You that build all the guns
You that build the death planes
You that build the big bombs
You that hide behind walls
You that hide behind desks
I just want you to know
I can see through your masks
Bob Dylan about the US weapons industry in the song Masters of War.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിക്കവെ 1961ല്‍ നടത്തിയ പ്രസംഗത്തില്‍ ഐസന്‍ഹോവര്‍ 'സൈനികവ്യവസായ ശൃംഖലയുടെ' സമഗ്രസ്വാധീനത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "ഇതിന്റെ സ്വാധീനം അപാരമാണ്...സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവുമായി പോലും...അമേരിക്കയിലെ ഓരോ നഗരത്തിലും ഓരോ സംസ്ഥാനത്തും ഓരോ ഓഫീസിലും ഇത് അനുഭവപ്പെടുന്നു''. സര്‍വസൈന്യാധിപനും യുദ്ധവീരനുമായിരുന്ന ഐസന്‍ഹോവര്‍ ആഭ്യന്തരവ്യവസായത്തില്‍ പിടിമുറുക്കുന്ന സൈനികപേശീബലം തിരിച്ചറിഞ്ഞു. അദ്ദേഹം താക്കീത് നല്‍കി: "ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് മനസിലാക്കുന്നതില്‍ നമുക്ക് വീഴ്ച ഉണ്ടാകരുത്...സര്‍ക്കാര്‍ സംവിധാനത്തില്‍ സൈനികവ്യവസായ ശൃംഖല ചെലുത്തുന്ന സമ്മര്‍ദത്തെ നാം ചെറുക്കണം''.


വിമര്‍ശനാത്മകമായോ സത്യസന്ധത വെടിഞ്ഞോ പറയുകയല്ല; യുദ്ധങ്ങളോ തുടര്‍ച്ചയായ സംഘര്‍ഷത്തിന്റെയും സംഘര്‍ഷസാധ്യതയുടെയും അവസ്ഥകളോ ആയുധവ്യവസായത്തിന് ഗുണകരമാണ്. സെപ്തംബര്‍ 11 സംഭവത്തിനുശേഷം അമേരിക്കയിലുണ്ടായ സാമ്പത്തിക കലക്കങ്ങളുടെയും മാന്ദ്യത്തിന്റെയും ദശകത്തിലും സൈനികവ്യവസായ ശൃംഖലയിലെ പ്രമുഖര്‍-അഞ്ച് പ്രധാന കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്റപ്പ് ഗ്രൂമാന്‍, റെയ്തിയോ, ബോയിങ് ജനറല്‍ ഡൈനാമിക്സ് എന്നിവര്‍-പരസ്പരം പോര്‍വിളിക്കുന്ന രാജ്യങ്ങള്‍ക്ക് ആയുധങ്ങളും സാങ്കേതികവിദ്യയും വിറ്റഴിച്ച് വന്‍തോതില്‍ പണം സമ്പാദിച്ചു. ഒരേസമയം, ഇസ്രയേലിനും അവരുടെ അറബ് എതിരാളികള്‍ക്കും ഗ്രീസിനും തുര്‍ക്കിക്കും ദീര്‍ഘകാലമായി അമേരിക്കന്‍ ആയുധവ്യവസായത്തിന്റെ വിശ്വസ്ത ഇടപാടുകാരായ പാകിസ്ഥാനും അടുത്തിടെ കൂറുമാറിയ ഇന്ത്യക്കും. ഇരുതലമൂര്‍ച്ചയുള്ള ഈ കളിയുടെ ഒടുവിലത്തെ ഇരയാണ് ഇന്ത്യ.
ലോകത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റുമെന്ന വാഗ്ധോരണിയുടെ പേരില്‍ നൊബേല്‍ സമ്മാനം നേടിയ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണകാലത്തും സ്ഥിതിഗതിയില്‍ തീരെ മാറ്റമില്ല. തിരക്കഥയില്‍ കുറച്ച് വ്യത്യാസമുണ്ടെങ്കിലും വ്യവസായം പതിവുപോലെ മുന്നേറുന്നു. വര്‍ധിച്ച തോതില്‍ സങ്കീര്‍ണമായ ആയുധങ്ങളും യുദ്ധതന്ത്രങ്ങളും (ഡ്രോ വിമാനങ്ങള്‍, റോബോട്ടുകള്‍, ബാലിസ്റിക് പ്രതിരോധ മിസൈലുകള്‍) വിരാമമില്ലാത്ത സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ആയുധവ്യവസായികളുടെ മടിശീലയ്ക്ക് കനം കൂട്ടുന്നു.
അമേരിക്കയുടെ സാമ്പത്തികശക്തി ഉലഞ്ഞുതുടങ്ങിയിട്ടും അവരുടെ സൈനികപേശീബലത്തിന് ഇടിവൊന്നുമില്ല. 2010ല്‍ ലോകവ്യാപകമായി സൈനികച്ചെലവ് 1.4 ലക്ഷം കോടി ഡോളര്‍ വരുമെന്ന് കണക്കാക്കുന്നു. ഇതില്‍ പകുതിയിലേറെ (70,000 കോടി ഡോളറില്‍പ്പരം) അമേരിക്കയുടെ പങ്കായിരിക്കും. ലോകത്തെ മറ്റു രാജ്യങ്ങളുടെ പ്രതിരോധച്ചെലവ് മൊത്തത്തില്‍ കൂട്ടിയാല്‍പോലും അമേരിക്കയുടെ സൈനികബജറ്റോളം വരില്ല. ഇതില്‍ ഏറിയപങ്കും ആഗോളതലത്തില്‍ നടക്കുന്ന യുദ്ധങ്ങളില്‍നിന്ന് സൈനികവ്യവസായ ശൃംഖലയ്ക്ക് ലഭിക്കുന്നതാണ്. അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനവും രാജ്യത്ത് കൂടുതല്‍ തൊഴിലവസരവും ഉണ്ടാകാന്‍ ഇത് ഇടയാക്കുമെന്ന് അവിടത്തെ ജനപ്രതിനിധികള്‍ കരുതുന്നു.
അമേരിക്കയിലെ സ്വകാര്യമേഖലയില്‍ 1999 മെയ് മുതല്‍ 2009 മെയ് വരെ തൊഴിലവസരത്തില്‍ ഉണ്ടായ വര്‍ധന 1.1 ശതമാനം മാത്രമാണ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വര്‍ധനനിരക്കാണിത്. ആരോഗ്യമേഖലയില്‍ വളര്‍ച്ച താഴോട്ട്. നിര്‍മാണമേഖല 20 ശതമാനം ചുരുങ്ങി. വളര്‍ച്ച എങ്ങനെ നേടാനാകുമെന്ന് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍, സൈനികവ്യവസായത്തില്‍ 2000നുശേഷം വളര്‍ച്ച ഇരട്ടിയായി. പതിനായിരക്കണക്കിന് പുതിയ തൊഴിലുകളുണ്ടായി.

കഴിഞ്ഞ ഏതാനും വര്‍ഷമായി അമേരിക്കന്‍ കമ്പനികളും അവരുടെ യൂറോപ്യന്‍ പ്രതിയോഗികളും ന്യൂഡല്‍ഹിയില്‍ ശതകോടികളുടെ ആയുധവ്യാപാരത്തിനായി മേഞ്ഞുനടക്കുകയാണ്. ഇപ്പോഴും ഇന്ത്യയുടെ സൈനികച്ചെലവ് (മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ടുശതമാനം) പ്രതിശീര്‍ഷ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കാണെങ്കിലും ഓരോ വര്‍ഷവും സൈനികബജറ്റ് 3000 കോടി ഡോളര്‍വീതം വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. പുതിയ ആയുധങ്ങളും യുദ്ധസാങ്കേതികവിദ്യയും കരസ്ഥമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു.
2010 ഇന്ത്യക്ക് നിര്‍ണായക വര്‍ഷമാണ്. ചൈനയെയും പാകിസ്ഥാനെയും നേരിടാനെന്ന പേരില്‍ പുത്തന്‍ ആയുധങ്ങള്‍ സംഭരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇക്കൊല്ലം ബറാക് ഒബാമയെ മാത്രമല്ല ന്യൂഡല്‍ഹി വരവേല്‍ക്കുക; ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍നിന്ന് ഭരണത്തലവന്മാര്‍ എത്തുന്നു-ആയുധവ്യാപാരത്തില്‍ വളരെ സജീവമാണ് ഇവരെല്ലാം. ചൈനീസ് ഭീഷണിയെന്ന പേരില്‍ ഇന്ത്യയിലെ ചില കേന്ദ്രങ്ങള്‍ ആവര്‍ത്തിക്കുന്ന മുറവിളി ഇതിനോട് ചേര്‍ത്തു വായിക്കണം.
സൈനികശക്തി വിപുലമാക്കുന്നതിന്റെ ഭാഗമായി 126 ബഹുലക്ഷ്യ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ അടുത്തിടെ തീരുമാനിച്ചു. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഇടപാടായിരിക്കും. സെന്റര്‍ ഫോര്‍ പോളിസി ഓള്‍ട്ടര്‍നേറ്റീവ്സിന്റെ ഡയറക്ടര്‍ മോഹന്‍ ഗുരുസ്വാമി തന്റെ 'വ്യാളിക്ക് പിന്നാലെ: ചൈനയോട് കിടപിടിക്കാന്‍ ഇന്ത്യക്ക് കഴിയുമോ' എന്ന പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഈയിടെ അമേരിക്കയില്‍ എത്തിയപ്പോള്‍ പറഞ്ഞു: "വിമാനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യക്ക് കിടപിടിക്കാന്‍ കഴിയുക പാകിസ്ഥാനോട് മാത്രം''. അദ്ദേഹം തുടര്‍ന്നു, "ചൈനയാണ് ഇന്ന് ഇന്ത്യക്ക് ഭീഷണി''. അതുകൊണ്ട്, പുതിയ സാഹചര്യത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പാകിസ്ഥാനില്‍നിന്ന് മാറി ചൈനയെ കേന്ദ്രീകരിച്ചാണ് അമേരിക്കയുടെ ആയുധവില്‍പ്പന.
ചൈന ഇന്ത്യക്ക് ഭീഷണിയാണെന്ന ആശയഗതി ന്യൂഡല്‍ഹിക്കുമേല്‍ കുത്തിനിറച്ചത് ബുഷ് ഭരണകൂടമാണെന്ന് കരുതുന്നവരുണ്ട്-എന്നാല്‍ സത്യം കുറച്ചുകൂടി അകലെയാണ്. 1998ല്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണത്തിന് മുഖ്യകാരണമായി ചൂണ്ടിക്കാട്ടിയത് ചൈനയുടെ സൈനികബലമാണ്. ബുഷ് ഭരണകൂടം ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കിയപ്പോഴാണ് ചൈന ജാഗരൂകമായത്. അമേരിക്കയുടെ സഖ്യകക്ഷികളായ ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവരുമായി ഇന്ത്യ അടുത്തബന്ധം സ്ഥാപിക്കുമ്പോള്‍ ചൈനയ്ക്ക് സ്വാഭാവികമായും സംശയം ഉണ്ടാകും.

“ചുരുക്കത്തില്‍ ആണവായുധ വ്യവസായത്തിന് ബുഷ് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവര്‍ തന്നെയായിരുന്നു യഥാര്‍ത്ഥത്തില്‍ ബുഷ് സര്‍ക്കാര്‍.” - ‘ഹൌ മച്ച ആര്‍ യു മേക്കിങ്ങ് വാര്‍ ഡാഡി’ എന്ന പുസ്തകത്തിന്റെ രചയിതാവ് വില്യം ഹാറങ്ങ് എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
ശീതയുദ്ധത്തിന്റെ ലഹരിയില്‍ കഴിയുന്നവര്‍ മാത്രമല്ല പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ താല്പര്യമുള്ള കോണ്‍ഗ്രസ് അംഗങ്ങളും ആയുധപ്പന്തയത്തിന് ഒത്താശ ചെയ്യുന്നു. ആയിരത്തിലേറെ കോടി ഡോളര്‍ ചെലവിട്ട് ഇത്യ 126 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഒരു നിമിഷം കളയാതെ മിസ്സോറിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കിറ്റ് ബോണ്ട് ന്യൂഡല്‍ഹിയിലെത്തി, കാരണം ബോയിങ്ങ് കമ്പനി എഫ്-18 സൂപ്പര്‍ ഹോര്‍നെറ്റ് ജെറ്റുകള്‍ നിര്‍മിക്കുന്നത് മിസ്സോറിയിലെ സെന്റ് ലൂയിസിലാണ്. ഇന്ത്യ ഇത്തരം 126 വിമാനങ്ങള്‍ വാങ്ങിയാല്‍ മിസ്സോറിയില്‍ 25,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ബോയിങ്ങ് കമ്പനിക്ക് കിട്ടുന്ന ലാഭം പറയേണ്ട കാര്യമില്ല.


“ഇത്തരം തീരുമാനങ്ങള്‍ നീതിപൂര്‍വം എടുക്കണമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ, സൈനികബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇക്കാര്യത്തില്‍ ധര്‍മബോധം തടസ്സം നില്‍ക്കേണ്ടതുമില്ല.”
അങ്കിള്‍ സാമിന് എല്ലാം അറിയാം.
*
126 ജെറ്റ് വിമാനങ്ങളുടെ വില 1000-1200 കോടി ഡോളറാണ്. ഇവയുടെ ഭാവിപരിചരണത്തിനായി പിന്നീട് 3500 കോടി ഡോളര്‍ കൂടി നല്‍കേണ്ടി വരും. കിറ്റ് ബോണ്ട് അത്യുത്സാഹം കാട്ടിയതില്‍ അതിശയമില്ല.
*
1950-60 കളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ ഇടപാടില്ലായിരുന്നു. ഇരുരാജ്യവും തമ്മില്‍ 2009ല്‍ പ്രതിരോധ സഹകരണ കരാര്‍ ഒപ്പിട്ടതോടെ ഇടപാടുകള്‍ സജീവമായി. കഴിഞ്ഞവര്‍ഷം ന്യൂഡല്‍ഹി 570 കോടി ഡോളറിന്റെ ആയുധം വാങ്ങിയതോടെ അമേരിക്കയുടെ താല്പര്യം പെരുകി.
*
കടപ്പാട് ദേശാഭിമാനി 03-09-2010
എക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച ‘Uncle Sam's War-Mart‘ എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
അധികവായനയ്ക്ക്
സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്
അധിനിവേശത്തിന്റെ താവളങ്ങള്‍
ആഗോള ഗ്യാസ് സ്റ്റേഷനെ പടച്ചട്ട അണിയിക്കുമ്പോള്‍
2 comments:
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിക്കവെ 1961ല്‍ നടത്തിയ പ്രസംഗത്തില്‍ ഐസന്‍ഹോവര്‍ 'സൈനികവ്യവസായ ശൃംഖലയുടെ' സമഗ്രസ്വാധീനത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "ഇതിന്റെ സ്വാധീനം അപാരമാണ്...സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവുമായി പോലും...അമേരിക്കയിലെ ഓരോ നഗരത്തിലും ഓരോ സംസ്ഥാനത്തും ഓരോ ഓഫീസിലും ഇത് അനുഭവപ്പെടുന്നു''. സര്‍വസൈന്യാധിപനും യുദ്ധവീരനുമായിരുന്ന ഐസന്‍ഹോവര്‍ ആഭ്യന്തരവ്യവസായത്തില്‍ പിടിമുറുക്കുന്ന സൈനികപേശീബലം തിരിച്ചറിഞ്ഞു. അദ്ദേഹം താക്കീത് നല്‍കി: "ഇതിന്റെ ഗുരുതരമായ ഭവിഷ്യത്ത് മനസിലാക്കുന്നതില്‍ നമുക്ക് വീഴ്ച ഉണ്ടാകരുത്...സര്‍ക്കാര്‍ സംവിധാനത്തില്‍ സൈനികവ്യവസായ ശൃംഖല ചെലുത്തുന്ന സമ്മര്‍ദത്തെ നാം ചെറുക്കണം''.
അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ കുപ്രസിദ്ധമായ സൈനികവ്യവസായ ശൃംഖലയുടെ സ്വാധീനം കുറയുകയല്ല, വന്‍തോതില്‍ വര്‍ധിക്കുകയാണുണ്ടായത്. തുടര്‍ച്ചയായി വന്ന അമേരിക്കന്‍ പ്രസിഡന്റുമാരുടെ കാലത്ത്, വിയറ്റ്നാം യുദ്ധത്തിനുശേഷം ആയുധവ്യാപാരം നിയന്ത്രിക്കുമെന്ന് വാഗ്ദാനംചെയ്ത് അധികാരത്തിലേറിയ ജിമ്മി കാര്‍ട്ടറുടെ ഭരണത്തിനുപോലും സൈനികവ്യവസായ ശൃംഖലയുടെ വളര്‍ച്ച തടയാനായില്ല. റിപ്പബ്ളിക്കന്മാരുടെ ഭരണകാലത്താണ് ആയുധവ്യാപാരം തഴച്ചുവളരുന്നതെന്ന പൊതുധാരണയ്ക്ക് വിപരീതമായി ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളും ആയുധവ്യവസായികള്‍ക്ക് മുന്നില്‍ കുമ്പിടുന്നു. ....
India is situated in a dangerous area of the world - Pakistan to the West, and China to the East are the enemies. Each of these countries are arming at an alarming pace. So, India has to arm themselves.
Instead of calling the American President names, do exercise your influence (in the name of the universal brotherhood of the proletariat or whatever you folks call it) and ask the Chinese to reduce their arms as well as reduce the Chinese support to Pakistan. That will make a better world.
Post a Comment