Wednesday, January 9, 2013

കോഴിക്കോട്ട് ആദ്യസമരകേന്ദ്രം അഞ്ജനോര്‍മലയില്‍

കോഴിക്കോട് ജില്ലയില്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തിന്റെ ആദ്യസമരകേന്ദ്രം ഉള്യേരിയിലെ അഞ്ജനോര്‍മലയിലാണ്. കാരയാടം വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന സ്വകാര്യവ്യക്തി റബ്ബര്‍ എസ്റ്റേറ്റായി റബ്ബര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലമായിരുന്നു അഞ്ജനോര്‍മലയിലേത്. കൊയിലാണ്ടി താലൂക്കിലെ ഉള്യേരി വില്ലേജ് റീസര്‍വെ 16, 72/1ലെ 22.43 ഏക്കര്‍ ഭൂമിയാണിത്. എട്ട് മക്കള്‍ അവകാശികളായ സ്ഥലം മറ്റൊരാള്‍ക്ക് വിറ്റു. രേഖകള്‍ കൃത്യമല്ലാത്തതുകാരണം വില്‍പ്പന നടന്നില്ല. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ സര്‍വെ പ്രകാരം 22.43 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്ന് കണ്ടെത്തി. ഇത് മിച്ചഭൂമി ഉള്‍പ്പെടുന്ന സ്ഥലമായതിനാല്‍ വില്‍പന നടന്നില്ല. പിന്നീട് കൊയിലാണ്ടി താലൂക്ക് ലാന്‍റ് ബോര്‍ഡില്‍ കേസായി. ബോര്‍ഡ് തീരുമാനമനുസരിച്ച് 22.43 ഏക്കര്‍ ഭൂമി സര്‍ക്കാരില്‍ മിച്ചഭൂമി എന്ന നിലയില്‍ നിക്ഷിപ്തമായി.

ഈ ഭൂമിയിലാണ് രണോല്‍സുകമായ ഭൂസമരങ്ങളുടെ ഉജ്ജ്വല ചരിത്രമുള്ള കോഴിക്കോട് ജില്ലയിലെ കര്‍ഷക - കര്‍ഷക തൊഴിലാളി വളണ്ടിയര്‍മാര്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. കൊയിലാണ്ടി താലൂക്കിലെ തന്നെ കിഴരിയൂരിലായിരുന്നു 70കളിലെ മിച്ചഭൂമി സമരത്തിന്റെയും ഒരു പ്രധാന സമരകേന്ദ്രം. കോഴിക്കോട് ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കര്‍ഷകപ്രസ്ഥാനത്തിന്റെയും പോരാട്ട ചരിത്രത്തില്‍ ശ്രദ്ധേയങ്ങളായ ഒട്ടനവധി സംഭവങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മണ്ണാണിത്. കൊയിലാണ്ടി താലൂക്ക് ലാന്‍റ് ബോര്‍ഡില്‍ മിച്ചഭൂമി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പേരാമ്പ്രയിലെ ചക്കിട്ടപാറയില്‍ ഠഘആ 9 207/77 എന്‍ എസ് ദേവദാസ് എന്ന വ്യക്തിയുടെ കൈവശത്തിലായിരുന്ന 192 ഏക്കര്‍ ഭൂമി. അവിട്ടനല്ലൂര്‍ വില്ലേജില്‍ ഠഘആ 94/95 ചിരുത അമ്മയുടെ കൈവശത്തിലായിരുന്നു 11 ഏക്കര്‍ ഭൂമി. കൂരാച്ചുണ്ട് വില്ലേജില്‍ കടുക്കാമാക്കല്‍ ജോസ് എന്ന വ്യക്തിയുടെ കൈവശമായിരുന്നു 16.90 ഏക്കര്‍ ഭൂമി. ഉണ്ണികുളം വില്ലേജിലെ കൊയിലോത്ത് കുഞ്ഞി മുഹമ്മദ് എന്ന വ്യക്തിയുടെ കൈവശമായിരുന്നു 14 ഏക്കര്‍ ഭൂമി. കിനാലൂരിലെ കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റിെന്‍റ കൈവശമുള്ള കിനാലൂര്‍ എസ്റ്റേറ്റില്‍ 335 ഏക്കര്‍ ഭൂമി. ചങ്ങരോത്ത് വില്ലേജിലെ ജാനകിക്കാടും കൊയിലാണ്ടി താലൂക്കിലെ ഒരു പ്രധാന മിച്ചഭൂമി പ്രദേശമാണ്.

കോഴിക്കോട് താലൂക്കില്‍ കൊടിയത്തൂര്‍ വില്ലേജില്‍ രംഗശേഷാഹില്‍സില്‍ 732 ഏക്കര്‍ ഭൂമിയുണ്ട്. ഠഘആ ഗ 473/73 വി എം മാത്യുവിെന്‍റ കൈവശമുണ്ടായിരുന്നത് 92 ഏക്കര്‍ മിച്ചഭൂമിയാണ്. കൂടരഞ്ഞിയില്‍ ചെറുകാട്ടില്‍ കുര്യാക്കോസിന്റെ 6 ഏക്കര്‍ ഭൂമി മിച്ചഭൂമിയാണ്. ഠഘആ ഗ 163/76 ഇസ്ലാമിയ അസോസിയേഷന്‍ കൈവശംവെച്ച 48 ഏക്കര്‍ ഭൂമി മിച്ചഭൂമിയാണ്. രാരോത്ത് മലബാര്‍ പ്രൊഡ്യൂസ് & റബ്ബര്‍ കമ്പനിയുടെ കൈവശമുള്ള ഭൂമിയില്‍ 126 ഏക്കര്‍ മിച്ചഭൂമിയാണ്. ഠഘആ ഗ 4191 ജെ.ഡി.ടി ഇസ്ലാം കൈവശംവെച്ച 48 ഏക്കര്‍ (ചേവായൂരില്‍) മിച്ചഭൂമിയാണ്. കൊടിയത്തൂരില്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന വ്യക്തിയും 74 ഏക്കര്‍ മിച്ചഭൂമി കൈവശംവെക്കുന്നു. ഠഘആ ഗ 2/75 ശ്രീശൈല എസ്റ്റേറ്റ് 34 ഏക്കര്‍ മിച്ചഭൂമിയാണ്. വടകര താലൂക്ക് ലാന്‍റ് ബോര്‍ഡില്‍ വിധിയായതും കേസായി തുടരുന്നതുമായ നിരവധി മിച്ചഭൂമി കേസുകളുണ്ട്. ഠഘആ (ആ) 26/44 പി പി ദാമോദരന്‍ വൈദ്യര്‍ക്ക് മരുതോങ്കര വില്ലേജില്‍ 113 ഏക്കര്‍ മിച്ചഭൂമിയുണ്ട്. ഠഘആ(ആ) 9/96 ആലത്താന്‍കുഞ്ഞി അബ്ദുള്ള ഹാജിക്ക് വളയം വില്ലേജില്‍ 10 ഏക്കര്‍ മിച്ചഭൂമിയുണ്ട്. ഠഘആ (ആ) 12/2000 കുങ്ങോട്ടില്‍ അഹമ്മദിന് കാവിലുംപാറയില്‍ 6.50 ഏക്കര്‍ മിച്ചഭൂമിയുണ്ട്. അഭിരാമി പ്ലാേന്‍റഷന് കാവിലുംപാറയില്‍ 214 ഏക്കര്‍ മിച്ചഭൂമിയുണ്ട്. ഠഘആ (ആ) 2/94 സി എം തോമസ് എന്ന വ്യക്തിക്ക് 33 ഏക്കര്‍ മിച്ചഭൂമിയുണ്ട്. ഠഘആ (ആ) 18/96 എ കെ സെബാസ്റ്റ്യന് മരുതോങ്കര വില്ലേജില്‍ 10 ഏക്കര്‍ മിച്ചഭൂമിയുണ്ട്. ഠഘആ 5/91 കൊളത്തൂര്‍ തൊമ്മന്‍ ജോസഫിന് 447 ഏക്കര്‍ മിച്ചഭൂമിയുണ്ട്. ഠഘആ ആ/ 16/96 കുറുന്തോട്ടില്‍ ഇബ്രായിക്ക് കാരാകോട് വില്ലേജില്‍ 4.56 ഏക്കര്‍ മിച്ചഭൂമിയുണ്ട്. സര്‍ക്കാരിന്റെ ""സീറോ ലാന്‍റ്ലെസ്"" പദ്ധതി കണക്കെടുപ്പ് പ്രകാരം കോഴിക്കോട് ജില്ലയിലെ ഭൂരഹിതരുടെ എണ്ണം 7145 പേരാണ്. കോഴിക്കോട് താലൂക്കില്‍ 60855, വടകര താലൂക്കില്‍ 545, കൊയിലാണ്ടി താലൂക്കില്‍ 515 എന്നിങ്ങനെയാണ് അവരുടെ കണക്കെടുപ്പ് വിവരങ്ങള്‍.

ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി നിയമമനുസരിച്ച് ഭൂവുടമകളില്‍നിന്ന് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കേണ്ട, മിച്ചഭൂമി ഒട്ടുമിക്കതും ലാന്‍റ് ബോര്‍ഡുകളില്‍ കേസായി തുടരുകയാണ്. പല ഭൂവുടമകളും റബ്ബര്‍ പോലുള്ള പ്ലാേന്‍റഷന്‍ രജിസ്റ്റര്‍ നടത്തി മിച്ചഭൂമി നഷ്ടപ്പെടാതെ കൈവശംവെക്കുന്ന കുല്‍സിത നീക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ തീരുമാനം മിച്ചഭൂമിയായി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കേണ്ട ഭൂമി ഒട്ടുമിക്കതും കശുവണ്ടി തോട്ടമാക്കി പരിവര്‍ത്തനപ്പെടുത്തുവാന്‍ ഭൂവുടമകളെ സഹായിക്കുന്നതാണ്. ഈയൊരു സാഹചര്യത്തിലാണ് മിച്ചഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള ഭൂസമരം പ്രസക്തമാകുന്നത്. ജില്ലയിലെ ആയിരക്കണക്കിന് ഭൂരഹിതര്‍ക്ക്, അതില്‍തന്നെ ഏറ്റവും ദീനമായ അവസ്ഥയില്‍ കഴിയുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരം.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത 11 ജനുവരി 2013

No comments: