Friday, November 25, 2011

കണ്ടുതീരാനാവാത്ത സിനിമാക്കാലം

42-ാമത് രാജ്യാന്തര ചലച്ചിത്രമേള മൂന്നാം ദിവസം തൃഷ്ണ പ്രദര്‍ശിപ്പിച്ചു.ലോകപ്രശസ്ത സാഹിത്യകാരന്‍ തോമസ് ഹാര്‍ഡിയുടെ ടെസ് എന്ന നോവലിന്റെ ആവിഷ്ക്കാരമാണിത്. രാജസ്ഥാന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലേക്ക് ആശയം പറിച്ച് നട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫ്രിഡ പിന്റോ ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ സിന്ദഗി ന മിലേഗി ദുബാര പ്രദര്‍ശിപ്പിക്കും. തെന്നിന്ത്യന്‍ സിനിമയിലേക്ക് ഒട്ടേറെ മികച്ചനടന്‍മാരെ സംഭാവന ചെയ്ത കെ ബാലചന്ദറിന്റെ സിന്ദുഭൈരവി റെട്രോ സ്പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 65 രാജ്യങ്ങളില്‍ നിന്നെത്തുന്ന 150 ലധികം സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. ആദ്യമായി ത്രിഡി, ആനിമേഷന്‍ സിനിമകള്‍ക്കായി പ്രത്യേക സെഷനുണ്ട്. പനോരമയിലുള്ള 24 ചിത്രങ്ങളില്‍ ഏഴെണ്ണം മലയാളമാണ്. . ബംഗാളി, ഹിന്ദി, മറാത്തി ഭാഷകളില്‍നിന്ന് മൂന്നെണ്ണവും തെലുങ്ക്, തമിഴ്, ഇംഗ്ലീഷ്, മണിപ്പുരി, കന്നഡ, അസാമീസ്, ഭോജ്പുരി എന്നിവയില്‍നിന്നും ഓരോന്നും മേളയിലുണ്ട്. 118 ചിത്രങ്ങളില്‍നിന്നുമാണ് ഏഴ് മലയാള സിനിമകള്‍ക്ക് അവസരം കിട്ടിയത്. ഫുട്ബോളിനെക്കുറിച്ചുള്ള ഏഴുലോകോത്തര സിനിമകളും ഗോവന്‍ തീരത്തെത്തും..

വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍ ചിത്രം- സംവിധായകന്‍ എന്ന ക്രമത്തില്‍
മാഡം എക്സ് (ലക്കി കുശ്വന്ദി)
കൊക്കൊ ആന്‍ഡ് ദ ഗോസ്റ്റ് (ഡാനിയേല്‍ കൂസന്‍)
ആഗ യൂസഫ, (അലി റാഫി)
ബോണ്‍സായി (ക്രിസ്റ്റ്യന്‍ ജിമിനസ്)
എ സ്ക്കള്‍പ്പ്ച്ചര്‍ ഓഫ് മ്യൂസിക്ക (നിതീഷ് മുഖര്‍ജി)
അന്നദാതാ (ഉമേഷ് അഗര്‍വാള്‍)
സന്‍സ്കാര്‍ (നബ്യേഡു ചാറ്റാര്‍ജി)
വെര്‍ട്ടിക്കല്‍ സിറ്റി (അവിജിത് മുഗുള്‍ കിഷോര്‍)
ഒ മറിയ (രാജേന്ദ്ര തലാക്ക്)
ദ സൈലന്റ് നാഷ്ണല്‍ ആന്‍ദം (അമിത് ശര്‍മ)
ഇയര്‍ ഓഫ് ദ ടൈഗര്‍ (സെബാസ്റ്റ്യന്‍ ലിയോ)
ക്രോണിക്കിള്‍ ഓഫ് മൈ മദര്‍ (മസാട്ടോ ഹരാദ)
ബാക്ക്റോഡ് (ഫിലിപ്പ് നോയാ്സ്)
ഡ്രൈവാലി (അലക്സാന്‍ഡ്ര സറ്റ്ട്രില്യനയ, യാനഎസ്പ്പോവിച്ച്)
ഷെല്‍ട്ടര്‍ (ഡ്രഗോമിര്‍ ഷൊലെവ്)
അര്‍തര്‍ 3 ദ വാര്‍ ഓഫ് ടു വേള്‍ഡ്സ് (ലക്ക് ബെസന്‍)
ഡേ ഓഫ് ദ ഫുള്‍മൂണ്‍ (കരീന്‍ ഷഹനാസറോവ്)
അലമാന്യ: വെല്‍ക്കം ടു ജര്‍മനി (യാസിമിന്‍ സമദേര്‍ലി)
ബെര്‍ലിന്‍ ലൂ റീഡ്സ് ബെര്‍ലിന്‍ (ജൂലിയന്‍ ഷനബേല്‍)
ദ ഗുഡ് സണ്‍ (സെയ്ദ ബെര്‍ഗ്രോത്ത്)
ദ്രുപഥ് (മണി കൗള്‍)
ക്ഷുതിടൊ പാഷന്‍ (തപന്‍ സിന്‍ഹ)
സ്റ്റുഡന്റ് ഫിലിം കര്‍യുകെ (ഡൊമിനിക്ക് മേഹം സാങ്മ)
കുപ(സ്റ്റീഫന്‍)
തുഗ് ബെറാം (വെങ്കട് എസ് അമുദന്‍)
ബ്യൂട്ടി (തോഷ ബാനാര്‍ജി)
ഫാളിങ് അവൈക്ക് (റിയാന്‍ ഡിമെല്ലോ)
ത്രൂ ദ യങ് ഐസ് (നിങ് ഹൊ)
എ ഫണ്ണിമാന്‍ (മാര്‍ട്ടിന്‍ പി സാന്‍ഡിലേറ്റ്)
ഫാറ്റ് ബ്ലാഡ് ഷോര്‍ട്ട്മാന്‍ (കാര്‍ലോസ് ഓസുന)
ടൂമിലാ (ഇവാന്‍ സെന്‍)
മില്‍ ആന്‍ഡ് ദ ക്രോസ് (ലച്ച് മജോസ്ക്കി)
വാട്ട് ലൗ മേ ബ്രിംങ് (ക്ലൗഡ് ലെലോച്ച്)
ലാര്‍ഗോ വിന്‍ഞ്ച് കക (ജീറോം സാലെ)
ദ വിന്നര്‍ (വിസ്ലോ സനീവ്്സ്ക്കി)
ദ പ്രിസിന്‍ക്റ്റ് (ഇല്ലഗര്‍ സഫത്)

ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായ ഉറുമി നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. കേന്ദ്ര വാര്‍ത്താവിതരണ സെക്രട്ടറി ഉദയകുമാര്‍ വര്‍മ പനോരമ മത്സരവിഭാഗം ഉദ്ഘാടനം ചെയ്തു. മാധുരി ദീക്ഷിത് മുഖ്യാതിഥിയായി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മകരന്ദ് ബ്രഹ്മ സംവിധാനംചെയ്ത അദൈ്വത സംഗീതം എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ജൂറി അംഗങ്ങളെ ആദരിച്ചു. സായി പരാഞ്ജ്പൈ അധ്യക്ഷയായ പനോരമ ഫീച്ചര്‍ ജൂറിയില്‍ മലയാളി സംവിധായകന്‍ മോഹനും നോണ്‍ ഫീച്ചറില്‍ വിനു ചോളിപറമ്പിലും അംഗമാണ്. ലോകസിനിമാ വിഭാഗത്തില്‍ "18 ഡേയ്സ്" ഏറെ ശ്രദ്ധ നേടി. പത്തു സംവിധായകര്‍ ഒരുമിച്ച ഈ ഈജിപ്ഷ്യന്‍ സിനിമ സാങ്കേതിക കലാകാരന്മാരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ പരീക്ഷണ ചിത്രമാണ്. തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ ഈ പരീക്ഷണം വിജയിച്ചെന്ന് കാട്ടിത്തരുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ബുള്‍ഹെഡ് (ബെല്‍ജിയം) പ്രദര്‍ശിപ്പിച്ചു. ഹ്രസ്വചിത്രവിഭാഗത്തിന്റെ പ്രദര്‍ശനവും തുടങ്ങി. പരിസ്ഥിതി വിഭാഗത്തിലടക്കം എട്ട് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. സമ്പന്നമായ ഫ്രഞ്ച് സിനിമാസംസ്കാരത്തിനു ലഭിച്ച അംഗീകാരമാണ് തന്റെ അവാര്‍ഡുലബ്ധിയെന്ന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ ബര്‍ട്രാഡ് ടവര്‍ണിയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളി സിനിമാ ആസ്വാദകരുടെ പങ്കാളിത്തവും ഇക്കുറി സജീവമാണ്. ഗോവന്‍ മേളയെ ആഘോഷമാക്കുന്ന വര്‍ണപ്പൊലിമയിലൊന്നും താല്‍പ്പര്യമില്ലാതെ സിനിമയെ ഗൗരവമായി സമീപിക്കുന്ന തരം പ്രേക്ഷകര്‍ മുഖ്യമായും മലയാളികള്‍ മാത്രമാണ്. സംവിധായകരായ ഷാജി എന്‍ കരുണ്‍ , കെ പി കുമാരന്‍ , സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരും രണ്ടാംദിനം മേളയ്ക്കെത്തി.
22 സിനിമകള്‍ മത്സരിക്കുന്ന മേളയില്‍ ഇന്ത്യയില്‍നിന്ന് ആദാമിന്റെ മകന്‍ അബു മാത്രമാണ് മാറ്റുരയ്ക്കുക. ദേശീയ അവാര്‍ഡ് നേടിയ സലിംകുമാറും സംവിധായകന്‍ സലീം അഹമ്മദും ഗോവയിലും അത്ഭുതം കാട്ടുമോ എന്നാണ് മലയാളം കാത്തിരിക്കുന്നത്. ഒരുകോടി രൂപയാണ് ഇത്തവണ സുവര്‍ണമയൂരം നേടുന്ന സിനിമ കരസ്ഥമാക്കുക. ഇതോടൊപ്പം സംവിധായകന്‍ , മികച്ച നടന്‍ , നടി, പ്രത്യേക ജൂറി പരാമര്‍ശം എന്നീ അവാര്‍ഡുകളും നല്‍കും. ലോറന്‍സ് ഖര്‍ദിഷ് (അമേരിക്ക), ലി യുങ്ക്വാന്‍ (കൊറിയ), തമീന മിലാനി (ഇറാന്‍), ഡാന്‍ വോള്‍മാന്‍ (ഇസ്രായേല്‍) എന്നിവര്‍ ജൂറി അംഗങ്ങളാണ്. ഫ്രാന്‍സ്, ബെല്‍ജിയം, പോളണ്ട്, അയര്‍ലന്‍ഡ്, ഇസ്രായേല്‍ , ഫിലിപ്പീന്‍സ്, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യാന്തര സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ലുച്ച് ബസ്സണ്‍ (ഫ്രാന്‍സ്), ഫിലിപ്പ് നോയ്സ് (ഓസ്ട്രേലിയ) എന്നിവരുടെ റിട്രോസ്പെക്ടീവ് വിഭാഗവും മരണമടഞ്ഞ പ്രശസ്ത ഇന്ത്യന്‍ കലാകാരന്മാരുടെ ഓര്‍മചിത്ര വിഭാഗവും ഉണ്ടാകും.

ഏറെ ചര്‍ച്ചയായ ക്വിറ്റ് അമേരിക്കന്‍ , ഡെഡ് കാം, ന്യൂസ് ഫ്രണ്ട് തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും. ഫിഫ്റ്റി- ഫിഫ്റ്റി (ജോനാഥന്‍ ലെവിന്‍), റസ്റ്റ്ലസ് (ഗുസ് വാന്‍ സാന്‍ഡ്) തുടങ്ങിയ അമേരിക്കന്‍ ചലച്ചിത്രങ്ങള്‍ പുതിയ കാലത്തെ യുഎസ് അധിനിവേശം തന്നെയാണ് കാട്ടിത്തരുന്നത്. ഒപ്പം റിച്ചാര്‍ഡ് ലീക്കോക്കിനെപ്പോലുള്ളവരെ ആദരിക്കാനായി കാണുന്ന സിനിമാനുഭവങ്ങള്‍ "സുക്കോട്ടി പാര്‍ക്കു" വരെ നീളുന്നതുമാണ്. പതിനഞ്ചോളം ഫ്രാന്‍സ്, അമേരിക്കന്‍ ചിത്രങ്ങളാണ് മേളയ്ക്കെത്തുന്നത്.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...