവിട്ടിടവിട്ട് അത് ചിലയവസരങ്ങളില്‍ കുറയാന്‍ കാരണം ഫെഡറല്‍ ചെലവുകള്‍ വെട്ടിക്കുറച്ചപ്പോഴായിരുന്നു. മിച്ച ബജറ്റുകളുണ്ടായപ്പോള്‍ മാത്രം. എന്നാല്‍ 2008 കാലത്ത് ഉണ്ടായ ഫൈനാന്‍ഷ്യല്‍ തകര്‍ച്ചയും സാമ്പത്തിക മാന്ദ്യവും വീണ്ടും ഫെഡറല്‍ ബാധ്യതകളെ ഉയര്‍ത്തി. തകര്‍ച്ച നേരിട്ട ഫൈനാന്‍ഷ്യല്‍-പണമിടപാട് സ്ഥാപനങ്ങളെ രക്ഷിച്ച് കരകയറ്റാന്‍ ഫെഡറല്‍ ബജറ്റില്‍ നിന്നാണ് വാരിക്കോരി പണമിറക്കിയത്. ഫെഡറല്‍ ഭരണകൂടത്തിന്റെ ബാധ്യതകള്‍ക്ക് പുറമെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളുടെ ബാധ്യതകളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ബാധ്യതകളും കൂടികൂട്ടിയാല്‍ ആകെ ബാധ്യതകള്‍ അമേരിക്കന്‍ ജി ഡി പിയുടെ ഇരട്ടി (200%) ആകുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
ഫെഡറല്‍ ബാധ്യതകള്‍ വര്‍ധിക്കുന്നതിന് ഭരണകൂടം കാലാകാലങ്ങളിലെടുത്ത നയപരിപാടികള്‍ കാരണമായിട്ടുണ്ട്. കമ്മി ബജറ്റുകള്‍ ഉണ്ടാകുന്നത് ചെലവുകള്‍ കൂടിയിട്ടാവാം, അല്ലെങ്കില്‍ നികുതി-നികുതിയേതര വരുമാനം പോരാത്തതുകൊണ്ടാകാം. വോട്ടുകള്‍ പ്രതീക്ഷിച്ച് നികുതി നിരക്കു കുറയ്ക്കുന്ന നടപടിയുണ്ടായിട്ടുണ്ട്. ബുഷിന്റെ ഭരണകാലത്ത് ഇത് പതിവായിരുന്നു. പ്രതിരോധ വകുപ്പിന്റെ ചെലവുകള്‍ മറ്റൊരു കാരണമാണ്. ഒസാമയെ വേട്ടയാടാനും മധ്യഏഷ്യയിലും ആഫ്രിക്കയിലും ''ജനാധിപത്യസംരക്ഷണത്തിന്റെ പേരില്‍'' യുദ്ധയിടപെടലുകള്‍ നടത്തുന്നതിനും കടമെടുത്ത് ചെലവുകള്‍ അമേരിക്ക നടത്തുകയാണ്. സാമ്പത്തിക ഉത്തേജന പാക്കേജിനും 2008-2010 കാലത്ത് വളരെയേറെ പണം ചെലവാക്കി. കണക്കുകള്‍ പരിശോധിച്ചാല്‍ സാമൂഹ്യസുരക്ഷയ്ക്ക് ചെലവാക്കിയ തുകയല്ല ഫെഡറല്‍ ബാധ്യതകള്‍ ഉയര്‍ത്താന്‍ കാരണം എന്ന് വ്യക്തം.
ഫെഡറല്‍ ബാധ്യതകള്‍ ഉണ്ടാക്കുന്ന വിപത്തുകള്‍ ഏറെയാണ്. അമേരിക്കന്‍ കറന്‍സിയായ ഡോളറാണ് ഏറ്റവും വലിയ വിപത്ത് നേരിടുന്നത്. പല രാജ്യങ്ങളും അവരുടെ ആഭ്യന്തര കറന്‍സികള്‍ ഡോളറിന്റെ മൂല്യവുമായി ബന്ധിച്ചിരിക്കുകയാണ്. ലോക വിപണിയിലെ സ്വര്‍ണലോഹത്തിന്റെ വിലയും അമേരിക്കന്‍ ഡോളറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെഡറല്‍ ബാധ്യതകള്‍ പണപ്പെരുപ്പം, വിലനിലവാരം, പലിശനിരക്കുകള്‍, സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍, വരുമാന വിതരണം എന്നിവയെ നേരിട്ട് ബാധിക്കുന്നു. പ്രത്യുദ്പാദന മൂലധനത്തിനെയും നിക്ഷേപ പ്രവര്‍ത്തനങ്ങളെയും ഫെഡറല്‍ ബാധ്യതകളുടെ അമിത വളര്‍ച്ച സാരമായി ബാധിക്കും. ആഭ്യന്തര മിച്ച സമ്പാദ്യം തളരും. പലിശനിരക്കുകള്‍ അമിതമായി ഉയരും. ഫിസ്‌ക്കല്‍ മാനേജ്‌മെന്റ് പ്രതിസന്ധിയിലാകും.
ഫെഡറല്‍ ബാധ്യതകള്‍ക്ക് മറ്റൊരു മാനം കൂടിയുണ്ട്, അതുണ്ടാക്കിയേക്കാവുന്ന വിപത്ത് ഭയാനകമാണ്. ഫെഡറല്‍ ബാധ്യതകളുടെയടിസ്ഥാനം ഫെഡറല്‍ ബോണ്ടുകളാണ്. സാധാരണയായി ഈ ബോണ്ടുകള്‍ അമേരിക്കയിലെ തന്നെയുള്ള ധനകാര്യ സ്ഥാപനങ്ങളാണ് വാങ്ങുക. ഫെഡറല്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വും ഇത് വാങ്ങും. എന്നാല്‍ കുറെനാളുകളായി പല വിദേശ രാജ്യങ്ങളും അവരുടെ വിദേശ നാണ്യമിച്ചം അമേരിക്കന്‍ ഫെഡറല്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 2011 ജനുവരി ആദ്യം ഇത്തരത്തില്‍ മാത്രം 4.45 ട്രില്യണ്‍ ഡോളര്‍ ബാധ്യത നിലവിലുണ്ടായിരുന്നു. ഏത് സമയത്തും അവയുടെ തിരിച്ചടവ് ആവശ്യപ്പെടാം. ഫെഡറല്‍ ബോണ്ടുകളുടെ 26% ചൈനയുടെ കൈയ്യിലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചൈന ആവശ്യപ്പെട്ടാല്‍ പണം തിരിച്ച് നല്‍കേണ്ട ബാധ്യത അമേരിക്കന്‍ ഭരണകൂടത്തിനാണ്. ചൈന കഴിഞ്ഞാല്‍ അടുത്ത് നില്‍ക്കുന്നത് ജപ്പാനാണ് (19.6%). അമേരിക്കക്ക് ഔദ്യോഗിക സ്വര്‍ണശേഖരമുണ്ട്. ഏതാണ്ട് 275 ദശലക്ഷം ഔണ്‍സ്, അതിന്റെ മൂല്യം 11.6 ദശലക്ഷം ഡോളര്‍ മാത്രമേ വരുകയുള്ളൂ. പ്രസിഡന്റ് ലിണ്ടന്‍ ജോണ്‍സന്റെ കാലത്താണ് ഡോളറിന്റെ സ്വര്‍ണബന്ധം പൂര്‍ണമായും ഉപേക്ഷിച്ചത്.
അന്ന് മുതല്‍ അമേരിക്കന്‍ ഡോളര്‍ പുര്‍ണമായി നഗ്നമാണ്, അതായത് ഡോളറിന്റെ മൂല്യനിര്‍ണയത്തിന് ഒരു തരത്തിലുമുള്ള കരുതല്‍ ശേഖരവുമില്ല. എന്നാല്‍ അമേരിക്കയുടെ വിദേശ വ്യാപാരത്തില്‍ നിന്നും സ്വരൂപിക്കുന്ന വിദേശനാണ്യശേഖരം ഏതാണ്ട് 133 ബില്യണ്‍ ഡോളര്‍ വരും. ഇതിനു പുറമെയാണ് 65 ബില്യണ്‍ ഡോളര്‍ വരുന്ന സ്റ്റാറ്റജിക്ക് പെട്രോളിയം റിസര്‍വ്. എന്നാല്‍ ഇവയൊക്കെയുണ്ടായാലും ജി ഡി പിയെക്കാള്‍ വലുതായ ഫെഡറല്‍ കടബാധ്യതകള്‍ വലിയ വിപത്താണ് വരുത്തിവയ്ക്കുക.
അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ സെമൂര്‍ ഡ്രസ്റ്റ് സ്ഥാപിച്ച ഒരു ഇലക്‌ട്രോണിക് ബില്‍ ബോര്‍ഡുണ്ട്. അതില്‍ ആകെ ഫെഡറല്‍ ബാധ്യത, പ്രതിശീര്‍ഷ വ്യക്തി-കുടുംബ പങ്ക് എന്നിവ അപ്പോളപ്പോള്‍ വരുന്ന വ്യതിയാനങ്ങളോടെ ആര്‍ക്കും കാണാന്‍ കഴിയും. അമേരിക്കയില്‍ മാത്രമല്ല പൊതുക്കടം ജി ഡി പിയുടെ അത്ര എത്തുന്നത്. ജി ഡി പിയേക്കാള്‍ ഉയര്‍ന്ന പൊതുക്കടം ഉള്ള രാജ്യങ്ങള്‍ ജപ്പാന്‍ (204%), ഗ്രീസ്, ഇറ്റലി (130%) എന്നിവയാണ്. ഫ്രാന്‍സ് (99%), പോര്‍ത്തുഗല്‍ (97%), ഐര്‍ലാണ്ട് (93%), യു കെ (94%) എന്നിവയും തൊട്ടടുത്ത് തന്നെ.
ഏതായാലും പ്രസിഡന്റ് ഒബാമ ഫെഡറല്‍ ബാധ്യതയുടെ പരിധി ഉയര്‍ത്താന്‍ യു എസ് കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചിരിക്കയാണ്. ഇതനുവദിച്ചില്ലെങ്കില്‍ സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, സാമൂഹ്യസുരക്ഷയ്ക്ക് നീക്കിവയ്ക്കാനുള്ള തുക എന്നിവയില്‍ വന്‍പിച്ച വെട്ടിക്കുറവ് ചെയ്യേണ്ടിവരും. പലിശയടവുകള്‍ക്കും വിഘാതം ഉണ്ടാക്കും. ഇപ്പറഞ്ഞതൊക്കെ ഇന്ത്യയ്ക്കും അപായസൂചനകളായി എടുക്കാവുന്നതാണ്.
*****
മൂല്യം/പ്രഫ. കെ രാമചന്ദ്രന്‍ നായര്‍, കടപ്പാട് :ജനയുഗം
Thursday, May 26, 2011
വ്യാജ സി ഡി
1965ലെ ഇന്തോ പാക്ക് യുദ്ധത്തിനു ശേഷം ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസ് ചെയ്യാറില്ല. കറാച്ചിയില്‍ വര്‍ഷം തോറും നടക്കാറുള്ള കാര ഫിലിം ഫെസ്റിവല്‍ പോലുള്ള മേളകളില്‍ മറ്റ് വിദേശ സിനിമകള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമകളും കാണിക്കാറുണ്ടെങ്കിലും അത് സാമാന്യ പ്രേക്ഷകരിലേക്കെത്തില്ലല്ലോ. 2003ല്‍ നടന്ന മൂന്നാമത് കാര മേളയില്‍ പ്രസിദ്ധ ബോളിവുഡ് സംവിധായകനായ മഹേഷ് ഭട്ട് അദ്ദേഹത്തിന്റെ പാപ് എന്ന സിനിമയുമായെത്തിയിരുന്നു. ബോളിവുഡിലെ മസാല സിനിമകളുടെ വക്താവും പ്രയോക്താവുമായിരിക്കെ തന്നെ കടുത്ത ഫാസിസ്റ് വിരുദ്ധന്‍, യുദ്ധ വിരുദ്ധന്‍, ഇന്തോ-പാക്ക് സൌഹൃദ സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിത്വം തെളിയിച്ചിട്ടുള്ള വ്യത്യസ്തനാണ് മഹേഷ് ഭട്ട് എന്നത് എടുത്തു പറയേണ്ടതാണ്.
ഇന്ത്യാ വിഭജനത്തിനു മുമ്പ് ഒരേ സിനിമയുടെ പ്രേക്ഷകരായിരുന്നവരാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും. രാജാ ഹരിശ്ചന്ദ്രയില്‍ നിന്നാരംഭിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല, പാക്കിസ്ഥാനി സിനിമയുടെ കൂടി ചരിത്രമാണ്. ഒരേ തരം ഭാഷകളും ഒരേ തരം സംസ്ക്കാരങ്ങളും ഒരേ തരം സാമ്രാജ്യത്വ ഭൂതകാലവും ഒരേ തരം ഭൂപ്രദേശങ്ങളും ഒരേ തരം കാലാവസ്ഥകളും പങ്കിടുന്ന ഇന്ത്യക്കും പാക്കിസ്ഥാനും തമ്മില്‍ സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ മാധ്യമം പങ്കിടാനാവുന്നില്ല എന്നത് കഷ്ടം തന്നെയാണ്. 1990ല്‍ 750ലധികം സിനിമാ തിയറ്ററുകളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ 2002 ആയപ്പോഴേക്കും അത് 175ഓളമായി കുറഞ്ഞു. നിലവിലുള്ള തിയറ്ററുകളുടെ സ്ഥിതിയാകട്ടെ പരമ ദയനീയമാണു താനും. 2002ല്‍ തന്നെയാണ് പാക്കിസ്ഥാനിലെ ആദ്യത്തെ മള്‍ട്ടിപ്ളെക്സ് കറാച്ചിയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്താകമാനം മള്‍ട്ടിപ്ളെക്സ് ചെയിനുകള്‍ പണിതുയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സിനിപാക്സ് എന്ന കമ്പനി കറാച്ചിക്കു പുറമെ ലഹോര്‍, ഇസ്ളാമാബാദ്, ഫൈസലാബാദ്, ഗുജ്റാന്‍വാല, മുല്‍ത്താന്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെല്ലാമായി 120 സ്ക്രീനുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.
എന്നാല്‍, പാക്കിസ്ഥാന്‍ വിനോദ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം, മള്‍ട്ടിപ്ളെക്സുകള്‍ അടക്കമുള്ള ഈ തിയറ്ററുകളില്‍ കാണിക്കാനാവശ്യമായത്ര സിനിമകള്‍ ലഭ്യമല്ല എന്നതാണ്. അതോടൊപ്പം, തികച്ചും വ്യക്തമായ കാരണങ്ങളാല്‍ പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടമായ ബോളിവുഡ് സിനിമ കഴിഞ്ഞ നാല്‍പത്താറു വര്‍ഷമായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല എന്നതും അതിഗുരുതരമായ പ്രശ്നമാണ്. ശത്രു രാജ്യങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലും പാക്കിസ്ഥാനിലും സമാധാനവും സൌഹാര്‍ദ മനോഭാവവും പരസ്പര വിശ്വാസവും ഉറപ്പുവരുത്താന്‍ ക്രിക്കറ്റു കളിക്കുകയും മുഖ്യ ഭരണാധികാരികള്‍ സ്റേഡിയത്തിലൊന്നിച്ചിരുന്ന് കളി കാണുകയും ഇടവേളകളില്‍ ചര്‍ച്ച നടത്തുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ ഏറ്റവും ജനപ്രിയമായ മാധ്യമ-കലാ-വ്യവസായമായ സിനിമക്കു മാത്രം എന്തിനാണ് ഈ അസ്പൃശ്യത കല്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് സമാധാന വാദികള്‍ ഉയര്‍ത്തുന്നത്. ബോര്‍ഡര്‍, സര്‍ഫറോഷ്, റോജ പോലുള്ള; പാക്കിസ്ഥാനി വിരോധവും മുസ്ളിം വിരോധവും പ്രകടമാക്കുന്ന നിരവധി സിനിമകള്‍ ഇന്ത്യയില്‍ ഇറങ്ങുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നത് വസ്തുതയാണ്. അത്തരം യുദ്ധപ്രേരിതവും വിദ്വേഷജനകവുമായ സിനിമകള്‍ ഒഴിവാക്കുന്നതിന് സെന്‍സര്‍ഷിപ്പ് അടക്കമുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, നീണ്ട നാല്‍പത്തഞ്ചു വര്‍ഷമായിട്ടും ലോകത്തിലെ രണ്ടാമത്തെ ശക്തമായ സിനിമാ വ്യവസായമായ ബോളിവുഡിന് അതിന്റെ പ്രിയ ഉപഭോക്താക്കളായ പാക്കിസ്ഥാനില്‍ പ്രവേശനം കിട്ടുന്നില്ല എന്നത് കഷ്ടം തന്നെയാണ്.
പക്ഷെ, സിനിമയുടെ മഹത്തായ സ്നേഹ-സാഹോദര്യ-സമാധാന ദൌത്യം ഈ നിരോധനം മൂലം ഇല്ലാതാവുന്നില്ല എന്നതാണ് ഏറ്റവും ശുഭോദര്‍ക്കമായ കാര്യം. അനുപമ ചോപ്ര എഴുതിയ കിംഗ് ഓഫ് ബോളിവുഡ്-ഷാറൂഖ് ഖാന്‍ ആന്റ് ദ സെഡക്റ്റീവ് വേള്‍ഡ് ഓഫ് ഇന്ത്യന്‍ സിനിമ (ബോളിവുഡിലെ രാജാവ്- ഷാറൂഖ് ഖാനും ഇന്ത്യന്‍ സിനിമയുടെ മോഹിതലോകവും -വാര്‍ണര്‍ ബുക്ക്സ് 2007)എന്ന പുസ്തകത്തിന്റെ ഒമ്പതാമത്തെ പേജിലെ ഒരു ഖണ്ഡിക ഇപ്രകാരം പരിഭാഷപ്പെടുത്താം. പാക്കിസ്ഥാനില്‍, ബോളിവുഡിന് വിലക്കപ്പെട്ടതിന്റെ അതിവൈകാരിക കമ്പനം എന്ന സ്ഥാനമാണുള്ളത്. 1965ല്‍ നടന്ന രണ്ടാമത് ഇന്തോ-പാക്ക് യുദ്ധത്തിനു ശേഷം, ഇന്ത്യന്‍ സിനിമകള്‍ ഇറക്കുമതി ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും ബോളിവുഡ് തരംഗം ദൃശ്യമാണ്. റിലീസ് ദിവസം തന്നെ ഏറ്റവും പുതിയ സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ വ്യാപകമായി ലഭ്യമാകും. പ്രാദേശിക ഭാഷയിലുള്ളതും ഇംഗ്ളീഷിലുള്ളതുമായ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഈ പുതിയ ബോളിവുഡ് സിനിമകളുടെ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. റേഡിയോ പാക്കിസ്ഥാന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറില്ലെങ്കിലും; ബോളിവുഡിലെ പുതിയ ഹിറ്റ് നമ്പറുകളും നൃത്തങ്ങളും ഫാഷനുകളും താരങ്ങളുടെ ഗോസിപ്പുകളും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. കറാച്ചിയിലെയും ലഹോറിലെയും തെരുവോരങ്ങളിലെ കൂറ്റന്‍ പരസ്യപ്പലകകളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായുള്ള പരസ്യങ്ങളില്‍ ഷാറൂഖ് ഖാന്റെ പടുകൂറ്റന്‍ ഫ്ളക്സുകള്‍ നിരന്നു നില്‍ക്കുന്നു. ഷാറൂഖ് ഖാന്റെ പെഷാവറിലുള്ള പൈതൃക ഗൃഹം ടൂറിസ്റുകളുടെ ഒരു സന്ദര്‍ശകകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രകാരനായ മഹേഷ്ഭട്ട് അഭിപ്രായപ്പെട്ടതുപോലെ; ഇന്ത്യയുമായി ഒരു യുദ്ധത്തിന് പാക്കിസ്ഥാനികള്‍ ആഗ്രഹിക്കാത്തതിന്റെ പല കാരണങ്ങളിലൊന്ന് ഷാറൂഖ് ഇന്ത്യയിലാണ് താമസിക്കുന്നത് എന്നതാണ്.
കാര്യങ്ങള്‍ ഇനി ഈ വഴിക്കൊന്ന് വിശദമാക്കി നോക്കുക. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ജീവിക്കുന്ന സാധാരണക്കാരുടെ, ബോളിവുഡ് സിനിമയോടുള്ള ഭ്രമം കൊണ്ട്; സാമാന്യമായി അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യവസായ-വാണിജ്യ-സര്‍ക്കാര്‍ മേഖലകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതായത്; ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍, ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ചലച്ചിത്ര വിതരണക്കാര്‍, കയറ്റുമതിക്കാര്‍, ഓഡിയോ/വീഡിയോ സിഡി/ഡിവിഡി വില്‍പനക്കാര്‍, പാക്കിസ്ഥാനിലെ തിയറ്ററുടമകള്‍, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകള്‍ എന്നിവര്‍ക്കൊന്നും തന്നെ നയാപൈസ വരുമാനമോ ലാഭമോ നികുതിയോ ഈ സിനിമാഭ്രമം കൊണ്ട് ലഭിക്കുന്നില്ല. ആകെ വാണിജ്യ വിജയമുള്ളത്, പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും വ്യാജ സിഡി കോപ്പിയടിക്കാര്‍ക്കും വിതരണക്കാരായ പെട്ടിക്കടക്കാര്‍ക്കുമാണ്. അതായത്, തികച്ചും വാണിജ്യ ഉത്പന്നമായ ബോളിവുഡ് മസാല സിനിമ കൊണ്ട്, മുതല്‍മുടക്ക്/ലാഭം/നികുതി എന്നീ വരുമാന ലഭ്യതകളുണ്ടാകേണ്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കമ്പനികള്‍ക്കും അതൊട്ടും തന്നെ ഇല്ലാതിരിക്കുന്ന രാജ്യാന്തരവും നിയമവിരുദ്ധവുമായ ഒരു പ്രതിഭാസം അഥവാ പ്രക്രിയയിലൂടെ, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കുറച്ചു കാലത്തേക്കെങ്കിലും നീട്ടിവെക്കപ്പെടുന്നു എന്നത് എത്രമാത്രം ആശ്വാസകരമാണ്! സ്വകാര്യ/ഔദ്യോഗിക തലത്തിലുള്ള ഈ ഘടകങ്ങള്‍ക്ക് ലഭ്യമാവുന്ന കോടികള്‍ ലഭ്യമായാലും അവരത് തിരിച്ചു ചിലവഴിച്ചാലും സാധ്യമാവാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സമാധാന വാഴ്ച എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കലയുടെ നിര്‍വചനങ്ങളിലൊന്ന്, അത് സര്‍ഗാത്മകമായ നിയമലംഘനമാണ് അഥവാ സര്‍ഗാത്മകതയുടെ നിയമലംഘനം ആണെന്നാണ്. ഭാഷയുടെയും വ്യാകരണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും സൌന്ദര്യ സങ്കല്‍പങ്ങളുടെയും നിയമങ്ങള്‍ രൂപപ്പെടുന്നതിനു പുറകെ തന്നെ അവ ലംഘിക്കപ്പെടുമ്പാഴാണ് പുതിയ സാഹിത്യം, കല, ഭാവുകത്വം എന്നിവ സൃഷ്ടിക്കപ്പെടുന്നത് എന്നത് കലാ ചരിത്രത്തിലെ ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. സദാചാര-കുടുംബ-സമൂഹ നിയമങ്ങളും പലപ്പോഴും മാറ്റിയെഴുതുന്നത്, കലയിലും സാഹിത്യത്തിലും ഉയര്‍ന്നു വരുന്ന നിയമലംഘനങ്ങളുടെ പ്രേരണയാലാണ് എന്നതും ചരിത്രവസ്തുതയാണ്. ഇവിടെ സംഭവിക്കുന്നത് പക്ഷെ, കലാപരമോ സര്‍ഗാത്മകമോ ഭാവുകത്വപരമോ ആയ ഒരു നിയമലംഘനമല്ല. തികച്ചും സാങ്കേതികവും നിയമപരവും വാണിജ്യ പരവുമായ ഒരു നിയമലംഘനം. ആ നിയമലംഘനം തന്നെ ഡിജിറ്റല്‍ സാധ്യതകളിലൂടെ നിയന്ത്രണാതീതമായ രൂപത്തില്‍ ലോകത്തെങ്ങും വ്യാപിച്ചിരിക്കുകയുമാണ്. ഈ വ്യാപനത്തെ ഡിജിറ്റല്‍ പൂര്‍വമായ അഥവാ അനലോഗിലുള്ള നിയമങ്ങള്‍ കൊണ്ടോ പരിഹാര സാധ്യതകള്‍ കൊണ്ടോ നേരിടാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെയും നാം അഭിമുഖീകരിച്ചേ മതിയാവൂ. പല തരത്തിലുള്ള തിരിഞ്ഞു നോട്ടങ്ങളും വീണ്ടു വിചാരങ്ങളും നടത്താന്‍ ഈ നിയമലംഘനവും അതിന്റെ പശ്ചാത്തലങ്ങളും നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സാധ്യതകളും പരിമിതികളും, മുമ്പ് നിലനിന്നിരുന്ന വാണിജ്യ സാധ്യതകളെയും ലാഭങ്ങളെയും പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കുമെന്ന യാഥാര്‍ത്ഥ്യം നാം കണ്ണടച്ചതു കൊണ്ട് ഇല്ലാതാവുകയില്ല. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ വിസ്ഫോടനം തുറന്നു വിട്ട ആ സാധ്യതകളെ, എല്ലാവരും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ബോളിവുഡ് സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ പെട്ടിക്കടകള്‍ വഴിയും ഇന്റര്‍നെറ്റ് ഡൌണ്‍ലോഡിംഗ് വഴിയും പാക്കിസ്ഥാനില്‍ പ്രചരിക്കുന്നത്, യുദ്ധ വിരുദ്ധ പ്രസ്ഥാനത്തെ സഹായിക്കുന്നുണ്ടെന്ന നിരീക്ഷണം വാസ്തവമാകാന്‍ തന്നെയാണ് സാധ്യത. വ്യാജ സി ഡി മാത്രമല്ല, ഫാന്‍സ് അസോസിയേഷന്‍ പോലുള്ള മറ്റൊരു സാമൂഹ്യ 'അനൌചിത്യ'ത്തെയും നാം ഈ ഘട്ടത്തില്‍ സ്വാഗതം ചെയ്യേണ്ടി വരും. ഷാറൂഖ് ഖാന്റെ പാക്കിസ്ഥാനിലുള്ള ആരാധകവൃന്ദങ്ങള്‍ എത്ര കണ്ട് സംഘടിതരാണെന്നറിയില്ല.
സംഘടിതരാണെങ്കിലും അല്ലെങ്കിലും അവരുടെ മനോഭാവം നേരത്തെ വ്യക്തമാക്കിയതു പോലെ, ഷാറൂഖ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാജ്യമായ ഇന്ത്യയുമായി ഒരു സംഘര്‍ഷം തങ്ങളുടെ രാജ്യത്തിനുണ്ടാവരുത് എന്ന വികാരം അവരെ നയിക്കുന്നു എന്നത് എത്ര മാത്രം ആശ്വാസകരമാണ്. വേഷ ധാരണങ്ങളിലും ഇതിവൃത്ത പരിചരണങ്ങളിലും ജനവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മാതൃകകള്‍ കൊണ്ടാടുന്ന അതേ ബോളിവുഡ് തന്നെയാണ് ഈ ധര്‍മം നിര്‍വഹിക്കുന്നതെന്ന വൈരുദ്ധ്യവും നാം കാണാതിരിക്കേണ്ടതില്ല. തങ്ങള്‍ പങ്കിടുന്ന ഒരു സാംസ്കാരിക ഭൂതകാലത്തിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും പുറത്തുമായി ചിതറിക്കിടക്കുന്ന ദക്ഷിണേഷ്യന്‍ സമുദായങ്ങള്‍ക്ക് ബോളിവുഡ് പ്രേരിതമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമാ വണിക്കുകളും ഈ വ്യാജ സി ഡി പ്രളയത്തില്‍ നിരാശപ്പെടേണ്ടതില്ല. കാരണം, ബോളിവുഡിനോട് പാക്കിസ്ഥാനികള്‍ക്കുള്ള ഭ്രമം തുടര്‍ച്ചയോടെ നിലനിര്‍ത്താന്‍ ഈ പ്രവണത ഏറെ സഹായകരമാണ്. അടുത്ത വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇന്തോ - പാക്കിസ്ഥാന്‍ ഔദ്യോഗിക ചര്‍ച്ചകളില്‍ ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസിംഗും തിയറ്റര്‍ പ്രദര്‍ശനവും പുനരാരംഭിക്കണം എന്ന ആവശ്യം ഉയര്‍ന്നു വരാനും നിരവധി ആലോചനകള്‍ക്കു ശേഷം അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്. ഈ തീരുമാനം പ്രാവര്‍ത്തികമാകുകയാണെങ്കില്‍, ഹിന്ദി സിനിമയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാന്‍, ആവേശഭരിതരായ ഒരു പ്രേക്ഷകവൃന്ദത്തെ പാക്കിസ്ഥാനില്‍ സ്ഥിരതയോടെ ബോളിവുഡിനാവശ്യമുണ്ട്. അത് നിലനിര്‍ത്തുന്നത് ഈ വ്യാജ സിഡി ഉപഭോഗമായിരിക്കുമെന്നതുറപ്പാണ്.
******
ജി പി രാമചന്ദ്രന്‍
ഇന്ത്യാ വിഭജനത്തിനു മുമ്പ് ഒരേ സിനിമയുടെ പ്രേക്ഷകരായിരുന്നവരാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും. രാജാ ഹരിശ്ചന്ദ്രയില്‍ നിന്നാരംഭിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല, പാക്കിസ്ഥാനി സിനിമയുടെ കൂടി ചരിത്രമാണ്. ഒരേ തരം ഭാഷകളും ഒരേ തരം സംസ്ക്കാരങ്ങളും ഒരേ തരം സാമ്രാജ്യത്വ ഭൂതകാലവും ഒരേ തരം ഭൂപ്രദേശങ്ങളും ഒരേ തരം കാലാവസ്ഥകളും പങ്കിടുന്ന ഇന്ത്യക്കും പാക്കിസ്ഥാനും തമ്മില്‍ സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ മാധ്യമം പങ്കിടാനാവുന്നില്ല എന്നത് കഷ്ടം തന്നെയാണ്. 1990ല്‍ 750ലധികം സിനിമാ തിയറ്ററുകളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ 2002 ആയപ്പോഴേക്കും അത് 175ഓളമായി കുറഞ്ഞു. നിലവിലുള്ള തിയറ്ററുകളുടെ സ്ഥിതിയാകട്ടെ പരമ ദയനീയമാണു താനും. 2002ല്‍ തന്നെയാണ് പാക്കിസ്ഥാനിലെ ആദ്യത്തെ മള്‍ട്ടിപ്ളെക്സ് കറാച്ചിയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്താകമാനം മള്‍ട്ടിപ്ളെക്സ് ചെയിനുകള്‍ പണിതുയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സിനിപാക്സ് എന്ന കമ്പനി കറാച്ചിക്കു പുറമെ ലഹോര്‍, ഇസ്ളാമാബാദ്, ഫൈസലാബാദ്, ഗുജ്റാന്‍വാല, മുല്‍ത്താന്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെല്ലാമായി 120 സ്ക്രീനുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.എന്നാല്‍, പാക്കിസ്ഥാന്‍ വിനോദ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം, മള്‍ട്ടിപ്ളെക്സുകള്‍ അടക്കമുള്ള ഈ തിയറ്ററുകളില്‍ കാണിക്കാനാവശ്യമായത്ര സിനിമകള്‍ ലഭ്യമല്ല എന്നതാണ്. അതോടൊപ്പം, തികച്ചും വ്യക്തമായ കാരണങ്ങളാല്‍ പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടമായ ബോളിവുഡ് സിനിമ കഴിഞ്ഞ നാല്‍പത്താറു വര്‍ഷമായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല എന്നതും അതിഗുരുതരമായ പ്രശ്നമാണ്. ശത്രു രാജ്യങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലും പാക്കിസ്ഥാനിലും സമാധാനവും സൌഹാര്‍ദ മനോഭാവവും പരസ്പര വിശ്വാസവും ഉറപ്പുവരുത്താന്‍ ക്രിക്കറ്റു കളിക്കുകയും മുഖ്യ ഭരണാധികാരികള്‍ സ്റേഡിയത്തിലൊന്നിച്ചിരുന്ന് കളി കാണുകയും ഇടവേളകളില്‍ ചര്‍ച്ച നടത്തുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ ഏറ്റവും ജനപ്രിയമായ മാധ്യമ-കലാ-വ്യവസായമായ സിനിമക്കു മാത്രം എന്തിനാണ് ഈ അസ്പൃശ്യത കല്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് സമാധാന വാദികള്‍ ഉയര്‍ത്തുന്നത്. ബോര്‍ഡര്‍, സര്‍ഫറോഷ്, റോജ പോലുള്ള; പാക്കിസ്ഥാനി വിരോധവും മുസ്ളിം വിരോധവും പ്രകടമാക്കുന്ന നിരവധി സിനിമകള്‍ ഇന്ത്യയില്‍ ഇറങ്ങുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നത് വസ്തുതയാണ്. അത്തരം യുദ്ധപ്രേരിതവും വിദ്വേഷജനകവുമായ സിനിമകള്‍ ഒഴിവാക്കുന്നതിന് സെന്‍സര്‍ഷിപ്പ് അടക്കമുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, നീണ്ട നാല്‍പത്തഞ്ചു വര്‍ഷമായിട്ടും ലോകത്തിലെ രണ്ടാമത്തെ ശക്തമായ സിനിമാ വ്യവസായമായ ബോളിവുഡിന് അതിന്റെ പ്രിയ ഉപഭോക്താക്കളായ പാക്കിസ്ഥാനില്‍ പ്രവേശനം കിട്ടുന്നില്ല എന്നത് കഷ്ടം തന്നെയാണ്.
പക്ഷെ, സിനിമയുടെ മഹത്തായ സ്നേഹ-സാഹോദര്യ-സമാധാന ദൌത്യം ഈ നിരോധനം മൂലം ഇല്ലാതാവുന്നില്ല എന്നതാണ് ഏറ്റവും ശുഭോദര്‍ക്കമായ കാര്യം. അനുപമ ചോപ്ര എഴുതിയ കിംഗ് ഓഫ് ബോളിവുഡ്-ഷാറൂഖ് ഖാന്‍ ആന്റ് ദ സെഡക്റ്റീവ് വേള്‍ഡ് ഓഫ് ഇന്ത്യന്‍ സിനിമ (ബോളിവുഡിലെ രാജാവ്- ഷാറൂഖ് ഖാനും ഇന്ത്യന്‍ സിനിമയുടെ മോഹിതലോകവും -വാര്‍ണര്‍ ബുക്ക്സ് 2007)എന്ന പുസ്തകത്തിന്റെ ഒമ്പതാമത്തെ പേജിലെ ഒരു ഖണ്ഡിക ഇപ്രകാരം പരിഭാഷപ്പെടുത്താം. പാക്കിസ്ഥാനില്‍, ബോളിവുഡിന് വിലക്കപ്പെട്ടതിന്റെ അതിവൈകാരിക കമ്പനം എന്ന സ്ഥാനമാണുള്ളത്. 1965ല്‍ നടന്ന രണ്ടാമത് ഇന്തോ-പാക്ക് യുദ്ധത്തിനു ശേഷം, ഇന്ത്യന്‍ സിനിമകള്‍ ഇറക്കുമതി ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും ബോളിവുഡ് തരംഗം ദൃശ്യമാണ്. റിലീസ് ദിവസം തന്നെ ഏറ്റവും പുതിയ സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ വ്യാപകമായി ലഭ്യമാകും. പ്രാദേശിക ഭാഷയിലുള്ളതും ഇംഗ്ളീഷിലുള്ളതുമായ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഈ പുതിയ ബോളിവുഡ് സിനിമകളുടെ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. റേഡിയോ പാക്കിസ്ഥാന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറില്ലെങ്കിലും; ബോളിവുഡിലെ പുതിയ ഹിറ്റ് നമ്പറുകളും നൃത്തങ്ങളും ഫാഷനുകളും താരങ്ങളുടെ ഗോസിപ്പുകളും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. കറാച്ചിയിലെയും ലഹോറിലെയും തെരുവോരങ്ങളിലെ കൂറ്റന്‍ പരസ്യപ്പലകകളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായുള്ള പരസ്യങ്ങളില്‍ ഷാറൂഖ് ഖാന്റെ പടുകൂറ്റന്‍ ഫ്ളക്സുകള്‍ നിരന്നു നില്‍ക്കുന്നു. ഷാറൂഖ് ഖാന്റെ പെഷാവറിലുള്ള പൈതൃക ഗൃഹം ടൂറിസ്റുകളുടെ ഒരു സന്ദര്‍ശകകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രകാരനായ മഹേഷ്ഭട്ട് അഭിപ്രായപ്പെട്ടതുപോലെ; ഇന്ത്യയുമായി ഒരു യുദ്ധത്തിന് പാക്കിസ്ഥാനികള്‍ ആഗ്രഹിക്കാത്തതിന്റെ പല കാരണങ്ങളിലൊന്ന് ഷാറൂഖ് ഇന്ത്യയിലാണ് താമസിക്കുന്നത് എന്നതാണ്.കാര്യങ്ങള്‍ ഇനി ഈ വഴിക്കൊന്ന് വിശദമാക്കി നോക്കുക. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ജീവിക്കുന്ന സാധാരണക്കാരുടെ, ബോളിവുഡ് സിനിമയോടുള്ള ഭ്രമം കൊണ്ട്; സാമാന്യമായി അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യവസായ-വാണിജ്യ-സര്‍ക്കാര്‍ മേഖലകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതായത്; ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍, ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ചലച്ചിത്ര വിതരണക്കാര്‍, കയറ്റുമതിക്കാര്‍, ഓഡിയോ/വീഡിയോ സിഡി/ഡിവിഡി വില്‍പനക്കാര്‍, പാക്കിസ്ഥാനിലെ തിയറ്ററുടമകള്‍, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകള്‍ എന്നിവര്‍ക്കൊന്നും തന്നെ നയാപൈസ വരുമാനമോ ലാഭമോ നികുതിയോ ഈ സിനിമാഭ്രമം കൊണ്ട് ലഭിക്കുന്നില്ല. ആകെ വാണിജ്യ വിജയമുള്ളത്, പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും വ്യാജ സിഡി കോപ്പിയടിക്കാര്‍ക്കും വിതരണക്കാരായ പെട്ടിക്കടക്കാര്‍ക്കുമാണ്. അതായത്, തികച്ചും വാണിജ്യ ഉത്പന്നമായ ബോളിവുഡ് മസാല സിനിമ കൊണ്ട്, മുതല്‍മുടക്ക്/ലാഭം/നികുതി എന്നീ വരുമാന ലഭ്യതകളുണ്ടാകേണ്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കമ്പനികള്‍ക്കും അതൊട്ടും തന്നെ ഇല്ലാതിരിക്കുന്ന രാജ്യാന്തരവും നിയമവിരുദ്ധവുമായ ഒരു പ്രതിഭാസം അഥവാ പ്രക്രിയയിലൂടെ, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കുറച്ചു കാലത്തേക്കെങ്കിലും നീട്ടിവെക്കപ്പെടുന്നു എന്നത് എത്രമാത്രം ആശ്വാസകരമാണ്! സ്വകാര്യ/ഔദ്യോഗിക തലത്തിലുള്ള ഈ ഘടകങ്ങള്‍ക്ക് ലഭ്യമാവുന്ന കോടികള്‍ ലഭ്യമായാലും അവരത് തിരിച്ചു ചിലവഴിച്ചാലും സാധ്യമാവാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സമാധാന വാഴ്ച എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കലയുടെ നിര്‍വചനങ്ങളിലൊന്ന്, അത് സര്‍ഗാത്മകമായ നിയമലംഘനമാണ് അഥവാ സര്‍ഗാത്മകതയുടെ നിയമലംഘനം ആണെന്നാണ്. ഭാഷയുടെയും വ്യാകരണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും സൌന്ദര്യ സങ്കല്‍പങ്ങളുടെയും നിയമങ്ങള്‍ രൂപപ്പെടുന്നതിനു പുറകെ തന്നെ അവ ലംഘിക്കപ്പെടുമ്പാഴാണ് പുതിയ സാഹിത്യം, കല, ഭാവുകത്വം എന്നിവ സൃഷ്ടിക്കപ്പെടുന്നത് എന്നത് കലാ ചരിത്രത്തിലെ ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. സദാചാര-കുടുംബ-സമൂഹ നിയമങ്ങളും പലപ്പോഴും മാറ്റിയെഴുതുന്നത്, കലയിലും സാഹിത്യത്തിലും ഉയര്‍ന്നു വരുന്ന നിയമലംഘനങ്ങളുടെ പ്രേരണയാലാണ് എന്നതും ചരിത്രവസ്തുതയാണ്. ഇവിടെ സംഭവിക്കുന്നത് പക്ഷെ, കലാപരമോ സര്‍ഗാത്മകമോ ഭാവുകത്വപരമോ ആയ ഒരു നിയമലംഘനമല്ല. തികച്ചും സാങ്കേതികവും നിയമപരവും വാണിജ്യ പരവുമായ ഒരു നിയമലംഘനം. ആ നിയമലംഘനം തന്നെ ഡിജിറ്റല്‍ സാധ്യതകളിലൂടെ നിയന്ത്രണാതീതമായ രൂപത്തില്‍ ലോകത്തെങ്ങും വ്യാപിച്ചിരിക്കുകയുമാണ്. ഈ വ്യാപനത്തെ ഡിജിറ്റല്‍ പൂര്‍വമായ അഥവാ അനലോഗിലുള്ള നിയമങ്ങള്‍ കൊണ്ടോ പരിഹാര സാധ്യതകള്‍ കൊണ്ടോ നേരിടാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെയും നാം അഭിമുഖീകരിച്ചേ മതിയാവൂ. പല തരത്തിലുള്ള തിരിഞ്ഞു നോട്ടങ്ങളും വീണ്ടു വിചാരങ്ങളും നടത്താന്‍ ഈ നിയമലംഘനവും അതിന്റെ പശ്ചാത്തലങ്ങളും നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സാധ്യതകളും പരിമിതികളും, മുമ്പ് നിലനിന്നിരുന്ന വാണിജ്യ സാധ്യതകളെയും ലാഭങ്ങളെയും പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കുമെന്ന യാഥാര്‍ത്ഥ്യം നാം കണ്ണടച്ചതു കൊണ്ട് ഇല്ലാതാവുകയില്ല. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ വിസ്ഫോടനം തുറന്നു വിട്ട ആ സാധ്യതകളെ, എല്ലാവരും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ബോളിവുഡ് സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ പെട്ടിക്കടകള്‍ വഴിയും ഇന്റര്‍നെറ്റ് ഡൌണ്‍ലോഡിംഗ് വഴിയും പാക്കിസ്ഥാനില്‍ പ്രചരിക്കുന്നത്, യുദ്ധ വിരുദ്ധ പ്രസ്ഥാനത്തെ സഹായിക്കുന്നുണ്ടെന്ന നിരീക്ഷണം വാസ്തവമാകാന്‍ തന്നെയാണ് സാധ്യത. വ്യാജ സി ഡി മാത്രമല്ല, ഫാന്‍സ് അസോസിയേഷന്‍ പോലുള്ള മറ്റൊരു സാമൂഹ്യ 'അനൌചിത്യ'ത്തെയും നാം ഈ ഘട്ടത്തില്‍ സ്വാഗതം ചെയ്യേണ്ടി വരും. ഷാറൂഖ് ഖാന്റെ പാക്കിസ്ഥാനിലുള്ള ആരാധകവൃന്ദങ്ങള്‍ എത്ര കണ്ട് സംഘടിതരാണെന്നറിയില്ല.
സംഘടിതരാണെങ്കിലും അല്ലെങ്കിലും അവരുടെ മനോഭാവം നേരത്തെ വ്യക്തമാക്കിയതു പോലെ, ഷാറൂഖ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാജ്യമായ ഇന്ത്യയുമായി ഒരു സംഘര്‍ഷം തങ്ങളുടെ രാജ്യത്തിനുണ്ടാവരുത് എന്ന വികാരം അവരെ നയിക്കുന്നു എന്നത് എത്ര മാത്രം ആശ്വാസകരമാണ്. വേഷ ധാരണങ്ങളിലും ഇതിവൃത്ത പരിചരണങ്ങളിലും ജനവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മാതൃകകള്‍ കൊണ്ടാടുന്ന അതേ ബോളിവുഡ് തന്നെയാണ് ഈ ധര്‍മം നിര്‍വഹിക്കുന്നതെന്ന വൈരുദ്ധ്യവും നാം കാണാതിരിക്കേണ്ടതില്ല. തങ്ങള്‍ പങ്കിടുന്ന ഒരു സാംസ്കാരിക ഭൂതകാലത്തിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും പുറത്തുമായി ചിതറിക്കിടക്കുന്ന ദക്ഷിണേഷ്യന്‍ സമുദായങ്ങള്‍ക്ക് ബോളിവുഡ് പ്രേരിതമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമാ വണിക്കുകളും ഈ വ്യാജ സി ഡി പ്രളയത്തില്‍ നിരാശപ്പെടേണ്ടതില്ല. കാരണം, ബോളിവുഡിനോട് പാക്കിസ്ഥാനികള്‍ക്കുള്ള ഭ്രമം തുടര്‍ച്ചയോടെ നിലനിര്‍ത്താന്‍ ഈ പ്രവണത ഏറെ സഹായകരമാണ്. അടുത്ത വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇന്തോ - പാക്കിസ്ഥാന്‍ ഔദ്യോഗിക ചര്‍ച്ചകളില്‍ ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസിംഗും തിയറ്റര്‍ പ്രദര്‍ശനവും പുനരാരംഭിക്കണം എന്ന ആവശ്യം ഉയര്‍ന്നു വരാനും നിരവധി ആലോചനകള്‍ക്കു ശേഷം അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്. ഈ തീരുമാനം പ്രാവര്‍ത്തികമാകുകയാണെങ്കില്‍, ഹിന്ദി സിനിമയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാന്‍, ആവേശഭരിതരായ ഒരു പ്രേക്ഷകവൃന്ദത്തെ പാക്കിസ്ഥാനില്‍ സ്ഥിരതയോടെ ബോളിവുഡിനാവശ്യമുണ്ട്. അത് നിലനിര്‍ത്തുന്നത് ഈ വ്യാജ സിഡി ഉപഭോഗമായിരിക്കുമെന്നതുറപ്പാണ്.
******
ജി പി രാമചന്ദ്രന്‍
അപകടമരണംവച്ചും രാഷ്ട്രീയക്കളിയോ
നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അമ്പതുശതമാനത്തിലേറെ വോട്ടുനേടിയ മൂന്നുജില്ലകളിലൊന്നും ഏറ്റവും കൂടുതല്‍ വോട്ടുശതമാനം നേടിയ ജില്ലയുമാണ് കണ്ണൂര്‍ . ഏതുമാര്‍ഗത്തിലൂടെയും കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിനെ തളര്‍ത്താന്‍ കാലാകാലമായി ശത്രുക്കള്‍ ശ്രമിച്ചുവരുന്നു. ഇത്തവണ നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ അതിനായി പൊലീസ് സംവിധാനത്തെ നഗ്നമായി ദുരുപയോഗംചെയ്യുകയാണ്.
വഴിയരികില്‍ നില്‍ക്കുകയായിരുന്ന നാല്‍പ്പാടി വാസുവിനെ വെടിവച്ചു കൊന്ന്, ഒരുത്തനെ കൊന്നിട്ടിട്ടുണ്ട് എന്നു പ്രസംഗിക്കുകയും അധികാര ദുര്‍വിനിയോഗത്തിലൂടെ കേസില്‍നിന്ന് ഒഴിവാകുകയുംചെയ്ത വ്യക്തി കണ്ണൂരില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയാണിന്ന്. അക്രമ രാഷ്ട്രീയത്തിനും ധിക്കാരപൂര്‍ണമായ സമീപനങ്ങള്‍ക്കും പേരുകേട്ട അതേ എംപിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നുമുതല്‍ സിപിഐ എമ്മിനെതിരായ നീക്കങ്ങള്‍ നടക്കുന്നത്. ചാലാട് തെക്കന്‍ മണല്‍ ജങ്ഷനില്‍ ബൈക്ക് വീട്ടുമതിലില്‍ ഇടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഹമ്മദ് സജീര്‍ മരിച്ച സംഭവത്തെ എല്ലാ തെളിവുകളെയും അവഗണിച്ച് കൊലപാതകമായി ചിത്രീകരിക്കാനാണ് കെ സുധാകരന്റെ നേതൃത്വത്തില്‍ ഏറ്റവുമൊടുവില്‍ ശ്രമമുണ്ടായത്.
ചാലാടുനിന്നാണ് സജീറും സുഹൃത്ത് ജിതിന്‍ രധീപും ബൈക്കില്‍ തെക്കന്‍ മണലില്‍ എത്തിയത്. അതിവേഗത്തിലായിരുന്ന ബൈക്ക് മണലിലെ തോമസിന്റെ വീട്ടുമതിലിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഇതിന്റെ ഫോട്ടോ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീട്ടുടമ തോമസാണ് ഒട്ടോറിക്ഷയില്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആരും ആക്രമിക്കുന്നതായി കണ്ടില്ലെന്നും അപകടം നടന്നയുടന്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുവെന്നുമാണ് തോമസിന്റെ മൊഴി. മദ്യലഹരിയും അമിതവേഗവുമാണ് സജീറിന്റെ മരണത്തിനിടയാക്കിയ അപകട കാരണം. ദൃക്‌സാക്ഷികളായ വീട്ടുടമ തോമസ്, അയല്‍വാസി ശിവപ്രസാദ് എന്നിവരുടെ മൊഴി അപകടമരണം സ്ഥിരീകരിക്കുന്നതാണ്. പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പി കെ രാഗേഷ് ഫോണില്‍ വിളിച്ച് ദൃക്‌സാക്ഷികളോട് മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അപകടമരണത്തിനാണ് പൊലീസ് കേസെടുത്തത്. മാധ്യമങ്ങളും അപകടമരണമെന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവം കല്ലെറിഞ്ഞുവെന്നും ബോംബെറിഞ്ഞുവെന്നും വടിയെടുത്ത് അടിച്ചുവെന്നും കയര്‍ ഉപയോഗിച്ചുവെന്നും മാറിമാറി നുണ പ്രചരിപ്പിച്ച് "കൊലപാതക"മാക്കാനാണ് കെ സുധാകരന്‍ എംപിയും ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനും ശ്രമിക്കുന്നത്.
മാരകായുധങ്ങളില്‍നിന്ന് മുറിവേറ്റല്ല മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ബൈക്കപകടത്തില്‍ പറ്റാവുന്നവിധം വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അതില്‍ പറയുന്നു. ബൈക്കില്‍ സഞ്ചരിച്ചവര്‍ ലഹരിക്ക് അടിപ്പെട്ടിട്ടുണ്ടോയെന്നത് രക്തപരിശോധനയോടെ വ്യക്തമാവും. ഇതൊക്കെയായിട്ടും സംഭവം കൊലപാതകമാണെന്നു വരുത്തിത്തീര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്. സിപിഐ എം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും പൊലീസ് വ്യാപകമായി റെയ്ഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലും കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും പരക്കെ അക്രമം നടത്തി. ചാലാട് പ്രദേശത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം അക്രമം നടക്കുന്നു. പൊലീസിനൊപ്പം സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ്ചെയ്യാന്‍ പോകുന്നത് കോണ്‍ഗ്രസ് നേതാക്കളാണ്. അപകടമരണം "കൊലപാതകമാക്കി" കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു; പൊലീസുകാരെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചു. കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ഡിസിസി നേതൃത്വം പൊലീസില്‍ സമ്മര്‍ദം തുടരുകയാണ്.
എന്നാല്‍ , കൊലപാതകമാണെന്ന് തെളിയിക്കുന്ന തുമ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് സത്യസന്ധമായി അന്വേഷിക്കുന്നതിനോട് ഞങ്ങള്‍ക്ക് ഒരെതിര്‍പ്പുമില്ല. എന്നാല്‍ , കള്ളക്കഥ പ്രചരിപ്പിച്ചും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുപ്പിച്ചും നാട്ടില്‍ സംഘര്‍ഷം വളര്‍ത്തുന്നത് അപകടകരമാണ്. കേസില്‍നിന്ന് രക്ഷപ്പെടാനും എതിരാളികളെ കേസില്‍ കുടുക്കാനും യുഡിഎഫിന്റെ മുന്‍ ഭരണകാലങ്ങളില്‍ കോണ്‍ഗ്രസ് പലവട്ടം തുനിഞ്ഞ അനുഭവമുണ്ട്. അത്തരം ശ്രമങ്ങളെല്ലാം തിരിച്ചറിഞ്ഞ് ജനങ്ങള്‍ പ്രതിരോധിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഇറക്കുമതിചെയ്ത് സംരക്ഷണം നല്‍കിയ നേതാവാണ് കണ്ണൂരില്‍നിന്നുള്ള എംപി. അത്തരക്കാരുടെ നിലതെറ്റിയ ആഗ്രഹങ്ങള്‍ക്കായി കൊലപാതകകഥ സൃഷ്ടിക്കാനും അതിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പിനും തയ്യാറായാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് അറിയിക്കട്ടെ.
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവുമധികം വോട്ടുനേടി അജയ്യമായ ജനപിന്തുണ തെളിയിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റില്‍ വിജയിക്കാനായതിന്റെ തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിന് ഇതില്‍ നൈരാശ്യം സ്വാഭാവികമാണ്. ആ നൈരാശ്യം തീര്‍ക്കാന്‍ നാടിന്റെ സമാധാനജീവിതം തല്ലിത്തകര്‍ക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുയായികളെ ഉപദേശിക്കുമെന്ന് ആശിക്കുന്നു.
യുഡിഎഫ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം കാസര്‍കോട്ട് സിപിഐ എം പ്രവര്‍ത്തകന്‍ രവീന്ദ്രറാവുവിനെ വെടിവച്ചുകൊന്നാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അക്രമത്തിന് തുടക്കമിട്ടത്. അതിന്റെ തുടര്‍ച്ചയെന്നോണം അക്രമരാഷ്ട്രീയം കണ്ണൂരിലും തലപൊക്കുകയാണ്. പിണറായി പഞ്ചായത്തിലെ എരുവട്ടി കാപ്പുമ്മലിനടുത്ത് സായുധ ആര്‍എസ്എസ്-ബിജെപി സംഘം മത്സ്യവില്‍പ്പനക്കാരനായ പാനുണ്ട കോമ്പിലെ അഫ്ഷീദ മന്‍സിലില്‍ അഷറഫി (40)നെ കൊലപ്പെടുത്തിയത് അതില്‍ ആദ്യത്തെ സംഭവമാണ്. അടുത്തകാലത്തായി കാര്യമായ സംഘര്‍ഷമോ പ്രശ്നങ്ങളോ ഇല്ലാത്ത സ്ഥലത്താണ് അക്രമിസംഘം ആയുധവുമായി ഇറങ്ങിയത്. അഷറഫിന്റെ കൈയും കാലും വെട്ടുമെന്ന് ഏതാനുംദിവസം മുമ്പ് ആര്‍എസ്എസുകാര്‍ ഭീഷണി മുഴക്കിയിരുന്നു. മത്സ്യവില്‍പ്പനയ്ക്കിടെയാണ് അഷറഫിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. കൊടുവാള്‍ , മഴു, വാള്‍ എന്നിവ ഉപയോഗിച്ച് ശരീരമാസകലം വെട്ടിക്കീറി. ഇടതു കാല്‍മുട്ടിനുതാഴെ അറുത്തുമാറ്റി. വലതുകാലിനും രണ്ടു കൈക്കും വയറിനും വെട്ടേറ്റു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായതിനാല്‍ ഉടന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റി. വെട്ടിമാറ്റിയ ഇടതുകാല്‍ പതിനാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിരുന്നു. അപകടനില തരണംചെയ്തെന്ന് കരുതിയ ഘട്ടത്തിലാണ് ആരോഗ്യസ്ഥിതി വീണ്ടും വഷളായത്. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിര്‍ധന കുടുംബത്തിന്റെ താങ്ങായിരുന്നു അഷറഫ്. മത്സ്യം വിറ്റും ഓട്ടോറിക്ഷ ഓടിച്ചുമാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഇത്തരം അക്രമികളെ നിലയ്ക്കുനിര്‍ത്താനും ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ശക്തികളെ, അത് കോണ്‍ഗ്രസ് പാര്‍ടിയിലോ മുന്നണിയിലോ പെട്ടവരായാല്‍പ്പോലും നിലയ്ക്കുനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
കണ്ണൂര്‍ ജില്ല സമാധാനമാണ് ആഗ്രഹിക്കുന്നത്. കണ്ണൂരില്‍ ആര്‍എസ്എസ് അക്രമരാഷ്ട്രീയം അരങ്ങേറിയപ്പോള്‍ ശാന്തിയാത്ര നടത്തിയ ആളാണ് ഉമ്മന്‍ചാണ്ടി. സമാധാനം തകര്‍ക്കുന്ന ശ്രമങ്ങള്‍ക്ക് അതേ ഉമ്മന്‍ചാണ്ടി കാരണക്കാരനാകരുത്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ നാളുകള്‍ ആരും ഇച്ഛിക്കുന്നില്ല. സമാധാനത്തിന് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ജനങ്ങള്‍ അംഗീകരിക്കില്ല. ആ ചുവരെഴുത്ത് മനസിലാക്കി സ്വന്തം അനുയായികളെയും സഹനേതാക്കളെയും പിന്തിരിപ്പിക്കുന്നതിനോടൊപ്പം പൊലീസിനെ ദുരുപയോഗംചെയ്യാനുള്ള ശ്രമങ്ങള്‍ തടയാനും മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്തമുണ്ട്. കെ സുധാകരനെപ്പോലുള്ളവരെ നിലയ്ക്കുനിര്‍ത്തുന്നതിലൂടെ മാത്രമേ കണ്ണൂരിന് സ്വസ്ഥത കൈവരൂ. അപകടമരണം കൊലപാതകമാക്കി മാറ്റാനുള്ള നീക്കം എത്രയുംപെട്ടെന്ന് അവസാനിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ഇടപെടണം. അതല്ല, കണ്ണൂരിലെ വെറിപിടിച്ച കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി പൊലീസിനെ ദുരുപയോഗംചെയ്ത് കേസ് അട്ടിമറിച്ചാല്‍ നിലവിലുള്ള സമാധാനാന്തരീക്ഷം തകരുമെന്നത് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.
(മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ നിവേദനത്തില്‍നിന്ന്)
*****
പി ജയരാജന്‍, കടപ്പാട്:ദേശാഭിമാനി 26052011

തദ്ദേശവകുപ്പ് വെട്ടിമുറിക്കല്‍
ഒറ്റവകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തുകളെയും നഗരസഭകളെയും ഒരുതരത്തിലുള്ള ചര്‍ച്ചയും നടത്താതെ വെട്ടിമുറിച്ചത് അത്ഭുതകരംതന്നെയാണ്. ഭരണമുന്നണിയിലെ ഒരു കക്ഷി കുറെ വകുപ്പുകള്‍ വിലപേശി വാങ്ങുകയും തന്നിഷ്ടംപോലെ അവ മുറിച്ച് വീതംവയ്ക്കുകയും ചെയ്യുകയാണ്. ഭരണസൗകര്യം, ഔചിത്യം, ഫണ്ട് വിനിയോഗത്തിലെ പ്രശ്നങ്ങള്‍ , ജീവനക്കാരുടെ വിന്യാസം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിക്കേണ്ടിടത്ത് അതെല്ലാം അവഗണിച്ച് ഗൂഢലക്ഷ്യങ്ങള്‍ മാത്രമാകുന്നു പരിഗണനാവിഷയം. എന്തിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നാക്കി വെട്ടിമുറിച്ചു എന്നതിന് ന്യായീകരണം പറയുന്നതിനുപകരം അങ്ങനെ വെട്ടിമുറിച്ചതിന്റെ കുറവുതീര്‍ക്കാന്‍ പ്രത്യേക മന്ത്രിസഭാ സമിതിയുണ്ടാക്കും എന്ന് വിശദീകരിച്ച് ഉരുണ്ടുകളിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
മന്ത്രിസഭയെ താങ്ങിനിര്‍ത്തുന്ന പാര്‍ടിയുടെ നേതാവെന്ന നിലയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈപ്പിടിയിലൊതുക്കിയ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണിപ്പോള്‍ മുനിസിപ്പല്‍ -കോര്‍പറേഷന്‍ ഭരണവും. ലീഗിലെതന്നെ മറ്റൊരു മന്ത്രിയായ എം കെ മുനീറിന്റെ ചിറകരിയാനാണ് വകുപ്പുകള്‍ ഇങ്ങനെ ഏറ്റെടുത്തതെന്നും അതല്ല, നഗരഭരണവുമായി ബന്ധപ്പെട്ട മറ്റുചില സാധ്യതകളും ഉയര്‍ന്നതോതിലുള്ള ഫണ്ടുമാണ് ഇതിനുപിന്നിലെന്നുമുള്ള വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. സുപ്രധാനമായ വ്യവസായം, ഐടി വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണ്. അങ്ങനെ ഏറെ ജോലിഭാരമുള്ള ഒരാള്‍ നഗരവികസന വകുപ്പുകൂടി ഏറ്റെടുക്കുന്നത് യുഡിഎഫ് മന്ത്രിസഭയില്‍ പ്രാപ്തിയുള്ള മറ്റു മന്ത്രിമാര്‍ ഇല്ലാഞ്ഞിട്ടാണോ? മുസ്ലിം ലീഗിലെ മറ്റുമന്ത്രിമാര്‍ ഒന്നിലേറെ വകുപ്പുകള്‍ കൊണ്ടുനടക്കാന്‍ ത്രാണിയുള്ളവരല്ലേ? എം കെ മുനീറിന് പഞ്ചായത്ത് വകുപ്പിന്റെമാത്രം ചുമതലയാണുള്ളത്. തദ്ദേശവകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വന്ന ഗ്രാമവികസനം അടര്‍ത്തിമാറ്റി കോണ്‍ഗ്രസിലെ കെ സി ജോസഫിനെ ഏല്‍പ്പിച്ചു.
ഇതേപോലെ മറ്റൊരു വകുപ്പുവിഭജനവും നടന്നിട്ടുണ്ട്. പട്ടികജാതി -പിന്നോക്കവിഭാഗ ക്ഷേമവകുപ്പ് എ പി അനില്‍കുമാറിനും പട്ടികവര്‍ഗ ക്ഷേമവകുപ്പ് പി കെ ജയലക്ഷ്മിക്കും നല്‍കിയിരിക്കുന്നു. സര്‍ക്കാരില്‍ ഒരേ കൂരയ്ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവയെ എന്തിന് അടര്‍ത്തിമാറ്റി എന്ന ചോദ്യത്തിനും ഉത്തരമില്ല. 1957 മുതല്‍ പിന്തുടരുന്ന പാരമ്പര്യത്തെ തള്ളിയാണ് കോര്‍പറേഷനെയും നഗരസഭകളെയും പഞ്ചായത്തില്‍നിന്ന് വേര്‍തിരിക്കുന്നത്. ഇതിനുമുമ്പ് ഒരുതവണ ഇതേ കാര്യം ചെയ്തിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ രണ്ടുവര്‍ഷം കുഞ്ഞാലിക്കുട്ടിയാണ് നഗരകാര്യവകുപ്പ് കൈകാര്യംചെയ്തത്.
മുനീറിനെ നിഷ്പ്രഭനാക്കുക എന്ന അജന്‍ഡയ്ക്കപ്പുറം മറ്റുപലതും വകുപ്പുവിഭജനത്തിലുണ്ടാകാം എന്നതിലേക്ക് ഈ മുന്‍അനുഭവം വിരല്‍ചൂണ്ടുന്നു. നഗരകാര്യ വകുപ്പിന്റെ ഭാഗമായ നഗരാസൂത്രണം ഏറ്റവും കൂടുതല്‍ പണം കൈമാറ്റംചെയ്യപ്പെടുന്ന മേഖലയാണ്. കെട്ടിട നിര്‍മാണ രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഫ്ളാറ്റ് ലോബിയെ അസ്വസ്ഥരാക്കിയിരുന്നു. മതിയായ സുരക്ഷപോലും ഉറപ്പാക്കാതെ വന്‍കിടക്കാര്‍ കെട്ടിടങ്ങള്‍ പണിതുകൂട്ടുന്നത് സര്‍ക്കാര്‍ തടഞ്ഞു. മന്ത്രിക്കോ ഏതെങ്കിലും ഉദ്യോഗസ്ഥനോ ചട്ടത്തില്‍ ഇളവുകള്‍ നല്‍കാനുള്ള അവകാശവും സര്‍ക്കാര്‍ ഇല്ലാതാക്കി. ഈ നിയമം തകര്‍ക്കാനുള്ള സമ്മര്‍ദ തന്ത്രങ്ങള്‍ മെനയുകയായിരുന്നു കെട്ടിട ലോബി. മുന്‍ യുഡിഎഫ് സര്‍ക്കാരിലെ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന കുട്ടി അഹമ്മദ് കുട്ടിക്ക് ഇത്തവണ സീറ്റ് നിഷേധിച്ചതുതന്നെ കെട്ടിടനിര്‍മാണ ലോബിയുടെ അപ്രിയംമൂലമാണെന്ന് സൂചനയുണ്ടായിരുന്നു.
കോടികളുടെ കേന്ദ്രഫണ്ട് ഒഴുകുന്നതാണ് നഗരകാര്യവകുപ്പ്. ജെഎന്‍എന്‍ആര്‍യുഎം അടക്കമുള്ള കേന്ദ്രപദ്ധതികളിലൂടെ എല്ലാ വര്‍ഷവും കോടികള്‍ നഗരങ്ങളിലേക്കും കോര്‍പറേഷനിലേക്കും എത്തുന്നു. ഇവയുടെ കരാര്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി വന്‍ ലോബി ലീഗ് രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം വേണ്ടിയാണ് വകുപ്പുകള്‍ വെട്ടിപ്പിളര്‍ന്ന് പലതാക്കിയത് എന്ന ആക്ഷേപത്തിന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മറുപടി പറയേണ്ടതുണ്ട്.
അധികാര വികേന്ദ്രീകരണത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അഖിലേന്ത്യാതലത്തില്‍ അംഗീകരിക്കപ്പെട്ട വേളയിലാണ് ഇവിടെ തലതിരിഞ്ഞ വിഭജനം നടത്തുന്നത്. ഉദ്യോഗസ്ഥ സംവിധാനത്തെ ഏകോപിപ്പിക്കാന്‍ കോമണ്‍ സര്‍വീസ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അതിന്റെ ഭാവി അനിശ്ചിതത്വത്തിലാകും. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന്‍ , അപ്പലേറ്റ് അതോറിറ്റി, കില തുടങ്ങിയ സ്ഥാപനങ്ങള്‍ ഏതു വകുപ്പിനു കീഴില്‍ വരുമെന്ന് വ്യക്തമല്ല. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പൊതുവായുള്ള പിന്തുണാ സംവിധാനങ്ങളായ കില, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ , ശുചിത്വമിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും കുടുംബശ്രീയും ഈ വിഭജനത്തിന്റെ കെടുതി അനുഭവിക്കാനിരിക്കുന്നു. കോര്‍പറേഷനും പഞ്ചായത്തുകളും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികള്‍ നിരവധിയാണ്. കൊച്ചിയിലെ ജെഎന്‍എന്‍ആര്‍യുഎം പദ്ധതി കോര്‍പറേഷനെയും സമീപത്തെ മുനസിപ്പാലിറ്റികളെയും 11 ഗ്രാമപഞ്ചായത്തുകളെയും ചേര്‍ത്തുള്ളതാണ്. ഇനി അവ എങ്ങനെ മുന്നോട്ടു പോകുമെന്ന ചോദ്യവും ഉയരുന്നു.
വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോ-ഓര്‍ഡിനേഷന്‍ സംവിധാനം തദ്ദേശ വകുപ്പിനു കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനകീയാസൂത്രണം തുടങ്ങിയപ്പോള്‍ ആരംഭിച്ചതാണ് ഈ സംവിധാനം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ഇതില്‍ മാറ്റം വരുത്തിയില്ല. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് അടക്കമുള്ള നയപരമായ കാര്യങ്ങള്‍ ഈ സമിതിയാണ് എടുക്കുന്നത്. തദ്ദേശവകുപ്പ് ഇല്ലാതാകുന്നതോടെ കോ-ഓര്‍ഡിനേഷന്‍ സംവിധാനവും അവതാളത്തിലാകും.
ഇത്തരമൊരു തീരുമാനമെടുക്കാന്‍ ലീഗിന് അധികാരം കൊടുത്തത് കോണ്‍ഗ്രസല്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. സ്വന്തമായി മന്ത്രിമാരെ പ്രഖ്യാപിക്കുന്ന ലീഗിന് വകുപ്പുകള്‍ എങ്ങനെ കീറിമുറിക്കണമെന്ന് തീരുമാനിക്കുന്നതിലും തടസ്സമുണ്ടാകില്ല. തലനാരിഴയുടെ ഭൂരിപക്ഷവുംകൊണ്ട് നാടിനെ കൊള്ളയടിക്കാനും ജനങ്ങളെ വിഡഢികളാക്കാനുമാണ് യുഡിഎഫ് ഒരുമ്പെടുന്നത്. അതിനായുള്ള ഇടപെടലുകളില്‍ ഒന്നുമാത്രമാണ് ഈ വകുപ്പുപിളര്‍ത്തല്‍ . വെട്ടിമുറിച്ച് മൂന്നാക്കിയ വകുപ്പുകളെ ഏകോപിപ്പിക്കാന്‍ സമിതിയുണ്ടാക്കുകയല്ല, നേരത്തെ ഉണ്ടായിരുന്ന ഏകോപനം പുനഃസ്ഥാപിക്കാനാണ് ഉമ്മന്‍ചാണ്ടി ഇടപെടേണ്ടത്. അല്ലെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും ദുര്‍ബലനും അധികാരക്കൊതിയില്‍ പാര്‍ടിയെയും നാടിനെയും മറന്നവനുമായ മുഖ്യമന്ത്രി എന്ന വിശേഷണമാണ് ഉമ്മന്‍ചാണ്ടിയില്‍ ഉറയ്ക്കാന്‍ പോകുന്നത്.
*****
ദേശാഭിമാനി മുഖപ്രസംഗം 26052011

Subscribe to:
Posts (Atom)