Friday, June 14, 2013

ചുവന്ന ഇന്ത്യന്‍

ആരാണീ Red Indian? നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്കാരവും ഉള്ള അമേരിക്കന്‍ ആദിവാസി. അവന്‍ ഇന്ത്യനുമല്ല, ചുവന്നിട്ടുമല്ല. ഈ സത്യന്ധനായ അസ്സല്‍ അമേരിക്കനെ, ദുരാഗ്രഹികളും മുഷ്ണന്മാരുമായ വെള്ളക്കാര്‍ കായബലംകൊണ്ടും കപടതന്ത്രംകൊണ്ടും കീഴ്പ്പെടുത്തുകയായിരുന്നു. അമേരിക്ക ഇന്തീസ് ആണെന്നായിരുന്നു കൊളമ്പസ് അടക്കമുള്ള വെള്ളനാവികന്മാരുടെ തെറ്റിദ്ധാരണ. അവിടുത്തെ നാട്ടുകാര്‍ ഇന്ത്യക്കാരാണെന്ന് സായ്പന്മാര്‍ ധരിച്ചുവശായി. പിന്നീട് അബദ്ധംമനസ്സിലായെങ്കിലും നാട്ടുപ്രജയെ ഇന്ത്യനെന്നു വിളിക്കാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. ഈ ഗോത്രക്കാര്‍ മുഖത്തും മുടിയിലും മരത്തൊലിയില്‍നിന്ന് ഊറ്റിയെടുത്ത ചുവന്നചായം പൂശിയിരുന്നു. അപ്പോള്‍ അവര്‍ Red Indians ആയി.

ഈ മണ്ണിന്റെ മക്കളെ വെള്ളമൂപ്പന്മാര്‍ പല സെറ്റില്‍മെന്റുകളില്‍ തളച്ചിട്ടു. അവരുടെ സാംസ്കാരിക പൈതൃകത്തെ നശിപ്പിച്ചു. ഇപ്പോള്‍Red Indianഎന്ന പ്രയോഗംoffensive  ആയി, ആക്ഷേപകരമായി പരിഗണിക്കപ്പെടുന്നു. American Indian, Native American തുടങ്ങിയ പ്രയോഗങ്ങളാണ് പകരം വന്നത്. അതുപോലെ കറമ്പനെ വിശേഷിപ്പിച്ചിരുന്ന Negro എന്ന പദവും ഇന്ന് പാര്‍ലമെന്ററിയല്ല. Black  എന്നാവാം. എബ്രഹാം ലിങ്കണ്‍ മോചിപ്പിച്ച അമേരിക്കയിലെ കറുത്ത അടിമകള്‍ ഇന്ന് Black Americans ആണ്. Nigger/Negro  എന്നു പരസ്യമായി പറഞ്ഞാല്‍ കേസാവും.

Eskimo എന്നു പറഞ്ഞു ശീലിച്ചവരാണ് പഴയ തലമുറ. വര്‍ത്തമാന ഇംഗ്ലീഷില്‍ അത് P.C അല്ല. (Politically Correct  അല്ല). അത് ഹിമഭവന വാസികളുടെ വികാരത്തെ വൃണപ്പെടുത്തും. Inuit എന്നാണ് ഇപ്പോഴത്തെ പേര്. എന്നിട്ടുംEskimo പലപ്പോഴും കടന്നുവരുന്നു. 

Subaltern എന്ന വാക്കിന് പല അര്‍ഥങ്ങളുമാവാം. പട്ടാള ഭാഷയിലാണെങ്കില്‍, പ്രത്യേകിച്ച് ബ്രിട്ടീഷ് ആര്‍മിയില്‍ ക്യാപ്റ്റനു താഴെ വരുന്ന ഉദ്യോഗസ്ഥനാണ് Subaltern. ഇന്ത്യന്‍ പട്ടാളത്തിലെ സുബേദാരുടെ വിതാനം. Churchill served as a Subaltern during the first world war. (ഒന്നാം ലോകയുദ്ധത്തില്‍ ചര്‍ച്ചില്‍ ഒരു സബാള്‍ട്ടേണായി ജോലിചെയ്തു). Sabalternന്  an inferior person എന്നും അര്‍ഥമുണ്ട്. മുദ്രവില ഇല്ലാത്തവന്‍, ആസ്യന്‍, കീഴാളന്‍, ഉഴക്കുപ്പിനു വിലപിടിക്കാത്തവന്‍, അമര്‍ത്തപ്പെട്ടവന്‍, പ്രാന്തവല്‍കൃതന്‍. Antonio Gramsci  എന്ന മാര്‍ക്സിസ്റ്റ് ചിന്തകന്‍ Subalternഎന്ന പദത്തിന്റെ ഈ വിധത്തിലുള്ള അര്‍ഥങ്ങളെ ആശയശാസ്ത്രത്തിന്റെ ഭാഗമാക്കുകയുണ്ടായി. കീഴാളപഠനങ്ങളെ Subaltern Studies എന്നു പറയുന്നു. കൊതുകേവി മനയ്ക്കല്‍ ഇട്ട്യാസു തിരുമേനി elite മേലാളന്‍, ഇലമുറിക്കാര്യസ്ഥന്‍, എരേച്ചന്‍, Subaltern, അടിയാളന്‍. പുറംതള്ളപ്പെടുന്നവനാണ്, നീതിനിഷേധിക്കപ്പെടുന്നവനാണ്, മാര്‍ജിനലൈസ് ചെയ്യപ്പെടുന്നവനാണ് Subaltern. Attempts are made to rewrite history from the subaltern point of view . (അടിയാള വീക്ഷണകോണില്‍ നിന്നുകൊണ്ട് ചരിത്രത്തെ പുനരെഴുതാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്). ഇത് പോസ്റ്റ് കൊളോണിയല്‍ വിചാരത്തിന്റെ ഭാഗമാകുന്നു. Subalternism എന്നത് കീഴാളപക്ഷ വിചാരത്തിനുള്ള പൊതുനാമമത്രെ. നാം നേരത്തെ പരിചയപ്പെട്ട Red Indian, Subaltern വിഭാഗത്തില്‍പ്പെടും; ചൂഷിതവര്‍ഗം.

Ombudsman  ഇംഗ്ലീഷിലെത്തിയിട്ട് ഏറെക്കാലമായില്ല. Swedishഭാഷയില്‍നിന്നാണ് മൂപ്പര്‍ വന്നത്. Independent Commissioner എന്നു സാമാന്യമായി പറയാം. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും സ്വതന്ത്രമായി അന്വേഷിക്കാനും നടപടി നിര്‍ദേശിക്കാനും അധികാരമുള്ള സ്ഥാപനമാണ് Ombudsman.  An independent office authorised by the constitution to examine, instances of mal administration/misrule/corruption. . ഇത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുക. Photophobia  ചിലരില്‍ കാണുന്ന ഒരു സുഖക്കേടാണ്: വെളിച്ചത്തോടുള്ള അകാരണമായ ഭയം. "വെളിച്ചം ദുഖമാണുണ്ണി. തമസല്ലോ സുഖപ്രദം". പലര്‍ക്കും ഇത് മനഃശാസ്ത്രപരമായ ഒരു സഹികേടാണ്. ചിലര്‍ക്ക് ശരീരപരമായ കാരണങ്ങളെക്കൊണ്ട് വെട്ടപ്പേടിയുണ്ടാവും. ഇരുട്ടിനോടുള്ള ഭയം സാര്‍വത്രികമാണ്. രാപ്പേടി. വെളിച്ചഭീതി സാധാരണമല്ല.

Nightcapന് രണ്ട് അര്‍ഥങ്ങളുണ്ട്. ഒന്ന്: ഉറങ്ങാന്‍പോകുന്നതിനുമുമ്പ് കഴിക്കുന്ന ഒരു പെഗ് വീര്യമുള്ള വെള്ളം. He returned to bed after his usual nightcap. (പതിവുള്ള ഒരു പെഗ് അടിച്ച് അയാള്‍ കിടക്കയിലേക്കു ചരിഞ്ഞു). രണ്ട്: ഉറങ്ങുന്ന സമയത്തു ധരിക്കുന്ന കനംകുറഞ്ഞ തൊപ്പിയെന്ന്. അത്തരമൊരു പതിവ് പണ്ട് വെള്ളക്കാര്‍ക്കുണ്ടായിരുന്നു. ഇത്തരം പ്രയോഗങ്ങള്‍ ഷേക്സ്പിയര്‍ നാടകങ്ങളില്‍ കാണാം.Nightനും Cap നുംഇടയ്ക്ക് വര വേണ്ട. Nightlong (രാത്രി മുഴുവനും) എന്നതും ഒറ്റവാക്കാണ്. ഹൈഫണ്‍ ഉപയോഗിക്കുന്നത് തെറ്റ്. Nightmareഉം ഒറ്റപ്പദമായി കാണുന്നു.

*
വി സുകുമാരന്‍ sukukumudam@gmail.com

No comments: